അസ്സലാമു അലൈക്കും
എന്റെ പ്രിയ അദ്യാപകന്‍ ശംസുക്ക ....വര്‍ഷങ്ങള്‍ക്കു മുമ്പ് msm റിലീജ്യസ് സ്കൂള്‍ വെച്ചാണ് ഞാന്‍ ആദ്യമായി ഈ വ്യക്തിയെ പരിച്ചയപെടുന്നത് ...തികഞ്ഞ ഭക്തിയും അല്ലാഹുവിലും അവന്റെ ആദര്‍ശത്തിലും അച്ഛന്ജല വിശ്വാസമുള്ള ഒരാള്‍ ...റിലീജ്യസ് സ്കൂള്‍ വിദ്യാര്തികളുടെ കൂടെ അത്ര ദിവസം താമസിച്ചു ഞങ്ങളില്‍ ഒരുവനായി ഞങ്ങളെ സ്നേഹിച്ച ശംസുക്ക ....പിന്നീട് അങ്ങോട്ട് 13 വര്‍ഷങ്ങള്‍ എനിക്ക് നേരിട്ട് അറിയാവുന്ന ആള്‍ ,വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ആരെയും നോവിക്കാത്ത ഒരാള്‍ ....ആദര്‍ശത്തില്‍ തികഞ്ഞ സൂഷ്മത പുലര്‍ത്തുന്ന ഒരു വ്യക്തിയാണ് എന്ന് ഒരാള്‍ക്കും ഒരു സംശയം ഉണ്ടാവാന്‍ വഴിയില്ല ...
അദ്ദേഹത്തിന് ഇപ്പോള്‍ വന്ന പരീക്ഷണം തികച്ചും കേട്ടിച്ചമച്ചതും ധുരാരോപനവും ആണ് ....അദ്ദേഹം മനസ്സാ വാചാ കര്‍മണാ അറിയാത്ത കാര്യങ്ങള്‍ ആണ് അദ്ദേഹത്തിന് എതിരില്‍ ആരോപിക്കപെടത് ....അല്ലാഹുവേ എന്തിനു ശംസുക്കയെ നീ ഇങ്ങിനെ പരീക്ഷിക്കുന്നു എന്ന് പരിതപിക്കുമ്പോള്‍ ആണ് ...അല്ലാഹു എനിക്ക് ചരിത്രം ഓര്‍മയില്‍ തന്നത് .....
യൂസുഫ് അ യും ആയിഷ ബീവിയും അനുഭവിച്ച അതെ മാനസ്സിക സങ്കര്‍ഷങ്ങള്‍ ....അല്ലാഹു ഇസ്സത് നല്‍കിയ അവര്‍ക്ക് പോലും ഈ പരീക്ഷനഗല്‍ ഉണ്ടായി ....അതില്‍ അവരെ പട്ടി ദുരാരോപണം പറഞ്ഞു നടന്നവരെ ചരിത്രത്തില്‍ നിന്ന് തന്നെ അല്ലാഹു നിന്ദ്യരാക്കുകയും ...അതില്‍ ക്ഷമിച്ചവര്‍ക്ക് ഈ ലോകത്തും പരലോകത്തും അല്ലാഹും പ്രതാപ്പം നല്‍കുകയും ചെയ്തു ....
നോക്കൂ നിങ്ങള്‍ ,അല്ലാഹുവിലും അന്ദ്യധിനതിലും വിശ്വസിക്കുന്ന ചില മുസ്ലിം നാമ ധാരികള്‍ അറിയാതെ പോയ ചില സത്യങ്ങള്‍ ഉണ്ട് ...ചാഞ്ഞ തെങ്ങില്‍ പ്പാഞ്ഞു കേറി സത്യങ്ങളെ പൂഴ്ത്തി വെച്ച് അസത്യങ്ങളെ പൊടിപ്പും തൊങ്ങലും വെച്ച് എഴുതി അഭിനവ സുലൂലുമാര്‍ ഊര് ചുറ്റുമ്പോള്‍ അറിയുക ...ജുരൈജ് റ വ്യഭിച്ചരിച്ചത് കൊണ്ടായിരുന്നില്ല ആരോപണം ഉണ്ടായത് ...ആയിഷ റ വ്യഭിച്ചരിച്ചത് കൊണ്ടായിരുന്നില്ല ആരോപണം ഉണ്ടായത്...ഈമാനികമായ അവരുടെ തലങ്ങള്‍ താഴ്ന്നത് കൊണ്ടോ ,ജീവിതത്തില്‍ അസാന്മാര്‍ഗികതയുടെ ലവലേശം പോലും ഇല്ലാതിരുന്നിട്ടും അവര്‍ എന്ത് കൊണ്ട് ഇത്തരം ആരോപനഗളിലൂടെ പരീക്ഷികപെട്ടു ...ഇത് അല്ലാഹുവിന്റെ നിശ്ചയം ആണ് ...വിശ്വാസിയുടെ വിശ്വാസത്തെയും മുസ്ലിംകള്‍ തമ്മിലുള്ള വിശ്വാസത്തെയും കൂറിനേയും അവന്‍ പരീക്ഷിക്കും ...ആരൊക്കെ വ്യാജ വാര്തകലുമായി ഊര് തെണ്ടും എന്നതും അല്ലാഹുവിന്റെ നിശ്ചയം ആണ് ...പൈശാചിക ധുശ്പ്രേരനയാല്‍ ഇത്തരം ആരോപനഗലുമായി നടകുന്നവര്‍ അറിയാതെ പോകുന്ന ഒന്നുണ്ട് ...കാലം തീര്‍ച്ചയായും അദ്ധേഹത്തിന്റെ നിര പരാധിത്വം തെളിയിക്കും ...പക്ഷെ അന്ന് നിങ്ങള്‍ പരത്തി അകറ്റിയ ഏഷണി -പരധൂഷങ്ങളുടെ ധൂളികള്‍ തിരിച്ചു പിടിച്ചു ..നഷ്ടപെട്ട ഒന്നും തിരിച്ചു നല്‍കാന്‍ നിങ്ങള്ക്ക് കഴിയില്ല ...പക്ഷെ മനസുഗത്തിന് വേണ്ടി അന്യന്റെ കണ്ണീരിനെ നക്കി കുടിക്കുന്ന ഇത്തരം കാപാലികര്‍ അറിയുക ,പരലോകത്ത് അദ്ദേഹത്തിന് അല്ലാഹു ഉയര്‍ച്ചയും ...ഉണ്ടാക്കിയ കെട്ടുകഥകള്‍ പാപത്തിന്റെ കൂമ്പാരമായി നിങ്ങളിലേക്ക് തിരിച്ചു വരുമ്പോള്‍ ,ഞാന്‍ അറിയാതെ ,അപ്പോഴത്തെ ആവേശത്തിന് ,അവര്‍ക്കൊന്നു ചെറിയ പണി കൊടുക്കാന്‍ എന്നൊക്കെ പറയാന്‍ പരലോകത്ത് നാക്കിനു സീല് വെക്കും എന്ന് അറിയുക ....
ഇത്തരം ആരോപണം ഉണ്ടായാല്‍ സത്യാ വിശ്വാസികള്‍ നന്മക്കു വേണ്ടിയും ,അല്ലാഹുവിന്റെ അത്യുന്നതമായ നീതിക്ക് വേണ്ടിയും പ്രാര്‍ത്തിക്കുക ...അല്ലാഹു നമ്മെ കൈവിടില്ല ....
നിങ്ങള്ക്ക് അറിയില്ലേ ചരിത്രം ...ഇസ്ലാമില്‍ കണ്ട നാല് സാക്ഷികള്‍ വേണ്ട ഒരു കാര്യം ,പൊടിപ്പും തൊങ്ങലും വെച്ച് പ്രച്ചരിപിക്കുന്ന ആളുകള്‍ അറിയുക ,ഇസ്ലാമിക ലോകത്ത് എങ്ങിനെയാണ് വ്യഭിചാരം സംമധിച്ച ഒരു സ്ത്രീയെ പ്രവാചകന്‍ കൈകാര്യം ചെയ്തത് ...(എന്നിട്ടല്ലേ വൈര്യം തീര്‍ക്കാന്‍ ,ചിലര്‍ അണിയിച്ചൊരുക്കിയ പിന്നാമ്പുറ കഥകള്‍ കേട്ട് പാടിനടക്കുന്നത് )...അവര്‍ നബിയുടെ പക്കല്‍ കുറ്റ സമ്മതം നടത്തി ,പ്രസവിച്ചു വരാന്‍ പറഞ്ഞു വന്നു ,നബി സ തിരിച്ചയച്ചു ,മുലയൂട്ടല്‍ കഴിഞ്ഞു വീണ്ടും വന്നു ..അന്നാണ് നബി ശിക്ഷ നടപ്പാകിയത് ...പക്ഷെ അവരെ ഇതിനു വിധേയനാക്കിയ പുരുഷന്‍ ആ സമൂഹത്തില്‍ ഉണ്ടായിരുന്നില്ലേ ..എന്ത് കൊണ്ട് നബി സ അത് അന്വേഷിച്ചു പിടിച്ചില്ല ...ആരാണ് എന്ന് പോലും ചോദിച്ചില്ല ...??ചെയ്ത ഒരു പുരുഷന്‍ ഉണ്ടാവും എന്ന് ഉറപ്പുണ്ടായിരുന്നിട്ടും നബിയും സഹാബതും ഈ വിഷയത്തില്‍ പാലിച്ച സൂഷ്മത നാം അറിയാതെ പോകരുത് ...എന്നിട്ടാണ് ഒരു തെളിവും ഇല്ലാതെ ,പരാതിയില്‍ അന്വേഷണം തുടങ്ങും മുമ്പ് ചിലര്‍ വിധി കര്‍ത്താക്കള്‍ ആകുന്നതു ...അദ്ദേഹം അങ്ങിനെ ഒരു കാര്യവും ചെയ്തിടില്ല എന്ന് നന്നായി അറിയാവുന്നവര്‍ തന്നെ ആണ് ഇപ്പോള്‍ പിന്നാലെ കൂടിയവരും ...അതാണ് തിരകിട്ട പത്ര സമ്മേളനം പോലും നമ്മെ അറിയിക്കുന്നത് ...ക്യാമറയുമായി ഊര് തെണ്ടുന്ന രാമന്‍ തളികളും പിന്നില്‍ നിന്ന് കുത്തുന്ന മാധ്യമ വീരന്മാരും വെടക്കാക്കി തനിക്കാക്കാന്‍ തക്കം പാര്‍ത്തു നില്കുന്നവരും അറിയുക ...അസത്യത്തിനു ഉള്ള പൊലിമയും അതില്‍ ഉള്ള മനസ്സുഗവും എല്ലാം മനസ്സുകളെ മാറ്റി മറിക്കുന്ന നാഥന്റെ മുന്നില്‍ ഒന്നും അല്ലാതാവുന്ന കാലം വിദൂരമല്ല ...
എന്നാലും ചിലര്‍ ചോധികുന്നു ..ഒന്നും ചെയ്യാതെ പിന്നെ എങ്ങിനെ അദ്ദേഹം ??!!!!!!ആ നിരതലിനും മൌനത്തിനും പിന്നില്‍ ഊഹത്തിന്റെ ഒരുപാട് ശേഷിപ്പുകള്‍ ബാക്കി വെച്ച് ,ആരോപകര്‍ക്ക് പിന്നില്‍ നിന്ന് ആവേശം പകരുന്ന ആളുകള്‍ അറിയുക ....ഒരു തെറ്റും ചെയ്യാത്ത ആയിഷ റ ജീവിതത്തില്‍ ഈ കപടന്മാരുടെ മുന്കാമികളുടെ ആരോപണങ്ങള്‍ കാരണം എത്ര ധുക്കികേണ്ടി വന്നു ....വായിക്കൂ ചരിത്രത്തില്‍ നിന്ന്
ഹിജ്റ ആറാം കൊല്ലതിലാണ് സംഭവം. ബനുല്‍ മുസ്തലക് യുദ്ധത്തിനു നബി തയ്യാറെടുത്തു. യാത്രക്കോ യുദ്ധതിനോ പോകുമ്പോള്‍ തന്നെ അനുഗമിക്കേണ്ട ഭാര്യയെ നബി തിരഞ്ഞെടുത്തിരുന്നത് നറുക്കെടുപ്പിലൂടെയാണ്. ഈ യുദ്ധത്തില്‍ ആയിഷയുടെ പേരാണ് വീണത്. ആഹ്ലാദത്തോടെ അവര്‍ ഭര്‍ത്താവിനെ അനുഗമിച്ചു.
യുദ്ധം ജയിച്ചു നബിയും അനുയായികളും മദീനയിലേക്ക് മടക്കയാത്ര ആരംഭിച്ചു. വഴിമധ്യേ മദീനക്കടുത്തു വിശ്രമിക്കനിറങ്ങി. രാത്രിയുടെ ഒരു ഭാഗം അവിടെ തങ്ങിയശേഷം പെട്ടെന്ന് യാത്ര തുടരാന്‍ തിരുമേനി കല്പന കൊടുത്തു. എല്ലാവരും പുറപെട്ടു. വിശ്രമിക്കാന്‍ ഇറങ്ങിയെടത് ആയിഷ ഒറ്റപെട്ടുപോയ വിവരം ആരും അറിഞ്ഞില്ല.
പുലര്‍ച്ചയ്ക്ക് മദീനയില്‍ എത്തി. ഉമ്മുല്‍ മുഅമിനീനിന്റെ കൂടാരം അവരുടെ വീട്ടിന്റെ മുമ്പില്‍ ഇറക്കിവെച്ചു. അതില്‍ ആയിശയില്ല. പരിഭ്രമത്തോടെ നബിയും സാഹചരന്മാരും കുറച്ചു സമയം കാത്തു. ചിലര്‍ ആ യുവതിയെ വഴിയില്‍ തിരഞ്ഞുനോക്കി. അതാ ഒരു ഒട്ടകപ്പുറത്ത് ആയിഷ വരുന്നു. സഫ്വാന്‍ ഇബ്നുല്‍ മുഹത്വല്‍ എന്ന ഒരാളാണ് ഒട്ടകത്തെ നയിക്കുന്നത്. ആപത്തില്ലാതെ ഭാര്യതിരിച്ചെത്തിയപ്പോള്‍ നബിക്ക് സമാധാനമായി. വൈകാനുണ്ടായ കാരണം അവര്‍ ബോധിപ്പിചപ്പോള്‍ അദ്ദേഹത്തിനു തെല്ലും സംശയം തോന്നിയില്ല. ആയിഷ പറയുന്നു: ജനങ്ങള്‍ക്ക് പുറപ്പെടാന്‍ കല്പന നല്‍കുന്നതിനു മുന്പ് മലവിസര്‍ജനതിനു പോയതായിരുന്നു ഞാന്‍. എന്റെ കഴുത്തില്‍ ഒരു മുത്തുമാലയുണ്ട്. ആവശ്യം കഴിഞ്ഞപ്പോള്‍ അറിയാതെ മാല അഴിഞ്ഞുവീണു. വാഹനത്തിലേക്ക് മടങ്ങിയപ്പോയാണ് കഴുത്തില്‍ തപ്പി നോക്കിയത്.മാല കാണുന്നില്ല. ജനങ്ങള്‍ യാത്ര ആരംഭിച്ചിരിക്കുന്നു. അത് തിരഞ്ഞു ഞാന്‍ പൊയ സ്ഥലത്തേക്ക് തന്നെ മടങ്ങി. അത് അവിടെ വീണു കിടപ്പുണ്ടായിരുന്നു എന്റെ അഭാവത്തില്‍ ആളുകള്‍ വന്നു കൂടാരം ഒട്ടകപുറത്തു കയറ്റി യാത്രയായി. ഞാന്‍ അതിലുന്ടെന്നയിരുനു അവരുടെ ധാരണ, കാരണം ഞാന്‍ തടിയില്ലത്തവളായിരുന്നു. താവളത്തില്‍ തിരിച്ചെത്തിയപ്പോള്‍ അവിടെയെങ്ങും ഒരു മനുഷ്യജീവിയില്ല. ജനങ്ങള്‍ സ്ഥലം വിട്ടുകഴിഞ്ഞു. അങ്ങനെ ഞാന്‍ തട്ടം പുതച്ചു എന്റെ സ്ഥലത്ത് ഇരിപ്പായി. എന്നെ കാണാതാവുമ്പോള്‍ അന്വേഷിച്ചുവരുമെന്നു എനിക്കറിയാം. ഞാന്‍ ഇങ്ങിനെ ഇരിക്കുമ്പോഴുണ്ട് സഫ്വാന്‍ ഇബ്നുല്‍ മുഅത്വല്‍ എന്നെ ലക്ഷമാക്കി വരുന്നു. എന്തോ ആവശ്യാര്‍ത്ഥം സൈന്യത്തോടൊപ്പം പോകാതിരുന്നതാണ് അദ്ദേഹം. എന്റെ നിഴല്‍ കണ്ടപ്പോള്‍ അദ്ദേഹം അടുത്തേക്കുവന്നു. പര്‍ദ്ദ എര്പെടുതുന്നതിനു മുമ്പ് അദ്ദേഹം അവരെ കാണാറുണ്ട്. എന്നെ കണ്ട മാത്രയില്‍ അദ്ദേഹം പറഞ്ഞു.: . .
ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി രാജിഹൂന്‍. രസൂലിന്റെ ഭാര്യല്ലേ ഇതു. ! നിങ്ങള്‍ ഒറ്റപെട്ടുപോയതെന്തു.? അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ‘ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചില്ല . അനന്തരം അദ്ദേഹം ഒട്ടകത്തെ അടുപ്പിച്ചു നിറുത്തി. കയറൂ, എന്ന് പറഞ്ഞു. അദ്ദേഹം മാറിനിന്നു. ഞാന്‍ കയറി. ഒട്ടകത്തിന്റെ തലപിടിച്ച് ജനങ്ങളുടെ കൂടെ എത്താന്‍ അദ്ദേഹം തിരക്കിട്ട് നടന്നു. എന്നാല്‍ ഞങ്ങള്‍ കൂട്ടത്തില്‍ എത്തിയില്ല. നേരം വെളുത് ജനങ്ങള്‍ ഇറങ്ങുകയും എന്നെയും നയിച്ച് ആ മനുഷ്യന്‍ എത്തുകയും ചെയ്യുന്നത് വരെ എന്റെ അഭാവം അവര്‍ അറിഞ്ഞുമില്ല.
മദീനയില്‍ എത്തിയതും ആയിഷ ക്ഷീണം കൊണ്ട് കിടന്നു സുഖമായി ഉറങ്ങി. എന്നാല്‍ നബിയോട് വൈരാഗ്യം വെച്ചുപുലര്‍ത്തുന്ന അബ്ദുല്ലഹിബ്നു ഉബ്ബായ് ഇബ്നു സലൂലിന്റെ നേതൃത്വത്തില്‍ ഒരു സംഘം ജൂതന്മാരും കപടവിശ്വാസികളും ഉറക്കമിളച്ചു കാത്തിരിക്കുകയായിരുന്നു. ഈ സംഭവത്തിനു പൊടിപ്പു തൊങ്ങലും വെച്ച് അവര്‍ പല കള്ള കഥകളും മെനഞ്ഞെടുത്തു.
ഇബ്നു സലൂലിന്റെ വീട്ടില്‍ നിന്ന് ഈ കഥ മദീനയിലെ ജനങ്ങളിലേക്ക് എത്തി. നബിയുടെ കവിയായ ഹസ്വാനുബ്നു സാബിത്, അബൂബകര്‍ സിധീഖിന്റെ കുടുംബകാരനും ആശ്രിതനുമായ മിസ്തഹ് ബ്നു അസാസ , നബിയുടെ അമ്മാവിയുടെ മകളും നബി പത്നി സൈനബിന്റെ സഹോദരിയുമായ ഹംന ബിന്‍ത് ജഹ്ശു തുടങ്ങിയ ചില മുസ്ലികളും ഇതു ഏറ്റുപാടി. വാര്‍ത്ത നബിയുടെ കാതിലും എത്തി. ആയിഷയുടെ മാതാപിതാക്കളായ അബൂബക്കറും ഉമ്മു റൂമാനും അറിഞ്ഞു. ഉമ്മു റൂമാന്‍ ബോധം കെട്ട് വീണ്. പക്ഷെ ക്രൂരമായ ഈ അപവാദാത്തെകുറിച്ച് ആയിശയോട് വിശദീകരണം ചോദിയ്ക്കാന്‍ ഇവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. ബനുല്‍ മുസ്തലക് യുദ്ധത്തില്‍ നിന്ന് മടങ്ങിവന്നതുമുതല്‍ അവര്‍ സുഖമില്ലാതെ കിടപ്പിലാണ്. തന്നെപറ്റിയുള്ള ജനസംസാരം അവര്‍ അറിഞ്ഞില്ല. നബിയുടെ പെരുമാറ്റത്തില്‍ എന്തോ പന്തികേടുണ്ടെന്ന് മാത്രം അറിയാം. സാധാരണ രോഗിയായി കിടന്നാല്‍ അദ്ദേഹം സ്നേഹവും സഹാനുഭൂതിയും പ്രകടിപ്പികാരുല്ലതാണ് ഇത്തവണ അതൊന്നുമില്ല. വല്ലപ്പോഴും കാണാന്‍ വരും. മകളെശുശ്രൂഷിച്ചുകൊണ്ടു മാതാവ് അരികിലുണ്ടാവും. ഇവള്‍ക്ക് എങ്ങനെയുണ്ട്? ഇതില്‍പ്പരം അദ്ദേഹം ഒന്നും ചോദിക്കാറില്ല.
ഈ അനിഷ്ട്ടത്തിന്റെ കാരണം ചോദിയ്ക്കാന്‍ ആയിഷ ആഗ്രഹിച്ചില്ല. അദ്ദേഹം അസ്വസ്ഥനും ചിന്താധീനനുമാനെന്നു കാഴ്ചയില്‍ അറിയാം. അഗാധമായ എന്തോ ദുഃഖം അദ്ധേഹത്തെ അലട്ടുന്നുണ്ടെന്ന് വര്‍ക്ക് മനസ്സിലായി. തന്നിമിത്തം അവര്‍ ക്ഷമാപൂര്‍വ്വം മൌനം ദീക്ഷിച്ചു. തന്റെ അസുഖം മാറുമ്പോള്‍ ഈ ദുഖവും മാറുമെന്നു അവര്‍ സമാധാനിച്ചു . ആയിഷ പറയുന്നു. : അദ്ധേഹത്തിന്റെ സ്നേഹമില്ലാത്ത പെരുമാറ്റം കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, അങ്ങക്ക് സമ്മതമാണെങ്കില്‍ ഞാന്‍ മാതൃഗൃഹത്തില്‍ പോയി താമസിക്കാം. അവര്‍ എന്നെ ശുശ്രൂഷിച്ചു കൊള്ളും.” വിരോധമില്ല; എന്ന് അദ്ദേഹം പറഞ്ഞു.
അങ്ങനെ ഞാന്‍ ഉമ്മയുടെ അടുക്കലേക്കു താമസം മാറ്റി. ഒരു സംഭവവും എനിക്ക് അറിഞ്ഞുകൂടാ. ഇരുപതിലേറെ രാത്രികള്‍ക്ക് ശേഷം എന്റെ അസുഖം മാറി. ഒരു രാത്രി ഞാന്‍ മലമൂത്ര വിസര്‍ജനതിനു പുറത്തു പോയി. എന്റെ കൂടെ മിസ്തഹിന്റെ ഉമ്മയുണ്ട്. ഞങ്ങള്‍ ഇരുവരും നടക്കുമ്പോള്‍ അവര്‍ തട്ടം തടഞ്ഞു വീണു.
തത്സമയം അവര്‍ പറഞ്ഞു. മിസ്തഹ് നശിക്കട്ടെ.’,ഞാന്‍ പറഞ്ഞു. :ബദറില്‍ പങ്കെടുത്ത മുഹാജിറു കളില്‍ പെട്ട ഒരു വ്യക്തിയെ പറ്റി ഇവ്വിധം പറഞ്ഞത് വളരെ മോശമായി.”
അബൂബക്കറിന്റെ മകെളെ; ഭവതി വിവരം അറിഞ്ഞിട്ടില്ലേ.? എന്ത് വിവരം? അവര്‍ അത് എനിക്ക് വിവരിച്ചു തന്നു. മറയ്ക്കിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഞാന്‍ മടങ്ങിപോന്നു. കരള്‍ പോട്ടിപിലരുമെന്നു തോന്നത്തക്കവണ്ണം ഞാന്‍ കരഞ്ഞുകൊണ്ടിരുന്നു. ഞാന്‍ ഉമ്മയോട് പറഞ്ഞു.: ‘നിങ്ങള്ക്ക് അള്ളാഹു പൊരുത്തുതരെട്ടെ. ആളുകള്‍ തോന്നിയതെല്ലാം സംസാരിച്ചു. നിങ്ങള്‍ അതിന്റെ ഒരു സൂചനപോലും എന്നോട് പറഞ്ഞില്ല. ‘അവര്‍ പറഞ്ഞു. ഇതു കാര്യമാക്കാനില്ല. സ്നേഹസമ്പന്നനായ ഒരു ആണിന്റെ കൂടെ സുന്ദരിയായ ഒരു സ്ത്രീ ജീവിക്കുകയും അവര്‍ക്ക് ചക്കലത്തികള്ണ്ടാവുകയും ചെയ്താല്‍ അവരും ആളുകളും പലതും പറയല്‍ സാധാരണയാണ്.’
പക്ഷെ, കണ്ണീര്‍ വറ്റാതെയും കണ്പോള അടക്കതെയും ആയിഷ ദിനരാത്രങ്ങള്‍ തള്ളിനീക്കി. അവരില്‍ നിന്ന് അകന്നു കഴിയുന്ന തിരുമേനിയുടെ നിലയും
ഏതാണ്ട് ഇതുതന്നെയായിരുന്നു. വിദ്വെഷപ്രേരിതമായ അപവാദത്തിന്റെ ബാലിയാടാണ് ഭാര്യയെന്നു മനസ്സ് മന്ത്രിക്കുന്നു. മാനം കെടുത്തുന്ന ദുഷ്പ്രചരണങ്ങള്‍ കേട്ട് അദ്ധേഹത്തിന്റെ കാതുകള്‍ മരവിച്ചു.
ഒടുവില്‍ സഹിക്കാതെ വന്നപ്പോള്‍ അദ്ദേഹം ജനങ്ങളെ അഭിമുഖീകരിച്ചു പ്രസംഗിച്ചു: ജനങ്ങളെ; ചിലര്‍ കുടുംബപരമായി എന്നെ ദ്രോഹിക്കുകയും സത്യമല്ലാത്തെത് പറയുകയും ചെയ്യുന്നത് എന്തിനാണ്? എന്റെ വീട്ടുകാരില്‍ നല്ലതല്ലാതെ ഞാന്‍ കണ്ടിട്ടില്ല. നന്മയല്ലാതെ എനിക്ക് അനുഭവമില്ലാത്ത ഒരു പുരുഷനെ ബന്ധപെടുതിയാണ് അവരിത് പറയുന്നത്. എന്റെ കൂടയല്ലാതെ എന്റെ വീട്ടിലും അദ്ദേഹം കടക്കാറില്ല.” നബിയുടെ വിഷമം കണ്ടു മുസ്ലികള്‍ ഹൃദയം പൊട്ടികരഞ്ഞു. തിരുനബിയുടെ ഭാര്യയുടെ അഭിമാനത്തെ ക്ഷതപെടുതുയവരോട് അവര്‍ക്ക് അടക്കവയ്യത അമര്‍ഷമുണ്ട്. ദുഷ്പ്രചരനക്കാരെ ശിക്ഷിക്കണമെന്നും പാഠം പഠിപ്പിക്കണമെന്നും അവര്‍ മുറവിളി കൂട്ടി. സാമൂഹ്യ ദ്രോഹികളുടെ കഴുത് വെട്ടണമെന്നുവരെ ചിലര്‍ വാദിച്ചു.
ആയിഷ തന്റെ അനുഭവം ഇങ്ങനെ വിവരിക്കുന്നു. : നബി തന്റെ അടുക്കല്‍ വന്നു. എന്നിട്ട് അലിബ്നു അബീത്വാലിബിനെയും ഉസാമത് ബ്നു സൈടിനെയും വിളിച്ചു അഭിപ്രായം ആരാഞ്ഞു. ഉസാമ എന്നെ പ്രശംസിച്ചു പറഞ്ഞത് ഇതാണ്. :അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ വീട്ടുകാരിയെ പറ്റി നല്ലതല്ലേ ഞങ്ങള്‍ അറിഞ്ഞിട്ടുള്ളൂ. ഇതു നുണയും അന്യായവുമാണ്.
അതേസമയം അലി ഇങ്ങനെ പറഞ്ഞു. “അല്ലാഹുവിന്റെ റസൂലേ; സ്ത്രീകള്‍ക് പഞ്ഞമില്ല. അങ്ങക്ക് വേണമെങ്കില്‍ മറ്റൊരുത്തിയെ പകരം കിട്ടും. വേലകാരിയോടു ചോദിച്ചു നോക്കൂ. അവള്‍ അങ്ങയോടു സത്യം പറയും. ‘ നബി ചോദ്യം ചെയ്യാനായി എന്റെ വേലകാരി ബരീരയെ വിളിച്ചു. അപ്പോള്‍ അലി ‘അല്ലാഹുവിന്റെ റസൂലിനോട് നേര് പറയൂ’ എന്ന് പറഞ്ഞു അവളെ ഒരടി അടിച്ചു.
ബരീര പറഞ്ഞു. നല്ലതല്ലാതെ എന്റെ അറിവിലില്ല. ആയിശാക് ഒരു കുറവും ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ മാവ് കുഴച്ചു അവരെ നോക്കാന്‍ ഏല്പിക്കും. അവര്‍ ഉറങ്ങിപോകും. അപ്പോള്‍ ആട് വന്നു അത് തിന്നും. ഇതാണ് ഞാന്‍ കണ്ട ഒരേയൊരു ദോഷം.”
ഹൃദയഭാരത്തോടെ നബി ഇറങ്ങി നടന്നു. പിന്നീടു ഒരു ദിവസം തിരുമേനി അബൂബക്കറിന്റെ വീട്ടില്‍ ചെന്നു. ആയിഷ അവിടെ കരഞ്ഞു ഇരിക്കുന്നുണ്ട്. അവരുടെ ദുരവസ്ഥ കണ്ടു അന്സാരികളില്പെട്ട ഒരു സന്ദര്‍ശകയും ഒപ്പമിരുന്നു കരയുന്നു, അത് നിശബ്ദമായി നോക്കി ദുഖിച്ചു നില്‍കുകയാണ് മാതാപിതാക്കള്‍. അപവാദകഥ പുറത്തുവന്ന ശേഷം അന്ന് ആദ്യമായി നബി ഇരുന്നു ആയിശയോട് സംസാരിച്ചു. :’ആയിഷ, ആളുകള്‍ പറയുന്നത് നീ അറിഞ്ഞിട്ടുണ്ടല്ലോ, നീ അല്ലാഹുവിനെ പേടിക്കണം. ജനങ്ങള്‍ പറയുന്ന രീതിയില്‍ വല്ല തെറ്റും ചെയ്തുപോയിട്ടുന്ടെങ്കില്‍ അല്ലാഹുവോട് പശ്ചാത്തപിക്കുക. അള്ളാഹു അടിമകളുടെ പശ്ചാത്താപം സ്വീകരിക്കും.’
ഈ വാക്കുകള്‍ താങ്ങാനാവാതെ അവര്‍ മരവിച്ചുപോയി. സംസാരിക്കാന്‍ തുനിഞ്ഞെങ്കിലും നാവു വഴങ്ങിയില്ല. ഈ സമയം തിരുമേനിക്ക് മറുപടി കൊടുക്കുമെന്ന പ്രതീകയില്‍ അവര്‍ മാതാപിതാക്കളെ ദയനീയമായി നോക്കി. ഇരുവരും മൌനം ദീക്ഷിക്കുന്നത് കണ്ടപ്പോള്‍ ആയിഷ പൊട്ടികരഞ്ഞു ചോദിച്ചു: ‘നിങ്ങളെന്താണ് മറുപടി പറയാത്തത്?’
എന്ത് മറുപടി പറയണമെന്ന് ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ’ -വേദനാനിര്ഭാരമായ സ്വരത്തില്‍ ഇരുവരും അറിയിച്ചു. അപ്പോള്‍ ധൈര്യവും തന്റേടവും വീണ്ടുകിട്ടിയെന്നോണം തിരുമേനിയെ നോക്കി അവര്‍ ദൃഡസ്വരത്തില്‍ ഇങ്ങനെ പറഞ്ഞു. :’അങ്ങ് പറഞ്ഞ കാര്യത്തില്‍ ഞാന്‍ ഒരു കാലത്തും അല്ലാഹുവിനോട് പശ്ചാതപിക്കുകയില്ല. ഞാന്‍ നിരപരാധിയാണെന്ന് അല്ലാഹുവിനു അറിയാം. എന്നിരിക്കെ ജനങ്ങള്‍ പറയുന്നത് ഞാന്‍ ശരിവച്ചാല്‍ ഇല്ലാത്തത് പറയലാവും. അവര്‍ പറയുന്നത് നിഷേധിച്ചാല്‍ അവര്‍ വിശ്വസിക്കാനും പോകുന്നില്ല.’
യഹ്ഖൂബ് നബിയില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും കടനഭാരത്തില്‍ അദ്ധേഹത്തിന്റെ പേര്‍ ഓര്‍ക്കാന്‍ കഴിയാതെ അവര്‍ ഇങ്ങനെ തുടര്‍ന്ന്. :’സുന്ദരമായ ക്ഷമ. അവര്‍ പറയുന്നതില്‍ അല്ലാഹുവാണ് ഏക ശരണം എന്ന് യൂസുഫിന്റെ പിതാവ് പറഞ്ഞതാണ് എനിക്ക് പറയാനുള്ളത്. ‘ എന്നിട്ട് അവര്‍ നിശബ്ദയായി.
ആ ഇരിപ്പില്‍ തന്നെ നബിക്ക് അല്ലാഹു സന്ദേശം ഇറക്കി. വഹ് യു വരുമ്പോള്‍ സാധാരണ ഉണ്ടാകാറുള്ള തളര്‍ച്ച മാറിയപ്പോള്‍ നെറ്റിയില്‍ നിന്ന് വിയര്‍പ്പു തുടച്ചു അദ്ദേഹം അറിയിച്ചു.:’സന്തോഷിക്കൂ , ആയിശാ.നിന്റെ നിരപരാദിത്വതെ കുറിച്ച് അള്ളാഹു ഖുര്‍ആന്‍ വചനങ്ങള്‍ ഇറക്കിയിരിക്കുന്നു.’
ദുര്‍വാഹമായ ഒരു ഭാരം നീങ്ങിയ മട്ടില്‍ അബൂബക്കര്‍ നെടുവീര്‍പ്പിട്ടു. ആഹ്ലാദത്താല്‍ ഉമ്മു റൂമാന്‍ ചാടിയെനീട്ടു ആയിശയോട് ഭര്‍ത്താവിന്റെ അടുക്കലേക്കു എണീറ്റ് ചെല്ലാന്‍ ആണ്ഗ്യഭാഷയില്‍ ആവശ്യപെട്ടു. ആയിഷ വീര്യത്തോടെ ഇപ്രകാരം പറഞ്ഞു. ‘ഞാന്‍ അദ്ധേഹത്തിന്റെ അടുക്കലേക്കു ചെല്ലുകയില്ല. അല്ലാഹുവിനെ മാത്രമേ ഞാന്‍ പ്രശംസി ക്കുകയുള്ളൂ എന്റെ നിരപരാധിത്യം വ്യക്തമാക്കി വഹ് യ് ഇറക്കിയത് അവനാണ്.’
ദുരുപടിഷ്ട്ടമായ വ്യഭിചാരരോപണം മൂലം ഭാര്യ അനുഭവിച്ച വേദനകളില്‍ സഹതാപം പ്രകടിപ്പിച്ചു കൊണ്ട് നബി ഇറങ്ങിപോയി പള്ളിയില്‍ ചെന്നു ‘നൂര്‍’ അദ്ധ്യായത്തിലെ താഴെ ചേര്‍ക്കുന്ന ഭാഗം ജനങ്ങളെ കേള്‍പ്പിച്ചു.:
ആ അപവാദം പറഞ്ഞുണ്ടാക്കിയവര്‍ നിങ്ങളില്‍ പെട്ട ഒരു കൂട്ടര്‍ തന്നെയാണ്. അത് നിങ്ങള്ക്ക് ദോഷമാണെന്ന് നിങ്ങള്‍ കരുതരുത്. അത് നിങ്ങള്ക്ക് നല്ലതാണ്. അവരില്‍ ഓരോ ആള്‍ക്കും താന്താങ്ങള്‍ സമ്പാദിച്ച പാപമുണ്ട്. അവരുടെ കൂട്ടത്തില്‍ അതിന്റെ നേതൃത്വം വഹിച്ചവന് വന്പിച്ച ശിക്ഷയുണ്ട്. നിങ്ങള്‍ അത് കേട്ടപ്പോള്‍ വിശ്വാസികളും വിശ്വാസിനികളും തങ്ങലെപറ്റി എന്തുകൊണ്ട് നല്ലത് വിചാരിക്കുകയും ഇതു വ്യക്തമായ നുണയാണെന്ന് പറയുകയും ചെയ്തില്ല? അവര്‍ അതിനു നാല് സാക്ഷികളെ ഹാജരക്കതിരുന്നതെന്തു? അവര്‍ സാക്ഷികളെ ഹാജരാകാതിരുന്നതിനാല്‍ അവര്‍ തന്നെയാണ് അല്ലാഹുവിന്റെ അടുക്കല്‍ വ്യാജവാദികള്‍. ഇഹത്തിലും പരത്തിലും നിങ്ങള്ക്ക് അല്ലാഹുവിന്റെ അനുഗ്രഹവും കരുണയും ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ എര്പെട്ട ആ നുണ കാരണം വമ്പിച്ച ശിക്ഷ നിങ്ങളെ ബാധിചെനെ .നിങ്ങളുടെ നവുകല്കൊണ്ട് അത് നിങ്ങള്‍ ഏറ്റുപാടുകയും നിങ്ങള്ക്ക് വിവരമില്ലാത്ത കാര്യം വായകൊണ്ട് നിങ്ങള്‍ സംസാരിക്കുകയും അത് നിസ്സാരമായി നിങ്ങള്‍ കണക്കകുകയും ചെയ്തപ്പോള്‍ (നിങ്ങള്‍ക്ക് ശിക്ഷ കിട്റെണ്ടാതയിരുന്നു) അതാകട്ടെ അല്ലാഹുവിന്റെ അടുക്കല്‍ ഗൌരവമുള്ളതാകുന്നു. അത് നിങ്ങള്‍ കേട്ടപ്പോള്‍ ‘ഇങ്ങനെ സന്സാരിക്കാന്‍ നമുക്ക് ഭൂഷണമല്ല.(അല്ലാഹുവേ.,,) നീ പരിശുദ്ധന്‍. ഇതു ഗുരുതരമായ ദുരാരോപനമാണ് ‘എന്ന് നിങ്ങള്‍ എന്തുകൊണ്ട് പറഞ്ഞില്ല. ? നിങ്ങള്‍ സത്യവിശ്വസികലാനെങ്കില്‍ മേലില്‍ ഇത്തരം ആവര്തികരരുതെന്നു അള്ളാഹു നിങ്ങളെ ഉപദേശിക്കുന്നു. അവന്‍ നിങ്ങള്ക്ക് ലക്‌ഷ്യം വിവരിച്ചുതരുന്നു. അള്ളാഹു സര്‍വ്വ ഞനും യുക്തിപൂര്‍വ്വം പ്രവര്തികുന്നവനുമാണ്. സത്യവിശ്വാസികളുടെ പേരില്‍ ദുര്‍ന്നടപ്പു പ്രചരിക്കാന്‍ ഇഷ്ട്ടപെടുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും വേദനയുള്ള ശിക്ഷ യുണ്ട്. അള്ളാഹു അറിയുന്നു: നിങ്ങള്‍ അറിയുന്നില്ല.(11 -19 )
ഇതേ അദ്ധ്യായം നാലാം സൂക്തത്തിലെ ‘പതിവ്രതകലെപറ്റി അപവാദം പറയുകയും എന്നിട്ട് നാല് സാക്ഷികളെ ഹാജരാകതിരിക്കുകയും ചെയ്യുന്നവരെ എന്പതു അടി അടിക്കുക; അവരുടെ ഒരു സാക്ഷിത്വവും ഒരു കാലത്തും സ്വീകരിക്കരുത്; അവര്‍ തന്നെയാണ് തെമ്മാടികള്‍’ എന്നാ കല്‍പ്പന യനുസരിച്ചു നുണകഥ പ്രച്ചരിപ്പിച്ചവര്‍ക്ക് അടി ശിക്ഷ നല്‍കി. മതനിഷ്ട്ടയും ചരിത്രശുദ്ധിയുമുള്ള സ്ത്രീകള്‍ സംശയകരമായ സാഹചര്യങ്ങളില്‍ നിന്ന് അകന്ന്‍ നില്കനമെന്ന പാഠമാണ് ശ്രേഷട്ടയും സമ്പൂര്‍ണ്ണയുമായ ഒരു മഹതിയുടെ അനുഭവത്തിലൂടെ അള്ളാഹു നമ്മെ പഠിപ്പിക്കുന്നത്. ഉമ്മുല്‍ മുഅ മിനീന്‍ ആയിഷ അപവാദ പ്രചരണത്തിന് ഇരയായെങ്കില്‍ ലോകത്ത് ഒരു സ്ത്രീയും അത്തരം ആരോപണങ്ങള്‍ക്ക് അതീതയല്ല. ആയിഷയുടെ നിരപരാധിത്വം സ്ഥാപിക്കാന്‍ ഖുര്‍ ആന്‍ വചനങ്ങള്‍ എത്തി. അത് ഇല്ലതിരുന്നലെതെ അവസ്ഥ ഒന്ന് ഓര്‍ത്തുനോക്കൂ .
-------------------------------------------------------------------------------------------------------
ഇങ്ങിനെ വിശ്വാസിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പരീക്ഷങ്ങളില്‍ നല്ല സമീപനം സ്വീകരിക്കുവാനും ,വിശ്വാസവും ഈമാനും കളഞ്ഞു പോവാതെ രബ്ബിലേക്ക് കൂടുതല്‍ അടുക്കാനും തയ്യാര്‍ ആവുക ...
ഇതേ സമയത്ത് കോളേജില്‍ പടിതാവായിരുന്ന ഒരു സഹോദരന്റെ പോസ്റ്റു ശ്രദ്ധിക്കൂ ...
-----------------------------------------------------------------------------------------------------

No comments:
Post a Comment