Tuesday, August 19, 2014

ശര്തില്ലാത്ത ശുരൂതികളും (സുന്നതില്ലാ സുന്നികളും )-ഷുരൂതിയൻ നുണകൾ ഒരു പൊളിച്ചെഴുത്ത്

ശര്തില്ലാത്ത ശുരൂതികളും (സുന്നതില്ലാ സുന്നികളും )-ഷുരൂതിയൻ നുണകൾ ഒരു പൊളിച്ചെഴുത്ത് -NASEER ABDULLAH
അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹ്...
സംഘടനക്ക് ശര്ത്തുകള്‍ വേണം എന്നും പറഞ്ഞു നമ്മുടെ പ്രിയപ്പെട്ടവര്‍ നമ്മുടെ സലഫിയ്യത്ത് പോരാ എന്നും പറഞ്ഞു പോയപ്പോള്‍ സ്വാഭാവികമായും നാമേറെ സ്നേഹിക്കുന്ന പണ്ഡിതന്റെ വാക്കുകള്ക്ക് നാം കാതോര്ത്തിിരുന്നു. എന്നാല്‍ കേവല സംഘടനാ വാദികളുടെത് പോലെ അവരുടെ വാക്കുകളില്‍ നിന്നും പ്രവര്ത്ത്നങ്ങളില്‍ നിന്നും തന്നെ നന്മക്ക് വേണ്ടിയല്ല അവരുടെ ഇറങ്ങിത്തിരിക്കല്‍ എന്ന് ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇര്ഷാുദ് അരഞ്ഞിക്കല്‍ ഷെയര്‍ ചെയ്ത കുവൈത്തില്‍ നിന്നുള്ള പി പി നസൃവിന്റെ കത്ത് ഇവ്വിധമുള്ള പുതിയ ഒരു തെളിവാണ്.
സംഘടനക്ക് ശര്ത്തുകള്‍ ഉണ്ടെന്നു വാദിച്ചപ്പോള്‍ അതിനര്ത്ഥംമ വ്യക്തികള്ക്കും നേതൃത്വമില്ലാ കൂട്ടായ്മകള്ക്കും ശര്ത്തുകള്‍ ബാധകമാകില്ല എന്നാണെന്ന് മനസ്സിലാക്കിയിരുന്നില്ല. എന്നാലിപ്പോള്‍ അങ്ങിനെ തോന്നിപ്പോകുന്നു. കാരണം കളവുകള്‍ എഴുതലും അത് പ്രചരിപ്പിക്കലും പാടില്ല എന്നത് ഏതായാലും മുസ്ലിമിന്റെ ശര്ത്തുകളില്‍ പെടുമല്ലോ.
കളവ് ഒന്ന് :
“ഒരു സമൂഹത്തോട് ആദര്ശം പറയുന്നതിനു മുന്പ് പൊതു താൽപര്യ മേഖല കണ്ടെത്തി ചങ്ങാത്തം സ്ഥാപിക്കുകയാണ് വേണ്ടതെന്ന മടവൂരിന്റെ ഇഖ്‌വാനി മൻഹജ് വാരി പുണർന്നത്‌ സകരിയ സ്വലാഹി അല്ല, മറിച്ചു നമ്മുടെ വിസ്ഡം മുന്നനിക്കാർ ആണ്.”
ഏതാനും വര്ഷലങ്ങളായി നടത്തി വരുന്ന പെരുന്നാള്‍ വസ്ത്ര വിതരണവും നേരിട്ട് ബന്ധപ്പെട്ടു മനസ്സിലാക്കുന്ന പ്രശ്നങ്ങള്ക്ക്ത കൂട്ടായ്മയെ ഉപയോഗപ്പെടുത്തി പരിഹാരം കാണലും ഫിതര്‍ സകാത്ത് വിതരണവും റമദാന്‍ കിറ്റ് വിതരണവും ഒന്നും ആദര്ശത പ്രബോധനത്തിന് മറയോ വഴിയോ ആശ്രയിക്കേണ്ട ഗതികേട് മുജാഹിദുകള്ക്ക്ണ ഉണ്ടായിട്ടില്ല. കാരണം ഇന്നും നിലനില്ക്കുിന്ന ദൈവിക ദ്രിഷ്ടാന്തത്തെ(ഖുര്ആഉന്‍) നേരെ ചൊവ്വേ സമൂഹത്തില്‍ അവതരിപ്പിക്കുക എന്നത് തന്നെയാണ് ഒന്നിച്ചു നിന്നപ്പോഴും പലരും വേര്പെഖട്ടു പോയപ്പോഴും പുറത്താക്കിയപ്പോഴും മുജാഹിദുകള്‍ സ്വീകരിച്ച വഴി. അതേ പോലെ ഒന്നിച്ചു നിന്നപ്പോള്‍ നടത്തിയിരുന്നവായാണ് മേല്‍ പറഞ്ഞ മിക്ക ജീവകാരുണ്യ പ്രവര്ത്ത നങ്ങളും. അന്ന് നിങ്ങളുടെ നിയ്യത്തില്‍ ഇത്തരം ചിന്തകലുണ്ടായിരുന്നെങ്കില്‍ പാപമോചനം തേടാന്‍ മറക്കണ്ട. പണ്ട് ഇഖ്വാനി ആശയം പേറി നടന്നു പോയവരും നമ്മുടെ ഭാഗത്ത് നിന്ന് ‘ജീവകാരുണ്യം’ എന്ന വാക്ക് വരുന്ന മാത്രയില്‍ ഇത്തരം ആക്രമണങ്ങളുമായി ചാടിവീഴാറുണ്ടായിരുന്നു. ഇനി ഏതെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിനു വിരുദ്ധമായി വലല്തും നടന്നിട്ടുണ്ടെങ്കില്‍ ഈ കൂട്ടായ്മയെ നയിക്കുന്നവര്‍ അതിനെ എതിര്ക്കുനന്നവരും അങ്ങിനെ ഒരു കുറുക്കു വഴിയും ഇല്ലാതെ തന്നെ സകല നൂതന-പിഴച്ച വാദങ്ങളെയും പേരെഴുതി പരസ്യം ചെയ്തു പൊതു ജനങ്ങളുടെ മുന്നില്‍ എഴുന്നേറ്റ് നിന്ന് മതത്തിന് വേണ്ടി ചെറുത്തു നില്ക്കു ന്നവരും സത്യം സ്ഥാപിക്കുന്നവരും ആണ്.
കളവ് രണ്ട്:
“സംഗീത സാമ്രാട്ടിനെ കൊണ്ട് ഉദ്ഘാടനം നടത്തിച്ചത് മുതൽ ഫോട്ടോഗ്രഫിയിലും ക്ലേ മോടെലിംഗ് തുടങ്ങിയവയിലുള്ള മത്സരങ്ങൾ പ്രഖ്യാപിച്ചു പോസ്റ്ററുകൾ ഇറക്കിയത് വരെ ഉള്ള വിസ്ഡം പേക്കുത്തുകൾ സുറൂറികളുമായുള്ള ഇവരുടെ ആദർശപ്പൊരുത്തം വിളിച്ചോതുന്നു. “
കോഴിക്കോട്ടെ പരിപാടി ഉത്ഘാടനം നടത്തിയ സൗദി രാജകുമാരന്‍ (”ഹാക്കിം”) ആണെന്നെത് എഴുതിയ ആളോ പ്രചരിപ്പിക്കുന്ന ആളോ അറിയാതെ പോയിട്ടുണ്ടാകില്ലല്ലോ. അദ്ധേഹത്തിന്റെ വാഹനക്കാരനും പാചകക്കാരനും ആരാണ് എന്ന് നോക്കെണ്ടതില്ലത്തത് പോലെ തന്നെ സഹായിയും ആരാണെന്നു നോക്കേണ്ട ബാധ്യത നമുക്കില്ലല്ലോ. എന്നിട്ടും ശര്ത്ത് മറന്നു കളവു പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഏതായാലും ശര്ത്തുകള്ക്ക്ന വേണ്ടിയല്ല എന്നത് വ്യക്തം.
കളവ് മൂന്ന്‍:
“ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി പൊതു സമൂഹത്തിന്റെ ആശീർവാദം ഏറ്റുവാങ്ങി സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ ഇവർ നടത്തുന്ന ഈ പരിപാടിയും കണ്ണീരൊപ്പാൻ കൈ കോർക്കുക എന്ന പേരിൽ മുന്പ് മടവൂർ ഐ.എസ്.എം. നടത്തിയ പരിപാടിയും തമ്മിലുള്ള വ്യത്യാസം എന്താണു? ആദർശത്തിന് എന്ത് മുൻഗണനയാണ് ഇവർ കൊടുത്തത്‌? സലഫിയ്യത്തു എന്ന് കേൾക്കുന്പോഴേക്കും കക്ഷം ചൊറിയുന്ന സ്വഭാവം ഉള്ളത് സകരിയ സ്വലാഹിക്കോ അതോ, നമ്മുടെ വിസ്ഡം നേതാവിനോ? പതിനായിരം വിസ്ഡം കിറ്റുകൾ വിതരണം ചെയ്താലും ആദർശത്തിന്റെ കാര്യത്തിൽ ഇവർക്ക് പൊതുസമൂഹത്തിനു കൊടുക്കാനുള്ളത് എന്താണ്? രണ്ടു പത്തിരിയോ?”
മേല്‍ വാക്കുകള്‍ ആവര്ത്തി ച്ചു വായിച്ചു നോക്കുക സഹോദരന്മാരെ... ഇങ്ങനെയൊരു സമാനത നിങ്ങള്ക്കെ്വിടെയെങ്കിലും ദര്ശി്ക്കാന്‍ കഴിഞ്ഞോ? രണ്ടായിരത്തി പന്ത്രണ്ടു ഡിസംബര്‍ മുതല്‍ കഴിഞ്ഞ ആഴ്ച കാസര്ഗോഡ് നടന്ന പരിപാടി വരെ നിങ്ങള്‍ അറിയാതെ പോയിട്ടുണ്ടാവുകയില്ലല്ലോ.. എന്താണ് കൂട്ടരേ പൊതു സമൂഹത്തിനു മുന്നില്‍ നമ്മുടെ കൂട്ടായ്മ അവതരിപ്പിച്ചത്. കാതുകള്ക്ക്ല്ലല്ലോ അടപ്പുള്ളത്. മറിച്ച് നെഞ്ച്കത്തെ ഹൃദയങ്ങള്ക്കാ ണല്ലോ.
ഒന്നാമത്തെ വിഷയത്തില്‍ എഴുതിയത് ഇവിടെ കൂട്ടി വായിക്കുകയും ആവാം.
കളവ് നാല്:
“ഇഖ്‌റഅ എന്ന ഖുർആനിലെ പദത്തിന് വായിക്കുക എന്നതിന് പകരം പെറുക്കികൂട്ടുക എന്ന് അർഥം നൽകി കുടുങ്ങിയ മടവൂർ നേതാവും, ഉലുൽ അമ്രിൽ സംഘടന നേതാക്കൾ പെടും എന്ന് തട്ടിവിട്ടു കുടുങ്ങിയ ഇവരുടെ നേതാക്കളും തമ്മിൽ നല്ല ആദർശ പൊരുത്തം ഉണ്ടെന്നതിൽ ആർക്കെങ്കിലും സംശയം ഉണ്ടോ? “
തട്ടിവിട്ടു എന്ന് മറ്റൊരു കളവും. കേരള മുസ്ലിംകള്‍ ഇന്നും അംഗീകരിക്കുന്ന ബഹുമാന്യനായ അമാനി മൌലവിയുടെ പരിഭാഷയും ഒരു തട്ടിവിടല്‍ ഗ്രന്ഥമാണോ? ജിന്ന് വിഷയത്തില്‍ അദ്ധേഹത്തിന്റെ പരിഭാഷയില്‍ നിന്ന് ക്രോഡീകരിച്ച് പുസ്തകമിറക്കുകയും അദ്ധേഹത്തിന്റെ ഇസ്ലാമിക ജീവിതം പ്രചരിപ്പിക്കുകയും ചെയ്തല്ലോ. അത്തരമൊരു സാഹചര്യത്തില്‍ തങ്ങള്ക്കിീഷ്ടമില്ലാത്തവരെ എതിര്ക്ക ലിന്റെ പേരാണോ കൂട്ടരേ സലഫിയ്യത്ത്? അതല്ല മതപരമായ ഒരു വിഷയത്തില്‍ നമുക്കോ മുന്ഗാകമികള്ക്കോട അബദ്ധം സംഭവിച്ചിട്ടുണ്ടെങ്കില്‍ ദഅവാ സമിതി നേതാക്കളുടെ പ്രസംഗം കേള്ക്കുകന്നതിനേക്കാള്‍ ഒരു പാട് ആളുകള്‍ ആശ്രയിക്കുന്ന അമാനി തഫ്സീരിലെ പിഴവല്ലേ നിങ്ങള്‍ ജനങ്ങള്ക്ക്േ പറഞ്ഞു കൊടുക്കേണ്ടത്? അതെങ്ങനെ?!! നിങ്ങളുടെ “സംഘടനാ” താല്പകര്യങ്ങള്‍ തന്നെയല്ലേ നിങ്ങള്ക്കുംി വലുത്. അല്ലാഹുവില്‍ രക്ഷ.
കാര്യങ്ങളെ ഉപരിപ്ലവമായി ചര്ച്ചു ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്‍ ഒരു പൊതു ശൈലിയായി മാറിയിട്ടുണ്ട്. ഉലുല്‍ അമ്രിന്റെ ചര്ച്ച യുടെ പൊരുള്‍ എന്താണ്? പെട്ടെന്ന് ഒരു ആയത്ത് ചര്ച്ചയക്ക് വന്നതല്ലല്ലോ. കുടുംബം മുതല്‍ ഏതൊരു കൂട്ടായ്മയും നിലനില്ക്കാ്ന്‍ ആവശ്യമായ വ്യവസ്ഥയെ സ്വാര്ത്ഥ താല്പര്യങ്ങളുടെ പേരില്‍ വിവാദമാകുകയായിരുന്നല്ലോ സത്യത്തില്‍. ഖുര്ആ്നിലെ ഒരായത്തിലെ ഉലുല്‍ അമ്ര് എന്ന പ്രയോഗത്തില്‍ മതപണ്ഡിതന്മാരും ഇസ്ലാമിക ഭരണാധികാരികളും മാത്രമേ വരൂ എന്ന് സമ്മതിച്ചാലും അമാനത്തും കരാര്‍ പാലനവും വാക്കിനു വില കല്പ്പി ക്കലും സത്യം ചെയ്തതിനു വേണ്ടി നിലകൊള്ളലും ഏല്പിുക്കപ്പെട്ട ഉത്തരവാദിത്തം നിറവേറ്റലും ഒന്നും ഇല്ലാതാകില്ലല്ലോ.
കളവ് അഞ്ച്:
“അന്യ സ്ത്രീകൾ ഉള്ള സ്ഥലത്ത് പ്രവേശിക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കുക എന്ന ഹദീസിനെ പരിഹസിച്ച മുസ്ലിയാരും ഉള്ളത് ഇവരുടെ പാളയത്തിൽ തന്നെ.”
മത പ്രമാണങ്ങളെ പരിഹസിക്കല്‍ മുജാഹിദുകളുടെ വഴിയല്ല. അത് ആര് ചെയ്താലും. പ്രമാണങ്ങളെ സ്വയം നന്നാകാനും മറ്റുള്ളവരെ നന്നാക്കാനും ആണ് ഉപയോഗിക്കേണ്ടത്. “നിങ്ങള്‍ പ്രവര്ത്തിക്കതത് നിങ്ങള്‍ എന്തിനു പറയുന്നു” എന്ന ഖുര്ആ ന്‍ വചനം ഇത്തരുണത്തില്‍ പ്രത്യേകം ഓര്മ്മ പ്പെടുത്തുന്നു.” ചൂണ്ടപ്പെട്ടവരും ചൂണ്ടുന്നവരും ഒരുപോലെ അകപ്പെട്ടിട്ടുള്ള ഒട്ടനവധി പ്രയാസങ്ങള്‍ നമ്മുടെ ജീവിത സാഹചര്യത്തില്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ട്. അതരിയവുന്നവാണല്ലോ അല്ലാഹു. അത് കൊണ്ട് തന്നെയാകണം ഒരു നിമിഷം കൊണ്ട് അവതരിപ്പിക്കാന്‍ കഴിയുമായിരുന്ന വേദ ഗ്രന്ഥം മനുഷ്യ പ്രകൃതിക്ക് ഇണങ്ങും വിധം ക്രമാനുഗതം അവതരിപ്പിച്ചത്. അതും ഒരു സുന്നത്ത് തന്നെ. അത്തരത്തിലുള്ള ഒരു വിശദീകരണത്തെയാണ് ഇത്തരമൊരു കൊഞ്ഞനം കുത്തല്‍. മേല്പ്പംറഞ്ഞ രീതിയിലാണെങ്കില്‍, ജീവിതം കൊണ്ട് ഈ പരിഹാസം നടത്തുന്ന ആളുകളല്ലേ നിങ്ങളില്‍ അധിക പേരും. “അന്നന്നത്തെ ആഹാരം നേടാന്‍ വഴിയുണ്ടായിട്ടും കുടുംബത്തെയും മതാപിതാകളെയും ഉപേക്ഷിച്ചു നാട് വിടുക, ഹലാലും ഹറാമും കലര്ന്നട സാഹചര്യങ്ങളില്‍ ജോലി ചെയ്യുക, അതിനു വേണ്ടി തന്നെ മദ്യം വിളമ്പുന്ന അര്ദ്ധ നഗ്നകളായ സ്ത്രീകള്‍ ഉള്ള വിമാനത്തില്‍ യാത്ര ചെയ്യുക ...”
