Wednesday, October 31, 2012

യാ ഇബാദല്ലഹ് ആഹ്ലുസുന്ന ആരോടൊപ്പം -ഒരു നിരൂപണം -നിങ്ങളുടെ വാദം തെളിയിക്കാന്‍ ഒരു ആഹ്ലുസുന്നയുടെ പണ്ഡിതനെ എങ്കിലും ഉധരിക്കൂ .....ഇല്ല മൂവര്‍ സംഗമേ തൌഹീദ് 2012 കാരാ സാധ്യമല്ല

ആഹ്ലുസുന്നയുടെ പണ്ടിതന്മാര്കോ ലോക സലഫി ഉലമാക്കല്‍ക്കോ പണ്ടിതര്‍ക്കോ ഇതില്‍ രണ്ടു അഭിപ്രായം ഇല്ല ...തൌഹീദ് 2012 ക്കാര്‍ ഗ്രൂപ് വളര്‍ത്താന്‍ മടവൂരികളിലെ സലാം സുല്ലമിയില്‍ നിന്ന് കടം കൊണ്ട ഒരു ആശയമാണ് ഇത് ....തൌഹീദ് 2012 -അഥവാ മൂവര്‍ സംഗം അവതരിപ്പിക്കുന്നത്(salam sullami +thouheed after thouba)
ഈ ഹദീസിന്റെ ആശയത്തില്‍ ശിര്‍ക്കുണ്ട് എന്ന് ആകെ പറഞ്ഞു എന്ന് പറയുന്നത് (കളവും കൊടിമാട്ടലും പ്രച്ചരിപിക്കുന്നത് )അല്‍ബാനിയുടെ പേരില്‍ -അതിന്റെ സത്യാവസ്ഥ താഴെ ലിങ്കില്‍ വായിക്കുക
അല്‍ബാനി പറഞ്ഞതും ഇവര്‍ പറയുന്നതും (click here to see)
-------------------------------------------------------------------------------------------------------------
മുജാഹിദുകള്‍ പണ്ടേ പറഞ്ഞതും അതിനെ അനുകൂലിക്കുന്ന ആഹ്ലുസുന്നയുടെ പണ്ഡിതരും (മൂല ഗ്രന്ഥം അടക്കം )
ഇപ്പോഴെന്ഖിലും ഈ മൂവര്‍ സംഗതോടൊപ്പം അറിയാതെ കുടുങ്ങി പോയവര്‍ ചിന്തിക്കുക ...
തെളിവുകള്‍ ആരുടെ കൂടെ എന്ന് ...ആഹ്ലുസ്സലഫ് ആരുടെ കൂടെ എന്ന് ...

















എന്തിനാ ശിര്‍ക്കുന്‍ ബയ്യിന്‍ എന്നാ കച്ചിത്തുരുമ്പും പിടിച്ചു കളവു പറഞ്ഞു നാട് നീളെ ഈ ഓട്ടവും ,വെപ്രാളവും ..അറബു ലോകത്തെ പ്രമുഖ പണ്ഡിതരുടെ മുന്നില്‍ ഇരിക്കാന്‍ ശൈക് ഈധാന്‍ കത്ത് അയച്ചപ്പോള്‍ ഈ മുങ്ങലും ഒക്കെ എന്ന് ഇനിയെങ്കിലും തിരിച്ചറിയുക ...ഞങ്ങള്‍ ഇത്തിരി നേരത്തെ ഇവരെ തിരിച്ചറിഞ്ഞു ..വൈകാതെ നിങ്ങളും ഇതും ഇന്ഷ അള്ളാഹു ...പക്ഷെ കാലം മായ്കാത്ത മുറിവുകള്‍ ഇവര്‍ പ്രസ്ഥാന നെജ്ജത് തറച്ച ഈ കടാര ഉണ്ടാക്കും മുമ്പ് അറിയുക ...ഈ മൂവര്‍ സംഗതെയും ഇവരുടെ തലയില്ലാ വാദത്തെയും
--------------------------------------------------------------------------------------------------------------
നിങ്ങളുടെ വാദം തെളിയിക്കാന്‍ ഒരു ആഹ്ലുസുന്നയുടെ പണ്ഡിതനെ എങ്കിലും ഉധരിക്കൂ  .....ഇല്ല മൂവര്‍ സംഗമേ തൌഹീദ് 2012 കാരാ സാധ്യമല്ല 

ഷെയ്ഖ്‌ അല്‍ബാനിയുടെ "ശിര്‍ക്കുന്‍ ബയ്യിന്‍" എന്ന പ്രയോഗവും ചില തല്‍പര കക്ഷികളുടെ ദുര്‍വ്യാഖ്യാനവും ..... വസ്തുതയെന്ത് !!


ഭിന്നതയും വസ്തുതകളും :  ഭാഗം -3

ഷെയ്ഖ്‌ അല്‍ബാനിയുടെ "ശിര്‍ക്കുന്‍ ബയ്യിന്‍" എന്ന പ്രയോഗവും ചില തല്‍പര കക്ഷികളുടെ ദുര്‍വ്യാഖ്യാനവും .....  
വസ്തുതയെന്ത് !!
الحمد لله ... والصلاة والسلام على رسول الله، وعلى آله وصحبه أجمعين ؛ أما بعد ؛
അനുഗ്രഹീതനും പരമോന്നതനുമായ അല്ലാഹുവിന്റെ നാമത്തില്‍...
സ്നേഹം നിറഞ്ഞ
ആദര്‍ശ ബന്ധുക്കളെ.... ഞാന്‍ എപ്പോഴും സൂചിപ്പിക്കാറുള്ളത് പോലെ കക്ഷിത്വവും വിഭാഗീയതയും വെടിഞ്ഞ്......വളരെ നല്ല മനസ്സോടെ..... വിഷയം മനസ്സിലാക്കണമെന്ന ഉദ്ദേശത്തോട് കൂടി.... ഈയുള്ളവന്‍ എഴുതിയത് പൂര്‍ണമായും വായിക്കാന്‍ തയ്യാറാണ് എങ്കില്‍ മാത്രം തുടര്‍ന്ന് വായിക്കുക... വല്ല അബദ്ധവും വന്നിട്ടുണ്ടെങ്കില്‍ സഹോദര ബുദ്ധിയാ ഉണര്‍ത്തുക... സന്മാര്‍ഗത്തില്‍ ഉറച്ചു നിന്നുകൊണ്ട് സത്യവിശ്വാസികളായി മരണപ്പെടാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ...

(ഞാന്‍ മുന്പ് എഴുതിയിട്ടുള്ള രണ്ടു ലേഖനങ്ങളുടെ തുടര്‍ച്ചയാണിത്.. ഭാഗം 3 മനസ്സിലാക്കാന്‍ ഭാഗം ഒന്നും, രണ്ടും വായിക്കേണ്ടത് അനിവാര്യമാണ്)

Old articles of same Author 

പൂര്‍വികരായ ഇമാമീങ്ങളിലും നമ്മുടെ പണ്ഡിതന്മാരിലും ശിര്‍ക്കാരോപിച്ചു കൊണ്ട് ഒരു വിഭാഗം കടന്നു വന്നപ്പോള്‍ ആദര്‍ശ സ്നേഹികളായ സാധാരണക്കാര്‍ കാര്യമായും അവരോട് ചോദിച്ചത് നിങ്ങള്‍ പറയുന്ന ഈ വാദം മുന്കഴിഞ്ഞുപോയ ഇമാമീങ്ങളോ..പണ്ഡിതന്മാരോ പറഞ്ഞിട്ടുണ്ടോ എന്നതായിരുന്നു. തങ്ങളുടെ വാദം സ്ഥാപിക്കാന്‍ സകല കിതാബും പരതി നോക്കിയ ശിര്‍ക്കാരോപകര്‍ തങ്ങള്‍ക്കനുകൂലമായ ഉദ്ധരണികാളൊന്നും കിട്ടാതെ വന്നപ്പോള്‍.. ആദര്‍ശ സ്നേഹികളായ ജനങ്ങള്‍ക്ക്‌ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി അവസാനമായി പയറ്റിയ അടവാണ് ഷെയ്ഖ്‌ അല്‍ബാനിയുടെ വിശദീകരണവും ലിജ്നതുദ്ദാഇമയുടെ ഫത്‘വയും.. ഇതില്‍ ഷെയ്ഖ്‌ അല്‍ബാനിയുടെ വിശദീകരണവുമായി ബന്ധപ്പെട്ട് ഇവര്‍ നടത്തിയിട്ടുള്ള ദുര്‍വ്യാഖ്യാനമാണ് ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ലിജ്നയുടെ ഫതവയുമായി ബന്ധപ്പെട്ട് പിന്നീടൊരവസരത്തില്‍ ചര്‍ച്ച ചെയ്യാം ഇന്‍ ഷാ അല്ലാഹ് .....

അഹ്ലുസുന്നത്ത് പ്രമാണങ്ങളെ സമീപിക്കുന്ന രീതി:

ഷെയ്ഖ് അല്‍ബാനിയുടെ വിശദീകരണം ചര്‍ച്ച ചെയ്യുന്നതിന് മുന്പ് നാം പൊതുവായ ഒരു തത്വം മനസ്സിലാക്കേണ്ടതുണ്ട്.. പ്രമാണങ്ങളെയും പണ്ഡിതന്മാരുടെ വാക്കുകളെയും നാം സമീപിക്കേണ്ടത് വിഷയം പഠിക്കുവാനും മനസ്സിലാക്കുവാനും വേണ്ടിയാകണം. ഒരിക്കലും തന്നെ നാം മനസ്സിലുറപ്പിച്ച ഒരു വിശ്വാസത്തിനും അഭിപ്രായത്തിനും തെളിവ് കണ്ടെത്താന്‍ വേണ്ടിയാകരുത്. ഷെയ്ഖ്‌ ഇബ്നു ഉസൈമീന്‍ റഹിമഹുല്ലാഹ്  സൂചിപ്പിക്കാറുണ്ട് :
" استدل ثم اعتقد ولا تعتقد ثم تستدل فتضل "
" . തെളിവും പ്രമാണവും നോക്കി
നിന്‍റെ വിശ്വാസം സ്വീകരിക്കുകയാണ് വേണ്ടത്, മറിച്ച് നീയൊരു വിശ്വാസം മനസ്സിലുറപ്പിച്ച ശേഷം അതിനു നീ തെളിവന്ന്വേഷിക്കുകയല്ല ചെയ്യേണ്ടത്, അപ്രകാരം ചെയ്‌താല്‍ നീ സന്മാര്ഗത്തില്‍ നിന്നും പിഴച്ചു പോകും".
അതെ...
തങ്ങളുടെ വാദങ്ങള്‍ക്കനുസരിച്ചു പ്രമാണങ്ങളെ വളച്ചൊടിക്കുന്നവരായിക്കൊണ്ടാണ് ബിദ്അത്തുകാരെല്ലാം കടന്നു വന്നത്.  അത് കൊണ്ട് തങ്ങളുടെ വാദങ്ങള്‍ക്ക് വേണ്ടി പ്രമാണങ്ങളെയും പണ്ഡിതന്മാരുടെ വാക്കുകളെയും വളച്ചൊടിക്കുന്നവരെ ശ്രദ്ധയില്‍ പെട്ടാല്‍ അവരുടെ കയ്യില്‍ ആദര്‍ശമില്ലെന്നു മനസ്സിലാക്കാം....
ഇനി വിഷയം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യണമെന്ന സദുദ്ധേശത്തോടെ പണ്ഡിതന്മാരുടെ വാക്കുകളെ സമീപിക്കുന്നതു കൊണ്ടു മാത്രം അവര്‍ രേഖപ്പെടുത്തിയത് മനസ്സിലാക്കാന്‍ സാധിച്ചു കൊള്ളണമെന്നില്ല.. മറിച്ച് അതോടൊപ്പം അവര്‍ ഉപയോഗിക്കുന്ന പ്രയോഗങ്ങള്‍, അവര്‍ അതു രേഖപ്പെടുത്തിയ സാഹചര്യം, അവര്‍ തെളിവു പിടിക്കുന്ന രീതി, അവര്‍ ഉപയോഗിക്കുന്ന പദങ്ങളുടെ അര്‍ത്ഥം, അവര്‍ ചര്‍ച്ച ചെയ്യുന്ന വിഷയം, അവര്‍ മറ്റു ഗ്രന്ഥങ്ങളില്‍ തത് വിഷയവുമായി ബന്ധപ്പെട്ടു രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ തുടങ്ങിയവയെല്ലാം പരിഗണിക്കേണ്ടതുണ്ട്. തങ്ങളുടെ വാദം സ്ഥാപിക്കുന്നതിന് പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങള്‍ പരിശോധിക്കുന്നവര്‍ക്ക് ഇതൊന്നും നോക്കേണ്ടതില്ലല്ലോ...


ഇനി ഷെയ്ഖ്‌ അല്‍ബാനിയുടെ വിശദീകരണത്തിലേക്ക് കടക്കട്ടെ…. നേരത്തെ സൂചിപ്പിച്ച കാര്യം മനസ്സില്‍ ഓര്‍ത്തു കൊണ്ട് വളരെ വിശാല ഹൃദയത്തോട് കൂടി  വിഷയം കൃത്യമായി മനസ്സിലാക്കാന്‍ ശ്രമിക്കുക...

‘ഇബാദന്‍ ലാ നറാഹും’ എന്നത് സൂചിപ്പിക്കുന്നത് ആരെയാണു?.

