Tuesday, July 31, 2012

ഇസ്ലാഹി പ്രസ്ഥാനത്തിന്റെ തെളിവുകള്‍ -കെ പി മുഹമ്മദ്‌ മൌലവി

ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ആദര്‍ശം പാള കിതാബോ മാല മൌലൂധോ അല്ല ....മറിച്ചു അത് ഖുറാനും സുന്നത്തും സലഫുകളുടെ മാര്‍ഗവും ആണ് (ഖുറാനും സുന്നത്തും സലഫുകള്‍ സ്വീകരിച്ച രീതി ,മനസ്സിലാകിയ പോലെ ) അല്ലാതെ സുന്നത്തില്‍ കണ്ടാല്‍ ബുദ്ധി തിരഞ്ഞു ഒഅടുന്ന നവ മടവൂരികലുടെയോ ,ഏതു പാള കിതാബിനും സുന്നതിനേക്കാള്‍ പ്രാധാന്യം നല്‍കുന്ന ഖുരാഫികളുടെ രീതിയും അല്ല മുജാഹിദിന്റെ രീതി ...............
കെ പി മുഹമ്മദ്‌ മൌലവിയുടെ പ്രഭാഷണം
പിശാചു രോഗം ഉണ്ടാകില്ല എന്ന് ഇതില്‍ പറയുന്നു എന്ന് പറഞ്ഞു ഒരു നവ ചെകനൂരി ഇട്ട പോസ്റ്റില്‍ ഉള്ള പ്രഭാഷനമാണ് ഇത് ....ഏതായാലും നല്ല ഉഷാര്‍ ആയിട്ടുണ്ട്‌ -ആ ഭാഗം എവിടെയെന്നു ഇവര്‍ ഒന്ന് കാനികട്ടെ ....
ഏതായാലും സലഫുകളുടെ മാര്‍ഗം അഞ്ചാം മധ ഹാബു  അല്ല എന്ന് തീരുമാനമാവും ഇത് കേട്ടാല്‍ ...മജീട് മാളിയെക്കലിനു നന്ദി ................
മടവൂരികളുടെ അറിവിലേക്കായി ഒരു കാര്യം കൂടെ -പിശാചു മനുഷ്യനില്‍ രോഗം ഉണ്ടാക്കാം എന്ന് കെ എം മൌലവിയുടെ ഫത്വയില്‍ (കെ പി യുടെ ഉസ്താത് ) കാണാം ...യുവതയില്‍ പോയി വാങ്ങി നോക്ക് 

Sunday, July 29, 2012

പിശാചിന്‍റെ കഴിവ് എന്ത് എന്തല്ല...

പിശാചിന്‍റെയും ജിന്നിന്‍റെയും കഴിവുകളെ സംബന്ദിച്ചു ഇന്ന് വ്യാപകമായ ചര്‍ച്ചനടക്കുന്നു.പിശാച് മനസ്സില്‍ ദുര്‍ബോധനമല്ലാതെ യാതൊന്നും ഉണ്ടാക്കുകയില്ല എന്ന് ചിലര്‍ വാദിക്കുന്നു.ജിന്നോ മലക്കോ ഒരിക്കലെങ്കിലും ഭൌതികമായി ഇടപെടും എന്ന് വിശ്വസിച്ചാല്‍ തന്നെ ശിര്‍ക്കായി എന്ന് പറയുന്ന സുല്ലമിമാരും ഇവിടെയുണ്ട്.മാത്രമല്ല സുലൈമാന്‍ നബി(അ)യും ജിന്നുകളും തമ്മിലുള്ള ബന്ടം ജിന്നുകള്‍ക്ക് അത്തരം കഴിവുണ്ട് എന്നതിന് തെളിവല്ല എന്ന് പറയുന്നവരും കുറവല്ല.ഇത്തരം സംശയങ്ങള്‍ക്ക് ഉള്ള മറുപടിയായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി നല്‍കിയ ഒന്ന് രണ്ടു മറുപടികളാണ് ഇവിടെ ഉദരിക്കുന്നത്.


2000 OCT 27 മുസ്ലിം പക്തിയില്‍ ഉള്ള ഒരു ചോദ്യം ഇങ്ങനെ വായിക്കാം.  വേദന ജപശക്തി കൊണ്ട് ഇല്ലാതാകുമോ..??
കുത്ത്റാത്തീബിലും തയ്പൂയ മഹോത്സവത്തിലും ആയുധങ്ങളും ശൂലങ്ങളും , നാക്കിലും ചുണ്ടിലും ശരീരത്തിലും കുത്തികയട്ടുമ്പോള്‍ രക്തം പൊടിയുകയോ വേദനിക്കുകയോ ചെയ്യുന്നില്ല.ഇത് അവര്‍ ഉരുവിടുന്ന കീര്‍ത്തനങ്ങളുടെയും ജപങ്ങളുടെയും ശക്തികൊണ്ടാണെന്നു അവര്‍ അവകാശപ്പെടുന്നു.(ഒരു സ്വകാര്യടിവി പരിപാടി).മുസ്ലിമിന്‍റെ അഭിപ്രായമെന്ത്??
-അബ്ദുല്‍ വഹാബ് , ഇരിവേറ്റി

അതിനു മറുപടിയായി വേദന എന്നത് മനസ്സിന്‍റെയും ശരീരത്തിന്‍റെയും പ്രവര്‍ത്തനഫലമായുള്ള ഒരു അനുഭവമാണെന്നും ചിലര്‍ക്ക് വേദന കൂടുതലും  മറ്റു ചിലര്‍ക്ക് കുറവും എന്ന് പറഞ്ഞതിനുശേഷം ഇങ്ങനെ എഴുതുന്നു. 
  
നാക്കിലും ചുണ്ടിലും ശൂലം കുത്തികയറ്റുന്നത് മരവിപ്പിച്ചതിനു ശേഷമോ വേദനസഹിക്കാന്‍ ദീര്‍ഘമായി പരിശീളിപ്പിച്ചതിനു ശേഷമോ ആകാം.ജനങ്ങളെ മിത്യധാരണകളില്‍ തളച്ചിടണമെന്നു നിര്‍ബന്ടമുള്ള പിശാചിന്‍റെ കുതന്ത്രങ്ങളും ഇതിന്‍റെയൊക്കെ പിന്നില്‍ ഉണ്ടാകാം.ആര്‍ക്കും എന്തും അവകാശപ്പെടാം.       

ഈ മറുപടി അവസാനിക്കുന്നത് ഇങ്ങനെയാണ്. 
ആരെങ്കിലും കടലിനു മുകളിലൂടെ നടന്നു കാണിച്ചാലും വായുവിലൂടെ തുഴഞ്ഞുനീങ്ങിയാലും പിശാച്  അവനെ താങ്ങി കൊണ്ടുപോകുകയായിരിക്കുമെന്നു കരുതുകയല്ലാതെ അവനു ദിവ്യത്വം കല്പിക്കാന്‍ ഇസ്ലാമില്‍ വകുപ്പില്ല.
എന്നാല്‍ ഈ മറുപടി ഇന്നത്തെ പോലെതന്നെ ചിലര്‍ക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല.അങ്ങനെ അവരില്‍ പെട്ട ഒരാള്‍ അടുത്തമാസം ഒരു ചോദ്യം അയച്ചു.2000 NOV 10 വന്ന ആ ചോദ്യം അതിങ്ങനെ വായിക്കാം.

ഇത് പിശാചിനെ റബ്ബാക്കലല്ലേ?
"ആരെങ്കിലും കടലിനു മുകളിലൂടെ നടന്നു കാണിച്ചാല്‍ പിശാചായിരിക്കും അവനെ താങ്ങി കൊണ്ട് പോകുന്നത്" എന്ന്  'മുസ്ലിം' കരുതുന്നു.ഇത് പിശാചിനെ ആ വിഷയത്തില്‍ റബ്ബായി പരിഗണിക്കുന്നതായി വ്യാഖ്യാനിച്ചുകൂടെ?
-ഡോ:അബ്ദുര്‍റഷീദ് , കുതിരക്കുളം

അതിനു ചെറിയമുണ്ടം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു.

അല്ലാഹുവിനും മനുഷ്യരാശിക്കുമെതിരില്‍ സമരം പ്രഖ്യാപിച്ച പിശാചിന്‍റെ നടപടിക്രമം മനുഷ്യരെ കഴിയുന്ന വിധത്തിലൊക്കെ തെറ്റിദ്ധരിപ്പിച്ചു ദുര്‍മാര്‍ഗത്തില്‍ അകപ്പെടുത്തുകയാകുന്നു.അതിനുവേണ്ടി എല്ലാ തന്ത്രവും പിശാച് ഉപയോഗിക്കും.ഇത് സംബന്ദമായി ഒട്ടേറെ ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശമുണ്ട്."അവന്‍ (പിശാച്) പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത്‌ അവര്‍ക്കു ഞാന്‍ ( ദുഷ്പ്രവൃത്തികള്‍ ) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച.അവരുടെ കൂട്ടത്തില്‍ നിന്ന്‌ നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ.(വി.ഖു 15/39-40)

ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന്‌ പുറത്താക്കിയത്‌ പോലെ പിശാച്‌ നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക്‌ കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന്‌ അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക്‌ അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക്‌ പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു. .(വി.ഖു 7/27)

മനുഷ്യരെ പിഴപ്പിക്കാന്‍ വേണ്ടി വിവിധ കുതന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ പിശാചിന് അവസരം നല്‍കിയത് അല്ലാഹുവിന്‍റെ പരീക്ഷയാകുന്നു.പിശാചിനെ പ്രത്യക്ഷ ശത്രുവായി ഗണിക്കുകയും അവന്‍റെ കുതന്ത്രങ്ങല്‍ക്കെതിരില്‍ നിതാന്ത്രജഗ്രത പുലര്‍ത്തുകയും ചെയ്യുന്നവര്‍ക്കെ ഈ പരീക്ഷയില്‍ വിജയിക്കാന്‍ കഴിയൂ.അല്ലഹുവല്ലത്തവര്‍ക്ക് അഭൌതിക കഴിവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു തദടിസ്ഥാനത്തില്‍ അവര്‍ക്ക് നേര്ച്ച വഴിപാടുകള്‍ അര്‍പ്പിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുക എന്നത് പിശാചിന്‍റെ പരിപാടികള്‍ പ്രധാനപെട്ട ഒന്നാണ്.വിശുദ്ധഖുര്‍ആന്‍ (4/119) പരാമര്‍ശിച്ചിട്ടുള്ളത് ദൈവേതരര്‍ക്ക് കാലികളെ നേര്‍ന്നിട്ടു അവയുടെ കാതുകള്‍ കീറി അടയാളം വെക്കുന്നതിനെ സംബന്ടിച്ചാകുന്നു.സിദ്ധന്മാര്‍,പുണ്യവാളന്മാര്‍ എന്നൊക്കെ പറയപ്പെടുന്നവന്‍ മുഖേന പല ദിവ്യത്ഭുതങ്ങളും സംഭവിക്കുന്നതായി ചിലര്‍ക്ക് തോന്നാറുണ്ട്. ആ ദുര്‍ബോധാനങ്ങളില്‍ ആകൃഷ്ടരായി സൃഷ്ടികള്‍ക്ക് ദിവ്യത്വകല്പിക്കുന്നവരാണ് പിശാചിനെ  റബ്ബാക്കുന്നത്;അവന്‍റെ കുതന്ത്രങ്ങല്ക്കെതിരില്‍ മുന്നറിയിപ്പ് നല്കുന്നവരല്ല.  
പിശാചിന് ഭൌതിക കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയും എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള ഡോക്ടര്‍ വീണ്ടും മുസ്ലിമിനെ ഖന്ടിച്ചുകൊന്ദ് ചോദ്യമയച്ചു.
അത് ആരംഭി ക്കുന്നത് ഇങ്ങനെ ആയിരുന്നു. 

2000 DEC 15 SHABAB
പിശാചിന് ഭൌതിക കാര്യങ്ങളില്‍ ഇടപെടാന്‍ കഴിവുണ്ടോ?
മനുഷ്യനിര്‍മ്മിത യന്ത്രസഹായത്തോടെയോ നിരന്തര പരിശ്രമാത്തിലൂടെ നേടിയെടുത്ത കഴിവുകളിലൂടെയോ അല്ലാതെ ഒരാള്‍ക്ക് കടലിലൂടെ നടക്കാന്‍ , ആകാശത്തിലൂടെ പറക്കാന്‍ പിശാച് സഹായിക്കുമെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.'മുസ്ലിം' അങ്ങനെ വിശ്വസിക്കുന്നു.'മുസ്ലിം' സൂചിപ്പിച്ച ആയത്തുകളോന്നും 'മുസ്ലി'മിന്‍റെ ധാരണക്ക് തെളിവല്ല.

അങ്ങനെ മനോഭാവം മാറ്റാന്‍ മാത്രമേ കഴിവുള്ളൂ എന്ന് പറഞ്ഞു ചോദ്യം അവസാനിപ്പിക്കുന്നത് ഇങ്ങനെ.ചോദ്യകര്‍ത്താവ് അബ്ദുല്‍ സലാം സുല്ലമി തന്നെയാണോ എന്ന് തോന്നിപോകും എന്ന് കടവത്തൂര്‍ വച്ച് സകരിയ്യ സ്വലാഹി ഒരു തമാശയായി സൂചിപ്പിച്ചിരുന്നു.ചോദ്യത്തിന്‍റെ അവസാനഭാഗം വായിക്കുന്ന ആര്‍ക്കും അങ്ങനെ തോന്നി പോകും.

അതുകൊണ്ട് ഒരാളെ കടലിനുമുകളിലൂടെ നടത്താന്‍ കഴിവുള്ളവന്‍ അല്ലാഹു(ത) ആണ് , ആകാശത്തുകൂടി പറത്തുന്നവന്‍ അല്ലാഹു(ത) ആണ് , പിശാച് അല്ല എന്നാ വാദം നിലനില്‍ക്കുന്നു.മറിച്ച് തെളിവുണ്ടെങ്കില്‍ വ്യക്തമാക്കുമല്ലോ?   
-ഡോ:അബ്ദുര്‍റഷീദ് , കുതിരക്കുളം

ആ ചോദ്യത്തിനു വ്യക്തമായി തന്നെ ശബാബ് മറുപടി പറഞ്ഞു.


പിശാചിന് പരിമിതികളില്ലാത്ത അഭൌതിക കഴിവുണ്ടെന്ന് സ്ഥാപിക്കാനല്ല;പ്രത്യുത,ദിവ്യത്വം വാദിച്ചുകൊണ്ട് അത്ഭുതങ്ങള്‍ കാണിക്കുന്നവരെ പിന്തുണക്കുന്നത് പിശാചായിരിക്കുമെന്നു ഉണര്‍ത്താനാണ് , ഡോക്ടറുടെ ചോദ്യങ്ങള്‍ക്ക് കാരണമായ പരാമര്‍ശങ്ങള്‍ 'മുസ്ലിം' നടത്തിയത്.സൃഷ്ടികളില്‍ പലര്‍ക്കും ദൈവികമായ കഴിവുകളുണ്ടെന്നു തോന്നിച്ചുകൊണ്ട് ജനങ്ങളെ ബഹുദൈവാരധനയിലെക്ക് നയിക്കുകയാണ് പിശാചിന്‍റെ പദ്ധതിയുടെ പ്രധാന ഭാഗം.പിശാചിന്‍റെ പ്രകൃതിയില്‍ പടച്ചവന്‍ നിക്ഷിപ്തമാക്കിയിട്ടുള്ള കഴിവുകളൊക്കെ അതിനുവേണ്ടി പിശാച് ഉപയോഗിക്കുമെന്ന് തന്നെയാണ് ന്യായമായും കരുതാവുന്നത്.
മനുഷ്യനും ജിന്നിനും (ജിന്ന്‍ വര്‍ഗത്തിലെ അതിക്രമകാരിയാണ്‌ പിശാച്) മലക്കിനും അല്ലാഹു വ്യത്യസ്ത പ്രകൃതിവ്യവസ്തകളാണല്ലോ നല്‍കിയിട്ടുള്ളത്.അതുപോലെ തന്നെ കഴിവുകളുടെ കാര്യത്തിലും വ്യത്യാസമുണ്ടായിരിക്കും."തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക്‌ അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍."(7/27) എന്ന ഖുര്‍ആന്‍ വാഖ്യത്തില്‍ നിന്ന് തന്നെ ഇരുവിഭാഗത്തിനും അല്ലാഹു നല്‍കിയ കഴിവുകളുടെ വ്യത്യാസം വ്യക്തമായി ഗ്രഹിക്കാം.ദുര്‍ബോധനം നടത്തി മനോഭാവം മാറ്റുക എന്നതല്ലാതെ , ബൌതികകര്യങ്ങളിലോന്നും പിശാചുക്കള്‍ക്ക് ഇടപെടാന്‍ കഴിയുകയില്ല  എന്ന ധാരണക്ക്  യാതൊരു തെളിവുമില്ല.അല്ലാഹു നല്‍കിയ കഴിവുകള്‍ കൊണ്ട് തന്നെ ഭൌതികമായ പ്രവൃത്തികള്‍ ജിന്നുകള്‍ ചെയ്യുമെന്നാണ് വിശുദ്ധഖുര്‍ആനില്‍ നിന്ന ഗ്രഹിക്കാന്‍ കഴിയുന്നത്.
ജിന്നുകളുടെ കൂട്ടത്തിലുള്ള ഒരു മല്ലന്‍ പറഞ്ഞു: അങ്ങ്‌ അങ്ങയുടെ ഈ സദസ്സില്‍ നിന്ന്‌ എഴുന്നേല്‍ക്കുന്നതിനുമുമ്പായി ഞാനത്‌ അങ്ങേക്ക്‌ കൊണ്ടുവന്നുതരാം. തീര്‍ച്ചയായും ഞാനതിന്‌ കഴിവുള്ളവനും വിശ്വസ്തനുമാകുന്നു.(വി.ഖു 27/39)
'സബഅ' രാജ്ഞി യുടെ സിംഹാസനം വളരെ ദൂരെയുള്ള സുലൈമാന്‍ നബി (അ)യുടെ കൊട്ടാരത്തില്‍ എത്തിക്കാന്‍ തനിക്ക് കഴിവുണ്ടെന്ന് ഒരു ശക്തനായ ജിന്ന്‍ പറഞ്ഞ വാക്കാണ്‌ അല്ലാഹു ഉദ്ധരിച്ചത്.ഇല്ലാത്ത കഴിവ് ഉണ്ടെന്നു ജിന്ന് വാദിച്ചതാണെങ്കില്‍ അല്ലാഹു അത് നിഷേധിക്കുമായിരുന്നു.

ശേഷം ജിന്നുകളുടെ മറ്റു പല കഴിവുകളും  ഖുര്‍ആന്‍ കൊണ്ട് അദ്ദേഹം സമര്‍ഥിക്കുന്നു.( എന്‍റെ കയ്യിലെ ശബാബില്‍ പഴയതായതിനാല്‍  താഴെ ഒരു രണ്ടു വരി ക്ലിയര്‍ അല്ല.അത് കൊണ്ടാണ് ഇവിടം എന്‍റെ വാക്ക് ഉപയോഗിച്ചത്.ക്ഷമിക്കുക)
സുലൈമാന്ന്‌ കാറ്റിനെയും ( നാം അധീനപ്പെടുത്തികൊടുത്തു. ) അതിന്‍റെ പ്രഭാത സഞ്ചാരം ഒരു മാസത്തെ ദൂരവും അതിന്‍റെ സായാഹ്ന സഞ്ചാരം ഒരു മാസത്തെ ദൂരവുമാകുന്നു. അദ്ദേഹത്തിന്‌ നാം ചെമ്പിന്‍റെ ഒരു ഉറവ്‌ ഒഴുക്കികൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരം അദ്ദേഹത്തിന്‍റെ മുമ്പാകെ ജിന്നുകളില്‍ ചിലര്‍ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. അവരില്‍ ആരെങ്കിലും നമ്മുടെ കല്‍പനക്ക്‌ എതിരുപ്രവര്‍ത്തിക്കുന്ന പക്ഷം നാം അവന്ന്‌ ജ്വലിക്കുന്ന നരകശിക്ഷ ആസ്വദിപ്പിക്കുന്നതാണ്‌. അദ്ദേഹത്തിന്‌ വേണ്ടി ഉന്നത സൌധങ്ങള്‍, ശില്‍പങ്ങള്‍, വലിയ ജലസംഭരണിപോലെയുള്ള തളികകള്‍, നിലത്ത്‌ ഉറപ്പിച്ച്‌ നിര്‍ത്തിയിട്ടുള്ള പാചക പാത്രങ്ങള്‍ എന്നിങ്ങനെ അദ്ദേഹം ഉദ്ദേശിക്കുന്നതെന്തും അവര്‍ ( ജിന്നുകള്‍ ) നിര്‍മിച്ചിരുന്നു.”(വി.ഖു 34/12-13)
പിശാചുക്കളുടെ കൂട്ടത്തില്‍ നിന്ന്‌ അദ്ദേഹത്തിന്‌(സുലൈമാന്‍ നബിക്ക്) വേണ്ടി ( കടലില്‍ ) മുങ്ങുന്ന ചിലരെയും ( നാം കീഴ്പെടുത്തികൊടുത്തു. ) അതു കൂടാതെ മറ്റു ചില പ്രവൃത്തികളും അവര്‍ ചെയ്തിരുന്നു. നാമായിരുന്നു അവരെ കാത്തുസൂക്ഷിച്ച്‌ കൊണ്ടിരുന്നത്‌.”(വി.ഖു  21/82)
എല്ലാ കെട്ടിടനിര്‍മാണ വിദഗ്ദ്ധരും മുങ്ങല്‍ വിദഗ്ദ്ധരുമായ പിശാചുക്കളെയും ( സുലൈമാ(അ)നു കീഴ്പെടുത്തികൊടുത്തു. )ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട മറ്റു ചിലരെയും.”(വി.ഖു 38/37-38)
ജിന്നുകള്‍/പിശാചുക്കള്‍ ഈ കാര്യങ്ങളൊക്കെ ചെയ്യുന്നത് നമ്മുടെ പ്രകൃതിവ്യവസ്ഥക്ക് അതീതവും അവരുടെ വ്യവസ്ഥക്ക് അധീനവുമായ രൂപത്തിലായിരിക്കും.എല്ലാം അല്ലാഹു നിശ്ചയിക്കുന്ന വ്യവസ്ഥ തന്നെ.എല്ലാ കഴിവുകളും ആത്യന്തികമായി അല്ലാഹുവിനു മാത്രമാണെങ്കിലും ഓരോ സൃഷ്ടിവിഭാഗത്തിനും അവന്‍ നല്‍കിയ കഴിവിനെ സംബന്ദിച്ചു അവരുടെ കഴിവ് എന്നും പറയാവുന്നതാണ്.അതുകൊണ്ടാണ് ജിന്നുകളിലെ മല്ലന്‍ 'എനിക്ക് അതിനു കഴിവുണ്ട്' എന്ന് പറഞ്ഞത് അല്ലാഹുവോ  സുലൈമാന്‍ നബി(അ)യോ തിരുത്താതിരുന്നത്.ഏതായാലും മനുഷ്യനിര്‍മ്മിത യന്ത്രസഹയത്തോടെയല്ലാതെ ജിന്നിന് രാജ്ഞിയുടെ സിംഹാസനം കൊണ്ടുപോകാന്‍ കഴിയില്ല എന്ന് പറയാന്‍ ഖുര്‍ആനിന്‍റെ അടിസ്ഥാനത്തില്‍ യാതൊരു ന്യായവുമില്ല.
മനുഷ്യരുടെതില്‍ നിന്ന് വ്യത്യസ്തമായ ചില കഴിവുകളും അറിവുകളും ജിന്നുകള്‍ക്ക് , പിശാചുക്കള്‍ക്ക് ഉണ്ടാകുമെങ്കിലും ആ കഴിവുകള്‍ക്കും വളരെ പരിമിതിയുടെന്നും വിശുദ്ധഖുര്‍ആനില്‍ നിന്നും ഗ്രഹിക്കാം."നാം അദ്ദേഹത്തിന്‍റെ മേല്‍ മരണം വിധിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ഊന്നുവടി തിന്നുകൊണ്ടിരുന്ന ചിതല്‍ മാത്രമാണ്‌ അദ്ദേഹത്തിന്‍റെ മരണത്തെപ്പറ്റി അവര്‍ക്ക്‌ ( ജിന്നുകള്‍ക്ക്‌ ) അറിവ്‌ നല്‍കിയത്‌. അങ്ങനെ അദ്ദേഹം വീണപ്പോള്‍, തങ്ങള്‍ക്ക്‌ അദൃശ്യകാര്യം അറിയാമായിരുന്നെങ്കില്‍ അപമാനകരമായ ശിക്ഷയില്‍ തങ്ങള്‍ കഴിച്ചുകൂട്ടേണ്ടിവരില്ലായിരുന്നു എന്ന്‌ ജിന്നുകള്‍ക്ക്‌ ബോധ്യമായി."( വി.ഖു 34/14)
ഇവിടെയും ഒരു വരി നഷ്ടപെട്ടിട്ടുണ്ട്.
  
