Sunday, August 26, 2012

ഇതാ കുറേ ജിന്നൂരികൾ..!!

മുജാഹിദ് പ്രസ്ഥാനത്തിൽ ഈയടുത്ത കാലത്തായി ചില ആളുകൾ കടന്നു കൂടിയിട്ടുണ്ടെന്നും അവർ ഇസ്ലാഹീ പ്രസ്ഥാനം വലിച്ചെറിഞ്ഞ ആന്ധവിശ്വാസ- അനാചാരങ്ങളും പുതിയ രൂപത്തിലും കോലത്തിലുമാക്കി തിരിച്ച് കൊണ്ടു വരികയുമാണെന്നായിരുന്നു ഇത്രയും കാലം മടവൂരികൾ പ്രചരിപ്പിച്ച് കൊണ്ടിരുന്നത്.. മാസങ്ങൾക്ക് മുൻപ് കെ.ജെ.യു മടവൂരീ ചാരനാണെന്ന് പ്രഖ്യാപിച്ച കെകെപി അബ്ദുള്ള ഇറക്കിയ “അന്ധവിശ്വാസത്തിലേക്കുള്ള പിൻവിളി“ എന്ന പുസ്തകത്തിലും ഇത് തന്നെയാണ് പറയുന്നത്.. മുൻ കാല മുജാഹിദ് പണ്ഡിതർ പറഞ്ഞതിനു വിരുദ്ധമാണ് ഇതെന്നും ഇവർ പ്രചരിപ്പിക്കുന്നു.. മടവൂരികളും അവരുടെ പുതിയ സംബന്ധക്കാരായ ഈ ചാരന്മാരും ഇത് പറയാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.. മുൻ കാല മുജാഹിദുകൾ പറയാത്ത എന്താണ് മുജാഹിദുകൾ പറയുന്നത് എന്ന് ചോദിച്ചിട്ട് ഇവർക്ക് തെളിവും കൊണ്ടു വരാൻ പറ്റിയിട്ടില്ല.. മാത്രമല്ല, പ്രമാണങ്ങളിലുള്ളത് സലഫുകൾ മനസ്സിലാക്കിയത് പോലെ പറയുന്നു എന്നത് കൊണ്ടു മാത്രം ഇവർ മുജാഹിദുകളെ “ജിന്നൂരികൾ” എന്നും “നവ ഖുറാഫികൾ” എന്നും വിളിക്കുന്നു..

ഇങ്ങനെ ഇപ്പോൾ മുജാഹിദുകൾ മുൻ കാല മുജാഹിദ് പണ്ഡിതന്മാർ പറയാത്ത, പഠിപ്പിക്കാത്ത കാര്യങ്ങൾ പഠിപ്പിക്കുന്നു എന്ന് പറഞ്ഞു നടക്കുന്ന മടവൂരികളോടും ചാരനായ സിദ്ദീഖ് തലശേരിയെ പോലുള്ളവരോടും ഈയടുത്ത് ഫേസ്ബുക്കിൽ നടത്തിയ ചർച്ചകൾ ഈ “ജിന്നൂരികൾ” എന്നതിൽ പല മുൻ കാല പണ്ഡിതരും പെടും എന്ന ഞെട്ടിക്കുന്ന സത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.. ആദ്യമായി ഇവരുടെ വീക്ഷണത്തിൽ ജിന്നൂരികളും ശിർക്ക് പ്രചരിപ്പിക്കുന്നവരായ നവ ഖുറാഫികളേയും നമുക്കൊന്ന് പരിചയപ്പെടാം.. തെളിവുകൾ വഴിയെ..

=====
ജിന്നൂരി ലിസ്റ്റ്:

1. ഇമാം ബുഖാരി : നബി (സ) ക്ക് സിഹ്’ർ ബാധിച്ചു എന്ന ജിന്നൂരിസം പ്രചരിപ്പിച്ച ശക്തനായ ജിന്നൂരി ആണിയാൾ.. അതിനു വിശ്വസ്തമായ ആയിശ(റ) വരെ എത്തുന്ന സനദ് വരെ കൊണ്ടുവന്നിട്ടുണ്ടത്രെ ഇയാൾ.!

2. കെ.എം മൌലവി : ജിന്ന് ബാധയും സിഹ്’ർ ബാധയും ഉണ്ട് എന്ന് വിചാരിക്കപ്പെടുന്ന സന്ദർഭങ്ങളിൽ ചികിത്സ നടത്താം എന്ന് പറഞ്ഞ ജിന്നൂരിയാണിയാൾ.. കെ.എൻ.എമ്മിന്റെ ആദ്യ പ്രസിഡന്റ് ആണെങ്കിലും ഇദ്ദേഹത്തെയും ജിന്നൂരി ആക്കി പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണ്.

3. അമാനി മൌലവി : സിഹ്’ർ യാഥാർത്ഥ്യമാണെന്ന് തന്റെ തഫ്സീറിൽ പറഞ്ഞ ഇയാൾ ശക്തനായ ജിന്നൂരി ആണ്. സിഹ്’ർ ബാധിക്കുന്നത് നിഷേധിക്കുന്നവർ മുഅതസലിയാക്കൾ ആണെന്നും ഇയാൾ പറഞ്ഞിട്ടുണ്ട്.

4. അലവി മൌലവി : അമാനി മൌലവിയുടെ കൂടെ തഫ്സീർ എഴുതി സിഹ്’ർ ഫലിക്കുമെന്ന് എഴുതി വെച്ച ഇയാളെയും ജിന്നൂരി ആയി മുദ്ര കുത്തേണ്ടതാണ്.

5. ഡോ. ഉസ്മാൻ : പിശാച് മനുഷ്യനെ സഹായിക്കും എന്ന് വിശ്വസിക്കുകയും തന്റെ പുസ്തകത്തിൽ എഴുതുകയും ചെയ്ത ഇയാൾ ഒന്നാം നമ്പർ ജിന്നൂരിയാണ്..

6 . ഉമർ മൌലവി : പിശാച് മനുഷ്യനെ സഹായിക്കും എന്നെഴുതിയ ഡോ. ഉസ്മാന്റെ കൃതി ഈ വിഷയം പഠിക്കാനുള്ള ഉത്തമ കൃതിയാണെന്ന തരത്തിൽ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയതിനാൽ ഇയാളും ജിന്നൂരി തന്നെ..

(ലിസ്റ്റ് അപൂർണ്ണം, സ്വഹാബത്ത്, സലഫി പണ്ഡിതർ എന്നിവരെ ഓരോരുത്തരായി പേരെടുത്ത് പറയുന്നില്ല.. മൊത്തം ജിന്നൂരികൾ തന്നെ..)

========
കെ.എം മൌലവി

മടവൂരികൾ അടക്കമുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ കെ.എം മൌലവിയുടെ ഫത്’വകൾ എന്ന പുസ്തകത്തിൽ കെ.എം മൌലവി നൽകുന്ന ഫത്’വ അദ്ദേഹത്തിന്റെ പേരു കൊടുക്കാതെ “എന്റെ വിശ്വാസം ഇതാണ്, ഇത് ശിർക്കാണോ ജിന്നൂരിസമാണോ” എന്ന് ചോദിച്ച് ഞാൻ ഒരു പോസ്റ്റ് ഇട്ടു.. അത് കാണുക:

വാസ്തവത്തിൽ ഇത് എന്റെ “വിശ്വാസം” മാത്രമായിരുന്നില്ല, മറിച്ച് കെ.എം മൌലവിയുടെ ഫത്’വകൾ എന്ന പേരിൽ യുവത പ്രസിദ്ദീകരിച്ച ഫത്’വാ പുസ്തകത്തിൽ കൊടുത്ത ഫത്’വ ആയിരുന്നു ഇത്.. ഇതറിയാത്ത മടവൂരി മനസ്സിലുള്ളത് പറഞ്ഞു പോയി.. അത് കാണൂ :

ഇത് വിശ്വസിക്കുന്നത് കൊണ്ട് മുശ്രിക്ക് ആണോ എന്ന് പരിശോധിക്കണമത്രെ..!!!!! ഇത് വിശ്വസിക്കുന്നത് കൊണ്ട് ജിന്നൂരി ആകുമത്രേ..!!! അപ്പോൾ കെ.എം മൌലവി ജിന്നൂരി..!!!!

അമാനി മൌലവി, അലഫി മൌലവി, ഇമാം ബുഖാരി(റ)


സിഹ്’ർ ഫലിക്കും എന്ന് വിശ്വസിച്ചാൽ അത് ശിർക്കാണെന്നാണല്ലോ മടവൂരികളും ചാരന്മാരും പറഞ്ഞു നടക്കുന്നത്.. എന്നാൽ അമാനി മൌലവിയും അലവി മൌലവിയും കൂടി എഴുതിയ വിശുദ്ധ ഖുർ’ആൻ വ്യാഖ്യാനത്തിൽ സിഹ്’ർ ഫലിക്കുമെന്നും അത് വിശ്വസിക്കാത്തവർ മുഅതസലിയാക്കളെന്ന പിഴച്ച കക്ഷിയാണെന്നും സൂറത്തു ഫലക്കിന്റെ വ്യാഖ്യാനത്തിൽ പറഞ്ഞിട്ടുണ്ട്.. ഇത് പറയാതെ ആ തഫ്സീറിൽ ഉള്ളത് അപ്പടി കൊടുത്ത് കൊണ്ട് ഞാൻ ചോദിച്ചു, എന്റെ വിശ്വാസം (അമാനി മൌലവിയുടെ തഫ്സീറിലുള്ളത്) ജിന്നൂരിസമാണോ ശിർക്കാണോ എന്ന്, അ ചോദ്യം കാണുക:

ചോദ്യം കേട്ടപ്പോൾ തന്നെ ഫേസ്ബുക്ക് മൊല്ലയായ ദുബായ് സലഫി ചാടി വീണു മറുപടി പറഞ്ഞു, അതും ശിർക്ക് തന്നെ..!! അത് കാണൂ:

അപ്പോൾ അമാനി മൌലവിയുടെ തഫ്സീറിൽ ഉള്ളതും ശിർക്ക്.. അതും ജിന്നൂരിസം.. പ്രവാചകനു സിഹ്’ർ ബാധിച്ചു എന്ന് ഹദീസ് റിപ്പോർട്ട് ചെയ്ത ഇമാം ബുഖാരി(റ)യോ??

ഡോ. ഉസ്മാൻ , ഉമർ മൌലവി


പിന്നീട് ഞാൻ ഡോ.ഉസ്മാന്റെ മുഖ്യ ശത്രു എന്ന പുസ്തകത്തിൽ നിന്ന് ഉദ്ധരിച്ച് ചോദിച്ചു, ഡോ ഉസ്മാന്റെ പേരു പറയാതെ.. മടവൂരികൾക്ക് അതും ജിന്നൂരിസം തന്നെ...!!

മാത്രമല്ല, ഈ കൃതിയെ പറ്റി ബഹു പണ്ഡിതൻ ഉമർ മൌലവി പ്രശംസിച്ച് കുറിപ്പെഴുതിയിരുന്നു അപ്പോൾ ഉമർ മൌലവിയും......?????

ചുരുക്കിപ്പറഞ്ഞാൽ മുൻ കാല സലഫീ പണ്ഡിതരും കെ.എൻ.എം നേതാക്കന്മാരും എല്ലാരും ജിന്നൂരികൾ..!!! രണ്ടു മൂന്ന് മടവൂരികളും ചാരന്മാരും മാത്രം എല്ലാമറിയുന്ന “മുവഹിദുകൾ”..!!! മടവൂരികളേ... ജനങ്ങളെല്ലാരും നിങ്ങളെ പോലെ മണ്ടന്മാരല്ല എന്നെങ്കിലും നിങ്ങൾ തിരിച്ചറിയുക..

കെ.എം മൌലവിയും, അമാനി മൌലവിയും, ഉസ്മാൻ സാഹിബും, ഉമർ മൌലവിയും, അലവി മൌലവിയും, എല്ലാവരും പറഞ്ഞ, പഠിപ്പിച്ച അതേ ആശയം ഞങ്ങൾ പറയുമ്പോൾ, മടവൂരികളേ, നിങ്ങൾ ഞങ്ങളെ കളിയാക്കുന്നു, പരിഹസിക്കുന്നു, പുറത്താക്കുന്നു, ജിന്നൂരിയെന്ന് വിളിക്കുന്നു.. പക്ഷെ അതൊക്കെ ചെന്ന് പതിക്കുക മഹാന്മാരായ നേതാക്കന്മാരുടെ നെഞ്ചത്താണെന്നെങ്കിലും നിങ്ങൾ മനസ്സിലാക്കുക.. ഇത്തരം പരിഹാസങ്ങൾ കൊണ്ടൊന്നും ഈ മഹത്തായ ആദർശം വിട്ട് ഞങ്ങൾ പോകുമെന്ന് നിങ്ങൾ വ്യാമോഹിക്കുന്നു എങ്കിൽ, ഒന്നറിയുക, തീയിൽ മുളച്ച ഈ ആദർശം വെയിലത്ത് വാടില്ല.. കല്ലേറുകളും, വിലക്കുകളും, കൂക്കുവിളികളും , പുറത്താക്കലുകളും, മഹല്ല് ബഹിഷ്കരണങ്ങളും,പല്ലടിച്ച് പൊട്ടിക്കലുകളും, മുട്ടയേറുകളും അതിജീവിച്ച് ഈ ആദർശ പോരാട്ടം നടത്തുന്ന ഞങ്ങളെ കേവലം “ജിന്നൂരി” വിളി കൊണ്ട് തളർത്താമെന്ന് നിങ്ങൾ മനപ്പായസമുണ്ണരുത്...

അല്ലാഹുവിന്റെ പ്രകാശത്തെ ഏതൊക്കെ രീതിയിൽ ആരൊക്കെ ഊതിക്കെടുത്താൻ നോക്കിയാലും അവൻ തന്നെ അത് കാക്കും.. കാലം സാക്ഷി...

8 comments:

  1. ബാസിൽ നന്നായിരിക്കുന്നു ഇനിയും ശക്തമായ രചനകൾ പ്രതീക്ഷിക്കുന്നു അല്ലാഹു അനുഗ്രഹിക്കുമറാകട്ടെ

    ReplyDelete
  2. ഈ കണ്ടവരൊക്കെ ജിന്നൂരികള്‍ ആണെങ്കില്‍ ഞമ്മക്കും ജിന്നൂരി തന്നെ ആകാം അല്ലെ യാത്രികാ....???

    ReplyDelete
  3. മടവൂരികള്‍ക്ക് സലാം സുല്ലമി പറയാത്തതൊന്നും ദീനല്ലാത്ത സ്തഥിക്ക്, അവര്‍ക്ക് ഇതൊക്കെ ഹെന്ത്!!

    ReplyDelete
  4. മാശാ അല്ലാഹ്.... വളരെ ദിവസത്തെ പോസ്റ്റുകളും അവയുടെ കമന്റുകളും തുന്നിചെര്‍ത്ത് മുന്‍ഗാമികളായ മുജാഹിദുകളുടെ വിശ്വാസത്തില്‍ നിന്നും, ഹദീസ്‌ നിഷേധിച്ച് പുറത്തു പോയവരും (മടവൂരി വിശ്വാസത്തോടെ അകത്തു നില്‍ക്കുന്നവരും) എങ്ങിനെ പിഴച്ചു പോയിരിക്കുന്നു എന്ന് സമൂഹത്തിനു മനസ്സിലാക്കി കൊടുക്കാന്‍ താങ്കള്‍ നടത്തിയ അന്വേഷണം അഭിനന്ദനമര്‍ഹിക്കുന്നു. അള്ളാഹു നിങ്ങള്ക്ക് തക്ക പ്രതിഫലം നല്‍കട്ടെ..

    ReplyDelete
  5. മാഷാ അല്ലാഹ് ....ബാസില്‍ താങ്ങള്‍ തിരഞ്ഞെടുത്ത രീതി പ്രശംസനീയം ......എതിരാളികള്‍ക്ക് മുട്ടുമടക്കുകയല്ലാതെ രക്ഷയില്ലാത്ത വിധം ......അല്ലാഹു അനുഗ്രഹിക്കട്ടെ ...ആമീന്‍

    ReplyDelete