Showing posts with label dr zakir naik. Show all posts
Showing posts with label dr zakir naik. Show all posts

Saturday, April 11, 2015

ആ ശബാബുകളുടെ പേജുകൾ ഇനി കത്തിച്ചു കളയുമോ ??? സാകിർ നായികിന്റെ കേരളീയ സന്ദർശന പശ്ചാത്തലത്തിൽ ഒരു അന്വേഷണം

ആ ശബാബുകളുടെ പേജുകൾ ഇനി കത്തിച്ചു കളയുമോ ???
സാകിർ നായികിന്റെ കേരളീയ സന്ദർശന പശ്ചാത്തലത്തിൽ ഒരു അന്വേഷണം 


കേരള മുസ്ലിം സമൂഹത്തിൽ നവോദ്ധാനത്തിന്റെ ഒരു നൂറ്റാണ്ടു പിന്നിട്ട മുജാഹിദു പ്രസ്ഥാനം ..അതിന്റെ നവോധാനതിന്റെ ശക്തി എന്ന് പറയുന്നത് ഖുറാനും സുന്നത്തും ആയിരുന്നു ..അതിനെ വിസ്മരിച്ചു കളഞ്ഞു ഒരു നവോധാനം ഇസ്ലാഹിന്റെ ചരിത്ര ഭൂമികയിൽ ഒരു ആൾക്കും ചൂണ്ടി കാണിക്കാൻ സാധ്യമല്ല ...മാലപ്പാട്ടുകളും കാല കീലകളും മാറോടു ചേർത്ത് നടന്ന ഒരു സമൂഹത്തെ ഖുരാനിന്റെയും പ്രവാചക ചര്യയുടെയും വെള്ളി വെളിച്ചത്തിലേയ്ക്കു നയിച്ചു എന്നതാണ് ഇസ്ലാമിക നവോധാനം എന്ന് പറയുന്നതിനെ അർത്ഥ പൂർണ്ണം ആക്കിയത് ...അതായിരുന്നു KM മൗലവി മുതൽ ഇസ്ലാഹി കേരളം പുലർത്തി പോന്ന ആശയങ്ങൾ...
ബുദ്ധിയുടെ മൂശയിൽ ഇട്ടു കറക്കിയോ..നിഷേധിച്ചു കളഞ്ഞോ ..അന്ധവിശ്വാസങ്ങളിൽ പെടുതിയോ ഇസ്ലാമിലെ സ്ഥിരപെട്ട വിശ്വാസ ആദർശങ്ങളെ യഥാർത്ഥ മുജാഹിദുകൽക്കു മൂലയ്ക്ക് നിർത്തേണ്ടി വന്നില്ല ...
കേരളത്തിലെ മുജാഹിടുകൾക്കിടയിൽ ഭിന്നിപ്പിന്റെ തുടക്ക കാലഘട്ടത്തിൽ നവോധാനത്തെ ഹൈജാക്ക് ചെയ്യാൻ ചില ആളുകൾ എത്തി ...ജിന്നും ശൈതാനും അഭൌതികമാണ് എന്നും മനുഷ്യരിൽ അവർ എന്ത് ഇടപെടും എന്ന് വിശ്വസിച്ചാലും അത് ശിർക്കാണ്‌ എന്ന് സലാം സുല്ലമിയും കൂട്ടരും വാദിച്ചു ...ഇത് വരെ ഇസ്ലാഹി പ്രസ്ഥാനത്തിന് കേട്ട് കേൾവി പോലും ഇല്ലാത്ത ,അത് വരെ ശബാബിന്റെ താളുകളിൽ ചെരിയമുണ്ടാതെ പോലുള്ള പണ്ഡിതർ എഴുതി ചേർത്ത വരികളെ കാറ്റിൽ പറത്തി ഇക്കൂട്ടര് എത്തി ..സ്വന്തം ഗ്രൂപ്പിന്റെ താല്പര്യം സംരക്ഷിക്കാൻ അന്ന് ചില അറിവുള്ളവരും മൌനം കൈകൊണ്ടു ...സ്വഹീഹുൽ ഭുഖാരി വരെ തോട്ടിൽ എറിയണം എന്ന് പറയുന്ന അറബി മുൻഷിമാർ നവോധാന്തിന്റെ പേരില് ഇസ്ലാഹി യുവത്വം ചോര നീരാക്കി ,ഉമർ മൌലവിയെ പോലുള്ളവർ ദാനം ചെയ്ത പണതാൽ പടുത്തുയർത്തിയ ശബാബിലൂടെ സ്വന്തം ചിന്താ ധാരകൾ എഴുതാൻ തുടങ്ങി ...
ജിന്നും സിഹൃമായി ബന്ധപെട്ട മുതഫഖുൻ അലൈഹി ആയ അനേകം ഹദീസുകൾ ,കട്ടു കേൾവിയുമായും,കണ്നെരുമായും ബന്ധപെട്ട ഹദീസുകൾ തുടങ്ങി അനേകം ഹദീസുകൾ ബുദ്ധിക്കു എതിരും ഖുരാനിനു വിരുദ്ധവും ആണ് എന്ന് സമൂഹത്തിൽ പ്രച്ചരിപിച്ചു ,ഇസ്ലാമിക അടിസ്ഥാനങ്ങളെ പച്ചയായി തള്ളിയവർ കോഴിക്കോട് അന്ധവിശ്വാസ ക്യംബൈനിനു തിരശീല ഉയർത്തുമ്പോൾ അന്ധവിശ്വാസം എന്ന് പറഞ്ഞു നാട്ടിലും വീട്ടിലും പേജിലും പ്രസങ്ങതിലും പ്രച്ചരിപിച്ച കാര്യങ്ങളെ അപ്പാടെ വിഴുങ്ങി ...ജിന്നും സിഹൃം മറ്റു ഹദീസുകലിലും കേരളത്തിലെ പ്രബല മുജാഹിദുകൾ പണ്ടേ പറഞ്ഞ പ്രമാണ ബദ്ധംആയ ആശയം ഗൾഫു ഇറക്കുമതിയാണ് എന്ന് പറഞ്ഞിരുന്നവർ ,മന്ഹജ്ജു സലഫിന്റെ മറവിൽ ഇസ്ലാഹി പ്രസ്ഥാനം എടുത്തു എറിഞ്ഞ അന്ധവിശ്വാസങ്ങളെ പുനരാനയിക്കുകയാണ് എന്ന് സുന്നത്തിനെ സ്നേഹിക്കുന്ന പാവപെട്ട മുജാഹിടുകളുടെ പേരിൽ ശബാബിലും മറ്റും ഘണ്ടഷ എഴുതിയവർ ...ഇതേ വിശ്വാസം വെച്ച് പുലർത്തുന്ന ഹറം ഇമാമിനെ ആദ്യം കൊണ്ട് വരാൻ നോക്കി ...
അബ്ദു സലാം സുല്ലമിയുടെയും അനുയായികളുടെയും വികല വിശ്വാസത്തിനു കിട്ടിയ അടിയായിരുന്നു അത് ...അന്നും ഇന്നും കാക്ക തൌബയുടെ അകമ്പടി ഇല്ലാതെ ആദർശം വെട്ടി തുറന്നു പറഞ്ഞ മുജാഹിടുകല്ക്കുള്ള അനഗീകാരവും..ആരുടെ മുന്നിലും ഇപ്പോഴും പറയാവുന്ന മുജാഹിദ് ആദർശത്തെ ,ഇസ്ലാമിക പ്രമാണങ്ങളെ നിങ്ങളുടെ പരിമിതമായ ബുദ്ധിയുടെ മൂശയിലിട്ടു കറക്കുമ്പോൾ അറിഞ്ഞില്ല നിങ്ങൾ ..കേരളത്തിന്റെ പാവക്ക വട്ടത്തിന് പുറത്തു ഒരു ലോകമുണ്ട് എന്ന് ...നിങ്ങളുടെ ഹദീസ് നിഷേധത്തിൽ അതിഷ്ടിതമായ വികല വിശ്വാസങ്ങളിൽ നിന്ന് ഒരു മോചനം ആഗ്രഹിച്ചു ഒരു തിരിച്ചു നടത്തമാണ് നിങ്ങൾ ആഗ്രഹിച്ചത്‌ എങ്കിൽ ഞങ്ങൾ അത് സ്വാഗതം ചെയ്യുന്നു ...ആരോ കൊണ്ട് വരുന്ന ഇമാമിനെ ചുളുവിൽ ജമിയയിൽ കൊണ്ട് വന്നു പരിപാടി ഒരുക്കും മുമ്പ് CD ടോവേർ കാരും പ്രവാചകന് മാത്രമേ ജിന്ന് ബാധ തിരിച്ചറിയൂ എന്ന നിങ്ങളുടെ വാദം ഈ ഇമാമിന് ഉണ്ടോ എന്ന് അനുയായികളോട് എങ്കിലും പറയണമായിരുന്നു .....
