മുട്ടിപ്പടി പെട്ടിപ്പടിയാകുമ്പോൾ..
സർവ്വ ശക്തനായ അല്ലാഹുവിന്റെ നാമത്തിൽ..
1400 വർഷങ്ങൾക്ക് മുൻപ് ഈ ലോകത്ത് ജീവിച്ചു പോയ മഹാനായ പ്രവാചകനായിരുന്നു മുഹമ്മദ് (സ) . പുണ്യം കിട്ടുന്ന എല്ലാ കാര്യങ്ങളും ആ പ്രവാചകൻ പഠിപ്പിച്ചു.. തിന്മയെല്ലാം വിരോധിക്കുകയും ചെയ്തു.. ഇനി ഒന്നും ഇസ്’ലാം മതത്തിൽ കൂട്ടിച്ചേർക്കുകയോ ഒന്നും ഒഴിവാക്കുകയോ ചെയ്യേണ്ടതില്ല.. വിശുദ്ധ ഖുർ’ആൻ തന്നെ അക്കാര്യം വ്യക്തമായി പറയുന്നു:
എന്നാൽ റസൂൽ(സ)യുടെ വഫാത്തിനു ശേഷവും ദീനിൽ പുതിയ പുതിയ കാര്യങ്ങൾ കടത്തിക്കൊണ്ടിരിക്കുകയാണ് പൌരോഹിത്യം. ഇതിനുദാഹരണമാണ് ഏകദേശം 10 വർഷം മുൻപ് തുടങ്ങിയ “സ്വലാത്ത് നഗർ.!“. വിശ്വാസികളുടെ ആർധനാ കർമ്മങ്ങൾക്കെതിരേയാണ് ഇതിലൂടെ പൌരോഹിത്യം പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്.! പരിശുദ്ധ റമദാനിലെ അവസാനത്തെ പത്തിലാണ് “തൌബ” എന്ന പേരിലുള്ള ഈ ആഘോഷം സംഘടിപ്പിക്കുന്നത്.. ആയിരങ്ങളെ മൈദാനിയിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുകയുമാണ് ചെയ്യുന്നത്..
ഒന്നാമതായി റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാവിലാണ് (27-ആം രാവ്) ഈ മുട്ടിപ്പടി സ്വലാത്ത് നഗർ സംഘടിപ്പിക്കുന്നത്.. അതാകട്ടെ “ലൈലത്തുൽ ഖദ്’റ്” സംഭവിക്കാൻ സാധ്യതയുള്ള ഒരു രാവാണെന്നും റസൂൽ (സ) പഠിപ്പിച്ചിട്ടുണ്ട്.. മാത്രമല്ല, റമദാനിലെ അവസാനത്തെ പത്തിൽ റസൂൽ (സ) എവിടെയായിരുന്നു എന്നും ഹദീസുകളിൽ വ്യക്തമാണ്. ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസ് കാണുക:
റസൂൽ (സ) റമദാനിൽ പള്ളിയിൽ ഇഅതികാഫ് ഇരുന്നു.. എന്നാൽ പുരോഹിതന്മാർ പള്ളിയിൽ നിന്ന് പാടത്തേക്ക് ക്ഷണിക്കുന്നു.. ഇനി ചിന്തിക്കൂ.. ഇത് നമുക്ക് വേണോ?? റസൂൽ പഠിപ്പിച്ചതിനു വിരുദ്ധമായി ആരു പഠിപ്പിച്ചാലും അത് ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയല്ലേ വേണ്ടത്?
മാത്രമല്ല, അവിടെ വെച്ച് അല്ലാഹുവിന്റെ റസൂലിനെ നേരിട്ട് വിളിച്ചു പ്രാർത്ഥിക്കുക തന്നെയാണ് ചെയ്യുന്നത്.. ഇത് പറയുമ്പോൾ പലരും നെറ്റി ചുളിച്ചേക്കാം.. എന്നാൽ ഈ വിഡിയോ കാണുന്നതോട് നിങ്ങളുടെ എല്ലാ സംശയങ്ങളും മാറും.. റസൂലിനെ നേരിട്ട് വിളിച്ചു പ്രാർത്ഥിക്കുന്നത് കേൾക്കൂ..:
നോക്കൂ.. ഇവിടെ സ്വലാത്ത് നഗർ എന്ന പേരുമിട്ട് കൊണ്ട് പച്ചയായി റസൂൽ(സ)യോട് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്.. റസൂൽ(സ) ഇങ്ങനെ ഒരു സ്വലാത്ത് പഠിപ്പിച്ചതായി തെളിയിക്കാൻ ഇവർക്കാവുമോ?? ഖുർ’ആനിൽ പല പ്രവാചകന്മാരുടേയും പ്രാർത്ഥനകൾ പറയുന്നുണ്ട്.. അവയിലൊന്നെങ്കിലും അല്ലാഹുവല്ലാത്തവരോടുണ്ടോ? എന്നാൽ ഇവിടെ പ്രാർത്ഥിക്കുന്നതാകട്ടെ മുത്ത് നബിയോട്.! റമദാനിൽ പാടത്ത് വെച്ച് റസൂലിന്റെ ചര്യയെ ചവിട്ടിത്തേക്കുന്ന ഇവരാണോ “സുന്നികൾ?”
സ്വലാത്ത് നഗറെന്ന പേരിൽ മലപ്പുറത്തെ മുട്ടിപ്പടിയിൽ നടത്തപ്പെടുന്ന ഈ സമ്മേളനത്തിനു ഇസ്ലാമികമായി തെളിവുണ്ടാക്കാൻ കിണഞ്ഞുപരിശ്രമിച്ചിട്ടും ഒരു കച്ചിത്തുരുമ്പ് പോലും കിട്ടാതെ വന്നപ്പോൾ ചിലർ പറഞ്ഞത് “അത് ഇഅതികാഫൊന്നുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നവർക്ക് വേണ്ടി സംഘടിപ്പിക്കുന്നതാണ്” എന്നായിരുന്നു..! എന്നാൽ അപ്പോൾ തിരിച്ചൊരു ചോദ്യം, ഈ സ്വലാത്ത് നഗറിന്റെ വേദിയിലിരിക്കുന്ന “ഇമ്മിണി ബല്ല്യ ഉലമാക്കൾക്കൊന്നും”ഇഅതികാഫില്ലേ?? ചോദ്യം അവിടെ കിടക്കട്ടെ.. “മഹാനായ” ഉസ്താദ് തന്നെ പറയുന്നത് കേൾക്കുക:
അപ്പോ ഈ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഉസ്താദ്’മാരെ ഇസതികാഫ് എന്ന സുന്നത്ത് ആര് പഠിപ്പിക്കും??
പുരോഹിതന്മാർക്ക് ഇത് കൊണ്ടും ലക്ഷ്യം പണം തന്നെയാണ്,, ദശക്കണക്കിനു കാഷ് കൌണ്ടറുകളാണ് ഈ നഗറുകളിൽ കാണാൻ സാധിക്കുക.. നാടക നടന്മാരെ കൊണ്ടുവന്ന് അഭിനയിപ്പിച്ച് “രോഗം മാറി” എന്നും മറ്റും പറയിപ്പിച്ച് “മാർക്കറ്റ്” വികസിപ്പിക്കാനും പരമാവധി ശ്രമിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള ഒരു തട്ടിപ്പിനെ പറ്റി ഔദ്യോഗിക വിഭാഗം സമസ്തയുടെ നേതാവായിരുന്ന മാനു മുസ്ലിയാർ തന്നെ പറയുന്നത് കേൾക്കുക:
നാടങ്ങൾ കളിച്ചും കബളിപ്പിച്ചും ദീനിനെ പരിഹസിക്കുന്ന ഇവർക്കെതിരെ ഇനിയും മൌനം അവലംബിക്കണമെന്നോ??
എന്നാൽ മറ്റു പലവിഷയങ്ങളിൽ നിന്ന് വ്യത്യസതമായി മുസ്ലിം സമുദായം (ഈ വർഗ്ഗമൊഴികെ) ഈ വിഷയത്തിൽ ഒറ്റക്കെട്ടാണ്.. സ്വലാത്ത് നഗറിലെ തട്ടിപ്പുകൾ വെളിച്ചത്തുകൊണ്ടുവരാൻ മറ്റു സമസ്ത സംഘടനകളും രംഗത്തു വന്നിരിക്കുകയാണ്. സുന്നി അഫ്കാർ എന്ന മാസികയിൽ ഔദ്യോഗിക സമസ്തക്കാർ എഴുതിയത് “ലക്ഷങ്ങൾ തട്ടിപ്പറിക്കുന്ന കവാത്ത്” എന്നാണ്.! മാത്രമല്ല, “സ്വലാത്തിന്റെ പേരിൽ തട്ടിപ്പ്: വിശ്വാസികൾ വഞ്ചിതരാകരുത്” എന്ന പേരിൽ ചന്ദ്രികയിൽ എസ്.കെ.എസ്.എസ്.എഫ് പ്രസ്താവനയും ഇറക്കി..
