Monday, April 29, 2013

ഇതാണ് മക്കളെ കോക്കസ് കൂടാര വാസികൾ -മുജാഹിദുകൾ ആരുടെ കൂടെ -ഫസല് തെങ്ങാട്ട് പറയട്ടെ



ഇനി ഇവന്ന്റെ തനി നിറം അറിയാൻ മുജാഹിധുകളുടെ ഒറിജിനൽ പോസ്റ്റ്‌ കാണുക 
ഈ ഫോട്ടോ കോപിയടിച്ചാണ് ഈ നുണയൻ പച്ച കളവു പ്രചരിപ്പിക്കുന്നത് ...ആദ്യം കുറച്ചു എങ്കിലും സത്യം പറയൂ ...വെറും അബ്ദുറഹ്മാൻ സലഫിയുടെ ശിഷ്യൻ ആവല്ലേ ....
ആ സ്റെജിലെ ബാനെർ എങ്കിലും നോകികൂടെ ...എങ്ങിനെയാ ...മുജാഹിധുകളുടെ പരിപാടി കണ്ടു തെങ്ങാട്ട് ഫസലുവിന്റെ കണ്ണ് മഞ്ഞളിച്ചു പോയില്ലേ ....
ഇനി ഈ പറഞ്ഞ സംവാദ വെല്ലുവിളി മുജാഹിദുകൾ കൊടുത്ത മറുപടി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഊരാൻ വരട്ടെ അബ്ദുറഹ്മാൻ സുല്ലമി -പിടിച്ചു കെട്ടും ഞങ്ങൾ

Sunday, April 28, 2013

സത്യത്തിന്‍റെ വിളക്കുമാടം' തെളിയിക്കുന്ന ആളുകള്‍ക്കിതെന്തു പറ്റി ?

സത്യത്തിന്‍റെ വിളക്കുമാടം' തെളിയിക്കുന്ന ആളുകള്‍ക്കിതെന്തു പറ്റി ?
Nabeel Abdu Razak
'ഗുണകാംക്ഷയുടെ' മൊത്തവ്യാപാരികള്‍ ആയറിയപ്പെടുന്നവര്‍ക്കിതെന്തു പറ്റി ?
പേ വിഷബാധയേറ്റവരെ കണക്കെ 'ആക്രോശിക്കുന്ന' 'ഗുണകാംക്ഷികളെ' കണ്ടു ഞാന്‍ മൂക്കത്ത് വിരല്‍ വെച്ചു പോയി ....
ജലക്ഷാമം നേരിടുന്ന സമയത്തെ പ്രവാചക ചര്യയായ മഴയ്ക്ക് വേണ്ടിയുള്ള നമസ്കാരത്തെ പോലും പരിഹസിച്ചു രസിക്കുന്ന ആളുകളെ ആസ്ഥാന വക്താക്കളാക്കി ഉയര്‍ത്തിയത്‌ കണ്ടിട്ട് സങ്കടം സഹിക്കുന്നില്ല....
പ്രിയപ്പെട്ട നേതാക്കളേ ബഹുമാന്യ പ്രമാണിമാരേ പള്ളിയും മിമ്പറും മദ്രസയും സ്കൂളും കോളേജും സ്ഥാപന ജംഗമ വസ്തുക്കളും ആധാരവും ലെറ്റര്‍ പേഡും സീലും ചെക്ക് ബുക്കും കൂട്ടത്തില്‍ ആ സീഡി ടവറും നിങ്ങള്‍ കൊണ്ട് പൊയ്ക്കൊള്ളുവിന്‍ ....... ദയവു ചെയ്തു ഞങ്ങള്‍ നെഞ്ചിലേറ്റി നടക്കുന്ന 'ഇസ്ലാഹീ ആദര്‍ശത്തെ' ഞങ്ങള്‍ക്ക് വിട്ടു തന്നീടുവിന്‍ ...
സഹോദരങ്ങളേ പ്രബോധനത്തിനാണ് സംഘടന, സംഘടന ശക്തിപ്പെടുത്താനായുള്ള പ്രബോധനം നിലവാരത്തകര്‍ച്ചയുടെ ആഴം വെളിവാക്കിയിരിക്കുന്നു.... അതിയായ സങ്കടമുണ്ട്.
അന്ത്യപ്രവാചകന്‍ (സ) തന്നെയാണ് സത്യമത പ്രബോധകനു എന്നും മാതൃക ആവേണ്ടത് !
"ഏറ്റവും നല്ല വാക്ക്‌ പറയണമെന്ന്‌ എന്റെ ദാസന്മാരോട്‌ പറയുക: പിശാച്‌ അവര്‍ക്കിടയില്‍ ശിഥിലത ഉണ്ടാക്കും. തീര്ച്ചയായും പിശാച്‌ മനുഷ്യന്‍റെ വ്യക്തമായ ശത്രുവാണ്‌.''
(വി.ഖു 17:53)
"നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത്‌ ഏതോ അത്‌ കൊണ്ട്‌ നീ (തിന്മലയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ ( നിന്‍റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു"
(വി.ഖു 41:34)
" ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ " - മുഹമ്മദ്‌ നബി (സ)

വീണത്‌ വിദ്യ


ഊരാൻ വരട്ടെ അബ്ദുറഹ്മാൻ സുല്ലമി -പിടിച്ചു കെട്ടും ഞങ്ങൾ

നാടകം ഉഷാറായിട്ടുണ്ട് ...അഭിനവ ശൈക്കിന്റെ നായക വേഷവും

...എന്തിനാണ് സുല്ലമി പാതിരാ വയളിൽ ജാമിയയിലെ റാൻ മൂളി കുട്ടികളുടെ മുമ്പിൽ വെല്ലുവിളിക്കുന്ന അതെ പാടവത്തോടെ മുജാഹിധുകളെ വെല്ലുവിളിക്കുമ്പോൾ അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ നാനി ഹാജിയും എരഞ്ഞിക്കൽ ഹജിയാരും അതെ നിലവാരമുള്ള കുറെ പേരെ കിട്ടും എന്നല്ലാതെ മുജാഹിധുകളുടെ മുന്നിൽ അത് വിലപ്പോവില്ല സുല്ലമി ...
ഇപ്പോൾ സംവാദ വെല്ലുവിളി ഷെയ്ക്ക് ഏറ്റെടുത്തിരിക്കുന്നു എന്ന് ..ആദ്യം ഞാൻ ഏറ്റെടുത്തിരിക്കുന്നു എന്ന് പറഞ്ഞ ശൈക്കിനു ഉടനെ ബൾബ് കത്തി ...കുറെ നിബന്ധനകൾ ആയിരുന്നു ....ഓരോ നിബധനയും പരിശോധിക്കാം
1) kju വിനോട് കത്ത് കൊടുക്കണം അത്രേ -
പൂതി മനസ്സിലിരിക്കട്ടെ സുല്ലമി ,നിങ്ങളെ വെല്ലുവിളിച്ചതിന്റെ ഉത്തരവാദിത്വം എന്താണ് kju വിനു ..നിങ്ങളാണ് kju എന്നാ ധാര്ഷ്ട്യം ഉണ്ട്
എങ്കിൽ അത് വേണ്ട സുല്ലമി ...നിങ്ങൾ വെറും ഒരു അസിസ്റ്റന്റ് സെക്രട്ടറി ആണ് ...ആ kju വിനു സകരിയ്യ സ്വലാഹി അടക്കം നിരവധി എക്സിക്യൂട്ടീവ് മെമ്പർമാർ വേറെ ഉണ്ട് ...ഇനി kju വിൽ തന്നെ ചര്ച്ച വേണോ ...എങ്കിൽ സുല്ലമി 68 പണ്ഡിതന്മാർ നല്കിയിട്ടുണ്ട് ഒരു കത്ത് ..അത് kju വിൽ ചര്ച്ച നടത്താൻ ആദ്യം താങ്കള് തയ്യാര് ആവണം ..അത് മുക്കി ഇപ്പോൾ നിങ്ങളെ നേരിട്ട് വെല്ലുവിളിച്ചപ്പോൾ kju ഏറ്റെടുക്കുമെന്നോ???...ഞങ്ങളുടെ kju നിങ്ങളുടെ വിഴുപ്പു ഇനിയും ചുമക്കണം എന്നോ ...വീട്ടില് നിന്നും എഴുതി ..ജാമിയയിലെ കുട്ടിയെ കൊണ്ട് dtp എടുപിച്ചു kju വിന്റെ പേരില് താങ്കളുടെ വിധണ്ട വാദത്തെ വിറ്റു ചിലവാക്കിയ ആ വെള്ളം ഇനി മുജാഹിധുകളുടെ അടുപ്പിൽ വിളംബണ്ട...അത് അബ്ദുറഹ്മാൻ സുല്ലമിയുടെ വീട്ടില് വെച്ചാൽ മതി ...
അത് കൊണ്ട് ആണത്തം ഉണ്ട് എങ്കിൽ ഒരു സംവാദത്തിനു തയ്യാര് ആവു ...
എന്താണ് സുല്ലമി ഇത്ര പേടി ...
പന്നിപ്പാരയിൽ സാളിഷും കൊഴിചെനയിൽ നാസര് സുല്ലമിയും വന്നപ്പോൾ ഏതു kju വിന്റെ കത്ത് പ്രകാരം ആയിരുന്നു ...അതോ നിങ്ങൾ മാത്രം ഒരു kju ..ആ പരിപ്പ് വേവില്ല കുത്ന്ത്രക്കാരൻ സുല്ലമി ...അതുകൊണ്ട് kju അവിടെ നില്കെട്ടെ ...നിങ്ങൾ വാ ...വരൂ ധൈര്യം ഉണ്ട് എങ്കിൽ ....
ഇനി നിങ്ങൾ pn ഉമായും ഇഹിയാവുതുരാസിന്റെ കൂടെ ഇരുന്നില്ലേ ..അപ്പോൾ kju താങ്കളെ നിശ്ചയിച്ച ഏതു കത്താണ് താങ്കളുടെ കയ്യിൽ ഉണ്ടായിരുന്നത് ...അവിടെ ഉത്തരം കിട്ടാതെ പണ്ടിതന്മാരിടെ മുമ്പിൽ തോറ്റു അമ്ബിയപ്പോൾ എവിടെ പോയി kju  വിന്റെ കത്ത് ...ആ വിഷയത്തിൽ ഇഹ്യാവുതുരാസിന്റെ തീരുമാനം വന്നുവല്ലോ ...ആ നിങ്ങളെ ആണ് ഞങ്ങള്ക്ക് വേണ്ടത് ...
ഇനിയൊ കുധന്ത്ര സുല്ലമി cd ടവറിൽ ഗ്രൂപ്പ്‌ മീറ്റിംഗ് കൂടാൻ ഏതു kju ലെറ്റെരാ നിങ്ങൾ കാണിച്ചത് ...അപ്പോൾ കുടുങ്ങും എന്ന് തോന്നിയാൽ kju എന്ന് പറഞ്ഞാൽ അലരലിനു സുഖം കിട്ടും എന്നല്ലാതെ ഒരു ഗുണവും ഇല്ല സുല്ലമീ ....അയ്യേ നാണക്കേട്‌ ...സുല്ലമി ഇത്രേ പേടിയോ മുജാഹിധുകളുടെ മുന്നിൽ ഇരിക്കാൻ ....
2)ശിഷ്യർ വരും
നിങ്ങളുടെ ശിഷ്യരെ ഞങ്ങള്ക്ക് വേണ്ട ...നിങ്ങൾ പടിപിച്ച ശിഷ്യർ അല്ലെ ...ആശാനെ തന്നെ കൊന്നാൽ പിന്നെ എന്ത് ശിഷ്യർ ...അത് കൊണ്ട് സാക്ഷാൽ നിങ്ങളെ തന്നെ വേണം ..ആശാൻ വീണാൽ എനീപ്പിക്കാൻ കിതാബെടുക്കാൻ വന്ന ചില ശിക്ഷ്യന്മാരെയും കൂട്ടിക്കോളൂ....
 അത്  കൊണ്ട്  മുജാഹിദുകൾ  ഈ  വെല്ലുവിളി  ആവര്തികുന്നു ...
ധൈര്യവും ആണത്വവും താങ്കൾക്കു ഉണ്ട് എങ്കിൽ താങ്കൾ വരിക ...
അല്ലാതെ തറവാട്ടിലെ ഉമ്മാക്കി കാട്ടി ശിഷ്യൻ മതി ശിഷ്യർ മതി എന്ന് പറഞ്ഞു ആളില്ലാ പോസ്റ്റിൽ നേരിട്ടും ആളുള്ളപ്പോൾ ശിഷ്യനെയും വിടുക എന്നത് ഭീരുതമാണ് സുല്ലമി ....അതുകൊണ്ട് താങ്കൾ ഉണ്ടോ ഇല്ലേ സംവാദത്തിനു അത് പറ ...ശിഷ്യർ ഇരുന്നു പോയതാണ് ...ഇനി ആശാൻ തന്നെ വാ ....kju kju എന്ന് പറഞ്ഞു നടക്കേണ്ടാ ....അതിൽ രണ്ടു കൂട്ടരും ഉണ്ട് ...അതുകൊണ്ട് ഇനി താങ്കൾ ഇല്ല എങ്കിൽ അത് പറഞ്ഞാലും മതി ...അപ്പോൾ നോക്കാം ആശാന്റെ കളരിയിൽ അഭൌധിക കലകൾ അഭ്യസിച്ച പുത്തൻ 2012 അടവ് കാരെ ....
 

കോഴിയോ മുട്ടയോ ആദ്യം ഉണ്ടായത് -മതവും യുക്തി വാദവും -Dr.shabeel PN

വര്ഷങ്ങളായി കേട്ട് കൊണ്ടിരിക്കുന്ന ഒരു ചോദ്യം ...ദൈവ നിഷേധികൾ ദൈവം ഏതാണ് ആദ്യം സൃഷ്ടിച്ചത് എന്ന് ചോദിക്കുകയും ...കോഴി എന്ന് പറയുമ്പോൾ കോഴിമുട്ടയിൽ നിന്നല്ലേ കോഴി ഉണ്ടാവൂ എന്ന് പറയുകയും തിരിച്ചാണെങ്കിൽ കൊഴിയില്ലാതെ മുട്ട ഉണ്ടാവുമോ എന്നും ചോദിച്ചു അസത്യ ജടിലമായ പരിണാമത്തിനു തെളിവുണ്ടാക്കാൻ പാവപെട്ട ആളുകളെ പറ്റിക്കാൻ തുടങ്ങി ...എന്നാൽ വിവരമുള്ളവർ പ്രക്ര്തിയിൽ നിന്ന് നിർധരിചു എന്ന് നിങ്ങൾ പറയുന്ന ഏതു വസ്തുവാണ് ആദ്യം ഉണ്ടായത് എന്നാ ചോദ്യത്തിന് ഭുധിജീവിയുടെ സൈകിൽ ചിരിയല്ലാതെ യുക്തിവാധികല്ക്ക് മറുപടി ഉണ്ടായില്ല ......

എന്നാൽ ഇസ്ലാമിൽ വിശ്വസിക്കുന്ന ഒരു മുസ്ലിമിന് ഉത്തരം എളുപ്പം ആണ് ...നിയന്താവും സർവ വസ്തുക്കളെയും സൃഷ്ടാവും ആയ അല്ലാഹു എല്ലാത്തിനും കഴിവുള്ളവൻ ആണ് ...അവൻ ഒരു വസ്തുവെ ഉണ്ടാകു എന്ന് പറയുമ്പോൾ അത് ഉണ്ടാകുന്നു ...അതിൽ ഒരു വിശ്വാസിക്ക് എന്താണ് ആദ്യം ഉണ്ടായത് എന്നാ സംശയം ഇല്ല ..രണ്ടു ആയാലും അല്ലാഹു അതിനു കഴിവുള്ളവൻ ആണ് ...
മാഷ അല്ലാഹു എന്നാൽ ഇതിനു വ്യക്തമായ ഉത്തരം ഇസ്ലാമിനു പറയാൻ ഉണ്ട് ...അല്ലാഹു സൃഷ്ടികളെ ഇണകളായി സൃഷ്ടിച്ചു ...ആണ്‍ കോഴിയെയും പെണ്‍ കോഴിയെയും ...(ഇണകൾ )
അത് വിശുദ്ധ ഖുറാനിൽ കാണാം
And He it is Who spread out the earth and placed therein firm hills and flowing streams, and of all fruits He placed therein two spouses (male and female). He covereth the night with the day. Lo! herein verily are portents for people who take thought.

Glory be to Him Who created all the sexual pairs, of that which the earth groweth, and of themselves, and of that which they know not!
Qur'an 36:3
He Who created all the pairs, and appointed for you ships and cattle whereupon ye ride.
And all things We have created by pairs, that haply ye may reflect.
That He did create in pairs,- male and female,
And of him He made two sexes, male and female.
By (the mystery of) the creation of male and female;
മേൽ പറഞ്ഞ മുഴുവൻ ആയതു കളിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാം ..അല്ലാഹു കോഴിയെ ആണ് ആദ്യം സൃഷ്ടിച്ചത് ...കാരണം ആണ്‍ കോഴിയിൽ നിന്നുള്ള ബീജം പെണ്‍ കോഴിയിൽ എത്തുമ്പോൾ അതിന്റെ അണ്ഡവും ആയി ചേരുമ്പോൾ ആണ് പ്രജനന യോഗ്യമായ കോഴിമുട്ട ഉണ്ടാകുന്നത് ...അതിനാൽ അല്ലാഹുവിന്റെ പ്രയോഗം എത്ര കൃത്യമാണ് എന്ന് നോക്കൂ ...
എന്നാൽ യുക്തിവാധിയുടെ വളഞ്ഞ ബുദ്ധിയിൽ ഉണ്ടായ നിര്ധാരണ പരിണാമ സിദ്ധാന്ധ  പ്രകാരം ഉരകങ്ങലിൽ നിന്നും പക്ഷികൾ ഉണ്ടായി എന്നാ വിശ്വാസ പ്രകാരം ആദ്യം ഒന്നുകിൽ കോഴിമുട്ട ഉണ്ടാവണം ...ആ മുട്ട ഏതു ഉരകം ആണ് ഇട്ടതു ...അതിനു കാരണ ക്കാരൻ ആര് ...ശരി ഇനി കോഴിയാണ് എങ്കിൽ ആണ്‍ കോഴിയോ പെണ്‍ കോഴിയോ ...
ഉത്തരം എന്തായാലും ആണില്ലാതെ മുട്ടയിട്ട പെണ്‍ കോഴിയിലോ ...മുട്ടയിട്ട ആണ്‍ കോഴിയിലോ ചെന്ന് നില്ക്കും വൈരുദ്ധ്യാധിഷ്ടിത ഭൌധിക വാദം 
അത് കൊണ്ട് ദൈവത്തിന്റെ ഭൂവിൽ ദൈവ നിഷേധവുമായി നടകുന്നവർ ഒരു തിരിച്ചറിവിന് ഒരുങ്ങുക
ആ ദൈവത്തിന്റെ സമര്പിത സേവന ദൌത്യമാണ് ഇസ്ലാമിക ജീവിതം ..അല്ലാഹു അനുഗ്രഹികട്ടെ
 
 
 
 
 

സ്വബരൻ യാ സ്വലാഹുദ്ധീൻ"

       ഇസ്ലാമിന്റെ ചരിത്രത്തിലൂടെ കണ്ണോടിക്കുന്ന ഏതൊരാള്ക്കും നല്കുന്ന പാഠം, ലക്ഷത്തിൽ പരം പ്രവാചകന്മാരുടെ മുഖ്യ പ്രോബോധന വിഷയമായ ഏക ദൈവാരാധന ഉൽഘോഷിച്ചു  എന്ന ഒറ്റ കാരണത്താൽ മാത്രം അവർ അനുഭവിച്ച ദുരിതങ്ങല്ക്ക് കണക്കില്ല ഈര്ച്ച വാളിനാൽ കൊലച്ചയ്യപ്പട്ടവരും  അവരിലുണ്ടായിട്ടുണ്ട്.
         കാക്കതൊള്ളായിരം മത സാംസ്കാരിക സംഘടനകളുടെ നാടായ കേരള ചരിത്രത്തിൽ മനുഷ്യൻറെ യഥാർത്ഥ വിജയത്തിനായി പ്രവർത്തിക്കുന്ന ഒരേ ഒരു കൂട്ടയ്മക്കെതിരെ എല്ലാം കാലങ്ങളിലും അക്രമങ്ങൾക്ക് വിധേയമാകേണ്ടി വന്നിട്ടുണ്ട് ഇതൊരു ചരിത്രാവര്തനമാണ്. ഇതുകൊണ്ടെന്നും അല്ലാഹുവിൻറെ പ്രകാശത്തെ ഊതി കെടുത്താൻ ആഗ്രഹിക്കുന്നവർക്ക് കഴിയില്ല. അവൻറെ പ്രകാശത്തെ അവൻ പൂർത്തികരിക്കുക തന്നെ ചെയ്യും. വെളിച്ചത്തിൻറെ ശത്രുക്കൾക്ക് അനിഷ്ടകരമായാലും..
      സത്യം പറയുന്നവരെ പൂമാലയിട്ട് സ്വീകരിച്ചത് ലോക ചരിത്രത്തിൽ ഉണ്ടായിട്ടില്ല അത് ഇനി ഉണ്ടാകുകയും ഇല്ല.  അല്ലാഹുവിൻറെ വഹദാനിയ്യത് ഉൽഘോഷിക്കുന്ന സമയത്തും സന്ദർഭത്തിലും ആക്രമിച്ച മർദ്ദനങ്ങളുടെ അടയാളവുമായി പരലോക വിചാരണ വേളയിൽ  അല്ലാഹുവിനെ കണ്ടു മുട്ടുമ്പോൾ ഇതിൽ ഏറ്റവും വലിയ  സന്തോഷത്തിന് വകനൽകുന്നുണ്ട്.  അതുകൊണ്ട് "സ്വബരൻ യാ സ്വലാഹുദ്ധീൻ"  ക്ഷമിക്കുകയാനെങ്ങിൽ താങ്ങൾ തന്നെയാണ് വിജയി  ഇൻശാ അല്ലാഹ്  

കോക്കസ് കൂടാരത്തിൽ നിന്നും കൊഴിഞ്ഞു പോക്ക് തുടരുന്നു - (ഇത് ചില തിരിച്ചറിവുകൾ നൽകുന്നു)

മൂന്നാലാളുകൾ വട്ടം കൂടി തീരുമാനിച്ചു വന്നു ശട്ടം കെട്ടി മുജാഹിധുകളുടെ പേരില് ഓരോന്ന് അടിചെൽപിച്ചാൽ അതൊന്നും kju പറഞ്ഞ്താവില്ല എന്ന് തെളിയിച്ചു കൊണ്ട് ..കോക്കസ് പരിപാടിയുടെ അന്ന് തന്നെ അതിൽ പങ്കെടുക്കും എന്ന് പറഞ്ഞിരുന്ന മുഹിയുധീൻ ഉമരി (kju പ്രസിഡന്റ്‌ )മുജാഹിധുകളുടെ സ്റ്റേജിൽ ...അല്ഹംട് ലില്ലാഹ്
                                                           കോക്കസ് പ്രചാരണം 
മുഹിയുധീൻ ഉമരി മുജാഹിധു സ്റ്റേജിൽ (ഇത് ചില തിരിച്ചറിവുകൾ നൽകുന്നു)



Wednesday, April 24, 2013

ഇസ്ലാഹി മുന്നേറ്റത്തിനു നേരെ തീ പന്തമെറിയുന്നവർ ?




