Wednesday, April 24, 2013

മഴക്ക് വേണ്ടിയുള്ള നിസ്കാരവും അനസ്‌ മൊല്ലയും..

മഴക്ക് വേണ്ടിയുള്ള നിസ്കാരവും അനസ്‌ മൊല്ലയും..
=====================================
നാട്ടില്‍ കൊടും ചൂടാണ്.. ദിവസവും പത്രങ്ങളില്‍ സൂര്യാതപ വാര്‍ത്തകള്‍ .. ചൂട് കാരണം വികസിച്ച ഓടുകള്‍ അടര്‍ന്നു വീണു മേല്‍ക്കൂര നശിച്ച വാര്‍ത്ത പോലും നാം വായിച്ചു.. ഇത്തരം ഒരു അവസ്ഥയില്‍ മഴക്ക് വേണ്ടി പല മതസ്ഥരും അവരുടേതായ കര്‍മ്മങ്ങളും പ്രാര്‍ഥനകളും നിര്‍വ്വഹിക്കുന്നു.. എന്നാല്‍ പ്രവാചകന്‍റെ അനുയായികളായ നാം എന്ത് ചെയ്യണം?? ഇത്തരം ഒരു അവസ്ഥ വരുമ്പോള്‍ ഈ അവസ്ഥയില്‍ പ്രവാചകന്‍ എന്ത് ചെയ്തു എന്നത് തന്നെയാണ് ഓരോ ഈമാനുള്ള മുസ്‌ലിമും നോക്കുക.. അത്തരം ഒരു പരിശോധന നടത്തിയാല്‍ വരള്‍ച്ച ബാധിച്ചു പ്രയാസപ്പെട്ടപ്പോള്‍ സ്വഹാബത് റസൂലിന്റെ അടുത്ത് വരികയും മഴയില്ലെന്ന പരാതി പറഞ്ഞതായും റസൂല്‍ (സ) മൈദാനിയില്‍ ഒരുമിച്ചു കൂടി മഴക്ക് വേണ്ടിയുള്ള നമസ്കാരം നിര്‍വ്വഹിച്ചതായും സ്വഹീഹായ ഹദീസുകളില്‍ കാണാം..

മഴക്ക് വേണ്ടിയുള്ള നമസ്കാരങ്ങളില്‍ മറ്റുള്ളത്തില്‍ നിന്ന് വ്യത്യസ്ഥമായി റസൂല്‍ (സ) കക്ഷത്തിലെ വെള്ള കാണുന്ന രൂപത്തില്‍ കൈകള്‍ ഉയര്‍ത്തി പ്രാര്തിച്ചതായും നബി (സ) തട്ടം തിരിച്ച് ഇട്ടു കൊണ്ടായിരുന്നു മഴക്ക് വേണ്ടി പ്രാര്‍ഥിച്ചത് എന്നും സ്വഹീഹായ ഹദീസുകളില്‍ കാണാം.. മാത്രമല്ല റസൂലിന്റെ (സ) വഫാത്തിനു ശേഷം വീണ്ടും മഴക്ക് വേണ്ടി നമസ്കരിക്കേണ്ടി വന്നപ്പോള്‍ ഉമര്‍ (റ) ഇബ്നു അബ്ബാസ്‌ (റ) യെ എല്പിച്ചതായും അവിടുന്ന് റസൂലിന്റെത് പോലെ നമസ്കരിച്ചതായും കാണാം.. ഇത് ഒരാള്‍ക്കും തര്‍ക്കമില്ലാത്ത വിഷയമാണ്..

സ്വാഭാവികമായും അതേ ഒരു അവസ്ഥ വന്നാല്‍ റസൂലിന്റെ സുന്നത്ത്‌ പിന്‍പറ്റുന്ന ആളുകളും ഇത് തന്നെയാണ് ചെയ്യുക.. അത് കൊണ്ടാണ് നാട്ടില്‍ ഈയൊരു അവസ്ഥ വന്നപ്പോള്‍ ചാവക്കാട്‌ വെച്ച് വന്ദ്യ വയോധികനായ ബഹുമാന്യ പണ്ഡിതന്‍ അബ്ദുല്‍ ഹഖ് സുല്ലമിയുടെ നേതൃത്വത്തില്‍ മഴക്ക് വേണ്ടിയുള്ള നമസ്കാരം സംഘടിപ്പിച്ചത്.. മാത്രമല്ല, ഈ വരുന്ന 27 നു തിരുവനന്തപുരത്തും 28 നു കണ്ണൂരില്‍ വെച്ചും മഴക്ക് വേണ്ടിയുള്ള നമസ്കാരം മുജാഹിദുകള്‍ സംഘടിപ്പിച്ചതും സാമൂഹ്യ ക്ഷേമം എന്ന ലക്ഷ്യത്തിനു അപ്പുറം റസൂലിന്റെ (സ) സുന്നത്ത്‌ എടുക്കണം എന്ന ഉദ്ദേശത്തിലായിരുന്നു..

