Sunday, February 22, 2015

പന്ത്രണ്ടാണ്ട് കൊണ്ട് മായ്ക്കാനാവുമോ 12000ന്റെ കുപ്രസിദ്ധി....Sadik Ibnu Saleem

🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺
പന്ത്രണ്ടാണ്ട് കൊണ്ട് മായ്ക്കാനാവുമോ

പന്ത്രാണ്ടായിരത്തന്റെ കുപ്രസിദ്ധി....
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
അവാർഡ് .....?
വീണ്ടും മുഖപുസ്തകത്തിൽ ചൂടുളള ചർച്ചകൾക്ക്
വഴി വെളിച്ചം വീശുകയാണ്.
മോദിയുടെ ചായക്കട ചർച്ച പോലെ
അവാർഡിന്റെ നൈതികതയെ ഇഴ കീറയുളള
ഒരു ഓൺ ലൈൻ ചർച്ച
കേരളത്തിന്റെ ധാർമ്മികത ചോർന്നു പോയ
പ്രസഥാന നേതാക്കളുടെ
ധർമ്മ സംസഥാപനത്തിന് സഹായകമാവുമെങ്കിൽ
എന്ത് കൊണ്ട് സംഘടിപ്പിച്ചു കൂടെന്ന്
സാമൂഹിക കൂട്ടായ്മകൾ
കൂലങ്കഷമായി ചിന്തിക്കുകയാണ്.
നഗ്നനായ രാജാവിനെ ഉടുപ്പിക്കാനുളള
ഉദ്യമത്തിൽ എനിക്കു പറയാനുളളത്
ഞാനും കുറിക്കട്ടെ....
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
എന്റെ ആത്മാർതഥ സുഹൃത്ത് ഇർഷാദിന്
ദേശീയ തലത്തിലുളള ഒരു പുരസ്കാരം ലഭിച്ചതായുളള
വാട്സപ്പിലെ പത്രത്തിന്റെ നേർചിത്രം
സന്തോഷവും അൽഭുതവും കലർന്ന
സമ്മിശ്ര വികാരമാണ് എന്നിലുയർത്തിയത്.
സന്തോഷം ഭാര്യയോട് പങ്കിട്ട്,
അഭിനന്ദിക്കാൻ, അതിലേറെ അൽഭുതത്തിന്റെ
കെട്ടു പൊട്ടിക്കാൻ മൊബൈൽ കൈയ്യിലെടുക്കവെ,
ഓർമ്മയിലോടിയെത്തിയ ചില മുഖപുസ്തക ചിന്തകൾ
എന്നെ ആ ഉദ്യമത്തിനു അർധ വിരാമമിടാൻ പ്രേരിപ്പിച്ചു.
വിവാദ അവാർഡിന്റെ ക്രിയാത്മക ചർച്ചകൾക്കിടയിൽ,
സലഫി യൂണിറ്റി മുഖപുസ്തക സംഘത്തിന്റെ,
പണം സ്വരൂപിച്ച് അതേ അവാർഡ് സംഘടിപ്പിച്ചാലോ
എന്ന ചിന്ത ഓർമ്മയിലോടിയെത്തിയതാണ്
എന്റെ അർധ വിരാമത്തിനാധാരം.
ഭാരത് രത്തൻ സേവ എന്ന പേരും,
സമഗ്ര സംഭാവന എന്ന പദവും
എന്റെ ചിന്ത ശരി തന്നെ എന്ന് എനിക്ക് ബോധ്യത തന്നു.
അല്ലെങ്കിലും സ്വന്തം കുടുംബത്തിന്റെ
സാമ്പത്തിക സുസഥിതിക്കായി ബാഗ്ലൂരിലെ
കമ്പനിയിൽ ജോലി ചെയ്താലും, 12000 രൂപ
കൊടുത്താൽ സമഗ്ര സംഭാവനക്ക്
ദേശീയ അവാർഡ് കരസ്തമാക്കാം
എന്നല്ലേ ഇർഷാദിന്റെ അവാർഡ് വ്യക്തമാക്കുന്നത്.
