ജിന്നിനോടുള്ള വിളി അനുവദനീയമോ? (കോട്ടക്കല്‍ കേട്ട ചോദ്യം)-
നജീബ് കെ.സി.
മുജാഹിദുകള്‍ക്കിടയിലെ പുതിയ വിവാദ വിഷയങ്ങള്‍ വിശദീകരിച്ചുകൊണ്ട്
ഇന്നലെ കോട്ടക്കല്‍ നടന്ന സമ്മേളനത്തില്‍ ഒരു പ്രസംഗകന്‍ ഉന്നയിച്ച ഒരു ചോദ്യത്തിന്റെ ആശയം
ഇങ്ങനെയായിരുന്നു: യാ ഇബാദല്ലാഹ് ... എന്ന ഹദീസിന്റെ വിശദീകരണത്തില്‍ ഇമാം ഷൌഖാനി(റ) പറയുന്നു -
"ഈ ഹദീസില്‍ ജിന്നിനോടും മലകിനോടും സഹായം തേടല്‍ അനുവദനീയമാണ് എന്നതിന് തെളിവുണ്ട്, ആദം
സന്തതികള്‍ പരസ്പരം സഹായം തേടുന്നത് പോലെ." ചായ കുടിക്കുന്നതുപോലെ, കുപ്പായം ഇസ്തിരിയിടുന്നത്
പോലെ കേവലം അനുവദനീയമാണ് എന്ന് .... അപ്പോള്‍ ഇത് അനുവദനീയമാണ് എന്ന് ഏതെങ്കിലും മുജാഹിദിന്
വാദമുണ്ടോ? അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്ന് എണീറ്റ് നിന്നാട്ടെ.
(മേല്‍ പറഞ്ഞ ഹദീസില്‍ വന്ന വിളി ശിര്കല്ലെന്ന് പറയുന്നവര്‍ അത് അനുവദനീയമാണെന്ന് പറയാത്തത്
എന്തുകൊണ്ടാണെന്ന് ധ്വനി. മനസ്സിലിരിപ്പ് അതാണ്, പറയാന്‍ ധൈര്യമില്ലാഞ്ഞിട്ടാണ് എന്ന് മറ്റൊരു പ്രസംഗകന്റെ
ഗവേഷണവും.)
ഇത്പോലുള്ള ഉദ്ധരണികളെ പരാമര്‍ശിച്ചുകൊണ്ട് 'മേല്‍ പറഞ്ഞ ഹദീസില്‍ വന്ന വിളി ശിര്കല്ലെന്നും ഹറാം
ആണെന്നും പറയുന്നവര്‍ തങ്ങള്‍ക്കു വേണ്ട തെളിവുകള്‍ എടുത്തു അനുകൂലമല്ലാത്തവ തള്ളുകയാണ്' എന്ന് എന്റെ
ഒരു സുഹൃത്ത് ടെലിഫോണ്‍ സംഭാഷണത്തിനിടെ ആക്ഷേപിക്കുകയുമുണ്ടായി. വിഷയത്തിന്റെ യാഥാര്‍ത്ഥ്യം
ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവരെപ്പോലും മേല്പറഞ്ഞ തരം പരാമര്‍ശങ്ങള്‍ തെറ്റിധാരണയിലും ആശയക്കുഴപ്പത്തിലും
അകപ്പെടുതുവെന്നു മനസ്സിലായതിനാല്‍ രണ്ടു ഭാഗത്തിന്റെയും പ്രസംഗം കേട്ടതിന്റെ അടിസ്ഥാനത്തില്‍ ഈ
വിഷയത്തില്‍ എനിക്ക് ബോധ്യപ്പെട്ട കാര്യം ഇവിടെ പങ്ക് വെക്കുകയാണ്.
1. ഇമാം ഷൌഖാനി (റ), ഇമാം അഹ്മദ് (റ), ഇമാം നവവി (റ) പോലുള്ള പൌരാണികരായ പണ്ഡിത ശ്രേഷ്ടന്മാര്‍
ഈ ഹദീസ് സ്വഹിഹ് ആണെന്ന് മനസ്സിലാക്കിയവരാണ്. ഹദീസിന്റെ സനദിലുള്ള ന്യൂനതകളെക്കുരിച്ച അറിവ്
അവര്‍ക്കന്നു വന്നുകിട്ടാത്തതാണ് കാരണം. മത്നില്‍ അഥവാ ആശയത്തില്‍ ഖണ്ഡിതമായി അറിയപ്പെട്ട
ഇസ്‌ലാമികതത്വങ്ങല്‍ക്കെതിരായ എന്തെങ്കിലും കണ്ടെത്ത്തിയിരുന്നുവെങ്കില്‍ അവര്‍ ആ ഹദീസ് തള്ളുമായിരുന്നു.