യാന്‍ കഴിഞ്ഞുള്ളൂവെന്നും അവര്‍ക്ക് ഗൈബ് (അവരുടെ അറിവിന്‍റെ പരിധിക്ക് പുറത്തുള്ള കാര്യം) അറിയാന്‍ കഴിയില്ല എന്നതിന് ഈ സംഭവം തെളിവണെന്നത്രേ ബഹുഭൂരിപക്ഷം വ്യാഖ്യാതാക്കളും ഈ ആയത്തിന് വിശദീകരണം നല്‍കിയിട്ടുള്ളത്.
ഒരിക്കല്‍ കൂടി വ്യക്തമാക്കട്ടെ , ദിവ്യാത്ഭുതങ്ങള്‍ എന്ന് പറഞ്ഞു ചിലതൊക്കെ കാണിക്കുകയും ദൈവിക കഴിവുകള്‍ അവകാശപ്പെടുകയും ചെയ്യുന്ന ആര്‍ക്കും ദിവ്യത്വത്തിന്റെ യാതോരംശവും ഇല്ലെന്നും , മനുഷ്യ പ്രകൃതിക്ക് അതീതമായി വല്ലതും കണ്ടാല്‍ പോലും അത് പിശാചിന്‍റെ പിന്തുണയോടെ സംഭവിക്കുന്നതാകാനേ സാധ്യതയുള്ളൂവെന്നുമാണ് 'മുസ്ലിം' എഴുതിയത്.പിശാചിന് എന്തും ചെയ്യാന്‍ കഴിവുണ്ടെന്ന് സമര്‍ഥിക്കാന്‍ 'മുസ്ലിം' ഉദേഷിച്ചിട്ടില്ല.അങ്ങനെ ആരെങ്കിലും ധരിക്കാന്‍ ഇടയായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു.

ശബാബ് അവസാനഖണ്ഡികയില്‍ പറഞ്ഞആശയം ഞാന്‍ഒന്ന്കൂടി ആവര്‍ത്തിക്കുകയാണ്.ദിവ്യാത്ഭുതങ്ങള്‍ എന്ന് പറഞ്ഞു ചിലതൊക്കെ കാണിക്കുകയും ദൈവിക കഴിവുകള്‍ അവകാശപ്പെടുകയും ചെയ്യുന്ന ആര്‍ക്കും ദിവ്യത്വത്തിന്റെ യാതോരംശവും ഇല്ലെന്നും , മനുഷ്യ പ്രകൃതിക്ക് അതീതമായി വല്ലതും കണ്ടാല്‍ പോലും അത് പിശാചിന്‍റെ പിന്തുണയോടെ സംഭവിക്കുന്നതാകാനേ സാധ്യതയുള്ളൂവെന്നുമാണ് മുജാഹിദുകള്‍ എഴുതുകയും പറയുകയും ചെയ്യുന്നത്.പിശാചിന് എന്തും ചെയ്യാന്‍ കഴിവുണ്ടെന്ന് സമര്‍ഥിക്കാന്‍ മുജാഹിദുകള്‍ എവിടെയും ഉദേഷിച്ചിട്ടില്ല.അങ്ങനെ ആരെങ്കിലും ധരിക്കാന്‍ ഇടയായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു.

Saturday, July 28, 2012

ഹദീസിന്റെ സ്വീകാര്യതയില്‍ ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങള്‍

ഹദീസിന്റെ സ്വീകാര്യതയുമായി ബന്ധപ്പെട്ട വിഭിന്നമായ ചര്‍ച്ചകളും പഠനങ്ങളും എല്ലാ കാലഘട്ടങ്ങളിലും നിലനിന്നതായി ചരിത്രത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാവുന്ന വസ്തുതയാണ്. നബി വചനങ്ങളെ ഉള്‍കൊള്ളുന്ന വിഷയത്തില്‍ കാലങ്ങളായി തുടര്‍ന്ന് കൊണ്ടിരിക്കുന്നതും, ഇന്ന് നിലനില്‍ക്കുന്നതുമായ വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കും, ഭിന്നതകള്‍ക്കും കാരണം അടിസ്ഥാനപരമായി ശ്രദ്ധിക്കപ്പെടേണ്ടതും, സൂക്ഷിക്കപ്പെടേണ്ടതുമായ കാര്യങ്ങളെ അംഗീകരിക്കാത്തതാണ്. ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഹദീസിന്റെ സ്വീകാര്യതയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണര്‍ത്തുന്നു.

1) ഉസ്വൂലുല്‍ ഹദീസ് (ഹദീസിന്റെ അടിസ്ഥാന നിയമങ്ങള്‍)

ഉസ്വൂലുല്‍ ഹദീസ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഹദീസിന്റെ സ്വീകാര്യത വ്യക്തമാക്കുന്നതിനുള്ള അടിസ്ഥാന നിയമങ്ങള്‍ എന്നാണ്. ഈ നിയമങ്ങള്‍ മുന്‍നിര്‍ത്തിയാണ് സ്വഹീഹും ളഈഫുമായ ഹദീസുകളെ പണ്ഡിതന്മാര്‍ വേര്‍തിരിച്ചിട്ടുള്ളത്. ഹദീസുകളുടെ പരമ്പര നബി(സ്വ) വരെ എത്തുന്നുവെങ്കില്‍ അതിനെ ‘മര്‍ഫൂഉ്’ എന്നും, സ്വഹാബികള്‍വരെ എത്തുന്നുവെങ്കില്‍ അതിനെ ‘മൌക്വൂഫ്’ എന്നും താബിഉകള്‍ വരെ എത്തുന്നുവെങ്കില്‍ അതിനെ ‘മഖ്ത്തൂഉ്’ എന്നും പറയുന്നു. ഹദീസുകളെ മുതവാത്തിര്‍, ആഹാദ് എന്നിങ്ങനെ രണ്ടായി വേര്‍തിരിക്കുന്നതും, പരമ്പരയിലെ റാവികള്‍ (റിപ്പോര്‍ട്ടര്‍മാര്‍) വിശ്വസ്തരും സത്യസന്ധരുമാണോ എന്ന് പരിശോധിക്കുന്നതും ഈ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. എന്നാല്‍ ഉസ്വൂല്‍ എന്താണ്, എന്തിനാണ് എന്ന് പഠിക്കാത്തതിന്റേയും, ശ്രദ്ധിക്കാത്തതിന്റേയും ഫലമാണ് നബിവചനങ്ങളെ നിന്ദിക്കാനും പരിഹസിക്കാനും നിഷേധിക്കാനും ബിദ്അത്തുകള്‍ പ്രചരിപ്പിക്കാനും സ്വഹീഹായ ഹദീസുകള്‍ക്ക് പകരം ദുര്‍ബലവും നിര്‍മ്മിതവുമായ ഹദീസുകള്‍ അവലംബിക്കാനും കാരണമായത്. മുന്‍ഗാമികളായ പണ്ഡിതന്‍മാര്‍ ഉസ്വൂല്‍ നിയമങ്ങള്‍ സ്വീകരിക്കുന്ന വിഷയത്തില്‍ കാണിച്ച സൂക്ഷ്മത ഏറെ വ്യക്തമാണ്. ഇമാം ബുഖാരി(റഹി)യുടെ സ്വഹീഹുല്‍ ബുഖാരിയുടെയും, ഇമാം മുസ്ലിം(റഹി)യുടെ സ്വഹീഹുല്‍ മുസ്ലിമിന്റേയും ആമുഖവിവരണത്തില്‍ നിന്ന് ഇത് മനസ്സിലാക്കാവുന്നതാണ്. ഇതിന് പറമെ ഇമാം ഹസന്ബ്നു അബ്ദുറഹ്മാന്‍ അല്‍ റാമ ഹുര്‍മസി(റഹി)യുടെ “അല്‍ മുഹദ്ദിസുല്‍ഫാസില്‍ ബൈനര്‍റാവി വല്‍വാഈിയും” ഇമാം അബൂഅബ്ദില്ലാഹി നൈസാബൂരി(റഹി)യുടെ “മഹ്രിഫത്തു ഉലൂമില്‍ ഹദീസും” ഇമാം ഇബ്നുസ്സലാം(റഹി)യുടെ “ഉലൂമുല്‍ ഹദീസും” ഇമാം ഇബ്നുഹജറില്‍ അസ്ക്വലാനി(റഹി)യുടെ “നുഖ്ബത്തുല്‍ ഫിക്ര്‍ ഫീമുസ്ത്വലാഹി അഹ്ലി അല്‍ അസര്‍”, ഇമാം ഇബ്നു കഥീര്‍(റഹി)യുടെ അല്‍ബാഹിസുല്‍ ഹസീസ് ശറഹു ഇഖ്ത്തിസാറു ഉലൂമില്‍ ഹദീസ്” എന്നീ ഗ്രന്ഥങ്ങളും ഉദാഹരണങ്ങളാണ്.


2. സനദ് (പരമ്പര)

ഹദീസുകളിലൂടെ പ്രതിപാദിക്കുന്ന വിഷയത്തിലേക്ക് എത്തിക്കുന്ന റാവികള്‍ (റിപ്പോര്‍ട്ടര്‍മാര്‍) ഉള്‍കൊള്ളുന്ന ചങ്ങലക്കാണ് സനദ് അഥവാ പരമ്പര എന്ന് പറയുക. ഹദീ സുകള്‍ ഉദ്ധരിക്കുമ്പോഴും, രേഖപ്പെടുത്തുമ്പോഴും സന ദിന്റെ വിശ്വാസ്യത പരാമര്‍ശിക്കല്‍ അനിവാര്യമാണ്. കാര ണം, ദുര്‍ബലവും നിര്‍മ്മിതവുമായ സനദുള്ള ഹദീസുകള്‍ ഉദ്ധരിച്ച് നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും താബിഉകളുടെയും പേരില്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കപ്പെ ടുകയും, ഇസ്ലാമിക വൃത്തത്തിലല്ലാത്ത ആശയങ്ങള്‍ പ ഠിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇസ്ലാമിന്റെ ബാനറില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ പുതിയ മതനിയമങ്ങളെ നിലനിര്‍ത്താന്‍ തെളിവാക്കുന്ന വാറോലകള്‍ പരിശോധിച്ചാല്‍ ഈ സത്യം ബോധ്യപ്പെടുന്നതാണ്. ഇസ്ലാമിക പ്രമാണങ്ങളെ വിവേകത്തോടെയും, കാര്യക്ഷമതയോടെയും മനസ്സിലാക്കിയ പണ്ഡിതന്മാര്‍ സനദിന്റെ വിഷയത്തില്‍ സ്വീകരിച്ച നിലപാടുകള്‍ താഴെ സൂചിപ്പിക്കുന്നു.
1) അബ്ദുല്ലാഹിബ്നു മുബാറക്ക്(റഹി) പറയുന്നു: “സനദ് മതത്തില്‍ പെട്ടതാണ്. സനദില്ലായിരുന്നെങ്കില്‍ തോന്നിയവന്‍ തോന്നിയത് പറയും.” (മുഖദിമത്ത് മുസ്ലിം. 1/82)
2) മുഹമ്മദ്ബനു സീരീന്‍(റഹി) പറയുന്നു: “നിശ്ചയമായും ഈ വിജ്ഞാനം (അഥവാ സുന്നത്ത്) നിങ്ങളുടെ മതമാകുന്നു. അതിനാല്‍ ആരില്‍ നിന്നാണ് നിങ്ങളുടെ മതത്തെ നിങ്ങള്‍ സ്വീകരിക്കുന്നതെന്ന് നോക്കുക.” (മുഖദിമത്ത് മുസ്ലിം. 1/79)
3) സുഫിയാനുബ്നു ഉയൈന(റഹി) പറയുന്നു: “ഒരു ദിവസം സുഹ്രി എന്നോട് ഒരു ഹദീസ് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു: സനദില്ലാതെ അതെനിക്ക് നല്‍കുക. അപ്പോള്‍ സുഹ്രി എന്നോട് പറഞ്ഞു: കോണിയില്ലാതെയാണോ നീ മേല്‍ക്കൂര കയറുന്നത്?” (ജാമിഅ് ശുഅബുല്‍ ഈമാന്‍. 1/5)
4) ഇബ്നു ശിഹാബ്(റഹി) പറയുന്നു: “ഞാന്‍ ഹദീസ് പറയുന്നത് സനദോട് കൂടിയാണ്. കാരണം, കോണിയില്ലാതെ മേല്‍ക്കൂരയിലേക്ക് കയറുന്നത് ശരിയാവുക ഇല്ല.” (ജാമിഅ് ശുഅബുല്‍ ഈമാന്‍. 1/5)
5) ഇമാം മുസ്ലിം(റഹി) പറയുന്നു: “സനദ് മതത്തില്‍ പെട്ടതാണ്. വിശ്വസ്ഥരില്‍ നിന്നല്ലാതെ ഹദീസ് റപ്പോര്‍ട്ട് ചെയ്യല്‍ ശരിയാവുകയില്ല.” (മുഖദിമത്ത് മുസ്ലിം. 1/79)
പണ്ഡിതന്മാരുടെ ഈ വാക്കുകളില്‍ നിന്ന് മതകാര്യങ്ങള്‍ ഏത് വഴികളിലൂടെ ലഭിച്ചു എന്നത് പരിശോ ധിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുന്നു.


