Thursday, February 7, 2013

സംഘടനയും സര്‍ക്കുലരും നേതാക്കളും ഒന്നും ഉപകരിക്കാത്ത ദിവസം വരാനുണ്ട്..........


പ്രിയ സുഹൃത്തെ...
അസ്സലാമു അലൈകും
ഇത് ഒരു ഗുണകാംക്ഷയാണ്...
വായിക്കാന് മടിക്കരുത്... താങ്കള്ക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമെന്താണ്.?മാതാപിതാക്കളും മക്കളും കുടുംബവുമാണോ.?അക്കാദമിക നേട്ടങ്ങളും പ്രശസ്തിയും ജോലിയുമാണോ.?വീടും സ്ഥാനവും സമ്പത്തും മറ്റു സൌകര്യങ്ങളുമാണോ.?നിമിഷങ്ങള്കൊണ്ട് തക൪ന്നടിയുന്നതും ഇല്ലതെയാകുന്നതുമായ കേവലം കുമിളകള്‍ മാത്രമാണിവയെല്ലാം...! എങ്കില് എന്താണ് ഏറ്റവും വലിയ ഭാഗ്യം.?ശൂന്യതയില്‍നിന്ന് സമ്പൂര്‍ണത നല്കി നമ്മെ സൃഷ്ട്ടിച്ചവനെ അറിയല് തന്നെ...! ജാറം ,ബീവി ,ഏലസ് ,നൂല് തുടങ്ങിയ ശിര്കന് പ്രവണതകളില്‍നിന്നുള്ള മോചനം തന്നെ.. അല്ലഹുവിന്നാണ് സ൪വ്വ സ്തുതിയും...!
വിശുദ്ധമായ വിശ്വസത്തില് എത്തിച്ചേ൪ന്ന നാം അതോടൊപ്പം അതിന്റെ പ്രബോധക കൂട്ടായ്മയിലും അണിചേ൪ന്നു.. സഹോദരാ...അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല് തൌഹീദീ പ്രസ്ഥാനത്തിനത്തിന്റെ പ്രകാശ തീരത്തുനിന്ന് ആയിരങ്ങള് വെളിച്ചം നുക൪ന്നു...! സത്യം ഗ്രഹിക്കുന്നു...!
സ്വപ്നങ്ങള് താലോലിക്കുന്ന മനസ്സുമായി,ദുഃഖം കടലടിക്കുന്ന ഹൃദയവുമായി ജാറപ്പുരകളില്‍ അഭയം തേടുന്ന ലക്ഷങ്ങള് ഉണ്ടിവിടെ...!
വെളിച്ചം നിലക്കരുത്...
നന്മയുടെ പ്രചാരണത്തിനും തിന്മകളുടെ വിപടനതിനുമാണ് നാം സംഘടന സംവിധനങ്ങള് ഉണ്ടാകിയത്.സാങ്കേതികതങ്ങള് പറഞ്ഞു പ്രബോധന സംരംഭങ്ങള് തടസ്സപെടുതുന്നവരും ഇത് മറക്കരുത്...വഴിയരികില് വെളിച്ചം തേടി നില്കുന്ന മനുഷ്യരെ ഓര്ക്കുക..സത്യങ്ങള് കുഴിച്ചു മൂടുന്നവര്‍ക്കെതിരില്‍ ആകാശത്ത് മലക്കുകള് പ്രാര്ത്ഥിക്കുമെന്നറിയുക...!
തൌഹീദിന്റെ മഹാ ജന സഞ്ചയങ്ങളില് നിറഞ്ഞ മനസ്സോടെ നിറമുള്ള സ്വപ്നങ്ങളുമായി നിരവധി തവണ നാം പങ്കുകൊണ്ടു...!സ്വന്തം വീട്ടിലെ വിവാഹം പോലെ ഓരോ മുജാഹിദും ഏഴ് മുജാഹിദ് സമ്മേളനങ്ങളില് ഒന്ന് ചേര്ന്നു..!
