1)ചര്‍ച്ചയുടെ മര്‍മ്മം എന്ത് ???
സ്വജന പ്രദേശത്തും ,വിജന പ്രദേശത്തും അല്ലാഹു അല്ലാത്ത ഏതു ശ്രിഷ്ടിയോടുമുള്ള ഇബാടത് ശിര്‍ക്കും ഹറാമും ആണ് ....ഇനി വിഷയത്തിലേക്ക് വരൂ ...
വളരെ തെറ്റിദ്ധരിപ്പിക്കുകയും ചൂടേറിയ ചര്‍ച്ചകളിലേക്ക് വഴിനടതുകയും ചെയ്ത ഒരു വിഷയമാണ് ഇത് ?? സ്വജന പ്രദേശത്തും ,വിജന പ്രദേശത്തും അല്ലാഹു അല്ലാത്ത ഏതു ശ്രിഷ്ടിയോടുമുള്ള ഇബാടത് ശിര്‍ക്കും ഹറാമും ആണ് ....ഇനി വിഷയത്തിലേക്ക് വരൂ ...
നമ്മുടെ ഇതിലുള്ള വാദം കാലങ്ങളായി നാം പറഞ്ഞു വരുന്നതും ഇന്നും ആവര്തിക്കപെടുന്നതും ആണ്
യാ ഇബാദല്ലഹ് എന്നാ ഹദീസ് ല്വഹീഫും അമല്‍ ചെയ്യാന്‍ പാടില്ലാത്തതും ആണ് ...ല്വഹീഫായ ഒരു ഹദീസ് കൊണ്ട് അമല്‍ ചെയ്യല്‍ ഹറാമും ....ആണ് ....ഇത് സ്വഹീഹാനെന്നോ അങ്ങിനെ പ്രവര്‍ത്തിക്കാം എന്നോ ഉള്ള ഒരു വാദം നമുക്കില്ല ...മാത്രമല്ല സ്വജന പ്രധേഷമായാലും വിജന പ്രധേഷമായാലും അള്ളാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കാന്‍ മതത്തില്‍ യാതൊരു തെളിവും ഇല്ല ....
a)എന്ത് കൊണ്ട് ല്വഹീഫു -ഹദീസില്‍ ല്വഹീഫ് ആണ് എന്ന് പറയാന്‍ കാരണങ്ങള്‍
هذا
الحديث رواه الطبراني في المعجم الكبير (17 /117) من طريق عبد الرحمن بن شريك قال :
حدثني أبي ، عن عبد الله بن عيسى ، عن زيد بن علي ، عن عتبة بن غزوان ، عن نبي الله
صلى الله عليه وسلم قال : (إذَا أَضَلَّ أَحَدُكُمْ شَيْئًا ، أَوْ أَرَادَ
أَحَدُكُمْ عَوْنًا ، وَهُوَ بِأَرْضٍ لَيْسَ بِهَا أَنِيسٌ ، فَلْيَقُلْ : يَا
عِبَادَ اللَّهِ أَغِيثُونِي ، يَا عِبَادَ اللَّهِ أَغِيثُونِي ، فَإِنَّ لِلَّهِ
عِبَادًا لا نَرَاهُمْ).
وهذا الحديث فيه ثلاث علل توجب ضعفه ، وهي :
الأول : عبد الرحمن بن شريك بن عبد الله النخعي الكوفي .
قال
أبو حاتم : " واهي الحديث ". انتهى من " الجرح والتعديل" (5 /244) .
وذكره ابن حبان في " الثقات " (8 /375) ، وقال : " ربما أخطأ ".
وقال الحافظ في " التقريب" صـ 342 : " صدوق يخطيء " .
وينظر : "تهذيب التهذيب" (6/176) .
الثاني : شريك بن عبد الله النخعي .
وقد
تكلم العلماء في حفظه وضبطه ، وقال فيه الحافظ : " صدوق يخطيء كثيراً ، تغير حفظه
منذ ولي القضاء بالكوفة " . انتهى من " تقريب التهذيب " صـ 266 .
الثالث : أن زيد بن علي بن الحسين لم يدرك عتبة بن غزوان ، ولم يسمع منه ، فبين
وفاة عتبة وولادة زيد نحو من ستين سنة .
ينظر : تهذيب التهذيب ( 2/249) ، (4/64) .
