അനസ് മുസ്ലിയാരോട് 25 ചോദ്യങ്ങള്‍
അനസ് മുസ്ലിയാരോട് 25 ചോദ്യങ്ങള്‍
1.
ബാക്ടീറിയ, വൈറസ് എന്നിവ പോലെ ജിന്നും ഒരു രോഗക കാരണമാണെന്ന് എന്ന് കെ.
ജ.യു.പറയുന്നു. എന്നാല്‍ ചിലര്‍ ജിന്ന് രോഗമുണ്ടാകുമെന്നു വിശ്വസിക്കല്‍
അന്ധവിശ്വാസമാണെന്ന് പ്രചരിപ്പിക്കുന്നു. ഇതിനെ ഒളിഞ്ഞും തെളിഞ്ഞും ജില്ലാ
സെക്രട്ടറി സ്ഥാനത്തിരിക്കുന്നവരും ചില ബാക്കവിമാരും പിന്തുണക്കുന്നു.
ഇതില്‍ ഏതിനെയാണ് മുസ്ലിയാര്‍ പൊളിച്ചെഴുതുന്നത്.
2.
ജിന്ന് രോഗമുണ്ടാക്കുകയാണ് അതിന് എങ്ങനെ തിരിച്ചറിയാം . തിരിച്ചറിയാനോ
നിഗമനത്തിലെത്താനോ നമുക്ക് സാധിക്കുമോ? ജിന്ന് ബാധിച്ച ഒരാള്‍ക്ക് റുഖ്യ
ശറഇയ്യ ആണ് ചികിത്സ എന്ന് കെ.ജെ.യു. പറയുന്നു. നിഗമനത്തില്‍ പോലും
എത്താനാവാത്ത ഒന്നിനെ എങ്ങനെ ചികിത്സിക്കും? ഇസ്ലാമില്‍ മുറിവൈദ്യമുണ്ടോ ?
3.
നിഗമ നത്തിലെത്തുകയും അതിനെ ഇസ്ലാമികമായി അനുവധിക്കപെട്ട മാര്‍ഗത്തിലൂടെ
ചികിത്സിക്കുക എന്നത് നബി(സ) മാത്രം സാധ്യമായ ഒന്നാണെങ്കില്‍
ഇതനുവര്‍ത്തിച്ച സ്വഹാ ത്തിന്റെ ഇസ്ലാമിക വിധിയെന്ത്?
4.
മാരണ മോ പിശാച് ബാധയോ ഉണ്ട് എന്ന് തോന്നുന്ന സന്ദര്‍ഭത്തില്‍ റുഖ്യ
നടത്തുന്നതിന് വിരോധമില്ലെന്ന് പറഞ്ഞ കെ.എം. മൌലവി അന്ധവിശ്വാസത്തിന്റെ
പ്രചാരകനോ? (കെ.എം. മൌലവിയുടെ ഫത്വകള്‍)
5.
പ്രമുഖ വാഗ്മിയും ബഹുമതപണ്ഡിത ന നുമായ ഡോ. സാക്കിര്‍ നായ്ക്, ജിന്ന്
രോഗമുണ്ടാക്കുമെന്നു പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടതാണെന്നും നമുക്ക്
നിഗമനത്തില്‍ എത്തുകയും പ്രമാണ ദ്ധമായി ചികിത്സിക്കുകയും ചെയ്യാമെന്ന്
പറയുന്നു. ഇദ്ദേഹമായിരുന്നു 1996 ല്‍ എം.എസ്.എം. സമ്മേളനത്തിലെ മുഖ്യാതിഥി.
ഇദ്ദേഹം മുഅ്ജിസത്ത് നിഷേധിയായ ജിന്ന് വാദിയോ? എങ്കില്‍ പിളര്‍പ്പിന്
മുമ്പ് എങ്ങനെ ഇദ്ദേഹം സമ്മേളനത്തില്‍ മുഖ്യാതിഥിയായി. അതോ, ഇസ്ലാം മതം ഈ
മുസ്ലിയാര്‍ക്കും മറ്റു ചില സുല്ലമിമാര്‍ക്കും മാത്രമാണോ മനസ്സിലായത്.
