Tuesday, April 2, 2013

ഒരു നവോഥാന പ്രസ്ഥാനത്തിന്റെ ഗതിയും മാധ്യമക്കാരന്റെ ചതിയും.

ഒരു നവോഥാന പ്രസ്ഥാനത്തിന്റെ ഗതിയും മാധ്യമക്കാരന്റെ ചതിയും.
അബു റൂന തിരൂർ.

................................................................................................
സാമൂഹിക ഭദ്രതയ്ക്ക് എന്നും വെല്ലുവിളി സ്ര്ഷ്ടിക്കുന്നതിൽ ചരിത്രപരമായ പങ്കു വഹിച്ച ഒരു പ്രസ്ഥാനത്തിന്റെ മുഖപത്രം,കേരളത്തിലെ നവോഥാന പ്രസ്ഥാനത്തിലെ അഭിപ്രായ ഭിന്നതയെ വിലയിരുത്തി നടത്തിയ മുഖപ്രസംഗത്തെ തികഞ്ഞ അധിക പ്രസംഗം എന്നെ വിലയിരുത്താനാവു .
കേരളത്തിലെ കഴിഞ്ഞ കാല ഇസ്ലാഹി പ്രവർത്തന ചരിത്രത്തെ ഭംഗി വാകിൽ അവതരിപ്പിക്കുന്നത് കണ്ടാൽ, തങ്ങളൊക്കെ ആ ഘതകാല പ്രവർത്തനങ്ങളെ അംഗീകരിക്കുന്നവരാണെന്നന്നും, ഇപ്പോൾ സംഘടനയിലുണ്ടായ പ്രശനങ്ങളാണ് തങ്ങളുടെ മുജാഹിദു വിരോധത്തിന്റെ കാരണമെന്നും തോന്നിപോകും.

എന്നാൽ ചരിത്രത്തിൽ എന്നും സലഫി മുന്നേറ്റതെയും, കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാന പ്രവർത്തനങ്ങളെയും എതിർത്ത് തോൽപ്പിക്കാൻ ശ്രമിച്ച ഒരു പ്രസ്ഥാനത്തിന്റെ വക്താക്കൾ ചൊരിയുന്ന ഈ പ്രശംസകളുടെ ലക്‌ഷ്യം തിരിച്ചറിയാൻ കഴിവുള്ളവരാണ് പൊതു ജനം എന്ന സാമാന്യ ബോധം ഇത്തരം ബുദ്ധി ജീവികൾക്ക് നഷ്ടപ്പെടുന്നത് നല്ലതല്ല.
"ആഗോളതലത്തില്‍ സലഫിസം എന്നറിയപ്പെടുന്ന മതധാരയുടെ ഭാഗമായാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം നിലകൊള്ളുന്നത്" എന്നെഴുതിയ വ്യക്തി തന്നെ അടുത്ത വരിയിൽ എഴുതുന്നത്‌ "എന്നാൽ സ്വന്തമായ ഒരു ശൈലി ഉള്ളടക്കവും കേരളത്തിലെ സലഫി പ്രസ്ഥാനം സ്വീകരിച്ചിരുന്നു" എന്നാണു. അഥവാ കേരളത്തിലെ സലഫി പ്രസ്ഥാനം ആശയപരമായി ആഗോള സലഫിസത്തിൽ നിന്ന് വ്യത്യതമാണ് എന്ന തെറ്റിദ്ധരിപ്പിക്കൽ ആരംഭിക്കുയാണ് എഴുതുകാരാൻ. യഥാർത്ഥത്തിൽ സലഫിസം എന്ന പ്രയോഗം തന്നെ "ഇഖ് വാനികലുടെ' ഒരു ഗൂഡതന്ത്രത്തിന്റെ ഭാഗമാണ്. സലഫികൾ പ്രതിനിധാനം ചെയ്യുന്നത് ഒരു "ഇസതെയാണ്" എന്ന് വായനക്കാരനെ തെറ്റിധരിപ്പിക്കലാണ് ലക്ഷ്യം.

എന്നാൽ ഒരാൾ സലഫിയാകുന്നത് ഏതെങ്കിലും സംഘടനാ അംഗത്വം കൊണ്ടല്ലെന്നതും, പ്രത്യുത മതത്തെ മനസ്സിലാക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യാനുള്ള ശരിയായ വഴി സച്ചിതരായ മുൻഗാമികൾ മതത്തെ എങ്ങനെ പിന്പറ്റിയോ ആ മാര്ഗത്തെ അംഗീകരിച്ചു പിന്തുടരുക എന്നതാണ് എന്ന് തിരിച്ചറിഞ്ഞു, സലഫി രീതി ശാസ്ത്രം അംഗീകരിക്കുന്ന ഏതൊരാളും സലഫിയാകുമെന്നും ഈ രീതി ശാസ്ത്രത്തെ ആർ നിരാകരിച്ചുവോ അവർ സലഫിയതിന്നു പുറതാകുമെന്നുമുള്ള വസ്തുതയെ ഇവർ കാണാതെ പോകുന്നതല്ല,കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയാണെന്ന് അറിയാത്തവരല്ല നമ്മളാരും.

