Wednesday, June 27, 2012

സിഹ്രു മടവൂരികളുടെ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ -Part 1

1)നബിക്ക് സിഹ്രു ഭാധിച്ചതുമായി ബന്ധപെട്ട ഹദീസ് ഖുരാനിനു എതിരാണ് ?-
നസ്സാഫ് മുസ്ലിയ്യാര്‍ ആണത്വ മുണ്ടെങ്കില്‍ ഓരോന്നിനും വസ്തു നിഷ്ടമായി മറുപടി പറയട്ടെ 

ലോകത്ത് ആഹ്ലുസുന്നയുടെ ഏതു പണ്ഡിതനാണ് ഇത് പറഞ്ഞത് -മുഹ്തസിളികളും ആഹ്ലുല്‍ കലാമിന്റെ ആളുകളും അല്ലാതെ -മറിച്ച് ഈ ഹദീസ് റിപ്പോര്‍ട്ട്‌ ചെയ്ത ആയിഷ ബീവിക്കോ  ഭുകാരിക്കോ മുസ്ലിമിനോ ബൈഹകിക്കോ നസാഹിക്കോ ,ഇമാം അഹമ്മെടിണോ ഇബ്നു അബീ ശൈബക്കോ, സൈടുബ്നു അര്കമിണോ തുടങ്ങി ഈ ഹദീസ് റിപ്പോര്‍ട്ട്‌ ചെയ്തവരും എടുത്തു ഉദ്ധരിക്കുകയും ഇത് പ്രകാരം മതവിധി നടത്തുകയും ചെയ്ത നൂറുകണക്കിന് മുഹധിസുകള്‍ക്ക് ഈ ഹദീസ് മനസ്സിലായില്ലേ?
 ..അതോ ഖുറാന്‍ പറഞ്ഞ അക്രമികളുടെ കൂട്ടത്തിലാണോ ഇവരൊക്കെ ....
ഈ ഹദീസ് സ്വഹീഹാനെന്നും ഇതില്‍ ഖുര്‍ആനിന്റെ നസ്സിനു വിരുദ്ധമായി ഒന്നുമില്ല എന്നകാര്യത്തില്‍ പണ്ഡിതന്മാര്‍ ഇജ്മാഹു ഉണ്ട് (ഇജ്മാഹു മൂന്നാം പ്രമാണമാണ്‌)
ഇനിയോ എതിര്‍ത്ത് എന്ന് ഇവര്‍ക്ക് ആകെ പറയാനുള്ളത് ജസ്സാസിനെയും അദ്ധേഹത്തിന്റെ വാദങ്ങള്‍ എടുത്തു കൊടുതവരെയും ആണ് -എന്നാല്‍ ജസ്സാസു മുഹ്തസിളികളില്‍ പെട്ട ആളും ഒരു പാട് കാര്യങ്ങളില്‍ ആഹ്ലുസുന്നയുടെ വീക്ഷണത്തില്‍ നിന്ന് തെറ്റി പോയ ആളുമാണ്
ആരാണ് ജസ്സാസു എന്നറിയാന്‍ ഈ ലിങ്ക് വായിക്കുക
http://www.hadeesnishedham.blogspot.in/search/label/jassas
മടവൂരികളുടെയും ചെകന്നൂരികളുടെയും വാദങ്ങള്‍  കേട്ടാല്‍ തോന്നും ലോകത്ത് ആരും മൈന്‍ഡ് ചെയ്യാതെ പെട്ടിയില്‍ പൂട്ടി വെച്ചിരുന്ന ഈ ഹദീസ് ആദ്യമായി പുറം ലോകം അറിയിച്ചത് മുജാഹിദുകള്‍ ആണ് എന്ന് -എന്നാല്‍ ഭുകാരിക്ക് ശരഹു എഴുതിയ 150 ഓളം ഗ്രന്ഥങ്ങളില്‍ ഏതിലാണ് ഈ ഹദീസ് ചര്‍ച്ച ചെയ്യാതിരിക്കുകയും അത് ഖുരാനിനു എതിരായതിനാല്‍ തല്‍കാലം മാറ്റിവെക്കാം എന്നെങ്കിലും പറഞ്ഞത് -മറിച്ച് അവര്‍ അത് ഉദ്ധരിക്കുകയും ജനങള്‍ക്ക് അതിലെ ഇസ്ലാമിക വശം പഠിപ്പിക്കുകയും ചെയ്തു എന്നല്ലാതെ ....
