Showing posts with label akheeda. Show all posts
Showing posts with label akheeda. Show all posts

Saturday, June 29, 2013

മുസ്ലിം ഭിന്നത -കാരണവും പരിഹാരവും

     ഇന്നലെ 2 8. 6 .1 3 കോഴിക്കോട് ഹോട്ടൽ സ്പാനിൽ നടന്ന ബഹു പണ്ഡിതൻ :അബ്ദുൽ ജബ്ബാർ മദീനിയുടെ
മുസ്ലിം ഭിന്നത -കാരണവും പരിഹാരവും -എന്ന പഠനാർഹമായ പ്രഭാഷണം .........

എല്ലാവരും കേൾക്കുക മറ്റുളവർക്ക് എത്തിച്ചു കൊടുക്കുക ..................http://www.youtube.com/watch?v=BJNKA7hvC7s

Thursday, June 27, 2013

അല്ലാഹുവിനെ കുറിച്ച് അറിഞ്ഞിരിക്കാന് ഖുറാന്‌ കല്പിച്ച കാര്യങ്ങള്

There are some Ayaat  which come in the Qur’aan with the command to know some attributes of Allah and to
learn the noble knowledge of Tawheed  and to have a concern with this great principle.



·        Allaah said: (2 : 209) :  << فَاعْلَمُوا أَنَّ اللَّهَ عَزِيزٌ حَكِيمٌ  >> 
നിങ്ങള്മനസ്സിലാക്കണം; അല്ലാഹു പ്രതാപിയും യുക്തിമാനുമാണെന്ന്‌.
“then know that Allaah is All-Mighty, All-Wise”

·        Allaah said: << وَاعْلَمُوا أَنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ>>       
അല്ലാഹുവെ നിങ്ങള്സൂക്ഷിക്കുക. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.(231)
“and know that Allaah is All-Aware of everything.” [al-Baqarah: 231]

·        Allaah said: << وَاعْلَمُوا أَنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ>>
നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുകയും, നിങ്ങള്പ്രവര്ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന്മനസ്സിലാക്കുകയും ചെയ്യുക.(233)
<< know that Allaah is All-Seer of what you do.>> [al-Baqarah: 233]
·        Allaah said: << وَاعْلَمُوا أَنَّ اللَّهَ غَفُورٌ حَلِيمٌ>
അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാണെന്നും നിങ്ങള്മനസ്സിലാക്കുക.(235)
<<And know that Allaah is Oft-Forgiving, Most Forbearing.>> [al-Baqarah: 235]

·        Allaah said: << وَاعْلَمُوا أَنَّ اللَّهَ سَمِيعٌ عَلِيمٌ>>
അല്ലാഹു (എല്ലാം) കേള്ക്കുന്നവനും അറിയുന്നവനുമാണെന്ന്മനസ്സിലാക്കുകയും ചെയ്യുക.(244)
<< and know that Allaah is All-Hearer, All-Knower.>> [al-Baqarah: 244]
 
·        Allaah said: << وَاعْلَمُوا أَنَّ اللَّهَ غَنِيٌّ حَمِيدٌ >>
അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനും സ്തുത്യര്ഹനുമാണെന്ന്നിങ്ങള്അറിഞ്ഞു കൊള്ളുക.(267)
<< And know that Allaah is Rich (Free of all wants), and Worthy of all praise.>> [al-Baqarah: 267]
 
·        Allaah said: << اعْلَمُوا أَنَّ اللَّهَ شَدِيدُ الْعِقَابِ وَأَنَّ اللَّهَ غَفُورٌ رَحِيمٌ >>
അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണെന്നും നിങ്ങള്മനസ്സിലാക്കുക.(98)
<<Know that Allaah is Severe in punishment and that Allaah is Oft­-Forgiving, Most Merciful.>> [al-Maidah: 98]
 
·        Allaah said: << فَاعْلَمُوا أَنَّ اللَّهَ مَوْلَاكُمْ نِعْمَ الْمَوْلَى وَنِعْمَ النَّصِيرُ >>
അല്ലാഹുവാണ് നിങ്ങളുടെ രക്ഷാധികാരിയെന്ന്നിങ്ങള്മനസ്സിലാക്കുക. എത്രയോ നല്ല രക്ഷാധികാരി! എത്രയോ നല്ല സഹായി!!(40) –
<<then know that Allaah is your Maulâ (Patron, Lord, Protector and Supporter, etc.), (what) an Excellent Maulâ, and (what) an Excellent Helper!>> [Anfal: 40]

·        Allaah said: << وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ >>                     
നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.(194)
<<and know that Allaah is with Al-Muttaqeen.>> [al-Baqarah: 194]
·        Allaah said: << فَاعْلَمْ أَنَّهُ لَا إِلَهَ إِلَّا اللَّهُ  >>
ആകയാല് അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന്നീ മനസ്സിലാക്കുക.
<<So know that Lâ ilâha ill-Allâh (none has the right to be worshipped but Allaah)>> [Muhammad: 19]

Sunday, December 2, 2012

ദുർബ്ബല ഹദീഥും അഹല് സുന്നയുടെ നിലപാടും



മുസ്ലിം ജനസാമാന്യത്തെ മന:പ്പൂർവ്വം തെററിദ്ധരിപ്പിക്കുന്ന നേതാക്കളും പണ്ഡിതൻമാരും ഇന്ന്‌ 

ഏററവും അധികം കളവ്‌ പറയുന്ന ഒരു വിഷയമാണ്‌ يا عباد الله أعينوني , يا عباد الله أغيثوني 
എന്ന പേരിൽ തുടങ്ങുന്ന ഒരു ദുർബ്ബല ഹദീഥും അതിനെസ്സംബന്ധിച്ചുള്ള വിഷയങ്ങളും. കളവ്‌ 

പറയുന്നുവെന്നത്‌ കേവലം ഒരു ആരോപണമല്ല, മറിച്ച്‌ പ്രമാണങ്ങൾ അതാണ്
‌ തെളിയിക്കുന്നത്‌, 
പ്രമാണിമാർക്ക്‌ ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ശരി. പ്രമാണിമാരില്ലെങ്കിൽ ഇന്ന്‌ കാണുന്ന 

സംവിധാനങ്ങളൊന്നും ആസ്വദിക്കുവാനും അനുഭവിക്കുവാനും സാധാരണക്കാരന്‌ 

സാധ്യമാവുമായിരുന്നില്ലെന്ന്‌ വിടുവായത്തം പറയുന്ന നേതാക്കളെയും മുജാഹിദ്‌ പ്രസ്ഥാനത്തിൽ 

കാണുന്നുവെന്നത്‌ നമുക്കുള്ള ഒരു പരീക്ഷണമായിരിക്കാം എന്ന്‌ കരുതി അല്ലാഹുവിന്റെ പേരിൽ 

ക്ഷമിക്കാം.

ഒരു ഹദീഥ്‌ ദുർബ്ബലമാണ്‌ (ضـعيـف) എന്ന കാരണത്താൽ അതിനെക്കുറിച്ചുള്ള സംസാരം തന്നെ വിലയില്ലാത്തതും അനാവശ്യവുമാണെന്ന്‌ ചില അഖ്‚ലാനികൾ വാദിക്കുന്നത്‌ കാണാം. തീർത്തും തെററായൊരു കാഴ്ച്ചപ്പാട്‌ മാത്രമാണത്‌. അതൊരു പാഴ്‌വേലയായിരുന്നുവെങ്കിൽ ഹദീഥ്‌ പണ്ഡിതൻമാർ അതേക്കുറിച്ച്‌ മൗനം ദീക്ഷിക്കുമായിരുന്നു. എന്നാൽ ഇമാം ബുഖാരി(റ)യാവട്ടെ, മുസ്ലിം(റ) ആവട്ടെ… അപ്രകാരം ലോകം കണ്ട മുൻകാല മുഹദ്ദിസുകളോ, അവരുടെ കണ്ണിയിലെ ഏററവും ഇങ്ങേയററത്ത്‌ നില്ക്കുന്ന അൽബാനി(റ)യോ ഒന്നും തന്നെ ഇപ്രകാരം ദുർബ്ബല ഹദീഥുകളെക്കുറിച്ച്‌ മൗനം ദീക്ഷിച്ചതായി കാണുവാൻ സാധിക്കില്ലെന്ന്‌ മാത്രമല്ല, പ്രത്യേകം ബൃഹത്തായ ഗ്രന്ഥങ്ങൾ തന്നെ അവയെക്കുറിച്ച്‌ രചിക്കുകയും ചെയ്തതായി കാണാം. ഇബ്നുകഥീർ(റ) അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമായ البداية والنهاية എന്ന ഗ്രന്ഥത്തിൽ ദുർബ്ബല ഹദീഥുകൾ ഉദ്ധരിച്ചിട്ടുണ്ട്‌. ഇസ്രായീല്യരിൽ നിന്നും അല്ലാഹുവിന്റെ ഖുർആനിനെതിരാവുന്ന ഒരൊററ ദുർബ്ബല ഹദീഥും ഉപയോഗിക്കുന്നില്ലെന്ന്‌ ഇബ്നു കഥീർ(റ) അവിടെ പ്രത്യേകം അവകാശപ്പെടുന്നത്‌ കാണാം. എന്നാൽ കെട്ടിച്ചമച്ച (കള്ള) ഹദീഥുകൾ ഒന്ന്‌ പോലും ഇതിൽ ഇല്ലാതിരിക്കുവാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും അവകാശപ്പെടുന്നു.

ഇമാം നവവി(റ) അദ്ദേഹത്തിന്റെ വിഖ്യാതമായ നാൽപ്പത്‌ ഹദീഥുകൾ ക്രോഡീകരിച്ചെഴുതിയ ഗ്രന്ഥത്തിന്‌ മുഖവുരയെഴുതിയപ്പോൾ ഈ വിഷയത്തിൽ പറഞ്ഞത്‌ കാണുക.

وقد اتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال

`പുണ്യം പ്രതീക്ഷിച്ചുകൊണ്ട്‌ ദുർബലമായ ഹദീഥുകൾ കൊണ്ട്‌ عمل ചെയ്യാം എന്നതിൽ ഉലമാക്കൾ ഏകോപിച്ചിട്ടുണ്ട്‌.` എന്നാൽ ഇപ്രകാരം ദുർബ്ബല ഹദീഥുകൾ ഉപയോഗിക്കാമെന്നതിന്‌ ഈ അഭിപ്രായമുള്ളവർ പോലും ചില നിബന്ധനകൾ ഉണർത്തുന്നുണ്ട്‌. ഇസ്ലാമിക വിശ്വാസങ്ങൾക്കോ, അല്ലാഹുവിന്റെ നിയമങ്ങൾക്കോ എതിരാവാതിരിക്കുകയും ദുർബ്ബലമാകാൻ നിദാനമായ കാരണം ഏറെ ഗൗരവമുള്ളതല്ലെന്നിരിക്കിലും മാത്രമേ ഇത്തരം ഹദീഥുകൾ ഉപയോഗിക്കുന്നതിൽ തെററില്ലെന്ന്‌ വരികയുള്ളു എന്നതാണത്‌.