ولذلك قال الهيثمي عن الحديث : " رواه الطبراني ورجاله وُثِّقوا على ضعف في بعضهم ،
إلا أن زيد بن علي لم يدرك عتبة ". انتهى من " مجمع الزوائد " (10/93പക്ഷെ ഈ ഹദീസ് ശിര്‍ക്കാന്‍ ഇസ്തിഖാസ ചെയ്യാം എന്നതിന് തെളിവായി സുന്നികളും സൂഫികളും ഉദ്ധരിക്കുന്നു ..മാത്രമല്ല ഈ ഹദീസ് സ്വഹീഹാണ് എന്ന് നിനച്ചു അമല്‍ ചെയ്ത പണ്ഡിതരെ (ഇമാം അഹമ്മദ് ഇബ്നു ഹമ്പല്‍ )അവര്‍ ഉദ്ധരിക്കുകയും ചെയ്യുന്നു ....ആ അവസരത്തില്‍ അല്ലാഹു അല്ലാത്തവരോട് ഇസ്തിഖാസ ചെയ്യാന്‍ യാതൊരു തെളിവും മതത്തില്‍ ഇല്ല എന്ന് തെളിയിക്കാനും ,നിങ്ങള്‍ പറയുന്ന ഇസ്തിഖാസക്ക് ഇതില്‍ ഒരു തെളിവും ഇല്ല എന്ന് സ്ഥാപിക്ക്കുവാനും ആണ് ..ഇത് സ്വഹീഹാനെങ്കില്‍ തന്നെ എന്നാ ചര്‍ച്ച തന്നെ ...
അതില്‍ നമ്മള്‍ ഉന്നയിക്കുന്ന പോയിന്റുകള്‍
a)ഈ ഹദീസിന്റെ മത്നില്‍ തന്നെ ശിര്‍ക്ക് ഉണ്ടായിരുന്നു എങ്കില്‍ ഒരിക്കലും തന്നെ ആഹ്ലുസുന്നയുടെ പണ്ഡിതര്‍ ഇത് സ്വഹീഹോ ല്വഹീഫോ എന്ന് പരിശോധിക്കുമായിരുന്നില്ല ....
b) മത്നില്‍ (ആശയത്തില്‍ തന്നെ )ശിര്കുള്ള ഒരു ഹദീസ് സ്വഹീഹാണോ ല്വഹീഫാണോ എന്ന് നോക്കെണ്ടാതില്ലല്ലോ ...ഉധാഹരണമായി ""യാ അഹലാല്‍ ഖബര്‍ ആഹീസൂനി "എന്ന് ഒരു ഹദീസ് ഉണ്ട്
എന്ന് സങ്കല്പിക്കുക ..എങ്കില്‍ അതിന്റെ സനത് നോക്കാന്‍ പോലും പണ്ഡിതന്മാര്‍ നില്കില്ല ..കാരണം അത് ശിര്‍ക്കാണ് ...പിന്നെ എന്ത് സനത് ....
എന്ത് കൊണ്ട് മത്നില്‍ ശിര്‍ക്ക് വരുനില്ല ???
അതിനു പണ്ഡിതര്‍ പറഞ്ഞ കാരണം -ഈ ഹദീസില്‍ ഉറക്കെ വിളിക്കാന്‍ പറഞ്ഞിട്ടുണ്ട് -അത് കേള്‍കുന്ന സൃഷ്ടികള്‍ കേള്‍ക്കാന്‍ വേണ്ടിയാണ് ...അതവ ശബ്തം കേള്‍ക്കുക എന്നാ കാര്യ കാരണ ബന്ധം അവിടെ വിശ്ധീകരിചിരികുന്നു ..അതവാ അല്ലാഹു മനുഷ്യരെ സഹായിക്കാന്‍ ചുമതല ഏല്‍പിച്ച നമ്മുടെ വിളി കേള്‍കുന്ന പരിധിയിലുള്ള ,അല്ലാഹുവിന്റെ അടിമകള്‍ ആണ് ഉദ്ദേശം ...അല്ലാതെ കേള്‍വിയുടെ പരിധിയില്‍ വരാത്ത മരിച്ചു പോയവരോ ജീവിചിരികുന്നവരോ അല്ല ...മാത്രമല്ല കേള്കുന്നവര്‍ സ്സഹായികട്ടെ എന്ന് മാത്രമേ അവിടെ ഉധേഷമുള്ളൂ ....
പിന്നെ നമുക്ക് അവിടെ എന്തും വ്യാക്യാനിക്കാം -മുസ്ലിയാകള്‍ അവിടെ സൃഷ്ടി എന്നാല്‍ മഹാന്മാരും ഔലിയാക്കളും ആണ് അവരെ ആണ് ഈ ഹദീസുകൊണ്ട് ഉണ്ധേഷികുന്നത് എന്നും പറഞ്ഞു -മാത്രമല്ല ഈ ഹദീസ് സ്വഹീഹാണ് എന്ന് ധരിച്ചു അമല്‍ ചെയ്തവര്‍ ഉദ്ദേശിച്ചതും ഇതാണ് എന്ന് വ്യാക്യാനിച്ചു ...