ഈ അടിസ്ഥാന നിലപാടിൽ നിന്ന് മാറി നിന്ന ഒരു പ്രവർത്തന രീതിയും ഇസ്ലാഹി കേരളത്തിന്റെ ചരിത്രത്തിൽ കഴിഞ്ഞു പോയിട്ടില്ല. എന്നാൽ കേരളത്തിലെ മുജാഹിദുകളും ആഗോള സലഫികളും തമ്മിൽ വളരെ വലിയ അന്തരമുള്ള രണ്ടു വിഭാഗങ്ങളാണ് എന്ന് സമർഥിക്കാൻ ശ്രമിച്ചവർ 2002 ൽ ഈ പ്രസ്ഥാനത്തിൽ നിന്ന് ഇറങ്ങിപോയ മടവൂർ വിഭാഗമായിരുന്നു.ഇപ്പോൾ ഈ നിലപാട് മാധ്യമവും മലയാളം വാരികയുമൊക്കെ ആവർത്തിക്കാൻ ശ്രമിക്കുമ്പോൾ.ഇവരൊക്കെ ഈ ആശയങ്ങളെ സ്വീകരിക്കുന്ന ശ്രോതസ്സ് ഒന്നാണ് എന്ന തിരിച്ചറിവ് മുജാഹിദുകൾക്കുണ്ട്. അങ്ങിനെ ഒരു വിഭിന്ന ചിന്തയിൽ നിന്നാണ് 2002 ലെ പിളർപ്പെന്നും,ഇപ്പോഴത്തെ സംഘടനാ പ്രശ്നങ്ങളുമെന്നു സമർഥിക്കുന്നവർ 'ഗൾഫ്‌ സലഫികളും കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനവുമെന്ന" പുസ്തകം ഒരാവർത്തിയെങ്കിലും വായിക്കുന്നത് നന്നായിരിക്കും.

"വിശ്വാസപരവും കര്‍മപരവുമായ അന്ധവിശ്വാസങ്ങളില്‍നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ അത്യധ്വാനം ചെയ്ത മുജാഹിദുകളിലെ പ്രബലമായൊരു വിഭാഗം കേട്ടാല്‍ സ്തംഭിച്ചുപോകുന്ന തരത്തിലുള്ള അന്ധവിശ്വാസങ്ങളും പ്രതിലോമ ചിന്തകളുമാണ് ഇന്ന് മുന്നോട്ടുവെക്കുന്നത്" എന്നതാണല്ലോ ഇപ്പോൾ ജമാഅത്തുകാരന്റെ ആധിയും വ്യാദിയും. സ്മശാന വിപ്ലവക്കാരെന്നും രാഷ്ട്രീയ ശിർക്കുകാരെന്നും രായിക്ക് രാമാനം ആക്ഷേപിക്കുന്ന നാവുകൾകൊണ്ട് തന്നേ എത്ര സുന്ദരമായ പുകഴ്ത്തൽ,,, അത്യധ്വാനം ചെയ്യുന്ന മുജാഹിദുകൾ ????
എങ്കിൽ ഇപ്പോൾ സ്തംഭിച്ചു പോകുന്ന എന്ത് അന്തവിശ്വാസങ്ങളും പ്രതിലോമ ചിന്തകളുമാണ് മുജാഹിദുകളിൽ ഭൂരിപക്ഷ വിഭാഗം പ്രചരിപ്പിക്കുന്നതെന്നു തെളിവുദ്ധരിക്കാൻ ഈ കൂലി എഴുതുകാർക്കാവില്ല... മുജാഹിദുകളിൽ ഒരു വിഭാഗം ജിന്ന് പൂജയിലേക്ക് പോയന്ന അന്തം കെട്ട നുണ തട്ടി വിടുന്ന മടവൂർ നവ മടവൂർ വിഭാഗങ്ങൾ, ചാനൽ ഉൽഘാടന സമയത്ത് കൈമാറിയ കുറിപ്പടി അപ്പടി മുഖപ്രസംഗമായി എഴുതുമ്പോൾ വിക്രതമാകുന്നത് സ്വന്തം മുഖമാണെന്ന തിരിച്ചറിവുണ്ടാവുന്നതു മാധ്യമക്കാരനു നല്ലതാണ്... അതല്ല ഈ ആവലാതികൾ സത്യസന്തമാണെങ്കിൽ ആശയപരമായ ഒരു ചർച്ചക്കു തെയ്യാറാവുകയാണ് ഈ ആശങ്ക പങ്കുവെക്കുന്നവർ ചെയ്യേണ്ടത്.
അധികപ്രസംഗത്തിന്റെ തുടക്കത്തിലേ തലോടൽ വലിയ ചില കളവുകൾ സ്ഥാപിക്കുന്നതിന്റെ ആമുഖമാണെന്നു തെളിയുക്കന്നതാണ് തുടർന്നുള്ള നീചമായ ആക്ഷേപങ്ങൾ...
മത സൌഹാർദ്ധതിനും മുസ്ലിം സംഘടനാ സൗഹാർധതിനുമെതിരാണ് മുജാഹിദുകളിലെ മഹാ ഭൂരിപക്ഷവുമെന്നു സമർഥിക്കുന്ന ലേഖകൻ, കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ മുജാഹിദു ചരിത്രത്തെയാണ് പച്ചയായി തേജോവധം ചെയ്യുന്നത്. കേരളത്തിന്റെ മത സൌഹാർദ്ധ ചരിത്രത്തിനു മുജാഹിദുകൾ നൽകിയ സംഭാവന ആരു നിഷേധിചാലും അതിനെ അവഞ്ജയോടെ പൊതു ജനം തള്ളികളയുക തന്നെ ചെയ്യും. കേരളത്തിലടക്കം ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ വർഗീയതയും തീവ്രവാദ ചിന്തകളും പ്രചരിപ്പിക്കുന്നതിലും, പല തീവ്രവാദ സംഘങ്ങളെ വെള്ളവും വളവും നൽകി വളർത്തുന്നതിലും നിർണായക പങ്കു വഹിച്ച ഒരു പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്നവരാണ് സലഫി പ്രവർത്തകരെ മത സൌഹാർദ്ധത്തിനു വിഘാതം സ്രഷ്ടിക്കുന്നവരും തീവ്രവാദികളുമായി മുദ്രകുത്തുന്നത് എന്നതാണ് ഏറെ കൌതുകം... ആശയം കൊണ്ടും നിഗൂഡതകൾകൊണ്ടും പൊതുധാരയിൽ നിന്ന് ഒറ്റപെട്ടു പോയ ജമാഅതിന്റെ ദുരന്ത ചരിത്രമെഴുതിയവർ കേവലം ഏതെങ്കിലും മുസ്ലിങ്ങൾ മാത്രമല്ല എന്ന തിരിച്ചറിവ് നല്ലതാണ്. ഇപ്പോൾ ചാനലടക്കമുള്ള പ്രച്ഛന്ന വേഷങ്ങൾ കൊണ്ട് പൊതു സമൂഹത്തിലെ സ്വീകാര്യതക്കുവേണ്ടി ആഭാസനിർത്തമാടുന്നവർ, മുസ്ലിം പൊതു സമൂഹം പോലും ഈ ദുരന്തത്തെ പടിയടച്ചു പിണ്ഡം വെച്ചതിനു കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകൾ സാക്ഷിയാണെന്നത് മറക്കാതിരിക്കുക.