എന്നാൽ ഇമാം മുസ്ലിമും ഇമാം അഹ്മദും ദുർബ്ബലമായ ഹദീഥുകൾ യാതൊരു കാരണവശാലും കർമ്മങ്ങൾക്കായി ഉപയോഗിക്കരുതെന്ന നിലപാടുകാരാണ്‌.

وأعلم وفقك الله تعالى أن الواجب على كل أحد عرف التمييز بين صحيح الروايات وسقيمها وثقات الناقلين لها من المتهمين أن لا يروي منها إلا ما عرف صحة

`അറിയുക, അല്ലാഹുവിന്റെ കാരുണ്യം നിങ്ങളുടെ മേൽ ഉണ്ടാവട്ടെ. സ്വഹീഹായതും അല്ലാത്തതുമായ ഹദീഥുകളെക്കുറിച്ചും വിശ്വസ്തരായ ഹദീഥ്‌ റിപ്പോർട്ടർമാരെക്കുറിച്ചും അല്ലാത്തവരെക്കുറിച്ചും വേർതിരിച്ച്‌ മനസ്സിലാക്കുക എന്നത്‌ എല്ലാവർക്കും ഒഴിച്ചുകൂടാനാവാത്ത ബാധ്യതയാകുന്നു. എന്തെന്നാൽ പ്രമാണങ്ങളെക്കൊണ്ട്‌ വിശ്വസനീയമായി തെളിയിക്കാവുന്നതിൽ നിന്നും അങ്ങനെയല്ലാത്തതിനെ ഉദ്ധരിക്കുന്നത്‌ ഒഴിവാക്കുക എന്നതിനാണിത്‌`.

فإن عدم قول أحمد بها يدل على أنه لا يرى العمل بالخبر الضعيف في الفضائل

ഇബ്നു മുഫ്‚ലിഹ്‌ അദ്ദേഹത്തിന്റെ الآداب الشرعية എന്ന ഗ്രന്ഥത്തിൽ ഇമാം അഹ്മദിനെക്കുറിച്ച്‌ വിവരിക്കുമ്പോൾ സൽക്കർമ്മങ്ങളുടെ കാര്യത്തിലോ അതിന്റെ പുണ്യങ്ങളുടെ കാര്യത്തിലോ ഒരു ദുർബ്ബല ഹദീഥ്‌ ഇമാം അവർകൾ ഉപയോഗിക്കാറില്ലെന്ന്‌ വിശേഷിപ്പിച്ചതായി മേലുദ്ധരിച്ച വാക്കുകളിൽ നിന്നും നാം മനസ്സിലാക്കുന്നു.

സ്വഹീഹ്‌ ബുഖാരിയുടെ വ്യാഖ്യാനമായ ഫത്‚ഹുൽ ബാരിയെഴുതിയ ഹാഫിള്‌ ഇബ്നു ഹജർ അസ്ഖലാനി(റ) ദുർബ്ബല ഹദീഥുകൾ മൂന്ന്‌ നിബന്ധനകൾക്ക്‌ വിധേയമായി ഉപയോഗിക്കാമെന്ന്‌ പറഞ്ഞതായി കാണാം.

1. അത്യന്തം ദുർബ്ബലമായ ഹദീഥ്‌ ആയിരിക്കരുത്‌. വിവരണത്തിൽ അനേകം തെററുകൾ ആവർത്തിക്കുന്നവരോ, ഗൗരവമുള്ള ന്യൂനതകളുള്ളവരോ ആയിരിക്കുവാൻ പാടുള്ളതല്ല. മന:പ്പൂർവ്വം ഹദീഥ്‌ കെട്ടിച്ചമക്കുന്നവരുടെ പരമ്പര അശേഷം ഉണ്ടാവാൻ പാടില്ല.

2. ഇസ്ലാമിന്റെ പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടതായ വിഷയങ്ങളോട്‌ പൊരുത്തപ്പെടുന്ന താവണം, അതിന്‌ വിരുദ്ധമാവരുത്‌. എന്തെങ്കിലും പുതിയതായി കൊണ്ടു വരുന്നതുമാവരുത്‌.

3. ഇത്തരം ഹദീഥിൽ അമൽ ചെയ്യുന്നവർ ഇത്‌ പ്രവാചകൻ(സ്വ) സത്യമായും പറഞ്ഞതാണെന്ന്‌ വിശ്വസിക്കുന്ന രീതിയിൽ അവരുടെ ഹൃദയത്തിൽ കരുതാവുന്നതല്ല. മറിച്ച്‌, പ്രവാചകൻ ഒരുവേള ഇപ്രകാരം അരുളിച്ചെയ്തിട്ടുണ്ടാവില്ലെന്ന്‌ തന്നെ വിശ്വസിക്കുകയും തിരുമേനിയുടെ വാക്കുകളാണെന്ന്‌ തെളിയാത്തിടത്തോളം അത്‌ നബിയിലേക്ക്‌ ആരോപിക്കുന്നതിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്യണം.

അസ്ഖലാനിയുടെ ഈ നിബന്ധനകളിൽ തന്നെ രണ്ടാമത്തെ നിബന്ധനയെക്കുറിച്ച്‌ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ(റ) ഒന്ന്‌ കൂടി അടിവരയിട്ട്‌ പറയുന്നത്‌ കാണുക.

مثل صلاة في وقت معين بقراءة معينة أو على صفة معينة؛ لم يجز ذلك أي العمل بها

‘പ്രത്യേക സമയത്ത്‌ പ്രത്യേക രൂപത്തിൽ നിർണ്ണിത ഖിറാഅത്തോടെയുള്ള നമസ്കാരം പോലെ‚ അത്‌ അനുവദനീയമല്ല. അഥവാ അപ്രകരം عمل ചെയ്യാൻ പാടില്ല’. [مجموع الفتاوى 18/67]

ഇത്രയും വിശദീകരിച്ചത്‌ ദുർബ്ബലമായ ഹദീസുകൾ പ്രാമാണികരായ അഹ്‚ലുസ്സുന്നത്തിന്റെ പണ്ഡിതൻമാർ എക്കാലവും ചർച്ച ചെയ്തിട്ടുണ്ടെന്നും അവക്ക്‌ ഇസ്ലാമിക ലോകം അതിന്റേതായ ഹുകുമുകൾ നൽകിയിട്ടുണ്ടെന്നും തെളിയിക്കുവാനാണ്‌. എന്ത്‌ കൊണ്ടെന്നാൽ ഇത്രയും കോലാഹലവും പോരാട്ടവും എല്ലാം തന്നെ യാ ഇബാദല്ലാഹ്‌ എന്ന കേവലം ഒരു ‘വാറോല’യുടെ പേരിൽ ആണെന്ന രീതിയിൽ സാമാന്യജനം തെററിദ്ധരിപ്പിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ്‌ ഇന്ന്‌ നാം കണ്ടു കൊണ്ടിരിക്കുന്നത്‌. തീർത്തും ഉപേക്ഷിക്കേണ്ടുന്ന ഒരു പദപ്രയോഗമാണ്‌ പണ്ഡിതൻമാർ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന, അറബിഭാഷയിൽ നൈപുണ്യം നേടിയവർ പോലും കൊണ്ടു നടക്കുന്നതെന്നത്‌ എന്ത്‌ മാത്രം ഖേദകരമല്ല !

ഈ ഹദീഥിനെക്കുറിച്ച്‌ ആദ്യമായി നാം മനസ്സിലാക്കേണ്ടത്‌ ആരിൽ നിന്നെല്ലാം ആണ്‌ ഇത്‌ രിവായത്ത്‌ ചെയ്യപ്പെട്ടിരിക്കുന്നതെന്നും ഏതൊക്കെ ഹദീഥ്‌ പണ്ഡിതൻമാരുടെ ഗ്രന്ഥങ്ങളിലാണ്‌ ഇവ ക്രോഡീകരിക്കപ്പെടുന്നതെന്നുമാണ്‌.

അബ്ദുള്ളാ ഇബ്നു മസ്ഊദ്‌(റ), അബ്ദുള്ളാ ഇബ്നു അബ്ബാസ്‌(റ), അത്ബാ ബിൻ ഗസ്‌വാൻ (റ), അബാൻ ബിൻ സാലെഹ്‌(റ) എന്നിങ്ങനെ നാല്‌ പ്രമുഖരിൽ നിന്നുമാണ്‌ മുഖ്യമായും ഇതിന്റെ രിവായത്ത്‌ നമ്മിൽ എത്തിച്ചേർന്നിട്ടുള്ളത്‌.

ഇമാം ത്വബ്‌റാനിയുടെ മുജാമൽ കബീർ എന്ന ഗ്രന്ഥത്തിൽ ഇബ്നു മസ്ഊദ്‌(റ)വിൽ നിന്നുമുള്ള ഒരു പരമ്പര കാണാം.

حدثنا إبراهيم بن نائلة الأصبهاني ثنا الحسن بن عمر بن شقيق ثنا معروف بن حسان السمرقندي عن سعيد بن أبي عروبة عن قتادة عن عبد الله بن بريدة عن عبد الله بن مسعود قال رسول الله صلى الله عليه وسلم : إذا انفلتت دابة أحدكم بأرض فلاة فليناد : يا عباد الله احبسوا علي يا عباد الله احبسوا علي فإن لله في الأرض حاضر سيحبسه عليكم.

അബ്ദുള്ളാ ഇബ്നു മസ്ഊദ്‌(റ)വിൽ നിന്നും നിവേദനം: ‘ആരെങ്കിലും തങ്ങളുടെ വാഹന മൃഗം വിജനപ്രദേശത്ത്‌ വെച്ച്‌ നഷ്ടപ്പെട്ടാൽ അയാൾ ഇപ്രകാരം വിളിച്ചു കൊളളട്ടെ. ‘അല്ലാഹുവിന്റെ അടിമകളെ… എന്റെ വാഹനമൃഗം തിരിച്ചു ലഭിക്കുവാൻ എന്നെ സഹായിച്ചാലും…’ എന്തെന്നാൽ അല്ലാഹുവിന്‌ ഭൂമിയിൽ ചില കൈകാര്യ കർത്താക്കളുണ്ട്‌. അവർ ഇവ തിരിച്ചു ലഭിക്കാൻ സഹായിക്കും’. )10518: (كتاب المعجم الكبير

ഇതേ അർത്ഥത്തിൽ مسند ابي يعلى യിൽ മറെറാരു പരമ്പരയിലൂടെ ഇത്‌ വന്നത്‌ കാണുക.