അപ്പോള്‍ നമ്മള്‍ അതിനു മറുപടി പറഞ്ഞു ...ഈ ഹദീസ് സ്വഹേഹ് അല്ല ...സല്ഫ്ഫുകളില്‍ ആരെന്ഖിലും ഇത് ചെയ്തു എങ്കില്‍ ഇതിന്റെ ലുഹ്ഫിനെ പറ്റി അവര്‍ക്ക് വേണ്ട അറിവ് കിട്ടിയിട്ട് ഇല്ല ....അതിനാലാണ് അവര്‍ അമല്‍ ചെയ്തത് ....അതിനാല്‍ അവര്‍ ഹരം ചെയ്തോ ...ഇല്ല (കാരണം ഹദീസ് ല്വഹീഫാണ് എന്ന് അവര്‍ക്ക് അറിയില്ലായിരുന്നു ).മാത്രമല്ല നിങ്ങള്‍ പറയുന്ന ഇസ്തിഖാസ ഇതില്‍ വരില്ല ....കാരണം നിങ്ങള്ക്ക് ഇത് മരിച്ചവരെ ആണ് ,അമ്ബിയാ -ഔലിയാക്കളെ ആണ് ,മലക്കിനെ ആണ് ,ജിന്നിനെ ആണ് ,മനുഷ്യനെ ആണ് എന്നൊക്കെ വ്യക്കയാനിക്കാം ...എന്നാല്‍ യാ ഇബാദ്ല്ലഹ് പറയുന്നവന്‍ എന്റെ വിളി കേള്‍കുന്ന ആരെങ്കിലും അവിടെ ഉണ്ട് എങ്കില്‍ എന്നെ സഹായികട്ടെ എന്നെ നേര്‍ക്ക് നേരെ അതിനു അര്‍ഥം ഉള്ളൂ ..
.അതാണ് ശബ്തം കേള്കുന്നവര്‍ സഹായിക്കാന്‍ കഴിയും എങ്കില്‍ സാഹയിക്കട്ടെ എന്ന് നിനച്ചു എന്ന് പറഞ്ഞത് ....(ശബ്തം കേള്‍കുന്ന സൃഷ്ടിക്കു സഹായിക്കാന്‍ കഴിയുകയും വേണം )...
ശബ്ദം കേള്‍കില്ല -എങ്കില്‍ -അമ്ബിയാ ഔലിയാക്കള്‍,മരിച്ചവര്‍ , ഹാജരില്ലാത്ത അല്ലാഹുവിന്റെ സൃഷ്ടികള്‍ -മനുഷ്യന്‍ ,മലക്ക് ,ജിന്ന് ,- ഇവരെ ഉദ്ദേശിച്ചാല്‍ ശിര്‍ക്ക് -കാരണം അവര്‍ക്ക് കേള്കാണോ സഹായിക്കാനോ കഴിയില്ല...എന്നാല്‍ ഒരാള്‍ യാ ഇബാദല്ലഹ് എന്ന് പറയുന്നു അയാളുടെ മനസ്സില്‍ നമ്മെ സഹായിക്കാന്‍ കഴിയുന്ന ഹാജര്‍ ഉള്ള അല്ലഹിവിന്റെ സൃഷ്ടികളെ അല്ലാഹു അവിടെ ഏര്പെടുതിയിട്ടുണ്ട് എന്നാ വിശ്വാസം മാത്രമാണ് ഉള്ളത് എങ്കില്‍ അതില്‍ ശിര്‍ക്ക് വരില്ല ...എന്നാല്‍ ഇത്തരം ഒരു ദിക്ര്‍ റസൂല്‍ പടിപിച്ചതായി സ്ഥിര പെടാത്തതിനാല്‍ അങ്ങിനെ ഒരു ധിക്രോ വിളിയോ ഇല്ല ..അങ്ങിനെ പ്രവര്തിക്കള്‍ മതത്തില്‍ ഇല്ലാത്തതും ഹറാമും ആണ് ...
2)എന്താണ് സുന്നികളുടെയും ബാരെല്വികളുടെയും വാദം ???