കളവ് ആറു:
“ഖുർആനും സുന്നത്തും ദുർവ്യാഖ്യാനം നടത്തുന്ന വിഷയത്തിൽ മടവൂർ വിഭാഗത്തെയും കടത്തി വെട്ടിയ അബ്ദുറഹ്മാൻ സലഫിയെ ഇവർ ഈ വ്യതിയാന ലിസ്റ്റിൽ നിന്നും വെട്ടി മാറ്റിയത് കൈപിഴ ആവാൻ തരമില്ല.”
തുടക്കത്തിലേ പറയേണ്ട ഒരു വിഷയമായിരുന്നു ഇത്. ഇവിടെ കളവുകളുടെ പരമ്പരയോടെ വിമര്ശതന വിധേയമാക്കപ്പെട്ട ലേഖനം ഈ കൂട്ടയ്മയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലേതൊന്നുമല്ല. സാങ്കേതിക സംവിധാനം വഴി പ്രചരിപ്പിക്കപ്പെടുന്ന ഒരു പ്രസിധീകരനത്തിലെ വാചകങ്ങള്‍. ഒരു പക്ഷേ കെ എന്‍ എമ്മിനെ ഇപ്പോഴും പൂര്ണ്ണ മായി കീഴടക്കാന്‍ കഴിയാത്തതായിരിക്കാം ലേഖകന്‍ ലിസ്റ്റില്‍ പെരുല്പ്പെടുത്താതിരിക്കാന്‍ കാരണം. അല്ലാതെ അദ്ധേഹത്തിന്റെ നിലപാടുകലോടോപ്പമാനെങ്കില്‍ ലേഖനം വരേണ്ടത് വിചിന്തനത്തില്‍ ആയിരുന്നല്ലോ. പിന്നെ എന്ത് കണ്ടാലും കേട്ടാലും സലഫീ മുന്നേറ്റത്തെ നശിപ്പിക്കാന്‍ വല്ലതുമുണ്ടോ എന്ന് നോക്കിനടക്കുന്ന മനുഷ്യ മുന്കര്‍ നകീരുമാര്ക്ക് ഇതില്ലെങ്കില്‍ വേറെ എന്ത് പണി?!!!
കളവ് ഏഴു:
“യാ ഇബാദല്ലഹ് , റുഖ്‌യത്തു ശറഇയ്യ വിഷയങ്ങളിൽ വിസ്ഡം മുന്നണിയുടെ കുവൈറ്റ്‌ നേതാവും അബ്ദുറഹ്മാൻ സലഫിയും തമ്മിലുള്ള ആദർശ ഐക്യം കൊണ്ടാണ് ഇങ്ങിനെ ചെയ്യാൻ കാരണം”
യാ ഇബദല്ലാഹ്, റുഖിയ്യ” വിഷയങ്ങളില്‍ പ്രമാണ വിരുദ്ധമായ എന്തൊരു നിലപാടാണ് മുജാഹിദുകള്‍ സ്വീകരിച്ചത് എന്ന് ഊഹാത്തെയും സംശയതെയും തെളിവാക്കി സ്വീകരിച്ചവരും അത് പ്രചരിപിക്കുനവരും പറയണം. രണ്ടു വര്ഷയങ്ങള്ക്ക്ള മുന്പ്് ഏതൊരു വിഷയമാണോ തങ്ങള്ക്കിപഷ്ടമില്ലത്തവരെ പുറത്താക്കാന്‍ കെ എന്‍ എം നേതൃത്വം ദുരുപയോഗം ചെയ്തത്, ഇന്നും അതേ വിഷയം തന്നെയാണ് അവര്‍ മുജാഹിദുകളെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താനും അവരുടെ ദഅവാ പ്രവര്ത്ത്നങ്ങള്‍ മുടക്കാനും ഉപയോഗിക്കുന്നത്. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട്, കൂടിയിരുന്നു കാര്യങ്ങള്‍ ചര്ച്ച് ചെയ്ത് റബ്ബില്‍ തവക്കുല്‍ ചെയ്തു തീരുമാനാങ്ങള്‍ നടപ്പിലാക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്ന ഒരു നേതൃത്വവും നന്മയില്‍ അവരെ പിന്തുണയ്ക്കുന്ന നിസ്വാര്ത്ഥ്രായ പ്രവര്ത്ത കരും മതപ്രബോധനത്തില്‍ കര്മ്മര നിരതരായിരിക്കുന്നു. “നാഥാ നീ മതി ഞങ്ങള്ക്ക്പ... വ്യക്തി വിരോധങ്ങളുടെയും വ്യക്തി താല്പരര്യങ്ങളുടെയും ബലിയാടായി ജീവിതം നശിച്ചു പോകുന്നവരില്‍ ഞങ്ങളെ നീ ഉലപെടുത്തല്ലേ നാഥാ...”
