Friday, June 29, 2012

സിഹ്രു മടവൂരികളുടെ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ -Part 2-നിഷേധിചോളൂ പക്ഷെ പ്രമാണങ്ങള്‍ നിങ്ങള്‍ക്ക് എതിരാണ്

നിഷേധിചോളൂ പക്ഷെ പ്രമാണങ്ങള്‍ നിങ്ങള്‍ക്ക് എതിരാണ്





ആയിഷ[റ],സൈദു ഇബ്നു  അറ്കം(റ ),ഇബ്നു അബ്ബാസ് (റ ),അനസ് ഇബ്നു മാലിക്ക് (റ )എന്നീ 4 പ്രമുഘരായ സഹാബികളിലൂടെയും 13 ഓളം താബിഹുകളും ,ഭുകാരിയും മുസ്ലിമുമടക്കം സിഹാഹു സിത്തയുടെ എല്ലാ മുഹട്ടിസുകളും ഉദ്ധരിക്കുകയും ചെയ്ത ,നബി സ ലബീധുബ്നു അഹ്സം എന്ന വ്യക്തി സിഹ്ര്‍ ചെയ്തതുമായി ബന്ധപെട്ട് വന്ന ,ഈ ഹദീസിനെ ആഹ്ലുസുന്നത് വല്‍ ജമാഹയും  അതിലെ മുന്ഗാമികളും പിന്‍ഗാമികളും ആയ എല്ലാ പണ്ഡിതന്മാരും ഐക്യ ഗന്ടെന അംഗീകരിച്ചു വാരുനതാണ്.സഹോദരങ്ങളെ ,ഇതിനു മുമ്പ് സ്വഹീഹായ ഹദീസുകളെ കേവലമായ തങ്ങളുടെ യുക്തിക്കും ചിന്തക്കും നിരക്കാത്തത് കൊണ്ട് അത് നിഷേധിക്കാന്‍ വേണ്ടി ബുദ്ധി ശൂന്യമായ വാദങ്ങളും ,ദുര്‍ വ്യാക്യാനങ്ങളുമായി രംഗത്ത് വന്ന മുഹ്തസിളികളുടെയും ,ഇല്‍മുല്‍ കലാമിന്റെ വക്താക്കളുടെയും ,ഒരിയന്ടലിസ്ടുകളുടെയും ,മോടെനിസ്ടുകലെടെയും ,നിരര്തക വാതങ്ങളെ അതെ പടി ഉദ്ധരിക്കുകയാണ് ചെകനൂരികളും ,ഇപ്പോള്‍ നവ ചെകനൂരികളും ചെയ്തു കൊണ്ടിരിക്കുന്നത് .


അറിഞ്ഞോ അറിയാതെയോ ഇവര്‍ ,പിഴച്ച  കക്ഷികളുടെ മാര്‍ഗത്തിലെക്കാന് നമ്മെ വലിച്ചു കൊണ്ട് പോകുന്നത് എന്ന സത്യം ഉണര്തെണ്ടതും ബോധ്യപെടുതെണ്ടതും നമ്മുടെ ബാധ്യതയാണ് ..നിഷേധികളുടെ പൊള്ള വാദങ്ങള്‍ വ്യക്തമായ പ്രമാണങ്ങളും തെളിവുകളും ഉപയോഗിച്ച് സച്ചരിധരായ പൂര്‍വികരുടെ വീക്ഷണത്തോടെ അവതരിപ്പിക്കുകയാണ് ഇവിടെ 
നബി സ ക്ക് സിഹ്രു ബാധിച്ചതുമായി സ്വഹീഹായി വന്ന ഹദീസുകളെ എല്ലാം നിഷേധിക്കുന്ന ഇവരുടെ പൊള്ളയായതും ,സ്ഥിരത ഇല്ലാത്തതും ,ഒട്ടും കഴംബില്ലാത്തതും ,ബുദ്ധിശൂന്യവും ആയ ആരോപണങ്ങള്‍  ഇവയാണ്
1 )ഈ ഹദീസ് ഖുരാനിനു എതിരാണ് പോലും ;-


a ) ഖുറാന്‍ ആയതിന്റെ അവതരണ പശ്ചാത്തലം നബിയുടെ മക്ക ജീവിത കാലഘട്ടത്തിലും ,ഈ ഹദീസില്‍ പരാമര്ഷിക്കപെട്ട സംഭവം നബിയുടെ (സ )മദീന കാലഘട്ടതിലുമാണ് എന്നത് എന്തിനാണ് ഇവര്‍ മൂടി വെക്കുന്നത്


b )ഖുറാന്‍ ആയതിന്റെ അവതരണ പശ്ചാത്തലം നബി സ യില്‍ നിന്ന് ഖുറൈശികള്‍ ഖുറാന്‍ കേള്‍ക്കുകയും ,അതില്‍ ജനങ്ങള്‍ ആക്രിഷ്ടര്‍ ആകുന്നതു തടയാന്‍ എന്ത് ചെയ്യാം എന്ന് ഖുറൈശികള്‍ ഗൂഡാലോചന നടത്തുകയും ചെയ്തതിന്റെ ഫലമായി അവിടെ ഉരുത്തിരിഞ്ഞു വന്ന തീരുമാനമാണ്, പ്രവാചകന്‍ സിഹ്രു ബാധിച്ചവനാണ് എന്ന് ആരോപിക്കുകയും ,അതുമുഖേന സ്വന്തതെയും മറ്റുള്ളവരെയും ഖുറാനില്‍ നിന്ന് അകറ്റാന്‍ അവര്‍ ശ്രമിച്ച കാര്യത്തിനെ ആണ് അല്ലാഹു ഖുരാനിലൂടെ (സൂറത്ത് ഇസ്രാഹു ,സൂറത്ത് ഫുര്‍ഖാന്‍ )വിമര്ഷികുന്നത് .ഇതേ വിശ്ധീകാരം ഖുര്തുബിയിലും ഇബ്നു കസീരിലും കാണാവുന്നതാണ് ...

c )ഈ ആയത്തിന് തൊട്ടു മുമ്പുള്ള (സൂറത്ത് ഫുര്‍ഖാന്‍ 7 )ആയത്തില്‍ സത്യനിഷേധികള്‍ ,പ്രവാചകന്‍ ഭക്ഷണം കഴിക്കുകയും,അങ്ങാടിയിലൂടെ നടക്കുകയും ചെയ്തതിനെ ,വിമര്‍ശിച്ചിരിക്കുന്നു എന്ന് കരുതി നബി സ ഭക്ഷണം കഴിക്കുകയും,അങ്ങാടിയിലൂടെ നടക്കുകയും ചെയ്തിടില്ല എന്ന് ഏതെങ്കിലും ബുദ്ധിയുള്ള ആള്‍ പറയുമോ

d )ഖുരാനിനു എതിരായി ഒരിക്കലും ഒരു സ്വഹീഹായ ഹദീസ് വരില്ല എന്ന ,ഉസൂലുല്‍ ഹദീസിന്റെ അടിസ്ഥാന തത്വത്തെ പോലും ഇവര്‍ പരസ്യമായി നിഷേധിക്കുകയാണ് ,

e )മൂസ നബി അ സിഹ്രു ബാധിച്ചവനാണ് എന്ന് ഫിരൌന്‍ ആരോപിച്ച കാര്യം എടുത്തു പറഞ്ഞ വിശുദ്ധ ഖുറാന്‍ (17 :10 )തന്നെ മൂസ നബിക്ക് ജല വിദ്യക്കാരുടെ സിഹ്രു നിമിത്തം മിഥ്യ ധാരണയും ഭയവും ഉണ്ടായതായി സൂറത്ത് ത്വാഹയില്‍ വിവരിക്കുന്നു ,ഇവരുടെ വാതപ്രകാരം ഖുറാനില്‍ വൈരുദ്യം ഉണ്ടെന്നു വരില്ലേ ,നഹൂധു   ബില്ലാഹ്

ചെറിയമുണ്ടം ശബാബില്‍ വ്യക്തമായി പറയുന്നത് കാണുക
''മൂസ  നബി  സിഹ്രു ബാധിതന്‍  ആണ് എന്ന് ഫിരൌന്‍  ആരോപിച്ച കാര്യം എടുത്തു പറഞ്ഞ ഖുറാനില്‍ (17 ;10 )തന്നെ മൂസ നബിക്ക് ജല വിദ്യക്കാരുടെ സിഹ്രു നിമിത്തം മിത്യ ദര്‍ശന മുണ്ടായ കാര്യം സുവ്യക്തമാക്കിയിട്ടുണ്ട് .ഒരു പ്രവാചകന്‍ പ്രബോധനം ചെയ്യുന്ന മുഴുവന്‍ ആശയ ആദര്‍ശങ്ങളും ആരുടെയോ സിഹ്ര്‍ ബാധിച്ചതിന്റെ ഫലമായി ഉണ്ടായ മനോവൈകല്യതിന്റെ ഫലമാണ്  എന്ന് പറയുന്നതും പ്രവാചകന്‍ എപ്പോഴോ ഒരിക്കല്‍ സിഹ്രു ഭാധ നിമിത്തം മിത്യ ധര്ഷനമോ അയതാര്തമായ തോന്നലുകലോ ഉണ്ടായി എന്ന് പറയുന്നതും തമ്മില്‍ കൂടുതല്‍ അന്തരമുണ്ട് (ശബാബ് 2005 ജനുവരി -21 )

f )വിശുദ്ധ ഖുര്‍ ആനില്‍ മൂസ നബി അ ക്ക് സിഹ്രു ബാധിച്ചതായി പറയുന്ന അതെ പദം തന്നെയാണ് മുഹമ്മദ്‌ നബി സ ക്ക് സിഹ്രു ബാധിച്ചതായി പറയുന്ന ഹദീസിലും ഉള്ളത് .പിന്നെ എങ്ങിനെ ഒന്നിനെ മാത്രം സ്വീകരിക്കാന്‍ സാധികുന്നത് .


g )ഒരു ഹദീസ് ഖു ആനിനു എതിരാണ് എന്ന് ഘണ്ടിതമായി പറയണമെങ്കില്‍ അത് ഖുര്‍ആനിന്റെ നസ്സിനു തീര്‍ത്തും വിരുദ്ധമായി വരണം ,അഥവാ പ്രവാചകന്മാര്‍ക്കു സിഹ്രു ബാധിക്കുകയില്ല എന്നോ ,അല്ലെങ്കില്‍ നബി സ ക്ക് സിഹ്രു ബാധിക്കുകയില്ല എന്നോ ഖുറാനില്‍ വരേണ്ടത് ആണ് .ഇങ്ങിനെ ഖുറാന്‍ പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ,പ്രവാച്ചകന്മാര്ക് സിഹ്രു ബാധിച്ചതായി ഖുറാനില്‍ ഉണ്ട് താനും .അതിനാല്‍ ഈ ഹദീസ് ഒരിക്കലും ഖുരാനിനു എതിരാണ് എന്ന് വരികയില്ല

എന്നാല്‍ ഈ ആയതില്‍ നിന്നും ലഭിക്കുന്ന പാഠം ''പ്രവാചന്റെ വഹ്യുകള്‍ സിഹ്രു ബാധ മൂലമാണ് എന്നും ,ഖുറാന്‍ സിഹ്രു ബാധ മൂലം നബി സ പറയുന്നതാണ് എന്നും ചിത്രീകരികുന്നവര്‍ അക്രമികളും വഴിപിഴച്ചവരും ആണ് എന്നതാണ് ".ഇത് മുഫസ്സിരുകളൊക്കെ തഫ്സീറില്‍ വിവരിച്ചിട്ടും ഉണ്ട് 


2)ഈ ഹദീസിനു അനാവശ്യമായ അന്ഗീകാരമാണ് നല്‍കുന്നത് എന്നിവര്‍ ജല്പിക്കുന്നു


-ഈ ഹദീസ് ഉദ്ധരിക്കുക വഴി നബി സ വ്യക്തിത്വത്തെ കുറച്ചു കാണിക്കാനല്ല മുഹദ്ധിസുകള്‍ എല്ലാം  ഈ ഹദീസ് ഉദ്ധരിച്ചത് .മറിച്ചു പ്രവാചകന്റെ ജീവിതത്തില്‍ സംഭവിച്ചു എന്ന് പ്രവാചകന്‍ തന്നെ നമ്മുടെ ഉമ്മ ആയിഷ ബീവിയോടു പറയുകയും ചെയ്ത ഒരു സംഭവം സത്യ  സന്ധവും തെളിവിനു പറ്റിയതും ആണ് എന്ന് പറയാനും ,അതില്‍ നിന്ന് മുഹദ്ദിസുകള്‍ മുസ്ലിം ഉമ്മതിനു പകര്‍ന്നു നല്‍കിയ ഗുണപാടങ്ങളെ മനസ്സിലാക്കാനും വേണ്ടിയാണ്
-അല്ലാഹു റസൂല്‍ സ യില്‍ നടപ്പാക്കിയ ഒരു തീരുമാനത്തെ (ഖളാ-ഖദ്രിനെ )നാം ചോദ്യം ചെയ്യുകയാണ് 


ചെറിയമുണ്ടം തന്നെ പറയട്ടെ
"ഒരു ഹദീസ് വിശ്വസ്തര്‍ മുഖേന ആണ് ഉധരിക്കപെട്ടത്‌ എങ്കില്‍ അതിനെ തള്ളി പറയുന്നത് നമുക്ക് ധോഷകരമാവാന്‍ സാദ്യത ഉണ്ട് .നബി സ യഥാര്‍ത്ഥത്തില്‍ പറഞ്ഞതോ ചെയ്തതോ ,അവിടുത്തെ ജീവിതത്തില്‍ സംഭവിച്ചതോ ആയ ഒരു കാര്യത്തെ നാം തള്ളി പറയാന്‍ ഇടയാക്കുന്നത് ഗൌരവമുള്ള വിഷയമാനെല്ലോ "(ശബാബ് -2005 ജനു-21)



എന്നാല്‍ ഈ ഹദീസിനെ പുചിക്കുകയും തള്ളികളയുകയും ചെയ്തവര്‍ മുഹ്തസിളികളും ,ഇല്‍മുല്‍  കലാമുകാരും  ,ചെകനൂരികളും ,ഇപ്പോള്‍ നവ ചെകനൂരികളും ഇത് ഉദ്ധരികുന്നത് ഭുകാരി മുസ്ലിം പോലുള്ള മുസ്ലിംകളുടെ ആധികാരിക ഹദീസ് ഗ്രന്ഥങ്ങളില്‍ ഉള്ള സനധോട് കൂടി ഉധരികുന്ന പരമ്പരകളില്‍ പോലും തെറ്റി ധാരണ ജനിപിച്ചു മുസ്ലിംകളുടെ മനസ്സുകളില്‍ ഒസുവാസ്സു ഉണ്ടാക്കാനും അത് മുഖേന തങ്ങളുടെ നിഷേധാങ്ങള്‍ക്ക് നിലവാരം ഉണ്ടാക്കാനും വേണ്ടിയാണ് 




3 )ഈ ഹദീസ് വിശ്വസിച്ചവര്‍ അക്രമികളും വഴിപിഴച്ചവരും ആകും എന്നിവര്‍ തട്ടി വിടുന്നു ?


ഈ ഹദീസ് റിപ്പോര്‍ട്ട്‌ ചെയ്യുകയും വിവരിക്കുകയും ചെയ്ത ആയിഷ (റ ),സൈധുബ്നു അ൪കമു (റ ),ഇബ്നു അബ്ബാസ് (റ ),അനസിബ്നു മാലിക്ക് (റ)എന്നീ സഹാബികള്‍ക്കും ,ശേഷം ഇത് റിപ്പോര്‍ട്ട്‌ ചെയ്ത ഉമര്‍ ഇബ്നു അബ്ദുള്ള ,സഹദ് ഇബ്നു മുസ്സയ്യിബു ,ഉര്‍വത് ഇബ്നു സുബൈര്‍ ,ഇക്രിമ തുടങ്ങി 13 ഓളം വരുന്ന താബിഹുകള്‍ക്കും ,പ്രമുഖ ഖുറാന്‍ ഹദീസ് പണ്ഡിതര്‍ ആയ ഇമാം ഭുഖാരി ,മുസ്ലിം ,ഇബ്നു മാജ ,അഹമ്മദ്‌ ,നാസാ ഇ ,ത്വബ്രാനി,ഹാക്കിം ,ഇബ്നു കസീര്‍ ,
ഇമാം അഹമ്മദ്‌, ഇബ്നു തൈമിയ്യ ,ഇബ്നുല്‍ ഖയ്യിം ,ഖാളി ഇയാള,'ഇബ്നു അബീശൈഭ ,ഇമാം ധഹബി തുടങ്ങി നൂറുകണക്കിന് ആഹ്ലുസുന്നയുടെ പണ്ഡിതന്മാര്‍ക്കും മുഹധിസുകള്‍ക്കും ഇത് ഉദ്ധരിക്കുകയും ,വിവരിക്കുകയും ,വിശ്വസിക്കുകയും ചെയ്തു എന്ന കാരണത്താല്‍ തങ്ങള്‍ വഴി പിഴച്ചവരും അക്രമികളും ആകും എന്ന് തോന്നിയിട്ടില്ല.ഇനി ഇവരൊക്കെ അക്രമികളും വഴിപിഴച്ചവരും ആണ് എന്ന് നിഷേധികള്‍ക്ക് വാധമുണ്ടോ  ?
നിങ്ങള്‍ നിങ്ങളുടെ പിഴച്ച വാതത്തിന് മറയായി പിടിക്കുന്ന ജസ്സാസ് മുഹ്തസിലി ആശയം പേറുന്ന കനത്ത ഹനഫി മുകല്ലിധു ആയിരുന്നു എന്ന് മുഹമ്മദ്‌ ഹുസൈന് ധഹബിയുടെ "അതഫ്സീരുല്‍ മുഫസ്സിരൂന്‍" എന്ന ഗ്രന്ഥത്തില്‍ കാണാവുന്നതാണ് 
http://www.hadeesnishedham.blogspot.in/search/label/jassas

4 )മുഹദ്ധിസുകള്‍ ഈ ഹദീസിനെ മാറ്റി നിര്‍ത്തുകയാണ് ചെയ്തിരുന്നത് എന്നാണു ഇവരുടെ മറ്റൊരു ആരോപണം 

നബി സ യുടെ നുബുവ്വതിനു തെളിവായി വരെ മുഹധിസുകള്‍ ഈ ഹദീസ് ഉദ്ധരിചിടുണ്ട് .ഇമാം ബൈഹക്കിയുടെ ദാലാഹില് ന്നുബുവ്വ (3018 ആം ഹദീസ് )എന്ന ഗ്രന്ഥത്തില്‍ ഇത് കാണാവുന്നതാണ് .അതിന്റെ സംഗ്രഹം ഇങ്ങിനെ ആണ് .സിഹ്രു ചെയ്യുന്നവനെ സിഹ്രു കൊണ്ട് ഉപദ്രവിക്കാന്‍ കഴിയില്ല എന്ന മക്ക മുശ്രിക്കുകളുടെ വിശ്വാസം .നബി സ ഒരു സാഹിരും ഖുറാന്‍ ഒരു സിഹൃം ആണ് എന്ന് കരുതിയ ഇവര്‍ ,നബിക്ക് സിഹ്രു ചെയ്തു നോക്കുകയും ,നബി സ ക്ക് സിഹ്രു ബാധിച്ചത് നിമിത്തം അല്ലാഹു  അവരുടെ തന്നെ വിശ്വാസ പ്രകാരം ,നബി സ സാഹിരായിരുന്നു എന്ന അവരുടെ ആരോപണം തകര്‍ത്തു എറിയുകയാണ് ഉണ്ടായത് .