അല്‍ബാനി പറയുന്നു:
("فإن لله عبادا في الأرض لا نراهم"، وهذا الوصف إنما ينطبق على الملائكة أوالجن ، لأنهم الذين لا نراهم عادة)  
(“നമുക്ക് കാണാന്‍ സാധിക്കാത്ത അടിമകള്‍ അല്ലാഹുവിനു ഭൂമിയിലുണ്ട്”..-നമുക്ക് കാണാന്‍ സാധിക്കാത്ത- എന്ന വിശേഷണം മലക്കുകള്‍ക്കും ജിന്നുകള്‍ക്കും മാത്രമേ ചേരുകയുള്ളൂ, കാരണം അവരാണ് സാധാരണ നമുക്ക് കാണാന്‍ സാധിക്കാത്ത അടിമകള്‍).

എന്നാല്‍ ഒരു റിപ്പോര്‍ട്ടില്‍  (യാ
ഇബാദല്ലാഹ്) എന്നത് കൊണ്ടുള്ള വിവക്ഷ മലക്കുകള്‍ ആണെന്ന് വന്നത് കൊണ്ട്. (യാ ഇബാദല്ലാഹ്) എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് മലക്കുകളാണെന്ന് അദ്ദേഹം പരിമിതപ്പെടുത്തുകയും ചെയ്തു. ആയതിനാല്‍(യാ ഇബാദല്ലാഹ്) എന്നത് കൊണ്ട് മലക്കുകളെ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആ ഹദീസില്‍ ശിര്‍ക്ക് വരുന്നില്ല. അതു കൊണ്ട് അമല്‍ ചെയ്തവര്‍ ശിര്‍ക്ക് ചെയ്തവരുമല്ല എന്നാണു ഷെയ്ഖ്‌ അല്‍ബാനി രേഖപ്പെടുത്തിയത്.  ഇത് ഏറെക്കുറെ എല്ലാവര്‍ക്കുമറിയാമല്ലോ....
 
എങ്കില്‍ ശിര്‍ക്കാരോപകരുടെ വാദപ്രകാരം അല്‍ബാനിയുടെ വിശദീകരണവും ശിര്‍ക്കല്ലേ ??

   ശിര്‍ക്കാരോപകരുടെ വാദമനുസരിച്ച് അവിടെ 'മലക്ക്' പെടും എന്ന് പറഞ്ഞാലും 'ജിന്ന്' പെടും എന്ന് പറഞ്ഞാലും അത് ശിര്‍ക്കാകും... ആ നിലക്ക് ശിര്‍ക്കാരോപകരുടെ വാദമനുസരിച്ച് ഷെയ്ഖ്‌ അല്‍ബാനി(റ) പറഞ്ഞതും ശിര്‍ക്കാണ്‌ എന്ന് വരും... അല്‍ബാനി(റ) പറഞ്ഞതും  ശിര്‍ക്കാണ്‌ എന്ന് വാദമുള്ളവര്‍  അത് മറച്ചു വച്ച് അദ്ധേഹത്തിന്‍റെ വരികള്‍ തങ്ങള്‍ക്കനുകൂലമാണ്  എന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ ദുരുദ്ദേശമില്ലേ  ?!
……  ഇമാം അഹ്മദ്(റ) അമല്‍ ചെയ്തത് എടുത്തു കൊടുക്കുകയും .. അദ്ധേഹത്തിന്റെ (‘യാ ഇബാദല്ലാഹ്’ എന്ന വിളിയില്‍) പ്രവര്‍ത്തിയില്‍ ശിര്‍ക്ക് വരുന്നില്ലെന്ന് സ്ഥാപിക്കുകയുമാണല്ലോ ഷെയ്ഖ്‌ അല്‍ബാനി ചെയ്തിട്ടുള്ളത്. അതോടൊപ്പം തന്നെ ഇബ്നു അബ്ബാസ്(റ)വില്‍ നിന്നും വന്നിട്ടുള്ള റിപ്പോര്‍ട്ടില്‍ അത് കൊണ്ടുള്ള ഉദ്ദേശം മലക്കുകള്‍ ആണ് എന്ന് കൃത്യമായി പരാമര്‍ശിക്കപ്പെട്ടതിനാല്‍ അവിടെ (ഇബാദല്ലാഹ്) എന്നത് കൊണ്ടുള്ള ഉദ്ദേശം മലക്കുകളില്‍ അദ്ദേഹം പരിമിതപ്പെടുത്തുകയും ചെയ്തു. വിഷയങ്ങള്‍ പഠിക്കാന്‍ വേണ്ടിയായിരുന്നു ശിര്‍ക്കാരോപകര്‍ അല്‍ബാനി റഹിമഹുല്ലയുടെ വിശദീകരണം വായിച്ചതെങ്കില്‍, " യാ ഇബാദല്ലാഹ്" എന്ന ഹദീസ് സ്വഹീഹാണ് എന്ന നിലക്ക് അമല്‍ ചെയ്ത പണ്ഡിതന്മാര്‍ ശിര്‍ക്ക് ചെയ്തവരല്ല എന്നും.. അവിടെ  (ഇബാദല്ലാഹ്) എന്നത് മലക്കുകലാണെന്നും... ആ ഹദീസിന്‍റെ മത്നില്‍ ശിര്‍ക്ക് വരുന്നില്ല എന്നുമായിരുന്നു അവര്‍ പറയേണ്ടിയിരുന്നത്.. പക്ഷെ തങ്ങളുടെ വാദപ്രകാരം ഷെയ്ഖ്‌ അല്‍ബാനി(റ) പറഞ്ഞതും ശിര്‍ക്കായിത്തീരും എന്ന സത്യം മൂടി വച്ച് അദ്ധേഹത്തിന്‍റെ (ശിര്‍ക്കുന്‍ ബയ്യിന്‍) എന്ന പരാമര്‍ശത്തെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് തങ്ങളുടെ വാദം അല്ബാനിയിലേക്ക് അടിച്ചേല്‍പിക്കാനാണ് ശിര്‍ക്കാരോപകര്‍ ശ്രമിച്ചത്.

അവരോടൊരു ചോദ്യം: നിങ്ങളുടെ വാദപ്രകാരം ഷെയ്ഖ്‌ അല്‍ബാനി എഴുതിയത് ശിര്‍ക്കാണോ ? ആണെങ്കില്‍ പിന്നെ എന്തിനു നിങ്ങള്‍ അദ്ധേഹത്തിന്‍റെ ഗ്രന്ഥത്തില്‍ ആ ഹദീസുമായി ബന്ധപ്പെട്ട് അദ്ദേഹം നല്‍കിയ വിശദീകരണത്തിലെ ചില പദങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് തങ്ങളുടെ വാദമാണ് അല്‍ബാനിക്ക് എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു ?!
 
അല്‍ബാനി(റ) തന്‍റെ വിശദീകരണത്തില്‍ പറയുന്നത്:  ആ ഹദീസ് ദുര്‍ബലമാണ്. എന്നാല്‍ ആ ഹദീസിന്റെ മത്നില്‍ ശിര്‍ക്കില്ല... ‘യാ ഇബാദല്ലാഹ്’ എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് മനുഷ്യരെയല്ല.... ഇബ്നു അബ്ബാസ്(റ) റിപ്പോര്‍ട്ട്ചെയ്ത ഹദീസ് പ്രകാരം അവര്‍ മലക്കുകളാണ്..... ആ ഹദീസ് സ്വഹീഹാണെന്ന നിലക്ക് അമല്‍ ചെയ്ത ഇമാമീങ്ങളൊന്നും ശിര്‍ക്ക് ചെയ്തവരല്ല.. രിജാലുല്‍ ഗയ്ബ് എന്ന് വിളിക്കപ്പെടുന്ന മുസ്ലിം ജിന്നുകളും മനുഷ്യരുമാണ് അവിടെ ഉദ്ദേശിക്കപ്പെടുന്നതെങ്കില്‍ അതു വ്യക്തമായ ശിര്‍ക്കാണ്‌....എന്നതാണ്.
 
ശിര്‍ക്കാരോപകര്‍ പറയുന്നതാകട്ടെ: ‘യാ ഇബാദല്ലാഹ്’ എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് മനുഷ്യരാണെങ്കില്‍ അതില്‍ ശിര്‍ക്കില്ല.... മലക്കുകളെ ഉദ്ദേശിച്ചു കൊണ്ടാണ് ‘യാ ഇബാദല്ലാഹ്’ എന്ന് പറയുന്നതെങ്കില്‍ അതു ശിര്‍ക്കാണ്‌.... ‘നമുക്ക് കാണാന്‍ സാധിക്കാത്ത അടിമകള്‍’ എന്ന പ്രയോഗമുള്ളത് കൊണ്ട് തന്നെ ആ ഹദീസിന്‍റെ മത്നില്‍ ശിര്‍ക്കുണ്ട്..... അതനുസരിച്ച് പ്രവര്‍ത്തിച്ചവരെ പേരെടുത്ത് പറഞ്ഞ് മുശ്രിക്കാക്കുന്ന പരിപാടി ഞങ്ങള്‍ക്കില്ല എങ്കിലും ആ ഹദീസ് കൊണ്ട് ആര് അമല്‍ ചെയ്തിട്ടുണ്ടെങ്കിലും, ഏതു ഇമാം ചെയ്തിട്ടുണ്ടെങ്കിലും  അതു ശിര്‍ക്കാണ്‌.... ‘യാ ഇബാദല്ലാഹ്’ എന്നതില്‍ മലക്കും മുസ്ലിം ജിന്നും പെടും എന്ന് പറഞ്ഞവരെല്ലാം ശിര്‍ക്ക് പ്രചരിപ്പിക്കുന്നവരും  ബഹിഷ്കരിക്കപ്പെ
ടേണ്ടവരുമാണ്....

രണ്ടും തമ്മിലുള്ള അന്തരം ഞാന്‍ പറഞ്ഞു തരേണ്ടതില്ലല്ലോ..
... ഇവിടെയാണ്‌ പ്രശ്നം... വിഷയം പഠിക്കാനല്ല,  മറിച്ച് തങ്ങളുടെ വാദത്തിനു പറ്റിയ വല്ല പദങ്ങളും കിട്ടാന്‍ വേണ്ടിയാണ് അവര്‍ അല്‍ബാനിയുടെ വിശദീകരണം മറിച്ചു നോക്കിയത് എന്നത് വ്യക്തം. ഷെയ്ഖ്‌ അല്‍ബാനിയുടെ അതേ കാഴ്ച്ചപ്പാടുള്ളവര്‍ക്കെതിരെ ശിര്‍ക്കാരോപിക്കാന്‍ വേണ്ടി അദ്ധേഹത്തിന്‍റെ തന്നെ പദങ്ങള്‍ ദുരുപയോഗം ചെയ്യുക എന്നത് എത്ര ക്രൂരമാണ്.... സമസ്തയെ പോലുള്ള കക്ഷികള്‍ ചെയ്യുന്നതുപോലെ കിതാബുകളില്‍ നിന്നും തങ്ങള്‍ക്കനുകൂലമായി ദുര്‍വ്യാഖ്യാനിക്കാനുതകുന്ന പദങ്ങള്‍ കണ്ടെത്തി പണ്ഡിതന്മാരുടെ വാക്കുകള്‍ക്കു വില കല്‍പ്പിക്കുന്ന ഒരു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്. അല്ലാഹു അവര്‍ക്ക് ഹിദായത്ത് നല്‍കട്ടെ... ആമീന്‍...
 

ശിർക്കുൻ ബയ്യിന് , രിജാലുൽ ഗൈബ് , എന്നീ വാക്കുകളുടേ സത്യാവസ്ഥ എന്ത്?, എന്താണ് സൂഫികളുടെ വിശ്വാസം ?

ഇനി (ശിര്‍ക്കുന്‍ ബയ്യിന്‍) എന്നത് കൊണ്ട് എന്താണ് ഷെയ്ഖ്‌ അല്‍ബാനി റഹിമഹുല്ലാഹ് ഉദ്ദേശിക്കുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് :

സലഫീ പണ്ടിതന്മാരെല്ലാം ഈ ഹദീസിനെ വിശദീകരിച്ചത് ഈ ഹദീസിനെ മറയാക്കി ശിര്‍ക്ക് ചെയ്യുകയും ശിര്‍ക്ക് സ്ഥാപിക്കുകയും ചെയ്യുന്ന സൂഫികളുടെ വാദത്തെ എതിര്‍ക്കാന്‍ വേണ്ടിയാണ്.  അത് തന്നെയാണ് ഷെയ്ഖ്‌ അല്ബാനിയും ചെയ്തത്....

 സൂഫികള്‍ക്കെതിരെയുള്ള അദ്ധേഹത്തിന്‍റെ സമര്‍ത്ഥനം മനസ്സിലാക്കാന്‍ അദ്ധേഹത്തിന്‍റെ സമര്‍ത്ഥന രീതി മനസ്സിലാക്കുക അനിവാര്യമാണ്.