3 അനുസരണം നിലനിര്‍ത്തല്‍

ഹദീസിന്റെ സ്വീകാര്യതയെ പ്രത്യക്ഷമായി ബാധിക്കുന്ന ഒന്നാണിത.് നബി(സ്വ) വ്യക്തമായ വഹ്യിന്റെ അടിസ്ഥാനത്തില്‍ പഠിപ്പിച്ചതായ കാര്യങ്ങളെ സ്വീകരിക്കുമ്പോള്‍ തെളിമയാര്‍ന്ന വിശ്വാസം നിലനിര്‍ത്തി അനുസരിക്കാനും കഴിയണം. ഇതില്‍ വീഴ്ചയും അശ്രദ്ധയും വന്നത് കൊണ്ടാണ് ഹദീസിന്റെ ഇനത്തില്‍പ്പെട്ട ഖബര്‍വാഹിദ് വിശ്വാസകാര്യങ്ങള്‍ക്ക് സ്വീകാര്യമല്ല എന്നും മുതവാത്തിര്‍ ആയ ഹദീസുകള്‍ മാത്രം സ്വീകരിച്ചാല്‍ മതി എന്ന രീതിയിലുമുള്ള മുടന്തന്‍ ന്യായം പുറത്ത് വന്നത്. നബി(സ്വ)യുടെ കല്‍പ്പനകളെ അനുസരിക്കേണ്ടതിന് പകരം അനുസരണക്കേട് ചുമന്ന് നടക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് യഥാര്‍ത്ഥ വിശ്വാസിക്ക് ഭൂഷണമല്ല. ഇസ്ലാം ശക്തമായ താക്കീതാണ് അത്തരക്കാര്‍ക്ക് നല്‍കിയിട്ടുള്ളത്.
1) “ഇല്ല! നിന്റെ രക്ഷിതാവിനെ തന്നെയാണ് സത്യം. അവര്‍ക്കിടയില്‍ ഭിന്നത ഉണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധി കല്‍പ്പിച്ചതിനെ പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകഇല്ല.” (വി.ക്വു: 4:65)
2) “തനിക്ക് സന്മാര്‍ഗ്ഗം വ്യക്തമായി കഴിഞ്ഞതിന് ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യ വിശ്വാസികളുടേതല്ലാത്ത മാര്‍ഗ്ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ച് വിടുകയും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതത്രേ മോശമായ പര്യവസാനം.” (വി.ക്വു: 4:115)
3) “അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടാ യിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നില യില്‍ വഴിപിഴച്ചു പോയിരിക്കുന്നു.” (വി.ക്വു: 72:23)


4 ദേഹേച്ഛയെ പിന്‍പറ്റല്‍

സ്വഹീഹായ ഹദീസുകളെ ശരിയായ രീതിയില്‍ സ്വീക രിക്കുന്നതിനും സത്യസന്ധമായി നിലനിര്‍ത്തുന്നതിനും തടസ്സമായിത്തീരുന്ന ഒന്നാണ് മാനുഷിക ഇച്ഛകളെ പിന്‍പ റ്റുകയും വ്യക്തിതാല്‍പര്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്യുക എന്നത്. ഇത്തരം വ്യാഖ്യാനങ്ങളും വിശദീകണങ്ങളും ഇസ്ലാമിക വൃത്തത്തില്‍ ഇകഴ്ത്തപ്പെട്ടതും ആക്ഷേപിക്കപ്പെട്ട തുമാണ്. എന്നാല്‍ ക്വുര്‍ആനിനോടും സുന്നത്തിനോടും യോജിക്കുന്ന രീതിയിലാണെങ്കില്‍ സ്വീകരിക്കുന്നതിന് തടസ്സമില്ല. വ്യക്തമായ ഹദീസുകളുടെ വെളിച്ചത്തില്‍ വിശ്വാസപരവും, കര്‍മ്മപരവുമായ വിഷയങ്ങളില്‍ മുന്‍ഗാമികള്‍ സ്വീകരിച്ച നിലപാടുകളെ വികലമാക്കുന്ന രീതിയിലാണ് വ്യാഖ്യാന പ്രവണതകള്‍. പരിധിയും പരിമിതിയുമുള്ള മനുഷ്യബുദ്ധി ഉപയോഗിച്ച് പ്രമാണങ്ങളുടെ സ്വീകാര്യതക്ക് നേരെ കുതന്ത്ര വ്യാഖ്യാ ന ശരങ്ങളുമായി തിരിയുന്നത് ശരിയായ മാര്‍ഗ്ഗമല്ല. സമൂ ഹത്തിനിടയില്‍ മുഹദ്ദിസുകളായി ചമയുന്നവരും പണ്ഡിത വേഷധാരികളും ഇത്തരം വൃത്തികേടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. മുഅ്തസിലിയാക്കളുടെ ആശയം പേറി നടക്കുന്നവര്‍ക്ക് സ്വഹീഹായ സനദിലൂടെ വന്ന നിരവധി ഹദീസുകള്‍ ഉള്‍കൊള്ളാന്‍ പ്രയാസമുണ്ടാകുന്നു. ക്വബ്ര്‍ശിക്ഷയുടെയും സ്വിറാത്ത് പാലത്തിന്റെയും, സംസം വെള്ളത്തിന്റെയും, ഇസ്ലാമിക മന്ത്രത്തിന്റെയും ഇസ്ലാമിക വസ്ത്രം ധരിക്കുന്ന തിന്റെയും ഹദീസുകള്‍ ഇത്തരം ആളുകളുടെ നാവിലൂടെ പരിഹാസത്തിനും നിന്ദ്യതക്കും വിധേയമായവയാണ്. ഇമാം ഇബ്നു അബ്ദുല്‍ബര്‍(റഹി) തന്റെ ‘ജാമിഅ് ബയാ നുല്‍ ഇല്‍മി വഫള്ലിഹീ’ എന്ന കിതാബില്‍ ദ്ദേഹേച്ഛകളെ പിന്‍പറ്റുന്നതിന്റെ ഗൌരവ്വത്തെ കുറിച്ച് പറഞ്ഞത് ഇമാം ഇബ്നു ഹജറില്‍ അസ്ക്വലാനി(റഹി) രേഖപ്പെടുത്തുന്നു: “ദേഹേച്ഛയെ പിന്‍പറ്റുക എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടു ന്നത് സുന്നത്തിന് എതിരായി വിശ്വസിക്കുകയും അതനു സരിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഹദീസുകളെ നിഷേധി ക്കലുമാണ്. തല്‍ഫലമായി അല്ലാഹുവിന്റെ നോട്ടം, അറിവ്, വിശേഷണങ്ങള്‍, ക്വബ്ര്‍ശിക്ഷ, മീസാന്‍, ഹൌള്, ശഫാഅത്ത്, എന്നീ വിഷയങ്ങളില്‍ മുതവാത്തിറായി വന്ന ധാരാളം ഹദീസുകള്‍ ആക്ഷേപിക്കപ്പെട്ടു.”(ഫത് ഹുല്‍ബാരി. 8/447)
ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നും, സൂക്ഷ്മജ്ഞരായ പണ്ഡിതന്മാരുടെ വാക്കുകളില്‍ നിന്നും ഇത്തരം പ്രവര്‍ ത്തനത്തിന്റെ ഗൌരവം എന്താണെന്ന് മനസ്സിലാക്കാം.
1) അല്ലാഹു പറയുന്നു: “അല്ലാഹുവില്‍ നിന്നുള്ള യാതൊരു മാര്‍ഗ്ഗദര്‍ശ്ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്.” (വി.ക്വു: 28:50)
(2) അല്ലാഹു പറയുന്നു: “ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ട് നാം അശ്രദ്ധ യിലാക്കിയിരി ക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്റെ കാര്യം അതിരു കവിയുകയും ചെയ്തുവോ അവനെ നീ അനുസരിച്ച് പോകരുത്.” (വി.ക്വു: 18:28)
(3) മുആവിയ(റ)വില്‍ നിന്ന്: “നബി(സ്വ) പറഞ്ഞിരിക്കുന്നു: എന്റെ ഉമ്മത്തില്‍ ഒരു വിഭാഗം പുറത്തു വരാനിരിക്കുന്നു. അവരെയും കൊണ്ട് തന്നിഷ്ടങ്ങള്‍ ചലിക്കും. പേരോഗം അത് ബാധിച്ചവനില്‍ ചലിക്കുന്നത് പോലെ. അയാളില്‍ ഒരു സന്ധിയോ, നാഡിയോ അവശേഷിക്കുകയില്ല. (പേരോഗം) കടന്നുചെല്ലാതെ.” (അബൂദാവൂദ്)
(4) അബ്ദുല്ലാഹിബ് അംറ്(റ)വില്‍ നിന്ന്: “നബി(സ്വ) പറയുന്നു: അല്ലാഹു ജനങ്ങളില്‍ നിന്ന് വിജ്ഞാനത്തെ ഒറ്റയടിക്ക് എടുത്തുകളയുകയില്ല. എന്നാല്‍ പണ്ഡിതന്‍മാര്‍ മരണപ്പെടുന്നതോടൊപ്പം വിജ്ഞാനം എടുത്തുകളയും. പിന്നീട് ജനങ്ങളില്‍ വിവരമില്ലാത്തവര്‍ അവശേഷിക്കും. അവരോട് ഫത്വ ചോദിക്കപ്പെടുകയും സ്വന്തം അഭിപ്രായത്തിനനുസരിച്ച് കൊണ്ട് ഫത്വ നല്‍കപ്പെടുകയും ചെയ്യും. അങ്ങിനെ സ്വയം വഴിപിഴക്കുകയും മറ്റുള്ളവരെ വഴിപിഴപ്പിക്കുകയും ചെയ്യും.” (സ്വഹീഹുല്‍ ബുഖാരി. 7307)
5) “നബ(സ്വ) ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: അല്ലാഹുവേ! ആക്ഷേപിക്കപ്പെട്ട സ്വഭാവങ്ങളില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും ദ്ദേഹേച്ഛകളില്‍ നിന്നും നിന്നോ ട് ഞാന്‍ കാവലിനെ തേടുന്നു.” (തിര്‍മുദി).
6) “അലി(റ) പറയുന്നു: മതം അഭിപ്രായങ്ങള്‍ക്കനുസരി ച്ചായിരുന്നെങ്കില്‍ ഖുഫ്ഫയുടെ (ബൂട്ടിന്റെ) മുകള്‍ ഭാഗം തടവുന്നതിനേക്കാള്‍ അടിഭാഗം തടവുന്നതിന് ഞാന്‍ പ്രാധാന്യം കൊടുക്കുമായിരുന്നു. തീര്‍ച്ചയായും നബ(സ്വ) ഖുഫ്ഫയുടെ മുകള്‍ഭാഗം തടവുന്നതായി ഞാന്‍ കണ്ടു.” (അബൂദാവൂദ്)
7) “ഉമര്‍(റ) പറയുന്നു: നിങ്ങള്‍ അസ്ഹാബുറഅ്യിനെ (മതത്തില്‍ തനിഷ്ടപ്രകാരം പറയുന്നവരെ) കരുതിയിരി ക്കുക. അവര്‍ സുന്നത്തിന്റെ ശത്രുക്കളാണ്. ഹദീസ് മനഃപാഠമാക്കല്‍ അവരെ അശക്തരാക്കി. അത് കാരണം അവര്‍ തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. അത് മൂലം അവര്‍ പിഴക്കുകയും, പിഴപ്പിക്കുകയും ചെയ്യുകയാണ്.” (ഇമാം ലാലക്കായി. ശറഹ് ഉസൂല്‍ ഇഅ്ത്തിഖാദി അഹ്ലുസുന്ന വല്‍ ജമാഅ. 1/139)
8. “ഇബ്നു അബ്ബാസ്(റ) പറയുന്നു: താങ്കള്‍ തന്നിഷ്ട ത്തെ പിന്‍പറ്റുന്ന ദേഹേച്ഛകരോടൊപ്പമിരിക്കരുത്. കാര ണം, അവരുടെ കൂടെയിരിക്കല്‍ ഹൃദയങ്ങള്‍ക്ക് രോഗമു ണ്ടാക്കും.” (ഇത്തിബാഹുസ്സുന്ന. 76)
9) “ഇമാം ശാഫിഈ(റഹി) റയുന്നു: അസ്ഹാബുല്‍ കലാമുകാരെ (മതകാര്യത്തില്‍ പ്രമാണങ്ങളെ പരിഗണിക്കാതെ അഭിപ്രായം പറയുന്നവര്‍) സംബന്ധിച്ച് ഞാന്‍ വിധിക്കുകയാണെങ്കില്‍ അവരെ ഈത്തപ്പന മടലുകൊണ്ട് അടിക്കുകയും, ഒട്ടകപ്പുറത്ത് കയറ്റി ക്വുര്‍ആനും സുന്നത്തും ഒഴിവാക്കി തന്നിഷ്ട പ്രകാരം കാര്യങ്ങള്‍ സ്വീകരിച്ചവര്‍ക്കുള്ള പ്രതിഫലമാണിത് എന്ന് വിളിച്ച് പറഞ്ഞ് ഗോത്രങ്ങള്‍ക്കും, വീടുകള്‍ക്കുമിടയിലൂടെ ഊര് ചുറ്റിക്കണം എന്നതാണ്.” (അബൂനഈം. ഹില്‍യ്യ 9/112)


