Showing posts with label hadees. Show all posts
Showing posts with label hadees. Show all posts

Saturday, July 28, 2012

ഹദീസിന്റെ സ്വീകാര്യതയില്‍ ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങള്‍

ഹദീസിന്റെ സ്വീകാര്യതയുമായി ബന്ധപ്പെട്ട വിഭിന്നമായ ചര്‍ച്ചകളും പഠനങ്ങളും എല്ലാ കാലഘട്ടങ്ങളിലും നിലനിന്നതായി ചരിത്രത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാവുന്ന വസ്തുതയാണ്. നബി വചനങ്ങളെ ഉള്‍കൊള്ളുന്ന വിഷയത്തില്‍ കാലങ്ങളായി തുടര്‍ന്ന് കൊണ്ടിരിക്കുന്നതും, ഇന്ന് നിലനില്‍ക്കുന്നതുമായ വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കും, ഭിന്നതകള്‍ക്കും കാരണം അടിസ്ഥാനപരമായി ശ്രദ്ധിക്കപ്പെടേണ്ടതും, സൂക്ഷിക്കപ്പെടേണ്ടതുമായ കാര്യങ്ങളെ അംഗീകരിക്കാത്തതാണ്. ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഹദീസിന്റെ സ്വീകാര്യതയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണര്‍ത്തുന്നു.

1) ഉസ്വൂലുല്‍ ഹദീസ് (ഹദീസിന്റെ അടിസ്ഥാന നിയമങ്ങള്‍)

ഉസ്വൂലുല്‍ ഹദീസ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഹദീസിന്റെ സ്വീകാര്യത വ്യക്തമാക്കുന്നതിനുള്ള അടിസ്ഥാന നിയമങ്ങള്‍ എന്നാണ്. ഈ നിയമങ്ങള്‍ മുന്‍നിര്‍ത്തിയാണ് സ്വഹീഹും ളഈഫുമായ ഹദീസുകളെ പണ്ഡിതന്മാര്‍ വേര്‍തിരിച്ചിട്ടുള്ളത്. ഹദീസുകളുടെ പരമ്പര നബി(സ്വ) വരെ എത്തുന്നുവെങ്കില്‍ അതിനെ ‘മര്‍ഫൂഉ്’ എന്നും, സ്വഹാബികള്‍വരെ എത്തുന്നുവെങ്കില്‍ അതിനെ ‘മൌക്വൂഫ്’ എന്നും താബിഉകള്‍ വരെ എത്തുന്നുവെങ്കില്‍ അതിനെ ‘മഖ്ത്തൂഉ്’ എന്നും പറയുന്നു. ഹദീസുകളെ മുതവാത്തിര്‍, ആഹാദ് എന്നിങ്ങനെ രണ്ടായി വേര്‍തിരിക്കുന്നതും, പരമ്പരയിലെ റാവികള്‍ (റിപ്പോര്‍ട്ടര്‍മാര്‍) വിശ്വസ്തരും സത്യസന്ധരുമാണോ എന്ന് പരിശോധിക്കുന്നതും ഈ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. എന്നാല്‍ ഉസ്വൂല്‍ എന്താണ്, എന്തിനാണ് എന്ന് പഠിക്കാത്തതിന്റേയും, ശ്രദ്ധിക്കാത്തതിന്റേയും ഫലമാണ് നബിവചനങ്ങളെ നിന്ദിക്കാനും പരിഹസിക്കാനും നിഷേധിക്കാനും ബിദ്അത്തുകള്‍ പ്രചരിപ്പിക്കാനും സ്വഹീഹായ ഹദീസുകള്‍ക്ക് പകരം ദുര്‍ബലവും നിര്‍മ്മിതവുമായ ഹദീസുകള്‍ അവലംബിക്കാനും കാരണമായത്. മുന്‍ഗാമികളായ പണ്ഡിതന്‍മാര്‍ ഉസ്വൂല്‍ നിയമങ്ങള്‍ സ്വീകരിക്കുന്ന വിഷയത്തില്‍ കാണിച്ച സൂക്ഷ്മത ഏറെ വ്യക്തമാണ്. ഇമാം ബുഖാരി(റഹി)യുടെ സ്വഹീഹുല്‍ ബുഖാരിയുടെയും, ഇമാം മുസ്ലിം(റഹി)യുടെ സ്വഹീഹുല്‍ മുസ്ലിമിന്റേയും ആമുഖവിവരണത്തില്‍ നിന്ന് ഇത് മനസ്സിലാക്കാവുന്നതാണ്. ഇതിന് പറമെ ഇമാം ഹസന്ബ്നു അബ്ദുറഹ്മാന്‍ അല്‍ റാമ ഹുര്‍മസി(റഹി)യുടെ “അല്‍ മുഹദ്ദിസുല്‍ഫാസില്‍ ബൈനര്‍റാവി വല്‍വാഈിയും” ഇമാം അബൂഅബ്ദില്ലാഹി നൈസാബൂരി(റഹി)യുടെ “മഹ്രിഫത്തു ഉലൂമില്‍ ഹദീസും” ഇമാം ഇബ്നുസ്സലാം(റഹി)യുടെ “ഉലൂമുല്‍ ഹദീസും” ഇമാം ഇബ്നുഹജറില്‍ അസ്ക്വലാനി(റഹി)യുടെ “നുഖ്ബത്തുല്‍ ഫിക്ര്‍ ഫീമുസ്ത്വലാഹി അഹ്ലി അല്‍ അസര്‍”, ഇമാം ഇബ്നു കഥീര്‍(റഹി)യുടെ അല്‍ബാഹിസുല്‍ ഹസീസ് ശറഹു ഇഖ്ത്തിസാറു ഉലൂമില്‍ ഹദീസ്” എന്നീ ഗ്രന്ഥങ്ങളും ഉദാഹരണങ്ങളാണ്.


2. സനദ് (പരമ്പര)

ഹദീസുകളിലൂടെ പ്രതിപാദിക്കുന്ന വിഷയത്തിലേക്ക് എത്തിക്കുന്ന റാവികള്‍ (റിപ്പോര്‍ട്ടര്‍മാര്‍) ഉള്‍കൊള്ളുന്ന ചങ്ങലക്കാണ് സനദ് അഥവാ പരമ്പര എന്ന് പറയുക. ഹദീ സുകള്‍ ഉദ്ധരിക്കുമ്പോഴും, രേഖപ്പെടുത്തുമ്പോഴും സന ദിന്റെ വിശ്വാസ്യത പരാമര്‍ശിക്കല്‍ അനിവാര്യമാണ്. കാര ണം, ദുര്‍ബലവും നിര്‍മ്മിതവുമായ സനദുള്ള ഹദീസുകള്‍ ഉദ്ധരിച്ച് നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും താബിഉകളുടെയും പേരില്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കപ്പെ ടുകയും, ഇസ്ലാമിക വൃത്തത്തിലല്ലാത്ത ആശയങ്ങള്‍ പ ഠിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇസ്ലാമിന്റെ ബാനറില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ പുതിയ മതനിയമങ്ങളെ നിലനിര്‍ത്താന്‍ തെളിവാക്കുന്ന വാറോലകള്‍ പരിശോധിച്ചാല്‍ ഈ സത്യം ബോധ്യപ്പെടുന്നതാണ്. ഇസ്ലാമിക പ്രമാണങ്ങളെ വിവേകത്തോടെയും, കാര്യക്ഷമതയോടെയും മനസ്സിലാക്കിയ പണ്ഡിതന്മാര്‍ സനദിന്റെ വിഷയത്തില്‍ സ്വീകരിച്ച നിലപാടുകള്‍ താഴെ സൂചിപ്പിക്കുന്നു.
1) അബ്ദുല്ലാഹിബ്നു മുബാറക്ക്(റഹി) പറയുന്നു: “സനദ് മതത്തില്‍ പെട്ടതാണ്. സനദില്ലായിരുന്നെങ്കില്‍ തോന്നിയവന്‍ തോന്നിയത് പറയും.” (മുഖദിമത്ത് മുസ്ലിം. 1/82)
2) മുഹമ്മദ്ബനു സീരീന്‍(റഹി) പറയുന്നു: “നിശ്ചയമായും ഈ വിജ്ഞാനം (അഥവാ സുന്നത്ത്) നിങ്ങളുടെ മതമാകുന്നു. അതിനാല്‍ ആരില്‍ നിന്നാണ് നിങ്ങളുടെ മതത്തെ നിങ്ങള്‍ സ്വീകരിക്കുന്നതെന്ന് നോക്കുക.” (മുഖദിമത്ത് മുസ്ലിം. 1/79)
3) സുഫിയാനുബ്നു ഉയൈന(റഹി) പറയുന്നു: “ഒരു ദിവസം സുഹ്രി എന്നോട് ഒരു ഹദീസ് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു: സനദില്ലാതെ അതെനിക്ക് നല്‍കുക. അപ്പോള്‍ സുഹ്രി എന്നോട് പറഞ്ഞു: കോണിയില്ലാതെയാണോ നീ മേല്‍ക്കൂര കയറുന്നത്?” (ജാമിഅ് ശുഅബുല്‍ ഈമാന്‍. 1/5)
4) ഇബ്നു ശിഹാബ്(റഹി) പറയുന്നു: “ഞാന്‍ ഹദീസ് പറയുന്നത് സനദോട് കൂടിയാണ്. കാരണം, കോണിയില്ലാതെ മേല്‍ക്കൂരയിലേക്ക് കയറുന്നത് ശരിയാവുക ഇല്ല.” (ജാമിഅ് ശുഅബുല്‍ ഈമാന്‍. 1/5)
5) ഇമാം മുസ്ലിം(റഹി) പറയുന്നു: “സനദ് മതത്തില്‍ പെട്ടതാണ്. വിശ്വസ്ഥരില്‍ നിന്നല്ലാതെ ഹദീസ് റപ്പോര്‍ട്ട് ചെയ്യല്‍ ശരിയാവുകയില്ല.” (മുഖദിമത്ത് മുസ്ലിം. 1/79)
പണ്ഡിതന്മാരുടെ ഈ വാക്കുകളില്‍ നിന്ന് മതകാര്യങ്ങള്‍ ഏത് വഴികളിലൂടെ ലഭിച്ചു എന്നത് പരിശോ ധിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുന്നു.


