Wednesday, May 1, 2013

മതം ഗുണകാംക്ഷയാണോ?

മതം ഗുണകാംക്ഷയാണോ?
അബു റൂന തിരൂർ.
----------------------------------------------------
അങ്ങിനെയാണ് മത പ്രബോധകരും പ്രവർത്തകരും സമൂഹത്തെ ബോദ്യപ്പെടുത്താൻ ശ്രമിക്കുന്നത്. മതം പറയുന്നതും, അത് കഴിവിന്റെ പരമാവധി പ്രയോഗവൽക്കരിക്കാൻ ശ്രമിക്കുന്നതും ഗുണകാംക്ഷയുടെ ഭാഗമായിട്ടാണ് എന്നതിൽ പ്രവാചക ചരിത്രങ്ങളെ വിലയിരുത്തുന്ന ആർക്കും സംശയമുണ്ടാവാൻ സാധ്യതയില്ല. തിന്മയുടെ കൂരിരുട്ടിൽ അന്ധരായി കഴിഞ്ഞു കൂടിയ സമൂഹങ്ങൾക്കിടയിലേക്ക് കടന്നു ചെന്ന്, കടുത്ത മർദ്ധനങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങി അവരെ നേരിന്റെ പാതയിലേക്ക് ക്ഷണിച്ച പ്രബോധകരൊന്നും തങ്ങളുടെ പ്രബോധിത സമൂഹത്തിൽ നിന്നും എന്തെങ്കിലും ഭൌതികലാഭം പ്രതീക്ഷിച്ചിരുന്നില്ല എന്നത് ചരിത്ര സത്യമാണ്.എന്ന് മാത്രമല്ല പ്രവാചകന്മാർക്കും അവരെ പിന്തുടരുന്ന യഥാര്ത പ്രബോധകർക്കും ഭൌതിക നഷ്ട്ടങ്ങളുടെ നീണ്ട കണക്കുകളായിരുന്നു ബാക്കിവന്നത് എന്നതാണ് വസ്തുത.

ഈ ത്യാഗങ്ങളെ അവർ ഏറ്റെടുത്തത് സ്വന്തോടും, തനിക്കു വേണ്ടപെട്ടവരോടും, മനുഷ്യ സമൂഹത്തോട് ആകമാനവുമുള്ള ഗുണകാംക്ഷയുടെ ഭാകമായി തന്നെയായിരുന്നു. ആ ഗുണകാംക്ഷയുടെ അടിസ്ഥാനമാകട്ടെ കത്തിയാളുന്ന നരകാഗ്നിയിൽ നിന്ന് സ്വന്തതെയും തനിക്കുവേണ്ടപെട്ടവരെയും രക്ഷിച്ചെടുക്കുക എന്നതുമാണ്‌.

സച്ചിതരായ മുൻഗാമികളുടെ ത്യാഗ സംപൂര്ണ്ണമായ കഴിഞ്ഞകാല പ്രബോധന പ്രവർത്തനങ്ങളുടെ ഗുണകാംക്ഷ നിർഭരമായ പക്ഷാതലത്തിൽ നിന്നുകൊണ്ട് ഓരോ വിശ്വാസിയും തങ്ങളുടെ പ്രവർത്തനങ്ങളെ പുനർ വിചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണു വർത്തമാനകാല പ്രബോധന മേഖല നമ്മെ തെര്യപ്പെടുതുന്നത്. സോഷ്യൽ നെറ്റ് വർക്ക് സംരംഭങ്ങളെ ഇസ്ലാമിക ദഅവത്തിന് ഉപയോഗിച്ച് തുടങ്ങിയ ഈ കാലഘട്ടത്തിൽ ആ സൌകര്യങ്ങളെ ഗുണകാംക്ഷ നിർഭരമായ മനസ്സോടെ ഉപയോഗിക്കുന്ന എത്ര പേരുണ്ട് നമ്മളിൽ എന്ന് സ്വയം വിലയിരുത്തേണ്ട സമയമാണിത്.

ആദർശ വിരുദ്ധ ചേരിയിലുള്ളവരെ എങ്ങിനെ മറ്റുള്ളവർക്ക് മുൻപിൽ അപമാനിക്കാനും തരംതാഴതാനും കഴിയുമെന്ന പൈശാചിക ചിന്തയും തതുനുസരണമുള്ള പ്രയോഗങ്ങളും പോസ്റ്റുകളുമാണ് എങ്ങും നിറഞ്ഞു നിൽക്കുന്നത്. മഹത്തായ പ്രസ്ഥാനങ്ങളുടെ മാതൃകാ യോഗ്യരായിരിക്കേണ്ട പണ്ഡിതരും നേതാക്കളും പോലും മത പ്രബോധനത്തിന്റെ അടിസ്ഥാന ലക്ഷ്യമായ ഗുണകാംക്ഷ ചിന്ത വെടിഞ്ഞു, രാഷ്ട്രീയക്കാരെ പോലും നാണിപ്പിക്കുന്ന പദപ്രയോഗങ്ങളാണ് "ജനസാഗരങ്ങൾക്ക്" മുൻപിൽ നടത്തുന്നത്.

പിന്നീട് അതിനെ ഞ്യായീകരിച്ചും വിമർശിച്ചും അനുയായികളും വിമർശകരും "ഉസ്താത് നിന്ന് മൂത്രമൊഴിച്ചാൽ ഞങ്ങൾ നടന്നു മൂത്രമൊഴിക്കുമെന്ന" വാശിയിലാണ് നെറ്റുകളിൽ നിറഞ്ഞാടുന്നത്.
തന്നെ പോലെ വൈകൃത മനസ്സ് പേറുന്ന ഒറ്റപ്പെട്ട ചിലർ അത് ഇഷ്ട്ടപെടുകയോ, ഷയർ ചെയ്യുകയോ ചെയ്യാമെങ്കിലും, സ്വന്തം പ്രസ്ഥാനത്തിന് പുറത്തുള്ളവരും സ്വന്തം പക്ഷത് നില്ക്കുന്ന മഹാപൂരിപക്ഷം ആളുകളും ഈ തിന്മയെ തികഞ്ഞ അവന്ജയോടെയാണ്‌ നോക്കികാണുന്നത് എന്ന് തിരിച്ചറിയാൻ ഇന്ന് പലർക്കും കഴിയാതെ പോയിരിക്കുന്നു. "അട്ടം താങ്ങി നിർത്തുന്ന പല്ലിയുടെ അഹങ്കാരത്തോടെയാണ്" പലരും പല വിഷയങ്ങളിലും പ്രതികരിക്കുന്നത്.തന്റെ പ്രതികരണങ്ങൾ കൊണ്ടാണ് ഇതെല്ലാം നിലനിന്നു പോകുന്നത് എന്ന് തോന്നി പോകും അവരുടെ പലരുടേയും പ്രയോഗശൈലി കണ്ടാൽ.

യഥാർത്ഥത്തിൽ സമൂഹത്തിലേക്കു നന്മ കൈമാറേണ്ട പ്രബോധക സമൂഹത്തിലെ ന്യൂനപക്ഷം ചെയ്തു പോരുന്ന ഈ വൈകൃതങ്ങളുടെ പാപ ഭാരം പേറേണ്ടിവരുന്നത് അവർ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനമോന്നടങ്കമാണ് . അതിന്റെ ഫലമാകട്ടെ പൊതു സമൂഹത്തിനു നന്മ പകർന്നു നൽകാനുള്ള അവസരങ്ങൾ നഷ്ട്ടപ്പെടുന്നു എന്നത് മാത്രമല്ല, സ്വന്തം പ്രസ്ഥാനത്തിൽ നിന്ന് തന്നെ ആളുകൾ അകന്നു പോകുന്ന അവസ്ഥയാണ് സംജാതമാകുന്നത്.

ചിലപ്പോഴൊക്കെ വാക്കുകളെ വളച്ചൊടിച്ചും വാർത്തകൾ കെട്ടിചമച്ചും ശത്രുക്കൾ സ്രഷ്ടിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യുക എന്നത് വിശ്വാസി സമൂഹത്തിനു അത്ര പ്രയാസകരമാവില്ല .എക്കാലത്തും സത്യത്തിനു നേരെ ഉയർന്നുവന്ന ഇത്തരം പ്രതിസന്ധികൾ വകഞ്ഞു മാറ്റി സത്യം സ്ഥാപിക്കാൻ വിശ്വാസികൾക്കായിട്ടുണ്ട്. എന്നാൽ സ്വന്തം പാളയത്തിൽ നിന്നുയരുന്ന അപശബ്ദങ്ങളും അതിരുകവിഞ്ഞ "ആക്രോശങ്ങളും" സ്രഷ്ടിക്കുന്ന പ്രതിസന്ധികളിൽ പ്രബോധന പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നുവെന്നു, മാത്രമല്ല പൊതു സമൂഹം മതത്തെ തന്നെ തെറ്റിധരിക്കുകയും സ്വന്തം അനുയായികളിൽ നിന്ന് തന്നെ പലരും അകന്നു പോകുന്ന വർത്തമാന കാലത്താണ് നാമുള്ളത്‌.

അത് കൊണ്ടുതന്നെ മതം ഗുണകാംക്ഷയാണ് എന്ന് തിരിച്ചറിഞ്ഞ മത പ്രബോധകരും പ്രവർത്തകരും നിർബന്ധമായും തങ്ങളുടെ ഭാഷാ പ്രയോഗങ്ങളിലും പ്രചാരണങ്ങളിലും ആ ഗുണകാംക്ഷ നില നിർത്തെണ്ടതുണ്ട്. ഒരു മുസ്ലിം തന്റെ നാവിൽ നിന്നും കയ്യിൽ നിന്നും രക്ഷപ്പെടുബോഴേ താൻ മുസ്ലിമായി തീരു എന്ന വസ്തുത പ്രബോധകർ തിരിച്ചറിയണം. അവിടെയാണ് മതം ഗുണകാംക്ഷയാണ് എന്ന തത്വം പ്രചരിപ്പിക്കപെടെണ്ടതും പ്രയോഗവൽക്കരിക്കപെടുന്നതും.സത്യംപറയുന്നതിൽ മാത്രമല്ല അത് ഗുണകാംക്ഷയോടെയും മാന്യമായും അവതരിപ്പിക്കുന്നതിലും മഹാനായ പ്രവാചക(സ ) മാതൃക പിന്തുടരേണ്ടവരാണു മത പ്രബോധകർ.

No comments:

Post a Comment