Tuesday, January 15, 2013

വിദ്യാര്‍ഥി കേരളം ഒരുങ്ങുന്നു ..msm .17 ആം പ്രൊഫ്‌ കോണിന്

വിദ്യാര്‍ഥി കേരളം ഒരുങ്ങുന്നു ..msm .17 ആം പ്രൊഫ്‌ കോണിന് 


ഇസ്ലാഹിന്റെ വിദ്ധ്യാര്‍ത്തി തലമുറയുടെ തിരെഞ്ഞെടുത്ത അവരുടെ പ്രധിനിധികള്‍ സന്കെടിപികുന്ന പ്രൊഫ്‌ കോണ്‍ മാര്‍ച്ച്‌ 8,9,10 തിയതികളില്‍ നടക്കുന്നു ..ഇന്ഷ അല്ല്
ചോല്പടിക്കും വിധണ്ട വാധങ്ങള്‍ക്കും ഓശാന പാടാതെ ജീവിച്ച മുവഹിധുകള്‍ തൗഹീധിന്റെ മാര്‍ഗത്തില്‍ നടത്തുന്ന ധീരമായ കാല്‍ വെപ്പായി ഇന്ഷ അല്ലാഹ് ഈ പ്രൊഫ്‌ കോണ്‍ മാറും ...ഇന്ഷ അല്ലാഹു ...
ആദര്‍ശത്തില്‍ ആണ് ഇട വിട്ടു വീഴ്ച ഇല്ലാതെ .ക്യംബസുകളുടെ അകത്തളങ്ങളില്‍ തൗഹീദിന്റെ സുന്നത്തിന്റെ പ്രഭ പരത്തി ആയിരങ്ങള്‍ക്ക് വെള്ളി വെളിച്ചം സമ്മാനിച്ച msm നെ തളര്‍ത്താന്‍ ദിവാ സ്വപനം കണ്ട ചില ആളുകള്‍ ചരിത്രത്തിലെ ചവറ്റുകൊട്ടയിലേക്ക് വഴിമാറുന്ന അവസരത്തില്‍ msm കര്‍മ സരണിയില്‍ അജഞ്ഞലമായ തൗഹീധിന്റെ ആധര്‌ഷവുമായി മുന്നോട്ടു പോകുന്നു ...മഹത്തായ പ്രസ്ഥാനത്തിന്റെ സമ്മേളനം ജിന്നില്‍ അലറി നിന്നപ്പോള്‍ വേദനിച്ച മുജാഹിധുകളെ മുശ്രികാക്കി തീര്‍ത്ത അതെ കൊക്കസിന്റെ പിന്നണി ആളുകളും ,എല്ലാം തീരുമാനിച്ചു നടപാകുന്ന ഒരു സ്വയം പ്രക്യാപിത യജമാനനും മുജാഹിധുകളുടെ മനസ്സില്‍ ഇനിയും ഏറെ നാള്‍ വളരില്ല എന്നാ തിരിച്ചറിവ് മുജാഹിധു കേരളത്തിന്‌ വന്നു തുടങ്ങിയിട്ടുണ്ട് ...ഇന്ന് തിരിയാത്തവന്‍ നാളെ തിരിച്ചറിയും ...അതും പടികാതവനു പരലോകത്ത് പഠിച്ചോളും .....
ഇസ്ലാമിക മര്യാതകളും ,ജീവിത രീതികളും അറിയാതെ ക്യാമ്പസിന്റെ ഓരങ്ങളില്‍ ജീവിതം നയിചിരുന്നവര്‍ ,അക്രമത്തിലും രാഷ്ട്രീയത്തിലും ,ലൈന്കികതയിലും ,ലഹരിയിലും ആണ്ടിരുന്ന സമൂഹത്തിലേക്കു ഇറങ്ങി ചെന്ന് അവരില്‍ പെട്ട ഒരു ന്യുന പക്ഷത്തിനു എങ്കിലും ഇസ്ലാമിക ചിട്ടയും മര്യാതയും ഉള്ള എന്തിനതികം കോക്കസ് വാലാട്ടികള്‍ ഉലുവ്വികള്‍ എന്ന് ആക്ഷേപിച്ച വസ്ത്രത്തിലും പെരുമാറ്റത്തിലും രീതികളിലും നബിയുടെ മാത്രക പിന്‍പറ്റുന്ന സമൂഹമാക്കി മാറിയപ്പോള്‍ ,അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ആയിരങ്ങള്‍ ഈ ആധാര്ശത്തെ നെജ്ജോട് ചേര്‍ത്തപ്പോള്‍ ചില എട്ടുകാലി മംമൂഞ്ഞികള്‍ക്ക് അന്ന് പണി ,താമസ സ്ഥലം മുടക്കലും,msm പരിപാടികള്‍ക്ക് കുട്ടികളെ വിടരുത് എന്ന് പറയലുമായിരുന്നു..അവരിന്നു msm നടത്തിയ വൈജ്ഞാനിക നവോധ്ധാനതിന്റെ പിന്നനിയാലുകലായി വേഷമിടുന്നു എങ്കില്‍ നിങ്ങള്‍ തൈച കുപ്പായത്തിനു ഉള്‍കൊള്ളാന്‍ കഴിയാത്ത അത്ര ഈ പ്രസ്ഥാനവും msm ഉം വളര്‍ന്നിരിക്കുന്നു എന്നാ തിരിച്ചറിവ് നിങ്ങള്ക്ക് ഉണ്ടാകണം ...അതിനു ആദ്യം സ്വന്തം ഭുധി കൊണ്ട് ചിന്തിക്കാനും ,അബ്ദു റഹ്മാന്‍ സലഫിയല്ല അല്ലാഹുവാണ് ഉപജീവനം തരുന്നത് എന്നാ ഉത്തമ ബോദ്യവും നിങ്ങള്കുണ്ടാകണം ....
അല്ലെയോ ബരീര്ക ,ഞങ്ങള്‍ മറന്നിടില്ല നിങ്ങള്‍ പറഞ്ഞത് ഒന്നും ,ഇയാളുടെ കുതന്ത്രങ്ങളെ പറഞ്ഞു പടിപിച്ച താങ്കള്‍ ,ഇനിയെങ്കിലും ഈ ചത്ത പോത്തിന്റെ കുരുമക്ക് അപ്പുറത്താണ് ലോകം എന്ന് താങ്കള്‍ തിരിച്ചറിയണം ...താങ്കള്‍ക്കു ആത്മാര്‍ഥത ഉണ്ട് എങ്കില്‍ msm പരസ്യമായി അപമാനിച്ച ,ആയിരങ്ങളെ വെധനിപിച്ച നിഹ്മതുല്ലമാര്‍ അരങ്ങു തകര്കുന്ന പാളയം മുവഹ്ഹിധിനു ചേര്‍ന്നതാണോ എന്നാ വീണ്ടു വിചാരം അനിവാര്യമായും താങ്കള്‍ക്കു ഉണ്ടാകണം ....സ്നേഹം കൊണ്ട് പറഞ്ഞു എന്ന് മാത്രം ....
ഇല്ല അല്ലാഹു ഞങ്ങളുടെ കൂടെയുണ്ട് ,ഇന്നും ഇന്നലെയും ഇനി നാളെയും അവന്റെ വിധിക്ക് കീഴടങ്ങാന്‍ ഒരുങ്ങിയ മനസ്സുമായി 17 ആം പ്രൊഫ്‌ കോണ്‍ മുജാഹിദുകള്‍ ഒരു സംഭവം ആക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു ..നാഥനില്‍ ഭാരം ഏല്പിച്ചു ഞങ്ങള്‍ പ്രബോധനത്തിന്റെ വീഥിയില്‍ മുന്നോട്ട് കുതിക്കുന്നു ...കര്‍മ സരണിയില്‍ msm അതിന്റെ ചരിത്ര പരമായ പുതിയ ദൌത്യത്തിന്റെ കാഹളം ഏറ്റെടുക്കാന്‍ നിങ്ങള്‍ ഒരുക്കാമാനൊ ...എങ്കില്‍ വരൂ ...കര്‍മ സരനിയിലേക്ക് ...ഒരൊറ്റ ക്യാമ്പസിലും ഇനി തൗഹീധു അറിയാതെ പോകരുത് ....ആരെയും കാണിക്കാനല്ല ...ഭാദ്യതയില്‍ പടച്ചവനോട്‌ ഒഴിവു കഴിവ് പറയാന്‍ ....ഇസ്ലാമിക ചിട്ടയുള്ള ആയിരങ്ങള്‍ പിന്നാലെ വരും അന്നും ചിലര്‍ വരും ,ഉലുവ്വികള്‍ എന്ന് നമ്മെ വിളിക്കാന്‍ ....നാക്കിനു നീളവും ,ഹൃദയത്തിനു കുടുസ്സും ഉണ്ടാവുമ്പോള്‍ ചിലര്‍ അങ്ങിനെയാണ് ...അവരെ നമുക്ക് അവഗണിക്കാം അല്ലാഹുവിനു വേണ്ടി ....
അല്ലാഹുവേ നീ അനുഗ്രഹിക്കേണമേ ...ആമീന്‍

