Tuesday, February 26, 2013

ജിന്ന്‌, ഭൗതികമല്ല, അഭൗതികം തന്നെ കെ.സി.മുഹമ്മദ്‌ മൗലവി മാറഞ്ചേരി-- യുടെ കുറിപ്പിനോടുള്ള പ്രതികരണം

ജിന്ന്‌, ഭൗതികമല്ല, അഭൗതികം തന്നെ
കെ.സി.മുഹമ്മദ്‌ മൗലവി മാറഞ്ചേരി-- യുടെ കുറിപ്പിനോടുള്ള പ്രതികരണം --------------------------------------------------------------------------------------
ബഹു കെ സി തന്നെയാണ് ഈ കുറിപ്പ് എഴുതിയത് എങ്കില്‍ നാം പണ്ഡിതര്‍ എന്ന് കരുതി ബഹുമാനിക്കുന്ന ഇവരുടെയൊക്കെ അവസ്ഥ എത്ര പരിതാപകരമാണ് എന്ന് ചിന്തിച്ചു പോവുകയാണ് .... ദീനിലുള്ള അറിവ് വ്യവസ്ഥാപിതമായി കരസ്ഥമാക്കാന്‍ കഴിയാതെ പോയ നമ്മെ പോലുള്ള സാദാരണകാരെക്കാള്‍ ഇവരൊക്കെ താഴോട്ടു പോകുന്നത് എന്തുകൊണ്ടാണെന്ന് നേരത്തെ തന്നെ ചിന്തിച്ചിരുന്നു ???? അതിനൊരു കാരണമുണ്ട് ... വ്യക്തിപരമായി തന്നെ പരിചയമുള്ള കെ സി യും സിദ്ധീക് അന്‍സാരിയും പോലുള്ള മഹാ പണ്ഡിതര്‍ സദസ്സിനു മുന്‍പില്‍ ഇന്നും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത് അഭൌതികരായ ജിന്നുകളോട് സഹായം ചോദിക്കാം എന്ന് പറയുന്നവരാണ് നമ്മുടെ കൂട്ടത്തില്‍ ഉള്ള പലരും എന്നാണു ???? ഇത് അവരൊക്കെ പ്രസംഗിക്കുന്നത് നേരിട്ട് കേട്ടപ്പോള്‍ തന്നെ ഇവരുടെ നിലവാരം ബോധ്യപ്പെട്ടതാണ് .... ആ കളവു തന്നെ ഇവിടെയും ആവര്‍ത്തിക്കുന്നുണ്ട് .... തങ്ങളുടെ കൂടെയുള്ളവര്‍ എന്ത് വിശ്വാസകാരാണ് എന്ന് അറിയാത്തവരല്ല ഇവരെന്ന് നേരിട്ടുള്ള സംസാരത്തില്‍ നിന്ന് അറിയുന്നതുമാണ് .... എന്നിട്ടും ഈ കളവു ആവര്തിക്കുന്നതിന്റെ ലക്ഷ്യമെന്താണ്‌ ???

ശിര്‍ക്കും തൗഹീദും വിശദീകരിക്കുന്നിടത് നാം സാധാരണയായി പറഞ്ഞു വരാറുള്ള അഭൌതിക മാര്‍ഗത്തിലുള്ള അഥവാ കാര്യ കാരണ ബന്ധങ്ങള്‍ക്ക് അപ്പുറത്തുള്ള എന്നാ വിഷധീകരണത്തില്‍ ഉള്‍പ്പെട്ട അഭൌതികതയാണ് ജിന്നുകള്‍ക്കെങ്കില്‍ ആ വിശ്വാസം തന്നെ ശിര്‍ക്കായി മാറി ... കാരണം കെ സി യുടെ കുറിപ്പില്‍ തന്നെ പറയുന്നു ജിന്നുകള്‍ക്ക്‌ നമ്മെ കാണാന്‍ കഴിയുന്നു എന്ന് ??? അപ്പോള്‍ അഭൌതിക സ്ര്ഷ്ടിയായ ജിന്നിന്റെ കാഴ്ച അഭൌതികമായിരിക്കും, കേള്‍വി അഭൌതികമായിരിക്കും, പ്രവര്‍ത്തി അഭൌതികമായിരിക്കും, അങ്ങിനെ അല്ലാഹുവിനു മാത്രമുള്ള അഭൌതിക കഴിവുകള്‍ ജിന്നിന് വകവെച്ചു കൊടുത്തുകൊണ്ട് നാം വിശ്വാസത്തില്‍ ശിര്‍ക്കുള്ളവരായി മാറി .... ഇനി ഒരാള്‍ നമ്മുടെ പന്ജെന്ദ്രിയംങ്ങള്‍ കൊണ്ട് അനുഭവിക്കാന്‍ കഴിയാത്തത് അഥവാ അദ്ര്ശ്യമായത് എന്നാ അര്‍ത്ഥത്തില്‍ അഭൌതികം എന്ന് പറയുന്നു വെങ്കില്‍ അതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ലതാനും .... ആ അര്‍ത്ഥത്തില്‍ അഭൌതികം എന്ന് നമ്മുടെ മുന്‍കാല പണ്ഡിതര്‍ ജിന്നിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നാണു മനസ്സിലാക്കുന്നത് ... എന്നാല്‍ സലാം സുല്ലമി ആവിഷ്ക്കരിക്കുകയും ഇന്ന് നമ്മില്‍ പെട്ട കെ സി അടക്കമുള്ളവര്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന വാദം നൂതനമാണ് .... വഴി പിഴച്ചതുമാണ് ...