حدثنا الحسن بن عمر بن شقيق حدثنا معروف بن حسان عن سعيد عن قتادة عن ابن بريدة عن عبد الله بن مسعود أنه قال: قال رسول الله صلى الله عليه وسلم: }إذا انفلتت دابة الأرض بأرض فلاة فليناد : يا عباد الله احبسوا ! يا عباد الله احبسوا ! فإن لله حاضرا في الأرض سيحبسه{ رواه الطبراني

ഈ പരമ്പരയോടുള്ള വിയോജിപ്പിന്‌ പ്രധാനമായും ആറ്‌ കാരണങ്ങൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

നിവേദക പരമ്പരയെക്കുറിച്ചുള്ള മുഹദ്ദിസീങ്ങളുടെ അഭിപ്രായം.

1. ഇമാം ഹൈതമി مجمع الزوائد ൽ രേഖപ്പെടുത്തുന്നു.

رواه أبو يعلى والطبراني وزاد : ” سيحبسه عليكم ” . وفيه معروف بن حسان وهو ضعيف

ത്വബ്‌റാനിയിൽ നിന്നും أبو يعلى ൽ നിന്നും റിപ്പോർട്ട്‌ ചെയ്യുന്നത്‌ ‘അവ നിങ്ങളെ (നഷ്ടപ്പെട്ട വാഹനം) ലഭിക്കുവാൻ സഹായിക്കും’ എന്നാണ്‌. ഈ പരമ്പരയിലെ മഅറൂഫ്‌ ബിൻ ഹിസാൻ ദുർബ്ബലനാകുന്നു.

2. മഅറൂഫ്‌ ബിൻ ഹിസാൻ ദുർബ്ബലനാണ്‌.

لسان الميزان ൽ മഹ്‌റൂഫ്‌ ബിൻ ഹിസാനെക്കുറിച്ച്‌ രേഖകളില്ലെന്ന്‌ ഇബ്നു ഹജർ അസ്ഖലാനി രേഖപ്പെടുത്തിയിരിക്കുന്നു.

ഇബ്നു അബീ ഹാതിം, അബു ഹാതിം അൽറാസിയിൽ ഉദ്ധരിക്കുന്നതായി കാണാം. മഅറൂഫ്‌ ബിൻ ഹിസാൻ അജ്ഞാതനാണ്‌. (യാതൊരു രേഖകളും ഇയാളെക്കുറിച്ച്‌ ലഭ്യമല്ല) الجرح والتعديل (8/323)

ഇബ്നു ആദീ പറയുന്നു: قد روى عن عمر بن ذر نسخة طويلة كلها غير محفوظة

(الحديث المنكر, الكامل : 6/325 )

3. അബ്ദുള്ളാ ഇബ്നു മസ്ഊദിന്റെയും ബിൻ ബരീദയുടെയും ഇടയിലെ കണ്ണിയിൽ വിടവുണ്ട്‌.

അബ്ദുള്ളാ ഇബ്നു മസ്ഊദിന്റെയും ബിൻ ബരീദയുടെയും ഇടയിലെ പരമ്പരയിൽ വിള്ളലുണ്ട്‌. (شرح الأذكار - ابن علان : 5:150)

ശൈഖ്‌ സാലിഹ്‌ അൽ ശൈഖ്‌ പറയുന്നു. ഹാഫിള്‌ ഇബ്നു ഹജർ അസ്ഖലാനി അദ്ദേഹത്തിന്റെ نتائج الأفكار എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു.

ഇബ്നു സുന്നിയിൽ നിന്നും ത്വബ്‌റാനിയിൽ നിന്നും നമുക്ക്‌ ലഭിച്ച ഈ ഹദീഥ്‌ ഗരീബ്‌ ആകുന്നു. എന്തെന്നാൽ ഇബ്നു മസ്ഊദിന്റെയും ബുറൈദയുടെയും ഇടയിലുള്ള നിവേദക പരമ്പരയിൽ വിള്ളലുണ്ട്‌. ആയതിനാൽ നാല്‌ ന്യൂനതകൾ ഈ ഹദീഥിന്‌ ഉള്ളതായി കാണുന്നു. 

4. ഖതാദാ മുദല്ലിസ്‌ആണ്‌.

(ഒരു റാവി ഏതെങ്കിലും ശൈഖിൽ നിന്നും നേരിട്ട്‌ കേട്ടത്‌ പോലെയുള്ള വാക്കുകളിൽ ഹദീസ്‌ ഉദ്ധരിക്കുകയും എന്നാൽ വാസ്തവത്തിൽ അദ്ദേഹത്തിൽ നിന്നും കേട്ട മററാരിൽ നിന്നുമായിരിക്കുകയും ചെയ്യുന്നതിനെയാണ്‌ മുഹദ്ദിസീങ്ങൾ തദ്ലീസ്‌ എന്ന്‌ വിളിക്കാറുള്ളത്‌. ഇപ്രകാരം ഹദീസ്‌ റിപ്പോർട്ട്‌ ചെയ്യുന്നവരെ മുദല്ലിസ്‌ എന്നും പറയുന്നു. മുദല്ലിസ്സുകളിൽ തന്നെ വിശ്വസ്തരും അല്ലാത്തവരും ഉണ്ട്‌. സനദുകളുടെ സുതാര്യതയിലുള്ള മങ്ങലാണ്‌ ഇത്തരക്കാരുടെ ഹദീസുകളെ ദുർബ്ബലപ്പെടുത്തുന്നത്‌.)

ഇബ്നു ഹജർ അസ്ഖലാനി അദ്ദേഹത്തിന്റെ طبقات المدلسين എന്ന ഗ്രന്ഥത്തിൽ ഖതാദ മുദല്ലിസാണെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. (3/92)

ഖതാദ തദ്‚ലീസിന്റെ വക്താവാണെന്ന്‌ ഇമാം ഹാകിം പറയുന്നത്‌ കാണുക.

(مستدرك الحاكم) قتادة على علو قدره يدلس

ഇമാം ഹാകിമിന്റെ ഹദീഥ്‌ നിദാന വൈജ്ഞാനിക ഗ്രന്ഥമായ معرفة علوم الحديث എന്ന പ്രസിദ്ധകൃതിയിലും അദ്ദേഹം ഖതാദ മുദല്ലിസ്‌ ആണെന്ന്‌ രേഖപ്പെടുത്തിയതായി കാണാം. ഇബ്നു ഹിബ്ബാൻ അദ്ദേഹത്തിന്റെ كتاب الثقات ന്റെ അഞ്ചാം വാള്യത്തിൽ ഇതേ അഭിപ്രായം രേഖപ്പെടുത്തിയതായി കാണാം.

5. സഈദ്‌ ബിൻ അബീ അറൂബാ ഒരു മറവിക്കാരനാണ്‌. (مخلد)

ഹാഫിൾ അബൂ അബ്ദുല്ലയുടെ പ്രസിദ്ധ ഗ്രന്ഥമായ سير أعلام النبلاء ൽ ഇദ്ദേഹത്തിന്റെ ജീവചരിത്രം എഴുതുമ്പോൾ അദ്ദേഹം ഒരു മറവിക്കാരനാണെന്ന്‌ പ്രത്യേകം പ്രസ്താവിക്കപ്പെട്ടതായി കാണാം. കൂടാതെ طبقات المدلسين എന്ന ഗ്രന്ഥത്തിൽ (2/50) ഇബ്നു ഹജറും ഇദ്ദേഹത്തെ മുഖ്‚ലിദ്‌ ആയി രേഖപ്പെടുത്തിയിരിക്കുന്നു.

6. സഈദ്‌ ബിൻ അബീ അറൂബാ ഒരു മുദല്ലിസ്‌ ആണ്‌.

ഇബ്നു ഹജറും ഇമാം സുയൂതിയും ഇബ്നു അൽ ഇറാഖിയും ഇദ്ദേഹം മുദല്ലിസാണെന്നും രേഖപ്പെടുത്തിയതായി കാണാം.

രണ്ടാമതായി അത്ബാ ബിൻ ഗസ്‌വാനിൽ നിന്നും മുർസലായി വന്നിട്ടുള്ള ഹദീഥിന്റെ രൂപമെന്തെന്ന്‌ നോക്കാം.

حدثنا الحسين بن اسحاق التستري ثنا أحمد بن يحيى الصوفي ثنا عبد الرحمن بن سهل حدثني أبي عن عبد الله بن عيسى عن زيد بن علي عن عتبة بن غزوان عن النبي الله صلى الله عليه وسلم قال : ( اذا أضل أحدكم شيئا أو أراد أحدكم عونا و هو بأرض ليس بها أنيس فليقل يا عباد الله أغيثوني يا عباد الله أغيثوني فان لله عبادا لا نراهم ) و قد جرب ذلك

സാരം: ‘നിങ്ങളിലാർക്കെങ്കിലും ആരും സഹായത്തിനില്ലാത്ത വിജനപ്രദേശത്ത്‌ എന്തെങ്കിലും നഷ്ടപ്പെടുകയോ, സഹായം ആവശ്യമുണ്ടെന്നോ വരികയാണെങ്കിൽ അവൻ ഇപ്രകാരം വിളിച്ചു പറഞ്ഞു കൊള്ളട്ടെ- ‘ഓ…അല്ലാഹുവിന്റെ അടിമകളേ… എന്നെ സഹായിക്കൂ… എന്നെ സഹായിക്കൂ… എന്തെന്നാൽ നാം കാണാത്ത (നമ്മുടെ നഗ്നനേത്രങ്ങൾക്ക്‌ ദൃഷ്ടീഭവിക്കാത്ത) അനേകം അടിമകൾ അല്ലാഹുവിനുണ്ട്‌.’

ഈ വിവരണത്തിനോടുള്ള വിയോജിപ്പിന്‌ രണ്ട്‌ കാരണങ്ങളുണ്ട്‌.

ഒന്ന്‌: നിവേദന പരമ്പരയിൽ വിള്ളലുണ്ട്‌.

ഇമാം ഹൈതമി പറയുന്നു: “رواه الطبراني ورجاله وثقوا على ضعف في بعضهم إلا أن زيد بن علي لميدركعتبة” ഇതിന്റെ നിവേദക പരമ്പരയിലെ ചിലർ ദുർബ്ബലരാണെങ്കിലും വിശ്വസനീയരാണെന്നും സൈദ്‌ ഇബ്നു അലി ഉത്ബയെ കണ്ടില്ലെന്ന ഒരു ന്യൂനതയാണ്‌ ഇത്‌ അസ്വീകാര്യമാകുവാൻ കാരണമെന്നും ത്വബ്‌റാനി വ്യക്തമാക്കിയിരിക്കുന്നു.