Monday, January 14, 2013

ജിന്ന് വിവാദം പണ്ഡിത വീക്ഷണം - ഷെയ്ഖ്ഡോ. മുഹമ്മദ്അല്ഹുമൂദ് അല്നജ്ദി (കുവൈറ്റ്കേരള ഇസ്ലാഹി സെന്റര്ദാഈ സംഗമം)

ജിന്ന് വിവാദം പണ്ഡിത വീക്ഷണം - ഷെയ്ഖ്ഡോ. മുഹമ്മദ്അല്ഹുമൂദ് അല്നജ്ദി (കുവൈറ്റ്കേരള ഇസ്ലാഹി സെന്റര്ദാഈ സംഗമം

Sunday, January 6, 2013

ഇനിയെങ്കിലും ഈ കാപട്യം തിരിച്ചറിയുക

അസ്സലാമു അലൈക്കും ,
സുഹൃത്തുക്കളെ സത്യം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  ഈ മെയില്‍ തന്നെ ദാരാളം മതിയാകും. നമ്മള്‍ നമ്മുടെ സച്ചരിതരായ ഉമര്‍ മൌലവിയുടെയും, സലഫി പണ്ഡിതന്മാരുടെയും കൂടെ നില്‍ക്കണോ അതോ മടവൂരികള്‍ക്ക് വേണ്ടി തൗഹീദ് മാറ്റി മറിച്ച മുക്കൂട്ടു മുന്നണിയുടെ കൂടെ നില്‍ക്കണോ.


