Showing posts with label fatwa. Show all posts
Showing posts with label fatwa. Show all posts

Sunday, August 26, 2012

ഇതാ കുറേ ജിന്നൂരികൾ..!!

മുജാഹിദ് പ്രസ്ഥാനത്തിൽ ഈയടുത്ത കാലത്തായി ചില ആളുകൾ കടന്നു കൂടിയിട്ടുണ്ടെന്നും അവർ ഇസ്ലാഹീ പ്രസ്ഥാനം വലിച്ചെറിഞ്ഞ ആന്ധവിശ്വാസ- അനാചാരങ്ങളും പുതിയ രൂപത്തിലും കോലത്തിലുമാക്കി തിരിച്ച് കൊണ്ടു വരികയുമാണെന്നായിരുന്നു ഇത്രയും കാലം മടവൂരികൾ പ്രചരിപ്പിച്ച് കൊണ്ടിരുന്നത്.. മാസങ്ങൾക്ക് മുൻപ് കെ.ജെ.യു മടവൂരീ ചാരനാണെന്ന് പ്രഖ്യാപിച്ച കെകെപി അബ്ദുള്ള ഇറക്കിയ “അന്ധവിശ്വാസത്തിലേക്കുള്ള പിൻവിളി“ എന്ന പുസ്തകത്തിലും ഇത് തന്നെയാണ് പറയുന്നത്.. മുൻ കാല മുജാഹിദ് പണ്ഡിതർ പറഞ്ഞതിനു വിരുദ്ധമാണ് ഇതെന്നും ഇവർ പ്രചരിപ്പിക്കുന്നു.. മടവൂരികളും അവരുടെ പുതിയ സംബന്ധക്കാരായ ഈ ചാരന്മാരും ഇത് പറയാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.. മുൻ കാല മുജാഹിദുകൾ പറയാത്ത എന്താണ് മുജാഹിദുകൾ പറയുന്നത് എന്ന് ചോദിച്ചിട്ട് ഇവർക്ക് തെളിവും കൊണ്ടു വരാൻ പറ്റിയിട്ടില്ല.. മാത്രമല്ല, പ്രമാണങ്ങളിലുള്ളത് സലഫുകൾ മനസ്സിലാക്കിയത് പോലെ പറയുന്നു എന്നത് കൊണ്ടു മാത്രം ഇവർ മുജാഹിദുകളെ “ജിന്നൂരികൾ” എന്നും “നവ ഖുറാഫികൾ” എന്നും വിളിക്കുന്നു..

ഇങ്ങനെ ഇപ്പോൾ മുജാഹിദുകൾ മുൻ കാല മുജാഹിദ് പണ്ഡിതന്മാർ പറയാത്ത, പഠിപ്പിക്കാത്ത കാര്യങ്ങൾ പഠിപ്പിക്കുന്നു എന്ന് പറഞ്ഞു നടക്കുന്ന മടവൂരികളോടും ചാരനായ സിദ്ദീഖ് തലശേരിയെ പോലുള്ളവരോടും ഈയടുത്ത് ഫേസ്ബുക്കിൽ നടത്തിയ ചർച്ചകൾ ഈ “ജിന്നൂരികൾ” എന്നതിൽ പല മുൻ കാല പണ്ഡിതരും പെടും എന്ന ഞെട്ടിക്കുന്ന സത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.. ആദ്യമായി ഇവരുടെ വീക്ഷണത്തിൽ ജിന്നൂരികളും ശിർക്ക് പ്രചരിപ്പിക്കുന്നവരായ നവ ഖുറാഫികളേയും നമുക്കൊന്ന് പരിചയപ്പെടാം.. തെളിവുകൾ വഴിയെ..

=====
ജിന്നൂരി ലിസ്റ്റ്:

1. ഇമാം ബുഖാരി : നബി (സ) ക്ക് സിഹ്’ർ ബാധിച്ചു എന്ന ജിന്നൂരിസം പ്രചരിപ്പിച്ച ശക്തനായ ജിന്നൂരി ആണിയാൾ.. അതിനു വിശ്വസ്തമായ ആയിശ(റ) വരെ എത്തുന്ന സനദ് വരെ കൊണ്ടുവന്നിട്ടുണ്ടത്രെ ഇയാൾ.!

