Showing posts with label sunni kerala. Show all posts
Showing posts with label sunni kerala. Show all posts

Thursday, January 2, 2014

നബി (സ) ജനിച്ച ദിവസം അടിമ സ്ത്രീയെ മോചിപ്പിച്ചതിന് അബൂ ലഹബിനു വെള്ളം കിട്ടുന്നു എന്ന് ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട് എന്ന് പറയുന്നു .. എന്ത് മറുപടി കൊടുക്കണം ??

നബി (സ) ജനിച്ച ദിവസം അടിമ സ്ത്രീയെ മോചിപ്പിച്ചതിന് അബൂ ലഹബിനു വെള്ളം കിട്ടുന്നു എന്ന് ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട് എന്ന് പറയുന്നു .. എന്ത് മറുപടി കൊടുക്കണം ??

മുലകുടി ബന്ധത്തിലുള്ള സഹോദരി സഹോദരന്മാര്‍ തമ്മില്‍ വിവാഹബ്നധം പാടില്ല’ എന്ന് പഠിപ്പിക്കുന്ന ഒരു നിങ്ങള്ക്ക് മുലയൂട്ടിയ മാതാക്കള്‍ എന്ന സബ് ടൈറ്റിലില്‍ ഇമാം ബുഖാരി ഉര് വ യില് നി ന്നും ഉദ്ധരിച്ചിട്ടുണ്ട്. 
“അബൂസലമയുടെ പുത്രിയെ താങ്കള്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്ന കേട്ടല്ലോ” എന്ന നബി(സ)യോട് പറയപ്പെട്ടുവെന്നും അപ്പോള്‍ അവള്‍ എന്റെ മുലകുടി ബന്ധത്തിലുള്ള സഹോദരന്റെം മകളായതിനാല്‍ അവളെ എനിക്ക് വിവാഹം കഴിക്കാന്‍ പാടില്ലെന്നും എനിക്കും അവളുടെ പിതാവ് അബൂസലമക്കും സുവൈബത്ത് എന്ന അടിമ സ്ത്രീ മുലയൂട്ടിയിട്ടുണ്ടെന്നും” നബി (സ) മറുപടി പറഞ്ഞു. ഇതാണ് ഹദീസില്‍ ഉള്ളത്. ഈ ഹദീസ് ഉദ്ധരിച്ചപ്പോള്‍ ഇതിന്റെ റിപ്പോര്ട്ടര്‍ ആയ ഉര് വ (റ) ഹദീസില്‍ പരാമര്ശിറക്കപ്പെട്ട സുവൈബ എന്ന അടിമസ്ത്രീയേ കുറിച്ച് ഒരു കിനാവിന്റെര കഥ കൂടി പറഞ്ഞിട്ടുണ്ടെന്ന് വൈജ്ഞാനിക സത്യസന്ധതക്ക് വേണ്ടി രേഖപ്പെടുത്തുക മാത്രമാണ് ഇമാം ബുഖാരി ചെയ്തിട്ടുള്ളത്. 

ഒന്നാമതായി പറയാനുള്ളത് ഈ റിപ്പോര്ട്ട് നബി (സ) വരെയെത്തുന്ന ഒരു ഹദീസല്ല , പ്രത്യുത ഒരു താബി ഇ ന്റെ വാക്ക് മാത്രമാണ് . നബി(സ)പറഞ്ഞുവെന്നോ അറിഞ്ഞുവെന്നോ ഇതില്‍ പറയുന്നില്ല . നബി (സ)യുടെ വാക്ക് , പ്രവര്ത്തിന , അംഗീകാരം എന്നിവക്കാണ് മുസ്ലിം പണ്ഡിതന്മാരുടെ സാങ്കേതിക പ്രയോഗത്തില്‍ ഹദീസ് എന്ന് പറയാറുള്ളത് . ആ നിര്വിചന പ്രകാരം 
ഇതൊരു ഹദീസ് പോലും അല്ല. അതെ സമയം ഹദീസ് കിതാബുകളില്‍ ഉദ്ധരിക്കപ്പെടുന്ന സഹാബികളുടെയും താബിഉകളുടേയും വാക്കുകള്ക്കും വിശാലമായ അര്ത്ഥനത്തില്‍ ഹദീസ് എന്ന് ചിലര്‍ പ്രയോഗിക്കാറുണ്ട്. ആ നിലക്ക് ഇത്തരം റിപ്പോര്ട്ടുസകളെ കുറിച്ചും ചിലപ്പോള്‍ ഹദീസ് എന്ന് പറയാറുണ്ട്‌ എന്നത് ശരിയാണ് . എന്നാല്‍ ഹദീസ് പണ്ഡിതന്മാരുടെ ഇത്തരം പ്രയോഗങ്ങളിലുള്ള വ്യത്യാസങ്ങളെ മനസ്സിലാക്കാത്ത ചില പണ്ടിതക്കോലങ്ങള്‍ ഈ വിഷയത്തില്‍ യാതൊരറിവും ഇല്ലാത്ത സാധാരണക്കാരെ പല കാര്യങ്ങള്ക്ക് വേണ്ടിയും തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നു. ശിര്ക്ക് ബിദ്അത്തുകള്‍ കൊണ്ട് ഉദരപൂരണം നടത്തുന്ന മുസ്ലിയാക്കന്മാര്ക്കും ഹദീസ് നിഷേധികളായ ചേകനൂരികള്ക്കും ഈ റിപ്പോര്ട്ട് വലിയ ഒരു പിടിവള്ളി ആണെന്ന് അവര്‍ വാദിക്കുന്നു. 

ഹദീസ് പണ്ഡിതന്മാരുടെ ഇത്തരം പ്രയോഗങ്ങളിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് യാതൊരറിവും ഇല്ലാത്ത സാധാരണക്കാരും മോഡേണിസ്റ്റ്കളായ ചില അല്പ്പ് ബുദ്ധികളും ചേകനൂരിസത്തിന്റെ പിടിയില്പ്പെ ട്ട ചിലരും ഈ പണ്ടിതക്കോലങ്ങളുടെ ജഹാലത്തില്‍ പെട്ട് പോയിട്ടുണ്ട് എന്നത് ഒരു വാസ്തവം തന്നെയാണ്. മനുഷ്യ സമൂഹത്തിന്റെ വിജയത്തിന്റെ് അടിസ്ഥാനാദര്ശവമായ വിശുദ്ധ ഖുര്ആയന്‍ അര്ത്ഥംന പഠിക്കലും പഠിപ്പിക്കലും ഹറാമാണ് എന്ന് വാദിക്കുന്ന പണ്ഡിത പുരോഹിതന്മാര്ക്ക് വലിയ സ്ഥാനം നല്കുകന്ന, സൂറത്ത് ജുമുഅയില്‍ പറഞ്ഞ ഗ്രന്ഥം ചുമക്കുന്ന കഴുതകള്‍ ഒട്ടേറെ ഉള്ള ഒരു സമൂഹത്തില്‍ ഈ തരത്തില്‍ ഉള്ള തെറ്റിദ്ധരിപ്പിക്കലുകള്ക്ക് നല്ല വേരോട്ടം ഉണ്ടാവും എന്നതില്‍ സംശയിക്കേണ്ടതില്ല.
എങ്കില്പ്പിടന്നെ ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയില്‍ ഈ റിപ്പോര്ട്ട്ി വന്നത് എങ്ങിനെ എന്നതാണ് ചിലരുടെ ന്യായമായ സംശയം. 

ഹദീസ് കിതാബുകളില്‍ നബി (സ)യില്‍ നിന്നുള്ള ഹദീസുകള്ക്ക്് പുറമേ റിപ്പോര്ട്ടുര്മാ രുടെ സഹാബികളുടെ വാക്കുകളും മറ്റും സാന്ദര്ഭിസകമായി പരാമര്ശിക്കാറുണ്ടെന്ന് പറഞ്ഞുവല്ലോ . അത്തരം ഒരു റിപ്പോര്ട്ടാ്ണിതും .

قَالَ عُرْوَةُ وثُوَيْبَةُ مَوْلَاةٌ لِأَبِي لَهَبٍ كَانَ أَبُو لَهَبٍ أَعْتَقَهَا فَأَرْضَعَتْ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلَمَّا مَاتَ أَبُو لَهَبٍ أُرِيَهُ بَعْضُ أَهْلِهِ بِشَرِّ حِيبَةٍ قَالَ لَهُ َاذَا لَقِيتَ قَالَ أَبُو لَهَبٍ لَمْ أَلْقَ بَعْدَكُمْ غَيْرَ أَنِّي سُقِيتُ فِي هَذِهِ بِعَتَاقَتِي ثُوَيْبَةَ 

ഉര്വق പറഞ്ഞു: സുവൈബത്ത്‌ അബൂലഹബിന്റെ അടിമ സ്‌ത്രീയായിരുന്നു. അബൂലഹബ്‌ അവളെ മോചിപ്പിക്കുകയുണ്ടായി. അവള്‍ നബി(സ)ക്ക്‌ മുലകൊടുത്തിരുന്നു. അബൂലഹബ്‌ മരിച്ചപ്പോള്‍ അയാളുടെ ചില ബന്ധുക്കള്‍ വളരെ മോശമായ അവസ്ഥയില്‍ അയാളെ സ്വപ്‌നത്തില്‍ കണ്ടു. താങ്കളുടെ അവസ്ഥ എങ്ങനെയുണ്ടെന്ന്‌ സ്വപ്‌നം കണ്ട വ്യക്തി ചോദിച്ചു. അബൂലഹബ്‌ പറഞ്ഞു: നിങ്ങളെ വിട്ടുപിരിഞ്ഞശേഷം നന്മയെ ഞാന്‍ കണ്ടിട്ടില്ല. സുവൈബത്തിനെ ഞാന്‍ മോചിപ്പിച്ചതിനാല്‍ ഇതിലൂടെ വെള്ളം കുടിപ്പിക്കപ്പെടുന്നുണ്ടെന്ന്‌ മാത്രം. (ബുഖാരി 5101)

ഒരു കൂട്ടര്‍ ഇമാം ബുഖാരി ഹദീസ് ഉദ്ധരിക്കുന്നതില്‍ വളരെ സൂക്ഷ്മത പാലിച്ച പണ്ഡിതന്‍ ആണ് എന്നതിനാല്‍ ഇത്തരം ദുര്ബനലമായ കഥകള്‍ ഉദ്ധരിക്കുകയില്ലെന്നും പറഞ്ഞുകൊണ്ട് അവരുടെ ബിദ് അത്തുകള്‍ സ്ഥാപിക്കാന്‍ പരിശ്രമിക്കുമ്പോള്‍ ഹദീസ് നിഷേധികളായ മറ്റേ കൂട്ടര്‍ ഹദീസുകളുടെ പ്രാമാണികതയെ ചോദ്യം ചെയ്യുവാനും ഇമാം ബുഖാരി(റ)യെയും മറ്റ് ഹദീസ് പണ്ടിതന്മാരെയും ഇസ്ലാമിന്റൊ ശത്രുക്കളായ ജൂത ഏജന്റുമാരാക്കുവാനും വേണ്ടിയാണ് ഈ റിപ്പോര്ട്ടിെന്മേല്‍ കൈവെക്കാറുള്ളത് .

ഇവിടെ മൌലിദ് ആഘോഷിക്കുവാന്‍ ഈ റിപ്പോര്ട്ട്വ തെളിവായി ഉദ്ധരിക്കുന്നവരോട് നമുക്ക് പറയാനുള്ളത് ഇത് പറഞ്ഞ താബിഇയായ ഉര്വെ(റ)വിനോ കിനാവ്‌ കണ്ട ആള്ക്കോ ഈ കിനാവിന്റെെ കഥയില്‍ ഒരു മൌലിദാഘോഷത്തിന്റെ മണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ്.

