Monday, October 7, 2013

ഉത്തരം ലഭിക്കാത്ത ജിശാൻ മാഹിയുടെ ചോദ്യങ്ങൾ ..

ഉത്തരം ലഭിക്കാത്ത ജിശാൻ മാഹിയുടെ ചോദ്യങ്ങൾ ..
(1) ജാലിയ വാലയുടെ കയ്യിലുള്ള കേട്ട് മുടികൾക്കും ഒരു സനദ് ആണോ ?
( 2) നമ്മൾ പുറത്തു വിട്ട സനദിൽ 45 പേരുടെ ചരിത്രത്തിൽ ഒരാളുടെ കയ്യിലെങ്കിലും ഇങ്ങിനെ കെട്ട് കേശം ഉള്ളതായി ആര്ക്കെങ്കിലും കാണിക്കാൻ കഴിയുമോ ?
(3) മഹാനായ അബ്ദുൽ ഖാദർ ജീലാനി തങ്ങളുടെ ചരിത്രത്തിൽ എവിടെയെങ്കിലും മഹാനവര്കളുടെ കയ്യിൽ തിരു കേശം ഉള്ളതായി എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ? (4) ജാലിയ വാലയെ കൊണ്ട് ഫാതിഹയുടെ പകുതിയെങ്കിലും ഓതിക്കാൻ ജാലിയ വാല മഹാൻ എന്ന് പറഞ്ഞു നടന്നിരുന്ന നമ്മുക്ക് കഴിയുമോ ?
5) ജാലിയ വാല പറയുന്നു ..അയാൾ സിദ്ദീക്ക് (റ) വിലാണ് അയാളുടെ പരമ്പര മുട്ടുന്നത് എന്ന്..പക്ഷെ നമ്മൾ പറയുന്ന സനദിൽ അലി (റ ) വിലാണ് എത്തി ചേരുന്നത്..ഇതു എങ്ങിനെ യോജിപ്പിക്കും..?
(6) ഒരു മുടി കൊടുത്ത കസ്രജിയെ നമ്മൾ രണ്ടു പ്രാവശ്യം മർകസിൽ കൊടുന്നു..പക്ഷെ 3 മുടി കൊടുത്ത ജാലിയയെ ഇതു വരെ എന്ത് കൊണ്ട് പൊതു സമൂഹത്തിൽ നമ്മൾ ഒരു ഫോടോ പോലും പുറത്തു വിടുന്നില്ല..
(7) ജാലിയ വാല പറയുന്നു..ഞാൻ സനദ് കൊടുത്തിട്ടില്ല എന്ന്..പിന്നെ എങ്ങിനെ ഒരു സനദ് നമ്മുക്ക് കിട്ടി..(സനദ് നിര്‍മാണത്തില്‍ പങ്കാളിയായ വെക്തി കുറ്റ സമ്മതം നടത്തിയിരിക്കെ.
( 8 ) ആരിഫ് ബര്കാതി (എ പി ഉസ്താദിനു മുടി കൊടുത്ത ആള് ) പറയുന്നു ഞാൻ കൊടുത്ത മുടി ഡ്യൂപ്ലിക്കേറ്റ്‌ ആണ് എങ്കിൽ ഞാൻ വേറെ മുടി കൊടുന്നു കൊടുക്കാം..ജാലിയ വാല ഇത്ര തട്ടിപ്പ് കാരനാണ് എന്ന് എനിക്കറിയില്ലായിരുന്നു എന്നും ആരിഫ് ബര്കാതി പറയുന്നു ..കൊടുത്ത ആള്ക്ക് പോലും ഉറപ്പില്ലാത്ത മുടി എങ്ങിനെ നമ്മൾ ഒരിജിനെ ലാണെന്ന് പറയും..?
( 9) A.P ഉസ്താദിനു മുടി കൊടുത്ത ജലിയ വാലയും ആരിഫ് ബരകാതിയും സയ്യിദ് കുടുംബത്തില്‍ പെട്ടവരല്ലാ എന്ന് അവര്‍ തന്നെ സമ്മതിചിരിക്കെ നമുക്ക് തിരുകേശം നല്‍കിയ ബരകാതി സയ്യിദ് കുടുംബം ഇതാണ് ?
(10) ഇസ്ലാമീകമായ രീതിയില്‍ ഏതെങ്കിലും അതിൻറെ ആതികാരികത തെളിയിക്കാൻ സാദിചിട്ടുണ്ടോ ?
(11) തിരുകേശം പൊതു സമൂഹത്തിൽ ചര്ച്ച ചെയ്യേണ്ട ഒന്നല്ല എന്നാണു നമ്മുടെ വാദമെങ്കിൽ പിന്നെ എന്തിനു എത്രയും കാലം നമ്മൾ സമ്മേളനങ്ങളും മുഗാ മുഗങ്ങളും പത്ര സമ്മേളങ്ങളും നടത്തി ഇതു ഒരിജിനലാനെന്നു സമര്തിച്ചു..? ജിശാൻ മാഹി പറയുന്നത് ആരും വിശ്വസിക്കുന്നില്ലെങ്കിൽ തന്നെ ഇത്രയും ചോദ്യങ്ങൾ നമ്മുടെ മനസ്സില് ഇല്ലെ?..ഇത്രയും ചോദ്യങ്ങള്ക്ക് ഉത്തരം വേണ്ടേ..

No comments:

Post a Comment