2. കെ.എം മൌലവി : ജിന്ന് ബാധയും സിഹ്’ർ ബാധയും ഉണ്ട് എന്ന് വിചാരിക്കപ്പെടുന്ന സന്ദർഭങ്ങളിൽ ചികിത്സ നടത്താം എന്ന് പറഞ്ഞ ജിന്നൂരിയാണിയാൾ.. കെ.എൻ.എമ്മിന്റെ ആദ്യ പ്രസിഡന്റ് ആണെങ്കിലും ഇദ്ദേഹത്തെയും ജിന്നൂരി ആക്കി പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണ്.

3. അമാനി മൌലവി : സിഹ്’ർ യാഥാർത്ഥ്യമാണെന്ന് തന്റെ തഫ്സീറിൽ പറഞ്ഞ ഇയാൾ ശക്തനായ ജിന്നൂരി ആണ്. സിഹ്’ർ ബാധിക്കുന്നത് നിഷേധിക്കുന്നവർ മുഅതസലിയാക്കൾ ആണെന്നും ഇയാൾ പറഞ്ഞിട്ടുണ്ട്.

4. അലവി മൌലവി : അമാനി മൌലവിയുടെ കൂടെ തഫ്സീർ എഴുതി സിഹ്’ർ ഫലിക്കുമെന്ന് എഴുതി വെച്ച ഇയാളെയും ജിന്നൂരി ആയി മുദ്ര കുത്തേണ്ടതാണ്.

5. ഡോ. ഉസ്മാൻ : പിശാച് മനുഷ്യനെ സഹായിക്കും എന്ന് വിശ്വസിക്കുകയും തന്റെ പുസ്തകത്തിൽ എഴുതുകയും ചെയ്ത ഇയാൾ ഒന്നാം നമ്പർ ജിന്നൂരിയാണ്..

6 . ഉമർ മൌലവി : പിശാച് മനുഷ്യനെ സഹായിക്കും എന്നെഴുതിയ ഡോ. ഉസ്മാന്റെ കൃതി ഈ വിഷയം പഠിക്കാനുള്ള ഉത്തമ കൃതിയാണെന്ന തരത്തിൽ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയതിനാൽ ഇയാളും ജിന്നൂരി തന്നെ..

(ലിസ്റ്റ് അപൂർണ്ണം, സ്വഹാബത്ത്, സലഫി പണ്ഡിതർ എന്നിവരെ ഓരോരുത്തരായി പേരെടുത്ത് പറയുന്നില്ല.. മൊത്തം ജിന്നൂരികൾ തന്നെ..)

========
കെ.എം മൌലവി

മടവൂരികൾ അടക്കമുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ കെ.എം മൌലവിയുടെ ഫത്’വകൾ എന്ന പുസ്തകത്തിൽ കെ.എം മൌലവി നൽകുന്ന ഫത്’വ അദ്ദേഹത്തിന്റെ പേരു കൊടുക്കാതെ “എന്റെ വിശ്വാസം ഇതാണ്, ഇത് ശിർക്കാണോ ജിന്നൂരിസമാണോ” എന്ന് ചോദിച്ച് ഞാൻ ഒരു പോസ്റ്റ് ഇട്ടു.. അത് കാണുക:

വാസ്തവത്തിൽ ഇത് എന്റെ “വിശ്വാസം” മാത്രമായിരുന്നില്ല, മറിച്ച് കെ.എം മൌലവിയുടെ ഫത്’വകൾ എന്ന പേരിൽ യുവത പ്രസിദ്ദീകരിച്ച ഫത്’വാ പുസ്തകത്തിൽ കൊടുത്ത ഫത്’വ ആയിരുന്നു ഇത്.. ഇതറിയാത്ത മടവൂരി മനസ്സിലുള്ളത് പറഞ്ഞു പോയി.. അത് കാണൂ :

ഇത് വിശ്വസിക്കുന്നത് കൊണ്ട് മുശ്രിക്ക് ആണോ എന്ന് പരിശോധിക്കണമത്രെ..!!!!! ഇത് വിശ്വസിക്കുന്നത് കൊണ്ട് ജിന്നൂരി ആകുമത്രേ..!!! അപ്പോൾ കെ.എം മൌലവി ജിന്നൂരി..!!!!

അമാനി മൌലവി, അലഫി മൌലവി, ഇമാം ബുഖാരി(റ)


സിഹ്’ർ ഫലിക്കും എന്ന് വിശ്വസിച്ചാൽ അത് ശിർക്കാണെന്നാണല്ലോ മടവൂരികളും ചാരന്മാരും പറഞ്ഞു നടക്കുന്നത്.. എന്നാൽ അമാനി മൌലവിയും അലവി മൌലവിയും കൂടി എഴുതിയ വിശുദ്ധ ഖുർ’ആൻ വ്യാഖ്യാനത്തിൽ സിഹ്’ർ ഫലിക്കുമെന്നും അത് വിശ്വസിക്കാത്തവർ മുഅതസലിയാക്കളെന്ന പിഴച്ച കക്ഷിയാണെന്നും സൂറത്തു ഫലക്കിന്റെ വ്യാഖ്യാനത്തിൽ പറഞ്ഞിട്ടുണ്ട്.. ഇത് പറയാതെ ആ തഫ്സീറിൽ ഉള്ളത് അപ്പടി കൊടുത്ത് കൊണ്ട് ഞാൻ ചോദിച്ചു, എന്റെ വിശ്വാസം (അമാനി മൌലവിയുടെ തഫ്സീറിലുള്ളത്) ജിന്നൂരിസമാണോ ശിർക്കാണോ എന്ന്, അ ചോദ്യം കാണുക:

ചോദ്യം കേട്ടപ്പോൾ തന്നെ ഫേസ്ബുക്ക് മൊല്ലയായ ദുബായ് സലഫി ചാടി വീണു മറുപടി പറഞ്ഞു, അതും ശിർക്ക് തന്നെ..!! അത് കാണൂ:

അപ്പോൾ അമാനി മൌലവിയുടെ തഫ്സീറിൽ ഉള്ളതും ശിർക്ക്.. അതും ജിന്നൂരിസം.. പ്രവാചകനു സിഹ്’ർ ബാധിച്ചു എന്ന് ഹദീസ് റിപ്പോർട്ട് ചെയ്ത ഇമാം ബുഖാരി(റ)യോ??

ഡോ. ഉസ്മാൻ , ഉമർ മൌലവി


പിന്നീട് ഞാൻ ഡോ.ഉസ്മാന്റെ മുഖ്യ ശത്രു എന്ന പുസ്തകത്തിൽ നിന്ന് ഉദ്ധരിച്ച് ചോദിച്ചു, ഡോ ഉസ്മാന്റെ പേരു പറയാതെ.. മടവൂരികൾക്ക് അതും ജിന്നൂരിസം തന്നെ...!!

മാത്രമല്ല, ഈ കൃതിയെ പറ്റി ബഹു പണ്ഡിതൻ ഉമർ മൌലവി പ്രശംസിച്ച് കുറിപ്പെഴുതിയിരുന്നു അപ്പോൾ ഉമർ മൌലവിയും......?????

ചുരുക്കിപ്പറഞ്ഞാൽ മുൻ കാല സലഫീ പണ്ഡിതരും കെ.എൻ.എം നേതാക്കന്മാരും എല്ലാരും ജിന്നൂരികൾ..!!! രണ്ടു മൂന്ന് മടവൂരികളും ചാരന്മാരും മാത്രം എല്ലാമറിയുന്ന “മുവഹിദുകൾ”..!!! മടവൂരികളേ... ജനങ്ങളെല്ലാരും നിങ്ങളെ പോലെ മണ്ടന്മാരല്ല എന്നെങ്കിലും നിങ്ങൾ തിരിച്ചറിയുക..

കെ.എം മൌലവിയും, അമാനി മൌലവിയും, ഉസ്മാൻ സാഹിബും, ഉമർ മൌലവിയും, അലവി മൌലവിയും, എല്ലാവരും പറഞ്ഞ, പഠിപ്പിച്ച അതേ ആശയം ഞങ്ങൾ പറയുമ്പോൾ, മടവൂരികളേ, നിങ്ങൾ ഞങ്ങളെ കളിയാക്കുന്നു, പരിഹസിക്കുന്നു, പുറത്താക്കുന്നു, ജിന്നൂരിയെന്ന് വിളിക്കുന്നു.. പക്ഷെ അതൊക്കെ ചെന്ന് പതിക്കുക മഹാന്മാരായ നേതാക്കന്മാരുടെ നെഞ്ചത്താണെന്നെങ്കിലും നിങ്ങൾ മനസ്സിലാക്കുക.. ഇത്തരം പരിഹാസങ്ങൾ കൊണ്ടൊന്നും ഈ മഹത്തായ ആദർശം വിട്ട് ഞങ്ങൾ പോകുമെന്ന് നിങ്ങൾ വ്യാമോഹിക്കുന്നു എങ്കിൽ, ഒന്നറിയുക, തീയിൽ മുളച്ച ഈ ആദർശം വെയിലത്ത് വാടില്ല.. കല്ലേറുകളും, വിലക്കുകളും, കൂക്കുവിളികളും , പുറത്താക്കലുകളും, മഹല്ല് ബഹിഷ്കരണങ്ങളും,പല്ലടിച്ച് പൊട്ടിക്കലുകളും, മുട്ടയേറുകളും അതിജീവിച്ച് ഈ ആദർശ പോരാട്ടം നടത്തുന്ന ഞങ്ങളെ കേവലം “ജിന്നൂരി” വിളി കൊണ്ട് തളർത്താമെന്ന് നിങ്ങൾ മനപ്പായസമുണ്ണരുത്...

അല്ലാഹുവിന്റെ പ്രകാശത്തെ ഏതൊക്കെ രീതിയിൽ ആരൊക്കെ ഊതിക്കെടുത്താൻ നോക്കിയാലും അവൻ തന്നെ അത് കാക്കും.. കാലം സാക്ഷി...

Sunday, August 12, 2012

ഖബര്‍ ആഹാദ് എന്ന് പറഞ്ഞു ഉസൂലില്‍ സ്ഥിരപെട്ട കാര്യങ്ങളെ നിഷേധികുന്നവരോടുള്ള മത വിധി എന്ത് ?

ചോദ്യം: ബുഖാരിയിലും മുസ്ലിമിലും വന്നിട്ടുള്ള സ്വഹീഹായ ഹദീഥുകളെ, ഉദാഹരണത്തിന്‌, 

ഖബറിലെ രക്ഷാശിക്ഷകൾ, മിഅ്റാജ്‌ (നബി(സ്വ)യുടെ വാനാരോഹണം), സിഹ്‌റ്‌,

 ശഫാഅത്ത്‌ (നബി(സ്വ)യുടെ പരലോകത്തുള്ള ശുപാർശ), അതു മുഖേനയുള്ള 

നരകമോചനം പോലെയുള്ള വിഷയങ്ങൾ പരാമർശിക്കുന്ന


ഹദീഥുകൾ‚ ഇവ നിഷേധിക്കുന്നവരുടെ മതവിധിയെന്താണ്‌? അവരുടെ പിന്നിൽ 

നമസ്ക്കരിക്കുവാൻ പാടുണ്ടോ? 

അവരോട്‌ പരസ്പരം സലാം പറയുവാൻ പാടുണ്ടോ? അതോ, അത്തരക്കാരിൽ നിന്നും വിട്ടു 

നിൽക്കുകയാണോ വേണ്ടത്‌?