അറബ് ലോകത്ത് ജീവിച്ച പണ്ഡിതന്മാരു 


Inline image 1



മലയാള കരയിലെ പണ്ഡിതന്മാര്‍ 



ക്രമനമ്പര്‍

പേര്

യാ ഇബാദല്ലാഹ് കൊണ്ട് ഉദ്ദേശം


കാലകട്ടം
1

ഉമര്‍ മൗലവി 

ജിന്ന്, മലക്ക്
1971 സല്‌സബീല്‌ 

2
അബ്ദു റഹ്മാന്‍ പാലത് 

ജിന്ന്, മലക്ക്
1971 മുതല്‍2011 വരെ 
3
അബ്ദു റഹ്മാന്‍ സലഫി

ജിന്ന്, മലക്ക്, കാണാത്ത മനുഷ്യര്‍ 
2011 വരെ 
4
അഹമദ് അനസ് മുസ്ലിയാര്‍

ജിന്ന്, മലക്ക്
2011 വരെ 
5
ഹനീഫ് സുല്ലമി

ജിന്ന്, മലക്ക്
2011 വരെ 
6
ഹുസൈന്‍ സലഫി

ജിന്ന്, മലക്ക്
എന്നും 
7
അബ്ദുല്‍ ജബ്ബാര്‍ മൗലവി

ജിന്ന്, മലക്ക്
എന്നും 
8
യാസിര്‍ ബിന്‍ ഹംസ

ജിന്ന്, മലക്ക്
എന്നും 
9
അബ്ദുല്‍ ജബ്ബാര്‍ മദീനി

ജിന്ന്, മലക്ക്
എന്നും 
10

ലബ്ബ ദാരിമി

ജിന്ന്, മലക്ക്
എന്നും 
11

സക്കരിയാ സ്വലാഹിയും മറ്റു 60ഓളം  പണ്ഡിതന്മാരും

ജിന്ന്, മലക്ക്
എന്നും 

പുതിയ തൗഹീദുമായി മലയാള കരയില്‍ ജീവിച്ക്കുന്ന ആളുകള്‍ 


ക്രമനമ്പര്‍

പേര്


യാ ഇബാദല്ലാഹ് കൊണ്ട് ജിന്നും മലക്കും ഉദ്ദേശിച്ചാല്‍


കാലകട്ടം
1

സലാം സുല്ലമി

ശിര്‍ക്ക് 

2005 മുതല്‍
2
അലി മദനി മൊരയുര്‍

ശിര്‍ക്ക് 

2005 മുതല്‍
3
അബ്ദുല്‍ ലത്തീഫ് കരുംബുലാക്കല്‍

ശിര്‍ക്ക് 

2005 മുതല്‍
4
അബ്ദു റഹ്മാന്‍ സലഫി

ശിര്‍ക്ക് 

2012 മുതല്‍
5

അഹമദ് അനസ് മുസ്ലിയാര്‍

ശിര്‍ക്ക് 

2012 മുതല്‍
6

ഹനീഫ് സുല്ലമി

ശിര്‍ക്ക് 

2012 മുതല്‍
7
അബ്ദു റഹ്മാന്‍ പാലത് 

ശിര്‍ക്ക് 

2012 മുതല്‍


ഇനി കുറച്ചു ചോദ്യങ്ങള്‍

1) 2005 ഇല്‍ ശിര്‍ക്ക് എന്ന് മടവൂരികള്‍ പറഞ്ഞ വാദം നമ്മുടെ KJU വിനു മനസ്സിലായത്‌ 2012 ഇല്‍. ഈ പുതിയ തൗഹീദ് കൊണ്ട് മടവൂരികളുടെ KJU നമ്മുടെ KJU വിനെകാളും  7 വര്ഷം മുന്നിലാണ് എന്ന് ഈ കോക്കസ് വരുത്തി തീര്‍ത്തു.
3) മുക്കൂട്ടു മുന്നണിയിലെ അബ്ദുര്‍ റഹ്മാന്‍ പലത് തൗബ ചെയ്തോ. എങ്കില്‍ എന്നായിരുന്നു ആ തൗബ.
4) ഉമര്‍ മൌലവി ശിര്കിലാണോ മരണപ്പെട്ടത് .
5) ഈ ഹദീസ് ഉദ്ധരിച്ചു കൊണ്ട് ജിന്നും മലക്കും ഉദ്ദേശിച്ചാല്‍ ശിര്‍ക്ക് എന്ന് പറഞ്ഞ ഒരൊറ്റ സലഫി പണ്ഡിതനെ ഹാജരാക്കൂ, ഈ മടവൂരികളും കോക്കസും(നവ മടവൂരി ) അല്ലാതെ.

ഇനിയെങ്കിലും ഈ കാപട്യം തിരിച്ചറിയുക
അല്ലാഹു അനുഗ്രഹിക്കട്ടെ
ആമീന്‍ 

Saturday, January 5, 2013

പണ്ഡിതന്മാര്‍ അവസാനിപ്പിച്ചിടത്ത് ചര്‍ച്ച അവസാനിപ്പിച്ചാല്‍ ഭിന്നതയും കക്ഷിത്വവും ഉണ്ടാകില്ല...

പണ്ഡിതന്മാര്‍ അവസാനിപ്പിച്ചിടത്ത് ചര്‍ച്ച അവസാനിപ്പിച്ചാല്‍ ഭിന്നതയും കക്ഷിത്വവും ഉണ്ടാകില്ല...

താങ്കളുടെ വീക്ഷണം എനിക്കനുകൂലമാകാം, ഒരുപക്ഷെ പ്രതികൂലമാകാം. എങ്കിലും മുന്‍ധാരണകള്‍ ഒഴിവാക്കി നല്ല മനസ്സോടെ വായിക്കുക, ഒരു തവണ വായിച്ചിട്ടും ഞാന്‍ പറയാനാഗ്രഹിക്കുന്നതെന്ത് എന്ന് താങ്കള്‍ക്ക് പിടികിട്ടിയില്ലെങ്കില്‍ ഒരാവര്‍ത്തി കൂടി വായിക്കുക:

അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ രേഘപ്പെടുത്തിയ വിവിധ വിശദീകരണങ്ങളുടെ സംഗ്രഹം:

വ്യത്യസ്ഥ റിപ്പോര്‍ട്ടുകളിലായി വന്ന "യാ ഇബാദല്ലാഹ് അഗീസൂനീ/ അഈനൂനീ/  ഇഹ്ബിസൂ അലയ്യ" തുടങ്ങിയ വാചകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹദീസുകളെല്ലാം ദുര്‍ബലമാണ്. അത് സ്വഹീഹാണെങ്കിലും അല്ലെങ്കിലും അതിന്‍റെ ആശയത്തില്‍ ശിര്‍ക്കില്ല.  ഈ ഹദീസിനെ വിശദീകരിച്ച ഒരു പണ്ഡിതനും അതിന്റെ ആശയത്തില്‍ ശിര്‍ക്കുണ്ട് എന്ന് പറഞ്ഞിട്ടില്ല. ഇതിലുള്ള സഹായം ആവശ്യപ്പെടല്‍ മരിച്ചവരോടോ മറഞ്ഞവരായ ഔലിയാക്കളോടോ, 'രിജാലുല്‍ ഗയ്ബ്' എന്ന് സൂഫികള്‍ വിശേഷിപ്പിക്കുന്ന  ജിന്നുകളോടോ അല്ല എന്നും.(സൂഫികളുടെ  വിശ്വാസം നമ്മള്‍  മുന്പ്  വിശദീകരിച്ചതാണ്). അല്ലാഹുവിന്റെ സ്വിഫതുകളിലും ഉലൂഹിയത്തിലും പങ്കു ചേര്‍ക്കല്‍ വരുന്ന അവരുടെ ശിര്‍ക്കന്‍ ഇതിഗാസക്ക് അതില്‍ തെളിവില്ല എന്നും. നമുക്ക് കാണാന്‍ കഴിയാത്ത, എന്നാല്‍ ജീവിച്ചിരിക്കുന്ന, ശബ്ദം കേള്‍ക്കുന്ന പരിധിയിലുള്, സഹായം ചെയ്യാന്‍ അല്ലാഹു ഏര്‍പ്പെടുത്തിയ  മലക്കോ,  ജിന്നോ, അല്ലെങ്കില്‍ നമുക്കറിയാത്ത  മറ്റേതെങ്കിലും  സ്രിഷ്ടികളോ ആണ് 'ഇബാദല്ലാഹ്' എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് എന്നും, അത്  കാര്യകാരണ  ബന്ധങ്ങള്‍ക്കതീതമല്ല എന്നും, അഹ്ലുസ്സുന്നയുടെ ധാരാളം പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.  ഹദീസ് സ്വഹീഹാണ് എന്ന നിലക്ക്  അമല്‍  ചെയ്ത  ഇമാമീങ്ങളൊന്നും തന്നെ ശിര്‍ക്ക് ചെയ്തവരോ ശിര്‍ക്ക് മനസ്സിലാക്കാത്തവരോ അല്ല. ആ  ഹദീസ് സ്വഹീഹ് ആണെന്ന നിലക്കാണ് അവര്‍ അമല്‍ ചെയ്തത്. 