ഇസ്ലാഹി മുന്നേറ്റത്തിനു നേരെ തീ 
 
പന്തമെറിയുന്നവർ  ?
അബു റൂന തിരൂർ.
-------------------------------------------------------------------------
ഇസ്ലാഹി പ്രസ്ഥാനം ചരിത്രത്തിലേക്ക് തിരിഞ്ഞു നടക്കുകയാണ്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരുണ്ട യുഗത്തിൽ, ഇസ്ലാമിന്റെ വെള്ളിവെളിച്ചം തെളിയിച്ചു പാമരജനതയെ നിത്യ വിജയത്തിന്റെ രാജപാതയിലേക്ക് ആനയിച്ച സച്ചിതരായ മുൻഗാമികളുടെ പാതയിലേക്ക്?.

കൂട്ടിനാരുമില്ലാതെ ജനപതങ്ങളിലേക്ക് കടന്നു ചെന്ന് അവരെ ഏക ദൈവാരാധനയിലേക്ക് ക്ഷണിച്ചപ്പോൾ, പാരമ്പര്യത്തെ നെഞ്ചിലേറ്റിയവർക്കു, പൌരോഹിത്യത്തിന്റെ ആനന്ദംനുകന്നവർക്കു, അതിന്റെ ശീതളിമയിൽ ലയിച്ചു ചേർന്നവർക്കു, അധികാരത്തിന്റെയും പ്രമാണിത്വത്തിന്റെയും അഹങ്കാരത്തിൽ മതി മറന്നവർക്ക്, വിമോചനത്തിന്റെ ആ മഹാ സന്ദേശം ഉൾകൊള്ളാനാവുന്നതിനുമപ്പുറമായിരുന്നു.

അതുകൊണ്ട് തന്നെ ആ ഇരുട്ടിന്റെ ശക്തികൾ കൈ മെയ് മറന്നു സത്യപ്രബോധകർക്ക്‌ നേരെ അക്രമങ്ങൾ അഴിച്ചു വിട്ടു. തുല്യതയില്ലാത്ത പീഡനങ്ങൾ. പക്ഷെ അല്ലാഹുവിന്റെ മാർഗത്തിൽ അവരതെല്ലാം ഇരുകയ്യും നീട്ടി സ്വീകരിച്ചു, പീഡനങ്ങളും പരീക്ഷണങ്ങളും അവരിൽ വിശ്വാസം വർധിപ്പിച്ചു?.

സ്വർഗത്തിലേക്കുള്ള പാത ദുഷ്ക്കരമെന്നു തിരിച്ചറിഞ്ഞവർ, പ്രവാചകന്മാർ,പ്രവാചക അനുയായികൾ നമ്രൂദിന്റെയും ഫിർഔനിന്റെയും കിങ്കരന്മാർക്കു മുന്നിൽ പതറിയില്ല,അബൂജഹലിന്റെയും അബൂലഹബിന്റെയും കുതന്ദ്രങ്ങളെയും ഭയപ്പെട്ടില്ല, എല്ലാം തങ്ങളുടെ രക്ഷിതാവിൽ ഭരമേൽപ്പിച്ചു പതറാത്ത പാദങ്ങളുമായി മുന്നോട്ടു നീങ്ങി. അവരിൽ കൊല്ലപെട്ടവരുണ്ട്‌,മൃഗീയമായി വേട്ടയാടപ്പെട്ടവരുണ്ട്, പരീക്ഷണങ്ങൾക്കൊടുവിൽ വിജയം കൈവരിച്ചവരുണ്ട്....
എങ്കിലും ഒരു ദുഷ്ട്ടശക്തികൾക്കും തടഞ്ഞു നിർത്താനാകുമായിരുന്നില്ല ആ സത്യത്തിന്റെ അത്യുജ്ജ്വല പ്രക്യാപനത്തെ.

ആ മഹിത പാരമ്പര്യത്തെ നെഞ്ചിലെറ്റിയ കേരളത്തിലെ ഇസ്ലാഹി പ്രവർത്തനത്തിന്റെ ചരിത്രവും മറ്റൊന്നായിരുന്നില്ല. പൌരോഹിത്യവും പ്രമാണിമാരും ചേർന്ന് തീർത്ത ഇരുട്ടിന്റെ ഇരുമ്പ് മറതകർത്തു വെളിച്ചം പകരാൻ പണിയെടുത്തവരുടെ ചരിത്രം തുല്യതയില്ലാത്ത പോരാട്ട ചരിത്രത്തിന്റെതായിരുന്നു. വീടുകളിൽ നിന്ന് ബഹിഷ്ക്കരിക്കപെടുകയോ ആട്ടിയോടിക്കപ്പെടുകയോ ചെയ്തവർ , തെരുവികളിൽ ശത്രുക്കളുടെ മാലപ്പടക്കത്തെ കഴുത്തിലെറ്റെണ്ടി വന്നവർ, ഉടുതുണിക്ക്‌ മറുതുണിയില്ലാതെ സാമൂഹിക ബഹിഷ്ക്കരണത്തിന് വിധേയമായവർ, പള്ളി മുറ്റത്തിരുന്നു അഴുകേണ്ടി വന്ന മയ്യത്തുകൾ, കേരളത്തിന്റെ നവോഥാന ചരിത്രത്തിൽ തങ്കലിപികളിൽ ഉല്ലേകനം ചെയ്യപ്പെട്ട വരികൾ.

നൂറ്റാണ്ടു പിന്നിടുമ്പോൾ പാരമ്പര്യത്തിന്റെ പോരാട്ടങ്ങളെ അഭിമാനത്തോടെ അവതരിപ്പിക്കുന്നവർക്ക് മുന്നിൽ ചരിത്രം ആവർത്തിക്കപ്പെടുന്നു.

വീണ്ടും ആട്ടിയോടിക്കലുകൾ, പുച്ഛത്തോടെ അപരിഷ്കൃതരെന്നു വിളിക്കുന്നവർ, തീപന്തങ്ങൾ കൊണ്ട് കത്തിച്ചവസാനിപ്പിക്കാം എന്ന് വ്യാമോഹിക്കുന്നവർ, ശത്രുക്കൾക്കോപ്പം ചേർന്ന് സ്വന്തം സഹോദരന്മാരെ ഒറ്റു കൊടുക്കുന്ന മിത്രങ്ങൾ.....
ചരിത്രം തുല്യതയില്ലാതെ ആവർത്തിക്കപ്പെടുകയാണ്....

പക്ഷെ നെഞ്ചിൽ വിശ്വാസത്തിന്റെ കനലെരിയുന്നവരെ ഒരു തീപന്തതിനും കത്തിച്ചവസാനിപ്പിക്കാനാവില്ല ....

പ്രമാണത്തിന്റെ മുന്നിൽ ഒരു പ്രമാണിമാർക്കും അതി ജയിക്കാനാവില്ല....

നമ്രൂദിനും, ആമാനും, ഫിർഔനിനും കഴിയാതെ പോയത് ഇനി ഒരധികാര വർഗത്തിനും ചെയ്യാനുമാവില്ല....

ഇത് അഹങ്കാരത്തെ ആദർഷമാക്കിയ ഏതെങ്കിലും സംഘ ശക്തിയുടെ പ്രഘോഷണമല്ല....

ചരിത്രത്തെ ചലാനാത്മകമാക്കിയ സത്യദീനിന്റെ ആത്മീയതയെ മനസ്സിലാവാഹിച്ച ദുർഭലരായ ഒരു സംഘം സത്യ വിശ്വാസികളുടെ അടിയുറച്ച ഈമാനിന്റെ പ്രക്യാപനം...

കാലത്തെ അതിജയിക്കാനാവില്ല ഒരു ഇരുട്ടിന്റെ ശക്തികൾക്കും..........

Inline image 1

=======================
ബഹു : ഉസ്താദ്‌  ചുഴലി SALAHUDEEN MOULAVIയെ പെട്രോള്‍ ബോംബ്‌ 
 
എറിഞ്ഞു കൊല്ലാന്‍ നോക്കിയ മനുഷ്യ മൃഗങ്ങളോട് :: ഇത് കൊണ്ടൊന്നും 
 
ഞങ്ങളുടെ തൌഹീദി ആദര്‍ശ പ്രബോധനത്തെ തടയിടാന്‍ കഴിയുമെന്ന് ഒരു 
 
ഖുറാഫിയും ഒരു കൊക്കസുകാരനും ഒരു തീവ്രവാദിയും സ്വപ്നം കാണേണ്ട ..
 
ഇത് മുജാഹിദ്‌ കളാണ് ..തൌഹീദ് നു വേണ്ടി ജീവല്‍ ത്യാഗം ചെയ്ത 
 
മുന്‍ഗാമികളുടെ അനുയായികളാണ് .. അത് മറക്കണ്ട ..
 
ഊഹങ്ങളുടെ പിന്നാലെ പോവാന്‍ ഞങ്ങള്‍ ഖുറാഫികള്‍ അല്ല. ഈ കൊടും 
 
ക്രൂരത ചെയ്തത് ആരായിരുന്നാലും അവരെ അല്ലാഹുവിന്‌ അറിയാം .........  
 
ഏതു യഹൂദി ചാരനായാലും അവരെ ഒക്കെ പിടികൂടുന്ന ഒരു ദിവസമുണ്ട് . 
 
അന്ന് അവരെ വേണ്ടപോലെ പിടികൂടാന്‍ അല്ലാഹുവിന് അറിയും .. 
 
അതിനാല്‍ ഞങ്ങള്‍ക്ക്‌ വെപ്രാളമോ ഭയമോ ഇല്ല ..മുവഹ് ഹിദുകളെ 
 
ഈര്ച്ചവാളുകള്‍ കൊണ്ട് മുശ്രിക്കുകള്‍ ഈര്‍ന്നു മുറിച്ചിട്ടുണ്ട്‌ . നബി 
 
(സ)യെ 
 
നാട്ടില്‍ നിന്നും ഓടിച്ചിട്ടുണ്ട് .. ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല നബി 
 
(സ) നമസ്ക്കരിക്കുംപോള്‍ നബി(സ)യുടെ ശരീരത്തില്‍ വലിച്ചെറിഞ്ഞു .. 
 
മൂന്ന്‍ കൊല്ലത്തോളം വെള്ളവും ഭക്ഷണവും പോലും നല്‍കാതെ ഉപരോധിച്ചു 
.. കല്ലെറിഞ്ഞു പരുക്കേല്‍പ്പിച്ചു . കൊല്ലാന്‍ ശ്രമിച്ചു . നബി(സ)യെ 
 
കൊല്ലുന്നവര്‍ക്ക്‌ നൂറു ഒട്ടകം സമ്മാനമായി ഇനാം പ്രഖ്യാപിച്ചു . ഇസ്ലാം 
 
സ്വീകരിച്ചുകൊണ്ട് നബി(സ)യുടെ അനുയായികളായി മാറിയ യാസിര്‍ 
 
(റ)വിനെപ്പോലെ , സുമയ്യ (റ)യെപ്പോലെ , ആസിം (റ)പോലെ , ഖുബൈബ്‌ 
 
(റ)വിനെ പ്പോലെ ഉള്ള നൂറു കണക്കിന് സഹാബികള്‍ക്ക് നേരിടേണ്ടി വന്ന 
 
പീഡനങ്ങള്‍ പഠിച്ചു മനസ്സിലാക്കി അതിന്റെ മഹത്വം അറിയുന്ന ഞങ്ങള്‍ക്ക്‌ 
 
ഈ പെട്രോള്‍ ബോംബ്‌ ഒന്നും ഒരു പ്രശ്നമല്ല .. പൂര്‍വാധികം ശക്തിയോടെ 
 
ഈ തൌഹീദി പ്രബോധനം ഞങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുക തന്നെ 
 
ചെയ്യും 
 
ഇന്ഷാ അല്ലാഹ്.
=========================
അല്ലാഹുവേ , നീ  കാരുണ്യ വാന്‍  ആണല്ലോ .. യാ  ഷാഫി ... യാ റഹ്മാന്‍ ..
ഞങ്ങളുടെ ഉസ്താദിന്  എത്രയും പെട്ടെന്ന് ശിഫ നല്‍കണേ ... ആമീന്‍ ..
പി കെ എം  ബഷീര്‍ ...

മഴക്ക് വേണ്ടിയുള്ള നിസ്കാരവും അനസ്‌ മൊല്ലയും..

മഴക്ക് വേണ്ടിയുള്ള നിസ്കാരവും അനസ്‌ മൊല്ലയും..
=====================================
നാട്ടില്‍ കൊടും ചൂടാണ്.. ദിവസവും പത്രങ്ങളില്‍ സൂര്യാതപ വാര്‍ത്തകള്‍ .. ചൂട് കാരണം വികസിച്ച ഓടുകള്‍ അടര്‍ന്നു വീണു മേല്‍ക്കൂര നശിച്ച വാര്‍ത്ത പോലും നാം വായിച്ചു.. ഇത്തരം ഒരു അവസ്ഥയില്‍ മഴക്ക് വേണ്ടി പല മതസ്ഥരും അവരുടേതായ കര്‍മ്മങ്ങളും പ്രാര്‍ഥനകളും നിര്‍വ്വഹിക്കുന്നു.. എന്നാല്‍ പ്രവാചകന്‍റെ അനുയായികളായ നാം എന്ത് ചെയ്യണം?? ഇത്തരം ഒരു അവസ്ഥ വരുമ്പോള്‍ ഈ അവസ്ഥയില്‍ പ്രവാചകന്‍ എന്ത് ചെയ്തു എന്നത് തന്നെയാണ് ഓരോ ഈമാനുള്ള മുസ്‌ലിമും നോക്കുക.. അത്തരം ഒരു പരിശോധന നടത്തിയാല്‍ വരള്‍ച്ച ബാധിച്ചു പ്രയാസപ്പെട്ടപ്പോള്‍ സ്വഹാബത് റസൂലിന്റെ അടുത്ത് വരികയും മഴയില്ലെന്ന പരാതി പറഞ്ഞതായും റസൂല്‍ (സ) മൈദാനിയില്‍ ഒരുമിച്ചു കൂടി മഴക്ക് വേണ്ടിയുള്ള നമസ്കാരം നിര്‍വ്വഹിച്ചതായും സ്വഹീഹായ ഹദീസുകളില്‍ കാണാം..

മഴക്ക് വേണ്ടിയുള്ള നമസ്കാരങ്ങളില്‍ മറ്റുള്ളത്തില്‍ നിന്ന് വ്യത്യസ്ഥമായി റസൂല്‍ (സ) കക്ഷത്തിലെ വെള്ള കാണുന്ന രൂപത്തില്‍ കൈകള്‍ ഉയര്‍ത്തി പ്രാര്തിച്ചതായും നബി (സ) തട്ടം തിരിച്ച് ഇട്ടു കൊണ്ടായിരുന്നു മഴക്ക് വേണ്ടി പ്രാര്‍ഥിച്ചത് എന്നും സ്വഹീഹായ ഹദീസുകളില്‍ കാണാം.. മാത്രമല്ല റസൂലിന്റെ (സ) വഫാത്തിനു ശേഷം വീണ്ടും മഴക്ക് വേണ്ടി നമസ്കരിക്കേണ്ടി വന്നപ്പോള്‍ ഉമര്‍ (റ) ഇബ്നു അബ്ബാസ്‌ (റ) യെ എല്പിച്ചതായും അവിടുന്ന് റസൂലിന്റെത് പോലെ നമസ്കരിച്ചതായും കാണാം.. ഇത് ഒരാള്‍ക്കും തര്‍ക്കമില്ലാത്ത വിഷയമാണ്..

സ്വാഭാവികമായും അതേ ഒരു അവസ്ഥ വന്നാല്‍ റസൂലിന്റെ സുന്നത്ത്‌ പിന്‍പറ്റുന്ന ആളുകളും ഇത് തന്നെയാണ് ചെയ്യുക.. അത് കൊണ്ടാണ് നാട്ടില്‍ ഈയൊരു അവസ്ഥ വന്നപ്പോള്‍ ചാവക്കാട്‌ വെച്ച് വന്ദ്യ വയോധികനായ ബഹുമാന്യ പണ്ഡിതന്‍ അബ്ദുല്‍ ഹഖ് സുല്ലമിയുടെ നേതൃത്വത്തില്‍ മഴക്ക് വേണ്ടിയുള്ള നമസ്കാരം സംഘടിപ്പിച്ചത്.. മാത്രമല്ല, ഈ വരുന്ന 27 നു തിരുവനന്തപുരത്തും 28 നു കണ്ണൂരില്‍ വെച്ചും മഴക്ക് വേണ്ടിയുള്ള നമസ്കാരം മുജാഹിദുകള്‍ സംഘടിപ്പിച്ചതും സാമൂഹ്യ ക്ഷേമം എന്ന ലക്ഷ്യത്തിനു അപ്പുറം റസൂലിന്റെ (സ) സുന്നത്ത്‌ എടുക്കണം എന്ന ഉദ്ദേശത്തിലായിരുന്നു..