കഴിവുള്ളവരോട് അവരുടെ കഴിവില്‍ പെട്ടത് ചോദിക്കല്‍ അനുവദനീയമോ അല്ലങ്കില്‍ നിഷിധമൊ ആകാം .... ഇത് പറയാനാവണം "നാം ആരോടാണോ സഹായം ചോദിക്കുന്നത്‌ അത്‌ സാധിച്ചുതരാന്‍ അയാള്‍ക്ക്‌ കഴിവുണ്ടായിരിക്കണം."എന്നദ്ദേഹം എഴുതിയത് ? അതിനുള്ള ഉദാഹരണവും അദ്ദേഹം പറഞ്ഞു .....

ശിര്‍ക്കും തൌഹീടുമാണല്ലോ വിഷയം ???? എങ്കില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ള ഒരാള്‍ തന്നെ സഹായിക്കാന്‍ കഴിവില്ലാത്ത ഒരാളോട് എന്നെ സഹായിക്കണം എന്ന് പറഞ്ഞാല്‍ അത് ശിര്‍ക്കാകുമോ ???? ഒരാള്‍ പൂച്ചയോട് മരം വലിക്കാന്‍ പറഞ്ഞാല്‍ ശിര്‍ക്കാകുമോ ???? ഹറാം എന്ന് പറയാന്‍ പോലും സാധ്യതയില്ല ??? ഇവിടെയാണ്‌ തൗഹീദു വിശദീകരിക്കുന്നിടത് സ്ര്ഷ്ടികള്‍ക്ക് ആര്‍ക്കും നല്‍കിയിട്ടില്ലാത്ത കഴിവ് അഥവാ അല്ലാഹുവിന്നു മാത്രമുള്ള കഴിവ് എന്ന് നമ്മുടെ മുന്‍കാല പണ്ഡിതര്‍ എല്ലാം വിശധീകരിച്ചത് ??? അവിടെ നിന്ന് വിട്ടു പുതിയ വ്യക്യാനങ്ങളിലേക്ക് പൊകൂന്നവരാനു യഥാര്‍ത്ഥത്തില്‍ മതത്തില്‍ പുത്തന്‍ വാദം കൊണ്ടുവരുന്നതും ആരോപണങ്ങള്‍വഴി ശിര്‍ക്കിലേക്ക് എത്തപ്പെടുന്നതും ????

കെ സി യുടെ ഭാഷയില്‍ അഭൌതികരായ ജിന്നുകലോടാണ് സുലൈമാന്‍ (അ) വ്യത്യസ്ത കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നത് ??? ഈ ചോദ്യത്തിന് മറു പടിയായി പറയാറുള്ളത് അത് മുഅജിസതാണ് എന്നതാണ് ??? എന്നാല്‍ വ്യക്തമായ ശിര്‍ക്കായ ഒരു കാര്യം മുഅജിസതിലൂടെ അനുവധനീയമാകുമോ ???? ഇസ്ലാമിക ചരിത്രത്തില്‍ അങ്ങിനെ ഒന്നുണ്ടായിട്ടില്ല എന്നതാണ് അറിവ് ??? മാത്രമല്ല ജിന്നുകളെ കീഴ്പ്പെടുത്തി കൊടുത്തു എന്നത് മാത്രമാണ് മുഅജിസതു ,എന്നാല്‍ ജിന്നുകളുടെ പ്രവര്‍ത്തികള്‍ അവര്‍ക്കുള്ള കഴിവുകളാണ് അതാണ്‌ സുലൈമാന്‍ നബി (അ )അവരുടെ കഴിവില്‍ പെട്ടത് ചോദിച്ചപ്പോള്‍ ശിര്‍ക്കാകാതിരുന്നതും ... അല്ലാതെ അഭൌതികമായ മാര്‍ഗത്തിലല്ല ജിന്നുകള്‍ സുലൈമാന്‍ (അ ) സഹായിച്ചത് ????
ഒന്നുകൂടി വ്യക്തമാക്കിയാല്‍ .... ഉറുമ്പുകളുടെ സംസാരം സുലൈമാന്‍ (അ ) കേട്ടു??? ഇവിടെ ഉറുമ്പുകള്‍ സംസാരിക്കുക എന്നതല്ല മുഅജിസതു അത് കേള്‍ക്കാന്‍ കഴിയുക എന്നതാണ് മുഅജിസതു ????