ആശയത്തില്‍ ശിര്‍ക്കില്ല എന്നത് കൊണ്ട് അമല്‍ ചെയ്യല്‍  അനുവദനീയമാകുന്നില്ല. അത് ദുര്‍ബലമാണ് എന്ന് ബോധ്യപ്പെട്ടത് കൊണ്ട് നമുക്ക് ആ ഹദീസ് അനുസരിച്ച് അമല്‍ ചെയ്യാവതല്ല.  അഹ്ലുസ്സുന്നയുടെ മുന്‍കാല ഇമാമീങ്ങളില്‍ പ്രധാനിയായ അബ്ദുല്ലാഹിബ്നുല്‍ മുബാറക്(റ) ഈ ഹദീസിന്റെ സനദില്‍ ന്യൂനത ഉള്ളത് കൊണ്ട് അമല്‍ ചെയ്തില്ല എന്നും. സനദില്‍ ന്യൂനത ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹം അതനുസരിച്ച് പ്രവര്‍ത്തിക്കുമായിരുന്നുവെന്നും  സ്ഥിരപ്പെട്ടിട്ടുണ്ട്. ഹദീസിന്റെ മത്'നില്‍ ശിര്‍ക്കുണ്ട് എന്ന് അദ്ദേഹം മനസ്സിലാക്കിയില്ല എന്നര്‍ത്ഥം...  ഈ ഹദീസ് ദുര്‍ബലമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ഈ ഹദീസ് കൊണ്ട് ഇമാം ഇബ്നു മുബാറക് അമല്‍ ചെയ്യാതിരുന്നത് പോലെ നമുക്കും അമല്‍ ചെയ്യാന്‍ പാടില്ല..

മറ്റൊരു വിഷയം ജിന്നുകളെ ഉപയോഗപ്പെടുത്തുന്നതാണ്:
സാധാരണയായി സൃഷ്ടികള്‍ പരസ്പരം ഇടപഴകാറുള്ള ഭൌതികപരമായ വിഷയങ്ങളില്‍ ജിന്നിനെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ഒരുപാട് കാലം മുന്‍പുള്ളതാണ്.  പലപ്പോഴും യാ ഇബാദല്ലാഹ് എന്ന ഹദീസുമായി ബന്ധപ്പെട്ടല്ല പണ്ഡിതന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്യാറുള്ളത്. ജിന്നുകളെ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുക എന്നത് അനുവദനീയമാണോ നിഷിദ്ധമാണോ എന്ന ഒരു ചര്‍ച്ച വളരെക്കാലം മുന്പ് തന്നെ പണ്ഡിതന്മാര്‍ക്കിടയിലുണ്ട്. ബാധയേറ്റ ആളെ ചികിത്സിക്കുന്ന സമയത്ത് ജിന്നുകളെ ഉപയോഗപ്പെടുത്തുക എന്നതുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ പണ്ഡിതന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളത്. മനുഷ്യന്‍ വഴിപിഴച്ചു പോകാനും ശിര്‍ക്കിലേക്ക് പോകാനും വഴി വെക്കും എന്നുള്ളത് കൊണ്ടുതന്നെ  ജിന്നുകളുമായി ഏത് രൂപത്തില്‍ ഇടപഴകുന്നതും നിഷിദ്ധമാണ്. അത് ചെയ്യരുത്. ഇപ്രകാരം പറഞ്ഞു കൊണ്ട് ഒരു അനാവശ്യ ചര്‍ച്ചക്ക് ഇട നല്‍കാതെ പണ്ഡിതന്മാര്‍ ആ വിഷയം അടച്ചു പൂട്ടുകയാണ് ചെയ്തത്.  ഇതാണ് ഈ വിഷയത്തിലുള്ള ഏറ്റവും നല്ല അഭിപ്രായവും സൂക്ഷ്മതക്ക് ഏറ്റവും അനുയോജ്യമായതും.

ചെയ്യരുത്, നിഷിദ്ധമാണ്  എന്ന് പറഞ്ഞ ഒരു സംഗതിയില്‍ പിന്നെ അനാവശ്യ ചര്‍ച്ചയിലേക്ക് പോകേണ്ടതില്ല. പണ്ഡിതന്മാരാരും അത്തരം ഒരു ചര്‍ച്ചയിലേക്ക് പോയിട്ടുമില്ല. പണ്ഡിതന്മാര്‍ അവസാനിപ്പിച്ച ആ പരിധിയില്‍ നമ്മളും അവസാനിപ്പിച്ചാല്‍ പിന്നെ ഒരു ഭിന്നതയും കക്ഷിത്വവും ഉണ്ടാകില്ല.

(
ജിന്നുകളുമായി എല്ലാ തരത്തിലുള്ള ഇടപെടലുകളും എന്തുകൊണ്ട് നിഷിദ്ധമാകുന്നു എന്ന് മനസ്സിലാക്കാന്‍  താഴെയുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക)
1-ജിന്നുകളും മനുഷ്യനും തമ്മിലുള്ള ഇടപെടലുകള്‍ എന്തുകൊണ്ട് നിഷിദ്ധമാകുന്നു-  അല്‍ബാനി (റ) നല്‍കിയ വിശദീകരണം.
2- ഹാദിരും ഖാദിരും ആണെങ്കില്‍ പിന്നെ എങ്ങനെ  വസീല ഇല  ശിര്‍ക്കും ഹറാമുമാകും.