ശൈഖ്‌ സാലിഹ്‌ ആലു ശൈഖ്‌ (حَفِظَهُ اللهُ) രേഖപ്പെടുത്തുന്നത്‌ കാണുക: ഉത്ബത്‌ ബിൻ ഗസ്‌വാൻ പ്രവാചകനിൽ നിന്നും നേരിട്ട്‌ v (مَرْفُوْع) നിവേദനം ചെയ്തതായി ത്വബ്‌റാനി രേഖപ്പെടുത്തിയ ഇതിന്റെ പരമ്പരയിൽ വിള്ളലുണ്ടെന്ന്‌ تخريج الأذكار എന്ന ഗ്രന്ഥത്തിൽ ഇബ്നു ഹജർ പറയുന്നു.

أخرجه الطبراني بسند منقطع عن عتبة بن غزوان مرفوعا وزاد في آخره””

) هذه مفاهيمنا - صالح بن عبدالعزيز آل الشيخ / ص 41 ، السلسلة الضعيفة للألباني : 656)

രണ്ട്‌: ഇതിന്റെ പരമ്പരയിലെ രണ്ട്‌ പേർ ദുർബ്ബലരാണ്‌.

-عبد الرحمن بن شريك: قال أبو حاتم: واهي الحديث، وذكره ابن حبان في الثقات،

- شريك والد عبد الرحمن هو ابن عبد الله النخعي القاضى المشهور، قال الحافظ في “التقريب”: (صدوق، يخطئ كثيراً، تغير حفظه منذ ولي قضاء الكوفة، وكان عادلاً فاضلاً عابداً، شديداً على أهل البدع) …

فاجتمع في هذا الإسناد ثلاثُ آفات: الانقطاع، وضعف عبد الرحمن، وضعف شريك. فالإسناد ضعيف بيقين

1. അബ്ദുൾ റഹ്മാൻ ബിൻ ശരീക്‌ വളരെ ദുർബ്ബലനാണെന്ന്‌ അബു ഹാതിം രേഖപ്പെടുത്തുന്നു. ഇബ്നു ഹിബ്ബാൻ അദ്ദേഹത്തെക്കുറിച്ച്‌ കിതാബുൽ തിക്കതിലും ഇപ്രകാരം പരാമർശിച്ചിരിക്കുന്നു.

2. അബ്ദുൾ റഹ്മാന്റെ പിതാവ്‌ ശരീക്‌, അഥവാ ابن عبد الله النخعي ഒരു പ്രശസ്ത ഖാളിയായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച്‌ ഇബ്നു ഹജർ അസ്ഖലാനി പറയുന്നു. ‘ഇദ്ദേഹം ധാരാളം തെററുകൾ സംഭവിക്കുന്നയാളും, കൂഫയിലെ ജഡ്ജിയായി സ്ഥാനമേറെറടുത്തതോടെ ഓർമ്മക്കുറവ്‌ ബാധിച്ചയാളുമായിരുന്നു. എന്നാൽ അതേ സമയം വളരെ നീതിമാനും വിശിഷ്ട സ്വഭാവത്തിനുടമയും ധാരാളം ഇബാദത്തുകൾ ചെയ്യുന്നയാളും അഹ്‚ലുൽ ബിദ്അയോട്‌ പരുഷ സ്വഭാവക്കാരനുമായിരുന്നു.’ (التقريب)

മൂന്ന്‌ ന്യൂനതകളാണ്‌ ഇവിടെ നമുക്ക്‌ കാണാൻ കഴിയുന്നത്‌.

(1). മുറിഞ്ഞ പരമ്പര, (2). അബ്ദുറഹ്മാന്റെ ദുർബ്ബലത, (3). ശരീഖിന്റെ ദുർബ്ബലത.

ആയതിനാൽ ഇതിന്റെ പരമ്പര ദുർബ്ബലമാണെന്ന്‌ വരുന്നു.

(പേജ്‌ 41, هذه مفاهيمنا - صالح بن عبدالعزيز آل الشيخ)

മൂന്നാമതായി അബാൻ ബിൻ സ്വാലിഹിൽ നിന്നും മുർസലായി (مُرْسَل) വന്നിട്ടുള്ള ഹദീഥിന്റെ രൂപമെന്തെന്ന്‌ നോക്കാം.

حَدَّثَنَا يَزِيدُ بْنُ هَارُونَ قَالَ أَخْبَرَنَا مُحَمَّدُ بْنُ إِسْحَاقَ عَنْ أَبَانَ بْنِ صَالِحٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : { إذَا نَفَرَتْ دَابَّةُ أَحَدِكُمْ أَوْ بَعِيرُهُ بِفَلَاةٍ مِنْ الْأَرْضِ لَا يَرَى بِهَا أَحَدًا فَلْيَقُلْ : أَعِينُونِي عِبَادَ اللَّهِ , فَإِنَّهُ سَيُعَانُ . (ابن أبي شيبة)

സാരം: നിങ്ങളിലൊരാളുടെ വാഹനമോ ഒട്ടകമോ മരുഭൂമിയിൽ, അല്ലെങ്കിൽ ആരോരുമില്ലാത്ത പ്രദേശത്ത്‌ കാണാതായാൽ, അവൻ പറഞ്ഞു കൊള്ളട്ടെ… ‘സഹായിക്കുക, അല്ലാഹുവിന്റെ അടിമകളേ… എങ്കിൽ അവൻ സഹായിക്കപ്പെടു ന്നതാണ്‌.’

ഈ വിവരണത്തോടുള്ള വിയോജിപ്പിന്‌ രണ്ട്‌ കാരണങ്ങളാണുള്ളത്‌.

1. ഈ ഹദീഥ്‌ മുർസലാകുന്നു (مُرْسَل). അഥവാ, സനദിൽ നിന്നും പരമ്പര മുറിഞ്ഞ്‌ നേരിട്ട്‌ നബി(സ്വ)യിൽ നിന്നും ഉദ്ധരിക്കപ്പെടുകയാണ്‌. മുർസലായുള്ള ഹദീഥ്‌ തെളിവിന്‌ എടുക്കുവാൻ പാടില്ലെന്നതിന്‌ ഇജ്മാഅ് ഉണ്ട്‌.

2. മുഹമ്മദ്‌ ഇബ്നു ഇശാഖ്‌ ബിൻ യാസർ മുദല്ലിസ്‌ ആകുന്നു.

നാലാമതായി അബ്ദുള്ളാ ഇബ്നു അബ്ബാസ്‌(റ)വിൽ നിന്നും മർഫൂഅ് (مَرْفُوْع) ആയും മൗഖൂഫ്‌ (مَوْقُوْف) ആയും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള ഹദീഥിന്റെ രൂപമെന്തെന്ന്‌ നോക്കാം.

عن موسى بن إسحاق حدثنا منجاب بن الحارث حدثنا حاتم بن إسماعيل عن أسامة بن زيد عن أبان بن صالح عن مجاهد عن ابن عباس رضي الله عنهما أن النبي صلى الله عليه وسلم قال: ((إن لله ملائكة في الأرض يكتبون ما يسقط من ورق الشجر، فإذا أصابت أحدَكم عرجةٌ بفلاةٍ من الأرض فلينادِ يا عباد الله أعينوا )). زوائد مسند البزار (303).

ഇബ്നു അബ്ബാസ്‌(റ)വിൽ നിന്നും നിവേദനം. പ്രവാചകൻ(സ്വ) അരുളി: ‘നിശ്ചയമായും അല്ലാഹുവിന്‌ മരത്തിൽ നിന്നും വീഴുന്ന ഇലകളെക്കുറിച്ച്‌ രേഖപ്പെടുത്തുന്ന മലക്കുകളുണ്ട്‌. ആയതിനാൽ നിങ്ങളിലാരെങ്കിലും ആരെയും കാണാത്ത ഒരു വിജനപ്രദേശത്ത്‌ പ്രയാസമനുഭവിക്കുമ്പോൾ… ഉറക്കെ വിളിച്ചു പറഞ്ഞു കൊള്ളട്ടെ, ‘‘അല്ലാഹുവിന്റെ അടിമകളെ… എന്നെ സഹായിക്കുക’

ഇമാം ഹൈതമി പറയുന്നു: رواه البزار ورجاله ثقات

അൽ ബസ്സാർ ഉദ്ധരിക്കുന്നു. ‘ഇതിന്റെ നിവേദക പരമ്പര വിശ്വസനീയമാണ്‌.’

അപ്പോൾ ഇതിനർത്ഥം ഹദീഥ്‌ സ്വഹീഹ്‌ ആണെന്നല്ല. ഇബ്നു കഥീറിന്റെ വാക്കുകൾ നോക്കുക.

” الحكم بالصحة أو الحسن على الإسناد لا يلزم منه الحكم بذلك على المتن ، إذ قد يكون شاذاً أو معللاً “

ഒരു ഹദീസിന്റെ നിവേദക പരമ്പര സ്വഹീഹ്‌ ആണെങ്കിലോ, ഹസൻ ആണെങ്കിലോ അതിന്റെ മത്ന്‌ (ഉള്ളടക്കം) സ്വീകാര്യമായിക്കൊള്ളണമെന്നില്ല. അതൊരുപക്ഷെ ഒററയായതോ, വിചിത്രമായതോ, ദോഷമുള്ളതോ പിഴവുള്ളതോ ഒക്കെയാകാവുന്നതാണ്‌.

(പേജ്‌:43, اختصار علوم الحديث - ابن كثير)

ഇതിന്റെ പരമ്പരയോടുള്ള വിയോജിപ്പ്‌ രണ്ട്‌ കാരണങ്ങളാലാണ്‌.

1. ഉസാമ ബിൻ സൈദിനെക്കുറിച്ച്‌ തർക്കമുണ്ട്‌. .

2. ഹാതിബ്‌ ബിൻ ഇസ്മാഈൽ കിതാബുകളിൽ നിന്നും ഉദ്ധരിക്കുമ്പോൾ വിശ്വസനീയ നാണെങ്കിലും അല്ലാത്ത പക്ഷം അബദ്ധങ്ങൾ കാണാറുണ്ട്‌.

3. ഇതിന്റെ മത്നിനെക്കുറിച്ച്‌ അഭിപ്രായവ്യത്യാസമുണ്ട്‌..