6.
പിലാത്തറ സമ്മേളനത്തിലെ മുഖ്യാധിതി , ഡോ. ബിലാല്‍ ഫിലിപ്സ്, മനുഷ്യന്റെ
യഥാര്‍ത്ഥ ശത്രു എന്ന ലേഖനം എഴുതിയ ഡോ. ഉസ്മാന്‍ സാഹിബ് , അതിന് അവതാരിക
എഴുതിയ എന്‍.വി.അബ്ദുസ്സലാം മൌലവി, സല്സബീലിന്റെ താളുകളില്‍ അത്
പ്രസിദ്ധീകരിച്ച കെ. ഉമര്‍ മൌലവി, തുടര്‍ലേഖനമെഴുതിയ എ. എ. ഹമീദ് കൊച്ചി
തുടങ്ങി ഇസ്ലാഹീ കേരളത്തിന് ദിശാബോധം നല്‍കിയ പണ്ഡിതര്‍
ജിന്നൂരികളായിരുന്നോ? അതോ പ്രമാണ ദ്ധമായി മനസ്സിലാക്കിയതെന്തോ അത് നേരെ
ചൊവ്വെ പറഞ്ഞ പ്രബോധകരോ? വിമര്‍ശിക്കും മുമ്പ് ഒന്ന് തിരിഞ്ഞുനോക്കിക്കൂടെ?
7.
കെ ജെ യു വിന്റെ പേരില്‍ മൂവര്‍ സംഘത്തിന്റെ മേല്‍നോട്ടതിലിറങ്ങിയ
പുസ്തകത്തില്‍ , രോഗിക്ക് നേരിട്ടാണ് ഖുര്‍ആന്‍ ഓതി കൊടുക്കേണ്ടത് എന്ന്
പറയുന്നു. തിരിച്ചറിയാന്‍ കഴിയാത്ത ഒന്നിന് എങ്ങനെയാണ് നേരിട്ട് റുഖ്യ
ചെയ്തുകൊടുക്കല്‍.
8.
ഇനി സാക്ഷാല്‍ അനസ് മുസ്ലിയാര്‍ തന്നെ ഡോ. സുബൈറുമായി ചേര്‍ന്ന് സ്വന്തം
കുടും ത്തിലെ ഒരു രോഗിയെ ചികിത്സിച്ചത് എങ്ങനെ? എം ബി ബി യെസ്സുകാരനെ
കാണാനായിരുന്നെങ്കില്‍ ആ രോഗിയുടെ രോഗമെന്തായിരുന്നു? എന്തിനാണ് പ്രമുഖ
ഡോക്ടര്‍മാര്‍ നാട്ടിലേറെയുണ്ടായിട്ടും ഡോ. സുബൈര്‍ തന്നെ വേണമെന്ന്
തീരുമാനിച്ചത്? സാധാരണ അലോപ്പതി ഡോക്ടറെ കാണിക്കേണ്ട വിഷയമല്ല ഇത് എന്ന്
താങ്കള്‍ക്കെങ്ങനെ മനസ്സലായി. ഖുര്‍ആനോതി ചികിത്സിക്കേണ്ട എന്തു രോഗമാണ്
താങ്കള്‍ തിരിച്ചറിഞ്ഞത്? താങ്കള്‍ക്ക് വഹിയ് ഉണ്ടായിരുന്നോ ? താങ്കള്‍ക്ക്
ഖുര്‍ആന്‍ ഓതാനറിയില്ലേ? ഡോ. സുബൈര്‍ വന്നിട്ട് ഏത് അലോപ്പതി മരുന്നാണ്
കുറിച്ചു തന്നത്? മുസ്ലിയാരേ, പൊളിച്ചെഴുതാന്‍ ഇങ്ങനെ ഒരുപാടുണ്ട്.
തല്‍ക്കാലം ഇത്രമാത്രം.
9.
