ഇസ്ലാമിലെ തൌഹീധും ശിര്‍ക്കും വ്യാക്യാനങ്ങളില്ലാതെ ഏതു ഒരാള്‍ക്കും മനസ്സിലാവുന്ന ഒരു കാര്യമാണ് ..അതിനെ ആശ്യകുഴപ്പങ്ങളുടെ അകമ്പടി ഏറ്റു പിടിച്ചു ,വിശ്വാസികളുടെ മനസ്സില്‍ കന്ഫുഷന്‍ ഉണ്ടാക്കി മുതലെടുപ്പ് നടത്തുന്ന മുസ്ലിയാക്കള്‍ ചെയ്യുന്നത് ...ഈ മുസ്ലിയാക്കള്‍ രണ്ടു തരം ഉണ്ട് ...ഒന്ന് ശിര്‍ക്കയതിനെ ശിര്കല്ല എന്ന് പറയുന്നവര്‍ ,മറ്റൊന്ന് ശിര്കായി അള്ളാഹു പറഞ്ഞിടില്ലാത്ത ഒരു കാര്യത്തെ ശിര്‍ക്ക് ആകുന്നവര്‍ ....
ഇത് രണ്ടും ഒരു പോലെ അപകടമാണ് -രണ്ടു പേരും അല്ലാഹു നിശ്ചയിച്ച മതപരമായ ഹുക്മില്‍ കൈ കടത്തുക വഴി ഗുരുധരമായ അബദ്ധമാണ് ചെയ്തിരികുന്നത് ...
ഈ മുസ്ലിയാക്കളിലെ ഒന്നാമത്തെ വിഭാഗത്തിന്റെ പ്രതിനിധിയാണ് പേരോട് അബ്ദു റഹ്മാന് സഖാഫിയും കൂട്ടരും -അയാള്‍ പറയുന്നു ജിന്നും മലക്കും കാര്യ കാരണ ബാധതിനു അപ്പുറമാണ് ,ഏതു പോലെ മരിച്ച മഹാത്മാക്കളെ പോലെ ...അവര്‍ അഭൌധികമായി (കാര്യ കാരണമില്ലാതെയും )നമ്മെ സഹായിക്കുകയും നമ്മെ ഉപദ്രവിക്കുകയും ചെയ്യാം ...
രണ്ടാമത്തെ വിഭാഗത്തിന്റെ പ്രതിനിധി ആണ് പെരോടിന്റെ ശിഷ്യന്‍ അനസ് മുസ്ലിയാര്‍ ...
ഇയാള്‍ പറയുന്നു..ജിന്നും മലക്കും അഭൌധികമാണ് ...ആലമുല്‍ അര്വാഹും അഭൌധികമാണ് ...ജിന്നും മലക്കും നമ്മെ സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ല ,ജിന്ന് ഉപദ്രവിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ല എന്നാല്‍ അവരോടു കാര്യ കാരണ ബന്ധത്തിലൂടെ ഉള്ള ചോദ്യവും കാര്യ കാരണ ബന്ധത്തിന് അപ്പുറം ഉള്ള ചോദ്യവും ശിര്‍ക്കാണ് ...
മുജാഹിധുകളുടെ ആശയം ;- ജിന്നും മലക്കും ആപേക്ഷിക ഘൈബാനു...അവര്‍ ബൌധിക ലോകത്ത് അല്ലാഹു സൃഷ്‌ടിച്ച സൃഷ്ടികള്‍ ആണ് ...അവരില്‍ നിന്ന് നമുക്ക് കാര്യ കാരണ ഭാന്ധതിനു അപ്പുറം (അഭൌധികമായി )ഒരു ഉപകാരമോ ഉപദ്രവമോ ഉണ്ടാകില്ല ..അങ്ങിനെ വിശ്വസികുന്നത് തന്നെ ശിര്‍ക്കാണ് ....അവര്‍ എന്തെന്ഖിലും ഉപകാരമോ ഉപദ്രവമോ ചെയ്യും എന്ഖില്‍ അത് കാര്യ കാരണ ബദ്ധം അല്ലാഹു നിശ്ചയിചിടുള്ള ഒരു മാര്‍ഗത്തിലൂടെ ആയിരിക്കും .....അഥവാ കാര്യ കാരണ ഭാന്ധതിന്റെ അടിസ്ഥാനത്തില്‍ ഉള്ള അവരോടുള്ള ചോദ്യത്തില്‍ ശിര്‍ക്ക് വരില്ല ...കാര്യ കാരണ ഭാന്ധതിനു പുറത്തു ഉള്ള കാര്യങ്ങളില്‍ അല്ലാഹു അല്ലാത്ത ഒരു ശക്തിയില്‍ നിന്ന് ഉപദ്രവമോ ഉപകാരമോ പ്രതീക്ഷികുന്നത് തന്നെ ശിര്‍ക്കാണ് ...ആ ചിന്ത മനസ്സില്‍ ഉണ്ടായിട്ടു ഉള്ള പ്രവര്‍ത്തനമാണ് പ്രാര്‍ത്ഥന ..അത് അല്ലാഹു അല്ലാത്ത ആര്‍ക്കും അര്പിക്കാന്‍ പാടില്ല ....രൂഹിനെ സംബധിച്ച വിവരങ്ങള്‍ അല്ലാഹുവിനു മാത്രമേ ഉള്ളൂ ..രൂഹിനെ സംബന്ധിച്ചേടത്തോളം മനുഷ്യരുടെ കാര്യാ കാരണങ്ങളുടെ പരിധിയില്‍ അത് വരുന്ന ഒരു അവസ്ഥയും പടിപിക്കപെടുകയോ ,ചെയ്തിടില്ല ..അതിനാല്‍ നാം അതിനെ കാര്യ കാരണ ബന്ധത്തിന് അപ്പുറമാണ് അതിന്റെ എല്ലാ കാര്യങ്ങളും ....അതുകൊണ്ട് മരിച്ചവരുടെ ആത്മാവിനെ ജിന്നുമായോ അതിന്റെ രീതികലുമായോ തുലനം ചെയ്യുന്നത് ഉസൂലിന്റെ ബാലപാഠം പഠിച്ച ഒരാള്‍ക്കും ചെയ്യുക സാദ്യം അല്ല ...