5 )നബി(സ)ക് സിഹിറ് ബാധിച്ച് 4 മാസങ്ങളോളം അന്തംകമ്മി(നഹൂട് ബില്ലാഹ് )ആയിരുന്നെങ്ങില്‍ മദീന പള്ളിയിലെ ഇമാം ആരായിരുന്നു എന്നാണിവരുടെ അടുത്ത വീമ്പിലക്കള്‍ . 

ഇസ്ലാമിന്‍റെ ബാലപാഠം പോലുമറിയാത്ത ചില ആളുകള്‍ പ്രവാചകനെ സമൂഹമധ്യത്തില്‍ നിന്ധിക്കാനാണ്  ഒരു മുഫസ്സിരോ ഒരു മുഹദ്ധിസോ ചിന്ധിക്കുകപോലും ചെയ്തിട്ടില്ലാത്ത 
ആരോപണങ്ങള്‍ നബി(സ)യുടെ പേരില്‍ കെട്ടിച്ചമച്ചു ചോദ്യം ചോദിക്കുന്നത്.
ഇതിനു സുപ്രസിദ്ധ മുഹധിസ്സായിരുന്ന ഖാദി ഇയാധ് ,"അഷിഫ  ബി തഅരീഫി  ഉകൂകില്‍ മുസ്തഫ" എന്ന ഗ്രന്ഥത്തിന്‍റെ പേജ്  375 ഇല്‍ മറുപടി പറയുന്നു."ചില ആളുകള്‍ ചോദിക്കുന്നു, 'പ്രവാചകന്‍ മൌസൂമായിരിക്കെ അവ്യക്തത ഉണ്ടാക്കുന്ന കാര്യം എങ്ങനെയാണു ഉണ്ടാവുക'.എന്നാല്‍ അറിയുക, ഈ ഹദീസ് സ്വഹീഹാനു എന്ന് ഐക്യകണ്ടേനെ അന്ഗീകരിച്ചിട്ടുണ്ട്. ഇതിനെ മത നിഷേധികള്‍(മുല്‍ഹിധുകള്‍)ആണ് നിഷേധിച്ചത്.അവര്‍ ഈ ഹദീസ് കൊണ്ട് ബുധിമുട്ടിയിട്ടുണ്ട്.അവരുടെ ബുദ്ധി കുറവായത് കൊണ്ടും , ഇത് പോലെ ശരഹില്‍ ഉള്ള കാര്യങ്ങള്‍ സംശയമുണ്ടാക്കി മനസ്സിലാക്കുന്നത്‌ കൊണ്ടും ആണ് ഇങ്ങനെ സംഭവിച്ചത്.അല്ലാഹു മതത്തെയും നബിയേയും അവ്യക്തതയുണ്ടാക്കുന്ന കാര്യത്തില്‍ നിന്നും സംരക്ഷിച്ചിട്ടുണ്ട്.രോഗങ്ങളില്‍ പെട്ട ഒരു രോഗമാണ് സിഹിറ്.മറ്റു രോഗങ്ങള്‍ സംഭവിക്കുന്നത്‌ പോലെ സിഹിരും ഉണ്ടാകാം.ഇത് റസൂല്‍(സ)യുടെ നുബുവ്വത്തില്‍ ഒരു കുറവും വരുത്തുന്നില്ല , മാത്രമല്ല ദുന്യവിയായ  വിഷയത്തില്‍ മാത്രമാണ് അവ്യക്തതകള്‍ ഉണ്ടായിട്ടുള്ളത്.റസൂല്‍(സ)യെ ഏത് കാര്യത്തിന് നിയോഗിച്ചുവോ അതിലല്ല .മറിച്ചു ബൌധിക വിഷയത്തില്‍ പ്രവാചകന്‍ ഏതൊരു മനുഷ്യനെയും പോലെയാണ്".
തുടര്‍ന്ന് അദ്ദേഹം വീണ്ടും പറയുന്നു
ഇത് റസൂല്‍ സ ക്ക് പ്രത്യക്ഷത്തിലും അവയവങ്ങളിലും മാത്രമാണ് ബാധിച്ചത് .അദ്ധേഹത്തിന്റെ ഖല്ബിലും ,വിശ്വാസത്തിലും ,ബുദ്ധിയിലും ബാധിചിടില്ല (ഖാദി ഇയ്യാദ് -
അഷിഫ  ബി തഅരീഫി  ഉകൂകില്‍ മുസ്തഫ)


6 )എന്ത് കൊണ്ട് ഇത് നബി(സ)യുടെ സന്തത സഹചാരികലായിരുന്ന സഹാബതും അവിടുത്തെ ഭാര്യമാരും ഇത് അറിയാതെ പോയി എന്നൊരു കൊട്ടിമാട്ടലും

ഹിഷാം അന്‍ അബീഹി എന്ന പേരില്‍ മാത്രമാണ് ഈ ഹദീസ് റിപ്പോര്‍ട്ട്‌ ചെയ്തു വന്നത് എന്ന അക്ഞ്ഞത യാണ്  ഈ വിഡ്ഢിത്വതിലെക്ക്  ഇവര്‍ പെട്ട് പോവാന്‍ കാരണം. സഹീഹുല്‍ ബുഖാരിയില്‍ മാത്രമല്ല, അതും ഹിശാമിലൂടെ  മാത്രവുമല്ല ഈ ഹദീസ് ഉദ്ധരിച്ചത് ."സുനനുല്‍ കുബ്രയില്‍ ഇമാം നാസാഇ ഹദീസ് നമ്പര്‍ 3543 ഇല്‍ സൈദ്ബിനുഅറ്കം എന്ന സഹാബിയില്‍ നിന്നും ഉദ്ധരിക്കുന്നു,മുസന്നഫ് ഇബ്നുഅബീ ശയ്ബയില്‍ ഹദീസ് നമ്പര്‍ 435 ആയും 'മുഹ്ജമുല്‍  കബീരില്‍ -ത്വബ്രനിയില്‍"ഹദീസ് നമ്പര്‍ 5016 ആയും ഇതേ ഹദീസ് ഉദ്ധരിച്ചിരിക്കുന്നു.ഇമാം ബൈഹകി ദാലായില്  ന്നുബുവ്വ എന്ന ഗ്രന്ഥത്തില്‍ ഹദീസ് നമ്പര്‍ 3018 ആയി ആയിഷ ബീവിയില്‍ നിന്ന് നേരിട്ടും ഇത് ഉദ്ധരിക്കുന്നു.കൂടാതെ പതിമൂന്നോളം താബിഹുകള്‍ റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസാണ് ഇത്, കൂടാതെ ഇബ്നു അബ്ബസില്‍നിന്നും(റ) അനസ്ബ്നുമാലിക്(റ) എന്നീ സഹാബികളില്‍ നിന്നുള്ള  പരമ്പരകള്‍ കൂടി ഇതിനുണ്ട് .ഇവയെല്ലാം ഈ ഹദീസിന്റെ സിഹ്ഹതിനെ  ഊട്ടിയുരപ്പിക്കുന്നത് ആണ് .എന്നാല്‍ വാരോലകളിറക്കി അതില്‍ ആയിഷ ബീവിയോ സഹാബതോ ഇത് അറിഞ്ഞില്ല എന്ന് കളവു പറഞ്ഞവര്‍ ,ഹദീസ് ആരില്‍ നിന്നൊക്കെ ഉദ്ധരിച്ചു വന്നിട്ടുണ്ട് എന്ന് പോലും അറിവില്ലാത്ത    വിവരദോഷികള്‍ ആണ് എന്ന് പറയുന്നതില്‍ വലിയ സങ്കടമുണ്ട് 


7 )സ്വഹീഹുല്‍ ബുഖാരിയില്‍ വിവിധ പരമ്പരകളിലായി ഇത് നിവേദനം ചെയ്ത ഹിശാമുബ്നു  ഉര്‍വ എന്ന വ്യക്തി പിതാവില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസുകള്‍ സ്വീകാര്യ യോഗ്യമല്ല  എന്നതാണ് ഇവരുടെ പുതിയ കണ്ടെത്തല്‍. 




ഹിശാമിബ്നു ഉര്‍വ (ര)ഒരു തബിഹും , നൂറുകണക്കിന് ഹദീസുകള്‍ ഇധേഹതിലൂടെ നിവേദനം ചെയ്തിട്ടുള്ളതും തെളിവിനുദ്ധരിക്കാന്‍  പറ്റിയ വ്യക്തിയാണെന്ന്  സര്‍വരാലും അന്ഗീകരിക്കപെട്ട ആളുമാണ്.ഫത്‌ഹുല്‍ബാരിയില്‍ ഇബ്നുഹജര്‍ പറയുന്നു "ഇദ്ദേഹം ആഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ ഐക്യകണ്ടെനെ അനഗീകരിക്കുന്ന റാവി ആണ്".ഇധേഹത്തില്‍ നിന്നുള്ള ഹദീസുകള്‍ സിഹാഹുസ്സിത്തയില്‍ ആവര്‍ത്തിച്ചു തെളിവെടുതിട്ടുണ്ട്.ബുഖാരിയില്‍ തന്നെ ഹിശാമില്‍  നിന്ന് 250 ഓളം ഹദീസുകളും ഹിഷാം അന്‍ അബീഹി എന്ന രിവയത്തില്‍ 139 തവണയും കൂടാതെ മുസ്ലിമില്‍ 67 ഹദീസുകളും കാണാം.ഇനി പറയൂ ഹിശാമില്‍ നിന്നുള്ള ഹദീസുകള്‍ മുഴുവന്‍ തള്ളണോ അതോ സ്വീകരിക്കണോ ?ഉദാഹരണമായി  റസൂല്‍(സ) യുടെ രോഗവും മരണവുമായി ബന്ധപ്പെട്ട ഹദീസുകള്‍,ഗ്രഹണ നമസ്കാരവുമായി ബന്ധപ്പെട്ട ഹദീസ് തുടങ്ങി ഹിശാമില്‍ നിന്ന് മറ്റു വിഷയങ്ങളില്‍ വന്ന ഹദീസുകളുടെ എല്ലാം  മതത്തിലെ വിധിയെന്താണെന്ന് ഈ നിഷേധികള്‍ പറയട്ടെ.ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കു എടുത്തു ചാടി സമൂഹ മധ്യത്തില്‍ പ്രവാചന്റെ ഹദീസുകളെ കൊഞ്ഞനം കുത്തുന്ന ഈ ദുരവസ്ഥ നമുക്ക് ഉണ്ടായിക്കൂടാ .ഇനി നബി സ ശേഷം ജനിച്ച hishaam പിതാവില്‍ നിന്ന് റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ സ്വീകാര്യ യോഗ്യമല്ല എന്ന് ആരാണ് പറഞ്ഞത് .ഇനി ഹിശാമില്‍ നിന്നല്ലാതെ വന്ന റിപ്പോര്‍ട്ടുകള്‍ ഇവര്‍ സ്വീകരിക്കുമോ .?.ചുരുക്കത്തില്‍ ഹിശാമോ ,ഭുകാരിയോ ഒന്നുമല്ല പ്രശ്നമെന്നും അന്തമായ സങ്കടനാ വിരോധവും ,ഹദീസുകലോടുള്ള ലാഘവ സമീപനവുമാണ് എന്ന് നിക്ഷ്പക്ഷമായി വിലയിരുത്തുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതാണ് .'അത്   ഹദീസല്ലേ നീ ഖുരാനിലുന്ടെങ്കില്‍ പറ 'എന്ന് പറഞ്ഞു നബിയുടെ ഘണ്ടിതമായ വാക്കുകളെ പുചികുന്ന ആളുകള്‍ക്ക് ഇസ്ലാമിനെയും പ്രവാചകനെയും സ്നേഹികുന്നവര്‍ പുല്ലു വില കല്പികില്ല തന്നെ ..



8 )ഈ ഹദീസില്‍ ചരിത്രപരമായ വൈരുദ്യങ്ങള്‍ ഉണ്ട് പോലും 

ഏതെങ്കിലും ഒരിയെന്ടലിസ്ടുകളുടെ ഇസ്ലാമിക വിമര്‍ശന പഠനങ്ങള്‍ വായിച്ചു ,അതില്‍ നിന്നും ഹദീസുകളെ വിമര്‍ശിക്കാന്‍ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കി നടക്കുന്ന ചില ആളുകളാണ് ഈ ആരോപണത്തിന് പിന്നില്‍ .ഒരു ഹദീസും ചരിത്രവും തമ്മില്‍ വൈരുദ്യം വന്നാല്‍ വ്യക്തമായ വഹ്യിന്റെ അടിസ്ഥാനത്തില്‍ പ്രാവചകന്‍ പറഞ്ഞ ഒരു കാര്യത്തെ പില്കാലക്കാര്‍ പറഞ്ഞ ചരിത്രത്തിനു പ്രാധാന്യം നല്‍കി തള്ളുന്നത് പതിവാക്കിയ ,ഹദീസുകള്‍ ചരിത്രങ്ങളെക്കാള്‍ മേന്മയുള്ളതും ശ്രേഷ്ടമായതും ആണ് എന്ന് പോലും അറിയാത്ത ചിലരാണ് ഹദീസിനെ താറടിക്കാന്‍ ഖുര്‍ആനിന്റെ അര്‍ഥം പോലും തിരുത്തി നോടീസു ഇറക്കുന്നത്‌ .എന്നാല്‍ ചരിത്ര പരമായ ഒരു വൈരുധ്യവും ഈ ഹദീസില്‍ ഇല്ല .പ്രധാനമായും ഇവര്‍ പറയുന്ന ആരോപണങ്ങള്‍ ഇവയാണ് .


  a)അഹ്സം എന്ന് പറയുന്ന ആള്‍ ജീവിച്ചിരുന്നില്ല ,പിന്നെ എങ്ങിനെ ലബീധു എന്ന മോനുണ്ടാവും -വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്ന് പറയുന്നത് പോലെയാണ് ഇവരുടെ കാര്യം .ഇമാം ഇബ്നു കസീരിന്റെ "ബിധായയില്‍ " ലബീട്ബ്നു ആഹ്സമിനെ കുറിച്ചും ,അയാളുടെ സഹോദരിയെ കുറിച്ചും പറയുന്നത് കാണാം .അഥവാ അഹ്സമിന് ലബീധു എന്ന മോന്‍ മാത്രമല്ല ,ഒരു മകള്‍ കൂടിയുണ്ടായിരുന്നു ...
  b)ബനൂ സുരൈക്ക് എന്ന ജൂത ഗോത്രമോ ,ബീഹര് ദര്‍വാന്‍ എന്ന കിണറോ ഉണ്ടായിരുന്നില്ല -എന്താ ഗവേഷണത്തിന്റെ കോലം.''അല്‍ മസ്അല്‍ ഫീ തരീഖില്‍ അറബി കബലാല്‍ഇസ്ലാം "എന്ന ഗ്രന്ഥത്തിലും "ലുബഭു ലുഭാപു ഫീ തഹ്രീഹുല്‍ അന്സാബ് "എന്ന ഗ്രന്ഥത്തിലും മദീനയിലെ ഈ ജൂത ഗോത്രത്തെ കുറിച്ചും ,ദര്‍വാന്‍ എന്ന കിണറിനെ കുറിച്ചും ചരിത്ര പരമായ പരാമര്‍ശങ്ങളും തെളിവുകളും കാണാവുന്നതാണ് .അഥവാ നിഷേധികള്‍ക്ക് ചരിത്രവും അറിയില്ല ,ഹദീസും അറിയില്ല .ആകെയുള്ളത് കുബുദ്ധി മാത്രം ...അല്ലാഹു കാക്കെട്ടെ..