ഇത്രയൊക്കെ പറഞ്ഞാല്‍ അതിനര്‍ത്ഥം ഇങ്ങനെ പറയുന്നവരൊക്കെ ജിന്നിനോട് സഹായം ചോദിക്കാം എന്ന് പറയുന്നവരാണ് എന്ന് പറയുന്ന അല്പ്പതമാണ് ഇന്ന് പലരും ബോധ പൂര്‍വ്വം പ്രചരിപ്പിക്കുന്നത് ??? എന്നാല്‍ നമ്മുടെ നിലപാട് നമ്മില്‍ അദ്ര്ശ്യരായ നമുക്ക് ഇടപഴകാന്‍ അനുവാദം നല്‍കിയിട്ടില്ലാത്ത ജിന്നുകളോട് ഒരു ഘട്ടത്തിലും സഹായം ചോദിക്കാന്‍ പാടില്ലാത്തതാണ് ..... അങ്ങിനെ ആരെങ്കിലും ഏതെങ്കിലും അവസ്ഥയില്‍ ചെയ്‌താല്‍ അത് ശിര്‍ക്കാകുന്നതും വസീലത്ത് ഇലല്‌ ശിര്‍ക്കാകുന്നതും ഉണ്ടാകാം എന്ന് പറഞ്ഞതിന്റെ പേരിലാണ് കെ സി യെ പോലുള്ള ബഹുമാന്യര്‍ വരെ സത്യം മറച്ചുവെച്ചു കൊണ്ട് സംസാരിക്കുന്നത്. ഇതൊന്നും സലഫികള്‍ എന്ന് പറയുന്ന ഏതെങ്കിലും പുതിയ ഗള്‍ഫു മുസ്ലിയാകളുടെ വാറോലകളല്ല,,, പതിനാലു നൂറ്റാണ്ടായി ഇസ്ലാമിലെ വിശ്വാസ കര്‍മ രംഗങ്ങളെ ക്രത്യമായി പഠിപ്പിച്ചു തന്ന ആഹ്ലുസുന്നയുടെ നിലപാടുകളാണ് എന്ന് കെ സി യെ പോലെ ഒരാളെ ഒര്മിപ്പിക്കേണ്ടി വന്നതില്‍ ദുഖമുണ്ട്....

മനുഷ്യനെ സംബന്ധിച്ച് അദ്രശ്യമായത് എന്നര്‍ത്ഥത്തില്‍ അഭൌതികം എന്ന് പറയാം എന്നതിലപ്പുറം ജിന്നിനെ അഭൌതികം എന്ന് വ്യക്യാനിക്കാന്‍ മതത്തില്‍ എന്തെങ്കിലും തെളിവുണ്ടോ എന്നറിയില്ല ??? കാരണം നാം ജീവിക്കുന്ന പ്രബന്ജത്തിലാണ് ജിന്നുകള്‍ വസിക്കുന്നത് ? മാളങ്ങളില്‍ അവര്‍ താമസിക്കുന്നതിനു ? എല്ലുകളില്‍ നിന്ന് അവര്‍ ഭക്ഷണം കഴിക്കുന്നതിനു ? സഫ്ഫുകളില്‍ വിടവുണ്ടാകുമ്പോള്‍ അവിടെ ശൈത്താന്‍ നമ്മുടെ ഇടയില്‍ നില്‍ക്കുന്നതിനു ?ബിസ്മി ചൊല്ലാതെ ഭക്ഷണം കഴിക്കുമ്പോള്‍ പിശാചു നമ്മുടെ കൂടെ തിന്നുന്നതിന് ??? അങ്ങിനെ അവരുടെ കേള്‍വിയെ കുറിച്ച് നാം കാണാത്ത രീതിയില്‍ നമ്മെ കാണുന്നതിനെ കുറിച്ച് ??? അവര്‍ക്കുള്ള കഴിവുകളെ കുറിച്ച് ??? കുടുംബമായി ജീവിക്കുന്നതിനെ കുറിച്ച് ??? അവരില്‍ നിന്നുള്ള മുസ്ലിങ്ങളെയും കാഫിറുകളെയും കുറിച്ച് ???? എന്തിനു പ്രവാചകന്‍ (സ) യെ ജിന്നുകളിലെക്കും മനുഷ്യരിലേക്കും ഒന്നായാണ് നബിയായി നിയോഗിച്ചതെന്ന് ???? അവസാനം മരണാനന്തരം മനുഷ്യരോടൊപ്പം ജിന്നുകളെയും പരലോകത്ത് ഒരുമിപ്പിച്ചു കൂട്ടുമെന്നതിനെ കുറിച്ച് മനസ്സിലാക്കുന്ന ഒരാള്‍ക്കും ജിന്നുകളെ കുറിച്ചുള്ള അഭൌതികം എന്ന പ്രയോഗം എതാര്‍ഥത്തില്‍ നാം മനസ്സിലാകി വന്നു എന്ന കാര്യത്തില്‍ സംശയം ഇല്ല ????

