Thursday, October 16, 2014

ജൗഹർ അയനിക്കൊടിന്റെ ഹദീസ് നിഷേധം ഒരു പൊളിച്ചെഴുത്ത്

ജൗഹർ അയനിക്കൊടിന്റെ ഹദീസ് നിഷേധം ഒരു പൊളിച്ചെഴുത്ത്
എന്തിനും ഏതിനും കമന്റുകൾ പാസാകുന്ന ചില വിവര ദോഷികൾ ഉണ്ട് ..പറയുന്നത് എന്തെന്നോ ഞാൻ പറഞ്ഞത് എന്തിനു എന്നോ അറിയാതെ ,ആർക്കോ വേണ്ടി എന്തോ വിളിച്ചു പറയുന്ന ഇത്തരം ആളുകൾ പറയുന്നതിന്റെ ഗൌരവം തിരിച്ചറിയാതെ പോയി എന്നത് ഗൗരവകരം ആണ് ...
ജിന്ന് ഭൌതികം ആണ് എന്ന് മുജാഹിദുകൾ പറഞ്ഞു എന്നതാണ് ജൗഹർ മാഷുടെ ആക്ഷേപം ..അത് പ്രമാണ ബദ്ധം അല്ല പോൽ ..2012 ഇൽ കോക്കസ് മുന്നണി ഈ അബദ്ധം പറയും മുമ്പ് ജിന്ന് അഭൌതികം ആണ് എന്ന് പറഞ്ഞ അബ്ദു സലാം സുല്ലമിയും മടവൂർ വിഭാഗവും അല്ലാത്ത ഏതെങ്കിലും ഒരു ആളെ ഒരു നൂറ്റാണ്ടു പിന്നിട്ട കേരളത്തിന്റെ നവോഥാന ചരിത്രത്തിലോ ,1400 വര്ഷം പിന്നിട്ട ആഹ്ലുസുന്നയുടെ ചരിത്രത്തിലോ കാണാൻ സാധിക്കുമോ ..അല്ലെങ്കിലും ജൗഹർ മാഷിനു എന്ത് ചരിത്രം ..മടവൂർ വിഭാഗവുമായി ആധാർഷപര്മായ പിളർപ്പ് ഉണ്ടായ സമയത്ത് നൂരുധീൻ സാഹിബിന്റെ ഭാഷണ കേസറ്റ് സെന്റെറിൽ പോയി റെക്കോർഡ്‌ ചെയ്ത സമധാനിയാൻ പ്രസംഗങ്ങൾ കോഴിക്കോട്ടെ മടവൂർ വിഭാഗം സമ്മേളനത്തിൽ വിൽകലായിരുന്നു പ്രധാന പണി ...അങ്ങിനെ കുറച്ചു കഴിഞ്ഞപ്പോൾ മൂപ്പര് തൂക്കം നോക്കി അഭൌതിക ലോകത്ത് നിന്നും ഭൌതിക ലോകത്തേക്ക് ഒരു മലക്കം മറയൽ ആയിരുന്നു ...അങ്ങിനെ അദ്ദേഹം "വഴി പിരിഞ്ഞവരോട് സ്നേഹ പൂർവ്വം" എന്ന കസെറ്റ് ഇറക്കി KNM ഇൽ പുനർപ്രവേശനം നടത്തി ..അന്ന് മുതൽ ജിന്ന് ഭൗതികവും ആയി ..പിന്നെ അദ്ദേഹം മുന്നോട്ടു പോകുമ്പോൾ വീണ്ടും സംഘടനയിൽ അബ്ദു റഹ്മാൻ സലഫിയും സംഘവും ഗൂഡ പ്രവര്തനതിലൂടെ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ...അദ്ദേഹം അന്ന് സലഫിയുടെ വിമർശകൻ ആയിരുന്നു ..പുറത്തു പണ്ടേ സത്യം തുറന്നു പറഞ്ഞു ശീലം ഇല്ലാത്തത് കൊണ്ട് ..കാണുന്നവരോടൊക്കെ സലഫിയും ടീമും കാണിക്കുന്ന നെറികേടുകൾ പറയലായിരുന്നു പ്രധാന പണി ..ആയിടക്കു ഗൾഫ്‌ സന്തർഷനം നടത്തിയപ്പോൾ "പണ്ട് പറഞ്ഞതൊക്കെ നമ്മൾ മാറ്റി പറയണം എന്നോ ..ഈ ഹദീസ് നിഷേധികളെ തുരത്തണം എന്നൊക്കെ ആയി ജൗഹർ മാഷ്‌ ..എന്തൊരു ആദർശബോധം ..
നാട്ടിൽ തിരിച്ചെത്തി അദ്ദേഹം വീണ്ടും തൂക്കം നോക്കി കാറ്റിന്റെ ഗതിക്കു നീങ്ങുന്ന പായ കപ്പൽ ആയി ..പേരാംബ്ര ആണ് ജോലി ..കുതുബയും സ്റെജും പണ്ടേ ഒരു ബലഹീനത ആയതു കൊണ്ട് നിക്ഷ്പക്ഷ വേഷം കുറച്ചു ആടി...കുറച്ചു കഴിഞ്ഞപ്പോൾ ജിന്ന് ഭൌതികം ആയാലും അബൗതികം ആയാലും ഞമ്ന്റെ കാര്യം സേഫ് ആയാൽ മതി എന്ന നിലക്ക് പതുക്കെ കുതുബയിൽ ജിന്ന് കയറാൻ തുടങ്ങി ...ആ ജിന്ന് പിന്നെ അബൗതികം ആയി ...
അതായത് നെല്ലികുത് മുസ്ലിയാരും അബ്ദു സലാം സുല്ലമിയും പറഞ്ഞ വാതതിലേക്ക് പോകാൻ അനസ് മുസ്ലിയാര്ക്ക് ഒരു തൗബ എങ്കിലും ഉണ്ടായിരുന്നു ..എന്നാൽ നമ്മുടെ മാഷിനു വളയമില്ലാതെ ചാടി ശീലമുള്ളത് കൊണ്ട് മൂപ്പരങ്ങു ചാടി ...
മാഷ്‌ കരുതിയത്‌ എല്ലാവരും അദ്ധേഹത്തെ പോലെ കാറ്റിന്റെ ഗതിക്കു നീങ്ങുന്ന അപ്പൂപ്പൻതാടികൾ ആണ് എന്നാണു ...
മുജാഹിടുകല്ക്ക് ഒരു ആദര്ഷമുണ്ട് ..ആണത്വം ഉള്ള മുജാഹിദുകൾ അത് വർഷങ്ങൾ മുമ്പേ വിളിച്ചു പറഞ്ഞു ..ഏതായാലും ബൗതികവും -അഭൌതികവും മുജാഹിടുകളുടെ നിലപാടും ഒന്ന് മാഷിനെ പഠിപ്പിക്കേണ്ടതുണ്ട്
അത് സ്വന്തം പാളയത്തിൽ നിന്ന് തന്നെ ആവുമ്പോൾ കണ്ടം ചാടി കളിയുടെ മൂല്യം മറ്റുള്ളവര്ക്ക് കൂടി തിരിയും
അക്ബര് സാഹിബിൽ നിന്ന് തുടങ്ങാം
പ്രബന്ജതിലെ ഓരോ വസ്തുവിനും വസ്തുതകൾക്കും കാരണം അന്വേഷിക്കുന്ന മനുഷ്യന്‍ അവസാനം കാരണങ്ങള്‍ ആവശ്യമില്ലാത്ത ഒരു മഹാ ശക്തിയില്‍ എത്തി ചേരുകയാണ് ചെയ്യുന്നത് ആ ശക്തിയിലാണ് എല്ലാ അന്വേഷണങ്ങളുടെയും അന്ത്യം .സകലവിധ അന്വേഷണങ്ങളും തെട്ടങ്ങളും ഈ പരമമായ അന്ത്യത്തില്‍ എത്തുമ്പോള്‍ അവസാനിക്കുന്നു .പ്രബഞ്ഞതിലെ ഒരൊറ്റ പ്രതിഭാസവും കാരണം ആവശ്യമില്ലാത്തതായി നമുക്ക് കാണാന്‍ കഴിയുന്നില്ല ..ചെറുതും വലുതുമായ സകല വസ്തുക്കളും കാരണം തേടുന്നു .അപ്പോള്‍ കാരണങ്ങള്‍ ആവശ്യം ഇല്ലാത്ത ആ പരാശക്തി പ്രബന്ജതിനും ഉപരി ആയിരിക്കണം ,പദാര്താതീത്ന്‍ ആയിരിക്കണം .സകലമാന പ്രതിഭാസങ്ങളുടെയും അടിസ്ഥാന കാരണമാണ് അല്ലാഹു എന്ന് പറഞ്ഞുവെല്ലോ .പ്രബഞ്ഞതിനു ഉപരിയായ അല്ലാഹുവിന്‍റെ സത്ത പദാരതാതീതം ആണ് എന്ന് സാരം ...(അല്ലാഹുവിനെ അറിയുക -എം എം അക്ബര്‍ 57)
അപ്പോള്‍ ഭൌധികമായ മുഴുവന്‍ പ്രതിഭാസങ്ങളുടെയും ഉടമസ്ഥനും നിയന്താവും ആയ ഒരേ ഒരാള്‍ മുഴുവന്‍ ഭൌധിക സംവിധാനങ്ങല്കും പുറത്തു ആണ് ..അഥവാ അഭൌതികം ആണ് ...ഇനി അല്ലാഹു അഭൌധികം ആണ് ..അത് പോലെ നമ്മുക്ക് കാണാന്‍ കഴിയാത്ത ജിന്നും മലക്കും അഭൌതികം ആണ് എന്ന് ചിലര്‍ പറയുന്നു ....അതിന് അവര്‍ പറയുന്ന കാരണം അവയുടെ പ്രവര്‍ത്തങ്ങള്‍ നമുക്ക് കാണാന്‍ കഴിയില്ല എന്നതാണ് ...ഈ വാദം രണ്ട് രീതിയില്‍ അപകടമാണ്
1) അല്ലാഹു അഭൌധികമാണ് എന്ന് പറയുമ്പോള്‍ .അത് അല്ലാഹുവിന്‍റെ വിശേഷണം ആണ് ...ആ വിശേഷണം സകല സൃഷ്ടി വിശേഷനങ്ങള്‍ക്കും പുറത്താണ് ..അഥവാ ആ വിശേഷണം ഒരു സൃഷ്ടിക്കു വക വെച്ച് നല്‍കുന്നത് തൌഹീധുല്‍ അസ്മാഹു വ സിഫാതിലെ പങ്കു ചേര്‍ക്കലും ശിര്‍ക്കും ആണ് ...
എന്നാല്‍ സമസ്തക്കാര്‍ ഈ വിശേഷണം മഹാന്മാര്‍ക്കും ,ജിന്നിനും ,മലക്കിനും ചാര്‍ത്തി കൊടുത്തു ...ഇപ്പോള്‍ ചില നവീന വാദക്കാര്‍ ജിന്നും മലക്കും അഭൌധികം ആണ് എന്ന് പറയുന്നു ...കാര്യ കാരണ ബന്ധത്തിന് പുറത്താണ് എന്ന് പറയുന്നു ...തികച്ചും അപകടകരം ...കാരണം വിശുദ്ധ ഖുറാന്‍ പറയുന്നു ..'അവനു തുല്യനായി ആരും തന്നെ ഇല്ല (സൂറ ഫലഖ് )...അപ്പോള്‍ ജിന്നുകളുടെ അസ്തിത്വവും പ്രവര്‍ത്തനവും ഭൌധികമാണ് എന്നതാണ് പ്രമാണ പിന്‍ബലമുള്ള ശരിയായ വാദം ...
2)അഭൌധികമായ ഒരു ശക്തി ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങളും അഭൌതികം ആയിരിക്കണം ..അതിന് കാര്യമോ കാരണമോ ആവശ്യം ഇല്ല ...
അങ്ങിനെ പ്രവര്‍ത്തിക്കാനോ ഇടപെടാനോ അല്ലാഹുവിനു മാത്രമേ സാധിക്കൂ എന്ന് അക്ബര്കയുടെ വരികളിലും സ്പഷ്ടമാണ് ...അങ്ങിനെ എങ്കില്‍ ഒരു സൃഷ്ടിയുടെ പ്രവര്‍ത്തനം ഭൌധികവും കാര്യ കാരണ ബന്ധനഗള്‍ക്ക് അതീനവും ആവാനേ നിവര്‍ത്തി ഉള്ളൂ ...
ശരി തൌഹീധിലെ അബ്ദുറഹ്മാന്‍ സലഫി വിഭാഗത്തിന്റെ നിര്‍വചനം അനുസരിച്ച് ജിന്നുകള്‍ അഭൌതികവും കാര്യ കാരണ ബന്ധത്തിന് പുറത്തും ആണെല്ലോ ...ആ പറഞ്ഞത് ശരിയാവണം എങ്കില്‍ ഒരു സൃഷ്ടിയിലും ഒരു ഇടപെടലും അവര്‍ക്ക് സാധികാതെ വരണം ...കുറച്ചു കൂടി സൂക്ഷ്മം ആയി പറഞ്ഞാല്‍ ജിന്ന് എന്നാ ഒരു സൃഷ്ടിയുടെ അസ്ഥിത്വം തന്നെ ഇവര്‍ ചോദ്യം ചെയ്യുകയാണ് ....കാരണം അഭൌതികമായ അല്ലാഹുവില്‍ ജിന്ന് അഭൌധികം എന്ന് പറയുന്നതോടെ ഇവര്‍ പങ്കു വെക്കുന്നു ...അങ്ങിനെ അകാരണമായി ശിര്കില്‍ എത്തുന്നു ...രണ്ടാമത് അവരുടെ പ്രവര്‍ത്തങ്ങള്‍ അഭൌതികം എന്ന് പറയേണ്ടി വരുന്നു
-ജിന്ന് വസുവാസ്സു ഉണ്ടാകുന്നത് -അഭൌതികാമോ ഭൌതികമോ
-ജിന്ന് രോഗം ഉണ്ടാകുന്നത് -അഭൌതികാമോ ഭൌതികമോ
-ജിന്ന് വഴി പിഴപികുന്നത് -അഭൌതികാമോ ഭൌതികമോ
-ജിന്ന് കാഹിനിനെ (ജ്യോത്സ്യന്‍ )സഹായികുന്നത് --അഭൌതികാമോ ഭൌതികമോ
-പിശാചു കുട്ടിയെ ഉപദ്രവികുന്നത് -ജനിക്കുമ്പോഴും
 ..സന്ധ്യ സമയത്തും -അഭൌതികാമോ ഭൌതികമോ
അങ്ങിനെ ഖുറാനില്‍ പറഞ്ഞ സുന്നത്തില്‍ പറഞ്ഞ അനേകം കാര്യങ്ങള്‍ ഉണ്ട് ...ഈ പ്രതിഭാസങ്ങള്‍ മുഴുവന്‍ നടക്കുന്നു ...ചിലതിനെ ഒക്കെചിലര്‍ നിഷേധിക്കുന്നു എങ്കിലും(ജിന്ന് അഭൌധികവും കാരായ കാരണത്തിന് പുറത്തും ആണ് എന്ന് പറഞ്ഞത് കൊണ്ടാണ് അവര്‍ക്ക് അതൊക്കെ തള്ളേണ്ടി വന്നത് ) വസുവാസ്സു മുഴുക്കെ അന്ഘീകരിക്കുന്നുവല്ലോ ....അപ്പോള്‍ ആ പ്രതിഭാസം മാത്രം എടുക്കാം ...ഇനി അക്ബര്കയുടെ വരികളിലേക്ക് വരൂ
"
പ്രബഞ്ഞതിലെ ഒരൊറ്റ പ്രതിഭാസവും കാരണം ആവശ്യമില്ലാത്തതായി നമുക്ക് കാണാന്‍ കഴിയുന്നില്ല ..ചെറുതും വലുതുമായ സകല വസ്തുക്കളും കാരണം തേടുന്നു .അപ്പോള്‍ കാരണങ്ങള്‍ ആവശ്യം ഇല്ലാത്ത ആ പരാശക്തി പ്രബന്ജതിനും ഉപരി ആയിരിക്കണം ,പദാര്താതീത്ന്‍ ആയിരിക്കണം .സകലമാന പ്രതിഭാസങ്ങളുടെയും അടിസ്ഥാന കാരണമാണ് അല്ലാഹു"
ഇപ്പോള്‍ ഹനീഫ് കായക്കൊടി ചോധികുന്നു എന്ത് കാര്യ കാരണ ബന്ധമാണ് ജിന്നും മനുഷ്യനും തമ്മിലുള്ളത് എന്ന് (ജാമിയ പ്രസംഗം കേള്‍ക്കുക )..മടവൂര്‍ വിഭാഗം സുഹ്ര്തുക്കള്‍ പണ്ടും ഇത് ചോധിചിരുന്നു...
അപ്പോള്‍ നമ്മള്‍ ചോധികുന്നു ...വസ്സുവാസ് എന്നാ ഉപദ്രവം -എന്നാ പ്രതിഭാസം  -ലോകത്ത് നടക്കുന്നു -അതില്‍ തര്കമില്ല ...(അതിലും തര്കമുണ്ടായിരുന്ന ചില അഭൌതികതാ വാദികള്‍ -ജിന്നിനെ കാണാതെ ഞങള്‍ വിശ്വസികില്ല എന്നും, മനുഷ്യരിലെ കാട്ടു വര്‍ഗമാണ് ജിന്ന് എന്ന് പറഞ്ഞതിനെ ഇവിടെ ഓര്‍ക്കുക -ജിന്ന് ഭൌധികമായ അല്ലാഹുവിന്‍റെ സൃഷ്ടിയാണ് എന്നാ ഈ അടിസ്ഥാന തത്വത്തില്‍ നിന്ന് വ്യതിചലിച്ചത് ആണ് മുഴുവന്‍ വ്യതിയാനങ്ങളുടെയും മൂല്യ കാരണം തന്നെ )
അപ്പോള്‍ ആ വസ്സുവാസ് എന്നാ പ്രതിഭാസത്തിന്റെ അടിസ്ഥാന കാരണം എന്ത് ...അത് കാര്യ കാരണ ബന്ധങ്ങള്‍ക്ക് അകത്തോ പുറത്തോ ??ഒരു കാരണവും കാര്യവുമില്ലാതെ ഒരു പ്രതിഭാസവും ലോകത്ത് നടകില്ല എന്ന് പറഞ്ഞ അക്ബര്‍ സാഹിബിനെ പോലുള്ളവര്‍ ഇപ്പോള്‍ ഈ അഭൌതിക സൈധാന്ധികരുടെ വാദങ്ങളിലെ അപകടം എങ്ങിനെ തിരിച്ചറിയാതെ പോയി എന്നത് നമ്മെ ദുഖിപിക്കുന്നു ...അപ്പോള്‍ അഭൌധികമായി കാര്യ കാരണ  ബന്ധത്തിന് പുറത്തു നിന്ന് മനുഷ്യരില്‍ ഇടപെടാന്‍ അല്ലാഹുവിനു മാത്രമേ സാധിക്കൂ ...അത് മറ്റാര്‍ക്കും കഴിയും എന്നാ വിശ്വാസം തന്നെ ശിര്‍ക്ക് ആണ് ...ശരി അപ്പോള്‍ പ്രശ്നം അഭൌധിക വാദികളുടെ മുന്നില്‍ കൂടുതല്‍ സങ്കീര്‍ണം ആകുന്നു ..എങ്ങിനെ വസുവാസ്സു എന്നാ പ്രധിഭാസം ഉണ്ടാകുന്നു
അഭൌധികതാ സിധാന്ധകാര്‍ക്ക് മൂന്നു  തരത്തില്‍ മറുപടി പറയാം
1)വസ്സുവാസ് ഇല്ല -ഖുരാനിനെ നിഷേധിക്കേണ്ടി വരും (സൂറത്ത് ന്നാസ് )
2)വസ്സുവാസ് അഭൌതികമായ ഉപദ്രവം തന്നെ ആണ് -അപ്പോള്‍ അല്ലാഹുവിനു പുറമേ ജിന്നും അഭൌധികമായി നമ്മെ ഉപദ്രവിക്കും എന്നാ ശിര്‍ക്ക് പറയേണ്ടി വരും ...
3)വസുവാസ്സു ഭൌതികം എന്ന് പറയേണ്ടി വരും -അപ്പോള്‍ മനക്കൊട്ടയില്‍ മിനെഞ്ഞെടുത്ത അഭൌതികതാ വാദം തകര്‍ന്നു തരിപ്പണം ആകും ...
എന്നാല്‍ മുജാഹിധുകള്‍ക്ക് അന്നും ഇന്നും മറുപടി എളുപ്പം ആണ് ..
അഭൌതികമായി ഗുണവും ദോഷവും ചെയ്യാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ .എന്നാല്‍ വസ്സുവാസ് അല്ലാഹു നിശ്ചയിച്ച കാര്യങ്ങളുടെയും കാരണങ്ങളുടെയും അടിസ്ഥാനത്തില്‍ ജിന്ന് മനുഷ്യനില്‍ നടത്തുന്ന ഭൌതിക ഇടപെടല്‍ ആണ് ...അതിനാല്‍ അതില്‍ അഭൌതികത ഇല്ല ....
ഇനി കുഞ്ഞീതു മദനി പറയട്ടെ
ഇബാദത്ത് എന്നത് വിപുലാ൪ത്ഥ മുള്ള ഒരു സാങ്കേതിക പദമണ്. അഭൗതികമായ മാ൪ഗത്തില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണവും ദോഷവും വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവുണ്ട് എന്ന വിശ്വാസമണ് ഇബാദത്തിന്‍റെ ഉറവിടം. ആ വിധത്തിലുള്ള ഒരു കഴിവ് ഒരു വ്യക്തിക്കോ ശക്തിക്കോ ഉണ്ടെന്നു വിശ്വസിച്ചു കൊണ്ട് അവന്‍റെ ,അല്ലങ്കില്‍ അതിന്‍റെ മുമ്പില൪പ്പിക്കപ്പെടുന്ന താഴ്മ, വിനയം, വിധേയത്വം,സ്നേഹം,ഭയം,ഭരമേല്പ്പനം,ധനവ്യയം,അന്നപാനാദികളുപേക്ഷിക്കല്‍,അവയവങ്ങളുടെ ചലനം,നേ൪ച്ച,വഴിപട്, തുടങ്ങിയ സ൪വ കാര്യങ്ങളും ആരാധനയുടെ വകുപ്പിലുള്പ്പെ ടുന്നു. ഗുരുവായൂരപ്പന്‍റെ മുമ്പില്‍ കൈ കൂപ്പി നില്ക്കു ന്നവനെ നോക്കുക. അവന്‍റെ അവയവങ്ങളും ശരീരവും ഇബാദത്തില്‍ മുഴുകിയിരിക്കുകയണ്. അവിടെ നമസ്കാരവും നോമ്പുമോന്നുമില്ലല്ലോ.
എന്നാല്‍ അഭൗതികമായ മാ൪ഗ്ഗത്തില്‍ ഗുണവും ദോഷവും വരുത്താനുള്ള കഴിവ് ലോകരക്ഷിതാവായ അല്ലാഹുവിന്ന്‍ മാത്രമേയുള്ളൂ. അവന്‍റെ പടപ്പുകളിലൊരാള്ക്കും ആ കഴിവില്ല .അതുകൊണ്ട് ഇബാദത്തിന൪ഹ ന്‍ അവന്‍ മാത്രമണ്. അതാണ് തൗഹീദ്. അതാണ് ലാഇലാഹ ഇല്ലല്ലാഹ്. (ഇസ്‌ലാമിന്‍റെ ജീവന്‍ പേജ്  12)
-----------------------------------------
ഡോ.ഉസ്മാൻ സാഹിബു
"പരമാണുവും ബാക്ടീരിയയും വൈറസും മറ്റും മൈക്രോസ്കോപിന്റെയും ഇലക്ട്രോണിക് മൈക്രോസ്കൊപ്പിന്റെയും സഹായം കൊണ്ട് ദൃശ്യമാകുന്നതിനു മുന്‍പ്‌ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഗൈബ് ആയിരുന്നു,, അത്തരം മറഞ്ഞ കാര്യങ്ങള്‍ ചിലപ്പോള്‍ ശാസ്ത്രോപാധികള്‍ കൊണ്ട് കണ്ടു പിടിക്കാന്‍ സാധിക്കുന്നു.. അത് പോലെ ഒരു മുറിയുടെ അകത്തുള്ളത് പുറത്തു നില്‍ക്കുന്നവന് ഗൈബ് ആയിരിക്കും.. ഈ നിലക്ക ദൃശ്യ ലോകത്ത്‌ തന്നെ ഒരുത്തന് ഗൈബ് ആയത് മറ്റൊരുവന്‍ അറിയുന്നതായിരിക്കും.. ഇരുട്ടില്‍ മനുഷ്യന് കാണുന്നത് പൂച്ചക്ക് കാണാന്‍ കഴിയും.. ജിന്നിന് കാണുന്നത് മനുഷ്യന് കണ്ടില്ലെന്നും വരാം.. ഇതൊന്നും സാക്ഷാല്‍ ഗൈബല്ലാ..."
-----------------------------------------
3)‘കെ എം മൌലവി സാഹിബ്’ എന്ന പുസ്തകത്തിന്റെ മുഖവുരയില്‍ ദീര്‍ഘകാലം അല്‍ മനാറിന്റെ എഡിറ്ററും വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയില്‍ അമാനി മൌലവിക്കും അലവി മൌലവിക്കുമൊപ്പം പങ്കു വഹിച്ച മഹത് വ്യക്തിത്വവുമായിരുന്ന പി കെ മൂസ മൌലവി സാഹിബ് എഴുതിയത് നോക്കൂ:
 “…..അപ്പോള്‍ അഭൌതികമായ മാര്‍ഗ്ഗങ്ങളിലൂടെ സൃഷ്ടികള്‍ക്ക് ഗുണമോ ദോഷമോ വരുത്തിത്തീര്‍ക്കുവാന്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും വിധേന സാധിക്കുമെന്ന് വിചാരിച്ചു കഴിഞ്ഞാല്‍ ആ വിചാരവും ആ വിശ്വാസവും പ്രവൃത്തികളും തൌഹീദിനെതിരായി ഭവിക്കുന്നു. അല്ലെങ്കില്‍ ശിര്‍ക്കായിത്തീരുന്നു. ശിര്‍ക്കാണെങ്കില്‍ മഹാപാപവും…….” (കെ എം മൌലവി സാഹിബ് എന്ന ഗ്രന്ഥത്തിന്റെ അവതാരികയില്‍ നിന്ന്)
അഭൗതി കഴിവ് അല്ലാഹുവിനു മാത്രമാണുള്ളതെന്നും മറ്റാ൪ക്കുമില്ലന്നും വ്യക്തമാക്കി കൊണ്ട് നാമെല്ലാം ഒന്നിച്ചുള്ളപ്പോള്‍ ചെറിയമുണ്ടം അബ്ദുല്ഹമീദ് മൗലവി വിവരിക്കുന്നു. “ ജിന്നുകള്ക്ക് അല്ലാഹു നല്കുന്ന കഴിവ് മനുഷ്യകഴിവിന് അതീതമാണങ്കിലും അതിനെ അഭൗതികമെന്ന്‍ വിശേഷിപ്പിക്കുന്നത് ഇസ്ലാമിക കാഴ്ചപ്പാടില്‍ ശരിയല്ല. അഭൗതികമായ കഴിവുകള്‍ എന്ന്‍ നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികള്ക്കള്‍ക്കാ൪ക്കും നല്കിയിട്ടില്ലാത്ത കഴിവാണ്.”(പ്രാര്ത്ഥ്ന, തൗഹീദ്, ചോദ്യങ്ങള്ക്ക്യ മറുപ്പടി).
മുകളിൽ എഴുതിയ ഇസ്ലാഹി തറവാട്ടിലെ കാരണവന്മാർ ഒന്നും നിങ്ങളുടെ ജിന്നിൽ ഓടുന്ന വണ്ടിയിൽ ഇല്ല എന്ന തിരിച്ചറിവ് ജൗഹർ മാഷ്സിനു ഇനിയെങ്കിലും ഉണ്ടായാൽ നന്ന്
ജൗഹർ മാഷിന്റെ ഗ്രൂപ്പ്‌ കൊണ്ട് നടക്കുന്ന വിചിന്തനം മാസിക തന്നെ ഈ മാഷിനു ഒരു ബുദ്ധിയും വകതിരിവും ഇല്ല എന്ന് പണ്ട് തന്നെ എഴുതിയിട്ടുണ്ട് ...എന്തൊരു ദീര്ഗ്ഗ വീക്ഷണം
“ ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്‌ കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ വ്യവസ്ഥക്ക് അതീതമായ കഴിവുകള്‍ അല്ലാഹുവിന്‍റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളുടെയും പ്രവ൪ത്തനങ്ങളുടെയും കാര്യ-കാരണ ബന്ധങ്ങള്‍ നമ്മുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവ൪ക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ്. അത് കൊണ്ട് തന്നെ അതിനെക്കുറിച്ച് അഭൗതികമെന്നോ കാര്യകാരണ ബന്ധങ്ങല്ക്ക തീതമെന്നോ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല (വിചിന്തനം ,2007)
പിന്നെയും ഇത് എഴുതിയ അതെ അബ്ദുൽ ഖാദെർ കരുവംപോയിൽ തന്നെ എഴുതുന്നത്‌ നോക്കൂ
“ ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗം
പറയുമ്പോള്‍ എക്കാലത്തും മുജാഹിദുകള്‍ അര്‍ത്ഥമാക്കിയത് സൃഷ്ടികളുടെ കഴിവിന്നതീതം എന്നാണ്. ജിന്നുകള്ക്കും മലക്കുകള്ക്കും മനുഷ്യരുടെ കഴിവിന്നതീതമായ കഴിവുകളുണ്ടന്നും ആദ്യകാലങ്ങളിലേ മുജാഹിദുകള്‍ അംഗീകാരിച്ചതാണ്. അതിന്ന്‍ സാക്ഷാല്‍ ഗൈബ് എന്ന്‍ പറയുകയില്ലെന്നും ആദ്യമേ വിശദീകരിച്ചതാണ്. ഈ വിശദീകരണം നല്കിയതിനോടപ്പമാണ് ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗത്തിലൂടെയുള്ള ഗുണദോഷ പ്രതീക്ഷകളെയും മറ്റു കാര്യങ്ങളെയും മുജാഹിദുകള്‍ എഴുതിയത്. ഇത് രണ്ടും ചേ൪ത്ത് വായിക്കുന്ന മന്ദബുദ്ധികളല്ലാത്ത ഏതൊരാള്ക്കും മനസ്സിലാകും, ഇബാദത്തിലെ വിശദീകരണമായ അദൃശ്യമാ൪ഗ്ഗം കൊണ്ട് മുജാഹിദുകള്‍ ഉദ്ദേശിച്ചത് സൃഷ്ടികളുടെ കഴിവിനതീതമായ കാര്യങ്ങളെ യാണന്ന്‍.(സമസ്തക്കാരുടെ തിരെഞ്ഞെടുത്ത നൂറു നുണകള്‍)(എം പി എ ഖാദിര്‍ കരുവമ്പൊയില്‍)
ഇനിയും ഉണ്ട് മാഷെ മുജാഹിടുകളുടെ കോട്ട കണക്കിന് ഉദ്ധരണികൾ ..കെട്ടിയ സ്റെജിൽ കിട്ടിയത് വിളിച്ചു കൂവുമ്പോൾ ഓർക്കണം.നിങ്ങളുടെ അഖ്ലാനിയതും വിവരക്കേടും കേട്ട് പോവാൻ കേരളത്തിൽ നിലവിളക്ക് കത്തിച്ച മുന്നനിക്കാർ മാത്രമല്ല ഉള്ളത് എന്ന്
മുന്നില് കാണുന്ന സമൂഹത്തെ കാണുമ്പോൾ അവരുടെ വിവരക്കേടിനെ ആയുധം ആക്കി പൊടിപ്പും തൊങ്ങലും വെച്ചുള്ള മാഷിന്റെ പ്രസംഗം കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി ..
പോന്നു മാഷെ എല്ലുകൾ ജിന്നിന്റെ ഭക്ഷണം ആണ് എന്ന് പറഞ്ഞത് ലോകത്ത് സലഫികൾ അല്ല ..മറിച്ചു അത് പറഞ്ഞത് സാക്ഷാൽ അല്ലാഹുവിന്റെ റസൂൽ ആണ് .ഇയാളുടെ ഭീമൻ പൊട്ടത്തരം കേട്ട് കുലുങ്ങി ചിരിച്ചവരോടൊക്കെ ഒരു ചോദ്യം ..
സൂറത്ത് ഹിജ്രിൽ അല്ലാഹു ജിന്നിനെ പുകയില്ലാത്ത തീയിൽ നിന്ന് സൃഷ്ടിച്ചു എന്ന് പറയുന്നു ..ഇതൊന്നും അറിയാത്ത ഒരു കാക്ക വന്നു പറയുന്നു ഈ ലോകത്ത് ജിന്നെ ഇല്ല ..ഉണ്ടെങ്കിൽ ജിന്ന് നില്ക്കുന്നിടം ഒക്കെ കതെണ്ടേ..ഇത് മാഷിന്റെ ഗ്രൂപിലെ വല്യ അഖ്ലാനി നിഹമാതുള്ള ഫാരൂക്കി പണ്ട് ചോതിച്ചതാണ് ..ഹൈവ ..എന്തൊരു ബുദ്ധി ..
ഇത് കേട്ട നിഹ്മതുള്ള ഫരൂക്കിയോടു പണ്ടൊരു സാധാരണ മുജാഹിദു ചോതിച്ചത്രേ
"നിങ്ങളെ കലിമന്നു കൊണ്ടല്ലേ ഉണ്ടാക്കിയത് .കളിമാന്നിനു അടിച്ചാൽ വേദനിക്കുമോ ??ഇല്ലെലോ .ഒരു നല്ല മട്ടല് എടുത്തു നടുപ്പുറത്ത് കൂടി അടിച്ചു ഞാൻ കല്മാന്നിനെ ആണ് അടിച്ചത് എന്ന് പറഞ്ഞാലോ ???
ഇതാണ് ഈ കോക്കസ് ബുദ്ധി ജീവികളുടെ ഒക്കെ സ്ഥിതി ..അല്ലാഹുവും റസൂലും എന്തെങ്കിലും പറഞ്ഞാൽ അത് സ്വീകരിക്കുന്നവനാണ് മുഹ്മിൻ..അതിൽ ലവ ലേശം ശംഗ ഇല്ലാതെ .റസൂൽ പറഞ്ഞു എല്ല് ജിന്നിന്റെ ഭക്ഷണം ആണ് ..ജൗഹർ മാഷിനെ പോലെ വയറു മുട്ടെ തിന്നു ഏമ്പക്കവും വിട്ടു നടക്കൽ ആണ് ജിന്നിന്റെ ഭക്ഷണ രീതി എന്ന് ആരാ മാഷെ നിങ്ങളോട് പറഞ്ഞത് ..
ഇനി ജൗഹർ മാഷിന്റെ വീട്ടില് കല്യാണം കൂടുമ്പോൾ ക്ഷണിക്കാതെ വരുന്ന പട്ടിക്കും പൂച്ചക്കും പ്രത്യേക വാഹനം ഉണ്ടാകും ..കൂടാതെ ബുഫെയും ..ഭൌതിക ജീവികൾ അല്ലെ ..
അല്ല മാഷെ വേറെ ഒരു സംശയം അഭൌതിക ജീവിയായ ജിന്ന് എങ്ങിനെയാ ഭൌതികമായ എല്ല് തിന്നുന്നത് ..അതോ താങ്കളെ പോലെ എല്ല് തിന്നാൻ നേരത്ത് ഭൌതികം തിന്നു കഴിഞ്ഞാൽ അബൗതികം എന്നിങ്ങനെ അഭൌതികവും -ഭൗതികവും മാറി മാറി കളിക്കുന്ന ആളാണോ നിങ്ങടെ ജിന്നും
പ്രിയ മുജാഹിടുകളെ ഇത് ഒരു ഗതികേട് ആണ് ..ആളും അര്തവും നോക്കി പ്രവാചകന്റെ വചനഗലെ കളിയാക്കുന്നവർ ,ജനങ്ങളുടെ കയ്യടി കിട്ടാൻ പ്രവാചക വച്ചങ്ങളെ തെരുവിൽ അപമാനിക്കുന്നവർ ,കാലത്തിന്റെ ഗതിക്കു അനുസ്ര്തമായി പക്ഷം ചേരുന്നവർ ,ഇവരോടൊക്കെ ഞങ്ങള്ക്ക് മുജാഹിടുകല്ക്ക് ഒന്നേ പറയാനുള്ളൂ
നാൾക്കുനാൾ ആദര്ശം മാറുന്ന ചെരിപ്പിനോത് കാലു മുറിക്കുന്ന അല്പന്മാരുടെ ആദര്ശം അല്ല ഞങ്ങളുടേത് ..അല്ലാഹുവും റസൂലും പടിപിച്ച ധീനെതോ അതാണ്‌ ഞങ്ങളുടെ ദീൻ ..അതിനെ കൊഞ്ഞനം കുത്താൻ ആര് വന്നാലും ഞങ്ങൾ ഉള്ള കാലത്തോളം ഈ വൈരുദ്ധ്യാത്മക അഖ്ലാനികലെ വെറുതെ വിടുന്ന പ്രശനമില്ല ...
നിർത്തും മുമ്പ്
പണ്ട് സന്ധ്യ സമയത്ത് പിശാചു വിഹരിക്കുന്ന സമയമാണ് കുട്ടികളെ പുറത്തു വിടരുത് എന്ന ഹദീസ് പറഞ്ഞപ്പോൾ സലാം സുല്ലമി പറഞ്ഞു ജനാലയും വാതിലും അടച്ചാൽ എയർ ഹോളിലൂടെ പിശാചു വരില്ലേ എന്ന് ...
"അന്ന് മുജാഹിദുകൾ മറുപടി പറഞ്ഞു "പിശാചു ഇപ്പോഴും കൂടെ ഉള്ളവര്ക്ക് ഇനി പുറത്തു നിന്ന് വരേണ്ടതില്ലെല്ലോ എന്ന് "
അല്ലാഹുവിന്റെ റസൂൽ പറഞ്ഞത് എന്തോ അത് ആണ് ദീൻ ..പ്രഥമ സംബോതിതർ ആയ സ്വഹബത് എങ്ങിനെ മനസ്സിലാക്കിയോ അതാണ്‌ സലഫിന്റെ മാര്ഗ്ഗം ..അല്ലാഹു നമ്മെ സത്യത്തിൽ ഒരുമിച്ചു കൂട്ടട്ടെ