9) വിവിധ രിവായതുകളില്‍  വൈരുദ്യം  ഉണ്ട്  അതിനാല്‍  ഹദീസ്  സ്വീകാര്യ  യോഗ്യമല്ല 

ഉസൂലുല്‍  ഹദീസിന്റെ  ഏതു  പണ്ഡിതനാണ്  ഇങ്ങിനെ  പറഞ്ഞിട്ടുള്ളത്  ,ഹദീസ് നിതാന  ശാസ്ത്ര  പ്രകാരം  ഇത്  തല്ലെണ്ടാതാണ്  എന്ന്  പറഞ്ഞവരും  വാറോല  ഇറക്കിയവരും  ആയ  ആളുകള്‍  മറുപടി  പറയേണ്ടത്  ഉണ്ട് ,നിങ്ങള്‍  പറയുന്ന  വൈരുധ്യങ്ങള്‍  ഭുകാരിക്കോ  ,മുസ്ലിമിണോ  ,അഹമ്മെടിണോ  ,നസ്സഹിക്കോ  ,ഇബ്നു  മാജക്കോ  ,ഇബ്നു കസീരിണോ  ,ഇബ്നു ഹജരിണോ  മറ്റു  ഈ  ഹദീസ് സ്വീകരിച്ച  നൂറിലതികം  വരുന്ന  പണ്ടിതന്മാര്‍ക്കോ    അറിയാതെ  പോയോ  .വിവിത  രിവായതുകളില്‍ വിവിത രീതിയില്‍  അവതരിപിച്ച  കാര്യങ്ങളെ  വൈരുധ്യങ്ങലാക്കി  ചിത്രീകരിച്ചു  ഇസ്ലാമിനെ  പ്രതി  കൂട്ടില്‍  നിര്‍ത്താന്‍  ഇസ്ലാം  വിമര്‍ശകര്‍  കൊണ്ട്  വന്ന  ചപ്പു  ചവറുകള്‍  വീണ്ടും  എടുത്തണിയാന്‍  മാത്രം  അന്ധത  നിങ്ങള്ക്ക്  ബാധിച്ചുവോ   ?.ഇമാം  ഭുഖാരിയുടെ  വിശധീകരനമായ  ഇബ്നു ഹജരിന്റെ  ഫതഹുല്‍  ഭാരിയെന്ഖിലും  ഒന്ന്  നോക്കാമായിരുന്നില്ലേ  .വിവിധ രിവായതുകളെ  പണ്ഡിതന്മാര്‍  എങ്ങിനെയാണ്  'ജമ്ഹു  'ചെയ്തത്  എന്ന് എങ്കിലും  ഒന്ന് വായിച്ചിട്ട്  പോരായിരുന്നോ  ഈ വിഴുപ്പലക്കല്‍  .

പണ്ഡിതന്മാര്‍ ഈ വിഷയത്തെ  ജമ്ഹു ചെയ്തത് ഇപ്രകാരമാണ്  'നബി  സ  യില്‍  സിഹ്ര്‍  ഫലം  ചെയ്യാന്‍  ഒരു  വര്‍ഷമാണ്‌  എടുത്തത്‌  ,ആ  വര്‍ഷത്തില്‍  രണ്ടാം  പകുതിയില്‍  പ്രവാചകന്  അസ്വസ്ഥതകള്‍ അനുഭവപ്പെടാന്‍ തുടങ്ങി ,അവസാനത്തെ നാല്പതു ദിവസം അത് അദ്ദേഹത്തിന് പ്രയാസമേറിയത് ആയി .അതില്‍ തന്നെ അവസാനത്തെ മൂന്നു ദിവസം തീക്ഷ്ണമെരിയത് ആയിരുന്നു ''
'മാത്രമല്ല നബി സ ആദ്യം സിഹ്രു ചെയ്ത വസ്തു കിണറ്റില്‍ നിന്ന് എടുക്കാന്‍ അവശ്യ പെടുകയും ,പിന്നീടു അത് നശിപിക്കാന്‍ ആ കിണറ്റില്‍ തന്നെ വെച്ച് ആ കിണര്‍ മൂടാന്‍ കല്പിക്കുകയും ആണ് ചെയ്തത് .കൂടുതല്‍ ഫതഹുല്‍ ഭാരിയില്‍ കാണാം .ഇങ്ങിനെയാണ്‌ ഈ ഹദീസുകളില്‍ നിന്ന് മുഹദ്ധിസുകലായ ആളുകള്‍ മനസ്സിലാക്കിയത് .എന്നാല്‍ ഇത് നബിയുടെ പ്രവാചകത്വ തെയോ ,ആത്മീയ ആരാധനകലെയോ ,ആത്മീയ നേത്രുത്വതെയോ ഒരിക്കലും സ്വധീനിചിരുന്നില്ല .ഉസൂലുല്‍ ഹദീസിന്റെ പണ്ഡിതന്മാര്‍ സ്വഹീഹായ ഹദീസുകളിലെ വിവിധ രിവായതുകള്‍ തമ്മിലുള്ള ബന്ധം വിവരിക്കാന്‍ മാത്രം നൂറു കണക്കിന് പേജുള്ള പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് .


  10 )മുന്‍കാല മുജാഹിധു പണ്ഡിതന്മാര്‍ ആരും ഈ ഹധീസിനെ നിഷേധിക്കുകയോ കൊചാക്കുകയോ ചെയ്തിടില്ല .സ്വഹീഹു ഭുകാരിയിലെയും മുസ്ലിമിലെയും നിവേദക പരമ്പരയോടു കൂടി ഉദ്ധരിക്കുന്ന മുഴുവന്‍ ഹദീസുകളും അവര്‍ സ്വീകരിച്ചിട്ടു ഉണ്ട്

കെ.എന്‍.എമ്മിന്റെ മുഖപ്പത്രമായ അല്‍ മനാര്‍ മാസികയില്‍ അതിന്റെ മൂന്നാം ലക്കത്തില്‍ എന്‍.വി അബ്ദുസ്സലാം മൌലവി(റഹി) എഴുതിയ ലേഖനത്തില്‍ ഇങ്ങനെ കാണാം:
“മുസ്ലിംലോകത്ത് മുഴുവനും ശ്രുതിപ്പെട്ടിരിക്കുന്ന സ്വഹീഹുല്‍ ബുഖാരി ഇദ്ദേഹം രചിച്ചതത്രെ. ഈ കിതാബില്‍ സനദോടു കൂടി നിവേദനം ചെയ്യപ്പെട്ട ഹദീസുകള്‍ മുസ്ലിം പണ്ഡിതന്‍മാര്‍ ചോദ്യം ചെയ്യാതെ സ്വീകരിച്ച് വരാറുണ്ട്.” (അല്‍ മനാര്‍ മാസിക. 1950. പേജ്. 11)
അമാനി മൌലവി തന്റെ തഫ്സീറില്‍ പറയുന്നു (വോളിയം 4 പേജു 3638 )-സിഹ്റിന് യാതാര്ത്യമില്ല,ഗുണമായോ ദോഷമായോ ഉള്ള എന്തെങ്കിലും ഫലമുണ്ടാക്കുന്ന തരത്തില്‍ ഒരു സിഹൃമില്ല .കേവലം മനുഷ്യരെ പകിട്ടാകുന്ന ചില ചെപ്പടി വിദ്യകള്‍ക്ക് മാത്രമുള്ള  പേരാണ് സിഹ്ര്‍ .എന്നിങ്ങനെ ചില അഭിപ്രായങ്ങള്‍ മുമ്പും ഇപ്പോഴും ഉണ്ട് .മുഹ്തസില വിഭാഗക്കാരില്‍ നിന്നാണ് ഇതിന്റെ ഉദ്ഭവം .വിശദാംശങ്ങളില്‍ കുറച്ചൊക്കെ സത്യമുണ്ടെങ്കിലും മൊത്തത്തില്‍ ഈ അഭിപ്രായം ഖുരാനിനും നബി വചനങ്ങള്‍ക്കും എതിരാകുന്നു (1962 സെപ്റ്റംബര്‍ 28 നു പൂര്‍ത്തിയാക്കിയത് ).(അമാനി മൌലവിയുടെ തഫ്സീറില്‍ 2 :102 ,പേജു 1679 എന്നിവ വായിക്കുക )
അവസാനിപ്പിക്കും മുമ്പ് ഒരു കാര്യം ഉണര്തട്ടെ .ഇസ്ലാമില്‍ നിന്ന് പുറത്തു പോയ മുഹ്തസിളികളും ,ജഹ്മികളും ,ഇല്‍മുല്‍  കലാമുകാരും ,ഒരിയന്റലിസ്ടുകളും,പാശ്ചാത്യ -സിയോനിസ്റ്റു ലോഭിയും പ്രവാചകന്റെ ഹദീസുകളെ പൊതു ജന മധ്യത്തില്‍ പരിഹസിച്ചു റസൂല്‍ (സ)യുടെ ഹദീസുകളെ നിരാകരിക്കാനും അത് മുഖേന മുസ്ലിം സമൂഹത്തില്‍ ഹദീസുകള്‍ക്കുള്ള പ്രാമാണികത ലഘൂകരിക്കുവാനും ഉള്ള ശ്രമത്തിന്റെ അനന്തര ഫലമാണ് തന്റെ ലഘുവായ ബുദ്ധിയുടെ തുലാസ്സില്‍ ഇട്ടു മാറ്റ് നോക്കി ഹദീസുകളെ പുറം കാട്ടിലേക്ക്  വലിച്ചെറിഞ്ഞ ഹദീസ് നിഷേധികളും ചെകനൂരികളും .ഇപ്പോള്‍ നവ ചെകന്നൂരികളും ഏറ്റടുത്തു കൊണ്ടിരിക്കുന്നത്.ഈ അഭിനവ ചെകനൂരിസത്തെ പ്രമാണങ്ങള്‍  കൊണ്ട് നേരിട്ട് ഇല്ലായ്മ  ചെയ്യുവാന്‍  കക്ഷികള്‍ക്ക്  അതീതമായി    സട കുടഞ്ഞു  എഴുന്നെറെ  പറ്റൂ . .

സുല്ലമിക്ക് എതിരെ ശബാബ് വീണ്ടും ആഞ്ഞടിക്കുന്നു

സ്വഹീഹായ ഹദീസുകള്‍ ബുദ്ധിക്കു യോജികുന്നില്ല എന്നാ കാരണത്താല്‍ തള്ളി കളഞ്ഞ ssf (സലാം സുല്ലമി ഫാന്‍സ്‌ )ക്കാര്‍ക്ക് ശബാബിന്റെ ചുട്ട മറുപടി .മഹാന്മാരായ പണ്ഡിതന്മാര്‍ വഹിച്ച ത്യാഗത്തെ വില കുറിച്ച് കാണിച്ചു ഹദീസുകളില്‍ ന്യുനത തിരഞ്ഞു നടക്കുന്ന നവ ചെകനൂരികള്‍ക്ക് പാളയത്തില്‍ നിന്ന് തന്നെ മറുപടി ...സിഹ്രു ,ബര്‍സക് ,സം സം ,തുടങ്ങി ഹദീസുകളെ കൊച്ചാക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ 


മനസ്സിരുത്തി വായിക്കാന്‍ 


അര്പന ബോധമോ നിഷേധമോ നമുക്ക് ഉള്ളത് എന്ന് ഓരോ മടവൂരിയും ചിന്തിക്കുക 
                                          
                                       



Thursday, June 28, 2012


സ്വലാഹി ജിന്ന്‍ അടിചിറക്കല്‍ ക്ലിപ്പ്: ഉണ്ടാക്കിയവന്‍ തിരുത്തി....പക്ഷെ നുണയന്മാര്‍ ഇന്നും കൊണ്ട് നടക്കുന്നു


സഹോദരന്മാരെ സക്കരിയ സ്വലാഹി ജിന്നിനെ അടിച്ച് ഇറക്കണം എന്ന് പറഞ്ഞ്‌ കാസര്‍കോട് ഹദീസ് സെമിനാറില്‍ ഒരാള്‍ മൊബൈല്‍ ഇല്‍ ഒരു ക്ലിപ്പ് കൊണ്ട് വന്ന് കേള്‍പ്പിക്കുന്നത് യു ടൂബില്‍ ആദ്യമായി അപ് ലോഡ് ചെയ്ത വ്യക്തി shajitable അത് അദ്ധേഹത്തിന്റെ യു ട്യൂബ് അക്കൌന്റ് ഇല്‍ നിന്നും ഒഴിവാക്കിയതായി അറിയിചിട്ടുണ്ട്...അള്ളാഹു അക്ബര്‍ ....




പ്രസ്തുത പ്രോഗ്രാമ്മില്‍ കൊണ്ട് വന്ന ക്ലിപ്പ് യഥാര്‍ത്ഥ രൂപത്തില്‍ ഉള്ള വേറെ ഒരു വീഡിയോ ഒരു സഹോദരന്‍ യു ടൂബില്‍ അപ് ലോഡ് ചെയ്തിരുന്നു ...ഇപ്പോഴും തെറ്റി ധരിപ്പിക്കുന്ന പ്രസ്തുത ക്ലിപ്പ് വേറെ പല മടവൂരികളും കോപ്പി ചെയ്തു അവരുടെ വകയായി അപ്പ്‌ ലോഡ് ചെയ്തിട്ടുണ്ട് ( MM VENGARA , areekadan313 തുടങ്ങിയവര്‍ )......അല്ലാഹുവിനെ ഭയക്കുന്ന ആളുകള്‍ ആണെങ്കില്‍ മടവൂരി അയാലും ഖുറാഫി ആയാലും നിങ്ങള്‍ ആ വീഡിയോ റീ മൂവ് ചെയ്യുക .....അല്ലാത്ത പക്ഷം ആളുകളെ തെറ്റി ധരിപ്പിക്കുനതിനും ഒരു പണ്ഡിതന്‍ ഉദ്ദേശിക്കാത്ത രീതിയില്‍ അദ്ധേഹത്തിന്റെ വാക്കുകളെ വ്യാഖ്യാനിക്കുകയും ചെയ്തതിനുള്ള പ്രതി ഫലം ഈ ലോകത്തും നാളെ അല്ലാഹുവിന്റെ കോടതിയിലും പ്രതീക്ഷിച്ചു കൊള്ളുക

ഷാജി എന്ന സുഹുര്‍ത്ത് പറയുന്നത് പലരും പലതും പറയുന്നത് കേട്ട് തെറ്റിദരിച്ചു പോയതാണ്...
എല്ലാവരോടുമായി ഞങ്ങള്‍ക്ക് പറയാനുള്ളത് വെറും തെറ്റിദരണയുടെ പേരില്‍ പണ്ഡിതന്മാരുടെ പേരില്‍ കളവു പറഞ്ഞു നടക്കരുത്...
എന്തും ബോദ്ദ്യപെട്ട ശേഷം മാത്രം പറയുക...... 

 ഈ രണ്ടു ക്ലിപ്പ് കണ്ടിട്ട് പോലും ഷാജിയുടെ ചെയ്തിയെ ന്യായീകരിച്ചു കൊണ്ട് പലരും   പല ചോദ്യങ്ങളും ചോതിച്ചു.....
ചിലര്‍ ചോദ്യങ്ങളെ പിന്തുണച്ചു....




 
 ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ മറുപടി നല്‍കിയ ശേഷവും ചിലര്‍ ആ കള്ളാ ക്ലിപ്പിനെ ന്യായീകരിച്ചു കൊണ്ട് രംഗത്ത് വന്നു...
ഞങ്ങളാണ് അപാകത ചെയ്തത് എന്ന് ആരോപിക്കുക വരെ ചെയ്തു
 ഇപ്പോഴും അത് സ്വലാഹി ജിന്നിനെ അടിച്ചിറക്കാന്‍ പഠിപ്പിച്ചതാണ് എന്ന് നുണ പറയുന്നവനെയും കാണുക

ഇനിയും ഇതുമായി നടക്കുന്നവരോട് കൂടുതലായി ഒന്നും പറയാനില്ല...ബാക്കി പരലോകത്താവാം...


 നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്‌. അറിഞ്ഞുകൊണ്ട്‌ സത്യം മറച്ചുവെക്കുകയും ചെയ്യരുത്‌.(2 . 42)
എന്നാല്‍ (സത്യം) നിഷേധിച്ചവര്‍ക്ക്‌ ഇഹത്തിലും പരത്തിലും ഞാന്‍ കഠിനമായ ശിക്ഷ നല്‍കുന്നതാണ്‌. അവര്‍ക്ക്‌ സഹായികളായി ആരുമുണ്ടായിരിക്കുന്നതല്ല.(3 .56)
അങ്ങനെ ഈ സത്യം അവര്‍ക്ക്‌ വന്ന്‌ കിട്ടിയപ്പോഴും അവരതിനെ നിഷേധിച്ചു കളഞ്ഞു. എന്നാല്‍ അവര്‍ ഏതൊന്നിനെ പരിഹസിച്ച്‌ കൊണ്ടിരുന്നുവോ അതിന്‍റെ വൃത്താന്തങ്ങള്‍ വഴിയെ അവര്‍ക്ക്‌ വന്നെത്തുന്നതാണ്‌.(6 .5)

അവസാന ഉപദേശം :  വെറും തെറ്റിദരണയുടെ പേരില്‍ പണ്ഡിതന്മാരുടെ പേരില്‍ കളവു പറഞ്ഞു നടക്കരുത്

Wednesday, June 27, 2012

സിഹ്രു മടവൂരികളുടെ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ -Part 1

1)നബിക്ക് സിഹ്രു ഭാധിച്ചതുമായി ബന്ധപെട്ട ഹദീസ് ഖുരാനിനു എതിരാണ് ?-
നസ്സാഫ് മുസ്ലിയ്യാര്‍ ആണത്വ മുണ്ടെങ്കില്‍ ഓരോന്നിനും വസ്തു നിഷ്ടമായി മറുപടി പറയട്ടെ 

ലോകത്ത് ആഹ്ലുസുന്നയുടെ ഏതു പണ്ഡിതനാണ് ഇത് പറഞ്ഞത് -മുഹ്തസിളികളും ആഹ്ലുല്‍ കലാമിന്റെ ആളുകളും അല്ലാതെ -മറിച്ച് ഈ ഹദീസ് റിപ്പോര്‍ട്ട്‌ ചെയ്ത ആയിഷ ബീവിക്കോ  ഭുകാരിക്കോ മുസ്ലിമിനോ ബൈഹകിക്കോ നസാഹിക്കോ ,ഇമാം അഹമ്മെടിണോ ഇബ്നു അബീ ശൈബക്കോ, സൈടുബ്നു അര്കമിണോ തുടങ്ങി ഈ ഹദീസ് റിപ്പോര്‍ട്ട്‌ ചെയ്തവരും എടുത്തു ഉദ്ധരിക്കുകയും ഇത് പ്രകാരം മതവിധി നടത്തുകയും ചെയ്ത നൂറുകണക്കിന് മുഹധിസുകള്‍ക്ക് ഈ ഹദീസ് മനസ്സിലായില്ലേ?
 ..അതോ ഖുറാന്‍ പറഞ്ഞ അക്രമികളുടെ കൂട്ടത്തിലാണോ ഇവരൊക്കെ ....
ഈ ഹദീസ് സ്വഹീഹാനെന്നും ഇതില്‍ ഖുര്‍ആനിന്റെ നസ്സിനു വിരുദ്ധമായി ഒന്നുമില്ല എന്നകാര്യത്തില്‍ പണ്ഡിതന്മാര്‍ ഇജ്മാഹു ഉണ്ട് (ഇജ്മാഹു മൂന്നാം പ്രമാണമാണ്‌)
ഇനിയോ എതിര്‍ത്ത് എന്ന് ഇവര്‍ക്ക് ആകെ പറയാനുള്ളത് ജസ്സാസിനെയും അദ്ധേഹത്തിന്റെ വാദങ്ങള്‍ എടുത്തു കൊടുതവരെയും ആണ് -എന്നാല്‍ ജസ്സാസു മുഹ്തസിളികളില്‍ പെട്ട ആളും ഒരു പാട് കാര്യങ്ങളില്‍ ആഹ്ലുസുന്നയുടെ വീക്ഷണത്തില്‍ നിന്ന് തെറ്റി പോയ ആളുമാണ്
ആരാണ് ജസ്സാസു എന്നറിയാന്‍ ഈ ലിങ്ക് വായിക്കുക
http://www.hadeesnishedham.blogspot.in/search/label/jassas
മടവൂരികളുടെയും ചെകന്നൂരികളുടെയും വാദങ്ങള്‍  കേട്ടാല്‍ തോന്നും ലോകത്ത് ആരും മൈന്‍ഡ് ചെയ്യാതെ പെട്ടിയില്‍ പൂട്ടി വെച്ചിരുന്ന ഈ ഹദീസ് ആദ്യമായി പുറം ലോകം അറിയിച്ചത് മുജാഹിദുകള്‍ ആണ് എന്ന് -എന്നാല്‍ ഭുകാരിക്ക് ശരഹു എഴുതിയ 150 ഓളം ഗ്രന്ഥങ്ങളില്‍ ഏതിലാണ് ഈ ഹദീസ് ചര്‍ച്ച ചെയ്യാതിരിക്കുകയും അത് ഖുരാനിനു എതിരായതിനാല്‍ തല്‍കാലം മാറ്റിവെക്കാം എന്നെങ്കിലും പറഞ്ഞത് -മറിച്ച് അവര്‍ അത് ഉദ്ധരിക്കുകയും ജനങള്‍ക്ക് അതിലെ ഇസ്ലാമിക വശം പഠിപ്പിക്കുകയും ചെയ്തു എന്നല്ലാതെ ....
ഇസ്ലാഹി കേരളം ഇത് കേട്ടതും മറുപടി കൊടുത്തതും ആദ്യമായി മടവൂരികള്‍ക്ക് അല്ല -അവരിലെ ഒരു വിഭാകം പരിഷ്കരണ വാധിയായി കൊണ്ട് നടക്കുന്ന (ഈ ലിങ്ക് കാണുക http://www.hadeesnishedham.blogspot.in/search/label/mujeeb%20rahman%20kinaloor)സാക്ഷാല്‍ ചെകനൂരിനാണ് ..
ഇനി ആദ്യം സാക്ഷാല്‍ ചേകനൂര്‍ തന്നെ പറയട്ടെ 
ഖുര്‍ആനിനെതിരില്‍ കെട്ടിച്ചമക്കപ്പെട്ട കള്ള ഹദീസുകളാണ് ഇന്ന് ലോകത്ത് പ്രചാരത്തിലുള്ള ഹദീസ് സമാഹാരങ്ങളിലധിക ഭാഗവും. ആ സമാഹാരങ്ങളില്‍ വെച്ചേറ്റവും മുന്തിയത് ബുഖാരിയുടെയും മുസ്ലിമിന്റെയും ഗ്രന്ഥങ്ങളാണെന്ന് ലോക പുരോഹിത വര്‍ഗ്ഗം ഏകകണ്ഠമായി പറയുന്നു. അങ്ങനെയുള്ള ആ ബുഖാരിയും മുസ്ലിമും അല്ലാഹുവിന്റെയും നബിയുടെയും പേരില്‍ മനപ്പൂര്‍വ്വം കള്ളം പറയുന്നവരാണെന്നും ആയതിന് അവര്‍ രണ്ട് പേരുടെയും ‘പ്രമാണ ഗ്രന്ഥങ്ങളില്‍’ തന്നെ ധാരാളം തെളിവുകളുണ്ടെന്നും വസ്തുനിഷ്ഠമായി വിവരിക്കുകയാണീ ലഘുലേഖയില്‍…….ഇതില്‍ വിവരിക്കുന്ന വസ്തുതകള്‍ ശരിക്കും മനസ്സിലാക്കുന്ന ഏതൊരു ബുദ്ധിമാനും ബുഖാരിയും മുസ്ലിമും ലോക പൊള്ളന്‍മാരാണെന്നും ഖുര്‍ആന്‍ വിരുദ്ധവും സാക്ഷാല്‍ നബിചര്യക്കെതിരുമായ കള്ളഹദീസുകള്‍ പ്രചരിപ്പിക്കലായിരുന്നു അവരുടെ ലക്ഷ്യമെന്നും നല്ലപോലെ ബോധ്യപ്പെടുന്നതാണ്.” (ബുഖാരിയും മുസ്ലിമും ലോക പൊള്ളന്‍മാരാണെന്നതിന്റെ തെളിവുകള്‍. ചേകനൂര്‍ മൌലവി. പേജ്. 3)
 രോഗത്തിന്റെ കേരള പ്രഭവ കേന്ദ്രങ്ങളിലെ മൂല കണ്ണിയെ ഏകദേശം പിടികിട്ടിയില്ലേ  
ഒരു ചേകനൂരി നേതാവിന്റ വരികള്‍ ശ്രദ്ധിക്കൂ: “അതുകൊണ്ട് ഹദീസുകളുടെ മൂല്യം നിര്‍ണ്ണയിക്കേണ്ടത് ഖുര്‍ആന്‍ കൊണ്ട് തന്നെയാണ്. ഖുര്‍ആന്റെ തത്വങ്ങളോടും ആശയങ്ങളോടും യോജിക്കുന്നവ സ്വീകരിക്കുകയും അല്ലാത്തവ ഉപേക്ഷിക്കുകയും ചെയ്യേണ്ടതാണ.്” (ശരീഅത്ത്: വികാസവും പരിണാമവും. എം.പി. മുഹമ്മദുണ്ണി മൌലവി, പ്രസാ: ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി. പേജ.് 14) ഇനി, മറ്റൊരു ചേകനൂരിയുടെ വാചകങ്ങള്‍ കൂടി കാണുക: “ഹദീസുകളെല്ലാം പച്ചക്കള്ളമാണെന്ന വാദം ഖുര്‍ആന്‍ സുന്നത്തുകാര്‍ക്കില്ല എന്ന് പ്രത്യേകം മനസ്സിലാക്കണം. ഖുര്‍ആനിലെ നിയമങ്ങള്‍ ഹദീസിലും കണ്ടാല്‍ തള്ളിക്കളയേണ്ടതില്ല. ഖുര്‍ആനിന് എതിരായിട്ട് ഹദീസ് കണ്ടാല്‍ തള്ളിക്കളയാനും മടി കാണിക്കേണ്ടതില്ല”. (ഈ ഹദീസുകള്‍ ആര്‍ക്കുവേണ്ടി? പേജ് 23,25)
----------------------------------------------------------------
ഇനി മടവൂരി പറയട്ടെ 
“പരമ്പര സര്‍വ്വ ന്യൂനതകളില്‍ നിന്നും രക്ഷപ്പെട്ടതാണെങ്കിലും ഹദീസ് സ്ഥിരപെട്ടതാണെന്ന് (സ്വഹീഹ്) വിധി പറയുവാന്‍ പറ്റുകയില്ല. മത്നില്‍ പറയുന്ന സംഗതികള്‍ പരിശുദ്ധ ക്വുര്‍ആനിന്റെ അധ്യാപനത്തിനോ ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കോ മനുഷ്യന്റെ വ്യക്തമായ ബുദ്ധിക്കോ കൂടുതല്‍ പരമ്പരയിലൂടെ വന്ന ഹദീസുകളുല്‍ പറയുന്ന സംഗതികള്‍ക്കോ എതിരാകുന്നുണ്ടോ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. ഇതിന് ദിറായത്ത് എന്നു പറയുന്നു. ദിറായത്തിനെ ഉപയോഗിക്കാതെ ഹദീസുകള്‍ പ്രസംഗങ്ങളിലും ഖുതുബകളിലും ചില പണ്ഡിതന്മാര്‍ ഉപയോഗിക്കുവാന്‍ തുടങ്ങിയതാണ് ഹദീസ് നിഷേധികള്‍ വര്‍ധിക്കുവാന്‍ കാരണം.” (സനദ് ശരിയായ എല്ലാഹദീസും സ്വീകാര്യമാണോ? അത്തൌഹീദ്. 2003 ഏപ്രില്‍-മെയ്. പേജ്. 23.)
ആഹ്ലുസുന്നയുടെ നിലപാട് 
വിശുദ്ധ ക്വുര്‍ആനും നബി(സ്വ)യുടെ ഹദീസുകളും മുസ്ലിംലോകം ഗ്രഹിച്ചതും മനസ്സിലാക്കിയതും പ്രവാചകനില്‍ നിന്നാണ്. രണ്ടും വഹ്യാണെന്നതാണ് മുസ്ലിം ലോകത്തിന്റെ നിലപാട്. അതുകൊണ്ടു തന്നെ ക്വുര്‍ആനും സ്വഹീഹായ സുന്നത്തും തമ്മില്‍ ഒരിക്കലും വൈരുദ്ധ്യമുണ്ടാവില്ലെന്നതാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്. ‘വൈരുദ്ധ്യം’ എന്ന് തോന്നുന്നവ യഥാര്‍ത്ഥത്തില്‍ ക്വുര്‍ആനിനോട് യോജിക്കുന്നതോ അല്ലെങ്കില്‍ അതിന്റെ വിശദീകരണമോ ആയിരിക്കും.
swaഹീഹുല്‍ ബുഖാരിക്ക് മുജാഹിദുകള്‍ നല്‍കിയ പ്രാധാന്യവും അതിനോട് നാം സ്വീകരിച്ച നിലപാടും എന്തായിരുന്നുവെന്ന് ആദ്യം നമുക്ക് പരിശോധിക്കാം. അപ്പോള്‍ മനസ്സിലാവും മടവൂരികളുടെ ആദര്‍ശ വ്യതിയാനം എത്രത്തോളമുണ്ട് എന്നത്.
കെ.എന്‍.എമ്മിന്റെ മുഖപ്പത്രമായ അല്‍ മനാര്‍ മാസികയില്‍ അതിന്റെ മൂന്നാം ലക്കത്തില്‍ എന്‍.വി അബ്ദുസ്സലാം മൌലവി(റഹി) എഴുതിയ ലേഖനത്തില്‍ ഇങ്ങനെ കാണാം:
“മുസ്ലിംലോകത്ത് മുഴുവനും ശ്രുതിപ്പെട്ടിരിക്കുന്ന സ്വഹീഹുല്‍ ബുഖാരി ഇദ്ദേഹം രചിച്ചതത്രെ. ഈ കിതാബില്‍ സനദോടു കൂടി നിവേദനം ചെയ്യപ്പെട്ട ഹദീസുകള്‍ മുസ്ലിം പണ്ഡിതന്‍മാര്‍ ചോദ്യം ചെയ്യാതെ സ്വീകരിച്ച് വരാറുണ്ട്.” (അല്‍ മനാര്‍ മാസിക. 1950. പേജ്. 11)

--------------------------------------------------------------------------------------------------------
മടവൂരി ദുര്‍വ്യാക്യാനതിന്റെ തല നമ്മള്‍ അറുക്കുകയാണ്..ഇന്ഷ അല്ലാഹു 
1)ഇത് ഖുരാനിനു എതിരാണ് എന്ന് ആഹ്ലുസുന്നയുടെ ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല ?

2)മടവൂരികള്‍ പറയുന്ന പോലെ ആണ് വിഷയമെങ്കില്‍ ഈ ഹദീസ് സ്വഹീഹായി ഉദ്ധരിക്കുകയും മത വിധിയായി സ്വീകരിക്കുകയും ചെയ്ത നൂറു കണക്കിന് ആഹ്ലുസുന്നയുടെ പണ്ഡിതര്‍ അക്രമികളും വഴിപിഴച്ചവരും ആണോ ?അവര്‍ ഖുരാനിനു എതിരില്‍ ഹദീസ് ഉദ്ധരികുന്നവരോ ?ഇസ്ലാമില്‍ ഈ ഹദീസ് ഉദ്ധരിച്ച (നിങ്ങളുടെ വാക്കില്‍ അക്രമികള്‍ )ആളുകളുടെ വാക്കിനു എന്ത് വില ആണ് ഉള്ളത് ??

3)സൂറത്ത് ഫുര്കാനിലെയും ,സൂറത്ത് ഇസ്രാഹിലെയും ആയതു മക്കയിലാണ് അവതരിച്ചത് ...നബി സ ക്ക് സിഹ്ര്‍ ബാധിച്ചു  എന്ന് പറയുന്ന സംഭവം നടന്നത് മദീനയിലും ആണ് ..മദീനയില്‍ സംഭവിച്ച ഒരു വിഷയത്തില്‍ മക്കയിലാണോ ആയതു അവതരിക്കുക ??/
4)ഈ ആയത്തുകളുടെ സബഭു നുസൂല്‍ (അവതരണ കാരണം )ഇമാം ഖുര്‍തുബി തന്റെ തഫ്സീറില്‍ പറയന്നത് -നബി സ യുടെ പ്രഭോതനതിന്റെ ആദ്യ കാലത്ത് ഖുറൈശികള്‍ നബി സ യില്‍ നിന്ന് ഖുറാന്‍ കേള്‍ക്കുകയും ചിലര്‍ അതില്‍ ആകൃഷ്ടരാവുകയും ചെയ്തു .അതില്‍ നിന്ന് കൂടെ ഉള്ളവരെ എങ്ങിനെ പിന്തിരിപ്പിക്കാം എന്ന് ആലോചിക്കാന്‍ മക്ക മുശ്രിക്കുകള്‍ ആലോചിക്കുകയും ,അവര്‍ നബി സ ക്ക് സിഹ്ര്‍ ബാധിച്ചതുകൊണ്ടാണ് ഖുറാന്‍ ഓതുന്നത്‌ എന്ന് ,ഖുറാന്‍ സിഹ്ര്‍ ആണ് എന്നും വാദിച്ചു ...അതെ കുറിച്ചാണ് ഈ ആയത് അവതരിച്ചത് തന്നെ (ഇതേ വിഷയം അമാനി മൌലവിയുടെ തഫ്സീരിന്റെ വോളിയം 3 -1816 പേജില്‍ വായിക്കാവുന്നതാണ് )
മാത്രമല്ല നബിയെ മാരണംഭാധിച്ചവാന്‍ ,ഗണിതക്കാരന്‍ ,ഭ്രാന്തന്‍ ,കവി എന്നിങ്ങനെ പലതും വിളിക്കുകയും ച്യ്തിട്ടുണ്ട് -ഇസ്രാഹു 47 ആയതില്‍ അവര്‍ ഖുറാന്‍ കേള്‍ക്കുന്നതും എന്നിട്ട് സ്വകാര്യമായി മാരണം ഭാധിച്ചവനെ പിന്‍പറ്റുന്നു എന്ന് പറയുകയും ചെയ്യുന്നു -ഇവിടെ ഇത് കൊണ്ട് ഉദ്ദേശം ഈ ഹധീസാനു എന്ന് ഒരു മുഫസ്സിരും പറഞ്ഞിട്ടില്ല -മാത്രമല്ല ആളുകളെ ഖുറാന്‍ സ്വീകരികുന്നതില്‍ നിന്ന് അകറ്റാന്‍ മുശ്രിക്കുകള്‍ ആക്ഷേപിച്ച വ്യാജ ആരോപണമാണ് ഇത് ...
5)സൂറത്ത് ഫുര്ഖാനില്‍ 7 ആയതില്‍ സത്യാ നിഷേധികള്‍ നബിയെ കുറിച്ച് ഭക്ഷണം കഴികുന്നവനും അങ്ങാടിയിലൂടെ നടകുന്നവനും എന്ന് പറയുന്നു -നബി സ ഭക്ഷണം കഴിചിടില്ല എന്ന് പറയണോ ?!.അങ്ങാടിയിലൂടെ നടന്നിടില്ല എന്ന് പറയണോ ??
6)ഈ ആയ്തുകളില്‍ നിന്ന് ലഭിക്കുന്ന കാര്യം ,സത്യാ നിഷേധികള്‍ ആക്ഷേപിച്ച പോലെ ഖുറാന്‍ നബി സ സിഹ്രു ഭാധിച്ച മൂലം ഒതുന്നതോ ,നബിയുടെ സിഹ്രു നിമിത്തം അവര്‍ അതിലേക്കു ആകര്ഷിക്കപെടുന്നതോ അല്ല ..മറിച്ച് അല്ലാഹു നബി സ മുഖേന അവതീര്‍ണമാക്കിയ സമാനതകളും തുല്യതയുമില്ലാത്ത ,ഹൃതയങ്ങളെ ആകര്‍ഷിക്കുന്ന അല്ലാഹുവിന്റെ കലാം ആണ് ....
ഇതാണ് ഖുറാനില്‍ നിന്ന് കിട്ടുക .ഇത് മക്കയിലാണ് അവതരിച്ചതും

------------------------------------
ഇനി മദീന കാലഗട്ടത്തില്‍ ഒരു ജൂതന്‍ സിഹ്രു ചെയ്ത നിമിത്തം നബി സ ക്ക് ചില അസ്വസ്ഥതകള്‍ ഉണ്ടായി എന്നതും ആനയും കുഴിയാനയും തമ്മില്‍ ഉള്ള ബന്ധം പോലും ഇല്ല  
ഈ ആയതിനു സമാനമായ വിശദീകരണം ഇബ്നു കസീരിലും കാണാം
7)മാത്രമല്ല എല്ലാ പ്രവാചകന്‍ മാരുടെയും പ്രബോധിത സമൂഹത്തിലെ നിഷേധികള്‍ അവര്‍ ദ്രിഷ്ടാന്ധം പറയുന്നത് സിഹ്രു മൂലമാണ് എന്ന് ആരോപിച്ചിട്ടുണ്ട്
സൂറത്ത് ദ്ധാരിയാത് -52 ഇല കാണാം
''അപ്രകാരം (തന്നെ )ഇവരുടെ മുംബുല്ലവര്കു ഒരു റസൂലും തന്നെ വരികയുണ്ടായിടില്ല '(ഇവന്‍ )ഒരു സാഹിരാന് അല്ലെങ്കില്‍ ഭ്രാന്തനാണ് എന്ന് അവര്‍  പറയാതെ"
ഓരോ സമൂഹവും തങ്ങളുടെ പിന്കാമികല്ക്കു ഇങ്ങിനെ പറയാന്‍ വസിയത് നല്‍കിയിട്ടുണ്ടോ എന്ന് തോന്നും എന്ന് വരെ അമാനി മൌലവി (4 -3117 )സൂചിപിക്കുന്നുണ്ട് ..
 
ഇത്രയും സ്പഷ്ടമായ ഒരു വിഷയത്തെ കൊട്ടി മാട്ടി സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് വ്യാക്യാനിക്കുന്നത് എത്ര ഗൌരവമാണ് എന്ന് നോക്കൂ ...
8)ഖുരാനിനു എതിരായി ഒരു സ്വഹീഹായ ഹദീസ് ഒരിക്കലും വരികയില്ല ..ഒരു ഹദീസ് ഖുരാനിനു എതിരാണ് എന്ന് പറയണമെങ്കില്‍ അത് ഖുര്‍ആനിന്റെ നസ്സിനു എതിരായി വരണം
-അഥവാ പ്രാവച്ചകന്മാര്‍ക്ക് സിഹ്രു ബാധികില്ല ,അല്ലെങ്കില്‍ നബിക്ക് സിഹ്രു ഭാടിക്കുകയില്ല എന്നോ ഖുറാനില്‍ വരണം ...ചെറിയമുണ്ടം തന്നെ പറയട്ടെ (ലിങ്ക് -http://www.hadeesnishedham.blogspot.in/2012/06/blog-post_8657.html )
''മൂസ നബിക്ക് സിഹ്രു ബാതിതന്‍ ആണ് എന്ന് ഫിരോവ്ന്‍ ആരോപിച്ച കാര്യം എടുത്തു പറഞ്ഞ ഖുറാനില്‍ (17 ;10 )തന്നെ മൂസ നബിക്ക് ജല വിദ്യക്കാരുടെ സിഹ്രു നിമിത്തം മിത്യ ദര്‍ശന മുണ്ടായ കാര്യം സുവ്യക്തമാക്കിയിട്ടുണ്ട് .ഒരു പ്രവാചകന്‍ പ്രബോധനം ചെയ്യുന്ന മുഴുവന്‍ ആശയ ആദര്‍ശങ്ങളും ആരുടെയോ സിഹ്ര്‍ ബാധിച്ചതിന്റെ ഫലമായി ഉണ്ടായ മനോവൈകല്യതിന്റെ ഫലമാണ്  എന്ന് പറയുന്നതും പ്രവാചകന്‍ എപ്പോഴോ ഒരിക്കല്‍ സിഹ്രു ഭാധ നിമിത്തം മിത്യ ധര്ഷനമോ അയതാര്തമായ തോന്നലുകലോ ഉണ്ടായി എന്ന് പറയുന്നതും തമ്മില്‍ കൂടുതല്‍ അന്തരമുണ്ട് (ശബാബ് 2005 ജനുവരി -21 )
ഇതാണ് യാഥാര്‍ത്ഥ്യം
ഇനിയോ നബി സ ക്ക് സിഹ്രു ഭാധിച്ചു എന്ന് പറയുന്ന ഹദീസില്‍ ഉപയോഗിച്ച പദവും ഖുറാനില്‍ വന്ന പദവും "യുകയ്യിലു ഇലൈഹി "എന്ന് തന്നെയാണ് ...(ആ സിഹ്രു "വെ" ഇത് "റെ"എന്നാ സ്ഥിരം നമ്പര്‍ ഇനി വേണ്ട -തെളിവുകള്‍ ഒന്നും നിങ്ങളുടെ കൂടെ ഇല്ല ..(സൂറത്ത് ത്വാഹ 66  )
ഈ ഹദീസ് ഖുരാനിനു എതിരല്ല എന്ന് ഭോദ്യപെട്ടിട്ടുണ്ടാവും എന്ന് കരുതട്ടെ ....
ഈ ഹദീസ് സംബന്താമായി ഇന്ഷ അള്ളാഹു മുഴുവന്‍ ധുരാരോപനങ്ങളും നമ്മള്‍ പോളിക്കുന്നതാണ്
ഈ ഹധീസു സ്വഹീഹാണ് എന്ന് പറഞ്ഞ ,ഖുരാനിനു എതിരാണ് എന്ന് പറയാത്ത നൂറുകണക്കിന് പണ്ഡിതന്മാരില്‍ ചിലര്‍
 -ഇമാം 
ഭുകാരി
 -ഇമാം മുസ്ലിo
-ബൈഹകി
-നസാഹി,
ഇമാം അഹമ്മദ്‌
ഇബ്നു മാജ
ഇബ്നു തൈമിയ്യ
ഇബ്നുല്‍ ഖയ്യിം
ഖാളി ഇയാള'
ഇബ്നു അബീശൈഭ
ഇമാം ധഹബി
ത്വബ്രാനി
ഇമാം നവവി
ഇമാം അബൂ ഇസഹാക്ക് അസ്ഫാരായിനി (ഹിജ്ര-418 )
ഇമാം ഇബ്നു സ്സ്വലാഹ്
ഖാളി അബൂ യാഹ്ല അല്ഫരാഹു
ഹാഫിള് സ്വലാഹുധീന്‍ അല്‍ അലാഹീ
അല്ലാമ അബ്ദുല്‍ ഫൈല് അല്‍ ഫാരിസി
അല്ലാമ മുല്ല അലിയ്യുല്‍ ഭാരി
ശാഹ് മുഹട്ടിസ് അധഹ്ലാവി
നവാബ് സിദ്ധീക്ക് ഹസ്സന്‍ ഖാന്‍
അല്ലാമ അഹമ്മദ്‌ മുഹമ്മദ്‌ ശാക്കിര്‍
അല്ലാമ സിജാജുധീന്‍ ബാല്ഖീനി
ഹാഫില്‍ ഇബ്നു ഹജറുല്‍ അസ്കലാനി
ഹാഫിള് സഖാവി
അല്ലാമ ബദൃധീന്‍ ഐനി
അല്ലാമ ഷൌകാനി
അല്ലാമ ജമാലുദ്ധീന്‍ ഖാസിമി
അല്ലാമ അബ്ദു റഹ്മാന്‍ മുഭാരക് പൂരി
ഇബ്നു മുഹീന്‍
അലിയ്യിബ്നു അല്‍ മദീനി
യാഹ്യബ്നു മുഹീന്‍ 
-ഈ ലിസ്റ്റു അനന്തമായി നീളുകയാണ് ..വേണമെങ്കില്‍ ഒരു പാട് ഇനിയും തരാം   .ഇവരൊക്കെ ഖുറാനും ഹദീസും തിരിയാത്തവര്‍ ആയിരുന്നോ ???

ഇനി ഈ ഹദീസ് തള്ളികളഞ്ഞ എത്ര ആഹ്ലുസുന്നയുടെ പണ്ഡിതര്‍ ഉണ്ട് ഒന്ന് മറുപടി എഴുത് കാണട്ടെ ??????വെല്ലുവിളിയാണ് തല മുതല്‍ വാല് വരെയുള്ള സകല നിഷേധികലോടും ....

....പ്രമാണങ്ങളെ ബുദ്ധിയുടെ മണ്ടലതിലിട്ടു തൂക്കി അവസാനം പടു കുഴിയില്‍ വീണ സകല നിഷേധികളും കുഴിയില്‍ ചാടിക്കാന്‍ കാരണക്കാരായ ആളുകളുടെ ജാഹിളിയ്യതിനോട് സലാം പറഞ്ഞു പിരിയേണ്ട സമയം കഴിഞ്ഞു
നിര്‍ത്തും മുമ്പ് :-
ചെറിയമുണ്ടം പറയട്ടെ "ഒരു ഹദീസ് വിശ്വസ്തര്‍ മുഖേന ആണ് ഉധരിക്കപെട്ടത്‌ എങ്കില്‍ അതിനെ തള്ളി പറയുന്നത് നമുക്ക് ധോഷകരമാവാന്‍ സാദ്യത ഉണ്ട് .നബി സ യഥാര്‍ത്ഥത്തില്‍ പറഞ്ഞതോ ചെയ്തതോ ,അവിടുത്തെ ജീവിതത്തില്‍ സംഭവിച്ചതോ ആയ ഒരു കാര്യത്തെ നാം തള്ളി പറയാന്‍ ഇടയാക്കുന്നത് ഗൌരവമുള്ള വിഷയമാനെല്ലോ "(shabab-2005 jan-21)
ഇനിയെങ്കിലും ആഹ്ലുസുന്നതിലേക്ക് തിരിച്ചു വരിക ...മതം ഗൌരവമുള്ള വിഷയമാണ് 
-------------------------------------------------------
നസ്സാഫ് മുസ്ലിയ്യാര്‍ ആണത്വ മുണ്ടെങ്കില്‍ ഓരോന്നിനും വസ്തു നിഷ്ടമായി മറുപടി പറയട്ടെ ...സംവാധതിലോ മിണ്ടിയില്ല ....ഇനി എല്ലാത്തിനും മറുപടി പറഞ്ഞു എന്ന് പറഞ്ഞു നടക്കുന്ന ഏതെങ്കിലും മടവൂരി പറഞ്ഞാലും മതി .അതിനാല്‍ ഓരോ പോയിന്റിനും മറുപടി വേണം ...പ്രതീക്ഷയോടെ 


 

സിഹൃം km ഫൈസി തരിയോടും


kkpഅബ്ദുള്ള നെറികേടിന്റെ പിന്നാമ്പുറങ്ങള്‍

http://www.dawavoice.com/component/k2/item/download/7401_82e187613b559db3ca44b4dabf17fec7.html
സലീമിന്റെ പ്രൌടോജ്വല പ്രഭാഷണം 

Tuesday, June 26, 2012

ഭരണം ഒരു അമാനത്

അല്ലാഹുവിന്റെ സിഫതുകള്‍ -സുല്ലമിയും പേരോടും മുജാഹിദുകളുടെ നേരെ


അമാനി മൌലവി സിഹ്രിനെ എങ്ങിനെ നോക്കി കണ്ടു



MM വെങ്ങരയുടെ ക്ലിപ്പ് തട്ടിപ്പുകള്‍



സിഹൃം ശബാബും -ഇനിയെങ്കിലും കുതിതിരുപ്പ് നിര്‍ത്തിക്കൂടെ


കണ്നേരും മടവൂരികളും പിന്നെ ഹദീസും


DOWN LOAD THAFSEER AMANI FOR FREE

അവസാനം ദുബായ് സലഫി ഫോട്ടോ സഹിതം പിടിയില്‍

എല്ലാ വ്യാജന്മാരും നിഷേധികളും കള്ളാ പേരുകളും ആണ് ഉപയോഗിക്കാറുള്ളത് ...സ്വന്തം പേരും ഊരും വ്യക്തമാകാതെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചു കൊണ്ട് ഇസ്ലാമിനും ഇസ്ലാമിക വിശ്വാസങ്ങള്‍ക്കും പൂര്‍വ സൂരികലായ പണ്ഡിതന്മാരെയും പ്രബോധകരെയും ഇകഴ്ത്തുകയും ,പടിഞ്ഞാറ് നിന്ന് കിഴക്കോടു എഴുതിയ ഒന്ന് ഹരകത് ഇടാതെ വായിക്കാന്‍ പോലും അറിയാത്ത ഇവനൊക്കെ ചേര്‍ന്ന് ഇസ്ലാമിക പ്രോഭോധിത മേകലയെയും പ്രവാചകന്റെ ഹദീസുകളെയും പുചിക്കുകയും അത് പുചിക്കുന്നവരെ മഹത്വ വല്കരിക്കുകയും ചെയ്യുന്ന പണിയെടുത്തു കൊണ്ടിരിക്കുന്നു ...ഇവരില്‍ പ്രതാനിയാണ് നമ്മുടെ ദുബായ് സലഫി എന്നാ വ്യാജ പേരില്‍ അറിയപെടുന്ന ആള്‍ ..
ഭുകാരി മുസ്ലിമിനെ പോലും പച്ചയായി തെറി വിളിക്കുന്ന ഇവന്‍ ആരാണ് എന്ന് ഫേസ് ബുക്കില്‍ ഉള്ള ഇസ്ലാഹി സ്നേഹിതര്‍ നമ്മോടു ചോദിച്ചിരുന്നു ...പല മടവൂരികളും ഇവന്‍ knm കാരനാണ് എന്ന് പറഞ്ഞു പരത്തുകയും ചെയ്തു ...പക്ഷെ ഇവന്റെ ബ്ലോഗ്ഗിലും സൈറ്റിലും നമ്മള്‍ കയറി ഇവന്‍ മടവൂരി കുപ്പായം ഇട്ട ചെകനൂരി ആണ് എന്ന് തെളിയിച്ചു ......
നസ്സാഫ് മുസ്ലിയാര്‍ പോലും ലോകത്തിലെ മുഹട്ടിസുകളില്‍ ശ്രേഷ്ടനായവരില്‍ ഒരാള്‍  എന്ന് പറഞ്ഞ ഷെയ്ക്ക് അല്ബാനിയെ പോലും തെറി പറഞ്ഞ ,ഷെയ്ക്ക് ഇബ്നു ബാസിനെ (p മുഹമ്മദ്‌ കുട്ടശ്ശേരി -ലോകത്തിലെ മഹനീയമായ സലഫികളുടെ നേതാവ് എന്ന് പറഞ്ഞു പുസ്തകം പോലും രചിച്ച )കള്ളനും അന്ത വിശ്വാസിയും ആക്കിയ ....എല്ലാത്തിനും മറുപടി ഇന്ഷ അല്ലഹ് വരുന്നുണ്ട്
---------------ഇവന്‍ യഥാര്‍ത്ഥത്തില്‍ ആരാണ് ---------
സിദ്ധീക്ക് മഞ്ചേശ്വരം എന്നാ ദുബായില്‍ ജോലി ചെയ്യുന്ന ആളാണ്‌ ഇയാള്‍ ...ഇയാളുടെ മുഴുവന്‍ ബ്ലോഗുകളും ,മറ്റു പോസ്റ്റുകളും ,മാത്രമല്ല മുഴുവന്‍ ഹദീസ് നിഷേധവും ഇയാള്‍ വ്യാജ പേരില്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഫിത്നകളും ഇന്ഷ അള്ളാഹു ദുബായ് അവ്കാഫു മന്ത്രാലയത്തിനു അയച്ചു കൊടുക്കാനും ,ഇതില്‍ ഇസ്ലാമികമായ ഒരു തീരുമാനം എന്താണ് എന്ന് മാലോകരെ അറിയിക്കാനും ,പണ്ഡിതരുടെ സാനിധ്യത്തില്‍ -ദുബൈയിലുള്ള -ഇവനെയും ഇവന്‍ പറഞ്ഞു കൊണ്ടിരിക്കുന്ന വാദങ്ങളെയും അവ്കാഫു മന്ത്രാലയത്തില്‍ ഇവന്‍ പറയട്ടെ ...അതിന്നായി ഇസ്ലാഹി പ്രവര്‍ത്തകര്‍ ഉടന്‍ ശ്രമിക്കുന്നതാണ് -ഇന്ഷ അല്ലാഹു .....