എന്നാല്‍ ചില കക്ഷി താല്പര്യങ്ങള്‍ നമ്മില്‍ ഒരു വിഭാഗത്തെ പിടികൂടിയപ്പോള്‍ മുജാഹിടുകളെ ഏറ്റവും കൂടുതല്‍ പ്രകോപിതരാക്കുന്ന ശിര്‍ക്കും, സാധാരണക്കാരെ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്ന ജിന്നും കൊണ്ടുള്ള "ഒസ് വാസുകള്‍" സ്ര്ഷ്ട്ടിച്ചു അധികാര കസേരകള്‍ ഉറപ്പിക്കുന്നവരോടും പുതിയ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പേനയുന്തുന്നവരോടും പറയാനുള്ളത്, മുജാഹിദുകള്‍ നൂറ്റാണ്ടുകള്‍ കൊണ്ട് പടുത്തുയര്‍ത്തിയ തൗഹീദിന്റെ മഹാശക്തിയെ സലാം സുല്ലമിയുടെ പുത്തന്‍ വാദങ്ങള്‍ കടമെടുത്തു മടവൂരി ചാരന്മാര്‍ക്കും പ്രാസംഗികര്‍ക്കും വേദിയൊരുക്കി "തൗഹീദു 2012" എന്ന പുതിയൊരാശയം അവതരിപ്പിച്ചു തകര്‍ക്കാം എന്ന് കരുതേണ്ട ??? ആധാരവും ലെറ്റര്പാടും അധികാരത്തിന്റെ അവസാനത്തെ വാക്കാണെന്നു കരുതുന്നവരോട് സര്‍വ്വാധികാരങ്ങളുടെയും അധിപനായ റബ്ബില്‍ ഭരമേല്‍പ്പിച്ചുകൊണ്ടുള്ള പോരാട്ടം മുജാഹിദുകള്‍ ഇനിയും തുടരുക തന്നെ ചെയ്യും എന്നാണ് ഓര്‍മ്മിപ്പിക്കാനുള്ളത് ..... പ്രതിബന്ധങ്ങള്‍ സ്ര്ഷ്ടിക്കാന്‍ ഏതൊക്കെ ശക്തികള്‍ ഒന്നിച്ചാലും (ഇന്ഷാ അല്ലാഹ്)

വാല്‍ കഷ്ണം : റുഖിയ ചെയ്യുന്ന അവസരത്തില്‍ ഹാജരാകുന്ന ജിന്നിനോട് ( ശൈതാനോട് )റുഖിയ ചെയ്യുന്ന ആള്‍ സംസാരിച്ചാല്‍ ശിര്‍ക്കാവില്ല എന്ന നിലപാടിലേക്ക് മുരീധന്മാര്‍ എത്തിയത് കെ സി അറിഞ്ഞോ ആവോ ??? അതിനുള്ള ആയത്തോ സഹീയായ ഒരു ഹാദീസെങ്കിലുമൊ അഭിനവ മുഫ്തിമാര്‍ നല്‍കും എന്ന് പ്രതീക്ഷിക്കാം ???? 
അബു റൂന തിരൂര്‍
 

Wednesday, February 20, 2013

പ്രൊഫ്‌ കോണ്‍ ചാരെ എത്തി -നിങ്ങള്‍ എന്ത് ചെയ്തു ...

പ്രൊഫ്‌ കോണ്‍ ചാരെ എത്തി -നിങ്ങള്‍ എന്ത് ചെയ്തു ...
അനവധി പേര്‍ക്ക് ഹിധായത്തിനു മാര്‍ഗമായ പ്രോഫ്കോനിനു ഓരോ മുജാഹിധും എത്ര പേരെ രജിസ്റ്റര്‍ ചെയ്തു ...നിങ്ങള്ക്ക് അറിയുന്ന ഒരു പത്തു പേര്‍ എന്ഖിലും പ്രൊഫഷണല്‍ രംഗത്ത് പഠികുന്നവര്‍ ഉണ്ടാവാതിരിക്കുമോ ....ഈ മഹാ സമ്മേളനം ജാടകള്‍ കാണിക്കാനോ ,കാമ്പസുകളില്‍ നമ്മുടെ ശക്തിപ്രകടനതിണോ ,ആരോടോ വാശി തീര്കാണോ അല്ല ...അറിയുക മലപ്പുറത്ത്‌ നടക്കുന്ന പ്രോഫ്കോനിനു ഒരാളെ നാം പങ്കെടുപിച്ചാല്‍ അയാള്‍ക്ക്‌ ഹിധായത് കിട്ടിയാല്‍ ആകാശ മേലാപ്പിനു താഴെ ഈ ഭൂമിയില്‍ മറ്റെന്തു നേട്ടമാണ് ഒരു മുവഹിധിനു കിട്ടാന്‍ ഉള്ളത് ....ഇനി പത്തു പതിനഞ്ചു ദിവസം മാത്രം ...കുടുംബത്തിലെ മുഴുവന്‍ പേരെയും പങ്കെടുപ്പിക്കുക ....
ജീവിത ആസ്വാതനതിനു അപ്പുറം നമ്മെ കാത്തിരിക്കുന്ന ആ ലോകത്തെ അറിയട്ടെ ...കാമ്പസിന്റെ മൂലയില്‍ രഹരി നുണഞ്ഞ രാത്രികളില്‍ കാമുകിമാരെ സ്വപ്നം കണ്ടും ,എരിയുന്ന സിഗരട്ട് കൊള്ളികളുടെ പുകവട്ടത് നാളത്തെ പടിപ്പു മുടക്കി സമരങ്ങളും കാമ്പസുകളിലെ ആസ്വാദനവും ,ഇന്റെര്‍നെറ്റിലെ സെക്സും ആസ്വധികുന്ന പാര്‍ശ്വ വിധ്യാര്തികളും ,പഠനത്തിന്റെ ലോകത്ത് ഭൌധികത മാത്രം ലക്‌ഷ്യം ആക്കി ,സമൂഹത്തോടുള്ള ഭാധ്യത മറക്കുന്ന പുസ്തക പുഴുക്കളായ മറ്റൊരു സമൂഹവും ,ആരുമറിയാതെ കാമ്പസിന്റെ വരാന്തയില്‍ നൊമ്പരം പേറുന്ന മനസ്സുമായി ,ജീവിതത്തിന്റെ ലക്‌ഷ്യം അറിയാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു വിധ്യാര്തിയുടെ ജീവിതത്തിന്റെ ധിശാഭോധം നിര്‍ണയിക്കാന്‍ താങ്കളുടെ ഒരു ക്ഷണം ആയി എന്ഖില്‍ ,അറിയുക അല്ലാഹു നമ്മുടെ പ്രവര്തനഗളുടെ ഗുണം ഫലം തൂക്കി കണക്കാകുന്ന ആ ലോകത്ത് ഒരു വറ്റാത്ത ഉറവയുടെ സമാരംബം ആയിരിക്കും അത് ...
------------------------------------------------------------------------------------------------------------
“നിങ്ങള്‍ എത്ര ഭാഗ്യവാന്മാര്‍...കാരണം മുസ്ലിമായി ജനിക്കനയല്ലോ”