എന്നാൽ മുജാഹിദു പണ്ഡിതരും നേതാകളുമടക്കമുള്ളവർ ഇതര മതസ്തരോടോപ്പവും ,മുസ്ലിം മത നെത്രത്വങ്ങളോടോപ്പവും യോചിക്കാവുന്ന മുഴുവൻ മെഖലകളിലും സഹകരിച്ചു മുന്നേറിയതിന്റെ ചരിത്രമാണ് കേരളത്തിന്റെ തന്നെ ചരിത്രം. എന്നാൽ മനുഷ്യ സൌഹാർദ്ധതിന്റെ സന്ദേശം ഉൾകൊണ്ട മുജാഹിദുകൾ , മത ചടങ്ങുകൾ പങ്കുവെക്കെണമെന്ന ഫസൽ ഗഫൂറൻ രീതികൾ, ക്രിസ്തുമസ്സും ഓണവും അയ്യപ്പ സേവയുമൊക്കെ ആചാരങ്ങളായി ഉൾകൊള്ളണമെന്ന മൗദൂദിയൻ സിദ്ധാന്തങ്ങൾ സ്വീകരിക്കാതെ പോകുന്നതാണ് മത സൌഹാർദ്ധ വിരുദ്ധരെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനമെങ്കിൽ, ഏകദൈവാരാധനയുടെ മഹത്വത്തെ ഹനിക്കുന്ന ഒരു സാഹസത്തിനും മുജാഹിദുകൾ മുൻപും തെയ്യാറായിട്ടില്ല, ഇനിയൊട്ടു തെയാറാവുകയുമില്ല എന്നാണു സ്നേഹ പൂർവ്വം ഓർമ്മിപ്പിക്കാനുള്ളത്‌. അതിന്റെ പേരിൽ എറ്റു വാങ്ങേണ്ടി വരുന്ന ഏതു ആക്ഷേപങ്ങളെയും ഏറ്റെടുക്കാൻ മുജാഹിദുകൾ തെയ്യറാണ്.