ഇനി നമുക്ക്‌ തലക്കെട്ടിലെ രണ്ടാം ഭാഗത്തിലേക്ക് കടക്കാം. 2002 ല്‍ സംഘടനയില്‍ പിളര്‍പ്പ്‌ ഉണ്ടായത് മുതല്‍ മടവൂര്‍ വിഭാഗത്തിന്റെ അലി മദനി, കരിമ്പുലാക്കള്‍ ലതീഫ്‌ മുസ്ലിയാര്‍ തുടങ്ങിയ ആളുകള്‍ തുടര്‍ച്ചയായി ജിന്ന് , സിഹ്ര്‍ വിഷയങ്ങളില്‍ മുജാഹിടുകള്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട്.. അവ ആളുകള്‍ക്കിടയില്‍ ഏശുന്നില്ല എന്ന് കാണുമ്പോള്‍ മറ്റു പല അസത്യങ്ങളും പ്രചരിപ്പിക്കാറുണ്ട്.. അങ്ങനെ പത്തു വര്ഷം അവരുടെ പ്രഭാഷങ്ങള്‍ ഈയുള്ളവന്‍ കേട്ടിരുന്നു.. അത് കൊണ്ട് തന്നെ ഇപ്പോള്‍ അനസ്‌ മുസ്ലിയാരുടെയും ഹനീഫ കായക്കൊടിയുടെയും ഒക്കെ പ്രഭാഷങ്ങള്‍ കേള്‍ക്കുമ്പോള്‍ ആവര്‍ത്തന വിരസത തോന്നുക സ്വാഭാവികം.. കാരണം, പത്തു കൊല്ലം അവര്‍ എന്ത് പറഞ്ഞോ, അവര്‍ എന്ത് ക്ലിപ്പ് ഇട്ടോ, അവര്‍ ഏതു ലേഖനം വായിച്ചോ, അത് തന്നെയാണ് ഇവരും വായിക്കുന്നതും ചെയ്യുന്നതും.. എങ്കിലും എല്ലാം കേള്‍ക്കുക നല്ലത് പിന്‍പറ്റുക എന്നത് പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി ഇടക്കിടെ പേരോട്‌ മുസ്ലിയാര്‍ , നൗഷാദ്‌ മുസ്ലിയാര്‍ , അനസ്‌ മുസ്ലിയാര്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാറുമുണ്ട്..

അങ്ങനെയാണ് ഇന്നലെ (23-04-13) അനസ്‌ മുസ്ലിയാരുടെ കോട്ടക്കലില്‍ വെച്ച് നടക്കുന്ന പ്രഭാഷണം കേള്‍ക്കാന്‍ വേണ്ടി അവരുടെ ഇന്റര്‍നെറ്റ്‌ ക്ലാസ്‌ റൂമില്‍ പോയി ഇരുന്നത്.. പതിവ് പോലെ മുസ്ലിയാര്‍ മുജാഹിദുകള്‍ക്ക്‌ എതിരെ ഉള്ള ആരോപണങ്ങള്‍ പറഞ്ഞു വരികയായിരുന്നു.. മുജാഹിദുകള്‍ ഖുര്‍ആന്‍ ആയത് ഓതി മന്ത്രിക്കാം എന്നതിനെ എതിര്‍ക്കാന്‍ ശിയാക്കള്‍ നടത്തുന്ന റുഖിയ ശിര്‍ക്കിയ്യയുടെ ക്ലിപ്പും മുജാഹിദുകള്‍ ജിന്നിനോട് തെടുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി "ഗോപി" എന്ന അമുസ്ലിം സഹോദരന്‍ ജിന്നിനോട് തേടുന്ന ക്ലിപ്പുമൊക്കെ ഇട്ടു മുസ്ലിയാര്‍ തന്റെ "അര സഖാഫി" ബിരുദം ശരിക്ക് കാണിക്കുന്നുണ്ടായിരുന്നു..

അതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന ഒരു കാര്യം ഞാന്‍ കേട്ടത്.. കാര്യം മറ്റൊന്നുമല്ല, മുജാഹിദുകള്‍ ചെയ്യുന്ന എന്തിനെയും എതിര്‍ക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തില്‍ മാത്രം കൂലി പ്രഭാഷണം നടത്തുന്ന ഇയാള്‍ മുജാഹിദുകള്‍ മഴക്ക് വേണ്ടി നമസ്കാരങ്ങള്‍ സംഘടിപ്പിക്കുന്നതിനെയും പരിഹസിച്ചു..!! സലാം സുല്ലമിയും അലി മദനിയും സുന്നതുകളെ പരിഹസിച്ചപ്പോള്‍ ജിഹാദ്‌ പ്രഖ്യാപിച്ചു കൊണ്ട് അലറി വിളിച്ച അതേ മുസ്ലിയാര്‍ ഇതാ മറ്റൊരു സുന്നത്തിനെ പച്ചയായി പരിഹസിക്കുന്നു..!!! മുജാഹിദുകള്‍ മഴക്ക് വേണ്ടി നിസ്കരിക്കുന്നത് റുഖിയ ചെയ്യുമ്പോള്‍ വെള്ളത്തില്‍ മന്ത്രിച്ചൂതാന്‍ വെള്ളം കിട്ടാത്തത് കൊണ്ടാണെന്നും ചാവക്കാട്‌ ഏതോ ഒരു സുല്ലമിയും തിരുവനന്തപുരത്ത് ഏതോ ഒരു "ശേരി"യും മഴ നിസ്കാരം നടത്തുന്നുണ്ട് എന്നും പറഞ്ഞു ഈ മഹത്തായ സുന്നത്തിനെ പരിഹസിക്കാന്‍ മുസ്ലിയാര്‍ എത്ര മിനുട്ടുകള്‍ ആണ് ചിലവഴിച്ചത്..!!! റസൂലിന്റെ എന്ത് സുന്നത്ത്‌ ഉണ്ടെങ്കിലും അത് പിന്‍പറ്റാന്‍ വേണ്ടി ഈ നമസ്കാരം സംഘടിപ്പിച്ച മുജാഹിടുകള്‍ക്ക് എതിരെ ഇയാള്‍ കളിക്കുന്ന ഈ കോപ്രായം കണ്ടു ചിരിക്കാനും ആളുകള്‍ ഉണ്ടായി എന്നതാണ് ഏറെ വിഷമകരമായ വസ്തുത.. മുജാഹിദുകള്‍ക്ക് എതിരെ ഇയാള്‍ തൊടുത്തു വിട്ട പരിഹാസത്തിന്റെ കൂരമ്പുകള്‍ ചെന്ന് പൊയി തറക്കുന്നത് മഹാനായ നബി(സ,) യുടെയും ഇബ്നു അബ്ബാസ്‌ (റ), ഉമര്‍ (റ) എന്നിവരുടെയും സ്വഹാബത്തിന്റെയും നെഞ്ചതാണു എന്ന് ഇവര്‍ മനസ്സിലാക്കുന്നില്ലേ?? ഇവര്‍ ഏതു വേദി കിട്ടിയാലും ജിന്ന് പറയുന്നത് പോലെ തന്നെ ആകണം മുജാഹിദുകളും എന്നാണോ ഇവര്‍ പറയുന്നത്?? നിങ്ങള്‍ ജിന്നുമായി നടന്നോളൂ മുസ്ലിയാരെ.. മുജാഹിദുകള്‍ ദഅവത്തുമായി പോയിക്കോട്ടേ..

മുജാഹിദുകളെ എതിര്‍ക്കാന്‍ ഒന്നും കിട്ടാതായപ്പോള്‍ ഈ സുന്നത്തിനെ പരിഹസിക്കുന്ന അവസ്ഥ ഇയാള്‍ക്ക്‌ വന്നു എങ്കില്‍ ആര്‍ക്കാണ് പിഴച്ചത് എവിടെയാണ് പിഴച്ചത് എന്നത് വ്യക്തം.. ഇത്രയും തരാം താണ ഈ മുസ്ലിയാരില്‍ നിന്നാണോ സഹോദരങ്ങളെ നിങ്ങള്‍ ദീന്‍ പ്രതീക്ഷിക്കുന്നത് ? എങ്കില്‍ അറിയുക, ഗ്രൂപ്‌ വൈരം തലക്ക് പിടിച്ചു എന്തിനെയും എതിര്‍ക്കുന്ന ഇവര്‍ ദീനിന്റെ ശത്രുക്കളാണ്.. ഇവരെ സൂക്ഷിക്കുക.

Abdulla Basil CP

Monday, April 8, 2013

സ്വകാര്യ മീറ്റിങ്ങില്‍ ഒരു വാദവും ജനങ്ങളോട് പറയാന്‍ മറ്റൊരു വാദവും....!!!

ജിന്നിനോട് സഹായം തേടല്‍ ശിര്‍ക്കാകുന്നതും ശിര്‍ക്കിലെക്ക് എത്തിക്കുന്നതും ഉണ്ട് എന്ന് പറഞ്ഞതിന്റെ പേരില്‍ മുജാഹിദ്‌ പണ്ഡിതരെ പുറത്താക്കിയ സാക്ഷാല്‍ അബ്ദുറഹ്മാന്‍ സലഫി ഈ പ്രസ്ഥാനത്തെ പിളര്‍ത്താന്‍ വേണ്ടി കേകെപി, ഹാരിസ്‌ ചേരൂര്‍ , ഹനീഫ്‌ കായക്കൊടി , അനസ്‌ മുസ്ലിയാര്‍ , തുടങ്ങിയവരടങ്ങുന്ന ഗ്രൂപ്‌ മീറ്റിംഗ് വിളിച്ചപ്പോള്‍ പറയുന്നു, അത് ശിര്‍ക്കിലെക്ക് എത്തിക്കുന്നതാണ് എന്ന്... ഇവരുടെ വാചകങ്ങളില്‍ ശിര്‍ക്ക്‌ കണ്ടെത്താന്‍ പ്രയാസം തന്നെയാണ് എന്ന്... ഇവരുടെ മുഴുവന്‍ ലേഖനം വായിച്ചാല്‍ അങ്ങനെയൊന്നും കിട്ടില്ലെന്ന്..!!!

അപ്പോള്‍ ഈ കുതന്ത്ര പ്രഭു എല്ലാം അറിഞ്ഞിട്ടു തന്നെ ജനങ്ങളെ വഞ്ചിക്കുകയാണ്...

അല്ഹമ്ദുലില്ലാഹ്.. ആ ഗ്രൂപ്‌ മീടിങ്ങും മുജാഹിദുകളുടെ കയ്യില്‍ എത്തി...!! അതിലെ ഒരു ഭാഗം മാത്രം ഞങ്ങള്‍ ഇവിടെ പുറത്തു വിടുകയാണ്... ബാക്കി ആവശ്യമുള്ളപ്പോള്‍ വേണ്ടത് പോലെ പുറത്തു വിടും ഇന്ഷാ അല്ലാഹ്...

ഇത്രയും ദുശിച്ച മനസ്സുമായി ഈ പ്രസ്ഥാനത്തെ വെട്ടി പിളര്‍ത്തുക എന്ന ഒറ്റ ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഇവരെ തിരിച്ചറിയുക...സ്വകാര്യ മീറ്റിങ്ങില്‍ ഒരു വാദവും ജനങ്ങളോട് പറയാന്‍ മറ്റൊരു വാദവും....!!!


കാണുക

Tuesday, April 2, 2013

സത്യം ഗ്രഹിക്കാൻ ഇത് തന്നെ ധാരാളം മതി

മുജാഹിധു പ്രസ്ഥാനത്തിലെ കേവലം ഒരു വിധ്യാര്തി മാത്രമായ ബാസിൽ സി പിയുമായി റിയാദിലെ നവ മടവൂരി സുഹ്ര്തുക്കളിൽ പ്രധാനിയും അബ്ദുറഹ്മാൻ സലഫിയുടെ വലം കയ്യുമായ അബ്ദുറഹ്മാൻ മദീനി (കത്ബഹു ഷെയ്ഖ് അബ്ദുറഹ്മാൻ എന്ന് സമ്മേളനത്തിൽ പറഞ്ഞ അതെ ആൾ )നടത്തിയ ഓണ്‍ലൈൻ സംവാദം
Basil mail number one
ഇല്ലാത്ത ശിര്‍ക്ക്‌ ആരോപിച്ചു സ്വന്തതിലെക്ക് ശിര്‍ക്ക്‌ വരുത്തുന്ന ഈ നവ ഖുരാഫികളെ/ നവ മടവൂരികളെ തിരിച്ചറിയുക.. തൌഹീദില്‍ ഉറച്ചു നില്‍ക്കുക..

അഭൌതികമായി അല്ലാഹു അല്ലാതെ ജിന്നുകള്‍ക്കും സഹായിക്കാനും ഉപദ്രവിക്കാനും സാധിക്കുമെന്ന പച്ച ഖുറാഫാത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുക..
 അബ്ദുറഹ്മാൻ മദീനിയുടെ മറുപടി -1

2013/3/30 abdulrahman madeeni <armadeeni@gmail.com>

അസ്സലാമു അലൈകും വ രഹ്മതുല്ലാഹ് 
സഹോദരന്മാരെ, എല്ലാവിധ ഫിത്നകളിൽ നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ.. 
നമ്മുടെ വാക്കുകൾ സൂക്ഷിക്കുക... 
ഇസ്ലാമിക സംസ്കാരവും മര്യാദകളും മുറുകെ പിടിക്കുക, നമ്മുടെ നന്മകളെല്ലാം മറ്റുള്ളവര്ക്ക് നല്കി അവരുടെ കുറ്റങ്ങൾ ഏറ്റെടുക്കേണ്ട ദുരവസ്ഥ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക, അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. 
ജിന്ന് വിഷയം വിവാദമായ സ്ഥിതിക്കു ഖുരാനിന്റെയും സ്ഥിരപ്പെട്ട ഹദീസിന്റെയും അടിസ്ഥാനത്തിലുള്ള  സത്ത്യം കണ്ടെത്താൻ നാം ശ്രമിക്കുക, അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. 
ജിന്നും മലക്കും മനുഷ്യരായ നമ്മെ സംബന്ദ്ധിച്ച്ചു അഭൌതികമാനെന്നു കൊഴിചന സംവാദ വ്യവസ്ഥയിൽ രണ്ടുകൂട്ടരും സമ്മതിച്ചതാനല്ലൊ. 
അപ്പോൾ അദിർശ്യരും അഭൗതികരുമായ ജിന്നുകളും മലക്കുകളും നമ്മെ സഹായിക്കുന്നതോ ഉപദ്രവിക്കുന്നതോ അഭൌതികമായ മാർഗത്തിൽ തന്നെയാണ് എന്നത് വളരെ വ്യക്തമല്ലെ. ശൈത്വാനെ കുറിച്ച് അല്ലാഹു പറഞ്ഞു: " അവനും അവന്റെ സന്തതികളും നിങളെ കാണുന്നു നിങ്ങള്ക്കാകട്ടെ അവരെ കാണാനും കഴിയില്ല."
അഭൌതികം എന്നതിന് ഗയ്ബു എന്നാണു അറബിയിൽ പറയുക ജിന്നും മലകും സ്വർഗ്ഗവും നരകവും ഖബറിലെ ശിക്ഷയും ഗൈബിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്‌. അല്ലാഹുവിൽ നിന്നുള്ള വഹയിന്റെ  അടിസ്ഥാനത്തിൽ മാത്രമേ അവയെകുരിച്ച്ചു നമുക്ക് എന്തെകിലും അരിയൂ. അപ്പോൾ അവരുടെ സഹായവും ഉപദ്രവവും വഹിയിന്റെ അടിസ്ഥാനത്തിലാനു നാം വിഷ്വസിക്കുന്നതു. അതിനാൽ ആ വിശ്വാസത്തിൽ ഒരു ശിര്ക്കും ഇല്ലാ. മരണപെട്ടുപോയ അംബിയ ഔളിയാക്കന്മാർ നമ്മെ സഹായിക്കുമെന്നൊ ഉപദ്രവിക്കുമെന്നൊ വഹയിന്റെ അടിസ്ഥാനത്തിൽ തെളിഞ്ഞിട്ടില്ലാത്തതിനാൽ ആ വിശ്വാസത്തിൽ ശിര്ക്ക് വരുന്നു. 
ച്ചുർക്കത്തിൽ മരണപെട്ടുപോയവർ സഹായിക്കുമെന്ന് വിശ്വസിക്കുന്നത് തന്നെ ശിര്ക്കാന് അവരോടു അപേക്ഷിക്കുന്നത് പ്രാർഥനയാണ്, ഷിർക്കാനു. എന്നാൽ ജിന്നും മലക്കും സഹായിക്കുമെന്നൊ ഉപദ്രവിക്കുമെന്നൊ വിശ്വസിച്ചാൽ ശിര്ക്കാവില്ല, കാരണം അത് വഹിയിന്റെ അടിസ്ഥാനത്തിലാനു, എന്നാൽ അവരോടു സഹായത്തിണോ ദുരിതമോചനത്തിനൊ അപേക്ഷിച്ചാൽ അത് പ്രാര്ത്നയാണ്. അത് ശിര്ക്കും ആനു..  
ഇമാം അഹമദ് മുതൽ ലോകത്ത് കഴിഞ്ഞുപോയ മഹാ പണ്ടിതന്മാരെല്ലാം ജിന്നിനെയും മലക്കിനേയും വിളിച്ചു സഹായം തേടിയവരാനെന്ന ഒരു തെറ്റിദ്ധാരണ ഇപ്പോൾ പ്രചരിച്ചിട്ടുണ്ട്. അതു ശരിയല്ല. 
സത്യം മനസ്സിലാകാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.. ആമീൻ. 
അബ്ദുറഹിമാൻ രിയാദ്. 
ബസിലിന്റെ രണ്ടാം മറുപടി 

2013/3/30 Abdulla Basil CP <basilcpknr@gmail.com>

വ അലൈകുമുസ്സലാം

അബ്ദുറഹ്മാന്‍ ഉസ്താദിന് സുഖം തന്നെ എന്ന് കരുതുന്നു..

അഭൌതികമായി സഹായിക്കാന്‍ അല്ലാഹു അല്ലാത്തവര്‍ക്കും സാധിക്കും എന്ന ശിര്‍ക്കന്‍ വിശ്വാസത്തെ ന്യായീകരിച്ച മെയില്‍ കണ്ടപ്പോള്‍ സങ്കടം തോന്നി..അല്ലാഹു നമ്മെ സര്‍വ വിധ ശിര്‍ക്കുകളില്‍ നിന്നും കാത്തു രക്ഷിക്കുമാറാകട്ടെ.. ഗ്രൂപ്പിന് വേണ്ടി ഇത് പോലെ ശിര്‍ക്കിനെ ന്യായീകരിക്കുന്ന പ്രവണതയില്‍ നിന്നും റബ്ബ് നമ്മെ കാക്കട്ടെ.. ആമീന്‍

ആദ്യമായി ഉസ്താദ്‌ പൊട്ടിച്ച വെടി കോഴിച്ചെന സംവാദത്തില്‍ മനുഷ്യനെ അപേക്ഷിച്ചു അഭൌതികമാണ് എന്ന് സമ്മതിച്ചല്ലോ എന്നാണു.. ആപേക്ഷിക ഗൈബും സാക്ഷാല്‍ ഗൈബും തമ്മിലുള്ള വ്യത്യാസം ഉസ്താദിന് അറിയാത്തത്‌ കൊണ്ടാണ് ഇമ്മാതിരി പൊട്ടത്തരങ്ങള്‍ എഴുതുന്നത് എന്ന് എനിക്ക് തോന്നുന്നില്ല.. അറിഞ്ഞു കൊണ്ട് തന്നെ ശിര്‍ക്കിനെ ന്യായീകരിക്കാന്‍ കൊട്ടിമാട്ടുന്നതായിരിക്കാം.. അല്ലാഹുവിനു അറിയാം,,,,

ഉസ്താദ്‌, മനുഷ്യനെ സംബന്ധിച്ചിത്തോളം ജിന്ന് ആപേക്ഷികമായി അഭൌതികമാണ് എന്ന് പറയാം എന്നതില്‍ തര്‍ക്കമില്ല, എന്നാല്‍ അത് കൊണ്ട് ജിന്ന് കാര്യ കാരണ ബന്ധത്തിന് അതീതമാണ് എന്ന് പറയാന്‍ പറ്റുമോ എന്നാണു ഇവിടെ തര്‍ക്കം.. ദൃശ്യ പ്രപഞ്ചത്തില്‍ തന്നെയുള്ള ഈ ആപേക്ഷികമായ "അഭൌതികം " കൊണ്ട് അത് സാക്ഷാല്‍ ഗൈബ് ആകുന്നില്ല എന്ന് പറഞ്ഞത് സകരിയാ സ്വലാഹിയോ ഹുസൈന്‍ സലഫിയോ അല്ല, മറിച്ചു കെ എന്‍ എം മുന്‍ പ്രസിഡണ്ട്‌ ഡോ.ഉസ്മാന്‍ സാഹിബാണ്..!!! ഇത് ഞാന്‍ പറഞ്ഞിട്ട് വിശ്വാസം വരുന്നില്ല എങ്കില്‍ നമ്മുടെ അനസ്‌ മുസ്ലിയാര്‍ തന്നെ അത് ഉദ്ധരിച്ചു സാക്ഷാല്‍ ഗൈബും ആപേക്ഷിക ഗൈബും പഠിപ്പിക്കുന്നത്‌ ഒന്ന് കേട്ട് പഠിക്കുക.. അനസ്‌ മുസ്ലിയാര്‍ മുജാഹിടായിരുന്ന കാലത്ത് ഇസ്ലാഹീ തറവാടായ പുളിക്കല്‍ വെച്ച് നടത്തിയ ഒരു പ്രഭാഷണം കേള്‍ക്കുക : http://www.youtube.com/watch?v=1SykOZfCMN0

അപേക്ഷിക ഗൈബിനെയും സാക്ഷാല്‍ ഗൈബിനെയും കൂട്ടിക്കുഴച്ചു കൊണ്ടുള്ള ഈ സാക്ഷാല്‍ തട്ടിപ്പ്‌ എന്തിനു വേണ്ടിയാണ് ഉസ്താദേ??