ഏതായാലും സാഗേതിക കാരണങ്ങളാൽ ഇമാം വരാത്തതിനാൽ നിങ്ങൾ തിരഞ്ഞെടുത്ത ബഹുമാന്യ നായ സാകിർ നായിക് ...നിങളുടെ ഭാഷയിൽ പറഞ്ഞാൽ,
കരുംബിലക്കളിന്റെയും , അലി മദനിയുടെയും ,നസ്സാഫിന്റെയും ,അനസ് മുസ്ലിയാരുടെയും ഭാഷയിൽ പറഞ്ഞാൽ ഒന്നാം നമ്പർ ജിന്നൂരി അല്ലെ ...കേരളത്തിലെ "ട്ട " വട്ടത്തിലെ ചിലർ ചേർന്ന് ഉണ്ടാക്കിയ സമവാക്യം അനുസരിച്ച് ലോകത്തിലെ ഏതു ഇസ്ലാമിക പണ്ഡിതൻ ആണ് ജിന്നൂരി അല്ലാത്തത് ...
സിഹ്റിന് ഹഖീകതു ഉണ്ട് എന്ന് വിശ്വസിക്കുന്ന ,അത് ഫലിക്കും എന്ന് വിശ്വസിക്കുന്ന ,അതിനു റുക്യ ഷരഹിയ്യ ചെയ്യൽ ആണ് പ്രധിവിതി എന്ന് കോഴിക്കോട്ടു നിന്ന് പോലും പരസ്യമായി പ്രസംഗം നടത്തിയ അദ്ദേഹം അന്ധവിശാസങ്ങൾ എന്ന് നിങ്ങൾ പരിചയപെടുത്തിയ അനേകം കാര്യങ്ങളിൽ നിങ്ങളുടെ നിലപാടുകളിൽ നിന്നും വിഭിന്നമായി ഇസ്ലാമിക നിലപാട് പുലർത്തുന്ന ഒരാൾ എന്ന നിലക്ക് തത് വിഷയത്തിൽ ഒരു ക്യാംബൈൻ നടത്തിയിട്ട് സമാപനം നിർവഹിക്കുമ്പോൾ ഞങ്ങൾ എന്ത് വിലയിരുത്തണം ...
അദ്ദേഹം സിഹൃന്റെ വിഷയത്തിൽ പറഞ്ഞ ഭാഗം കേൾക്കൂ???
സ്വന്തം അനുയായികളെ പറ്റിക്കാൻ മടവൂർ വിഭാഗവും CD ടവർ വിഭാഗവും മത്സരിക്കുയാണ് ഇവിടെ ചെയ്യുന്നത് ...സ്വന്തം ആശയങ്ങളെ ജന മനസ്സുകളിൽ പറഞ്ഞു ഫലിപ്പിക്കാൻ കഴിയാതെ വരുമ്പോൾ ഇത്തരം പൊടി കൈകൾ ചെയ്യുന്നത് ..മേൽപറയുന്ന ക്ലിപ്പിൽ ജിന്നുകൾ മനുഷ്യർക്ക്‌ ഉപദ്രവം ഉണ്ടാക്കുമെന്നും അതിനു രുഖ്യ ചെയ്യണമെന്നും സാകിർ നായിക്ക് പറയുന്ന ഭാഗം നിങ്ങൾ അന്ഗീകാരിക്കുമോ????
അതോ സ്വന്തം ബുദ്ധിയിൽ പടുത്തുയർത്തിയ വികല വിശ്വാസത്തെ 15 വർഷങ്ങൾക്കിപ്പുറം കടപ്പുറത്ത് കുഴിച്ചു മൂടാൻ നല്ലത് ZAKIR നായക് ആണ് എന്ന് കണ്ടത് കൊണ്ടാണോ ????...
സിഹ്ര് ഫലിക്കും എന്ന് പറയുന്ന ഇദ്ദേഹം അബ്ദുസലാം സുല്ലമിയുടെ ഭാഷയിൽ മുശ്രിക്ക് അല്ലെ ...പറയണം നിങ്ങൾ മറുപടി ....
ഇനി കോഴിക്കോട്ടു നവോധാനതിന്റെ ഒരു നൂറ്റാണ്ടു ആഘോഷിച്ചപ്പോൾ ലോക മുസ്ലിമീങ്ങളുടെ   വിശ്വാസം  അച്ഛന്ജലമായി  അദ്ദേഹം പ്രഖ്യാപിക്കുന്നത്  കേട്ടോളൂ ..
 ഇനിയെന്താണ് നിങ്ങൾക്ക് പറയാനുള്ളത് ..കേരളത്തിലെ വിവാദ പശ്ചാത്തലത്തിൽ അദ്ദേഹം നടത്തിയ ഈ വിശദീകരണം അദ്ധേഹത്തെ കടപ്പുറത്ത് കൊണ്ട് വരാൻ നിങ്ങൾ തീീരുമാനിചതു മുതൽ സത്യം എന്ന് തെളിഞ്ഞു ...
ഇതോടെ ഒരു ദശാബ്ദ കാലം മുജാഹിദു കൈരളിക്കു മുന്നില് നിങ്ങൾ നിരത്തിയ വരട്ടു വാദങ്ങളെ വലിച്ചെറിഞ്ഞു പരസ്യമായി പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞു ..ഹദീസ് നിഷേധത്തിന്റെ ലോകത്തേക്ക് നിങ്ങളിലെ ഒരു സമൂഹത്തെ ആനയിച്ചു കൊണ്ട് പോയ ആ ന്യുനപക്ഷത്തെ ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലേക്ക് എറിയുന്നതോടൊപ്പം ...കുഴിപ്പുരം സുല്ലമിയും ,അബ്ദു സലാം സുല്ലമിയും ശബാബിലും അതൗഹീദിലും എഴുതിയ അനവതി ലേഖനങ്ങളെ ഒരു മിച്ചു കൂട്ടി കത്തിച്ചു പിണ്ഡം വെക്കണം എന്നാണു ഓർമപെടുത്താൻ ഉള്ളത് ...
"ഗൾഫ്‌ സലഫിസം മുജാഹിദ് പ്രസ്ഥാനം" എന്ന MI മുഹമ്മദ്‌ അലി സുല്ലമിയുടെ പുസ്തകം മുതൽ "സലഫികൾ ജല്പനങ്ങളും വസ്തുതകളും" എന്ന കുഴിപ്പുരം സുല്ലമിയുടെ അവസാന പുസ്തകം വരെ ഇനി മർകസ് ദഹുവയിലെ ഓർമകളുടെ മ്യുസിയത്തിൽ ചില്ലിട്ടു സൂക്ഷിക്കാം ...12 കൊല്ലം പേറി നടന്ന പ്രമാണ വിരുദ്ധ ആശയങ്ങളുടെ സമാഹാരം ആയിട്ട് ...
അല്ലെങ്കിൽ കേരളം പ്രതീക്ഷിക്കുകയാണ് ...എനിക്ക് തെറ്റ് പറ്റി എന്നും ...കേരളത്തിലെ ഈ മഹാ ബുദ്ധി ജീവികളുടെ ആശയ ഇടപെടൽ കാരണം ഞാൻ തിരുത്തി എന്നും ...
മുജാഹിടുകളെ നിങ്ങൾക്ക് അഭിമാനിക്കാം ..KM മൗലവി മുതൽ തുടങ്ങിയ ഇസ്ലാമിക നവോധാനം ഇന്ന് മുഖം മൂടികൾ അണിയാതെ ..വിരുദ്ധ ആശയങ്ങൾ ഒരേ സ്ഥലത്ത് നിന്ന് കേൾക്കാതെ കേരള പൊതു സമൂഹത്തിനു മുന്നില് അഭിമാനത്തോടെ പറയാൻ കഴിഞ്ഞതിനു ...ജാമിയയുടെ തൗബ സമ്മേളനത്തിൽ ആശയത്തെ ആമാശയത്തിനു വേണ്ടി വിറ്റവരിൽ നിന്നും , കോഴിക്കോട്ടെ സമാപന സമ്മേളനത്തിൽ 12 ആണ്ടിന്റെ ആശയത്തെ കുഴിച്ചു മൂടിയവരുടെയും മുന്നിൽ അന്നും ഇന്നും ഒന്നും കൂട്ടാതെ കുറയ്ക്കാതെ പ്രമാണം നെജ്ജോട് ചേർത്ത് നിന്ന ധീര മുജാഹിദുകൾ മുന്നോട്ടു ..നാഥാ നീ അനുഗ്രഹിക്കേണമേ ...