1-അല്‍ബാനിയുടെ സമര്‍ത്ഥന രീതി :
സലഫീ പണ്ഡിതന്മാര്‍ ഷെയ്ഖ്‌ അല്ബാനിയെ പരിചയപ്പെടുത്താറുള്ളത് തന്നെ 'ശദീദുല്‍ ഹുജ്ജ' എന്നാണു. അഥവാ തെളിവ് പിടിക്കുന്നതില്‍ വളരെ കണിശത പുലര്‍ത്തുന്നതും അതുപോലെത്തന്നെ എതിരഭിപ്രായക്കാരുടെ വാദത്തെ മുളയിലേ നുള്ളുന്നതുമായിരിക്കും അദ്ദേഹത്തിന്‍റെ വാക്കുകള്‍. വളരെ വിശദമായ ചര്‍ച്ചകളിലേക്ക് കടക്കാതെ തര്‍ക്ക വിഷയത്തിലുള്ള തന്‍റെ വീക്ഷണം വ്യക്തമാക്കുകയാണ് അദ്ധേഹം ചെയ്യാറുള്ളത്. ജിന്നുകളുമായുള്ള മനുഷ്യന്‍റെ ബന്ധത്തെ കുറിച്ചോ... ജിന്നുകളെ ഭൌധിക സഹായങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെക്കുരിച്ചോ ഒന്നുമല്ല ഇവിടെ ഷെയ്ഖ്‌ അല്‍ബാനി(റ) ചര്‍ച്ച ചെയ്യുന്നത്. (അത്തരം വിഷയങ്ങള്‍ ഷെയ്ഖ്‌ അല്‍ബാനി വേറെ ചര്‍ച്ച ചെയ്തിട്ടുണ്ട്. അത് ഈ ചര്‍ച്ചയുടെ അവസാനത്തില്‍ നാം മനസ്സിലാക്കും ഇന്‍ ഷാ അല്ലാഹ്...) മറിച്ച് ഈ ഹദീസ് മറയാക്കി ശിര്‍ക്കിന് തെളിവ് കണ്ടെത്തുന്ന സൂഫികളുടെ വാദത്തെയാണ് അദ്ദേഹം ഇവിടെ ഖണ്ഡിക്കുന്നത്.  അതുകൊണ്ടു തന്നെ സൂഫികളുടെ വാദമെന്തെന്നതാണ് ഇനി നാം മനസ്സിലാക്കേണ്ടത്.

രിജാലുല്‍ ഗയ്ബ്, സൂഫികളുടെ വിശ്വാസം:

സൂഫികളുടെ വാദമനുസരിച്ച് (യാ ഇബാദല്ലാഹ്) എന്നത് കൊണ്ടുള്ള ഉദ്ദേശം എവിടെ
നിന്ന് എപ്പോള്‍ വിളിച്ചാലും കേള്‍ക്കുകയും ഉത്തരം തരുകയും ചെയ്യുന്ന മനുഷ്യരും ജിന്നുകളുമാണ് എന്നതാണ്. ആ ഉദ്ദേശത്തിലാണ് അവര്‍ "യാ ഇബാദല്ലാഹ്" എന്ന് വിളിക്കാറുള്ളതും ആ ഹദീസ് കൊണ്ട് തെളിവ് പിടിക്കാറുള്ളതും... അങ്ങനെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന ജിന്നുകളേയും മനുഷ്യരേയും വിളിക്കുന്ന പേരാണ് രിജാലുല്‍ ഗയ്ബ്. ഇത് അഖീദയുമായി ബന്ധപ്പെട്ട് സലഫീ പണ്ഡിതന്മാര്‍ രചിച്ച ഗ്രന്ഥങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും. മനുഷ്യരെക്കുറിച്ച് മാത്രമേ രിജാലുല്‍ ഗയ്ബ് എന്ന് പറയുകയുള്ളൂ... ജിന്നുകളെക്കുറിച്ച് രിജാലുല്‍ ഗയ്ബ് എന്ന് പറയുകയില്ല എന്നാണ് ശിര്‍ക്കാരോപകര്‍ പറയാറുള്ളത്. അപ്രകാരം പറഞ്ഞാല്‍ മാത്രമേ അവര്‍ക്ക് തങ്ങളുടെ വാദം അല്‍ബാനിയിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ല്‍ബാനി ആ പദം ഉപയോഗിക്കുന്നതിനും എത്രയോ മുന്പ് ഹിജ്റ 792ല്‍ മരണമടഞ്ഞ ഇബ്നു അബീ ഇസ്സുല്‍ ഹനഫി(റ) എന്ന അഹ്ലുസ്സുന്നയുടെ പ്രമുഖ പണ്ഡിതന്‍ തന്‍റെ ശറഹുല്‍ അഖീദത്തു ത്വഹാവിയയില്‍ പറയുന്നത് കാണുക:
“(
وأن رجال الغيب هم الجن ويسمون رجالا كما قال تعالى : (وأنه كان رجال من الإنس يعوذون برجال من الجن فزادوهم رهقا
രിജാലുല്‍ ഗയ്ബ് എന്നത് ജിന്നുകളാണ്. അവര്‍ ‘രിജാല്‍’ എന്നു വിളിക്കപ്പെടുന്നു. അല്ലാഹു പറയുന്നു: “ മനുഷ്യരില്‍ പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട ചില വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്) ഗര്‍വ്വ് വര്‍ധിപ്പിച്ചു” (സൂറത്തുല്‍ ജിന്ന്‍ - 6). ( ശറഹുല്‍ അഖീദത്തു ത്വഹാവിയ: പേജ് 517 )......ജിന്നുകളെ വിളിച്ചു തേടാറുള്ള സൂഫികളുടെ വിശ്വാസത്തെ പരിചയപ്പെടുത്താനായി വളരെ മുന്പ് തന്നെ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ ഉപയോഗിച്ച് വരുന്ന ഒരു പദമാണ് ‘രിജാലുല്‍ ഗയ്ബ്’ എന്നത് ഇതില്‍ നിന്നും മനസ്സിലാക്കാം.. അല്‍ബാനിയെപ്പോലെ പല സലഫീ പണ്ഡിതന്മാരും സൂഫികള്‍ വിളിച്ചു തേടാറുള്ള ജിന്നുകള്‍ക്കും മനുഷ്യര്‍ക്കും ഒരുപോലെ ‘രിജാലുല്‍ ഗയ്ബ്’ എന്ന പദം ഉപയോഗിക്കാറുണ്ട്. എവിടെ നിന്നും എപ്പോള്‍ വിളിച്ചാലും തന്‍റെ വിളിക്ക് ഉത്തരം ചെയ്യുമെന്ന നിലക്കാണ് സൂഫികള്‍ അവരെ വിളിക്കാറുള്ളത്. ആ നിലക്ക് അവര്‍ വിളിച്ചു തേടുന്ന ജിന്നുക്ള്‍ക്കും മനുഷ്യര്‍ക്കും ഉപയോഗിക്കുന്ന പേരാണ് ‘രിജാലുല്‍ ഗയ്ബ്’.
സൂഫികളുടെ വികലമായ വിശ്വാസം
എത്രത്തോളമെന്നാല്‍  ആഴ്ചയിലെ ഓരോ ദിവസങ്ങളിലും വിളിച്ചു പ്രാര്‍ഥിക്കേണ്ട ഓരോ ജിന്നുകളുടെയും പേര് വരെ സൂഫി ഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും... ഇങ്ങനെ എവിടെ നിന്ന് എപ്പോള്‍ വിളിച്ചാലും, തന്‍റെ വിളി കേള്‍ക്കുകയും അതിനുത്തരം നല്‍കുകയും ചെയ്യുമെന്ന നിലക്ക് ജിന്നുകളെയും മനുഷ്യരെയും വിളിച്ചു പ്രാര്‍ഥിക്കാന്‍ ആണ് സൂഫികള്‍ ഈ ഹദീസ് തെളിവ് പിടിക്കാറുള്ളത്. അത്തരത്തില്‍ ‘രിജാലുല്‍ ഗയ്ബി’നെ ഉദ്ദേശിച്ചു കൊണ്ട് വിളിക്കുന്ന സൂഫികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചാണ് 'ശിര്‍ക്കുന്‍ ബയ്യിന്‍' വ്യക്തമായ ശിര്‍ക്ക് ആണ് എന്ന് ഷെയ്ഖ്‌ അല്‍ബാനി പറഞ്ഞത്. എന്നാല്‍ തങ്ങളുടെ വാദം സ്ഥാപിക്കാനായി മനുഷ്യരെക്കുറിച്ച് മാത്രമേ ‘രിജാലുല്‍ ഗയ്ബ്’ എന്നു പറയുകയുള്ളൂ എന്നു പുളിക്കല്‍ മുഖാമുഖത്തിലും, തിരുവന്തപുരം മുഖാമുഖത്തിലും ഹനീഫ മൌലവിയും മറ്റും വാദിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. അല്ലാഹു അദ്ധേഹത്തിന് സത്യം തുറന്നു പറയാനുള്ള സന്മനസ്സ് നല്‍കട്ടെ....

 …… ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഷെയ്ഖ്‌ അല്‍ബാനി 'ശദീദുല്‍ ഹുജ്ജ' ആയതു കൊണ്ട് 'യാ ഇബാദല്ലാഹ്' എന്നത് മലക്കുകള്‍ ആണ് എന്ന് വന്ന റിപ്പോര്‍ട്ട്‌ ഉദ്ധരിച്ച് അതിനെ മലക്കുകളില്‍ പരിമിതപ്പെടുത്തുകയാണ് ചെയ്തത്.....സൂഫികള്‍ വിളിച്ചു തെടാറുള്ള ‘രിജാലുല്‍ ഗയ്ബ്’ മനുഷ്യരിലും ജിന്നിലും പെടുന്നവരാണല്ലോ..... എന്നാല്‍ ‘യാ ഇബാദല്ലാഹ്’ എന്നത് മലക്കുകളില്‍ പരിമിതമാണെന്നിരിക്കെ രിജാലുല്‍ ഗയ്ബ് അതില്‍ പെടുമോ എന്ന ചര്‍ച്ച പോലും വരുന്നില്ല.... അതു കൊണ്ട് സൂഫികള്‍ക്കതില്‍ തെളിവുണ്ടോ എന്നു നോക്കാനുള്ള സാധ്യത പോലും ഇല്ല.... ഇതാണ്അല്‍ബാനിയുടെ സമര്‍ത്ഥനം... കൂടാതെ രിജാലുല്‍ ഗയ്ബിനെ അവിടെ ഉദ്ദേശിക്കുന്നത് വ്യക്തമായ ശിര്‍ക്കാണ്‌ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“യാ ഇബാദല്ലാഹ്” എന്നത് മലക്കുകളെക്കുറിച്ചാണ് എന്ന ഹദീസ് വന്നില്ലായിരുന്നുവെങ്കിലും അല്‍ബാനി(റ) ‘രിജാലുല്‍ ഗയ്ബി’നെ ഉദ്ദേശിച്ചു കൊണ്ട് വിളിക്കുന്നത് വ്യക്തമായ ശിര്‍ക്കാണ്‌ എന്നു പറയുമായിരുന്നു. ഒരിക്കലും തന്നെ മലക്കുകളെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കപ്പെട്ട ഹദീസി
നെ അവലംഭമാക്കിയല്ല ഷെയ്ഖ്‌ അല്‍ബാനി 'രിജാലുല്‍ ഗയ്ബ്’ എന്ന നിലക്ക് വിളിക്കപ്പെടുന്ന മുസ്ലിം ജിന്നുകളോ മനുഷ്യരോ ആണ് അവിടെ ഉദ്ദേശിക്കപ്പെടുന്നതെങ്കില്‍ അത് 'ശിര്‍ക്കുന്‍ ബയ്യിന്‍' ആണ് എന്ന് പറഞ്ഞത്.. ഇത് വളരെ വ്യക്തമാണ്.

ഈ ഹദീസിന്റെ വിശദീകരനത്തിലെ അല്‍ബാനിയുടെ ഘണ്ഠനം ഒന്നുകൂടെ വ്യക്തമാക്കാം:

ആ ഹദീസിലെ ‘യാ ഇബാദല്ലാഹ്’ എന്നത് അദ്ധേഹം എടുത്ത് കൊടുത്തു. ശേഷം ഹദീസിന്റെ ബാക്കി: ‘ഇബാദന്‍ ലാ നറാഹും’ അഥവാ നമുക്ക് കാണാന്‍ ‘സാധിക്കാത്ത അടിമകള്‍’ എന്ന വാക്ക് എടുത്ത് കൊടുത്തതിനു ശേഷം ആ വിളിയില്‍ മനുഷ്യന്‍ പെടാനുള്ള സാധ്യത അദ്ദേഹം ഇല്ലാതാക്കി.
("فإن لله عبادا في الأرض لا نراهم"، وهذا الوصف إنما ينطبق على الملائكة أوالجن ، لأنهم الذين لا نراهم عادة)  
(“നമുക്ക് കാണാന്‍ സാധിക്കാത്ത അടിമകള്‍ അല്ലാഹുവിനു ഭൂമിയിലുണ്ട്”..-നമുക്ക് കാണാന്‍ സാധിക്കാത്ത- എന്ന വിശേഷണം മലക്കുകള്‍ക്കും ജിന്നുകള്‍ക്കും മാത്രമേ ചേരുകയുള്ളൂ, കാരണം അവരാണ് സാധാരണ നമുക്ക് കാണാന്‍ കഴിയാത്ത അടിമകള്‍).
ആദ്യം തന്നെ മനുഷ്യരെ അതില്‍ നിന്നും ഒഴിവാക്കുക വഴി സൂഫികള്‍ വിളിച്ചു തേടാറുള്ള മനുഷ്യര്‍ അതില്‍ പെടുമോ എന്ന ചര്‍ച്ച തന്നെ അദ്ദേഹം ഇല്ലാതാക്കി.
അദ്ദേഹം പറയുന്നു:
(
فليس فيه دليل على جواز الإستغاثة بالموتى من الأولياء والصالحين ،لأنهما صريحان بأن المقصود ب"عباد الله" فيهما خلق  من غير البشر)
(ഇനി അതില്‍ മരിച്ചു പോയ ഔലിയാക്കളോടോ സ്വാലിഹീങ്ങളോടോ സഹായാര്‍ത്ഥന നടത്താന്‍ തെളിവില്ല. കാരണം മനുഷ്യരല്ലാത്ത സ്രിഷ്ടികളെയാണ് അവിടെ ഉദ്ദേശിക്കപ്പെടുന്നത് എന്നത് വളരെ വ്യക്തമാണ്). സൂഫികള്‍ ‘രിജാലുല്‍ ഗയ്ബ്’ എന്ന നിലക്ക് വിളിച്ചു തെടാറുള്ള മനുഷ്യര്‍ ‘യാ ഇബാദല്ലാഹ്’ എന്നതില്‍ പെടുമോ എന്ന ചര്‍ച്ച പോലും അസ്ഥാനത്താണ്. കാരണം ‘രിജാലുല്‍ ഗയ്ബ്’ എന്നല്ല ഒരു മനുഷ്യരും അതില്‍ പെടില്ല... ഇതാണ് ഒന്നാമത്തെ സമര്‍ത്ഥനം.

