Thursday, February 26, 2015

അവാർഡ്‌ വിശദീകരണം ഒരു പൊളിച്ചെഴുത്ത് part 2-അറിയാത്ത ആളുടെ സമഗ്ര സംഭാവന

അവാർഡ്‌ വിശദീകരണം ഒരു പൊളിച്ചെഴുത്ത്
ഇദ്ദേഹം എത്ര മണ്ടത്തരം ആണ് ഈ അണ്ണാച്ചി അവാർഡിനെ ന്യായീകരിക്കാൻ വേണ്ടി പറഞ്ഞത് എന്ന് അറിയില്ല ആ 9 മിനുട്ട് ക്ലിപ്പ് ഒരു മുതൽ കൂട്ടാണ്...KV യുടെ കോമടി പ്രസംഗം കേൾക്കുന്നതിനേക്കാൾ ഹരമാണ് ഇത് കേൾക്കാൻ ഓരോന്നും വിശദമായി ഒന്ന് വിശദീകരിക്കാം
1)എനിക്ക് ഒരു reg കത്ത് വന്നു ;-നിങ്ങളെ അവാർഡിന് സെലക്ട്‌ ചെയ്തു എന്ന് ...ഞാൻ അവരെ അറിയില്ല ..ഞാൻ ആവശ്യപെട്ടിടില്ല ??
ഊരും പേരും ഇത് വരെ കേട്ടിടില്ലാത്ത ഒരു കൂട്ടം ഇദ്ദേഹത്തിനു കത്തയച്ചു ...എന്തിനാണ് മൂപ്പരെ തിരെഞ്ഞെടുത്തത് എന്ന് പോലും ഇദ്ദേഹത്തിനു അറിയില്ല അത്രേ ...
പിന്നീട് അദ്ദേഹം പറയുന്നത് ഒറിജിനൽ അവാർഡ്‌ തിരെഞ്ഞെടുക്കുന്ന രീതിയാണ് ..അവാർഡ്‌ അപേക്ഷ ക്ഷണിച്ചു ..നമ്മൾ RESUME നൽകി..അതിൽ നിന്ന് ഒരാളെ തിരെഞ്ഞെടുത്തു ..അങ്ങിനെ ഒരു അവാർഡ്‌ കാലിക്കറ്റ്‌ യുനിവേര്സിടി കൊടുക്കുന്ന കാര്യം പറയുന്നു ...(അപ്പോൾ തന്നെ അറിഞ്ഞു കൂടെ തനിക്കു കിട്ടിയത് ഉടായിപ്പ് ആണ് എന്ന് )
ഒറിജിനൽ അവാർഡ്‌ എങ്ങിനെ ആണ് എന്നും പറയുന്നു ..അത് കഴിഞ്ഞു ചെന്നൈ ടീമിനെ പോലും അറിയില്ല എന്നും പറയുന്നു ....ഇതിൽ നിന്നും തന്റെ സമഗ്ര സംഭാവന താൻ അറിയിക്കാതെ ഈ ടീം എങ്ങിനെ അറിഞ്ഞു എന്ന് പറയേണ്ട ബാധ്യത സലഫിക്ക് ഇല്ലേ ...ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം ഇത് ഒന്നാം തരം തട്ടിപ്പ് ആണ് എന്ന് ...ഇത് പോലെ 12000 മുതൽ 25000 വരെ കൊടുത്താൽ അവാർഡ്‌ തരുന്ന അനവധി കമ്പനികൾ മരിച്ച പ്രധാനമന്ത്രി  മുതൽ സാമൂഹ്യ സേവകർ വരെ ഉള്ള സകലരുടെ പേരിലും അവാർഡ്‌ ഒരുക്കി ഇരയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി ...നാട്ടിലുള്ള സകല സ്ഥാപന ട്രസ്റ്റ്‌ മേധാവികൾക്കും ഇവർ കത്ത് അയക്കും ...മനസ്സിൽ കുഞ്ഞാപ്പുതരം ഉള്ള ആളുകൾ അതിൽ കൊത്തും ...അവരോടു അവരുടെ അസോസിയേഷൻ മെംബെർഷിപ്,പ്രോസിസ്സിംഗ് ഫീ എന്നിങ്ങനെ പണം വാങ്ങും അവാർഡ്‌ കൊടുക്കും ...ഈ കത്ത് കേരളത്തിലെ അനേകം സ്ഥാപന മേധാവികല്ക്ക് വരികയും അവരുടെ ചവറ്റു കോട്ടയിൽ വിശ്രമിക്കുകയും ചെയ്യുന്നുണ്ട് ...എന്നാൽ ചില സ്വയം പൊങ്ങികൾ ഇവയിൽ വീഴുകയും അത് വലിയ കാര്യം ആയി ജനങൾക്ക് മുന്നിൽ കൊണ്ട് വരികയും ചെയ്യും ...
ഞങ്ങൾ ചെന്നൈ ഈ അവാർഡ്‌ വാങ്ങാൻ പോയപ്പോൾ ഉണ്ട് ഇതേ അവാർഡ്‌ വാങ്ങാൻ മറ്റൊരു മലയാളി ..അയാൾക്കും ഇങ്ങിനെ ഒരു കത്താണ് വന്നത് ...ആരാണ് അയാളുടെ പേര് കൊടുത്തത് എന്ന് അയാൾക്കും അറിയില്ല ....അവാർഡ്‌ വാങ്ങാൻ വന്നവരിൽ കൂടുതലും അന്നാച്ചികളും ആന്ധ്ര കാരും ആണ് എന്ന് ആശ്വസിക്കുമ്പോൾ ആണ് ഈ മലയാളിയെ കണ്ടത് ....ഇങ്ങിനെ ഒരു ഐറ്റം മാത്രമല്ല കേരളത്തിൽ എന്ന് അന്നാണ് മനസ്സിലായത്‌ .....
2)കത്ത് ഞാൻ മേശ പുറത്തു ഇട്ടു ...DECEMBER 15 അവസാന തിയതി ...സുഹ്രത് വരുന്നു ...കാണുന്നു ...നിർബന്ധിക്കുന്നു...വിളിക്കുന്നു ....(ഹൈവ ...എന്ത് നല്ല കഥ )
നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും കഥ അങ്ങിനെ ആയിരുന്നു ...ആർക്കു വേണം ഈ അവാർഡ്‌ എന്നാ മട്ടിൽ മേശമേൽ വെച്ച അവാർഡ്‌ കത്ത് ..അതും ഡിസംബർ 15 നു അപേക്ഷിച്ചില്ലെങ്കിൽ ആർക്കും കിട്ടാത്ത ഈ മൊതല് ,കിട്ടാൻ ആ അവതാരം വരികയായിരുന്നു ...അത് ഡിസംബർ 19 ന്റെ പ്രഭാതത്തിൽ ....നേരത്തെ DELHI അവാർഡ്‌ ഒറിജിനൽ ആണ് എന്ന് വെരിഫൈ ചെയ്ത ആൾ തന്നെ ആയിരിക്കും എന്നാണു ഞാൻ മനസ്സിലാക്കുന്നത്‌ ...അദ്ദേഹത്തിന് ഒരു നോട്ടം കണ്ടാൽ തന്നെ അവാർഡ്‌ ഒറിജിനൽ ആണോ അല്ലെ എന്ന് മനസ്സിലാവും ...
അദ്ദേഹം ഇന്റർനെറ്റ്‌ പരതി..ഇത് ഒറിജിനൽ തന്നെ ..സാക്ഷാൽ APJ അബ്ദുൽ കലാമിന്റെ കൂടെ നില്കുന്ന ഫോട്ടോ അല്ലെ സൈറ്റിൽ ...പിന്നെ എങ്ങിനെ ഒറിജിനൽ ആവാതെ ഇരിക്കും ..അങ്ങിനെ ഉറപ്പിച്ചു ...
അദ്ദേഹം ചെന്നൈ ഓഫീസിൽ വിളിച്ചു ..സാക്ഷാൽ നമ്മുടെ സെക്രടറി പാഷ തന്നെ ലൈനിൽ ...
"ആ കത്ത് നിങ്ങൾ മൈൻഡ് ചെയ്തില്ലെല്ലോ ...വേണം എന്നോ വേണ്ട എന്നോ പറഞ്ഞില്ലല്ലോ "
അപ്പോൾ നമ്മുടെ ഒറിജിനൽ നോക്കുന്ന ആൾ (പേര് അറിയാത്തതുകൊണ്ടാണ്‌ )പറഞ്ഞു അത്രേ 
"സർ ബിസി ആയിരുന്നു ''
അപ്പോൾ പാഷ പറഞ്ഞത്രേ "ഇത് ഞങ്ങൾ മുമ്പേ തീരുമാനിച്ചത് ആണ് IT IS ALREADY DONE "
(എല്ലാവർക്കും ഇവിടം വരെ വായിച്ചു ചിരിക്കാൻ 5 മിനുട്ട് അനുവദിച്ചിരിക്കുന്നു ))
ഇങ്ങിനെ ഉണ്ടോ ഒരു കോമഡി ..ഒരു കളവു ...
സമഗ്ര സംഭാവനക്ക് ഒരു അവാർഡ് ..ഊരും പേരും തനിക്കറിയാത്ത കത്ത് ...ഡേറ്റ് കഴിഞ്ഞിട്ടും സലഫിയുടെ സമഗ്ര സംഭാവന കണ്ടു സംഘാടകർ പറയുന്നു ""ഇത് ഞങ്ങൾ പണ്ടേ ഉറപ്പിച്ചതാണ് എന്ന് " ഹൈ.....വ്വ ...