5 അജ്ഞത

മതപ്രമാണങ്ങളില്‍ അറിവില്ലായ്മയുടെ ഫലം സ്വഹീ ഹായ ഹദീസുകളെ ധാരാളമായി ബാധിക്കുന്നു. അല്‍പ്പ ജ്ഞാനിക്ക് ഐശ്വര്യം ഉണ്ടായത് പോലെ ഇസ്ലാമില്‍ ഉ ള്ളതും ഇല്ലാത്തതുമായ വിഷയങ്ങള്‍ക്ക് ഫത്വ നല്‍കാന്‍ നിരവധി മുഫ്തിമാര്‍ വളര്‍ന്ന് വന്നിരിക്കുന്നു. തല്‍ഫലമായി ഹദീസുകള്‍ കൊണ്ട് ഉദ്ദേശിക്കപ്പെടാത്ത കാര്യങ്ങളെ ഇസ്ലാമിന്റെ പേരില്‍ വിതരണം ചെയ്യപ്പെടു കയും ചെയ്യുന്നു. ഉദാഹരണമായി, ഇമാം ബുഖാരി(റഹി) ഖദീജ(റ)യുടെ ശ്രേഷ്ഠത വിശദീകരിക്കുന്നതിനായി ഉദ്ധരിച്ച ഹദീസില്‍ നിന്നാണ് നബിദിനാഘോഷം എന്ന ബിദ്അത്തിന് സദ്യ വിളമ്പാനും മധുരവിതരണത്തിനും ജാഥ നടത്താനും മുദ്രാവാക്യം വിളിക്കുന്നതിനും തെളിവെ ടുക്കുന്നത്. യഥാര്‍ത്ഥത്തില്‍, നബി(സ്വ)യും കേട്ട ആയിശ (റ)യും, ഹദീസ് രേഖപ്പെടുത്തിയ ഇമാം ബുഖാരി(റഹി)യും ഈ ആശയത്തിനല്ല പ്രസ്തുത ഹദീസ് തെളിവാക്കിയത്. ഉസ്താദുമാരുടെ അറിവില്ലായ്മയോ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള ദുര്‍വ്യാഖ്യാന പ്രവണതയോ ഈ അവസ്ഥയിലേക്കെത്തിച്ചു എന്നു മാത്രം. അത്പോലെ നമസ്ക്കാരത്തിന് സ്വഫ് ശരിപ്പെടുത്തുമ്പോള്‍ കാല്‍പാദങ്ങള്‍ മറ്റുള്ളവരു ടേതിനൊപ്പം ചേര്‍ത്ത് വെക്കണമെന്ന ഇമാം ബുഖാരി(റഹി) തന്നെ ഉദ്ധരിച്ച ഹദീസിന്റെ ആശയത്തെയും അജ്ഞത ബാധിച്ചവര്‍ പരിഹാസത്തിന് വിധേയമാക്കി. മുറിവൈദ്യന്മാര്‍ ആളുകളെ കൊല്ലുന്ന രീതിയിലുള്ള ഇത്തരം സ്വഭാവങ്ങള്‍ക്ക് ഇസ്ലാം ശക്തമായ താക്കീതാണ് നല്‍കിയിട്ടുള്ളത്.
1) അല്ലാഹു പറയുന്നു: “നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെ പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്.” (വി.ക്വു: 17:36)
2) “അലി(റ)വില്‍ നിന്ന് ഖവാരിജുകളുടെ പ്രത്യേകതയായി പറഞ്ഞതായി കാണാം. നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: കാലം അവസാനിക്കാറായാല്‍ ഒരു വിഭാഗം പുറത്ത് വരും. അവര്‍ ചെറുപ്പക്കാരായിരിക്കും. ബുദ്ധിഹീനരുമായിരിക്കും. അവര്‍ സൃഷ്ടികളില്‍ ഉത്തമരുടെ വാക്കായിരിക്കും പറയുക. അവര്‍ ക്വുര്‍ആന്‍ ഓതിയാല്‍ അവരുടെ തൊണ്ടകുഴിക്കപ്പുറം (ഹൃദയത്തിലേക്ക്) അത് ഇറങ്ങില്ല. വില്ലില്‍ നിന്ന് അമ്പ് തെറിച്ച് പോകുന്നത് പോലെ അവര്‍ ദീനില്‍ നിന്ന് തെറിച്ച് പോകും.” (മസ്ലിം. 747)
3) “ഇബ്നു മസ്ഊദ്(റ) പറയുന്നു: നീയൊരു പണ്ഡിതനോ, പഠിതാവോ, ശ്രോതാവോ ആയി പ്രയാണം നടത്തുക. ഒരു നാലാമന്‍(അറിവില്ലാത്തവന്‍) നീയാകരുത്. നീ നശിക്കാന്‍ അത് കാരണമാകും.” (സുനനു ദാരിമി)
4) അന്ത്യനാളിന്റെ അടയാളമായി നബി(സ്വ) പറഞ്ഞതാ യി ഇപ്രകാരം കാണാം. “അറിവ് ഉയര്‍ത്തപ്പെടും. അറിവി ല്ലായ്മ നിലനില്‍ക്കും.” (സ്വഹീഹുല്‍ ബുഖാരി)
5) സ്വഹീഹായ ഹദീസുകളിലൂടെ ബോധ്യപ്പെട്ട ഇസ് ലാമിക വിജ്ഞാനങ്ങളില്‍ പണ്ഡിതന്മാര്‍ മൌനം ദീക്ഷി ക്കുന്നതും ജനങ്ങളെ പേടിച്ച് കൊണ്ട് മറച്ച് വെക്കുന്നതും നബി വചനങ്ങളുടെ സ്വീകാര്യതക്ക് മുറിവേല്‍പ്പിക്കുന്നു. ഇക്കാരണത്താല്‍ തന്നെ അറിവിന്റെ ശോഭ മങ്ങുകയും, അജ്ഞതയുടെ വളര്‍ച്ച വ്യാപിക്കുകയും ചെയ്യുന്നു. സ്വ ഹാബികള്‍ നബി(സ്വ)യില്‍ നിന്ന് ലഭിച്ച ഇസ്ലാമിക വിഷ യങ്ങളില്‍ മൌനം അവലംബിച്ച് കൊണ്ട് പ്രാമാണിക വിഷ യങ്ങളെ മറച്ച് വെച്ചില്ല. മക്കയിലും, മദീനയിലും മറ്റു ഗോത്രങ്ങളിലും ഈ സന്ദേശം എത്തിക്കുന്ന ഉത്തരവാദി ത്ത്വം അവര്‍ ഏറ്റെടുത്തു. ആബൂബക്കര്‍(റ), ഉമര്‍(റ), അ ബൂഹുറൈറ(റ), ഇബ്നു അബ്ബാസ്(റ), അബ്ദുല്‍ഗിഫാരി (റ) തുടങ്ങിയവരുടെ ജീവിത പ്രവര്‍ത്തനങ്ങള്‍ ഇതിന് ഉദാ ഹരണമാണ്. മുസ്ലിങ്ങള്‍ക്കിടയില്‍ സ്വഹീഹായ ഹദീസു കളിലൂടെ ബോധ്യപ്പെടുന്ന കാര്യങ്ങളെ പണ്ഡിത പുരോ ഹിതന്മാരുടേയും, മൌലാനമാരുടെയും, പ്രമാണവിരോധിക ളുടെയും പ്രവര്‍ത്തനങ്ങളിലൂടെ മറച്ച് വെക്കുന്നതും, ദു ര്‍വ്യാഖ്യാനിക്കുന്നതും തുച്ഛമായ സാമ്പത്തിക ലാഭങ്ങള്‍ ക്കും വ്യക്തിനേട്ടങ്ങള്‍ക്കും വേണ്ടി വില്‍പ്പന നടത്തുന്ന തും സത്യത്തില്‍ ജൂതന്റേയും ക്രൈസ്തവന്റെയും ഏര്‍പ്പാ ടാണ്. ഇസ്ലാമിന്റെ ശത്രുക്കളില്‍ നിന്ന് അച്ചാരം പറ്റി ഒതു ങ്ങിക്കൂടാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ താക്കീതാണ് നല്‍കിയിട്ടുള്ളത്.
1) അല്ലാഹു പറയുന്നു: “നാം അവതരിപ്പിച്ച തെളിവുകളും, മാര്‍ഗ്ഗദര്‍ശ്ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കി കൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവര്‍ ആരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്. എന്നാല്‍ പശ്ചാതപിക്കുകയും, നിലപാട് നന്നാക്കുകയും (സത്യം ജനങ്ങള്‍ക്ക്) വിവരിച്ച് കൊടുക്കുക യും ചെയ്തവര്‍ ഇതില്‍ നിന്ന് ഒഴിവാകുന്നു. അങ്ങ നയുള്ളവരുടെ പശ്ചാതാപം ഞാന്‍ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.” (വി.ക്വു: 2:159:160)
2) അല്ലാഹു പറയുന്നു: “വേദഗ്രന്ഥത്തിലുള്ള അല്ലാഹു അവതരിപ്പിച്ച കാര്യങ്ങള്‍ മറച്ച് വെക്കുകയും അതിന് വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവര്‍ ആരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറയ്ക്കുന്നത് നരഗാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ, അവരെ സംശുദ്ധരാക്കുകയോ (പാപങ്ങളില്‍ നിന്ന്) ചെയ്യുകയ്യില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.” (വി.ക്വു: 2:174)
3) “അബൂഹൂറൈറ(റ)വില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: ഒരാള്‍ താന്‍ അറിഞ്ഞ് മനസ്സിലാക്കിയ ഒരു അറിവിനെ കുറിച്ച് ചോദിക്കപ്പെടുകയും അയാള്‍ അത് മറച്ച് വെക്കുകയും ചെയ്താല്‍ നരകത്തില്‍ നിന്ന് ഒരു കടിഞ്ഞാണ്‍ അയാള്‍ക്ക് ധരിപ്പിക്കപ്പെടും.” (തിര്‍മുദി)