ശേഷം ‘ഇബാദല്ലാഹ്’ എന്നത് മലക്കുകലാണ് എന്നു പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് എടുത്ത് കൊടുത്തു.

(إن لله ملائكة في الأرض سوى الحفظة ............)

 ആ റിപ്പോര്‍ട്ട് ഉദ്ധരിച്ചതിനു ശേഷം ‘യാ ഇബാദല്ലാഹ്’ എന്നതിനെ അദ്ദേഹം മലക്കുകളില്‍ പരിമിതപ്പെടുത്തി... അതോടെ സൂഫികള്‍ രിജാലുല്‍ ഗയ്ബ് എന്ന നിലക്ക് വിളിച്ചു തേടുന്ന ജിന്നുകള്‍ അതില്‍ പെടുമോ എന്ന ചര്‍ച്ചക്കും പ്രസക്തിയില്ലാതായി... തുടര്‍ന്ന് ‘രിജാലുല്‍ ഗയ്ബ്’ എന്ന നിലക്ക് വിളിക്കപ്പെടുന്ന മുസ്ലിം ജിന്നുകളെയോ മനുഷ്യരെയോ ആണ് ‘ഇബാദല്ലാഹ്’ എന്ന വിളി കൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെങ്കില്‍ അതു വ്യക്തമായ ശിര്‍ക്കാണ്‌ എന്നദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.


ഇനിയാണ് തങ്ങളുടെ വാദം സ്ഥാപിക്കാന്‍ വേണ്ടി അത് വളച്ചൊടിച്ചവര്‍ ആ വിശദീകരണത്തിന്‍റെ അര്‍ത്ഥത്തില്‍ നടത്തിയ കൃത്രിമം നിങ്ങള്‍ മനസ്സിലാക്കേണ്ടത്....

ശിര്‍ക്കാരോപകരുടെ ദുര്‍വ്യാഖ്യാനം :

فلا يجوز أن يلحق بهم المسلمون
من الجن أو الإنس ممن يسمونهم برجال الغيب من الأولياء و الصالحين ، سواء كانوا أحياء أو أمواتا

 
യഥാര്‍ത്ഥ അര്‍ഥം : ' ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആകട്ടെ, ഔലിയാക്കളിലും സ്വാലിഹീങ്ങളിലും പെട്ട രിജാലുല്‍ ഗയ്ബ് എന്ന് വിളിക്കപ്പെടുന്ന മുസ്ലിം ജിന്നുകളെയോ മനുഷ്യരെയോ അവരോടൊപ്പം ചേര്‍ക്കാന്‍ പാടില്ല, കാരണം അത് വ്യക്തമായ ശിര്‍ക്കാണ്‌ "

ഇതിന് ശിര്‍ക്കാരോപകര്‍ നല്‍കിയ അര്‍ഥം : 'മുസ്ലിം ജിന്നുകളെയോ……  ഔലിയാക്കളിലും സ്വാലിഹീങ്ങളിലും പെട്ട, രിജാലുല്‍ ഗയ്ബ് എന്ന് വിളിക്കപ്പെടുന്നജീവിച്ചിരിക്കുന്നതോ മരണമടഞ്ഞതോ ആയ   മനുഷ്യരെയോ അവരോടൊപ്പം ചേര്‍ക്കാന്‍ പാടില്ല, കാരണം അത് വ്യക്തമായ ശിര്‍ക്കാണ്‌ ".

 ഇവിടെ ഇങ്ങനെ ഒരു കൃത്രിമം കാണിച്ചതിന് കാരണം 'യാ ഇബാദല്ലാഹ്' എന്നതില്‍ മുസ്ലിം ജിന്നുകള്‍ പെടും എന്ന് പറയുന്നത് ശിര്‍ക്കാണെന്ന് അല്‍ബാനി പറഞ്ഞിരിക്കുന്നു എന്ന് പറയാന്‍ വേണ്ടി മാത്രമാണ്. ആ അര്‍ത്ഥം വരുത്തിത്തീര്‍ക്കാനാണ് ‘രിജാലുല്‍ ഗയ്ബ്’ എന്നു വിളിക്കപ്പെടുന്നത് മനുഷ്യര്‍ മാത്രമാണ് ജിന്നുകള്‍ അതില്‍ പെടില്ല എന്നു പുളിക്കല്‍ മുഖാമുഖത്തിലും തിരുവനന്തപുരം മുഖാമുഖത്തിലുമെല്ലാം ശിര്‍ക്കാരോപകര്‍ ആവര്‍ത്തിച്ചത്. എന്നാല്‍ “രിജാലുല്‍ ഗയ്ബ്” എന്നത് ജിന്നുകള്‍ക്കും പ്രയോഗിക്കുമെന്നത് ഹിജ്റ 792ല്‍ മരണപ്പെട്ട ഇമാം ഇബ്നു അബീ ഇസ്സ് തന്‍റെ ഗ്രന്ഥത്തില്‍ രേഘപ്പെടുതിയത് നിങ്ങള്‍ വായിച്ചുവല്ലോ..

  ഇനി അതിനു
ശേഷം അല്‍ബാനി പറയുന്ന വാചകം കൂടി വായിച്ചാല്‍ അദ്ദേഹം ഉദ്ദേശിക്കുന്നതെന്ത് എന്ന് മനസ്സിലാകും:

فإن الاستغاثة بهم و طلب العون منهم شرك بين لأنهم لا يسمعون الدعاء،
و لو سمعوا لما استطاعوا الاستجابة و تحقيق الرغبة

 അവരോടു ഇസ്തിഗാസ ചെയ്യുന്നതും അവരില്‍ നിന്നും  സഹായം ആവശ്യപ്പെടുന്നതും വ്യക്തമായ ശിര്‍ക്കാണ്‌... കാരണം അവര്‍ക്ക് ആ വിളി കേള്‍ക്കാന്‍ സാധിക്കുകയില്ല.. ഇനി കേള്‍ക്കുമെന്ന് സങ്കല്പിച്ചാല്‍ തന്നെ അവര്‍ക്കതിനു ഉത്തരം നല്‍കാനോ ആ ചോദിക്കപ്പെട്ട കാര്യം സാധിച്ചു കൊടുക്കാനോ സാധിക്കില്ല “
ഇവിടെ സൂഫികള്‍ രിജാലുല്‍
ഗയ്ബ് എന്നാ നിലക്ക് വിളിച്ചു തേടുന്ന മുസ്ലിം ജിന്നുകളെയും മനുഷ്യരേയുമാണ് അല്‍ബാനി ഉദ്ദേശിച്ചത് എന്ന് വ്യക്തം.......

 (കാരണം അവര്‍ക്ക് ആ വിളി കേള്‍ക്കാന്‍ സാധിക്കുകയില്ല.. ഇനി കേള്‍ക്കുമെന്ന് സങ്കല്പിച്ചാല്‍ തന്നെ അവര്‍ക്കതിനു ഉത്തരം നല്‍കാനോ ആ ചോദിക്കപ്പെട്ട കാര്യം സാധിച്ചു കൊടുക്കാനോ സാധിക്കില്ല )....  എന്ന വാചകത്തില്‍ നിന്നും തന്നെ വ്യക്തമാണ് എവിടെ നിന്ന് എപ്പോള്‍ വിളിച്ചാലും കേള്‍ക്കുകയും ഉത്തരം ചെയ്യുകയും ചെയ്യും എന്ന വിശ്വാസത്തോടെ സൂഫികള്‍ വിളിക്കാറുള്ള 'രിജാലുല്‍ ഗയ്ബിനെ' ഉദ്ദേശിച്ചാണ് ഷെയ്ഖ്‌ അല്‍ബാനി ഇവിടെ 'ശിര്‍ക്കുന്‍ ബയ്യിന്‍' എന്ന് പറഞ്ഞത്. ‘രിജാലുല്‍ ഗയ്ബ്’ എന്നത് സൂഫികള്‍ വിളിച്ചു തേടുന്ന മനുഷ്യര്‍ക്കും ജിന്നുകള്‍ക്കും ഒരുപോലെ ഉപയോഗിക്കുന്ന ഒരു പദമാണ് എന്നത് ഇമാം ഇബ്നു അബീ ഇസ്സിന്‍റെ(റ) ഗ്രന്ഥത്തില്‍ മാത്രമല്ല...  സലഫീ പണ്ഡിതര്‍ രചിച്ച അഖീദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പല ഗ്രന്ഥങ്ങളിലും നമുക്കത് കാണാന്‍ സാധിക്കും.....

ഏതായാലും ശിര്‍ക്കാരോപകരുടെ വാദമനുസരിച്ച് ഷെയ്ഖ്‌ അല്‍ബാനിയുടെ വിശദീകരണവും ശിര്‍ക്കാണ്‌ എന്നിരിക്കെ ഒരിക്കലും തന്നെ വിഷയം മനസ്സിലാക്കണം എന്ന ഉദ്ദേശത്തോടെയല്ല അവര്‍ ആ വിശദീകരണം പരിശോധിച്ചത് എന്നത് വ്യക്തമാണ് .

ശിർക്കാരോപണകർ മുമ്പ് പറഞ്ഞത് മറന്നുവോ?

ഇനി ഇതു ഇമാമീങ്ങള്‍ പറഞ്ഞാലും ആര് ചെയ്താലും അത് ശിര്‍ക്ക് തന്നെയാണ് എന്ന് പറയുന്ന ഒരു പ്രമുഖന്‍ മുന്‍പ് സൌദിയില്‍ വച്ച് നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം വിഷയം മനസ്സിലാക്കാനായി ഇവിടെ കൊടുക്കട്ടെ :
അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നിന്നും:
  "പിന്നെ ഇവിടെ ഇബാദല്ലഹ് എന്ന് പറഞ്ഞാല്‍ അത് ഈയൊരു വിഭാഗം മാത്രമാണ് എന്ന് പരിമിതപ്പെടുത്താന്‍ ഒരു റിപ്പോര്‍ട്ട്‌ അങ്ങിനെ വന്നിട്ടുണ്ട് എന്നതൊഴിച്ചാല്‍.. വേറെ 'ഇബാദല്ലാഹ്' എന്ന പദപ്രയോഗം.. 'അല്ലാന്റെ അടിമകളേ' എന്ന് പറഞ്ഞാല്‍  അത് ഇവര്‍ മാത്രമാണ് എന്ന് ഉദ്ദേശിച്ചുകൊണ്ട് പരിമിതപ്പെടുത്താന്‍ കഴിയില്ല എന്നാണു. മലാഇകത്താണ് എന്ന് വന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജിന്നും അതില്‍ ഉള്‍പ്പെടും എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അറിയാത്ത മനുഷ്യന്മാരെ ഉദ്ദേശിച്ചു കൊണ്ടും (യാ ഇബാദല്ലാഹ്) എന്ന് വിളിക്കാം എന്നതിലും പക്ഷാന്തരം ഇല്ല എന്നര്‍ത്ഥം.."

