ജിന്നിനോടുള്ള തേട്ടവും കുപ്രചരണങ്ങളും
മുഹ്യുദ്ദീന്‍ ശൈഖെ രക്ഷിക്കണേ, ബദ്രീങ്ങളെ കാക്കണേ.. എന്നത് പോലെ ജിന്നെ കാക്കണേ, മലക്കെ രക്ഷിക്കണേ എന്ന് വിളിച്ചാലും ശിര്‍ക്ക് തന്നെ... ഇതാണ് മുജാഹിദുകള്‍ ഇന്നേ വരെ പഠിപ്പിച്ചതും ഇപ്പോഴും ആവര്‍ത്തിക്കുന്നതും.. ഇതില്‍ നിന്ന് മുജാഹിദുകള്‍ പിന്നോട്ട് പോയി എന്നും ഇപ്പോള്‍ സകരിയാ സ്വലാഹിയെ പോലുള്ളവര്‍ അത് ശിര്‍ക്കല്ല എന്ന് പറയുന്നു എന്നുമുള്ള കുപ്രചരണങ്ങള്‍ നെറ്റിലും നാട്ടിലും വ്യാപകമാണ്.. എങ്കില്‍ ഇപ്പോള്‍ ആരോപണ വിധേയരായവര്‍ തന്നെ പറയട്ടെ, ജിന്നിനോട് തേടല്‍ ശിര്‍ക്കാണോ അല്ലെ എന്ന്...
സാജിദ് തിരൂരങ്ങാടി , മുജാഹിദ് ബാലുശ്ശേരി, സി പി സലിം, സകരിയാ സ്വലാഹി തുടങ്ങിയവര്‍ പറയട്ടെ..:
മുജാഹിദ് പ്രവര്‍ത്തകര്‍ ജിന്നിനോട് സഹായം തേടാം എന്ന് വാദിക്കുന്നവരാണ് എന്ന് വരുത്തി തീര്‍ക്കാനുള്ളആസൂത്രിത പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.... യഥാര്‍ത്ഥത്തില്‍ ഇവര്‍ ആരോപണം ഉന്നയിക്കുന്ന പണ്ഡിതരും പ്രാസംഗികരും എല്ലാം തന്നെ ജിന്നിനോട് തേടല്‍ ശിര്‍ക്കാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.. ഇതില്‍ ഒരു മുജാഹിദിനും സംശയം വേണ്ടതില്ല...
ജിന്നിനോട് തേടല്‍ ശിര്‍ക്കാണെന്ന് ഇവര്‍ പറഞ്ഞാലും ആഖിറത്തിനെ ഭയമില്ലാത്തവര്‍ ആരോപണങ്ങളുമായി നടക്കും... അവരെ നമുക്ക് അവഗണിക്കാം... തൌഹീദ് പ്രചാരണവുമായി നമുക്ക് മുന്നോട്ട് പോകാം... അതിനിടയില്‍ തടസ്സം നില്‍ക്കുകയും വിലങ്ങാവുകയും ചെയ്യുന്നവരെ തിരിച്ചറിയുക...
വിജന പ്രദേശമായാലും ജന പ്രദേശം ആയാലും മുജാഹിടുകള്‍ക്ക് അല്ലാഹു മതി.... അതെ, എനിക്കെന്‍റെ അല്ലാഹു മതി....
No comments:
Post a Comment