 ജിന്നും മനുഷ്യനും പരസ്പരം ഇടപെടുന്നത് വിവിധ തരത്തിലുണ്ട്. അതില്‍ ശിര്‍ക്കാകുന്നവയും ശിര്‍ക്കിലേക്ക് എത്തിക്കുന്നവയും ഉണ്ട്. ഇത് ആ വിഷയം ചര്‍ച്ച ചെയ്ത പണ്ഡിതന്മാരെല്ലാം പറഞ്ഞിട്ടുള്ളതാണ്. അല്ലാഹുവിന്റെ റുബൂബിയത്തിലോ, ഉലൂഹിയത്തിലോ, അസ്മാഉ വ സ്വിഫാത്തിലോ പങ്കു ചെര്‍ക്കപ്പെടുന്നുവെങ്കില്‍ അതില്‍ ശിര്‍ക്ക് വരുന്നു. പങ്കുചേര്‍ക്കപ്പെടുന്നില്ല എങ്കില്‍ ശിര്‍ക്ക് വരുകയില്ല.  എല്ലാം നിഷിദ്ധമാണ് എന്ന് പറഞ്ഞിരിക്കെ പിന്നെ ഏതാണ് ശിര്‍ക്കാവുന്നത് ഏതാണ് ശിര്‍ക്കാവാത്തത് എന്നൊക്കെ ഗവേഷണം നടത്തി അനാവശ്യമായ ആശയക്കുഴപ്പങ്ങളിലേക്ക്  പോകേണ്ടതില്ല. അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഫിത്നകള്‍ക്ക് മാത്രമേ  ഉപകരിക്കൂ.

എപ്പോഴാണ് ഒരു കാര്യം ശിര്‍ക്കാവുന്നത് എപ്പോഴാണ് ശിര്‍ക്കിലേക്കുള്ള വസീല ആകുന്നത് എന്നെല്ലാം ഷെയ്ഖ്‌ അല്‍ബാനി(റ), ഷെയ്ഖ്‌ സ്വാലിഹ് ആലു ഷെയ്ഖ്‌,  ഷെയ്ഖ്‌ സ്വാലിഹ് അല്‍ ഫൌസാന്‍ തുടങ്ങിയ പല പണ്ഡിതന്മാരും കൃത്യമായി വിശദീകരിട്ടുമുണ്ട്. വിശദമായി പഠിക്കാന്‍ ആഗ്രഹിക്കുന്ന മതവിദ്യാര്‍ഥികള്‍ക്ക് അത്തരം പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിലേക്ക് മടങ്ങാവുന്നതാണ്.  വിഭാഗീയതയും കക്ഷിത്വവുമില്ലാതെ നല്ല മനസ്സോടു കൂടി വിഷയം പഠിക്കുക. മനസ്സിലാക്കുക.‍  ഞാന് സൂചിപ്പിച്ച  പോലെ നിഷിദ്ധമാണ്, അത് ചെയ്യരുത് എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന ഒരു വിഷയത്തില്‍ അനാവശ്യമായ ചര്‍ച്ചകള്‍ നടത്തി വിഭാഗീയത സൃഷ്ടിക്കേണ്ടതില്ല.

عن أبي أمامة -رضي الله عنه- أن رسول الله -صلى الله عليه وسلم- قال
أنا زعيم ببيت في ربض الجنة لمن ترك المراء وإن كان محقا، وببيت في وسط الجنة لمن ترك الكذب وإن كان مازحاً، وببيت في أعلى الجنة لمن حسَّن خُلُقَه  
رواه أبو داود، رقم الحديث: (4800) حسنه الالبانى .
അബീ ഉമാമയില്‍ നിന്നും നിവേദനം: പ്രവാചകന്‍(സ) പറഞ്ഞു: "തന്റെ ഭാഗത്താണ് ശരി എങ്കില്‍ പോലും അനാവശ്യ തര്‍ക്കങ്ങള്‍ ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്റെ താഴ്ഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു. തമാശക്ക് വേണ്ടിയായാല്‍ പോലും കളവു പറയാത്തവന് സ്വര്‍ഗ്ഗത്തിന്റെ മധ്യഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു. തന്റെ സ്വഭാവത്തെ നന്നാക്കുന്നവന് സ്വര്‍ഗത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു " [അബൂദാവൂദ്:4800 /അല്‍ബാനി: ഹദീസ് ഹസന്‍].  

 മതത്തിന്റെ കാര്യത്തില്‍ വ്യക്തികളെയോ, കുടുംബ ബന്ധത്തെയോ, മാതാ പിതാക്കളെയോ, സംഘടനയെയോ, സൌഹൃദത്തെയോ ഒന്നും പരിഗണിച്ചല്ല നാം നിലപാടെടുക്കേണ്ടത്.  നന്മകള്‍ പ്രവര്‍ത്തിച്ച്, തിന്മകളില്‍ നിന്നും അകന്നു നിന്ന് നമ്മുടെ പരലോക രക്ഷക്ക് വേണ്ടി നമ്മളോരോരുത്തരും പ്രവര്‍ത്തിച്ചു കൊള്ളുക. ലോക രക്ഷിതാവിന്റെ അധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്ത്തുക. പ്രബോധന മര്യാദകള്‍ പാലിച്ചു കൊണ്ട് മറ്റുള്ളവരിലേക്ക് എത്തിക്കുക. അത് മാത്രമേ നമുക്ക് നാളെ ഉപകാരപ്പെടുകയുള്ളൂ... സത്യം സത്യമായി മനസ്സിലാക്കാനും അത് പിന്പറ്റാനും, തിന്മയെ തിന്മയായി മനസ്സിലാക്കാനും അതില്‍ നിന്നകന്നു നില്‍ക്കാനും സാധിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ..  നമ്മില്‍ നിന്ന് വന്നു പോയിട്ടുള്ള അപാകതകളും തെറ്റുകളും സന്മനസ്സോടെ തിരുത്താനും. തര്‍ക്കങ്ങളും ആരോപണ പ്രത്യാരോപണങ്ങളും അവസാനിപ്പിച്ചു ഐക്യത്തോടെ ആദര്‍ശത്തിനു വേണ്ടി നിലകൊള്ളാനും സര്‍വശക്തന്‍ തുണക്കട്ടെ....