ശൈഖ്‌ സ്വാലിഹ്‌ ആൽശൈഖ്‌ ഇതിന്റെ നിവേദക പരമ്പരയെക്കുറിച്ച്‌ പറയുന്നത്‌ കാണുക:

അൽബസ്സാർ(റഹി) البحار الساخر ലും അൽഹൈതമി(റഹി) كشف الاستار ലും ഇതിന്റെ സനദ്‌ രേഖപ്പെടുത്തിയത്‌ ഇപ്രകാരമാണെന്ന്‌ مجمع الزوائد ൽ കാണാം – ‘മൂസാ ഇബ്നു ഇശാഖ്‌… മിൻജാബ്‌ ഇബ്നുൽ ഹരിത്‌… ഹാതിം ഇബ്നു ഇസ്മാഈൽ… ഉസാമാ ഇബ്നു സൈദ്‌… അബാൻ ഇബ്നു സാലിഹ്‌… മുജാഹിദ്‌… ഇബ്നു അബ്ബാസ്‌… പ്രവാചകൻ(സ്വ) തിരുമേനിയിൽ നിന്നും’

പ്രവാചകനിൽ നിന്നും ഈ വാക്കുകളിൽ ഈ പരമ്പരയിലൂടെയല്ലാതെ ഇത്‌ രിവായത്ത്‌ ചെയ്യപ്പെട്ടതായി നമുക്കറിയില്ലെന്ന്‌ അൽബസ്സാർ രേഖപ്പെടുത്തുന്നു. ഈ നിവേദകരിലുള്ള ഉസാമാ ഇബ്നു സൈദ്‌ അൽ ലൈതി അൽ മദ്നിയെക്കുറിച്ച്‌ ചില പണ്ഡിതൻമാർ പുകഴ്ത്തി സംസാരിക്കുകയും മററു ചിലർ വിമർശിക്കുകയും ചെയ്തതായി കാണുന്നു.

ഇമാം അഹ്മദ്‌(റഹി) ‘ഉസാമാ ഇബ്നു സൈദ്‌ ഒന്നുമല്ല’ എന്ന്‌ പറഞ്ഞതായി അൽ അഥ്‌റം വിവരിക്കുന്നുണ്ട്‌.

അബു ഹാതിം(റഹി) പറയുന്നു: അദ്ദേഹത്തിൽ നിന്നും ഹദീഥ്‌ ശേഖരിക്കപ്പെട്ടിട്ടുണ്ട്‌. എന്നാൽ അതിനെ ഏതെങ്കിലും വിഷയത്തിൽ അടിസ്ഥാനമാക്കുവാൻ പാടുള്ളതല്ല.

ഇമാം നസാഈ പറയുന്നു: അദ്ദേഹം (ഉസാമാ ഇബ്നു സൈദ്‌) ഹദീഥ്‌ നിവേദകരിൽ ബലം കുറഞ്ഞയാളാണ്‌.

അൽബർഖാനി(റഹി) പറയുന്നു: ദുർബ്ബല നിവേദകരുടെ പട്ടികയിലാണ്‌ അദ്ദേഹത്തിന്റെ സ്ഥാനം.

എന്നാൽ ഇബ്നു ഹിബ്ബാൻ, ഇബ്നു ശാഹിൻ, ഇബ്നു മാഇൻ, ഇബ്നു ആദി തുടങ്ങിയ ഹദീഥ്‌ പണ്ഡിതൻമാർ ഇദ്ദേഹത്തെ വിശ്വസ്തനാണെന്ന്‌ രേഖപ്പെടുത്തിയതായും നമുക്ക്‌ അവഗണിക്കാവുന്നതല്ല. ഈ വസ്തുതകളുടെയെല്ലാം പശ്ചാത്തലത്തിൽ ഇദ്ദേഹത്തിൽ നിന്നും മാത്രമായി രിവായത്ത്‌ ചെയ്യപ്പെടുന്ന ഹദീഥ്‌ നിരാകരിക്കാനും ബലമുള്ള നിവേദകരുടെ കണ്ണിയിലൂടെ വരുന്നത്‌ സ്വീകരിക്കാമെന്നതുമാണ്‌ പണ്ഡിതൻമാരുടെ നിഗമനം.

ഈ പരമ്പരയിൽ വന്ന ഹാതിം ഇബ്നു ഇസ്മാഈലിന്‌(റഹി) തെററുകൾ സംഭവിക്കാറുണ്ടെങ്കിലും ആധികാരികവും സത്യസന്ധനുമാണെന്ന്‌ ഇബ്നു ഹജർ അസ്ഖലാനി(റഹി) രേഖപ്പെടുത്തിയിരിക്കുന്നു

ശൈഖ്‌ നാസ്വിറുദ്ദീൻ അൽബാനി(റഹി) എഴുതുന്നു.

نعم خالفه جعفر بن عون فقال : حدثنا أسامة بن زيد …. فذكره موقوفا على ابن عباس . أخرجه البيهقي في “شعب الإيمان” ( 2 / 455 / 1 ) . وجعفر بن عون أو ثق من حاتم بن إسماعيل ، فإنهما وإن كانا من رجال الشيخين ، فالأول منهما لم يجرح بشيء ، بخلاف الآخر ، فقد قال فيه النسائي : ليس بالقوي . وقال غيره : كانت فيه غفلة . ولذلك قال فيه الحافظ : ” صحيح الكتاب ، صدوق يهم ” . وقال في جعفر : ” صدوق ” . ولذلك فالحديث عندي معلول بالمخالفة ،

ജാഫർ ഇബ്നു ഔൻ അദ്ദേഹത്തിന്‌ (ഹാതിം ഇബ്നു ഇസ്മാഈലിന്‌) എതിരാണ്. അദ്ദേഹം പറഞ്ഞു. ‘ഉസാമാ ഇബ്നു സൈദിൽ നിന്ന്‌ നിവേദനം. ശേഷം അദ്ദേഹം ഇബ്നു അബ്ബാസിൽ നിന്നും موقوف (പരമ്പരയിൽ നൈരന്തര്യമില്ലാതെ സ്വഹാബികളിലേക്ക്‌ ചേർത്തു പറയുന്ന രീതി) ആയി റിപ്പോർട്ട്‌ ചെയ്യുന്നു. ഇമാം ബൈഹഖി അദ്ദേഹത്തിന്റെ شعب الإيمان എന്ന ഗ്രന്ഥത്തിൽ ഇത്‌ വിവരിച്ചിട്ടുണ്ട്‌. രണ്ട്‌ പേരും ഇമാം ബുഖാരിയുടെയും മുസ്ലിമിന്റെയും സ്വീകാര്യമായവരുടെ പട്ടികയിലുള്ളവരാണെങ്കിലും ഉസാമയിൽ നിന്നും വ്യത്യസ്‌തമായി ജാഫർ വിശ്വസ്തനും യാതൊരാളും കുററം പറയാത്ത വ്യക്തിയുമാണ്‌. ഇമാം നസാഈ ഹാതിമിനെക്കുറിച്ച്‌ അദ്ദേഹത്തിന്‌ ‘ശക്തി’ പോരെന്ന്‌ പറഞ്ഞിരിക്കുന്നു. മററു ചിലർ അദ്ദേഹത്തിന്‌ ഓർമ്മക്കുറവുണ്ടെന്ന്‌ പറയുന്നു. ഇത്‌ കൊണ്ടാണ്‌ ഇബ്നു ഹജർ അദ്ദേഹത്തെക്കുറിച്ച്‌ പറയുമ്പോൾ, കിതാബുകളിൽ അവലംബമാക്കി സംസാരിക്കുമ്പോൾ ആധികാരികവും സത്യസന്ധനും, എന്നാൽ ചിലപ്പോൾ തെററുകൾക്ക്‌ വിധേയനുമാണെന്ന്‌ പ്രത്യേകം എടുത്ത്‌ പറഞ്ഞിട്ടുള്ളത്‌. എന്നാൽ ജാഫറിനെക്കുറിച്ച്‌ സത്യസന്ധനാണെന്നല്ലാതെ ഇബ്നു ഹജർ രേഖപ്പെടുത്തിയിട്ടില്ല. മർഫൂഅ് (مَرْفُوْع) ആയി അദ്ദേഹത്തിൽ നിന്നും വന്ന ഹദീഥ്‌ എന്നെ സംബന്ധിച്ചിടത്തോളം മഅ്ലൂൽ (المعلول) അഥവാ ന്യൂനതകളുള്ളത്‌ ആയി പരിഗണിക്കുന്നതിന്റെ മാനദണ്ഡം ഇതാണ്‌. (2/112 سلسلة الأحاديث الضعيفة)

ഈ ഹദീഥിന്റെ ഉള്ളടക്കത്തെക്കുറിച്ച്‌ മൂന്ന്‌ കാര്യങ്ങൾ നാം അടിവരയിട്ട്‌ മനസ്സിലാക്കേണ്ടതുണ്ട്‌.

1. ഇതൊരു خاص ആയ വിധിയാണ്‌. മുഹ്‚യുദ്ദീൻ ശൈഖേ രക്ഷിക്കണേ… യാ ഗൗസുൽ അഉളം.. സഹായിക്കണേ… എന്ന്‌ ചിലർ വീടുകളിൽ നിന്നും പള്ളികളിൽ നിന്നും വിളിച്ചു തേടുന്നത്‌ ഇതോട്‌ ചേർത്ത്‌ ന്യായീകരിക്കുവാൻ യാതൊരു നിർവ്വാഹവുമില്ല തന്നെ. എന്തെന്നാൽ ഈ ഹദീഥ്‌ പ്രത്യേകമായി എടുത്ത്‌ പറയുന്നത്‌ ‘ആരോരുമില്ലാത്ത ഒരു ഭൂപ്രദേശത്തിൽ എത്തിപ്പെടുമ്പോഴുള്ള’ ഒരു സാഹചര്യത്തെക്കുറിച്ചാണ്‌. ഈ ഒരൊററ കാരണം തന്നെ ബിദഇകളുടെ ശിർക്കൻ സഹായതേട്ടത്തിന്‌ ഇത്‌ തെളിവാക്കുവാൻ സാധ്യമല്ലെന്ന്‌ നിസ്സംശയം പറയാവുന്നതാണ്.‌

2. നിങ്ങളിലാരെങ്കിലും വിജനപ്രദേശത്ത്‌ എത്തിപ്പെടുകയും എന്തെങ്കിലും നഷ്ടപ്പെടു കയോ സഹായമാവശ്യമെന്ന്‌ തോന്നുകയോ വന്നാൽ ‘അല്ലയോ മുഹമ്മദ്‌ നബീ… ഞങ്ങളെ സഹായിക്കണേ… എന്നോ, ഓ… അല്ലാഹുവിന്റെ റസൂലേ… ഞങ്ങളുടെ നഷ്ടപ്പെട്ട വസ്തു തിരിച്ചുകിട്ടാൻ സഹായിക്കണേ… എന്നോ വിളിച്ചു പറയുവാൻ ഇതിൽ കല്പ്പിച്ചിട്ടില്ല.

3. ഇബ്നു അബ്ബാസ്‌(റ)വിൽ നിന്നും രിവായത്ത്‌ ചെയ്യപ്പെട്ട ഹദീഥിൽ ഈ സഹായതേട്ടം കൊണ്ടുദ്ദേശിക്കാവുന്നത്‌ മലക്കുകളാവാമെന്ന്‌ കരുതാവുന്നതാണ്‌. അതിന്റെ മത്നിൽ തന്നെ ഈ അർത്ഥമാണ്‌ ദ്യോതിപ്പിക്കുന്നത്‌.