ഇസ്ലാഹി കേരളം ഇത് കേട്ടതും മറുപടി കൊടുത്തതും ആദ്യമായി മടവൂരികള്‍ക്ക് അല്ല -അവരിലെ ഒരു വിഭാകം പരിഷ്കരണ വാധിയായി കൊണ്ട് നടക്കുന്ന (ഈ ലിങ്ക് കാണുക http://www.hadeesnishedham.blogspot.in/search/label/mujeeb%20rahman%20kinaloor)സാക്ഷാല്‍ ചെകനൂരിനാണ് ..
ഇനി ആദ്യം സാക്ഷാല്‍ ചേകനൂര്‍ തന്നെ പറയട്ടെ 
ഖുര്‍ആനിനെതിരില്‍ കെട്ടിച്ചമക്കപ്പെട്ട കള്ള ഹദീസുകളാണ് ഇന്ന് ലോകത്ത് പ്രചാരത്തിലുള്ള ഹദീസ് സമാഹാരങ്ങളിലധിക ഭാഗവും. ആ സമാഹാരങ്ങളില്‍ വെച്ചേറ്റവും മുന്തിയത് ബുഖാരിയുടെയും മുസ്ലിമിന്റെയും ഗ്രന്ഥങ്ങളാണെന്ന് ലോക പുരോഹിത വര്‍ഗ്ഗം ഏകകണ്ഠമായി പറയുന്നു. അങ്ങനെയുള്ള ആ ബുഖാരിയും മുസ്ലിമും അല്ലാഹുവിന്റെയും നബിയുടെയും പേരില്‍ മനപ്പൂര്‍വ്വം കള്ളം പറയുന്നവരാണെന്നും ആയതിന് അവര്‍ രണ്ട് പേരുടെയും ‘പ്രമാണ ഗ്രന്ഥങ്ങളില്‍’ തന്നെ ധാരാളം തെളിവുകളുണ്ടെന്നും വസ്തുനിഷ്ഠമായി വിവരിക്കുകയാണീ ലഘുലേഖയില്‍…….ഇതില്‍ വിവരിക്കുന്ന വസ്തുതകള്‍ ശരിക്കും മനസ്സിലാക്കുന്ന ഏതൊരു ബുദ്ധിമാനും ബുഖാരിയും മുസ്ലിമും ലോക പൊള്ളന്‍മാരാണെന്നും ഖുര്‍ആന്‍ വിരുദ്ധവും സാക്ഷാല്‍ നബിചര്യക്കെതിരുമായ കള്ളഹദീസുകള്‍ പ്രചരിപ്പിക്കലായിരുന്നു അവരുടെ ലക്ഷ്യമെന്നും നല്ലപോലെ ബോധ്യപ്പെടുന്നതാണ്.” (ബുഖാരിയും മുസ്ലിമും ലോക പൊള്ളന്‍മാരാണെന്നതിന്റെ തെളിവുകള്‍. ചേകനൂര്‍ മൌലവി. പേജ്. 3)
 രോഗത്തിന്റെ കേരള പ്രഭവ കേന്ദ്രങ്ങളിലെ മൂല കണ്ണിയെ ഏകദേശം പിടികിട്ടിയില്ലേ  