കണ്ണേറില്‍ യാഥാര്‍ത്ഥ്യമുണ്ടെന്നു സൂറത്തുല്‍ ഫലഖിന്റെ വ്യാഖ്യാന ത്ത
ില്‍ അമാനി മൌലവി പറയുന്നു. ഇത് സത്യമാണെങ്കില്‍ കണ്ണേറിന് ഹദീസില്‍ വന്ന
പ്രതിവിധിയെന്ത്? ഇങ്ങനെയൊന്നില്ലെന്ന് പറയുന്നവന്റെ മതവിധിയെന്ത്?
താങ്കളുടെ കൂടെയുള്ളവരെല്ലാം ഇതംഗീകരിക്കുമോ? അവരെ പൊളിക്കാതിരിക്കാനാണോ
എടവണ്ണയില്‍ ഈ ചോദ്യം വിഴുങ്ങിയത്?
10.
ഇസ്ലാമില്‍ മന്ത്രം തന്നെയില്ലെന്നും മന്ത്രി ക്കാത്തവര്‍ ചോദ്യം
ചെയ്യപെടാതെ സ്വര്‍ഗത്തില്‍ കടക്കുമെന്നും ചില ബാഖവിമാര്‍ തന്റെ ശിഷ്യരോട്
ദുര്‍വ്യാഖ്യാനിച്ച് നടക്കുന്നു. ഇസ്ലാമില്‍ അനുവദനീയമായ മന്ത്രങ്ങള്‍
ഉണ്ട് എന്ന് അമാനി മൌലവി പറയുന്നു. (ഇസ്ലാമിക ജീവിതം) ഇതിലേതാണ്
പൊളിച്ചെഴുതേണ്ടത്? ഈ ബാഖവിയും ഒരു ഫാറൂഖിയും ആണ് പണ്ട്, ഇപ്പോള്‍
സിറാജിലൂടെ മുജാഹിദ് പ്രസ്ഥാനത്തെ വിമര്‍ശിക്കുന്ന ഇരിവേറ്റിയുടെ കൂടെ
പുതിയങ്ങാടിയില്‍ ഒരേ സ്റേജില്‍ പങ്കെടുത്തത്. ഇതൊക്കെ പൊളിച്ചെഴുതിയിട്ട്
പോരെ.....?
11.
സിഹ്റിന് യാഥാര്‍ത്ഥ്യമണ്ടന്നും അതിന് പ്രതിവിധി ഉണ്ടെന്നും കെ ജെ യു
പറയുന്നു .ഇത് അംഗീകരിക്കാത്ത താങ്കളുടെ മുന്നണിയിലെ പ്രമുഖരെ
പൊളിച്ചെറിയേണ്ടേ? സിഹ്റിന്റെ ഹദീസ് നിഷേധികള്‍ക്കെതിരെ പുളിക്കലില്‍
താങ്കള്‍ സംസാരിച്ചതിനെ വിമര്‍ശിച്ചവരില്‍ ചിലര്‍ ഈ പരിപാടിയുടെ
സംഘാടകരിലുണ്ട്. അവരെ എങ്ങനെയാണ് താങ്കള്‍ പൊളിച്ചെറിയുക? അതോ നിഷേധികള്‍
സ്വന്തം കക്ഷികളാകുമ്പോള്‍ വിമര്‍ശിക്കാന്‍ താങ്കള്‍ക്ക് അംന്
(നിര്‍ഭയത്വം) ഇല്ലാതെ പോയോ?
12.
താങ്കളും കായ ക്കാട ിയും കെ ജെ യുവിനു സമര്‍പ്പിച്ച പ്രബന്ധത്തത്തിലെ
വരികളില്‍ പൊളിച്ചെഴുതേണ്ട വല്ലതുമുണ്ടോ ? അതോ മുജാഹിദുകളെ പൊളിക്കാന്‍
2012 ല്‍ ഇറങ്ങിത്തിരിച്ചത് മുതലാണോ ഇങ്ങനെയൊക്കെ തോന്നിത്തുടങ്ങിയത്?
13.