“إن لله ملائكة في الأرض يكتبون ما يسقط من ورق الشجر،”

‘നിശ്ചയമായും അല്ലാഹുവിന്‌ മരത്തിൽ നിന്നും വീഴുന്ന ഇലകളെക്കുറിച്ച്‌ രേഖപ്പെടുത്തുന്ന മലക്കുകളുണ്ട്‌’.

شعب الإيمان എന്ന ഗ്രന്ഥത്തിൽ ഇബ്നു അബ്ബാസ്‌(റ)വിൽ നിന്നും മൗഖൂഫായി രേഖപ്പെടുത്തിയ ഹദീഥും സൂചിപ്പിക്കുന്നത്‌ ഇത്‌ തന്നെയാണ്‌.

أخبرنا علي بن أحمد بن عبدان ثنا أحمد بن عبيد الصفار ثنا عبيد بن شريك ثنا بن أبي مريم ثنا عبد الله بن فروخ أخبرني أسامة بن زيد حدثني أبان بن صالح عن مجاهد عن بن عباس قال إن لله عز وجل ملائكة سوى الحفظة يكتبون ما سقط من ورق الشجر فإذا أصاب أحدكم عرجة بأرض فلاة فليناد أعينوا عباد الله يرحمكم الله تعالى

‘ഇബ്നു അബ്ബാസ്‌(റ)വിൽ നിന്നും നിവേദനം: നിശ്ചയമായും ഹഫളതുകളായ മലക്കുകൾക്ക്‌ പുറമെ അല്ലാഹുവിന്‌ ചില മലക്കുകളുണ്ട്‌. ഒരു മരത്തിൽ നിന്നും കൊഴിഞ്ഞു വീഴുന്ന ഇലകളെക്കുറിച്ച്‌ പോലും അവ രേഖപ്പെടുത്തുന്നു. ആയതിനാൽ നിങ്ങളിലാരെങ്കിലും വിജനപ്രദേശത്ത്‌ വാഹനമൃഗം­നഷ്ടപ്പെട്ടാൽ അവൻ `അല്ലാഹുവിന്റെ അടിമകളേ… സഹായിക്കണേ… അല്ലാഹു നിങ്ങൾക്ക്‌ കരുണ ചൊരിയട്ടെ’ എന്ന്‌ പറഞ്ഞു കൊള്ളട്ടെ.’

ഈ ഹദീഥ്‌ ഒരിക്കലും വിശുദ്ധ ഖുർആനിന്‌ എതിരാവുന്നില്ല. സൂറത്‌ റഅദിലെ ആയത്തുകൾ ശ്രദ്ധിക്കുക.

سَوَاء مِّنكُم مَّنْ أَسَرَّ الْقَوْلَ وَمَن جَهَرَ بِهِ وَمَنْ هُوَ مُسْتَخْفٍ بِاللَّيْلِ وَسَارِبٌ بِالنَّهَارِ

“നിങ്ങളുടെ കൂട്ടത്തിൽ നിന്ന്‌ രഹസ്യമായി സംസാരിച്ചവനും പരസ്യമായി സംസാരിച്ചവനും രാത്രിയിൽ ഒളിഞ്ഞിരിക്കുന്നവനും പകലിൽ പുറത്തിറങ്ങി നടക്കുന്നവനുമെല്ലാം (അവനെസ്സംബന്ധിച്ചിടത്തോളം) സമമാകുന്നു”(13:10).

لَهُ مُعَقِّبَاتٌ مِّن بَيْنِ يَدَيْهِ وَمِنْ خَلْفِهِ يَحْفَظُونَهُ مِنْ أَمْرِ اللَّهِ إِنَّ اللَّهَ لاَ يُغَيِّرُ مَا بِقَوْمٍ حَتَّى يُغَيِّرُواْ مَا بِأَنفُسِهِمْ وَإِذَا أَرَادَ اللَّهُ بِقَوْمٍ سُوءًا فَلاَ مَرَدَّ لَهُ وَمَا لَهُم مِّن دُونِهِ مِن وَالٍ.

“മനുഷ്യന്ന്‌ അവന്റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്ന്‌ കൊണ്ട്‌ അല്ലാഹുവിന്റെ കൽപ്പന പ്രകാരം അവനെ കാത്തു സൂക്ഷിച്ച്‌ കൊണ്ടിരിക്കുന്നവർ (മലക്കുകൾ) ഉണ്ട്‌. ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടിൽ മാററം വരുത്തുന്നത്‌ വരെ അല്ലാഹു അവരുടെ സ്ഥിതിക്ക്‌ വ്യത്യാസം വരുത്തുകയില്ല, തീർച്ച. ഒരു ജനതക്ക്‌ വല്ല ദോഷവും വരുത്താൻ അല്ലാഹു ഉദ്ദേശിച്ചാൽ അത്‌ തട്ടിമാററാനാവില്ല. അവന്ന്‌ പുറമെ അവർക്ക്‌ യാതൊരു രക്ഷാധികാരിയുമില്ല.” (13:11)

ശൈഖ്‌ മുഹമ്മദ്‌ സ്വാലിഹ്‌ അൽ മുനജ്ജിദ്‌ (حَفِظَهُ اللهُ) പറയുന്നു. വിശുദ്ധ ഖുർആനിന്റെ യഥാർത്ഥ അർത്ഥം പ്രവാചകനിൽ നിന്നും നേരിട്ട്‌ മനസ്സിലാക്കിയ മഹാനായ സ്വഹാബി അബ്ദുള്ളാ ഇബ്നു അബ്ബാസ്‌(റ) ഈ ആയത്തിൽ പരാമർശിച്ച مُعَقِّبَاتٌ (തുടരെത്തുടരെ വരുന്ന മലക്കുകൾ) എന്നത്‌ മനുഷ്യനെ മുന്നിലൂടെയും പിന്നിലൂടെയും സംരക്ഷിക്കുവാൻ അല്ലാഹു നിയോഗിക്കുന്ന മലക്കുകളാണെന്ന്‌ വിവരിക്കുന്നതായി കാണാം. എന്നാൽ അല്ലാഹുവിന്റെ കൽപ്പന ഇറങ്ങുമ്പോൾ, അഥവാ വല്ല ആപത്തോ അപകടങ്ങളോ സംഭവിക്കണമെന്ന റബ്ബിന്റെ വിധിയെത്തുമ്പോൾ ഈ മലക്കുകൾ ഒഴിഞ്ഞു പോകുകയും ചെയ്യുന്നതാണ്‌.

മുജാഹിദ്‌(റ) പറയുന്നു: ‘മനുഷ്യരിൽ നിന്നും ജിന്നുകളിൽ നിന്നും ജന്തുജാലങ്ങളിൽ നിന്ന്‌ പോലും യാതൊന്നും തന്നെയില്ല, അവർ ഉണർന്നിരിക്കുമ്പോഴാവട്ടെ, ഉറങ്ങുമ്പോഴാവട്ടെ അവരുടെ സംരക്ഷണത്തിനായി അല്ലാഹു മലക്കുകളെ നിയോഗിക്കാത്തവരായിട്ട്‌. അല്ലാഹുവിന്റെ അനുമതിയോടെ അവന്‌ സംഭവിക്കുവാൻ വിധിച്ചതൊഴികെ ഏതൊരാപത്തും അവനിലേക്ക്‌ വരുമ്പോൾ മലക്കുകൾ അവയെ തടഞ്ഞു നിർത്തുന്നു’. (Islamqa Fatwa No: 6523)

ഇവിടെ മലക്കുകൾ നമ്മെ സഹായിക്കുന്നുവെന്നത്‌ നാം ഖുർആനിന്റെയും ഹദീഥിന്റെയും വെളിച്ചത്തിൽ മനസ്സിലാക്കുന്നു

Wednesday, October 31, 2012

യാ ഇബാദല്ലഹ് ആഹ്ലുസുന്ന ആരോടൊപ്പം -ഒരു നിരൂപണം -നിങ്ങളുടെ വാദം തെളിയിക്കാന്‍ ഒരു ആഹ്ലുസുന്നയുടെ പണ്ഡിതനെ എങ്കിലും ഉധരിക്കൂ .....ഇല്ല മൂവര്‍ സംഗമേ തൌഹീദ് 2012 കാരാ സാധ്യമല്ല

ആഹ്ലുസുന്നയുടെ പണ്ടിതന്മാര്കോ ലോക സലഫി ഉലമാക്കല്‍ക്കോ പണ്ടിതര്‍ക്കോ ഇതില്‍ രണ്ടു അഭിപ്രായം ഇല്ല ...തൌഹീദ് 2012 ക്കാര്‍ ഗ്രൂപ് വളര്‍ത്താന്‍ മടവൂരികളിലെ സലാം സുല്ലമിയില്‍ നിന്ന് കടം കൊണ്ട ഒരു ആശയമാണ് ഇത് ....തൌഹീദ് 2012 -അഥവാ മൂവര്‍ സംഗം അവതരിപ്പിക്കുന്നത്(salam sullami +thouheed after thouba)
ഈ ഹദീസിന്റെ ആശയത്തില്‍ ശിര്‍ക്കുണ്ട് എന്ന് ആകെ പറഞ്ഞു എന്ന് പറയുന്നത് (കളവും കൊടിമാട്ടലും പ്രച്ചരിപിക്കുന്നത് )അല്‍ബാനിയുടെ പേരില്‍ -അതിന്റെ സത്യാവസ്ഥ താഴെ ലിങ്കില്‍ വായിക്കുക
അല്‍ബാനി പറഞ്ഞതും ഇവര്‍ പറയുന്നതും (click here to see)
-------------------------------------------------------------------------------------------------------------
മുജാഹിദുകള്‍ പണ്ടേ പറഞ്ഞതും അതിനെ അനുകൂലിക്കുന്ന ആഹ്ലുസുന്നയുടെ പണ്ഡിതരും (മൂല ഗ്രന്ഥം അടക്കം )
ഇപ്പോഴെന്ഖിലും ഈ മൂവര്‍ സംഗതോടൊപ്പം അറിയാതെ കുടുങ്ങി പോയവര്‍ ചിന്തിക്കുക ...
തെളിവുകള്‍ ആരുടെ കൂടെ എന്ന് ...ആഹ്ലുസ്സലഫ് ആരുടെ കൂടെ എന്ന് ...

