മുജാഹിദുകള്‍ ഇത് പണ്ടേ പറഞ്ഞു പോരുന്നുണ്ട് ...സാക്ഷാല്‍ ഈ മുസ്ലിയാര്‍ തന്നെ മൌലവി ആയിരുന്ന കാലത്ത് പറയുന്നത് കേട്ടോള്ളൂ
ഈ സുന്നി വാദം നവ മടവൂരികളും അനസ് മൌലവി തന്നെയും എത്റെടുതിരിക്കുന്നെ എന്നതാണ് സത്യം.ഇത് അപകടകരമാണ് ...തീര്‍ത്തും ...കാരണം അഭൌധികമായി നമ്മെ സഹായിക്കാന്‍ ,ഉപദ്രവിക്കാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ ..അത് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാനമാണ്
വൈരുദ്ധ്യാധിഷ്ടിത ഭൌധികതാ -അഭൌധികതാ സിദ്ധാന്തം അനസ് മുസ്ലിയാര്‍ പറയട്ടെ
ഈ ക്ലിപ്പില്‍ അദ്ദേഹം പറയുന്നത് മുഴുവന്‍ അഭൌധികതാ സിധാന്ധം ആണ് ..അതിനു തെളിവോ ഉസ്മാന്‍ ഡോക്റെരുടെ ബുക്കും .... പണ്ട് ഈ അനസ് മൌലവി പറഞ്ഞത് കേട്ടോള്ളൂ
ഈ വിഷയം കൂടുതല്‍ പഠിക്കാന്‍ താഴെ കാണുന്ന വീഡിയോ വളരെ ഉപകാരപ്രധമാണ്
സമസ്തക്കാര്‍
മുമ്പ് അതേ ചോദ്യം ചോദിക്കുമ്പോള്‍ അവിടെ മുജാഹിദുകള്‍ കൊടുക്കാറുള്ള
മറുപടി എന്തായിരുന്നുവെന്ന് Anas Moulavi നിന്ന് ഞാന്‍
പ്രതീക്ഷിക്കുന്നു. കാര്യ കാരണ ബന്ധങ്ങള്‍ക്ക് അതീതമായി അഭൌതികമായ
മാര്‍ഗ്ഗത്തില്‍ സഹായിക്കാന്‍ അല്ലാഹുവിന്നു മാത്രമേ കഴിയൂ എന്ന്
പറയുമ്പോള്‍ , മുമ്പ് സമസ്തക്കാര്‍ പറയാറുള്ളത്, അല്ല, അള്ളാഹു
അല്ലാത്തവര്‍ക്കും കഴിയും ജിന്നുകളും മലക്കുകളും അഭൌതികരാണ് അഭൌതികമായി
അവര്‍ നമ്മെ സഹായിക്കുന്നു എന്നായിരുന്നു. അത് തന്നെ ഇന്നത്തെ മുജാഹിദ്
എന്ന പേരില്‍ അറിയപ്പെടുന്ന മടവൂരികളും, നവ മടവൂരികളും പറഞ്ഞു നടക്കുന്നു.
അപ്പോള്‍ സമസ്തക്കാരുമായി ബന്ധമുള്ളവര്‍ അവരുടെ ആശയം പേറി നടക്കുന്ന
നിങ്ങളാണ്.
സാക്ഷാല്‍ ഗൈബും ആപേക്ഷിക ഗൈബും
ഗൈബ് എന്നാ പദം ഏറെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു.
സമസ്തക്കര്‍ക്കിടയില്‍ ആണ് ഇങ്ങിനെ തെറ്റായി വ്യാഖ്യാനിച്ചു കൊണ്ടിരുന്നത്.
എന്നാല്‍ ഇന്ന് നമ്മുടെ പല സഹോദരങ്ങളും ആ നിലയിലേക്ക്
പോയിക്കൊണ്ടിരിക്കുന്നോ എന്ന് സംശയിക്കുന്നു. ചിലപ്പോള്‍ വെറും സംശയമാകാം.
അല്ലെങ്കില്‍ എന്റെ അറിവില്ലായ്മ ആയിരിക്കാം..
ജിന്നിനെയും
മലക്കിനെയും കുറിച്ചുള്ള അറിവ് അഭൌതികം ആണ് എന്നോ ഗൈബ് ആണ് എന്നോ
പറയുമ്പോള്‍ അത് ആപേക്ഷിക ഗൈബ് ആയെ നാം മനസ്സിലാക്കുന്നുള്ളൂ. സാക്ഷാല്‍
ഗൈബ് അല്ലാഹു മാത്രമേ അറിയുന്നുള്ളൂ എന്നാണു മുസ്ലിമിന്റെ വിശാസം.
[27:65](നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം
അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ്
ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല.
[72:26]അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം
യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. [72:27]അവന്‍
തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്‍റെ (ദൂതന്‍റെ)
മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുക തന്നെ
ചെയ്യുന്നതാണ്. ****** ഇവിടെ സാക്ഷാല്‍ ഗൈബ് ആയി അല്ലാഹു പറഞ്ഞിട്ടുള്ള കാര്യം അല്ലാഹുവിനു മാത്രമേ അറിയൂ. അത് മലക്കിനോ ജിന്നിനോ അറിയില്ല.
അതെ സമയം ആപേക്ഷിക ഗൈബ് ചിലര്‍ക്ക് അറിവുള്ളതും മറ്റു ചിലര്‍ക്
അറിവില്ലാത്തതും ആകാം. ഒരു കെട്ടിടതിനപ്പുറത്തുള്ള കാര്യം നമുക്ക് അറിയാന്‍
കഴിയാത്തപ്പോള്‍ കെട്ടിടത്തിനു മുകളില്‍ ഉള്ള ആള്‍ക്ക് കാണാന്‍
കഴിയുന്നതും വിദൂരമായ ദൃശ്യം ഒരാള്‍ക്ക് കാണാന്‍ കഴിയാത്തപ്പോള്‍
ടെലസ്കോപ്പ് ഉപയോഗിക്കുന്ന ആള്‍ക്ക് കാണാന്‍ കഴിയുന്നതും,ജിന്നിനെയും മലക്കിനെയും ചില മൃഗങ്ങള്‍ തിരിച്ചറിയുന്നതും ഈ അടിസ്ഥാനത്തില്‍ തന്നെ
നമ്മുടെ ചില സഹോദരങ്ങള്‍ പറയുന്നു,
ജിന്നും മലക്കും സാക്ഷാല്‍ ഗൈബില്‍ പെട്ടതാണ്. അതായത് അല്ലാഹുവിനു മാത്രമേ
അവരെ കുറിച്ചുള്ള വിവരം ഉള്ളൂ എന്ന്. ഭൌതികം അഭൌതികം എന്ന ചര്‍ച്ചയില്‍ കെ
എന്‍ എം ക്ലാസ് റൂമില്‍ പറയപ്പെട്ട കാര്യം ആണിത്. മലക്ക് ഗൈബ് ആയിരിക്കെ
അല്ലാഹുവിനു മാത്രമല്ല അതിനെ കാണാന്‍ പറ്റുക. മറിച്ചു മറ്റു മലക്കുകള്‍കും ഈ
ഗൈബ് അറിയാം എന്ന് വരുന്നു. ഗൈബ് അറിയുക അല്ലാഹുവിനു മാത്രം എന്ന ഖുര്‍ആന്‍ വചനത്തിനു എതിരായ വാദം ആണ് യഥാര്‍ത്ഥത്തില്‍ ഇത്...!
ആകാശ ലോകത്ത് നിന്നും മലക്കുകളുടെ സംസാരം കട്ട് കേള്‍ക്കുന്ന ജിന്നുകള്‍
തങ്ങളെ സേവിക്കുന്ന ജ്യോല്‍സ്യന് നൂറു കലവും ചേര്‍ത്ത് എത്തിച്ചു
കൊടുക്കുന്നു എന്ന് പ്രവാചകന്‍ (സ) പഠിപ്പിച്ചതാണ്. ഗൈബായ, അല്ലാഹുവിനു
മാത്രം അറിയുന്ന മലക്ക് എന്നാ സൃഷ്ടിയുടെ കാര്യം കേവലം ജിന്നുകള്‍ കട്ട്
കേള്‍ക്കുന്നു എന്ന് വരുന്നു. മാത്രമല്ല ഗൈബ് ആയ ജിന്നുകളെ
ജ്യോത്സ്യന്മാര്‍ സ്വാദീനിച്ചു അവരെ ഉപയോഗപ്പെടുത്തുന്നു എന്ന് വരുന്നു.
പിശാചുക്കളും അവിശ്വാസികളും മിത്രങ്ങളാണ് എന്ന് ഖുര്‍ ആന്‍ തന്നെ പറയുന്നു.
7 :27 ...തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ
കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍.
തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി
കൊടുത്തിരിക്കുന്നു.
നമ്മുടെ ആത്മാവ് നമ്മുടെ ശരീരത്തില്‍
ആണെങ്കിലും അതിനെ കുറിച്ച് നമുക്ക് ഒന്നും അറിയില്ല. യുക്തിവാദികള്‍
പറയുന്നത് ജീവന്‍ മാത്രമേ ഉള്ളൂ, ആത്മാവില്ല. അതുകൊണ്ട് മരണത്തോടെ എല്ലാം
അവസാനിക്കുന്നു എന്നാണ്. ആത്മാവിനു തെളിവില്ലത്രേ..! [39:42]
ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു.
മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍
മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ
നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും
അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. ....
നാം
നമ്മുടെ അടുത്തുള്ള ഒരു മനുഷ്യനുമായി സംവദിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍
അയാളിലുള്ള അയാളുടെ ആത്മാവുമായി അയാളുടെ ശരീരം ആകുന്ന മീഡിയത്തിലൂടെ
സംവദിക്കുന്നു എന്ന് പറയാവുന്നതാണ്. മരണപ്പെട്ടാല്‍, ആത്മാവ്
വേര്‍പ്പെട്ടാല്‍ അയാളുടെ ജഡം അവിടെ ഉണ്ടെങ്കിലും ശാസ്ത്ര ഭാഷയില്‍ ശബ്ദ
തരംഗങ്ങള്‍ അയാളുടെ ചെവിയുടെ ഡയഫ്രം ചാലിപ്പിക്കുന്നെങ്കിലും കുറച്ചു
നേരമെങ്കിലും അയാളുടെ മസ്തിഷ്കത്തിലെയും ശരീരതിലെയും സെല്ലുകള്‍ വര്ക്
ചെയ്യുന്നുണ്ടെങ്കിലും അയാള്‍ കേള്‍ക്കുന്നില്ല. ബോധം നഷ്ടപ്പെടുമ്പോഴും
ഉറക്കിലുമൊക്കെ ഇങ്ങിനെ തന്നെ. ജീവന്‍ ഉണ്ടെങ്കിലും സംവേദനം നടക്കുന്നില്ല.