✅✅✅✅✅✅✅✅✅✅✅✅✅
അർഹിക്കാത്തത് ജീവിതത്തിനേകുന്ന
സന്തോഷത്തിന്റെ നൈമിഷികത
ധാർമ്മിക ദർപ്പണം വെളിച്ചം പതിപ്പിച്ച
മനസ്സുകളിലെല്ലാം ആഴത്തിൽ അനുഭവവേദ്യമായ യാഥാർത്യമാണ്.
അടിസഥാന പരമായ ഇത്തരം തിരിച്ചറിവുകൾ
നഷ്ടപ്പെടുമ്പോഴത്രെ അധികാര സോപാനങ്ങളിലേക്കും
ആത്മ പ്രശംസയിലേക്കുമുളള കുറുക്കു വഴികൾ തേടാൻ
ആത്മീയ നേതൃത്വത്തിന്റെ കുഞ്ചിക സഥാനീയർ
പോലും ഒരുങ്ങിപ്പുറപ്പെടുന്നത്.......
ഈ പശ്ചാത്തലത്തിൽ നിന്നു കൊണ്ട്
ഒരൽപം വിമർശനാത്മകമായി വേണം
പ്രഥമ പുരസ്കാര ജേതാവായ
ആത്മീയാദ്യാപകന്റെ അവാർഡിനെ വിലയിരുത്തേണ്ടത്.
കാപടങ്ങളുടെ തുടർക്കഥയത്രെ അദ്ദേഹത്തിന്റെ
ജീവിത പുസ്തകം.
ബനാറസിൽ നിന്നും സ്വായത്തമാക്കുന്ന വിശേഷണമത്രെ
പേരിനൊപ്പമുളള സലഫി. മുഴുവൻ പഠിച്ച് പട്ടം നേടാതെ പേരിനു വാലു ചേർക്കുന്നതിലെന്തു നൈതികതയാണാവോ
ആത്മീയാദ്യാപകൻ കാണുന്നത്...
സിണ്ടിക്കേറ്റംഗത്വ ലബ്ധിക്കു പിന്നിലും
ഒരു വഞ്ചനയുടെ ചരിത്രമുണ്ടത്രെ അദ്ദേഹത്തിന്.
മു്സ്ലിം ലീഗ് നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച്
മറ്റൊരാൾക്ക് വച്ചത് തട്ടിപ്പറിച്ചെടുക്കുന്നതിന്റെ
നൈതികത തന്നെ എനിക്ക് മനസ്സിലാവുന്നില്ല.
തന്റെ സ്വന്തം കൂടപ്പിറപ്പായ ജേഷ്ഠനു കരുതി വെച്ചത് തട്ടിപ്പറിച്ചെടുക്കുന്നതിന്റെ നൈതികത പിന്നെ എനിക്കെങ്ങനെ ബോധ്യമാവും...?
അനധികൃതമായി ജോലിക്ക് ഹാജരാവാതിരിക്കുക,
ആ ദിവസങ്ങളിൽ ഹാജർ പട്ടികയിൽ ഒപ്പുവെക്കുക,
വിദേശത്തായിരുന്ന ദിവസങ്ങളിലെ ശമ്പളം പറ്റുക,
അതിൽ വിജിലൻസ് അന്വേഷണം നടക്കുക,
കുറ്റക്കാരനെന്നു കണ്ട് ശിക്ഷിക്കുക.
യാദൃശ്ചികമായി ഒരു സാധാരണക്കാരനു സംഭവിച്ചതാണെങ്കിൽ പോലും
സമൂഹമനസ്സാക്ഷി മാപ്പുനൽകാത്ത മഹാപരാധങ്ങൾ.
ഒരു നേതാവിന്,
അതും ധാർമ്മിക നവോതഥാന പ്രസഥാനത്തിന്റെ
കുഞ്ചിക സഥാനത്തിരുക്കുന്ന മഹാപണ്ഡിതന്,
തൗഹീദീ ആദർശത്തെ തങ്ക കൂട്ടിലടച്ച്
യമകിങ്കരന്മാരെ കാവൽ നിർത്തി സ്വയം
അതിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തെന്ന് മേനി നടിക്കുന്ന മഹാനായ നേതാവ്.