ഈ കിനാവിന്റെ കഥ മാത്രമല്ല. വിശുദ്ധ ഖുര്ആലനിലെ 6236 ആയത്തുകളും നബി (സ)യില്‍ നിന്നുള്ള വിശദീകരണങ്ങള്‍ ആയ വചനങ്ങള്‍ മുഴുവനും നേര്ക്ക് നേരെ നബി (സ)യില്‍ നിന്നും കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞും പഠിച്ചു മനസ്സിലാക്കിയവരാണല്ലോ നബി (സ)യുടെ സഹാബികള്‍. നബി (സ)യെ സ്വന്തം ജീവനേക്കാള്‍ കൂടുതല്‍ സ്നേഹിച്ച ആ സഹാബത്തിന് അവിടെയൊന്നും ഒരു നബിദിനത്തിനുള്ള തെളിവ് കിട്ടിയില്ല . അല്ലാഹു സുബ്ഹാനഹു വതആലാ പറയുന്നത് നബി (സ)യുടെ സഹാബികള്‍ എന്താണോ ദീനായി നബി (സ)യില്‍ നിന്നും മനസ്സിലാക്കിയത് അത്പോലെ വിശ്വസിക്കണം എന്നാണ് . 
فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوا ۖ وَّإِن تَوَلَّوْا فَإِنَّمَا هُمْ فِي شِقَاقٍ ۖ فَسَيَكْفِيكَهُمُ اللَّـهُ ۚ وَهُوَ السَّمِيعُ الْعَلِيمُ ﴿١٣٧﴾
നിങ്ങള്‍ (നബി( സ)യുടെ സ്വഹാബത്ത്) ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്മാ്ര്ഗീത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്ക്കു്ന്നവനും എല്ലാം അറിയുന്നവനുമത്രെ.

അതെ സഹോദരങ്ങളെ, നബി(സ)യില്‍ നിന്നും നേര്ക്ക് നേരെ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞും ദീന്‍ പഠിച്ചു മനസ്സിലാക്കിയ നബി(സ)യെ സ്വന്തം ജീവനേക്കാള്‍ കൂടുതല്‍ സ്നേഹിച്ച ആ സഹാബത്തിന് നബിജന്മദിനാഘോഷം പരിചയമില്ല. ഹിജ്റ 362 വരെയുള്ള മുസ്ലിം ലോകത്തിന് നബിജന്മദിനാഘോഷം പരിചയമില്ല. അപ്പോള്‍ തന്നെ ചിന്തയും ബുദ്ധിയും പ്രമാണങ്ങളെ പിന്പദറ്റുകയും ചെയ്യുന്ന സത്യവിശ്വാസികള്ക്ക് നബിജന്മദിനാഘോഷം ബഹിഷ്കരിക്കാന്‍ വേറെ തെളിവ്കളൊന്നും ആവശ്യമില്ല .

ഇനി ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ട് .ഇബ്ന്‍ ഹജര്‍ അസ്ഖലാനി ഫത്ഹുല്ബാസരിയില്‍ പറയുന്നതെന്താണ് എന്ന് കൂടി അറിയുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാവും . 
وَفِي الْحَدِيثِ دَلَالَةٌ عَلَى أَنَّ الْكَافِرَ قَدْ يَنْفَعُهُ الْعَمَلُ الصَّالِحُ فِي الْآخِرَةِ ; لَكِنَّهُ مُخَالِفٌ لِظَاهِرِ الْقُرْآنِ ، قَالَ اللَّهُ تَعَالَى وَقَدِمْنَا إِلَى مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَنْثُورًا وَأُجِيبَ أَوَّلًا بِأَنَّ الْخَبَرَ مُرْسَلٌ أَرْسَلَهُ عُرْوَةُ وَلَمْ يَذْكُرْ مَنْ حَدَّثَهُ بِهِ ، وَعَلَى تَقْدِيرِ أَنْ يَكُونَ مَوْصُولًا فَالَّذِي فِي الْخَبَرِ رُؤْيَا مَنَامٍ فَلَا حُجَّةَ فِيهِ ،
കാഫിറുകള്ക്ക് പരലോകത്ത് വെച്ച് തന്റെ കര്മ്മ ങ്ങള്‍ ചിലപ്പോള്‍ പ്രയോജനപ്പെട്ടേക്കാം എന്ന് ഈ ഹദീസ് അറിയിക്കുന്നുണ്ടെങ്കിലും അത് ഖുര്‍ ആനിന്റെ വ്യക്തമായ ആശയത്തിന് കടകവിരുദ്ധമാണ് . കാരണം അല്ലാഹു പറഞ്ഞു : അപ്പോള്‍ അവര്‍ പ്രവര്ത്തിഅച്ചിരുന്ന കര്മْങ്ങളുടെ നേരെ നാം തിരിയും. അങ്ങനെ നാമവയെ ചിതറിയ പൊടിപടലങ്ങളാക്കും. (Furqan 23)

ഒന്നാമതായി ഇതിനുള്ള മറുപടി ഇതാണ് :
ഇതൊരു മുര്സലായ (അസ്വീകാര്യമായ ഹദീസുകളില്പെടട്ട ) റിപ്പോര്ട്ട് ആണ്.
തന്നോട് ആരാണിത് പറഞ്ഞതെന്ന് ഉര്വ്(റ) പറഞ്ഞിട്ടില്ല. ഇനി ഈ റിപ്പോര്ട്ട്ട പരമ്പര ചേര്ക്ക്പ്പെട്ടതാണെന്ന് സങ്കല്പ്പി ച്ചാല്‍ തന്നെയും ഇതില്‍ ഉള്ളത് ഒരു കിനാവ്‌ കണ്ടുവെന്നതാണ്.കിനാവാകട്ടെ ഇസ്ലാമില്‍ യാതൊരു തെളിവുമല്ലതാനും. ഒരു പക്ഷെ ആ സ്വപ്നം കണ്ട വ്യക്തി (ചില കഥകളില്‍ അബ്ബാസ് ആണെന്ന് വന്നിട്ടുണ്ട്) അപ്പോള്‍ വരെയും മുസ്ലിം ആയിട്ടുണ്ടായിരിക്കയില്ല. അപ്പോഴും അത് തെളിവിന്‌ കൊള്ളുകയില്ല ( ഫത്ഹുല്ബാസരി .ഇബ്ന്‍ ഹജര്‍ അസ്ഖലാനി ) 

അമ്പിയാക്കളുടെ സ്വപ്നമല്ലാതെ മറ്റൊരാളുടെ സ്വപ്നത്തിനും ഇസ്ലാമിക പ്രമാണങ്ങളില്‍ സ്ഥാനമില്ല എന്ന ബാല പാഠം മനസ്സിലാക്കിയാല്ത്ന്നെ ഈ വിവാദങ്ങള്ക്ക് അറുതിവരുന്നതാണ്. അത് കൊണ്ട് തന്നെ ഒന്ന്കില്‍ അതൊന്നും അറിയാത്ത പടുജാഹില്ക്ള്‍ ആണിവര്‍ . അല്ലെങ്കില്‍ അറിഞ്ഞിട്ടും കഴിയുന്നത്ര ഫിത്ന ഉണ്ടാക്കുന്ന കുതന്ത്രക്കാര്‍ . ഒരു ഹദീസ് സ്വഹീഹ് ആകാനുള്ള ശര്ത്തുകളെല്ലാം വളരെ കൃത്യമായി ഹദീസ് വിജ്ഞാന ശാഖയില്‍ പറഞ്ഞിരിക്കെ അതൊന്നും പരിഗണിക്കാതെ ഈ വിധത്തില്‍ ഫിത്ന നടത്തുന്നതിനെ എന്താണ് പറയുക ..? കൊതുകിനു കൌതുകം എപ്പോഴും ചോര തന്നെ.. !!!

പിന്നെ ഈ സ്വപ്പ്നക്കഥയില്‍ വന്ന് എനിക്ക് നരകത്തില്‍ കൂള്ഡ്രി ങ്ക്സ് കിട്ടുന്നതെന്ന് പറഞ്ഞ ഹീറോ ആരാണ് ..? അബൂലഹബ്.. 

വിശുദ്ധ ഖുര്ആതനില്‍ അല്ലാഹു സുബ്ഹാനഹു വതആലാ ഈ അബൂലഹബ് പറയുന്നത് എന്താണ് ..? 

تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ ﴿١﴾ مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ ﴿٢﴾سَيَصْلَىٰ نَارًا ذَاتَ لَهَبٍ ﴿٣﴾ وَامْرَأَتُهُ حَمَّالَةَ الْحَطَبِ ﴿٤﴾ فِي جِيدِهَا حَبْلٌ مِّن مَّسَدٍ ﴿٥﴾

സൂറത്ത് :Al-Masad. അബൂലഹബിന്റെ ഇരു കരങ്ങളും നശിക്കട്ടെ. അവന്‍ നശിച്ചിരിക്കുന്നു. (1) അവന്റെ സ്വത്തോ അവന്‍ സമ്പാദിച്ചതോ അവന്നൊട്ടും ഉപകരിച്ചില്ല. (2)ആളിക്കത്തുന്ന നരകത്തിലവന്‍ ചെന്നെത്തും. (3) വിറക് ചുമക്കുന്ന അവന്റെ ഭാര്യയും. (4) അവളുടെ കഴുത്തില്‍ ഈന്തപ്പന നാരുകൊണ്ടുള്ള കയറുണ്ട്. (5)

പോയില്ലേ മുസ്ലിയാക്കളെ ....നിങ്ങളുടെ ഈ കിനാവിന്റെ കഥക്ക് എത്ര മാത്രം കനമുണ്ടെന്നു മനസ്സിലായില്ലേ . വിശുദ്ധ ഖുര്ആിന്‍ ഓതുന്ന ഖിയാമത്ത് നാള്‍ വരേയ്ക്കുമുള്ള മുഴുവന്‍ മുസ്ലിംകളും ശപിക്കുന്ന അബൂലഹബ് സുവൈബയെ എന്ന് മോചിപ്പിച്ചാലും അയാളുടെ ഒരു സല്ക്കര്മ്മുവും അവനൊട്ടും ഉപകരിച്ചിട്ടില്ല എന്നാണ് അല്ലാഹു സുബ്ഹാനഹു വതആലാ ഈ സൂറത്തിലൂടെ പഠിപ്പിക്കുന്നത്.

Friday, July 26, 2013

പ്രിയ സുന്നീ സുഹൃത്തെ, താങ്കളറിയുക, ബദ്’രീങ്ങളെ.

പ്രിയ സുന്നീ സുഹൃത്തെ, താങ്കളറിയുക, ബദ്’രീങ്ങളെ.

അസ്സലാമുഅലൈകും,



സുഹൃത്തെ, സുഖമെന്ന് കരുതുന്നു - അതിന്നായി പ്രാർത്ഥിക്കുന്നു.. പരിശുദ്ധ റമദാനിന്റെ ദിനരാത്രങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണല്ലോ നമ്മൾ.. നന്മകൾ വർദ്ദിപ്പിച്ചും തിന്മകൾ ഒഴിവാക്കാനുള്ള തീരുമാനങ്ങളും നാം എടുത്ത് കഴിഞ്ഞിട്ടുണ്ടാവുമല്ലോ.. ഈ റമദാൻ നമുക്ക് മാറാനുള്ള ഒരു അവസരമായി പടച്ച റബ്ബ് മാറ്റിത്തീർക്കുമാറാകട്ടെ ആമീൻ..