കോട്ടയം പ്രോഫ്കോന്‍ കഴിഞ്ഞു മടങ്ങുന്ന ഒരു ബസ്സില്‍ അവലോകനം നടക്കുകയാണ്...തനിമയാര്ന്നാ ഇസലമിനെ നേരിലരിഞ്ഞ മൂന്നു ദിനങ്ങള്‍...!
ആത്മീയ അന്തരീക്ഷം അവരെ പരിവര്തിപ്പിചിരിക്കുന്നു...അടിപോളികളില്‍ അഭിരമിച്ചവര്‍ ഗൌരവമുള്ള ജീവിത പരിസരത്ത് തിരിച്ചറിവിന്റെ നിറവില്‍ വാചാലരായി...
മിഴികള്‍ നിറയുന്നുണ്ട് ...ശബ്ദം ഇടറുന്നുണ്ട് ...

ഒരു കുട്ടി പറഞ്ഞുതുടങ്ങി”ഹോസ്റ്റലില്‍ വന്നു ആവര്ത്തി ച്ച്‌ വിളിച്ചപ്പോള്‍ പോന്നതാണ് ഞാന്‍... ജീവിതത്തില്‍ ആദ്യമായാണ് തുടര്ച്ച്യായി അഞ്ചു ദിവസം നമസ്കരിച്ചത്...സുജൂദില്‍ കിടന്നപ്പോള്‍ ഞാന്‍ അനുഭവിച്ച അനുഭൂതി ജീവിതം മുഴുവന്‍ നിലനിനിന്ന് കിട്ടാന്‍ പ്രാര്ത്ഥിചക്കണം...

മറ്റൊരാള്‍”ഉപ്പ അറിഞ്ഞാല്‍ പ്രശ്നമാണ്..ജാറപ്പുരകല്ക്കണരികില്നിവന്നും മനസ്സ് അള്ളാഹു വിലേക്ക് തിരിക്കാന്‍ കഴിഞ്ഞ മൂന്ന് ദിനങ്ങള്‍ കൊണ്ട് കഴിഞ്ഞു...ഇനി കുടുംബത്തെ നന്നാക്കണം...”

അവസാനം പൊട്ടുതൊട്ട അവന്‍ എഴുനേറ്റു...വര്ഗീദയത വിളമ്പുന്ന ഈ പരിപാടി നിര്ത്തടണം എന്നല്ല അവന്‍ പറഞ്ഞത്...ഇല്ല ഇസ്ലാമിനെ അടുത്തറിയുന്ന ഒരാള്കും അങ്ങിനെ പറയാനവില്ലല്ലോ ... അവന്‍ മൈക്രോഫോണ്‍ കയ്യിലെടുത്തു... ഇടറിയ സ്വരത്തില്‍ ഇങ്ങിനെ പറഞ്ഞു നിര്ത്തി ”നിങ്ങള്ല്‍ ഭാഗ്യവന്മാരാണ്..കാരണം നിങ്ങള്ക് മുസ്ലിമായി ജനിക്കനയല്ലോ”

ഒരു പുതിയ പേന കിട്ടിയപോള്‍ ഉണ്ടായ സന്തോഷവും കൌതുകവുമെങ്കിലും ഞാന്‍ മുസ്ലിമാണല്ലോ എന്ന് ഓര്ത്തെപ്പോള്‍ നമുകുണ്ടയില്ല...!
അവന്റെു വരികള്‍ കേട്ടപ്പോള്‍ മനസ്സ് വല്ലാതെ പതച്ചുപൊങ്ങി... അലി(റ)വിനോട് തിരുമേനി(സ)പറഞ്ഞ വരികള്‍ ഓര്മാവന്നു.അതിന്റെ സാരാംശം ആത്മഗതമായി ഉയര്ന്നുമ "മുന്നോട്ടു പോവുക...അവരുടെ ഹൃദയ വാതിലുകള്‍ തുറക്കുക...ഒരാള്‍ നേര്മാര്ഗരതിലയാല്‍ ദുനിയവിലുള്ള എന്തിനേക്കാളും അതാണ് വിളിപിടിപ്പുള്ളത് "

