Thursday, January 2, 2014

നബി (സ) ജനിച്ച ദിവസം അടിമ സ്ത്രീയെ മോചിപ്പിച്ചതിന് അബൂ ലഹബിനു വെള്ളം കിട്ടുന്നു എന്ന് ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട് എന്ന് പറയുന്നു .. എന്ത് മറുപടി കൊടുക്കണം ??

നബി (സ) ജനിച്ച ദിവസം അടിമ സ്ത്രീയെ മോചിപ്പിച്ചതിന് അബൂ ലഹബിനു വെള്ളം കിട്ടുന്നു എന്ന് ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട് എന്ന് പറയുന്നു .. എന്ത് മറുപടി കൊടുക്കണം ??

മുലകുടി ബന്ധത്തിലുള്ള സഹോദരി സഹോദരന്മാര്‍ തമ്മില്‍ വിവാഹബ്നധം പാടില്ല’ എന്ന് പഠിപ്പിക്കുന്ന ഒരു നിങ്ങള്ക്ക് മുലയൂട്ടിയ മാതാക്കള്‍ എന്ന സബ് ടൈറ്റിലില്‍ ഇമാം ബുഖാരി ഉര് വ യില് നി ന്നും ഉദ്ധരിച്ചിട്ടുണ്ട്. 
“അബൂസലമയുടെ പുത്രിയെ താങ്കള്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്ന കേട്ടല്ലോ” എന്ന നബി(സ)യോട് പറയപ്പെട്ടുവെന്നും അപ്പോള്‍ അവള്‍ എന്റെ മുലകുടി ബന്ധത്തിലുള്ള സഹോദരന്റെം മകളായതിനാല്‍ അവളെ എനിക്ക് വിവാഹം കഴിക്കാന്‍ പാടില്ലെന്നും എനിക്കും അവളുടെ പിതാവ് അബൂസലമക്കും സുവൈബത്ത് എന്ന അടിമ സ്ത്രീ മുലയൂട്ടിയിട്ടുണ്ടെന്നും” നബി (സ) മറുപടി പറഞ്ഞു. ഇതാണ് ഹദീസില്‍ ഉള്ളത്. ഈ ഹദീസ് ഉദ്ധരിച്ചപ്പോള്‍ ഇതിന്റെ റിപ്പോര്ട്ടര്‍ ആയ ഉര് വ (റ) ഹദീസില്‍ പരാമര്ശിറക്കപ്പെട്ട സുവൈബ എന്ന അടിമസ്ത്രീയേ കുറിച്ച് ഒരു കിനാവിന്റെര കഥ കൂടി പറഞ്ഞിട്ടുണ്ടെന്ന് വൈജ്ഞാനിക സത്യസന്ധതക്ക് വേണ്ടി രേഖപ്പെടുത്തുക മാത്രമാണ് ഇമാം ബുഖാരി ചെയ്തിട്ടുള്ളത്. 

ഒന്നാമതായി പറയാനുള്ളത് ഈ റിപ്പോര്ട്ട് നബി (സ) വരെയെത്തുന്ന ഒരു ഹദീസല്ല , പ്രത്യുത ഒരു താബി ഇ ന്റെ വാക്ക് മാത്രമാണ് . നബി(സ)പറഞ്ഞുവെന്നോ അറിഞ്ഞുവെന്നോ ഇതില്‍ പറയുന്നില്ല . നബി (സ)യുടെ വാക്ക് , പ്രവര്ത്തിന , അംഗീകാരം എന്നിവക്കാണ് മുസ്ലിം പണ്ഡിതന്മാരുടെ സാങ്കേതിക പ്രയോഗത്തില്‍ ഹദീസ് എന്ന് പറയാറുള്ളത് . ആ നിര്വിചന പ്രകാരം 
ഇതൊരു ഹദീസ് പോലും അല്ല. അതെ സമയം ഹദീസ് കിതാബുകളില്‍ ഉദ്ധരിക്കപ്പെടുന്ന സഹാബികളുടെയും താബിഉകളുടേയും വാക്കുകള്ക്കും വിശാലമായ അര്ത്ഥനത്തില്‍ ഹദീസ് എന്ന് ചിലര്‍ പ്രയോഗിക്കാറുണ്ട്. ആ നിലക്ക് ഇത്തരം റിപ്പോര്ട്ടുസകളെ കുറിച്ചും ചിലപ്പോള്‍ ഹദീസ് എന്ന് പറയാറുണ്ട്‌ എന്നത് ശരിയാണ് . എന്നാല്‍ ഹദീസ് പണ്ഡിതന്മാരുടെ ഇത്തരം പ്രയോഗങ്ങളിലുള്ള വ്യത്യാസങ്ങളെ മനസ്സിലാക്കാത്ത ചില പണ്ടിതക്കോലങ്ങള്‍ ഈ വിഷയത്തില്‍ യാതൊരറിവും ഇല്ലാത്ത സാധാരണക്കാരെ പല കാര്യങ്ങള്ക്ക് വേണ്ടിയും തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നു. ശിര്ക്ക് ബിദ്അത്തുകള്‍ കൊണ്ട് ഉദരപൂരണം നടത്തുന്ന മുസ്ലിയാക്കന്മാര്ക്കും ഹദീസ് നിഷേധികളായ ചേകനൂരികള്ക്കും ഈ റിപ്പോര്ട്ട് വലിയ ഒരു പിടിവള്ളി ആണെന്ന് അവര്‍ വാദിക്കുന്നു. 

