Saturday, December 15, 2012

പല്ലിയെ കൊല്ലണം എന്ന ഹദീസ് സ്വീകരിക്കണമെന്നോ ?

പല്ലിയെ കൊല്ലണം എന്ന ഹദീസ് സ്വീകരിക്കണമെന്നോ ?


അസ്സലാമുഅലൈകും വ  റഹ്മതുല്ലാഹി 
കേരളക്കരയില്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ ഇടയില്‍ വളരെ ചൂടോടെ നടക്കുന്ന ഒരു ചര്‍ച്ചയാണ് ഇമാംമുസ്ലിം (റ) തന്റെ സ്വഹീഹില്‍ ഉദ്ധരിച്ച പല്ലിയെ കൊല്ലണം എന്ന പ്രവാചക വചനം. ചില ആളുകള്‍ പറയുന്നു ഇത് ബുദ്ധിക്ക് യോജികുന്നില്ല എന്നതുകൊണ്ട് ഇത്തരം ഹദീസുകള്‍ സ്വീകാര്യമല്ല എന്ന്. അതേപോലെതന്നെ ചിന്തിക്കുന്ന മറ്റു ചില ആളുകള്‍ പറയുന്നു ഇതുപോലുള്ള ഹദീസുകളെ  ഖുര്‍ആനിലേക്ക് മടക്കുമ്പോള്‍ അത് ഖുര്‍ആനിനു എതിരാകുമെന്ന്.
യഥാര്‍ഥത്തില്‍  ഇവിടെ  പല്ലി  അല്ല  വിഷയം. മറിച്ച് പ്രമാണങ്ങളെ എങ്ങിനെ ഒരു മുസ്ലിം ഉള്‍കൊള്ളണം, എന്ത് നിലപാട് ഇത്തരം ഹദീസുകളോട് സ്വീകരിക്കണം എന്നുള്ളതാണ്. അല്ലാഹുവും പ്രവാചകനും ഒരു കാര്യം കല്പിച്ചാല്‍ ഒരു സത്യവിശ്വാസിയുടെ നിലപ്പാട് എന്തായിരിക്കണമെന്നു വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
"തങ്ങള്‍ക്കിടയില്‍ ( റസൂല്‍ ) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്‌, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്‌ പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ്‌ വിജയികള്‍." - Quran 24:51
തന്‍റെ സാന്താനത്തിനു ഒരു വിവാഹം അന്വേഷിക്കുവനായി വന്ന ആളോട്  തനിക്കൊരു ആണ്‍കുട്ടി ഉണ്ടെന്നു പറഞ്ഞ ഒരു പിതാവ്, രണ്ടു ദിവസം കഴിഞ്ഞിട്ട് ആ വന്ന ആളോട് വിളിച്ചുപറയുന്നു - എന്റെ സന്താനം പെണ്‍കുട്ടി ആണെന്ന് ! തന്റെ കുട്ടി ആണ്‍ കുട്ടിയോ പെണ്‍കുട്ടിയോ എന്ന വെളിവ് നഷ്ടപ്പെട്ടതിനേക്കാള്‍ ഇവിടെ ഗൌരവം ഉള്ളത് ആ പിതാവിന്റെ ബുദ്ധിക്കോ ഒര്മക്കോ കാര്യമായ ഒരു തകരാര്‍ സംഭവിച്ചിട്ടുണ്ട് എന്നുള്ളതാണ്. കാരണം ഈ ബുദ്ധിമോശം ഈ പിതാവിന്റെ മറ്റു പല കാര്യങ്ങളിലേക്കും വ്യാപിചേക്കാം. 
അതേപോലെ, സച്ചരിതരായ സ്വഹാബത്തും മുന്‍ഗാമികളും ഇതുപോലുള്ള ഹദീസുകളോട് സ്വീകരിച്ച "ഞങ്ങള്‍ കേട്ടിരിക്കുന്നു, ഞങ്ങള്‍ അനുസരിച്ചിരിക്കുന്നു എന്ന  നിലപാടിനെ  "ഞങ്ങള്‍ കേട്ടിരിക്കുന്നു, ബുദ്ധിക്ക്  യോജിച്ചാല്‍ ഞങ്ങള്‍  അനുസരിച്ചിരിക്കുന്നു"  എന്ന നിലപാട് വെച്ചു  മാറ്റി പറഞ്ഞിരിക്കുകയാണ് . ഇവിടെ ബുദ്ധിക്കു യോജിക്കുന്നില്ല എന്നതിനേക്കാള്‍ ഗൌരവം, പ്രമാണങ്ങളെ സ്വീകരിക്കുവാന്‍ തിരെഞ്ഞെടുത്ത  മാനദണ്ഡം  എന്ത് എന്നുള്ളതാണ്. കാരണം മാനദണ്ഡം തെറ്റിയാല്‍ മറ്റു പല ഹദീസുകളെയും ഈ മാനദണ്ഡം ഉപയോഗിച്ച് പുറം തള്ളിയേക്കാം.
ഇനി പല്ലിയെ കൊല്ലണം എന്ന ഹദീസിനോട്  ഒരു സത്യവിശ്വാസി സ്വീകരിക്കേണ്ട നിലപാട് എന്ത് എന്ന് നോക്കാം. താഴെ പറയുന്ന കാര്യങ്ങള്‍ മനസിലാകുവാന്‍ മദീനയിലെ  സര്‍വകലാശാലയില്‍ പോയി ഖുര്‍ആനിലോ ഹദീസിലോ ബിരുദം നേടേണ്ട ആവശ്യം ഉണ്ടെന്നു തോനുന്നില്ല.
വളരെ പ്രധാനപ്പെട്ട രണ്ടു നബിമാരുടെ ജീവിതത്തില്‍ സംഭവിച്ച ചരിത്ര പ്രസിദ്ധമായ രണ്ടു സംഭവങ്ങളും അതില്‍നിന്നും പാഠം ഉള്‍കൊണ്ടുകൊണ്ട്   മുഹമ്മദ്‌ നബി (സ ) യുടെ  സമൂഹം എന്ത് നിലപാട് ഇത്തരം വിഷയങ്ങളില്‍ സ്വീകരിക്കണം എന്നു നോക്കാം.
1. ഇബ്രാഹീം നബിയും മകനെ അറുക്കുവാനുള്ള  കല്‍പ്പനയും
2. മൂസ നബിയും പശുവിനെ അറുക്കുവാനുള്ള  കല്‍പ്പനയും
3. മുഹമ്മദ്‌ നബിയും പല്ലിയെ കൊല്ലുവാനുള്ള കല്‍പ്പനയും
സ്വല്‍പം ചിന്തിക്കുന്ന ആളുകള്‍ക്ക് മുകളില്‍ പറഞ്ഞ മൂന്ന്‍ പോയിന്റ്‌കളില്‍നിന്നും പല്ലിയെ കൊല്ലണം എന്നതുപോലുള്ള ഹദീസുകളോട് സ്വീകരിക്കേണ്ട നിലപാട് എന്തെന്നു  പെട്ടെന്ന് മനസിലാകും.
1. ഇബ്രാഹീം നബിയും മകനെ അറുക്കുവാനുള്ള  കല്‍പ്പനയും
"എന്നിട്ട്‌ ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന്‌ ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട്‌ നോക്കൂ: നീ എന്താണ്‌ അഭിപ്രായപ്പെടുന്നത്‌? അവന്‍ പറഞ്ഞു: എന്‍റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത്‌ താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌."""" " - Quran - 37:102
"ഉപ്പാ, നിങ്ങള്‍ക്ക് ബുദ്ധിയില്ലേ ? അല്ലാഹു ഒരു മനുഷ്യനെ കൊല്ലുവാന്‍ കല്പ്പിക്കുകയോ ?" - ഇങ്ങിനെ ഒരു ചോദ്യമായിരുന്നോ ഇസ്മാഈല്‍ (അ ) ചോദിച്ചത് ?
"ഒരു സ്വപ്നത്തിലൂടെ അല്ലാഹു ഒരു മനുഷ്യനെ അതും ആറ്റു നോറ്റു കിട്ടിയ ഒരു മകനെ കൊല്ലുവാന്‍ കല്പിക്കുകയോ ?  ജിബ്രീല്‍ (അ ) വരുമോ എന്ന് നോക്കാം" - ഇങ്ങിനെ ഒരു നിലപാടയിരുന്നോ മഹാനായ ഇബ്രാഹീം (അ ) എടുത്തത് ?
അല്ല. അങ്ങിനെ ഒരു നിലാപാടായിരുന്നില്ല ആ മഹാന്മാരായ പിതാവും പുത്രനും സ്വീകരിച്ചത് എന്ന് വളരെ കൃത്യമാണ്.
2. മൂസ നബിയും പശുവിനെ അറുക്കുവാനുള്ള  കല്‍പ്പനയും
"അല്ലാഹു നിങ്ങളോട്‌ ഒരു പശുവിനെ അറുക്കുവാന്‍ കല്‍പിക്കുന്നു എന്ന്‌ മൂസാ തന്‍റെജനതയോട്‌ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക ) അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളെ പരിഹസിക്കുകയാണോ? അദ്ദേഹം ( മൂസാ ) പറഞ്ഞു: ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു." Quran 2:67.
"താങ്കള്‍ ഞങ്ങളെ പരിഹസിക്കുകയാണോ?" ഇതായിരുന്നു പശുവിനെ അറുക്കുവാന്‍  അലലാഹു  മൂസ നബിയിലൂടെ ഇസ്രാഈല്യരോട് പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി.
പശുവിനെ അറുക്കുവാനുള്ള കല്പന കിട്ടിയപ്പോള്‍ "ഞങ്ങള്‍ കേട്ടിരിക്കുന്നു, ഞങ്ങള്‍ അനുസരിച്ചിരിക്കുന്നു" എന്ന മഹത്തായ നിലപാടിനു പകരം പരിഹാസമായിരുന്നു ഇസ്രാഈല്യര്‍ മൂസ നബിക്കും അതുവഴി അല്ലാഹുവിനും നല്‍കിയത്.
3. മുഹമ്മദ്‌ നബിയും പല്ലിയെ കൊല്ലുവാനുള്ള കല്‍പ്പനയും