ബസ്‌ കുതിച്ചു നീങ്ങുകയാണ്...തുറന്നിട്ട ജലകതിനിടയിലൂടെ ഇരച്ചു കയറുന്ന കാറ്റിന് കാലത്തോട് ഇതൊക്കെ വിളിച്ചു പറയാനുള്ള ആവേശമുണ്ടയിരുന്നോ...അതിനാണോ അത് കടന്നു കയറുന്നത്...?ജ്വലിക്കുന്ന നിയോണ്‍ ബള്ബുൊകള്‍ രാവില്‍ നിര്വ്ഹിക്കുന്ന ദൌത്യം ഇരുള്മുവറ്റിയ ഹൃദയങ്ങളില്‍ നമുക്കും നിര്വ ഹിക്കനില്ലേ...?
*********** *************** ***************** ************************ ************************
നിങ്ങള്കരിയുന്ന പ്രൊഫഷണല്‍ വിദ്യാര്ഥി*കളെ രജിസ്റ്റര്‍ ചെയ്യുക...എം.എസ്.എം വെബ്സൈറ്റ് ഒരുക്കുന്ന REGISTRATION സൗകര്യംഉപയോഗിക്കുക...
എന്ന്
നിങ്ങളുടെ
താജു
GS MSM KERALA
PROFCON@MALAPPURAM

-------------------------------------------------------------------------------------------------------
 

Pannipaara സംവാദം സാലിഷ് വാടാനപള്ളിയും നവ മടവൂരികളുടെ തല തിരിഞ്ഞ തൗഹീധും

സാലിഷും ഫൈസല്‍ മുസ്ലിയാരും തമ്മില്‍ നടന്ന സംവാദം ഒരു പാട് പേര്‍ക്ക് സത്യം മനസ്സിലാക്കാന്‍ സബബായി അല്ലാഹു നിശ്ചയിച്ച അവസരത്തില്‍ സാലിഷിനു തിരിഞ്ഞ ഒരു പുതിയ ബോധോദയം മാത്രമാണ് ഇവിടെ ചര്‍ച്ച ...വിശധമായ വിലയിരുത്തല്‍ പിന്നീട് ആവാം
                        
