Sunday, April 28, 2013

സത്യത്തിന്‍റെ വിളക്കുമാടം' തെളിയിക്കുന്ന ആളുകള്‍ക്കിതെന്തു പറ്റി ?

സത്യത്തിന്‍റെ വിളക്കുമാടം' തെളിയിക്കുന്ന ആളുകള്‍ക്കിതെന്തു പറ്റി ?
Nabeel Abdu Razak
'ഗുണകാംക്ഷയുടെ' മൊത്തവ്യാപാരികള്‍ ആയറിയപ്പെടുന്നവര്‍ക്കിതെന്തു പറ്റി ?
പേ വിഷബാധയേറ്റവരെ കണക്കെ 'ആക്രോശിക്കുന്ന' 'ഗുണകാംക്ഷികളെ' കണ്ടു ഞാന്‍ മൂക്കത്ത് വിരല്‍ വെച്ചു പോയി ....
ജലക്ഷാമം നേരിടുന്ന സമയത്തെ പ്രവാചക ചര്യയായ മഴയ്ക്ക് വേണ്ടിയുള്ള നമസ്കാരത്തെ പോലും പരിഹസിച്ചു രസിക്കുന്ന ആളുകളെ ആസ്ഥാന വക്താക്കളാക്കി ഉയര്‍ത്തിയത്‌ കണ്ടിട്ട് സങ്കടം സഹിക്കുന്നില്ല....
പ്രിയപ്പെട്ട നേതാക്കളേ ബഹുമാന്യ പ്രമാണിമാരേ പള്ളിയും മിമ്പറും മദ്രസയും സ്കൂളും കോളേജും സ്ഥാപന ജംഗമ വസ്തുക്കളും ആധാരവും ലെറ്റര്‍ പേഡും സീലും ചെക്ക് ബുക്കും കൂട്ടത്തില്‍ ആ സീഡി ടവറും നിങ്ങള്‍ കൊണ്ട് പൊയ്ക്കൊള്ളുവിന്‍ ....... ദയവു ചെയ്തു ഞങ്ങള്‍ നെഞ്ചിലേറ്റി നടക്കുന്ന 'ഇസ്ലാഹീ ആദര്‍ശത്തെ' ഞങ്ങള്‍ക്ക് വിട്ടു തന്നീടുവിന്‍ ...
സഹോദരങ്ങളേ പ്രബോധനത്തിനാണ് സംഘടന, സംഘടന ശക്തിപ്പെടുത്താനായുള്ള പ്രബോധനം നിലവാരത്തകര്‍ച്ചയുടെ ആഴം വെളിവാക്കിയിരിക്കുന്നു.... അതിയായ സങ്കടമുണ്ട്.
അന്ത്യപ്രവാചകന്‍ (സ) തന്നെയാണ് സത്യമത പ്രബോധകനു എന്നും മാതൃക ആവേണ്ടത് !
"ഏറ്റവും നല്ല വാക്ക്‌ പറയണമെന്ന്‌ എന്റെ ദാസന്മാരോട്‌ പറയുക: പിശാച്‌ അവര്‍ക്കിടയില്‍ ശിഥിലത ഉണ്ടാക്കും. തീര്ച്ചയായും പിശാച്‌ മനുഷ്യന്‍റെ വ്യക്തമായ ശത്രുവാണ്‌.''
(വി.ഖു 17:53)
"നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത്‌ ഏതോ അത്‌ കൊണ്ട്‌ നീ (തിന്മലയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ ( നിന്‍റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു"
(വി.ഖു 41:34)
" ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ " - മുഹമ്മദ്‌ നബി (സ)

No comments:

Post a Comment