"ആമിര്‍ ബിന്‍ സ'അ ദ് അദ്ദേഹത്തിന്റെ പിതാവില്‍ നിന്നും നിവേദനം - നബി (സ ) പല്ലിയെ കൊല്ലുവാന്‍ കല്‍പ്പിക്കുകയും അതിനെ വിഷലിപ്തമായ ജീവി (ഫുവൈസിഖ്)  എന്ന്  അവിടുന്ന് വിളിക്കുകയും ചെയ്തു " - സ്വഹീഹ് മുസ്ലിം (സലാം പറയല്‍ എന്ന അദ്ധ്യായം)

മുഹമ്മദ്‌ നബി (സ )യില്‍ വിശ്വസിക്കുന്നു എന്ന് പറയുന്നവര്‍ക്ക് രണ്ടു നിലപാടുകള്‍ സ്വീകരിക്കാം 
A . ഇസ്മാഈല്‍ (അ ) സ്വീകരിച്ച "ഞങ്ങള്‍ കേട്ടിരിക്കുന്നു, ഞങ്ങള്‍ അനുസരിച്ചിരിക്കുന്നു" എന്ന നിലപാട് .
B. ഇസ്രാഈല്‍ സന്തതികള്‍ സ്വീകരിച്ച "താങ്കള്‍ ഞങ്ങളെ പരിഹസിക്കുകയാണോ?" എന്ന നിലപാട്.
ആരാന്റെ ബുദ്ധികൊണ്ടല്ലാതെ സ്വന്തം ബുദ്ധികൊടുത്ത് ആലോചിച്ചു ഒരു തീരുമാനം എടുക്കുക.
ഇബ്രാഹീം നബിയുടെ ഏടും അദ്ദേഹത്തിന്റെ തന്നെ സ്വപ്നവും 
ഇബ്രാഹീം (അ )നു അല്ലാഹു ഏട് നല്‍കി.
"അതായത്‌ ഇബ്രാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍ " - Quran 87:19
മഹാനായ പ്രവാചകന്‍ ഇബ്രാഹീം (അ ) അല്ലാഹു ഏട് നല്‍കിയിരിക്കെ തന്നെ ഏറ്റവും സുപ്രധാനമായ തന്റെ മകനെ അറുക്കുവാനുള്ള കല്പന നല്‍കിയത് ഈ ഏടിലൂടെയല്ല മറിച്ച് ഒരു സ്വപ്നത്തിലൂടെയായിരുന്നു  എന്നത് വളരെ ശ്രദ്ധേയമാണ്. കാരണം നിങ്ങളുടെ (ഇബ്രാഹീം നബിയുടെ) ഏടില്‍ വന്നാല്‍ മാത്രമേ ഞാന്‍ അത് സ്വീകരിക്കുകയുള്ളു അതല്ലാതെ സ്വപ്നത്തില്‍ കണ്ടത് എന്റെ ബുദ്ധിക്കു യോജിക്കതതുകൊണ്ട് ഞാന്‍ അന്ഗീകരിക്കുകയില്ല എന്ന്  ഇസ്മാഈല്‍ (അ ) പറഞ്ഞില്ല. മറിച്ചു  "ഞങ്ങള്‍ കേട്ടിരിക്കുന്നു, ഞങ്ങള്‍ അനുസരിച്ചിരിക്കുന്നു" എന്ന മഹത്തായ ഒരു നിലപാടായിരുന്നു ആ പുത്രന്‍ സ്വീകരിച്ചത് . 
അപ്പോള്‍   ഖുര്‍ആന്‍ മുഴുവന്‍ ബുദ്ധിക്കു യോജിക്കുകയും എന്നാല്‍ സ്വഹീഹായ ഹദീസുകളില്‍ "ബുദ്ധിക്കു" യോജിക്കാത്തത് കാണുകയും ചെയ്യുന്നവര്‍ ഇബ്രാഹീം നബിയുടെ സ്വപ്നം കേട്ടപ്പോള്‍  ഇസ്മാഈല്‍ നബിയുടെ ബുദ്ധി എങ്ങോട്ട് പോയെന്നും മുഹമ്മദ്‌ നബിയുടെ പല്ലിയെ കൊല്ലണം എന്ന ഹദീസ് കേട്ടപ്പോള്‍ തങ്ങളുടെ ബുദ്ധി എങ്ങോട്ട് പോയെന്നും ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

തൗറാത്തും പശുവിനെ അറുക്കുവാനുള്ള കല്‍പ്പനയും 
സൂറത്തുല്‍ ബഖറയിലെ ഇസ്രാഈല്‍ സന്തതികളുടെ ചെയ്തികള്‍ വിവരിക്കുന്ന ഓര്‍ടര്‍ നോക്കുകയാണെങ്കില്‍ തൗറാത്തിന്റെ അവതരണ ശേഷമാണ് പശുവിനെ അറുക്കുവാനുള്ള കല്പന കാണുന്നത്. അത് ശരിയാണെങ്കില്‍ അതില്‍ നിന്നും ഒരു കാര്യം മനസ്സിലാക്കാം - പശുവിനെ അറുക്കുവാനുള്ള കല്‍പ്പന തൗറാത്തില്‍ ഇല്ല എന്ന്. തൗറാത്താകട്ടെ മുഴുവനും ഒറ്റയടിക്ക് ഇറക്കിയ ഒരു ഗ്രന്ഥവുമാണ്. (വിശുദ്ധ ഖുര്‍ആനിനു മുന്‍പുള്ള തൗറാത്തും ഇന്ജീലും എല്ലാം ഒറ്റയടിക്ക് ഇറക്കിയതാണെന്നു സൂറത്തുല്‍ ഫുര്‍ഖാന്‍ 32വചനത്തിന്റെ വിശദീകരണത്തില്‍ ഇമാം ത്വബരിയും ഇമാം ഇബ്ന്‍ കസീരും കൃത്യമായി പറഞ്ഞിട്ടുണ്ട് ).
പറഞ്ഞുവരുന്നത്, തൗറാത്തില്‍ ഇല്ലാത്ത ഒരു കല്പനയായിട്ടു കൂടി പശുവിനെ അറുക്കുവന്നുള്ള കല്പനയെ ഇസ്രാഈല്‍ സന്തതികള്‍ പരിഹസിച്ചപ്പോള്‍ മൂസ നബി പറഞ്ഞത് - "ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു." എന്നാണ് .
അപ്പോള്‍   ഖുര്‍ആന്‍ മുഴുവന്‍ ബുദ്ധിക്കു യോജിക്കുകയും എന്നാല്‍ സ്വഹീഹായ ഹദീസുകളില്‍ "ബുദ്ധിക്കു" യോജിക്കാത്തത് കാണുകയും ചെയ്യുന്നവര്‍ തൗറാത്തില്‍ ഇല്ലാത്ത ഒരു കല്പന ഇസ്രാഈല്‍ സന്തതികള്‍ തള്ളിയതു തനി വിവരക്കേടായി കണ്ട മൂസ നബിയുടെ വിവരം എന്തായിരുന്നുവെന്നും മുഹമ്മദ്‌ നബിയുടെ പല്ലിയെ കൊല്ലണം എന്ന ഹദീസ് കേട്ടപ്പോള്‍ തങ്ങളുടെ  വിവരം എന്താണെന്നും ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