ഈ അനീതിയിൽ അദ്ദേഹം കാണുന്ന
നൈതികത എന്താണാവോ...?.?.?
🍃 🍃 🍃
പ്രസക്തമായത് പറയാനേ ഈ സാമൂഹ്യ മതിലിടം
സ്ഥലമനുവതിക്കുന്നൊളളൂ.
പ്രസക്തമല്ലാത്തത് കുറിക്കുകയാണെങ്കിൽ
ഒരുപാടുണ്ടുതാനും.
വിരസവായനയുയർത്തുന്ന ഫലശ്യൂന്യത ഭയന്ന്
ഞാനതിനു മെനക്കെടുന്നില്ല.
🍒🍒🍒🍒🍒🍒🍒🍒🍒
ശുദ്ധ തൗഹീദ് പ്രബോധനം ചെയ്ത
ഈസാ നബിയെ ജീവിത കാലം മുഴുവൻ
നഖശിഖാന്തമെതിർത്ത സെന്റ് പോളിനെയാണ്
എനിക്ക് ഓർമ്മയിൽ വരുന്നത്.
ഈസാ നബിയുടെ മരണ ശേഷം ജൂതനായ
സെന്റ് പോൾ ഈസാ നബി പകർന്നു നൽകിയ
ശുദ്ധമായ ആദർശത്തിനു പകരം
ജൂതന്റെ മതവും ആദർശവും
തന്ത്രപരമായി കടത്തിക്കൂട്ടി
ക്രിസ്തു മതമുണ്ടാക്കിയതിന് ചരിത്രം സാക്ഷിയാണ്.
ആദർശ വ്യഭിചാരത്തിനുളള എക്കാലത്തെയും
ലോക മാതൃക.
മുജാഹിദ് പ്രസഥാനത്തിലും സംഭവിച്ചത്
ഈ ആദർശ പരിണാമത്തിന്റെ മറ്റൊരു പതിപ്പ്
നെയല്ലേ...?.?.
സ്വാർതഥ താൽപര്യങ്ങൾക്കും സഥാപിത താൽപര്യങ്ങൾക്കുമായി,
കേരളത്തിലെ പരശ്ശതം നെഞ്ചിലേറ്റി താലോലിക്കുന്ന
മഹത്തായ ആദർശത്തെ,
ആദർശ ശത്രുക്കൾ കാലങ്ങളായി ഉന്നയിക്കുന്ന ഹീനമായ അതേ ആരോപണങ്ങൾ കൊണ്ട് ഹൈജാക്ക് ചെയ്യുക.
അവർക്ക് മറുപടി പറഞ്ഞ അതേ നാവു കൊണ്ട്
അവരുടെ ആദർശം ഏറ്റു പറയുക.
കൂടെ നിന്ന് പ്രവർത്തിച്ച അത്മാർതഥ സുഹൃത്തുക്കളെ,
അതിലുപരി ജീവിതത്തിൽ ഹൃദയ താളം പോലെ
നെേഞ്ചറ്റി നടന്ന ആർശത്തെപ്പോലും ഉപേക്ഷിക്കുക,
എന്തിനായിരുന്നു ഇതെല്ലാം? ?????
കേവലം ഭൗതികമായ ചില നൈമിഷിക
നേട്ടങ്ങൾക്ക് വേണ്ടിയോ,
അതോ ഒളിച്ചു സൂക്ഷിച്ചു വച്ചിരുന്ന
നൈതികതക്ക് നിരക്കാത്ത മഹത്തായ സംഭാവനകൾ
മാലോകരറിയാതെ കാത്തു സൂക്ഷിക്കാൻ വേണ്ടിയോ ???
ഏതായിരുന്നാലും ഈ ആദർശത്തോടും പ്രസഥാനത്തോടും
ഇതൊരിക്കലും വേണ്ടായിരുന്നു.