പിന്നെ താങ്കള്‍ പറഞ്ഞത് അത് വഹ്യിന്റെ അടിസ്ഥാനത്തില്‍ തെളിഞ്ഞു എന്നാണു.. എന്റെ പോന്നുസ്താദേ, കാര്യ കാരണ ബന്ധത്തിന് അതീതമായി ഒരു സൃഷ്ടി സഹായിക്കും എന്ന ശിര്‍ക്ക്‌ വഹ്യിലൂടെ വന്നു എന്നോ?? ശിര്‍ക്ക്‌ ന്യായീകരിക്കുമ്പോള്‍ ആകാശത്ത് നിന്ന് വീണവനെ പോലെ പൊട്ടത്തരം എഴുതി വിടരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.. കാര്യ കാരണ ബന്ധത്തിന് അതീതമായി, അഥവാ അഭൌതികമായി അല്ലാഹു അല്ലാതെ ഒരാളും സഹായിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല എന്നതാണ് തൌഹീദിന്റെ കാതല്‍ , ഇതിനു വിരുദ്ധമായി വഹ്യ് വരുമോ ഉസ്താടെ?? വഹ്യില്‍ വൈരുധ്യം ഉണ്ടാകുമോ ഉസ്താടെ?? ഇനി കാര്യ കാരണ ബന്ധത്തിന് അതീതമായി ജിന്ന് സഹായിക്കും എന്ന ശിര്‍ക്കന്‍ വിശ്വാസത്തില്‍ താങ്കള്‍ ഉറച്ചു നില്‍ക്കുന്നു എങ്കില്‍ മുന്‍കാല മുജാഹിദ്‌ പണ്ഡിതനായ കുഞ്ഞീദ് മദനിയുടെ ഈ വാക്കുകള്‍ കാണുക :

"എന്നാല്‍ അഭൌതിക മാര്‍ഗ്ഗത്തില്‍ ഗുണമോ ദോഷമോ വരുത്താനുള്ള കഴിവ് ലോക രക്ഷിതാവായ അല്ലാഹുവിനു മാത്രമേ ഉള്ളൂ...അവന്റെ പടപ്പുകളില്‍ ഒരാള്‍ക്കും ആ കഴിവ്‌ ഇല്ലാ.. " (കുഞ്ഞീദ് മദനി, ഇസ്ലാമിന്റെ ജീവന്‍ , പേജ്  12)

ഈ അല്ലാഹുവിനു മാത്രമേ സാധിക്കൂ എന്ന തൌഹീദ് മാറ്റി നവമടവൂരികളുടെ കൂടെ കൂടിയപ്പോള്‍ താങ്കള്‍ അല്ലാഹുവിനു പുറമേ ജിന്നിനും പറ്റും എന്ന് പറയേണ്ടി വന്നിരിക്കുന്നു...!!! അല്ലാഹുവില്‍ ശരണം...
-------------------------------------------------------------------------------------------
 അബ്ദുറഹ്മാൻ മദീനിയുടെ മറുപടി -2
 
2013/3/31 abdulrahman madeeni <armadeeni@gmail.com>

അസ്സലാമു അലൈകും വ റഹ്മതുല്ലാഹ് ,
സഹോദരന്മാരെ, സത്യം കണ്ടെത്താനും സ്വീകരിക്കാനും രഹ്മാനായ റബ്ബ് നമ്മെ എല്ലാവറെയും അനുഗ്രഹിക്കട്ടേ, ശത്രുതയും വിദ്ധ്വേഷവും ഒഴിവാക്കി പരസ്പര സ്നേഹ ബഹുമാനത്തോടെ സംവദിക്കണമെന്നു വിനീതമായി എല്ലാവാരോടും അപേക്ഷിക്കുന്നു, എഴുത്തുകൾ മറ്റുള്ളവരെ ഇടിച്ചിരുത്താനാകരുതു, സത്യംബൊധ്യപ്പെടുത്താനാകണം ..
മരണപെട്ടവർ സഹായിക്കും എന്ന് വിശ്വസിക്കുന്നത് ശിര്കാന്. എന്നാൽ അദിർശ്യ ലോകത്തുള്ള ജിന്നും മലകും നമ്മെ സഹായിക്കുന്നതോ ഉപദ്രവിക്കുന്നതോ വിശ്വസിക്കുന്നത് വഹിയിന്റെ അടിസ്ഥാനത്തിലാണ് ആ വിശ്വാസത്തിൽ ശിര്ക്കില്ലാ എന്ന് എഴുതിയത് പൊട്ടത്തരമാണെന്നാണ്  സഹോദരന് ബാസിൽ പറയുന്നത്.
എന്നാൽ, അല്ലാഹു വിശുദ്ധ ഖുറാനിൽ സൂരതുൽ റഅദിൽ 11-ആം വചനത്തിൽ പറഞ്ഞു;
لَهُ مُعَقِّبَاتٌ مِّن بَيْنِ يَدَيْهِ وَمِنْ خَلْفِهِ يَحْفَظُونَهُ مِنْ أَمْرِ اللّهِ
a\pjy¶v Ahsâ ap¼neqsSbpw ]n¶neqsSbpw XpSsc¯pSsc h¶v sImWvSv AÃmlphnsâ IÂ]\{]Imcw Ahs\ Im¯pkq£n¨v sImWvSncn¡p¶hÀ ( ae¡pIÄ ) DWvS.v.
നമ്മെ കാക്കുന്നവരായ ഹഫളത്തിന്റെ മലക്കുകൾ, അവരുടെ സഹായം നമുക്ക് ലഭിക്കുന്ന മാര്ഗം അഭൗതികമാനല്ലോ നാം അത് വിശ്വസിക്കുന്നു . അതിൽ ഒരു ശിര്ക്കും ഇല്ലാ, കാരണം വഹിയിന്റെ അടിസ്ഥാനത്തിലാണ് നാം അത് വിശ്വസിക്കുന്നത്
)
 ജിന്ന് അഭൌധിമാണ് എന്നതിന് പുളിക്കൽ മുഖാമുഘതിൽ നെല്ലികുത് ഇസ്മയിൽ മുസ്ലിയാർ ഓതിയ അതെ ആയതാണ് മദീനിയും ഇവിടെ തെളിവ് പിടികുന്നത് -അല്ലാഹുവേ നിന്നിൽ ശരണം -bracket ബ്ലോഗ്ഗർ ഇട്ടതു -നവ മടവൂരി ഖുരാഫി മുന്നണി 
(
.
നാം അപകടത്തിലകപ്പെടുമ്പോൾ "ഹഫളത്തിൽന്റെ മലക്കുകളെ കാക്കണേ' എന്ന് അപേക്ഷിച്ചാൽ അത് ശിര്ക്കാന്. ഹയ്യും ഹാളിരും ഖാദിരും എല്ലാം ആണെങ്കിലും നമുക്ക് അവർ അദിർശ്യവും അഭൌതികവും നമ്മുടെ കാര്യകാരനങ്ങല്ക് പുറത്തുമാണ് നമ്മുടെ കഴിവിന് അപ്പുറത്ത് നമുക്ക് വിളിക്കാൻ അല്ലാഹു എന്നാ ഒരു ശക്തി മാത്രമേ ഉള്ളൂ. ജിന്നിനോടോ മലകിനോടോ അപേക്ഷിക്കുന്നതു ശിര്ക്കാന്.
   ഇനി ബാസിലിന്റെ മറുപടി കാണുക
" ആദ്യമായി ഉസ്താദ്‌ പൊട്ടിച്ച വെടി കോഴിച്ചെന സംവാദത്തില്‍ മനുഷ്യനെ അപേക്ഷിച്ചു അഭൌതികമാണ് എന്ന് സമ്മതിച്ചല്ലോ എന്നാണു.. ആപേക്ഷിക ഗൈബും സാക്ഷാല്‍ ഗൈബും തമ്മിലുള്ള വ്യത്യാസം ഉസ്താദിന് അറിയാത്തത്‌ കൊണ്ടാണ് ഇമ്മാതിരി പൊട്ടത്തരങ്ങള്‍ എഴുതുന്നത് എന്ന് എനിക്ക് തോന്നുന്നില്ല.. അറിഞ്ഞു കൊണ്ട് തന്നെ ശിര്‍ക്കിനെ ന്യായീകരിക്കാന്‍ കൊട്ടിമാട്ടുന്നതായിരിക്കാം.. അല്ലാഹുവിനു അറിയാം,,,,"
മറുപടിയിൽ ഇത്രയെങ്കിലും മാന്യത കാട്ടിയതിൽ വളരെ നന്ദി!
അറിഞ്ഞുകൊണ്ട് ശിര്ക്ക് ചെയ്യുന്നതിൽ നിന്നും ന്യായീകരിക്കുന്നതിൽ നിന്നും അല്ലാഹുവേ നീ ഞങ്ങളെ എല്ലാം രക്ഷിക്കണേ! 
ആപേക്ഷിക ഗൈബും സാക്ഷാൽ ഗൈബും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയതിൽ  എനിക്ക് പിഴവ് സംഭവിക്കാൻ സാധ്യതയുണ്ട്. അതായിരിക്കാം സംഭവിച്ചതു.  തെറ്റിയിട്ടുണ്ടെങ്കിൽ എന്റെ സഹോദരങ്ങൾ തിരുത്തിതരുമല്ലോ.
ഇസ്ലാമിലെ സാങ്കേതികാർഥത്തിലുള്ള "ഗൈബു" കൊണ്ട് ഉദ്ദേശിക്കുന്നത്  നമ്മുടെ ബാഹ്യേന്ത്രിയങ്ങൾക്കോ ആന്ത്രേന്ത്രിയങ്ങൾക്കോ ബുദ്ധിക്കോ ഒന്നും കണ്ടെത്താൻ ക്കഴിയാത്തതും എന്നാൽ വഹിയിന്റെ അടിസ്ഥാനത്തിൽ മാത്രം അറിയുന്നകാര്യങ്ങളാണു. അതിനാൽ ,അല്ലാഹുവിന്റെ സത്ത, അർശ് , കുര്സിയ്യ്‌ , സ്വർഗ്ഗ നരകം,  ഖബ്ര്ജീവിതവും,  ജിന്നും മലക്കും...എല്ലാം  ഗൈബിൽ വിശ്വസിക്കുക എന്നതിൽ പെടുന്നു. ഇതിനു "ആലമുൽ ഗൈബു" അദിർശ്യലോകം എന്ന് പറയുന്നു. ഈ ഗൈബിനെ കുറിച്ചു തന്നെ പണ്ഡിതന്മാർ ആപെക്ഷികമെന്നും പറഞ്ഞിട്ടുണ്ട് അതായത്, മലക്കുകൾക്ക്  മലക്കുകൾ ഗൈബാണോ അല്ലാ, എന്നാൽ നമുക്ക് അവർ യദാര്ഥ ഗൈബു തന്നെ.
" ആലമുൽ ഗൈബു , അദിർശ്യലോകം '' എന്നാൽ കണ്ണിൽ  കാണാത്തത് എന്നല്ലാ ഉദ്ദേശിക്കുന്നത്  മറിച്ചു നമ്മുടെ എല്ലാ ഇന്ത്രിയങ്ങല്ക്കും അതീതമായതു, നമ്മുടെ കേവല നിരീക്ഷണ പരീക്ഷണങ്ങല്ക്ക് അതീതമായതു, നമ്മുടെ കാര്യകാരനങ്ങല്ക്ക് അപ്പുരമുള്ളത് എന്നെല്ലാമാണ്. അതിനാണ് നാം സാധാരണഗതിയിൽ അഭൌതികം എന്ന് പറയുന്നത്. ഇത്  ശാസ്ത്രത്തിനോ സാങ്കേതിക വിദ്യകല്കോ പ്രാപ്യമല്ല, വഹിയ് മാത്രമാണ്  ഇത് മനസ്സിലാക്കാനുള്ള ഏക മാര്ഗം.  
ഇതിന്റെ മരുവഷമാണ് "ദിർശ്യലോകം , അഥവാ, "ആലമുൽ ശഹാദ" എന്ന് പറയുന്നത്. നമ്മുടെ കര്യകാരനങ്ങൽക്കുള്ളിലുള്ളതിനാനു, നമ്മുടെ ഏതെങ്കിലും ഇന്ത്രിയത്തിന്റെ സഹായത്തോടെ മനസ്സിലാകുന്നകാര്യമാണ് ദിര്ശ്യലോകം. ബാക്റ്റീരിയയും വൈറസും മുതൽ നക്ഷത്രങ്ങളും ഗോളങ്ങളും വരെ ആലമുശഹാദയിൽ പെടുന്നു. എന്നാൽ ജിന്നും മലക്കും സ്വർഗ്ഗവും നരഗവും അര്ഷും കുർസിയ്യുമെല്ലാം ആലമുൽ ശഹാടയിൽ പെടില്ലാ.. നമ്മുടെ ചില സഹോദരന്മാര് ധരിച്ചത് ജിന്നും മലക്കും ബാക്റ്റീരിയപൊലെ ദിർശ്യ ലോകത്തുള്ള ഭൌതിക സൃഷ്ടികളാണ് എന്നാനു, ഇത് ശരിയല്ല.  
ഈ ആലമുൽ ശഹാടയിലുള്ള, ദിര്ശ്യലോകത്തുള്ള കാര്യങ്ങൾ ചിലര്ക് അറിയാത്തതും മറ്റുചിലര്ക്ക് അറിഞ്ഞെന്നും വരാം. അതിനാല അത് സാന്കെതികാര്തത്തിലുള്ള ആലമുൽ ഗൈബിൽ പെടില്ലാ.
ഭാഷാർഥത്തിൽ ആപേക്ഷികഗൈബു എന്ന് വേണമെങ്കിൽ  പറയാം എന്ന് മാത്രം. ഒരു മുറിക്കുള്ളിലുള്ളതു പുറത്തുള്ള മനുഷ്യന്  മറഞ്ഞതാനെങ്കിലും അകത്തുളള മനുഷ്യന് മറഞ്ഞാതല്ല. അതിനാൽ  പുറത്തുള്ള മനുഷ്യന്  ഇത് വഹിയിന്റെ അടിസ്ഥാനത്തിൽ മാത്രം മനസ്സിലാകുന്ന ഗൈബിൽ പെടുമോ ?, ഒരിക്കലും  ഇല്ലാ.
ജിന്നും മലക്കും ചില മനുഷ്യര്ക് മറഞ്ഞതും ചിലര്ക് തെളിഞ്ഞതും അല്ലാ. മുഴുവൻ മനുഷ്യര്കും വഹിയിന്റെ അടിസ്ഥാനത്തിൽ മാത്രം മനസ്സിലാകുന്നത്‌ തന്നെയാണ്. എന്നാൽ നമ്മുടെ കൂടെയുള്ള മലക്കുകല്കോ ജിന്നുകല്കോ നാം മറഞ്ഞവരല്ലാ. അതിനാൽ അവര്ക് നാം ഗൈബു അല്ലാ.. അതുകൊണ്ടാണ് 'മനുഷ്യനെ സംബന്ദിച്ചു ജിന്നും മലകും ഗൈബാണ് അഭൌതികമാണ്' എന്ന് പരയുന്നതു. എന്നല്ലാതെ മനുഷ്യനെ സംബന്ദിച്ചു ജിന്നും മലാകും ആപേക്ഷിക ഗൈബ് എന്നാ നിലക്ക് അല്ലാ, അവർ നമുക്ക് യദാർഥ ഗൈബു തന്നെയാനു. 
നമ്മുടെ ചര്ച്ചാ മലകുകളുടെയും ജിന്നുകളുടെയും അഖീദയെ കുറിച്ചല്ലല്ലോ, നമ്മുടെ അഖീദയെ കുറിച്ചാണ്, അതിനാൽ ജിന്നും മലകും നമുക്ക് ഗൈബാനു , അടിര്ശ്യമാണ്, അഭൌതികമാണ്, നമ്മുടെ കാര്യകാരണങ്ങല്ക് അതീതമാണ്. ഇതാണ് ഖുരാനില്നിന്നും ഹദീസിൽ നിന്നും പണ്ഡിതന്മാരുടെ വിശദീകരണത്തിൽ നിന്നും മനസ്സിലാകുന്നതു. 
നമ്മുടെ ബഹുമാന്യ ഉസ്മാൻ ഡോക്ടർ (റ ) എഴുതിയത് വായിച്ചാൽ വളരെ ഉപകാരപ്പെടും അദ്ദേഹം ആപേക്ഷിക ഗൈബു എന്ന് പറഞ്ഞത് ആലമുൽ ഗൈബിലെ കാര്യങ്ങളെ കുറിച്ചല്ല, അദ്ദേഹത്തിൻറെ വാക്ക് നൊക്കൂ: " ദിർശ്യ  ലോകത്ത് തന്നെ ... ശാസ്ത്രോപാധികൾ കൊണ്ട് കണ്ടുപിടിക്കാൻ സാധിക്കുന്നു...ഒരു മുറിയുടെ അകത്തു....ഇതൊന്നും സാക്ഷാൽ ഗൈബു അല്ലാ....ദിര്ശ്യലോകത്തു തന്നെയുള്ള ഈ ആപേക്ഷിക ഗൈബു ..."
അദിർശ്യലോകത്തുള്ള ജിന്നുകളും മലക്കുകളും സാക്ഷാൽ ഗൈബു  അല്ലെന്നോ ചില മനുഷ്യര്ക് അറിയുന്നതും മട്ടുചിലര്ക് അറിയാത്തതുമായ മുറിക്കുള്ളിലെ വസ്തുപോലെ ആപെക്ഷികമാനെന്നോ ഒരിക്കലും ഉസ്മാൻ സാഹിബു എഴുതിയിട്ടില്ലാ. നേരെ മരിച്ചു അല്ലാഹുവും മലക്കുകളും സ്വർഗ്ഗവും നരഗവും എല്ലാം സാക്ഷാൽ ഗൈബാനെന്നു അദ്ദേഹം ആവര്ത്തിച്ചു  സമര്ത്തിക്കുന്നുണ്ട്.
അദ്ദേഹത്തിൻറെ വരികൾ ഒരു ഉദാഹരണംമാത്രം :( അറ്റാച്ച് ചെയ്തത് വായിക്കുക) 
നമ്മുടെ സഹോദരൻ ബാസിൽ എഴുതി:  
''ഉസ്താദ്‌, മനുഷ്യനെ സംബന്ധിച്ചിത്തോളം ജിന്ന് ആപേക്ഷികമായി അഭൌതികമാണ് എന്ന് പറയാം എന്നതില്‍ തര്‍ക്കമില്ല, എന്നാല്‍ അത് കൊണ്ട് ജിന്ന് കാര്യ കാരണ ബന്ധത്തിന് അതീതമാണ് എന്ന് പറയാന്‍ പറ്റുമോ എന്നാണു ഇവിടെ തര്‍ക്കം.. ദൃശ്യ പ്രപഞ്ചത്തില്‍ തന്നെയുള്ള ഈ ആപേക്ഷികമായ "അഭൌതികം " കൊണ്ട് അത് സാക്ഷാല്‍ ഗൈബ് ആകുന്നില്ല എന്ന് പറഞ്ഞത് സകരിയാ സ്വലാഹിയോ ഹുസൈന്‍ സലഫിയോ അല്ല, മറിച്ചു കെ എന്‍ എം മുന്‍ പ്രസിഡണ്ട്‌ ഡോ.ഉസ്മാന്‍ സാഹിബാണ്..!!!"
സഹോദരന്മാരെ, അല്ലാഹുവിനെ ഭയപ്പെദുവീൻ, ജിന്നും മളകും എല്ലാം ദിര്ശ്യപ്രപന്ച്ചത്തിലെ ആപേക്ഷിക അഭൌതികമാനെന്നോ സാക്ഷാൽ ഗൈബു  അല്ലെന്നോ ഉസ്മാൻ സാഹിബു പറഞ്ഞിട്ടില്ലാ..
തെട്ടിദ്ധരിച്ഛതാനെങ്കിൽ ഒന്നുകൂടി അദ്ദേഹത്തിൻറെ പുസ്തകം വായിക്കുവീൻ..
"മനുഷ്യനെ സംബന്ധിച്ചിത്തോളം ജിന്ന് ആപേക്ഷികമായി അഭൌതികമാണ്"
ഇതിൽ തർക്കമില്ലത്രെ!
മുറിക്കുള്ളിലെ വസ്തു പുരത്തുള്ളവർകു ആപേക്ഷികമായി അഭൗതികമായതുപോലെ !!!
ഇതുപോലെ, ജിന്നും മലക്കും ആപേക്ഷികമായി അഭൌതികം!!! ചില മനുഷ്യർക് മറഞ്ഞതാനെങ്കിലും മറ്റു ചില മാനുശ്യര്ക് തെളിഞ്ഞത് .  ഇതാണ് ഉദ്ദേശിച്ചതെങ്കിൽ ഞാൻ തുറന്നു പറയുന്നു, എനിക്കിതൊന്നും അറിയില്ലാ. സഹോദരൻ ഇതൊന്നു വ്യക്തമാക്കിത്തരൂ! ഏതെല്ലാം ഗ്രന്ഥങ്ങളിലാണ് ഇങ്ങനെ പരഞ്ഞിട്ടുള്ളത്? അത് ഞാൻ വായിച്ചു പഠിക്കട്ടെ.. 
അല്ലാഹുവിന്റെ നിയമ വ്യവസ്ഥ പാലിച്ചുകൊണ്ട്‌ തന്നെയാണ് ജിന്നും മലക്കും മറ്റു എല്ലാ സൃഷ്ടികലും പ്രവര്ത്തിക്കുന്നത്, അതാണ്‌ കാര്യകാരണ ബന്ദം കൊണ്ട് ഉദ്ധേഷിച്ച്ചത് എങ്കിൽ അതിൽ തര്ക്കം ഇല്ലാ. അത് കൊണ്ടോന്നും ജിന്നും മലക്കും നമുക്ക് ഭൗതികവും ആകുന്നില്ലാ. 
മനുഷ്യരുടെ കാര്യകാരണത്തിനു അപ്പുറമാണ് ജിന്നും മലക്കും അവരുടെ പ്രവര്ത്തനങ്ങളും അതുകൊണ്ടാണ് അവർ നമുക്ക് അടിർശ്യം, അഭൌതികം, നമ്മുടെ കര്യ്കാരനങ്ങല്ക് അതീതം..  എന്നെല്ലാം പരഞ്ഞതു. അതുകൊണ്ടാണ് അവരോടു സഹായം ചോദിച്ചാൽ  അവരുടെ കഴിവിൽ പെട്ടതാനെങ്കിലും അല്ലെങ്കിലും ശിര്ക് ആണെന്ന് പണ്ഡിതന്മാർ പരഞ്ഞതു. 
ബഹുമാന്യനായ അനസ് മൌലവിയുടെ ക്ലിപ് മുമ്പ് പല തവണ കേട്ടിരുന്നു, അത് തന്നെയാകും എന്ന് കരുതി തുരന്നിട്ടില്ല. അദ്ദേഹം അബ്ദുൽ ജബ്ബാര് മൌലവിയിൽ നിന്നും മനസ്സിലാകിയ ഒരു തെറ്റാണെന്ന് ഞാൻ കരുതുന്നു. ഇപ്പോൾ അദ്ദേഹത്തിനു ആ വാദം ഇല്ലാ എന്ന് ബാസിൽ തന്നെ എഴുതിയല്ലോ, സിഹിര് ഫലിക്കില്ലെന്ന ഡോക്ടര സകരിയാ സ്വലാഹിയുടെ തിരുത്തിയ വാദം ഇപ്പോഴും മടവൂരികൾ മുരുകെപിടിക്കുന്നതുപോലെ നാം ചെയ്യരുതു.  
ഉസ്മാൻ ഡോക്ടറും ഉമര് മൗലവിയും മുതൽ ഇമാം അഹമദ് വാരെക്കുള്ള മഹാന്മാരുടെ എല്ലാം പേരില് അവര്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വാദങ്ങളാണ് ചാര്ത്തുന്നത്, പ്രജരിപ്പിക്കപ്പെദുന്നതു. 
ബാസിൽ എഴുതി; 
മുന്‍കാല മുജാഹിദ്‌ പണ്ഡിതനായ കുഞ്ഞീദ് മദനിയുടെ ഈ വാക്കുകള്‍ കാണുക :
"എന്നാല്‍ അഭൌതിക മാര്‍ഗ്ഗത്തില്‍ ഗുണമോ ദോഷമോ വരുത്താനുള്ള കഴിവ് ലോക രക്ഷിതാവായ അല്ലാഹുവിനു മാത്രമേ ഉള്ളൂ...അവന്റെ പടപ്പുകളില്‍ ഒരാള്‍ക്കും ആ കഴിവ്‌ ഇല്ലാ.. " (കുഞ്ഞീദ് മദനി, ഇസ്ലാമിന്റെ ജീവന്‍ , പേജ്  12)