What is Sunni(sufikal)-claim on this hadees-Watch this video
അതിനു ഇസ്ലാഹി പ്രസങ്ങകര്‍ അന്ന് തന്നെ കൊടുത്ത മറുപടി -
(((ണ്ണാര്‍ക്കാട് സംവാദം ഒന്ന് വിവരിക്കേണ്ടത് ഉണ്ട് ...സ്വമാധിയാതിന്റെ അമ്പുമായി കേരളം ചുറ്റി നടന്നിരുന്ന രണ്ടു സഖാഫികളെ മൂക്ക് കയര്‍ ഇട്ടു പൂട്ടിയ സംവാദമാണ് മണ്ണാര്‍ക്കാട് സംവാദം ...തോറ്റു സഖാഫികള്‍ അമ്പി...എന്ന് മാത്രമല്ല 36 ഓളം സ്ഥലങ്ങളില്‍ കട്ട് മുറിച്ചാണ് അവര്‍ സി ഡി ഇറക്കിയത് തന്നെ ....ഇസ്ലാഹില്‍ എന്ത് എഴുതിയോ അതെ കാര്യം തന്നെ സുന്നികളുടെ ചോദ്യത്തിന് മറുപടിയായി സ്വലാഹി പറഞ്ഞു ...സുന്നികള്‍ കൊണ്ട് വന്ന വാരോല പെട്ടിയിലേക്ക് തന്നെ വെച്ചു....അതിനു ശേഷം ഒരു പ്രസംഗത്തില്‍ പോലും സുന്നികലോ അല്ലാത്തവരോ ഇതാ മണ്ണാര്‍ക്കാട് മുജാഹിദുകള്‍ യാ ഇബാടല്ലയില്‍ ശിര്കില്ല എന്ന് പറഞ്ഞിരിക്കുന്നു ...(ഇതില്‍ ഇസ്തിഖാസ ഇല്ല എന്ന് പറഞ്ഞിരിക്കുന്നു)എന്ന് പറഞ്ഞില്ല ...ഒരു കച്ചിതുരുമ്പ് എങ്കിലും പേരിനു കിട്ടാന്‍ കാത്തിരുന്ന അവര്‍ക്ക് ഇത് ഉന്നയിക്കാംആയിരുന്നില്ലേ ..അവര്‍ ഉന്നയിച്ചില്ല മാത്രമല്ല ഇസ്ലാഹില്‍ ഈ ലേഖനം വന്നതിനു ശേഷവും ആദ്യം വിമര്ഷികുന്നത് സലാം സുല്ലമിയാണ് (സ്വയം മുമ്പ് എഴുതിയത് എന്താണ് എന്ന് പോലും നോക്കാതെ )കാടടച്ചു സ്വന്തം എതിരാളികളോട് നീതിപൂര്‍വ്വം അല്ലാതെ വിമര്‍ശിക്കാന്‍ പണ്ടേ ഇയാള്‍ മിടുക്കന്‍ ആണ് ...ആ വിമര്‍ശനം പിന്നീട് സുന്നികള്‍ ഏറ്റു പാടി ...ഇതാ മടവൂര്‍ മുജാഹിദ് മറ്റേ മുജാഹിദിനെ മുശ്രിക്കാക്കി യിരിക്കുന്നു ..മുജാഹിടുകളുടെ തൌഹീദ് പോളിഞ്ഞിരികുന്നു എന്നായിരുന്നു വാദം ....സുന്നികള്‍ക്ക് സകല തെളിവും ഉണ്ടാക്കി കൊടുക്കുന്നത് ഈ സുല്ലമി ആണ് (കൊട്ടപുറത്തു പോലും മുജാഹിദുകള്‍ തോറ്റു എന്ന് പറഞ്ഞ ആളല്ലേ )....പിന്നീട് ഇസ്ലാഹ് മുജാഹിദ് പറഞ്ഞ ശിര്‍ക്ക് ശിര്കല്ല എന്ന് പറഞ്ഞിരിക്കുന്നു എന്ന് ആക്കി മാറ്റി ...എന്ത് തന്നെ ആയാലും മണ്ണാര്‍ക്കാട് സംവാദത്തില്‍ നിന്ന് ഇതില്‍ ഞങ്ങള്‍ക്ക് ഒരു തെളിവും ഇല്ല എന്ന് മനസ്സിലാക്കിയ ഒരു സഖാഫി ഇതേ കാര്യം ഇസ്ലാഹില്‍ വന്നപ്പോള്‍ അത് ജിന്നിനോട് വിളിക്കാന്‍ പറഞ്ഞു (മീരാന്‍ സാഹിബ് പറഞ്ഞ അതെ കാര്യം )എന്നാക്കി മാറ്റി ധുര്വ്യാക്യാനം ചെയ്യുന്നു ആ ഭാഗം കണ്ടോള്ളൂ