അപ്രകാരം ശാസ്ത്രത്തിന്റെ അളവ് കോലുകള്‍ കൊണ്ട് കണ്ടെത്താന്‍
കഴിയില്ല എന്നതിനാല്‍ നാം തന്നെ ഗൈബും അഭൌതികരും ആണെന്ന് പറഞ്ഞു കളയാമോ?
ജിന്നുകളെയും മലക്കുകളെയും മനുഷ്യരെയും സൃഷ്ടിച്ചത് യഥാക്രമം തീ
ജ്വാലയില്‍ നിന്നും പ്രകാശത്തില്‍ നിന്നും കളിമണ്ണില്‍ നിന്നും ആണെന്ന്
ഇസ്ലാം പഠിപ്പിക്കുന്നു. . خلقت الملائكة من نور، وخلق الجان من مارج من نار، وخلق آدم كما وصف لكم.(مسلم.) [55:15] തിയ്യിന്‍റെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന് ജിന്നിനെയും അവന്‍ സൃഷ്ടിച്ചു. [55:14] കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണില്‍ നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു.
എന്നാല്‍ ആത്മാവിനെ എന്ത് കൊണ്ട് ഉണ്ടാക്കി എന്ന് ഇസ്ലാം പറഞ്ഞു തന്നിട്ടുണ്ടോ ?
ചിന്തിച്ചാല്‍ ഈ വാദത്തിന്റെ അപകടം ഇവിടെ ഒന്നും നില്‍ക്കില്ല എന്ന്
കാണാവുന്നതാണ്. മലക്കുകള്‍ ഗൈബ് ആണെങ്കില്‍ മരണപ്പെട്ട ആത്മാക്കളുമായി
അവര്‍ മരണ വേളയിലും ഖബറില്‍ വെച്ചും അതിനു ശേഷവും സംവദിക്കും എന്ന് നാം
പഠിച്ചിട്ടുണ്ടല്ലോ? അപ്പോള്‍ ഗൈബ് അല്ലാഹുവിനു മാത്രമല്ല, നമ്മുടെ
ശരീരത്തില്‍ നിന്ന് ആത്മാവ് വേര്പെടുന്നതോടെ നമുക്കും അറിയാന്‍ സാധിക്കും
എന്ന് വരുന്നു. അതായത് മലക്ക് എന്ന ഗൈബിനെ മറ്റു മലക്കുകള്‍കും മരണപ്പെട്ട
മനുഷ്യര്‍ക്കും കാണാനും കേള്‍ക്കാനും സാധിക്കും എന്ന് വരുന്നു. ഇത്
ഖുര്‍ആനിനു എതിരല്ലേ?
അപ്പോള്‍ നാം ചിന്തിക്കുക എന്തിനു വേണ്ടി ആണ് ഇത്തരം വാദങ്ങള്‍? അതിനാല്‍ ജിന്ന് എപ്പോഴും കാര്യകാരണ ബന്ധത്തിന് അപ്പുറത്തും അഭൌധികവും ആണ് എന്നാ വാദം നിലനില്കാത്തതും വൈരുദ്ധ്യാത്മക ചിന്താ ധാരയും ആണ് ... എന്നാല്‍ ജിന്നുകള്‍ കാര്യകാരണത്തിന്റെ പരിധിയില്‍ വരുന്ന സന്ദര്‍ഭവും കാര്യ കാരനഗളുടെ പുറത്തു വരുന്ന സന്ദര്‍ഭവും ഉണ്ട് ...കാര്യകാരനഭാന്ധ്തിലൂടെ അല്ലാതെ അഭൌധികമായി ഒരു ജിന്നും ആര്കെങ്കിലും ഉപകാരം ചെയ്യുകയോ ,ഉപദ്രവം ചെയ്യുകയോ ഇല്ല ..
മനുഷ്യര്‍ക്ക് അഭൌധികം ജിന്നിന് ഭൌധികം
കാഷ്ടം വസ്ത്രത്തില്‍ ആയപ്പോള്‍ മൂത്രം കൊണ്ട് കഴുകി എന്ന് പറഞ്ഞ പോലെ ഉള്ള അവസാന കച്ചിതുരുമ്പ് ആണ് ഇത് ..ഈ വാദം ഉയരാന്‍ ഉള്ള കാരണം -മുന്നില്‍ നിന്ന് ഉയര്‍ന്നു വരുന്ന ചോദ്യത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാതെ വന്നപ്പോള്‍ ഉണ്ടാക്കിയെടുത്ത പുതിയ വാദം ആണ് .ഇവിടെ മനുഷ്യരെ സംബധിച്ചാണ് ചര്‍ച്ച തന്നെ ... ജിന്ന് അഭൌധികവും എല്ലായ്പ്പോഴും കാര്യ കാരണ ഭാന്ധങ്ങള്‍ക്ക് അതീതവും ആണ് മനുഷ്യര്‍ക്ക് എന്ന് ചിലര്‍ വാധികുന്നു ...എന്ഖില്‍ ആ ജിന്നിന്റെ ഉപദ്രവം (സിഹ്ര്‍ ,പിശാചു ഭാധ ,വസ്സുവാസ് )മനുഷ്യരെ സംബധിചെടത്തോളം അഭൌധികം അല്ലെ ..