Thursday, January 1, 2015

AWARD -ആത്മീയ നേതൃത്വം ആദരവ് തേടുന്നുവോഃ

ആത്മീയ നേതൃത്വം ആദരവ് തേടുന്നുവോഃ Sadik Ibnu Saleem 
അവാർഡിന്റെ അക കാഴ്ചകളിലേക്കാണ് എന്റെയും
' മുഖ പുസ്തകം '
മിഴി തുറക്കുന്നത്.
വന്നു ചേരുന്ന പ്രശസ്തിയും
കൊണ്ടു വരുന്ന പ്രശസ്തിയും
സൃസഷ്ടിക്കുന്ന ആശയ സംഘട്ടനം
മുഖപുസ്തക താളുകളിൽ തീർക്കുന്ന
എഴുതിയും മായ്ച്ചുമുളള മുറിപ്പാടുകൾ
ആത്മീയ നേതൃത്വത്തിന്റെ അന്തഃസത്ത
തന്നെ ചോദ്യം ചെയ്യപ്പെടുന്നു.
അവാർഡിന്റെ മേമ്പൊടിയിൽ
നേടിയെടുക്കുന്നആദരവ് കൊണ്ട്
സമൂഹ മനസാക്ഷിക്ക് മുന്നിൽ സാങ്കൽപികാംഗികാരം നേടി,
സർവ്വസ്വവും വിസ്മൃതിയിലലിയിക്കാമെന്ന
കുതന്ത്രത്തിന്റെ മൂശയിലൊരുക്കിയ കുബുദ്ധിക്ക്
ഇത്തരമൊരു പര്യവസാനം
ഉപഞ്ജാതാക്കൾ പോലും നിരൂപിച്ചിട്ടുണ്ടാവില്ല.
മുഖത്തു നോക്കി പ്രശംസിക്കുന്നവന്റെ
വായിൽ മണ്ണിട്ടു മൂടണമെന്ന് പഠിപ്പിച്ച പുണ്യ റസൂലിന്റെ
ആദർശ പിൻമുറക്കാരെന്നു മേനി പറയുന്ന
അപ്പോസ്തലന്മാർക്കിതെന്തു പറ്റി? ?????
പ്രശസ്തിയും അംഗീകാരവും
പണം കൊടുത്തുസ്വായത്തമാക്കുക,
കൃതൃമത്വത്തിൽ ലഭിച്ച അവാർഡ്
സമ്മേളനങ്ങളിലെ അതിഥികളെ കൊണ്ട്
വീണ്ടും കൊടുപ്പിക്കുക.
മീഡിയകളിലും സോഷ്യൽ മീഡിയകളിലും
ഹൃസ്വമാണെങ്കിലും നിറഞ്ഞു നിൽക്കുക,
താൻ മെനെഞ്ഞെടുക്കുന്ന കൃതൃമത്ത്വങ്ങളെ
യാത്ഥാർതഥ്യമെന്ന മിഥ്യാ ധാരണയിൽ
ആഘോഷമാക്കുന്ന അനുയായി വൃന്ദത്തിന്റെ
അൽപ ബുദ്ധികണ്ട് നിഗൂഢമായി ആനന്ദിക്കുക! !!!!!!!!
നവോതഥാനത്തിന്റെ പിന്മുറക്കാർക്കിതെന്തു പറ്റി?
നാണിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ
അപഖ്യാദി വിടാതെ പിന്തുടരുന്നുവല്ലോ.
യോഗ സെന്റർ ഉൽഘാടനം ചെയ്ത മുഖ്യൻ,
ബാങ്ക് ഉൽഘാടനം നിർവ്വഹിച്ച കാർമികൻ,
നിലവിളക്ക് തിരികൊളുത്തി സഹ കാർമികൻ,
ഹാജരാവാതെ ശമ്പളം പറ്റി കാര്യപ്രമുഖ്,
അവസാനം ആത്മാഭിമാനം വാനോളമുയർത്താൻ
അവാർഡിന്റെ മേമ്പൊടിയും.
തൊടുത്തതെല്ലാം പിഴച്ചു പോവുമ്പോൾ
ആവനാഴിൽ ഇവർ സൂക്ഷിച്ചു വെച്ച കുബുദ്ധിയുടെ
അസ്ത്രങ്ങളെക്കുറിച്ച് ആശങ്കാകുലരാണ്
പൊതുജനം.
നഗ്നനായ രാജാവിന്റെ കഥയാണ് ഓർമ്മയിലെത്തുന്നത്.
രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാൻ
ആർജ്ജവം നഷ്ടമായ അനുയായി വൃന്ദം
ഈ നേതൃത്വത്തെ അപമാനത്തിന്റെ പടുകുഴിൽ
നിന്നും രക്ഷിക്കുമെന്ന പ്രതീക്ഷ
സാധാരണക്കാരനു പോലും വിനഷ്ടമായിട്ടുണ്ട്.
തിരുകേശവും പാനപാത്രവുമായി വന്ന
പുരോഹിതന്റെ അനുയായികളും
നവോതഥാനപ്രസഥാനത്തിന്റെ പിന്മുറക്കാരെന്ന്
മേനി നടിക്കുന്നവരും നേതൃ പൂജയിൽ
ഒരു വ്യത്യാസമില്ലെന്നോ.
ചികിത്സക്ക് സമയമായിട്ടുണ്ട്,
മുൻഗാമികൾ ചില്ലുകൂട്ടിലടച്ചു
കണ്ണിന്റെ കൃഷ്ണമണി പോലെ സൂക്ഷിച്ച ആദർശത്തെ,
ഭൗതിക ലാഭേച്ചകൾക്കായി ദുർവിനിയോഗിക്കാൻ
തുനിയുന്ന നേതൃത്വത്തെയാണ് ചികിത്സിക്കേണ്ടത്.
കുപ്പായം തുന്നാനുളള തുണി എവിടെ നിന്നു ലഭിച്ചുവെന്ന്
ചോദിച്ച ഖലീഫാ ഉമറുബ്നുൽ ഖത്താബിന്റെ
അനുചരന്മാരുടെ അന്തഃസത്തക്ക് പകരം,
കപടതിരു കേശത്തെ തിരുമുടിയെന്ന് ഉറച്ചു വിശ്വസിക്കുന്ന
പുരോഹിത അനുയായികളുടെ മാനസിക
സങ്കുചിതത്ത്വത്തിലേക്ക് നവോതഥാന പ്രസ്ഥാനത്തിന്റെ
പിന്മുറക്കാർ ആപതിച്ചു വെന്നത്
ആത്മീയ നേതൃത്വത്തെ ICU ചികിത്സക്ക് വിധേയമാക്കണമെന്ന സന്ദേശമത്രെ
ലോകത്തിനു നൽകുന്നത്.