ഈ GEPRA യും പാഷയും ഒരു 12000 രൂപ ഷീൽഡ് ഉണ്ടാക്കാനും സര്ടിഫികാട്ട് അടിക്കാനും ഉള്ള സമയം കൊടുത്താൽ (ഒരു 3 ദിവസം ഗ്യാപ് )ഉണ്ടെകിൽ അവാർഡ് തരും ...ഞങ്ങളുടെ അനുഭവം ആണിത് 
പിന്നെ നിങ്ങൾ മൈൻഡ് ചെയ്തില്ലെല്ലോ എന്ന് കൊക്കിൽ ജീവൻ ഉണ്ട് എങ്കിൽ പാഷ പറയില്ല ...കാരണം ഇത് മൈൻഡ് ചെയ്യാത്തവരാണ് കൂടുതൽ എന്ന് അയാൾക്ക്‌ നന്നായി അറിയാം ...ആകെ മൈൻഡ് ചെയ്യുന്നത് ഇതിൽ പെട്ടുപോയ വിവരദോഷികൾ ആണ് എന്ന് അയാൾക്ക്‌ നന്നായി അറിയാം ...അതൊകൊണ്ട് സലഫി കളവു പറയുമ്പോൾ ലിങ്ക് മുറിയാതെ നോക്കണം ....
ഒരു യഥാർത്ഥ അവാർഡ്‌ ആണ് എങ്കിൽ നമ്മുടെ resume  കിട്ടുന്നതിനു മുമ്പേ അവാർഡ്‌ തീരുമാനിക്കുമോ സലഫി ...IT IS ALREADY DONE എന്ന് പറഞ്ഞ ശേഷം പിന്നെന്തിനാ നിങ്ങൾ resume അയച്ചത് ...ഇതും ഇനി നിങ്ങൾ അറിയാതെ നിങ്ങളെ സ്നേഹിക്കുന്ന അനുയായികൾ ഒപ്പിച്ച പണി ആണോ ....
ഏതായാലും 
സലഫി പറഞ്ഞത് കേൾക്കാതെ അദ്ദേഹം resume തയ്യാർ ആക്കി ...ഒരു ഫോട്ടോ സലഫി കൊടുത്തു (നിര്ബന്ധിച്ചാ പിന്നെ ..!!!)..അത് രണ്ടു കോപ്പി ആക്കി ...അവസാനം resume വെച്ച് അപേക്ഷ അയച്ചു ...
-----------------------------------------------------------------------------------------------

ഇവിടെ നിങ്ങളുടെ മറ്റൊരു മുഖം കൂടി ഞങ്ങൾ പൊളിക്കുകയാണ് ...നിങ്ങൾ അറിയാതെ അയക്കപെട്ട ആ resume ഞങ്ങളുടെ അടുത്തുണ്ട് സലഫീ ....12000 ഇടണം എന്നുണ്ട് എങ്കിൽ കേരളത്തിലെ പ്രഥമ അവാർഡ്‌ ജേതാവായ താങ്കളുടെ qualification വേണം എന്ന് ഞങ്ങൾ ആവശ്യ പെട്ടപ്പോൾ ഇവർ ഇത് ഞങ്ങൾക്ക് അയച്ചു തരിക ഉണ്ടായി ..അതിലെ എന്തുകൊണ്ട് മൂപ്പർ അവാർഡ്‌ അർഹൻ ആയി എന്ന് കണ്ടോളൂ 

അവരുടെ ഔദ്യോഗിക മെയിൽ നിന്ന് ഞങ്ങൾക്ക് വന്ന രേഖ ആണിത് ...നിങ്ങളെ ആദ്യമേ തിരഞ്ഞെടുത്തു എങ്കിൽ പിന്നെ 25 ആമത്തെ ആളായി അവിടെ അവാർഡ്‌ വാങ്ങുമ്പോൾ അവർ നിങ്ങൾ കൊടുത്ത BIO DATA അനുസരിച്ച് എങ്ങിനെ അവാർഡ് നൽകുന്നു എന്ന് പറയുന്നു ...ഇതിൽ പരം ഒരു തട്ടിപ്പ് വേറെ എന്താണ് ഉള്ളത് ....
മേൽ പറഞ്ഞ കാര്യങ്ങളുടെ സത്യാസത്യങ്ങൾ പോട്ടെ ..അത് പറഞ്ഞാൽ "ഞാനറിയാതെ എന്നെ സ്നേഹിക്കുന്ന എന്റെ അനുയായികൾ എഴുതി കൊടുത്താൽ ഞാനാകുന്ന പാവം എന്ത് ചെയ്യും " എന്നും പറഞ്ഞു താങ്കൾ തടി സലാമത് ആക്കും ...
അതിനാൽ നുണ കഥകൾ വലിച്ചു നീട്ടി പറഞ്ഞാൽ ഒന്നും താങ്കