Saturday, June 29, 2013

“ലയനം” ലക്ഷ്യമാക്കി മുജാഹിദു ഐക്യശ്രമം? അബു റൂന തിരൂര്‍

ഏതൊരു വിഭാഗവും മനുഷ്യരും ഐക്യത്തിലും സൌഹൃദത്തിലും മുന്നോട്ടു പോകാന്‍ കഴിയുക എന്നതാണ് സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനില്ക്കു-വാന്‍ ഏറ്റവും ആവശ്യമായ ഘടകം . അത് തിരച്ചറിഞ്ഞു പ്രവര്ത്തിുച്ചത് കൊണ്ട് തന്നെയാണ് ഇന്ത്യക്ക് മാത്രമല്ല പുറം ലോകത്തിനും മദൃകയാകാവുന്ന പരസ്പ്പര സ്നേഹവും സൌഹാര്ധവും കേരളമെന്ന കൊച്ചു സംസ്ഥാനത്ത് നില നിന്ന് പോരുന്നതും. മനുഷ്യരും മനുഷ്യരും തമ്മില്‍ നിലനില്ക്കു്ന്ന ഈ സൌഹൃദവും സ്നേഹവുമോന്നും അവരവര്‍ ഉള്കൊ ള്ളുന്ന മത നിലപാടുകളെ തിരുത്താതെ എങ്ങനെ മുന്നോട്ടു കൊണ്ട് പോകാം എന്നതിനും കേരളം മാദൃക കാണിച്ചിട്ടുണ്ട്.

എന്നാല്‍ ഇതിന്റെ എല്ലാം മറുവശം, വ്യത്യസ്ത മതങ്ങള്‍ തമ്മില്‍ സൌഹൃദം നിലനില്ക്കുാമ്പോഴും മതങ്ങള്ക്കു്ള്ളില്‍ വ്യത്യസ്ത നിലപാടുള്ളവര്‍ തമ്മില്‍ ആശയ സംഘട്ടനം തുടര്ന്ന് വരുന്നു എന്നതാണ്. അതില്‍ തന്നെ മുസ്ലിങ്ങല്ക്കിിടയിലാവണം പ്രകടമായ രീതിയില്‍ ഇത്തരം ആശയ പോരാട്ടങ്ങള്‍ കണ്ടുവരുന്നത്‌ .ചിലപ്പോഴൊക്കെ അത് പരിതിക്ക് പുറത്തു കടക്കാറുണ്ടെങ്കിലും, സ്റ്റെജുകളിലും പേജുകളിലും നടക്കുന്ന ആ സംഘട്ടനങ്ങള്‍ തങ്ങളുടെ നിത്യ ജീവിതത്തില്‍ പ്രതിസന്ധി തീര്ക്കാ ത്ത ഒരു തരം 'ബാലന്സി്ങ്ങ്' എല്ലാവരും കാത്തു സൂക്ഷിക്കാറുണ്ട് . ചില ഒറ്റപ്പെട്ട വിഭാഗങ്ങളുടെ തീവ്ര നിലപാടുകള്‍ മാറ്റി നിര്ത്തി യാല്‍ മാനുഷിക വിഷയങ്ങളിലെല്ലാം മുസ്ലിങ്ങള്‍ തമ്മതമമിലും ഇതര മത വിഭാഗങ്ങള്‍ തമ്മിലും സൌഹൃദവും ഐക്യവും നിലനിര്ത്തി് പോന്ന ചരിത്രമാണ് നമുക്കുള്ളത്.

ഇതാണ് യാധാര്ത്ഥ്യം എന്നിരിക്കെ,യോജിക്കാവുന്ന മേഖലകളില്‍ കൂടുതൽ അടുപ്പവും ഐക്യവും മുസ്ലിം സംഘടനകൾക്കിടയിൽ രൂപപ്പെടുത്തുവാൻ ആരെങ്കിലും മുന്നിട്ടിറങ്ങിയാൽ അത് എതിർക്കപ്പെടാവതല്ല. മുൻപ് മുസ്ലിം ലീഗിന്റെ നേത്രത്വത്തിൽ ഇത്തരം ഒരു ലക്ഷ്യത്തോടെ മാസ്സപ്പിറവി വിഷയവുമായി ബന്ധപ്പെട്ടു രൂപപ്പെട്ട ഐക്യ ശ്രമത്തെ ഇവിടെ അനുസ്മരിക്കട്ടെ. എന്നാൽ നിലവിൽ മുജാഹിദു ഐക്യവുമായി ബന്ധപ്പെട്ടു പലരും നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങളും പ്രസ്താവനകളും ചില “ഗൂഡനീക്കങ്ങളുടെ” ഫലമാണോ എന്ന് സംശയിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇങ്ങിനെ പറയുമ്പോൾ കാര്യങ്ങളെ വസ്തുതാപരമായി ഉള്കൊലണ്ടിട്ടില്ലാത്തവരെല്ലാം നെറ്റിചുളിക്കും എന്നറിയാഞ്ഞിട്ടല്ല, പകഷെ നിലപാടുകൾ അവതരിപ്പിക്കേണ്ടതുള്ളത് കൊണ്ട് എഴുതുകയെ നിർവാഹമുള്ളൂ.

മുജാഹിദുകള്ക്കിലടയിലെ മാനുഷികമായ അകല്ച്ചകളിൽ ഒരു ഐക്യതിനുവേണ്ടിയാണ് നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരൊക്കെ ശ്രമിക്കുന്നതെങ്കിൽ അതിനെ മുഴുവൻ മുജാഹിദുകളും മനസ്സാ വാചാ കര്മ്മണ പിന്തുണക്കുമായിരുന്നു. എന്നാൽ ഇവിടെ ഐക്യമെന്ന ലേബലൊട്ടിച്ചു "ലയനമെന്ന" നിഷ്ക്രിയത്വമാണ് (വാചകം ബോധപൂര്വ്വമാണ് ഉപയോഗിച്ചത്) ഇവരൊക്കെ ലക്ഷ്യമാക്കുന്നത് എന്നാണു മനസ്സിലാകുന്നത്‌.അതല്ല മുസ്ലിം സംഘടനകൾക്കിടയിൽ ഐക്യമാണ് ലക്ഷ്യമെങ്കിൽ ഈ തലയെടുപ്പുള്ള നേതാക്കളൊക്കെ പ്രതിനിധീകരിക്കുന്ന കേരളത്തിലെ സമസ്തകളെ തമ്മിൽ ഒരു ഐക്യതിലെതിക്കാൻ എന്താണ് ഇവര്ക്കൊന്നും കഴിയാതെ പോകുന്നത്? ഐക്യതിലെത്തിക്കാൻ കഴിയുന്നില്ല എന്ന് മാത്രമല്ല വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞത് പോലെ അകല്ച്ച കൂടി ഈ നേതാക്കന്മാരെ തന്നെ കൂടെയുള്ളവര്‍ തള്ളിപറയാൻ തുടങ്ങിയെന്നാണ് പുതിയ വാര്ത്ത. ഐക്യത്തിനപ്പുറ൦ ലയനം സാധ്യമാവുമെങ്കിൽ കേരളത്തിലെ സമസ്തക്കാർ തമ്മിലല്ലേ ഇതിനെക്കാൾ വേഗത്തിൽ ലയനം സാധ്യമാവുക, കാരണം ആദര്ശല രംഗത്ത്‌ എന്ത് അഭിപ്രായ വ്യത്യാസമാണ് സമസതകൾ തമ്മിലുള്ളത്? സ്ഥാനങ്ങൾ പങ്കു വെക്കുന്നതിലെ, വലിപ്പ ചെറുപ്പത്തിന്റെ പ്രശനമല്ലാതെ എന്താണ് സമസതകൾ തമ്മിലുള്ള പ്രശനം? അതിനൊരു പരിഹാരം കാണാനാവാത്തവർ താരതമ്യേന വലിയ വോട്ടു ബാങ്കല്ലാത്ത മുജാഹിടുകളുടെ ലയനത്തിന് പരിശ്രമിക്കുന്നതിന്റെ ലക്ഷ്യ൦ മറ്റെന്താണ്‌ ?

