Wednesday, January 2, 2013

ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബിനും ശിഷ്യര്‍ക്കും തിരിയാതെ പോയ തൌഹീദ് ...


ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബിനും ശിഷ്യര്‍ക്കും തിരിയാതെ പോയ തൌഹീദ് ...

ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹാബിന്റെയും അദ്ധേഹത്തിന്റെ ശിഷ്യന്മാരുടെയും മസാഇലുകള്‍ ക്രോഡീകരിക്കപ്പെട്ട 'അല്‍ ജവാഹിറുല്‍ മുദിയ' എന്ന ഗ്രന്ഥത്തില്‍ നിന്നും തര്‍ക്കത്തിലിരിക്കുന്ന ഹദീസുമായി ബന്ധപ്പെട്ടു വന്ന വിശദീകരണം കാണുക.. വൈകാതെ തന്നെ ശിര്‍ക്കാരോപകര്‍ ഇമാം മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹാബിനെയും ശിഷ്യന്‍ മാരെയും ബഹിഷ്കരിക്കുമോ എന്നറിഞ്ഞുകൂട. ഈ ഹദീസുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയിലെ അഞ്ചാമത്തെ ഖണ്ഡനം ഉള്‍പ്പെടുത്താതെ അതിനു മുന്പ് പറഞ്ഞ നാല് ഖണ്ഡനങ്ങള്‍ മാത്രമാണ് ശിര്‍ക്കാരോപകര്‍ പ്രചരിപ്പിക്കുന്നത്. അത് കൊണ്ട് ശ്രദ്ധയോടെ വായിക്കുക.
'അല്‍ ജവാഹിറുല്‍ മുദിയ ലി ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ്' എന്ന ഗ്രന്ഥത്തില്‍ നിന്ന്:
الوجه الرابع : إن هذا الحديث لا يصح عن النبي صلى الله عليه وسلم، فإن من رواته معروف بن حسان وهو منكر الحديث قاله ابن عدي
الوجه الخامس أن يقال : إن صح الحديث فلا دليل فيه على دعاء الميت والغائب، فإن الحديث ورد في أذكار السفر ، ومعناه أن الإنسان إذا انفلت دابته وعجز عنها فقد جعل الله عبادا من عباده الصالحين من صالحي الجن أو الملائكة أو ممن لا يعلم من جنده سواه ( وما يعلم جنود ربك إلا هو ) فأخبر النبي صلى الله عليه وسلم أن لله عبادا قد وكلهم بهذا الأمر ، فإذا انفلتت الدابة ونادى صاحبها بما أمره به النبي صلى الله عليه وسلم في هذا الحديث حبسوا عليه دابته فإن هؤلاء عباد الله أحياء ، وقد جعل الله لهم قدرة على ذلك كما جعل للإنس فهو ينادي من يسمع ويعين بنفسه كما ينادي أصحابه الذين معه من الإنس ، فأين هذا من الاستعانة بأهل القبور ، بل هذا من جنس ما يجوز طلبه من الأحياء ، فإن الإنسان يجوز له أن يسأله المخلوق من الأحياء ما يقدر عليه
(كتاب الجواهر المضية - لمجدد الدعوة النجدية، شيخ الإسلام، علم الهداة الأعلام، الشيخ محمد بن عبد الوهاب )

വിവര്‍ത്തനം :  " ഖണ്ഡനം 4ഈ ഹദീസ് നബി(സ)യില്‍ നിന്നും സ്വഹീഹായി വന്നിട്ടില്ല. ആ ഹദീസിന്‍റെ റിപ്പോര്‍ട്ടകന്മാരില്‍ മഅറൂഫ് ബ്നു ഹസ്സാന്‍ എന്ന വ്യക്തിയുണ്ട് അയാളുടെ ഹദീസ് സ്വീകാര്യ യോഗ്യമല്ല എന്ന് ഇബ്നു അദിയ്യ് പറഞ്ഞിട്ടുണ്ട് ."
 " ഖണ്ഡനം 5: ഇനി സ്വഹീഹാണെങ്കില്‍ തന്നെ അതില്‍ മരിച്ചവരെയോ ഹാജരില്ലാതവരെയോ വിളിച്ചു തേടാന്‍ തെളിവില്ല. യാത്രാ സമയത്തുള്ള ദിക് റുകളുടെ കൂട്ടത്തിലാണ് ആ ഹദീസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇനി അതിന്‍റെ അര്‍ഥം ഇപ്രകാരമാണ് ഒരു മനുഷ്യന് തന്‍റെ വാഹന മൃഗം ഓടിപ്പോകുകയും അതിനെ തടഞ്ഞു വെക്കാന്‍ അയാള്‍ നിസ്സഹായകനാവുകയും ചെയ്‌താല്‍ അല്ലാഹു തന്റെ സ്വാലിഹീങ്ങളായ അടിമകളില്‍ ചില അടിമകളെ അഥവാ സ്വാലിഹീങ്ങളായ ജിന്നുകളില്‍പെട്ടവരായിരിക്കും .. അല്ലെങ്കില്‍ മലക്കുകളില്‍ പെട്ടവരായിരിക്കും.. അല്ലെങ്കില്‍ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമറിയാത്ത അവന്‍റെ സൈന്യമോ ആയിരിക്കാം ( "നിന്റെ രക്ഷിതാവിന്റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല" [ സൂറത്തു മുദ്ദഥിര്‍ - 31] ) ആ നിലക്ക് അല്ലാഹു ആ ദൌത്യമേല്‍പിച്ച ചില അടിമകള്‍ അല്ലാഹുവിനുണ്ട് എന്ന് പ്രവാചകന്‍ അറിയിച്ചു തന്നു എന്നാണ് വരിക. അപ്രകാരം തന്റെ വാഹനമായ മൃഗം ഓടിപ്പോകുന്ന സമയത്ത് അതിന്റെ ഉടമസ്ഥന്‍ പ്രവാചകന്‍ പറഞ്ഞ രൂപത്തില്‍ വിളിച്ചു പറയുകയാണെങ്കില്‍ അവര്‍ അവനു വേണ്ടി ആ വാഹനത്തെ തടഞ്ഞു നിര്‍ത്തും എന്നേ അതിനര്‍ത്ഥം വരൂ.. അവരാകട്ടെ അല്ലാഹുവിന്റെ ജീവിച്ചിരിക്കുന്ന അടിമകളാണ്. മനുഷ്യര്‍ക്ക്‌ നല്‍കിയിട്ടുള്ളതു പോലെ അവര്‍ക്കും അല്ലാഹു കഴിവ് നല്‍കിയിട്ടുണ്ട്. അത് കൊണ്ട് തന്റെ കൂടെയുള്ള മറ്റു മനുഷ്യരെ വിളിക്കുന്നത്‌ പോലെ തന്റെ വിളി കേള്‍ക്കുകയും സഹായിക്കാന്‍ സാധിക്കുകയും ചെയ്യുന്നവരെയാണ് അയാള്‍ വിളിക്കുന്നത്. ഖബറാളികളോട് തേടുന്നതും ഇതും എവിടെ കിടക്കുന്നു. ജീവിച്ചിരിക്കുന്ന ഒരു സൃഷ്ടിയോട് അതിനു കഴിവ് നല്‍കപ്പെട്ട വിഷയത്തില്‍ മനുഷ്യര്‍ ചോദിക്കാറില്ലേ. അപ്രകാരം   ജീവിച്ചിരിക്കുന്ന ഒരു സ്രിഷ്ടിയോട് അതിനു കഴിവുള്ള ഒരു കാര്യം ചോദിക്കുന്നതിലേ ഇത് പെടൂ."[ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബിന്‍റെ യും അദ്ധേഹത്തിന്റെ ശിഷ്യന്മാരുടെയും മസാഇലുകള്‍ ക്രോഡീകരിക്കപ്പെട്ട 'അല്‍ ജവാഹിറുല്‍ മുദിയ' എന്ന ഗ്രന്ഥത്തില്‍ നിന്നും. പേജ് 621]
ഈ ഹദീസ് ഉപയോഗിച്ച് ശിര്‍ക്കന്‍ ഇസ്തിഗാസക്ക് തെളിവ് പിടിക്കുന്ന സൂഫികള്‍ക്കുള്ള ഖണ്ഡനമാണ് ഇത്. ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബിന്റെ ശിഷ്യന്മാരില്‍ പ്രധാനിയായ ശൈഖ്‌ ഹമദ് ബിന്‍ നാസ്വിര്‍ ആല് മഅമര്‍ ആണ് ഇത് രേഖപ്പെടുത്തിയത് എന്നത് കൊണ്ട് ഈ ഖണ്ഡനത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നില്ല. ഇതിലെ അഞ്ചാം ഖണ്ഡനം ഉള്‍പ്പെടുത്താതെ നാല് വരെയുള്ള ഖണ്ഡനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് പലര്‍ക്കും ശിര്‍ക്കാരോപകര്‍ ഇത് നല്‍കിയത്. അവര്‍ നല്‍കിയ ഓരോ തെളിവുകളുടെ സ്ഥിതിയും ഇതു തന്നെയാണ്. പാവം ജനങ്ങള്‍ ഇതൊന്നുമറിയുന്നില്ലല്ലോ. തങ്ങളുടെ വാദം സ്ഥാപിക്കാന്‍ ഇനിയും പല കൈക്രിയകളും അവര്‍ക്ക് നടത്തേണ്ടി വരും . ...

ഷെയ്ഖ്‌ ഇബ്ന്‍ ബാസ്, ഇബ്നു ഉസൈമീന്‍, ഇബ്നു തൈമിയ, മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ്......... തുടങ്ങി ശിര്‍ക്കാരോപകരുടെ വാദപ്രകാരം ബഹിഷ്കരിക്കപ്പെടേണ്ട പണ്ഡിതന്മാരുടെ പേരുകള്‍ ഇനിയുമെത്ര... അതാണല്ലോ ഈ തര്‍ക്കത്തിന്റെ മറവില്‍ ഒളിച്ചിരിക്കുന്ന ചിലരുടെ ആവശ്യവും ...

ويمكرون ويمكر الله والله خير الماكرين
"അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍"-(അന്‍ഫാല്‍-30)


ഈ വിഷയത്തിലെ മറ്റു ലേഖനങ്ങള്‍ : 

1- ഹാദിറും ഖാദിറും ആണെങ്കില്‍ എങ്ങനെ വസീലതുന്‍ ഇല ശിര്‍ക്കായി. ?! കുറച്ചു ദിവസങ്ങളായി കേള്‍ക്കുന്ന ഒരു ചോദ്യം ..

2- ലിജ്നയുടെ ഫത്'വകള്‍ പരിശോധിക്കുമ്പോള്‍ , ആ വിഷയത്തില്‍ അവര്‍ പറഞ്ഞ മറ്റു ഫത്'വകളും പരിശോധിക്കേണ്ടതില്ലേ ?!

3- ജിന്നുകളും മനുഷ്യരുമായുള്ള ബന്ധം ഷെയ്ഖ് അൽബാനി(റ)യുടെ വീക്ഷണത്തില്‍

No comments:

Post a Comment