ഹദീസ് പണ്ഡിതന്മാരുടെ ഇത്തരം പ്രയോഗങ്ങളിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് യാതൊരറിവും ഇല്ലാത്ത സാധാരണക്കാരും മോഡേണിസ്റ്റ്കളായ ചില അല്പ്പ് ബുദ്ധികളും ചേകനൂരിസത്തിന്റെ പിടിയില്പ്പെ ട്ട ചിലരും ഈ പണ്ടിതക്കോലങ്ങളുടെ ജഹാലത്തില്‍ പെട്ട് പോയിട്ടുണ്ട് എന്നത് ഒരു വാസ്തവം തന്നെയാണ്. മനുഷ്യ സമൂഹത്തിന്റെ വിജയത്തിന്റെ് അടിസ്ഥാനാദര്ശവമായ വിശുദ്ധ ഖുര്ആയന്‍ അര്ത്ഥംന പഠിക്കലും പഠിപ്പിക്കലും ഹറാമാണ് എന്ന് വാദിക്കുന്ന പണ്ഡിത പുരോഹിതന്മാര്ക്ക് വലിയ സ്ഥാനം നല്കുകന്ന, സൂറത്ത് ജുമുഅയില്‍ പറഞ്ഞ ഗ്രന്ഥം ചുമക്കുന്ന കഴുതകള്‍ ഒട്ടേറെ ഉള്ള ഒരു സമൂഹത്തില്‍ ഈ തരത്തില്‍ ഉള്ള തെറ്റിദ്ധരിപ്പിക്കലുകള്ക്ക് നല്ല വേരോട്ടം ഉണ്ടാവും എന്നതില്‍ സംശയിക്കേണ്ടതില്ല.
എങ്കില്പ്പിടന്നെ ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയില്‍ ഈ റിപ്പോര്ട്ട്ി വന്നത് എങ്ങിനെ എന്നതാണ് ചിലരുടെ ന്യായമായ സംശയം. 

ഹദീസ് കിതാബുകളില്‍ നബി (സ)യില്‍ നിന്നുള്ള ഹദീസുകള്ക്ക്് പുറമേ റിപ്പോര്ട്ടുര്മാ രുടെ സഹാബികളുടെ വാക്കുകളും മറ്റും സാന്ദര്ഭിസകമായി പരാമര്ശിക്കാറുണ്ടെന്ന് പറഞ്ഞുവല്ലോ . അത്തരം ഒരു റിപ്പോര്ട്ടാ്ണിതും .

قَالَ عُرْوَةُ وثُوَيْبَةُ مَوْلَاةٌ لِأَبِي لَهَبٍ كَانَ أَبُو لَهَبٍ أَعْتَقَهَا فَأَرْضَعَتْ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلَمَّا مَاتَ أَبُو لَهَبٍ أُرِيَهُ بَعْضُ أَهْلِهِ بِشَرِّ حِيبَةٍ قَالَ لَهُ َاذَا لَقِيتَ قَالَ أَبُو لَهَبٍ لَمْ أَلْقَ بَعْدَكُمْ غَيْرَ أَنِّي سُقِيتُ فِي هَذِهِ بِعَتَاقَتِي ثُوَيْبَةَ 