വെളിപെടുത്തല്‍-ഇലാജിന്റെ (മരുന്നിന്റെ ) ഭാഗമായി  റാക്കി(രുക്യ ചെയ്യുന്ന ആള്‍ )ജിന്നിനോട് നടത്തുന്ന സഹായ തെട്ടത്തില്‍ ശിര്‍ക്കാകുന്നതും ശിര്‍ക്കിലെക്കുള്ള വസീല എന്നാ നിലയില്‍ ഹറാം ആകുന്നതും ഉണ്ട് എന്നതില്‍ സംശയം ഇല്ലത്രെ ...
രുക്യ നടത്താമോ ,അത് നബിക്ക് മാത്രം ഭാധകം അല്ലെ ....ഹാളിര്‍ ആയതു ജിന്നാണോ എന്ന് എങ്ങിനെ അറിയും തുടങ്ങി നവമാടവൂരികള്‍ ഉന്നയിച്ചിരുന്ന സകല വസ്സുവാസ്സുകളും തോട്ടിലേക്ക് ഇട്ടു ആണ് സാലിഷു മൗലവി ഇലാജിന്റെ സമയത്തെ ഹാജര്‍ ജിന്നിലേക്ക് എത്തിയത് ...ഇത് എ ആര്‍ മന്ഹജ്ജില്‍ നിന്നുള്ള വ്യതിയാനമാണ് എന്ന് ഓര്മ പെടുത്തി കൊണ്ടുതന്നെ സാളിഷിന്റെ ഈ കുറ്റ സമ്മധം വിലയിരുത്തുകയാണ്
ആലുശൈകിന്റെ ഫത്വ വായിച്ചു കുടുങ്ങിയ സാലിഷു പിന്നീട് വന്നു അടിച്ചത് സാക്ഷാല്‍ കായക്കൊടി മൌലവിയുടെ നെജ്ജത് ആണ്
കായക്കൊടിയന്‍  തൗഹീധു
ഈ പ്രശ്നത്തിന്റെ തുടക്ക്കാരില്‍ പ്രധാനിയും ,എ ആര്‍ സലഫിയ്യുടെ ഇടം കയ്യും ആയ കായക്കൊടി മൗലവി പലയിടത്തും പറഞ്ഞ സ്വലാഹിക്കുള്ള അപകടകരമായ വാദം എന്താ
''മുന്നില്‍ ഹാജര്‍ ഉള്ള ഒരു ജിന്നിനോട് അതിന്റെ കഴിവില്‍ പെട്ട ഒരു ഭൌധിക കാര്യം ഭൌധികാ മാര്‍ഗത്തില്‍ ചോദിച്ചാല്‍ (പ്രാര്‍ത്ഥന ഇല്ലാതെ )ശിര്കാവില്ല ..മരിച്ചു വസീളത് ശിര്‍ക്കും ഹരാമുമേ ആകൂ എന്ന് പറഞ്ഞു എന്നാനെല്ലോ ..."
ഇത് പറഞ്ഞു കായക്കൊടി പറഞ്ഞത് ജിന്നിനോട് ഉള്ള എല്ലാ ചോദ്യവും ഭൌധികവും അഭൌധികവും ഹാളിരും ഗായിബും ശിര്കാന് എന്നാണു...
അപ്പോള്‍ സാലിഷ് മൗലവി പന്നിപ്പാരയില്‍ പറഞ്ഞ ഇലാജിന്റെ ഭാഗമായി ഉള്ള ഇസ്തിഹാനയില്‍ ശിര്കാകുന്നതും ,വസീല ആകുന്നതും വരാന്‍ ഉള്ള മാനധണ്ടം എന്ത് ..കയക്കൊടിയന്‍ തൗഹീധു പ്രകാരം ജിന്നിനോട് എന്ത് പറഞ്ഞാലും നമ്മെ സംബന്ധിച്ച് അഭൌധികവും കാര്യ കാരണ ബന്ധങ്ങള്‍ക്ക് പുറത്തും ആണെല്ലോ ..അപ്പോള്‍ ഉഹ്രുജ്ജ് യാ അധുവല്ലഹ് എന്ന് പറഞ്ഞാല്‍ പോലും ശിര്‍ക്ക് വരില്ലേ ...
ഇതാണ് പറഞ്ഞത് വൈരുധ്യങ്ങള്‍ ഭൌധികമായ സബബുകലാല്‍ സമ്മേളിച്ച ഒരു തട്ടിക്കൂട്ട് മുന്നണിയാണ് നവ മടവൂരിസം എന്ന്
ഇനി പറയൂ നിങ്ങള്‍ ആര് പറഞ്ഞതാ ശരി സാലിഷൊ,കയക്കൊടിയോ ...
രണ്ടിനെയും തോട്ടിലേക്ക് എറിഞ്ഞു തോട് കൂടി മലിനമാക്കുന്നതില്‍ മുജാഹിധുകള്‍ക്ക് യോജിപ്പില്ല ..
അപ്പോള്‍ സാളിഷിനോട് കുറച്ചു ചോദ്യങ്ങള്‍
1) രുക്യ ചെയ്യുന്ന വേളയില്‍ റാക്കി ജിന്നിനോട് ചോദിക്കുന്ന ചോദ്യത്തില്‍ ശിര്‍ക്കാകുന്നതും ശിര്‍ക്കിലെക്കുള്ള വസീല ആകുന്നതും ഉണ്ട് എന്നാ നിങ്ങളുടെ വാദം തെളിയിക്കാനുള്ള മാനധണ്ടം എന്ത് ?
2)ജിന്നിനോട് എന്ത് ചോദിച്ചാലും അബൗധികവും ശിര്‍ക്കുമാണ് എന്നാ കോക്കസ് തൗഹീധു താങ്കള്‍ അന്ഗീകരിക്കുന്നുവോ ?അതോ ഇത് രുക്യ നടത്തുമ്പോള്‍ ബാധകമല്ലേ ?...(രുക്യ നടത്തുമ്പോള്‍ ജിന്നിനോട് ചോദിക്കാന്‍ ആണ് ഇത് ശിര്കല്ല ,ശിര്‍ക്കിലെക്കുള്ള വസീല ആണ് എന്ന് പറയുന്നത് എന്നാ എ ആര്‍ സലഫിയുടെ വാദം വിചിന്തനത്തില്‍ വന്നത് മറന്നുപോയോ താങ്കള്‍ )
3)ജിന്ന് രാകിയുടെ മുന്നില്‍ ഹാജരായി എന്ന് എങ്ങിനെ മനസ്സിലാകും ...നബിക്ക് മാത്രമേ അതിനു സാധിക്കൂ എന്നാ വാദം താങ്കള്‍ വിഴുങ്ങിയോ ??