3 അനുസരണം നിലനിര്‍ത്തല്‍

ഹദീസിന്റെ സ്വീകാര്യതയെ പ്രത്യക്ഷമായി ബാധിക്കുന്ന ഒന്നാണിത.് നബി(സ്വ) വ്യക്തമായ വഹ്യിന്റെ അടിസ്ഥാനത്തില്‍ പഠിപ്പിച്ചതായ കാര്യങ്ങളെ സ്വീകരിക്കുമ്പോള്‍ തെളിമയാര്‍ന്ന വിശ്വാസം നിലനിര്‍ത്തി അനുസരിക്കാനും കഴിയണം. ഇതില്‍ വീഴ്ചയും അശ്രദ്ധയും വന്നത് കൊണ്ടാണ് ഹദീസിന്റെ ഇനത്തില്‍പ്പെട്ട ഖബര്‍വാഹിദ് വിശ്വാസകാര്യങ്ങള്‍ക്ക് സ്വീകാര്യമല്ല എന്നും മുതവാത്തിര്‍ ആയ ഹദീസുകള്‍ മാത്രം സ്വീകരിച്ചാല്‍ മതി എന്ന രീതിയിലുമുള്ള മുടന്തന്‍ ന്യായം പുറത്ത് വന്നത്. നബി(സ്വ)യുടെ കല്‍പ്പനകളെ അനുസരിക്കേണ്ടതിന് പകരം അനുസരണക്കേട് ചുമന്ന് നടക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് യഥാര്‍ത്ഥ വിശ്വാസിക്ക് ഭൂഷണമല്ല. ഇസ്ലാം ശക്തമായ താക്കീതാണ് അത്തരക്കാര്‍ക്ക് നല്‍കിയിട്ടുള്ളത്.
1) “ഇല്ല! നിന്റെ രക്ഷിതാവിനെ തന്നെയാണ് സത്യം. അവര്‍ക്കിടയില്‍ ഭിന്നത ഉണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധി കല്‍പ്പിച്ചതിനെ പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകഇല്ല.” (വി.ക്വു: 4:65)
2) “തനിക്ക് സന്മാര്‍ഗ്ഗം വ്യക്തമായി കഴിഞ്ഞതിന് ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യ വിശ്വാസികളുടേതല്ലാത്ത മാര്‍ഗ്ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ച് വിടുകയും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതത്രേ മോശമായ പര്യവസാനം.” (വി.ക്വു: 4:115)
3) “അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടാ യിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നില യില്‍ വഴിപിഴച്ചു പോയിരിക്കുന്നു.” (വി.ക്വു: 72:23)


4 ദേഹേച്ഛയെ പിന്‍പറ്റല്‍

സ്വഹീഹായ ഹദീസുകളെ ശരിയായ രീതിയില്‍ സ്വീക രിക്കുന്നതിനും സത്യസന്ധമായി നിലനിര്‍ത്തുന്നതിനും തടസ്സമായിത്തീരുന്ന ഒന്നാണ് മാനുഷിക ഇച്ഛകളെ പിന്‍പ റ്റുകയും വ്യക്തിതാല്‍പര്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്യുക എന്നത്. ഇത്തരം വ്യാഖ്യാനങ്ങളും വിശദീകണങ്ങളും ഇസ്ലാമിക വൃത്തത്തില്‍ ഇകഴ്ത്തപ്പെട്ടതും ആക്ഷേപിക്കപ്പെട്ട തുമാണ്. എന്നാല്‍ ക്വുര്‍ആനിനോടും സുന്നത്തിനോടും യോജിക്കുന്ന രീതിയിലാണെങ്കില്‍ സ്വീകരിക്കുന്നതിന് തടസ്സമില്ല. വ്യക്തമായ ഹദീസുകളുടെ വെളിച്ചത്തില്‍ വിശ്വാസപരവും, കര്‍മ്മപരവുമായ വിഷയങ്ങളില്‍ മുന്‍ഗാമികള്‍ സ്വീകരിച്ച നിലപാടുകളെ വികലമാക്കുന്ന രീതിയിലാണ് വ്യാഖ്യാന പ്രവണതകള്‍. പരിധിയും പരിമിതിയുമുള്ള മനുഷ്യബുദ്ധി ഉപയോഗിച്ച് പ്രമാണങ്ങളുടെ സ്വീകാര്യതക്ക് നേരെ കുതന്ത്ര വ്യാഖ്യാ ന ശരങ്ങളുമായി തിരിയുന്നത് ശരിയായ മാര്‍ഗ്ഗമല്ല. സമൂ ഹത്തിനിടയില്‍ മുഹദ്ദിസുകളായി ചമയുന്നവരും പണ്ഡിത വേഷധാരികളും ഇത്തരം വൃത്തികേടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. മുഅ്തസിലിയാക്കളുടെ ആശയം പേറി നടക്കുന്നവര്‍ക്ക് സ്വഹീഹായ സനദിലൂടെ വന്ന നിരവധി ഹദീസുകള്‍ ഉള്‍കൊള്ളാന്‍ പ്രയാസമുണ്ടാകുന്നു. ക്വബ്ര്‍ശിക്ഷയുടെയും സ്വിറാത്ത് പാലത്തിന്റെയും, സംസം വെള്ളത്തിന്റെയും, ഇസ്ലാമിക മന്ത്രത്തിന്റെയും ഇസ്ലാമിക വസ്ത്രം ധരിക്കുന്ന തിന്റെയും ഹദീസുകള്‍ ഇത്തരം ആളുകളുടെ നാവിലൂടെ പരിഹാസത്തിനും നിന്ദ്യതക്കും വിധേയമായവയാണ്. ഇമാം ഇബ്നു അബ്ദുല്‍ബര്‍(റഹി) തന്റെ ‘ജാമിഅ് ബയാ നുല്‍ ഇല്‍മി വഫള്ലിഹീ’ എന്ന കിതാബില്‍ ദ്ദേഹേച്ഛകളെ പിന്‍പറ്റുന്നതിന്റെ ഗൌരവ്വത്തെ കുറിച്ച് പറഞ്ഞത് ഇമാം ഇബ്നു ഹജറില്‍ അസ്ക്വലാനി(റഹി) രേഖപ്പെടുത്തുന്നു: “ദേഹേച്ഛയെ പിന്‍പറ്റുക എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടു ന്നത് സുന്നത്തിന് എതിരായി വിശ്വസിക്കുകയും അതനു സരിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഹദീസുകളെ നിഷേധി ക്കലുമാണ്. തല്‍ഫലമായി അല്ലാഹുവിന്റെ നോട്ടം, അറിവ്, വിശേഷണങ്ങള്‍, ക്വബ്ര്‍ശിക്ഷ, മീസാന്‍, ഹൌള്, ശഫാഅത്ത്, എന്നീ വിഷയങ്ങളില്‍ മുതവാത്തിറായി വന്ന ധാരാളം ഹദീസുകള്‍ ആക്ഷേപിക്കപ്പെട്ടു.”(ഫത് ഹുല്‍ബാരി. 8/447)
ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നും, സൂക്ഷ്മജ്ഞരായ പണ്ഡിതന്മാരുടെ വാക്കുകളില്‍ നിന്നും ഇത്തരം പ്രവര്‍ ത്തനത്തിന്റെ ഗൌരവം എന്താണെന്ന് മനസ്സിലാക്കാം.
1) അല്ലാഹു പറയുന്നു: “അല്ലാഹുവില്‍ നിന്നുള്ള യാതൊരു മാര്‍ഗ്ഗദര്‍ശ്ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്.” (വി.ക്വു: 28:50)
(2) അല്ലാഹു പറയുന്നു: “ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ട് നാം അശ്രദ്ധ യിലാക്കിയിരി ക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്റെ കാര്യം അതിരു കവിയുകയും ചെയ്തുവോ അവനെ നീ അനുസരിച്ച് പോകരുത്.” (വി.ക്വു: 18:28)
(3) മുആവിയ(റ)വില്‍ നിന്ന്: “നബി(സ്വ) പറഞ്ഞിരിക്കുന്നു: എന്റെ ഉമ്മത്തില്‍ ഒരു വിഭാഗം പുറത്തു വരാനിരിക്കുന്നു. അവരെയും കൊണ്ട് തന്നിഷ്ടങ്ങള്‍ ചലിക്കും. പേരോഗം അത് ബാധിച്ചവനില്‍ ചലിക്കുന്നത് പോലെ. അയാളില്‍ ഒരു സന്ധിയോ, നാഡിയോ അവശേഷിക്കുകയില്ല. (പേരോഗം) കടന്നുചെല്ലാതെ.” (അബൂദാവൂദ്)
(4) അബ്ദുല്ലാഹിബ് അംറ്(റ)വില്‍ നിന്ന്: “നബി(സ്വ) പറയുന്നു: അല്ലാഹു ജനങ്ങളില്‍ നിന്ന് വിജ്ഞാനത്തെ ഒറ്റയടിക്ക് എടുത്തുകളയുകയില്ല. എന്നാല്‍ പണ്ഡിതന്‍മാര്‍ മരണപ്പെടുന്നതോടൊപ്പം വിജ്ഞാനം എടുത്തുകളയും. പിന്നീട് ജനങ്ങളില്‍ വിവരമില്ലാത്തവര്‍ അവശേഷിക്കും. അവരോട് ഫത്വ ചോദിക്കപ്പെടുകയും സ്വന്തം അഭിപ്രായത്തിനനുസരിച്ച് കൊണ്ട് ഫത്വ നല്‍കപ്പെടുകയും ചെയ്യും. അങ്ങിനെ സ്വയം വഴിപിഴക്കുകയും മറ്റുള്ളവരെ വഴിപിഴപ്പിക്കുകയും ചെയ്യും.” (സ്വഹീഹുല്‍ ബുഖാരി. 7307)
5) “നബ(സ്വ) ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: അല്ലാഹുവേ! ആക്ഷേപിക്കപ്പെട്ട സ്വഭാവങ്ങളില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും ദ്ദേഹേച്ഛകളില്‍ നിന്നും നിന്നോ ട് ഞാന്‍ കാവലിനെ തേടുന്നു.” (തിര്‍മുദി).
6) “അലി(റ) പറയുന്നു: മതം അഭിപ്രായങ്ങള്‍ക്കനുസരി ച്ചായിരുന്നെങ്കില്‍ ഖുഫ്ഫയുടെ (ബൂട്ടിന്റെ) മുകള്‍ ഭാഗം തടവുന്നതിനേക്കാള്‍ അടിഭാഗം തടവുന്നതിന് ഞാന്‍ പ്രാധാന്യം കൊടുക്കുമായിരുന്നു. തീര്‍ച്ചയായും നബ(സ്വ) ഖുഫ്ഫയുടെ മുകള്‍ഭാഗം തടവുന്നതായി ഞാന്‍ കണ്ടു.” (അബൂദാവൂദ്)
7) “ഉമര്‍(റ) പറയുന്നു: നിങ്ങള്‍ അസ്ഹാബുറഅ്യിനെ (മതത്തില്‍ തനിഷ്ടപ്രകാരം പറയുന്നവരെ) കരുതിയിരി ക്കുക. അവര്‍ സുന്നത്തിന്റെ ശത്രുക്കളാണ്. ഹദീസ് മനഃപാഠമാക്കല്‍ അവരെ അശക്തരാക്കി. അത് കാരണം അവര്‍ തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. അത് മൂലം അവര്‍ പിഴക്കുകയും, പിഴപ്പിക്കുകയും ചെയ്യുകയാണ്.” (ഇമാം ലാലക്കായി. ശറഹ് ഉസൂല്‍ ഇഅ്ത്തിഖാദി അഹ്ലുസുന്ന വല്‍ ജമാഅ. 1/139)
8. “ഇബ്നു അബ്ബാസ്(റ) പറയുന്നു: താങ്കള്‍ തന്നിഷ്ട ത്തെ പിന്‍പറ്റുന്ന ദേഹേച്ഛകരോടൊപ്പമിരിക്കരുത്. കാര ണം, അവരുടെ കൂടെയിരിക്കല്‍ ഹൃദയങ്ങള്‍ക്ക് രോഗമു ണ്ടാക്കും.” (ഇത്തിബാഹുസ്സുന്ന. 76)
9) “ഇമാം ശാഫിഈ(റഹി) റയുന്നു: അസ്ഹാബുല്‍ കലാമുകാരെ (മതകാര്യത്തില്‍ പ്രമാണങ്ങളെ പരിഗണിക്കാതെ അഭിപ്രായം പറയുന്നവര്‍) സംബന്ധിച്ച് ഞാന്‍ വിധിക്കുകയാണെങ്കില്‍ അവരെ ഈത്തപ്പന മടലുകൊണ്ട് അടിക്കുകയും, ഒട്ടകപ്പുറത്ത് കയറ്റി ക്വുര്‍ആനും സുന്നത്തും ഒഴിവാക്കി തന്നിഷ്ട പ്രകാരം കാര്യങ്ങള്‍ സ്വീകരിച്ചവര്‍ക്കുള്ള പ്രതിഫലമാണിത് എന്ന് വിളിച്ച് പറഞ്ഞ് ഗോത്രങ്ങള്‍ക്കും, വീടുകള്‍ക്കുമിടയിലൂടെ ഊര് ചുറ്റിക്കണം എന്നതാണ്.” (അബൂനഈം. ഹില്‍യ്യ 9/112)