ഇത് തികച്ചും ശിര്‍കിലേക്ക് നയിക്കുന്ന ഒരു വാദമാണ് ...കാരണം മനുഷ്യരുടെ വിശ്വാസവുമായി ബന്ധപെട്ട ഒരു കാര്യമാണ് ഇത് ...ഒരു മനുഷ്യന്‍ വിശ്വസിക്കുന്നു "ജിന്ന് എനിക്ക് അഭൌധികവും എല്ലായ്പ്പോഴും കാര്യ കാരണ ഭാന്ധങ്ങള്‍ക്ക് അതീതവും ആണ്.എന്ഖില്‍ ആ ജിന്നിന്റെ ഉപദ്രവം (സിഹ്ര്‍ ,പിശാചു ഭാധ ,വസ്സുവാസ് )എന്നെ സംബധിചെടത്തോളം അഭൌധികം അല്ലെ..ആ ജിന്ന് ഉപദ്രവിക്കുന്ന മാര്‍ഗം എന്നെ സംബധിചെടത്തോളം (ഇവരുടെ പുതിയ തൌഹീദു) പ്രകാരം അഭൌധികം അല്ലെ ..അത് ഞാന്‍ എങ്ങിനെ വിശ്വസിക്കും ...പക്ഷെ ജിന്ന് മനുഷ്യനെ സംബധിചെടത്തോളം കാര്യ കാരണങ്ങളുടെ പുറത്താണ് എന്ന് പറഞ്ഞ അതെ അനസ് മുസ്ലിയാരും കൂട്ടരും പറയുന്നു ..ജിന്ന് മനുഷ്യനെ ഉപദ്രവിക്കും ,വസ്സുവാസ്സു ഉണ്ടാക്കും , അപ്പോള്‍ ഇവരുടെ വാദ പ്രകാരം നമുക്ക് അഭൌധികമായ ഒന്ന് നമുക്ക് ഉപദ്രവം ഉണ്ടാക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ല ...ഇത് വളരെ അപകടമാണ് ...ഇതാണ് തൌഹീദ് 2012 അബദ്ധ ജടിലവും മനുഷ്യ ബുദ്ധിയുടെ സ്വാഭാവിക പരിമിധിയും നിറഞ്ഞത് ആണ് എന്ന് മനസ്സിലാവാന്‍ സാധാരനകാര്‍ക്ക് കൂടുതല്‍ വിവരണം അവാശ്യം ഉണ്ടാവില്ല ... മുജാഹിദുകള്‍ പറഞ്ഞ തൌഹീദിന്റെ നിര്‍വചനം നോക്കൂ ''കാര്യ കാരണ ബന്ധങ്ങള്‍ക്ക് അതീതമായി അഭൌധികമായി അല്ലാഹു അല്ലാതെ ഏതൊരു ശക്തിയില്‍ നിന്നും മനുഷ്യന്‍ ഗുണമോ ദോഷമോ പ്രതീക്ഷികുന്നത് ആണ് ശിര്‍ക്ക് " മുജാഹിദുകള്‍ പണ്ട് മുതല്‍ പറഞ്ഞു വരുന്നത് എന്ത്
അല്ലാഹുവിനു പുറമേ ഒരു ശക്തിക്കും കാര്യകാരനഗളുടെ പുറത്തു നമ്മെ ഉപദ്രവിക്കാന്‍ ,ഉപകാരം ചെയ്യാന്‍ കഴിയില്ല ..ഏതെങ്കിലും ഒരു സൃഷ്ടി നമുക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുന്നു എങ്കില്‍ അത് കാര്യ കാരണങ്ങളുടെ പരിധിയില്‍ ഉള്ള അള്ളാഹു ആ സൃഷ്ടിക്കു നല്‍കിയ കഴിവില്‍ നിന്നെ സാധിക്കൂ ...അഭൌധിക കഴിവുകള്‍ ഒരു സ്രിഷ്ടിക്കുമില്ല ...ഏതെങ്കിലും ഒരു അദൃശ്യ ശ്രിഷ്ടിക്കു വല്ല കഴിവും നല്‍കിയിട്ടുണ്ട് എങ്കില്‍ അത് അഭൌധിക കഴിവല്ല ..അല്ലാഹു അവനു നല്‍കിയ ഭൌധിക കഴിവാണ് ...അവിടെ അല്ലാഹു ആ കഴിവിന് ഒരു കാര്യകാരണം നിശ്ചയിചിട്ടുണ്ടാവും ..അതുകൊണ്ട് തന്നെ ജിന്നിന്റെയും മലക്കിന്റെയും കഴിവുകള്‍ ഭൌധികവും ആണ് ...അതുകൊണ്ട് തന്നെ കാര്യകാരണ പരിധിയുടെ ഉള്ളില്‍ നിന്ന് കൊണ്ടല്ലാതെ ഒരു ജിന്നിനും നമ്മെ ഉപദ്രവിക്കാനോ ഉപകാരം ചെയ്യാനോ കഴിയില്ല ...ആ പരിധിക്കു ഉള്ളിലാണ് സിഹൃം ,വസ്സുവാസ്സും ,പിശാചു ഭാധയും എല്ലാം ഉണ്ടാകുന്നത് ... ഇവ നമുക്ക് അദ്രിശ്യമായ(കാണാത്ത ) മാര്‍ഗത്തിലൂടെ അനുഭവപെടുനു എന്നത് കൊണ്ട് അഭൌധികം എന്ന് പറയുവാനോ കാര്യ കാരണ ഭാന്ധങ്ങള്‍ക്ക് പുറത്തു എന്ന് പറയുവാനോ യാതൊരു ന്യായീകരണവും ഇല്ല ...
അമാനി മൌലവിയുടെ തഫ്സീറില്‍ നിന്ന്
വസ്സുവാസ്സും ഉപദ്രവവും
മനുഷ്യനെ സംബധിചെടത്തോളം അഭൌധികാമായ (അനസിയന്‍ തൌഹീദു )മനുഷ്യനെ ജിന്ന് ഉപദ്രവികില്ല എന്ന് വിശ്വസിക്കല്‍ അല്ലെ അനസിയന്‍ തൌഹീത് പ്രകാരം ശരി ... എന്നാല്‍ മുജാഹിധുകളുടെ തൌഹീധാനു ശരി എന്ന് അമാനി മൌലവി അടിവര ഇടുന്നു മനുഷ്യനെ സംബധിച്ച് അദ്രിശ്യമായ (ആപേക്ഷിക ഘൈപ്)ജിന്ന് അഭൌധികമല്ല ..ആ ജിന്നിന്റെ കഴിവും അഭൌധികംല്ല ...ആ ജിന്നിന് അള്ളാഹു കൊടുത്ത കഴിവാണ് നമ്മെ ഉപദ്രവിക്കാന്‍ ഉള്ള ഭൌധിക കഴിവ് ..അത് എങ്ങിനെയാണ് ഉപദ്രവിക്കുക എന്ന് നമ്മെ സംബധിചെടത്തോളം ആപേക്ഷിക ഗൈബാനു...(സാക്ഷാല്‍ ഗൈപ്-അല്ലാഹുവിനു മാത്രം അറിയുന്ന ഘൈബ് അല്ല ) ..അതിനാല്‍ ജിന്ന് ഉപദ്രവിക്കും എന്നാ വിശ്വാസം ..അലാഹുവിന്റെ ഭൌധികമായ ഒരു സൃഷ്ടി മറ്റൊരു ഭൌധിക സൃഷ്ടിയെ അല്ലാഹു നിശ്ചയിച്ച കാര്യ കാരണ ബന്ധങ്ങളിലൂടെ ഉപദ്രവിക്കാം എന്നെ വരൂ ഇനി ഇവരുടെ വരട്ടു തൌഹീദു ഒന്നുകൂടി മനസ്സിലാക്കാന്‍ നമുക്ക് ഇവരുടെ വാദ പ്രകാരം അമാനി തഫ്സീര്‍ ഒന്ന് വിവരിക്കാം ""അനസിയന്‍ തൌഹീദു അനുസരിച്ച് "-ജിന്ന് മനുഷ്യര്‍ക്ക് അഭൌധികമാണ് ,കാര്യ കാരണ ബന്ധത്തിന് പുറത്താണ് ...ആ ജിന്ന് മനുഷ്യനായ എനിക്ക് ഒരു ഉപദ്രവം ഉണ്ടാക്കും എന്ന് മനുഷ്യനായ ഞാന്‍ വിശ്വസിച്ചാല്‍ ശിര്കല്ല ''... (മനുഷ്യന്റെ വിശ്വാസവുമായി ആണ് ശിര്‍ക്കിന് ബന്ധം ഉള്ളത് എന്നാ സത്യത്തെ ഇവര്‍ കുഴിച്ചു മൂടുന്നു ) ഇനി മുജാഹിദുകള്‍ ശിര്‍ക്കിന് പണ്ട് മുതലേ നല്‍കിയ നിര്‍വചനം നോക്കൂ
''കാര്യ കാരണ ബന്ധങ്ങള്‍ക്ക് അതീതമായി അഭൌധികമായി അല്ലാഹു അല്ലാതെ ഏതൊരു ശക്തിയില്‍ നിന്നും മനുഷ്യന്‍ ഗുണമോ ദോഷമോ പ്രതീക്ഷികുന്നത് ആണ് ശിര്‍ക്ക് "
അപ്പോള്‍ മനുഷ്യര്‍ക്ക് എല്ലായ്പ്പോഴും ജിന്ന് അഭൌധികവും കാര്യ കാരണങ്ങളുടെ പുറത്തും ആണ് എങ്കില്‍ ഈ നിര്‍വ്വചനങ്ങള്‍ താരതമ്യം ചെയ്‌താല്‍ ..ശിര്കിന്റെ യഥാര്‍ത്ഥ പ്രചാരകര്‍ ഈ അനസിയാന്‍ തൌഹീടുകാര്‍ ആണ് എന്ന് മനസ്സിലാക്കാന്‍ ആര്‍ക്കാണ് കഴിയാതെ പോവുക
2)
സിഹൃന്റെ എല്ലാ ഇനങ്ങളിലും പൈശാചിക ഇടപെടലുകള്‍ ഉണ്ടാകുന്നു ..പക്ഷെ എല്ലാം ശിര്‍ക്ക് ആകുന്നില്ല എന്ന് അമാനി മൌലവി പറയുന്നു ... സിഹ്രിലെ ഉപദ്രവവും പ്പൈശാചിക ഉപദ്രവാതെ പറ്റി നേരത്തെ എഴുതിയതും ചേര്‍ത്ത് വായിക്കക പ്രാര്തനയാകുന്ന സഹായ തെട്ടതിനു ഉത്തരം അല്ലാഹു മാത്രമേ ചെയ്യൂ ...അത് ഒരാള്‍ക്കും ഉത്തരം ചെയ്യാന്‍ സാധികില്ല ...ഒരു സാഹിരിനു വല്ല സഹായവും പിശാചു ചെയ്തു കൊടുത്തു എന്ഖില്‍ ..ആ സഹായം പിശാചിന്റെ കഴിവില്‍ പെട്ടതും ഭൌധികവും ആയിരിക്കും വിളിച്ചാല്‍ ഉത്തരം കിട്ടാത്ത ഒരു സൃഷ്ടിക്കും അതിനു കഴിവ് നല്കിയിടില്ലാത്ത ഒന്നാണ് പ്രാര്‍ത്ഥന (സൂറത്തുല്‍ ഫാതിര്‍ 19 ആശയം നോക്കുക )
അവസാനിപിക്കും മുമ്പ്
മുജാഹിധുകളെ
ചിന്തിക്കുക -അന്നിത് അമ്പലകടവിന്റെ അമ്ബരപികുന്ന നുണയായിരുന്നു എങ്കില്‍
ഇത് ഇന്ന് ആരുടെ ഒക്കെ അമ്ബരപികുന്ന നുണയാണ് ...ഈ നുണ കേട്ട്
പ്രച്ചരിപിച്ചു ,തമ്മില്‍ തര്കിച്ചു തെറ്റി ,കണ്ടാല്‍ മിണ്ടാതവാരായി
,പരസ്പരം കടിച്ചു കീറുന്ന ഈ അവസ്ഥയാണ് സലാം സുല്ലമിയില്‍ നിന്ന് കടം കൊണ്ട ഈ
തൌഹീദു ഇപ്പോള്‍ ആവേശത്തോടെ ഏറ്റെടുത്തു പ്രസ്ഥാനത്തിന്റെ ആദര്ഷ്മായി
അവതരിപ്പികുന്നതും പ്രച്ചരിപ്പികുന്നതും ..ചെരിയമുന്ദത്തിനു തൌഹീദു പിഴച്ചു
എന്ന് സലാം സുല്ലമിയോടു ഫോണ്‍ ചെയ്തു ഉറപ്പു വരുത്തുന്നമറ്റു
സുല്ലമിമാര്‍ എവിടെ നിന്ന് ഈ വാദങ്ങള്‍ കടം കൊണ്ട് എന്ന് നമ്മള്‍
പറയേണ്ടതില്ലല്ലോ ...