Friday, December 28, 2012

ജിന്ന് വിവാദത്തില്‍ സാകിര്‍ നായിക്കിന്റെ പരാമര്‍ശം: സംഘാടകര്‍ വെട്ടിലായി!!

ജിന്ന് വിവാദത്തില്‍ സാകിര്‍ നായിക്കിന്റെ പരാമര്‍ശം: സംഘാടകര്‍ വെട്ടിലായി!!



കോഴിക്കോട് : മുജാഹിദ് എട്ടാമത് സംസ്ഥാന സമ്മേളനത്തില്‍ ഡോ. സാകിര്‍ നായിക്കിന്റെ 

വിവാദ വിഷയങ്ങളിലുള്ള പരാമര്‍ശം സംഘാടകരെ തന്നെ വെട്ടിലാകി. ജിന്ന് ബാധ 

ചികില്സിക്കുന്നതിനെ പറ്റി ചോദിക്കപെട്ടപ്പോള്‍ അതിനു രുഖിയ്യ ചെയ്യുന്ന സ്പെഷലിസ്ടുകളുടെ 

അടുത്ത വിടനമെന്നായിരുന്നു സാകിര്‍ നായിക്കിന്റെ മറുപടി. കഴിഞ്ഞ കുറച്ചു കാലമായി കെ എന്‍ 

എമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന ജിന്ന് വിവാദവുമായി ബന്ധപ്പെട്ടു പ്രസ്ഥാനത്തില്‍ നിന്നും 

ചിലരെ പുറത്താക്കുകയും അവര്‍ ജിന്ന് രുഖിയ്യ ചെയ്യാന്‍ ചില ആളുകളെ "സ്പെഷളിസ്ടുകളുടെ" 

അടുത്തേക്ക് വിട്ടതായി ആരോപിക്കുകയും ചെയ്ത പ്രസ്ഥാന നേത്രുതം തന്നെ നടത്തിയ 

മുജാഹിദ് സംതാന സമ്മേളനത്തിന്റെ വേദിയിലാണ് സാകിര്‍ നായിക്കിന്റെ ഈ മറുപടി എന്നത് 

നേതൃത്തത്തെ ആശങ്കയിലാക്കി. 


http://www.youtube.com/watch?v=jz1XK14nyfU )


അതെ സമയം തന്നെയാണ് സമ്മേളനം ഉത്ഘാടനം ചെയ്യേണ്ടിയിരുന്ന ലൂയിസ് ബുല്ലോക്കിന്റെ 

ഫേസ് ബുക്ക്‌ സ്റ്റാറ്റസ് -ഉം കെ എന്‍ എം നേത്രുതത്തിനു തലവെദനയുണ്ടാക്കുന്നത്.


അദ്ദേഹം എഴുതി :

The fact that jinn can enter human bodies is proven in the Qur’aan and Sunnah, and by the 

consensus of Ahl al-Sunnah wa’l-Jamaa’ah, and by real-life events. No one disputes this 

apart from the Mu’tazilah who give priority to their own rational analysis over the evidence of 

the Qur’aan and Sunnah

ഇതോടെ മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ സംഘാടകര്‍ക്ക് ശുഭ 

സൂചനയല്ല നല്‍കുന്നത്.

ഇസ്ലാം അജയ്യമാണ് --നവ മടവൂരിസം തകര്നടിഞ്ഞ മുജാഹിദ് സമ്മേളനം -ഇനി ആരെ ജിന്നൂരി എന്ന് വിളിക്കും


-നവ മടവൂരിസം തകര്നടിഞ്ഞ മുജാഹിദ് സമ്മേളനം -ഇനി ആരെ ജിന്നൂരി എന്ന് വിളിക്കും 
സാകിര്‍ നായിക്കിനെയോ ,irf നെയോ ..കൊണ്ട് വന്ന സഘാടകരെയോ ...കേട്ട മുജാഹിധുകലെയോ ......
അതിലും നല്ലത് അബ്ദു റഹ്മാന്‍ സലഫിക്ക് ഭാധിച്ച ജിന്നിനെ ഊരുന്നതു ആണ് .....
ഇസ്ലാം അജയ്യമാണ് 
ഡോ. സാക്കിര്‍ നയിക്കിനോട് മുജാഹിദ്‌ സമ്മേളനത്തില്‍ 


ചോദിക്കപ്പെട്ട ചോദ്യവും അതിനു അദ്ദേഹം നല്‍കുന്ന മറുപടിയും ......

ചോദ്യം: ഇസ്ലാം മനുഷ്യന്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം തരുന്നുണ്ട്. 