നാം ഇത്രയും കഷ്ടപ്പെടുന്നതും നന്മകൾ അധികരിപ്പിക്കുന്നതും ആരെയും കാണിക്കാൻ വേണ്ടിയോ മറ്റുള്ളവരുടെ മുന്നിൽ “മുത്തഖി” ആകാനോ അല്ല, മറിച്ച് നാളെ പടച്ച റബ്ബിന്റെ കോടതിയിൽ രക്ഷപ്പെടാനാണ്.. ഉറക്കമൊഴിച്ച് തറാവീഹ് നമസ്കരിക്കുന്നതും ഖുർ’ആൻ പാരായണം ചെയ്യുന്നതും എല്ലാം അതിന്നു തന്നെ.. അതിന്നായിരിക്കണം.. എന്നാൽ ഇത്രയേറെ കഷ്ടപ്പെട്ടിട്ടും പരലോകത്ത് ചെന്നാൽ വട്ടപ്പൂജ്യമാകുന്ന ഒരു സ്ഥിതിയെ പറ്റി ഒന്നാലോചിച്ച് നോക്കൂ… എത്ര ഭീകരമായിരിക്കുമത്?? നമുക്ക് സഹിക്കാനാവുമോ അത്?? ഇല്ല ഒരിക്കലുമില്ല..



അത്തരം ഒരു കാര്യം ശ്രദ്ധയിൽ പെടുത്താനാണ് ഈ എഴുത്ത്.. റമദാനിൽ കഷ്ടപ്പെട്ട് പണിയെടുത്ത് റമദാൻ പകുതി ആവുമ്പോഴേക്കും അതെല്ലാം “പകലന്തിയോളം വെള്ളം കോരി അന്തിക്ക് കലമുടച്ചു” എന്ന രീതിയിൽ നഷ്ടപ്പെടുത്തുന്ന ചില പ്രവണതകൾ കണ്ടു വരുന്നു..അതും തൌഹീദിന്റെ ധീര പടയാളികളായ ബദ്’രീങ്ങളുടെ പേരിൽ..!



ബദ്’രീങ്ങളെ സ്നേഹിക്കാത്തവരുടെ ഈമാൻ പൂർത്തിയാവില്ല എന്ന കാര്യത്തിൽ തർക്കമുണ്ടാവും എന്നു കരുതുന്നില്ല.. കാരണം ആ ബദ്’രീങ്ങളുടെ നേതാവ് മുത്ത് റസൂൽ (സ) യാണ്.. ശിർക്കിന്റെ കൂട്ടങ്ങൾ മലപോലെ വന്നപ്പോഴും പതറിയില്ല ആ ധീരന്മാർ.. ഇടറിയില്ലാ അവരുടെ തൌഹീദിന്റെ ശബ്ദം.. അല്ലാഹുവല്ലാത്ത ഒരാളോടും പ്രാർത്ഥിക്കാൻ പാടില്ല, എന്ന് ഉറച്ചു പറഞ്ഞതിന്റെ പേരിൽ ആ ധീര യോഥാക്കൾക്ക് നാടും വീടും നഷ്ടപ്പെട്ടു, ആ തൌഹീദിനു വേണ്ടി അവർ വിശപ്പും ദാഹവും മറന്നു പോരാടി.. എന്നാൽ, ഇന്ന് ആ ധീരന്മാരുടെ പേരിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ കാണുമ്പോൾ ഇത് ആ മഹാന്മാരെ നിന്ദിക്കലല്ലാതെ വേറെയെന്താണ് എന്നാരും ചോദിച്ച് പോകും.. അല്ലാഹുവല്ലാത്ത ഒരാളോടും പ്രാർത്ഥിക്കരുത് എന്ന ആശയത്തിനു വേണ്ടി പോരാടിയ ആ മഹാന്മാരെ തന്നെ വിളിച്ച് പ്രാർത്ഥിക്കൽ അവരെ നിന്ദിക്കലല്ലാതെ മറ്റെന്താണ്??



ബദ്’രീങ്ങളെ സ്നേഹിക്കേണ്ടത് അവരുടെ പേരിൽ ബിരിയാണി കഴിച്ചല്ല, മറിച്ച് ആ ബദ്’രീങ്ങളുടെ ആദർശം ഉൾക്കൊണ്ട് ജീവിതത്തിൽ പകർത്തിക്കൊണ്ടാണ്.. ഒന്ന് ചിന്തിക്കൂ സുഹൃത്തേ, ഇന്ന് നമ്മുടെ നാട്ടിലെ സുന്നി സുഹൃത്തുക്കൾ ഒരു ആപത്തുണ്ടായാൽ, എന്തെങ്കിലും പ്രയാസങ്ങളുണ്ടായാൽ, “ബദ്രീങ്ങളെ.. കാക്കണേ” എന്നു പറയുന്നു, എന്നാൽ ഇതാണോ ബദ്രീങ്ങളുടെ പാത?? ഒരിക്കലുമല്ല, നമുക്കറിയാം, മൂന്നൂറില്പരം മുവഹ്ഹിദുകളെ എതിർക്കാൻ മറുപക്ഷത്തുണ്ടായിരുന്നത് ആയിരത്തില്പരം മുശ്രിക്കുകളായിരുന്നു, ഒന്ന് ചിന്തിച്ചാൽ ബദ്രീങ്ങൾക്ക് പരാജയം ഉറപ്പാണെന്ന് ഏതൊരാളും പറയും.. അപ്പുറത്ത് സർവ്വ സന്നാഹങ്ങളോടെയാണെങ്കിൽ, ഇപ്പുറത്ത് ഒട്ടിയ വയറും മുറിഞ്ഞ വാളുമായി നിൽക്കുന്ന നബി(സ) യും സംഘവും.. യുദ്ധത്തിലെ പരാജയമാകുന്ന മുസ്വീബത്ത് മുന്നിൽ കണ്ട ആ മഹാന്മാർ ആ അപൽഘട്ടത്തിൽ ആരോട് തേടി?? നാം ചിന്തിക്കണ്ടെ?? അവർ മുൻ കഴിഞ്ഞു പോയ മഹാന്മാരോടും അമ്പിയാക്കളോടും ഇസ്തിഗാസ നടത്തി എങ്കിൽ നമുക്കും നടത്താമായിരുന്നു.. എന്നാൽ അവർ ആ വിഷമഘട്ടത്തിൽ തേടിയത് ആരോടാണ് എന്ന് ഖുർ’ആൻ പറയുന്നത് കാണൂ :



إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُم بِأَلْفٍ مِّنَ الْمَلآئِكَةِ مُرْدِفِينَ



“നിങ്ങൾ നിങ്ങളുടെ റബ്ബിനോട് ഇസ്തിഗാസ (സഹായം തേടിയ) സന്ദർഭം ഓർക്കുക, എന്നിട്ട് അവൻ നിങ്ങൾക്ക് ഉത്തരം നൽകി, മലക്കുകളിൽ നിന്ന് തുടരെ വന്നുകൊണ്ടിരിക്കുന്ന ആയിരം പേരെ കൊണ്ട് ഞാൻ നിങ്ങൾക്ക് സഹായം നൽകുന്നവനാണ് എന്ന്..” (സൂറത്തുൽ അൻഫാൽ-9)



അതെ, യുദ്ധത്തിൽ പരാജയപ്പെടുമോ എന്ന് ഭയന്ന ആ നിമിഷം, ആ സമയത്ത് അവർ തേടിയത് റബ്ബിനോടാണെങ്കിൽ, നമുക്കൊരു ആപത്ത് വരുമ്പോൾ, നമുക്കൊരു പ്രയാസം വരുമ്പോൾ, നാമും തേടേണ്ടത് ആ റബ്ബിനോട് തന്നെയല്ലേ?? ബദ്രീങ്ങളുടെ മഹത്വം മനസ്സിലാക്കുമ്പോൾ, അവരുടെ ത്യാഗങ്ങളെ കുറിച്ച് പഠിക്കുമ്പോൾ, അവരുടെ പാത പിൻപറ്റിക്കൊണ്ട് അവരെ സ്നേഹിക്കാൻ നമുക്ക് കഴിഞ്ഞോ?? ഇല്ലെങ്കിൽ പ്രിയ സുഹൃത്തേ, നിങ്ങളറിയണം ബദ്’രീങ്ങളെ..



അതു കൊണ്ട്, ഏത് സന്ദർഭത്തിലും നാം തേടേണ്ടത് റബ്ബിനോടാണ്.. റബ്ബിനോട് മാത്രമാണ്.. അവനല്ലാത്ത മറ്റാരോട് തേടിയാലും അത് കൊടിയ പാതകമായ ശിർക്കാണ്.. ഈയൊരു കാര്യം പറയുമ്പോൾ പല സുന്നീ സുഹൃത്തുക്കളും ചോദിക്കാറുള്ളത്, അങ്ങനെയാണെങ്കിൽ നിങ്ങൾ ഡോക്ടറോട് സഹായം തേടുന്നില്ലെ, ഉമ്മയോട് സഹായം തേടുന്നില്ലേ എന്നൊക്കെയാണ്.. എങ്കിൽ സുഹൃത്തെ നിങ്ങളൊന്നറിയുക, നാം ഡോക്ടറോട് സഹായം തേടുന്നത് കാര്യകാരണ ബന്ധത്തിനുള്ളിൽ വെച്ചാണ്.. നാം ഡോക്ടറോട് മരുന്നാവശ്യപ്പെടുമ്പോൾ അദ്ദേഹം നമ്മുടെ മുന്നിൽ ജീവനോടെയുണ്ട്.. ആ ഹാജറായ, ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനോടാണ്, അദ്ദേഹത്തിന്റെ കഴിവിൽ പെട്ട ഒരു കാര്യം നാം ചോദിക്കുന്നത്.. എന്നാൽ അതേ സമയം ഇന്ത്യയിലിരുന്ന് കൊണ്ട് യാതൊരു കാര്യകാരണ ബന്ധവുമില്ലാതെ അമേരിക്കയിൽ ഇരിക്കുന്ന ഒരു ഡോക്ടറോട് തേടിയാൽ അത് ശിർക്ക് തന്നെയാണ്.. മാത്രമല്ല, ഡോക്ടറോട് തന്നെ അദ്ദേഹത്തിന്റെ കഴിവിൽ പെടാത്ത കാര്യങ്ങളും തേടാൻ പാടില്ല.. മാത്രമല്ല, ഇതേ ഡോക്ടർ മരിച്ചു പോയാൽ അവരോടും സഹായം തേടാൻ പാടില്ല. അതൊക്കെ കാര്യ-കാരണ ബന്ധത്തിന്നപ്പുറമുള്ള സഹായ തേട്ടങ്ങളാണ്.. അത് അല്ലാഹുവിന്റെ ഏത് സൃഷ്ടിയോട് നടത്തിയാലും അത് അല്ലാഹു പൊറുക്കാത്ത, നരകം ഉറപ്പാക്കുന്ന കൊടിയ പാതകമായ ശിർക്കാണ്..



