Thursday, June 28, 2012

സ്വലാഹി ജിന്ന്‍ അടിചിറക്കല്‍ ക്ലിപ്പ്: ഉണ്ടാക്കിയവന്‍ തിരുത്തി....പക്ഷെ നുണയന്മാര്‍ ഇന്നും കൊണ്ട് നടക്കുന്നു


സഹോദരന്മാരെ സക്കരിയ സ്വലാഹി ജിന്നിനെ അടിച്ച് ഇറക്കണം എന്ന് പറഞ്ഞ്‌ കാസര്‍കോട് ഹദീസ് സെമിനാറില്‍ ഒരാള്‍ മൊബൈല്‍ ഇല്‍ ഒരു ക്ലിപ്പ് കൊണ്ട് വന്ന് കേള്‍പ്പിക്കുന്നത് യു ടൂബില്‍ ആദ്യമായി അപ് ലോഡ് ചെയ്ത വ്യക്തി shajitable അത് അദ്ധേഹത്തിന്റെ യു ട്യൂബ് അക്കൌന്റ് ഇല്‍ നിന്നും ഒഴിവാക്കിയതായി അറിയിചിട്ടുണ്ട്...അള്ളാഹു അക്ബര്‍ ....




പ്രസ്തുത പ്രോഗ്രാമ്മില്‍ കൊണ്ട് വന്ന ക്ലിപ്പ് യഥാര്‍ത്ഥ രൂപത്തില്‍ ഉള്ള വേറെ ഒരു വീഡിയോ ഒരു സഹോദരന്‍ യു ടൂബില്‍ അപ് ലോഡ് ചെയ്തിരുന്നു ...ഇപ്പോഴും തെറ്റി ധരിപ്പിക്കുന്ന പ്രസ്തുത ക്ലിപ്പ് വേറെ പല മടവൂരികളും കോപ്പി ചെയ്തു അവരുടെ വകയായി അപ്പ്‌ ലോഡ് ചെയ്തിട്ടുണ്ട് ( MM VENGARA , areekadan313 തുടങ്ങിയവര്‍ )......അല്ലാഹുവിനെ ഭയക്കുന്ന ആളുകള്‍ ആണെങ്കില്‍ മടവൂരി അയാലും ഖുറാഫി ആയാലും നിങ്ങള്‍ ആ വീഡിയോ റീ മൂവ് ചെയ്യുക .....അല്ലാത്ത പക്ഷം ആളുകളെ തെറ്റി ധരിപ്പിക്കുനതിനും ഒരു പണ്ഡിതന്‍ ഉദ്ദേശിക്കാത്ത രീതിയില്‍ അദ്ധേഹത്തിന്റെ വാക്കുകളെ വ്യാഖ്യാനിക്കുകയും ചെയ്തതിനുള്ള പ്രതി ഫലം ഈ ലോകത്തും നാളെ അല്ലാഹുവിന്റെ കോടതിയിലും പ്രതീക്ഷിച്ചു കൊള്ളുക

ഷാജി എന്ന സുഹുര്‍ത്ത് പറയുന്നത് പലരും പലതും പറയുന്നത് കേട്ട് തെറ്റിദരിച്ചു പോയതാണ്...
എല്ലാവരോടുമായി ഞങ്ങള്‍ക്ക് പറയാനുള്ളത് വെറും തെറ്റിദരണയുടെ പേരില്‍ പണ്ഡിതന്മാരുടെ പേരില്‍ കളവു പറഞ്ഞു നടക്കരുത്...
എന്തും ബോദ്ദ്യപെട്ട ശേഷം മാത്രം പറയുക...... 

 ഈ രണ്ടു ക്ലിപ്പ് കണ്ടിട്ട് പോലും ഷാജിയുടെ ചെയ്തിയെ ന്യായീകരിച്ചു കൊണ്ട് പലരും   പല ചോദ്യങ്ങളും ചോതിച്ചു.....
ചിലര്‍ ചോദ്യങ്ങളെ പിന്തുണച്ചു....




 
 ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ മറുപടി നല്‍കിയ ശേഷവും ചിലര്‍ ആ കള്ളാ ക്ലിപ്പിനെ ന്യായീകരിച്ചു കൊണ്ട് രംഗത്ത് വന്നു...
ഞങ്ങളാണ് അപാകത ചെയ്തത് എന്ന് ആരോപിക്കുക വരെ ചെയ്തു
 ഇപ്പോഴും അത് സ്വലാഹി ജിന്നിനെ അടിച്ചിറക്കാന്‍ പഠിപ്പിച്ചതാണ് എന്ന് നുണ പറയുന്നവനെയും കാണുക

ഇനിയും ഇതുമായി നടക്കുന്നവരോട് കൂടുതലായി ഒന്നും പറയാനില്ല...ബാക്കി പരലോകത്താവാം...


 നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്‌. അറിഞ്ഞുകൊണ്ട്‌ സത്യം മറച്ചുവെക്കുകയും ചെയ്യരുത്‌.(2 . 42)
എന്നാല്‍ (സത്യം) നിഷേധിച്ചവര്‍ക്ക്‌ ഇഹത്തിലും പരത്തിലും ഞാന്‍ കഠിനമായ ശിക്ഷ നല്‍കുന്നതാണ്‌. അവര്‍ക്ക്‌ സഹായികളായി ആരുമുണ്ടായിരിക്കുന്നതല്ല.(3 .56)
അങ്ങനെ ഈ സത്യം അവര്‍ക്ക്‌ വന്ന്‌ കിട്ടിയപ്പോഴും അവരതിനെ നിഷേധിച്ചു കളഞ്ഞു. എന്നാല്‍ അവര്‍ ഏതൊന്നിനെ പരിഹസിച്ച്‌ കൊണ്ടിരുന്നുവോ അതിന്‍റെ വൃത്താന്തങ്ങള്‍ വഴിയെ അവര്‍ക്ക്‌ വന്നെത്തുന്നതാണ്‌.(6 .5)

അവസാന ഉപദേശം :  വെറും തെറ്റിദരണയുടെ പേരില്‍ പണ്ഡിതന്മാരുടെ പേരില്‍ കളവു പറഞ്ഞു നടക്കരുത്

2 comments: