Monday, August 13, 2012

ഒരു സ്വതന്ത്ര ചിന്ത..

സഹോദരന്‍ അമീന്‍ അഹമദ് യഥാര്‍ത്ഥ ചിന്തകരില്‍ പോസ്റ്റ്‌ ചെയ്തത് 

Ameen Ahmed

ഒരു സ്വതന്ത്ര ചിന്ത..

ശാസ്ത്രം ദിനേന എന്നോണം പുതിയ കണ്ടെത്തലുകള്‍ നടത്തുന്നു.. അബാക്കസില്‍ നിന്നും തുടങ്ങി സൂപ്പര് 

കമ്പ്യൂട്ടറുകളിലൂടെ മോഡേണ്‍ റോബോടിക്സിലെ ആറ്ട്ടിഫിശ്യല്‍ ഇന്റ്റെലിജന്സിലെ അനന്ത സാദ്ധ്യതകള്‍ തേടി 

യാത്ര തുടരുന്നു.. ഇന്നല്ലെങ്കില്‍ നാളെ പരീക്ഷണ നാളിയില്‍ ജീവന്‍ നിര്‍മിക്കും എന്നത് വരെ പ്രതീക്ഷകള്‍ എത്തി 

നില്‍ക്കുന്നു.. അതെ.. അങ്ങനെ വര്‍ഷങ്ങളുടെ നീണ്ട പരീക്ഷണ നിരീക്ഷണങ്ങളുടെയും കഠിനാധ്വാനത്തിന്റെയും 

രാപകലുകള്‍ നീണ്ട പ്രയതനതിന്റെയും ഫലമെന്നോണം അതില്‍ അവര്‍ വിജയിച്ചു.. മനുഷ്യനെ അവര്‍ നിര്‍മിച്ച് 

എടുത്തു.. അതെ, മനുഷ്യനോടു തീര്‍ത്തും കിട പിടിക്കുന്ന മനുഷ്യ റോബോട്ടുകളെ വികസിപ്പിച്ചെടുത്തു.. വികാര 

വിചാരങ്ങളുള്ള തീര്‍ത്തും പച്ചയായ മനുഷ്യ റോബോട്ടുകള്‍.. ഒന്നല്ല ഒരു കൂട്ടം..






ശാസ്ത്ര ലോകത്ത് വേറിട്ടൊരു ആഘോഷമായിരുന്നു അത്.. തങ്ങള്‍ക്കു ജന്മം നല്‍കിയതിനു,‍ ശാസ്ത്ര പടുക്കളോട് 





നന്ദി


രേഖപെടുതാന്‍ മനുഷ്യ റോബോട്ടുകള്‍ മത്സരിക്കുന്നു.. മനുഷ്യരും മനുഷ്യ റോബോട്ടുകളും പങ്കെടുത്ത ഒരു 





ഉല്‍സവമായി തീര്‍ന്നു ആ ആഘോഷം..

ബുദ്ധിശക്തിയിലും യുക്തി വിചാരത്തിലും തത്വ ചിന്തയിലും അതിലുപരി ശാസ്ത്ര ബോധത്തിലും മനുഷ്യരേക്കാള്‍ ഒരു 





പടി മുന്നിലായിരുന്നു ഈ മനുഷ്യ യന്ത്രങ്ങള്‍.. അതിനെ ശരിവെക്കുവോണം പിറ്റേന്ന് നേരം പുലരും മുന്നേ തീര്‍ത്തും 





യുക്തിയില്‍ അധിഷ്ടിതമായ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.. അഭിമാനത്തോടെ അവര്‍ അത് അവതരിപ്പിച്ചു..



"ഞങ്ങള്‍ മനുഷ്യ റോബോട്ടുകള്‍ ആരുടേയും നിര്മിതിയല്ല.. ആരുടേയും ബുദ്ധിശക്തിയുടെ ഫലവുമല്ല.. ആരുടേയും 





ഗവേഷണ നിരീക്ഷണങ്ങളുമായി യാതൊരു ബന്ധവുമില്ല.. ഞങ്ങള്‍ അബാക്കസില്‍ നിന്നും താനേ ഉണ്ടായതാണ്.. 





താനേ ഉണ്ടായത്..."

No comments:

Post a Comment