ഇത് ശിർക്കാണെന്ന് ബോധ്യമായാലും ചില സുഹൃത്തുക്കൾ പറയുന്ന ന്യായമാണ് അവരെ സ്നേഹിക്കാനാണ് ഞങ്ങൾ പ്രത്യേകമായ ഭക്ഷണ-വിതരണം നടത്തുന്നത്, അതിനാണ് ഞങ്ങൾ ബദർ മാല ചൊല്ലുന്നത് എന്നിങ്ങനെയാണ്.. എങ്കിൽ ചോദിക്കട്ടെ സുഹൃത്തെ, നമ്മെക്കാൾ ബദ്രീങ്ങളെ ജീവനു തുല്യം സ്നേഹിച്ചവരായിരുന്നല്ലോ മഹാനായ മുത്ത് റസൂൽ (സ) യും മഹാന്മാരായ സ്വഹാബത്തും.. അവരാരെങ്കിലും ഇങ്ങനെ ഒരു ഭക്ഷണ വിതരണം റമദാൻ പതിനേഴാം രാവിലോ മറ്റോ നടത്തിയോ?? അവരാരെങ്കിലും ഇന്ന് കാണുന്ന തരത്തിലുള്ള ആചാരങ്ങൾ കൊണ്ടാടിയോ?? ഇല്ലെങ്കിൽ, അങ്ങനെ ചെയ്യാത്തത് കൊണ്ട് അവർക്ക് ബദ്രീങ്ങളോട് സ്നേഹമില്ലെന്നാണോ അതിന്നർത്ഥം?? നഊദുബില്ലാഹ്… അതു കൊണ്ട് പ്രിയ സുഹൃത്തെ, ഇത് നമ്മുടെ പരലോകത്തിന്റെ വിഷയമാണ്.. സൂക്ഷിക്കുക, പരലോകത്തെത്തിയിട്ട് വിരൽ കടിച്ചതുകൊണ്ടൊരു കാര്യവുമില്ല..



അതു കൊണ്ട് സുഹൃത്തുക്കളെ ചിന്തിക്കുക, നാം പിൻപറ്റേണ്ടത് റസൂലിന്റെ പാതയാണ്, മഹാന്മാരായ ബദ്’രീങ്ങളുടെ പാതയാണ്.. അവരുടെ പാത, അല്ലാഹുവല്ലാത്ത ഒരാളോടും, പ്രാർത്ഥിക്കാതിരിക്കുക എന്ന ആ മഹത്തായ ആദർശം.. നാം ദിവസവും അല്ലാഹുന്റെ മുന്നിൽ കൈകെട്ടി നിന്ന് പ്രതിജ്ഞ എടുക്കുന്ന ആ ആദർശം നാം നെഞ്ചിലേറ്റുക.. അതിന്റെ സന്ദേശ വാഹകരാവുക.. നമ്മുടെ കർമ്മങ്ങളെ ധൂളികളാക്കി ഇല്ലാതാക്കുന്ന ആ ശിർക്ക് ഒരിക്കലും, ഒരിക്കലും, ഒരിക്കലും നമ്മിലേക്ക് കടന്നുവന്നുകൂടാ.. അങ്ങനെയെങ്ങാനും സംഭവിച്ചാൽ, നാം രാത്രി നിന്ന് നമസ്കരിച്ചത്, റമദാനിന്റെ പകലുകളിൽ പട്ടിണികിടന്ന് കൊടും ചൂടിലും നോമ്പ് നോറ്റത്, ദാനം ചെയ്തത്, എല്ലാം വെറും പ്രവർത്തനങ്ങളായി മാറും, ഈയൊരു ശിർക്ക് നാം ചെയ്താൽ പിന്നെ നമ്മുടെ വാസസ്ഥലം നരകമാണ്.. സ്വർഗ്ഗം നമുക്ക് നിഷിദ്ധമാണ്..!!! ഇല്ല സഹോദരങ്ങളേ, ഒരിക്കലും നമുക്കത് സഹിക്കാൻ പറ്റില്ല.. അതിനാൽ ബദർ മൌലിദെന്ന പേരിലും മറ്റും വരുന്ന കിതാബുകളിൽ ഉള്ള ശിർക്കൻ വരികൾ നമ്മുടെ നാവിലൂടെ ഒരിക്കലും പുറത്ത് വരരുത്.. പതിനാറു ദിവസം കഷ്ടപ്പെട്ടുണ്ടാക്കിയത് പതിനേഴാം രാവിൽ തുലച്ച് കളഞ്ഞ് റമദാനിന്റെ ഒറ്റ രാത്രിയത്തെ പ്രവർത്തനം കൊണ്ട് നരകം റിസർവ്വ് ചെയ്യുന്നവരിൽ നാം ഉൾപ്പെടാൻ പാടില്ല..



ഈയുള്ളവന്റെ എഴുത്തിൽ വല്ല അബദ്ധങ്ങളുമുണ്ടെങ്കിൽ, ചൂണ്ടിക്കാണിച്ചു തരണം എന്നപേക്ഷിച്ച് കൊണ്ട്, ദുആ വസ്വിയ്യത്തോടെ, നിങ്ങളുടെ സഹോദരൻ,

അബ്ദുല്ലാ ബാസിൽ സിപി,

കണ്ണൂർ..

Tuesday, December 4, 2012

ഫേസ് ബൂക്ക് ഖുബൂരികൾ തഫ്സീറുകളിൽ നടത്തിയ ജൂതായിസം -suhail yusuf


ഫേസ് ബൂക്ക് ഖുബൂരികൾ തഫ്സീറുകളിൽ നടത്തിയ ജൂതായിസം


ഫേസ് ബുക്കിൽ ഇവർ ഇവരുടേ ഉപ്പുപ്പുമാരായ അബൂ ജഹ്ല് ,അബൂലഹബ് , തുടങ്ങിയ മുശ്രിക്കുകൾ  ഇവർ അല്ലാഹു അല്ലാത്തവരോട് തേടാൻ വേണ്ടി പല ന്യായങ്ങൾ ഉന്നയിച്ചിരുന്നൂ

ഇന്ന് അവരുടേ പിങ്ങാമികൾ ആയി വരുന്ന ഇവർ പല ന്യായങ്ങളും കൊണ്ട് വരുന്നൂ .ഇവിടേ ഇവരുടേ ദുർന്യായങ്ങൾ മാത്രമല്ലാ ഇവർ ഇവരുടേ മറ്റ് ഉപ്പുപ്പുമരായ യഹൂദികളുടേ സ്വഭാവം കൂടിയും  എടുത്ത് കാണിച്ചിരുക്കുന്നൂ

ഇൻഷാ അല്ലാ ഈ ലേഖനത്തിൽ ഫേസ്ബുക്ക് കുബൂരി നേതാക്കൾ നടത്തിയ് ജൂതായിസം ആണു തുറന്ന് കാണിക്കാൻ പോകുന്നത്

അതിൽ ഏറ്റവും കഠിനമായി പ്രവർത്തിക്കുന്ന രണ്ട് പേർ ഉണ്ട്

ഒന്ന് : അബ്ദുൽ ജലീൽ

രണ്ട് :യൂസുഫ് ഹബീബ്

ഇവർ തഫ്‌സീറുകളിലെ അർഥം നൽകുമ്പോൾ മന:പൂർവം ചില ഭാഗങ്ങൾ കട്ട് ചെയ്ത് യഥാർഥ ആശയം എന്ത് എന്ന് അറിയാതിരിക്കാൻ വേണ്ടി കാണിക്കുന്ന കള്ളതരങ്ങളുടേ ഒന്ന്   പോസ്റ്റ് മോർട്ടം ചെയ്യാം




തട്ടിപ്പ് ഒന്ന് :ഹാഷിയത്തു ബൈദാവിയിലേ ഇവർ നടത്തിയ ജൂതായിസം

അവർ ഈ വിഷയത്തിൽ  നൽകിയ അർഥം ഒന്ന് ശ്രദ്ധിച്ച് നോക്കുക:

ഹാശിയത്തുല്‍ ബൈളാവി എഴുതുന്നു:ജനങ്ങള്‍ നാവുകൊണ്ട് അല്ലാഹുവിനെ സമ്മ തിച്ചിരുന്നെങ്കിലും അതില്‍ അവര്‍ ആത്മാര്‍ഥതയുള്ളവരാണെന്ന് സ്വയം നടിച്ചിരുന്നു വെങ്കിലും ഈ സമ്മതം അവരുടെ വാദങ്ങളോട് യോജിച്ചതായിരുന്നില്ല. കാരണം തീര്‍ ച്ചയായും തങ്ങള്‍ പറഞ്ഞതായിരുന്നില്ല അവരുടെ വിശ്വാസം. ഇപ്രകാരം അന്ത്യദിനവും അവര്‍ സമ്മതിക്കുമായിരുന്നു. പക്ഷേവിശ്വാസം മറ്റൊന്നായിരുന്നു”(ശൈഖ്സാദ, 1/127).

മക്കയിലെ മുശ്രിക്കുകൾ അല്ലാഹു അല്ലാത്തവർക്ക് സ്വമദിയത്ത് നൽകിയിരുന്നില്ലാ അഥവാ സ്വയം കഴിവ് വക വെച്ച് കൊടുത്തിരുന്നില്ല എന്നതിൻ വേണ്ടി കുബൂരികൾ കൊണ്ട് വന്ന ഇബാറത്ത് ആണിത്
നാം ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്

1.       ഇത് ഏത് ആയത്തിലാണു ഷൈഖ് സാദാ ഇത് കൊണ്ട് വന്നിരിക്കുന്നത്

2.       ആരേ പറ്റിയാണു ഇത് പ്രതിപാദിക്കുന്നത്

3.       ഇവിടേ ഏതെങ്കിലും വാക്കുകളോ വചങ്ങളോ ഇവർ കട്ട് ചെയ്തോ ഇല്ലേ

4.       കട്ട് ചെയ്തെങ്കിൽ എന്തിനു വേണ്ട്?

ഇത് മനസിലാകണനെകിൽ ആദ്യം ഈ തഫ്‌സീർ അതിന്റെ പൂർണ രൂപം ഇവരുടേ കക്കൾ കബളിപ്പിക്കൾ കുട്ടാതെ യഥാർഥ രീതിയിൽ വന്നത് പോലെ നമ്മുക്ക് അത് കൊടുക്കാം

و القوم و ان كانوا يقرون بالله تعالي بألسنتهم و يظنون أنهم مخلصون فيه لكن هذا الاقرار لا يواطئ قلوبهم لان ما اعتقوه ليس ما أقروا به من حيث انهم اعتقدوا في حقه تعالي الشبيه حيث قالوا لموسي عليه الصلاة و السلام اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ (138)و اعتقدوا أيضاًأنه اتخذ ولدًا حيث قالوا : (وَقَالَتِ الْيَهُودُ عُزَيْرٌ ابْنُ اللَّهِ و كذا يقرون باليوم الاخر أيضاً ما أقروا به غير ما اعتقدوه


ഇവർ ഇതിനു നൽകിയ അർഥം ഒന്നു കൂടിയും ഇടുന്നൂ

ഹാശിയത്തുല്‍ ബൈളാവി എഴുതുന്നു:ജനങ്ങള്‍ നാവുകൊണ്ട് അല്ലാഹുവിനെ സമ്മ തിച്ചിരുന്നെങ്കിലും അതില്‍ അവര്‍ ആത്മാര്‍ഥതയുള്ളവരാണെന്ന് സ്വയം നടിച്ചിരുന്നു വെങ്കിലും ഈ സമ്മതം അവരുടെ വാദങ്ങളോട് യോജിച്ചതായിരുന്നില്ല. കാരണം തീര്‍ ച്ചയായും തങ്ങള്‍ പറഞ്ഞതായിരുന്നില്ല അവരുടെ വിശ്വാസം. ഇപ്രകാരം അന്ത്യദിനവും അവര്‍ സമ്മതിക്കുമായിരുന്നു. പക്ഷേവിശ്വാസം മറ്റൊന്നായിരുന്നു”(ശൈഖ്സാദ, 1/127).