എന്തിനാ ശിര്‍ക്കുന്‍ ബയ്യിന്‍ എന്നാ കച്ചിത്തുരുമ്പും പിടിച്ചു കളവു പറഞ്ഞു നാട് നീളെ ഈ ഓട്ടവും ,വെപ്രാളവും ..അറബു ലോകത്തെ പ്രമുഖ പണ്ഡിതരുടെ മുന്നില്‍ ഇരിക്കാന്‍ ശൈക് ഈധാന്‍ കത്ത് അയച്ചപ്പോള്‍ ഈ മുങ്ങലും ഒക്കെ എന്ന് ഇനിയെങ്കിലും തിരിച്ചറിയുക ...ഞങ്ങള്‍ ഇത്തിരി നേരത്തെ ഇവരെ തിരിച്ചറിഞ്ഞു ..വൈകാതെ നിങ്ങളും ഇതും ഇന്ഷ അള്ളാഹു ...പക്ഷെ കാലം മായ്കാത്ത മുറിവുകള്‍ ഇവര്‍ പ്രസ്ഥാന നെജ്ജത് തറച്ച ഈ കടാര ഉണ്ടാക്കും മുമ്പ് അറിയുക ...ഈ മൂവര്‍ സംഗതെയും ഇവരുടെ തലയില്ലാ വാദത്തെയും
--------------------------------------------------------------------------------------------------------------
നിങ്ങളുടെ വാദം തെളിയിക്കാന്‍ ഒരു ആഹ്ലുസുന്നയുടെ പണ്ഡിതനെ എങ്കിലും ഉധരിക്കൂ  .....ഇല്ല മൂവര്‍ സംഗമേ തൌഹീദ് 2012 കാരാ സാധ്യമല്ല 

Monday, October 8, 2012

കക്ഷിത്തവും വിഭാഗീയതയും വെടിഞ്ഞു നല്ല മനസ്സോടെ വായിക്കുമെങ്കില്‍ മാത്രം തുടര്‍ന്ന് വായിക്കുക


അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്......
കക്ഷിത്തവും വിഭാഗീയതയും വെടിഞ്ഞു നല്ല മനസ്സോടെ ഇവിടെ എഴുതിയത് പൂര്‍ണമായും വായിക്കുമെങ്കില്‍ മാത്രം തുടര്‍ന്ന് വായിക്കുക.... അല്ലാഹു അനുഗ്രഹിക്കട്ടെ.......
വലിയ ഒരു പരീക്ഷണം നേരിടുകയാണ് ഇന്ന് നമ്മുടെ പ്രസ്ഥാനം... നമുക്കിടയില്‍ ഇത്തരം ഇല്‍മിയ്യായ വിഷയങ്ങളില്‍ തര്‍ക്കമുണ്ടാവുമ്പോള്‍ നിങ്ങളില്‍ അറിവും വിജ്ഞാനവുമുള്ള പണ്ടിതന്മാരോട് നിങ്ങള്‍ ചോദിക്കണം എന്ന അല്ലാഹുവിന്‍റെ അധ്യാപനം എത്ര അര്‍ത്ഥവത്താണ് (واسألوا أهل الذكر إن كنتم لا تعلمون ).

.......തര്‍ക്കങ്ങളും സാധാരണക്കാരായ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ചര്‍ച്ചകളുമില്ലാതെ ഈ വിഷയം പരിഹരിക്കാന്‍ നമുക്കിടയില്‍ ഒരായിരം വഴികളുണ്ടായിരുന്നു എന്നത് നമുക്കെല്ലാവര്‍ക്കുമറിയാം. പ്രശ്നങ്ങളുണ്ടാവരുതെന്ന ആഗ്രഹമുണ്ടെങ്കിലല്ലേ ആ വഴികളൊക്കെ അന്വേഷിക്കേണ്ടതുള്ളൂ അല്ലേ!.
... ലോക സലഫികളൊന്നടങ്കം അംഗീകരിക്കുന്ന സൗദിയിലെ പണ്ടിതന്മാർക്ക് മുന്നില്‍ വിഷയം ചര്‍ച്ച ചെയ്തു തീരുമാനത്തിലെത്താം എന്ന വളരെ നല്ല ഒരു മാര്‍ഗം ഷെയ്ഖ് ഈധാന്‍ നിര്‍ദേശിച്ചതുമാണ്. അതിനു വരുന്ന ചെലവ് പൂര്‍ണമായും അദ്ദേഹം വഹിക്കാമെന്നും പറഞ്ഞു. പക്ഷെ സൗദിയിലെ പണ്ടിതന്മാര്‍ക്കെന്നല്ല ലോകത്തുള്ള ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ സലഫീ പണ്ടിതന്മാര്‍ക്കൊന്നും തര്‍ക്കത്തിലുള്ള ഹദീസിന്‍റെ മത്നില്‍ ശിര്‍ക്കുണ്ട് എന്ന വാദം ഇല്ലാത്തത് കൊണ്ടും , അത് സ്വഹീഹാണ് എന്ന് കരുതി അമല്‍ ചെയ്ത പണ്ഡിതന്മാര്‍ ശിര്‍ക്ക് ചെയ്തിട്ടില്ല എന്നത് അവര്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വിഷദീകരിച്ചത് കൊണ്ടും അവരുടെ നിലപാടിനോട് യോജിക്കാത്ത ചിലര്‍ക്ക് അതില്‍ തീരെ താല്‍പര്യമുണ്ടായിരുന്നില്ല. സൗദിയിലെ പണ്ഡിതന്മാരുടെ മുന്‍പില്‍ പോയി ചര്‍ച്ച ചെയ്തു കൂടെ എന്ന് അവരിലൊരാളോട് എന്‍റെ അമ്മാവന്‍ തിരക്കിയപ്പോള്‍, എന്താണ് അതിന്‍റെ ഒക്കെ ആവശ്യം.?! കേരളത്തില്‍ ഉള്ള പണ്ടിതന്മാരൊക്കെ വിവരമുള്ളവരാണല്ലോ എന്നായിരുന്നു മറുപടി. ഹദീസ് നിഷേധത്തിനും ആദര്‍ശ വ്യതിയാനത്തിനും ഒരു മറ മാത്രമായി സ്വീകരിച്ചതാണ്‌ ഈ ശിര്‍ക്കാരോപണം എന്ന് മനസിലാക്കാന്‍ ഏറെ പാടു പെടേണ്ടതില്ല. കേരളത്തിലല്ലാതെ മറ്റൊരു നാട്ടിലും സലഫീ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയ സമീപനത്തോട് യോജിക്കാത്ത ആരും തന്നെയില്ല എന്നതു തന്നെ അതിനു തെളിവാണ്.

എന്നാല്‍ ഖേദകരം എന്നു പറയട്ടെ സലഫുകള്‍ സ്വീകരിച്ച സമീപനത്തോട് യോജിക്കുന്നവരില്‍ ചിലരും, സലഫുകളുടെ മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ചവരില്‍ ചിലരും പ്രബോധന മര്യാദയും ഗുണകാംശയും ഒട്ടുമില്ലാതെ പരിഹാസത്തിനും വ്യക്തി ഹത്ത്യക്കും മുതിരുന്നത് ഏറെ ദുഖകരമാണ്. പരിഹാസവും , കളിയാക്കി ചിരിക്കലും, ഇരട്ടപ്പേര് വിളിക്കലും, അവഹേളിക്കലും, ഒന്നും ഇസ്‌ലാം പഠിപ്പിച്ച പ്ര
ബോധന ശൈലിയല്ല. സോഷ്യല്‍ മീഡിയകളിലും മറ്റും പ്രത്യക്ഷപ്പെടുന്ന പരിഹാസങ്ങളും അവഹേളനങ്ങളും പ്രചരിപ്പിക്കുന്നവര്‍ ആദര്‍ശത്തിന്‍റെ പേരില്‍ അവയെ വലിച്ചിഴക്കരുത്. അത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടു പരിപാവനമായ ആദര്‍ശത്തെ ആരും പഴിചാരുകയും ചെയ്യരുത്. മുസ്ലിമീങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പരിപാവനമായ ഇസ്ലാമിനെ ക്രൂശിക്കുന്നതിന് തുല്യമാണത്.