ഹുസൈന്‍ മടവൂരിനെതിരെ അബ്ദുറഹിമാന്‍ സലഫി അറബികള്‍കെഴുതിയ കത്ത്
താങ്കളംഗീകരിക്കുന്നുണ്ടോ ?? (ഗള്‍ഫില്‍ വെച്ച് ഇതൊക്കെ ഞാനംഗീരിക്കുന്നത്
തന്നെയാണ് എന്നാണ് മടവൂര്‍ സാഹിബ് തന്നെ പറഞ്ഞത്)
അംഗീകരിക്കുന്നുണ്ടെങ്കില്‍ അതൊന്ന് വായിച്ച് വിവരിക്കാമോ? അതോ ഇവിടെ
പൊളിക്കുന്നത് ഗള്‍ഫിലെത്തുമ്പോള്‍ ഒരാവാശ്യമായി മാറുന്നോ?
14.
സ്വന്തം കുട്ടിക്ക് പിശാച ില്‍ നിന്ന് ഉപ ദവം ഉണ്ടായി എന്ന് ഹദീസില്‍ വന്ന
ഭാഗം, ആ സ്ത്രീ 'ഒരു നാട്ടുനടപ്പ്' പറഞ്ഞതാണ് എന്ന് അബ്ദുറഹ്മാന്‍ സലഫി
പുളിക്കലില്‍ പ്രസംഗിച്ചിരുന്നു. ഈ വാദം അഹ്ലുസ്സുന്നയുടെ മുന്‍കാല
പണ്ഡിതര്‍ക്കാര്‍ക്കെങ്കിലുമുണ്ടോ ?? ഈ നാട്ടുനടപ്പിന് പ്രവാചന്‍
(സ)നല്‍കിയ ചികിത്സയെന്ത്? നാട്ടു നടപ്പിനും റുഖ്യ ഉണ്ടോ ??
15.
പണ്ട് പുളിക്കളില്‍ മടവൂരികള്‍ (താങ്കളും കോക്കസും ഇപ്പോള്‍ നടത്തുന്ന)
ഇതേ തലക്കെട്ടില്‍ പരിപാടി നടത്തുകയും പ്രമാണങ്ങളെ കൊച്ചാക്കുകയും അതിന്
താങ്കള്‍ തന്നെ മറുപടി പറയുകയും ചെയ്തിരുന്നു. താങ്കളുടെ തൌബയുമായി ഇതിന്
വല്ല ബന്ധവുമുണ്ടോ ?? പൊളിക്കാന്‍ ഇറങ്ങിയവര്‍ക്ക് മുമ്പ് പറഞ്ഞിരുന്നത്
എന്തായാലും ഒരു പ്രശ്നമല്ലല്ലോ?
16.
യാ ഇബാദ ല്ലാ എന്ന ഹദീസിന്റെ മത്നില്‍ ശിര്‍ക്കുണ്ട് എന്ന് പറഞ്ഞ മുന്‍കാല
സലഫീ പണ്ഡിതര്‍ ആരൊക്കെ? (ഇല്ല എന്ന് പറഞ്ഞ ഒരുപാടുപേര്‍ ഉണ്ടെന്നിരിക്കെ )
അല്‍ബാനി പറഞ്ഞു എന്നാണെങ്കില്‍ പദാനുപദം ആ ഇബാറത്ത് അര്‍ത്ഥം പറയാന്‍
തയ്യാറുണ്ടോ ? ? ഈ ഹദീസിന്റെ പരിധിയില്‍ അല്‍ബാനി പറഞ്ഞപോലെ അല്ലാഹു
നിശ്ചയിച്ച മലക്കുകളാണോ ഉദ്ദേശം?
17.
ഈ ഹദീസ് ഉദ്ധരിക്കുകയും അതില്‍ ശിര്‍ക്ക് കാണാതിരിക്കുകയും ചെയ്ത ഇബ്നു
അബ്ബാസ്, അബ്ദുല്ല, ഇമാം അഹ്മദ്, ഹാഫിള് ഇബ്നു ഹജര്‍, ഇമാം നവവി, ഇമാം
ഷൌക്കാനി, ഇബ്നു ബാസ് , ആലുശൈഖ് തുടങ്ങിയവര്‍ ശിര്‍ക്കിന്റെ
പ്രചാരകരായിരുന്നോ? ഒരു അഖീദ വിഷയത്തില്‍ അഹ്ലുസ്സുന്നയുടെ ബഹുഭൂരിപക്ഷം
പണ്ഡിതര്‍ക്കും ഒരേപോലെ തെറ്റ് സംഭവിക്കുമോ? അവര്‍ക്കൊന്നും ശിര്‍ക്കാകുന്ന
ഒരു കാര്യത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലേ? തിരിച്ചറിയാന്‍ കഴിഞ്ഞത് ഈ
മൂവര്‍ സംഘത്തിനും പിന്നണിയാളുകള്‍ക്കും ചില സുല്ലമിമാര്‍ക്കും
മാത്രമോ....?