ഇനി നമ്മൾ നേരത്തെ ഉന്നയിച്ച ചോദ്യങ്ങളിലേക്ക് കടക്കാം ഇതിന്റെ സത്യാവസ്ഥ മനസിലാക്കാൻ വേണ്ടി






1.      ഇത് ഏത് ആയത്തിലാണു ഇത് കൊണ്ട് വന്നിരിക്കുന്നത്?

അല്ലാഹു തആലാ പറയുന്നൂ:
وَمِنَ النَّاسِ مَنْ يَقُولُ آمَنَّا بِاللَّهِ وَبِالْيَوْمِ الْآخِرِ وَمَا هُمْ بِمُؤْمِنِينَ (2:8 )
ഞങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചില ആളുകളുണ്ട് (യഥാർത്ഥത്തിൽ അവർ വിശ്വാസികളല്ലാ)

2.     ആരേ പറ്റിയാണു ഇത് പ്രതിപാദിക്കുന്നത്??
ഇത് ആരെ പറ്റിയാണെന്ന് ഇതിലേ ആദ്യം ഇവർ കൊണ്ട് വന്ന വാക്ക്   القوم അതിന്റെ ഒരു വരി മുമ്പ് തന്നെ ബൈദാവിയും അത് പോലെ തന്നെ ഷൈഖ് സാദയും വ്യക്തമാക്കുന്നുണ്ട്. നമ്മുക്ക് നോക്കാം

وإيذان بأنهم منافقون فيما يظنون أنهم مخلصون فيه، فكيف بما يقصدون به النفاق، لأن القوم كانوا يهوداً وكانوا يؤمنون بالله وباليوم الآخر إيماناً كلا إيمان، لاعتقادهم التشبيه واتخاذ الولد،

അപ്പോൾ അവർ ആരായിരുന്നൂ?? ഹൂദികളിലേ മുനാഫിക്കുകൾമുനാഫിക്കുകളുടേ സ്വഭാവം എന്താണുഅവർ ഉള്ളിൽ ഒന്ന് നാവിൽ വേറേ ഒന്ന്.
ഇവർ (ഈ ഫേസ് ബുക്ക് കുറാഫികൾ) ഇത് ആരാക്കി മാറ്റി മക്കയിലേ മുശ്രിക്കുകൾ സ്വമദിയ്യത്ത് കൽപ്പിച്ചിരുന്നില്ലാ എന്ന് ആക്കിത്തീർക്കാൻ വേണ്ടി..
القوم  എന്ന വാക്ക് എന്ത് എന്ന് മാത്രമാണോ ഇവർ കാണിച്ച ക്രത്രിമത്രംഅല്ലാ അത് നമ്മുടേ അടുത്ത ചോദ്യം
3.     ഇവിടേ ഏതെങ്കിലും വാക്കുകളോ വചങ്ങളോ ഇവർ കട്ട് ചെയ്തോ ഇല്ലേ ??

ഒന്ന് കൂടിയും യഥാർഥ ഇബാറത്തും അതിൽ ഇവർ നൽകിയ അർഥവും നമ്മുക്ക് നോക്കാം

و القوم و ان كانوا يقرون بالله تعالي بألسنتهم و يظنون أنهم مخلصون فيه لكن هذا الاقرار لا يواطئ قلوبهم لان ما اعتقوه ليس ما أقروا به من حيث انهم اعتقدوا في حقه تعالي الشبيه حيث قالوا لموسي عليه الصلاة و السلام اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ (138)و اعتقدوا أيضاًأنه اتخذ ولدًا حيث قالوا : (وَقَالَتِ الْيَهُودُ عُزَيْرٌ ابْنُ اللَّهِ و كذا يقرون باليوم الاخر أيضاً ما أقروا به غير ما اعتقدوه
ഇവർ ഇതിനു നൽകിയ അർഥം ഒന്നു കൂടിയും ഇടുന്നൂ

ഹാശിയത്തുല്‍ ബൈളാവി എഴുതുന്നു:ജനങ്ങള്‍ നാവുകൊണ്ട് അല്ലാഹുവിനെ സമ്മ തിച്ചിരുന്നെങ്കിലും അതില്‍ അവര്‍ ആത്മാര്‍ഥതയുള്ളവരാണെന്ന് സ്വയം നടിച്ചിരുന്നു വെങ്കിലും ഈ സമ്മതം അവരുടെ വാദങ്ങളോട് യോജിച്ചതായിരുന്നില്ല. കാരണം തീര്‍ ച്ചയായും തങ്ങള്‍ പറഞ്ഞതായിരുന്നില്ല അവരുടെ വിശ്വാസം. ഇപ്രകാരം അന്ത്യദിനവും അവര്‍ സമ്മതിക്കുമായിരുന്നു. പക്ഷേവിശ്വാസം മറ്റൊന്നായിരുന്നു”(ശൈഖ്സാദ, 1/127).

അവരുടെ തർജ്ജമയിൽ നമ്മുക്ക് കാണാം :(തങ്ങള്‍ പറഞ്ഞതായിരുന്നില്ല അവരുടെ വിശ്വാസം. ഇപ്രകാരം)

ഇനി ഇവർ കട്ട ഭാഗങ്ങൾ നമ്മുക്ക് പരിശോദിക്കാം
1.   من حيث انهم اعتقدوا في حقه تعالي الشبيه حيث قالوا لموسي عليه الصلاة و السلام اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ (138)
2.   و اعتقدوا أيضاًأنه اتخذ ولدًا حيث قالوا : (وَقَالَتِ الْيَهُودُ عُزَيْرٌ ابْنُ اللَّهِ

ഇപ്പോൾ ഇത് ആരെക്കുറിച്ച് ആണേന്ന് അറിയാമല്ലോ ??? നാം മുമ്പ് പറഞ്ഞ ബൈദാവിയും ഷൈക് സാദയും വ്യക്തമാക്കിയ മുനാഫിക്കുകളായ യഹൂദികൾപക്ഷേ ഇത് ചിലർക്ക് ഇത് ജനങ്ങളേ അറിയിച്ചാൽ..... അത് ഇനി നമ്മുടേ അടുത്ത ചോദ്യത്തിനു:

4.     കട്ട് ചെയ്തെങ്കിൽ എന്തിനു വേണ്ട്?

ഇത് ഇവരുടെ പാരമ്പര്യം ആണു അഥവാ നേരത്തെ പറഞ്ഞാ ആ കൂട്ടർ (യഹൂദികൾ) ചെയ്യുന്ന അതേ പണി ഇവർ ചെയ്തൂ

യഥാർത്തിൽ മുനാഫിക്കുകൾ അവർ ഖൽബിൽ ഒന്നും നാക്കിൽ വേറേ ഒന്നും ആണെന്ന് എല്ലാവർക്കും അറിയാം അതാണിവിടേ ഷൈക് സാദാ പറഞ്ഞത്

പക്ഷേ തങ്ങളുടേ സ്വമദിയ്യത്ത് വാദം സ്വതാപിക്കാൻ വെണ്ടി അവരുടെ ശിർക്കിനെ ന്യായിക്കരികാൻ വേണ്ടി അവർ എന്തും ചെയ്യും കാരണം ഇബ്ലീസിന്റെ  ആളുകൾ ആണീക്കൂട്ടർ/

അത് കൊണ്ട് ആളുകളേ കബളിപിച്ച ഇത് മക്കയിലേ മുശ്രിക്കുകളേ കൂറിചാണെന്ന് നിങ്ങൾ വരുത്തിത്തീർത്ത കിത്താബുകളിൽ കട്ട് അർഥം വെച്ച് നിങ്ങൾ  ഇവിടേ പരസ്യമായി മാപ്പ് പറയുക  



തട്ടിപ്പ് രണ്ട് :ഇബ്ന് കഥീറിൽ ഇവർ നടത്തിയ ജൂതായിസം

ഇനി നമ്മുടെ അടുത്ത ഖുറാഫി ഇബ്ന് കഥീറിൻ അർഥം വെച്ചതും അതിനനുസരിച്ച് പുള്ളിയുടേ സ്വന്തം വക ന്യായീകരണങ്ങളും ദുർന്യായങ്ങളും നോക്കാം.

وَكَثِيرًا مَا يُقَرِّرُ تَعَالَى مَقَامَ الْإِلَهِيَّةِ بِالِاعْتِرَافِ بِتَوْحِيدِ الرُّبُوبِيَّةِ
തൌഹീദുല്‍ രുബൂബിയ്യ തിനെ കൊണ്ട് സമ്മതിക്കല്‍ കൊണ്ട് ഇലാഹാണ് എന്നാ സ്ഥാനത്തെ അംഗീകരിക്കുക എന്നത് അധികരിച്ചതാണ്
മുശ്രിക്കീങ്ങള്‍ ഇത് മനസ്സിലാക്കിയവര്‍ ആയിരുന്നു ഇതാണ് ഇബ്ന്‍ കസീര്‍ പറഞ്ഞത്,
പക്ഷെ അവര്‍ ഉറച്ചു വിശ്വസിച്ചിരുന്നില്ല 
ഇനി ഉറച്ചു വിശ്വസിച്ചു എന്നാല്‍ തന്നെ അവര്‍ സ്വന്തം ഭാവനയില്‍ രൂപപ്പെടുത്തിയ ദൈവത്തിന്റെ രുബൂബിയ്യത്നെ സമ്മതിച്ചിരുന്നു എന്നെ വരുന്നുള്ളൂ

നേരത്തെ നമ്മൾ ചെയ്ത അതേ കാര്യം അഥവാ ഇത്

  1. ഏത് ആയത്തിന്റെ തഫ്‌സീർ ആണു

  1. ആരാണു ഇത് പ്രതിപാദിക്കുന്നത് ആരെ കുറിച്ചാണീ പ്രതിപാദികുന്നത് എന്തിനെക്കുറിചാണീ പ്രതിപാദികുന്നത് ?

  1. ഇവർ ഏതെങ്കിലും അർഥം വെച്ചത് ശരിയാണോ അല്ലേ ?എന്ത് കൊണ്ട് തെറ്റിച്ച് അർഥം വെച്ചൂ?? ഇവരുടേ ന്യായീകരണങ്ങൾക്ക് വല്ല വസ്ഥുവുമുണ്ടോ?

{وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَوَاتِ وَالأرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ فَأَنَّى يُؤْفَكُونَ (61) اللَّهُ يَبْسُطُ الرِّزْقَ لِمَنْ يَشَاءُ مِنْ عِبَادِهِ وَيَقْدِرُ لَهُ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ (62) وَلَئِنْ سَأَلْتَهُمْ مَنْ نزلَ مِنَ السَّمَاءِ مَاءً فَأَحْيَا بِهِ الأرْضَ مِنْ بَعْدِ مَوْتِهَا لَيَقُولُنَّ اللَّهُ قُلِ الْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لَا يَعْقِلُونَ (63) } .

  1. ആരാണു ഇത് പ്രതിപാദിക്കുന്നത് ആരെ കുറിച്ചാണീ പ്രതിപാദികുന്നത് എന്തിനെക്കുറിചാണീ പ്രതിപാദികുന്നത് ?

ഇവിടേ അല്ലാഹു തആലാ ആണു ഇത് പ്രതിപാദിക്കുന്നതും സ്തിരപ്പെടുത്തുന്നതും

എന്നാൽ ഇവിടേ يُقَرِّرُ تَعَالَى എന്നത് അല്ലാഹു തആലാ ആണു ഇവർ അല്ലാഹുവിന്റെ റുബൂബിയ്യത്ത് അങ്ങീകരിച്ചിരിക്കുന്നവർ എന്ന് ഇമാം ഇബ്ന് കഥീർ പറയുന്നത്

  1. ഇവർ ഏതെങ്കിലും അർഥം വെച്ചത് ശരിയാണോ അല്ലേ ?എന്ത് കൊണ്ട് തെറ്റിച്ച് അർഥം വെച്ചൂ?? ഇവരുടേ ന്യായീകരണങ്ങൾക്ക് വല്ല വസ്ഥുവുമുണ്ടോ?