തന്‍റെ അഭിപ്രായം അംഗീകരിക്കുന്നവന്‍റെ സകല തിന്മകളെയും ന്യായീകരിക്കുകയും, തന്നോട് അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോള്‍ അയാളെക്കുറിച്ച് ഉള്ളതും ഇല്ലാത്തതും പ്രചരിപ്പിക്കുകയും ചെയ്യുന്നതും, അയാളെക്കുറിച്ച് മറ്റുള്ളവര്‍ പ്രചരിപ്പിക്കുന്നത് കണ്ടു സന്തോഷിക്കുന്നതും മതത്തിന് വേണ്ടിയോ ?!!!..... . ആദര്‍ശ ബോധമുള്ളവരില്‍ ചിലരും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരുന്നുവെന്നതാണ്‌ ഏറെ സങ്കടകരം.
...........അല്ലാഹുവിനെക്കുറിച്ചുള്ള ഭയം, ഗുണകാ൦ശ, സല്‍സ്വഭാവം , ഞാന്‍ ക്ഷണിക്കുന്നവന്‍ സത്യം മനസിലാക്കി ആദര്‍ശത്തിലേക്ക് വരട്ടെ എന്ന ആത്മാര്‍തമായ പ്രാര്‍ത്ഥന തുടങ്ങിയവയാണ് ഒരു പ്രബോധകന്‍റെ മുതല്‍കൂട്ട്. മറിച്ച് പരിഹാസം, വ്യക്തിഹത്യ, വിശ്വാസിക്ക് ചേരാത്ത പദപ്രയോഗങ്ങള്‍ ഇവയൊന്നുമല്ല ഒരു പ്രബോധകനില്‍ ഉണ്ടായിരിക്കേണ്ടത്. ഊഹങ്ങള്‍ അടിസ്ഥാനമാക്കിയും മറ്റുള്ളവരുടെ സംസാരവും കേട്ടും ജനങ്ങളെ ചേരി തിരിക്കുന്നതും ശരിയല്ല. ഇത്തരം അഭിപ്രായ ഭിന്നതകളുണ്ടാവുമ്പോള്‍ ജനങ്ങള്‍ക്ക് സംശയങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാവുക എന്നത് സോഭാവികം. കക്ഷികളാക്കിത്തിരിച്ച് അവരെ സത്യത്തില്‍ നിന്നും അകറ്റുന്നതിന് പകരം. സദുപദേശത്തോടെയും ഗുണകാംശയോടെയും അവര്‍ക്ക് സത്ത്യം മനസിലാക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് പ്രബോധകര്‍ ചെയ്യേണ്ടത്. ചിലപ്പോള്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ അവര്‍ക്കൊരുപാട് സമയം വേണ്ടി വന്നേക്കാം. അതുകൊണ്ടാണല്ലോ ഒരു പ്രബോധകന്‍റെ ഏറ്റവും വലിയ സമ്പത്ത് ക്ഷമയാണെന്നു പറയുന്നത്.
......ഞാന്‍ കുറച്ചധികം സംസാരിച്ചു എന്നെനിക്കറിയാം. ആരെയും വേദനിപ്പിക്കാനല്ല. നമ്മുടെ പക്കല്‍ വരുന്ന തെറ്റുകള്‍ കാരണം പരിപാവനമായ ആദര്‍ശത്തെ സാധാരണക്കാര്‍ തെറ്റിദ്ധരിക്കരുതേ എന്ന ആഗ്രഹം മാത്രമാണ് ഇതിനെന്നെ പ്രേരിപ്പിച്ചത്. മാത്രമല്ല ഈ വിഷയവുമായി ബന്ധപ്പെട്ടു മോങ്ങം അബ്ദുസ്സലാം മൗലവി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ശേഷം അദ്ധേഹത്തെക്കുറിച്ച് വളരെ മോശമായി പലരും എഴുതുകയുണ്ടായി. ഒരു പക്ഷെ വേണ്ടത്ര വിഷയം പഠിക്കാത്തതു കൊണ്ടോ, തെറ്റിദ്ധരിച്ചത് കൊണ്ടോ, സച്ചരിതരായ സലഫുകളുടെയും സലഫീ പണ്ഡിതന്മാരുടെയും സമീപനത്തിന് തീര്‍ത്തും വിരുദ്ധമായാണ് അദ്ദേഹം സംസാരിച്ചത് എന്നതു ശരി തന്നെ. തെറ്റുകളാര്‍ക്കും സംഭവിക്കാമല്ലോ..!. അത് ബോധ്യപ്പെടുത്തിക്കൊടുത്താല്‍ അദ്ദേഹം അത് തിരുത്തുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സുബൈര്‍ മൗലവിക്കും ഇതേ തെറ്റ് സംഭവിച്ചിട്ടുണ്ട്. അദ്ദേഹം വിഷയം കൂടുതല്‍ പഠിക്കുകയാണെന്നും അടുത്ത് തന്നെ തിരുത്തുമെന്നും അറിയാന്‍ സാധിച്ചു അല്‍ഹംദു ലില്ലാഹ്. ഏതായാലും പണ്ടിതന്മാര്‍ക്ക് തെറ്റ് സംഭവിക്കുമ്പോള്‍ അവരെ മോശമായി ചിത്ത്രീകരിക്കുന്നത് ആദര്‍ശ സ്നേഹമാണെന്ന് തെറ്റിദ്ധരിച്ചാണത് ചെയ്തതെങ്കില്‍ അത്തരക്കാര്‍ അതില്‍ നിന്നും ഖേദിച്ചു മടങ്ങുക. കാരണം അത് ആദര്‍ശത്തിനു ദോഷമേ ചെയ്യൂ, ഗുണം ചെയ്യില്ല. മൗലവിക്കു പറ്റിപ്പോയ അബദ്ധങ്ങളുമായി ബന്ധപ്പെട്ട് സിറാജുല്‍ ഇസ്‌ലാം മൗലവി നടത്തിയ പ്രഭാഷണം എന്നെ ഏറെ ആകര്‍ഷിച്ചു. ഏതൊരു സാധാരണക്കാരനും മനസിലാകുന്ന രൂപത്തില്‍ വളരെ നന്നായാണ് അദ്ദേഹം വിഷയം അവതരിപ്പിച്ചത്. തര്‍ക്കവിഷയവുമായി ബന്ധപ്പെട്ട് യാസിര്‍ ബിന്‍ ഹംസ മൗലവി നടത്തിയ പ്രഭാഷണവും സന്മനസ്സോടെ വിഷയം മനസ്സിലാക്കുന്നവര്‍ക്ക് ഉപകാരപ്പെടും ഇന്‍ ഷാ അല്ലാഹ്.

ഷെയ്ഖ്‌ അല്‍ബാനി ആ ഹദീസിന്‍റെ ആശയത്തില്‍ ശിര്‍ക്കുണ്ടെന്നു പറഞ്ഞിട്ടുണ്ടോ എന്ന് ചില സുഹൃത്തുക്കള്‍ എഴുതി ചോദിച്ചിരുന്നു.. യഥാര്‍ത്തത്തില്‍ അതിന്‍റെ മത്നില്‍ ശിര്‍ക്കുണ്ടെന്നു പറയുന്നവര്‍ക്ക് തന്നെ ഉള്ള മറുപടിയാണ്‌ അല്‍ബാനി റഹിമഹുല്ലയുടെ വിശദീകരണം. കാരണം അദ്ദേഹം തന്നെ അത് സ്വഹീഹാണ് എങ്കില്‍ 'യാ ഇബാദല്ലാഹ്' എന്ന വിളി കൊണ്ടുള്ള ഉദ്ദേശം മലക്കുകളാണ് എന്ന് പറഞ്ഞിട്ടുണ്ടല്ലോ. ഇബ്നു അബ്ബാസില്‍ നിന്നും വന്ന റിപ്പോര്‍ട്ടില്‍ ( അവര്‍ മലക്കുകളാണ് ) എന്ന് പ്രത്യേകം വന്നത് കൊണ്ടാണദ്ദേഹം അതിനെ മലക്കുകളില്‍ പരിമിതപ്പെടുത്തിയത്. എന്നാല്‍ മത്നില്‍ ശിര്‍ക്കുണ്ടെന്നു വാദിക്കുന്നവരുടെ വാദം അനുസരിച്ച് ശയ്ഖ് അല്‍ബാനി പറഞ്ഞതും ശിര്‍ക്കാണല്ലോ .. കാരണം മലക്കുകളെയാണ് അവിടെ ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞാലും ശിര്‍ക്കാണ്‌ എന്നു പറയുന്നവരാണല്ലോ അവര്‍. യഥാര്‍ത്തത്തില്‍ സൂഫികളും മറ്റു പിഴച്ച കക്ഷികളും പറയാറുള്ള രിജാലുല്‍ ഗയ്ബ് എന്നു വിളിക്കപ്പെടുന്ന ജിന്നുകളോ മനുഷ്യരോ ആണ് ആ വിളി കൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെങ്കില്‍ (അഥവാ എവിടെ നിന്ന് വിളിച്ചാലും എപ്പോള്‍ വിളിച്ചാലും അവര്‍ ഉത്തരം തരും.. എവിടെ നിന്ന് വിളിച്ചാലും അവര്‍ കേള്‍ക്കും എന്നു കരുതപ്പെടുന്നവര്‍) അത് ശിര്‍ക്കുന്‍ ബയ്യിന്‍ ( വ്യക്തമായ ശിര്‍ക്ക് ) ആണെന്നാണ് അല്‍ബാനി പറഞ്ഞത്. അത്തരം തേട്ടങ്ങൾക്കാണല്ലോ സൂഫികള്‍ ഈ ഹദീസ് തെളിവക്കാറുള്ളത്. ഇവിടെ മനുഷ്യരെ കുറിച്ച് മാത്രമാണ് രിജാലുല്‍ ഗയ്ബ് എന്നു പറഞ്ഞത്.. അത് ജിന്നുകള്‍ക്ക്‌ ബാധകമല്ല എന്നാണ് ശിര്‍ക്കാരോപിക്കുന്നവര്‍ പറയാറുള്ളത്. എന്നാല്‍ ശേഷം വന്ന അല്‍ബാനിയുടെ വാചകം അത് ജിന്നുകള്‍ക്കും ബാധകമാണ് എന്നു മനസിലാക്കിത്തരുന്നു. ( لأنهم لا يسمعون الدعاء കാരണം അവര്‍ വിളി കേള്‍ക്കുന്നവരല്ല ). അതില്‍ നിന്ന് തന്നെ മനസിലാക്കാം ആ വിളി കേള്‍ക്കുന്ന പരിധിയിലുള്ള ജിന്നുകളെയോ മനുഷ്യരെയോ അല്ല അദ്ദേഹം ഉദേശിച്ചത് എന്ന്. എന്നാല്‍ ഈ ഹദീസ് ദുര്‍ബലമായത് കൊണ്ട് അതനുസരിച്ച് നമുക്ക് പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നത് നിങ്ങള്‍ നേരത്തെ തന്നെ മനസിലാക്കിയിട്ടുണ്ടാവുമല്ലോ. ഇനി ഷെയ്ഖ് അല്‍ബാനി തന്‍റെ സില്സിലതുല്‍ ഹുദ വന്നൂറില്‍ വിശദമായി ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ജിന്നുകള്‍ക്ക്‌ മനുഷ്യന് വല്ല സഹായവും ചെയ്തു കൊടുക്കാന്‍ സാധിക്കുമോ ?! എങ്കില്‍ എന്തായിരുന്നു സുലൈമാന്‍ നബിയുടെ മു'അജിസത് ?! തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം അതില്‍ ചര്‍ച്ച ചെയ്യുന്നു.അദ്ദേഹം പറയുന്നു : " ജിന്നുകളുമായി ഇടപെടല്‍ സാധ്യമാണെന്ന് എന്നതു കൊണ്ട് മാത്രം അവരോടുള്ള ഇടപെടല്‍ അനുവധനീയമായിത്തീരുകയില്ല .. പലിശ വാങ്ങാന്‍ ഒരാള്‍ക്ക് സാധിക്കുമെന്ന് കരുതി അയാള്‍ക്ക് പലിശ വാങ്ങല്‍ അനുവധനീയമായി മാറുകയില്ലല്ലോ ..!!! ... ജിന്ന് ബാധയേറ്റ ഒരാളെ വിശുദ്ധ ഖുര്‍'ആന്‍ പാരായണം ചെയ്തു ചികിത്സിക്കല്‍ അനുവദനീയമാണ്.. പക്ഷെ അതില്‍ നിന്നും ജിന്നുമായുള്ള സംഭാഷണത്തിലേക്കും മറ്റും അതിര് കവിയാന്‍ പാടില്ല " . തുടങ്ങി ഒരുപാടു കാര്യങ്ങള്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.. സമയം ഒരുപാടു വൈകിയത് കൊണ്ട് പിന്നീട് വിശദീകരിക്കാം ഇന്‍ ഷാ അല്ലാഹ് !!.. ഞാന്‍ എഴുതിയതില്‍ വന്നിട്ടുള്ള നല്ല കാര്യങ്ങളെല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണ്.. ഞാന്‍ വല്ല അബദ്ധവും എഴുതിയിട്ടുണ്ടെങ്കില്‍ അതെന്നില്‍ നിന്നും പിശാചില്‍ നിന്നുമാണ്. തെറ്റുകള്‍ വന്നു പോയിട്ടുണ്ടെങ്കില്‍ അല്ലാഹു പൊറുത്തു തരട്ടെ.... സത്യം സത്യമായി മനസ്സിലാക്കാനും അത് പിന്‍പറ്റാനും , തിന്മയെ തിന്മയായി മനസിലാക്കാനും അതില്‍ നിന്നകന്നു നില്‍ക്കാനും അല്ലാഹു തൗഫീക് ചെയ്യട്ടെ .. ആമീന്‍ !