ഇസ്ലാമിക പ്രമാണങ്ങളെ മുന്‍നിര്‍ത്തി മുന്‍ഗാമികള്‍ ഈ വിഷയത്തില്‍ നിലനിര്‍ത്തിയ ചില കാര്യങ്ങളുടെ ശരിയായ നിലപാടുകളെ ചെറിയ രീതിയില്‍ വിവരണം നടത്തി എന്നുമാത്രം. സ്വഹീഹായ ഹദീസുകളെ മുറിവേ ല്‍പ്പിക്കാനുള്ള ശ്രമം തുടങ്ങിയ കാലം മുതല്‍ ഇതു വരെയും ശത്രുക്കള്‍ നിലപാടുറപ്പിച്ചത് പ്രധാനമായും സ്വഹാബികള്‍ ഉള്‍പ്പെടെയുള്ള പ്രധാനികളായ അബൂഹുറൈറ(റ), ഇമാം സുഹ്രി(റ), ഇമാം ത്വബ്രി(റഹി), ഇമാം ബുഖാരി(റഹി) തുടങ്ങിയവരെ ആക്ഷേപത്തിന് ഇരയാക്കിയാണ്. ഫത്ഹുല്‍ബാരിയില്‍ ഇമാം ഇബ്നുഹജറുല്‍ അസ്ക്വലാനി(റഹി) ഈ കാര്യം വിശദീകരിക്കുന്നുണ്ട്. നബി(സ്വ)യുടെ ഏറ്റവും മാതൃകാ യോഗ്യമായ ജീവിതത്തിനും സത്യസമ്പൂര്‍ണ്ണ ഉപദേശങ്ങള്‍ക്കും മുമ്പില്‍ മനസ് മലിനമായിപ്പോയവര്‍ക്ക് ക്വുര്‍ആന്‍ നല്‍കുന്ന ഉത്ബോധനം നേര്‍വഴി തെളിക്കട്ടെ. അല്ലാഹു പറയുന്നു: “തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി അല്ലാഹുവിലെക്കും റസൂലിലേക്കും വളിക്കപ്പെട്ടാല്‍ സത്യ വിശ്വാസികളുടെ വാക്ക് ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍.”(വി :ഖു )


Friday, July 27, 2012

യാ ഇബാദല്ലഹ് -എന്നാ വിഷയത്തില്‍ ലിജ്നത് ദ്ടാഹിമയുടെ അമീറായിരുന്ന ഷെയ്ക്ക് ഇബ്നു ബാസിന്റെ ഫതവ-

ലോകത്ത് മുസ്ലിംകള്‍ ക്കിടയില്‍ ഒരു തര്‍ക്കവും ഇല്ലാത്ത വിഷയത്തെ പൊതു ജന മധ്യത്തില്‍ വലിച്ചിട്ടു അവര്‍ക്കിടയില്‍ ചിദ്രതയും ഭിന്നിപ്പും സൃഷ്ടിച്ചു ...വീണ്ടും കുടുബങ്ങളിലും മഹല്ലുകളിലും കലഹം സൃഷ്ടിക്കും മുമ്പ് ഒന്ന് വായിക്കുക .....കക്ഷിത്വതെ നാം സൂക്ഷിക്കുക ...അത് സത്യത്തെ നമ്മില്‍ നിന്ന് അകറ്റും..അല്ലാഹു കാക്കട്ടെ

Thursday, July 26, 2012

പറയാതെ വയ്യ... അബ്സി-തിരൂര്‍


പറയാതെ വയ്യ...
അബ്സി-തിരൂര്‍

--------------------------------------------------------------------------
കണ്ണുകളെ ഈറനണിയിച്ച ഒരു വാര്‍ത്തയെ കുറിച്ച് എന്തെങ്കിലും എഴുതിയില്ലങ്കില്‍ ആ വേദന വിട്ടുമാറില്ല. നോമ്പ്തുറക്കായി മുന്നിലെത്തിയ അല്പം സുഭിക്ഷമായ ഭക്ഷണതളികക്ക് മുന്നില്‍ തനിച്ചിരുന്നപ്പോള്‍ നിയന്ത്രിക്കാനാവാതെ പൊട്ടികരഞ്ഞുപോയ നിമിഷങ്ങള്‍.

മനസാക്ഷിയുള്ളവരെയൊക്കെ വേദനിപ്പിക്കാതിരുന്നിട്ടുണ്ടാവില്ല ആ ചിത്രവും വീഡിയോയും.

സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ വ്യാപകമായി പ്രചരിക്കുന്ന ആ വാര്‍ത്ത മറ്റൊന്നല്ല, അത്താഴവും നോമ്പ് തുറയുമില്ലാതെ ഒരാളുടെ നോമ്പ് സ്വീകരിക്കപ്പെടുമോ എന്നറിയാന്‍ സൌദിയിലെ ഒരു പണ്ഡിതന് സോമാലിയയില്‍ നിന്നൊരു സഹോദരനയച്ച കത്തിന് മുന്‍പില്‍ പൊട്ടി കരയുന്ന പണ്ഡിതന്റെ വേദന നമ്മുടെയൊക്കെ വേദനയായി മാരാതിരുന്നിട്ടുണ്ടാവില്ല. ആ സോമാലിയന്‍ സഹോദരന്റെ വേദന പട്ടിണി മാത്രമുള്ള തങ്ങളുടെ നോമ്പ് സ്വീകരിക്കപെടുമോ എന്നതാണെങ്കില്‍ പട്ടിണി മാത്രമുള്ള ഒരു ജനതയുടെ മനസ്സിനെ ഇന്നും നിന്ത്രിക്കുന്ന പടച്ചവനില്ലുള്ള അടിയുറച്ച വിശ്വാസത്തെ മാത്രമല്ല, സുഭിക്ഷമായ നമ്മുടെ ഭക്ഷണതളികയില്‍ ബാക്കിവെച്ച്പോകുന്ന ഭക്ഷണാവഷിഷ്ട്ടം പോലും കിട്ടാനുള്ള ഭാഗ്യമില്ലാതെപോയ പതിനായിരങ്ങളുടെ കരളലിയിക്കുന്ന ചിത്രങ്ങള്‍ കൂടിയാണ് ആ സഹോദരന്‍ നമുക്ക് മുന്‍പില്‍ വരച്ചു വെച്ചത്. ആര്‍ക്കാണ് ആ യാഥാര്ത്യത്തിനു മുന്‍പില്‍ കരയാതിരിക്കാനവുക. നമ്മുടെ മുന്നിലെ വിഷിഷ്ട്ട ഭക്ഷണങ്ങള്‍ ഈ സത്യത്തിനു മുന്‍പില്‍ നമ്മെ കരയിപ്പിക്കുന്നില്ലെങ്കില്‍ നമ്മുടെ മനുഷ്യത്വം മരവിച്ചു എന്ന് മാത്രമേ കരുതാനൊക്കു.

ശരീരത്തില്‍ തോലുമാത്രം അവശേഷിക്കുന്ന ഒരഅമ്മയുടെ സ്തനത്തില്‍ ഒരിറ്റു പാലിന്നു വേണ്ടി ആര്‍ത്തിയോടെ തിരയുന്ന കുഞ്ഞിന്റെ ചിത്രം, വിശന്നു മരിച്ചുവീണ അമ്മയെ റോഡരികില്‍ നിന്ന് വലിച്ചു കൊണ്ട് പോകുന്ന കുഞ്ഞിന്റെ ചിത്രം, തന്റെ പൊന്നോമനക്ക് മരണത്തിന്റെ അവസാന നിമിഷത്തിലും ഒരിറ്റു വെള്ളം പോലും കൊടുക്കാനാവാതെ നിസ്സഹായയായിതീര്‍ന്ന ഒരു ഉമ്മയുടെ ചിത്രം, നമ്മെ അമ്പരപ്പിക്കുന്ന ഈ പട്ടിണി കോലങ്ങളെ, പട്ടിണി മരണങ്ങളെ വിസ്മരിച്ചു നമുക്കെങ്ങിനെയാണ് ഇങ്ങിനെ സുക്ഷമായി ഭക്ഷച്ചു അലസ്സരായി ജീവിക്കാന്‍ കഴിയുന്നത്‌.

നമ്മുടെ ഭക്ഷണത്തില്‍ നിന്നൊരു പാതി അവര്‍ക്ക് കൊടുക്കാന്‍ നമുക്കാവുന്നില്ലങ്കില്‍ നമ്മുടെ ഭക്ഷണത്തിലെ അവരുടെ അവകാശത്തെ ആ പട്ടിണി പാവങ്ങള്‍ക്ക് നല്‍കണേ എന്ന് പ്രാര്‍ഥിക്കാനെങ്കിലും നമുക്കാവണം. അല്ലങ്കില്‍ നമ്മുടെ മനുഷ്യത്വം മരിച്ചുവെന്നു നമുക്ക് കരുതാം......

http://www.youtube.com/watch?v=kTdjgk96vVU

Wednesday, July 25, 2012

നോമ്പിന്റെ ലക്ഷ്യങ്ങള്‍

നോമ്പിന്റെ ലക്ഷ്യങ്ങള്‍

1. തിന്മയെ തടുക്കല്‍ 

പരിശുദ്ധ ഖര്‍ആന്‍ പറയുന്നു : "സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട്‌ കല്‍പിച്ചിരുന്നത്‌ പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ്‌ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌." (അദ്ധ്യായം 2 ബഖറ 183). 

മനുഷ്യരില്‍ തഖ്'വാ ഉണ്ടാക്കുക എന്നതാണ് നോമ്പിന്‍റെ ലക്ഷ്യമെന്നു അല്ലാഹു ഇവിടെ പ്രസ്താവിക്കുന്നു.തഖ്'വയുടെ ഉദ്യേശ്യം തിന്മയെ പ്രതിരോധിക്കുക എന്നതാണ്. സ്ത്രീക്കും പുരുഷനും തിന്മയെ തടുക്കുവാനുള്ള കഴിവ് അനിവാര്യമാണ്. കാരണം നാം ജീവിക്കുന്നത് ഈ ഭൌതിക ലോകത്താണ്. നമ്മുടെ ചുറ്റുഭാഗത്തും തിന്മ മനോഹരമായ രൂപം ധരിച്ചു അതിലേക്കു നമ്മെ മാടി വിളിക്കുകയാണ്‌. നോമ്പിനു തിന്മയെ തടുക്കുവാനുള്ള ഒരു പരിശീലനം നമുക്ക് നല്‍കുവാന്‍ സാധിക്കുന്നതാണ്. 

ചില ഉദാഹരണങ്ങളിലൂടെ അത് പരിശോധിക്കാം :

ലൈംഗിക ബന്ധം സ്ഥാപിക്കുവാന്‍ അല്ലാഹു അനുവദിച്ച ഇണ നമ്മുടെ മുന്നിലുണ്ട്. എന്നിട്ടും നോമ്പിന്റെ പകല്‍സമയം അല്ലാഹു അനുവദിച്ച ഭാര്യയില്‍ നിന്ന് ഭര്‍ത്താവും ഭര്‍ത്താവില്‍ നിന്ന് ഭാര്യയും അകന്നു നില്‍ക്കുന്നു. എന്തിനു വേണ്ടി? അല്ലാഹുവിന്റെ സംതൃപ്തിക്ക് വേണ്ടി. സ്വന്തം ഇണയില്‍ നിന്നുപോലും അല്ലാഹുവിന്‍റെ തൃപ്തിക്ക് വേണ്ടി അകന്നുനിന്ന സ്ത്രീ എങ്ങനെയാണ് നോമ്പുകാലം കഴിഞ്ഞാല്‍ അന്യപുരുഷനുമായി വ്യഭിചരിക്കുക? എങ്ങനെയാണ് ഒരു പുരുഷന്‍ അന്യസ്ത്രീയുമായി വ്യഭിചരിക്കുക? ഒരിക്കലുമില്ല. കാരണം നോമ്പ്കാലത്ത് അല്ലാഹു അനുവദിച്ച ഇണയില്‍ നിന്നുപോലും അകന്നു നില്‍ക്കാനുള്ള ഒരു പരിശീലനം അവന്നു ലഭിച്ചിട്ടുണ്ട്. 

കഠിനമായ ദാഹവും വിശപ്പും നോമ്പനുഷ്ടിക്കുന്ന വ്യക്തിക്കുണ്ട്. അവന്‍ അധ്വാനിച്ചു ഉണ്ടാക്കിയ ഭക്ഷണം അവന്‍റെ മുന്നിലുണ്ട്. അല്ലാഹു അനുവദിച്ച പാനീയവുമുണ്ട്. എന്നിട്ടും അവന്‍ ഉപേക്ഷിക്കുകയാണ്. അല്ലാഹുവിന്റെ നിര്‍ദേശം പാലിക്കുവാന്‍ വേണ്ടി മാത്രം. അപ്പോള്‍ നോമ്പുകാലം കഴിഞ്ഞാല്‍ ഒരു മനുഷ്യന്‍ എങ്ങനെയാണ് അനാഥയുടെ ധനം ഭക്ഷിക്കുക? എങ്ങനെയാണ് പലിശ തിന്നുക? എങ്ങനെയാണ് മദ്യപാനം നടത്തുക? ഒരിക്കലുമില്ല. കാരണം അല്ലാഹു അനുവദിച്ച ഭക്ഷണപാനീയം പോലും അവന്‍റെ നിര്‍ദേശം പാലിക്കുവാന്‍ ഉപേക്ഷിച്ചു ശീലിച്ച ഒരു പരിശീലനം അവന്നു നോമ്പ് കാലത്ത് ലഭിച്ചിരിക്കുന്നു. 