Friday, January 4, 2013

സലാം പറയുന്നതുമായി ബന്ധപെട്ട ചില ഹദീസുകള്‍




അബ്ദുല്ല(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: മനുഷ്യരേ! നിങ്ങള്‍ സലാം പരത്തുകയും ആഹാരം നല്‍കുകയും ചാര്‍ച്ചയെ ചേര്‍ക്കുകയും ജനങ്ങള്‍ നിദ്രയിലാണ്ടിരിക്കുമ്പോള്‍ നമസ്കരിക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍ സുരക്ഷിതരായി നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. (തിര്‍മിദി)

 അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) എന്നോട് പറഞ്ഞു: പ്രിയ മകനേ! കുടുംബക്കാരുടെ അടുത്ത് നീ ചെല്ലുമ്പോള്‍ അവരോട് സലാം പറയൂ. നിനക്കും വീട്ടുകാര്‍ക്കും അഭിവൃദ്ധിക്ക് കാരണമാണത്. (തിര്‍മിദി)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നിശ്ചയം റസൂല്‍(സ) അരുളി: ജൂത-കൃസ്ത്യാനികളോട് നിങ്ങള്‍ സലാം പറയരുത്. വഴിയില്‍വെച്ച് അവരാരെയെങ്കിലും കണ്ടു മുട്ടിയാല്‍ ഇടുങ്ങിയ ഭാഗത്ത് അവരെ കൊണ്ടാക്കണം. (മുസ്ലിം)

 അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: നിങ്ങളാരെങ്കിലും ഏതെങ്കിലും സദസ്സിലെത്തിച്ചേരുമ്പോഴും അവിടെനിന്ന് എഴുന്നേറ്റുപോകുമ്പോഴും സലാം പറയണം. എന്നാല്‍ ആദ്യത്തേത് അവസാനത്തേതിനേക്കാള്‍ കടമപ്പെട്ടതല്ല. (അബൂദാവൂദ്, തിര്‍മിദി) (ആദ്യത്തേതും രണ്ടാമത്തേതും തുല്യപ്രതിഫലമുള്ളതാണ്)


അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: നിങ്ങള്‍ സത്യവിശ്വാസികളാകാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹമില്ലാതെ സത്യവിശ്വാസികളാവുകയില്ല. പരസ്പരം സ്നേഹമുണ്ടാകുന്ന കാര്യം ഞാന്‍ നിങ്ങളെ അറിയിക്കട്ടെയോ ? നിങ്ങള്‍ക്കിടയില്‍ സലാം പരത്തലാണ്. (മുസ്ലിം)

മിഖ്ദാദ്(റ) സുദീര്‍ഘമായ ഹദീസിലൂടെ നിവേദനം ചെയ്യുന്നു: പാലിന്റെ ഓഹരി ഞങ്ങള്‍ നബി(സ) ക്ക് എടുത്തുവച്ചിരുന്നു. അവിടുന്ന് രാത്രി കടന്നുവരുമ്പോള്‍ ഉണര്‍ന്നിട്ടുള്ളവരെ ഉണര്‍ത്താതെയുമാണ് സലാം പറയാറ്. അങ്ങനെ ഒരിക്കല്‍ നബി(സ) വന്നപ്പോള്‍ സലാം പറയാറുള്ളതുപോലെ (ഉറങ്ങുന്നവരെ ഉണര്‍ത്താതെ) സലാം പറഞ്ഞുകൊണ്ടാണ് പ്രവേശിച്ചത്. (മുസ്ലിം)

ഇംറാനി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഒരാള്‍ നബി(സ) യുടെ സവിധത്തില്‍ വന്ന് അസ്സലാമു അലൈക്കും എന്നുപറഞ്ഞു. അയാള്‍ക്കു സലാം മടക്കിക്കൊണ്ട് അവിടുന്ന് അവിടെയിരുന്ന് പറഞ്ഞു: പ്രതിഫലം പത്ത്. പിന്നീട് വേറൊരാള്‍ വന്ന് അസ്സലാമു അലൈക്കും വറഹ്മ ത്തുല്ലാഹി എന്നു സലാം പറഞ്ഞപ്പോള്‍ അവിടുന്ന് സലാം മടക്കിയിട്ടുപറഞ്ഞു: പ്രതിഫലം ഇതുപത്. മൂന്നാമത് വേറൊരാള്‍ വന്ന് അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു എന്നു സലാം പറഞ്ഞപ്പോള്‍ അവിടുന്ന് സലാം മടക്കി ഒരിടത്തിരുന്ന് പറഞ്ഞു: പ്രതിഫലം മുപ്പത്. (അബൂദാവൂദ്, തിര്‍മിദി) (സലാം, റഹ്മത്ത്, ബക്കര്‍ത്ത് ഇവകളോരോന്നും ഓരോ ഹസനത്താണ്. ഓരോ ഹസനത്തിനും ചുരുങ്ങിയത് പത്ത് പ്രതിഫലം ലഭിക്കും)

അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ജനങ്ങളില്‍ വെച്ച് അല്ലാഹുവിനോട് ഏറ്റവും അടുത്തവന്‍ അവരോട് സലാം തുടങ്ങുന്നവനാണ്. (അബൂദാവൂദ്, തിര്‍മിദി)

അബൂജുറയ്യി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍(സ) യുടെ അടുത്തുചെന്ന് ഞാന്‍ പറഞ്ഞു: പ്രവാചകരേ! അലൈക്കസ്സലാം. നബി(സ) പറഞ്ഞു: അലൈക്കസ്സലാം എന്ന് നീ പറയരുത്. അലൈക്കസ്സലാം എന്നത് മരണപ്പെട്ടവരോടുള്ള അഭിവാദ്യമാണ്. (അബൂദാവൂദ്, തിര്‍മിദി)