ജിന്നുകളുടെ കഴിവുകള്‍ മലക്കുകളുടെ മനുഷ്യര്‍ക്ക് അഭൌധികമാണ് എന്നും എന്നാല്‍ അവര്‍ ഉപദ്രവിക്കുകയും ഉപകാരം ചെയ്യുകയോ ചെയ്യാം എന്ന് അഖീധയില്‍ സ്ഥിരപെട്ടത് ആകയാല്‍ അതുപോലെ അഭൌധികമായി കാര്യ കാരണ ബന്ധത്തിന് അതീതമായി നമ്മെ ഉപദ്രവിക്കാനും ഉപകാരം ചെയ്യുവാനും അല്ലാഹുവിനു മാത്രമേ കഴിയ്യൂ എന്നാ മുജാഹിധുകളുടെ വാദം തെറ്റാണ് എന്ന് പറഞ്ഞു അമ്ബല്കടവ് അബ്ദുല്‍ ഹമീട് ഫൈസി വാദിച്ചു നടന്നപ്പോള്‍ അന്ന് മുജാഹിധു ആയിരുന്ന (മടവൂരിസവും ഖുരാഫികളുടെ അഭോധികതാ സിദ്ധാന്തവും ചേര്‍ന്ന് രൂപപെട്ട ഈ നവ മടവൂരിയന്‍ ആശയങ്ങളുടെ സ്പോക് മാന്‍ ആവും മുമ്പ് )അനസ് മൌലവി കൊടുത്ത മറുപടികള്‍ കാലിക പ്രസക്തവും എന്നും മുജാഹിദുകള്‍ പറഞ്ഞു വന്നതും ആണ് -അത് സ്നേഹബുദ്ധ്യാ സങ്കടന സന്കുചിധതങ്ങള്‍ മാറ്റി വെച്ച് കേള്‍ക്കുക ...
ഞാന്‍ തൌബ ച്യ്തിടില്ല എന്ന് തിരൂരില്‍ anas musliyaar ആവര്‍ത്തിച്ചു പറഞ്ഞത് കൊണ്ട് ഇത്
നല്ല ബുദ്ധിയോടെ കേള്‍ക്കുക
ഇനിയും ഇതിന്റെ പേരില്‍ ശിര്കാരോപനവുമായി നടകുന്നവരില്‍ പലരും വിഷയം പടിക്കാതവരും അറിയാത്തവരും ആണ് ...സങ്കടന പറഞ്ഞില്ലേ എന്നും ,ശിര്‍ക്ക് വ്യാപനം തടയെണ്ടേ എന്നും ധരിക്കുന്ന ചിലരും ഇവരുധെ ആശയ കുഴപ്പ വിഷധീകരണങ്ങളില്‍ അകപെട്ട ചിലരും ആണ് ..അവര്‍ നിഷ്കളങ്കാരും ആത്മാര്‍ഥത ഉള്ളവരും ആണ് ... എന്നാല്‍ ഈ വിവാദം സൃഷ്ടിച്ചവര്‍ കണ്ട ലക്ഷ്യങ്ങള്‍ പലതാണ് ...അതുകൊണ്ടാണ് പണ്ടിതന്മാര്‍ക്ക് മുമ്പില്‍ ഇരുന്നു സൌദിയില്‍ ചര്‍ച്ച ചെയ്യാന്‍ ഇവര്‍ ഒളിച്ചോട്ടം നടത്തുന്നത് ...അടുത്ത election മുന്നില്‍ കണ്ടു ചിലര്‍ രൂപപെടുത്തി എടുത്ത ആശയം ആണ് ഇത് ..ഈ ആദര്ശ വിഷധേകരണം എന്നാ പരിപാടിയിലൂടെ തങ്ങള്‍ക്കു സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ സ്വധീനമുണ്ടാക്കുക ആണ് ലക്‌ഷ്യം ...അതുകൊണ്ടാണ് ശുദ്ധ ആഖ്ലാനികളും kju ചാരന്മാര്‍ എന്ന് വിശേഷിപിച്ചവരും പരിപാടികളുടെ സന്കാടകര്‍ ആകുന്നതു .... ഈ കാര്യം തിരിച്ചറിഞ്ഞു ,പരസ്പരം സ്നേഹിക്കാനും ,ഇവര്‍ക്ക് വേണ്ടി തമ്മിലടിക്കാന്‍ നമ്മള്‍ ഇനിയില്ല എന്ന് ഓരോ മുജാഹിധും തീരുമാനിച്ചാല്‍ നമ്മുടെ സ്നേഹം തിരിച്ചു വരും ... അല്ല എങ്കില്‍ ഇന്നത്തെ ആശയക്കാര്‍ നാളെ വ്യതിയാനക്കാര്‍ ആകുന്ന കാലം വിദൂരമല്ല ..കാരണം ദീനിനെ ക്കാള്‍ ഭൌധികതക്ക് പ്രാധാന്യം നല്‍കുന്നവര്‍ നിങ്ങള്ക്ക് മുന്നില്‍ വരുമ്പോള്‍ സ്വാഭാവികമായി നിങ്ങള്‍ പ്രതികരിക്കും ..ആ പ്രതികരണം മുജാഹിദുകള്‍ ഏറ്റെടുക്കും ..അപ്പോള്‍ അതികാരത്തിന്റെ സ്വാപാനഗല്‍ നിലനിര്‍ത്താന്‍ അവര്‍ ഒരു മാര്‍ഗം കണ്ടെത്തും ,പ്രതികരികുന്നവരില്‍ വ്യതിയാനം ആരോപിക്കപെടും ,അവിടെ സത്യങ്ങള്‍ പരസ്യമായി വ്യഭിച്ചരിക്കപെടും ,അല്ല ആദര്‍ശത്തിന്റെ മഹിമ മാത്രമാണ് ലക്‌ഷ്യം എങ്കില്‍ മടവൂരികലെക്കാള്‍ വലിയ മടവൂരിസം പേറുന്ന ,ഹധീസുകളെ നിഷേധിക്കുന്ന പലരും സ്വന്തം പാനലില്‍ എങ്ങിനെ അധികാരത്തില്‍ എത്തി .ചിന്തിക്കുക മുജാഹിധെ ,ഹൃദയത്തെ ആര്‍ക്കും പണയ വസ്തുവാക്കിയിട്ടില്ല എന്ഖില്‍ ..