ഇനി നമുക്ക്‌ തലക്കെട്ടിലെ രണ്ടാം ഭാഗത്തിലേക്ക് കടക്കാം. 2002 ല്‍ സംഘടനയില്‍ പിളര്‍പ്പ്‌ ഉണ്ടായത് മുതല്‍ മടവൂര്‍ വിഭാഗത്തിന്റെ അലി മദനി, കരിമ്പുലാക്കള്‍ ലതീഫ്‌ മുസ്ലിയാര്‍ തുടങ്ങിയ ആളുകള്‍ തുടര്‍ച്ചയായി ജിന്ന് , സിഹ്ര്‍ വിഷയങ്ങളില്‍ മുജാഹിടുകള്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട്.. അവ ആളുകള്‍ക്കിടയില്‍ ഏശുന്നില്ല എന്ന് കാണുമ്പോള്‍ മറ്റു പല അസത്യങ്ങളും പ്രചരിപ്പിക്കാറുണ്ട്.. അങ്ങനെ പത്തു വര്ഷം അവരുടെ പ്രഭാഷങ്ങള്‍ ഈയുള്ളവന്‍ കേട്ടിരുന്നു.. അത് കൊണ്ട് തന്നെ ഇപ്പോള്‍ അനസ്‌ മുസ്ലിയാരുടെയും ഹനീഫ കായക്കൊടിയുടെയും ഒക്കെ പ്രഭാഷങ്ങള്‍ കേള്‍ക്കുമ്പോള്‍ ആവര്‍ത്തന വിരസത തോന്നുക സ്വാഭാവികം.. കാരണം, പത്തു കൊല്ലം അവര്‍ എന്ത് പറഞ്ഞോ, അവര്‍ എന്ത് ക്ലിപ്പ് ഇട്ടോ, അവര്‍ ഏതു ലേഖനം വായിച്ചോ, അത് തന്നെയാണ് ഇവരും വായിക്കുന്നതും ചെയ്യുന്നതും.. എങ്കിലും എല്ലാം കേള്‍ക്കുക നല്ലത് പിന്‍പറ്റുക എന്നത് പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി ഇടക്കിടെ പേരോട്‌ മുസ്ലിയാര്‍ , നൗഷാദ്‌ മുസ്ലിയാര്‍ , അനസ്‌ മുസ്ലിയാര്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാറുമുണ്ട്..

അങ്ങനെയാണ് ഇന്നലെ (23-04-13) അനസ്‌ മുസ്ലിയാരുടെ കോട്ടക്കലില്‍ വെച്ച് നടക്കുന്ന പ്രഭാഷണം കേള്‍ക്കാന്‍ വേണ്ടി അവരുടെ ഇന്റര്‍നെറ്റ്‌ ക്ലാസ്‌ റൂമില്‍ പോയി ഇരുന്നത്.. പതിവ് പോലെ മുസ്ലിയാര്‍ മുജാഹിദുകള്‍ക്ക്‌ എതിരെ ഉള്ള ആരോപണങ്ങള്‍ പറഞ്ഞു വരികയായിരുന്നു.. മുജാഹിദുകള്‍ ഖുര്‍ആന്‍ ആയത് ഓതി മന്ത്രിക്കാം എന്നതിനെ എതിര്‍ക്കാന്‍ ശിയാക്കള്‍ നടത്തുന്ന റുഖിയ ശിര്‍ക്കിയ്യയുടെ ക്ലിപ്പും മുജാഹിദുകള്‍ ജിന്നിനോട് തെടുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി "ഗോപി" എന്ന അമുസ്ലിം സഹോദരന്‍ ജിന്നിനോട് തേടുന്ന ക്ലിപ്പുമൊക്കെ ഇട്ടു മുസ്ലിയാര്‍ തന്റെ "അര സഖാഫി" ബിരുദം ശരിക്ക് കാണിക്കുന്നുണ്ടായിരുന്നു..

അതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന ഒരു കാര്യം ഞാന്‍ കേട്ടത്.. കാര്യം മറ്റൊന്നുമല്ല, മുജാഹിദുകള്‍ ചെയ്യുന്ന എന്തിനെയും എതിര്‍ക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തില്‍ മാത്രം കൂലി പ്രഭാഷണം നടത്തുന്ന ഇയാള്‍ മുജാഹിദുകള്‍ മഴക്ക് വേണ്ടി നമസ്കാരങ്ങള്‍ സംഘടിപ്പിക്കുന്നതിനെയും പരിഹസിച്ചു..!! സലാം സുല്ലമിയും അലി മദനിയും സുന്നതുകളെ പരിഹസിച്ചപ്പോള്‍ ജിഹാദ്‌ പ്രഖ്യാപിച്ചു കൊണ്ട് അലറി വിളിച്ച അതേ മുസ്ലിയാര്‍ ഇതാ മറ്റൊരു സുന്നത്തിനെ പച്ചയായി പരിഹസിക്കുന്നു..!!! മുജാഹിദുകള്‍ മഴക്ക് വേണ്ടി നിസ്കരിക്കുന്നത് റുഖിയ ചെയ്യുമ്പോള്‍ വെള്ളത്തില്‍ മന്ത്രിച്ചൂതാന്‍ വെള്ളം കിട്ടാത്തത് കൊണ്ടാണെന്നും ചാവക്കാട്‌ ഏതോ ഒരു സുല്ലമിയും തിരുവനന്തപുരത്ത് ഏതോ ഒരു "ശേരി"യും മഴ നിസ്കാരം നടത്തുന്നുണ്ട് എന്നും പറഞ്ഞു ഈ മഹത്തായ സുന്നത്തിനെ പരിഹസിക്കാന്‍ മുസ്ലിയാര്‍ എത്ര മിനുട്ടുകള്‍ ആണ് ചിലവഴിച്ചത്..!!! റസൂലിന്റെ എന്ത് സുന്നത്ത്‌ ഉണ്ടെങ്കിലും അത് പിന്‍പറ്റാന്‍ വേണ്ടി ഈ നമസ്കാരം സംഘടിപ്പിച്ച മുജാഹിടുകള്‍ക്ക് എതിരെ ഇയാള്‍ കളിക്കുന്ന ഈ കോപ്രായം കണ്ടു ചിരിക്കാനും ആളുകള്‍ ഉണ്ടായി എന്നതാണ് ഏറെ വിഷമകരമായ വസ്തുത.. മുജാഹിദുകള്‍ക്ക് എതിരെ ഇയാള്‍ തൊടുത്തു വിട്ട പരിഹാസത്തിന്റെ കൂരമ്പുകള്‍ ചെന്ന് പൊയി തറക്കുന്നത് മഹാനായ നബി(സ,) യുടെയും ഇബ്നു അബ്ബാസ്‌ (റ), ഉമര്‍ (റ) എന്നിവരുടെയും സ്വഹാബത്തിന്റെയും നെഞ്ചതാണു എന്ന് ഇവര്‍ മനസ്സിലാക്കുന്നില്ലേ?? ഇവര്‍ ഏതു വേദി കിട്ടിയാലും ജിന്ന് പറയുന്നത് പോലെ തന്നെ ആകണം മുജാഹിദുകളും എന്നാണോ ഇവര്‍ പറയുന്നത്?? നിങ്ങള്‍ ജിന്നുമായി നടന്നോളൂ മുസ്ലിയാരെ.. മുജാഹിദുകള്‍ ദഅവത്തുമായി പോയിക്കോട്ടേ..

മുജാഹിദുകളെ എതിര്‍ക്കാന്‍ ഒന്നും കിട്ടാതായപ്പോള്‍ ഈ സുന്നത്തിനെ പരിഹസിക്കുന്ന അവസ്ഥ ഇയാള്‍ക്ക്‌ വന്നു എങ്കില്‍ ആര്‍ക്കാണ് പിഴച്ചത് എവിടെയാണ് പിഴച്ചത് എന്നത് വ്യക്തം.. ഇത്രയും തരാം താണ ഈ മുസ്ലിയാരില്‍ നിന്നാണോ സഹോദരങ്ങളെ നിങ്ങള്‍ ദീന്‍ പ്രതീക്ഷിക്കുന്നത് ? എങ്കില്‍ അറിയുക, ഗ്രൂപ്‌ വൈരം തലക്ക് പിടിച്ചു എന്തിനെയും എതിര്‍ക്കുന്ന ഇവര്‍ ദീനിന്റെ ശത്രുക്കളാണ്.. ഇവരെ സൂക്ഷിക്കുക.

Abdulla Basil CP

1 comment:

  1. ആ പ്രഭാഷണത്തിന്റെ ലിങ്ക് കിട്ടുമോ

    ReplyDelete