ഇബ്രാഹീം നബിയുടെ അനുയായിക്ക്‌ എന്ത് ലഭിച്ചു ?
ഇബ്രാഹീം നബിക്ക് സ്വന്തം മകന്‍ ഇസ്മാഈലിനെ  തന്നെ ഒരു അനുയായിയായി ലഭിച്ചു. ഓ, പിതാവ് നബി ആയതുകൊണ്ട് മകനും അങ്ങിനെയായി എന്ന് പറയാന്‍ വരട്ടെ,  നൂഹ് നബിക്ക് തന്റെ മകനെ കിട്ടിയില്ല. ഇബ്രാഹീം നബിയുടെ അനുയായി ആയ ഇസ്മാഈലിനെ  അലലാഹു ഒരു പ്രവച്ചകനാക്കി.
"വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു. തന്‍റെ ആളുകളോട്‌ നമസ്കരിക്കുവാനും സകാത്ത്‌ നല്‍കുവാനും അദ്ദേഹം കല്‍പിക്കുമായിരുന്നു. തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു." - Quran 19:54-55.
ചുരുക്കത്തില്‍ ഇസ്മാഈല്‍  (അ ) അല്ലാഹുവിന്റെ പ്രീതി ലഭിച്ച സച്ചരിതരില്‍ ഒരാളായി.
മൂസ  നബിയുടെ അനുയായിക്ക്‌ എന്തു ലഭിച്ചു ?
"പിന്നീട്‌ അതിന്‌ ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു. പാറകളില്‍ ചിലതില്‍ നിന്ന്‌ നദികള്‍ പൊട്ടി ഒഴുകാറുണ്ട്‌. ചിലത്‌ പിളര്‍ന്ന്‌ വെള്ളം പുറത്ത്‌ വരുന്നു. ചിലത്‌ ദൈവഭയത്താല്‍ താഴോട്ട്‌ ഉരുണ്ടു വീഴുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന യാതൊന്നിനെപറ്റിയും അല്ലാഹു ഒട്ടും അശ്രദ്ധനല്ല." - Quran 2:74
ചുരുകത്തില്‍ ഇസ്രാഈല്‍ സന്തതികളുടെ മനസുകള്‍ കടുക്കുകയും അല്ലാഹുവിന്റെ ശാപത്തിനും കോപത്തിനും അവര്‍ വിധേയരാവുകയും ചെയ്തു.
മഹമ്മദ് നബിയുടെ അനുയായിക്ക്‌ എന്ത് വേണം ?

കുവൈത്തില്‍ നിന്നും സൗദി (അല്ലെങ്കില്‍ അമേരിക്ക, ജപ്പാന്‍, യു.കെ.)യില്‍നിന്നും  ഓരോ വീതം ജോലി വിസ വന്നാല്‍ അതില്‍  ഏതു തിരഞ്ഞെടുക്കുവാന്‍ സ്വന്തം ബുദ്ധിയും കഴിവും ഉപയോഗിക്കുകയും എന്നാല്‍ മതപരമായ ഇത്തരം നിലപാടുകള്‍  തിരെഞ്ഞെടുക്കുവാന്‍ ആരാന്റെ ബുദ്ധിയും ഉപയോഗിക്കുന്ന ഒരു കാഴ്യ്ച്ചയാണ് യഥാര്‍ഥത്തില്‍ തൗഹീദ് ഉള്‍കൊണ്ടു എന്ന് അവകാശവാദം ഉന്നയിക്കുന്നവരില്‍ നല്ല ഒരു ശതമാനം ആളുകളും. 
ചോറ് തിന്നുമ്പോള്‍ താന്‍ തിന്നുന്നത് ചോറാണെന്നും ചായ കുടിക്കുമ്പോള്‍ താന്‍ കുടിക്കുന്നത് ചായയാണെന്നും മനസിലാകുവാന്‍ എത്രത്തോളം ബുദ്ധി മതിയോ അത്രയും ബുദ്ധിമതി ഈ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കുവാന്‍ . പറഞ്ഞുവരുന്നത് അല്ലാഹു ഓരോ മനുഷ്യനും ചിന്തിക്കുവാനും കാര്യങ്ങള്‍ മനസിലാകുവനും ഉള്ള  കഴിവ് നല്‍കിയിട്ടുണ്ട്. അത് വേണ്ടവിധം ഉപയോഗിക്കുക. പരലോകത്ത് ഒറ്റയ്ക്ക് നിന്ന് മറുപടി പറയേണ്ടി വരും. സംഘടനയോ അതിന്റെ ഏതെങ്കിലും വക്താവോ സഹായിക്കുവാന്‍ ഉണ്ടാകില്ല, അല്ല അവര്‍ക്ക് അതിനു സാധിക്കുകയില്ല.
സ്വഹീഹായ ഹദീസുകളെ ഖുര്‍ആനിലേക്ക് മടക്കണം എന്ന് പറയുന്നവര്‍ ഖുര്‍ആനിലേക്ക് മടക്കി ഖുര്‍ആനിനെ മടക്കുന്നതിനു പകരം ഉള്ള ഖുര്‍ആനിനെ നല്ലവണ്ണം നിവര്‍ത്തി വെച്ച് വായിച്ചാല്‍ പല്ലിയെ കൊല്ലണം എന്നതുപോലുള്ള ഹദീസുകളോട് ഒരു സത്യവിശ്വാസി സ്വീകരിക്കേണ്ട നിലപാട് എന്തെന്ന് വളരെ കൃത്യമായി മനസിലാക്കുവാന്‍ സാധിക്കും, ഇന്ഷാഅല്ലാഹ് .

അബു അബ്ദുല്‍ മന്നാന്‍

Wednesday, December 12, 2012

ജിന്ന്, സിഹ്ര്‍ ,പിശാച്ച് ,ഹദീഥ് നിഷേധം , മടവൂരികളുടെ കുപ്രചരണങ്ങളും ഒരു സമഗ്ര വിശകലനം


മടവൂരിസത്തെ കബറടക്കിയ ജിന്ന്, സിഹ്ര്‍ ,പിശാച്ച് ,ഹദീഥ് നിഷേധം , മടവൂരികളുടെ കുപ്രചരണങ്ങളും ഒരു സമഗ്ര വിശകലനം , 

തെളിവ്തെ കൊണ്ടും  ആദര്‍ശം കൊണ്ടും  നേരിടാന്‍ കഴിയാതെ ആയപ്പോള്‍ മടവൂരികളും ഖുരാഫികളും ക്ലിപ്പുകള്‍ ഉണ്ടാക്കി തെറ്റി ധരിപ്പിച്ച കടവത്തൂരില്‍ രണ്ടു ദിവസമായി നടന്ന ഗന്ണന പ്രസംഗം 


മടവൂരികളും നവ മടവൂരികളും വീണ്ടും കേള്‍ക്കാന്‍ .
ഡോ :സക്കരിയ്യ സ്വലാഹി ...കടവത്തൂര്‍ 2007 മാര്‍ച്ച് 12&13






1. ജിന്ന്, സിഹ്ര്‍ ,പിശാച്ച് ,ഹദീഥ് നിഷേധം , മടവൂരികളുടെ കുപ്രചരണങ്ങളും ഒരു സമഗ്ര വിശകലനം CD1



2.ജിന്ന്, സിഹ്ര്‍ ,പിശാച്ച് ,ഹദീഥ് നിഷേധം , മടവൂരികളുടെ കുപ്രചരണങ്ങളും ഒരു സമഗ്ര വിശകലനം CD-2





3..ജിന്ന്, സിഹ്ര്‍ ,പിശാച്ച് ,ഹദീഥ് നിഷേധം , മടവൂരികളുടെ കുപ്രചരണങ്ങളും ഒരു സമഗ്ര വിശകലനം CD-3




4..ജിന്ന്, സിഹ്ര്‍ ,പിശാച്ച് ,ഹദീഥ് നിഷേധം , മടവൂരികളുടെ കുപ്രചരണങ്ങളും ഒരു സമഗ്ര വിശകലനം CD-4




5..ജിന്ന്, സിഹ്ര്‍ ,പിശാച്ച് ,ഹദീഥ് നിഷേധം , മടവൂരികളുടെ കുപ്രചരണങ്ങളും ഒരു സമഗ്ര വിശകലനം CD-5




6..ജിന്ന്, സിഹ്ര്‍ ,പിശാച്ച് ,ഹദീഥ് നിഷേധം , മടവൂരികളുടെ കുപ്രചരണങ്ങളും ഒരു സമഗ്ര വിശകലനം CD-6




7..ജിന്ന്, സിഹ്ര്‍ ,പിശാച്ച് ,ഹദീഥ് നിഷേധം , മടവൂരികളുടെ കുപ്രചരണങ്ങളും ഒരു സമഗ്ര വിശകലനം CD-7