ഇവരുടേ ഈ അങ്ങീകാരത്തെ കൊണ്ടാണു അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്ന ഉലൂഹിയത്തിന്റെ സ്ഥാനത്തേ സ്തിരപ്പെടുത്താൻ വേണ്ടി എന്നാൽ ഇത് അല്ലാഹു തആലാ തന്നെ ആണു ഇവിടേ പറയുന്നത് എന്ന ഭാഗം കട്ട് കൊണ്ട് അർഥം വെക്കാതെ മെല്ലെ തടി സലാമത്ത് ആക്കാം എന്നാണു ഇവർ കരുതിയത് ,അത് അപ്പോൾ തന്നെ ചോദിച്ചതാണീ കുബൂരിയോട് എന്നാൽ ഇത് വരെ അവർ ആ കളവ് ഇവർ നടത്തുന്ന ഈ കള്ളത്തരങ്ങൾ അവർ സമ്മതിക്കില്ലാ

എന്ത് കൊണ്ടാണീ മക്കാ മുശ്രിക്കുകൾ അല്ലാഹുവിനോട് മാത്രം ഇബാദത്ത് നൽകാതിരുന്നത് എന്ന് ഇമാം ഇബ്ന് കഥീർ തന്നെ വ്യക്തമാക്കുന്നുണ്ട്

مَعَ اعْتِرَافِهِمْ أَنَّ الَّذِينَ عَبَدُوهُمْ لَا يَخْلُقُونَ شَيْئًا، وَلَا يَمْلِكُونَ شَيْئًا، وَلَا يَسْتَبِدُّونَ بِشَيْءٍ، بَلِ اعْتَقَدُوا أَنَّهُمْ يُقَرِّبُونَهُمْ إِلَيْهِ زُلْفَى:

അവർ അങ്ങീകരിച്ചിരുന്നൂ ഈ ആരാധിക്കപ്പെടുന്ന ശക്തികൾ ഒന്നും തന്നെ സ്രഷ്ടിക്കുകയോഉടമപ്പെടുത്തുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ലാ എന്നാൽ അവർ വിശ്വസിച്ചൂ (ഈ ആരാധിക്കപ്പെടുന്ന ശക്തികൾ) അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്ന്.

എന്നാൽ ഇത് ഇബ്ന് കഥീർ മാത്രമല്ലാ ഖുർത്തുബിയും അദ്ദേഹത്തിന്റെ തഫ്‌സീറിൽ കൊടുത്തിട്ടുണ്ട്.
أَنَّ الْكُفَّارَ إِنَّمَا يَعْتَقِدُونَ فِي أَصْنَامِهِمْ أَنَّهَا شَافِعَةٌ،

ഇതൊക്കെ വ്യക്തമായി കൊടുത്തതാണു എന്നാലും തങ്ങളുടേ ശിർക്കിനെ എങ്ങനെയെങ്കിലും ന്യായീകരീക്കണ്ടേ എന്ന ഒരറ്റ ലക്ഷ്യമാണൂ ഇവർ ഈ നടത്തുന്ന ജൂതായിസത്തിനു കാരണം


അല്ലാഹുലേക്ക് അടുപ്പിക്കാൻ ഇവരെക്കൂടിയും ആരാധിക്കണം എന്ന തെറ്റായ വിശ്വാസമാണു ഇവർ ഇവരെ അല്ലാഹു അല്ലാത്തവരോടുള്ള  പ്രാർഥന ,ബലി അർപ്പിക്കൾ എന്നിവ ചെയ്യാനുള്ള പ്രേരണഇങ്ങനെ ഒരു കാരണമായി അല്ലാഹു നിശ്ചയിച്ചിട്ടില്ലാഅവ അല്ലാഹുവിനു മാത്രം അവകാശപ്പെട്ടിട്ടുള്ളതാണു.

സ്വയം കഴിവ് എന്ന ഉപാദിയും ഇട്ട് ഇവർ എന്തും എങ്ങനെയും പടപ്പുകൾക്ക് ചോദിക്കാം അതിനു അവർക്ക് അല്ലാഹു കഴിവുകൾ കൊടുത്ത് കൊണ്ടിരിക്കുന്നുണ്ട് എന്നാ കള്ള വിശ്വാസമാണു ഇന്നത്തെ കുറാഫികളുടേ വിശ്വാസം, വിശ്വാസവും ന്യായികരണവും ഇതിനു ഇവർക്ക് പ്രമാണമോ സലഫുസ്സ്വാലിഹീങ്ങളുടേ മാർഗ്ഗമോ ഇല്ലാ ഒരറ്റ സഹാബിയുടേ പേരോ താബിയുകളൂടേ പേരോ ഇവർക്ക് കൊണ്ട് വരാൻ ഇന്നേ വരേ സാധിച്ചിട്ടിലാ ,സാധിക്കുകയുമില്ലാ


ഇനി ഈ തൽബിയ്യത്ത് അവർ നബി(സ) ഇതൊക്കെ ചോദിക്കുന്നത് മുമ്പ് തന്നെ അവർ ചൊല്ലിയിരുന്നൂ അവർ അത് അങ്ങീകരിച്ചിരുന്നൂ അല്ലാതെ ചോദ്യം ചോദിച്ചപ്പോൾ അവർ തൽബിയ്യത്ത് ചൊല്ലിയതല്ലാ അത് കൊണ്ട് അങ്ങീകാരം കേവലം നാവ് കൊണ്ട് മാത്രമാണെന്ന് ഇവരുടെ സങ്കൽപ്പം കള്ളത്തരമാണു ഇവർക്ക് ശിർക്ക് ചെയ്യാൻ എന്തും കോട്ടി മാറ്റാം എന്നതാണിവിടേ കാണുന്നത്

നോക്കാം ഇവർ ഇത് കേവലം നാവ് കൊണ്ട് കള്ളത്തരമായി പറഞ്ഞതാണോ അതോ ഇവരുടേ വിശ്വാസത്തിൽപ്പെട്ട കാര്യമായി ഇവർ പറഞ്ഞതാണോ എന്താണെന്ന് ഇവരുടേ ദുർവ്യഖ്യാനങ്ങൾ കൂടാതെ നമ്മുക്ക് നോക്കാം

{وَمَا يُؤْمِنُ أَكْثَرُهُمْ بِاللَّهِ إِلا وَهُمْ مُشْرِكُونَ} قَالَ ابْنُ عَبَّاسٍ: مِنْ إِيمَانِهِمْ، إِذَا قِيلَ لَهُمْ: مَنْ خَلَقَ السَّمَوَاتِ؟ وَمَنْ خَلَقَ الْأَرْضَ؟ وَمَنْ خَلَقَ الْجِبَالِ؟ قَالُوا: "اللَّهُ"، وَهُمْ مُشْرِكُونَ بِهِ. وَكَذَا قَالَ مُجَاهِدٌ، وَعَطَاءٌ وَعِكْرِمَةُ، وَالشَّعْبِيُّ، وَقَتَادَةُ، وَالضَّحَّاكُ، وَعَبْدُ الرَّحْمَنِ بْنُ زَيْدِ بْنِ أَسْلَمَ.
وَهَكَذَا فِي الصَّحِيحَيْنِ (2) أَنَّ الْمُشْرِكِينَ كَانُوا يَقُولُونَ فِي تَلْبِيَتِهِمْ: لَبَّيْكَ لَا شَرِيكَ لَكَ، إِلَّا شَرِيكًا هُوَ لَكَ، تَمْلِكُهُ وَمَا مَلَكَ.

അത് പോലെ ത്വബരിയിലും ഇതേ കാര്യം പറഞ്ഞത് ശ്രദ്ധിക്കുക

حدثني يونس ، قال: أخبرنا ابن وهب ، قال: قال: سمعت ابن زيد يقول:( وما يؤمن أكثرهم بالله ) ، الآية ، قال: ليس أحدٌ يعبد مع الله غيره إلا وهو مؤمن بالله ، ويعرف أن الله ربه ، وأن الله خالقه ورازقه ، وهو يشرك به. ألا ترى كيف قال إبراهيم:( أَفَرَأَيْتُمْ مَا كُنْتُمْ تَعْبُدُونَ أَنْتُمْ وَآبَاؤُكُمُ الأقْدَمُونَ فَإِنَّهُمْ عَدُوٌّ لِي إِلا رَبَّ الْعَالَمِينَ ) [سورة الشعراء: 75-77]؟ قد عرف أنهم يعبدون رب العالمين مع ما يعبدون. قال: فليس أحد يشرك به إلا وهو مؤمن به. ألا ترى كيف كانت العرب تلبِّي تقول:"لبيك اللهم لبيك ، لبيك لا شريك لك ، إلا شريك هو لك ، تملكه وما ملك"؟ المشركون كانوا يقولون هذا.

അപ്പോൾ അവർ വിശ്വസിച്ച് കൊണ്ടാണു അവർ പറഞ്ഞത് അല്ലാതെ നാവിൽ എന്തോ പറഞ്ഞതെന്ന് ഇവരുടേ വക ആണു ഇവരുടേ ശിർക്കിനെ ന്യായിക്കരിക്കാൻ

ഇനി അവർ നടത്തിയ അടുത്ത തെറ്റായ അർഥം

ഇലാഹാണ് എന്നാ സ്ഥാനത്തെ അംഗീകരിക്കുക എന്നത് അധികരിച്ചതാണ്,


എന്ത് അധികരിച്ചതാണെന്ന് ഇവർക്ക് എന്താണു ഇബ്ന് കഥീർ പറഞ്ഞതെന്ന് ഒരു പിടിയുമിലാ .

എന്താണു അവിടേ ഇബ്ന് കഥീർ (ര)പറഞ്ഞത്?

وَكَثِيرًا مَا يُقَرِّرُ تَعَالَى
അല്ലാഹു തആലാ ധാരാളമായി സ്തിരപ്പെടുത്തുന്നൂ എന്ന കാര്യത്തെ കുറിച്ചാണു ഇവർ ഈ വിവരക്കേട് പറഞ്ഞിരിക്കുന്നത് അല്ലാഹു തആലാ ധാരാളമായി അവൻ മാത്രം ഏകനാണെന്നും അവനാണു എല്ലാം നിയന്തിർക്കുന്നതെന്നും പലവുരു ഈ കാര്യങ്ങൾ ഇബ്ന് കഥീർ കൊടുക്കുന്നൂണ്ട് നമ്മുക്ക് നോക്കാം

يَقُولُ تَعَالَى مُقَرِّرًا (2) أَنَّهُ لَا إِلَهَ إِلَّا هُوَ؛ لِأَنَّ الْمُشْرِكِينَ -الَّذِينَ يَعْبُدُونَ مَعَهُ غَيْرَهُ -مُعْتَرِفُونَ أَنَّهُ  الْمُسْتَقِلُّ بِخَلْقِ السَّمَوَاتِ وَالْأَرْضِ وَالشَّمْسِ وَالْقَمَرِ، وَتَسْخِيرِ اللَّيْلِ وَالنَّهَارِ، وَأَنَّهُ الْخَالِقُ الرَّازِقُ لِعِبَادِهِ، وَمُقَدِّرٌ آجَالَهُمْ، وَاخْتِلَافَهَا وَاخْتِلَافَ أَرْزَاقِهِمْ فَفَاوَتَ بَيْنَهُمْ، فَمِنْهُمُ الْغَنِيُّ وَالْفَقِيرُ، وَهُوَ الْعَلِيمُ بِمَا يُصْلِحُ كُلا مِنْهُمْ، ومَنْ يَسْتَحِقُّ الْغِنَى مِمَّنْ يَسْتَحِقُّ الْفَقْرَ،

ഈ പറഞ്ഞതിന്റെ ശേഷമാണു ഇബ്ന് കഥീർ ഇത് കൊണ്ട് വരുന്നത് وَكَثِيرًا مَا يُقَرِّرُ تَعَالَى
എന്നാൽ എന്താണു കഥ എന്നറിയാതെ കേവലം ചില വിവരക്കേടുകൾ പറയുക എന്നല്ലാതെ ഈ കൂട്ടർക്ക് എന്ത് ഇബ്ന് കഥീർ?