എന്നാല്‍ അവരില്‍ ചിലര്‍ ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചത് ഹദീസിന്റെ ആശയത്തില്‍
അറിയപ്പെട്ട വിശ്വാസ തത്വങ്ങള്‍ക്കെതിരായി എന്തെങ്കിലും ഉള്ളതായി അവര്‍ മനസ്സിലാക്കിയിട്ടില്ലെന്നാണ്
സൂചിപ്പിക്കുന്നത്. പ്രസംഗകന്‍ സൂചിപ്പിച്ച ഷൌഖാനി (റ)യുടെ ഉദ്ധരണിയിലെ 'ആദം സന്തതികള്‍ പരസ്പരം
സഹായം തേടുന്നത് പോലെ' എന്ന ഭാഗം പ്രസ്തുത വിളി പ്രാര്‍ഥനയുടെ ഇനത്തില്‍ ഉള്‍പെടുന്ന വിളിയല്ലെന്നു
വ്യക്തമാക്കുന്നുമുണ്ട്. (തങ്ങള്‍ കാണാത്ത, എന്നാല്‍ ശബ്ദം കേള്‍ക്കുന്ന പരിധിയിലുള്ള ദൈവദാസര്‍ കേള്‍ക്കട്ടെ,
സഹായിക്കട്ടെ എന്ന നിലക്കുള്ള ഒരു വിളിയാണല്ലോ ഹദീസിലെ പരാമര്‍ശം).
2. ആശയം കൊണ്ടും നിവേദക പരമ്പര കൊണ്ടും ന്യൂനതയോന്നും വ്യക്തമാകാത്ത, സ്വഹിഹ് എന്ന് മനസ്സിലാക്കിയ
ഒരു ഹദീസില്‍ ഒരു കാര്യം നബി(സ) പഠിപ്പിച്ചതായി കണ്ടാല്‍ അതില്‍ പറഞ്ഞ വിഷയം അനുവദനീയം ആണെന്ന്
സാമാന്യബുദ്ധിയും സുന്നത്തിനോട് ബഹുമാനവുമുള്ള ആരും മനസ്സിലാക്കും. അതുകൊണ്ട് തന്നെ മേല്പറഞ്ഞ
ഇമാമുകള്‍ ഹദീസിലെ വിളി ജാഇസ് (അനുവദനീയം) ആണെന്ന് രേഖപ്പെടുതിയതും അതനുസരിച്ച് പ്രവര്‍ത്തിച്ചതും
സ്വാഭാവികം മാത്രം. ലഭിച്ച തെളിവനുസരിച് അമല്‍ ചെയ്ത അവര്‍ അക്കാര്യത്തില്‍ സുരക്ഷിതരും
ആക്ഷേപമുക്തരുമാണ്. പ്രാര്‍ത്ഥനയുടെ ഗണത്തില്‍ തന്നെ പെടാത്ത അവരുടെ പ്രസ്തുത പ്രവര്‍ത്തനം
ശിര്‍ക്കാനെന്നു വാദിക്കുന്നത് അപകടകരമാണ്.
3. അവര്‍ക്ക് അനുവദനീയമായത് ഇപ്പോള്‍ നമുക്കെങ്ങനെ ഹറാം ആവും എന്ന സംശയമാണ് ഇനി ബാക്കിയുള്ളത്.
പരാമര്‍ശ വിധേയമായ ഹദീസിന്റെ പരമ്പരയില്‍ സ്വീകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ന്യൂനത ഉണ്ടെന്നു
വ്യക്ത്മായതോടുകൂടി ആ ഹദീസ് ദുര്‍ബലമാണെന്നും തെളിവിനു കൊള്ളില്ലെന്നും സ്ഥിരപ്പെട്ടു. ദുര്‍ബല ഹദീസിനെ
അവലംബമാക്കി അമല്‍ ചെയ്യാന്‍ പാടില്ലെന്നത് അറിയപ്പെട്ട കാര്യമാണ്. അതിനാല്‍ നമുക്കിപ്പോള്‍ പ്രസ്തുത
ഹദീസിന്റെ അടിസ്ഥാനത്തില്‍ ഇമാമുകള്‍ ചെയ്തതുപോലെ സഹായത്തിനായി വിളിക്കാന്‍ പാടില്ല. അത് ഹറാം
ആണ്. മാത്രവുമല്ല സ്വഹിഹായ ഹദീസിന്റെ പിന്‍ബലമില്ലാത്ത, ഹറാമായ, ഈ വിളി പതിവാക്കുക വഴി ഭൌതിക
സഹായ തേട്ടത്തില്‍ നിന്നു ക്രമേണ (എവിടെ നിന്നും എന്തു കാര്യത്തിനും വിളിക്കാം, അവര്‍ കേള്‍ക്കാം
എന്നിങ്ങനെ) അഭൌതിക സഹായ തേട്ടത്തിലേക്ക് അഥവാ അദൃശ്യസൃഷ്ടികളോടുള്ള പ്രാര്‍ത്ഥനയിലേക്ക്
നീങ്ങിപ്പോകാന്‍ ഇടയുള്ളതിനാല്‍ അത് ശിര്‍ക്കിലേക്ക് എത്തിക്കുന്ന വഴി (വസ്വീലതുന്‍ ഇലശ്ഷിര്‍ക്ക്) കൂടിയാണ്.
ചുരുക്കത്തില്‍:
യാ ഇബാദല്ലാഹ്... എന്ന വിവാദമായ വിളി ഉള്‍കൊള്ളുന്ന ഹദീഥ് ദുര്‍ബലമാണ്. അതനുസരിച്ചുള്ള വിളി ഹറാമും
ശിര്‍ക്കിലേക്ക് എത്തിക്കാന്‍ ഇടയുള്ളതും അതിനാല്‍ വിശ്വാസികള്‍ വര്ജിക്കെണ്ടതുമാണ്. ഹദീസ് സ്വഹിഹെന്നു
മനസ്സിലാക്കി സാന്നിധ്യമുള്ള അദൃശ്യസൃഷ്ടികള്‍ കേള്‍ക്കുമെന്ന് കരുതി വഴിയറിയാനും മറ്റും (മനുഷ്യര്‍ പരസ്പരം
സഹായമപേക്ഷിക്കുന്നത് പോലെ) സഹായത്തിനു വിളിച്ച ഇമാമുകളില്‍ ശിര്‍ക്ക് ആരോപിക്കാന്‍ പാടില്ല. ഹദീസ്
ദുര്‍ബലമാണെന്ന് വ്യക്തമായിട്ടും പ്രര്തനയല്ലാത്ത ആ വിളി അദൃശ്യസൃഷ്ടികളെ ഉദ്ദേശിച്ച് ആരെങ്കിലും
വിളിക്കുകയാണെങ്കില്‍ അത് ഹറാമും ശിര്‍ക്കിലെക്കുള്ള വസ്വീലയുമാണ്.
എന്നാല്‍ അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ടുന്ന, സൃഷ്ടികളുടെ കഴിവില്‍ പെടാത്ത വിഷയങ്ങളിലാണ് സഹായം
ചോദിക്കുന്നതെങ്കില്‍ അടുത്തെന്നോ അകലെയെന്നോ ദൃശ്യരെന്നോ അദൃശ്യരെന്നോ ജിന്ന്, മലക്, മനുഷ്യന്‍,
മറ്റുള്ളവ എന്നോ വ്യത്യാസമില്ലാതെ അല്ലാഹുവല്ലാത്ത ആരെ ഉദ്ദേശിച്ചുള്ള വിളിയും തേട്ടവും അവരോടുള്ള
പ്രാര്ത്ഥനയാവും, അതിനാല്‍ മഹാപാപമായ ശിര്‍ക്ക് (ബഹുദൈവാരധാന) ആകും എന്നതില്‍ സംശയമോ
തര്‍ക്കമോ ഇല്ല. അത് ശിര്‍ക്കല്ലെന്ന് മുജാഹിദുകള്‍ ആരും പറഞ്ഞിട്ടുമില്ല.
തൌഹീദ് കൈമോശം വരാതെ ജീവിച്ചു മരിച്ചു സ്വര്‍ഗം നേടാന്‍ അല്ലാഹു നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ. തെളിവും
കാരണവുമില്ലാതെ ആരിലെങ്കിലും അനര്‍ഹമായി ശിര്‍ക്ക് ആരോപിക്കുന്ന പാതകത്തില്‍ നിന്നു സ്വയം സൂക്ഷിച്ചു
അകന്നു നില്‍ക്കാന്‍ അല്ലാഹു നമ്മെ സഹായിക്കുമാരാകട്ടെ. വിവാദവിഷയങ്ങളില്‍ ആദര്‍ശത്തിനും തെളിവുകള്‍ക്കും
സത്യത്തിനും നീതിക്കുമൊപ്പം ഉറച്ചുനില്‍ക്കാന്‍ അല്ലാഹു നമുക്കെല്ലാം സ്ഥൈര്യം നല്‍കുമാറാകട്ടെ. അഭിപ്രായ
വ്യത്യാസങ്ങളും തെളിവുകളും നിലപാടുകളും ചര്‍ച്ച ചെയ്യുമ്പോള്‍ മുസ്ലിമിന്റെ മാന്യതയും സംസ്കാരവും
കാത്തുസൂക്ഷിക്കാനുള്ള സല്‍ബുദ്ധി അല്ലാഹു എല്ലാവര്ക്കും നിലനിര്ത്തിത്തരുമാരാവട്ടെ. ആമീന്‍.
സഹോദരന്‍

No comments:
Post a Comment