അവസാന പയറ്റ്: വിദേശത്തോ മറ്റോ ആയിപ്പോയത് കൊണ്ട് ആർക്കും ഇഅതികാഫിന്റെ പുണ്യം കിട്ടരുത് എന്ന് കരുതി ഇന്റർനെറ്റിൽ ഈ ശിർക്ക് നഗറിന്റെ തത്സമയ സം’പ്രേക്ഷണവും ഉണ്ടത്രേ.! (നഊദുബില്ലാഹ്)..

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا
“ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.“ (വിശുദ്ധ ഖുർ’ആൻ : സൂറത്തു മാ’ഇദ :3)
എന്നാൽ റസൂൽ(സ)യുടെ വഫാത്തിനു ശേഷവും ദീനിൽ പുതിയ പുതിയ കാര്യങ്ങൾ കടത്തിക്കൊണ്ടിരിക്കുകയാണ് പൌരോഹിത്യം. ഇതിനുദാഹരണമാണ് ഏകദേശം 10 വർഷം മുൻപ് തുടങ്ങിയ “സ്വലാത്ത് നഗർ.!“. വിശ്വാസികളുടെ ആർധനാ കർമ്മങ്ങൾക്കെതിരേയാണ് ഇതിലൂടെ പൌരോഹിത്യം പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്.! പരിശുദ്ധ റമദാനിലെ അവസാനത്തെ പത്തിലാണ് “തൌബ” എന്ന പേരിലുള്ള ഈ ആഘോഷം സംഘടിപ്പിക്കുന്നത്.. ആയിരങ്ങളെ മൈദാനിയിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുകയുമാണ് ചെയ്യുന്നത്..
ഒന്നാമതായി റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാവിലാണ് (27-ആം രാവ്) ഈ മുട്ടിപ്പടി സ്വലാത്ത് നഗർ സംഘടിപ്പിക്കുന്നത്.. അതാകട്ടെ “ലൈലത്തുൽ ഖദ്’റ്” സംഭവിക്കാൻ സാധ്യതയുള്ള ഒരു രാവാണെന്നും റസൂൽ (സ) പഠിപ്പിച്ചിട്ടുണ്ട്.. മാത്രമല്ല, റമദാനിലെ അവസാനത്തെ പത്തിൽ റസൂൽ (സ) എവിടെയായിരുന്നു എന്നും ഹദീസുകളിൽ വ്യക്തമാണ്. ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസ് കാണുക:
റസൂൽ (സ) റമദാനിൽ പള്ളിയിൽ ഇഅതികാഫ് ഇരുന്നു.. എന്നാൽ പുരോഹിതന്മാർ പള്ളിയിൽ നിന്ന് പാടത്തേക്ക് ക്ഷണിക്കുന്നു.. ഇനി ചിന്തിക്കൂ.. ഇത് നമുക്ക് വേണോ?? റസൂൽ പഠിപ്പിച്ചതിനു വിരുദ്ധമായി ആരു പഠിപ്പിച്ചാലും അത് ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയല്ലേ വേണ്ടത്?
മാത്രമല്ല, അവിടെ വെച്ച് അല്ലാഹുവിന്റെ റസൂലിനെ നേരിട്ട് വിളിച്ചു പ്രാർത്ഥിക്കുക തന്നെയാണ് ചെയ്യുന്നത്.. ഇത് പറയുമ്പോൾ പലരും നെറ്റി ചുളിച്ചേക്കാം.. എന്നാൽ ഈ വിഡിയോ കാണുന്നതോട് നിങ്ങളുടെ എല്ലാ സംശയങ്ങളും മാറും.. റസൂലിനെ നേരിട്ട് വിളിച്ചു പ്രാർത്ഥിക്കുന്നത് കേൾക്കൂ..:
നോക്കൂ.. ഇവിടെ സ്വലാത്ത് നഗർ എന്ന പേരുമിട്ട് കൊണ്ട് പച്ചയായി റസൂൽ(സ)യോട് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്.. റസൂൽ(സ) ഇങ്ങനെ ഒരു സ്വലാത്ത് പഠിപ്പിച്ചതായി തെളിയിക്കാൻ ഇവർക്കാവുമോ?? ഖുർ’ആനിൽ പല പ്രവാചകന്മാരുടേയും പ്രാർത്ഥനകൾ പറയുന്നുണ്ട്.. അവയിലൊന്നെങ്കിലും അല്ലാഹുവല്ലാത്തവരോടുണ്ടോ? എന്നാൽ ഇവിടെ പ്രാർത്ഥിക്കുന്നതാകട്ടെ മുത്ത് നബിയോട്.! റമദാനിൽ പാടത്ത് വെച്ച് റസൂലിന്റെ ചര്യയെ ചവിട്ടിത്തേക്കുന്ന ഇവരാണോ “സുന്നികൾ?”
സ്വലാത്ത് നഗറെന്ന പേരിൽ മലപ്പുറത്തെ മുട്ടിപ്പടിയിൽ നടത്തപ്പെടുന്ന ഈ സമ്മേളനത്തിനു ഇസ്ലാമികമായി തെളിവുണ്ടാക്കാൻ കിണഞ്ഞുപരിശ്രമിച്ചിട്ടും ഒരു കച്ചിത്തുരുമ്പ് പോലും കിട്ടാതെ വന്നപ്പോൾ ചിലർ പറഞ്ഞത് “അത് ഇഅതികാഫൊന്നുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നവർക്ക് വേണ്ടി സംഘടിപ്പിക്കുന്നതാണ്” എന്നായിരുന്നു..! എന്നാൽ അപ്പോൾ തിരിച്ചൊരു ചോദ്യം, ഈ സ്വലാത്ത് നഗറിന്റെ വേദിയിലിരിക്കുന്ന “ഇമ്മിണി ബല്ല്യ ഉലമാക്കൾക്കൊന്നും”ഇഅതികാഫില്ലേ?? ചോദ്യം അവിടെ കിടക്കട്ടെ.. “മഹാനായ” ഉസ്താദ് തന്നെ പറയുന്നത് കേൾക്കുക:
അപ്പോ ഈ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഉസ്താദ്’മാരെ ഇസതികാഫ് എന്ന സുന്നത്ത് ആര് പഠിപ്പിക്കും??
പുരോഹിതന്മാർക്ക് ഇത് കൊണ്ടും ലക്ഷ്യം പണം തന്നെയാണ്,, ദശക്കണക്കിനു കാഷ് കൌണ്ടറുകളാണ് ഈ നഗറുകളിൽ കാണാൻ സാധിക്കുക.. നാടക നടന്മാരെ കൊണ്ടുവന്ന് അഭിനയിപ്പിച്ച് “രോഗം മാറി” എന്നും മറ്റും പറയിപ്പിച്ച് “മാർക്കറ്റ്” വികസിപ്പിക്കാനും പരമാവധി ശ്രമിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള ഒരു തട്ടിപ്പിനെ പറ്റി ഔദ്യോഗിക വിഭാഗം സമസ്തയുടെ നേതാവായിരുന്ന മാനു മുസ്ലിയാർ തന്നെ പറയുന്നത് കേൾക്കുക:
നാടങ്ങൾ കളിച്ചും കബളിപ്പിച്ചും ദീനിനെ പരിഹസിക്കുന്ന ഇവർക്കെതിരെ ഇനിയും മൌനം അവലംബിക്കണമെന്നോ??
എന്നാൽ മറ്റു പലവിഷയങ്ങളിൽ നിന്ന് വ്യത്യസതമായി മുസ്ലിം സമുദായം (ഈ വർഗ്ഗമൊഴികെ) ഈ വിഷയത്തിൽ ഒറ്റക്കെട്ടാണ്.. സ്വലാത്ത് നഗറിലെ തട്ടിപ്പുകൾ വെളിച്ചത്തുകൊണ്ടുവരാൻ മറ്റു സമസ്ത സംഘടനകളും രംഗത്തു വന്നിരിക്കുകയാണ്. സുന്നി അഫ്കാർ എന്ന മാസികയിൽ ഔദ്യോഗിക സമസ്തക്കാർ എഴുതിയത് “ലക്ഷങ്ങൾ തട്ടിപ്പറിക്കുന്ന കവാത്ത്” എന്നാണ്.! മാത്രമല്ല, “സ്വലാത്തിന്റെ പേരിൽ തട്ടിപ്പ്: വിശ്വാസികൾ വഞ്ചിതരാകരുത്” എന്ന പേരിൽ ചന്ദ്രികയിൽ എസ്.കെ.എസ്.എസ്.എഫ് പ്രസ്താവനയും ഇറക്കി..
അവസാന പയറ്റ്: വിദേശത്തോ മറ്റോ ആയിപ്പോയത് കൊണ്ട് ആർക്കും ഇഅതികാഫിന്റെ പുണ്യം കിട്ടരുത് എന്ന് കരുതി ഇന്റർനെറ്റിൽ ഈ ശിർക്ക് നഗറിന്റെ തത്സമയ സം’പ്രേക്ഷണവും ഉണ്ടത്രേ.! (നഊദുബില്ലാഹ്)..
No comments:
Post a Comment