ഈ വാക്കുകളിൽ അഭൌതികമാർഗത്തിൽ ജിന്നുകളെ കൊണ്ടോ മലക്കുകലെകൊണ്ടോ മറ്റോ എന്ത് പ്രവര്ത്തിപ്പിക്കാനും അല്ലാഹുവിന് മാത്രമേ കഴിയൂ എന്നാണു എനിക്ക് മനസ്സിലായതു. 
ജിന്നും മലകും ഭൌതികമാനെന്നു ഏതായാലും ഇതിനു അർഥം ഇല്ലല്ലോ. ഉണ്ടെങ്കിൽ അത് തെറ്റാണല്ലോ അമാനി  മൌലവിയെപോലുള്ള പണ്ഡിതന്മാർ തന്നെ അത് വ്യക്തമാക്കിയിട്ടുന്ദ്.  
ഇങ്ങനെയൊക്കെ പ്രജരിപ്പിച്ച്ചാൽ ഭവിഷത്ത് ഭയാനകമായിരിക്കും .. അല്ലാഹു കാത്തു രക്ഷിക്കട്ടേ. 
അമാനി മൗലവി ഗൈബിനെ കുറിച്ച് എഴുത്തിയത് അറ്റാച്ച് ചെയ്യുന്നു അത് മതി സധാരണക്കാർക്ക് ഈ വിഷയം പഠിക്കാൻ എന്നാണു എന്റെ എളിയ അഭിപ്രായം.
ബഹു സാലിഹ് ആലു ശൈഖിന്റെ മേല നോട്ടത്തിൽ പ്രസിദ്ധീകരിച്ച മാഗസിനിൽ നിന്നും ഗൈബും ശഹാദതും വിവരിച്ചതും അറ്റാച്ച് ചെയ്യുന്നു.  അറബി അറിയുന്നവര്ക് ഉപകരിക്കുമല്ലോ.


സഹോദരന്മാരെ ദുർവാശി  മാറ്റിവെച്ചു സത്യം സ്വീകരിക്കുക, ഇനി സത്യം വെളിപ്പെടുന്നില്ലെങ്കിൽ അഭിപ്രായ വ്യത്യാസം നിലനില്കെ തന്നെ പരസ്പര സ്നേഹ ബഹുമാനത്തോടെ നമുക്ക് മുന്നോട്ടു പോകാം,,  അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ..
അബുരഹിമാൻ, റിയാദ്.
---------------------------------------------------------------------------------------------
Basil's Last Reply
വ അലൈകുമുസ്സലാം

എല്ലാ വിധ ഫിത്നകളില്‍ നിന്നും കള്ള പ്രചാരണങ്ങളില്‍ നിന്നും റബ്ബ് നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ.. അബ്ദുറഹ്മാന്‍ ഉസ്താദിന്റെ ദീര്‍ഘമായ മറുപടി കണ്ടപ്പോള്‍ ഉള്ളില്‍ "വല്ലതും" ഒക്കെ ഉണ്ടാവും എന്നാണു കരുതിയത്‌.., തന്റെ വാദങ്ങളും പഠിച്ചു വെച്ച പോയിന്റുകളും അപ്പടി ടൈപ്പ് ചെയ്തു അയച്ചു എന്നല്ലാതെ കൃത്യമായ മറുപടി തന്നില്ല എന്നത് ഖേദകരം തന്നെ.. റിയാദിലും മറ്റും ഫിത്നകള്‍ക്ക് തുടക്കം കുറിച്ച് പാവപ്പെട്ട മുജാഹിദുകളെ ഭിന്നിപ്പിച്ച ആളുകളുടെ കയ്യില്‍ ഇത്രയും ബാലിശമായ വാടങ്ങലാണോ ഉള്ളത് എന്ന് അത്ഭുതപ്പെട്ടു പോകുന്നു.. അബ്ദുറഹ്മാന്‍ മദീനി എന്ന സമ്മേളനത്തില്‍ അബ്ദുറഹ്മാന്‍ സലഫി 'കതബഹു അബ്ദുറഹ്മാന്‍ ഇബ്നു മൊയ്ദീന്‍ " എന്ന് പറഞ്ഞു വാഴ്ത്തിയ അത്രയും വലിയ പണ്ഡിതന്റെ മെയില്‍ കാണുമ്പോള്‍ കോഴിച്ചെന സംവാദത്തില്‍ നാസര്‍ സുല്ലമി പഠിച്ചു വെച്ച "ഹിസ്സിയ്യായ സബബ്‌, ആദിയ്യായ സബബ്‌ " എന്ന നോട്ടു വായിച്ചു മറുപടിയില്ലാതെ ഉഴന്ന രംഗമാണ് ഓര്‍മ്മ വരുന്നത്..

ഏതായാലും അബ്ദുറഹ്മാന്‍ ഉസ്താദിന്റെ വാക്കുകള്‍ കാണുക : 
മരണപെട്ടവർ സഹായിക്കും എന്ന് വിശ്വസിക്കുന്നത് ശിര്കാന്. എന്നാൽ അദിർശ്യ ലോകത്തുള്ള ജിന്നും മലകും നമ്മെ സഹായിക്കുന്നതോ ഉപദ്രവിക്കുന്നതോ വിശ്വസിക്കുന്നത് വഹിയിന്റെ അടിസ്ഥാനത്തിലാണ് ആ വിശ്വാസത്തിൽ ശിര്ക്കില്ലാ എന്ന് എഴുതിയത് പൊട്ടത്തരമാണെന്നാണ്  സഹോദരന് ബാസിൽ പറയുന്നത്.
ഇവിടെയാണ്‌ ഉസ്താദേ നമ്മുടെ തര്‍ക്കം.. താങ്കള്‍ എഴുതി, മരണപ്പെട്ടവര്‍ സഹായിക്കും എന്ന് വിശ്വസിച്ചാല്‍ തന്നെ ശിര്‍ക്കാന് എന്ന്.. എങ്കില്‍ ചോദിക്കട്ടെ, എന്ത് മാനദണ്ഡം കൊണ്ടാണ് ആ വിശ്വാസം ശിര്‍ക്കാകുന്നത്?? 2012 ല്‍ നവമാടവൂരികള്‍ പുതിയ തൌഹീദ് ഉണ്ടാക്കുന്നത്‌ വരെ ഞങ്ങള്‍ വിശ്വസിച്ചത് അത് കാര്യ കാരണ ബന്ധത്തിന് അപ്പുറത്തായത് കൊണ്ടാണ് എന്നാണ്.. ഇപ്പോഴും ഞങ്ങള്‍ അത് തന്നെ വിശ്വസിക്കുന്നു.. എനിക്കറിയേണ്ടത് നിങ്ങളുടെ പുതിയ തൌഹീദ് അനുസരിച്ച്, ജിന്ന് അഭൌതികമാണ് (കാര്യ കാരണ ബന്ധത്തിന് അതീതമാണ് ) അതെ പോലെ തന്നെ മരിച്ചവരും അഭൌതികമാണ്.. എന്നാല്‍ മരിച്ചവര്‍ സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്ക്‌, ജിന്ന് സഹായിക്കും എന്ന് വിശ്വസിച്ചാല്‍ തൌഹീദ്..!! വല്ലാത്ത തൌഹീദ് തന്നെ,,!!! 
പിന്നെ പറഞ്ഞത്‌ ജിന്ന് സഹായിക്കും എന്ന് വഹ്യിന്റെ അടിസ്ഥാനത്തില്‍ വന്നു എന്നാണ്,, അവിടെ തന്നെയാണ് ഞങ്ങളുടെയും തെളിവ്‌, മരിച്ചവര്‍ സഹായിക്കില്ല, കാരണം അവര്‍ കാര്യ കാരണ ബന്ധത്തിന് അതീതമാണ്, അതിനാല്‍ അവര്‍ സഹായിക്കും എന്ന് ഖുര്‍ആനിലോ ഹദീസിലോ കാണില്ല.. എന്നാല്‍ ജിന്ന് കാര്യ കാരണ ബന്ധത്തിന് ഉള്ളിലാണ്, അതിനാല്‍ അവര്‍ സഹായിക്കും.. അവര്‍ സഹായിക്കും എന്ന് വഹ്യിലൂടെ തെളിയിക്കാനും സാധിക്കും.. അങ്ങനെ വഹ്യിലൂടെ വന്നിട്ടുണ്ട് എന്ന് ഇപ്പോള്‍ താങ്കളും എഴുതി...!!!

ഉസ്താദ്‌ തുടരുന്നു:
" ആലമുൽ ഗൈബു , അദിർശ്യലോകം '' എന്നാൽ കണ്ണിൽ  കാണാത്തത് എന്നല്ലാ ഉദ്ദേശിക്കുന്നത്  മറിച്ചു നമ്മുടെ എല്ലാ ഇന്ത്രിയങ്ങല്ക്കും അതീതമായതു, നമ്മുടെ കേവല നിരീക്ഷണ പരീക്ഷണങ്ങല്ക്ക് അതീതമായതു, നമ്മുടെ കാര്യകാരനങ്ങല്ക്ക് അപ്പുരമുള്ളത് എന്നെല്ലാമാണ്. അതിനാണ് നാം സാധാരണഗതിയിൽ അഭൌതികം എന്ന് പറയുന്നത്. ഇത്  ശാസ്ത്രത്തിനോ സാങ്കേതിക വിദ്യകല്കോ പ്രാപ്യമല്ല, വഹിയ് മാത്രമാണ്  ഇത് മനസ്സിലാക്കാനുള്ള ഏക മാര്ഗം.  
എല്ലാ നിരീക്ഷണങ്ങള്‍ക്കും ഇന്ത്രിയങ്ങള്‍ക്കും അപ്പുറമായതെല്ലാം കാര്യ കാരണ ബന്ധത്തിന് അതീതമാണ് എന്ന ഇമ്മിണി ബല്ല്യ കണ്ടുപിടിത്തം ഉസ്താദിന് മുന്‍പ്‌ ആരാണ് നടത്തിയത് എന്ന് അറിയാന്‍ താല്പര്യമുണ്ട്.. ഉസ്താടിന്റെയും പുതിയ തൌഹീദ് ഉണ്ടാക്കിയവരുടെയും വാദപ്രകാരം പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിക്കാത്തതും ശാസ്ത്രോപാധികള്‍ കൊണ്ട് കണ്ടു പിടിക്കാന്‍ പറ്റാത്തതുമായ എല്ലാം കാര്യ കാരണ ബന്ധത്തിന് അതീതമാണല്ലോ, എങ്കില്‍ ചോദിക്കട്ടെ ഉസ്താടെ, 1590 കളില്‍ ആണല്ലോ മൈക്രോസ്കോപ് കണ്ടു പിടിച്ചത്.. അത് കണ്ടു പിടിക്കുന്നത്‌ വരെ ആരും ബാക്ടീരിയയെ കണ്ടിട്ടില്ല, ആരും വൈറസിനെ അറിഞ്ഞിട്ടില്ല.. അപ്പോള്‍ 1590 നു മുന്‍പ്‌ വൈറസും ബാക്ടീരിയയും കാര്യ കാരണ ബന്ധത്തിന് പുറത്ത്‌ ആയിരുന്നോ?? അതിനെ കണ്ടു പിടിച്ചതിന്റെ പിറ്റേ ദിവസം മുതല്‍ അവ കാര്യ കാരണ ബന്ധത്തിന് ഉള്ളില്‍ ആയോ?? അപ്പോള്‍ യന്ത്രം കണ്ടുപിടിക്കുന്നതിനു അനുസരിച്ച് മാറുന്ന തൌഹീദ് എന്ന വിശേഷണം നിങ്ങളുടെ തൌഹീദിന് വളരെ ഫിറ്റ്‌ തന്നെ..!!! ഇമ്മാതിരി പൊട്ടത്തരങ്ങള്‍ ആളുകള്‍ കാണാതെ സ്വന്തം വീട്ടില്‍ വെച്ചോ , റിയാദില്‍ ഫിത്നകള്‍ ഉണ്ടാക്കാനുള്ള മീറ്റിങ്ങുകളില്‍ വെച്ചോ അല്ലാതെ മെയിലിലൂടെ മാലോകരോട് പറയുന്നത് എന്തിനാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.. ഒന്നുമില്ലെങ്കില്‍ സമ്മേളനത്തില്‍ "കതബഹൂ...." എന്ന് പറഞ്ഞു വാഴ്ത്തപ്പെട്ട താങ്കള്‍ എങ്കിലും ഇജ്ജാതി അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുത്...
ഏതായാലും സമ്മേളനത്തില്‍ വാഴ്ത്തപ്പെട്ട താങ്കളുടെ ഈ മണ്ടത്തരത്തിന് എം എസ് എം പ്രവര്‍ത്തകനായ ഞാന്‍ മറുപടി പറഞ്ഞു എന്നത് താങ്കളുടെ ദറജക്ക് കോട്ടം തട്ടും എങ്കില്‍ ബഹുമാന്യനായ ഡോ.ഉസ്മാന്‍ തന്നെ താങ്കളുടെ വാദങ്ങള്‍ക്ക് മറുപടി പറയും, അദ്ദേഹത്തിന്റെ ഗൈബ് എന്ന പുസ്തകത്തില്‍ ഇങ്ങനെ കാണാം:
"പരമാണുവും ബാക്ടീരിയയും വൈറസും മറ്റും മൈക്രോസ്കോപിന്റെയും ഇലക്ട്രോണിക് മൈക്രോസ്കൊപ്പിന്റെയും സഹായം കൊണ്ട് ദൃശ്യമാകുന്നതിനു മുന്‍പ്‌ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഗൈബ് ആയിരുന്നു,, അത്തരം മറഞ്ഞ കാര്യങ്ങള്‍ ചിലപ്പോള്‍ ശാസ്ത്രോപാധികള്‍ കൊണ്ട് കണ്ടു പിടിക്കാന്‍ സാധിക്കുന്നു.. അത് പോലെ ഒരു മുറിയുടെ അകത്തുള്ളത് പുറത്തു നില്‍ക്കുന്നവന് ഗൈബ് ആയിരിക്കും.. ഈ നിലക്ക ദൃശ്യ ലോകത്ത്‌ തന്നെ ഒരുത്തന് ഗൈബ് ആയത് മറ്റൊരുവന്‍ അറിയുന്നതായിരിക്കും.. ഇരുട്ടില്‍ മനുഷ്യന് കാണുന്നത് പൂച്ചക്ക് കാണാന്‍ കഴിയും.. ജിന്നിന് കാണുന്നത് മനുഷ്യന് കണ്ടില്ലെന്നും വരാം.. ഇതൊന്നും സാക്ഷാല്‍ ഗൈബല്ലാ..."

എന്റെ പോന്നുസ്താദേ, ഇത് ഡോ.ഉസ്മാന്‍ സാഹിബിന്റെ വരികളാണ്.. നിങ്ങളെ പോലുള്ള മഹാ ബുദ്ധി ജീവികള്‍ വരും എന്ന് നേരത്തെ കണ്ടു കൊണ്ട് എഴുതിയത് പോലെയുണ്ട് അല്ലെ.. ഏതായാലും കാര്യ കാരണ ബന്ധത്തിന് അപ്പുറം ഉള്ളവര്‍ പോലും നമ്മുടെ വിളി കേള്‍ക്കും എന്ന പുതിയ തൌഹീദ് താങ്കള്‍ സ്വീകരിച്ച സ്ഥിതിക്ക് കാര്യ കാരണ ബന്ധത്തിന് അപ്പുറം ഉള്ള മരണപ്പെട്ടു പോയ ഡോ.ഉസ്മാന്‍ സാഹിബും വിളി കേള്‍ക്കും എന്ന് വിശ്വസിച്ചു രണ്ടു അയത്ത് ഓതി കൊടുത്തേക്ക്... തൌഹീദ് പഠിക്കട്ടെ... പക്ഷെ ഞങ്ങള്‍ വിശ്വസിച്ച , മുത്ത്‌ റസൂല്‍ പഠിപ്പിച്ച തൌഹീദ് അനുസരിച്ച് അങ്ങനെ കാര്യ കാരണ ബന്ധത്തിന് അപ്പുരമുള്ളവര്‍ കേള്‍ക്കും എന്ന് വിശ്വസിച്ചാല്‍ തന്നെ ശിര്‍ക്കാന് കേട്ടോ... നിങ്ങള്‍ക്കത് ബാധകമല്ലല്ലോ.. നിങ്ങള്‍ പുതിയ തൌഹീദ് മീറ്റിംഗ് കൂടി ഉണ്ടാക്കിയവരല്ലേ..