Tuesday, December 11, 2012

നിലവാരമില്ലാത്ത ചില സാങ്കല്‍പ്പികചോദ്യങ്ങള്‍



നിങ്ങളുടെ അല്ലാഹുവിനു എന്ത് പ്രവര്‍ത്തിക്കാനും കഴിവുണ്ടോ?
ഉണ്ട്
അല്ലാഹുവിന് വലിയ കല്ലുകള്‍ ഉണ്ടാക്കാന്‍ കഴിയുമോ?
കഴിയും
എന്നിട്ട് ആ കല്ലുകള്‍ അല്ലാഹുവിന് തന്‍റെ കൈ കൊണ്ട് ഉയര്‍ത്താന്‍ കഴിയുമോ?
ഉറപ്പായും കഴിയും;നിങ്ങളുടെ പ്രശ്നമെന്താണ്?
നോക്കൂ..ഇതാണ് പ്രശ്നം.. തനിക്ക് ഉയര്‍ത്താന്‍ കഴിയുന്ന ഭാരത്തെക്കാള്‍ 1 കിലോഗ്രാം കൂടുതല്‍ ഭാരമുള്ള കല്ല് അല്ലാഹു ഉണ്ടാക്കണം.എന്നിട്ട് അത് തന്‍റെ കൈ കൊണ്ട് ഉയര്‍ത്തണം. നിങ്ങളുടെ അല്ലാഹുവിനു കഴിയുമോ ??
ഒരു യുക്തിവാദിയുടെ അതിഭയങ്കരമായ യുക്തിയിലുദിച്ച ഈ സാങ്കല്പിക ചോദ്യം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എവിടെയോ വായിച്ചതോര്‍ക്കുന്നു.യുക്തിയുടെ അതിപ്രസരത്താലാവണം സാമാന്യബുദ്ധി പോലും നഷ്ടപ്പെട്ടു പോയവരാണ് യുക്തിയുടെ ആളുകളെന്നു അഭിമാനം കൊള്ളുന്ന പലരും.ആകാശത്തേക്കും ഭൂമിയിലേക്കും ചരാചരങ്ങളിലെക്കും കണ്ണോടിച്ചു സ്രഷ്ടാവിന്‍റെ അസ്തിത്വത്തിന് തെളിവന്വേഷിക്കേണ്ടതിനു പകരം,അങ്ങനെ അന്വേഷിച്ചാല്‍ തങ്ങളുടെ വാദങ്ങള്‍ പരാജയപ്പെടുമെന്ന് ഉറപ്പുള്ളത് കൊണ്ട് യുക്തിഹീനമായ സാങ്കല്‍പ്പിക ചോദ്യങ്ങളില്‍ വട്ടം കൂടാറാണ്  ഇവരുടെ പതിവ്.സങ്കടകരമെന്നു പറയട്ടെ,’കോമണ്‍ സെന്‍സ്എങ്കിലും ഉണ്ടെന്നു നാം കരുതുന്ന നമ്മുടെ പല സുഹൃത്തുക്കളും നമുക്കിടയില്‍ ഇപ്പോള്‍ ഉണ്ടായി വന്ന,അല്ല,ബോധപൂര്‍വം പലരും ഉണ്ടാക്കിവിട്ട തര്‍ക്കവിഷയത്തിലെ താത്വിക ചര്‍ച്ചകള്‍ക്ക് പകരം ഇത്തരം പൊട്ടപ്പോയത്ത സാങ്കല്‍പ്പിക ചോദ്യങ്ങളിലാണ് അഭയം തേടുന്നത്.
ഒരു നെഗറ്റീവിന്‍റെ അടിസ്ഥാനത്തിലുള്ള ചോദ്യത്തിന് മറുപടി കണ്ടെത്തുക പൊതുവേ സാധ്യമല്ല.മുകളിലുള്ള ചോദ്യം തന്നെയെടുക്കാം.. യുക്തിവാദിയുടെ ചോദ്യം ശ്രദ്ധിക്കൂ. 
തനിക്ക് ഉയര്‍ത്താന്‍ കഴിയുന്ന ഭാരത്തെക്കാള്‍ 1 കിലോഗ്രാം കൂടുതല്‍ ഭാരമുള്ള കല്ല് അല്ലാഹു ഉണ്ടാക്കണം.എന്നിട്ട് അത് തന്‍റെ കൈ കൊണ്ട് ഉയര്‍ത്തണം. നിങ്ങളുടെ അല്ലാഹുവിനു കഴിയുമോ ?
ഇവിടെ അടിവരയിട്ട ഭാഗം ചോദ്യത്തിലെ നെഗറ്റീവ് ആണ്(നെഗറ്റീവ് എന്നത് കൊണ്ട് ഞാന്‍ ഉദേശിച്ചത്‌ മനസ്സിലായെന്ന് കരുതുന്നു..).ആ നെഗടിവിനെ അടിസ്ഥാനമാക്കിയാണ് രണ്ടാമത്തെ ചോദ്യം.ഒന്ന് കൂടെ വ്യക്തമാക്കി പറഞ്ഞാല്‍ തനിക്ക് ഉയര്‍ത്താന്‍ കഴിയുന്ന ഭാരത്തെക്കാള്‍ എന്നൊരു പ്രശ്നം തന്നെ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഇല്ല.അല്ലാഹുവിന് ഉയര്‍ത്താന്‍ കഴിയുന്ന ഭാരത്തിന് പരിധികളില്ല.ഒരു നെഗടീവിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യമായതിനാല്‍ ഇതിനു ഉത്തരം പറയേണ്ട യാതൊരു ബാധ്യതയും മതവിശ്വാസികള്‍ക്കില്ല.

ഇതു പറഞ്ഞത് നമ്മുടെ സഹോദരന്മാര്‍ ഇപ്പോള്‍ ചോദിച്ചു കൊണ്ടിരിക്കുന്നതും ശിര്‍ക്കിന്റെ കാലൊച്ച കേള്‍ക്കുന്ന ഡോകുമെന്ടറിയിലൂടെയുമൊക്കെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതുമായ അതിഭയങ്കര സാങ്കല്‍പ്പികചോദ്യങ്ങളുടെ നിലവാരം കാണിക്കാന്‍ വേണ്ടിയാണ്. യാ ഇബാദല്ലാഹ് അഈനൂനീ എന്ന ഹദീസിനെ സംബന്ധിച്ച് അത് ചര്‍ച്ച ചെയ്ത മുഴുവന്‍ പണ്ഡിതന്മാരും ഖുര്‍ആനിനും ഹദീസിനും എതിരാകാതെ പറഞ്ഞ വിശദീകരണത്തെ ആളുകള്‍ പഠിക്കുകയും മനസ്സിലാക്കുകയും ആ പരിധിയില്‍ നില്‍ക്കുകയും ചെയ്താല്‍ തങ്ങളുടെ കുതന്ത്രങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്നുറപ്പുള്ളതു കൊണ്ട് കുതന്ത്ര സഖ്യം തങ്ങള്‍ ജനിച്ച വിജനപ്രദേശം വിട്ട് ഇപ്പോള്‍ പുഴക്കരയിലും താമരശ്ശേരി ചുരത്തിലും അഭയം തേടി സാങ്കല്‍പ്പിക കഥകള്‍ മെനയുകയാണ്.
      അപകടം പറ്റി ചോരവാര്‍ന്നു കിടക്കുന്ന ഒരാള്‍ ഹാളിരും ഖാദിരുമായ ജിന്നിനോട് തന്നെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ ആവശ്യപ്പെടുന്നത് ശിര്‍ക്കാണോ..? താമരശ്ശേരി ചുരത്തില്‍ വാഹനത്തിന്‍റെ ബ്രേക്ക്‌ നഷ്ടപ്പെടുമ്പോള്‍ പരിസരത്തുള്ള ജിന്നിനെ വിളിച്ചാല്‍ ശിര്‍ക്കാണോ..?ഇങ്ങനെ തുടങ്ങി സാലിഷ്‌ വാടാനപ്പള്ളി ഉണ്ടാക്കി വിട്ട കാലൊച്ച ഡോകുമെന്ററിയില്‍ കാറില്‍ നിന്ന് അപകടം പറ്റി ചോര വാര്‍ന്നൊലിക്കുന്ന മനുഷ്യന്‍റെ തേട്ടം മുതല്‍ ബില്‍ഡിങ്ങില്‍ നിന്ന് വീഴുന്നവനും കൊല്ലാന്‍ കത്തിയുമായി വരുന്നവന്റെ മുന്‍പില്‍ നിന്ന് തെടുന്നവനും വരെയുള്ള സാങ്കല്‍പ്പിക ചോദ്യങ്ങളുടെ ഒരു കൊട്ട തന്നെ സമര്‍പ്പിച്ചിരിക്കുന്നു.ഇയാളൊക്കെ വല്ല കഥയോ കവിതയോ എഴുതാന്‍ തുടങ്ങിയിരുന്നെങ്കില്‍ എവിടെയെങ്കിലുമൊക്കെ എത്തിയിരുന്നേനെ..അത്രയ്ക്ക് ഭയങ്കര ഭാവനയാണ്..
സുഹൃത്തേ ഒന്ന് ഗൌരവമായി ചിന്തിക്കൂ..അത്തരം ഒരു സന്നിഗ്ധ ഘട്ടത്തില്‍ അവിടുണ്ടോ എന്ന് ഉറപ്പില്ലാത്ത ഒരു ജിന്നിനെ ഉദ്ദേശിച് അല്ലെങ്കില്‍ സങ്കല്‍പ്പിച്ചു ആരെങ്കിലും വിളിക്കുമോ.. ചുരത്തില്‍ നിന്ന് വാഹനം മറിയുംബോഴും വാഹനാപകടത്തില്‍ ചോരവാര്‍ന്നു കിടക്കുമ്പോഴും ഹാജരുള്ള ജിന്നിനെയും മലക്കിനെയുമല്ല മറിച്ച് ഹൃദയത്തിന്‍റെ അഗാതതയില്‍ നിന്ന് ഒരാള്‍ തന്‍റെ ദൈവത്തെയാണ്‌ സ്വാഭാവികമായി വിളിക്കുക (മനുഷ്യരുടെ പൊതുവായ അവസ്ഥയാണ് പറഞ്ഞത്‌,ഇനി ഒരു കോക്കസ് ഭക്തന്‍ അങ്ങനെ  വിളിക്കുമോ എന്നൊന്നുമറിയില്ല.)- ഇനി വിളിക്കുമെന്ന് വാദത്തിനു വേണ്ടി അന്ഗീകരിച്ചാല്‍ തന്നെ ഇപ്പറഞ്ഞത്‌ പോലെയുള്ള പ്രതിസന്ധികളില്‍ വിളിക്കപ്പെടുന്ന വിളികള്‍ മനസ്സിന്‍റെ അഗാതതകളില്‍ നിന്നുയരുന്നു അത് അങ്ങേയറ്റത്തെ വിനയും താഴ്മയുമെന്നു പറഞ്ഞു പണ്ഡിതന്മാര്‍ വിവരിച്ച പ്രാര്‍ത്ഥനയുടെ പരിധിയില്‍ എത്താതിരിക്കുകയുമില്ല;ഒരിക്കലുമില്ല..അത്തരം പ്രതിസന്ധികളിലെ വിളികള്‍ തീര്‍ച്ചയായും പ്രാര്‍ഥനയുടെ പരിധിയില്‍ വരും.അങ്ങനെ വരില്ല എന്ന നെഗടീവും അങ്ങനെയുള്ള പ്രതിസന്ധിയില്‍ ഒരാള്‍ ജിന്നിനെ വിളിക്കും എന്ന നെഗടീവും ഇങ്ങനെ രണ്ടു നെഗടീവുകളെ അടിസ്ഥാനമാക്കിയുള്ള ഈ സങ്കല്പ്പ ചോദ്യം ഞാന്‍ മേല്‍ പറഞ്ഞ യുക്തിവാദികളുടെ ചോദ്യം പോലെതന്നെ മറുപടി അര്‍ഹിക്കാതതാണ്.
ചില ആളുകള്‍ സങ്കല്പ്പിച്ചുണ്ടാക്കിയ മറ്റൊരു പ്രശ്നം പ്രതിസന്ധി ഘട്ടങ്ങളില്‍ ഹറാമും ഹലാലാവില്ലേ,അതിനാല്‍ ജിന്നിനെയും മലകിനെയും ഉദ്ദേശിച്ചുള്ള അല്ലാഹുവിന്‍റെ അടിമകളെ എന്നെ സഹായിക്കേണമേ എന്ന വിളി അതീവപ്രതിസന്ധിയില്‍ അകപ്പെട്ട ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അനുവദനീയമായിക്കൂടെ എന്നാണ്.താഴെ നിലയിലുള്ള കോക്കസ് ഭക്തന്മാര്‍ മുതല്‍ കോക്കസ് തലതോട്ടപ്പന്മാര്‍ വരെ വിളിച്ചുകൂവുന്ന ശുദ്ധവിവരക്കേട്.അല്ല സുഹൃത്തേ,മരുഭൂമിയില്‍ ആരോരുമില്ലാതെ ഒറ്റക്കകപ്പെടുക എന്നത് ഏറ്റവും വലിയ ഒരു പ്രതിസന്ധിതന്നെയല്ലേ? അതെ.അങ്ങനെ ഒരാള്‍ മരുഭൂമിയിലകപ്പെട്ടാല്‍ അല്ലാഹുവിനെ വിളിക്കാന്‍ ആവശ്യപ്പെട്ടുള്ള സ്വഹീഹായ ഹദീസുണ്ട് പിന്നെ എന്തിന് ളഈഫായ ഈ ഹദീസിന്റെ വാലില്‍ തൂങ്ങി ഇത്തരം കുസൃതിചോദ്യങ്ങള്‍ ചോദിക്കണം? ഭക്ഷണം കിട്ടാതെ മരിക്കാന്‍ കിടക്കുന്ന ഒരാള്‍ കുറച്ചു പന്നി മാംസവും കുറച്ച് പോത്ത് മാംസവും കണ്ടാല്‍ പന്നി കഴിക്കല്‍ അയാള്‍ക്ക്‌ ഹലാലാവുമോ?? ഇല്ലല്ലോ...വഴിയറിയാതെ വിജന പ്രദേശത്ത് ഒറ്റപ്പെടുന്ന ഒരാള്‍ക്ക്‌ അല്ലാഹുവിനെ വിളിക്കാന്‍ കഴിയില്ലേ ? പിന്നെ എങ്ങനെ ജിന്നിനെയും മലക്കിനെയും ഉദ്ദേശിച്ചു വിളിക്കല്‍ അയാള്‍ക്ക്‌ ഹലാലാകും? ഇവരുടെ സകല യുക്തിചോദ്യങ്ങളും ഇങ്ങനെ തലതിരിഞ്ഞതാണെന്നു വ്യക്തം. 

പ്രമാണങ്ങളില്‍ തെളിവന്വേഷിച്ചാല്‍ തങ്ങളുടെ ആദര്‍ശത്തിനു തുമ്പില്ലാതാവുമെന്നു കാണുമ്പോളാണ് അടിസ്ഥാനമില്ലാത്ത സാങ്കല്‍പ്പിക ചോദ്യങ്ങളില്‍ അഭയം തേടുക എന്ന് പറഞ്ഞുവല്ലോ.ശിര്‍ക്കിലും അന്ധവിശ്വാസത്തിലും മുങ്ങിക്കുളിക്കുന്ന സമകാലിക സമൂഹത്തെ സത്യത്തിലേക്ക് നയിക്കാന്‍ സ്ഥാപിതമായ ആദര്‍ശപ്രസ്ഥാനത്തില്‍ യാ ഇബാദല്ലാഹ് ഹദീസില്‍ തൂങ്ങി ഭിന്നിപ്പുണ്ടാക്കിയവര്‍,മുവഹ്ഹിദുകളെ മുശ്രിക്കുകളാക്കിയവര്‍, സംവാദതിനുണ്ടോ സംവാദതിനുണ്ടോ എന്ന് ഗീര്‍വാണം വിട്ടു നടന്നെങ്കിലും ആദര്ശമുള്ള മുജാഹിദുകളുടെ മുമ്പില്‍ വന്നപ്പോള്‍ യാഇബാദല്ലാ വിട്ട് പുഴയില്‍ മുങ്ങുന്നവന്‍ പുഴക്കരയിലെ ജിന്നിനെ വിളിക്കുന്ന സാങ്കല്‍പ്പിക ചോദ്യവും പിടിച്ച്,സങ്കല്‍പ്പിച്ച് വ്യവസ്തയെഴുതാതെ മുങ്ങിയതല്ലേ നമ്മള്‍ നാദാപുരത്ത്‌ കണ്ടത്‌?
മൂവര്‍ സന്ഘമേ..സങ്കല്‍പ്പലോകം ഉപേക്ഷിച്ച് യഥാര്‍ത്ഥ ലോകത്തേക്ക് വരൂ..മുഹമ്മദ്‌ നബി ()യുടെയും സ്വഹാബതിന്റെയും പ്രാമാണികരായ സലഫീ പണ്ഡിതന്മാരുടെയും കെപി യുടെയും ഉമര്‍ മൌലവിയുടെയും തൗഹീദ് ഞങ്ങള്‍ നിങ്ങള്ക്ക് പഠിപ്പിച്ചു തരാം.നിങ്ങള്‍ വന്നില്ലെങ്കില്‍ നിഷ്കളങ്കരായ സാധാരനക്കാരെയെന്കിലും ഈ സങ്കല്പ്പ ലോകത് നിന്ന് രക്ഷപ്പെടാനനുവദിക്കൂ...നിങ്ങളുടെ കുതന്ത്രങ്ങള്‍ ഒന്നൊന്നായി തകര്‍ത്തു തരാം... കാല്‍ക്കീഴിലെ മണ്ണ് മാത്രമല്ല ഭൂമിയൊന്നാകെ കുലുങ്ങി നിങ്ങള്‍ നിലംപൊത്തെണ്ടി വരും..
സങ്കല്പ്പ ചോദ്യങ്ങളുമായി നടക്കുന്ന പ്രിയസുഹൃത്തേ, തെരുവ് പിള്ളേരെക്കാള്‍ തരം താണ തെറി വിളിക്കുന്ന , ഇല നക്കി ;ചിറി നക്കി ....................നക്കി എന്നൊക്കെ പച്ച പുലഭ്യം വിളിക്ക്കാന്‍ അറപ്പും ഉളുപ്പും ഇല്ലാതായിതീര്‍ന്ന;വ്യക്തി ജീവിതത്തിലും,സംസാരത്തില്‍  പോലും സലഫിയ്യത് പ്രകടിപ്പിക്കാത്ത ഒരു സള്‍ഫിയുടെ  ആദര്‍ശത്തിനു  പിന്നില്‍  അണിനിരന്നു സങ്കല്പ്പ ലോകത്ത് വിരാജിച്ച് നാം നമ്മുടെ പരലോകം നഷ്ടപ്പെടുത്താതിരിക്കുക.അല്ലാഹു അനുഗ്രഹിക്കട്ടെ.