ഉത്തരം: ഇത്തരക്കാർക്ക്‌ ഈ വിഷയത്തിൽ വന്ന സിഹ്ഹത്തും (സ്വീകാര്യത) ആശയവും 


വ്യക്തമാക്കിക്കൊടുത്തു കൊണ്ട്‌ അഹ്.ലുൽ ഇൽമിന്റെയാളുകൾ (അറിവുള്ള നല്ല 

പണ്ഡിതൻമാർ) ഇവരുമായി ഹദീഥിന്റെ സനദും ആശയവും മുന്നിൽ വെച്ച്‌ ചർച്ച 

നടത്തണം. ഇത്തരം ചർച്ചകൾക്ക്‌ ശേഷവും തങ്ങളുടെ ദേഹേച്ഛകളെ പിന്തുടർന്നു കൊണ്ടും

അവരുടെ സ്വാഭിപ്രായങ്ങളെ നിലനിർത്തുവാനായും ഹദീഥുകളെ നിഷേധിക്കുകയും 

അതിന്റെ ആശയത്തെ ദുർവ്യാഖ്യാനിക്കുകയുമാണെങ്കിൽ അവർ ഫാസിഖുകളാണ്‌ 

(തെമ്മാടികളാണ്‌). അവരിൽ നിന്ന്‌ അകലം പാലിക്കൽനിർബന്ധമാണ്‌. അത്തരക്കാരുടെ 

തിൻമകൾ തങ്ങളെയും ബാധിക്കുമെന്നതിനാൽ അവരോട്‌ കൂടിക്കലരാൻ 

പാടുള്ളതല്ല. ഫാസിഖിന്റെ പിന്നിൽ നിന്ന്‌ നമസ്ക്കരിക്കുന്നവന്റെ വിധിയാണ്‌ അവരുടെ 

വിഷയത്തിലുമുള്ളത്‌. സൂക്ഷ്മതയ്ക്ക്‌ ഉത്തമം പിന്നിൽ 

നമസ്ക്കരിക്കുന്നത്ഉപേക്ഷിക്കലാണ്‌. കാരണം ചില പണ്ഡിതൻമാർ 

ഇത്തരക്കാരെ ‘കാഫിർ’ എന്ന്‌ വിലയിരുത്തിയിട്ടുണ്ട്‌. തൗഫീഖ്‌ അല്ലാഹുവിങ്കലാണ്‌. 

നബി(സ്വ)യുടെ മേലുംഅവിടുത്തെ കുടുംബത്തിന്റെയും സ്വഹാബികളുടെയും മേലും 

അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാകുമാറാകട്ടെ.



സൗദി ഉന്നത പണ്ഡിതസഭ: ഫതാവാ 6280/3

Monday, August 6, 2012

നബി(സ)ക്ക് സിഹ്രു ബാധിച്ചുവെന്നത്‌ വിശുദ്ധ ഖുര്‍ആനിനു എതിരല്ല -ശൈഖു ഇബ്നു ബാസ്


നബി(സ)ക്ക് സിഹ്രു ബാധിച്ചുവെന്നത്‌ വിശുദ്ധ ഖുര്‍ആനിനു എതിരല്ല -ശൈഖു ഇബ്നു ബാസ്

ചോദ്യം :റസൂല്‍ (സ) ക്ക് സിഹ്രു ബാധിച്ചു എന്നത് ശരിയാണോ?അല്ലാഹു വിശുദ്ധ ഖുര്‍ ആനില്‍ പറയുന്നു " ജനങ്ങളില്‍ നിന്ന് നിന്നെ അല്ലാഹു സരക്ഷിക്കുനതാണ് " (5 :67 ).അപ്പോള്‍ എങ്ങിനെയാണ് നബി (സ) ക്ക് സിഹ്രു ബാധിക്കുക?മാത്രവുമല്ല നബി (സ) ക്ക് അല്ലാഹിവില്‍ നിന്ന് വഹയു ലഭിക്കുകയും അത് ജനങ്ങള്‍ക്ക്‌ എത്തിച്ചു കൊടുക്കുകയും ചെയ്യുമെന്നിരിക്കെ!സിഹ്രു ബാധിതനായിരിക്കെ എങ്ങിനെയാണ് ഇത് സാധിക്കുക.നിങ്ങള്‍ പിന്‍ പറ്റുന്നത് സിഹ്രു ബാധിച്ച ആളെയാണ് എന്ന് കാഫിരുകളും മുശ്രിക്കുകളും വാദിചിരുന്നതായി വിശുദ്ധ ഖുര്‍ ആന്‍ 25 :8 ല് പറയുന്നുമുണ്ടല്ലോ?

ഉത്തരം :നബി (സ) ക്ക് മദീനയി വെച്ചാണ് സിഹ്രു ബാധിച്ചതെന്ന് സ്വഹീഹു ആയ ഹദീസില്‍ നിന്ന് വ്യക്തമാണ് .മാത്രവുമല്ല അത് , രാസൂലിനുള്ള വഹയു ഏകദേശം പൂര്‍ണ്ണവും , വ്യക്തവുമായിരുന്നതിന്നു ശേഷമാണ് .രസൂലിന്റ
െ പ്രവാചകത്വവും സത്യസന്ധതയും ജനങ്ങള്‍ക്ക്‌ ബോധ്യപ്പെടുകയും , അല്ലാഹു മുശ്രിക്കുകല്ക്കെതിരില്‍ സംരക്ഷിക്കുകയും ചെയ്തതീനു ശേഷമാണ് .അതിന്നു ശേഷം ലബീബിനു അല്‍ അആസാം എന്നാ ജൂതന്‍ മുടിയും ചീര്‍പ്പും ഈത്തപനയുടെ നാരും ഉപയോഗിച്ച് മാരണം ചെയ്യുകയായിരുന്നു.അതിന്നു ശേഷം നബി (സ) ക്ക് ഭാര്യമാരുടെ കൂടെ ഉള്ളപ്പോള്‍ ചെയ്യാത്ത പല കാര്യങ്ങളും ചെയ്തതായി തോന്നി .നബി (സ) ക്ക് ചില തോനലുകള്‍ ഉണ്ടാകുക മാത്രമാണ് ചെയ്തത്.അപ്പോഴും അദ്ദേഹം ജനങ്ങളോട് തനിക്കു ലഭിക്കുന്ന വഹിയിന്റെ അടിസ്ഥാനത്തില്‍ സംസാരിച്ചിരുന്നു..തനിക്കു ബാധിച്ച മാരണം തന്റെ ദൌത്യ നിര്‍വഹണത്തെ ബാധിച്ചിരുന്നില്ല എന്ന് സാരം .പക്ഷെ ഭാര്യമാരുടെ കൂടെ ഉള്ളപ്പോള്‍ ചില തോന്നലുകള്‍ ഉണ്ടായി എന്ന് മാത്രം , ആയിഷ (റ) പറഞ്ഞു : നബി (സ) ക്ക് ചില തോന്നലുകള്‍ ഉണ്ടായപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി റബ്ബില്‍ നിന്നുള്ള സന്ദേശവുമായി ജിബ്രീല്‍ (അ) വന്നു .അപ്പോള്‍ ആ വഹിയിന്റെ അടിസ്ഥാനത്തില് നബി (സ) ചില ആളുകളെ വിട്ടു ഒരു അന്‍സാരിയുടെ കിണറ്റില്‍ ഇട്ട മാരണം ചെയ്ത വസ്തുക്കളെ എടുപ്പിക്കുകയും നശിപ്പിക്കുകയും ചെയ്തു .ശേഷം അല്ലാഹു രണ്ടു സൂറത്ത് അവതരിപ്പിക്കുകയും നബി (സ) അത് പാരായണം ചെയ്യുകയും ചെയ്തു.തുടര്‍ന്ന് ആ പ്രയാസം നബി (സ)യില്‍ നിന്ന് നീങ്ങിപോവുകയും ചെയ്തു . നബി (സ) പറഞ്ഞു : "ആരെങ്കിലും (പിശാചിന്റെ ഉപദ്രവത്തില്‍ നിന്ന്) രക്ഷ ആഗ്രഹിക്കുന്നെവെങ്കില്‍ ഇതേപോലെ (മുവഇദതൈനി )മറ്റൊന്നില്ല തന്നെ ".

വഹയു സ്വീകരിക്കുനതിലും അത് ജനങ്ങള്‍ക്ക്‌ എത്തിച്ചു നല്‍കുന്നതിലും അല്ലാഹു നബി (സ) യെ ജനങ്ങളില്‍ നിന്ന് രക്ഷിക്കുകയാണ് ഉണ്ടായത് .അതിനര്‍ത്ഥം ജനങ്ങളില്‍ നിന്ന് നബി (സ) ക്ക് യാതൊരു ഉപദ്രവും ഉണ്ടായില്ല എന്നല്ല.ഉഹുദു യുദ്ധത്തില്‍ നബി (സ) ക്ക് പരിക്ക് പറ്റിയിട്ടുണ്ട് .മക്കയില്‍ വെച്ച് കൊടിയ പീഡനം സഹിക്കേണ്ടി വന്നിട്ടുണ്ട് .മുന്‍പ് കഴിഞ്ഞുപോയ പ്രവാചകന്മാര്‍ക്കു അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍ നബി (സ)ക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് .പക്ഷെ അല്ലാഹുവിന്റെ സംരക്ഷണം നബി(സ) ക്ക് ഉണ്ടായിട്ടുണ്ട് .അതുകൊണ്ട് തന്നെയാണ് ശത്രുക്കള്‍ക്ക് റസൂലിനെ വധിക്കാന്‍ കഴിയാതിരുന്നതും , രസൂലിനു തന്റെ ദൌത്യം കൃത്യമായി നിര്‍വഹിക്കാന്‍ സാധിച്ചതും , തനിക്കു ലഭിക്കുന്ന വഹയു അടിസ്ഥാനത്തിലുള്ള അറിവ് ജനങ്ങള്‍ക്ക്‌ എത്തിക്കാന്‍ സാധിച്ചതും .
(മജ്മാ ഉ ഫതവാ -ശൈഖു ഇബ്നു ബാസ് 8 /149 )