ഇതാണ് ധുര്വ്യാക്യാനതിന്റെ ആഴം ....മടവൂരികളും ഖുബൂരികളും ഉയര്‍ത്തി വിട്ട ഈ ആരോപണങ്ങള്‍ക്ക് വസ്തു നിഷ്ടമായി നമ്മുടെ പണ്ഡിതര്‍ മറുപടി നല്‍കിയതാണ് നിങ്ങള്‍ കണ്ടത് ...അതാണ് അതിലെ സത്യവും .....അത് മുന്ഖാമികള്‍ പറഞ്ഞതും വ്യക്തമായ തെളിവ് ഉള്ളതും ആണ്
നോക്കൂ നിങ്ങള്‍ തവസ്സുലുമായി ബന്ധപെട്ട കാര്യം പറഞ്ഞ ശേഷം വളരെ കൃത്യമായി ഈ വിഷയം പറയുന്നു
3)സൂഫികളുടെ വാദവും ആഹ്ലുസുന്നയുടെ മറുപടിയും
അമ്പലക്കടവ് ഫൈസിക്ക് മറുപടിയായും ഇങ്ങിനെ എഴുതാന്‍ പാടില്ലായിരുന്നു എന്ന് പറയുന്നവര്‍ മുന്‍കാല പണ്ഡിതര്‍ സൂഫികള്‍ അവാരുടെ ഇസ്തിഖാസക്ക് ഇത് തെളിവായി ഉന്നയ്ച്ചപ്പോള്‍ നല്‍കിയ മറുപടി കണ്ടാല്‍ ഞെട്ടി പോകും ...
അത്രയ്ക്ക് സാമ്യത ഈ വിഷയത്തില്‍ സലഫികള്‍ക്കിടയില്‍ ഉണ്ട്
ആല്ലമഹ് സുലൈമാന്‍ ബിന്‍ സഹ്മാന്‍ (H1349) كشف غياهب الظلام عن أوهام جلاء الأفهام[/B]
ഇബ്നു ബാസ്സിനു മുമ്പ് ജീവിച്ചിരുന്ന സലഫി പണ്ടിതരില്‍ പ്രതാനിയായ ഇദ്ദേഹം സൂഫി മുകല്ളിടായിരുന്ന അഹമ്മദ് ഭാഷയ്ക്ക് നല്‍കിയ മറുപടിയില്‍ നിന്ന് അഹമ്മദ് ഭാഷ അവരുടെ ശിര്‍ക്കാന്‍ ഇസ്തികാസക്ക് ഇത് തെളിവായി പറഞ്ഞു .....അപ്പോള്‍ അദ്ദേഹം കൊടുക്കുന്ന മറുപടിയാണ് താഴെ ..വിഷയം എല്ലാവരും ഗൌരവ പൂര്‍വ്വം മനസ്സിലാക്കുക .....ഈ ഹദീസ് ല്വഹീഫാണ് എന്ന് വ്യക്തമാക്കിയ ശേഷം അദ്ദേഹം പറയുന്നു
وعلى تقدير صحتها فليس فيه إلا نداء الأحياء والطلب منهم ما يقدر هؤلاء الأحياء
നമ്മള്‍ ഈ ഹദീസ് ഇനി സ്വഹീഹാണ് എന്ന് സങ്കല്പിച്ചാല്‍ തന്നെയും ജീവിച്ചിരിക്കുന്നവരോട് അവര്‍ക്ക് കഴിവുള്ള വിഷയത്തില്‍ ചൊദിച്ചു എന്നതില്‍ കവിഞ്ഞു ഒന്നും ഇതില്‍ ഇല്ല
പിന്നീടു അദ്ദേഹം പറയുന്നു .....
فإن قيل إن عباد الله المذكورين غائبون وأنتم تمنعون من دعاء الأموات والغائبين.