ഈ കൊടും ക്രൂരതകൾ കൊണ്ട് താങ്കളെന്തു നേടി ???
ആദർശ പ്രസഥാനത്തിനു ആപ്പു വെച്ചവനെന്ന
അപഖ്യാതി !!!
ഹാജരാവാതെ ഒപ്പു വെച്ചു ശമ്പളം പറ്റിയെന്ന
കുപ്രസിദ്ധി! !!
ജേഷ്ഠനു വെച്ച സിൻഡിക്കേറ്റ സഥാനം തട്ടിപ്പറിച്ചെന്ന
അൽപ്പത്തം! !!
ജനം വായിക്കുന്നതും താങ്കൾ വായിക്കാതെ
പോകുന്നതുമായ ചില കാര്യങ്ങൾ ഇവയിലുണ്ടെന്ന വസ്തുത
കുശാഗ്ര ബുദ്ധിക്കാരന്റെ കുബുദ്ധിക്കിടയിൽ
മറക്കരുതായിരുന്നു.
ആരോടാണു താങ്കൾക്ക് സ്നേഹമുളളത്?
ആരോടാണ് താങ്കൾക്ക് പ്രതിബദ്ധതയുളളത്?
എന്തിനോടാണ് താങ്കൾക്ക് ആത്മാർത്ഥതയുളളത്?
പ്രസഥാനത്തോടോ?
എങ്കിൽ ശത്രു പാളയത്തിലെ ആദർശം സ്വീകരിച്ച്
പ്രാമാണികമായ ആദർശത്തെ തിരസ്കരിക്കുമായിരുന്നോ.
സ്ഥാപനത്തോടോ ?
എങ്കിൽ കടമ നിർവ്വഹിക്കാതെ
ശമ്പളം പറ്റുമായിരുന്നോ.
കുടുംബത്തോടോ?
എങ്കിൽ സ്വന്തം സഹോദരന്റെ സഥാനലബ്ധിയിൽ
സന്തോഷിക്കേണ്ടതിനു പകരം സ്വാർതഥതക്കായി
ആ സഥാനം സ്വയം തട്ടിയെടുക്കുമായിരുന്നോ.
സ്വന്തത്തോടോ ?
എങ്കിൽ സ്വന്തത്തിനായി എല്ലാം ഒന്നൊന്നായി വെട്ടിപ്പിടിക്കുമ്പോഴും
സമൂഹത്തിൽ അതുണ്ടാക്കുന്ന ബ്ലാക്ക്മാർക്കുകൾ
കാണാനാവാതെ പോകുമായിരുന്നോ
ഗുണത്തിനെന്ന് നിനച്ച് വിതച്ച കുബുദ്ധികൾ തിരിഞ്ഞു
കൊത്തുന്നത് കണ്ടെങ്കിലും ഒരു പുനർ വിചിന്തനം
നടത്താൻ കുബുദ്ധിക്ക് പകരം അൽപം ബുദ്ധിയുംവിവേകവുമുണ്ടായിരുന്നെങ്കിൽ
എന്നാശിച്ചു പോവുകയാണ്.
എന്തിനായിരുന്നു യഥാർതഥത്തിൽ പണം കൊടുത്ത്
കരസഥമാക്കിയ ആ അവാർഡ് ???
ചിലത് മറച്ചുവെക്കാൻ,
ചിലത് ഒളിച്ചു വെക്കാൻ,
പുറത്തു വന്ന പുഴുക്കുത്തുകളെ വിസ്മൃതിയിലാഴ്ത്താൻ,
വിമർശന ശരമുതിർത്തുന്നവരുടെ വായടപ്പിക്കാൻ,
പ്രസഥാനത്തിനകത്ത് വിനഷ്ടമായ
പ്രതാപത്തെ തിരിച്ചു പിടിക്കാൻ.
എന്തെല്ലാം ആഗ്രഹങ്ങളായിരുന്നു
ആ അവാർഡിനു പിന്നിൽ.
പക്ഷെ വന്നു ഭവിച്ചതോ ???
ഖ്യാതിക്കു പകരം അപഖ്യാതി.