അബൂഹുറൈറ(റ)ല്‍ നിന്ന് നിവേദനം: നബി(സ) അരുളി: നിങ്ങളാരെങ്കിലും കൂട്ടുകാരനെ കണ്ടുമുട്ടിയാല്‍ അവനോട് സലാം പറഞ്ഞുകൊള്ളട്ടെ! അവര്‍ക്കിടയില്‍ വൃക്ഷമോ മതിലോ കല്ലോ മറയിട്ടതിനുശേഷം വീണ്ടും കണ്ടുമുട്ടിയാലും സലാം പറയണം. (അബൂദാവൂദ്)

അസ്മാഉ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ഒരിക്കല്‍ മസ്ജിദുന്നബവിയിലൂടെ നടന്നുപോയി. ഒരുകൂട്ടം സ്ത്രീകള്‍ അവിടെയിരിപ്പുണ്ടായിരുന്നു. നബി(സ) അവരോട് സലാം പറഞ്ഞത് കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ടായിരുന്നു. (തിര്‍മിദി) (ആംഗ്യം കാണിക്കുകയും സലാം പറയുകയും ചെയ്തു)

Wednesday, January 2, 2013

ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബിനും ശിഷ്യര്‍ക്കും തിരിയാതെ പോയ തൌഹീദ് ...


ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബിനും ശിഷ്യര്‍ക്കും തിരിയാതെ പോയ തൌഹീദ് ...

ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹാബിന്റെയും അദ്ധേഹത്തിന്റെ ശിഷ്യന്മാരുടെയും മസാഇലുകള്‍ ക്രോഡീകരിക്കപ്പെട്ട 'അല്‍ ജവാഹിറുല്‍ മുദിയ' എന്ന ഗ്രന്ഥത്തില്‍ നിന്നും തര്‍ക്കത്തിലിരിക്കുന്ന ഹദീസുമായി ബന്ധപ്പെട്ടു വന്ന വിശദീകരണം കാണുക.. വൈകാതെ തന്നെ ശിര്‍ക്കാരോപകര്‍ ഇമാം മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹാബിനെയും ശിഷ്യന്‍ മാരെയും ബഹിഷ്കരിക്കുമോ എന്നറിഞ്ഞുകൂട. ഈ ഹദീസുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയിലെ അഞ്ചാമത്തെ ഖണ്ഡനം ഉള്‍പ്പെടുത്താതെ അതിനു മുന്പ് പറഞ്ഞ നാല് ഖണ്ഡനങ്ങള്‍ മാത്രമാണ് ശിര്‍ക്കാരോപകര്‍ പ്രചരിപ്പിക്കുന്നത്. അത് കൊണ്ട് ശ്രദ്ധയോടെ വായിക്കുക.
'അല്‍ ജവാഹിറുല്‍ മുദിയ ലി ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ്' എന്ന ഗ്രന്ഥത്തില്‍ നിന്ന്:
الوجه الرابع : إن هذا الحديث لا يصح عن النبي صلى الله عليه وسلم، فإن من رواته معروف بن حسان وهو منكر الحديث قاله ابن عدي
الوجه الخامس أن يقال : إن صح الحديث فلا دليل فيه على دعاء الميت والغائب، فإن الحديث ورد في أذكار السفر ، ومعناه أن الإنسان إذا انفلت دابته وعجز عنها فقد جعل الله عبادا من عباده الصالحين من صالحي الجن أو الملائكة أو ممن لا يعلم من جنده سواه ( وما يعلم جنود ربك إلا هو ) فأخبر النبي صلى الله عليه وسلم أن لله عبادا قد وكلهم بهذا الأمر ، فإذا انفلتت الدابة ونادى صاحبها بما أمره به النبي صلى الله عليه وسلم في هذا الحديث حبسوا عليه دابته فإن هؤلاء عباد الله أحياء ، وقد جعل الله لهم قدرة على ذلك كما جعل للإنس فهو ينادي من يسمع ويعين بنفسه كما ينادي أصحابه الذين معه من الإنس ، فأين هذا من الاستعانة بأهل القبور ، بل هذا من جنس ما يجوز طلبه من الأحياء ، فإن الإنسان يجوز له أن يسأله المخلوق من الأحياء ما يقدر عليه
(كتاب الجواهر المضية - لمجدد الدعوة النجدية، شيخ الإسلام، علم الهداة الأعلام، الشيخ محمد بن عبد الوهاب )