ഒരാളുടെ ശരീരത്തില്‍ 

ജിന്ന് ഉണ്ടായാല്‍ എന്ത് ചെയ്യണം എന്നാണ് ഇസ്ലാം പറയുന്നത്ഉത്തരം: നിങ്ങള്‍ ഖുറാന്‍ 

വായിക്കുകയാണെങ്കില്‍ 

അതില്‍ ജിന്നിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്, അല്ഹുമ്ദുലില്ലാഹ്, ഖുറാനില്‍ പിന്നെ സിഹ്രിനെ കുറിച്ചും 

പറഞ്ഞിട്ടുണ്ട്, പക്ഷെ ആരും സിഹ്ര്‍ ചെയ്യാന്‍ പാടില്ല, അതില്‍ നിന്നും മാറി നില്‍ക്കണം, 

ആര്‍ക്കെങ്കിലും ജിന്നോ സിഹ്രോ ബാധിചെങ്കില്‍ ഹദീസില്‍ രുക്കിയയെ കുറിച്ച് പറഞ്ഞിട്ടുണ്ട്, 

കുറെ സ്വഹീഹായ ഹദീസില്‍ പ്രവാചകന്‍ രുക്കിയയെ കുറിച്ച് പറഞ്ഞിട്ടുണ്ട് അത് എങ്ങനെ 

ചെയ്യാമെന്ന്, ഖുറാനിലും. സുര്‍ഹാ ഹിജ്ര്‍ (അധ്യായം 15) ഇല്‍ പറഞ്ഞിട്ടുണ്ട് ഖുറാനില്‍ മനുഷ്യര്‍ക്ക്‌ 

രോഗശമനം ഉണ്ട്, അതുകൊണ്ട് ഖുറാന്‍ തെന്നെ റുക്കിയ ആണ്, സുരഹ് ഫാത്തിഹയും. ഇതില്‍ 

സ്പെഷളിസ്ടികുല്‍ ഉണ്ട് എങ്ങനെ റുക്കിയ ചെയ്യാം എന്നതില്‍, ഹാര്‍ട്ട്‌ സ്പെഷലിസ്റ്റ്, 

ബ്രെയിന്‍ സ്പെഷലിസ്റ്റ് അതൊക്കെ മാതിരി. ഞാന്‍ comparative religionil സ്പെഷലിസ്റ്റ് 

ആണ് പക്ഷെ രുക്കിയയില്‍ അല്ല, അതുകൊണ്ട് നിങ്ങള്‍ രുക്കിയയില്‍ സ്പെഷലിസ്റ്റ് ആയ 

ആളുടെ അടുത്ത് പോകുക. റുക്കിയ എന്ന് പറഞ്ഞാല്‍ ജിന്നോ സിഹ്രോ ബാടിച്ച ഒരാളെ 

ചികില്സിക്കുന്നതാണ്. പക്ഷെ ഹട്ടെസില്‍ നിന്നും ഖുരനില്‍ നിന്നും വ്യതിചലിച്ച ആള്കാരുടെ 


അടുത്ത് പക്ഷെ പൂകാന്‍ പാടില്ല, പലരും അങ്ങനെ പറയും അതായത് എനിക്ക് ചികില്‍സിക്കാന്‍ 

പറ്റും പക്ഷെ അവര്‍ ഖുറാനില്‍ നിന്നും സുന്നത്തില്‍ നിന്നും മാറിപോയവരായിരിക്കും, അത് കൊണ്ട് 

ഖുറാനും സുന്നത്തും അനുസരിച്ച് ചെയ്യേന്നവരുടെ അടുത്ത് പോകുക
മുജാഹിധുകളെ നമ്മള്‍ ഒന്നാണ് ...ഒരു കുതന്ത്ര കാരനും ഇനി നമ്മെ തെറ്റിക്കാന്‍ കഴിയരുത്‌ 

Monday, July 16, 2012

Dr.Zakir Naik On Black Magic(Sihr)-New

ലോകത്ത് ഭുധി കൊണ്ടും അറിവ് കൊണ്ടും മുന്‍പന്തിയില്‍ നില്‍കുന്ന ആര്‍ക്കും ഇതില്‍ ഒരു സംശയവും ഇല്ല .....ചില പ്രിലിമിനറി മാത്രം വിദ്യ ഭ്യാസവും ...ഭൌധികമായി ഒരു അറിവും ഇല്ലാത്ത ചിലര്‍ ആണ് ഇതിനെ നിഷേധികുന്നതിനു പിന്നില്‍ ..........ചില വായാടി പ്രസംഗകരുടെ ഫിത്നയില്‍ കുടുങ്ങിയ ആളുകള്‍ ചിന്തിക്കുക