അറിയാത്ത ആയിരങ്ങളെ ആത്മീയ ജ്ഞാനത്തിന്റെ അനുഭൂതിയില് ഒന്നിപ്പിച്ച മുജാഹിദ് സമ്മേളനങ്ങള് അറിയുന്നവ൪പറയൂ... ഇത്തവണ നാം അനുഭവിച്ചത് എന്താണ്.?തടിച്ചു കൂടിയ സഹപ്രവ൪ത്തകരുടെ മനസ്സുകളില് ദുഖത്തിന്റെ കണലെരിയുന്നുണ്ടയിരുന്നില്ലേ.?എന്താണ് സംഭവിക്കുന്നത്.?കഴിഞ്ഞ പത്തു വര്ഷത്തെ ജ്വലിക്കുന്ന ഓര്മ്മകള് കെട്ടുതുടങ്ങിയതെന്നാണ്.?പ്രശ്നങ്ങള് പരിഹിക്കപെടില്ലേ എന്ന് പല തവണ താങ്കളും ചോദിച്ചില്ലേ..ഒരു മുജാഹിദ് എന്ന നിലക്ക് പ്രശ്ന പരിഹാരത്തിനു താങ്കള്‍ക്കുമുണ്ട് ചില ബാധ്യതകള്...എന്നാല് ഇത് ഏതാനും നിരാശ നിറഞ്ഞ വാക്കുകളില് ഒതുങ്ങിപോകുന്നുണ്ടോ.?
എന്താ സംഭാവിക്യ
സംഘടന ഒരിക്കലും പിളരരുത്
എന്താ ഇത് ഇങ്ങനെ
ഞാന് ഇനി ഒന്നിനുമില്ലഗൌരവതരമായ പഠനത്തില് നിന്നും ഒളിച്ചോടാനുള്ള കുറുക്കു വഴിയാണിത്..
അന്ധമായ കക്ഷിത്വം ഉള്ളില് കയറിയ ചിലര് പറയുന്ന വരികള് ഏറെ ദുഖകരമാണ്:
വളരുന്ന സംഘടനകള് പിളരും
ശിര്ക് സമ്മതിക്കില്ല
ജിന്നൂരികളെ നിങ്ങളെ വിടില്ലവൈകാരികതക്കപ്പുറം ഇന്നലെ വരെ നമ്മുടെ കൂടെ ഉണ്ടായിരുന്നവരാണ് ഇവ൪ എന്ന് നാം മറക്കരുത്..മാത്രവുമല്ല തര്‍ക്കങ്ങളില്‍പ്രമാണങ്ങള്‍ അവലംഭിച്ചു തീരുമാനമെടുക്കുന്നവരാണ് നാം..ഖുര്ആന് പറയുന്നത് കാണുക”…ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാനെങ്കില്‍ നിങ്ങളത് അല്ലാഹുവിലേകും റസൂലിലെക്കും മടക്കുക” (4:59) പഠനം നമ്മുടെ ബാധ്യതയാണ്.അള്ളാഹു പറയുന്നു:
ജിന്നുകളില് നിന്നും മനുഷ്യരില്‍നിന്ന് നാം ധാരാളം പേരെ നരകത്തിനു വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്.അവ൪ക്കു മനസ്സുകളുണ്ട് അതുപയോഗിച്ചു അവര് കാര്യം ഗ്രഹിക്കുകയില്ല.അവ൪ക്കു കണ്ണുകളുണ്ട് അതുപയോഗിച്ചു അവ൪ കാണുകയില്ല.അവ൪ക്കു കാതുകളുണ്ട് ,അതുപയോഗിച്ചവര് കേട്ട് മനസ്സിലാക്കുകയില്ല .അവര് കാലികളെ പോലെയാകുന്നു;അവരാണ് കൂടുതല് പിഴച്ചവര്,അവര്തന്നെയാണ് ശ്രദ്ധ ഇല്ലാത്തവര്”(7:179)വീട്ടാവശ്യങ്ങള്‍,ചികിത്സ തുടങ്ങി കേവലം ഒരു പേന വാങ്ങുന്നത് പോലും പഠിച്ചും അന്വഷിച്ചും ചിന്തിച്ചുമാണല്ലോ നിര്വഹിക്കുന്നത്ഇതില് മാത്രം എന്തുകൊണ്ടാണിങ്ങനെ.?ഓരോ വീട്ടിലും ഉപ്പയും മകനും,ജെഷ്ട്ടനും അനിയനുമെല്ലാം തമ്മില് കണ്ടാല് മിണ്ടാത്ത അവസ്ഥ സൃഷ്ടിച്ചതരണ്?മുജാഹിദുകള് ലൈറ്റ് എക്സിബിഷിന്റെ ചൂടില് ഓടുമ്പോള് അറിയേണ്ടവര് അറിയാതെ നടന്ന ഒരു ഗ്രൂപ്പ് യോഗത്തിന്നു ഇതില് നല്ലൊരു പങ്കുണ്ട്..!
വിദ്യാര്‍ഥികളെയും യുവാക്കളെയും തീവ്രവാദ മുദ്ര കുത്തി കോടതിയില് രേഖ കൊടുത്തു തിരഞ്ഞെടുപ്പില് നിന്നും പലരെയും മാറ്റി നിര്ത്തി കളിച്ചവര്ക്കും ഇതില് വെക്തമായ പങ്കുണ്ട്..!