Monday, December 10, 2012

ഇസ്ലാഹിലെ ലേഖനം ശിര്‍ക്കോ ??നവമടവൂരികള്‍ തന്നെ പറയട്ടെ ???


ഇസ്ലാഹും മുജാഹിധുകളും 2012 നു മുമ്പ് --പാളയത്തില്‍ നിന്ന് തന്നെ മറുപടി   
 ശരി എന്താണ് അനസ് മൌലവി പറഞ്ഞത് -അത് മാറ്റി എന്ഖില്‍ ആന്നു ഹറാമും ഇന്ന് ശിര്‍ക്കും ആയതിന്റെ മാനധണ്ടം എന്ത് ?????

(അനസ് മൌലവി ഇസ്ലാഹി പ്രസ്ഥാനത്തിന്റെ വിമര്‍ശകര്‍ക്ക് വായ അടപ്പന്‍ മറുപടി കൊടുത്ത ഇസ്ലാഹി പ്രസ്ഥാനത്തിന്റെ കരുത്തുറ്റ പണ്ഡിതന്‍ ആണ് -ഈ വിഷയം തന്നെ മടവൂരികലുമായി സംവധികുന്ന അവസരത്തില്‍ ഞങ്ങള്‍ ഫോണില്‍ ചോദിക്കുമ്പോള്‍ പോയന്റ് ബൈ പോയന്റായി എന്നെ പടിപിച്ചത് അനസ് മൌലവിയ്യാണ് എന്ന് നന്ദി പൂര്‍വ്വം ഒര്കട്ടെ -ഇപ്പോള്‍ എന്തോ തെറ്റിധാരണ കൊണ്ടായിരിക്കാം ....ഇസ്ലാഹി പണ്ടിതരില്‍ ഞാന്‍ ഏറ്റവും സ്നേഹിക്കുന്ന ഒരാളായ എന്റെ അനസ് മൌലവിക്കു ഈ വിഷയത്തില്‍ വര്‍ഷങ്ങള്‍ നീട് നിന്ന ഒരു ഭീമാബദ്ധം തൌഹീടില്‍ വന്നു എന്ന് ഞാന്‍ കരുതിനില്ല ....അദ്ധേഹത്തെ തെട്ടിധരിപിച്ചതാണ് എന്ന് കരുതുകയാണ് ....അദ്ധേഹത്തെ എനിക്ക് അറിയാം ...ഞാന്‍ മനസ്സിലാകിയത് സത്യമെങ്കില്‍ എന്റെ ഉസ്താദ് ഈ ശിര്‍ക്ക് ആരോപണത്തില്‍ നിന്നും പിന്മാറും എന്ന് ഞാന്‍ കരുതുകയാണ് ...നാഥന്‍ അധെഹതെയും നമ്മെയും അനുഗ്രഹികട്ടെ ....ആരും വ്യക്തിപരമായി വിമര്‍ശിക്കുകയോ പരസ്പരം അകലുകയോ ചെയ്യരുത് ...ആദര്‍ശ പരമായ ചര്‍ച്ചകള്‍ ജീവിക്കുന്ന പ്രസ്ഥാനത്തിന് ഗുണകരമാണ് -അതില്‍ ആശയ കുഴപ്പം ഉണ്ടാക്കണം എന്നും ,കക്ഷികള്‍ വിജയിക്കണം വിഷയതെക്കാലും എന്ന് ആഗ്രഹികുന്നവരും ഇല്ലാത്ത ഇടതോളം കാലം )



1)മറുപടി മടവൂരികള്‍ക്ക് 

-ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍
 -ഇസ്ലാഹില്‍ ശിര്‍ക്ക് ഉണ്ടോ 
  -ഇസ്ലാഹു എന്ത് ഉദ്ദേശിച്ചു എന്ന് വിഷധീകരിക്കാന്‍ ഏറ്റവും അര്‍ഹത ഇസ്ലാഹിനു തന്നെ 
 -ഇസ്ലാഹിനെ കുറിച്ച് മടവൂരികാളുടെ ആരോപണം -അതില്‍ സഹായിക്കാം എന്ന് എവിടെ എന്നാ വെല്ലുവിളി 
  -മുസ്ലിയക്കളുടെ ധുര്ന്യാങ്ങള്‍ -മുജാഹിടുകളുടെ മറുപടി-എടവന്ന സുല്ലമിയും ഇസ്ലാഹും 
  -മടവൂരികള്‍ കണ്ണ് കാണാത്തവര്‍
   -ജബാര്‍ മൌലവി ഉള്ള സദസ്സില്‍ 
 -പച്ച കള്ളമാണ് ഇസ്ലാഹിനെ പറ്റി പറഞ്ഞത് -അല്ല ഇസ്ലാഹില്‍ ശിര്‍ക്ക് ഉണ്ട് എന്ന് പറയുന്നവര്‍ സംസാരിച്ചത് ധുരുധേശ പരം ആണ് 
  -ഇത് ആരോപണവും അതിന്റെ ധുരുധേശവും ഭോദ്യപെട്ടു -ഹനീഫ് കായക്കൊടി 
2)മറുപടി അമ്പലക്കടവ് ഫൈസിക്ക് തന്നെ -
-ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍ -
 -അമ്ബല്‍കടവിന്റെ ബടായി 
-അമ്പലകടവിന്റെ ബടായി -കളവു കളവു -തുണ്ട് ഉധരികാന്‍ കഴിയുമോ -കളവേ പറയൂ ,അതെ ശീലിചിടുള്ളൂ....ഇസ്ലാഹിനെ പറ്റി കളവു പറഞ്ഞതിനെ patti 
-ഇസ്ലാഹിനെ കുറിച്ച് മടവൂരികാളുടെ ആരോപണം -അതില്‍ സഹായിക്കാം എന്ന് എവിടെ എന്നാ വെല്ലുവിളി 
-മുസ്ലിയക്കളുടെ ധുര്ന്യാങ്ങള്‍ -മുജാഹിടുകളുടെ മറുപടി-ഹാജര ഭീവി ,സുലൈമാന്‍ നബിയും -പച്ച കള്ളമാണ് ഇസ്ലാഹിനെ പറ്റി പറഞ്ഞത് -അല്ല ഇസ്ലാഹില്‍ ശിര്‍ക്ക് ഉണ്ട് എന്ന് പറയുന്നവര്‍ സംസാരിച്ചത് ധുരുധേശ പരം ആണ്  
 -പ്രാര്‍ത്ഥന തൌഹീട് സംശയം മറുപടി -യുവത പ്രസിദ്ധീകരിച്ചത് -വിജന പ്രദേശം -ചെറിയമുണ്ടം -
മീരാന്‍ സാഹിബിനു ഈ പ്രസംഗത്തിന്റെ കവര്‍ ഓര്‍മ്മയുണ്ടോ എന്ന് അറിയില്ല ...പക്ഷെ മുജാഹിദുകള്‍ ഇത് മറന്നിടില്ല...ആ കവര്‍ കണ്ടോള്ളൂ  


അന്നത് അമ്പലക്കടവിന്റെ അമ്പരപിക്കും നുണയായിരുന്നു...മുജാഹിടുകള്‍ക്ക് ഇന്നും അത് അമ്പരപ്പിക്കും നുണ തന്നെ ആണ് ... .....ഏതായാലും മുജാഹിദുകള്‍ വാക്കിലും പ്രവര്‍ത്തിയിലും കണിശമായ തൌഹീടിനെ പുല്കിയവരാന് ...അവര്‍ക്ക് ഒരിക്കലും ഇത്തരം കൊല്ലം കൂടുമ്പോള്‍ പരിഷ്കരിക്കേണ്ട തൌഹീദ് പരിചയമില്ല ...
3)മറുപടി -പാനല്‍ ചര്‍ച്ച 

-ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍ -
  -കൊടുത്ത കഴിവ് 
  -മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്ന് വഴി മാരിപോയവരുടെ പ്രചാരണവും യാതാര്ത്യവും 
  -ജബ്ബാര്‍ മൌലവി ഉള്ള സദസ്സ് 
  -ഹാലിളകിയ മടവൂരികള്‍ ഉണ്ടാക്കിയ പുകില്‍ -പച്ച നുണ 
-ജബ്ബാര്‍ മാത്രം നടത്തിയ പരമാര്‍ഷമാണോ -ശിര്‍ക്കാണ്‌ എന്ഖില്‍ മ്ടവൂരികള്‍ മരുപടിതരേണ്ട മറ്റു വിഷയങ്ങള്‍ 
  -ഹാജര ഭീവിയുടെ സംഭവം -ഖുബൂരികളുടെ ചോദ്യം -സലാം സുല്ലമിയുടെ വാദങ്ങള്‍
 -ഹരം തിന്നുന്നവര്‍ സത്യം ഗ്രഹികില്ല ....
 -ഒരു മുസ്ലിയാരുടെ ഉദാഹരണം -അശരീരി -സലാം സുല്ലമി -ശബാബ് -മുസ്ലിയാര്‍ ശിര്‍ക്ക് ചെയ്ന്നില്ല 
 -ജബ്ബാര്‍ മൌലവിയെ ധുര്വ്യാക്യാനിക്കുന്നു -ജാബര്‍ മൌലവിയെ പറ്റി പച്ച കള്ളം 
  -മറുപടിക്ക് കായക്കൊടി മൌലവിയുടെ സാക്ഷ്യം -ധുര്വ്യാക്യാനതിന്റെ ആഴം 
4)തിരുപനതപുരം മുഘാമുഖം -ഏറ്റവും പ്രധാനം 
Lot more explanation 
ഈ ഹദീസിന്റെ വിഷധീകരണവും ആശയവും ആണോ ഇസ്ലാഹു പറഞ്ഞത് -അനസ് മുസ്ലിയാര്‍ തന്നെ പറയട്ടെ

1)


2)





4)തിരുപനതപുരം മുഘാമുഖം -ഏറ്റവും പ്രധാനം 


ആ വെല്ലുവിളി മുജഹിധുകള്‍ ഏറ്റെടുക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുന്നു ......ആയിരം കുതിര ശക്തിയോടെ ഞങ്ങള്‍ വെല്ലു വിളിക്കുന്നു .....തെളിയിക്കൂ  എവിടെ ഇസ്ലാഹില്‍ പണ്ട് മടവൂരികള്‍ പുറത്തു വിട്ടു -ഖുരാഫികള്‍ ഏറ്റെടുത്തു -ഇപ്പോള്‍ നവ മടവൂരികള്‍  ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആരോപണം ....
ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍ -
ഇസ്ലാഹു ഉള്‍പടെ എവിടെ എന്ഖിലും  

ജിന്നിനോട് സഹായം ചോദിക്കാം എന്ന് കാണിച്ചു തന്നാല്‍ 

ഇനി ഈ ആരോപിതര്‍ക്കെതിരെ സംസാരിക്കാന്‍ സ്റ്റേജില്‍ 

കയറില്ല ...ആ വെല്ലുവിളി മുജഹിധുകള്‍ ഏറ്റെടുക്കുകയും 

ആവര്‍ത്തിക്കുകയും ചെയ്യുന്നു ..... ഏറ്റെടുതോള്ളൂ.....ആയിരം 

കുതിര ശക്തിയോടെ ഞങ്ങള്‍ വെല്ലു വിളിക്കുന്നു .....തെളിയിക്കൂ  

എവിടെ ഇസ്ലാഹില്‍ പണ്ട് മടവൂരികള്‍ പുറത്തു വിട്ടു -

ഖുരാഫികള്‍ ഏറ്റെടുത്തു -ഇപ്പോള്‍ ആവര്‍ത്തിച്ചു 

കൊണ്ടിരിക്കുന്ന ആരോപണം ....

ആദ്യം ഈ വെല്ലുവിളി മടവൂരികളോട് ചോദിച്ചിട്ട് ഇന്നേക്ക് 

വര്‍ഷങ്ങളുടെ പഴക്കം ഉണ്ട് ..അവര്‍ ചര്ധിച്ചത് തിന്ന 

പാരമ്പര്യം മാത്രം ഉള്ള നിങ്ങള്‍ ഒന്ന് കാണിക്കു ഇതിലെ 

ശിര്‍ക്ക് ???!!!!!!!!!!!!!!!!!!!!

നവമാടവൂരികല്‍ക്കെന്തിനാ വ്യവസ്ഥ -രണ്ടു ക്യാമറ പോരെ ...അതല്ലേ ഒരേ ഒരു നിബന്ധന


നവമാടവൂരികല്‍ക്കെന്തിനാ വ്യവസ്ഥ -രണ്ടു ക്യാമറ പോരെ ...അതല്ലേ ഒരേ ഒരു നിബന്ധന




നാട് നീളെ അമ്മി കൊതാനുണ്ടോ കൊത്താനുണ്ടോ എന്ന് ചോദിച്ചു നടക്കും ...നാട് നീളെ ആധാരശ വിഷധീകരനഗല്‍ നടത്തി മുജാഹിധുകളെ പിളര്തിയവര്‍ -ഉള്ള ആളുകളെ കൂടെ നിര്‍ത്താനും ,ഗള്‍ഫില്‍ പോയി കിബാരുള്‍ ഉലമയുടെ മുന്നില്‍ ചര്‍ച്ച നടതാതിരിക്കാനും ഉണ്ടാക്കിയെടുത്ത ഈ സംവാദ വെല്ലുവിളികള്‍ ജല രേഗകള്‍ ആയിരുന്നു എന്ന് നാധാപുറത്തു തെളിഞ്ഞിരിക്കുകയാണ് .....
സഖാഫിമാരുടെ വീട്ടു പടിക്കല്‍ ഒചാനിചു  നിന്ന് മുവഹിധുകളുടെ കട്ട് മുറിച്ച സി ടിക്ക് വേണ്ടി നടന്ന അതെ സ്വലാഹി ..സാക്ഷാല്‍ ശുഖൂരിന്റെ വെല്ലുവിളി കേട്ടോള്ളൂ ....


എന്താണ് ശുഖൂര്‍ വെല്ലുവിളിച്ചത് ..യാ ഇബാധല്ലഹ് എന്നാ ഹദീസിന്റെ മത്നില്‍ ഹാജറുള്ള ജിന്നിനെ ഉദ്ദേശിച്ചാല്‍ ശിര്കാവില്ല എന്നാ വാദം ..അതില്‍ സംവാധ്തിനുണ്ടോ എന്നാണ് വെല്ലുവിളി ....അത് തന്നെ ശിര്‍ക്കാണ്‌ എന്ന് മുവാട്ടുപുഴയില്‍ പറഞ്ഞ ഇവര്‍ മുജാഹിധുകളിലെ കേവല പ്രവര്‍ത്തകരുടെ മുമ്പില്‍ വ്യവസ്ഥ എഴുതാതെ പിരിഞ്ഞു പോല്‍ ....ഹ ഹ
എന്താ ശുഖൂരിന്റെ അടുത്ത വെല്ലുവിളി സൌദിയില്‍ തയ്യാര്‍ ആണ് -എന്ഖില്‍ tp യോടും mm മദനിയോടും കിട്ടിയ കത്തിന് മറുപടി കൊടുക്കാന്‍ പറ .....അവര്‍ക്കല്ലേ ഈധാന്‍ കത്തയച്ചത് ...ഇല്ലെന്ഖില്‍ ശുഖൂര്‍ ഒരു മറുപടി വാങ്ങി കൊടുക്ക്‌ ......
അടുത്ത വെല്ലുവിളി -വ്യവസ്ഥ വേണ്ട ,കരാര്‍ വേണ്ട രണ്ടു ക്യാമറ മതി എന്നാണു ...ഹ ഹ
നധാപുറത്തു ക്യാമറ ഉണ്ടായിരുന്നില്ലേ mr ശുഖൂര്‍ സ്വലാഹി ...പിന്നെന്തിനാ വ്യവസ്ഥ എഴുതാതെ പിരിഞ്ഞത് ...അതും തുമ്പി കയ്യോ ,കോമ്പോ ഇല്ലാത്ത സാധ രണ്ടു പ്രവര്‍ത്തകരുടെ മുമ്പില്‍ .....
അനസിനോട് സമ്മതം വാങ്ങിയിടല്ലേ ശുഖൂര്‍ നിങ്ങള്‍ രണ്ടു ക്യാമറ മാത്രം മതി ,അല്ലാതെ വ്യവസ്ഥ നമുക്ക് വേണ്ട ,നിങ്ങള്‍ ഒന്ന് ഇരുന്നു തന്നാല്‍ മതി എന്ന് വെല്ലുവിളിച്ചത് ....അവിടെ താങ്കളും ഉണ്ടായിരുന്നല്ലോ ...എന്നിട്ടെന്തേ ക മ മിണ്ടാതെ പോയത് ....അതും തിരുപനന്തപുറത്തു അനസ് പറഞ്ഞ വാദവും ,നാട് നീളെ പ്രസന്ഗിച്ച വാദവും ,മുവാട്ടുപുഴയില്‍ ആഹ്സനിയുടെ ചോദ്യത്തിന് പക്കാ ശിര്‍ക്കാണ്‌ എന്ന് പറഞ്ഞവര്‍ക്ക് മുജാഹിധു പ്രസ്ഥാനത്തിലെ ഒരു പ്രഭാഷണം പോലും നടത്താത്ത സാധ കുട്ടികളുടെ മുമ്പില്‍ മുട്ടിടിച്ചത് എന്ത് കൊണ്ട് .....

ഇന്നലെ മുജാഹിധു പ്രസ്ഥാനത്തിലേക്ക് കടന്നു വന്ന നവ മുസ്ലിയാര്‍ എന്ന് അനസിനെ വിളിച്ചത് ശരിയായില്ല -അദ്ധേഹത്തിന്റെ വാധതിനെ ആണ് നമ്മള്‍ എതിര്കുന്നത് ..അത് ശുഖൂരിന്റെ അബദ്ധം ആണ്

ചര്‍ച്ച ചെയ്യുന്നില്ല എന്ന് പറഞ്ഞു നട്കുന്നുണ്ട് -അനസ് മൌലവിയെ വേദിയിലിരുത്തി ,അദ്ധേഹത്തിന്റെ അനുവാദത്തോടെ ഞാനൊരു കാര്യം പറയട്ടെ ..കേരള ക്കരയില്‍ അല്ല ലോകത്ത് മലയാളികള്‍ ജീവിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ -ആണായ മനുഷ്യനായ എല്ലാവരെയും ശുഖൂര്‍ പ്രസ്ഥാനം -വെല്ലുവിളിക്കുന്നു -
എന്താ വെല്ലുവിളി വ്യവസ്ഥകളില്ല ,ചര്‍ച്ചകളില്ല പക്ഷെ ഞങ്ങള്‍ക്കുള്ള (മൂവര്‍ കൊക്കസിനും പിന്നനിക്കും )നിബന്ധന രണ്ടു ക്യാമറ മുന്നില്‍ വേണം -അത്ര മാത്രം -അത് അനസ് മൌലവിക്കു വേണ്ടി ശുഖൂര്‍ സൂചിപിക്കുന്നു ..............
എന്തെ ആലുവയില്‍ നിന്നും അനസ് മുസ്ലിയാരും ശുഖൂര്‍ സ്വലാഹിയും നാധാപുറത്തു എത്തിയപ്പോ ക്യാമറ കണ്ടില്ലേ (അതല്ലേ ഒരേ ഒരു നിബന്ധന )
നവ മടവൂരിടുകള്‍ക്ക് ക്യാമറ കണ്ടു ബെജാരാവാണോ ,എന്തിനാ ശുഖൂര്‍ ഭായ് പിന്നെ വ്യവസ്ഥ വേണ്ടാത്തവര്‍ വ്യവസ്ഥ  തീരുമാനമാകാതെ പിരിഞ്ഞത് ....ക്യാമറ റെഡി ആക്കാന്‍ ആളെ ഏല്പിച്ചു ഒരേ ഒരു നിബന്ധന ഉറപിച്ചു പോന്നു സംവാദം നടക്കേണ്ടേ ....അതോ മുജാഹിധു കുട്ടികളുടെ മുന്നില്‍ ഇരുന്നപ്പോള്‍ നാവു ഇറങ്ങിപോയോ ...
കാമെരയാകുന്ന നിബന്ധന പറഞ്ഞു വെല്ലുവിളിച്ചു നടന്നവര്‍ ,വ്യവസ്ഥ എഴുതാതെ പിരിഞ്ഞാല്‍ ആ നാണക്കേട്‌ ആര്‍ക്കാണ് നവ മടവൂരികളെ .......
------------------------------------------------------------------------------------------------------------------------------
ഇനി അടുത്ത നിബന്ധന വെക്കുമ്പോള്‍ ഒരു കാര്യം കൂടി ശുഖൂര്‍ നിബന്ധന വെക്കണം ഒരു ആംബുലന്‍സ് -കാരണം പുഴയില്‍ നിന്ന് കരയിലീക്ക് കയറി -സംവാധ്തിനു ഇരുന്നു വെള്ളം കിട്ടാതെ പോയാല്‍ -നിന്നെ കൊണ്ട് പോകേണ്ടേ ശുഖൂര്‍ ഭായ് -നിന്റെ ആരോഗ്യം നീ തന്നെ നോക്കണ്ടേ .......................
---------------------------------------------------------------------------------------------------------------------------------
വെല്ലുവിളി ഒന്ന് കൂടി 
ചര്‍ച്ച ചെയ്യുന്നില്ല എന്ന് പറഞ്ഞു നട്കുന്നുണ്ട് -അനസ് മൌലവിയെ വേദിയിലിരുത്തി ,അദ്ധേഹത്തിന്റെ അനുവാദത്തോടെ ഞാനൊരു കാര്യം പറയട്ടെ ..കേരള ക്കരയില്‍ അല്ല ലോകത്ത് മലയാളികള്‍ ജീവിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ -ആണായ മനുഷ്യനായ എല്ലാവരെയും ശുഖൂര്‍ പ്രസ്ഥാനം -വെല്ലുവിളിക്കുന്നു -
എന്താ വെല്ലുവിളി വ്യവസ്ഥകളില്ല ,ചര്‍ച്ചകളില്ല പക്ഷെ ഞങ്ങള്‍ക്കുള്ള (മൂവര്‍ കൊക്കസിനും പിന്നനിക്കും )നിബന്ധന രണ്ടു ക്യാമറ മുന്നില്‍ വേണം -അത്ര മാത്രം -അത് അനസ് മൌലവിക്കു വേണ്ടി ശുഖൂര്‍ സൂചിപിക്കുന്നു ..............

ഇപ്പോള്‍ പറഞ്ഞു നടകുന്നത്
ജിന്നോരികള്‍ (മടവൂരി ഭാഷയില്‍ മുജാഹിധുകളെ വിളിക്കുന്ന പേര് )വാദവും വ്യവസ്ഥയും തീരുമാനിക്കാതെ ഒളിച്ചോടി -


ഇതാണ് സാക്ഷാല്‍ നവ മടവൂരിസം -വെല്ലുവിളി ബഹു ജോറ്-മുമ്പില്‍ വന്നാല്‍ ഇല്ലാത്ത നിബന്ധന ഉണ്ടാവില്ല -അവസാനം വാദിയും പ്രതിയും ഇവര്‍ ആകും -നമ്മുടെ വാദവും ഇവര്‍ പറയും -അവസാനം വ്യവസ്ഥ തീരുമാനമാകാതെ പിരിയും ....ഹിദായ കാരന്‍ സി ഡി ഇറക്കും -മുജാഹിദുകള്‍ അത് കേട്ടാല്‍ തന്നെ നവ മടവൂരിസം വെടിയും .....
കണ്ണുള്ളവര്‍ കാണട്ടെ ,കാതുള്ളവര്‍ കേള്കട്ടെ -നവ മടവൂരികളുടെ ഈ വെല്ലുവിളിയും -പിന്നീട് ക്യാമറ കണ്ടപ്പോള്‍ ഈ നിബന്ധന മാത്രം മതി എന്ന് പറയാതെ ക മ മിണ്ടാതെ ഇരുന്ന ശുഖൂര്‍ സ്വലാഹിയും
ആലുവയില്‍ നിന്നും നാധപുരതെക്കുള്ള വഴിധൂരത്ത് ക്യാമറ പുഴയില്‍ വീണത്‌ എങ്ങിനെ എന്ന് മനസ്സിലാക്കാന്‍ ബുദ്ധിയുള്ളവര്‍ക്ക് കൂടുതല്‍ തെളിവൊന്നും വേണ്ട 
----------------------------------------------------------------------------------------------------------

മുജാഹിധു പ്രസ്ഥാനത്തെ തകര്‍ക്കാന്‍ സഖാഫിയുടെ മുറ്റത്ത്‌ പോയ ഈ സ്വലാഹിമാര്‍ ,ഇസ്ലാമിനെതിരില്‍ മാക്കാ മുശ്രിക്കുകളുടെ സഹായം തേടിയ അബ്ദുല്ലാഹിബ്നു സബഹിന്റെ ,മുജാഹിധുകള്‍ക്ക് എതിരെ മടവൂരി ചാരനായ kkp യുടെ സഹായം തേടിയ ചിലരുടെ ,മാര്‍ഗത്തിലാണ് എന്ന് മുജാഹിധുകളെ തിരിച്ചറിയുക .....