ഒരു ചേകനൂരി നേതാവിന്റ വരികള്‍ ശ്രദ്ധിക്കൂ: “അതുകൊണ്ട് ഹദീസുകളുടെ മൂല്യം നിര്‍ണ്ണയിക്കേണ്ടത് ഖുര്‍ആന്‍ കൊണ്ട് തന്നെയാണ്. ഖുര്‍ആന്റെ തത്വങ്ങളോടും ആശയങ്ങളോടും യോജിക്കുന്നവ സ്വീകരിക്കുകയും അല്ലാത്തവ ഉപേക്ഷിക്കുകയും ചെയ്യേണ്ടതാണ.്” (ശരീഅത്ത്: വികാസവും പരിണാമവും. എം.പി. മുഹമ്മദുണ്ണി മൌലവി, പ്രസാ: ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി. പേജ.് 14) ഇനി, മറ്റൊരു ചേകനൂരിയുടെ വാചകങ്ങള്‍ കൂടി കാണുക: “ഹദീസുകളെല്ലാം പച്ചക്കള്ളമാണെന്ന വാദം ഖുര്‍ആന്‍ സുന്നത്തുകാര്‍ക്കില്ല എന്ന് പ്രത്യേകം മനസ്സിലാക്കണം. ഖുര്‍ആനിലെ നിയമങ്ങള്‍ ഹദീസിലും കണ്ടാല്‍ തള്ളിക്കളയേണ്ടതില്ല. ഖുര്‍ആനിന് എതിരായിട്ട് ഹദീസ് കണ്ടാല്‍ തള്ളിക്കളയാനും മടി കാണിക്കേണ്ടതില്ല”. (ഈ ഹദീസുകള്‍ ആര്‍ക്കുവേണ്ടി? പേജ് 23,25)
----------------------------------------------------------------
ഇനി മടവൂരി പറയട്ടെ 
“പരമ്പര സര്‍വ്വ ന്യൂനതകളില്‍ നിന്നും രക്ഷപ്പെട്ടതാണെങ്കിലും ഹദീസ് സ്ഥിരപെട്ടതാണെന്ന് (സ്വഹീഹ്) വിധി പറയുവാന്‍ പറ്റുകയില്ല. മത്നില്‍ പറയുന്ന സംഗതികള്‍ പരിശുദ്ധ ക്വുര്‍ആനിന്റെ അധ്യാപനത്തിനോ ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കോ മനുഷ്യന്റെ വ്യക്തമായ ബുദ്ധിക്കോ കൂടുതല്‍ പരമ്പരയിലൂടെ വന്ന ഹദീസുകളുല്‍ പറയുന്ന സംഗതികള്‍ക്കോ എതിരാകുന്നുണ്ടോ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. ഇതിന് ദിറായത്ത് എന്നു പറയുന്നു. ദിറായത്തിനെ ഉപയോഗിക്കാതെ ഹദീസുകള്‍ പ്രസംഗങ്ങളിലും ഖുതുബകളിലും ചില പണ്ഡിതന്മാര്‍ ഉപയോഗിക്കുവാന്‍ തുടങ്ങിയതാണ് ഹദീസ് നിഷേധികള്‍ വര്‍ധിക്കുവാന്‍ കാരണം.” (സനദ് ശരിയായ എല്ലാഹദീസും സ്വീകാര്യമാണോ? അത്തൌഹീദ്. 2003 ഏപ്രില്‍-മെയ്. പേജ്. 23.)