സംഘടന സംവിധാനങ്ങള് ദുരുപയോഗപെടുത്തി വിശദീകരങ്ങള് എന്ന പേരില് ഇല്ലാ കഥകള് പ്രച്ചരിച്ചപോള് ഒരു വാഹനത്തില് ഒരേ മനസ്സുമായി യോഗത്തിന് വന്നവ൪ രണ്ടു മനസ്സുമായി മടങ്ങി...അടിപിടികള് തുടങ്ങി...! ഇനിയും നൂറു നൂറു കാര്യങ്ങള് പറയാനുണ്ട് ...എന്നാല് ഇവയെക്കളും ഗൌരവമുള്ള കാര്യംചില താല്പര ലക്ഷ്യങ്ങള്ക്ക് വേണ്ടി ഇറങ്ങിതിരിച്ചവ൪ കത്തി വെച്ചത് നമ്മുടെ തൌഹീദിനാണ്
അഭൌതികമായി കഴിവുകളുള്ളതു അല്ലാഹുവിന്നു മാത്രമാണ് ,അതുകൊണ്ട് അഭൌതികമായി നമ്മെ സഹായിക്കാനും ദോഷം വരുത്തിത്തീ൪ക്കാനും സാധിക്കുന്നത് അല്ലാഹുവിന്നു മാത്രമാണ്.
അതിനാല് അഭൌതികമായി അവനല്ലത്തവ൪ സഹായിക്കും ഉപദ്രവിക്കും എന്ന് വിശ്വസിച്ചാല് തന്നെ ശിര്‍ക്കായി എന്നതാണ് നമ്മുടെ വിശ്വാസത്തിന്റെ അടിത്തറ.എന്നാല് പലരെയും ഒതുക്കാന് തൌഹീദ് പുതിക്കി പണിതപ്പോള്‍ ജിന്ന്,മലക്ക് എന്നിവയുടെ ശക്തി അഭൌതികമാനെന്നു വാദിച്ചതിലൂടെ സംഭവിച്ചത് അഭൌതിക സഹായം അല്ലാഹു അല്ലാത്തവ൪ക്കും ഉണ്ട്,അത് നല്‍കാന്‍ അവര്ക്ക് സാധിക്കുമെന്നായി....!
ശിര്‍ക്ക് ചെയ്യുന്ന ആയിരങ്ങളെ അവിടെ തന്നെ നിര്ത്താനും ഇത്രയും കാലം മുജാഹിദുകള് പറഞ്ഞത് ഒരു തെറ്റായ വാദമാണ് എന്ന് പറയാനും ഇതിലും വലിയ രേഖ വേണോ?ആദര്‍ശ ശത്രുകളുടെ മുന്നില് ഈ നിര്വചനം നമുക്ക് ബലികേറ മലയാകുമെന്നതിന്റെ വലിയ തെളിവാണ് മുവാറ്റുപുഴ സംവാദത്തിലെ ഒരു മറുപടി...ആഹ്സനിയുടെ ചോദ്യത്തിന് മറുപടി പറയവേ ഹനീഫ് കായക്കൊടി പറഞ്ഞത് അഭൌതിക മാ൪ഗത്തില് നമ്മെ സഹായിക്കാന് അള്ളാഹു അല്ലാത്തവ൪ക്കു കഴിയും എന്ന് വിശ്വസിച്ചാല് ശിര്‍ക്ക് വരില്ല അതിന്റെ അടിസ്ഥാനത്തില് ചോദിച്ചാലെ ശിര്‍ക്കാവൂ എന്നാണ്...! ഇത് പുതിയ തൌഹീദാണ്...മാത്രമല്ല പുതിയ മാറ്റമനുസരിച്ച് സൃഷ്ടിയുടെ കഴിവില് പെട്ട ചോദ്യം ചോദിച്ചാല് തന്നെ ശിര്‍ക്കായി ..!
1971
 ഉമര് മൌലവി,1980തുകളില്‍ചെറിയമുണ്ടം 2001 ല്‍ ഹുസൈന് സലഫിനാം ആവേശ പൂര്വ്വം മാത്രം സംസാരിച്ച 2004ലെ മണ്ണാ൪ക്കാട് സംവാദത്തില് ഡോക്ടര് കെ കെ സകരിയ്യ സ്വലാഹി, 2005ലും 2007ലും അബ്ദുല് ജബാ൪ മൌലവി, 2009ലും 2010ലും അബ്ദുറഹ്മാന് സലഫി തുടങ്ങി നമ്മുടെ എല്ലാ പണ്ഡിതരും വിജന പ്രദേശത്തെ വിളിയുമായി ബന്ധപ്പെട്ടു പറഞ്ഞ കാര്യങ്ങളും ഇപ്പോള് ഇവ൪ അട്ടിമറിച്ചു ...! ആഹ്ലുസുന്നയുടെ നിലപാടുകള് അട്ടിമറിക്കുന്ന ഈ പുതിയ വാദങ്ങള് പൂ൪വികരെ മുഴുവന് കാഫിരാക്കുന്നതാണ്...
ഇത് വായിക്കുമ്പോള് താങ്കളുടെ മനസ്സില് ഉയരുന്ന ഏതാനും ഉപ ചോദ്യങ്ങള് കൂടിയുണ്ട്...! അതിനും ഉത്തരമുണ്ട്..കണ്ടെത്താന് താങ്കള് ശ്രമിക്കണം..
ഇല്ലെങ്കില് ശിര്‍ക്ക് ചെയ്യാത്തകേരളത്തിലും ലോകത്താകമാനമുള്ള സലഫി നേതാക്കളെ ശിര്ക്ക് ആരോപിച്ചു സ്വയം കാഫിറായി മരിച്ചു പോകേണ്ടി വരും...തൌഹീദിനുവേണ്ടി ജീവിച്ചുത്യാഗങ്ങള് സഹിച്ചു അവസാനം ആരുടെയെല്ലാമോ ദുര്‍മോഹങ്ങള്കുവേണ്ടി കൊണ്ടുവന്നഒരു അജണ്ടയില് കുടുങ്ങി നമ്മുടെ പരലോകം കളയണോ.ആത്മാര്ഥമായി ശിര്‍ക്കില്‍നിന്ന് രക്ഷിക്കലായിരുന്നു ലക്ഷ്യം എങ്കില് അഞ്ചു വര്ഷം ഇത് ന്യായീകരിച്ചത് എന്തിന്.?തുറന്നു കാണിക്കാതിരുന്നത് എന്തുകൊണ്ട്.തെരഞ്ഞെടുപ്പിന്റെ നേരം നോക്കി ഇത് പൊതു ജനത്തിന്റെ മുന്നില് ഇട്ടുകൊടുത്തത് എന്തിന്.?ഈ വിശ്വാസത്തില് മരിച്ചു പോയ മുജാഹിദുകളുടെ അവസ്ഥ എന്ത്.?അന്ന് ന്യായങ്ങള് നിരത്തി ഇതിന്റെ മറുപടി തന്നവ൪ സംഘടനയെ രക്ഷിക്കാനാണ് ഞങ്ങള് അത് പറഞ്ഞത് എന്നെത്രേ പറയുന്നത്..തൌഹീദ് പ്രസ്ഥാനത്തെ രക്ഷിക്കാന് ശിര്‍ക്കിനെ ന്യായീകരിക്കുകയോ.ഇനി ഇന്നത്തെ സംസാരം വീണ്ടും എന്തിനായിരിക്കും.സംഘടന രക്ഷിക്കാനോ പിളര്‍ത്താനോ.അത് കൊണ്ട് സംഘടനയും സര്‍ക്കുലരും നേതാക്കളും ഒന്നും ഉപകരിക്കാത്ത നിമിഷങ്ങള് അരികിലുണ്ട്...കേള്‍ക്കരുതെന്ന സര്‍ക്കുലര്‍അനുസരിച്ചതിനാല് കേള്‍ക്കാത്തതാണ് എന്ന് പറഞ്ഞു രക്ഷപ്പെടാനാകുമോ.?അന്ന് നാം ഈ വരികള് പറയുന്നവരില് ഉള്പെടരുത്...
” 
ഞങ്ങളുടെ രക്ഷിതാവേ ഞങ്ങള് ഞങ്ങളുടെ നേതാക്കന്മാരെയും പ്രമുഖന്മാരെയും അനുസരിക്കുകയും അങ്ങിനെ അവര് ഞങ്ങളെ വഴി തെറ്റിക്കുകയുമാണ് ഉണ്ടായത് .ഞങ്ങളുടെ രക്ഷിതാവേ അവര്‍ക്ക് നീ രണ്ടിരട്ടി ശിക്ഷ നല്കുകയും അവര്‍ക്ക് നീ വന് ശാപം ഏല്പിക്കുകയും ചെയ്യേണമേ എന്നും അവര് പറയും ”(33 : 67-68)

No comments:

Post a Comment