ഉര്വق പറഞ്ഞു: സുവൈബത്ത്‌ അബൂലഹബിന്റെ അടിമ സ്‌ത്രീയായിരുന്നു. അബൂലഹബ്‌ അവളെ മോചിപ്പിക്കുകയുണ്ടായി. അവള്‍ നബി(സ)ക്ക്‌ മുലകൊടുത്തിരുന്നു. അബൂലഹബ്‌ മരിച്ചപ്പോള്‍ അയാളുടെ ചില ബന്ധുക്കള്‍ വളരെ മോശമായ അവസ്ഥയില്‍ അയാളെ സ്വപ്‌നത്തില്‍ കണ്ടു. താങ്കളുടെ അവസ്ഥ എങ്ങനെയുണ്ടെന്ന്‌ സ്വപ്‌നം കണ്ട വ്യക്തി ചോദിച്ചു. അബൂലഹബ്‌ പറഞ്ഞു: നിങ്ങളെ വിട്ടുപിരിഞ്ഞശേഷം നന്മയെ ഞാന്‍ കണ്ടിട്ടില്ല. സുവൈബത്തിനെ ഞാന്‍ മോചിപ്പിച്ചതിനാല്‍ ഇതിലൂടെ വെള്ളം കുടിപ്പിക്കപ്പെടുന്നുണ്ടെന്ന്‌ മാത്രം. (ബുഖാരി 5101)

ഒരു കൂട്ടര്‍ ഇമാം ബുഖാരി ഹദീസ് ഉദ്ധരിക്കുന്നതില്‍ വളരെ സൂക്ഷ്മത പാലിച്ച പണ്ഡിതന്‍ ആണ് എന്നതിനാല്‍ ഇത്തരം ദുര്ബനലമായ കഥകള്‍ ഉദ്ധരിക്കുകയില്ലെന്നും പറഞ്ഞുകൊണ്ട് അവരുടെ ബിദ് അത്തുകള്‍ സ്ഥാപിക്കാന്‍ പരിശ്രമിക്കുമ്പോള്‍ ഹദീസ് നിഷേധികളായ മറ്റേ കൂട്ടര്‍ ഹദീസുകളുടെ പ്രാമാണികതയെ ചോദ്യം ചെയ്യുവാനും ഇമാം ബുഖാരി(റ)യെയും മറ്റ് ഹദീസ് പണ്ടിതന്മാരെയും ഇസ്ലാമിന്റൊ ശത്രുക്കളായ ജൂത ഏജന്റുമാരാക്കുവാനും വേണ്ടിയാണ് ഈ റിപ്പോര്ട്ടിെന്മേല്‍ കൈവെക്കാറുള്ളത് .

ഇവിടെ മൌലിദ് ആഘോഷിക്കുവാന്‍ ഈ റിപ്പോര്ട്ട്വ തെളിവായി ഉദ്ധരിക്കുന്നവരോട് നമുക്ക് പറയാനുള്ളത് ഇത് പറഞ്ഞ താബിഇയായ ഉര്വെ(റ)വിനോ കിനാവ്‌ കണ്ട ആള്ക്കോ ഈ കിനാവിന്റെെ കഥയില്‍ ഒരു മൌലിദാഘോഷത്തിന്റെ മണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ്.

ഈ കിനാവിന്റെ കഥ മാത്രമല്ല. വിശുദ്ധ ഖുര്ആലനിലെ 6236 ആയത്തുകളും നബി (സ)യില്‍ നിന്നുള്ള വിശദീകരണങ്ങള്‍ ആയ വചനങ്ങള്‍ മുഴുവനും നേര്ക്ക് നേരെ നബി (സ)യില്‍ നിന്നും കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞും പഠിച്ചു മനസ്സിലാക്കിയവരാണല്ലോ നബി (സ)യുടെ സഹാബികള്‍. നബി (സ)യെ സ്വന്തം ജീവനേക്കാള്‍ കൂടുതല്‍ സ്നേഹിച്ച ആ സഹാബത്തിന് അവിടെയൊന്നും ഒരു നബിദിനത്തിനുള്ള തെളിവ് കിട്ടിയില്ല . അല്ലാഹു സുബ്ഹാനഹു വതആലാ പറയുന്നത് നബി (സ)യുടെ സഹാബികള്‍ എന്താണോ ദീനായി നബി (സ)യില്‍ നിന്നും മനസ്സിലാക്കിയത് അത്പോലെ വിശ്വസിക്കണം എന്നാണ് . 
فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوا ۖ وَّإِن تَوَلَّوْا فَإِنَّمَا هُمْ فِي شِقَاقٍ ۖ فَسَيَكْفِيكَهُمُ اللَّـهُ ۚ وَهُوَ السَّمِيعُ الْعَلِيمُ ﴿١٣٧﴾
നിങ്ങള്‍ (നബി( സ)യുടെ സ്വഹാബത്ത്) ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്മാ്ര്ഗീത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്ക്കു്ന്നവനും എല്ലാം അറിയുന്നവനുമത്രെ.

അതെ സഹോദരങ്ങളെ, നബി(സ)യില്‍ നിന്നും നേര്ക്ക് നേരെ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞും ദീന്‍ പഠിച്ചു മനസ്സിലാക്കിയ നബി(സ)യെ സ്വന്തം ജീവനേക്കാള്‍ കൂടുതല്‍ സ്നേഹിച്ച ആ സഹാബത്തിന് നബിജന്മദിനാഘോഷം പരിചയമില്ല. ഹിജ്റ 362 വരെയുള്ള മുസ്ലിം ലോകത്തിന് നബിജന്മദിനാഘോഷം പരിചയമില്ല. അപ്പോള്‍ തന്നെ ചിന്തയും ബുദ്ധിയും പ്രമാണങ്ങളെ പിന്പദറ്റുകയും ചെയ്യുന്ന സത്യവിശ്വാസികള്ക്ക് നബിജന്മദിനാഘോഷം ബഹിഷ്കരിക്കാന്‍ വേറെ തെളിവ്കളൊന്നും ആവശ്യമില്ല .

ഇനി ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ട് .ഇബ്ന്‍ ഹജര്‍ അസ്ഖലാനി ഫത്ഹുല്ബാസരിയില്‍ പറയുന്നതെന്താണ് എന്ന് കൂടി അറിയുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാവും . 
وَفِي الْحَدِيثِ دَلَالَةٌ عَلَى أَنَّ الْكَافِرَ قَدْ يَنْفَعُهُ الْعَمَلُ الصَّالِحُ فِي الْآخِرَةِ ; لَكِنَّهُ مُخَالِفٌ لِظَاهِرِ الْقُرْآنِ ، قَالَ اللَّهُ تَعَالَى وَقَدِمْنَا إِلَى مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَنْثُورًا وَأُجِيبَ أَوَّلًا بِأَنَّ الْخَبَرَ مُرْسَلٌ أَرْسَلَهُ عُرْوَةُ وَلَمْ يَذْكُرْ مَنْ حَدَّثَهُ بِهِ ، وَعَلَى تَقْدِيرِ أَنْ يَكُونَ مَوْصُولًا فَالَّذِي فِي الْخَبَرِ رُؤْيَا مَنَامٍ فَلَا حُجَّةَ فِيهِ ،
കാഫിറുകള്ക്ക് പരലോകത്ത് വെച്ച് തന്റെ കര്മ്മ ങ്ങള്‍ ചിലപ്പോള്‍ പ്രയോജനപ്പെട്ടേക്കാം എന്ന് ഈ ഹദീസ് അറിയിക്കുന്നുണ്ടെങ്കിലും അത് ഖുര്‍ ആനിന്റെ വ്യക്തമായ ആശയത്തിന് കടകവിരുദ്ധമാണ് . കാരണം അല്ലാഹു പറഞ്ഞു : അപ്പോള്‍ അവര്‍ പ്രവര്ത്തിഅച്ചിരുന്ന കര്മْങ്ങളുടെ നേരെ നാം തിരിയും. അങ്ങനെ നാമവയെ ചിതറിയ പൊടിപടലങ്ങളാക്കും. (Furqan 23)

ഒന്നാമതായി ഇതിനുള്ള മറുപടി ഇതാണ് :
ഇതൊരു മുര്സലായ (അസ്വീകാര്യമായ ഹദീസുകളില്പെടട്ട ) റിപ്പോര്ട്ട് ആണ്.
തന്നോട് ആരാണിത് പറഞ്ഞതെന്ന് ഉര്വ്(റ) പറഞ്ഞിട്ടില്ല. ഇനി ഈ റിപ്പോര്ട്ട്ട പരമ്പര ചേര്ക്ക്പ്പെട്ടതാണെന്ന് സങ്കല്പ്പി ച്ചാല്‍ തന്നെയും ഇതില്‍ ഉള്ളത് ഒരു കിനാവ്‌ കണ്ടുവെന്നതാണ്.കിനാവാകട്ടെ ഇസ്ലാമില്‍ യാതൊരു തെളിവുമല്ലതാനും. ഒരു പക്ഷെ ആ സ്വപ്നം കണ്ട വ്യക്തി (ചില കഥകളില്‍ അബ്ബാസ് ആണെന്ന് വന്നിട്ടുണ്ട്) അപ്പോള്‍ വരെയും മുസ്ലിം ആയിട്ടുണ്ടായിരിക്കയില്ല. അപ്പോഴും അത് തെളിവിന്‌ കൊള്ളുകയില്ല ( ഫത്ഹുല്ബാസരി .ഇബ്ന്‍ ഹജര്‍ അസ്ഖലാനി ) 

അമ്പിയാക്കളുടെ സ്വപ്നമല്ലാതെ മറ്റൊരാളുടെ സ്വപ്നത്തിനും ഇസ്ലാമിക പ്രമാണങ്ങളില്‍ സ്ഥാനമില്ല എന്ന ബാല പാഠം മനസ്സിലാക്കിയാല്ത്ന്നെ ഈ വിവാദങ്ങള്ക്ക് അറുതിവരുന്നതാണ്. അത് കൊണ്ട് തന്നെ ഒന്ന്കില്‍ അതൊന്നും അറിയാത്ത പടുജാഹില്ക്ള്‍ ആണിവര്‍ . അല്ലെങ്കില്‍ അറിഞ്ഞിട്ടും കഴിയുന്നത്ര ഫിത്ന ഉണ്ടാക്കുന്ന കുതന്ത്രക്കാര്‍ . ഒരു ഹദീസ് സ്വഹീഹ് ആകാനുള്ള ശര്ത്തുകളെല്ലാം വളരെ കൃത്യമായി ഹദീസ് വിജ്ഞാന ശാഖയില്‍ പറഞ്ഞിരിക്കെ അതൊന്നും പരിഗണിക്കാതെ ഈ വിധത്തില്‍ ഫിത്ന നടത്തുന്നതിനെ എന്താണ് പറയുക ..? കൊതുകിനു കൌതുകം എപ്പോഴും ചോര തന്നെ.. !!!

പിന്നെ ഈ സ്വപ്പ്നക്കഥയില്‍ വന്ന് എനിക്ക് നരകത്തില്‍ കൂള്ഡ്രി ങ്ക്സ് കിട്ടുന്നതെന്ന് പറഞ്ഞ ഹീറോ ആരാണ് ..? അബൂലഹബ്.. 

വിശുദ്ധ ഖുര്ആതനില്‍ അല്ലാഹു സുബ്ഹാനഹു വതആലാ ഈ അബൂലഹബ് പറയുന്നത് എന്താണ് ..? 

تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ ﴿١﴾ مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ ﴿٢﴾سَيَصْلَىٰ نَارًا ذَاتَ لَهَبٍ ﴿٣﴾ وَامْرَأَتُهُ حَمَّالَةَ الْحَطَبِ ﴿٤﴾ فِي جِيدِهَا حَبْلٌ مِّن مَّسَدٍ ﴿٥﴾

സൂറത്ത് :Al-Masad. അബൂലഹബിന്റെ ഇരു കരങ്ങളും നശിക്കട്ടെ. അവന്‍ നശിച്ചിരിക്കുന്നു. (1) അവന്റെ സ്വത്തോ അവന്‍ സമ്പാദിച്ചതോ അവന്നൊട്ടും ഉപകരിച്ചില്ല. (2)ആളിക്കത്തുന്ന നരകത്തിലവന്‍ ചെന്നെത്തും. (3) വിറക് ചുമക്കുന്ന അവന്റെ ഭാര്യയും. (4) അവളുടെ കഴുത്തില്‍ ഈന്തപ്പന നാരുകൊണ്ടുള്ള കയറുണ്ട്. (5)

പോയില്ലേ മുസ്ലിയാക്കളെ ....നിങ്ങളുടെ ഈ കിനാവിന്റെ കഥക്ക് എത്ര മാത്രം കനമുണ്ടെന്നു മനസ്സിലായില്ലേ . വിശുദ്ധ ഖുര്ആിന്‍ ഓതുന്ന ഖിയാമത്ത് നാള്‍ വരേയ്ക്കുമുള്ള മുഴുവന്‍ മുസ്ലിംകളും ശപിക്കുന്ന അബൂലഹബ് സുവൈബയെ എന്ന് മോചിപ്പിച്ചാലും അയാളുടെ ഒരു സല്ക്കര്മ്മുവും അവനൊട്ടും ഉപകരിച്ചിട്ടില്ല എന്നാണ് അല്ലാഹു സുബ്ഹാനഹു വതആലാ ഈ സൂറത്തിലൂടെ പഠിപ്പിക്കുന്നത്.

No comments:

Post a Comment