പരസ്പ്പരം സ്ഥാനമാനങ്ങൾ പങ്കുവെച്ചാൽ തീരാവുന്നതാണ് മുജാഹിദുകള്ക്കിാടയിലെ അനൈക്യമെങ്കിൽ. ഓരോ മുജാഹിദും ഉറക്കെ പ്രക്യാപിക്കും സംസ്ഥാനതലം മുതൽ ശാഖാതലം വരെയുള്ള സ്ഥാനങ്ങളിൽ മുഴുവൻ, ഏതു ആളുകള്ക്കാണോ അവസരം വേണ്ടത് അവരെ ആ സ്ഥാനങ്ങളിൽ അവരോധിക്കാൻ ഞങ്ങൾ തെയ്യറാണ്? പകരം കഴിഞ്ഞ ഒരു നൂറ്റാണ്ടായി കേരളത്തിന്റെ മുക്ക് മൂലകളിൽ ഓടിനടന്നു പീഡനങ്ങൾ ഏറ്റുവാങ്ങി ബഹിഷ്ക്കരണങ്ങൾ ഏറ്റുവാങ്ങി മഹാരഥന്മാരായ മുൻഗാമികൾ പടുതുയര്തിയ ആദര്ശം, അവർ പഠിപ്പിച്ചത് പോലെ സലഫുകളുടെ മാർഗ്ഗത്തിൽ പ്രചരിപ്പിക്കാൻ നിങ്ങള്‍ തെയ്യാറാവുമോ. അതിനു കഴിയണമെങ്കിൽ ഒരുപറ്റാണ്ട് മുൻപ് പ്രസ്ഥാനത്തിലെ അഭിപ്രായ വ്യത്യാസങ്ങല്ക്ക് കാരണമായ വിഷയങ്ങളെ തല നാരിഴ കീറിപരിശോധിച്ച കേരളത്തിലെ തുല്യതയില്ലാത്ത പണ്ഡിത സഭയായ (പഴയ) കെ ജെ യു വിന്റെ മുന്നില് ഈ നേതാക്കളോക്കെ ഇരിക്കട്ടെ..... അഭിപ്രായ വ്യത്യാസങ്ങൾ ഓരോന്നും പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ചര്ച്ച ചെയ്തു സലഫി മന്ഹജനുസരിച്ചു തീരുമാനങ്ങൾ എടുക്കട്ടെ .അത് സ്വീകരിക്കാൻ ആ നിമിഷം മുതൽ ഓരോ മുജാഹിദും മുന്നിലുണ്ടാവും. അതല്ല സിഹിര് ഫലിക്കും എന്ന് പറയുന്ന പ്രസിഡന്റും ,ഫലിക്കുമെന്ന് വിശ്വസിച്ചാൽ തന്നെ ശിര്ക്കായി എന്ന് പറയുന്ന സെക്രട്ടറിയും, അങ്ങിനെ എണ്ണിയാൽ തീരാത്ത ആദര്ശ വൈചാത്യങ്ങൾ സൂക്ഷിക്കുന്നവർ നേതാക്കന്മാരായി ഇരുന്നു ഒരു മത സംഘടനക്കു എങ്ങിനെ നേത്രത്വം കൊടുക്കുമെന്നാണ് ഇവരൊക്കെ കണക്കു കൂട്ടുന്നതു.രാഷ്ട്രീയ പാര്ട്ടികളിലെ “സാമ്പാര്” സംസ്ക്കാരമാണ് മത സംഘടനകളും ഉള്കൊള്ളണ്ടത് എന്ന് രാഷ്ട്രീയക്കാർക്ക് ചിന്തിക്കാം ,പക്ഷെ ഖുറാനും സുന്നത്തും ജീവിതത്തിൽ ഉള്കൊണ്ട ഒരു യഥാര്ത പണ്ഡിതന് അങ്ങിനെ നേതാവായിരിക്കാനവില്ല. അത് കൊണ്ട് തന്നെ മുജാഹിദുകള്ക്കിടയിലെ “ആദര്ശ ഭിന്നതയിൽ” രാഷ്ട്രീയ നേതാക്കൾ ഇടപെടുന്നത് തന്നെ ഏറ്റവും വലിയ അബദ്ധമാണ്. മുജാഹിടുകള്ക്കി്ടയിലെയോ മറ്റു മുസ്ലിം സംഘടനയിലെയോ പൊതു വിഷയങ്ങളിൽ ഇടപെട്ടു രനജിപ്പും സ്നേഹവും നിലനിര്തുവനാണ് ഇവരൊക്കെ ശ്രമിക്കേണ്ടത്.