5 അജ്ഞത

മതപ്രമാണങ്ങളില്‍ അറിവില്ലായ്മയുടെ ഫലം സ്വഹീ ഹായ ഹദീസുകളെ ധാരാളമായി ബാധിക്കുന്നു. അല്‍പ്പ ജ്ഞാനിക്ക് ഐശ്വര്യം ഉണ്ടായത് പോലെ ഇസ്ലാമില്‍ ഉ ള്ളതും ഇല്ലാത്തതുമായ വിഷയങ്ങള്‍ക്ക് ഫത്വ നല്‍കാന്‍ നിരവധി മുഫ്തിമാര്‍ വളര്‍ന്ന് വന്നിരിക്കുന്നു. തല്‍ഫലമായി ഹദീസുകള്‍ കൊണ്ട് ഉദ്ദേശിക്കപ്പെടാത്ത കാര്യങ്ങളെ ഇസ്ലാമിന്റെ പേരില്‍ വിതരണം ചെയ്യപ്പെടു കയും ചെയ്യുന്നു. ഉദാഹരണമായി, ഇമാം ബുഖാരി(റഹി) ഖദീജ(റ)യുടെ ശ്രേഷ്ഠത വിശദീകരിക്കുന്നതിനായി ഉദ്ധരിച്ച ഹദീസില്‍ നിന്നാണ് നബിദിനാഘോഷം എന്ന ബിദ്അത്തിന് സദ്യ വിളമ്പാനും മധുരവിതരണത്തിനും ജാഥ നടത്താനും മുദ്രാവാക്യം വിളിക്കുന്നതിനും തെളിവെ ടുക്കുന്നത്. യഥാര്‍ത്ഥത്തില്‍, നബി(സ്വ)യും കേട്ട ആയിശ (റ)യും, ഹദീസ് രേഖപ്പെടുത്തിയ ഇമാം ബുഖാരി(റഹി)യും ഈ ആശയത്തിനല്ല പ്രസ്തുത ഹദീസ് തെളിവാക്കിയത്. ഉസ്താദുമാരുടെ അറിവില്ലായ്മയോ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള ദുര്‍വ്യാഖ്യാന പ്രവണതയോ ഈ അവസ്ഥയിലേക്കെത്തിച്ചു എന്നു മാത്രം. അത്പോലെ നമസ്ക്കാരത്തിന് സ്വഫ് ശരിപ്പെടുത്തുമ്പോള്‍ കാല്‍പാദങ്ങള്‍ മറ്റുള്ളവരു ടേതിനൊപ്പം ചേര്‍ത്ത് വെക്കണമെന്ന ഇമാം ബുഖാരി(റഹി) തന്നെ ഉദ്ധരിച്ച ഹദീസിന്റെ ആശയത്തെയും അജ്ഞത ബാധിച്ചവര്‍ പരിഹാസത്തിന് വിധേയമാക്കി. മുറിവൈദ്യന്മാര്‍ ആളുകളെ കൊല്ലുന്ന രീതിയിലുള്ള ഇത്തരം സ്വഭാവങ്ങള്‍ക്ക് ഇസ്ലാം ശക്തമായ താക്കീതാണ് നല്‍കിയിട്ടുള്ളത്.
1) അല്ലാഹു പറയുന്നു: “നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെ പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്.” (വി.ക്വു: 17:36)
2) “അലി(റ)വില്‍ നിന്ന് ഖവാരിജുകളുടെ പ്രത്യേകതയായി പറഞ്ഞതായി കാണാം. നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: കാലം അവസാനിക്കാറായാല്‍ ഒരു വിഭാഗം പുറത്ത് വരും. അവര്‍ ചെറുപ്പക്കാരായിരിക്കും. ബുദ്ധിഹീനരുമായിരിക്കും. അവര്‍ സൃഷ്ടികളില്‍ ഉത്തമരുടെ വാക്കായിരിക്കും പറയുക. അവര്‍ ക്വുര്‍ആന്‍ ഓതിയാല്‍ അവരുടെ തൊണ്ടകുഴിക്കപ്പുറം (ഹൃദയത്തിലേക്ക്) അത് ഇറങ്ങില്ല. വില്ലില്‍ നിന്ന് അമ്പ് തെറിച്ച് പോകുന്നത് പോലെ അവര്‍ ദീനില്‍ നിന്ന് തെറിച്ച് പോകും.” (മസ്ലിം. 747)
3) “ഇബ്നു മസ്ഊദ്(റ) പറയുന്നു: നീയൊരു പണ്ഡിതനോ, പഠിതാവോ, ശ്രോതാവോ ആയി പ്രയാണം നടത്തുക. ഒരു നാലാമന്‍(അറിവില്ലാത്തവന്‍) നീയാകരുത്. നീ നശിക്കാന്‍ അത് കാരണമാകും.” (സുനനു ദാരിമി)
4) അന്ത്യനാളിന്റെ അടയാളമായി നബി(സ്വ) പറഞ്ഞതാ യി ഇപ്രകാരം കാണാം. “അറിവ് ഉയര്‍ത്തപ്പെടും. അറിവി ല്ലായ്മ നിലനില്‍ക്കും.” (സ്വഹീഹുല്‍ ബുഖാരി)
5) സ്വഹീഹായ ഹദീസുകളിലൂടെ ബോധ്യപ്പെട്ട ഇസ് ലാമിക വിജ്ഞാനങ്ങളില്‍ പണ്ഡിതന്മാര്‍ മൌനം ദീക്ഷി ക്കുന്നതും ജനങ്ങളെ പേടിച്ച് കൊണ്ട് മറച്ച് വെക്കുന്നതും നബി വചനങ്ങളുടെ സ്വീകാര്യതക്ക് മുറിവേല്‍പ്പിക്കുന്നു. ഇക്കാരണത്താല്‍ തന്നെ അറിവിന്റെ ശോഭ മങ്ങുകയും, അജ്ഞതയുടെ വളര്‍ച്ച വ്യാപിക്കുകയും ചെയ്യുന്നു. സ്വ ഹാബികള്‍ നബി(സ്വ)യില്‍ നിന്ന് ലഭിച്ച ഇസ്ലാമിക വിഷ യങ്ങളില്‍ മൌനം അവലംബിച്ച് കൊണ്ട് പ്രാമാണിക വിഷ യങ്ങളെ മറച്ച് വെച്ചില്ല. മക്കയിലും, മദീനയിലും മറ്റു ഗോത്രങ്ങളിലും ഈ സന്ദേശം എത്തിക്കുന്ന ഉത്തരവാദി ത്ത്വം അവര്‍ ഏറ്റെടുത്തു. ആബൂബക്കര്‍(റ), ഉമര്‍(റ), അ ബൂഹുറൈറ(റ), ഇബ്നു അബ്ബാസ്(റ), അബ്ദുല്‍ഗിഫാരി (റ) തുടങ്ങിയവരുടെ ജീവിത പ്രവര്‍ത്തനങ്ങള്‍ ഇതിന് ഉദാ ഹരണമാണ്. മുസ്ലിങ്ങള്‍ക്കിടയില്‍ സ്വഹീഹായ ഹദീസു കളിലൂടെ ബോധ്യപ്പെടുന്ന കാര്യങ്ങളെ പണ്ഡിത പുരോ ഹിതന്മാരുടേയും, മൌലാനമാരുടെയും, പ്രമാണവിരോധിക ളുടെയും പ്രവര്‍ത്തനങ്ങളിലൂടെ മറച്ച് വെക്കുന്നതും, ദു ര്‍വ്യാഖ്യാനിക്കുന്നതും തുച്ഛമായ സാമ്പത്തിക ലാഭങ്ങള്‍ ക്കും വ്യക്തിനേട്ടങ്ങള്‍ക്കും വേണ്ടി വില്‍പ്പന നടത്തുന്ന തും സത്യത്തില്‍ ജൂതന്റേയും ക്രൈസ്തവന്റെയും ഏര്‍പ്പാ ടാണ്. ഇസ്ലാമിന്റെ ശത്രുക്കളില്‍ നിന്ന് അച്ചാരം പറ്റി ഒതു ങ്ങിക്കൂടാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ താക്കീതാണ് നല്‍കിയിട്ടുള്ളത്.
1) അല്ലാഹു പറയുന്നു: “നാം അവതരിപ്പിച്ച തെളിവുകളും, മാര്‍ഗ്ഗദര്‍ശ്ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കി കൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവര്‍ ആരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്. എന്നാല്‍ പശ്ചാതപിക്കുകയും, നിലപാട് നന്നാക്കുകയും (സത്യം ജനങ്ങള്‍ക്ക്) വിവരിച്ച് കൊടുക്കുക യും ചെയ്തവര്‍ ഇതില്‍ നിന്ന് ഒഴിവാകുന്നു. അങ്ങ നയുള്ളവരുടെ പശ്ചാതാപം ഞാന്‍ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.” (വി.ക്വു: 2:159:160)
2) അല്ലാഹു പറയുന്നു: “വേദഗ്രന്ഥത്തിലുള്ള അല്ലാഹു അവതരിപ്പിച്ച കാര്യങ്ങള്‍ മറച്ച് വെക്കുകയും അതിന് വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവര്‍ ആരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറയ്ക്കുന്നത് നരഗാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ, അവരെ സംശുദ്ധരാക്കുകയോ (പാപങ്ങളില്‍ നിന്ന്) ചെയ്യുകയ്യില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.” (വി.ക്വു: 2:174)
3) “അബൂഹൂറൈറ(റ)വില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: ഒരാള്‍ താന്‍ അറിഞ്ഞ് മനസ്സിലാക്കിയ ഒരു അറിവിനെ കുറിച്ച് ചോദിക്കപ്പെടുകയും അയാള്‍ അത് മറച്ച് വെക്കുകയും ചെയ്താല്‍ നരകത്തില്‍ നിന്ന് ഒരു കടിഞ്ഞാണ്‍ അയാള്‍ക്ക് ധരിപ്പിക്കപ്പെടും.” (തിര്‍മുദി)

ഇസ്ലാമിക പ്രമാണങ്ങളെ മുന്‍നിര്‍ത്തി മുന്‍ഗാമികള്‍ ഈ വിഷയത്തില്‍ നിലനിര്‍ത്തിയ ചില കാര്യങ്ങളുടെ ശരിയായ നിലപാടുകളെ ചെറിയ രീതിയില്‍ വിവരണം നടത്തി എന്നുമാത്രം. സ്വഹീഹായ ഹദീസുകളെ മുറിവേ ല്‍പ്പിക്കാനുള്ള ശ്രമം തുടങ്ങിയ കാലം മുതല്‍ ഇതു വരെയും ശത്രുക്കള്‍ നിലപാടുറപ്പിച്ചത് പ്രധാനമായും സ്വഹാബികള്‍ ഉള്‍പ്പെടെയുള്ള പ്രധാനികളായ അബൂഹുറൈറ(റ), ഇമാം സുഹ്രി(റ), ഇമാം ത്വബ്രി(റഹി), ഇമാം ബുഖാരി(റഹി) തുടങ്ങിയവരെ ആക്ഷേപത്തിന് ഇരയാക്കിയാണ്. ഫത്ഹുല്‍ബാരിയില്‍ ഇമാം ഇബ്നുഹജറുല്‍ അസ്ക്വലാനി(റഹി) ഈ കാര്യം വിശദീകരിക്കുന്നുണ്ട്. നബി(സ്വ)യുടെ ഏറ്റവും മാതൃകാ യോഗ്യമായ ജീവിതത്തിനും സത്യസമ്പൂര്‍ണ്ണ ഉപദേശങ്ങള്‍ക്കും മുമ്പില്‍ മനസ് മലിനമായിപ്പോയവര്‍ക്ക് ക്വുര്‍ആന്‍ നല്‍കുന്ന ഉത്ബോധനം നേര്‍വഴി തെളിക്കട്ടെ. അല്ലാഹു പറയുന്നു: “തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി അല്ലാഹുവിലെക്കും റസൂലിലേക്കും വളിക്കപ്പെട്ടാല്‍ സത്യ വിശ്വാസികളുടെ വാക്ക് ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍.”(വി :ഖു )


Wednesday, July 4, 2012

ഖബറിലെ രക്ഷ-ശിക്ഷകള്‍, മിഅ്റാജ് (നബി(സ)യുടെ ആകാശാരോഹണം), സിഹ്ര്‍, ശഫാഅത്ത് (നബി(സ)യുടെ ശുപാര്‍ശ), അതു മുഖേനയുള്ള നരകമോചനം പോലുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഹദീഥുകള്‍ നിഷേധിക്കുന്നവരുടെ വിധിയെന്താണ്?

ചോ : ബുഖാരിയിലും മുസ്ലിമിലും ഉദ്ധരിക്കപ്പെട്ട സ്വഹീഹായ ഹദീഥുകളെ - ഉദാഹരണത്തിന് ഖബറിലെ രക്ഷ-ശിക്ഷകള്‍, മിഅ്റാജ് (നബി(സ)യുടെ ആകാശാരോഹണം), സിഹ്ര്‍, ശഫാഅത്ത് (നബി(സ)യുടെ ശുപാര്‍ശ), അതു മുഖേനയുള്ള നരകമോചനം പോലുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഹദീഥുകള്‍ നിഷേധിക്കുന്നവരുടെ വിധിയെന്താണ്? അവരുടെ പിന്നില്‍ നമസ്കരിക്കാന്‍ പാടുണ്ടോ? അവരോട് പരസ്പരം സലാം പറയാന്‍ പാടുണ്ടോ? അതല്ല ഇത്തരക്കാരില്‍ നിന്ന് വിട്ടുനില്‍ക്കുകയാണോ വേണ്ടത്?
 ഉ : ഇത്തരക്കാര്‍ക്ക് ഈ വിഷയത്തില്‍ വന്നിട്ടുള്ള ഹദീഥുകളുടെ സ്വിഹ്ഹത്തും (സ്വീകാര്യത) ആശയവും വ്യക്തമാക്കിക്കൊടുത്ത് കൊണ്ട് അഹ്ലുല്‍ ഇല്‍മില്‍ (അറിവുള്ള പണ്ഡിത•ാര്‍) പെട്ടവര്‍ ഇവരുമായി ഹദീഥിന്റെ സനദും ആശയവും മുന്നില്‍ വെച്ച് ചര്‍ച്ച നടത്തണം. ഇത്തരം ചര്‍ച്ചകള്‍ക്ക് ശേഷവും തങ്ങളുടെ ദേഹേഛകളെ പിന്തുടര്‍ന്നു കൊണ്ടും, അവരുടെ സ്വാഭിപ്രായങ്ങളെ നിലനിര്‍ത്തുവാനായും ഹദീഥുകളെ നിഷേധിക്കുകയും, അതിന്റെ ആശയത്തെ ദുര്‍വ്യാഖ്യാനിക്കുകയുമാണെങ്കില്‍ അവര്‍ ഫാസിഖുകളാണ് (തെമ്മാടികളാണ്). അവരില്‍ നിന്ന് അകലം പാലിക്കല്‍ നിര്‍ബന്ധമാണ്. അത്തരക്കാരുടെ തി• തങ്ങളെയും ബാധിക്കുമെന്നതിനാല്‍ അവരോട് കൂടിക്കലരാന്‍ പാടില്ല. ഇനി അവരുമായി ബന്ധപ്പെടുന്നത് അവരെ ഗുണദോഷിക്കാനും, അവരെ സ•ാര്‍ഗത്തിലേക്ക് നയിക്കുന്നതിനുമായാണെങ്കില്‍ (പ്രശ്നമില്ല).
ഫാസിഖിന്റെ (തെമ്മാടി) പിന്നില്‍ നിന്ന് നമസ്കരിക്കുന്നവന്റെ വിധിയാണ് അവരുടെ വിഷയത്തിലുമുള്ളത്. കൂടുതല്‍ സൂക്ഷ്മതയുള്ള നിലപാട് നമസ്കരിക്കാതിരിക്കുക എന്നതാണ്; കാരണം ചില പണ്ഡിത•ാര്‍ ഇത്തരക്കാര്‍ കാഫിറാണെന്ന് പറഞ്ഞിട്ടുണ്ട്.
തൌഫീഖ് അല്ലാഹുവിങ്കലാണ്.
നബി(സ)യുടെ മേലും, അവിടുത്തെ കുടുംബത്തിന്റെയും അനുചര•ാരുടെയും മേലും അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാകുമാറാകട്ടെ.

Friday, June 22, 2012

അജവാ കാരക്കയുടെ ഹദീസിനെ പരിഹസിച്ചു തള്ളി കളയുന്ന മടവൂരി മുസ്ലിയാര്‍


അജവാ കാരക്കയുടെ ഹദീസിനെ പരിഹസിച്ചു തള്ളി കളയുന്ന മടവൂരി മുസ്ലിയാര്‍.



 ഹദീസ് നിഷേധിക്കാനും അജവ കാരക്ക കഴിച്ചതിനു ശേഷം വിഷം കുടിക്കാനും വെല്ലുവിളിക്കുന്നവര്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കുന്നത്‌ നല്ലതാണു.
1  അജവത് മദീനയില്‍ നബി(യുടെ കൈകൊണ്ടു നാട്ടുണ്ടാക്കിയതാണ്.

2   ബുഖാരിക്ക്  പുറമേ ആയിഷ () ല്‍ നിന്ന് മുസ്ലിമില്‍ വന്നിട്ടുള്ള ഹദീസിലും "അജുവത്തില്‍ രോഗ ശമനമുണ്ടെന്നുനബി(പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

3 . മദീനയില്‍ നബി(കാരണം മദീനയിലെ മണ്ണിനോ വായുവിനോ വല്ല സവിശേഷ ഗുണവും ഉണ്ടായിരിക്കാം.

വിഷം നാശകരമകുന്നത് അതിന്റെ ശീത നിലയുടെ ആധിക്യം കൊണ്ടാണ്അജുവ  അതിന്റെ ഉഷ്ണം അതില്‍ മാറ്റം വരുത്തുകയും പ്രക്രത്യാ ശരീരത്തില്‍  ഉള്ള ഉഷ്ണം അതിന്നു സഹായകരമായി തീരുകയും ചെയ്യും.

ഇബ്നുല്‍ ഖയ്യിം () " കാരക്ക ആര്യോഗ്യത്തിന്നു പറ്റിയ നല്ല ഭക്ഷണമാണ്മദീനക്കാരെ  അത് പതിവായി ആഹാരമാക്കിയവര്‍ക്ക്  വിശേഷിച്ചുംതണുപ്പ് രാജ്യങ്ങളിലും മിതോഷ്ണ രാജ്യങ്ങളിലും അതൊരു നല്ല ഭക്ഷ്യ വസ്തുവാണ്. 'ആലിയ' (മേലെ മദീന)യിലെ കരക്കയാണ് ഏറ്റവും നല്ല ജാതിഅത് ശരീരത്തിന് മാര്‍ദവം നല്കുന്നതും നല്ല മധുരമുള്ളതും രുചികരവുമാകുന്നുആഹാരത്തിലും മരുന്നിലും പഴവര്ഗതിലും കാരക്കാക് സ്ഥാനമുണ്ട്.

((കൂടുതല്‍ അറിയാന്‍ തലപ്പര്യമുള്ളവര്‍ - അമാനി മൌലവിയുടെ നബി ചര്യയും ഇസ്ലാം ശരിഅത്തില്‍ അതിന്റെ സ്ഥാനവും : പേജ് 241 മുതല്‍243 വരെ പേജ് നോക്കുക.)

Monday, April 9, 2012

ജിന്നും ശൈത്താനും അമാനീ തഫ്സീറില് നിന്നും

ജിന്നും ശൈത്താനും അമാനീ തഫ്സീറില് നിന്നും


















മടവൂര് വിഭാഗം ജിന്നു്,പിശാചു്   വിഷയത്തില്  കുപ്രചരങ്ങള് നടത്തി സ്വഹീഹായ ഹദീസിനേയും തള്ളി.... ജനങ്ങളുടേയും ഇടയില്  ഊരു ചുറ്റുന്നതിനിടയില് ഒരിക്കലെങ്കിലും അമാനി മൌലവിയുടെ തഫ്സീറെങ്കിലും വായിച്ചിരുന്നെങ്കില്.... ??????????!!!!!!!!!!!!!!!!!