കതബഹു അബ്ദുറഹ്മാന്‍ ഉസ്താദ്‌ : 
ബഹുമാന്യനായ അനസ് മൌലവിയുടെ ക്ലിപ് മുമ്പ് പല തവണ കേട്ടിരുന്നു, അത് തന്നെയാകും എന്ന് കരുതി തുരന്നിട്ടില്ല. അദ്ദേഹം അബ്ദുൽ ജബ്ബാര് മൌലവിയിൽ നിന്നും മനസ്സിലാകിയ ഒരു തെറ്റാണെന്ന് ഞാൻ കരുതുന്നു.
തുറക്കാതിരിക്കുന്നതാണ് മനസ്സമാധാനതിനു നല്ലത്... അനസ്‌ മുസ്ലിയാരുടെ ക്ലിപ്പ് താങ്കള്‍ കേട്ടതായിരിക്കില്ല ഇത് .. അദ്ദേഹം മുജാഹിദായിരുന്ന കാലത്ത് നടത്തിയ പ്രഭാഷണങ്ങള്‍ ഓരോന്നോരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയല്ലേ.. കുറച്ചു ദിവസം മുന്‍പ്‌ എന്റെ കയ്യില്‍ ഉണ്ടായിരുന്ന പഴയ സീഡികള്‍ കേട്ടപ്പോള്‍ കിട്ടിയതാണ് ഈ ക്ലിപ്പ്.. (http://www.youtube.com/watch?v=1SykOZfCMN0) ഏതായാലും, കേള്‍ക്കാതെ തന്നെ അദ്ദേഹം പറഞ്ഞത്‌ അബദ്ധം ആണ് എന്ന് "കരുതിയത്‌"," നന്നായിട്ടുണ്ട്.. കാരണം അദ്ദേഹം മുജാഹിദ്‌ ആയിരുന്ന കാലത്ത് പറഞ്ഞത്‌ എല്ലാം അബദ്ധം ആണ് എന്നാണല്ലോ നിങ്ങളുടെ വാദം.. അതല്ല, ഇപ്പോള്‍ പറയുന്നതാണ് അബദ്ധം എന്ന് ഞങ്ങളും പറയുന്നു.. പക്ഷെ പോന്നുസ്താദേ, ഇത് അനസ്‌ മുസ്ലിയാര്‍ പ്രസംഗിച്ചത്‌ അബ്ദുല്‍ ജബ്ബാര്‍ മൌലവിയില്‍ നിന്നല്ല, മരിച്ചു സാക്ഷാല്‍ ഡോ.ഉസ്മാന്‍ സാഹിബിന്റെ പുസ്തകം വായിച്ചിട്ടാണ്.. അപ്പോള്‍ അതും അബദ്ധമാണ് അല്ലെ..?? ഡോ.ഉസ്മാന്‍ സാഹിബ് പറഞ്ഞത്‌ അനസ്‌ മുസ്ലിയാര്‍ വായിച്ചപ്പോള്‍ അബദ്ധമാണ് എങ്കില്‍, ഡോ.ഉസ്മാന്‍ സാഹിബ് പറഞ്ഞത്‌ അബധമായിരിക്കുമല്ലോ.. ഇതാണ് ഞങ്ങള്‍ പറഞ്ഞത്‌, നിങ്ങളുടെ തൌഹീദ് 2012 നു മുന്‍പ്‌ ഒരാള്‍ക്കും പരിചയം പോലുമില്ലാത്ത പുതിയ ഒരു വിചിത്ര തൌഹീദ് തന്നെ എന്ന്...!!

ഇനി ഉസ്താദിന്റെ വരികള്‍ :
മുന്‍കാല മുജാഹിദ്‌ പണ്ഡിതനായ കുഞ്ഞീദ് മദനിയുടെ ഈ വാക്കുകള്‍ കാണുക :
"എന്നാല്‍ അഭൌതിക മാര്‍ഗ്ഗത്തില്‍ ഗുണമോ ദോഷമോ വരുത്താനുള്ള കഴിവ് ലോക രക്ഷിതാവായ അല്ലാഹുവിനു മാത്രമേ ഉള്ളൂ...അവന്റെ പടപ്പുകളില്‍ ഒരാള്‍ക്കും ആ കഴിവ്‌ ഇല്ലാ.. " (കുഞ്ഞീദ് മദനി, ഇസ്ലാമിന്റെ ജീവന്‍ , പേജ്  12)

ഈ വാക്കുകളിൽ അഭൌതികമാർഗത്തിൽ ജിന്നുകളെ കൊണ്ടോ മലക്കുകലെകൊണ്ടോ മറ്റോ എന്ത് പ്രവര്ത്തിപ്പിക്കാനും അല്ലാഹുവിന് മാത്രമേ കഴിയൂ എന്നാണു എനിക്ക് മനസ്സിലായതു. 
മാഷാ അല്ലാഹ്... വേറെ ആരും അറിയണ്ട കേട്ടോ ഉസ്താദേ.. ഇമ്മാതിരി മനസ്സിലാക്കലുകള്‍ തന്നെയാണ് നിങ്ങള്‍ ഇത്രയും അധ:പതിച്ച ശിര്‍ക്കന്‍ വാദത്തില്‍ എത്തിപ്പെടാന്‍ കാരണം...അഭൌതികമായി സഹായിക്കാനോ ഉപദ്രവിക്കാനോ അല്ലാഹുവിനല്ലാതെ കഴിയില്ല എന്ന കുഞീദു മദനിയുടെ വാക്കുകകള്‍ അബ്ദുറഹ്മാന്‍ ഇബ്നു മൊയ്ദീന്‍ സാഹിബിനു മനസ്സിലായ കോലം നോക്കണേ.. ചോദിക്കട്ടെ ഉസ്താടെ മരിച്ചവരെ കൊണ്ട് സഹായിപ്പിക്കാന്‍ അല്ലാഹുവിനെ കഴിയൂ എന്ന് ഖുറാഫികള്‍ പറയാന്‍ തുടങ്ങിയാല്‍ താങ്കള്‍ എന്ത് ചെയ്യും?? 

കാര്യ കാരണ ബന്ധങ്ങള്‍ക്ക്‌ അതീതമായി സഹായിക്കാന്‍ അല്ലാഹുവിനു പുറമേ ജിന്നിനും കഴിയും എന്ന പച്ച ശിര്‍ക്ക്‌ സ്ഥാപിക്കാന്‍ ഇത്രയും നീണ്ട മറുപടി എഴുതിയിട്ടും താങ്കള്‍ക്ക് സാധിച്ചോ?? ഇല്ല, സാധിക്കില്ല.. കാരണം.. ലാ ബുര്‍ഹാന ലഹും എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.. ഇല്ല, ശിര്‍ക്കന്‍ വാദക്കാര്‍ക്ക് ഒരു തെളിവും ഹാജരാക്കാന്‍ സാധിക്കില്ല.. നവമാടവൂരിയന്‍ വാദങ്ങളില്‍ പെട്ട് ശിര്‍ക്കിന്റെ കുപ്പത്തൊട്ടിയില്‍ പെടരുത് എന്ന് തന്നെയാണ് ഉസ്താടിനോട് പറയാനുള്ളത്.. ഇനി കാര്യ കാരണ ബന്ധത്തിന് അതീതമായി ജിന്നിനും സഹായിക്കാന്‍ സാധിക്കും എന്നാ നവമടവൂരികളുടെ ശിര്‍ക്കന്‍ വാദത്തിനു പികെ മൂസ മൌലവി മറുപടി പറഞ്ഞു തരും.. എം എസ് എമ്മുകാരനായ ഞാന്‍ മറുപടി പറഞ്ഞിട്ട് അബ്ദുറഹ്മാന്‍ ഉസ്താദിന്റെ ദറജ കുറഞ്ഞു പോകണ്ട..

‘കെ എം മൌലവി സാഹിബ്’ എന്ന പുസ്തകത്തിന്റെ മുഖവുരയില്‍ ദീര്‍ഘകാലം അല്‍ മനാറിന്റെ എഡിറ്ററും വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയില്‍ അമാനി മൌലവിക്കും അലവി മൌലവിക്കുമൊപ്പം പങ്കു വഹിച്ച മഹത് വ്യക്തിത്വവുമായിരുന്ന പി കെ മൂസ മൌലവി സാഹിബ് എഴുതിയത് നോക്കൂ:
 “…..അപ്പോള്‍ അഭൌതികമായ മാര്‍ഗ്ഗങ്ങളിലൂടെ സൃഷ്ടികള്‍ക്ക് ഗുണമോ ദോഷമോ വരുത്തിത്തീര്‍ക്കുവാന്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും വിധേന സാധിക്കുമെന്ന് വിചാരിച്ചു കഴിഞ്ഞാല്‍ ആ വിചാരവും ആ വിശ്വാസവും പ്രവൃത്തികളും തൌഹീദിനെതിരായി ഭവിക്കുന്നു. അല്ലെങ്കില്‍ ശിര്‍ക്കായിത്തീരുന്നു. ശിര്‍ക്കാണെങ്കില്‍ മഹാപാപവും…….” (കെ എം മൌലവി സാഹിബ് എന്ന ഗ്രന്ഥത്തിന്റെ അവതാരികയില്‍ നിന്ന്)

അത് കൊണ്ട് പോന്നുസ്താദിനോട് പറയാനുള്ളത്‌ അബ്ദുറഹ്മാന്‍ സലഫിയുടെ പുതിയ തൌഹീദ് ഉപേക്ഷിച്ചു അല്ലാഹുവിനു മാത്രമേ കാര്യ കാരണ ബന്ധത്തിന് അതീതമായി സഹായിക്കാന്‍ കഴിയൂ എന്ന സാക്ഷാല്‍ തൌഹീടില്‍ താങ്കള്‍ അണിചേരണം.. റിയാദിലും മറ്റും ഫിത്ന ഉണ്ടാക്കിയതിനു പ്രവര്‍ത്തകരോടും അല്ലാഹുവിനോടും മാപ്പ് പറയണം.. ഇത്രയും കാലം എന്താണോ ശിര്‍ക്ക്‌, അത് തന്നെ ഇനിയും ശിര്‍ക്കായി പറയുക, ഇത്രയും കാലം ശിര്‍ക്കല്ലാത്ത ഒന്നിനെ ഇപ്പോള്‍ ശിര്‍ക്കാക്കണ്ട... അങ്ങനെ ഇല്ലാത്ത ശിര്‍ക്ക്‌ ആരോപിച്ചു സ്വന്തത്തിലേക്ക് ഇപ്പോള്‍ ശിര്‍ക്ക്‌ തിരിച്ചു വന്നു കൊണ്ടിരിക്കുന്നു... അല്ലാഹുവേ നീ ശരണം...

അത് കൊണ്ട് ഒന്ന് കൂടി ഉസ്താദിനോട് സര്‍വ്വ വിധ ബഹുമാനവും വെച്ച് കൊണ്ട് തന്നെ പറയട്ടെ , ഉസ്താദേ, ദയവ് ചെയ്തു നിങ്ങളീ ശിര്‍ക്കില്‍ നിന്ന് പിന്മാറണം.. ശിര്‍ക്ക്‌ മഹാ പാപമാണ്.. ഈ വിശ്വാസവുമായി മരിച്ചു പോയാല്‍ റബ് ശാശ്വതമായി നരകത്തില്‍ ഇടും...

ഉസ്താദ്‌ മറ്റു താല്പര്യങ്ങള്‍ ഉപേക്ഷിച്ചു ഇതൊന്നു ചിന്തിക്കണം എന്ന് ഒന്ന് കൂടി ഓര്‍മ്മിപ്പിച്ചു കൊണ്ട് നിര്‍ത്തട്ടെ, ഈ എഴുത്തില്‍ വല്ല തെറ്റും ഉണ്ടെങ്കില്‍ അത് എന്നില്‍ നിന്നും പിശാചില്‍ നിന്നുമാണ്.. വല്ല നന്മയും ഉണ്ടെങ്കില്‍ അത് അല്ലാഹുവില്‍ നിന്നാണ്...

- അബ്ദുല്ലാ ബാസില്‍ സി പി
കണ്ണൂര്‍

ഒരു നവോഥാന പ്രസ്ഥാനത്തിന്റെ ഗതിയും മാധ്യമക്കാരന്റെ ചതിയും.

ഒരു നവോഥാന പ്രസ്ഥാനത്തിന്റെ ഗതിയും മാധ്യമക്കാരന്റെ ചതിയും.
അബു റൂന തിരൂർ.

................................................................................................
സാമൂഹിക ഭദ്രതയ്ക്ക് എന്നും വെല്ലുവിളി സ്ര്ഷ്ടിക്കുന്നതിൽ ചരിത്രപരമായ പങ്കു വഹിച്ച ഒരു പ്രസ്ഥാനത്തിന്റെ മുഖപത്രം,കേരളത്തിലെ നവോഥാന പ്രസ്ഥാനത്തിലെ അഭിപ്രായ ഭിന്നതയെ വിലയിരുത്തി നടത്തിയ മുഖപ്രസംഗത്തെ തികഞ്ഞ അധിക പ്രസംഗം എന്നെ വിലയിരുത്താനാവു .
കേരളത്തിലെ കഴിഞ്ഞ കാല ഇസ്ലാഹി പ്രവർത്തന ചരിത്രത്തെ ഭംഗി വാകിൽ അവതരിപ്പിക്കുന്നത് കണ്ടാൽ, തങ്ങളൊക്കെ ആ ഘതകാല പ്രവർത്തനങ്ങളെ അംഗീകരിക്കുന്നവരാണെന്നന്നും, ഇപ്പോൾ സംഘടനയിലുണ്ടായ പ്രശനങ്ങളാണ് തങ്ങളുടെ മുജാഹിദു വിരോധത്തിന്റെ കാരണമെന്നും തോന്നിപോകും.

എന്നാൽ ചരിത്രത്തിൽ എന്നും സലഫി മുന്നേറ്റതെയും, കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാന പ്രവർത്തനങ്ങളെയും എതിർത്ത് തോൽപ്പിക്കാൻ ശ്രമിച്ച ഒരു പ്രസ്ഥാനത്തിന്റെ വക്താക്കൾ ചൊരിയുന്ന ഈ പ്രശംസകളുടെ ലക്‌ഷ്യം തിരിച്ചറിയാൻ കഴിവുള്ളവരാണ് പൊതു ജനം എന്ന സാമാന്യ ബോധം ഇത്തരം ബുദ്ധി ജീവികൾക്ക് നഷ്ടപ്പെടുന്നത് നല്ലതല്ല.
"ആഗോളതലത്തില്‍ സലഫിസം എന്നറിയപ്പെടുന്ന മതധാരയുടെ ഭാഗമായാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം നിലകൊള്ളുന്നത്" എന്നെഴുതിയ വ്യക്തി തന്നെ അടുത്ത വരിയിൽ എഴുതുന്നത്‌ "എന്നാൽ സ്വന്തമായ ഒരു ശൈലി ഉള്ളടക്കവും കേരളത്തിലെ സലഫി പ്രസ്ഥാനം സ്വീകരിച്ചിരുന്നു" എന്നാണു. അഥവാ കേരളത്തിലെ സലഫി പ്രസ്ഥാനം ആശയപരമായി ആഗോള സലഫിസത്തിൽ നിന്ന് വ്യത്യതമാണ് എന്ന തെറ്റിദ്ധരിപ്പിക്കൽ ആരംഭിക്കുയാണ് എഴുതുകാരാൻ. യഥാർത്ഥത്തിൽ സലഫിസം എന്ന പ്രയോഗം തന്നെ "ഇഖ് വാനികലുടെ' ഒരു ഗൂഡതന്ത്രത്തിന്റെ ഭാഗമാണ്. സലഫികൾ പ്രതിനിധാനം ചെയ്യുന്നത് ഒരു "ഇസതെയാണ്" എന്ന് വായനക്കാരനെ തെറ്റിധരിപ്പിക്കലാണ് ലക്ഷ്യം.

എന്നാൽ ഒരാൾ സലഫിയാകുന്നത് ഏതെങ്കിലും സംഘടനാ അംഗത്വം കൊണ്ടല്ലെന്നതും, പ്രത്യുത മതത്തെ മനസ്സിലാക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യാനുള്ള ശരിയായ വഴി സച്ചിതരായ മുൻഗാമികൾ മതത്തെ എങ്ങനെ പിന്പറ്റിയോ ആ മാര്ഗത്തെ അംഗീകരിച്ചു പിന്തുടരുക എന്നതാണ് എന്ന് തിരിച്ചറിഞ്ഞു, സലഫി രീതി ശാസ്ത്രം അംഗീകരിക്കുന്ന ഏതൊരാളും സലഫിയാകുമെന്നും ഈ രീതി ശാസ്ത്രത്തെ ആർ നിരാകരിച്ചുവോ അവർ സലഫിയതിന്നു പുറതാകുമെന്നുമുള്ള വസ്തുതയെ ഇവർ കാണാതെ പോകുന്നതല്ല,കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയാണെന്ന് അറിയാത്തവരല്ല നമ്മളാരും.

ഈ അടിസ്ഥാന നിലപാടിൽ നിന്ന് മാറി നിന്ന ഒരു പ്രവർത്തന രീതിയും ഇസ്ലാഹി കേരളത്തിന്റെ ചരിത്രത്തിൽ കഴിഞ്ഞു പോയിട്ടില്ല. എന്നാൽ കേരളത്തിലെ മുജാഹിദുകളും ആഗോള സലഫികളും തമ്മിൽ വളരെ വലിയ അന്തരമുള്ള രണ്ടു വിഭാഗങ്ങളാണ് എന്ന് സമർഥിക്കാൻ ശ്രമിച്ചവർ 2002 ൽ ഈ പ്രസ്ഥാനത്തിൽ നിന്ന് ഇറങ്ങിപോയ മടവൂർ വിഭാഗമായിരുന്നു.ഇപ്പോൾ ഈ നിലപാട് മാധ്യമവും മലയാളം വാരികയുമൊക്കെ ആവർത്തിക്കാൻ ശ്രമിക്കുമ്പോൾ.ഇവരൊക്കെ ഈ ആശയങ്ങളെ സ്വീകരിക്കുന്ന ശ്രോതസ്സ് ഒന്നാണ് എന്ന തിരിച്ചറിവ് മുജാഹിദുകൾക്കുണ്ട്. അങ്ങിനെ ഒരു വിഭിന്ന ചിന്തയിൽ നിന്നാണ് 2002 ലെ പിളർപ്പെന്നും,ഇപ്പോഴത്തെ സംഘടനാ പ്രശ്നങ്ങളുമെന്നു സമർഥിക്കുന്നവർ 'ഗൾഫ്‌ സലഫികളും കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനവുമെന്ന" പുസ്തകം ഒരാവർത്തിയെങ്കിലും വായിക്കുന്നത് നന്നായിരിക്കും.