4)മുന്നില്‍ ഉള്ള ജിന്നിനോട് എന്ത് ചോദിച്ചാല്‍ വസീല മാത്രം ആകും ??അതിനുള്ള കാരണം എന്ത് ???കാരണം ഇവിടെ ഇലാജും മറ്റുള്ളവയും കൂട്ടികുഴക്കുന്നു എന്നല്ലേ വാദം
5)രാക്കിക്ക് ജിന്നിനെ സബബായി നിശ്ചയിച്ചുവോ ഇല്ലേ ??
6)മുന്നില്‍ വന്നാലും ,ഹാജര്‍ ആയാലും അഭോധികമായ കോക്കസ് ജിന്ന് രാക്കിക്ക് മുന്നില്‍ ഭൌധികമായ സബബായത് എങ്ങിനെ ??
7)സാലെ ആലു ശൈക്കിന്റെ ഫത്വ താങ്കള്‍ അംഗീകരിക്കുന്നു എന്ന് പറഞ്ഞു ..തോട്ടില്‍ നിന്ന് വീണ്ടും എടുത്തു കൊണ്ട് വന്നുവേല്ലോ ...ആദ്യം തോട്ടില്‍ എറിയാനുള്ള കാരണം എന്ത് ??പിന്നീട് സ്വീകരിക്കുവാനുള്ള കാരണം എന്ത് ??ആദ്യം ശിര്‍ക്കാക്കി വലിച്ചെറിഞ്ഞ ഫത്വ അവസാനം തെളിവായി സ്വീകരിക്കാന്‍ പരിണമിച്ച മാനധണ്ടം എന്ത് ???അതിനു കിട്ടിയ പുതിയ സബബു പറഞ്ഞാലും മതി ???
8)അല്ലാഹു ജിന്നിനെ ലുര്രു (ഉപദ്രവം )ഉള്ള സബബു ആക്കി എന്ന് സാലിഷ് പറയുന്നു ..അപ്പോള്‍ സാളിഷിനെ ഒരു സാഹിര്‍ സിഹ്ര്‍ ചെയ്യുന്നു ...സാലിഷിനു അല്ലാഹുവിന്റെ അനുമതി പ്രകാരം സിഹ്ര്‍ ഫലിക്കുന്നു ...അല്ലാഹു ആ സിഹ്രിനെ സാലിഷിനു ഉപദ്രവവും സാഹിരിനു ഉപകാരവുമായി നിശ്ചയിച്ച സബബാനു എന്ന് മനസ്സിലാക്കിയാല്‍ ഒന്ന് തൗഹീദും ഒന്ന് ശിര്‍ക്കും ആകുന്നതു എങ്ങിനെ ??ഒരാള്‍ക്ക്‌ ല്വുര്രു ആകുന്ന ഒന്ന് മറ്റൊരാള്‍ക്ക് മന്ഫഹത് ഉള്ള സബബു ആകും എന്ന് വിശ്വസിച്ചാല്‍ എങ്ങിനെ ശിര്‍ക്കാകും ??
9)ഇസ്തംത ഹ ബഹ്ലുന ബഹ്ലിന്‍ എന്ന് പറയുന്നിടത്ത് മനുഷ്യന്‍ ജിന്നിനോട് അങ്ങോട്ട്‌ കൊടുത്ത ഉപകാരത്തിലെ സബബു എന്ത് ???ജിന്നിന്റെ കാര്യ കാരണ ബന്ധതിനുള്ളിലും ,മനുഷ്യന്റെ കാര്യ കാരണത്തിന് പുറത്തും എന്നാനെല്ലോ സാലിഷു വാദിച്ചത് ...അപ്പോള്‍ ജിന്നിന് മനുഷ്യന്‍ അങ്ങോട്ട്‌ ചെയ്ത ഉപകാരം കാര്യ കാരണ ബാധതിനു അകത്തോ പുറത്തോ ???അകത്താണ് എന്ന് പറഞ്ഞാല്‍ സാളിഷിന്റെ വാദം പൊലിഞ്ഞു ..പുറത്താണ് എന്ന് പറഞ്ഞാല്‍ കാര്യ കാരണ ബന്ധത്തിന് പുറത്തുള്ള ജിന്നിനെ ഉപകാരത്തിനു ഉപയോഗിക്കാന്‍ കഴിഞ്ഞു ഭൌധിക മനുഷ്യന് എന്നാ വിഡ്ഢിത്തം സാലിഷു പറയേണ്ടി വരും
10)ഇലാജിന്റെ വിഷയത്തില്‍ ശിര്‍ക്കാകാത്ത ഒന്ന് ഇലാജില്ലാത്ത വിഷയത്തില്‍ ശിര്കാകുന്നത് എപ്പോള്‍ ...അതിന്റെ മാനധണ്ടം എന്ത് ???
---------------------------------------------------------------------------------------------
ചോദ്യങ്ങള്‍ അനവധി വരാനുണ്ട് ...ഇത്ര വലിയ പോയത്തം വിളമ്പിയ കായക്കൊടി മൌലവിയുടെയും കോക്കസ് പടയാളികളുടെയും കൂടെ കൂടി അവസാനം തോട്ടിലെറിഞ്ഞ ഫത്വ കഴുത്തില്‍ കെട്ടി അത് എന്റെയും വാദമാണ് എന്ന് പറയേണ്ട ഗതികേട് വന്നുവെങ്കില്‍ ..ഫൈസല്‍ മുസ്ലിയാര്‍ മുട്ട് മടക്കിയിട്ടുണ്ട് അല്ലാഹുവിനോട് ശുക്ര്‍ ചെയ്യാന്‍ ...സാലിഷു വാടനപള്ളി എന്നാ കോക്കസ് പ്രതീകത്തെ തകര്‍ത്തു എറിയാന്‍ അല്ലാഹു നിശ്ചയിച്ച സബബായി പന്നിപാര സംവാധാതെ ഒരുക്കിയ നിച്ചിനും പ്രിമ്രോസിനും കുടുംബത്തിനും മുജാഹിധു കേരളത്തിന്റെ പ്രാര്‍ഥനകള്‍ .....