സ്വാധീനത്തിനു പകരം തികഞ്ഞ ഒറ്റപ്പെടൽ.
വിസ്മൃതിയിലാക്കാമെന്നു വ്യാമോഹിച്ചതൊക്കെയും
പൂർവ്വോപരി സ്മൃതി പഥത്തിലെത്തി
വ്യാപക ചർച്ചകൾക്ക് വിഷയീഭവിക്കൽ.
സ്രഷ്ടാവൊരുത്തൻ എല്ലാം കാണുന്നെന്ന ബോധം
ഇപ്പോഴെങ്കിലും അദ്ദേഹത്തിനുണ്ടായെങ്കിൽ
എന്ന് ആദർശ കേരളം ആഗ്രഹിച്ചു പോവുകയാണ്.
ഇർഷാദിന് അതേ അവാർഡ് പണം കൊടുത്തു
നേടിക്കൊൊടുത്തത് താങ്കളെ അപഹസിക്കാനായിരുന്നില്ല.
കുബുദ്ധിയിൽ വിരിയുന്ന കുതന്ത്രങ്ങൾ
തിരിച്ചറിയാൻ വിവേകമുളള ഒരു സമൂഹം
താങ്കളുടെ ചുറ്റിലുമുണ്ടെന്നു താങ്കളെ
ബോധ്യപ്പെടുത്താൻ.
താങ്കൾ പറയുന്നതെല്ലാം വാ തൊടാതെ വിഴുങ്ങുന്ന
അനുയായി വൃന്ദത്തിന്റെ മനസ്സു തുറപ്പിക്കാൻ.
താങ്കളെ ഭയന്ന് അനീതികൾക്കെതിരെ ശബ്ദിക്കാനാവാതെ
മൗനം ഭുജിക്കുന്ന നേതൃത്വത്തെ
താങ്കളുടെ കുബുദ്ധിയുടെ
ആഴവും പരപ്പുമൊന്നു ബോധ്യപ്പെടുത്താൻ.
പൊതുജനം കാണുന്ന പൊലിമക്കപ്പുറം
കുതന്ത്രത്തിന്റെ മൂശയിൽ തീർത്ത കുബുദ്ധിയെ കരുതിയിരിക്കണമെന്ന് ജനത്തോട് പറയാതെ പറയാൻ.
ഇത് താങ്കൾ കാരണം
വേദനിക്കുന്ന പരശ്ശതങ്ങളുടെ വികാരവായ്പാണ്.
പ്രയാസമനുഭവിക്കുന്നവരുടെ ഗദ്ഗദങ്ങളാണ്,
ആദർശമില്ലാത്തവരെന്ന് അധിക്ഷേപിച്ചവരുടെ
തേങ്ങലുകളാണ്,
താങ്കളെ ഉപദേശിച്ചു വഴി നടത്തേണ്ടവർക്കുളള
തിരിച്ചറിവുകളാണ്.
തിരിച്ചറിവുകൾ ചുറ്റിലും വെളിച്ചം വിതറുമെന്ന
ശുഭപ്രതീക്ഷയോടെ...

1 comment:

  1. ഇത്രയൊക്കെ ഒരു വ്യക്തിയെ കുറിച്ചു പറയുന്നവർ
    പറയുന്നില്ല ആ ഭീതിതമായ ആദർശ വ്യതിയാനത്തെ കുറിച്ചു!!
    വൈയക്തിക തെറ്റുകൾ തികച്ചും വ്യക്തി പരം
    എന്നാൽ ആദർശ മാറ്റം ആഴ്ത്തിടും ഒരു സമൂഹത്തെ മുഴുവനും നരഗാഗ്നിയിൽ
    പറയൂ സോദരാ, എവിടെയാണ് ആ വിഖ്യാതമായ തെളിവുകൾ
    ശിർക്കും വസീലതു ശിർക്കും വേർതിരിക്കുന്നതിനുള്ളതു
    ശേഷമാകാം നമുക്കീ തൊഴുത്തിൽ കുത്തുകൾ.

    ReplyDelete