18.
സുന്നിക ള്‍ക്ക് അവരുടെ ശിര്‍ക്കന്‍ ഇസ്തിഗാസക്ക് ഇതില്‍ വുണ്ടെന്നാണോ
താങ്കളുടെ വാദം? അല്‍ബാനി അടക്കം മുഴുവന്‍ സലഫി പണ്ഡിതരും ഇതില്‍
ശിര്‍ക്കന്‍ ഇസ്തിഗാസക്ക് തെളിവില്ലെന്ന് സ്ഥാപിച്ചവരാണ്. താങ്കളുടെ വാദം
സ്ഥാപിക്കാന്‍ ഒരു സലഫി പണ്ഡിതന്റെ ഉദ്ധരണി ഉദ്ധരിക്കാമോ?
19.
ഒരുകാലത്ത് ശിര്‍ക്കാവാതിരിക്കാനുള്ള മാനദ ണ്ഡ വും 2012 ല്‍ ശിര്‍ക്ക്
ആവാനുള്ള മാനദണ്ഡവും എന്ത്? ഏത് ആയത്താണ് മുജാഹിദ് പ്രസ്ഥാനത്തിലേക്ക്
കടന്നുവന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇലക്ഷന്‍ കാലത്ത് തൌഹീദ് മനസ്സിലാക്കാന്‍
താങ്കളെ സഹായിച്ചത്? ആ ആയത്തുകള്‍ അവയുടെ വിശദീകരണങ്ങള്‍ പണ്ട്
താങ്കള്‍ക്ക് അറിയുമായിരുന്നില്ലേ? ജിന്നിനോട് സഹായം ചോദിക്കാമെന്ന്
പറയുകയോ ചോദിക്കുകയോ ചെയ്യുന്ന ഒരു മുജാഹിദിന്റെ പേര് പറയാമോ? പച്ചക്കള്ളം
(കടപ്പാട്: അഹ്മ്മദ് അനസ് മൌലവി - അംബലക്കടവിന്റെ അംബരപ്പിക്കുന്ന നുണകള്‍
എന്ന സി.ഡി) പറഞ്ഞു നടന്നത് കൊണ്ടായോ ?
20.
തൌബയുടെ ഇസ്ലാമിക മാനദ ണ്ഡ മന്ത്? താങ്കള്‍ പണ്ട് പറഞ്ഞ (2012 വരെ)
എന്തെല്ലാം കാര്യങ്ങളാണ് ഇപ്പോള്‍ തിരുത്തിയത്? താങ്കളുടെ ഏതൊക്കെ
സംസാരമാണ് തൌഹീദിന് വിരുദ്ധം? തൌഹീദ് ശരിയായവണ്ണം തിരിഞ്ഞിട്ടാണ് ഞാന്‍
മുജാഹിദ് ആയത് (കടപ്പാട്: അഹ്മ്മദ് അനസ് മൌലവി -കുന്നത്തേരി സംവാദവും
ചിറകൊടിഞ്ഞ മടവൂരികളും - സി.ഡി.) എന്ന അവകാശവാദം തെറ്റായിരുന്നോ? ആരെയാണ്
താങ്കള്‍ വിഢിയാക്കുന്നത്? സ്വന്തത്തെയല്ലാതെ....!
21.