                                                       ഇതാണ് ദുബായ് സലഫി

Monday, June 25, 2012

ഇഫ്തികര്‍ അഹമ്മെടിന്റെ ജല്പനനള്‍ക്ക് അബൂബച്കേര്‍ സാഹിബിന്റെ മറുപടി

നബി സ ക്ക് സിഹ്രു ഭാധിച്ചു എന്നാ ഹധീസു ഈമാനുള്ളവര്‍ സ്വീകരികില്ല എന്ന് -മടവൂരി സ്നേഹിതന്‍ ഇഫ്തികര്‍ അഹമ്മെടിന്റെ ജല്പനനള്‍ക്ക് അബൂബച്കേര്‍ സാഹിബിന്റെ മറുപടി
-----------------------------------------------------------------------------------------------------------
ആദ്യം നമുക്ക് ആരുടെ ഈമാനാണ് ശരി എന്ന് നോക്കാം. നബി (സ) സ്വന്തം പത്നി ഈമാനുള്ളവരുടെ മാതാവായ ആയിഷ (റ) യോട് നബി (സ) തന്നെ ഈ കാര്യം പറയുന്നു, ഈമാനുള്ളവരുടെ അഥവാ വിശ്വാസികളുടെ മാതാവായ ആയിഷ (റ) അത് ചോദ്യം ചെയ്യാതെ ഈമാനോടെ അത് വിശ്വസിക്കുന്നു, ഈമാനുള്ളവരുടെ നേതാക്കളായ സ്വഹാബികള്‍ അത് വിശ്വസിക്കുന്നു, ആ സിഹ്റ് നീക്കം ചെയ്യാന്‍ നബി (സ)യോട് ഈ സിഹൃന്റെ വിഷയം പറഞ്ഞ മലക്കുകള്‍ പറഞ്ഞ പ്രകാരം നബിയുടെ നിര്‍ദ്ദേശ പ്രകാരം കിണറ്റില്‍ നിന്ന് അത് നീക്കം ചെയ്യുന്നു, ഇവിടെയൊന്നും ഈമാനുള്ള സ്വഹാബികള്‍ ഇഫ്തി പറഞ്ഞത് പോലെ "ഈമാനുള്ളവര്ക്ക് ഇത് ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല" ചോദിക്കുന്നില്ല അങ്ങനെ ചിന്തിക്കുന്നു പോലുമില്ല. അങ്ങനെ ഈ ഹദീസ് കൊണ്ട് വന്ന ഈമാനുള്ള ഇമാം ബുഖാരി ഇഫ്തിയുടെ ഈ സംശയം (ഈമാനുള്ളവര്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ല എന്ന സംശയം) പ്രകടിപ്പിച്ചില്ല, ഈ ഹദീസിനെ നിരൂപണം നടത്തിയ ഈമാനുള്ള മുഹദ്ദിസുകള്‍ ആരും ഇഫ്തിയുടെ ഈ സംശയം ഉന്നയിച്ചില്ല. മടവൂരികള്‍ നാഴികക്ക് നാല്‍പ്പതു വട്ടം എടുത്തു പറയുന്ന ആധുനിക ഹദീസ് നിരൂപകനായിരുന്ന ഈമാനുള്ള മര്‍ഹൂം അല്ബാനിയും ഇഫ്തുയുയ്ടെ ഈ സംശയം പ്രകടിപ്പിച്ചില്ല അവര്‍ ഈമാനോടെ ആ ഹദീസിനെ സ്വഹീഹാക്കി. അവസാനം ലോകത്തുള്ള ഇന്ന് ജീവിച്ചിരിക്കുന്നവരും അല്ലാത...്തവരുമായ അഹ്ലുസ്സുന്നത്തിന്റെ ഈമാനുള്ള ഹദീസ് നിരൂപകര്‍ എല്ലാവരും (മുഅതസികളുടെ ആശയം പേറി നടക്കുന്ന ഒറ്റപ്പെട്ട ചിലരൊഴികെ) എല്ലാവരും ഈ ഹദീസിന്നു ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞു. എന്തിനേറെ പറയുന്നു, മടവൂരികളുടെ മൌലവിമാര്‍ പോലും അവരുടെ ഔദ്യോഗിക പത്രങ്ങളില്‍ ഈ ഹദീസിന്നു ഒരു കുഴപ്പവുമില്ല എന്ന് ഫത്‌വ കൊടുത്തു. ആ മുഫ്തികളില്‍ ഏറ്റവും വലിയ പണ്ഡിതന്‍ കൊട്ടപ്പുറം സുന്നി മുജാഹിദു സംവാദത്തില്‍ കാന്തപുരത്തെ തറപറ്റിച്ച പരാജയപ്പെടുത്തിയ അബ്ദുല്‍ ഹമീദ് മദനിയും "ഈമാനുള്ളവര്‍ക്ക് ഇങ്ങിനെ വിശ്വസിക്കാന്‍ കഴിയുമോ" എന്ന ഇഫ്തിയുടെ ഈ ചോദ്യം ചോദിച്ചില്ല. മടവൂരികളുടെ വലിയ വലിയ നേതാക്കളായ പണ്ഡിതന്മാരായ എം. ഐ. സുല്ലമി ചോദിച്ചില്ല, സി.എം. മൌലവി ചോദിച്ചില്ല, കോയക്കുട്ടി ഫാറുക്കി ചോദിച്ചില്ല, C .P. ഉമര്‍ സുല്ലമി ചോദിച്ചില്ല, ലോക പ്രശസ്ത ഇസ്ലാമിക് യൂനിവേര്‍സിറ്റിയായ മദീന യൂനിവേര്‍സിറ്റിയില്‍ നിന്ന് പഠിച്ചു ഡിഗ്രിയും ഡോക്ടരേറ്റും എടുത്ത ഹുസൈന്‍ മടവൂര്‍ പോലും ചോദിച്ചില്ല, ഈ ഇഫ്തിയുടെ ഉമ്മ തന്നെ ഈ വിഷയത്തെ കുറിച്ച് ഫത്‌വ ചോദിക്കാന്‍ ഹുസൈന്‍ മടവൂരിനെ ഫോണില്‍ വിളിച്ചു ചോദിച്ചപ്പോള്‍ വളരെ സൂത്രത്തില് അദ്ദേഹം ഒഴിഞ്ഞു മാറിയത് ഇഫ്തിക്ക് തന്നെ നന്നായി അറിയാം. അപ്പോള്‍ ഇഫ്തി, ചോദിക്കാട്ടെ, ഇവര്‍ക്ക് ആര്‍ക്കും ഈമാനില്ലേ? എന്താ ഈ പറയുന്നത്? നബി (സ) യുടെ കൂടെ സദാ സമയവും ഉണ്ടാവാറുള്ള സ്വഹാബികള്‍ ആര്‍ക്കും ഈമാനുണ്ടാ യിരുന്നില്ലേ? ഇഫ്തി, കുറച്ചു ആലോചിച്ചിട്ടു വേണ്ടേ മറുപടി പറയാന്‍. ഇനി, ഇഫ്തി പറഞ്ഞ ...വിഷയം കരീന്‍ എപ്പോഴും നബി (സ) യുടെ കൂടെ ഉണ്ടല്ലോ? സംരക്ഷണത്തിനുള്ള മലക്കും കൂടെ ഉണ്ടല്ലോ? എന്നിട്ടും നബി (സ) ഉഹുദു യുദ്ധത്തില്‍ പരിക്ക് പറ്റിയില്ലേ? ശത്രുക്കള്‍ കുഴിച്ച ചതിക്കുഴിയില്‍ നബി (സ) വീണു നബി (സ) ആ സുന്ദര മുഖത്തു നിന്ന് രക്തം പൊടിഞ്ഞില്ലേ? നബി (സ) ആ മനോഹര പല്ലുകള്‍ക്ക് കേടു പറ്റിയില്ലേ? സംരക്ഷണത്തിനുള്ള മലക്കുണ്ടായിട്ടും നബി (സ) യുടെ ഭക്ഷണത്തില്‍ ജൂത സ്ത്രീ വിഷം പുരട്ടിയത് അറിയാതെ നബി (സ) അതെടുത്തു കഴിച്ചു പോയില്ലേ? ഇതില്‍ നിന്ന് നമുക്ക് നബി (സ) യെ അള്ളാഹു കൈവിട്ടുകളഞ്ഞുവെന്നോ, അല്ലെങ്കില്‍ അങ്ങനെ സംഭവിച്ചത് മോശമായിപ്പോയെന്നോ ആരെങ്കിലും കരുതുമോ? നബിക്കെങ്ങിനെ അങ്ങനെ സംഭവിക്കുക എന്ന് പറയാന്‍ പറ്റുമോ? അത് പോലെ ജൂതന്‍ ചെയ്ത സിഹ്റ് കാരണം 6 മാസക്കാലം അല്‍പ്പം അസ്വസ്ഥതകള്‍ സംഭവിച്ചു എന്ന് ഹദീസില്‍ വന്നതിനെ നാം വിശ്വസിച്ചാല്‍ അതില്‍ നമ്മുടെ ഈമാനിന്നു ഒരു കോട്ടവും തട്ടില്ല എന്ന് ഇഫ്തി മനസ്സിലാക്കുക. അങ്ങനെ കോട്ടം തട്ടും എന്ന ഇഫ്തിയുടെയും കൂട്ടരുടെയും സ്വന്തം നിഗമനങ്ങള്‍ക്ക് സ്വന്തം യുക്തിക്കനുസരിച്ച് പറയുന്ന ജല്‍പ്പനങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. അങ്ങനെ നിങ്ങള്‍ പറഞ്ഞാല്‍ നബി (സ) മുതല്‍ ഇന്ന് ജീവിച്ചിരിക്കുന്ന നിങ്ങളുടെ മൌലവിമാര്‍ക്ക് വരെ ഈമാനില്ല എന്ന് നിങ്ങള്‍ പറയേണ്ടി വരും. നഊദുബില്ലാഹ് അല്ലാഹു നമ്മെ കാക്കട്ടെ - ആമീന്‍. നഊദുബില്ലാഹ് അല്ലാഹു നമ്മെ കാക്കട്ടെ - ആമീന്‍ - എന്ന് മാത്രം ഇപ്പോള്‍ പ്രാര്‍ഥിക്കുന്നു . ഇഫ്തി ഒരു കാര്യം എപ്പോഴും മനസ്സില്‍ സൂക്ഷിക്കുക, ഈ സിഹ്റ് കാരണം നബി (സ) യുടെ വഹ്യിനോ, നബി (സ) ക്ക് അവതരിപ്പിച്ച ഖുര്‍ആനിനോ ഒരു കോട്ടവും തട്ടിയില്ല ...എന്നത് ചരിത്രവും, ശാസ്ത്രവും, ഖുര്‍ആനും സാക്ഷിയാണ്. ഹദീസുകളെ കുറിച്ച് മുസ്ലിംകള്‍ മാത്രമല്ല ഗവേഷണം നടത്തുന്നത് എന്ന് ഇഫ്തി മനസ്സിലാക്കണം. ലോകത്തുള്ള ബുദ്ധി ജീവികളായ അമുസ്ലിമുകളായ ഹദീസ് ചരിത്ര ഗവേഷകന്മാര്‍ പോലും ഹദീസുകളുടെ പ്രാമാണികതയില് സംശയം പ്രകടിപ്പിച്ചിട്ടില്ല എന്ന് നാം മനസ്സിലാക്കുക. നബി (സ) യെ ഇകഴ്ത്താന്‍ ശ്രമിച്ച സയണിഷ്റ്റുകള്‍ പോലും ഹദീസുകള്‍ക്ക് മുമ്പില്‍ മുട്ടുമാടാക്കേണ്ടി വന്നിട്ടുണ്ട് എന്ന് ഇഫ്തി മനസ്സിലാക്കണം. ഖുര്‍ആനിന്റെയും വഹ്യിന്റെയും സംരക്ഷണം ഏറ്റെടുത്തിരിക്കുന്നു എന്ന് അല്ലാഹു നമുക്ക് ഉറപ്പു തന്നതാണ്. അത് കൊണ്ട് തന്നെ നമുക്ക് അതില്‍ ഒരു സംശയത്തിന്നും ഒരു പഴുതുമില്ല. انا نحن نزلنا الذكر وأنا له لحافظون അത് കൊണ്ട് ഒന്ന് കൊണ്ടും ഇഫ്തി പേടിക്കേണ്ട, ഖുര്‍ആനിന്റെയും വഹ്യുന്റെയും സംരക്ഷണം അള്ളാഹു ഏറ്റെടുത്തിരിക്കുന്നു. Mattulla മറ്റുള്ളവരുടെ ഈമാന്‍ ഓര്‍ത്തു വിഷമിക്കാതെ ഇഫ്തി സുഖമായി പോയി കിടന്നുറങ്ങുക. അല്ലാഹു ഇഫ്തിക്ക് സത്യം മനസ്സിലാക്കി സച്ചരിതരായ സലഫുസ്സാലിഹുകള്‍ ഹദീസുകള്‍ നിഷേധിച്ചിട്ടില്ലാത്ത സച്ചരിതരായ അവരുടെ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാന്‍ അല്ലാഹു ഇഫ്തിക്ക് തൌഫീക്ക് ചെയ്യട്ടെ -

ആരോപണങ്ങള്‍ക്ക് ഡോ: കെ.കെ. സകരിയ്യാ സ്വലാഹി മറുപടി പറയുന്നു

? താങ്കള്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ മുഖ്യപ്രബോധന വിഷയങ്ങളില്‍ നിന്ന് മാറി ആശയക്കുഴപ്പമുണ്ടാക്കുന്ന ജിന്ന്, സിഹ്ര്‍ വിഷയങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നു എന്ന ആക്ഷേപം വ്യാപകമാണല്ലോ? ഇതിനെക്കുറിച്ച് എന്ത് പറയാനുണ്ട്?



ചില തല്‍പ്പരകക്ഷികള്‍ പടച്ച് വിടുന്ന അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണിത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ഇടതടവില്ലാതെ കേരളത്തിലെ സലഫീദഅ്വാ രംഗത്ത് പ്രവര്‍ത്തിച്ച് വരുന്ന ഒരു എളിയ പ്രവര്‍ത്തകനാണ് ഞാന്‍. എന്റെ പ്രസംഗങ്ങളും ലേഖനങ്ങളും 95 ശതമാനവും ഖുറാഫീ വിരുദ്ധ വിഷയങ്ങളായിരുന്നുവെന്ന് കേരളത്തിലെ സലഫീ പ്രബോധനരംഗം നിഷ്പക്ഷമായി നോക്കിക്കാണുന്ന എല്ലാവര്‍ക്കും ബോധ്യമാകും. മുജാഹിദ് പ്രസ്ഥാനത്തിന്റെ മുഖ്യ അജണ്ടയായ ശിര്‍ക്ക്-ബിദ്അത്ത്-ഖുറാഫാത്തുകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഈയുള്ളവന്‍ എന്നും സജീവമായി രംഗത്തുണ്ടായിരുന്നു. ജിന്ന്-സിഹ്ര്‍ വിഷയങ്ങള്‍ സംഘടനാ പിളര്‍പ്പിന് ശേഷം സജീവമായ ശേഷം പോലും ഞാന്‍ നടത്തിയിട്ടുള്ള പ്രഭാഷണങ്ങളും അല്‍ ഇസ്വ്ലാഹിലും മറ്റും എഴുതിയിട്ടുള്ള ലേഖനങ്ങളും പരിശോധിച്ചാല്‍ തന്നെ ഈ വിഷയം തുലോം തുച്ഛമായാണ് ഞാന്‍ കൈകാര്യം ചെയ്തത് എന്ന് മനസ്സിലാകും.
തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി മടവൂരികള്‍ ഈ വിഷയം സജീവ ചര്‍ച്ചയാക്കി ആശയക്കുഴപ്പങ്ങള്‍ ഇളക്കി വിട്ടപ്പോള്‍ എതിരാളികള്‍ക്കിടയില്‍ ജീവിക്കുന്ന നമ്മുടെ പ്രവര്‍ത്തകരുടെ സംശയങ്ങള്‍ അകറ്റാന്‍ ആരോപകര്‍ക്ക് മറുപടി കൊടുക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. എടത്തനാട്ടുകര, കടവത്തൂര്‍, താനാളൂര്‍, ഒളവണ്ണ….തുടങ്ങിയ സ്ഥലങ്ങളില്‍ മടവൂരികള്‍ക്കെതിരില്‍ നടത്തിയ മറുപടി പ്രസംഗങ്ങളും മടവൂരികളുടെ കുപ്രചരണങ്ങളെ ക്വുബൂരികള്‍ ഏറ്റെടുത്തപ്പോള്‍ മലപ്പുറം ജില്ലയിലെ ഇരുമ്പുഴിയില്‍ മൂന്ന് ദിവസങ്ങളിലായി നടത്തിയ മറുപടി പ്രസംഗവും നമ്മുടെ പ്രവര്‍ത്തകര്‍ വ്യാപകമായി വിതരണം ചെയ്തിരുന്നു. മടവൂരീ നേതാവ് എം.ഐ. സുല്ലമി ‘ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും’ എന്ന പേരില്‍ ഒരു പുസ്തകമിറക്കി മടവൂരികളുടെ വ്യതിയാനത്തിന് മറ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ‘ഗള്‍ഫ് സലഫികളും കേരളത്തിലെ ഇസ്വ്ലാഹീ പ്രസ്ഥാനവും-വിമര്‍ശനങ്ങള്‍ക്ക് മറുപടി’ എന്ന പേരില്‍ ഞാന്‍ അതിന് മറുപടി എഴുതിയിരുന്നു. കെ.എന്‍.എം. ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ ഖാദിര്‍ മൌലവിയാണ് പ്രസ്തുത കൃതി ആദ്യാന്തം പരിശോധിച്ചു തന്നത്. മടവൂരികള്‍ ഉയര്‍ത്തി വിട്ട പുകമറകളെ നീക്കുവാനും ‘മുജാഹിദുകള്‍ തിരുത്തിപ്പറയുന്നു, സമസ്ത പണ്ട് പറഞ്ഞിടത്ത് മുജാഹിദുകളും എത്തി…….’ എന്നിങ്ങനെയുള്ള ക്വുബൂരികളുടെ ദുഷ്പ്രചാരവേലകളെ ഫലപ്രദമായി നേരിടാനും സലഫീ സുഹൃത്തുക്കള്‍ക്ക് മേല്‍ പറഞ്ഞ കാസറ്റുകളും പുസ്തകങ്ങളും ഇസ്വ്ലാഹ് മാസികയിലെ ലേഖനങ്ങളും അന്ന് ഏറെ സഹായകമായിട്ടുണ്ട് എന്ന് പലരും എന്നോട് നേരില്‍ പറഞ്ഞിട്ടുണ്ട്. എതിരാളികള്‍ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഈ വിഷയത്തിന്റെ നിജസ്ഥിതി വ്യക്തമാക്കിക്കൊടുക്കല്‍ നമ്മുടെ ബാധ്യതയായി മാറുമല്ലോ? അതുമാത്രമാണ് പലരെയും പോലെ ഞാനും നിര്‍വ്വഹിച്ചത്. ജനാബ് അഹ്മദ് അനസ് മൌലവി ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നത് നിഷേധിക്കാനാവില്ല. ഇത് നാം ചെയ്തില്ലെങ്കില്‍ രണ്ടു കാര്യങ്ങള്‍ നാം ഭയപ്പെട്ടു. 1) ദീന്‍ തെറ്റിദ്ധരിക്കപ്പെടുന്നതിന് നാം നേര്‍ക്കുനേര്‍ സാക്ഷികളായിട്ടും ജനങ്ങള്‍ക്ക് നിജസ്ഥിതി വിവരിച്ച് കൊടുത്തില്ലെങ്കില്‍ അല്ലാഹുവിങ്കല്‍ നാം കുറ്റക്കാരായിത്തീരും. 2) നമ്മുടെ ഈ ആദര്‍ശ പ്രസ്ഥാനത്തിന് എതിരാളികളെ നേരിടാന്‍ വേണ്ടത്ര തെളിവും ന്യായവുമില്ലെന്ന് തെറ്റിദ്ധരിച്ച് പ്രവര്‍ത്തകര്‍ പുറത്ത് പോകും. ജിന്നും സിഹ്റും ഇടക്കാലത്ത് കൂടുതല്‍ ചര്‍ച്ചയാവാനുള്ള പശ്ചാതലം ഇതാണ്. കെ.ജെ.യു വിന്റെ മുമ്പില്‍ ഞാന്‍ അവതരിപ്പിച്ച പ്രബന്ധത്തിലും ആമുഖമായി ഈയൊരു പശ്ചാത്തലം ഞാന്‍ വിവരിച്ചിരുന്നു.
എന്നാല്‍ എതിരാളികള്‍ നമുക്കെതിരില്‍ ഇപ്പോള്‍ എന്ത് പ്രചരിപ്പിക്കുന്നുവെന്നോ നമ്മുടെ പ്രവര്‍ത്തകരെ എതിരാളികളുടെ കുപ്രചാരണങ്ങള്‍ എപ്രകാരം സ്വാധീനിക്കുന്നുവെന്നോ കൃത്യമായി മനസ്സിലാക്കാത്ത ചിലര്‍ “എന്തിനാണ് ഇത്തരം വിഷയങ്ങളൊക്കെ നാം പറയുന്നത്? നമുക്ക് നമ്മുടെ പഴയ രീതിയില്‍ ശിര്‍ക്കും തൌഹീദും സുന്നത്തും ബിദ്അത്തുമൊക്കെ വിശദീകരിച്ചാല്‍ പോരേ? വെറുതെ ആളുകളെ വസ്വാസാക്കി പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍ നിന്നും തെറ്റുന്നത് എന്തിനാണ്………” എന്നൊക്കെ ചോദിച്ച് വെറുതെ ആക്ഷേപം ചൊരിയുകയാണ്.
?താങ്കളുടെ പ്രസംഗങ്ങളും ലേഖനങ്ങളും ജിന്ന്-സിഹ്ര്‍ വിഷയത്തില്‍ മുജാഹിദുകളില്‍ ആശയക്കുഴപ്പമുണ്ടാക്കി മുജാഹിദുകളുടെ നിര്‍ഭയത്വം നഷ്ടപ്പെടുത്തി എന്നാണ് മറ്റൊരു ആരോപണം?
മുന്‍വിധിയില്ലാതെ, പ്രമാണങ്ങളിലുള്ളത് കൂട്ടാതെ-കുറക്കാതെ നിഷ്പക്ഷമായി സ്വീകരിക്കുന്ന ഏതൊരു മുജാഹിദ് പ്രവര്‍ത്തകനും ഈ വിഷയത്തില്‍ ആശയക്കുഴപ്പങ്ങളുണ്ടാവില്ല എന്നാണ് ഞാന്‍ കരുതുന്നത്. കാരണം, സ്വഹാബികള്‍ക്കിടയിലോ സലഫുസ്സ്വാലിഹുകള്‍ക്കിടയിലോ ഇന്ന് ആരോപിക്കുന്ന രൂപത്തിലുള്ള ആശയക്കുഴപ്പങ്ങളുണ്ടായിട്ടില്ല. മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങിലുള്ള സലഫീ പണ്ഡിതന്‍മാര്‍ ഈ വിഷയം വിവരിച്ചത് പോലെയും കേരളത്തിലെ പഴയകാല സലഫീ നേതാക്കള്‍ എഴുതിയതിന്റെ വെളിച്ചത്തിലുമാണ് ഞാന്‍ ഈ വിഷയം കൈകാര്യം ചെയ്തിട്ടുള്ളത്. സലഫീ പണ്ഡിതര്‍ ആരും പറയാത്ത പുതിയ യാതൊരു വാദഗതിയും ഈ വക വിഷയങ്ങളില്‍ ഞാന്‍ പറഞ്ഞിട്ടില്ല. ഈ വിഷയം പച്ചയായി എഴുതുകയും പ്രസംഗിക്കുകയും ചെയ്ത ലോകത്തിന്റെ വിവിധ ഭാഗങ്ങിലുള്ള സലഫീ പണ്ഡിതന്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയിലും ഇത്തരം ആശയക്കുഴപ്പങ്ങള്‍ കാണാന്‍ സാധിക്കുന്നില്ല. എതിരാളികളുടെ കുപ്രചരണങ്ങള്‍ അവിടങ്ങളില്‍ ഉണ്ടെങ്കിലും പ്രമാണങ്ങള്‍ കൊണ്ട് സലഫികള്‍ അതിനെ എതിര്‍ത്ത് തോല്‍പ്പിക്കുന്നുണ്ട്.
ശ്രദ്ധാര്‍ഹമായ മറ്റൊരു കാര്യം, ജിന്ന്-പിശാച് വിഷയങ്ങളില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി പലരും ഉണ്ടാക്കിയ ആശയക്കുഴപ്പങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചയാളാണ് ഞാന്‍. സംഘടനാ പിളര്‍പ്പിന്റെ തൊട്ടുടനെ (2002ല്‍) ‘കെ.എന്‍.എം ജിന്നുസേവയിലേക്കും പിശാചുബാധയിലേക്കും നയിക്കുകയാണ്’ എന്ന് മടവൂരികള്‍ കുപ്രചാണം നടത്തിയപ്പോള്‍ ‘ജിന്നുസേവയും പിശാചുബാധയും പിളര്‍പ്പന്‍മാരുടെ സ്വന്തം കൃതികളില്‍’ എന്ന പേരില്‍ ഞാന്‍ ഒരു കൊച്ചുപുസ്തകം രചിക്കുകയുണ്ടായി. കെ.എന്‍.എം ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ ഖാദിര്‍ മൌലവിയും അന്നത്തെ ഐ.എസ്.എം ജനറല്‍ സെക്രട്ടറി സി.പി സലീമും വിശദമായി പരിശോധിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തിയാണ് ആ ലഘുകൃതി പുറത്തിറക്കിയത്. ഐ.എസ്.എം സംസ്ഥാന സമിതി മുഖേന വിതരണം ചെയ്ത ഈ കൃതിയില്‍ എന്തെങ്കിലും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങളോ മുജാഹിദുകളെ പേടിപ്പിക്കുന്ന കാര്യങ്ങളോ ഉണ്ടായിരുന്നെങ്കില്‍ എ.പി യും സി.പി സലീമും അത് പുറത്തിറക്കാനും പ്രചരിപ്പിക്കാനും അനുവദിക്കുമായിരുന്നോ? അന്ന് ഈ കൃതിക്ക് പേരിനെങ്കിലും ഒരു മറുപടി എഴുതാന്‍ പോലും ധൈര്യപ്പെടാതെ മടവൂരികള്‍ ഈ ചര്‍ച്ചയില്‍ നിന്നും പിന്‍വലിയുകയാണുണ്ടായത്.
പിന്നീട് കോഴിക്കോട് സാല്‍വേഷന് മുമ്പായി വീണ്ടും മടവൂരികള്‍ ഈ വിഷയവുമായി രംഗത്ത് വന്നു. അതിനും കാരണമുണ്ടായിരുന്നു. കേരളമുസ്ലിംകള്‍ക്ക് പുതുമയുള്ളതും മുസ്ലിംകള്‍ക്കിടയിലും അമുസ്ലിംകള്‍ക്കിടയിലും പറഞ്ഞറിയിക്കാനാകാത്ത മാറ്റമുണ്ടാക്കുകയും ചെയ്ത ഒരു ദഅ്വാ സംരംഭമായിരുന്നു സാല്‍വേഷന്‍. സാല്‍വേഷന്റെ പ്രചാരണവുമായി കേരളീയ സമൂഹത്തെ നാം കയ്യിലെടുത്ത കാലമായിരുന്നു അത്. കേരളത്തിന്റെ മുക്കിലും മൂലയിലും മുജാഹിദുകളുടെ ദഅ്വത്ത് കൊണ്ട് ഈ ആദര്‍ശത്തിന്റെ ശത്രുക്കള്‍ പൊറുതി മുട്ടിയ സമയവുമായിരുന്നല്ലോ അത്? ഈ പോക്ക് പോയാല്‍ തങ്ങള്‍ക്ക് അധികം കാലം മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞ മടവൂരികളും അവരുമായി രഹസ്യബന്ധമുണ്ടാക്കിയ ക്വുബൂരികളും കൂടി വീണ്ടും ജിന്ന്-സിഹ്ര്‍ വിഷയം എടുത്തിടുകയായിരുന്നു. സാല്‍വേഷന്‍ എന്ന ലക്ഷ്യവുമായി മുന്നോട്ട് കുതിച്ച നാം തല്‍ക്കാലം എതിരാളികളുടെ ഈ ചൂണ്ടയില്‍ കൊത്താതിരിക്കാനും സാല്‍വേഷന് ശേഷം അവര്‍ക്കെതിരില്‍ ആഞ്ഞടിക്കാനും തീരുമാനിക്കുകയായിരുന്നു. അത് കൊണ്ട് തന്നെ സാല്‍വേഷന്‍ കണ്ട് തിരിച്ച് പോവുന്ന നമ്മുടെ പ്രവര്‍ത്തകര്‍ക്ക് മടവൂരികളെ ചെറുക്കാനുതകുന്ന ഒരു ലഘുകൃതി ഞാന്‍ തയ്യാറാക്കി. ‘ജിന്നും സിഹ്റും മടവൂരികളുടെ ദുഷ്പ്രചാരണവും’ എന്ന പേരില്‍ ഐ.എസ്.എം നേതാക്കള്‍ പരിശോധിച്ച ശേഷം സാല്‍വേഷനില്‍ ധാരാളമായി വിതരണം ചെയ്തതാണ്. ചോദ്യോത്തര രൂപത്തിലുള്ള പ്രസ്തുത കൃതിയിലും മുജാഹിദുകളെ ആശയക്കുഴപ്പത്തിലാക്കുന്നതോ അവരുടെ നിര്‍ഭയത്വം ഇല്ലാതാക്കുന്നതോ ആയ വല്ല ആശയങ്ങളും ഉള്ളതായി സംഘടനാ നേതാക്കളോ പ്രവര്‍ത്തകരോ ഇന്ന് വരെ ചൂണ്ടിക്കാണിച്ചിട്ടില്ല. എന്നുമാത്രമല്ല, മടവൂരികളെ പരസ്യമായി നേരിടാനുള്ള ഒരു മാര്‍ഗ്ഗം തുറന്ന് കൊടുക്കാന്‍ ഈ കൊച്ചുകൃതി കൊണ്ട് സാധിച്ചുവെന്ന് പല പ്രവര്‍ത്തകരും സംഘടനാ ഭാരവാഹികളും എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്.
വീണ്ടും കട്ട് മുറിച്ച ചില പ്രസംഗക്ളിപ്പുകളുമായി മടവൂരികള്‍ നമ്മെ ആക്രമിക്കുന്നത് തുടര്‍ന്നപ്പോള്‍ നമ്മുടെ നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം ശംസുദ്ദീന്‍ പാലത്തിന്റെ ‘മുഖ്യശത്രു’ എന്ന സി.ഡി പിന്‍വലിക്കുകയും അദ്ദേഹത്തിന് സംഭവിച്ച ചില സ്ഖലിതങ്ങള്‍ പരസ്യമായി തിരുത്താന്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം ഏതെല്ലാം വിഷയങ്ങള്‍ എങ്ങനെ തിരുത്തി എന്ന് എന്റെ കടവത്തൂര്‍ പ്രസംഗത്തില്‍ അക്കമിട്ട് വ്യക്തമാക്കുകയും പിന്നീട് അദ്ദേഹത്തിന്റെ അഭിമുഖം ‘ഇസ്വ്ലാഹ്’ മാസികയില്‍ ഞാന്‍ തന്നെ മുന്‍കയ്യെടുത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ അഭിമുഖം വന്നതിന് ശേഷമായിരുന്നു ശംസുദ്ദീന്‍ പാലത്തിനെ ആക്രമിക്കാന്‍ മടവൂരികള്‍ക്ക് ആയുധമില്ലാതായത്. അതുകൊണ്ട് തന്നെ പല ആരോപണങ്ങളും വിഴുങ്ങാന്‍ മടവൂരികള്‍ നിര്‍ബന്ധിതരായി
പിന്നീട്, മടവൂരികളുടെ ഈ വിഷയത്തിലുള്ള ആശയപ്പാപ്പരത്തം വ്യക്തമാക്കിക്കൊണ്ടും അവരുടെ ഹദീസ് നിഷേധ നിലപാട് തുറന്ന് കാട്ടിക്കൊണ്ടും അവര്‍ക്ക് മറുപടി പറയണമെന്ന് നമ്മളെല്ലാം തീരുമാനിച്ചപ്പോള്‍ ജ:അബ്ദുറഹ്മാന്‍ സലഫി, അഹ്മദ് അനസ് മൌലവി, മുനീര്‍ മദനി, എന്നിവരെപ്പോലെ ഞാനും മുന്‍പന്തിയിലുണ്ടായിരുന്നു. ഈ വിഷയകമായി മടവൂരികള്‍ ഉയര്‍ത്തി വിട്ട ആരോപണങ്ങള്‍ക്ക് കടവത്തൂരില്‍ വെച്ച് രണ്ട് ദിവസങ്ങളിലായി മറുപടി പറഞ്ഞ് കൊണ്ട് ഞാന്‍ നടത്തിയ ഏഴ് മണിക്കൂര്‍ നീണ്ട പ്രഭാഷണത്തിന് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നമ്മുടെ പ്രവര്‍ത്തകര്‍ക്ക് മടവൂരികളെ നേരിടാനുള്ള വലിയ ആയുധമായി ഈ പ്രഭാഷണം ഉപയോഗപ്പെട്ടിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. പല കെ.എന്‍.എം നേതാക്കളും പോഷക ഘടകങ്ങളുടെ ഉത്തരവാദപ്പെട്ടവരും എന്നെ നേരില്‍ കണ്ട പല സന്ദര്‍ഭത്തിലും അവരുടെ സന്തോഷം അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട് (അല്‍ഹംദുലില്ലാഹ്). പ്രസ്തുത പ്രസംഗത്തിലോ എടത്തനാട്ടുകര, താനാളൂര്‍, ഒളവണ്ണ, ഇരുമ്പുഴി…തുടങ്ങിയ സ്ഥലങ്ങളില്‍ മടവൂരികള്‍ക്ക് മറുപടി പറഞ്ഞ് കൊണ്ട് അക്കാലങ്ങളില്‍ നടത്തിയ പ്രസംഗങ്ങളിലോ മുജാഹിദ് പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കുന്നതോ അവരെ പേടിപ്പിക്കുന്നതോ ആയ വല്ല വാചകങ്ങളുമുണ്ടായിരുന്നുവെന്ന് നമ്മുടെ എതിരാളികളായ മടവൂരീ ആശയക്കാരും മൌദൂദികളും ക്വുബൂരികളുമല്ലാതെ ഒരാളും പറഞ്ഞിട്ടില്ല. പിന്നീട് അഹ്മദ് അനസ് മൌലവിയും നിലമ്പൂരിലെ കെ.ജെ.യു വിശദീകരണത്തില്‍ വെച്ച് ഹനീഫ് കായക്കൊടിയും ‘മടവൂരീ ചാരന്‍’ എന്ന് പരസ്യമായി വിളിച്ച കെ.കെ.പി അബ്ദുല്ല എന്ന കുതന്ത്രക്കാരന്‍ കട്ടുമുറിച്ചും ദുര്‍വ്യാഖ്യാനിച്ചും എനിക്കെതിരില്‍ ഇറക്കിയ ഡോക്യുമെന്ററി ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിച്ചപ്പോഴും അതില്‍ സത്യമറിയാത്ത ചിലര്‍ വഞ്ചിതരായി എന്നല്ലാതെ, എന്റെ ഏതെങ്കിലും ലേഖനം തിരുത്തണമെന്നോ പ്രസംഗ സി.ഡി പിന്‍വലിക്കണമെന്നോ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടില്ല. മാത്രവുമല്ല, ഇവ്വിഷയകമായി കെ.ജെ.യു മുമ്പാകെ ഞാന്‍ സമര്‍പ്പിച്ച പ്രബന്ധം കെ.എന്‍.എം, കെ.ജെ.യു പ്രസിഡന്റ്-ജ.സെക്രട്ടറിമാരും കെ.ജെ.യു ഫത്വാ ബോര്‍ഡ് ചെയര്‍മാനും ഉള്‍പ്പെട്ട ജൂറി വിശദമായി പരിശോധിക്കുകയും ശേഷം എന്നെ നേരില്‍ വിളിച്ച് പ്രബന്ധത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ആ സംസാരത്തിലും എന്റെ പ്രബന്ധത്തില്‍ മുജാഹിദുകളെ ആശയക്കുഴപ്പത്തിലാക്കുന്നതോ പേടിപ്പിക്കുന്നതോ ആയ എന്തെങ്കിലും പരാമര്‍ശങ്ങള്‍ ഉള്ളതായി എന്നോട് പറഞ്ഞിട്ടുമില്ല. പിന്നീട്, ഇ.കെ. സമസ്തക്കാര്‍ നമുക്കെതിരില്‍ 25 ചോദ്യങ്ങളുമായി നമ്മെ വെല്ലുവിളിച്ച് കൊണ്ടും നമ്മുടെ തൌഹീദ് പൊളിഞ്ഞുവെന്ന് വാദിച്ച് കൊണ്ടും ഊരുചുറ്റിയപ്പോള്‍ ഇസ്വ്ലാഹ് മാസികയിലൂടെ ഞാന്‍ അതിനും മറുപടി നല്‍കി. പിന്നീടത് ‘അമ്പലക്കടവ് ഫൈസിയുടെ അന്തം കെട്ട ചോദ്യങ്ങള്‍’ എന്ന പേരില്‍ പുസ്തകമാക്കി ഇറക്കി. ആ പുസ്തകത്തിലും എന്തെങ്കിലും അബദ്ധങ്ങള്‍ ഉള്ളതായി ആരും ചൂണ്ടിക്കാണിച്ചിട്ടില്ല. എന്റെ പ്രസംഗത്തിലോ ലേഖനത്തിലോ പ്രാമാണികമായി എന്ത് തെറ്റുണ്ടായാലും അത് ഏതെങ്കിലുമൊരു കൊച്ചുകുട്ടി ചൂണ്ടിക്കാണിച്ചാലും ഞാനത് തിരുത്താന്‍ തയ്യാറാണ് എന്ന് ഞാന്‍ എന്നും പറയാറുള്ളതാണ്. എന്റെ ആ നിലപാടില്‍ ഇപ്പോഴും ഒരു മാറ്റവുമില്ല. മാത്രവുമല്ല, അങ്ങനെ പ്രാമാണികമായി എന്നെ തിരുത്തുന്നവരോട് ഞാന്‍ എന്നും നന്ദിയുള്ളവനുമായിരിക്കും.
ചുരുക്കിപ്പറഞ്ഞാല്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി മടവൂരികള്‍ ഈ വിഷയത്തില്‍ പ്രചരിപ്പിച്ച വികലവാദങ്ങളെ തുറന്ന് കാട്ടാനും എതിരാളികളെ മുഖാമുഖം നേരിടുന്ന നമ്മുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇതുമൂലം ഉണ്ടായ ആശയക്കുഴപ്പങ്ങള്‍ കഴിയുന്നത്ര ദുരീകരിക്കാനുമാണ് മറ്റ് പലരെയും പോലെ ഞാനും ശ്രമിച്ചിട്ടുള്ളത്. എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ക്ക്, മുന്‍കാല മുജാഹിദ് നേതാക്കളായിരുന്ന ഡോ:ഉസ്മാന്‍ സാഹിബ്, കെ.സി. അബൂബക്കര്‍ മൌലവി, അമാനി മൌലവി, കെ.എം മൌലവി……തുടങ്ങിയവര്‍ ഈ വിഷയത്തില്‍ എഴുതിയതും പറഞ്ഞതുമായ കാര്യങ്ങള്‍ പോലും ദഹിക്കുന്നില്ല എന്നതാണ് സത്യം.
പിന്നെ മറ്റൊരു കാര്യം, ഇതുപോലെയുള്ള ചര്‍ച്ചാവിഷയങ്ങള്‍ വരുമ്പോള്‍ വിഷയം വേണ്ടത്ര പഠിച്ചവരും പഠിക്കാന്‍ സാധിക്കാത്തവരും തമ്മില്‍ അഭിപ്രായഭിന്നത സ്വാഭാവികമാണ്. അതിന്റെ പേരില്‍ പരസ്പരം പഴി ചാരാതെ തെറ്റുകള്‍ ഗുണകാംക്ഷയോടെ അങ്ങോട്ടുമിങ്ങോട്ടും ചൂണ്ടിക്കാണിച്ച് ഐക്യത്തോടെ മുന്നോട്ട് പോകാന്‍ ശ്രമിക്കുകയാണ് തൌഹീദ് പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. പ്രത്യേകിച്ചും, ശിര്‍ക്ക്-ഖുറാഫാത്ത്-ബിദ്അത്തുകള്‍ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ പോലും ഉപോയഗപ്പെടുത്തി പ്രചരിപ്പിക്കുന്ന പുരോഹിതന്‍മാര്‍ ശക്തി പ്രാപിച്ച് കൊണ്ടിരിക്കുന്ന ഈ കാലത്ത്. മറിച്ചുള്ള നിലപാടുകള്‍ തൌഹീദീ പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കാനും എതിരാളികള്‍ക്ക് ശക്തി പകരാനും മാത്രമേ ഉപകരിക്കുകയുള്ളൂ.
?ളഈഫായ ഹദീസുകള്‍ കൊണ്ട് അമല്‍ ചെയ്യാമെന്ന് വാദിച്ച് കൊണ്ട് താങ്കള്‍ മുജാഹിദുകളെ ഒരു പുതിയ മന്‍ഹജിലേക്ക് കൊണ്ട് പോവുന്നു എന്നാണ് മറ്റൊരു ആരോപണം?
എന്തിനാണ് ചിലര്‍ ഇത്തരം കളവുകള്‍ പ്രചരിപ്പിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ളഈഫായ ഹദീസുകള്‍ കൊണ്ട് ഒരു വിഷയത്തിലും അമല്‍ ചെയ്യാമെന്ന് എനിക്ക് വാദമില്ല. അത് പാടില്ലെന്ന് അല്‍മനാറിലും വിചിന്തനത്തിലും ഇസ്വ്ലാഹിലും ലേഖനങ്ങളെഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നയാളാണ് ഞാന്‍. അങ്ങനെയുള്ള എന്നെക്കുറിച്ച് ഇത്തരത്തില്‍ ആരോപണമുന്നയിക്കാന്‍ മടവൂരീ ചാരന്‍മാര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. ദുര്‍ബല ഹദീസുകള്‍ കൊണ്ട് അമല്‍ ചെയ്യാമെന്ന് വാദിക്കുന്ന തബ്ലീഗുകാര്‍ക്ക് എത്രയോ സ്റേജുകളില്‍ മറുപടി പറഞ്ഞയാളാണ് ഞാന്‍.
?‘യാ ഇബാദല്ലാ, അഈസൂനീ’ എന്ന ദുര്‍ബ്ബല ഹദീസ് കൊണ്ട് ഹജ്ജിന് പോയ സമയത്ത് ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍ അമല്‍ ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നുണ്ടല്ലോ? വിജനമായ മരുഭൂമിയിലൂടെ ഹജ്ജിന് വേണ്ടി നടന്ന് പോകുമ്പോള്‍ വഴി തെറ്റിയെന്നും ‘അല്ലാഹുവിന്റെ അടിമകളേ എനിക്ക് വഴി കാണിച്ച് തരണേ’ എന്ന് ഉറക്കെ വിളിച്ചുവെന്നും അങ്ങനെ അദ്ദേഹത്തിന് വഴി തെളിഞ്ഞ് കിട്ടി എന്നുമാണല്ലോ റിപ്പോര്‍ട്ടിലുള്ളത്?
മഹാനായ അഹ്മദ് ബ്നു ഹമ്പല്‍(റഹി) അമല്‍ ചെയ്തുവെന്ന് രിവായത്ത് വന്നിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷെ, ‘യാ ഇബാദല്ലാഹ്, അഈസൂനീ’ എന്ന റിപ്പോര്‍ട്ട് ളഈഫ് ആണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ഇമാം അവര്‍കള്‍ അമല്‍ ചെയ്തത് എന്ന് പറയാന്‍ കഴിയില്ല. മറിച്ച്, സ്വഹീഹ് ആണെന്ന ധാരണയിലായിരിക്കണം അദ്ദേഹം ചെയ്തത്. ഏതായാലും ഇമാം അവര്‍കള്‍ ചെയ്തത് കൊണ്ട് മാത്രം അത് തെളിവാക്കാന്‍ നമുക്ക് ന്യായമില്ല. (അദ്ദേഹം അമല്‍ ചെയ്തുവെന്ന റിപ്പോര്‍ട്ട് പോലും പരിശോധിക്കേണ്ടതുണ്ട്) മാത്രമല്ല, അദ്ദേഹത്തെ തക്വ്ലീദ് ചെയ്യരുതെന്നും ക്വുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നുമാണ് ദീനിന്റെ വിധികള്‍ സ്വീകരിക്കേണ്ടതെന്നുമാണ് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളത്. അപ്പോള്‍ ളഈഫ് കൊണ്ട് അമല്‍ ചെയ്യാന്‍ പാടില്ല എന്നത് ക്വുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും തെളിഞ്ഞ സ്ഥിതിക്ക് ഇമാം അഹ്മദിന്റെ ദുര്‍ബ്ബല ഹദീസ് കൊണ്ട് അമല്‍ ചെയ്യാന്‍ തെളിവല്ല. അങ്ങനെ അമല്‍ ചെയ്യണമെന്നോ ചെയ്യാമെന്നോ നമുക്കാര്‍ക്കും ഒരു വാദവുമില്ല. യാഥാര്‍ത്ഥ്യങ്ങള്‍ ഇതായിരിക്കെ ഇതിന് വിരുദ്ധമായി എന്നെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അല്ലാഹു പൊറുത്ത് കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ എനിക്ക് കഴിയൂ. ഇത്തരം കുപ്രചാരണങ്ങളുമായി ഊര് തെണ്ടുന്നവര്‍ അവരുടെ അമല്‍ പൊളിക്കുന്ന പ്രവര്‍ത്തിയാണ് ചെയ്യുന്നത് എന്ന് ഓര്‍ക്കുന്നത് നന്ന്.
‘യാ ഇബാദല്ലാ അഈനൂനീ’ എന്ന ഹീദീസ് കൊണ്ട് അമല്‍ ചെയ്യാമെന്ന് കാസര്‍ഗോഡ് ഹദീസ് സെമിനാറിലും താങ്കള്‍ പ്രസംഗിച്ചു എന്നാണ് ആരോപണം?
എനിക്കെതിരെ ഇത്തരം ആരോപണമുന്നയിക്കുന്നവര്‍ ഞാന്‍ പ്രസംഗിച്ച ഏതെങ്കിലുമൊരു സി.ഡി മുഴുവനായി കേട്ടിട്ടുണ്ടാകുമോ എന്നത് എനിക്ക് സംശയമാണ്. ‘യാ ഇബാദല്ലാ അഈനൂനീ’ എന്ന ഹദീസ് ദുര്‍ബലമാണെന്നും അത്കൊണ്ട് അമല്‍ ചെയ്യാന്‍ പാടില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖുറാഫികളുടെ നട്ടെല്ലൊടിച്ച മണ്ണാര്‍ക്കാട് സംവാദത്തിലും അതിനുശേഷം കടവത്തൂര്‍ പ്രസംഗത്തിലും ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. മണ്ണാര്‍ക്കാട് സംവാദ കേസറ്റ് കാണാത്ത മുജാഹിദുകള്‍ ഉണ്ടാകുമോ എന്നത് സംശയമാണ്. ആരോപണമുന്നയിക്കുന്നവര്‍ അത്പോലും കേട്ടിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. ഇതിന് വിരുദ്ധമായി കാസര്‍ഗോഡ് ഹദീസ് സെമിനാറിലും ഞാന്‍ പറഞ്ഞിട്ടില്ല. ആരോപണമുന്നയിക്കാന്‍ മാത്രമായി നടക്കുന്നവര്‍ ഒരിക്കലും സത്യം അന്വേഷിക്കില്ലല്ലോ? പക്ഷേ, അത്തരക്കാരും പരലോകത്ത് എത്തിപ്പെടും എന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