فالجواب أن نقول: هؤلاء ليسوا بغائبين وعدم رؤيتهم لا يستلزم غيبتهم فإنا لا نرى الحفظ ومع ذلك فهم حاضرون ولا نرى الجن ومع ذلك فهم حاضرون وكذلك الشياطين والهواء ونحو ذلك فإن علة الرؤية ليس هو الوجود فقط وأيضاً فإن الأسباب الظاهرة العادية ولا خلاف بين أهل العلم في جوازها فلا حجة لهم في هذا الحديث ولا متعلق لهم فيه بوجه من الوجوه والله أعلم
ഇവിടെ പറഞ്ഞിരിക്കുന്ന അടിമകള്‍ നമ്മള്‍ കാനാതവരാന്...എന്നാല്‍ നിങ്ങള്‍ സലഫികള്‍ മരിച്ചവരെയും ,ഹാജര്‍ ഇല്ലാത്തവരെയും വിളികുന്നതിനെ വിരോധിക്കുകയും ചെയ്യുന്നു (അഹമ്മദ് ഭാഷയുടെയും സൂഫികളുടെയും വാക്കുകള്‍ )
അതിനു നമ്മള്‍ മറുപടി പറയുന്നു ; ഇതില്‍ ഹാജര്‍ ഇല്ലാത്തവര്‍ അല്ല (അവരെ നമ്മള്‍ കാണുന്നില്ല എന്ഖിലും )..നിങ്ങള്‍ അവരെ കാണുന്നില്ല എന്നത് അവര്‍ ഹാജര്‍ ഇല്ല എന്നതിന് തെളിവല്ല ...യതാര്‍ത്ഥത്തില്‍ ഹാജര്‍ ഉള്ള, നമ്മെ സംരക്ഷിക്കുന്ന (അല്ലാഹുവിന്റെ അനുമതി പ്രകാരം )മലക്കിനെയോ ,ഹാജര്‍ ഉള്ള ജിന്നിനെയോ അവര്‍ ഉണ്ട് എന്ഖിലും നാം കാണാറില്ലല്ലോ ..അതുപോലെ ശൈതാനെയും അതുപോലെ ഉള്ളതിനെയും .........................അതുകൊണ്ട് ഈ ഹദീസില്‍ മരിച്ചവരോടോ ഹാജര്‍ ഇല്ലാതവരോടോ തേടാനുള്ള അനുവാധാമോ തെളിവോ അതുമായി ബന്ധപെട്ട എന്തെങ്കിലുമോ ഇല്ല ....
ഇതേ ആശയം തന്നെ മറ്റു ബുക്കുകളിലും കാണാം
الضياء الشارق في رد شبهات الماذق المارق page 66
الصواعق المرسلة الشهابية على الشبه الداحضة الشامي Vol2 page 84
അപ്പോള്‍ സുന്നികളും ബരെല്വികളും ഈ വാദം കൊണ്ട് വരുന്നത് അവരുടെ ശിര്‍ക്കാന്‍ ഇസ്തിഖാസക്ക് തെളിവായി കൊണ്ടാണ് ...എന്നാല്‍ ഇതില്‍ യാതൊരു തെളിവും അവര്‍ക്ക് ഇല്ല എന്ന് പറയുമ്പോള്‍ ..അത് ല്വഹീഫായ ഹദീസ് കൊണ്ട് അമല്‍ ചെയ്യാം എന്ന് സ്ഥാപ്പിക്കുകയാണ് എന്നും ,ശിര്കല്ല എന്ന് പറഞ്ഞാല്‍ തന്നെ ചെയ്യാം എന്നല്ലേ എന്നൊക്കെ പറഞ്ഞു ആടിനെ പട്ടിയാക്കി അവസാനം ആശയ കുഴപ്പകര്‍ ചെയ്ത നാടകങ്ങളുടെ ഭാഗമാണ് ....
ഇപ്പോള്‍ ഒരാള്‍ പ്രസംഗിച്ചു നടക്കുന്നു ...ശിര്‍ക് വരില്ല എന്നാ ഈ പരാമര്‍ശം നൂഹു നബിയുടെ കാലത്ത് പിശാചു മഹാന്മാരുടെ രൂപങ്ങള്‍ ഉണ്ടാക്കി ബഹുമാനിക്കാന്‍ പറഞ്ഞ പോലെ എന്ന് ....ചാണക കുഴിയില്‍ വീണാല്‍ എഴുന്നേറ്റു വന്നു നല്ല വെള്ളത്തില്‍ കുളിക്കണം ...അല്ലാതെ തൊട്ടപ്പുറത്തുള്ള ഗോ മൂത്രം കൊണ്ട് കഴുകരുത് ....ബൌദ്ധികവും കാര്യ കാരണ ബന്ധങ്ങളും മനസ്സിലാകുന്ന ഗട്ടത്തില്‍ ശിര്‍ക്ക് എങ്ങിനെ വരാം ..അല്ലെങ്കില്‍ എങ്ങിനെ വരില്ല ..എന്നാ ഒരു ചര്‍ച്ചയെ നേരെ കൊണ്ടുപോയി ഉരുട്ടി ...ഇതില്‍ മലക്കും ജിന്നും സഹായിക്കും എന്ന് പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞത് പച്ച കള്ളം പറഞ്ഞു ...പിന്നെ ജിന്ന് സഹായികില്ല എന്ന് തെളിവോധുന്നത് എത്ര വലിയ അപരാധമാണ് ....ജബ്ബാര്‍ മൌലവിയും മുജാഹിദു പ്രസ്ഥാനത്തിലെ എല്ലാവരും പറയുന്നു ജിന്നിനോടും മലക്കിനോടും വിളിച്ചു തേടാന്‍ പാടില്ല ...എന്നാല്‍ ശിര്‍ക്ക് വരുന്നതും അല്ലാത്തതുമായ രീതികള്‍ വിവരിക്കുന്ന ബഹു സലഫിയുടെ തന്നെ സംസാരം കേള്‍ക്കൂ....
ഇബ്നു കസീരല്ലേ എന്ന് പറഞ്ഞു തളളാന്‍ കഴിയില്ല ..അത് ഇസ്ലാഹിലും ഉണ്ടല്ലോ ...എന്ന ചോദ്യത്തിന് ആണ് സലഫി മറുപടി പറയുന്നത് .......നോക്കൂ നിങ്ങള്‍ എന്തായിരുന്നു 2012 ഇല്‍ വന്ന ഈ വാധപ്രകാരം ഉത്തരം പറയേണ്ടിയിരുന്നത് ......
2012 ഇല്‍ ഈ ചോദ്യം വന്നാല്‍ -മൂടിയ കിണറും അഹമ്മെടും പോക്കരും ഒക്കെ പറഞ്ഞു -അവസാനം പറയും -ഇബ്നു കസീര് പലതും പറഞ്ഞിട്ടുണ്ട് ....അത് നമ്മള്‍ സ്വീകരികില്ല ..മാത്രമല്ല ഇസ്ലാഹില്‍ ശിര്കല്ല എന്ന് ജബ്ബാര്‍ മൌലവി പറഞ്ഞിരിക്കുന്നു ....അതിനാല്‍ ജിന്നിനോട് തേടാന്‍ ഉള്ള മൌന സമ്മതമാണ് ഇത് ,-ഇത് തൌഹീദും ശിര്‍ക്കുമാണ് ....ഒരട്ട എന്ന് പറയണ്ട ..ഒന്നുകില്‍ ഒറ്റ എന്ന് പറ ..അല്ലെന്ഖില്‍ ഇരട്ട എന്ന് പറ ...ഒന്നുകില്‍ തൌഹീദ് അല്ലെങ്കില്‍ ശിര്‍ക്ക് ....ആശയ കുഴപ്പം ...സര്‍വത്ര ....എന്നാല്‍ ഫിത്നക്ക് മുമ്പ് പറഞ്ഞതോ ...ഇതില്‍ യാതൊരു ശിര്‍ക്കും ഇല്ല ..ഇല്ല ....കേട്ടോള്ളൂ ആ ഭാഗം
Watch Full Video Here(Click Here)
Watch Full Video Here(Click Here)
ജബ്ബാര്‍ മൌലവി പറഞ്ഞത് തന്നെ ജിന്നിനോടുള്ള തേട്ടം അതില്‍ ഇല്ല ...സഹായ തേട്ടം അതില്‍ഉണ്ട് എങ്കിലേ ശിര്‍ക്ക് വരുമോ എന്ന ചര്‍ച്ചക്ക് തന്നെ പ്രസക്തി ഉള്ളൂ ....
നമ്മുടെ ചില സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി സച്ചിതരായ മുന്കാമികളില്‍ പോലും ശിര്‍ക്
ആരോപിക്കപ്പെടുന്ന അവസ്ഥ വളരെ അപകടകരമാണ് ? നമ്മുടെ അറിവില്ലായിമ അല്ലങ്കില്‍
ആരോടെങ്കിലുമുള്ള വ്യക്തി വിരോധമോ വ്യക്തി താല്പര്യമോ മതത്തിലെ നിലപാടുകള്‍
സ്വീകരിക്കാന്‍ നമ്മെ സ്വാധീനിച്ചു കൂടാ.... 2012 വരെ മുജാഹിദുകള്‍ക്കിടയില്‍ അഭിപ്രായ
വ്യത്യാസമില്ലാത്ത ഇന്നും ലോക സലഫികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം
ഇല്ലാത്ത ഒരു ഹദീസ്സോ ? ജിന്നുകളെ വിളിച്ചു തേടാം എന്ന് ഒരാള്‍ക്കും അഭിപ്രായ മില്ലാത്ത ഒരു
കാര്യം ഉണ്ടെന്നു വരുത്തി പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്നവരുടെ താല്പര്യം എന്തെന്ന് നാം തീര്‍ച്ചയായും പരിശോധിക്കണം ? ....... ഈ ഹദീസ്സുകളെയും ഹാജറ
ബീവിയുടെ വെള്ളത്തിന് വേണ്ടി സഹായം ചോദിച്ച സംഭവങ്ങളെയും ഈ ആരോപണത്തിന്റെ
സൂത്രധാരകരായ് മടവൂരി പണ്ഡിതര്‍ തന്നെ പല തവണ ശിര്‍ക്കല്ല എന്ന് എഴിതിയിട്ടും ആ വടി
തന്നെ മുവഹ്ഹിദുകളെ അടിക്കാനെടുകുന്നവര്‍ അല്ലാഹുവിനെ കുറിചോര്‍ക്കുക എന്ന് മാത്രമാണ്
ഒര്മിപ്പിക്കാനുള്ളത്. ശിര്‍ക്ക് കുറാഫാതുകള്‍ക്കെതിരെ ഒന്നിച്ചു പോരാടെണ്ട
മുജാഹിദുകള്‍ക്കിടയില്‍ ബോധപൂര്‍വ്വം അനൈക്യത്തിന്റെ വിത്ത് പാകുന്നവര്‍ ശപിക്കുന്നവരുടെ ഒക്കെ ശാപവും അല്ലാഹുവിന്റെ ഈ ലോകത്തും പരലോകതുമുള്ള ശിക്ഷയും
ഭയപ്പെടുക ..... ആര്‍ക്കെങ്കിലും തെറ്റുകള്‍ പറ്റി യിട്ടുണ്ടെകില്‍ മാന്യന്മാരായ മധ്യസ്തന്മാരുടെ
മുന്നില്‍ വിഷയം ചര്‍ച്ച ചെയ്യുവാനുള്ള സത്യസന്തതയാണ് കാണിക്കേണ്ടത്....
.....ശബ്ദം കേള്‍കില്ല -എങ്കില്‍ -അമ്ബിയാ ഔലിയാക്കള്‍,മരിച്ചവര്‍ , ഹാജരില്ലാത്ത അല്ലാഹുവിന്റെ സൃഷ്ടികള്‍ -മനുഷ്യന്‍ ,മലക്ക് ,ജിന്ന് ,- ഇവരെ ഉദ്ദേശിച്ചാല്‍ ശിര്‍ക്ക് -കാരണം അവര്‍ക്ക് കേള്കാണോ സഹായിക്കാനോ കഴിയില്ല...
ReplyDeleteഎന്നത്
" മരിച്ചവര്‍ - അമ്ബിയാ ഔലിയാക്കള്‍ ആരുമാകട്ടെ- , ഹാജരില്ലാത്ത അല്ലാഹുവിന്റെ സൃഷ്ടികള്‍ - മനുഷ്യന്‍, മലക്ക്, ജിന്ന്-, ശബ്ദം കേള്‍ക്കുന്ന പരിധിയില്‍ ഇല്ലാത്ത സൃഷ്ടികള്‍-, ഇവരെ ഉദ്ദേശിച്ചാല്‍ ശിര്‍ക്ക് -കാരണം അവരുടെ സഹായം പ്രതീക്ഷിക്കല്‍ അല്ലാഹുവില്‍ നിന്നുള്ള സഹായം പ്രതീക്ഷിക്കല്‍ പോലെ തന്നെയാണ് എന്തെന്നാല്‍ അവര്‍ പരിധിയില്ലാതെ എല്ലാം കേള്‍ക്കും, അറിയും, ഉത്തരം നല്‍കും എന്ന വിശ്വാസത്തിലേക്ക് ആയിത്തീരും ഈ വിളി അഥവാ അല്ലാഹുവിന്റെ നാമ ഗുണ വിശേഷണങ്ങളില്‍ അവര്‍ പങ്കാളികള്‍ ആയിത്തീരും... അങ്ങനെ ആണ് അത് ശിര്‍ക് ആയിതീരുന്നത്... അവര്‍ക്ക് കേള്കാണോ സഹായിക്കാനോ കഴിയില്ല... "
എന്ന് മാറ്റി എഴുതിയാല്‍ കൂടുതല്‍ നന്നായിരുന്നേനെ ....
anzarvilakudy@gmail.com