കെ.പി. മുഹമ്മദ് മൌലവി അത്തവസ്സുല്‍ എന്ന പുസ്തകത്തിലും, ചെറിയമുണ്ടം 1980
കളിലെ ശബാബിലും ഈ ഹദീസിനെ നിരൂപിക്കുകയും പിളര്‍പ്പിന് വര്‍ഷങ്ങള്‍ക്ക്
മുമ്പ് ഇസ്ലാഹീ കേരളത്തിലെ ജീവസ്സുറ്റ പണ്ഡിത കേസരികള്‍ ജീവിച്ചിരുന്ന
കാലത്തൊന്നും അവര്‍ക്ക് ഇതിലെ ശിര്‍ക്ക് മനസ്സിലായില്ലേ?
22.
പിളര്‍ന്ന പ്പാള്‍ ആദര്ശ വ്യതിയാന ചര്‍ച്ചകളില്‍ എവിടെയും എന്തു കൊണ്ട്
ചെരിയമുണ്ടമോ ? ശബാബോ ഈ വിഷയത്തില്‍ വിമര്‍ശിക്കപ്പെട്ടില്ല.
ശ്രദ്ധിച്ചില്ല എന്നാണ് ഉത്തരമെങ്കില്‍ ശിര്‍ക്കെന്നത് ഇത്ര ഗൌരവം കുറഞ്ഞ
കാര്യമാണോ? എന്തിനാണ് ഈ ആടിനെ പട്ടിയാക്കല്‍?
23.
പിളര്‍പ്പിന് ശേഷം നീണ്ട വര്‍ഷങ്ങ ള്‍ക്കിട യ ില്‍ നിരവ ധി സംവാദ ങ്ങള
ില്‍, ഖണ്ഡന മണ്ഡന മുഖാമുഖാങ്ങളില്‍ അനവധി തവണ പ്രസ്ഥാന ശത്രുക്കള്‍ ഈ
ഹദീസും അനു ന്ധ ലേഖനങ്ങളും വിവാദമാക്കിയപ്പോള്‍ താങ്കളടക്കം ഇസ്ലാഹീ കേരളം
അക്കമിട്ട് മറുപടി പറയുകയും പ്രസ്ഥാന ശത്രുക്കള്‍ പിന്തിരിയുകയും ചെയ്ത
കാലത്തൊന്നും മനസ്സിലാകാതെപോയ ശിര്‍ക്ക് 2011 ലെ കെ.എന്‍.എം. ഇലക്ഷനോട് അനു
ന്ധമായി തിരിച്ചറിഞ്ഞു എന്ന നാടകത്തിലെ പൊള്ളത്തരം തിരിച്ചറിയാതിരിക്കാന്‍
മാത്രം മൂഢന്മാരാണ് കേരള മുജാഹിദുകളെന്ന് താങ്കള്‍ കരുതിയോ? എങ്കില്‍
താങ്കള്‍ക്ക് തെറ്റി. മുജാഹിദ് പ്രസ്ഥാനത്തെ പൊളിക്കാനുള്ള ഈ
പൊളിച്ചെഴുത്ത് നാടകം ജനം തിരിച്ചറിഞ്ഞു മുസ്ലിയാരേ..... (ഇനിയും
സംശയമുള്ളവര്‍ അനസ്മുസ്ലിയാരുടെ 2012 ന് മുമ്പുള്ള പ്രഭാഷണ സി.ഡി.കള്‍
കേള്‍ക്കുക.)
24.
മടവ ൂരി ചാര നന്ന് നിലമ്പ ൂര ില്‍ കെ. ജ.യ ു. പറഞ്ഞ കെ. ക.പി. അബ്ദുല്ല,
അബ്ദുറഹ്മാന്‍ സലഫി സി.ഡി. ടവറില്‍ വിളിച്ചുകൂട്ടിയ ഗ്രൂപ്പ് യോഗത്തില്‍
താങ്കളോടൊപ്പം എങ്ങനെ പങ്കെടുത്തു? പ്രസ്ഥാന ആസ്ഥാനം ഗ്രൂപ്പ് യോഗത്തിന്
ഉപയോഗിക്കാന്‍ എവിടെനിന്ന് അനുമതികിട്ടി. വലിയ ചതിയായി എന്ന് താങ്കള്‍
തന്നെ പലരോടും പറഞ്ഞ കൌണ്‍സില്‍ സി.ഡി. വിതരണക്കാര്‍ തന്നെയായിരുന്നില്ലേ
ഇതിന്റെയും പിന്നില്‍. മറ്റു ചാരന്മാരായ സിദ്ധീഖ് തലശ്ശേരിക്കും ഹാരിസ്
ചേറൂരിനും ആരാണ് കെ.എന്‍.എം. അംഗത്വം നല്‍കിയത്? അവര്‍ എങ്ങനെ
ശിര്‍ക്കാരോപണ സമ്മേളനങ്ങളുടെ പ്രചാരകരും സംഘാടകരുമായി?