ഇനി ഇവരുടേ അടുത്ത തരികട

പക്ഷെ അവര്‍ ഉറച്ചു വിശ്വസിച്ചിരുന്നില്ല

അവർ അല്ലാഹുവിന്റെ റുബ്ബുബിയത്തിൽ ഉറച്ച് വിശ്വസിച്ചിരുന്നിലാ എന്ന് ഇബ്ന് കഥീർ എവിടേയും പറഞ്ഞിട്ടില്ലാ അത് നിങ്ങലുടേ വക ആണു

ഇവിടെ ശരിയായ വിശ്വാസം അവർക്ക് ഉണ്ടായിരുന്നില്ലാ അഥവാ അല്ലാഹുവിനു മാത്രം കൊടുക്കേണ്ട കാര്യങ്ങൾ അവർ അല്ലാഹു അല്ലാത്തവർക്കും അവരുടേ തെറ്റായ വിശ്വാസം ഇവർ ഈ ആരാധനകൾ കൊണ്ട് അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്നും അവർ അല്ലാഹുവിന്റെ അടുക്കൾ ശുപാർഷക്കാരാണെന്നും വിശ്വസിച്ചു

ഈ വിശ്വാസമാണു ഇവർ ശരിയായ വിശ്വസമല്ലാ അവർ അല്ലാഹുവും റസൂലും പറഞ്ഞത് പോലെ ഇവർ വിശ്വസിക്കില്ലാ അത് ഈ സമസത്ക്കാരും അല്ലാഹുഹും റസൂലും സഹാബികളും മനസിലാക്കിയ ഇസ്ലാമല്ലാ മറിച്ച് അവർ അവരുടേ സ്വന്തം മതമായ കാന്ത മതം ആണു ഇസ്ലാമുമായി ബന്ദമില്ലാ
ഇനി ഇവരുടേ അടുത്ത തരികട

ഇനി ഉറച്ചു വിശ്വസിച്ചു എന്നാല്‍ തന്നെ അവര്‍ സ്വന്തം ഭാവനയില്‍ രൂപപ്പെടുത്തിയ ദൈവത്തിന്റെ രുബൂബിയ്യത്നെ സമ്മതിച്ചിരുന്നു എന്നെ വരുന്നുള്ളൂ

ഇനി ഉറച്ച് വിശ്വസിച്ചാൽ തന്നെ!!!!! എന്തിനാണു ആ ഒരു സങ്കൽപ്പം എവിടെയും നിങ്ങൾ കൊണ്ട് വന്ന കള്ളത്തരത്തിനു യാതൊരു പഴുതുമിലാ എന്ന ഉറച്ച ബോധം ഉള്ളത് കൊണ്ടായിരിക്കും ഈ ഒരു തരികിട നടത്തുന്നത്
ഇനി മുഫസ്സിറുകൾ പരയുന്ന കാര്യം ലൈസ ഹുവല്ലാഹ് എന്നത് ഇവർക്കും ബാധകമാണു കാരണം ഇവരുടെ ദൈവം എന്നത് അല്ലാഹു കേൾക്കുന്നത് പോലെ കേൾക്കും കാണുന്നത് പോലെ കാണും അഥവാ തഷ്ബ്ബീഹിന്റെ ആളുകൾ ആണിവർ കേവലം സ്വയം കഴിവാണു ഇവരുടെ ഏക മാനദണ്ടം

മാത്രമല്ലാ ഇവരുടെ ദൈവം കാന്തപുരം അറിയാതെ ഒന്നും ചെയ്യുമെന്ന് തോന്നുന്നില്ലാ എന്നാണു ഇവരുടേ ആളുകൾ പ്രചരിപ്പിക്കുന്നത് ,

ഇത് മുസ്ലിമീങ്ങൾ മനസിലാക്കിയ അല്ലാഹു അല്ലാ അത് കൊണ്ട് ഇവരുടേ ദൈവം അത് സങ്കൽപ്പ്തതിലുള്ള ഒരു ദൈവം തന്നെ ആണു
ഇത് ഭാഷയിൽ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണു ഇനി ഇവർ അങ്ങനെ ആയാൽ അവരുടേ ദൈവം ഒന്ന് വേറേ അല്ലെ പിന്നെ എന്തിനാണു പറയുന്നതാണെങ്കിൽ  .ഇവർ യഥാർഥ അല്ലാഹുവിനെ പറ്റിയാണു ഈ കാര്യങ്ങൾ പറയുന്നതും അവർ തേടുന്നതും മക്കാ മുഷ്രിക്കുകൾ അല്ലാഹുവിനെ പറ്റി ആരോപിച്ചതും അവർ അല്ലാഹുവിനെ പ്രതിസന്ദി ഘട്ടത്തിൽ തേടിയിരുന്നതു പോലെ

പക്ഷേ ഇവർക്ക് എന്ത് ഭാഷാ എന്ത് പ്രയോഗങ്ങൾ കാന്തന്റെ മുടി വെള്ളം കുടിച്ച് നടക്കുന്നവർക്ക് ഒരു ബോധം ഉണ്ടാവില്ലാ.
  1. തട്ടിപ്പ് മൂന്ന് : തഫ്സീർ റാസിയിൽ ഇവർ നടത്തിയ ജൂതായിസം

ഇനി ഇവർ രാസിയിൽ കൊണ്ട് വന്ന ഇബാറത്തും അതിൽ ഇവർ നടത്തിയ തട്ടിപ്പും നമ്മുക്ക് കാണാം
أَمْ خَلَقُوا السَّماواتِ وَالْأَرْضَ بَلْ لا يُوقِنُونَ (36)
وَفِيهِ وُجُوهٌ: أَحَدُهَا: مَا اخْتَارَهُ الزَّمَخْشَرِيُّ وَهُوَ أَنَّهُمْ لَا يُوقِنُونَ بِأَنَّهُمْ خُلِقُوا وَهُوَ حِينَئِذٍ فِي مَعْنَى قَوْلِهِ تَعَالَى: وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّماواتِ وَالْأَرْضَ لَيَقُولُنَّ اللَّهُ
അവരാണോ ആകാശ ഭൂമികളെ സൃഷ്ട്ടിച്ചത് എന്നാല്‍ അവര്‍ അതില്‍ ഉറച്ചു വിശ്വാസം ഇല്ലാത്തവര്‍ ആയിരുന്നു (സൂറത്ത് ത്തൂര്‍)
ഇതില്‍ പല വീക്ഷണങ്ങളും ഉണ്ട്,നിശ്ചയം അവര്‍ സൃഷ്ടിക്കപ്പെട്ടവര്‍ ആണെന്നുള്ള കാര്യം അവര്‍ ദൃഡം ആയി വിശ്വസിച്ചിരുന്നില്ല എന്നാ സമഖ്ഷരിയുടെ അപിപ്രായം ആണ് ഒന്നാമതെത്അത് 
وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّماواتِ وَالْأَرْضَ لَيَقُولُنَّ اللَّهُ 
എന്നാ അല്ലാഹുവിന്റെ കൌലിന്റെ അര്‍ത്ഥത്തില്‍ ഈ അവസരത്തില്‍ വന്നിട്ടുള്ളത് (തഫ്സീര് റാസി)
അപ്പോള്‍ അവര്‍ സൃഷ്ട്ടിക്കപ്പെട്ടവര്‍ ആണെന്നത് അവര്‍ ദൃഡം ആയി വിശ്വസിക്കാത്തത് പോലെ തന്നെ ആകാശ ഭൂമികള്‍ സൃഷ്ട്ടിച്ചത് ആരാണെന്ന് ചോദിച്ചാല്‍ അല്ലാഹു ആണെന്ന്നു അവര്‍ പറയുമെങ്കിലും അവര്‍ ദൃഡം ആയി വിശ്വസിച്ചിരുന്നില്ല എന്ന്സ്ഥിരപ്പെടുത്തുക ആണ് ഇമാം റാസി ചെയ്യുന്നത്, 
കാണുക

وَثَانِيهَا: الْمُرَادُ بَلْ لَا يُوقِنُونَ بِأَنَّ اللَّه وَاحِدٌ وَتَقْدِيرُهُ لَيْسَ الْأَمْرُ كَذَلِكَ أَيْ مَا خُلِقُوا وَإِنَّمَا لَا يُوقِنُونَ بِوِحْدَةِ اللَّه 
രണ്ടാമത്തെ വീക്ഷണംമുശ്രിക്കുകള്‍ അല്ലാഹു ഏകനാണ് എന്ന് ദൃഡം ആയി വിശ്വസിച്ചിരുന്നില്ല,എന്നതാണ്,
(ആകാശ ഭൂമികള്‍ അല്ലാഹുവിനാല്‍ സൃഷ്ട്ടിക്കപ്പെട്ടിട്ടില്ല എന്നതാണ് അവരുടെ സങ്കല്‍പം,) അല്ലാഹുവിന്റെ ഏകത്വതില്‍ അവര്‍ ദൃഡ വിശ്വാസം ഇല്ലാത്തവര്‍ ആയിരുന്നു (തഫ്സീരുള്‍ കബീര്‍ - ഇമാം റാസി)

ആദ്യമായി മനസില്ലാക്കേണ്ടത് ആരോടാണീ ചോദ്യം ?

ആരു സ്രഷ്ടിക്കുന്നതിനെ പറ്റിയാണു ഇവിടേ ഖുർആനിൽ പറയുന്നത്

എന്ത് സ്രഷ്ടിക്കുന്നതിനെ പറ്റിയാണു ഖുർആനിൽ പറയുന്നത്

അവർ ഉറച്ച് വിശ്വസിക്കുന്നില്ലാ എന്ന് പറഞ്ഞത് എന്താണു?

ആയത്ത് നമ്മുക്ക് ഇടാം

أَمْ خَلَقُوا السَّماواتِ وَالْأَرْضَ بَلْ لا يُوقِنُونَ (36)
അവരാണോ ആകാശ ഭൂമികളെ സൃഷ്ട്ടിച്ചത് എന്നാല്‍ അവര്‍ ഉറച്ച് വിശ്വസിക്കുന്നില്ലാ

ഇവിടെ സ്രഷ്ടിക്കപ്പെടുന്ന കാര്യങ്ങൾ : ആകാശഭൂമികളാണു

ആരാണു സ്രഷ്ടിക്കപ്പെടുന്നത് എന്ന ചോദ്യം : അവർ മക്കാ മുഷ്രിക്കുകൾ

അവർ ഉറച്ച് വിശ്വസിക്കുന്നില്ലാ :എന്നത് അല്ലാഹു പറഞ്ഞ രൂപത്തിൽ കാര്യങ്ങളിൽ അവർ ഉറച്ച് വിശ്വസിക്കുനില്ലാ

ഇതാണു ആയത്തിന്റെ ശരിയായ ആശയം ഇനി ഇവർ ഇതിൽ നടത്തിയ തട്ടിപ്പുകളിലേക്ക് നമ്മുക്ക് നോക്കാം.