“സുന്നത്തിൽ സ്ഥിരപ്പെട്ട റുക്വ് യ


സുന്നത്തിൽ സ്ഥിരപ്പെട്ട റുക്വ്‌യ എന്ന വിഷയത്തിലേക്ക്‌ കടക്കുന്നതിന്‌ മുമ്പ്‌ സാന്ദർഭികമായി ചില വസ്തുതകൾ ഇവിടെ ഉണർത്തുന്നത്‌ ഉചിതമായിരിക്കുമെന്ന്‌ തോന്നുന്നു. റുക്വ്‌യ (റുഖാ എന്നാണ്‌ അറബിയിൽ പറയുമ്പോൾ ഉച്ചരിക്കേണ്ടത്‌) എന്നത്‌ കേവലം പ്രാർത്ഥന മാത്രമല്ല, റുക്വ്‌യയിൽ പ്രാർത്ഥനയുണ്ടെങ്കിലും അതിലുപരിയായി നബി(സ്വ)യിൽ നിന്നും നമുക്ക്‌ സ്വഹീഹായി ലഭിച്ച ചില പ്രത്യേക രൂപം (രീതികൾ) റുക്വ്‌യയുടെ ഭാഗമായിട്ടുണ്ടെന്നത്‌ നാം അംഗീകരിക്കേണ്ടിയിരിക്കുന്നു. ഇസ്ലാമിന്റെ തുടക്കത്തിൽ റുക്വ്‌യ നിരോധിക്കപ്പെട്ടിരുന്നുവെന്നും പിന്നീട്‌ അനുവദിക്കപ്പെടുകയാണുണ്ടായതെന്നും ജാബിർ(റ)ൽ നിന്നും രിവായത്ത്‌ ചെയ്യപ്പെട്ട ഹദീഥിലൂടെ നമുക്ക്‌ വ്യക്തമാകുന്നുണ്ട്‌. റുക്വ്‌യയും ദുആയും ഒന്നാണെന്ന പുത്തൻ യുക്തിവാദികളുടെ വാദത്തെ തള്ളിക്കളയുവാൻ ഈ ഹദീഥ്‌ തന്നെ ധാരാളമാണ്‌. കാരണം ദുആ ഒരുകാലത്തും വിരോധിക്കപ്പെട്ട അവസ്ഥ ഉണ്ടായിരുന്നില്ലല്ലോ. മറ്റൊരു വാദം റുക്വ്‌യാ രോഗങ്ങൾക്ക്‌ മാത്രമുള്ള മന്ത്രമാണെന്നും പൈശാചികമായ ഉപദ്രവങ്ങൾക്ക്‌ (ജിന്നിന്റെ ശല്യം) അത്‌ യോജിച്ച പണിയല്ലെന്നുമാണ്‌. ഇങ്ങനെ പറയുന്ന ഇസ്ലാമിലെ മോഡേൺ യുക്തിവാദികൾ പലപ്പോഴും ഇത്തരം പ്രവർത്തികളെ പൗരോഹിത്യത്തിന്റെ തരംതാണ ഏർപ്പാടായി, അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരുതരം നിലവാരമില്ലാത്ത പണിയായിട്ടാണ്‌ ചിത്രീകരിക്കുകയും വർണ്ണിക്കുകയും ചെയ്തുകാണുന്നത്‌. ഇത്‌ തീർത്തും വസ്തുതകൾക്ക്‌ നിരക്കാത്തതും സുന്നത്തിനെതിരുമാണെന്ന്‌ ആദ്യമായി ഉണർത്തട്ടെ. ഇൽമുൽ കലാമിന്റെയും മുഅതസിലുകളുടെയും ചുവടു പിടിച്ചുള്ള ഇത്തരം പിഴച്ച വാദങ്ങൾ ആര്‌ കൊണ്ടുവന്നാലും അവരെ സൂക്ഷിക്കണം. എന്തെന്നാൽ മഹാൻമാരായ സ്വഹാബാക്കളിലൂടെ, അഹ് ലുസ്സുന്നത്തിന്റെ ഇമാമീങ്ങളിലൂടെ സുവ്യക്തമായി നമുക്ക്‌ ലഭിച്ച ദീനിന്റെ ശറഇലാണ്‌ അവർ കൈവെക്കുന്നതെന്ന്‌ സലഫുകളെ സ്നേഹിക്കുന്ന നാം ഒരോരുത്തരും തിരിച്ചറിയുക.
സൗദി അറേബ്യയിലെ റിയാദ്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന നമ്മുടെ ബഹുമാനപ്പെട്ട പണ്ഡിതൻ അബ്ദുൽ ജബ്ബാർ മദീനിയുടെ വാക്കുകൾ ഈ വിഷയത്തിൽ സലഫികൾ സ്വീകരിക്കേണ്ട നിലപാടെന്തെന്ന്‌ വ്യക്തമായി പഠിപ്പിക്കുന്നത്‌ ശ്രദ്ധിക്കുക.
“ചിലർ പൈശാചിക ഉപദ്രവങ്ങളെ റുക്വ്‌യയുടെ വിഷയം സംസാരിക്കുമ്പോൾ കേവലം വസ്‌വാസായി ചിത്രീകരിക്കുന്നത്‌ കാണാം. ഇതിനെ അഖ്.ലാനിയത്ത്‌ എന്ന്‌ പറയും. എന്നുവെച്ചാൽ പ്രമാണങ്ങളേക്കാൾ തങ്ങളുടെ ബുദ്ധിക്ക്‌ പ്രാമുഖ്യം കൽപിക്കുകയും ദീനിന്റെ വിഷയങ്ങളിൽ ബുദ്ധി പ്രയോഗിക്കുവാൻ പാടില്ലാത്ത വിഷയങ്ങളിൽ ബുദ്ധി പ്രയോഗിക്കുകയും ചെയ്യും. ഉദാഹരണത്തിന്‌, ഗൈബിയായ വിഷയത്തിൽ, നുബുവ്വത്തിന്റെ വിഷയത്തിൽ, തൗഹീദിന്റെ വിഷയത്തിൽ ഒക്കെ തന്നെയും മനുഷ്യ ബുദ്ധിക്ക്‌ എവിടെയാണ്‌ സ്ഥാനമുള്ളത്‌? ഇവിടെയൊക്കെ പ്രമാണങ്ങൾ എന്ത്‌ പറയുന്നു എന്നത്‌ സ്വീകരിക്കുവാനും വിശ്വസിക്കുവാനുമാണ്‌ ഇസ്ലാം നമ്മോട്‌ അനുശാസിക്കുന്നത്‌. അല്ലാതെ ബുദ്ധി ഉപയോഗിച്ച്‌ അവനവന്‌ തോന്നുന്നത്‌ തള്ളുന്നതും കൊള്ളുന്നതും ശുദ്ധ അഖ്.ലാനിയത്താണ്. ഈ അഖ്.ലാനിയത്തിന്റെ ജ്വരം മൂത്ത്‌ ചിലർ അഹ് ലുസ്സുന്ന വൽ ജമാഅത്തിന്റെ അഖീദയെയും ആദർശത്തെയും വ്യാഖ്യാനിച്ച്‌ ഒപ്പിക്കുവാൻ സാഹസപ്പെടുന്നത്‌ കാണാം. യഥാർത്ഥത്തിൽ പൈശാചിക ബാധ കേവലം വസ്‌വാസ്‌ മാത്രമാണോ? അതല്ല അതിനപ്പുറം പിശാച് മനുഷ്യനെ ഉപദ്രവിക്കുന്ന, ശല്യപ്പെടുത്തുന്ന, മനുഷ്യനിൽ വിഭ്രാന്തി സൃഷ്ടിക്കുന്ന അവസ്ഥകളുണ്ടോ? ഒരു സംശയവും വേണ്ടാ, ഉണ്ടെന്ന്‌ തന്നെയാണ്‌ പ്രമാണങ്ങൾ അറിയിക്കുന്നത്‌. അഹ് ലുസ്സുന്ന വൽ ജമാഅത്തിന്റെ പണ്ഡിതൻമാർ ആ വിഷയത്തിൽ ഭിന്നാഭിപ്രായക്കാരല്ല.
‘പലിശ തിന്നുന്നവർ പിശാച് ബാധ നിമിത്തം മറിഞ്ഞു വീഴുന്നവൻ എഴുന്നേൽക്കുന്നത്‌ പോലെയല്ലാതെ എഴുന്നേൽക്കുകയില്ല’ എന്ന സൂറ: ബഖറയിലെ ആയത്ത്‌ 275 വിശദീകരിക്കുന്നിടത്ത്‌ ഇമാം ഖുർത്തുബി(റ) പറയുന്നത്‌ കാണുക. ‘ജിന്നിന്റെ ഭാഗത്തു നിന്ന്‌ വിഭ്രാന്തിയുണ്ടാകുന്നതിനെ നിരാകരിക്കുന്നവരുടെ നിരാകരണം ഫസാദാണ്‌, ബാത്വിലാണ്‌, നിരർത്ഥകമാണെന്നതിന്‌ ഈ ആയത്തിൽ തെളിവുണ്ട്‌.
അബൂ ഹയ്യാനുൽ അന്തലൂസിയുടെ തഫ്സീറിൽ പറയുന്നു. ‘യഥാർത്ഥത്തിൽ ശയ്ത്വാൻ മനുഷ്യനെ വീഴ്ത്തും. ‘ഇവിടെയും മാനസികമായ വസ്‌വാസുകൾക്കപ്പുറം മനുഷ്യനെ വീഴ്ത്തുവാൻ ശയ്ത്വാന്റെ പ്രവർത്തനങ്ങൾക്കാകുമെന്ന്‌ തന്നെയാണ്‌ തെളിയുന്നത്‌. മഹാനായ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ(റ) ഈ ആയത്തിന്റെ തഫ്സീറിൽ പറയുന്നു. ‘വിഭ്രാന്തിയിൽ വീണവർ അല്ലെങ്കിൽ മറ്റുള്ളവർ, അവരുടെ ശരീരത്തിൽ ജിന്ന്‌ പ്രവേശിക്കുമെന്നതിനെ നിഷേധിക്കുന്നവരായി മുസ്ലിം അഇമ്മത്തുകളിൽ (അഹ് ലുസ്സുന്നയുടെ ഇമാമുമാരിൽ) ആരും തന്നെയില്ല. വല്ലവനും ഇതിനെ നിഷേധിച്ചാൽ, അഥവാ ജിന്ന്‌ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നതിനെ കളവായി വാദിച്ചാൽ അവൻ ഇസ്ലാമിക ശരീഅത്തിന്റെ പേരിൽ കളവ്‌ പറയുകയാണ്‌.’ ഇമാം ഇബ്നു ഹജർ അസ്കലാനി(റ)യും സമാനമായ അഭിപ്രായം ഫത്ഹുൽ ബാരിയിലും രേഖപ്പെടുത്തിയതായി കാണാൻ കഴിയുന്നു.’ (റുക്വ്‌യാ ശറഇയ്യ: എന്ന വിഷയത്തിൽ അബ്ദുൽ ജബ്ബാർ മദീനിയുടെ ദർസിൽ നിന്നും ആശയം സംഗ്രഹിച്ചെടുത്തത്‌- ലേഖകൻ)