അതല്ല മുജാഹിടുകൾക്കിടയിൽ കഴിഞ്ഞ ഒരു പതിട്ടാണ്ടിനിടക്ക് ചര്ച്ച ചെയ്യപ്പെട്ട വിഷയങ്ങള്‍ കേവല സംഘടനാപരമാണങ്കിൽ കേരളീയ സമൂഹത്തില്‍ മുജാഹിദു നേതാക്കന്മാർ നടത്തിയ ഹീനമായ നെറികെടിന്നു പൊതു സമൂഹത്തോടും മുജാഹിദുകളോടും മാപ്പ് പറയാനുള്ള ഭാദ്യത ഈ മുജാഹിദ് നേതാക്കള്ക്കു ണ്ട് . ഈ പത്തു കൊല്ലത്തിനിടക്ക് ചേരിതിരിഞ്ഞു പോരടിച്ചു മരിച്ചു പോയവരുടെ പാപഭാരം ഏറ്റെടുക്കാൻ മാത്രം ഇവരൊക്കെ നന്മ ചെയ്തു വെച്ചിരിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. അതല്ല ഇരു വിഭാഗം പണ്ഡിതരും ഒന്നിച്ചിരുന്നു ജിന്നും സിഹിറും മുതൽ താടിയും വസ്ത്രവും അത്തഹിയാതിലെ വിരലനക്കവും വരെയുള്ള വിഷയങ്ങളിൽ ഒരു നിലപാട് എടുത്തിട്ടുണ്ടെങ്കിൽ അത് ആദ്യം പ്രക്യാപിക്കേണ്ടത് മുജാഹിദുകളോടാണ്, പിന്നെ രാഷ്ട്രീയക്കാര്ക്ക് ഇങ്ങനെ ഐക്യതിനുവേണ്ടി മുജാഹിദുകളുടെ പിന്നാലെ നടക്കേണ്ടി വരില്ല .

യഥാർത്ഥത്തിൽ ഇതൊരു നാടകത്തിന്റെഇ അവസാനരംഗമാണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ് മഹാ ഭൂരിപക്ഷം മുജാഹിദുകളും പണ്ഡിതരും ഈ ദൌത്യത്തിൽ നിന്ന് വിട്ടു നില്ക്കുന്നത്. ആരുടെയോ മയ്യതു കൊണ്ട് പോകുന്നത് കണ്ടോ, ഇനിയും കൊണ്ട് പോകാനുള്ള മയ്യത്തുകളുടെ ധീനവിലാപം സ്വപനം കണ്ടു ഞെട്ടിയുണര്ന്നോണ, പത്രത്തില്‍ ഒരു ഐക്യ ആഹ്വാനം നല്കിയതാണ് ബഹു നേതാവ് ഹുസൈന്‍ മടവൂര് എന്ന്, അദ്ധേഹത്തിന്റെ രാഷ്ട്രീയ(മത) നിലപാടറിയുന്ന ആരും പറയില്ല. ഇതിനു മുബും ഇത്തരം ആഹ്വാനങ്ങൾ പലവട്ടമുയര്ന്നത് ആരുടെ മയ്യത് കണ്ടാണെന്ന് പറയാൻ അദ്ദേഹത്തിന് ബാധ്യതയുണ്ട് ,അതല്ല കേരളത്തിലെ ഒരു മഹാ പ്രസ്ഥാനത്തെ വേട്ടയാടിയതിന്റെ കുറ്റബോധം മനസ്സിലുണ്ടെങ്കിൽ തന്റെ തെറ്റുകൾ ഏറ്റു പറഞ്ഞു ഈ പ്രബോധന സംഘത്തിനൊപ്പം അണിചേരുകയാണ് അദ്ദേഹം ചെയ്യേണ്ടത്.