ഇതുകൊണ്ടാണ് നോമ്പിനെക്കുറിച്ച് പ്രവാചകന്‍ (സ) പറഞ്ഞത് : "നോമ്പ് പരിചയാണ്. നരകത്തില്‍ നിന്ന് ഒരു ദാസന് സംരക്ഷണം നല്‍കാനുള്ളതാണ്." [അഹമദ്]. "നോമ്പ് ഒരു കവചവും നരകത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഭദ്രമായ ഒരു കോട്ടയുമാണ്." [അഹമദ്]. 

"
നോമ്പ് നരകത്തെ തടുക്കുവാനുള്ള ഒരു പരിചയാണ്. യുദ്ധത്തില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന പരിചപോലെ." [ഇബ്നു മാജ]. 

ഈ ഭൌതിക ജീവിതം ഒരു യുദ്ധക്കളം തന്നെയാണ്. തിന്മകള്‍ നമ്മെ വെട്ടിമുറിക്കുവാന്‍ തന്ത്രപൂര്‍വ്വം ശ്രമിക്കുകയാണ്. ഈ തിന്മയുടെ ആയുധങ്ങളെ തടുക്കുവാനുള്ള ശക്തമായ കവചം തന്നെയാണ് നോമ്പ്. ശത്രുവില്‍ നിന്ന് ഒളിച്ചോടി സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന ഭദ്രമായ ഒരു കോട്ട തന്നെയാണ് വ്രതം. 

2.
ക്ഷമ ശീലിപ്പിക്കല്‍ 

ക്ഷമയുടെ പ്രാധാന്യം നമുക്കറിയാം. ക്ഷമയില്ലാത്ത സ്ത്രീയും പുരുഷനും ക്രൂരമായ പല പ്രവര്‍ത്തനത്തിനും തയ്യാറാവും. അല്‍പ്പം പട്ടിണി ബാധിച്ചാല്‍മതി കുടുംബത്തെ നശിപ്പിച്ചു സ്വയം ആത്മഹത്യ ചെയ്യാന്‍. നോമ്പ് മനുഷ്യരില്‍ ക്ഷമാശീലം ഉണ്ടാക്കുന്നു. ഒരു നോമ്പുകാരന് കഠിന ദാഹവും വിശപ്പുമുണ്ട്. നോമ്പ് മുറിക്കാനുള്ള സമയം വരെ അവന്‍ ക്ഷമയൂടുകൂടി കാത്തിരിക്കുന്നു. അവന്നു വികാരമുണ്ട്. അനുവദിച്ച സമയംവരെ വികാരത്തെ നിയന്ത്രിക്കുന്നു. 

ഇത് കൊണ്ടാണ് നബി (സ) പറഞ്ഞത് : "റമദാന്‍ ക്ഷമയുടെ മാസമാണ്. ക്ഷമക്ക് പ്രതിഫലം സ്വര്‍ഗ്ഗവുമാണ്." [ബൈഹഖി]. "മനുഷ്യരെ, നന്മ നിറഞ്ഞതും മഹത്തായതുമായ ഒരു മാസം നിങ്ങള്‍ക്കിതാ നിഴലിട്ടിരിക്കുന്നു. അത് ക്ഷമയുടെ മാസമാണ്." [ഇബ്നു ഖുസൈമ, ഇബ്നു ഹിബ്ബാന്‍] 

3.
പരസ്പര സഹായം 

സമ്പത്തിന്റെ മടിത്തട്ടില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് പരസ്പരസഹായത്തിന്റെ പ്രാധാന്യം ഒരിക്കലും അറിയുകയില്ല. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ഗൌരവം ചിലര്‍ ഗ്രഹിച്ചിരിക്കുകയില്ല. നോമ്പ് മനുഷ്യരെ പരസ്പര സഹായത്തിന്റെ പ്രാധാന്യം പഠിപ്പിക്കുന്നു. 

അതുകൊണ്ട് നബി (സ) പറഞ്ഞു : "റമദാന്‍ പരസ്പര സഹായത്തിന്റെ മാസമാണ്".[ബൈഹഖി, ഇബ്നു ഹിബ്ബാന്‍] 
ഇബ്നു അബ്ബാസ് (റ) പറയുന്നു : "റമദാനില്‍ പ്രവേശിച്ചാല്‍ നബി (സ) സര്‍വ്വ ബന്ധനസ്ഥരെയും മോചിപ്പിക്കുകയും ചോദിക്കുന്ന ഏവര്‍ക്കും നല്‍കുകയും ചെയ്യുമായിരുന്നു". [ബൈഹഖി] 
ഇബ്നു അബ്ബാസ് (റ) നിവേദനം : "(റമദാനില്‍) ദാനം ചെയ്യുന്ന വിഷയത്തില്‍ നബി (സ) ഒരു ആഞ്ഞുവീശുന്ന കാറ്റ് പോലെയായിരുന്നു". [ബുഖാരി] 

4.
പാപമോചനം 

മനുഷ്യര്‍ക്ക്‌ ഏതു സമയത്തും ഏതു കാലത്തും ദൈവവുമായി അടുത്ത് തങ്ങളുടെ പാപത്തില്‍ നിന്ന് മോചനം നേടാവുന്നതാണ്. എന്നാല്‍ എല്ലാവര്ക്കും ചില സുവര്‍ണ്ണ അവസരങ്ങള്‍ ഉണ്ടാവുമല്ലോ. അതുപോലെ കുറ്റവാളികള്‍ക്ക് തങ്ങളുടെ പാപത്തില്‍ നിന്നും മോചിതരാകുവാന്‍ ഒരു സുവര്‍ണ്ണാവസരമാണ് നോമ്പ് കാലം. 

നബി (സ) പറയുന്നു : "റമദാന്‍ വന്നാല്‍ ഒരു വിളിച്ചുപറയുന്നവന്‍ വിളിച്ചുപറയും : "നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്ന മനുഷ്യാ, നീ മുന്നിടുക. തിന്മ ചെയ്യാന്‍ ആഗ്രഹിക്കുന്ന മനുഷ്യാ, നീ ചുരുക്കുക'." [തുര്‍മുദി, ഇബ്നു മാജ] 

"
നന്മ അന്വേഷിക്കുന്നവനെ, നീ മുന്നോട്ടു വരിക. തിന്മ അന്വേഷിക്കുന്നവനെ, നീ തിന്മയില്‍ നിന്നും മാറിനില്‍ക്കുക" [നസാഈ] 
"
റമദാനില്‍ പ്രവേശിച്ചിട്ടും തന്റെ പാപത്തില്‍ നിന്നും മോചിതനാവാന്‍ സാധിക്കാതെ നരകാഗ്നിയില്‍ പ്രവേശിച്ചാല്‍ അല്ലാഹു അവനെ അകറ്റട്ടെ ." [ഹാകിം] 
"
ഒരാള്‍ റമദാനില്‍ പ്രവേശിച്ചിട്ടും പാപമോചനം ലഭിച്ചിട്ടില്ലെങ്കില്‍ പിന്നെ എപ്പോഴാണ് ലഭിക്കുക?" [ത്വബ്'റാനി] 

Monday, July 23, 2012

സ്നേഹപൂര്‍വ്വം മടവൂരികളോട് --- അബ്ദു രഹൂഫ് മദനി

ബുഹരിയില്‍ ഖുര്‍ആനു നിരക്കാത്ത ഹദീസുകള്‍ ഉണ്ട്


                             
                 സുബുഹാന റബ്ബില്‍ അഅല . ബുഹാരിയില്‍ ബുദ്ധിക്കു നിരകാത്ത ഹദീസുകള്‍ ഉണ്ട് .ബുഹരിയില്‍ ഖുര്‍ആനു നിരക്കാത്ത ഹദീസുകള്‍ ഉണ്ട്. നിങ്ങള്‍ സാവദാനം ഒന്ന് ഇരുന്നു ആലോചിച്ചു നോക്ക് .സഹീഹുല്‍ ബുഹാരി എന്ന ഈ ഗ്രന്ഥത്തിലും , മുസ്ലിമിന്റെ ഗ്രന്ഥത്തിലും ഖുര്‍ ആനു നിരക്കാത്ത ഹദീസുകളും  ബുദ്ധിക്കു നിരക്കാത്ത ഹദീസുകളും ഉണ്ടെങ്കില്‍ മൂന്ന് സാധ്യഥകള്‍ ആണു അത് വരുവാനുള്ള സാധ്യധ .

1.ഇമാം ബുഹാരി മനപൂര്‍വം ഈ ഹദീസുകള്‍ അതില്‍ ക്രോഡികരിച്ചു എന്നാ . അല്ലേ ?:-   

                     ഇമാം ബുഹാരി മനപൂര്‍വം ഈ ഹദീസുകള്‍ അതില്‍ ക്രോഡികരിച്ചു എന്നാ . അല്ലേ ?ഇമാം ബുഹാരി അറിഞ്ഞു കൊണ്ട് ബോധത്തോട് കൂടി യുക്തിക്ക് നിരകാത്ത,ഖുര്‍ ആനു നിരക്കാത്ത ഒരു ഹദീസ് തന്റെ ഗ്രന്ഥത്തില്‍ ക്രോഡികരിച്ചു എന്ന് ഒരു ഹദീസ് ബോധ്യപെട്ടാല്‍ അയാള്‍ കള്ളന്‍ ആണ് അയാള്‍ ഉപേക്ഷിക്കപെടെണ്ടാവ്ന്‍ ആണ് ,അയാളുടെ ഒരറ്റ ഹദീസ് സീകരിക്കരുത് അല്ലേ ? മനപൂര്‍വം ഖുര്‍ ആനു എതിരാവുന്ന , ധിക്കരമാവുന്ന ഒരു വാചകം  തന്റെ പുസ്തകത്തില്‍ എഴുതി ചേര്‍ത്താല്‍ പിന്നെ ആ പുസ്തകം ചവറ്റുകൊട്ടയില . പിന്നെ ആ ഹദീസേ അല്ല  ആ പുസ്തകമേ വലിച്ചു എറിയണം . ആ സാധ്യധ ഇല്ല.
2 . ഇമാം ബുഹാരിക്ക് അബദ്ധം പറ്റണം. വിവരം ഇല്ലാഞ്ഞിട്ടു.:-

