Showing posts with label KSK THANGAL. Show all posts
Showing posts with label KSK THANGAL. Show all posts

Saturday, February 9, 2013

പ്രൊഫ്‌ കോണ്‍ മലപ്പുറത്ത്‌ ചരിത്ര മെഴുതാന്‍ കാത്തിരിക്കുമ്പോള്‍ വിദ്യാര്‍ഥി കേരളത്തിന്‌ പ്രചൊധനവുമായി ksk തങ്ങളുടെ വരി

പ്രൊഫ്‌ കോണ്‍ മലപ്പുറത്ത്‌ ചരിത്ര മെഴുതാന്‍ കാത്തിരിക്കുമ്പോള്‍ വിദ്യാര്‍ഥി കേരളത്തിന്‌ പ്രചൊധനവുമായി ksk തങ്ങളുടെ വരികള്‍
"വിദ്യ നേടും കര്മാധീരരാം യുവജനങ്ങളെ ,
വിദ്യ നല്‍കും നന്മ പുല്‍കി വാണിടൂ യുവാക്കളെ..
വിദ്യയും വിനയവും ഉയര്‍ത്തിടും മനുഷ്യനെ ,
വിദ്യ തന്‍ അഭാവമോ തകര്‍തിടും ഇതോര്‍ക്കണേ...
ജീവിതതിനന്ത്യലക്ഷ്യമാവും സ്വര്‍ഗം പൂകുവാന്‍ ,
ജീവിതത്തിലൂടെ പുണ്യമാം ജിഹാദ് ചെയ്യുക...
ശുദ്ധമാകും ഏക ദൈവ ചിന്തയീലുറക്കുക,
ശുദ്ധരാം പ്രവാചകര്‍ തന്‍ ചര്യയില്‍ ഉറയ്ക്കുക ...
മാര്‍ഗ ഭ്രംശം ഏറ്റിടാതെ ജീവിതം നയികകുവാന്‍,
മാര്‍ഗമോതിടും ഖുര്‍ആനും,സുന്നത്തും തുണക്കുമേ..
നൂഹിനെ വെടിഞ്ഞവര്‍ക്ക് വന്ന ശിക്ഷയോര്‍ക്കണം ,
നൂനമീമാനിന്റെ ശക്തി നമ്മളെ നയിക്കണം ...
പുണ്യരാം ഖലീലിബ്രാഹിംനബി സഹിച്ചതാം,
ഗണ്യമാം പരീക്ഷണം നമുക്ക് ശോഭയേകണം..
മറ്റനേകമമ്പിയാക്കളും സഹിച്ച ത്യാഗവും ,
മാറ്റു കൂട്ടിടെണ മീമാനിന്നു സര്‍വ നേരവും ...
'വല്ല ദീന ജാഹ ദൂ'..മറന്നിടാതെ വാഴുവാന്‍ ,
നല്ല പോല്‍ പരിശ്രമിച്ചു നാം ജയം വരിക്കണം ...
യെമ്മസെമ്മിന്‍ കര്‍മ ധീരരാം യുവജനങ്ങളേ...
ഇമ്മഹാസമ്മേളനം തുടക്കമായ് ഗണിക്കുക"