ആഹ്ലുസുന്നയുടെ നിലപാട് 
വിശുദ്ധ ക്വുര്‍ആനും നബി(സ്വ)യുടെ ഹദീസുകളും മുസ്ലിംലോകം ഗ്രഹിച്ചതും മനസ്സിലാക്കിയതും പ്രവാചകനില്‍ നിന്നാണ്. രണ്ടും വഹ്യാണെന്നതാണ് മുസ്ലിം ലോകത്തിന്റെ നിലപാട്. അതുകൊണ്ടു തന്നെ ക്വുര്‍ആനും സ്വഹീഹായ സുന്നത്തും തമ്മില്‍ ഒരിക്കലും വൈരുദ്ധ്യമുണ്ടാവില്ലെന്നതാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്. ‘വൈരുദ്ധ്യം’ എന്ന് തോന്നുന്നവ യഥാര്‍ത്ഥത്തില്‍ ക്വുര്‍ആനിനോട് യോജിക്കുന്നതോ അല്ലെങ്കില്‍ അതിന്റെ വിശദീകരണമോ ആയിരിക്കും.
swaഹീഹുല്‍ ബുഖാരിക്ക് മുജാഹിദുകള്‍ നല്‍കിയ പ്രാധാന്യവും അതിനോട് നാം സ്വീകരിച്ച നിലപാടും എന്തായിരുന്നുവെന്ന് ആദ്യം നമുക്ക് പരിശോധിക്കാം. അപ്പോള്‍ മനസ്സിലാവും മടവൂരികളുടെ ആദര്‍ശ വ്യതിയാനം എത്രത്തോളമുണ്ട് എന്നത്.
കെ.എന്‍.എമ്മിന്റെ മുഖപ്പത്രമായ അല്‍ മനാര്‍ മാസികയില്‍ അതിന്റെ മൂന്നാം ലക്കത്തില്‍ എന്‍.വി അബ്ദുസ്സലാം മൌലവി(റഹി) എഴുതിയ ലേഖനത്തില്‍ ഇങ്ങനെ കാണാം:
“മുസ്ലിംലോകത്ത് മുഴുവനും ശ്രുതിപ്പെട്ടിരിക്കുന്ന സ്വഹീഹുല്‍ ബുഖാരി ഇദ്ദേഹം രചിച്ചതത്രെ. ഈ കിതാബില്‍ സനദോടു കൂടി നിവേദനം ചെയ്യപ്പെട്ട ഹദീസുകള്‍ മുസ്ലിം പണ്ഡിതന്‍മാര്‍ ചോദ്യം ചെയ്യാതെ സ്വീകരിച്ച് വരാറുണ്ട്.” (അല്‍ മനാര്‍ മാസിക. 1950. പേജ്. 11)

--------------------------------------------------------------------------------------------------------
മടവൂരി ദുര്‍വ്യാക്യാനതിന്റെ തല നമ്മള്‍ അറുക്കുകയാണ്..ഇന്ഷ അല്ലാഹു 
1)ഇത് ഖുരാനിനു എതിരാണ് എന്ന് ആഹ്ലുസുന്നയുടെ ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല ?

2)മടവൂരികള്‍ പറയുന്ന പോലെ ആണ് വിഷയമെങ്കില്‍ ഈ ഹദീസ് സ്വഹീഹായി ഉദ്ധരിക്കുകയും മത വിധിയായി സ്വീകരിക്കുകയും ചെയ്ത നൂറു കണക്കിന് ആഹ്ലുസുന്നയുടെ പണ്ഡിതര്‍ അക്രമികളും വഴിപിഴച്ചവരും ആണോ ?അവര്‍ ഖുരാനിനു എതിരില്‍ ഹദീസ് ഉദ്ധരികുന്നവരോ ?ഇസ്ലാമില്‍ ഈ ഹദീസ് ഉദ്ധരിച്ച (നിങ്ങളുടെ വാക്കില്‍ അക്രമികള്‍ )ആളുകളുടെ വാക്കിനു എന്ത് വില ആണ് ഉള്ളത് ??