"വിശ്വാസപരവും കര്‍മപരവുമായ അന്ധവിശ്വാസങ്ങളില്‍നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ അത്യധ്വാനം ചെയ്ത മുജാഹിദുകളിലെ പ്രബലമായൊരു വിഭാഗം കേട്ടാല്‍ സ്തംഭിച്ചുപോകുന്ന തരത്തിലുള്ള അന്ധവിശ്വാസങ്ങളും പ്രതിലോമ ചിന്തകളുമാണ് ഇന്ന് മുന്നോട്ടുവെക്കുന്നത്" എന്നതാണല്ലോ ഇപ്പോൾ ജമാഅത്തുകാരന്റെ ആധിയും വ്യാദിയും. സ്മശാന വിപ്ലവക്കാരെന്നും രാഷ്ട്രീയ ശിർക്കുകാരെന്നും രായിക്ക് രാമാനം ആക്ഷേപിക്കുന്ന നാവുകൾകൊണ്ട് തന്നേ എത്ര സുന്ദരമായ പുകഴ്ത്തൽ,,, അത്യധ്വാനം ചെയ്യുന്ന മുജാഹിദുകൾ ????
എങ്കിൽ ഇപ്പോൾ സ്തംഭിച്ചു പോകുന്ന എന്ത് അന്തവിശ്വാസങ്ങളും പ്രതിലോമ ചിന്തകളുമാണ് മുജാഹിദുകളിൽ ഭൂരിപക്ഷ വിഭാഗം പ്രചരിപ്പിക്കുന്നതെന്നു തെളിവുദ്ധരിക്കാൻ ഈ കൂലി എഴുതുകാർക്കാവില്ല... മുജാഹിദുകളിൽ ഒരു വിഭാഗം ജിന്ന് പൂജയിലേക്ക് പോയന്ന അന്തം കെട്ട നുണ തട്ടി വിടുന്ന മടവൂർ നവ മടവൂർ വിഭാഗങ്ങൾ, ചാനൽ ഉൽഘാടന സമയത്ത് കൈമാറിയ കുറിപ്പടി അപ്പടി മുഖപ്രസംഗമായി എഴുതുമ്പോൾ വിക്രതമാകുന്നത് സ്വന്തം മുഖമാണെന്ന തിരിച്ചറിവുണ്ടാവുന്നതു മാധ്യമക്കാരനു നല്ലതാണ്... അതല്ല ഈ ആവലാതികൾ സത്യസന്തമാണെങ്കിൽ ആശയപരമായ ഒരു ചർച്ചക്കു തെയ്യാറാവുകയാണ് ഈ ആശങ്ക പങ്കുവെക്കുന്നവർ ചെയ്യേണ്ടത്.
അധികപ്രസംഗത്തിന്റെ തുടക്കത്തിലേ തലോടൽ വലിയ ചില കളവുകൾ സ്ഥാപിക്കുന്നതിന്റെ ആമുഖമാണെന്നു തെളിയുക്കന്നതാണ് തുടർന്നുള്ള നീചമായ ആക്ഷേപങ്ങൾ...
മത സൌഹാർദ്ധതിനും മുസ്ലിം സംഘടനാ സൗഹാർധതിനുമെതിരാണ് മുജാഹിദുകളിലെ മഹാ ഭൂരിപക്ഷവുമെന്നു സമർഥിക്കുന്ന ലേഖകൻ, കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ മുജാഹിദു ചരിത്രത്തെയാണ് പച്ചയായി തേജോവധം ചെയ്യുന്നത്. കേരളത്തിന്റെ മത സൌഹാർദ്ധ ചരിത്രത്തിനു മുജാഹിദുകൾ നൽകിയ സംഭാവന ആരു നിഷേധിചാലും അതിനെ അവഞ്ജയോടെ പൊതു ജനം തള്ളികളയുക തന്നെ ചെയ്യും. കേരളത്തിലടക്കം ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ വർഗീയതയും തീവ്രവാദ ചിന്തകളും പ്രചരിപ്പിക്കുന്നതിലും, പല തീവ്രവാദ സംഘങ്ങളെ വെള്ളവും വളവും നൽകി വളർത്തുന്നതിലും നിർണായക പങ്കു വഹിച്ച ഒരു പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്നവരാണ് സലഫി പ്രവർത്തകരെ മത സൌഹാർദ്ധത്തിനു വിഘാതം സ്രഷ്ടിക്കുന്നവരും തീവ്രവാദികളുമായി മുദ്രകുത്തുന്നത് എന്നതാണ് ഏറെ കൌതുകം... ആശയം കൊണ്ടും നിഗൂഡതകൾകൊണ്ടും പൊതുധാരയിൽ നിന്ന് ഒറ്റപെട്ടു പോയ ജമാഅതിന്റെ ദുരന്ത ചരിത്രമെഴുതിയവർ കേവലം ഏതെങ്കിലും മുസ്ലിങ്ങൾ മാത്രമല്ല എന്ന തിരിച്ചറിവ് നല്ലതാണ്. ഇപ്പോൾ ചാനലടക്കമുള്ള പ്രച്ഛന്ന വേഷങ്ങൾ കൊണ്ട് പൊതു സമൂഹത്തിലെ സ്വീകാര്യതക്കുവേണ്ടി ആഭാസനിർത്തമാടുന്നവർ, മുസ്ലിം പൊതു സമൂഹം പോലും ഈ ദുരന്തത്തെ പടിയടച്ചു പിണ്ഡം വെച്ചതിനു കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകൾ സാക്ഷിയാണെന്നത് മറക്കാതിരിക്കുക.

എന്നാൽ മുജാഹിദു പണ്ഡിതരും നേതാകളുമടക്കമുള്ളവർ ഇതര മതസ്തരോടോപ്പവും ,മുസ്ലിം മത നെത്രത്വങ്ങളോടോപ്പവും യോചിക്കാവുന്ന മുഴുവൻ മെഖലകളിലും സഹകരിച്ചു മുന്നേറിയതിന്റെ ചരിത്രമാണ് കേരളത്തിന്റെ തന്നെ ചരിത്രം. എന്നാൽ മനുഷ്യ സൌഹാർദ്ധതിന്റെ സന്ദേശം ഉൾകൊണ്ട മുജാഹിദുകൾ , മത ചടങ്ങുകൾ പങ്കുവെക്കെണമെന്ന ഫസൽ ഗഫൂറൻ രീതികൾ, ക്രിസ്തുമസ്സും ഓണവും അയ്യപ്പ സേവയുമൊക്കെ ആചാരങ്ങളായി ഉൾകൊള്ളണമെന്ന മൗദൂദിയൻ സിദ്ധാന്തങ്ങൾ സ്വീകരിക്കാതെ പോകുന്നതാണ് മത സൌഹാർദ്ധ വിരുദ്ധരെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനമെങ്കിൽ, ഏകദൈവാരാധനയുടെ മഹത്വത്തെ ഹനിക്കുന്ന ഒരു സാഹസത്തിനും മുജാഹിദുകൾ മുൻപും തെയ്യാറായിട്ടില്ല, ഇനിയൊട്ടു തെയാറാവുകയുമില്ല എന്നാണു സ്നേഹ പൂർവ്വം ഓർമ്മിപ്പിക്കാനുള്ളത്‌. അതിന്റെ പേരിൽ എറ്റു വാങ്ങേണ്ടി വരുന്ന ഏതു ആക്ഷേപങ്ങളെയും ഏറ്റെടുക്കാൻ മുജാഹിദുകൾ തെയ്യറാണ്.

തങ്ങളുടെ അധമവാദത്തിനു താത്വിക പരിവേഷം നൽകുവാൻ വേണ്ടിയാണ് നവ സലഫിസം എന്ന പ്രയോഗം തന്നെ കൊണ്ട് വരുന്നത്. സലഫിസം എന്നത് തന്നെ അബദ്ധമാണ്, സലഫിയത് മാത്രമാണ് ലോകത്ത് നിലനില്ക്കുന്ന ആദർശം."പുതുതലമുറ മുജാഹിദുകള്‍ പ്രതിനിധാനം ചെയ്യുന്ന നവസലഫിസതിന്റെ മുഖമുദ്ര" വിശധീകരിക്കുന്ന ഈ മുഖമെഴുതുകാരൻ തന്റെ വാദത്തിന്റെ അടിസ്ഥാനം എന്താണെന്ന് വിശദീകരിക്കേണ്ടതുണ്ട്. നാട്ടിൽ നടക്കുന്ന ചില പൊതു പ്രഭാഷണങ്ങളെ അടിസ്ഥാനമാക്കി, അതിനു അന്തർ ദേശീയ പരിവേഷം നൽകി നവ സലഫിസമെന്നതിക്ഷേപിക്കുന്നവർ, മുസ്ലിം ലോകത്താകമാനം വമ്പിച്ച സാമൂഹിക പ്രശ്നവും ക്രമസമാധാന പ്രശ്നവുമായി വളര്‍ന്നുകഴിഞ്ഞ നവ സലഫിസത്തിൽ ആശങ്കപ്പെടുമ്പോൾ, അബുദാബിയിൽ വിചാരണ നേരിട്ട് കൊണ്ടിരിക്കുന്ന ഇഖ് വാനികളും,അവരുടെ ഏഷ്യൻ സഹയാത്രികരും ഏതു നവ സലഫിസത്തിൽ നിന്നാണ് ഊര്ജ്ജം ഉൾകൊണ്ടതെന്നു വിശദമാക്കിയാൽ നന്നായിരുന്നു. അൾജീരിയയിൽ പുലിയിറങ്ങി എന്ന് പറഞ്ഞു അരയിടത്തു പാലത്തെ ഹിറാ സെന്ററിൽ കെണി വെക്കുന്നത് എന്തിനെന്നു മനസ്സിലായില്ല. തങ്ങൾ പടച്ചു വിടുന്ന ദീൻ വിരുദ്ധ, രാഷ്ട്ര വിരുദ്ധ നിലപാടുകളെ മറച്ചു വെക്കാൻ അന്യന്റെ നെഞ്ചിലേക്ക് വിരൽ ചൂണ്ടുമ്പോൾ, മന്തുകാലൻ വെള്ളത്തിലിറങ്ങിനിന്നു മന്തില്ലാതവനെ മന്തൻ എന്ന് വിളിക്കുന്നത്‌ പോലെയാണ്. തങ്ങളുടെ സ്വതസിദ്ധമായ കാപട്യം മറയാക്കി മുസ്ലിം സംഘടനകളിൽ ഒളിഞ്ഞും തെളിഞ്ഞും കയറിക്കൂടി വിഘടന വാദത്തിനു കൊപ്പോരുക്കുമ്പോൾ അറിയാതെ ചിലരെങ്കിലും അതിനു ഇരയക്കപ്പെടുന്ന ചിത്രം ചില രാജ്യങ്ങളിൽ നാം കണ്ടു വരുന്നുണ്ട്. സൗദിയും യു എ ഇ യും അടക്കമുള്ള രാജ്യങ്ങൾ ഇഖ് വാനികലുടെ ഈ കാപട്യത്തെ ഔദ്യോകമായി തന്നെ തുറന്നു കാട്ടിയിട്ടുണ്ട്. രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തി ഇസ്ലാഹി സംഘമെന്ന പേരിൽ യു എ ഇ യിൽ ഇഖ് വാനിസത്തിന്റെ അട്ടിമറി സംസ്ക്കാരത്തിനു തുടക്കം കുറിച്ചവർ പിടിയിലാകുമ്പോൾ കുവൈത്ത് അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇഖ്വാനികളുടെ സാമ്പത്തികമടക്കമുള്ള സഹായങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന ചൂടുള്ള വാർത്ത ഇന്നുമുണ്ട്.

തങ്ങൾ പ്രതിനിധാനം ചെയ്യുന്ന കേഡർ സംവിധാനങ്ങളെ പിന്തുണക്കാത്തതിന്റെ പെരിലാവണം "സംഘടനാ ഘടനകള്‍ക്കപ്പുറത്ത് തീപ്പൊരി പ്രഭാഷകരുടെ വാഗ്വലയത്തിന് ചുറ്റും രൂപപ്പെടുന്ന അനുയായിവൃന്ദം" എന്ന വിമർശനതിന്റെ ചേതോവികാരം . ജമാഅതെ ഇസ്ലാമി പോലുള്ള ഇസ്ലാമിക വിരുദ്ധ, വിഘടനവാധ സംഘങ്ങളെ തുറന്നു കാട്ടുന്നതിൽ മരണം വരെ പോരാടിയ മർഹൂം ഉമർ മൌലവിയെ പോലെയുള്ളവരെ കൂടി ലക്‌ഷ്യംവെച്ചാവണം ഈ പ്രയോഗങ്ങൾ. എന്നാൽ അറിയുക "ബ്രെയിൻ വാഷിംഗ്" വഴി അനുയായി വ്ര്-ന്ധത്തെ തീവ്രവാദ പ്രവർത്തനങ്ങൾക്കൊരുക്കുന്നവർക്ക് ജമാഅത്തെ ഇസ്ലാമിയെ പോലുള്ള സംഘടനകൾ പിന്തുടരുന്ന കേഡർ സംവിധാനങ്ങൾ അനുഗുണമാകാം. അപ്പോഴാണ്‌ സുന്നഹദോസ്സുകൾ ശിർക്കായി പ്രക്യാപിച്ചാൽ ശിർക്കാണെന്നു വിളിച്ചു പറയുന്ന, ഹലാലാണെന്നു പറഞ്ഞാൽ അതേറ്റു പാടുന്ന കുഞ്ഞാടുകളെ സ്ര്ഷടിക്കാൻ കഴിയുക,എന്നാൽ ഇസ്ലാഹി പ്രസ്ഥാനം അത്തരം ഒരു സംഘടനാ സംവിധാനങ്ങളെ കുറിച്ച് ചിന്തിച്ചിട്ടില്ല. മറിച്ച് വിശുദ്ധ ഖുർആനിൽ നിന്നും സഹീഹായ ഹദീസിൽ നിന്നും മനസ്സിലാകിയ സത്യദീനിനെ പ്രബോധനം ചെയ്യാനുള്ള നിയപരമായ ഒരു സംവിധാനം മാത്രമായാണ് സംഘടനയെ കാണുകയും,സലഫി നിലപാടുകൾക്കനുസരിച്ച് പ്രസംഗിക്കുന്നവര്ക്ക് വേദി ഒരുക്കുകയും ചെയ്യുക എന്ന സമീപന രീതിയാണ് മുജാഹിദുകൾ എന്നും സ്വീകരിച്ചിട്ടുള്ളത്‌. മറിച്ചു പ്രാസംഗികന്റെ സംഘടന അംഗത്വം പരിശോദിക്കുവാൻ മുജാഹിദുകൾ ശ്രമിക്കാറില്ല. മത നേത്രത്വത്തെ മുജാഹിദുകൾ അഗീകരിക്കുന്നതും തിരസ്ക്കരിക്കുന്നതും പ്രമാണങ്ങളുടെ വെളിച്ചത്തിലാണ്, അല്ലാതെ തലച്ചോർ സംഘടനക്കു പണയം വെച്ച, ജമാതുകാരൻ തുടരുന്ന സംഘടനാ പൂജ, സലഫി നിലപാടല്ലെന്ന തിരിച്ചറിവാണ് "സംഘടനാ ഘടനകള്‍ക്കപ്പുറത്ത് മതം പറയുന്ന പ്രഭാഷകരുടെ വാഗ്വലയത്തിന് ചുറ്റും രൂപപ്പെടുന്ന അനുയായിവൃന്ദം" എന്ന് സൂചിപ്പിക്കട്ടെ.

പ്രവാചക മരണത്തിനു ശേഷം തൊട്ടടുത്ത ദിവസങ്ങളിൽ , പ്രാഭാത നമസ്ക്കാരത്തിനു പള്ളിയിൽ ഒരു മിച്ചു കൂടിയ ചിലർ വട്ടത്തിലിരുന്നു അല്ലാഹുവിനെ സ്മരിച്ചു കൊണ്ടിരിക്കുന്നതും അവർ തങ്ങളുടെ "ദിക്കിറിന്നു" എണ്ണം പിടിക്കാനായി കല്ലുകൾ ഉപയോഗിക്കുന്നതും കണ്ട പ്രവാചക അനുചരന്മാർ ഈ പുത്തൻ വാദത്തെ ശക്തമായി എതിർക്കുകയും അവരെ ആ പ്രവർത്തനത്തിൽ നിന്ന് തടയുകയും ചെയ്ത സംഭവം നമുക്ക് ഇസ്ലാമിക ചരിത്രത്തിൽ കാണാനാവും. ഇത് നമുക്ക് നല്കുന്ന സന്ദെശമെന്താണ്? പ്രവാചകനിലൂടെ പൂർത്തീകരിക്കപെട്ട മതത്തിൽ പിന്നീടെന്തെങ്കിലും കൂട്ടി ചേർക്കുക എന്നത് വളരെ ഘൗരവതോടെയാണ് സലഫുകൾ കണ്ടതെന്ന് സലഫികൾ മനസ്സിലാക്കുന്നു.അതുപോലെ മതത്തിൽ അനുവദിക്കപ്പെട്ടതോ ചെയ്യാൻ നിർദേഷിക്കപ്പെട്ടതോ ആയ ഏതൊരു കാര്യത്തെയും ഘൗരവത്തോടെ സമീപിക്കുകയും അവ കഴിയുന്നത്ര ജീവിതത്തിൽ പകർത്താൻ ശ്രമിക്കുകയും ചെയ്തവരാണ് സച്ചിതരായ മുൻഗാമികൾ. ഈ പവിത്ര പാതയെ കൊച്ചാക്കുന്നതാണ്, "എല്ലാ കാര്യങ്ങളിലുമുള്ള സങ്കുചിത വീക്ഷണങ്ങളും പ്രയോഗങ്ങളുമാണ് ഇവരുടെ മുഖമുദ്ര" എന്ന പ്രയോഗം.

ചുരുക്കത്തിൽ പ്രമാണത്തിൽ നിന്ന് മുൻഗാമികൾ മനസ്സിലാക്കിയ മതത്തെ അക്ഷരം പ്രതി പിന്തുടരാൻ ശ്രമിക്കുന്നതിനെയാണ് പ്രമാണമാത്ര ഇസ്ലാമെന്നും,ശുദ്ധിവാദമെന്നും സങ്കുചിത വീക്ഷണങ്ങളും പ്രയോഗങ്ങളെന്നും അക്ഷരപൂജയിലധിഷ്ഠിതമായ ഇസ്ലാമെന്നും യാഥാസ്ഥിതികവും തീവ്രവുമായ ധാര എന്നും പ്രമാണങ്ങളിലെ കടുംപിടിത്തമെന്നും ആക്ഷേപിക്കാൻ ഈ ഈ അധിക (മുഖ) പ്രാസംഗികനെ പ്രേരിപ്പിച്ചത്. പ്രമാണങ്ങളോടും അവ പിന്തുടരുന്നവരൊടുമുള്ള ഇത്തരം ദൈഷണിക വിരോധം പലപ്പോഴും ആക്ഷേപങ്ങളായി ഹിറാ സെന്ററിൽ നിന്ന് അന്നത്തിനു വക കണ്ടുതന്നവരിൽ നിന്ന് മുന്പും ഉണ്ടായിട്ടുണ്ട്. അങ്ങിനെയാണ് റസൂലിന്റെ ജീവിത ചര്യ പിന്തുടരാൻ ശ്രമിച്ചവരെ, മുഖത്ത് ബാർബറുടെ കരം സ്പർശിക്കാത്ത താടി രോമങ്ങളെന്നും, പെട്ടെന്ന് മുട്ടിനു താഴെ അവസാനിക്കുന്ന മിനി സ്കെർട്ട്കാരെന്നും മറ്റുമുള്ള ആക്ഷേപ സ്വരങ്ങൾ കേൾക്കേണ്ടി വന്നതും. ജമാഅതുകാരൻ പിന്തുടർന്നിരുന്ന ഈ ശൈലി ഇപ്പോൾ മുജാഹിദുകൾ എന്നവകാശപ്പെടുന്ന മടവൂർ വിഭാഗവും നവ മടവൂർ വിഭാഗവുമൊക്കെ അവരിൽ നിന്ന് കടമെടുത്തു സലഫി ആദർശധാര പിന്തുടരാൻ ശ്രമിക്കുന്നവരെ ആക്ഷേപിക്കാൻ ഉപയോഗിക്കുന്നു എന്ന വിധി വൈപരീധ്യം നമുക്ക് പലപ്പോഴും അനുഭവപ്പെടുന്നുണ്ട്.