ഇപ്പോൾ ഉയര്ന്നു വന്ന ഐക്യാഹ്വാനവും രാഷ്ട്രീയ നേതാക്കളുടെ ഇടപെടലും ഒരു നാടകത്തിന്റെ അവസാന രംഗമെന്നു പറയാൻ ചിലകാരണങ്ങൾ ഉണ്ട്.യഥാർത്ഥത്തിൽ പ്രസ്ഥാനത്തിൽ ഉണ്ടായ പിളര്പ്പ് ആശയപരമായിരുന്നു എന്ന് നാഴികക്ക് നാല്പ്പതുവട്ടം ആണയിട്ടു അണികളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചവരാണ് ഇന്ന് ഐക്യത്തിന് വേണ്ടി സംസാരിക്കുന്ന ഇരു വിഭാഗം നേതാക്കളും.സ്വാഭാവികമായും ഇരു വിഭാഗത്തിന്റെയും ആശയാന്തരങ്ങളെ പരസ്പ്പരം ചര്ച്ച ചെയ്തു തെറ്റുകൾ തിരുത്തി ഒന്നിച്ചു പോകാൻ ശ്രമിക്കുന്നതിനെ എല്ലാവരും സന്തോഷത്തോടെ സ്വീകരിക്കും എന്നതില്‍ ആര്ക്കും സംശയമില്ല.എന്നാൽ യഥാർത്ഥത്തിൽ സംഘടയിൽ സംഭവിച്ചത് അതല്ല എന്ന് കാര്യങ്ങള്‍ പഠിക്കുന്നവര്ക്ക് മനസ്സിലാവും. ഏതാനും വര്ഷങ്ങളായി ഔദ്യോഗിക വിഭാഗത്തില്‍ നിന്ന് ഭിന്നിച്ചു പോയവരുടെ നിലപാടുകളോട് താല്പര്യമുള്ള ഏതാനും നേതാകളുടെ ഗൂഡശ്രമങ്ങളുടെ ഭാഗമായി സംഘടനയിലേക്ക് മറുവിഭാഗത്തിന്റെ ചില ആളുകള് കടന്നുവന്നു. തുടര്ന്ന് അവരുടെ നിലപാടുകളിലേക്ക്‌ പണ്ഡിതരുടെയും പ്രവര്തകരുടെയും മനസ്സ് പാകപ്പെടുതിയെടുക്കുകയായിരുന്നു അവരുടെ ദൌത്യം. അതിൽ അവർ കുറച്ചൊക്കെ വിജയിക്കുകയും ചെയ്തു. അങ്ങിനെ മടവൂര് വിഭാഗത്തോട് താല്പര്യമുള്ള ഒരു വിഭാഗം നേതാക്കൾ സംഘടനയുടെ തലപ്പതുണ്ടായി. അവരുടെ നേത്രത്വത്തിൽ “കടൽ പുഴയിലേക്ക് ഒഴുക്കാനുള്ള” ശ്രമങ്ങള്‍ പല തവണ നടന്നു. എന്നാൽ ആശയ സമരം തീര്ത്തട പ്രതിസന്ധിയിൽ നിന്ന് വളര്ന്നു വന്ന യുവ നേത്രത്വവും, ഈമാനുള്ള പണ്ഡിത നേതാക്കന്മാരും ആദര്ശം ബലികഴിച്ച ആ ഐക്യ ശ്രമങ്ങള്ക്ക്ര എതിര് നിന്നു. അവിടെയാണ് ഒരു മൂന്നാം കക്ഷി സംഘടനയിൽ ഉയര്ന്നു വരുന്നത്, രാഷ്ട്രീയ,സ്ഥാനമാന, കച്ചവട താല്പര്യമുള്ള ഈ വിഭാഗത്തിനും തങ്ങളുടെ നിലപാടുകള്ക്ക് ഗുണകരമായ പുതിയ കൂട്ട്കെട്ടിനോട് താല്പര്യമായിരുന്നു.അങ്ങിനെ ഐക്യത്തിന് വേണ്ടിയുള്ള ‘ഐക്യസംഘവും’ ‘ആദര്ശ ഐക്യതിനുവേണ്ടിയുള്ള’ ആദര്ശനസംഘവും തമ്മിലുള്ള ബലാബലത്തിൽ കാര്യങ്ങൾ എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞ ഈ “ഐക്യസംഘം” രണ്ടു തരത്തില്‍ എതിര് വിഭാഗത്തെ നേരിട്ടു. ഒന്ന് ആദര്ശ രംഗത്ത്‌ മുജാഹിദുകളിലെ ഒരു വിഭാഗം പിഴച്ചു പോയി എന്ന് സംഘടനാ ചാനൽ ഉപയോഗിച്ച് ഏകപക്ഷീയമായി പൊതുജനങ്ങള്ക്കിചടയിലും മത സാമൂഹിക നേതാക്കള്ക്കുീമിടയില്‍ പ്രചാരണം നടത്തി, അതെ സമയം സംഘടനാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ താല്പ്പര്യം സംരക്ഷിക്കാൻ കഴിയുന്നവരെ നേത്രത്വ സ്ഥാനങ്ങളിലേക്ക് കൊണ്ട് വന്നു. അങ്ങിനെ അനുകൂലമായ ഒരു സാഹചര്യം സ്ര്ഷ്ടിചെടുത്തതിന്റെ തുടര്ച്ച യാണ് “മക്കത്തു നിന്ന് ഒരു ഐക്യാഹ്വാനവും മുക്കത്ത് നിന്ന് ചില ഐക്യ ശ്രമങ്ങളും”. അതിനെ തുടർന്ന് ചില സ്വാഗതം ചെയ്യലുകളും രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകളും യദ്ര്ക്ഷികമെന്നു വരുത്തി തീര്ക്കുവാൻ ചില പത്രങ്ങളും മറ്റുള്ളവരും ശ്രമിക്കുന്ന പക്ഷാത്തലതിലാണ് ഈ ഐക്യ ശ്രമത്തെ “ഒരു നാടകത്തിന്റെ അവസാന രംഗം” എന്ന് വിശേഷിപ്പിച്ചത്‌.

യഥാര്‍ത്തിൽ മുജാഹിടുകൾക്കിടയിൽ ഇപ്പോൾ നടക്കുന്ന ശ്രമങ്ങളെ ഐക്യ ശ്രമം എന്ന് പറയാൻ ആവില്ല. മറിച്ചു ഒരു വിഭാഗം പതിറ്റാണ്ടായി വാദിച്ചു വന്ന നിലപാടിലേക്ക് അതെ നിലപാട് മനസ്സില് സൂക്ഷിക്കുന്നവർ “ലയിക്കുയാണ്” ചെയ്യുന്നത്. പ്രമാണത്തിൽ കെട്ടിപടുത്ത ഒരു പ്രസ്ഥാനത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത നിലപാടാണതു. അത് കൊണ്ട് തന്നെ ഒരു വിഭാഗത്തിനെതിരെ വളര്തിയെടുത്ത വിധ്വേശത്തിന്റെ മറവിൽ ചില നേതാക്കന്മാർ, സ്ഥാനമാനങ്ങളും സ്ഥാപനങ്ങളും പങ്കു വെച്ച് നടത്തുന്ന ഈ “പൊറാട്ട് നാടകം” ഉള്കൊങള്ളാൻ ഇപ്പോൾ കൂടെയുള്ള എത്ര അണികളും നേതാക്കളും ഉണ്ടാവുമെന്നറിയാനാണ്‌ മുജാഹിദു കേരളം കാത്തിരിക്കുന്നത്.കാരണം മുജാഹിദു പ്രസ്ഥാനത്തിന്റെ ചരിത്രം സംഘടനയും സ്ഥാപനങ്ങള്മല്ല, മറിച്ചു പ്രമാണങ്ങളിൽ നിന്ന് കെട്ടിപടുത്ത മഹത്തായ ഒരു ആദർശതിന്റെതാണ്. ആ ആദര്ശം കയ്യിലുണ്ടങ്കിലെ അതിന്റെ പ്രസ്ഥാനത്തിനും സ്ഥാപനങ്ങള്ക്കും നിലനില്പ്പുുള്ളൂ. അല്ലായിരുന്നുവെങ്കിൽ പത്തുകൊല്ലം തെരുവിലും സ്ഥാപനങ്ങളിലും ഈ പ്രസ്ഥാനത്തെ “ക്രൂരമായി” നേരിട്ടവര്ക്ക് ഇന്ന് ഐക്യത്തിന്റെ താരാട്ടുപാട്ടുപാടി മുജാഹിടുകളുടെ ഉമ്മറപടിയില്‍ കാത്തു കിടക്കേണ്ടി വരില്ലായിരുന്നു. ഇതൊരു ആദര്ശ സംഘമാണ്, ഭൌതിക സമ്പത്തിന്റെ സൌകര്യങ്ങളെ പുറം കാലുകൊണ്ട്‌ തട്ടി മാറ്റി ആദര്ഷത്തോടൊപ്പം നിന്ന “ദരിദ്രരായ” പണ്ഡിത,പ്രവര്ത്തകരുടെ സംഘം. സൌകര്യങ്ങളും സ്ഥാപനങ്ങളുമൊക്കെ നല്കിയവൻ അല്ലാഹുവാണ്, അവന്റെ മാർഗത്തിൽ ആദർശത്തിൽ ഒന്നിച്ചു നില്ക്കുന്ന മുജാഹിദുകള്ക്ക്് അവരുടെ അവകാശങ്ങള തിരിച്ചു നല്കാൻ മതിയായവനാണ് അല്ലാഹു. എന്നാൽ കേവല താല്പര്യങ്ങൾക്ക് വേണ്ടി നിലപാടുകളെ ബലികഴിക്കുന്നവരും, മുജാഹിദു മനുസ്സുകളിൽ ഭിന്നിപ്പിന്റെ വിത്ത് പാകി വ്യക്തി ജീവിതത്തിലും കുടംബ, സാമൂഹിക ജീവിതത്തിലും ദുരന്തങ്ങള്‍ വിതക്കുന്നവർക്ക് കാലത്തോട് കണക്കു പറയാതെ ഒരടി മുന്നോട്ടു പോകാനാവില്ല ... കാലം കാത്തുവെച്ച ഏതു പ്രതിസന്ധികളെയും സന്തോഷമേറ്റുവാങ്ങി, ആദര്ശംജ നെഞ്ചെറ്റി മുന്നോട്ടു പോകാനുള്ള കരുത്ത് ഈ പ്രസ്ഥാനം ഇനിയും കാണിക്കും, ആരൊക്കെ വഴി പിരിഞ്ഞാലും............

No comments:

Post a Comment