25.
ഉലുവ്വ ി(അതിര് കവിയ ല്‍)ന് ഉദാഹ ര ണ മ ായി താടി യയും നെരിയ ാണ ിക്ക് മുകള
ിലെ വസ്ത്രത്തെയും എണ്ണിയ ഒരു ഇസ്ലാമിക പണ്ഡിതനെ ഉദ്ധരിക്കാമോ?
വിളിച്ചുവരുത്തി ശാസിച്ചുവിട്ട് എന്ന് പറയപ്പെടുന്ന ഒരു ഫാറൂഖി റമദാനില്‍
അതേ വാചകങ്ങള്‍ സ്വന്തത്തെ ന്യായീകരിച്ചും മുജാഹിദുകളെ വെല്ലുവിളിച്ചും
പറഞ്ഞിട്ടും ആസ്ഥാന ദാഇയാക്കിയത് നമ്മുടെ ആളായത് കൊ−ാ, അതോ സ്വന്തക്കാര്‍
ചെയ്യുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കുന്ന ജന്മിത്തമോ?
പ്രിയ മുജാഹിദുകളെ,
പുളിക്കലില്‍
സ്നേഹത്തോടെ കഴിഞ്ഞിരുന്ന നമുക്കിടയില്‍ ശിര്‍ക്കാരോപണവുമായി
വിദ്വേഷത്തിന്റെ വിത്തുപാകാന്‍ ഇറങ്ങിത്തിരിച്ച ഈ ആളുകളെയും അവരെ ഒളിഞ്ഞും
തെളിഞ്ഞും സഹായിച്ചുകൊ−ിരിക്കുന്ന, മുമ്പ് പുളിക്കല്‍ പ്രദേശത്ത്
പ്രബോധനത്തിന്റെ പ്രഭ പരത്തിയ പരിപാടികളെ പിന്നില്‍ നിന്ന് കുത്തുകയും
സ്നേഹാദരണീയരായ മുതിര്‍ന്ന പലരേയും കളവുകള്‍ പറഞ്ഞ്
തെറ്റിദ്ധരിപ്പിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന ചിലരെ
തിരിച്ചറിഞ്ഞാല്‍ പുളിക്കലിലെ ഇസ്ലാഹീ ചലനം പൂര്‍വ്വോപരി ശക്തിപ്പെടും.
ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ. ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍
കാലഹരണപ്പെടാത്തതും പ്രമാണങ്ങളുടെ പിന്‍ബലമുള്ളതും നമ്മള്‍ പ−് പറഞ്ഞതും
ഇപ്പോള്‍ പറഞ്ഞുകൊ−ിരിക്കുന്നതും നാളെ നാം ഇന്‍ശാഅ അല്ലാഹ്
പറയുന്നതുമാണ്.മുജാഹിദുകളില്‍ ശിര്‍ക്കന്‍ വിശ്വാസമുള്ളവരു−് എന്നത്
പൌരോഹിത്യത്തിന്റെ കേവല ജല്‍പനങ്ങള്‍ മാത്രമാണ് എന്ന് കെ.ജെ.യു.