مَا اخْتَارَهُ الزَّمَخْشَرِيُّ وَهُوَ أَنَّهُمْ لَا يُوقِنُونَ بِأَنَّهُمْ خُلِقُوا وَهُوَ حِينَئِذٍ فِي مَعْنَى قَوْلِهِ تَعَالَى: وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّماواتِ وَالْأَرْضَ لَيَقُولُنَّ اللَّهُ [لُقْمَانَ: 25]

അതിൽ സമഷ്കരി(മു:ത്തസലീ) തെരെഞ്ഞെടുത്തത് അത് അവർ ഉറച്ച് വിശ്വസിക്കുന്നില്ലാ ആകാശഭൂമിക  [അവർ മുഷ്രിക്കുകൾ മുഖേന ആണെന്നുള്ളത്) സ്രഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് ഇത് അല്ലാഹു തആലാ ഖുർആനിൽ പറഞ്ഞ കാര്യമായി ഇതിന്റെ സന്ദർഭം യോജിക്കുന്നൂ.
أَيْ هُمْ مُعْتَرِفُونَ بِأَنَّهُ خَلْقُ اللَّه وَلَيْسَ خَلْقَ أَنْفُسِهِمْ

അതായത് അവർ അങ്ങീകരിച്ചിരുന്നൂ അവ അല്ലാഹുവിന്റെ സ്രഷ്ടികളാണെന്ന് അവർ സ്വന്തം തന്നെ (ആകാശഭൂമികളേ) സ്രഷ്ടിച്ചിട്ടിലാ.


ഇനി بِأَنَّهُمْ خُلِقُوا ഇതിൻ ഇവർ നൽകിയ അർഥം നോക്കുക

നിശ്ചയം അവര്‍ സൃഷ്ടിക്കപ്പെട്ടവര്‍ ആണെന്നുള്ള കാര്യം: ഇതിനു അവർ നൽകിയ ശരഹും
അപ്പോള്‍ അവര്‍ സൃഷ്ട്ടിക്കപ്പെട്ടവര്‍ ആണെന്നത് അവര്‍ ദൃഡം ആയി വിശ്വസിക്കാത്തത് പോലെ തന്നെ ആകാശ ഭൂമികള്‍ സൃഷ്ട്ടിച്ചത് ആരാണെന്ന് ചോദിച്ചാല്‍ അല്ലാഹു ആണെന്ന്നു അവര്‍ പറയുമെങ്കിലും അവര്‍ ദൃഡം ആയി വിശ്വസിച്ചിരുന്നില്ല എന്ന്സ്ഥിരപ്പെടുത്തുക ആണ് ഇമാം റാസി ചെയ്യുന്നത്


ഇവിടെ ഈ ആയത്തിൽ അല്ലാഹു തആലാ അവരെ സ്രഷ്ടിച്ചിട്ടുണ്ടോ ഇല്ലെ എന്നല്ലാ മറിച്ച് ആകാശഭൂമികൾ അവരാണോ അതൊക്കെ സ്രഷ്ടിച്ചത് എന്നാണു ചോദീകുന്നത് അഥവാ ഇത് ചെയ്യുന്നത് മക്കയിലേ മുഷ്രിക്കുകൾ ആണോ ഇതിനു ഖുബൂരികൾ അല്ലാഹു തആലാ എന്ന് ആക്കി മാറ്റി

ആകാശ ഭൂമികൾ സ്രഷ്ടിക്കപ്പെട്ടിണ്ടോ എന്നത് അവർ (മക്കയിലേ മുശ്രിക്കുകൾ) സ്രഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് മാറ്റി.

ആ തട്ടിപ്പ് സ്തിരപ്പെടുത്താൻ വേണ്ടി ഒരു ഇബാരത്തും അതിന്റെ അർഥവും കട്ടൂ

أَيْ هُمْ مُعْتَرِفُونَ بِأَنَّهُ خَلْقُ اللَّه وَلَيْسَ خَلْقَ أَنْفُسِهِمْ

അതായത് അവർ അങ്ങീകരിച്ചിരുന്നൂ അവ അല്ലാഹുവിന്റെ സ്രഷ്ടികളാണെന്ന് അവർ സ്വന്തം തന്നെ (ആകാശഭൂമികളേ) സ്രഷ്ടിച്ചിട്ടിലാ.

എന്തേ ജലില്ലേ ഇത് ഏത് ഇബ്ല്സാണു ഇതൊക്കെ കക്കാൻ പ്രേരിപ്പിച്ചത് ഇത് കട്ടാൽ നിന്റെ കുഞ്ഞാടുകൾക്ക് വലിയ കാര്യമായിരിക്കും പക്ഷേ ഇതൊക്കെ ഇപ്പോൾ പിടിക്കുന്നിലെങ്കിൽ പരലോകത്ത് പിടിക്കുമെന്ന് ബോധം ഉണ്ടായാൽ നിനക്ക് നന്ന്. ഇനി അടുത്ത വരികളിൽ ഇവർ നടത്തിയ തട്ടിപ്പ്






وَثَانِيهَا: الْمُرَادُ بَلْ لَا يُوقِنُونَ بِأَنَّ اللَّه وَاحِدٌ
وَتَقْدِيرُهُ لَيْسَ الْأَمْرُ كَذَلِكَ أَيْ مَا خُلِقُوا وَإِنَّمَا لَا يُوقِنُونَ بِوِحْدَةِ اللَّه

രണ്ടാമത്തേത്: അത് കൊണ്ട് ഉദ്ദേശം അവർ അല്ലാഹുവിന്റെ ഏകത്വത്തിൽ  ഉറച്ച് വിശ്വസിക്കുന്നില്ലാ.
അങ്ങനെ കരുതിയാൽ ആ കാര്യം  അത് പോലെ അല്ലാ അഥവാ അവ (ആകാശഭൂമികൾ (മുശ്രിക്കുകൾ മുഖേന) സ്രഷ്ടിക്കപ്പെട്ടിട്ടില്ലാ , (എന്നാൽ) അവർ അല്ലാഹുവിന്റെ ഏകത്വത്തിൽ ഉറച്ച് വിശ്വസിക്കുന്നില്ലാ.

مَا خُلِقُوا
(ആകാശ ഭൂമികള്‍ അല്ലാഹുവിനാല്‍ സൃഷ്ട്ടിക്കപ്പെട്ടിട്ടില്ല എന്നതാണ് അവരുടെ സങ്കല്‍പം,)

ആദ്യം ഇതേ കാര്യത്തിനു അർഥം വെച്ചപ്പോൾ

അവർ അല്ലാഹു തആലാ ആണു അവരെ സ്രഷ്ടിച്ചതെന്ന് അവർ ഉറച്ച് വിശ്വസിക്കുനില്ലാ

ഇപ്പോൾ ഇതേ കാര്യത്തിൻ ആകാശഭൂമികൾ അല്ലാഹുവിനാൽ സ്രഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് അവർ വിശ്വസിക്കുനില്ലാ

ഇതാണു കളവ് പറഞ്ഞാൽ ഇതേ പോലെ ഉണ്ടാവും ജലീലേ എന്താണു ആയത്തെന്നും എന്താണു അതിലേ ആശയം എന്നും നിനക്ക് അരിയാത്തറ്റ് കൊണ്ടൊന്നുമല്ലല്ലോ ഈ തരികിട കാട്ടുന്നത് ,

ഇതാണു ഖുബൂരികളുടേ കള്ളത്തരങ്ങൾ ഇനി ഈ കാര്യങ്ങൾ വ്യക്തമായി തന്നെ ഇബ്ന് ജരീർ അൽ ത്വബരിയും ഇബ്ന് അബ്ബാസും പറയുന്നത് നോക്കുക

Ibn Abbas:
{ أَمْ خَلَقُواْ السماوات والأرض } بل الله خلقهما
 { بَل لاَّ يُوقِنُونَ } بل لا يصدقون بمحمد صلى الله عليه وسلم والقرآن
എന്നാൽ അല്ലാഹുവാണു അവയെ സ്രഷ്ടിച്ചത് എന്നാൽ അവർ നബി (സ)വിനെയും ഖുർആനിനെയും സത്യപ്പെടുത്തുന്നില്ലാ

Tabari:
( أَمْ خَلَقُوا السَّمَاوَاتِ وَالأرْضَ ) يقول: أخلقوا السماوات والأرض فيكونوا هم الخالقين، وإنما معنى ذلك: لم يخلقوا السموات والأرض،

അല്ലാഹ് തആലാ പറയുന്നൂ നിങ്ങളാണോ ആകാശ ഭൂമികളേ സ്രഷ്ടിച്ചത് അങ്ങനെ ആയീത്തീർന്നാൽ നിങ്ങളാണോ അതിന്റെ (ആകാശഭൂമികളുടേ)  സ്രഷ്ടാക്കൾ?  ആ പറഞ്ഞതിന്റെ ഉദ്ദേശം അവരല്ലാ  (മുശ്രിക്കുകൾ)  ആകാശഭൂമികളേ സ്രഷ്ടിച്ചത്.


( بَل لا يُوقِنُونَ ) يقول: لم يتركوا أن يأتمروا لأمر ربهم، وينتهوا إلى طاعته فيما أمر ونهى، لأنهم خلقوا السموات والأرض، فكانوا بذلك أربابا،

ولكنهم فعلوا، لأنهم لا يوقنون بوعيد الله وما أعدّ لأهل الكفر به من العذاب في الآخرة.
അത് കൊണ്ടുള്ള ആശയം അവരാണു ആകാശഭൂമികളേ സ്രഷ്ടിച്ചത് അതിനാൽ അവർ അർബ്ബാബുകൾ ആയി എന്നുള്ള കാരണം കൊണ്ടല്ലാ മറിച്ച് അവർ അവരുടേ റബ്ബിന്റെ കൽപ്പനകളേ പാലിക്കാതിരുന്നത് കൊണ്ടും  അല്ലാഹുവിന്റെ കല്ൽപ്പനകളേയും വിരോധങ്ങളേയും അനുസരിക്കാതിരുന്നത് കൊണ്ടുമാണു.
അവർ അങ്ങനെ പ്രവർത്തിച്ചത്  അവർ അല്ലാഹുവിന്റെ മുന്നറിയിപ്പുകളേയും അല്ലാഹുഹു പരലോകത്ത്  അവർക്ക് ഒരുക്കിയ ശിക്ഷയെ കുറിച്ച് അവർ ഉറച്ച് വിശ്വസീകുന്നിലാത്തത് കൊണ്ടാണു

ഇതി വ്യക്തമായി എന്താണു സ്രഷ്ടിക്ക്പ്പെട്ടത് ആരാടാണീ ഇതൊക്കെ സ്രഷ്ടിക്കുന്നത് എന്താണു ഉറച്ച് വിശ്വാസം എന്നത് പറയുന്നൂ ,

ഈ തട്ടിപ്പുകൾ ഒക്കെ സഖാഫികളുടേ വീട്ടിൽ ഓതിയാൽ മതി ജലീലേ ഹബീബേ

അല്ലാഹു തആലാ നൽകിയ ഈ ഖുർആനിൽ നിങ്ങളുടേ പോലത്തെ ആളുകൾ നിങ്ങളുടേ ശിർക്കിനു ദുർവ്യഖാനിക്കാൻ ശ്രമിച്ചാൽ അത് ഇവിടേ വില പോകില്ലാ എന്നത് അറിയുന്നത് നല്ലതാണു സർവ ഖുബൂരികളും