3)സൂറത്ത് ഫുര്കാനിലെയും ,സൂറത്ത് ഇസ്രാഹിലെയും ആയതു മക്കയിലാണ് അവതരിച്ചത് ...നബി സ ക്ക് സിഹ്ര്‍ ബാധിച്ചു  എന്ന് പറയുന്ന സംഭവം നടന്നത് മദീനയിലും ആണ് ..മദീനയില്‍ സംഭവിച്ച ഒരു വിഷയത്തില്‍ മക്കയിലാണോ ആയതു അവതരിക്കുക ??/
4)ഈ ആയത്തുകളുടെ സബഭു നുസൂല്‍ (അവതരണ കാരണം )ഇമാം ഖുര്‍തുബി തന്റെ തഫ്സീറില്‍ പറയന്നത് -നബി സ യുടെ പ്രഭോതനതിന്റെ ആദ്യ കാലത്ത് ഖുറൈശികള്‍ നബി സ യില്‍ നിന്ന് ഖുറാന്‍ കേള്‍ക്കുകയും ചിലര്‍ അതില്‍ ആകൃഷ്ടരാവുകയും ചെയ്തു .അതില്‍ നിന്ന് കൂടെ ഉള്ളവരെ എങ്ങിനെ പിന്തിരിപ്പിക്കാം എന്ന് ആലോചിക്കാന്‍ മക്ക മുശ്രിക്കുകള്‍ ആലോചിക്കുകയും ,അവര്‍ നബി സ ക്ക് സിഹ്ര്‍ ബാധിച്ചതുകൊണ്ടാണ് ഖുറാന്‍ ഓതുന്നത്‌ എന്ന് ,ഖുറാന്‍ സിഹ്ര്‍ ആണ് എന്നും വാദിച്ചു ...അതെ കുറിച്ചാണ് ഈ ആയത് അവതരിച്ചത് തന്നെ (ഇതേ വിഷയം അമാനി മൌലവിയുടെ തഫ്സീരിന്റെ വോളിയം 3 -1816 പേജില്‍ വായിക്കാവുന്നതാണ് )
മാത്രമല്ല നബിയെ മാരണംഭാധിച്ചവാന്‍ ,ഗണിതക്കാരന്‍ ,ഭ്രാന്തന്‍ ,കവി എന്നിങ്ങനെ പലതും വിളിക്കുകയും ച്യ്തിട്ടുണ്ട് -ഇസ്രാഹു 47 ആയതില്‍ അവര്‍ ഖുറാന്‍ കേള്‍ക്കുന്നതും എന്നിട്ട് സ്വകാര്യമായി മാരണം ഭാധിച്ചവനെ പിന്‍പറ്റുന്നു എന്ന് പറയുകയും ചെയ്യുന്നു -ഇവിടെ ഇത് കൊണ്ട് ഉദ്ദേശം ഈ ഹധീസാനു എന്ന് ഒരു മുഫസ്സിരും പറഞ്ഞിട്ടില്ല -മാത്രമല്ല ആളുകളെ ഖുറാന്‍ സ്വീകരികുന്നതില്‍ നിന്ന് അകറ്റാന്‍ മുശ്രിക്കുകള്‍ ആക്ഷേപിച്ച വ്യാജ ആരോപണമാണ് ഇത് ...
5)സൂറത്ത് ഫുര്ഖാനില്‍ 7 ആയതില്‍ സത്യാ നിഷേധികള്‍ നബിയെ കുറിച്ച് ഭക്ഷണം കഴികുന്നവനും അങ്ങാടിയിലൂടെ നടകുന്നവനും എന്ന് പറയുന്നു -നബി സ ഭക്ഷണം കഴിചിടില്ല എന്ന് പറയണോ ?!.അങ്ങാടിയിലൂടെ നടന്നിടില്ല എന്ന് പറയണോ ??
6)ഈ ആയ്തുകളില്‍ നിന്ന് ലഭിക്കുന്ന കാര്യം ,സത്യാ നിഷേധികള്‍ ആക്ഷേപിച്ച പോലെ ഖുറാന്‍ നബി സ സിഹ്രു ഭാധിച്ച മൂലം ഒതുന്നതോ ,നബിയുടെ സിഹ്രു നിമിത്തം അവര്‍ അതിലേക്കു ആകര്ഷിക്കപെടുന്നതോ അല്ല ..മറിച്ച് അല്ലാഹു നബി സ മുഖേന അവതീര്‍ണമാക്കിയ സമാനതകളും തുല്യതയുമില്ലാത്ത ,ഹൃതയങ്ങളെ ആകര്‍ഷിക്കുന്ന അല്ലാഹുവിന്റെ കലാം ആണ് ....
ഇതാണ് ഖുറാനില്‍ നിന്ന് കിട്ടുക .ഇത് മക്കയിലാണ് അവതരിച്ചതും

------------------------------------
ഇനി മദീന കാലഗട്ടത്തില്‍ ഒരു ജൂതന്‍ സിഹ്രു ചെയ്ത നിമിത്തം നബി സ ക്ക് ചില അസ്വസ്ഥതകള്‍ ഉണ്ടായി എന്നതും ആനയും കുഴിയാനയും തമ്മില്‍ ഉള്ള ബന്ധം പോലും ഇല്ല  
ഈ ആയതിനു സമാനമായ വിശദീകരണം ഇബ്നു കസീരിലും കാണാം
7)മാത്രമല്ല എല്ലാ പ്രവാചകന്‍ മാരുടെയും പ്രബോധിത സമൂഹത്തിലെ നിഷേധികള്‍ അവര്‍ ദ്രിഷ്ടാന്ധം പറയുന്നത് സിഹ്രു മൂലമാണ് എന്ന് ആരോപിച്ചിട്ടുണ്ട്
സൂറത്ത് ദ്ധാരിയാത് -52 ഇല കാണാം
''അപ്രകാരം (തന്നെ )ഇവരുടെ മുംബുല്ലവര്കു ഒരു റസൂലും തന്നെ വരികയുണ്ടായിടില്ല '(ഇവന്‍ )ഒരു സാഹിരാന് അല്ലെങ്കില്‍ ഭ്രാന്തനാണ് എന്ന് അവര്‍  പറയാതെ"
ഓരോ സമൂഹവും തങ്ങളുടെ പിന്കാമികല്ക്കു ഇങ്ങിനെ പറയാന്‍ വസിയത് നല്‍കിയിട്ടുണ്ടോ എന്ന് തോന്നും എന്ന് വരെ അമാനി മൌലവി (4 -3117 )സൂചിപിക്കുന്നുണ്ട് ..
 
ഇത്രയും സ്പഷ്ടമായ ഒരു വിഷയത്തെ കൊട്ടി മാട്ടി സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് വ്യാക്യാനിക്കുന്നത് എത്ര ഗൌരവമാണ് എന്ന് നോക്കൂ ...
8)ഖുരാനിനു എതിരായി ഒരു സ്വഹീഹായ ഹദീസ് ഒരിക്കലും വരികയില്ല ..ഒരു ഹദീസ് ഖുരാനിനു എതിരാണ് എന്ന് പറയണമെങ്കില്‍ അത് ഖുര്‍ആനിന്റെ നസ്സിനു എതിരായി വരണം
-അഥവാ പ്രാവച്ചകന്മാര്‍ക്ക് സിഹ്രു ബാധികില്ല ,അല്ലെങ്കില്‍ നബിക്ക് സിഹ്രു ഭാടിക്കുകയില്ല എന്നോ ഖുറാനില്‍ വരണം ...ചെറിയമുണ്ടം തന്നെ പറയട്ടെ (ലിങ്ക് -http://www.hadeesnishedham.blogspot.in/2012/06/blog-post_8657.html )
''മൂസ നബിക്ക് സിഹ്രു ബാതിതന്‍ ആണ് എന്ന് ഫിരോവ്ന്‍ ആരോപിച്ച കാര്യം എടുത്തു പറഞ്ഞ ഖുറാനില്‍ (17 ;10 )തന്നെ മൂസ നബിക്ക് ജല വിദ്യക്കാരുടെ സിഹ്രു നിമിത്തം മിത്യ ദര്‍ശന മുണ്ടായ കാര്യം സുവ്യക്തമാക്കിയിട്ടുണ്ട് .ഒരു പ്രവാചകന്‍ പ്രബോധനം ചെയ്യുന്ന മുഴുവന്‍ ആശയ ആദര്‍ശങ്ങളും ആരുടെയോ സിഹ്ര്‍ ബാധിച്ചതിന്റെ ഫലമായി ഉണ്ടായ മനോവൈകല്യതിന്റെ ഫലമാണ്  എന്ന് പറയുന്നതും പ്രവാചകന്‍ എപ്പോഴോ ഒരിക്കല്‍ സിഹ്രു ഭാധ നിമിത്തം മിത്യ ധര്ഷനമോ അയതാര്തമായ തോന്നലുകലോ ഉണ്ടായി എന്ന് പറയുന്നതും തമ്മില്‍ കൂടുതല്‍ അന്തരമുണ്ട് (ശബാബ് 2005 ജനുവരി -21 )
ഇതാണ് യാഥാര്‍ത്ഥ്യം
ഇനിയോ നബി സ ക്ക് സിഹ്രു ഭാധിച്ചു എന്ന് പറയുന്ന ഹദീസില്‍ ഉപയോഗിച്ച പദവും ഖുറാനില്‍ വന്ന പദവും "യുകയ്യിലു ഇലൈഹി "എന്ന് തന്നെയാണ് ...(ആ സിഹ്രു "വെ" ഇത് "റെ"എന്നാ സ്ഥിരം നമ്പര്‍ ഇനി വേണ്ട -തെളിവുകള്‍ ഒന്നും നിങ്ങളുടെ കൂടെ ഇല്ല ..(സൂറത്ത് ത്വാഹ 66  )
ഈ ഹദീസ് ഖുരാനിനു എതിരല്ല എന്ന് ഭോദ്യപെട്ടിട്ടുണ്ടാവും എന്ന് കരുതട്ടെ ....
ഈ ഹദീസ് സംബന്താമായി ഇന്ഷ അള്ളാഹു മുഴുവന്‍ ധുരാരോപനങ്ങളും നമ്മള്‍ പോളിക്കുന്നതാണ്
ഈ ഹധീസു സ്വഹീഹാണ് എന്ന് പറഞ്ഞ ,ഖുരാനിനു എതിരാണ് എന്ന് പറയാത്ത നൂറുകണക്കിന് പണ്ഡിതന്മാരില്‍ ചിലര്‍
 -ഇമാം 
ഭുകാരി
 -ഇമാം മുസ്ലിo
-ബൈഹകി
-നസാഹി,
ഇമാം അഹമ്മദ്‌
ഇബ്നു മാജ
ഇബ്നു തൈമിയ്യ
ഇബ്നുല്‍ ഖയ്യിം
ഖാളി ഇയാള'
ഇബ്നു അബീശൈഭ
ഇമാം ധഹബി
ത്വബ്രാനി
ഇമാം നവവി
ഇമാം അബൂ ഇസഹാക്ക് അസ്ഫാരായിനി (ഹിജ്ര-418 )
ഇമാം ഇബ്നു സ്സ്വലാഹ്
ഖാളി അബൂ യാഹ്ല അല്ഫരാഹു
ഹാഫിള് സ്വലാഹുധീന്‍ അല്‍ അലാഹീ
അല്ലാമ അബ്ദുല്‍ ഫൈല് അല്‍ ഫാരിസി
അല്ലാമ മുല്ല അലിയ്യുല്‍ ഭാരി
ശാഹ് മുഹട്ടിസ് അധഹ്ലാവി
നവാബ് സിദ്ധീക്ക് ഹസ്സന്‍ ഖാന്‍
അല്ലാമ അഹമ്മദ്‌ മുഹമ്മദ്‌ ശാക്കിര്‍
അല്ലാമ സിജാജുധീന്‍ ബാല്ഖീനി
ഹാഫില്‍ ഇബ്നു ഹജറുല്‍ അസ്കലാനി
ഹാഫിള് സഖാവി
അല്ലാമ ബദൃധീന്‍ ഐനി
അല്ലാമ ഷൌകാനി
അല്ലാമ ജമാലുദ്ധീന്‍ ഖാസിമി
അല്ലാമ അബ്ദു റഹ്മാന്‍ മുഭാരക് പൂരി
ഇബ്നു മുഹീന്‍
അലിയ്യിബ്നു അല്‍ മദീനി
യാഹ്യബ്നു മുഹീന്‍ 
-ഈ ലിസ്റ്റു അനന്തമായി നീളുകയാണ് ..വേണമെങ്കില്‍ ഒരു പാട് ഇനിയും തരാം   .ഇവരൊക്കെ ഖുറാനും ഹദീസും തിരിയാത്തവര്‍ ആയിരുന്നോ ???

ഇനി ഈ ഹദീസ് തള്ളികളഞ്ഞ എത്ര ആഹ്ലുസുന്നയുടെ പണ്ഡിതര്‍ ഉണ്ട് ഒന്ന് മറുപടി എഴുത് കാണട്ടെ ??????വെല്ലുവിളിയാണ് തല മുതല്‍ വാല് വരെയുള്ള സകല നിഷേധികലോടും ....

....പ്രമാണങ്ങളെ ബുദ്ധിയുടെ മണ്ടലതിലിട്ടു തൂക്കി അവസാനം പടു കുഴിയില്‍ വീണ സകല നിഷേധികളും കുഴിയില്‍ ചാടിക്കാന്‍ കാരണക്കാരായ ആളുകളുടെ ജാഹിളിയ്യതിനോട് സലാം പറഞ്ഞു പിരിയേണ്ട സമയം കഴിഞ്ഞു
നിര്‍ത്തും മുമ്പ് :-
ചെറിയമുണ്ടം പറയട്ടെ "ഒരു ഹദീസ് വിശ്വസ്തര്‍ മുഖേന ആണ് ഉധരിക്കപെട്ടത്‌ എങ്കില്‍ അതിനെ തള്ളി പറയുന്നത് നമുക്ക് ധോഷകരമാവാന്‍ സാദ്യത ഉണ്ട് .നബി സ യഥാര്‍ത്ഥത്തില്‍ പറഞ്ഞതോ ചെയ്തതോ ,അവിടുത്തെ ജീവിതത്തില്‍ സംഭവിച്ചതോ ആയ ഒരു കാര്യത്തെ നാം തള്ളി പറയാന്‍ ഇടയാക്കുന്നത് ഗൌരവമുള്ള വിഷയമാനെല്ലോ "(shabab-2005 jan-21)
ഇനിയെങ്കിലും ആഹ്ലുസുന്നതിലേക്ക് തിരിച്ചു വരിക ...മതം ഗൌരവമുള്ള വിഷയമാണ് 
-------------------------------------------------------
നസ്സാഫ് മുസ്ലിയ്യാര്‍ ആണത്വ മുണ്ടെങ്കില്‍ ഓരോന്നിനും വസ്തു നിഷ്ടമായി മറുപടി പറയട്ടെ ...സംവാധതിലോ മിണ്ടിയില്ല ....ഇനി എല്ലാത്തിനും മറുപടി പറഞ്ഞു എന്ന് പറഞ്ഞു നടക്കുന്ന ഏതെങ്കിലും മടവൂരി പറഞ്ഞാലും മതി .അതിനാല്‍ ഓരോ പോയിന്റിനും മറുപടി വേണം ...പ്രതീക്ഷയോടെ 


 

No comments:

Post a Comment