പറയുമ്പോള്‍, ഏത് പുരോഹിതന്‍ ആക്ഷേപിച്ചാലും അല്ലാഹു അല്ലാത്ത ഒന്നിനോടും
പ്രാര്‍ത്ഥിക്കുവാനോ, ഇസ്തിഗാസ നടത്തുവാനോ, സ്വജന പ്രദേശത്തോ
വിജനപ്രദേശത്തോ പാടില്ല, അത് ശിര്‍ക്കാണ് എന്ന് പറയുന്ന മുജാഹിദുകളില്‍
ശിര്‍ക്കാരോപിച്ച് വിശദീകരണ യോഗങ്ങള്‍ എന്ന പേരില്‍ മഹല്ലുകളില്‍
ഭിന്നിപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന ചിലരെ നാം തിരിച്ചറിയുക. ഇവരുടെ
ചൊല്‍പടിക്ക് തുള്ളുന്ന ഈ അവസ്ഥയില്‍ നിന്നാണ് മുസ്ലിയാരെ, താങ്കള്‍ തൌബ
ചെയ്ത് മടങ്ങേ−ത്.പരലോകം സത്യമാണെന്നും ഞങ്ങളുടെ വാക്കിലോ പ്രവര്‍ത്തിയിലോ
എന്തിന് ചിന്തയിലോ പോലും അല്ലാഹുവല്ലാത്ത ഒന്നിനോടും പ്രാര്‍ത്ഥിക്കുവാനോ
ഇസ്തിഗാസ നടത്തുവാനോ പാടില്ലെന്ന് ഉറച്ച് വിശ്വസിക്കുകയും അത് ആയിരംവട്ടം
ഉറക്കെ പ്രഖ്യാപിക്കുന്ന പ്രസ്ഥാനത്തെ ജീവന് തുല്യം സ്നേഹിക്കുന്ന
പ്രവര്‍ത്തകര്‍ക്ക് നേരെ താല്‍കാലിക ലാഭങ്ങള്‍ക്ക് വേ−ി
ശിര്‍ക്കാരോപിക്കുന്നവരേ, ഞങ്ങള്‍ നിങ്ങളെ അല്ലാഹുവിന്റെ കോടതിയിലേക്ക്
വിടുന്നു. അല്ലാഹുവേ, ഞങ്ങളെ തെറ്റിദ്ധരിച്ചവര്‍ക്ക് അവരുടെ
തെറ്റിദ്ധാരണമാറ്റുകയും വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നീ
പരാജയപ്പെടുത്തുകയും അവര്‍ക്കും നീ നേര്‍മാര്‍ഗം കാണിച്ചുകൊടുക്കുകയും
ഞങ്ങള്‍ക്കിടയില്‍ ചിദ്രതയു−ാക്കാന്‍ വരുന്നവരെ ഒറ്റമനസ്സോടെ നേരിടാന്‍
ഞങ്ങള്‍ക്ക് ശക്തിതരികയും ചെയ്യേണമേ... (ആമീന്‍) പിന്‍കുറിപ്പ്: ഇപ്പോഴത്തെ
പരിപാടിയുടെ സ്വാഗത സംഘ മീറ്റിംഗില്‍ ജിന്നിനോട് സഹായം തേടല്‍
അനുവദനീയമല്ലെന്നും എല്ലായിടത്തും റഹ്മാനും റഹീമുമായ അല്ലാഹുവോട് മാത്രമേ
എല്ലാ അര്‍ത്ഥനകളും പാടുള്ളൂ എന്ന് ആവര്‍ത്തിച്ച് സക്കരിയ്യ സ്വലാഹി
വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി എന്തിന് ഈ വിശദീകരണം, അതിനാല്‍ അത് വേ− എന്ന്
പ്രസ്ഥാന ഐക്യത്തെ സ്നേഹിക്കുന്ന ചില ഇസ്ലാഹീ കാരണവന്മാര്‍ പറഞ്ഞപ്പോള്‍
നമ്മുടെ ജില്ലാ സെക്രട്ടറിയുടെ മറുപടി "നിങ്ങള്‍ പുളിക്കലുകാര്‍ പരിപാടി
നടത്തുന്നില്ലെങ്കില്‍ ജില്ലാ കമ്മറ്റി നേരിട്ട് നടത്തും'' അതാണ് ഞങ്ങള്‍
പറഞ്ഞത്, ചിലര്‍ അങ്ങനെയാണ് 'ചുട്ടയിലെ ശീലം ചുടല വരെ'.
No comments:
Post a Comment