വിവര്‍ത്തനം :  " ഖണ്ഡനം 4ഈ ഹദീസ് നബി(സ)യില്‍ നിന്നും സ്വഹീഹായി വന്നിട്ടില്ല. ആ ഹദീസിന്‍റെ റിപ്പോര്‍ട്ടകന്മാരില്‍ മഅറൂഫ് ബ്നു ഹസ്സാന്‍ എന്ന വ്യക്തിയുണ്ട് അയാളുടെ ഹദീസ് സ്വീകാര്യ യോഗ്യമല്ല എന്ന് ഇബ്നു അദിയ്യ് പറഞ്ഞിട്ടുണ്ട് ."
 " ഖണ്ഡനം 5: ഇനി സ്വഹീഹാണെങ്കില്‍ തന്നെ അതില്‍ മരിച്ചവരെയോ ഹാജരില്ലാതവരെയോ വിളിച്ചു തേടാന്‍ തെളിവില്ല. യാത്രാ സമയത്തുള്ള ദിക് റുകളുടെ കൂട്ടത്തിലാണ് ആ ഹദീസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇനി അതിന്‍റെ അര്‍ഥം ഇപ്രകാരമാണ് ഒരു മനുഷ്യന് തന്‍റെ വാഹന മൃഗം ഓടിപ്പോകുകയും അതിനെ തടഞ്ഞു വെക്കാന്‍ അയാള്‍ നിസ്സഹായകനാവുകയും ചെയ്‌താല്‍ അല്ലാഹു തന്റെ സ്വാലിഹീങ്ങളായ അടിമകളില്‍ ചില അടിമകളെ അഥവാ സ്വാലിഹീങ്ങളായ ജിന്നുകളില്‍പെട്ടവരായിരിക്കും .. അല്ലെങ്കില്‍ മലക്കുകളില്‍ പെട്ടവരായിരിക്കും.. അല്ലെങ്കില്‍ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമറിയാത്ത അവന്‍റെ സൈന്യമോ ആയിരിക്കാം ( "നിന്റെ രക്ഷിതാവിന്റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല" [ സൂറത്തു മുദ്ദഥിര്‍ - 31] ) ആ നിലക്ക് അല്ലാഹു ആ ദൌത്യമേല്‍പിച്ച ചില അടിമകള്‍ അല്ലാഹുവിനുണ്ട് എന്ന് പ്രവാചകന്‍ അറിയിച്ചു തന്നു എന്നാണ് വരിക. അപ്രകാരം തന്റെ വാഹനമായ മൃഗം ഓടിപ്പോകുന്ന സമയത്ത് അതിന്റെ ഉടമസ്ഥന്‍ പ്രവാചകന്‍ പറഞ്ഞ രൂപത്തില്‍ വിളിച്ചു പറയുകയാണെങ്കില്‍ അവര്‍ അവനു വേണ്ടി ആ വാഹനത്തെ തടഞ്ഞു നിര്‍ത്തും എന്നേ അതിനര്‍ത്ഥം വരൂ.. അവരാകട്ടെ അല്ലാഹുവിന്റെ ജീവിച്ചിരിക്കുന്ന അടിമകളാണ്. മനുഷ്യര്‍ക്ക്‌ നല്‍കിയിട്ടുള്ളതു പോലെ അവര്‍ക്കും അല്ലാഹു കഴിവ് നല്‍കിയിട്ടുണ്ട്. അത് കൊണ്ട് തന്റെ കൂടെയുള്ള മറ്റു മനുഷ്യരെ വിളിക്കുന്നത്‌ പോലെ തന്റെ വിളി കേള്‍ക്കുകയും സഹായിക്കാന്‍ സാധിക്കുകയും ചെയ്യുന്നവരെയാണ് അയാള്‍ വിളിക്കുന്നത്. ഖബറാളികളോട് തേടുന്നതും ഇതും എവിടെ കിടക്കുന്നു. ജീവിച്ചിരിക്കുന്ന ഒരു സൃഷ്ടിയോട് അതിനു കഴിവ് നല്‍കപ്പെട്ട വിഷയത്തില്‍ മനുഷ്യര്‍ ചോദിക്കാറില്ലേ. അപ്രകാരം   ജീവിച്ചിരിക്കുന്ന ഒരു സ്രിഷ്ടിയോട് അതിനു കഴിവുള്ള ഒരു കാര്യം ചോദിക്കുന്നതിലേ ഇത് പെടൂ."[ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബിന്‍റെ യും അദ്ധേഹത്തിന്റെ ശിഷ്യന്മാരുടെയും മസാഇലുകള്‍ ക്രോഡീകരിക്കപ്പെട്ട 'അല്‍ ജവാഹിറുല്‍ മുദിയ' എന്ന ഗ്രന്ഥത്തില്‍ നിന്നും. പേജ് 621]
ഈ ഹദീസ് ഉപയോഗിച്ച് ശിര്‍ക്കന്‍ ഇസ്തിഗാസക്ക് തെളിവ് പിടിക്കുന്ന സൂഫികള്‍ക്കുള്ള ഖണ്ഡനമാണ് ഇത്. ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബിന്റെ ശിഷ്യന്മാരില്‍ പ്രധാനിയായ ശൈഖ്‌ ഹമദ് ബിന്‍ നാസ്വിര്‍ ആല് മഅമര്‍ ആണ് ഇത് രേഖപ്പെടുത്തിയത് എന്നത് കൊണ്ട് ഈ ഖണ്ഡനത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നില്ല. ഇതിലെ അഞ്ചാം ഖണ്ഡനം ഉള്‍പ്പെടുത്താതെ നാല് വരെയുള്ള ഖണ്ഡനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് പലര്‍ക്കും ശിര്‍ക്കാരോപകര്‍ ഇത് നല്‍കിയത്. അവര്‍ നല്‍കിയ ഓരോ തെളിവുകളുടെ സ്ഥിതിയും ഇതു തന്നെയാണ്. പാവം ജനങ്ങള്‍ ഇതൊന്നുമറിയുന്നില്ലല്ലോ. തങ്ങളുടെ വാദം സ്ഥാപിക്കാന്‍ ഇനിയും പല കൈക്രിയകളും അവര്‍ക്ക് നടത്തേണ്ടി വരും . ...

ഷെയ്ഖ്‌ ഇബ്ന്‍ ബാസ്, ഇബ്നു ഉസൈമീന്‍, ഇബ്നു തൈമിയ, മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ്......... തുടങ്ങി ശിര്‍ക്കാരോപകരുടെ വാദപ്രകാരം ബഹിഷ്കരിക്കപ്പെടേണ്ട പണ്ഡിതന്മാരുടെ പേരുകള്‍ ഇനിയുമെത്ര... അതാണല്ലോ ഈ തര്‍ക്കത്തിന്റെ മറവില്‍ ഒളിച്ചിരിക്കുന്ന ചിലരുടെ ആവശ്യവും ...

ويمكرون ويمكر الله والله خير الماكرين
"അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍"-(അന്‍ഫാല്‍-30)


ഈ വിഷയത്തിലെ മറ്റു ലേഖനങ്ങള്‍ : 

1- ഹാദിറും ഖാദിറും ആണെങ്കില്‍ എങ്ങനെ വസീലതുന്‍ ഇല ശിര്‍ക്കായി. ?! കുറച്ചു ദിവസങ്ങളായി കേള്‍ക്കുന്ന ഒരു ചോദ്യം ..

2- ലിജ്നയുടെ ഫത്'വകള്‍ പരിശോധിക്കുമ്പോള്‍ , ആ വിഷയത്തില്‍ അവര്‍ പറഞ്ഞ മറ്റു ഫത്'വകളും പരിശോധിക്കേണ്ടതില്ലേ ?!

3- ജിന്നുകളും മനുഷ്യരുമായുള്ള ബന്ധം ഷെയ്ഖ് അൽബാനി(റ)യുടെ വീക്ഷണത്തില്‍

Tuesday, January 1, 2013

നവോത്ഥാനം:നബി(സ) നിന്ന് തുടങ്ങുന്ന നാള്‍ വഴി..ജനാബ് ഹുസൈന്‍ സലഫി മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണം

നവോത്ഥാനം:നബി(സ) നിന്ന് തുടങ്ങുന്ന നാള്‍ വഴി..ജനാബ് ഹുസൈന്‍ സലഫി മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണം