Friday, January 10, 2014

നബിദിനാഘോഷം ഒരു പൊളിച്ചെഴുത്ത് പാർട്ട്‐7-Shanid Hamza

നബിദിനാഘോഷം ഒരു പൊളിച്ചെഴുത്ത് പാർട്ട്‐7-Shanid Hamza
‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐
ജൻമദിനാഘോഷക്കാർ പറയുന്നു ജൻമദിനാഘോഷം ഉദ്ഘാടനം ചെയ്തതു തന്നെ റസൂൽ(സ)യാണെന്ന്.അവർ വിശദീകരിക്കുന്നത് ഇപ്രകാരമാണ്.അനസ്(റ)യിൽ നിന്ന് ദ്ധരിക്കുന്നു എന്ന് പറഞ്ഞ് പറയുന്നു**നബി(സ) നുബുവ്വത്ത് കിട്ടിയതിനു ശേഷം തന്റെ ജൻമദിനത്തിൽ ഒരു മൃഗത്തെ അറുത്ത് സ്വന്തം ശരീരത്തിനു വേണ്ടി അറവു നടത്തി അതായത് സ്വന്തത്തിനു വേണ്ടി അഖീഖ അറുത്തു** (ജൻമദിനത്തിലാണെന്ന് മുസ്ല്യാരുടെ വക കൂട്ടിച്ചേർത്തത്) എന്നാണ്. എനി എന്താണ് യാഥാർത്ഥ്യം എ ന്ന തിനെ കുറിച്ച് ചർച്ച ചെയ്യാം.
**സാധാരണയായി നബിദിനാഘോഷം സംഘടിപ്പിക്കാറുളളത് റബീഹുൽ അവ്വൽ മാസം 12 നാണല്ലൊ?
എല്ലാ വർഷങ്ങളിലും അത് തുടരാറുമുണ്ട്. എന്നാൽ
ഈ തെളിവ് ഉദ്ധരിക്കുന്നവർ ഉൾപടെ മുസ്ലിംകൾ
എല്ലാവരും അഖീഖ അറവു നടത്താറുള്ളത്
കുട്ടി ജനിച്ചു ഏഴാം ദിവസവും അതും ജീവിതത്തിൽ
ഒരിക്കൽ മാത്രം. ഇത് എങ്ങിനെയാണ്
വർഷാവർഷവുമുള്ള ജന്മദിനാഘോഷത്തിനു
തെളിവാകുന്നത്?
മാത്രമല്ല, നബി (സ) സ്വന്തത്തിനു വേണ്ടി അഖീഖ
അറുത്തു എന്ന് പറയുന്നത്
തന്നെ അവിടുത്തെ ജന്മദിനതിലായിരുന്നു എന്നതിന്
ഈ റിപ്പോർട്ടിൽ തെളിവില്ല. സാദാരണ അറവു
നടത്തേണ്ടത് ജന്മദിനത്തിലല്ലതാനും. അത് ജനിച്ചു
ഏഴാം ദിവസം അരുക്കെണ്ടാതാണെന്ന് ഹദീസിൽ
വന്നതാണല്ലോ..
മറ്റൊരു കാര്യം ഇത് അങ്ങേയറ്റം ദുർബ്ബലമായ
ഒരു ഹദീസാണ്. ഇത് ഉദ്ധരിച്ച
ബൈഹഖി തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുമു­
ണ്ട്. ആ ഭാഗം മുസ്ലിയാക്കന്മാർ മറച്ചു വെച്ച്
ഉദ്ധരിക്കുകയാണ് ചെയ്യാറുള്ളത്. ഈ
ഹദീസിൻറെ ദുർബ്ബലതക്കുള്ള
കാരണം ഇതിന്റെ നിവെതകന്മാരിൽ
അബ്ദുല്ലാ ഇബ്നു മുഹറർ എന്ന ഒരു ദുർബ്ബലനായ
ഒരു വ്യക്തി ഉണ്ട് എന്നതാണ്.
അദ്ധേഹത്തെ കുറിച്ച് ഇബ്നു ഹജര്
അസ്കലാനിയുടെ തഹ്ദീബു തഹ്ദീബ് എന്ന
ഗ്രന്ഥത്തിൽ പറയുന്നു. " ഇയാള
ധുർബ്ബലനും വിശ്വസ്തനല്ല
എന്നും ഇയാളുടെ ഹദീസുകൾ എഴുതി വെക്കാൻ
പോലും പാടില്ല." ഇബ്നു മുബാറക് (റ) പറയുന്നു. "
ഇയാളുടെ ഹദീസുകളേക്കാളും എനിക്ക്
തൃപ്തികരം ഉണങ്ങിയ കാഷ്ടമാണ്." (3/633,634)
ചുരുക്കത്തിൽ വളരെ അധികം ദുർബ്ബലമായ ഒരു
റിപ്പോർട്ടാണ് മുസ്ലിയാക്കന്മാർ
നബിദിനാഘോഷത്തിനു തെളിവായി ഉദ്ധരിക്കുന്ന
അഖീഖ അറുത്തു എന്ന് പറയുന്ന ഹദീസ്.
ഇനി വാദത്തിനു സ്വഹീഹനെന്നു സങ്കല്പിച്ചാൽ
പോലും അതിനു നബിദിനാഘോഷവുമായി യാതൊരു
ബന്ധവും ഇല്ല.

No comments:

Post a Comment