കളവ് എട്ട്:
“ജിന്നുകളോടുള്ള എല്ലാ സഹായം ചോദിക്കലും ശിർക്കാണെന്നും ജിന്നു ബാധ ഉള്ള ആളുടെ ശരീരത്തിൽ നിന്നും ജിന്നിനെ പുറത്താക്കുന്ന ചികിൽസ റസൂൽ ( സ ) ക്ക് ശേഷം ആർക്കും ചെയ്യാൻ പാടില്ലെന്നും തീരുമാനം പ്രഖ്യാപിച്ചു അബ്ദുറഹ്മാൻ സലഫിയെ സുഖിപ്പിച്ച സംഭവം അനുയായികൾ മറന്നിരിക്കാമെങ്കിലും നേതാവ് മറന്നി ട്ടുണ്ടാകില്ല.”
കൂട്ടരേ നിങ്ങള്‍ പോകുന്നതിനു ഏറ്റവും അടുത്ത് നടന്ന പത്തപ്പിരിയം സംവാദത്തിലെ വിഷയമെന്തായിരുന്നു? ജിന്നിനോടുള്ള സഹായ ചോദ്യത്തില്‍ ശിര്ക്കിയതും വസീലത്ത് ഇല ശിര്ക്കും ഹറാമും ആയതും ഉണ്ടെന്നു അബ്ദുറഹ്മാന്‍ സലഫി സമ്മതിക്കേണ്ടി വന്ന അവസ്ഥ നിങ്ങള്‍ മറക്കാന്‍ ശ്രമിച്ചാലും പൊതു ജനം മറന്നു കാണില്ലല്ലോ.” എന്തൊരു കാര്യമാണ് നിങ്ങളെ ഇത്തരം കളവുകള്‍ എഴുതാനും പ്രചരിപ്പിക്കാനും പ്രേരിപ്പിക്കുന്നത്?!!! കളവുകളും അര്ദ്ധെസത്യങ്ങളിലൂടെയുള്ള തെറ്റിദ്ധരിപ്പിക്കലുകളും ഇല്ലെങ്കില്‍ നിങ്ങള്ക്ക് നിലനില്പ്പി ല്ലെന്നോ? അതല്ല നിങ്ങള്‍ പിശാചിന്റെ സഹായികളായി മാറിയോ? “രണ്ടു ചെവികളും” ഉള്ള ആളുകള്‍ എന്ത് വിശ്വസിക്കണം? റുഖിയ്യയിലൂടെ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു എന്ന ഇഖ്വാനീ – കോക്കസ് ആരോപണങ്ങളോ റുഖിയ്യ നിഷേധികളാനെന്ന നിങ്ങളുടെ ആരോപണങ്ങളോ?
കളവ് ഒന്പരത്:
“റുഖ്‌യത്തു ശറഇയ്യ എന്ന പേരിൽ കെ.ജെ.യു. ഇറക്കിയ പ്രമാണ വിരുദ്ധവും അബദ്ധ ജടിലവുമായ പുസ്തകം കടലുണ്ടിയിൽ വെച്ച് പ്രകാശനം ചെയ്തു, അത് വായിച്ചു പഠിക്കാൻ ആഹ്വാനം നടത്തിയത് വിസ്ഡം മുന്നണിയുടെ ഷാർജ നേതാവ് ആയിരുന്നു.”
സ്വാര്ത്ഥടതാല്പര്യങ്ങളുടെ തിരക്കഥാ രചനയില്‍ കുറെ സത്യങ്ങളെ അബ്ദുറഹ്മാന്‍ സലഫിക്കും കൂട്ടര്ക്കും എഴുതെണ്ടിയും പറയേണ്ടിയും വന്നു എന്നത് ആര്ക്കെനറിഞ്ഞു കൂടാത്തത്? അത്തരം ചില വാചകങ്ങള്‍ ഹുസൈന്‍ സലഫി മാത്രമല്ല വേറെയും കുറെ പ്രഭാഷകര്‍ ഉപയോഗിച്ചിട്ടുണ്ട്. കാര്യങ്ങളെ നേരെ ചൊവ്വേ കാണുന്നവര്ക്ക് അതിന്റെ അര്ത്ഥാവും മനസ്സിലായിട്ടുണ്ട്. എന്നിട്ടുമെന്തേ ഇങ്ങനെ കളവുകള്‍ പ്രചരിപ്പിക്കുന്നു?
കളവ് പത്ത്:“പാശ്ചാത്യ സംഗീ തത്തിന്റെ അകംപടിയോടെ റേഡിയോ ചാനലിനു അഭിമുഖം നൽകി ദഅവത്ത് നടത്തിയതും പ്രസ്തുത നേതാവ് ആയിരുന്നു. “
ലേഖനത്തില്‍ വന്ന കളവുകള്‍ മാത്രം ശ്രദ്ധയില്‍ പെടുത്തണം എന്ന് വിചാരിച്ചു തുടങ്ങിയതാ.. എഴുതി അവസാനം എത്തിയപ്പോഴാണ് നസ്രു എഴുതിയത് അധികവും കളവുകള്‍ മാത്രമാണ് എന്ന് മനസ്സിലാകുന്നത്. വിട്ടു കളയാന്‍ കാര്യമായി ഒന്നുമില്ലത്തത്ര!!! ഹുസൈന്‍ സലഫി ഖത്തറില്‍ റേഡിയോയില്‍ അഭിമുഖം നടത്തുമ്പോള്‍ സംഗീതത്തിന്റെ അകമ്പടി ഉണ്ടായിരുന്നോ? പ്രോഗ്രാം റെക്കോര്ഡ്സ‌ ചെയ്യുന്നതിനെ കുറിച്ച് കേവല ധാരണകള്‍ ഇല്ലെങ്കില്‍ ചോദിച്ചു പഠിച്ചാല്മസതിയായിരുന്നു.
കൂട്ടത്തില്‍ ഒന്ന്‍ : സംഗീതം പാശ്ചാത്യന്‍ ആണോ പൌരസ്ത്യന്‍ ആണോ എന്ന് കൃത്യമായി പഠിച്ചിരുന്നോ ? അല്ലെങ്കില്‍ കൂട്ടത്തില്‍ കാച്ചിയതോ? ആര്ക്കും ഉണ്ടാകാമല്ലോ മോശപ്പെട്ട ഒരു ഭൂതകാലം. പക്ഷേ ഇതിലേത് എന്ന്‍ വേര്തിതരിച്ചറിയാന്‍ കേള്ക്കാ തെ പറ്റില്ലല്ലോ. പ്രചരിപ്പിക്കുന്നവരുടെ കാര്യവും തഥൈവ.
കളവ് പതിനൊന്നു:
“ സംഘടന ഹറാം എന്ന് പറഞ്ഞാലും ശർത്തുകളോടെ അനുവദനീയം എന്ന് പറഞ്ഞാലും അനന്തര ഫലം ഒന്ന് തന്നെയാണെന്ന മഹാ കണ്ടുപിടുത്തം ഇവർ നടത്തിയത് ഒന്നാം തരം അഖലാനിസം തന്നെ.”
സഹോദരാ പുതിയ കാര്യമായത് കൊണ്ട് തന്നെ സംഘടനയെകുരിച്ച് നേരിട്ട ഹദീസുകാലോ ആയതുകാളോ ഇല്ല. അത് കൊണ്ട് തന്നെ പ്രമാണത്തെ വിട്ടു ബുദ്ധിക്ക് പിറകെ എന്ന അഖ്ലാനിസം ആരോപിക്കാല്‍ കളവ് തന്നെ.
എന്നാല്‍ സംഘടനക്ക് നേതൃത്വം കൊടുക്കേണ്ടത് (ഖുര്ആദന്‍, ഹദീസുകള്‍ ഹൃദിസ്ഥമാക്കിയ) പണ്ടിതന്മാരണെന്നത് ശര്താണ് എന്നും കേരളത്തില്‍ പണ്ഡിതന്മാര്‍ ഇല്ലാ എന്നും പറഞ്ഞാല്‍ തല്ക്കാ്ലം അതിന്റെ അര്ത്ഥംക എന്താണ്? അല്ലാതെ നിലവില്‍ പണ്ടിതാനാണ് എന്ന് എല്ലാവര്ക്കും അഭിപ്രായമുള്ള ഒരാള്‍ ഇന്ത്യന്‍ പൌരത്വം എടുത്ത് നമുക്കിടയിലേക്ക് വരാനുണ്ടായിരുന്നു? ഇനി അങ്ങിനെ വന്നാല്പോനലും നിങ്ങളുടെ എതിര്വുശത്ത് ഒരു അഭിപ്രായം അയാള്‍ സ്വീകരിക്കുന്നതോട് കൂടെ നിങ്ങള്‍ അയാള്‍ കൊള്ളാവുന്ന പണ്ഡിതനല്ല എന്ന ഫതവ സംഘടിപ്പിക്കില്ലേ?
കളവ് പന്ത്രണ്ട് :
“സംഘടന ശർത്തുകളോടെ മാത്രമേ അനുവദനീയമാകൂ എന്ന് യാസർ ബിൻ ഹംസ ഇവർ തന്നെ ഒരുക്കിയ വേദിയിൽ പ്രമാണ സഹിതം വിശദീകരിച്ചത് ഇത്ര പെട്ടെന്ന് മറന്നുപോയത് ഓർമ്മ ശക്തി അരണയുടെതു പോലെ ആയതു കൊണ്ടായിരിക്കാം. “
ശര്ത്തുകളുമായി ബന്ധപ്പെട്ടു വന്ന വിശദീകരണങ്ങള്‍ പരസ്പര വിരുദ്ധമാണ് എന്ന് പ്രചരിപ്പിക്കല്‍ നിങ്ങളുടെ നിലനില്പ്പി ന്റെ ആവശ്യമാണ്‌. സ്വാഭാവികമായ മറവിയെ നമുക്ക് അംഗീകരിച്ചേ മതിയാകൂ. അതോരാളുടെ പ്രകൃതി പരമായ കുറവാണ്. എന്നാല്‍ വികാരത്തിന് അടിമപ്പെട്ടു മറക്കുന്നതും ഓര്മ്മുയുണ്ടയിട്ടും മറന്നത് പോലെയാക്കുന്നതും പാതകം തന്നെ. അത്തരം മറവികളാണോ നസൃവിനെ ഇതെഴുതാനും വേറെ കുറെ ആളുകളെ ഇത് പ്രചരിപ്പിക്കാനും പ്രേരിപ്പച്ചത്? എന്ത് മറന്നാലും പരലോകത്തെ മറക്കല്ലേ സഹോദരങ്ങളെ. അവിടെ ഏറ്റവും സ്നേഹിച്ചിരുന്നവര്‍ പോലും സ്വദേഹ രക്ഷക്ക് വേണ്ടി ഓടുന്ന ലോകമാണ് അത്കൊണ്ട് സ്നേഹവും വിദ്വേഷവും സത്യത്തെ അവഗണിക്കാനും കളവുകള്‍ പ്രചരിപ്പിക്കാനും ഇടവരുത്തല്ലേ എന്ന് ഓര്മ്മിപ്പെടുത്തുന്നു.
ഒരു സത്യം
“സംഘടന ഹറാം ആണെന്ന സുബൈർ മങ്കടയുടെ വാദം സ്വലാഹിക്ക് ഉണ്ടെന്ന കള്ളവാദം വീണ്ടും ആവർത്തിക്കാൻ മനസ്സാക്ഷി അനുവദിക്കാത്തത്‌ കൊണ്ടാകാം”
പറയുന്ന കാര്യങ്ങളില്‍ പിഴവുണ്ടെന്നു കണ്ടാല്‍ തിരുത്താന്‍ പോന്ന മനസാക്ഷി ഉള്ളവരാണ് മുജാഹിടുകളുടെ കൂട്ടായ്മയിലെ മുന്നണി പോരാളികള്‍ എന്ന ഒരു സത്യമെങ്കിലും പറഞ്ഞല്ലോ – ഖൈര്‍.
ആക്ഷേപങ്ങള്‍ അറിയിക്കുക : naseertp@gmail.com

No comments:

Post a Comment