Thursday, July 26, 2012

പറയാതെ വയ്യ... അബ്സി-തിരൂര്‍


പറയാതെ വയ്യ...
അബ്സി-തിരൂര്‍

--------------------------------------------------------------------------
കണ്ണുകളെ ഈറനണിയിച്ച ഒരു വാര്‍ത്തയെ കുറിച്ച് എന്തെങ്കിലും എഴുതിയില്ലങ്കില്‍ ആ വേദന വിട്ടുമാറില്ല. നോമ്പ്തുറക്കായി മുന്നിലെത്തിയ അല്പം സുഭിക്ഷമായ ഭക്ഷണതളികക്ക് മുന്നില്‍ തനിച്ചിരുന്നപ്പോള്‍ നിയന്ത്രിക്കാനാവാതെ പൊട്ടികരഞ്ഞുപോയ നിമിഷങ്ങള്‍.

മനസാക്ഷിയുള്ളവരെയൊക്കെ വേദനിപ്പിക്കാതിരുന്നിട്ടുണ്ടാവില്ല ആ ചിത്രവും വീഡിയോയും.

സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ വ്യാപകമായി പ്രചരിക്കുന്ന ആ വാര്‍ത്ത മറ്റൊന്നല്ല, അത്താഴവും നോമ്പ് തുറയുമില്ലാതെ ഒരാളുടെ നോമ്പ് സ്വീകരിക്കപ്പെടുമോ എന്നറിയാന്‍ സൌദിയിലെ ഒരു പണ്ഡിതന് സോമാലിയയില്‍ നിന്നൊരു സഹോദരനയച്ച കത്തിന് മുന്‍പില്‍ പൊട്ടി കരയുന്ന പണ്ഡിതന്റെ വേദന നമ്മുടെയൊക്കെ വേദനയായി മാരാതിരുന്നിട്ടുണ്ടാവില്ല. ആ സോമാലിയന്‍ സഹോദരന്റെ വേദന പട്ടിണി മാത്രമുള്ള തങ്ങളുടെ നോമ്പ് സ്വീകരിക്കപെടുമോ എന്നതാണെങ്കില്‍ പട്ടിണി മാത്രമുള്ള ഒരു ജനതയുടെ മനസ്സിനെ ഇന്നും നിന്ത്രിക്കുന്ന പടച്ചവനില്ലുള്ള അടിയുറച്ച വിശ്വാസത്തെ മാത്രമല്ല, സുഭിക്ഷമായ നമ്മുടെ ഭക്ഷണതളികയില്‍ ബാക്കിവെച്ച്പോകുന്ന ഭക്ഷണാവഷിഷ്ട്ടം പോലും കിട്ടാനുള്ള ഭാഗ്യമില്ലാതെപോയ പതിനായിരങ്ങളുടെ കരളലിയിക്കുന്ന ചിത്രങ്ങള്‍ കൂടിയാണ് ആ സഹോദരന്‍ നമുക്ക് മുന്‍പില്‍ വരച്ചു വെച്ചത്. ആര്‍ക്കാണ് ആ യാഥാര്ത്യത്തിനു മുന്‍പില്‍ കരയാതിരിക്കാനവുക. നമ്മുടെ മുന്നിലെ വിഷിഷ്ട്ട ഭക്ഷണങ്ങള്‍ ഈ സത്യത്തിനു മുന്‍പില്‍ നമ്മെ കരയിപ്പിക്കുന്നില്ലെങ്കില്‍ നമ്മുടെ മനുഷ്യത്വം മരവിച്ചു എന്ന് മാത്രമേ കരുതാനൊക്കു.

ശരീരത്തില്‍ തോലുമാത്രം അവശേഷിക്കുന്ന ഒരഅമ്മയുടെ സ്തനത്തില്‍ ഒരിറ്റു പാലിന്നു വേണ്ടി ആര്‍ത്തിയോടെ തിരയുന്ന കുഞ്ഞിന്റെ ചിത്രം, വിശന്നു മരിച്ചുവീണ അമ്മയെ റോഡരികില്‍ നിന്ന് വലിച്ചു കൊണ്ട് പോകുന്ന കുഞ്ഞിന്റെ ചിത്രം, തന്റെ പൊന്നോമനക്ക് മരണത്തിന്റെ അവസാന നിമിഷത്തിലും ഒരിറ്റു വെള്ളം പോലും കൊടുക്കാനാവാതെ നിസ്സഹായയായിതീര്‍ന്ന ഒരു ഉമ്മയുടെ ചിത്രം, നമ്മെ അമ്പരപ്പിക്കുന്ന ഈ പട്ടിണി കോലങ്ങളെ, പട്ടിണി മരണങ്ങളെ വിസ്മരിച്ചു നമുക്കെങ്ങിനെയാണ് ഇങ്ങിനെ സുക്ഷമായി ഭക്ഷച്ചു അലസ്സരായി ജീവിക്കാന്‍ കഴിയുന്നത്‌.

നമ്മുടെ ഭക്ഷണത്തില്‍ നിന്നൊരു പാതി അവര്‍ക്ക് കൊടുക്കാന്‍ നമുക്കാവുന്നില്ലങ്കില്‍ നമ്മുടെ ഭക്ഷണത്തിലെ അവരുടെ അവകാശത്തെ ആ പട്ടിണി പാവങ്ങള്‍ക്ക് നല്‍കണേ എന്ന് പ്രാര്‍ഥിക്കാനെങ്കിലും നമുക്കാവണം. അല്ലങ്കില്‍ നമ്മുടെ മനുഷ്യത്വം മരിച്ചുവെന്നു നമുക്ക് കരുതാം......

http://www.youtube.com/watch?v=kTdjgk96vVU

1 comment:

  1. YES, YOU ARE TELLING THE FACT. AHMADIYYA MUSLIM JAMA-ATH HARD WORKING IN AFRICA TO GAVE THEM FOOD AND MEDICINE, UNDER "HUMANITY FIRST" BY THE ORDER OF AMEERUL MU-A-MINEEN. BUT THE VOLUNTEERS FROM ARABS TRYING TO STOP IT AND SAYING AHMADEES ARE KAFIRS, DONT RECEIVE FOOD FROM THEM. WHERE IS YOUR ISLAM????

    ReplyDelete