ഇത്‌ ഇതിന്റെ ഒരു വശമാണെങ്കിൽ മറുവശത്ത്‌ റുക്വ്‌യാ ചികിത്സയുടെ പേരിൽ അതിർവരമ്പുകൾ ലംഘിക്കുന്ന ചില നൂതന പ്രവണതകളും പ്രോത്സാഹിപ്പിക്കപ്പെടാവുന്നതല്ല. പലപ്പോഴും ഈ വിഷയത്തിൽ അനുവദനീയമായ ഫിഖ്ഹിന്റെ പരിധിക്കപ്പുറത്ത്‌ നിന്ന്‌ ചികിത്സിക്കുവാനായി പ്രത്യേക സെന്ററുകളും സംഘങ്ങളും രൂപപ്പെട്ടു വരുന്നത്‌ ആത്മീയ ചികിത്സയുടെ പേരിൽ പൗരോഹിത്യം നടത്തിക്കൊണ്ടിരിക്കുന്ന ചൂഷണ സമ്പ്രദായങ്ങളെ പരോക്ഷമായെങ്കിലും പ്രോത്സാഹിപ്പിക്കുന്നതിന്‌ വഴിവെക്കുമെന്ന്‌ മനസ്സിലാക്കി ഇത്തരം കാര്യങ്ങളിൽ നിന്നും സാധാരണക്കാരായ ആളുകൾ വിട്ടുനിൽക്കുന്നതാണ്‌ കൂടുതൽ ഉത്തമമായിട്ടുള്ളത്‌ എന്നു നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
റുക്വ്‌യയുടെ പേരിൽ വെള്ളത്തിൽ ഊതിയുള്ള ചികിത്സക്ക്‌ സ്വഹാബത്തിൽ നിന്നും സ്വഹീഹായ യാതൊരു ഹദീസും നമുക്ക്‌ ലഭിച്ചിട്ടില്ല. ഈ വിഷയത്തിൽ അപൂർവ്വം ചില പണ്ഡിതന്മാർ (ഇമാം അഹ്മദ്‌(റ), ഇബ്നു തൈമിയ(റ) തുടങ്ങിയവർ ഇപ്രകാരം ചെയ്തതായിക്കാണാമെങ്കിലും അവയ്ക്കാധാരമായ വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ (ഹദീഥുകളിലോ, സ്വഹാബത്തിന്റെ ജീവിതത്തിൽ നിന്നോ സനദോട്‌ കൂടി ഉദ്ധരിക്കപ്പെട്ടവ) അത്തരം കാര്യങ്ങൾ പിൻപററുവാൻ നാം ബാധ്യസ്ഥരല്ല. ഇത്‌ പറയുമ്പോൾ മഹാൻമാരായ ഇമാമീങ്ങൾ തെളിവില്ലാതെ തന്നിഷ്ടം പ്രവർത്തിക്കുന്നവരാണെന്ന്‌ നാം ആരോപിക്കുന്നു എന്ന്‌ ധരിക്കരുത്‌, മറിച്ച്‌ ഒരു വേള അവർക്ക്‌ ഈ വിഷയത്തിൽ ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിൽ അവ സാധൂകരിക്കപ്പെട്ടേക്കാം. എന്നിരുന്നാലും അതിന്റെ വിശദീകരണം ഉപോൽബലകമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ നമ്മിലെത്തിച്ചേർന്നിട്ടില്ല എന്ന കാരണത്താൽ സൂക്ഷ്മതക്ക്‌ ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കലാവും നല്ലതെന്നാണ്‌ ശൈഖ്‌ അൽബാനിയെപ്പോലുള്ള പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്‌. ജിന്ന്‌ബാധയുള്ള കുട്ടിയെ ചികിത്സിക്കുമ്പോൾ നബി(സ്വ) മുതുകിൽ കൊട്ടിയെന്ന ഹദീഥ്‌ സ്വഹീഹാണ്‌. മററു ചില രിവായത്തുകളിലും നബി(സ്വ) അടിച്ചതായി കാണാവുന്നതാണ്‌. എന്നാൽ വളരെയേറെ സൂക്ഷ്മതയാവശ്യമായിട്ടുള്ള ഇത്തരം വിഷയങ്ങൾ ‘വാളെടുത്തവനെല്ലാം വെളിച്ചപ്പാടാവുന്ന കോലത്തിൽ’ നാടിന്റെ മുക്കിലും മൂലയിലും ’അടി ചികിത്സാ കേന്ദ്രങ്ങളായി’ പൊട്ടി വിരിയുന്നത്‌ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാത്തതാണ്‌.
ശാരീരികമായ അസുഖങ്ങൾക്ക്‌ ചികിത്സിക്കുവാൻ കുറഞ്ഞത്‌ അഞ്ചു വർഷം മെഡിക്കൽ കോളേജിൽ പഠിച്ച്‌ എം.ബി.ബി.എസ്‌ ബിരുദമെടുക്കണമെന്ന്‌ നാമേവരും സമ്മതിക്കുന്നു.എന്നാൽ ശാരീരികവും ആത്മീയവുമായ ചികിത്സയുടെ ശാസ്ത്രമായ റുക്വ്‌യ ശറഇയ്യ ചെയ്യുന്നതിന്‌ ഇപ്രകാരം യാതൊരു നിബന്ധനകളോ, യോഗ്യതകളോ ആവശ്യമില്ലെന്ന്‌ നാം ധരിച്ചുവശായിരിക്കുന്നത്‌ അത്ഭുതം തന്നെ.
രണ്ട്‌ തരം കാര്യങ്ങൾക്കാണ്‌ റുക്വ്‌യ അനുവദിക്കപ്പെട്ടിട്ടുള്ളതെന്ന്‌ ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്തിൽ നാം മനസ്സിലാക്കുകയുണ്ടായല്ലോ. ഒന്നാമത്തേത്‌ കണ്ണേറും രണ്ടാമത്തേത്‌ (വിഷ) ജന്തുക്കളുടെ കടിയിൽ നിന്നുണ്ടാവുന്ന രോഗങ്ങളിൽ നിന്നുമാണ്‌. മനുഷ്യ ജീവിതത്തിൽ നാം അനുഭവിക്കുന്ന ഒട്ടു മിക്ക രോഗങ്ങളും പ്രയാസങ്ങളും ഈ രണ്ടു കാര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതായി കാണാമെന്നാണ്‌ പണ്ഡിതൻമാർ ഇതേക്കുറിച്ച്‌ വിശദീകരിക്കുന്നത്‌.
മനുഷ്യന്റെയും ജിന്നുകളുടെയും കണ്ണേറ്‌ മൂലമുണ്ടാവുന്ന പ്രയാസങ്ങൾക്കെല്ലാം നബി(സ്വ) റുക്വ്‌യ അനുവദിച്ചിട്ടുള്ളതായും സ്വയം ചെയ്തിട്ടുള്ളതായും നാം സ്വഹീഹായ ഹദീസുകളിൽ നിന്ന്‌ മനസ്സിലാക്കി. സൂറ: ഫാതിഹയും സൂറ: ഇഖ്.ലാസ്‌, ഫലഖ്‌, അന്നാസ്‌ (മുഅവ്വിദാതുകൾ) കൂടാതെ ആയതുൽ കുർസിയ്യ്‌ , സൂറ: ബഖറയിലെ അവസാനത്തെ മൂന്ന്‌ ആയത്തുകൾ തുടങ്ങിയവയെല്ലാം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നമുക്ക്‌ മന്ത്രിക്കുവാനായി ഉപയോഗിക്കാവുന്നതാണ്‌. പിശാചുക്കളുടെ ശല്യത്തിൽ നിന്നും വീടുകളെ സംരക്ഷിക്കുന്നതിനായി വിശുദ്ധ ഖുർആനിലെ സൂറ: ബഖറ: ഓതുവാൻ തിരുമേനി കൽപ്പിച്ചതായി കാണാം.
ഖുർആനിലെ ഏതൊരായത്തുകളും റുക്വ്‌യക്ക് ഉപയോഗിക്കാവുന്നതാണെങ്കിലും ചില സൂറത്തുകൾക്കും ആയത്തുകൾക്കും പ്രത്യേകം സവിശേഷത ഇക്കാര്യത്തിലുള്ളതായി ഹദീസുകളിൽ സ്ഥിരപ്പെട്ടതായും നാം ഇതിനോടകം മനസ്സിലാക്കി. ഇപ്രകാരം മന്ത്രിക്കുമ്പോൾ ഊതുന്നതും, ചിലപ്പോൾ ലഘുവായ രീതിയിൽ തുപ്പൽ പാററി ഊതുന്നതും വിരലിൽ ഉമിനീരാക്കി അത്‌ മണ്ണിൽ തട്ടിച്ച്‌ വേദനയുള്ളിടത്ത്‌ അത്‌ കൊണ്ട്‌ തടവുന്നതുമെല്ലാം നബി(സ്വ)യിൽ നിന്നും സ്വഹീഹായി രേഖപ്പെടുത്തപ്പെട്ടതാണ്‌. ഇതൊക്കെ കേൾക്കുമ്പോഴേക്കും ചിലരൊക്കെ മുഖം ചുളിക്കും, തങ്ങളുടെ വരണ്ട ഈമാൻ യുക്തിക്ക്‌ പണയം വെച്ച മൂഢന്മാരാണവർ. നബി(സ്വ)യിൽ നിന്നും ഒരു സുന്നത്ത്‌ മനസ്സിലാക്കി അത്‌ അംഗീകരിക്കുവാനും പരസ്യപ്പെടുത്തുവാനും വിമ്മിഷ്ടം കാണിക്കുന്നവരുടെ യുക്തിയും ബുദ്ധിയും എന്തായാലും സലഫുകളുടെ രീതിശാസ്ത്രത്തിന്‌ പുറത്ത്‌ തന്നെയാണെന്നതിൽ യാതൊരു സംശയവും വേണ്ട.
പൈശാചികബാധയ്ക്ക്‌ നബി(സ്വ) മന്ത്രിച്ച്‌ ചികിത്സിച്ചതായി സ്വഹീഹായി രേഖപ്പെടുത്തപ്പെടുകയും സ്വഹാബത്തും സലഫുകളും അത്‌ ഫലവത്തായി ചെയ്തതായും അനേകം ഗ്രന്ഥങ്ങളിലൂടെ പണ്ഡിതന്മാർ നമുക്ക്‌ വിശദീകരിച്ച്‌ തരുന്നുണ്ട്‌. ഫത്ഹുൽ ബാരിയിൽ ഇബ്നു ഹജർ അസ്കലാനി(റ) വളരെ വിശദമായി ഇവയെക്കുറിച്ച്‌ പ്രതിപാദിച്ചതായിക്കാണാം. നിഷേധിക്കാനാവാത്ത സ്വഹീഹായ ഹദീസുകളെ ആസ്പദമാക്കിയുള്ള ഇത്തരം ആധികാരിക പ്രമാണങ്ങളെയെല്ലാം കണ്ടില്ലെന്ന്‌ നടിക്കുന്ന, അഥവാ കണ്ടാൽ തന്നെ തന്റെ (ദുർ)ബുദ്ധിക്ക്‌ അനുയോജ്യമല്ലെന്ന കാരണത്താലോ, ലോകമാന്യതയ്ക്ക്‌ വേണ്ടിയോ ഇവയെല്ലാം അവഗണിക്കുന്നവരെ നമുക്ക്‌ മാററി നിർത്താം. ജിന്നുകൾ മനുഷ്യനിൽ വന്നിറങ്ങുമെന്നതും, അവ മനുഷ്യശരീരത്തിൽ പ്രവേശിക്കുമെന്നതും അഹ്.ലുസ്സുന്നത്തിന്റെ പണ്ഡിതന്മാർ ഒന്നടങ്കം അംഗീകരിക്കുന്ന യാഥാർത്ഥ്യമാണ്‌. അവയുടെ ഈ ശല്യത്തിൽ നിന്നും (ജിന്നു ബാധ) രക്ഷക്കായി ഖുർആൻ ആയത്തുകളോതിയോ, നബി(സ്വ)യിൽ നിന്നും ലഭിച്ച പ്രാർത്ഥനകളുപയോഗിച്ചോ മന്ത്രിക്കാവുന്നതാണ്‌. എന്നാൽ തദവസരത്തിൽ ജിന്നുകളുമായി സംസാരിക്കുമ്പോൾ നബി (സ) ഉപയോഗിച്ച വാക്കുകളിൽ നമ്മുടെ വാക്കുകളും പരിമിതപ്പെടുത്തേണ്ടതാണ്‌. اخرج عدو الله)) അല്ലാഹുവിന്റെ ശത്രുവെ, നീ പുറത്തു പോവുക. (കടക്കുക) ഇതിൽപ്പരം ഏതൊരു വാക്കും ജിന്നുമായുള്ള സംസാരവുമെല്ലാം തന്നെ ശിർക്കിലേക്കും കുഫ്‌റിലേക്കും നയിക്കുമെന്നും ആയതിനാൽ അവയിൽ നിന്നും വിട്ടു നിൽക്കണമെന്നുമാണ്‌ പണ്ഡിതന്മാർ ആ വിഷയത്തിൽ ഊന്നിപ്പറയുന്നത്‌. ശൈഖ്‌ അൽബാനി(റ)യുടെ ഫത്‌വയും ഈ വിഷയത്തിൽ സമാനമായ വിധി തന്നെയാണ്‌ പ്രസ്താവിച്ചിട്ടുള്ളതെന്ന്‌ സാന്ദർഭികമായി ഉണർത്തിക്കൊള്ളട്ടെ.
ആയതിനാൽ അല്ലാഹുവിന്റെ റസൂൽ(സ്വ)യുടെ ചര്യ പിൻപറ്റുന്നതിന്‌ പകരം ഊഹങ്ങളിൽ നിന്നും അനുമാനങ്ങളിൽ നിന്നും കേട്ടുകേൾവിയിൽ നിന്നുമൊക്കെ പുതിയ പുതിയ റുക്വ്‌യാ രീതിശാസ്ത്രങ്ങൾ ഉണ്ടാക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നവർക്കായി നബി(സ്വ)യുടെ സുന്നത്തിന്റെ പരിധി ലംഘിക്കുന്നവരെ താക്കീത്‌ ചെയ്യുമ്പോൾ ഇമാം മാലിക്‌(റ) ഓതിവെച്ച ക്വുർആൻ ആയത്ത്‌ ശൈഖ്‌ അൽബാനിയും(റ) നമ്മോട്‌ ആവർത്തിക്കുന്നു.
24:63 فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ
‘ആകയാൽ അ​ദ്ദേഹത്തിന്റെ കൽപനക്ക്‌ എതിര്‌ പ്രവർത്തിക്കുന്നവർ തങ്ങൾക്ക്‌ വല്ല ആപത്തും വന്ന്‌ ഭവിക്കുകയോ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത്‌ സൂക്ഷിച്ചുകൊള്ളട്ടെ’. 24:63
മ​‍്രന്തിക്കുന്നതോടൊപ്പം സുന്നത്തിൽ സ്ഥിര​പ്പെട്ട ഏതാനും ദുആകൾ താഴെ കൊടുക്കുന്നു.
أسأل الله العظيم رب العرش العظيم أن يشفيك
‘മഹത്തായ സിംഹാസനത്തിന്റെ ഉടമയായ മഹാനായ അല്ലാഹുവിനോട്‌ നിന്റെ രോഗശമനത്തിന്‌ വേണ്ടി ഞാൻ ചോദിക്കുന്നു.’
أعيذكما بكلمات الله التامة من كل شيطان وهامة ومن كل عين لامة
‘സർവ്വ പിശാചുക്കളിൽ നിന്നും, വിഷജീവികളിൽ നിന്നും എല്ലാ ദുഷ്ടകണ്ണുകളിൽ നിന്നും അല്ലാഹുവിന്റെ പരിപൂർണ്ണമായ വചനങ്ങളുടെ പേരിൽ ഞാൻ നിങ്ങൾക്ക്‌ അഭയം തേടുന്നു.’
اللهم رب الناس أذهب الباس ، اشفه وأنت الشافي ، لا شفاء إلا شفاؤك ، شفاء لا يغادر سقما
‘ജനങ്ങളുടെ നാഥനായ അല്ലാഹുവേ, ഇയാളുടെ പ്രയാസം ഇല്ലാതാക്കേണമേ , നീയാണ്‌ സൗഖ്യം നൽകുന്നവൻ, നീ നൽകുന്ന ശമനമല്ലാതെ യാതൊരു ശമനവുമില്ല. രോഗം അവശേഷിക്കാത്ത വിധത്തിൽ നീ സു‍ഖപ്പെടു​ത്തേണമേ.’
اللهم أذهب عنه حرها وبردها ووصبها
‘അല്ലാഹുവേ, രോഗത്തിന്റെ ചൂടും തണുപ്പും ക്ഷീണവും അവനിൽ നിന്നും നീ നീക്കിക്കളയേണമേ
-حسبي الله لا إله إلا هو عليه توكلت وهو رب العرش العظيم
‘എനിക്ക്‌ അല്ലാഹു മതി. അവനല്ലാതെ മറെറാരാരാധ്യനില്ല. അവനിൽ ഞാൻ ഭരമേൽ‌പ്പിക്കുന്നു. അവൻ മഹത്തായ സിംഹാസനത്തിന്റെ നാഥനാണ്‌.’
بسم الله أرقيك ، من كل شيء يؤذيك ، من شر كل نفس ، و عين حاسد ، بسم الله أرقيك ، و الله يشفيك
അല്ലാഹുവിന്റെ നാമത്തിൽ, നിനക്ക്‌ ഉപദ്രവകരമായ എല്ലാ രോഗത്തിൽ നിന്നും അസൂയാലുവിന്റെ കണ്ണേറിൽ നിന്നും എല്ലാ ദുഷിച്ച ആത്മാവിന്റെ നാശത്തിൽ നിന്നും നി​ന്നെ ഞാൻ മ​‍്രന്തിക്കുന്നു. അല്ലാഹു നിനക്ക്‌ രോഗശമനം നൽക​ട്ടെ. അല്ലാഹുവിന്റെ നാമത്തിൽ നി​‍ന്നെ ഞാൻ മന്ത്രിക്കുന്നു.

ശരീരത്തിൽ വേദനിക്കുന്ന ഭാഗത്ത്‌ കൈ വെക്കുക. മൂന്ന്‌ തവണ بسم الله എന്ന്‌ പറയുക. ശേഷം أعوذ بالله وقدرته من شر ما أجد وأحاذر എന്ന്‌ ഏഴ്‌ പ്രാവശ്യം പറയുക. ‘എ​ന്നെ ബാധിച്ചതിന്റെയും ഞാൻ ഭയപ്പെടുന്നതിന്റെയും വിഷമത്തിൽ നിന്ന്‌ അല്ലാഹുവിലും അവന്റെ കഴിവിലും ഞാൻ അഭയം തേടുന്നു’.