അധികാരത്തില്‍ ഇരികുന്നവരുടെ പാത പൂജകരല്ല മുജാഹിദുകള്‍ ...സത്യത്തിനു വേണ്ടി നിലകൊണ്ട നമ്മെ സമൂഹം വിളിച്ച പേരാണ് മുജാഹിധു ,അല്ല അങ്ങിനെ ഉള്ളവന്‍ ആകണം മുജാഹിധു .. പ്രാര്‍ത്തിക്കുക ,പ്രവര്‍ത്തിക്കുക സത്യം ജയിക്കാന്‍ ..അല്ലാഹുവിന്റെ വിധി വിദൂരമല്ല ..ക്ഷമിക്കുക ...സ്നേഹിക്കുക ഓരോ മുജാഹിധിനെയും ..അവരില്‍ ശിര്കിന്റെ പ്രചാരകര്‍ ഇല്ല ...പരലോകത്ത് അത് തെളിയിക്കാന്‍ ഇന്ഷ അള്ളാഹു ഓരോ മുജാഹിധും തയ്യാര്‍ ആകുക ...
അല്ല അല്ല ...മുജാഹിദുകള്‍ കാലത്തിനനുസരിച്ച് ,ആളുകള്‍ക്ക് അനുസരിച്ച് ആദര്‍ശം മാറുന്ന ആളുകള്‍ അല്ല ...നമ്മുടെ ആദര്‍ശം അജയ്യമാണ് ,അച്ഛന്ജലമാണ് ... ഭൌധിക ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നാം സത്യം പറയാതെ പോയാല്‍ ,അറിയുക .അല്ലാഹു നിശ്ചയിച്ച നമ്മുടെ ഔചിത്യത്തെ തടയാന്‍ ആരുമില്ലേടോ ... സ്വജന പ്രദേശത്തും വിജന പ്രദേശത്തും അല്ലാഹുവിനോടല്ലാതെ പ്രാര്തികുന്ന ഒരു മുജാഹിധിനെ കാണിക്കാന്‍ കഴിയാത്ത കാലത്തോളം ജല രേഗയില്‍ അവസാനിക്കുന്ന ഈ ആധാര്ധ വിഷധീകരനഗല്‍ മുജാഹിധുകളുടെ മാനസിക ഐക്യത്തില്‍ കോറിയിട്ട മുറിവുകളെ ഉണക്കാന്‍ ,അതില്‍ എരിവു പുരട്ടി എ/c കാറിലും റൂമിലും ഇരുന്നു ആസ്വധികുന്ന ആ ചെറു സന്ഗത്തെ മുജാഹിധു കേരളം അവഗണിക്കുക ...ഒന്ന് ചിരിച്ചു കൂടെ പരസ്പരം ...ഒന്ന് പരസ്പരം ഏറ്റു പറഞ്ഞു കരഞ്ഞു പ്രാര്‍ഥിച്ചു നന്നായിക്കൂടെ ...കാലം മാറാത്ത മുറിവുകള്‍ ഉണ്ടോ ,നന്നായി ഒന്ന് ചികിത്സിച്ചാല്‍ ................ മുജാഹിധുകളില്‍ ശിര്‍ക് ചെയ്യുന്ന ഒരു മുജാഹിധിനെയും ഞാന്‍ കണ്ടിട്ടില്ല ...ആരോപികുന്നവര്‍ അന്നും ഇന്നും ഉണ്ട് ..അവര്‍ ആരായിരുന്നാലും കാലത്തിന്റെ യവനികയില്‍ അവരുടെ സ്ഥാനം എന്നും വിഴുപ്പുകളുടെ ലോകത്ത് വിഹരിക്കുന്ന പുഴുക്കളുടെ സ്ഥാനത്താണ് ...പ്രശ്നം ഉണ്ടെങ്കില്‍ മാത്രം ജീവിക്കാന്‍ അറിയുന്ന ഇത്തരം ആളുകളെ നാം നേരത്തെ തിരിച്ചറിഞ്ഞു എന്ഖില്‍ ,മറ്റുള്ളവര്‍ വൈകാതെ തിരിച്ചറിഞ്ഞു കൊളളും... അല്ലാഹു അനുഗ്രഹിക്കട്ടെ ...
No comments:
Post a Comment