                              ഇമാം ബുഹാരിയെ പറ്റി വിശദീകരിക്കാന്‍ എനിക്ക് ഈ സമയം മതിയാവുകയില്ല .അദ്ദേഹം ഇരുപത്തിമൂന് വര്‍ഷക്കാലം ആ ഗ്രന്ഥം സ്വയം പഠിപ്പിച്ചു , ശിഷ്യന്മാര് ഉണ്ടായി . മുഹദ്ദിസുകള്‍ ആയ ശിഷ്യന്മാര് ആണു ഉണ്ടായതു .വേറെ പല ഗുരുനാഥന്‍ മാരിലൂടെയും ഹദീസുകള്‍ പഠിച്ചവര ബുഹാരിയില്‍ ഇതു പ്രവീണ്യം നേടാന്‍ വന്നവര്‍. ഇവരൊക്കെയും പരിശോധിച്ചിട്ട് , പഠിച്ചിട്ടു ഖുര്‍ ആനു എതിരായ ഒരു ഹദീസ് അവര് കണ്ടില്ല ? അല്ലെങ്കില്‍ ഈ ഹദീസ് ഖുര്‍ ആനു എതിരാണെന്ന് അവര്‍ക്ക് മനസിലായില്ല ? ഈ ഹദീസ് ബുദ്ധിക്കു നിരക്കാത്തത് ആണെന്ന് അവര്‍ക്ക് മനസിലായില്ല ? കഴിഞ്ഞ പതിനാലു നൂറ്റാണ്ട് കാലം മുസ്ലിം ലോകത്തെ പണ്ഡിതന്‍ മാറ് ,അതില്‍ മുസ്ലികളിലെ അഭിപ്രായ വ്യതയ്സം ഉള്ള ഷിയാ ക്കളെ മാറ്റി വെച്ചാല്‍ ബാകി ഉള്ള മുസ്ലിം സമുദായത്തിലെ എല്ലാവരും , എല്ലാ പണ്ഡിതന്മാരും ബുഹാരിയുടെ ഹദീസുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാതെ അംഗീകരിച്ചു .ആക്ഷേപം പറഞ്ഞവര്‍ ബുദ്ധിക്കു നിരക്കാത്ത താനെന്നു ആക്ഷേപം പറഞ്ഞില്ല .അവര്‍ പറഞ്ഞത് ബുഹാരിയിലെ ചില റിപ്പോര്‍ട്ടര്‍ മാരെ കുറിച്ച് ആണ്.അത് അക്കാലത്തു പറഞ്ഞതിന് മറുപടിയും കൊടുത്തു .ബുഹാരിയിലെ ഏതെങ്കിലും ഒരു ഹദീസ് ബുദ്ധിക്കും ഖുര്‍ ആനും നിരക്കാത്തതാണെന്ന് ഇക്കാല ഘട്ടം വരെ മുസ്ലിം സമുദായത്തിലെ ഒരു പിഴച്ച കക്ഷി പോലും പറഞ്ഞിട്ടില്ല . എന്താപ്പാ പറയണത് . കഴിഞ്ഞ പതിനാലു നൂറ്റാണ്ട് കാലം മുസ്ലിം ലോകത്തെ നീതിയിലെക്കും ന്യായതിലെക്കും ശരിയായ നന്മയുടെ മാര്‍ഗത്തിലേക്ക് നയിച്ച  ഇബ്നു തയിമിയ [റ] ഹിയെ പോലെ ,മുഹമ്മദു ഇബ്നു അബ്ദുല്‍ വഹാബ് [റ] ഹിയെ പോലെയുള്ള പ്രഘല്ഭാമാതികലായ പരിഷ്കര്താക്കള്‍,  തിന്മകള്‍കെതിരെ അടരടിയവര്‍ കടന്നു വന്നിട്ട് ,പ്രവീണ്യം നേടിയ പണ്ഡിതന്മാരു ഉണ്ടായിട്ടു അവര്‍ക്ക് ആര്‍ക്കും മനസിലായില്ലേ ? ബുഹാരിയില്‍ ബുദ്ധിക്കു നിരകാത്ത ഹദീസുകള്‍,ഖുര്‍ ആനിനു എതിരായ ഹദീസുകള്‍ ഉണ്ടെന്നു ? അവര്‍ ആരും കാണാതെ പോയോ ? അവരോക്കെ സര്‍വാത്മന അന്ഗീകരിചെങ്കില്‍ അത് മതി ഉറപ്പിനു പടച്ചവന്റെ മുന്‍പില്‍. എന്താ ഉറപ്പു എന്ന് അറിയുമോ ? അവര്‍ പരിശോധിച്ച് പഠിച്ച ഗ്രന്ഥമാ , ഇതു ഒരു അലമാരിയില്‍ ഇരിക്കുന്ന മ്യുസിയത്തിലെ ഗ്രന്ഥം അല്ല .ഇന്നും എന്നും പടിപ്പിക്കപെടുന്ന ഒരു ഗ്രന്ഥം ആണ്.അവര് ആരും പറഞ്ഞിട്ടില്ല  ബുഹാരിയുടെ ഗ്രന്ഥത്തില്‍ ഖുര്‍ ആനിനു നിരാക്കാത്തതും,ബുദ്ധിക്കു നിരക്കാത്തതും ഉണ്ടെന്ന്. ഇപ്പോള്‍ ആര്കെങ്കിലും അങ്ങിനെ തോനുന്നുടെങ്കില്‍ അയാള്‍ സ്വയം ചികല്സിക്കണം തന്നെ . ആ ബോധം ഉള്ളവര്‍ അവരെ പറ്റിയും ചികല്സിക്കണം .എന്നിട്ടേ ആക്ഷേപം ചോരിയുന്നതിനു മുന്‍പേ അവരോടു ഒരു അപേക്ഷ ഉണ്ട് , ആ കിത്താബു എടുത്തു മുന്നില്‍ വെച്ച് ആ കിത്താബില്‍ നിങ്ങല്‍ ആക്ഷേപിക്കുന്ന ഹദീസുകള്‍ എടുത്തു വെച്ചിട്ട് , ഈ ഹദീസ് ന്റെ പരമ്പരയുടെ ഹദീസിന്റെ അവസ്ഥ എന്താണ് ? പൂര്‍വീകാന്‍മാറ് ഈ ഹദീസിനു എന്ത് വിശദീകരണം ആണ് നല്‍കിയത് എന്ന് പഠിക്കാന്‍ ശ്രമിക്കണം .അത്രേ ഒള്ളു .

 3 . ഇമാം ബുഹാരി ഒരു കഷിത്വത്തിന്റെ ആളാണെങ്കില്‍ ,ഒരു മധുഹബിന്റെ ആളാണെങ്കില്‍ :- 

                              അദ്ദേഹം തന്റെ കഷിത്വതിലേക്ക് ആളെ കൂട്ടാന്‍ കള്ളം പറഞ്ഞു ഉണ്ടാക്കിയേക്കാം . പക്ഷെ ബുഹാരി അത്  അല്ല ,ബുഹാരിയെ ഒരു രാജാവും സ്പോണ്‍സര്‍ ചെയ്തിട്ടില്ല .ഇമാം മാലിക്കിന്റെ മുവത്വ സ്പോണ്‍സര്‍ ചെയ്യാന്‍ എന്ന് വെച്ചാല്‍ അത് സര്‍കാരിന്റെ ,lരാജ്യത്തിന്‍റെ അന്ഗീകൃത ഗ്രന്ഥം ആക്കി മാറ്റാന്‍ ഖലീഫ മാറ് തയ്യാര് ആയിരുന്നു .അബു ഹനീഫ [റ] യെ സര്‍കാരിന്റെ മുഫ്തി ആക്കി മാറ്റാന്‍ . ആ ജാതി ഒരു ശ്രമവും ബുഹാരിക്ക് നേരെ ഉണ്ടായിട്ടില്ല .ഒരു പാവം മനുഷ്യന്‍ ഈ അര്‍ത്ഥത്തില്‍ .ഖലീഫ മാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനോ ,ഒരു കഷിത്വത്തിന്റെ യോ , സങ്ങടനയുടെയോ വ്യക്തി ആവാതെ , പടച്ചവന്‍ അയച്ച പ്രവാചകന്റെ ചര്യകള്‍ പിന്‍ തലമുറകള്‍ക്ക് നഷ്ട്ടപെടാതിരിക്കട്ടേ  എന്ന് വിജാരിച്ചിട്ടു തന്റെ ജീവിതം മുഴുവന്‍ അതിനു വേണ്ടി ത്യജിച്ചു ,അധ്വാനിച്ചു കുറ്റമറ്റ രീതിയില്‍ ആ മനുഷ്യന്‍ ചെയ്ത ത്യാഗത്തിന്റെ ,അത് പടച്ചവനു കാബൂല്‍ ആയി എന്നുള്ളതിന് രേഖ ആണ് ഈ കാലഘട്ടം വരെയും അതിനു ലഭിച്ചു കൊണ്ടിരിക്കുന്ന അംഗീകാരം .അത് കൊണ്ട് ഇതു ഒരു കഷിത്വത്തിന്റെ വാക്ക് അല്ല ഞാന്‍ പറയുന്നത് .എനിക്ക് വേറെ ഇതൊന്നും ഇല്ല.നമ്മള്‍ പഠിച്ചു .സമദാനത്തോടെ നില്‍കുക.ബുഹാരിയിലും മുസ്ലിമിലും ഖുര്‍ ആനു  നിരക്കാത്തത് ആയിട്ട് ഒന്നും ഇല്ല ,ബുദ്ധിക്കു നിരക്കാത്തത് ആയിട്ട് ഒന്നും ഇല്ല

മടവൂരികളെ നിങ്ങളോട് അബ്ദു രഹൂഫ് മദനി പറഞ്ഞത് വെച്ച് രണ്ടു മൂന്ന് കാര്യങ്ങള്‍ ചോദിച്ചോട്ടേ ?

1 . [ഇമാം ബുഹാരി അറിഞ്ഞു കൊണ്ട് ബോധത്തോട് കൂടി യുക്തിക്ക് നിരകാത്ത,ഖുര്‍ ആനു നിരക്കാത്ത ഒരു ഹദീസ് തന്റെ ഗ്രന്ഥത്തില്‍ ക്രോഡികരിച്ചു എന്ന് ഒരു ഹദീസ് ബോധ്യപെട്ടാല്‍ അയാള്‍ കള്ളന്‍ ആണ് അയാള്‍ ഉപേക്ഷിക്കപെടെണ്ടാവ്ന്‍ ആണ് ,അയാളുടെ ഒരറ്റ ഹദീസ് സീകരിക്കരുത് അല്ലേ ?] ഈ വാദ പ്രകാരം നിങ്ങള്ക് ബുഹാരിയില്‍ നിന്ന് ഒരു ഹദീസെങ്കിലും സീകരിക്കാന്‍ പറ്റുമോ ?
2 . [മനപൂര്‍വം ഖുര്‍ ആനു എതിരാവുന്ന , ധിക്കരമാവുന്ന ഒരു വാചകം  തന്റെ പുസ്തകത്തില്‍ എഴുതി ചേര്‍ത്താല്‍ പിന്നെ ആ പുസ്തകം ചവറ്റുകൊട്ടയില] നിങ്ങള്‍ ബുഹാരിയെ ചവറ്റു കൊട്ടയിലേക്ക് തള്ളുമോ? അതോ ഒരു കച്ചറ ബുകായിട്ടു കരുതുമോ ?
3 . [കഴിഞ്ഞ പതിനാലു നൂറ്റാണ്ട് കാലം മുസ്ലിം ലോകത്തെ പണ്ഡിതന്‍ മാറ് ,അതില്‍ മുസ്ലികളിലെ അഭിപ്രായ വ്യതയ്സം ഉള്ള ഷിയാ ക്കളെ മാറ്റി വെച്ചാല്‍ ബാകി ഉള്ള മുസ്ലിം സമുദായത്തിലെ എല്ലാവരും , എല്ലാ പണ്ഡിതന്മാരും ബുഹാരിയുടെ ഹദീസുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാതെ അംഗീകരിച്ചു]  അപ്പോള്‍ രഹൂഫ് മദനി പറയുന്നത് വെച്ചു നിങ്ങള്‍ മുസ്ലിം സമുദായത്തിന് അകത്തോ ? പുറത്തോ ?
4 . [ബുഹാരിയുടെ ഗ്രന്ഥത്തില്‍ ഖുര്‍ ആനിനു നിരാക്കാത്തതും,ബുദ്ധിക്കു നിരക്കാത്തതും ഉണ്ടെന്ന്. ഇപ്പോള്‍ ആര്കെങ്കിലും അങ്ങിനെ തോനുന്നുടെങ്കില്‍ അയാള്‍ സ്വയം ചികല്സിക്കണം തന്നെ . ആ ബോധം ഉള്ളവര്‍ അവരെ പറ്റിയും ചികല്സിക്കണം] അപ്പോള്‍ നിങ്ങളുടെ കൂട്ടത്തിലെ ആരെയോക്കേ ചികല്സിക്കണം ? എത്ര പേരെ ചികല്സിച്ചു ?

   അവസാനമായി രഹൂഫ് മദനി പറഞ്ഞ കാര്യം കൂടി :-

ആ കിത്താബു എടുത്തു മുന്നില്‍ വെച്ച് ആ കിത്താബില്‍ നിങ്ങല്‍ ആക്ഷേപിക്കുന്ന ഹദീസുകള്‍ എടുത്തു വെച്ചിട്ട് , ഈ ഹദീസ് ന്റെ പരമ്പരയുടെ ഹദീസിന്റെ അവസ്ഥ എന്താണ് ? പൂര്‍വീകാന്‍മാറ് ഈ ഹദീസിനു എന്ത് വിശദീകരണം ആണ് നല്‍കിയത് എന്ന് പഠിക്കാന്‍ ശ്രമിക്കണം .നമ്മള്‍ പഠിച്ചു .സമദാനത്തോടെ നില്‍കുക.ബുഹാരിയിലും മുസ്ലിമിലും ഖുര്‍ ആനു  നിരക്കാത്തത് ആയിട്ട് ഒന്നും ഇല്ല ,ബുദ്ധിക്കു നിരക്കാത്തത് ആയിട്ട് ഒന്നും ഇല്ല. അത്രേ ഒള്ളു .


സത്യം സത്യമായി ഉള്‍ക്കൊണ്ട്‌ അത് ജീവിതത്തില്‍ പകര്‍ത്തി ഇമാനോട് കൂടി മരിക്കുവാന്‍ നമ്മെ എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കു മാരകട്ടേ ... ആമീന്‍