തങ്ങളുടെ അധമവാദത്തിനു താത്വിക പരിവേഷം നൽകുവാൻ വേണ്ടിയാണ് നവ സലഫിസം എന്ന പ്രയോഗം തന്നെ കൊണ്ട് വരുന്നത്. സലഫിസം എന്നത് തന്നെ അബദ്ധമാണ്, സലഫിയത് മാത്രമാണ് ലോകത്ത് നിലനില്ക്കുന്ന ആദർശം."പുതുതലമുറ മുജാഹിദുകള്‍ പ്രതിനിധാനം ചെയ്യുന്ന നവസലഫിസതിന്റെ മുഖമുദ്ര" വിശധീകരിക്കുന്ന ഈ മുഖമെഴുതുകാരൻ തന്റെ വാദത്തിന്റെ അടിസ്ഥാനം എന്താണെന്ന് വിശദീകരിക്കേണ്ടതുണ്ട്. നാട്ടിൽ നടക്കുന്ന ചില പൊതു പ്രഭാഷണങ്ങളെ അടിസ്ഥാനമാക്കി, അതിനു അന്തർ ദേശീയ പരിവേഷം നൽകി നവ സലഫിസമെന്നതിക്ഷേപിക്കുന്നവർ, മുസ്ലിം ലോകത്താകമാനം വമ്പിച്ച സാമൂഹിക പ്രശ്നവും ക്രമസമാധാന പ്രശ്നവുമായി വളര്‍ന്നുകഴിഞ്ഞ നവ സലഫിസത്തിൽ ആശങ്കപ്പെടുമ്പോൾ, അബുദാബിയിൽ വിചാരണ നേരിട്ട് കൊണ്ടിരിക്കുന്ന ഇഖ് വാനികളും,അവരുടെ ഏഷ്യൻ സഹയാത്രികരും ഏതു നവ സലഫിസത്തിൽ നിന്നാണ് ഊര്ജ്ജം ഉൾകൊണ്ടതെന്നു വിശദമാക്കിയാൽ നന്നായിരുന്നു. അൾജീരിയയിൽ പുലിയിറങ്ങി എന്ന് പറഞ്ഞു അരയിടത്തു പാലത്തെ ഹിറാ സെന്ററിൽ കെണി വെക്കുന്നത് എന്തിനെന്നു മനസ്സിലായില്ല. തങ്ങൾ പടച്ചു വിടുന്ന ദീൻ വിരുദ്ധ, രാഷ്ട്ര വിരുദ്ധ നിലപാടുകളെ മറച്ചു വെക്കാൻ അന്യന്റെ നെഞ്ചിലേക്ക് വിരൽ ചൂണ്ടുമ്പോൾ, മന്തുകാലൻ വെള്ളത്തിലിറങ്ങിനിന്നു മന്തില്ലാതവനെ മന്തൻ എന്ന് വിളിക്കുന്നത്‌ പോലെയാണ്. തങ്ങളുടെ സ്വതസിദ്ധമായ കാപട്യം മറയാക്കി മുസ്ലിം സംഘടനകളിൽ ഒളിഞ്ഞും തെളിഞ്ഞും കയറിക്കൂടി വിഘടന വാദത്തിനു കൊപ്പോരുക്കുമ്പോൾ അറിയാതെ ചിലരെങ്കിലും അതിനു ഇരയക്കപ്പെടുന്ന ചിത്രം ചില രാജ്യങ്ങളിൽ നാം കണ്ടു വരുന്നുണ്ട്. സൗദിയും യു എ ഇ യും അടക്കമുള്ള രാജ്യങ്ങൾ ഇഖ് വാനികലുടെ ഈ കാപട്യത്തെ ഔദ്യോകമായി തന്നെ തുറന്നു കാട്ടിയിട്ടുണ്ട്. രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തി ഇസ്ലാഹി സംഘമെന്ന പേരിൽ യു എ ഇ യിൽ ഇഖ് വാനിസത്തിന്റെ അട്ടിമറി സംസ്ക്കാരത്തിനു തുടക്കം കുറിച്ചവർ പിടിയിലാകുമ്പോൾ കുവൈത്ത് അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇഖ്വാനികളുടെ സാമ്പത്തികമടക്കമുള്ള സഹായങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന ചൂടുള്ള വാർത്ത ഇന്നുമുണ്ട്.

തങ്ങൾ പ്രതിനിധാനം ചെയ്യുന്ന കേഡർ സംവിധാനങ്ങളെ പിന്തുണക്കാത്തതിന്റെ പെരിലാവണം "സംഘടനാ ഘടനകള്‍ക്കപ്പുറത്ത് തീപ്പൊരി പ്രഭാഷകരുടെ വാഗ്വലയത്തിന് ചുറ്റും രൂപപ്പെടുന്ന അനുയായിവൃന്ദം" എന്ന വിമർശനതിന്റെ ചേതോവികാരം . ജമാഅതെ ഇസ്ലാമി പോലുള്ള ഇസ്ലാമിക വിരുദ്ധ, വിഘടനവാധ സംഘങ്ങളെ തുറന്നു കാട്ടുന്നതിൽ മരണം വരെ പോരാടിയ മർഹൂം ഉമർ മൌലവിയെ പോലെയുള്ളവരെ കൂടി ലക്‌ഷ്യംവെച്ചാവണം ഈ പ്രയോഗങ്ങൾ. എന്നാൽ അറിയുക "ബ്രെയിൻ വാഷിംഗ്" വഴി അനുയായി വ്ര്-ന്ധത്തെ തീവ്രവാദ പ്രവർത്തനങ്ങൾക്കൊരുക്കുന്നവർക്ക് ജമാഅത്തെ ഇസ്ലാമിയെ പോലുള്ള സംഘടനകൾ പിന്തുടരുന്ന കേഡർ സംവിധാനങ്ങൾ അനുഗുണമാകാം. അപ്പോഴാണ്‌ സുന്നഹദോസ്സുകൾ ശിർക്കായി പ്രക്യാപിച്ചാൽ ശിർക്കാണെന്നു വിളിച്ചു പറയുന്ന, ഹലാലാണെന്നു പറഞ്ഞാൽ അതേറ്റു പാടുന്ന കുഞ്ഞാടുകളെ സ്ര്ഷടിക്കാൻ കഴിയുക,എന്നാൽ ഇസ്ലാഹി പ്രസ്ഥാനം അത്തരം ഒരു സംഘടനാ സംവിധാനങ്ങളെ കുറിച്ച് ചിന്തിച്ചിട്ടില്ല. മറിച്ച് വിശുദ്ധ ഖുർആനിൽ നിന്നും സഹീഹായ ഹദീസിൽ നിന്നും മനസ്സിലാകിയ സത്യദീനിനെ പ്രബോധനം ചെയ്യാനുള്ള നിയപരമായ ഒരു സംവിധാനം മാത്രമായാണ് സംഘടനയെ കാണുകയും,സലഫി നിലപാടുകൾക്കനുസരിച്ച് പ്രസംഗിക്കുന്നവര്ക്ക് വേദി ഒരുക്കുകയും ചെയ്യുക എന്ന സമീപന രീതിയാണ് മുജാഹിദുകൾ എന്നും സ്വീകരിച്ചിട്ടുള്ളത്‌. മറിച്ചു പ്രാസംഗികന്റെ സംഘടന അംഗത്വം പരിശോദിക്കുവാൻ മുജാഹിദുകൾ ശ്രമിക്കാറില്ല. മത നേത്രത്വത്തെ മുജാഹിദുകൾ അഗീകരിക്കുന്നതും തിരസ്ക്കരിക്കുന്നതും പ്രമാണങ്ങളുടെ വെളിച്ചത്തിലാണ്, അല്ലാതെ തലച്ചോർ സംഘടനക്കു പണയം വെച്ച, ജമാതുകാരൻ തുടരുന്ന സംഘടനാ പൂജ, സലഫി നിലപാടല്ലെന്ന തിരിച്ചറിവാണ് "സംഘടനാ ഘടനകള്‍ക്കപ്പുറത്ത് മതം പറയുന്ന പ്രഭാഷകരുടെ വാഗ്വലയത്തിന് ചുറ്റും രൂപപ്പെടുന്ന അനുയായിവൃന്ദം" എന്ന് സൂചിപ്പിക്കട്ടെ.

പ്രവാചക മരണത്തിനു ശേഷം തൊട്ടടുത്ത ദിവസങ്ങളിൽ , പ്രാഭാത നമസ്ക്കാരത്തിനു പള്ളിയിൽ ഒരു മിച്ചു കൂടിയ ചിലർ വട്ടത്തിലിരുന്നു അല്ലാഹുവിനെ സ്മരിച്ചു കൊണ്ടിരിക്കുന്നതും അവർ തങ്ങളുടെ "ദിക്കിറിന്നു" എണ്ണം പിടിക്കാനായി കല്ലുകൾ ഉപയോഗിക്കുന്നതും കണ്ട പ്രവാചക അനുചരന്മാർ ഈ പുത്തൻ വാദത്തെ ശക്തമായി എതിർക്കുകയും അവരെ ആ പ്രവർത്തനത്തിൽ നിന്ന് തടയുകയും ചെയ്ത സംഭവം നമുക്ക് ഇസ്ലാമിക ചരിത്രത്തിൽ കാണാനാവും. ഇത് നമുക്ക് നല്കുന്ന സന്ദെശമെന്താണ്? പ്രവാചകനിലൂടെ പൂർത്തീകരിക്കപെട്ട മതത്തിൽ പിന്നീടെന്തെങ്കിലും കൂട്ടി ചേർക്കുക എന്നത് വളരെ ഘൗരവതോടെയാണ് സലഫുകൾ കണ്ടതെന്ന് സലഫികൾ മനസ്സിലാക്കുന്നു.അതുപോലെ മതത്തിൽ അനുവദിക്കപ്പെട്ടതോ ചെയ്യാൻ നിർദേഷിക്കപ്പെട്ടതോ ആയ ഏതൊരു കാര്യത്തെയും ഘൗരവത്തോടെ സമീപിക്കുകയും അവ കഴിയുന്നത്ര ജീവിതത്തിൽ പകർത്താൻ ശ്രമിക്കുകയും ചെയ്തവരാണ് സച്ചിതരായ മുൻഗാമികൾ. ഈ പവിത്ര പാതയെ കൊച്ചാക്കുന്നതാണ്, "എല്ലാ കാര്യങ്ങളിലുമുള്ള സങ്കുചിത വീക്ഷണങ്ങളും പ്രയോഗങ്ങളുമാണ് ഇവരുടെ മുഖമുദ്ര" എന്ന പ്രയോഗം.

ചുരുക്കത്തിൽ പ്രമാണത്തിൽ നിന്ന് മുൻഗാമികൾ മനസ്സിലാക്കിയ മതത്തെ അക്ഷരം പ്രതി പിന്തുടരാൻ ശ്രമിക്കുന്നതിനെയാണ് പ്രമാണമാത്ര ഇസ്ലാമെന്നും,ശുദ്ധിവാദമെന്നും സങ്കുചിത വീക്ഷണങ്ങളും പ്രയോഗങ്ങളെന്നും അക്ഷരപൂജയിലധിഷ്ഠിതമായ ഇസ്ലാമെന്നും യാഥാസ്ഥിതികവും തീവ്രവുമായ ധാര എന്നും പ്രമാണങ്ങളിലെ കടുംപിടിത്തമെന്നും ആക്ഷേപിക്കാൻ ഈ ഈ അധിക (മുഖ) പ്രാസംഗികനെ പ്രേരിപ്പിച്ചത്. പ്രമാണങ്ങളോടും അവ പിന്തുടരുന്നവരൊടുമുള്ള ഇത്തരം ദൈഷണിക വിരോധം പലപ്പോഴും ആക്ഷേപങ്ങളായി ഹിറാ സെന്ററിൽ നിന്ന് അന്നത്തിനു വക കണ്ടുതന്നവരിൽ നിന്ന് മുന്പും ഉണ്ടായിട്ടുണ്ട്. അങ്ങിനെയാണ് റസൂലിന്റെ ജീവിത ചര്യ പിന്തുടരാൻ ശ്രമിച്ചവരെ, മുഖത്ത് ബാർബറുടെ കരം സ്പർശിക്കാത്ത താടി രോമങ്ങളെന്നും, പെട്ടെന്ന് മുട്ടിനു താഴെ അവസാനിക്കുന്ന മിനി സ്കെർട്ട്കാരെന്നും മറ്റുമുള്ള ആക്ഷേപ സ്വരങ്ങൾ കേൾക്കേണ്ടി വന്നതും. ജമാഅതുകാരൻ പിന്തുടർന്നിരുന്ന ഈ ശൈലി ഇപ്പോൾ മുജാഹിദുകൾ എന്നവകാശപ്പെടുന്ന മടവൂർ വിഭാഗവും നവ മടവൂർ വിഭാഗവുമൊക്കെ അവരിൽ നിന്ന് കടമെടുത്തു സലഫി ആദർശധാര പിന്തുടരാൻ ശ്രമിക്കുന്നവരെ ആക്ഷേപിക്കാൻ ഉപയോഗിക്കുന്നു എന്ന വിധി വൈപരീധ്യം നമുക്ക് പലപ്പോഴും അനുഭവപ്പെടുന്നുണ്ട്.

ബിംബത്തെ ആരാധിക്കുന്ന ബാലനോട് അത് ബഹു ദൈവരാധനയാണ് എന്ന് പറയുന്ന അതെ ഘൗരവതോടും ഗുണകാംക്ഷയോടും കൂടി, ബദിരീങ്ങളെ വിളിച്ചു പ്രാർഥിക്കുന്ന മുഹമ്മദിനോടും അതും ബഹുദൈവാരാധനയെന്നു പറയുന്നതാണ് മുജാഹിദുകൾ ചെയ്തു കൊണ്ടിരിക്കുന്ന പിന്തിരിപ്പാൻ നിലപാടെങ്കിൽ പ്രിയ ജമാഅതുകാരൻ അറിയുക, വരാനിരിക്കുന്ന വിധി നാളിൽ മുഹമ്മദും ബാലനും ജോസഫുമൊക്കെ നരകത്തിൽ നിന്ന് രക്ഷപ്പെടണമെന്ന ഗുണകാംക്ഷ മാത്രമാണ് ഈ സത്യം അവരോടു പറയാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. "പരലോകം ഖുർആനിന്റെ വെളിച്ചത്തിൽ" വിശദീകരിക്കുമ്പോൾ പരലോകത്തെത്തുന്ന മുഹയുധീൻ ശൈക്കിനെ വിളിച്ചു പ്രാർഥിച്ച മുശ്രിക്കുകളെ വിശകലനം ചെയ്യുന്ന കെ സി അബ്ദുള്ള മൌലവിമാർക്കു ജീവിച്ചിരിക്കുന്ന മുഹമ്മദിനോട് ആ ശിർക്കിന്റെ ഗൌരവം പറയാൻ മടിക്കുന്നുവെങ്കിൽ നിങ്ങൾ പ്രതിനിധാനം ചെയ്യുന്നത് സംബൂർണ്ണ ദീനല്ലെന്നു മാത്രമല്ല, ഭരണ കൂടങ്ങളെ മാറ്റി സ്ഥാപിക്കുന്ന അട്ടിമറി സംസ്ക്കാരത്തെ മാത്രമാണ് ജമാഅത്തെ ഇസ്ലാമിയും അതിന്റെ ആഗോള മുഖമായ ഇഖ് വാനികളും പ്രതിനിധാനം ചെയ്യുന്നത് എന്ന് പറയാനാവും. ടുണീഷ്യ മുതൽ ഈജിയ്പ്തു വരെ മുല്ലപ്പൂ വിപ്ലവം എന്ന ഓമന പേരിൽ ഭരണ കൂടങ്ങളെ മാറ്റി സ്ഥാപിക്കാൻ പണിയെടുത്തവർ പിന്നീടു അധികാരം കൈക്കാര്യം ചെയ്യാൻ തുടങ്ങിയപ്പോൾ തങ്ങളുടെ ഷിയാ ബന്ധം പുറതെടുക്കുന്ന കാഴ്ചകളാണ് നാം കാണുന്നത്. സിറിയയുടെ മണ്ണിൽ നിരപരാധികളായ പതിനായിരകണക്കിന് "സുന്നികളെ" കൊന്നൊടുക്കുന്ന ബസർ അൽ സഅതിന്റെ ക്രൂരതകളെ പിന്തുണക്കുന്നവർ , ബസറിന്റെ കിങ്കരന്മാരെ ആളും അർഥവും നൽകി സഹായിക്കുന്ന ഇറാനെ ആത്മീയ രാജ്യമായി പുകഴ്ത്തുന്നവർ,യഥാർത്ഥത്തിൽ ആര്ക്കുവണ്ടിയാണ് ഈ ഇംസ്ലാമിക മുഖം മൂടി ധരിക്കുന്നതെന്ന് തിരിച്ചറിയുവാനുള്ള വിവേകം നഷട്ടപ്പെട്ടവരല്ല മുജാഹിദുകൾ(സലഫികൾ) എന്ന തിരിച്ചറിവാണ്, യഥാർതത്തിൽ സലഫികൾക്കെതിരെ ആഗോളതലത്തിൽ തന്നെ കുപ്രചരണങ്ങൾക്ക് നെത്ര്വത്വം നല്കാൻ ഇഖ് വാനി ജമാഅത് കൂട്ട് കെട്ടിനെ പ്രേരിപ്പിക്കുന്നത്. തടിയന്റെ വിട നസീറും ജബ്ബാറുമാരും മുതൽ വാഗമാണ്ണിൽ രഹസ്യ യോഗം ചേരുന്നവരും , മനുഷ്യാവകാശത്തിന്റെ പേരിൽ മെഴുകുതിരി യോഗങ്ങൾ ചേരുന്നവരും തങ്ങളുടെ തീവ്രവാദ പ്രവർത്തനങ്ങളുടെ ഊർജ്ജം സ്വീകരിക്കുന്നത് സയ്യിദു മൗദൂദി മുതൽ ഹസനുൽ ബന്നവരെയുള്ള ജമാത്--ഇഖ് വാനി നേതാക്കളുടെ തൂലികയിൽ നിന്നുയിർക്കൊണ്ട വികഘടനവാദ ഗ്രന്ഥങ്ങളിൽ നിന്നാണെന്ന വസ്തുത ഇന്നു രഹസ്യമായ പരസ്യമാണ്. ഇന്ത്യയും,ബംഗ്ലാദേഷും യു എ ഇ യും സൗദിയും കുവൈത്തുമടക്കമുള്ള രാജ്യങ്ങൾ ഇന്ന് ഈ വിഘടന വാദത്തിന്റെ ഭീഷണി നേരിടുംമ്പോൾ, ഇത് നേരത്തെ തിരിച്ചറിഞ്ഞ രാജ്യങ്ങൾ ഇഖ് വാനികളെ നേരിടാൻ തുടങ്ങി. അപ്പോൾ തങ്ങളുടെ സ്വതസിദ്ധ ശൈലിയിൽ അവരിൽ പലരും സലഫി മുഖംമൂടിധരിച്ചു പിന്നീട് സമൂഹത്തിൽ പ്രത്യകഷപ്പെടാൻ തുടങ്ങി. ഒരേ സമയം രണ്ടു ഗുണം, തീവ്ര വാദത്തിനു എന്നും എതിരു നിൽക്കുന്ന സലഫികളെ ചൂണ്ടി നിങ്ങൾ തീവ്രവാദികളാണെന്നു വിളിച്ചു പറയാൻ അവസരം ഒരുക്കാം, ഒപ്പം ഭരണ കൂട വേട്ടയിൽ നിന്ന് തൽക്കാലം രക്ഷപ്പെടാനും തങ്ങളുടെ പിഴച്ച വാദങ്ങളിലേക്ക് ആളേ കൂട്ടാനും അവസരവും ലഭിക്കും.
ഇഖ് വാനികൾ ഒരുക്കിയ ഈ ചതിയുടെ ഇരകളാണ് യഥാർത്ഥത്തിൽ ആഘോളതലത്തിലും കേരളത്തിലും സലഫി പ്രസ്ഥാനങ്ങളിൽ രൂപപെട്ട പല അഭിപ്രായ വ്യത്യാസങ്ങളുടെയും കാരണം എന്ന് കാണാനാവും. ഇന്നും പുതിയ വിവാദത്തിന്റെ പക്ഷാതലത്തിൽ മുജാഹിദു വിഭാഗിയത പഠന വിധേയമാക്കുമ്പോൾ, 2002 ലെ മുജാഹിദു പിളർപ്പിന്റെ പ്രതിധ്വനി മാത്രമാണ് നിലവിലെ അഭിപ്രായ ഭിന്നത എന്നതാണ് വസ്തുത. 2002 ലെ പിളർപ്പാകട്ടെ സലഫിയതിൽ നിന്ന് ഇഖ് വാനിസതിലെക്കുള്ള ചിലരുടെ കൂടുമാറ്റമായിരുന്നു എന്നതു ആർക്കാണറിയാത്തത്. കൂടുമാറിയവർ അത് അംഗീകരിചാലും ഇല്ലങ്കിലും മടവൂർ വിഭാഗവും ജമാതുകാരും ഇപ്പോൾ കാത്തു സൂക്ഷിക്കുന്ന സാംസ്ക്കാരിക സമന്വയം കണ്ണുള്ളവർക്ക് കാണാനാവും. ചാനൽ സംസ്ക്കാരവും സിനിമ സീരിയൽ സംസ്ക്കാരവും തൗഹീദും സുന്നത്തും പറയുന്നതിലെ താൽപര്യവും,താൽപര്യകുറവും ഇകഴ്ത്തൽ സംസ്ക്കാരവും സാമൂഹിക സേവനത്തിന്റെ മറവിൽ നടത്തുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളെയുമൊക്കെ പരസ്പരം പങ്ക് വെക്കുന്ന രീതി ശാസ്ത്രം തിരിച്ചറിയുന്നവരാണ് മുജാഹിദുകൾ എന്നതാണ് ഇത്രമാത്രം തരാംതാണ ആക്ഷേപങ്ങൾക്ക് മുജാഹിദുകളെ വിധേയരാക്കാൻ ജമാഅതുകാരനെ പ്രേരിപ്പിക്കുന്നതും.
പക്ഷെ സ്മശാന വിപ്ലവരകെന്നും രാഷ്ട്രീയ മുശ്രിക്കുകളെന്നും അക്ഷര പൂജകരെന്നുമുള്ള ആക്ഷേപങ്ങളെ നിരന്തരം കേട്ട് വളർന്ന മുജാഹിദുകളെ സംബന്ധിച്ചേടത്തോളം ഏതെങ്കിലും മുഖ പ്രസംഗത്തിന്റെ കണ്ണുരുട്ടൽ കൊണ്ട് അവസാനിപ്പിക്കാനുള്ളതല്ല പ്രമാണങ്ങളിൽ അധിഷ്ടിതമായ ഇസ്ലാമിക ദഅവത്. പ്രമാണങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ ഏതൊരു സത്യത്തെയും കഴിവിന്റെ പരമാവധി പ്രയോഗ വൽക്കരിക്കാനുള്ള പരിശ്രമത്തെ അന്ത വിശ്വാസമെന്നും പ്രതിലോമ ചിന്തയെന്നും സങ്കുചിത വീക്ഷണമെന്നും അക്ഷര പൂജയെന്നും തീവ്രവാദമെന്നും,ചിന്താ ശേഷിയില്ലതവരെന്നും കടുംപിടുതകാരെന്നും മത,സംഘടനാ സൌഹാർദം അംഗീകരിക്കാതവരെന്നുമൊക്കെ ആരൊക്കെ ആക്ഷേപിച്ചാലും, ചരിത്ര ദൗത്യം ഏറ്റെടുത്ത ഈ കൊച്ചു സംഘം മുന്നോട്ടു പോവുക തന്നെ ചെയ്യും, ഏതു ആക്ഷേപകന്റെയും ആക്ഷേപത്തെ പരിഗണിക്കാതെ , സംഘടനാ-പ്രമാണി വാദികളുടെ ഭീഷണികളെ ഭയപ്പെടാതെ, ഏതോരു പ്രയാസങ്ങളെയും അല്ലാഹുവിന്റെ മാർഗത്തിൽ ഏറ്റെടുത്തു കൊണ്ട് ഈ സാർഥ വാഹക സംഘം മുന്നോട്ടു പോവുക തന്നെ ചെയ്യും.

ഞങ്ങൾക്കറിയാം അവസാനകാലം, മഹാനായ പ്രവാചകന്റെ ഒരു ചര്യ പിൻപറ്റുന്നവന് തീകട്ട കയ്യിലേറ്റുന്ന വേദന അനുഭവിക്കേണ്ടി വരുമെന്ന്, ദീനിനെ നേരായ രീതിയൽ പരിചയപ്പെടുതുമ്പോൾ ആദ്യമായി കേൾക്കുന്ന അപരിചിതത്വതിലേക്ക് ഈ മഹത്തായ മതത്തിന്റെ സന്ദേശങ്ങൾ വിസ്മരിപ്പിക്കപെടുമെന്നു, അങ്ങിനെ ദീനിനെ ക്രത്യമായി പിന്തുടരാൻ ശ്രമിക്കുന്നവർ അന്തവിശ്വാസികളും പ്രശ്നക്കാരുമായി ചിത്രീകരിക്കപ്പെടുമെന്നു, അതെ ഈ അപരിചിതത്വത്തെ ഞങ്ങൾ ഏറ്റെടുക്കുന്നു, എന്തെന്നാൽ ഞങ്ങളുടെ പ്രിയപ്പെട്ട നേതാവു മുഹമ്മദു (സ) പറഞ്ഞു, ആ അപരിചതർക്ക് മംഗളം... മംഗളം... മംഗളം............

No comments:

Post a Comment