Sunday, February 16, 2014

നസ്സാഫ് മുസ്ലിയാരോട് മടവൂര് വിഭാഗം സുഹ്ര്തുക്കൽ ചോദിക്കുന്ന ചോദ്യങ്ങൾ?

Afsal Kanniyan പ്രിയപ്പെട്ട നസ്സാഫ് ഉസ്താദിനു,
താങ്കൾ ഏറെ കാലമായി നിലകൊണ്ടിരുന്ന മുജാഹിദ് പ്രസ്ഥാനത്തെ വിട്ടു (ഇനി മുതൽ താങ്കൾ പ്രയോഗിക്കാൻ പോകുന്ന വാക്ക് കടമെടുക്കട്ടെ, മടവൂരികൾ) മറ്റൊരു മുജാഹിദ് സംഘടനയിലേക്ക് (എ പി മുജാഹിദ്) കൂട് മാറിയതിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ അറിയാൻ താൽപര്യമുണ്ട്.
1. വർഷങ്ങളായി സിഹ്റിന് യാഥാർത്യമില്ല എന്ന് അഹോരാത്രം പ്രസങ്ങിച്ചിരുന്ന ആളായിരുന്നു താങ്കൾ. എന്നാൽ ഇപ്പൊ സിഹ്റ് ഫലിക്കുമെന്ന വിശ്വാസമുള്ള ഒരു കൂട്ടത്തിലെക്കാണ്‌ താങ്കളുടെ കൂട് മാറ്റം. അപ്പൊ താങ്കളും സിഹ്രിൽ വിശ്വാസം അർപ്പിച്ചോ? അല്ലെങ്കിൽ ഈ വിഷയത്തിൽ എന്ത് പുതിയ അറിവാണ് താങ്കൾക്ക് ലഭിച്ചത്?
2. ഹുസൈൻ മടവൂർ, എ വി (അല്ലാഹു മഗ്ഫിറത്ത് നല്കട്ടെ) തുടങ്ങിയവർ മുജാഹിദ് സെന്റര് ആക്രമിക്കാൻ വന്നു എന്ന് കള്ള കേസ് കൊടുത്തതാണ് എന്ന് താങ്കൾക്ക് വ്യക്തമല്ലേ ? ഇതിലും താങ്കൾക്ക് കിട്ടിയ പുതിയ അറിവെന്താണ് എന്ന് മുജാഹിദ് പ്രവർത്തകർക്ക് അറിയാൻ താൽപര്യമുണ്ട്.
3. ഏതായാലും താങ്കളുടെ ഈ കൂടുമാറ്റം പെട്ടെന്നൊരു ദിവസം തോന്നിയ പ്രതിഭാസമല്ല. മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനത്തിൽ വേദി ഉപയോഗപ്പെടുത്തിയ താങ്കൾക്ക് കേവലം ഒരാഴ്ചക്കുള്ളിൽ മുജാഹിദ് പ്രസ്ഥാനത്തെ കുറിച്ച് ലഭിച്ച പുതിയ വിവരമെന്താണ്? മുജാഹിദ് കേരളത്തിന്‌ അറിയാൻ താൽപര്യമുണ്ട്. അല്ലെങ്കിൽ താങ്കൾ മുൻപേ പ്ലാൻ ചെയ്തിരുന്നെങ്കിൽ പിന്നെന്തിനാ സമ്മേളനം കഴിയാൻ വേണ്ടി കാത്തിരുന്നത്. (തനി കപടന്മരുടെ ലക്ഷണം അല്ലെ അത്തരം പ്രവർത്തികൾ)

----------------------------------------------------------------------------------------------------------------------
കപടൻ ആണോ അല്ലെ എന്ന് അവിടെ നിൽകട്ടെ ..ആധാര്ഷം മാറാതെ കൂറ് മാറിയാൽ വേദി കിട്ടും എന്ന് മൂപ്പര് കരുതി ക്കാണും

No comments:

Post a Comment