ബിംബത്തെ ആരാധിക്കുന്ന ബാലനോട് അത് ബഹു ദൈവരാധനയാണ് എന്ന് പറയുന്ന അതെ ഘൗരവതോടും ഗുണകാംക്ഷയോടും കൂടി, ബദിരീങ്ങളെ വിളിച്ചു പ്രാർഥിക്കുന്ന മുഹമ്മദിനോടും അതും ബഹുദൈവാരാധനയെന്നു പറയുന്നതാണ് മുജാഹിദുകൾ ചെയ്തു കൊണ്ടിരിക്കുന്ന പിന്തിരിപ്പാൻ നിലപാടെങ്കിൽ പ്രിയ ജമാഅതുകാരൻ അറിയുക, വരാനിരിക്കുന്ന വിധി നാളിൽ മുഹമ്മദും ബാലനും ജോസഫുമൊക്കെ നരകത്തിൽ നിന്ന് രക്ഷപ്പെടണമെന്ന ഗുണകാംക്ഷ മാത്രമാണ് ഈ സത്യം അവരോടു പറയാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. "പരലോകം ഖുർആനിന്റെ വെളിച്ചത്തിൽ" വിശദീകരിക്കുമ്പോൾ പരലോകത്തെത്തുന്ന മുഹയുധീൻ ശൈക്കിനെ വിളിച്ചു പ്രാർഥിച്ച മുശ്രിക്കുകളെ വിശകലനം ചെയ്യുന്ന കെ സി അബ്ദുള്ള മൌലവിമാർക്കു ജീവിച്ചിരിക്കുന്ന മുഹമ്മദിനോട് ആ ശിർക്കിന്റെ ഗൌരവം പറയാൻ മടിക്കുന്നുവെങ്കിൽ നിങ്ങൾ പ്രതിനിധാനം ചെയ്യുന്നത് സംബൂർണ്ണ ദീനല്ലെന്നു മാത്രമല്ല, ഭരണ കൂടങ്ങളെ മാറ്റി സ്ഥാപിക്കുന്ന അട്ടിമറി സംസ്ക്കാരത്തെ മാത്രമാണ് ജമാഅത്തെ ഇസ്ലാമിയും അതിന്റെ ആഗോള മുഖമായ ഇഖ് വാനികളും പ്രതിനിധാനം ചെയ്യുന്നത് എന്ന് പറയാനാവും. ടുണീഷ്യ മുതൽ ഈജിയ്പ്തു വരെ മുല്ലപ്പൂ വിപ്ലവം എന്ന ഓമന പേരിൽ ഭരണ കൂടങ്ങളെ മാറ്റി സ്ഥാപിക്കാൻ പണിയെടുത്തവർ പിന്നീടു അധികാരം കൈക്കാര്യം ചെയ്യാൻ തുടങ്ങിയപ്പോൾ തങ്ങളുടെ ഷിയാ ബന്ധം പുറതെടുക്കുന്ന കാഴ്ചകളാണ് നാം കാണുന്നത്. സിറിയയുടെ മണ്ണിൽ നിരപരാധികളായ പതിനായിരകണക്കിന് "സുന്നികളെ" കൊന്നൊടുക്കുന്ന ബസർ അൽ സഅതിന്റെ ക്രൂരതകളെ പിന്തുണക്കുന്നവർ , ബസറിന്റെ കിങ്കരന്മാരെ ആളും അർഥവും നൽകി സഹായിക്കുന്ന ഇറാനെ ആത്മീയ രാജ്യമായി പുകഴ്ത്തുന്നവർ,യഥാർത്ഥത്തിൽ ആര്ക്കുവണ്ടിയാണ് ഈ ഇംസ്ലാമിക മുഖം മൂടി ധരിക്കുന്നതെന്ന് തിരിച്ചറിയുവാനുള്ള വിവേകം നഷട്ടപ്പെട്ടവരല്ല മുജാഹിദുകൾ(സലഫികൾ) എന്ന തിരിച്ചറിവാണ്, യഥാർതത്തിൽ സലഫികൾക്കെതിരെ ആഗോളതലത്തിൽ തന്നെ കുപ്രചരണങ്ങൾക്ക് നെത്ര്വത്വം നല്കാൻ ഇഖ് വാനി ജമാഅത് കൂട്ട് കെട്ടിനെ പ്രേരിപ്പിക്കുന്നത്. തടിയന്റെ വിട നസീറും ജബ്ബാറുമാരും മുതൽ വാഗമാണ്ണിൽ രഹസ്യ യോഗം ചേരുന്നവരും , മനുഷ്യാവകാശത്തിന്റെ പേരിൽ മെഴുകുതിരി യോഗങ്ങൾ ചേരുന്നവരും തങ്ങളുടെ തീവ്രവാദ പ്രവർത്തനങ്ങളുടെ ഊർജ്ജം സ്വീകരിക്കുന്നത് സയ്യിദു മൗദൂദി മുതൽ ഹസനുൽ ബന്നവരെയുള്ള ജമാത്--ഇഖ് വാനി നേതാക്കളുടെ തൂലികയിൽ നിന്നുയിർക്കൊണ്ട വികഘടനവാദ ഗ്രന്ഥങ്ങളിൽ നിന്നാണെന്ന വസ്തുത ഇന്നു രഹസ്യമായ പരസ്യമാണ്. ഇന്ത്യയും,ബംഗ്ലാദേഷും യു എ ഇ യും സൗദിയും കുവൈത്തുമടക്കമുള്ള രാജ്യങ്ങൾ ഇന്ന് ഈ വിഘടന വാദത്തിന്റെ ഭീഷണി നേരിടുംമ്പോൾ, ഇത് നേരത്തെ തിരിച്ചറിഞ്ഞ രാജ്യങ്ങൾ ഇഖ് വാനികളെ നേരിടാൻ തുടങ്ങി. അപ്പോൾ തങ്ങളുടെ സ്വതസിദ്ധ ശൈലിയിൽ അവരിൽ പലരും സലഫി മുഖംമൂടിധരിച്ചു പിന്നീട് സമൂഹത്തിൽ പ്രത്യകഷപ്പെടാൻ തുടങ്ങി. ഒരേ സമയം രണ്ടു ഗുണം, തീവ്ര വാദത്തിനു എന്നും എതിരു നിൽക്കുന്ന സലഫികളെ ചൂണ്ടി നിങ്ങൾ തീവ്രവാദികളാണെന്നു വിളിച്ചു പറയാൻ അവസരം ഒരുക്കാം, ഒപ്പം ഭരണ കൂട വേട്ടയിൽ നിന്ന് തൽക്കാലം രക്ഷപ്പെടാനും തങ്ങളുടെ പിഴച്ച വാദങ്ങളിലേക്ക് ആളേ കൂട്ടാനും അവസരവും ലഭിക്കും.
ഇഖ് വാനികൾ ഒരുക്കിയ ഈ ചതിയുടെ ഇരകളാണ് യഥാർത്ഥത്തിൽ ആഘോളതലത്തിലും കേരളത്തിലും സലഫി പ്രസ്ഥാനങ്ങളിൽ രൂപപെട്ട പല അഭിപ്രായ വ്യത്യാസങ്ങളുടെയും കാരണം എന്ന് കാണാനാവും. ഇന്നും പുതിയ വിവാദത്തിന്റെ പക്ഷാതലത്തിൽ മുജാഹിദു വിഭാഗിയത പഠന വിധേയമാക്കുമ്പോൾ, 2002 ലെ മുജാഹിദു പിളർപ്പിന്റെ പ്രതിധ്വനി മാത്രമാണ് നിലവിലെ അഭിപ്രായ ഭിന്നത എന്നതാണ് വസ്തുത. 2002 ലെ പിളർപ്പാകട്ടെ സലഫിയതിൽ നിന്ന് ഇഖ് വാനിസതിലെക്കുള്ള ചിലരുടെ കൂടുമാറ്റമായിരുന്നു എന്നതു ആർക്കാണറിയാത്തത്. കൂടുമാറിയവർ അത് അംഗീകരിചാലും ഇല്ലങ്കിലും മടവൂർ വിഭാഗവും ജമാതുകാരും ഇപ്പോൾ കാത്തു സൂക്ഷിക്കുന്ന സാംസ്ക്കാരിക സമന്വയം കണ്ണുള്ളവർക്ക് കാണാനാവും. ചാനൽ സംസ്ക്കാരവും സിനിമ സീരിയൽ സംസ്ക്കാരവും തൗഹീദും സുന്നത്തും പറയുന്നതിലെ താൽപര്യവും,താൽപര്യകുറവും ഇകഴ്ത്തൽ സംസ്ക്കാരവും സാമൂഹിക സേവനത്തിന്റെ മറവിൽ നടത്തുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളെയുമൊക്കെ പരസ്പരം പങ്ക് വെക്കുന്ന രീതി ശാസ്ത്രം തിരിച്ചറിയുന്നവരാണ് മുജാഹിദുകൾ എന്നതാണ് ഇത്രമാത്രം തരാംതാണ ആക്ഷേപങ്ങൾക്ക് മുജാഹിദുകളെ വിധേയരാക്കാൻ ജമാഅതുകാരനെ പ്രേരിപ്പിക്കുന്നതും.
പക്ഷെ സ്മശാന വിപ്ലവരകെന്നും രാഷ്ട്രീയ മുശ്രിക്കുകളെന്നും അക്ഷര പൂജകരെന്നുമുള്ള ആക്ഷേപങ്ങളെ നിരന്തരം കേട്ട് വളർന്ന മുജാഹിദുകളെ സംബന്ധിച്ചേടത്തോളം ഏതെങ്കിലും മുഖ പ്രസംഗത്തിന്റെ കണ്ണുരുട്ടൽ കൊണ്ട് അവസാനിപ്പിക്കാനുള്ളതല്ല പ്രമാണങ്ങളിൽ അധിഷ്ടിതമായ ഇസ്ലാമിക ദഅവത്. പ്രമാണങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ ഏതൊരു സത്യത്തെയും കഴിവിന്റെ പരമാവധി പ്രയോഗ വൽക്കരിക്കാനുള്ള പരിശ്രമത്തെ അന്ത വിശ്വാസമെന്നും പ്രതിലോമ ചിന്തയെന്നും സങ്കുചിത വീക്ഷണമെന്നും അക്ഷര പൂജയെന്നും തീവ്രവാദമെന്നും,ചിന്താ ശേഷിയില്ലതവരെന്നും കടുംപിടുതകാരെന്നും മത,സംഘടനാ സൌഹാർദം അംഗീകരിക്കാതവരെന്നുമൊക്കെ ആരൊക്കെ ആക്ഷേപിച്ചാലും, ചരിത്ര ദൗത്യം ഏറ്റെടുത്ത ഈ കൊച്ചു സംഘം മുന്നോട്ടു പോവുക തന്നെ ചെയ്യും, ഏതു ആക്ഷേപകന്റെയും ആക്ഷേപത്തെ പരിഗണിക്കാതെ , സംഘടനാ-പ്രമാണി വാദികളുടെ ഭീഷണികളെ ഭയപ്പെടാതെ, ഏതോരു പ്രയാസങ്ങളെയും അല്ലാഹുവിന്റെ മാർഗത്തിൽ ഏറ്റെടുത്തു കൊണ്ട് ഈ സാർഥ വാഹക സംഘം മുന്നോട്ടു പോവുക തന്നെ ചെയ്യും.

ഞങ്ങൾക്കറിയാം അവസാനകാലം, മഹാനായ പ്രവാചകന്റെ ഒരു ചര്യ പിൻപറ്റുന്നവന് തീകട്ട കയ്യിലേറ്റുന്ന വേദന അനുഭവിക്കേണ്ടി വരുമെന്ന്, ദീനിനെ നേരായ രീതിയൽ പരിചയപ്പെടുതുമ്പോൾ ആദ്യമായി കേൾക്കുന്ന അപരിചിതത്വതിലേക്ക് ഈ മഹത്തായ മതത്തിന്റെ സന്ദേശങ്ങൾ വിസ്മരിപ്പിക്കപെടുമെന്നു, അങ്ങിനെ ദീനിനെ ക്രത്യമായി പിന്തുടരാൻ ശ്രമിക്കുന്നവർ അന്തവിശ്വാസികളും പ്രശ്നക്കാരുമായി ചിത്രീകരിക്കപ്പെടുമെന്നു, അതെ ഈ അപരിചിതത്വത്തെ ഞങ്ങൾ ഏറ്റെടുക്കുന്നു, എന്തെന്നാൽ ഞങ്ങളുടെ പ്രിയപ്പെട്ട നേതാവു മുഹമ്മദു (സ) പറഞ്ഞു, ആ അപരിചതർക്ക് മംഗളം... മംഗളം... മംഗളം............

Monday, April 1, 2013

'കഴുത' - ഇരുളടഞ്ഞ മനസുകള്‍ക്ക് മാറ്റത്തിന്‍റെ ഒരു 'കൊട്ട്'

'കഴുത' - ഇരുളടഞ്ഞ മനസുകള്‍ക്ക് മാറ്റത്തിന്‍റെ ഒരു 'കൊട്ട്'
വിശാലമായ മരുപ്രദേശത്ത് കൂടി തൊഴില്‍ തേടിയലഞ്ഞ് അവസാനമാണ് അയാള്‍ ആ ജാറത്തിലെത്തിയത്.വന്നയാളുടെ നിസഹായത മനസിലാക്കിയ ജാറത്തിലെ ഉസ്താദ് അയാള്‍ക്ക് അവിടെ ജോലി നല്‍കാന്‍ തയ്യാറായി. 'ഓതേണ്ടതും ചൊല്ലേണ്ടതും മറ്റും ശരിക്ക് പടിച്ചോളണം. എങ്കിലേ ഇവിടെ തുടരാന്‍ പറ്റൂ'. ഉസ്താദ്‌ അയാളോട് താക്കീതെന്ന പോലെ പറയുകയും ചെയ്തു.

വളരെ ബുദ്ധിമുട്ടിയാണെങ്കിലും അയാള്‍ എല്ലാം പഠിച്ചു;നാട്ടുകാര്‍ അയാള്‍ക്ക്‌ 'മുസ്ല്യാര്‍'പദവി നല്‍കി. ഇതിനിടെ വര്‍ഷം മൂന്ന് കഴിഞ്ഞിരുന്നു. ഒത്തിരി പണം കയ്യില്‍ വന്നപ്പോള്‍  അയാള്‍ക്ക് നാട്ടിലൊന്ന് പോയാല്‍ തരക്കേടില്ലെന്നായി. ഉസ്താദ് സമ്മതം കൊടുത്തെന്നു മാത്രമല്ല; യാത്ര ചെയ്യാന്‍ അദ്ദേഹത്തിന്‍റെ കഴുതയേയും കൊടുത്തു.
അയാള്‍ നാട്ടില്‍ പോയി ഒരു മാസം കഴിഞ്ഞു ജാറത്തിലേക്ക് തിരിച്ചു. കഴുതയുടെ വേഗതയനുസരിച്ച് ദിവസങ്ങളുടെ യാത്രാ ദൂരമുണ്ട്. ഇതിനിടയില്‍ കഴുതക്ക് രോഗം വന്നു. നടക്കാന്‍ വയ്യെന്നായി. കഴുതയെ ശുശ്രൂഷിച്ച് ദിവസങ്ങള്‍ കടന്നു പോയി,അവസാനം സംഭവിക്കേണ്ട പര്യവസാനം അത് ചത്തു. ഇനി എങ്ങനെ ഉസ്താദിന്‍റെ മുഖത്ത് നോക്കും? നല്ല ആരോഗ്യമുള്ള കഴുതയായിരുന്നു; അത് പെട്ടെന്ന് ചത്തെന്ന് പറഞ്ഞാല്‍ ഉസ്താദ്‌  വിശ്വസിക്കുമോ? അത്തരം ചിന്തകള്‍ അയാളെ കൂടുതല്‍ ക്ഷീണിതനാക്കി.
മരുഭൂമിയുടെ ആ വിജനതയില്‍ അയാള്‍ കഴുതയെ കുഴിച്ചിട്ടു . മനുഷ്യരെ മറമാടിയാലെന്ന പോലെ അവിടം അല്‍പം മണ്ണ് കൂട്ടിയിട്ടു. രണ്ടറ്റത്തും ഓരോ കല്ലു നാട്ടി.വന്നു ഭവിച്ച ദുര്‍ഗതി ഓര്‍ത്ത്‌ അതിന്‍റെ ഓരത്തിരുന്ന്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.
ഈ സമയത്താണ് അയാളുടെ ജീവിതം മാറ്റിമറിക്കാനുള്ള നിയോഗം എന്നോണം കേരളത്തില്‍  നിന്നും യാത്ര തിരിച്ച ഒരു യാത്രാ സംഘം അത് വഴി വന്നത്.രംഗങ്ങള്‍ ശ്രദ്ധയില്‍ പെട്ട അവരവിടെ ഇറങ്ങി . ഒരു ഖബറും അടുത്തൊരു കുഞ്ഞു മുയ്ല്യാരും.... !!!
'തെറ്റിദ്ധരിച്ച' അവര്‍ അയാളോട് അവര്‍ക്ക് വേണ്ടി  പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു.പാരിതോഷികമായി ഭക്ഷണവും അവിടെ താമസിക്കാന്‍ പാകത്തില്‍ ഒരു കൂരയുണ്ടാക്കാനുള്ള പണവും നല്‍കി.
ദിനങ്ങള്‍ കൊഴിഞ്ഞു പോയി ..... പിന്നെയും യാത്രാ സംഘങ്ങള്‍ വന്നു കൊണ്ടിരുന്നു.അയാളുടെ  വരുമാനം കൂടിക്കൊണ്ടിരുന്നു.കൂരയുടെ സ്ഥാനം വലിയ 'കെട്ടിടം'കയ്യടക്കി.അങ്ങിനെ ആ 'മരുഭൂവില്‍' അശരണര്‍ക്ക് താങ്ങായി ഒരു 'ആത്മീയ കേന്ദ്രം' ഉയര്‍ന്നു.
സന്ദര്‍ശകരും വരുമാനവും പ്രവഹിക്കാന്‍ തുടങ്ങി,കുറച്ചകലെയായി പുതുതായി വലിയൊരു 'ജാറം'ഉയര്‍ന്നത് കേട്ടറിഞ്ഞ അയാളുടെ ഉസ്താദ്‌ അധികം താമസിയാതെ സ്ഥലത്തെത്തി,തന്‍റെ ജാറത്തിലേക്കുള്ള വരുമാനം കുറയാന്‍ കാരണമായ പുതിയ 'ജാറത്തി'ന്‍റെ തലപ്പത്ത് നാട്ടിലേക്ക് പോയി തിരിച്ചു വരാത്ത തന്‍റെ ശിഷ്യനാണ് എന്ന് കണ്ട് ഉസ്താദ്‌ ഞെട്ടി,കോപാകുലനായ  ഉസ്താദിന്‍റെ കാല്‍ക്കല്‍ വീണ് അയാള്‍ മാപ്പപേക്ഷിച്ചു,നടന്നത് മുഴുവന്‍ ഉസ്താദിന് വിവരിച്ചു കൊടുത്ത അയാള്‍ തന്‍റെ കഴുത ജാറത്തിന്‍റെ 'കള്ളി' വെളിച്ചത്ത് കൊണ്ട് വരരുത് എന്ന് ഉസ്താദിനോട് കേണപേക്ഷിച്ചു.

എല്ലാം സവിസ്തരം കേട്ട ഉസ്താദ്‌ തീരുമാനം പറഞ്ഞു, പുതിയ ജാറത്തിലെ 'വരുമാനത്തിന്‍റെ നേര്‍ പകുതി' ഉസ്താദിന്,'കഴുത' എന്ന മഹാ വലിയ്യിന്‍റെ 'കഥ' ഉസ്താദിനും ശിഷ്യനും മാത്രമറിയുന്ന പരമ രഹസ്യമായി തന്നെ തുടരും.

ഉസ്താദിന്‍റെ തീരുമാനം കേട്ട 'ശിഷ്യന്‍' സന്തോഷം കൊണ്ട് പുളകിതനായി 'വരുമാനത്തിന്‍റെ' പകുതി തനിക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച ഉസ്താദിന് സന്തോഷപൂര്‍വ്വം നല്‍കാന്‍ അയാള്‍ക്ക് ഒരു മടിയും ഉണ്ടായില്ല,ഉസ്താദിന്‍റെ എല്ലാ നിര്‍ദേശങ്ങളും പാലിക്കാം എന്ന് അയാള്‍ വാക്ക് നല്‍കി.

എങ്കിലും ചെറിയൊരു സംശയം ശിഷ്യനായ അയാളില്‍ ബാക്കി നിന്നു,ഇത്ര വലിയ ഒരു തട്ടിപ്പിന് കൂട്ട് നില്‍ക്കാന്‍ 'മഹാനായ' എന്‍റെ ഉസ്താദ് തയ്യാറായതെന്തേ? എന്ത് കൊണ്ട് അദ്ദേഹം ഇതിനെ എതിര്‍ത്തില്ല ? കാര്യങ്ങളൊക്കെ തീരുമാനിച്ച് തികച്ചും സന്തോഷവാനായി തിരിച്ചു പോകാന്‍ തയ്യാറായി നില്‍ക്കുന്ന തന്‍റെ ഉസ്താദിനോട് അതിനെ കുറിച്ച് ചോദിക്കാന്‍ തന്നെ അയാളുടെ ജിജ്ഞാസ അയാളോട് മന്ത്രിച്ചു.

തന്‍റെ ശിഷ്യന്‍റെ ചോദ്യം കേട്ട 'ഉസ്താദ്‌' ഒന്ന് ഊറിച്ചിരിച്ചു കൊണ്ട് പറഞ്ഞ മറുപടി കേട്ട് അയാള്‍ 'അന്തം വിട്ടു'

"ഈ കഴുതയുടെ അമ്മയാ നമ്മുടെ പഴയ ജാറത്തില്‍ കിടക്കുന്ന വലിയ്യ്‌"

തന്‍റെ മുഖത്ത് നോക്കി കണ്ണിറുക്കിക്കൊണ്ട് ഇത്രയും പറഞ്ഞ്  കഴുതപ്പുറത്ത് കയറി യാത്രതിരിച്ച ഉസ്താദ് കണ്ണില്‍ നിന്നും മറയുന്നത് വരെ അയാള്‍ നിര്‍വികാരനായി നോക്കി നിന്നു.