  ഇവിടെ അദ്ദേഹം പറഞ്ഞത് പോലെ ജിന്ന് അതില്‍ ഉള്‍പ്പെടും എന്ന റിപ്പോര്‍ട്ട്‌ വന്നിട്ടില്ല..  ജിന്ന് ഉള്‍പ്പെടും എന്നത് ആ ഹദീസിനെ വിശദീകരിച്ച പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയതാണ്. കാരണം കാണാന്‍ കഴിയാത്ത സൃഷ്ടി എന്നതില്‍ ജിന്നും പെടുമല്ലോ. 'ജിന്ന് അതില്‍ ഉള്‍പ്പെടും എന്ന റിപ്പോര്‍ട്ട്‌ വന്നിട്ടുണ്ട്' എന്ന പരാമര്‍ശം  ഒരുപക്ഷെ അദ്ദേഹത്തിന് തെറ്റ് പറ്റിയതായിരിക്കാം.... അതെന്തുമാവട്ടെ ....  അതില്‍ ജിന്നും പെടും അത് ശിര്‍ക്കല്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞു എന്നതാണ് ഇവിടെ പ്രസക്തമാകുന്നത്..... ഇനി അത് മലക്കുകളില്‍ പരിമിതപ്പെടുത്തി ഒരു റിപ്പോര്‍ട്ട്‌ അങ്ങനെ വന്നിട്ടുണ്ട് എന്നതൊഴിച്ചാല്‍ അതിനെ മലക്കുകളില്‍ മാത്രം പരിമിതപ്പെടുത്തേണ്ടതില്ല എന്നും അദ്ദേഹം തന്നെ പറഞ്ഞതാണ്... ഇതെല്ലാം വളരെ വ്യക്തമാനെന്നിരിക്കെ അതില്‍ ജിന്നും മലക്കും പെടും എന്നു പറഞ്ഞിരുന്ന അതേ വ്യക്തി തന്നെ ഇന്ന് മറ്റുള്ളവരുടെ മേല്‍ ശിര്‍ക്കാരോപിക്കുന്നതും മുന്‍കാല ഇമാമീങ്ങള്‍ രേഘപ്പെടുത്തിയ വീക്ഷണം അതേ പടി പറയുന്ന പണ്ടിതന്മാരെല്ലാം ബഹിഷ്കരിക്കപ്പെടേണ്ടവരാണെന്നും പറയുമ്പോള്‍ വിശ്വസിക്കാനല്പം  പ്രയാസമുണ്ട്... അന്ന് ഹഖിന് വേണ്ടി സംസാരിച്ചിരുന്ന ഇവരെ പിന്നീടെന്തോ ഒരു ദുരുദ്ദേശം പിടികൂടി എന്ന് ഞാന്‍ ബലമായി സംശയിക്കുന്നു.  സത്യം പറയാനുള്ള സന്മനസ്സ് അല്ലാഹു അവര്‍ക്ക് നല്‍കട്ടെ.. പണ്ഡിതന്മാരുടെ പേരില്‍ അവരാരോപിച്ച ആരോപണത്തിന്‍റെ  ഭയാനകത മനസ്സിലാക്കി ആദര്‍ശത്തിലേക്ക് തിരിച്ചു വരാന്‍ അവര്‍ക്കല്ലാഹു തൌഫീക്ക് നല്‍കട്ടെ .. എല്ലാവരും പ്രാര്‍ത്ഥിക്കുക ....

ജിന്നുകളും മനുഷ്യരുമായുള്ള ബന്ധം അൽബാനി(റ) തന്നെ വിശദീകരിക്കട്ടെ:


ഷെയ്ഖ്‌ അല്‍ബാനി മറ്റൊരിടത്
ജിന്നുകളുമായുള്ള മനുഷ്യന്‍റെ ഇടപെടലുകളെ കുറിച്ച് വിശദീകരിക്കുന്ന ഭാഗം നോക്കൂ, ഒരുപാട് വിഷയങ്ങള്‍ നമുക്കിതില്‍ പഠിക്കാനുണ്ട്: (ഇതിന്‍റെ audio ന്‍റെ കൈവശം ഉണ്ട്),:

മനുഷ്യന്‍ മണ്ണില്‍ നിന്നും
, ജിന്ന് തീയില്‍ നിന്നും, മലക്ക് പ്രകാശത്തില്‍ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്നത് കൊണ്ട് തന്നെ... മനുഷ്യര്‍ പരസ്പരം ഇടപഴകുന്നത് പോലെ മനുഷ്യന് ജിന്നുമായോ മലക്കുകളുമായോ ഇടപഴകാന്‍ സാധിക്കുകയില്ല എന്ന് പറഞ്ഞതിന് ശേഷം അദ്ദേഹം പറയുന്നു.

paragraph -1
: لا يمكن للإنسي أن يتعامل مع الجني بمعنى التعامل المعروف بيننا نحن البشر ، نعم . يمكن أن يكون هناك نوع من التعامل بين الإنس والجن ، كما أنه يمكن أن يكون هناك نوع من التعامل بين الإنس والملائكة أيضاً ، لكن هذا نادر نادر جداً، ولا يمكن ذلك مع الندرة إلا إذا شاء الملك وشاء الجان. أما أن يشاء الإنسي أن يتعامل معاملة ما مع ملك ما فهذا مستحيل، وأما أن يشاء الإنسي أن يتعامل مع الجني رغم أنف الجني فهذا مستحيل ؛ لأن هذا كان معجزة لسليمان عليه الصلاة والسلام ، ولذلك جاء في الحديث الصحيح في البخاري

മനുഷ്യന്മാര്‍ പരസ്പരം ബന്ധപ്പെടുന്നതു പോലെയുള്ള രീതിയില്‍ മനുഷ്യര്‍ക്ക്‌ ജിന്നുകളുമായി ബന്ധപ്പെടാന്‍  സാധിക്കില്ല. എന്നാല്‍ ചില രൂപത്തിലുള്ള ഇടപെടലുകള്‍ മനുഷ്യന്‍റെയും ജിന്നിന്‍റെയും ഇടയില്‍ സാധ്യമാണ്. മലക്കുകളുമായും മനുഷ്യന് ചില രൂപത്തിലുള്ള ഇടപെടലുകള്‍  ഇടപെടാന്‍ സാധിക്കുന്നതാണ്. പക്ഷെ അത് വളരെ വളരെ വിരളമാണ്. അത് വളരെ വിരളമാണെന്നതിലുപരി മലക്കുകളോ ജിന്നുകളോ വിചാരിച്ചാലല്ലാതെ മനുഷ്യന്‍ മാത്രം വിചാരിച്ചാല്‍ അതു സാധ്യമല്ല.  ഒരാള്‍ അയാള്‍ക്ക് തോന്നുമ്പോള്‍ മലക്കുമായി ബന്ധപ്പെടണം എന്ന് വിചാരിച്ചാല്‍ അത്  സാധ്യമല്ല. ജിന്നിന് താല്‍പര്യമില്ലാതെ നിര്‍ബന്ധപൂര്‍വം ജിന്നുമായി ഇടപെടുക എന്നതും ഒരാള്‍ക്കും സാധ്യമല്ല. കാരണം ജിന്നുകള്‍ക്ക് ഇഷ്ടമില്ലാതിരുന്നാല്‍ പോലും അവരെക്കൊണ്ടു താന്‍ ഉദ്ദേശിക്കുന്നത് നിര്‍ബന്ധപൂര്‍വം ചെയ്യിപ്പിക്കുക എന്നത് സുലൈമാന്‍ നബിയുടെ മു'അജിസത്താണ്.

paragraph -2

ولذلك جاء فى الحديث الصحيح
فى البخارى أو مسلم أو فى كليهما معا - أنَّ النبى صلى الله عليه وأله
وسلم قام يصلى يوما بالناس إماما وإذا بهم يرونه كأنه يهجم على شىء ويقبض
عليه ولما سلَّم قالوا له يارسول الله رأيناك فعلت كذا وكذا. فقال نعم.
إن الشيطان هَجَم علىَّ أو قال عليه الصلاة والسلام هذا المعنى وفى يده
شُعلة من نار يُريد أن يقطع علىَّ صلاتى فاخذت بعُنِقه حتى وجدت برد
لُعابه فى يدى ولولا دعوة أخى سليمان عليه السلام ربِّ هب لى ملكا لا
ينبغى لأحد من بعدى . لربطهُ بساريةٍ من سوارى المسجد حتى يُصبح أطفال
المسلمين يلعبون به - لكنه عليه الصلاة والسلام تذكر دُعاء أخيه سليمان
عليه السلام ربِّ هبْ لى ملكا لا ينبغى لأحد من بعدى . لولا هذه الدعوة
كان رسول الله لطعه بغرض أنه أراد أن يقطع
عليه صلاته لكنه لم يفعل لأنه أطلق سبيله .
അതുകൊണ്ടാണ് -ബുഖാരിയും മുസ്ലിമും ഒരുമിച്ചു റിപ്പോര്‍ട്ട് ചെയ്ത- സ്വഹീഹായ ഒരു ഹദീസില്‍ ഇപ്രകാരം വന്നത്: "നബി(സ) ഒരിക്കല്‍ ജനങ്ങള്‍ക്ക്‌ ഇമാം നിന്നുകൊണ്ട് നമസ്കരിക്കുകയായിരുന്നു. പെട്ടെന്ന് അദ്ദേഹം എന്തോ ഒന്നിന്‍റെ മേല്‍ ബലം പ്രയോഗിച്ചു അതിനെ പിടികൂടുന്നത് പോലെ അവര്‍ കണ്ടു. സലാം വീട്ടിക്കഴിഞ്ഞപ്പോള്‍ അവര്‍ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ... താങ്കള്‍ (നമസ്കാരത്തില്‍) ഇപ്രകാരമൊക്കെ ചെയ്യുന്നതായി ഞങ്ങള്‍ കണ്ടുവല്ലോ... അപ്പോള്‍ അദ്ദേഹം പറഞ്ഞു:" അതെ, പിശാച് എന്നെ ആക്രമിച്ചു.... അവന്‍റെ കയ്യില്‍ ഒരു തീ നാളമുണ്ടായിരുന്നു. എന്‍റെ നമസ്കാരം മുറിക്കുകയായിരുന്നു അവന്‍റെ ഉദ്ദേശം. അപ്പോള്‍ ഞാനവന്‍റെ കഴുത്തിന്‌ പിടികൂടി. എത്രത്തോളമെന്നാല്‍ അവന്‍റെ തുപ്പലിന്‍റെ തണുപ്പ് എന്‍റെ കയ്യില്‍ അനുഭവപ്പെട്ടു. "എന്‍റെ ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു അധികാരം നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ" എന്ന എന്‍റെ സഹോദരന്‍ സുലൈമാന്‍(അ)ന്‍റെ പ്രാര്‍ത്ഥനയെങ്ങാനും ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ആ പിശാചിനെ പള്ളിയിലെ തൂണുകളില്‍ ഒരു തൂണില്‍ കെട്ടിയിടുകയും മുസ്ലിമീങ്ങളുടെ കുട്ടികള്‍ അവനെ കളിക്കാനുപയോഗിക്കുകയും ചെയ്യുമായിരുന്നു" (متفق عليه).
പക്ഷെ നബി(സ) തന്‍റെ സഹോദരന്‍ പ്രാര്‍ഥനയായ "എന്‍റെ ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു അധികാരം നീ എനിക്ക് പ്രദാനം ചെയ്യുകയും  ചെയ്യേണമേ" എന്ന ആ പ്രാര്‍ത്ഥന ഓര്‍മിച്ചു. ആ പ്രാര്‍ത്ഥനയെങ്ങാനുമില്ലായിരുന്നുവെങ്കില്‍ തന്‍റെ നമസ്കാരം മുറിക്കാന്‍ ശ്രമിച്ചു എന്ന കാരണത്താല്‍ പ്രവാചകന്‍ അവനെ ബന്ധിക്കുമായിരുന്നു. പക്ഷെ പ്രവാചകന്‍ അതു ചെയ്യാതെ അവനെ വിട്ടയക്കുകയാണുണ്ടായത്.

paragraph -3

فالان مايُشاع فى هذا الزمان من تخاطب الإنس مع الجن أو الإنسى المتخصص
فى هذه المهنه زعم أن يتخاطب مع الجنى وأن يتفاوض معه وأن يسأله عن داء
هذا المُصاب أو هذا المريض وعن علاجه . هذا إلى حدود معينه يمكن ولكن
يمكن واقعيا ولا يمكن شرعا . لأن ليس ما هو ممكن واقعاً يمكن أو يجوز
شرعاً .يمكن للمسلم أن ينال رزقه بالحرام كما ابتلى المسلمين اليوم بالتعامل
بالربا المعاملات كثيرة وكثيرة جدا . لكن . هذا لا يمكن شرعا . هذا لا
يجوز فما كل ما يجوز واقعا يجوز شرعا .
എന്നാല്‍ ഇന്ന് മനുഷ്യനും ജിന്നുമായുള്ള സംഭാഷണം നടത്താന്‍ തനിക്കു കഴിയുമെന്നും.. ജിന്നുകളുമായി വിലപേശുമെന്നും, ജിന്നിനോട് ഈ ബാധയേറ്റ ആളുടെ, അല്ലെങ്കില്‍ രോഗിയുടെ അസുഖമെന്താണെന്നും അതിനുള്ള മരുന്നെന്താണെന്നും ചോദിക്കാന്‍ തനിക്കു സാധിക്കുമെന്നൊക്കെ അവകാശപ്പെടുന്ന അതില്‍ സ്പെഷ്യലൈസ് ചെയ്ത ആളുകളെക്കുറിച്ച് വ്യാപകമായി കേള്‍ക്കാറുണ്ട്... ഇത്തരം കാര്യങ്ങള്‍ ഒരു പരിധി വരെയൊക്കെ സാധ്യമാണ്. പക്ഷെ അത് ചെയ്യാന്‍  സാധിക്കുന്ന കാര്യമാണെങ്കിലും മതത്തില്‍ അനുവദിക്കപ്പെട്ട കാര്യമല്ല. മനുഷ്യന് ചെയ്യല്‍ സാധ്യമായ എല്ലാ കാര്യങ്ങളും മതത്തില്‍ അനുവദനീയമായിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിനു ഒരു മുസ്ലിമിന് അവന്‍റെ ഭക്ഷണം ഹറാമായ മാര്‍ഗത്തിലൂടെ സമ്പാധിക്കുക എന്നത് സാധ്യമായ ഒരു കാര്യമാണ്. പലിശ പോലുള്ള ഹറാമായ ഇടപാടുകളില്‍ ഒരുപാടൊരുപാട് മുസ്ലിമീങ്ങള്‍ ഇന്ന് പെട്ടു പോയിട്ടുമുണ്ടല്ലോ !... പക്ഷെ പലിശ വാങ്ങാന്‍ അവര്‍ക്ക് സാധിക്കുമെങ്കിലും മതത്തില്‍ അത് അനുവദനീയമല്ല. അപ്പോള്‍ ചെയ്യാന്‍ സാധിക്കുന്ന എല്ലാ കാര്യങ്ങളും മതത്തില്‍  അനുവദനീയമായിക്കൊള്ളണമെന്നില്ല.

paragraph  -4

لذلك نحن ننصح الذين ابتلوا بإرقاء المصروعين من الإنس بالجن أن لا
يحيدوا أوأن لا يزيدوا على تلاوة القران على هذا المصروع أو ذاك . فى
سبيل تخليص هذا الإنسى الصريع من ذاك الجنى الصريع . صريع إسم مفعول وإسم
فاعل . ففى هذه الحدود فقط يجوز وما سوى ذلك فيه تنبيه لنا فى القران
الكريم على أنَّه لا يجوز بشهادة الجن الذين ءامنوا بالله ورسوله وقالوا
كما حكى ربنا عز وجل فى قرانه {وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ
يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقاً }الجن6 .
وكانت الإستعاذة على أنواع . الان ما فى حاجة للتعرض لها . المهم أنَّ
الإستعانة بالجن سبب من الأسباب لإضلال الإنس . لأن الجنى ما يخدم الإنسى
لوجه الله وإنما ليتمكن منه لقضاء وطره منه بطريقة أو بأخرى
അതുകൊണ്ട് മനുഷ്യരില്‍ നിന്നും ജിന്ന് ബാധയേറ്റ ആളുകളെ റുഖ്‌യ ചെയ്യുന്ന (മന്ത്രിക്കുന്ന) ആളുകളോട് എനിക്ക് നല്‍കാനുള്ള ഉപദേശം: ജിന്ന് ബാധയേറ്റ ഏതൊരു  മനുഷ്യനെയും  വിശുദ്ധ ഖുര്‍'ആന്‍ ഓതി ചികിത്സിക്കുക എന്നതല്ലാതെ അതില്‍ കൂടുതലായി അതിര് കവിയരുത്. صريع  എന്ന പദം ജിന്ന് ബാധയേറ്റവനും ബാധയേല്‍പിച്ച ജിന്നിനും ഒരുപോലെ ഉപയോഗിക്കാം അഥവാ ഒരേ സമയം إسم فاعل  ആയിട്ടും إسم مفعول ആയിട്ടും ഈ വാക്ക് പ്രയോഗിക്കാം. ജിന്ന് ബാധയേറ്റ  മനുഷ്യനെ ബാധയേല്‍പ്പിച്ച ആ ജിന്നില്‍ നിന്നും മോചിപ്പിക്കാന്‍ വേണ്ടി വിശുദ്ധ ഖുര്‍'ആന്‍ ഓതി ചികിത്സിക്കല്‍ മാത്രമേ അനുവദനീയമായിട്ടുള്ളൂ.
അതല്ലാത്ത മറ്റു കാര്യങ്ങള്‍ പാടില്ല എന്നതിന്
അല്ലാഹുവിലും റസൂലിലും വിശ്വസിച്ച ജിന്നുകള്‍ സാക്ഷ്യപ്പെടുത്തിയതിനെ എടുത്തുദ്ധരിച്ചു കൊണ്ട്  പ്രതാപവാനും പരമോന്നതനുമായ അല്ലാഹു വിശുദ്ധ ഖുര്‍'ആനില്‍ സൂചന നല്‍കുന്നുണ്ട്: " മനുഷ്യരില്‍ പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട ചില വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്) ഗര്‍വ് വര്‍ധിപ്പിച്ചു" (سورة الجن - 6). ശരണം തേടല്‍ പല രൂപത്തിലുണ്ടായിരുന്നു. പക്ഷെ ഇവിടെ അതെല്ലാം പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഏതായാലും ജിന്നുകളുടെ സഹായത്തിനുപയോഗിക്കുന്നത് മനുഷ്യന്‍ വഴി പിഴച്ചു പോകാനുള്ള കാരണങ്ങളില്‍ ഒരു കാരണമാണ്. കാരണം അല്ലാഹുവിന്നു വേണ്ടിയായിരിക്കില്ല ജിന്ന് മനുഷ്യനെ സഹായിക്കുന്നത്. നേരെ മറിച്ച് ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് അവന്‍റെ ആവശ്യം നിറവേറ്റാനായിരിക്കും അവന്‍ ശ്രമിക്കുക.




(ഇനിയും ഹിപ്നോട്ടിസത്തെക്കുറിച്ചും മറ്റും വളരെ വിശദമായി അദ്ദേഹം വിശദീകരിക്കുന്നുണ്ട്, ഒരുപാട് നമ്മുടെ ചര്‍ച്ച നീണ്ടു പോകുമെന്നത് കൊണ്ട് തന്നെ ഞാന്‍ അതിവിടെ ചുരുക്കി എഴുതാം...
-
ജിന്ന് ബാധയേറ്റ ആളെ ചികിത്സിക്കുമ്പോള്‍ ബാധയേല്‍പിച്ച പിശാചിനോട് കാര്യങ്ങള്‍ തിരക്കുന്നതിലേക്കും അവന്റെ വാക്കുകള്‍ വിശ്വസിക്കുന്നതിലെക്കും പോകാന്‍ പാടില്ല. അവരെ സഹായത്തിനുപയോഗിക്കാനും പാടില്ല. കാരണം ഒരു പക്ഷെ നമ്മെ വഞ്ചിക്കാനും വഴിപിഴപ്പിക്കാനും വേണ്ടിയായിരിക്കും അവന്‍ നമ്മെ സഹായിക്കുന്നത്. മറിച്ച് ഖുര്‍'ആന്‍ ഓതിയും ഹദീസുകളില്‍ സ്ഥിരപ്പെട്ടു വന്ന കാര്യങ്ങളും ഉപയോഗിച്ച് ചികിത്സിക്കുക .. അതാണ് പ്രവാചകന്‍(സ) പഠിപ്പിച്ച രീതി..)

തുടര്‍ന്ന്  അദ്ദേഹം പറയുന്നു :

paragraph -5
إن الرسول عليه السلام ثبت عنه أنه قرأ بعض الأيات على بعض الناس الذين
كانوا يُصرعون من الجن فشفاهم الله . هذا صحيح . لكن هؤلاء بدئوا من هذه
النقطة ثم وسعوا الدائرة إلى الكلام .. هل أنت مسلم ؟ لا ما أنِى بمسلم .
شو دينك ؟ نصرانى ؟ يهودى ؟ بوذى ؟ وبعدين بيتكلموا معه – أسلِم تسلَم
كذا . يقول أشهد أن لا إله إلا الله محمد رسول الله .. ! أمنوا الإنس
بكلام الجنى !! . وهؤلاء لا يرونه ولا يَحِسُّون به إطلاقا .
نحن بنعيش اليوم سنين طويلة نتعامل مع بنى جِنسنا إنس مع إنس سنين . بعد
كل هذه السنين بتفاجىء إن معك إن هذا والله كان غاش لك . كيف بدك تتعامل
مع رجل من الجن لا تعرف حقيقته هو بيقول لك أسلمت أو بيقول لك سلفا أنا
مؤمن ، أنا ترى فى خدمتك،شو بدك منى ، أنا حاضر . هذا نسمعه كثيرا .
سبحان الله !!
من هنا يدخل الضلال على المسلمين كما يقال – وما معظم النار إلا من
مُستصغَر الشرر – بدأنا مهنة نتعاطاها فى إستخراج الجن من الإنس وتوسعنا
فيها حتى صارالدافع على خلق أخيرا جاء هذا السؤال هل يمكن التعامل مع
الجن ؟ الجواب . لا يمكن . . إلا بما ذكرتُ أنفا من التفصيل والنصيحة كما
قُلت أنفا أنه لا يجوز لمسلم أن يزيد على الرُّقية فى مُعالجة الإنسى
الذى صرعه الجنى يقرأ عليه ماشاء من كتاب الله ومن أدعية رسول الله صلى
الله عليه وسلم الصحيحة وكفى
ജിന്ന് ബാധയേറ്റു ഭ്രാന്തു ബാധിച്ച ആളുകളുടെ മേല്‍ പ്രവാചകന്‍(സ) വിശുദ്ധ ഖുര്‍'ആനിലെ ആയത്തുകള്‍ പാരായണം ചെയ്തതായും അവര്‍ക്കല്ലാഹു അതു മുഗേന ശമനം നല്‍കിയതായും പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.... അപ്രകാരം ചെയ്യുന്നത് ശരിയാണ്..... പക്ഷേ ചിലര്‍ അതില്‍ ആരംഭിച്ച് പിന്നീട് ജിന്നുമായി സംസാരിക്കുന്നതിലേക്കും മറ്റും അതിര് കടക്കാറുണ്ട്. നീ മുസ്ലിമാണോ ? .-അല്ല ഞാന്‍ മുസ്ലിമല്ല......, നിന്റെ മതമേതാ....?, ജൂതനാണോ....? ബുദ്ധമതക്കാരനാണോ.....?. നീ ഇസ്ലാം സ്വീകരിച്ചാല്‍ നീ രക്ഷപ്പെടും...  എന്നിങ്ങനെ അവനുമായി സംസാരിക്കും.  " “അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ്‌(സ) അല്ലാഹുവിന്‍റെ പ്രവാചകനാണെന്നും”  ആ ജിന്ന് സാക്ഷ്യം വഹിക്കും..!. അങ്ങനെ ആ ജിന്നിന്‍റെ വാക്ക് ആ ആളുകള്‍ വിശ്വസിക്കുന്നു.  അവരാകട്ടെ ആ ജിന്നിനെ കാണുകയോ അനുഭവപ്പെടുകയോ ഒന്നും ചെയ്യുന്നില്ല....
വര്‍ഷങ്ങളോളം നമ്മള്‍ നമ്മളെപ്പോലുള്ള മനുഷ്യന്മാരോട് ഇടപെട്ടു കൊണ്ട്  ജീവിക്കും. അങ്ങനെ ഒരുപാട് കാലം ഇടപഴകി ഉറ്റമിത്രങ്ങളായി ജീവിച്ചതിന് ശേഷം പോലും ഉറ്റമിത്രം തന്നെ ഇത്രയും നാള്‍ ചതിക്കുകയായിരുന്നുവെന്ന  സത്യം നമ്മെ ഞെട്ടിക്കാറുണ്ട്. (നിനക്ക് കാണാനും ഇടപഴകാനും സാധിക്കുന്ന മനുഷ്യന്റെ കാര്യം തന്നെ ഇങ്ങനെയെങ്കില്‍)   യഥാര്‍ത്ഥ്യമെന്തെന്നറിയാത്ത  ഒരു ജിന്നിനെ വിശ്വസിച്ചു എങ്ങെനെയാണ് അവനുമായി ഇടപഴകുക. ഞാന്‍ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു. അല്ലെങ്കില്‍ തുടക്കത്തില്‍ തന്നെ ഞാനൊരു  മുസ്ലിമാണ് വിശ്വാസിയാണ് എന്നൊക്കെ നിന്നോടവന്‍ പറയും. ശേഷം ഞാന്‍ നിന്റെ സഹായത്തിനുണ്ട്. നിനക്കെന്താണെന്നില്‍ നിന്നും വേണ്ടത്  ?!  നിനക്ക് വേണ്ടതൊക്കെ ചെയ്തു തരാം... എന്നെല്ലാം പറയും.  ഇത്തരത്തില്‍ ധാരാളമായി നമ്മള്‍ കേള്‍ക്കാറുണ്ട്..... സുബ്ഹാനല്ലാഹ് !!!!.
ഇവിടെ നിന്നാണ് മുസ്ലിമീങ്ങളിലേക്ക് വഴികേട്‌ കടന്നു വരുന്നത്.  – ‘ഏതൊരു അതികുണ്ഡവും ചെറു തീപൊരിയില്‍ നിന്നാണ് തുടങ്ങുന്നത്- എന്ന് അറബിയിലൊരു ചൊല്ലുണ്ട്. ജിന്ന് ബാധയേറ്റ ആളില്‍ നിന്നും ജിന്നിനെ പുറത്താക്കുന്നതില്‍ നിന്നും തുടങ്ങി പിന്നീട് അതില്‍ നമ്മള്‍ അതിര് കടന്നപ്പോള്‍ അവസാനം ജിന്നുകളുമായി ഇടപഴകാന്‍ പാടുണ്ടോ എന്ന ചോദ്യം ഉന്നയിക്കുന്നതിനു വരെ അതു കാരണമായി… പാടില്ല എന്നാണതിന്‍റെ  ഉത്തരം. ഞാന്‍ നേരത്തെ വിവരിച്ച രൂപത്തിലല്ലാത്തതൊന്നും പാടില്ല. എനിക്ക് തരാനുള്ള ഉപദേശം ഞാന്‍ നേരത്തെ തന്നെ സൂചിപ്പിച്ചുവല്ലോ: ജിന്ന് ബാധയേല്‍പ്പിച്ച ഒരു മനുഷ്യനെ ചികിത്സിക്കുമ്പോള്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്നും നിങ്ങള്‍ എന്താണോ ഉദ്ദേശിക്കുന്നത് അതോതിക്കൊണ്ടും, സ്വഹീഹായ പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ള  പ്രാര്‍ഥനകള്‍ ചൊല്ലിക്കൊണ്ടും റുഖ്‌യ ചെയ്യുകയല്ലാതെ അതില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ ഒരു മുസ്ലിമിന് പാടില്ല. അതു കൊണ്ട് മതിയാക്കുക.

paragraph  -6
أما الزيادة على ذلك بعضهم يستعمل أشياء عجيبة جدا . هذا كله توهيم على
الناس ومحاولة الإنفراد بهذه المهنة عن كُلِّ الناس لأنه لو بقيت القضية
على تلاوة أيات كل واحد يمكنه أن يقرأ بعض الايات وإذا بالجنى يخرج .. لا
.. بِدِّنا بقى نحيطها بشىء من التمويه والسرية زعموا حتى تكون مخصصة فى
طائفة دون طائفة
.


എന്നാല്‍ വിശുദ്ധ ഖുര്‍'ആന്‍ പാരായണം ചെയ്തു ചികിത്സിക്കുന്നതിലുപരിയായി മറ്റു പല അത്ഭുത സിദ്ധികളും കാണിക്കുന്നവര്‍ ഇതൊക്കെ തങ്ങള്‍ക്കു മാത്രമേ ചികിത്സിച്ചു മാറ്റാന്‍ സാധിക്കുകയുള്ളൂ എന്നും, ഈ ജോലി ഞങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ സാധിക്കില്ല എന്നും വരുത്തി തീര്‍ക്കാനുള്ള തട്ടിപ്പാണ്. കാരണം വിശുദ്ധ ഖുര്‍'ആന്‍ പാരായണം ചെയ്തു ചികിത്സിച്ചാല്‍ മതി എന്ന് വന്നാല്‍ അത്  ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കുമല്ലോ.. അപ്രകാരം ചെയ്യുമ്പോള്‍ ബാധയേല്‍പ്പിച്ച ജിന്ന് ശരീരത്തില്‍ നിന്നും പുറത്തു പോകുകയും ചെയ്യും... അപ്പോള്‍ പിന്നെ നമുക്കിതിനോട് ചില രഹസ്യങ്ങളും തട്ടിപ്പുകളും ഒക്കെ കൂട്ടിച്ചേര്‍ത്താല്‍ ഇത് നമുക്ക് മാത്രമേ  ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന് വരുമല്ലോ. അതിനു വേണ്ടിയാണ് അവര്‍ അത്തരം കാര്യങ്ങള്‍ ചെയ്യുന്നത്...

സംഗ്രഹം: from paragraph  -1
1 - മനുഷ്യന്മാര്‍ പരസ്പരം ബന്ധപ്പെടുന്ന രീതിയില്‍ മനുഷ്യര്‍ക്ക്‌ ജിന്നുകളുമായി ബന്ധപ്പെടാന്‍  സാധിക്കില്ല. എന്നാല്‍ ചില രൂപത്തിലുള്ള ഇടപെടലുകള്‍ മനുഷ്യന്‍റെയും ജിന്നിന്‍റെയും ഇടയില്‍ സാധ്യമാണ്. മലക്കുകളുടെ വിഷയത്തിലും ഇങ്ങനെ തന്നെ . ഇനി അതു സാധ്യമാണെങ്കില്‍ക്കൂടി വളരെ വിരളമാണ്….
2 - മനുഷ്യര്‍ വിജാരിച്ചാല്‍ അവര്‍ക്ക് ജിന്നുകളുമായി ഇടപെടാന്‍ സാധിക്കില്ല... അതിനു ജിന്നുകള്‍ വിജാരിക്കണം... കാരണം ജിന്നുകളെ നിര്‍ബന്ധപൂര്‍വ്വം അനുസരിപ്പിക്കുക എന്നത് സുലൈമാന്‍ നബിയുടെ മുഅജിസത്ത് ആണ്. ഇനി മലക്കുകലോടും നിര്‍ബന്ധപൂര്‍വം ഇടപെടാന്‍ മനുഷ്യന് സാധിക്കില്ല... മലക്കുകള്‍ വിജാരിചെങ്കിലേ അതുണ്ടാവൂ.. മലക്കുകള്‍ വിജാരിക്കണമെങ്കില്‍ അവര്‍ക്ക് അല്ലാഹുവിന്‍റെ കല്പന ലഭിച്ചിരിക്കണം... കാരണം അവര്‍ക്ക് കാര്യങ്ങള്‍ തീരുമാനിക്കാനുള്ള കഴിവില്ല…


സംഗ്രഹം: from paragraph -2

1 - ജിന്നിനെ നബി(സ) പിടി കൂടുകയും എന്നാല്‍ സുലൈമാന്‍ നബി(അ)ന്റെ പ്രാര്‍ത്ഥന ഓര്‍മ വന്നപ്പോള്‍ വിട്ടയക്കുകയും ചെയ്തു... ജിന്നുകളെ
നിര്‍ബന്ധപൂര്‍വം അനുസരിപ്പിക്കാന്‍ സാധിക്കുമെന്നതും, അവരെ കീഴ്പെടുത്തിക്കിട്ടിയിരിക്കുന്നു വെന്നതുമാണ് സുലൈമാന്‍ നബിയുടെ മുഅജിസത്ത്. അദ്ധേഹത്തിന്‍റെ പ്രാര്‍ത്ഥന ഇല്ലായിരുന്നുവെങ്കില്‍ പ്രവാചകന്‍(സ) തന്‍റെ നമസ്കാരം മുറിക്കാന്‍ വന്ന പിശാചിനെ ബന്ധിച്ചു കുട്ടികള്‍ക്ക് കളിക്കാന്‍ നല്‍കുമായിരുന്നു.
ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീസാണിത് (ജിന്ന് അഭൌധികമാണ് എന്ന വാദം ശരിയല്ല എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം)

സംഗ്രഹം:
from paragraph -3

1 - മനുഷ്യന് പല കാര്യങ്ങള്‍ക്കും ജിന്നുകളെ ഉപയോഗപ്പെടുത്താന്‍ സാധിക്കും. പക്ഷെ അത് അനുവദനീയമല്ല... ഒരു കാര്യം സാധ്യമാണ് എന്നത് കൊണ്ട് മാത്രം അത് മതത്തില്‍ അനുവദനീയമാകുന്നില്ല. പലിശ വാങ്ങല്‍ സാധ്യമാണെങ്കിലും അത് വാങ്ങല്‍ നമുക്ക് അനുവദനീയമല്ലല്ലോ.... അത് പോലെ ജിന്നിന് നമുക്ക് ചില ഭൌധിക സഹായങ്ങള്‍ ചെയ്തു തരാന്‍ സാധിക്കും
, പക്ഷെ അത് ഉപയോഗപ്പെടുത്തല്‍ നമുക്ക് അനുവദനീയമല്ല... (എന്ത് കൊണ്ട് അനുവദനീയമല്ല എന്നത് paragraph -4 ല്‍ അല്‍ബാനി(റ) വിശദീകരിക്കുന്നുണ്ട്). 

സംഗ്രഹം:
from paragraph -4

  1 - ജിന്നിന് മനുഷ്യന് ബാധയെല്പിക്കാന്‍ സാധിക്കും ...എന്നാല്‍ അത് വിശുദ്ധ ഖുര്‍'ആന്‍ കൊണ്ടും, സ്വഹീഹായ ഹദീസില്‍ വന്ന കാര്യങ്ങള്‍ കൊണ്ടും മാത്രമേ ചികിത്സിക്കാന്‍ പാടുള്ളൂ. അതല്ലാത്ത മറ്റു ചികിത്സകളിലേക്ക് പോകാന്‍ പാടില്ല.  (ശിര്‍ക്കാരോപകരില്‍ പലരും ഒരു നിലക്കും അത് ചികിത്സിക്കാന്‍ നമുക്ക് പാടില്ല. എന്ന് പറയുന്നവരാണ്. ജിന്ന് ബാധയേറ്റവനെതിരിച്ചറിയാന്‍ പ്രവാചകന് മാത്രമേ സാധിക്കൂ എന്നും. അതിനു റുഖ്‌യ ചെയ്യാന്‍ പാടില്ല എന്നും.. അതു പ്രവാചകന്റെ മുഅജിസതാണ് എന്നുമൊക്കെയാണ് അവരുടെ വാദം. ജിന്ന് ബാധിക്കുകയില്ല, സിഹ്റ് ബാധിക്കുകയില്ല, ആ വിഷയത്തില്‍ സ്ഥിരപ്പെട്ടു വന്ന പ്രമാണങ്ങളൊന്നും തങ്ങളുടെ ബുദ്ധിക്ക് യോജിക്കാത്തതിനാല്‍ സ്വീകാര്യമല്ല എന്നൊക്കെ പറയുന്നവരും അവരില്‍ ഒട്ടും വിരളമല്ല)

2- മനുഷ്യന് ഭൌധിക സഹായം നല്‍കാന്‍ ജിന്നുകള്‍ക്ക്‌ സാധിക്കുമെങ്കിലും ജിന്നുകളെ അത്തരം വിഷയങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ പാടില്ല എന്ന്
paaragraaph -3യില്‍ അദ്ദേഹം പറഞ്ഞുവല്ലോ. അതിന്റെ കാരണം ആണ് paragraph -4ല്‍ അദ്ദേഹം സൂചിപ്പിക്കുന്നത്. അല്‍ബാനി(റ) പറയുന്നു: "ജിന്നുകളെ സഹായത്തിനുപയോഗിക്കുന്നത് മനുഷ്യന്‍ വഴി പിഴച്ചു പോകാനുള്ള കാരണങ്ങളില്‍ ഒരു കാരണമാണ്. എന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന്നു വേണ്ടിയായിരിക്കില്ല ജിന്ന് മനുഷ്യനെ സഹായിക്കുന്നത്. നേരെ മറിച്ച് ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് അവന്‍റെ ആവശ്യം നിറവേറ്റാനായിരിക്കും (അഥവാ വഴി പിഴപ്പിക്കാന്‍) അവന്‍ ശ്രമിക്കുക".

അപ്പോള്‍ അത് നിഷിദ്ധമാണ് എന്ന് പറഞ്ഞതിന്റെ കാരണം: ഒരുപക്ഷെ അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടിയായിരിക്കില്ല ജിന്ന് മനുഷ്യനെ
സഹായിക്കുന്നത്. മറിച്ച് അവനെ വഴി പിഴപ്പിക്കുവാന്‍ വേണ്ടിയായിരിക്കും എന്നതാണ്. മനുഷ്യന്‍ അവനില്‍ വഞ്ചിതനായി ശിര്‍ക്കിലേക്കും കുഫ്റിലേക്കും പോകാന്‍ സാധ്യത ഉള്ളതുകൊണ്ട് തന്നെ ആ വാതില്‍ പൂര്‍ണമായും കൊട്ടിയടക്കേണ്ടതുണ്ട്. ഇതാണ് പണ്ഡിതന്മാര്‍ അത് ശിര്‍ക്കിലേക്കുള്ള മാര്‍ഗമാണ്, അഥവാ വസീലതുന്‍ ഇല ശിര്‍ക്കാണ്‌ എന്ന് പറയുന്നത്. ശിര്‍ക്കിലേക്ക് പോകാന്‍ സാധ്യതയുള്ള ഒരു കാര്യമായതുകൊണ്ടുതന്നെ അതു ഹറാമുമാണ്. ഇതാണ് സലഫീ പണ്ടിതരെല്ലാം പറഞ്ഞിട്ടുള്ളത്. അഥവാ നമ്മളെ സഹായിക്കുന്ന ജിന്ന് വിശ്വാസിയാണോ, അതോ അവിശ്വാസിയാണോ എന്നൊന്നും നമുക്കറിയില്ല. ഒരു പക്ഷെ പിശാചായിരിക്കും അത്. ആദ്യം നമ്മളെ സഹായിക്കുകയും പിന്നീട് അവന്‍റെ  സഹായം കിട്ടാന്‍ വേണ്ടി ശിര്‍ക്കായ കാര്യങ്ങളും, കുഫ്റായ കാര്യങ്ങളും ഒക്കെ ചെയ്യാന്‍ അവന്‍ ആവശ്യപ്പെടുകയും ചെയ്യും... അവന്റെ സഹായങ്ങളില്‍ വഞ്ചിതരായി ജനങ്ങള്‍ ശിര്‍ക്കിലേക്കും കുഫ്റിലേക്കും പോകും. സഹായങ്ങള്‍ നല്‍കി പിശാച് അവരെ വഴിപിഴപ്പിക്കും... ശിര്‍ക്കിലേക്ക് മനുഷ്യര്‍ പോകാന്‍ കാരണമായിത്തീരുന്ന ഒരു കാര്യമാണ് എന്നത്കൊണ്ടു തന്നെ അത് നിഷിദ്ധവുമാണ്.. ഷെയ്ഖ്‌ അല്ബാനിയും ഇത് തന്നെയാണ് പറഞ്ഞത്. .. പണ്ഡിതന്മാര്‍ അത് ശിര്‍ക്കിലേക്കുള്ള വസീലയാണ് എന്ന് പറയുമ്പോള്‍...  പിശാചിന്‍റെ സഹായങ്ങള്‍ കിട്ടാനായി അവനെ ആരാധിക്കുകയും ശിര്‍ക്കും കുഫ്റുമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ചെയ്യുന്ന മാരണക്കാരും മറ്റുമായ ധാരാളം ആളുകള്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട് എന്നത് കൂടി നിങ്ങള്‍ ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട്. 


മനുഷ്യന്‍ വഴിപിഴച്ചു പോകാന്‍
കാരണമാകും എന്നത് കൊണ്ട് തന്നെ  ഈ വാതില്‍ കൊട്ടിയടക്കപ്പെടേണ്ടതുണ്ട്. ഇതിനു ഫിഖ്‌ഹില്‍ ( باب سد الذريعة ) എന്ന് പറയും. അഥവാ അനുവദനീയമായ ഒരു കാര്യം നിഷിദ്ധമായ ഒരു കാര്യവുമായി കൂടിക്കലരുന്ന അവസ്ഥയോ, നിഷിദ്ധമായ ഒരു കാര്യത്തില്‍ എത്തിച്ചേരുന്ന അവസ്ഥയോ സംജാതമായാല്‍  ജനങ്ങള്‍ തിന്മയിലേക്ക് പോകാതിരിക്കാന്‍ വേണ്ടി  അതും നിഷിദ്ധമായിത്തീരും.  

സംഗ്രഹം: from paragraph  -5 

അതുകൊണ്ടു തന്നെ ജിന്ന് ബാധയേറ്റ ആളെ വിശുദ്ധ ഖുര്‍'ആന്‍ കൊണ്ടും സ്വഹീഹായ ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ കൊണ്ടും മാത്രമേ ചികിത്സിക്കാന്‍ പാടുള്ളൂ, ജിന്നുകളുമായി സംസാരിക്കുന്നതിലേക്കും അവരുടെ വാക്കുകള്‍ വിശ്വസിക്കുന്നതിലേക്കും കടക്കാന്‍ പാടില്ല... നമ്മളോടൊപ്പം ജീവിക്കുന്ന മനുഷ്യരെ പോലും പൂര്‍ണമായും വിശ്വസിക്കാന്‍ സാധിക്കാത്ത നമ്മള്‍ എങ്ങനെയാണ് നമ്മള്‍ക്ക് കാണാന്‍ സാധിക്കാത്ത ജിന്നിന്‍റെ വാക്കില്‍ വിശ്വസിക്കുന്നത് ?!. വഴിപിഴച്ചു പോകാന്‍ കാരണമാകും എന്നതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളിലേക്ക് നാം പോകരുത്.

സംഗ്രഹം: from paragraph -6

പല അത്ഭുത സിദ്ധികള്‍ കാണിച്ചും, ജിന്നിന്‍റെ സഹായത്തോടെയും ഒക്കെ ചികിത്സ ചെയ്യുന്ന ആളുകള്‍ പലപ്പോഴും ജനങ്ങള്‍ക്ക് ചെയ്യാന്‍ പറ്റാത്ത പലതും ഞങ്ങള്‍ക്ക് സാധിക്കും എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് അത്തരം കാര്യങ്ങള്‍ ചെയ്യാറുള്ളത്.. യഥാര്‍ത്ഥത്തില്‍ വിശുദ്ധ ഖുര്‍'ആന്‍ പാരായണം ചെയ്തു ചികിത്സിച്ചാല്‍ തന്നെ ബാധയേല്‍പിച്ച ജിന്ന് ശരീരത്തില്‍ നിന്നും പുറത്തു പോകും.. അത് മാത്രമാണ് ഇസ്ലാം അനുവദിച്ചിട്ടുള്ള രീതി.


അനുബന്ധം:

ഇത്രയും വായിച്ചതില്‍ നിന്നും ആഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ വീക്ഷണം കൃത്യമായി നിങ്ങള്ക്ക് മനസ്സിലായിട്ടുണ്ടാവും...

അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ രേഘപ്പെടുത്തിയ  വീക്ഷണം:

വ്യത്യസ്ഥ റിപ്പോര്‍ട്ടുകളിലായി വന്ന " യാ ഇബാദല്ലാഹ് അഗീസൂനീ/ അഈനൂനീ/  ഇഹ്ബിസൂ അലയ്യ " തുടങ്ങിയ വാചകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹദീസുകളെല്ലാം ദുര്‍ബലമാണ്. അതിനാല്‍ അത് കൊണ്ട് കര്‍മം ചെയ്യാവുന്നതല്ല. അത് സ്വഹീഹാണെങ്കിലും അല്ലെങ്കിലും അതിന്‍റെ ആശയത്തില്‍ ശിര്‍ക്കില്ല. കാരണം, ഹദീസിനെ വിശദീകരിച്ച ഒരു പണ്ഡിതനും അതില്‍ ശിര്‍ക്ക് ഉണ്ട് എന്ന് പറഞ്ഞിട്ടില്ല. ഇതിലുള്ള സഹായം ചോദിക്കല്‍ മരിച്ചവരോടോ മറഞ്ഞവരായ ഔലിയാക്കളോടോ, 'രിജാലുല്‍ ഗയ്ബ്' എന്ന് സൂഫികള്‍ വിശേഷിപ്പിക്കുന്ന  ജിന്നുകാളോടോ അല്ല എന്നും.. നാം കാണാത്തവരായ ഹാജറള്ളവരും ജീവിച്ചിരിക്കുന്നവരും സഹായം ചെയ്യാന്‍ അല്ലാഹു ഏര്‍പ്പെടുത്തിയവരുമായ  മലക്കോ  ജിന്നോ ആണ് 'ഇബാദല്ലാഹ്' എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്നും അഹ്ലുസ്സുന്നയുടെ ധാരാളം പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. അത് മാത്രമല്ല ഇമാം അഹ്മദ്(റ) , ഇമാം നവവി(റ) തുടങ്ങിയ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങള്‍  ഈ ഹദീസ് അനുസരിച്ച് അമല്‍ ചെയ്തിട്ടുണ്ട്. അവരൊന്നും തന്നെ ശിര്‍ക്ക് ചെയ്തവരോ ശിര്‍ക്ക് മനസ്സിലാക്കാത്തവരോ അല്ല. ആ  ഹദീസ് സ്വഹീഹ് ആണെന്ന നിലക്കാണ് അവര്‍ അമല്‍ ചെയ്തത്. അത് ദുര്‍ബലമാണ് എന്ന് ബോധ്യപ്പെട്ടത് കൊണ്ട് നമുക്ക് ആ ഹദീസ് അനുസരിച്ച് അമല്‍ ചെയ്യാവതല്ല.  അഹ്ലുസ്സുന്നയുടെ മുന്‍കാല ഇമാമീങ്ങളില്‍ പ്രധാനിയായ അബ്ദുല്ലാഹിബ്നുല്‍ മുബാറക്(റ) ഈ ഹദീസിന്റെ സനദില്‍ ന്യൂനത ഉള്ളത് കൊണ്ട് അമല്‍ ചെയ്തില്ല എന്നും.. സനദില്‍ ന്യൂനത ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹം അതനുസരിച്ച് പ്രവര്‍ത്തിക്കുമായിരുന്നുവെന്നും  സ്ഥിരപ്പെട്ടിട്ടുണ്ട്.. ഹദീസിന്റെ മത്'നില്‍ ശിര്‍ക്കുണ്ട് എന്ന് അദ്ദേഹം മനസ്സിലാക്കിയില്ല എന്നര്‍ത്ഥം...  ഈ ഹദീസ് ദുര്‍ബലമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ഈ ഹദീസ് കൊണ്ട് നമുക്കും അമല്‍ ചെയ്യാന്‍ പാടില്ല.. 

മറ്റൊരു വിഷയം ജിന്നുകളെ
സഹായത്തിനു ഉപയോഗപ്പെടുത്തുന്നതാണ്. തിന്മയില്‍ അകപ്പെട്ടു പോകാന്‍ സാധ്യത ഉള്ളത് കൊണ്ട് തന്നെ ഒരു നിലക്കും ജിന്നുകളുടെ ഉപയോഗപ്പെടുത്താന്‍ പാടില്ല. മനുഷ്യര്‍ തിന്മയിലേക്ക് പോകാന്‍ കാരണമായിത്തീരുമെന്നതിനാല്‍ അവയെല്ലാം തന്നെ നിഷിദ്ധമാണ്. അതിന്‍റെ കാരണങ്ങള്‍ ഷെയ്ഖ്‌ അല്‍ബാനി കൃത്യമായി വിവരിച്ചുവല്ലോ.. ജിന്നും മനുഷ്യനും പരസ്പര സഹായത്തില്‍ ഏര്‍പ്പെടുന്നത് വിവിധ തരത്തിലുണ്ട്. അതില്‍ ശിര്‍ക്കാകുന്നവയും ശിര്‍ക്കിലേക്ക് എത്തിക്കുന്നവയും ഉണ്ട്.   ഷെയ്ഖ്‌ അല്‍ബാനി(റ), ഷെയ്ഖ്‌ സ്വാലിഹ് ആലു ഷെയ്ഖ്‌,  ഷെയ്ഖ്‌ സ്വാലിഹ് അല്‍ ഫൌസാന്‍ തുടങ്ങിയവരെല്ലാം അത് കൃത്യമായി വിവരിച്ചിട്ടുണ്ട് . അതു കൊണ്ട് അഹ്ലുസ്സുന്നയുടെ ആദര്‍ശത്തെയും പണ്ടിതന്മാരെയും കരിവാരിത്തേക്കാന്‍ വേണ്ടി ആദര്‍ശ ശത്രുക്കള്‍ സൃഷ്ടിച്ചെടുത്ത ആരോപണങ്ങളില്‍ നിന്നും അല്ലാഹു നമ്മെ രക്ഷിക്കുമാരാകട്ടെ. സത്യത്തെ വിജയിപ്പിക്കാന്‍ വേണ്ടി അല്ലാഹുവിനോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക.

ഏതെങ്കിലും വ്യക്തികളെ ഉദ്ദേശിച്ചോ , ആരെയെങ്കിലും ഉയര്‍ത്താനോ ആരെയെങ്കിലും ഇകഴ്ത്താനോ വേണ്ടിയല്ല ഞാനിതെഴുതുന്നത്. മറിച്ച് ഞാന്‍ മനസ്സിലാക്കിയ സത്യം മറ്റുള്ളവര്‍ക്ക് കൂടി എത്തിച്ചു കൊടുക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെയാണ്. ഇതിനെ മറ്റു വ്യക്തികളുമായോ അവരുടെ അപാകതകളുമായോ ബന്ധപ്പെടുത്തി എന്റെ സദുദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ല... എന്നത് കൊണ്ട് തന്നെ വിഭാഗീയതയും കക്ഷിത്വവുമില്ലാതെ നല്ല മനസ്സോടു കൂടി വിഷയം പഠിക്കുക മനസ്സിലാക്കുക. മതത്തിന്റെ കാര്യത്തില്‍ വ്യക്തികളെയോ, കുടുംബ ബന്ധത്തെയോ, സംഘടനയെയോ, സൌഹൃദത്തെയോ ഒന്നും പരിഗണിച്ചല്ല നാം നിലപാടെടുക്കേണ്ടത്. മറിച്ച് പ്രമാണങ്ങള്‍ക്കനുസരിച്ചു നില നില്‍ക്കുക... അത് മാത്രമേ നമുക്ക് നാളെ ഉപകാരപ്പെടുകയുള്ളൂ ... സത്യം സത്യമായി മനസ്സിലാക്കാനും അത് പിന്പറ്റാനും, തിന്മയെ തിന്മയായി മനസ്സിലാക്കാനും അതില്‍ നിന്നകന്നു നില്‍ക്കാനും സാധിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.. ഇവിടെ ഞാന്‍ എഴുതിയിട്ടുള്ള ഓരോ പരാമര്‍ശങ്ങളുടെയും ഉത്തരവാദിത്വം പൂര്‍ണമായും എനിക്കാണ്.  നമ്മില്‍ നിന്ന് വന്നു പോയിട്ടുള്ള അപാകതകളും തെറ്റുകളും സന്മനസ്സോടെ തിരുത്താനും. തര്‍ക്കങ്ങളും ആരോപണങ്ങളും അവസാനിപ്പിച്ചു ഐക്യത്തോടെ ആദര്‍ശത്തിനു വേണ്ടി നിലകൊള്ളാന്‍ നാഥന്‍ തുണക്കട്ടെ.. ആമീന്‍... തെറ്റുകുറ്റങ്ങള്‍ പൊറുത്ത് അല്ലാഹു ഇതൊരു നല്ല അമലായി സ്വീകരിക്കട്ടെ . ഇതിനായി എന്നെ സഹായിച്ച സുഹൃത്തുക്കള്‍ക്കെല്ലാം അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ. എന്നെയും എന്‍റെ മാതാപിതാക്കളെയും നിങ്ങളുടെ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തുക. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ ......   

തെറ്റുകള്‍ തിരുത്താനും അബദ്ധങ്ങള്‍ സൂചിപ്പിക്കാനും ഉദ്ദേശിക്കുന്നവര്‍ എനിക്ക് പ്രൈവറ്റ് മെസ്സേജ് അയക്കുകയോ.. എന്നെ നേരില്‍ വിളിക്കുകയോ... എനിക്ക് മെയില്‍ ചെയ്യുകയോ ചെയ്യാവുന്നതാണ്.



                                                                       അബ്ദുറഹ്മാന്‍ അബ്ദുല്‍ലത്തീഫ്  P .N