Sunday, June 24, 2012

m m വേങ്ങര ക്ലിപ്പിട്ടു പറ്റിച്ച ക്ലിപ്പ്

m m വേങ്ങര ക്ലിപ്പിട്ടു പറ്റിച്ച ക്ലിപ്പ് -അയാള്‍ ഇട്ടപ്പോഴും -പിന്നീട് രേമോവേ ചെയ്തപ്പോഴും നമ്മുടെ പ്രവര്‍ത്തകന്‍ പിടിക്കപെട്ടപ്പോള്‍

byluxe -എങ്ങിനെ ആളെ കൂട്ടാം -മടവൂരി ഐഡിയ -


ഉമര്‍ മൌലവി മടവൂരിനെതിരെ

ഉമര്‍ മൌലവി മടവൂരിനെതിരെ

 

ഇഖ്‌വാനി ആദര്‍ശങ്ങളോട് ശക്തിയുക്തം എന്നും പോരാടിയിരുന്ന നമ്മുടെ പ്രിയപ്പെട്ട മര്‍ഹൂം ഉമര്‍ മൌലവി 1999 ഡിസംബറിലെ സല്സബീലില്‍ മടവൂരിന്റെ ആദര്‍ശങ്ങളെ പൊളിച്ചു കാട്ടി ഒരു ലേഘനം എഴുതി നിങ്ങളുടെ പഠനത്തിനായി ഇതാ അതിവിടെ സമര്‍പ്പിക്കുന്നു


ഉമര്‍ മൌലവിയോടു അന്നത്തെ ഐ എസ് എം നേതൃത്വം കാണിച്ച നെറികേടുകള്‍ പൂര്‍ണമായി അറിയാന്‍ അദ്ദേഹത്തിന്റെ മകന്‍ എഴുതിയ 'വഴിപിരിഞ്ഞവര്‍' എന്നാ ഗ്രന്ഥം വായിക്കുക


ശ്രദ്ധിക്കുക

ചില ബുദ്ധിയില്ലാത്ത അഥവാ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത മടവൂരി കുട്ടികള്‍ ഒരു ഫൊടൊസ്റ്റാറ്റും കൊണ്ട് നടക്കുന്നുണ്ട് ഉമര്‍ മൌലവി മാര്‍ക്സ് ദഅ'വായുടെ ഉദ്ഘാടനത്തിന് പങ്കെടുത്ത ഫോട്ടോയും 1995 ജനുവരി സല്സബീലില്‍ ഹുസൈന്‍ മടവൂരിനെ കുറിച്ചു ഐ എസ് എമ്മിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് 1999 മെയില്‍ പറഞ്ഞതും കൊണ്ട്
ഇതിലേതാണ് മടവൂരികളെ ലേറ്റസ്റ്റ്‌
വര്‍ഷങ്ങള്‍ക്കു ശേഷം മടവൂരിന്റെ തനി സ്വഭാവം പുറത്തുവരികയും അതിനെ കുറിച്ചു ഉമാര്മൌലവി പ്രതികരിക്കുകയും ചെയ്തതിനു മരുപടിയായതുപോലെ യാണ് ഇവന്മാര്‍ അത് ഫോര്‍വേഡ് ചെയ്യുന്നത് സത്യാന്വേഷികള്‍ ശ്രദ്ധിക്കുക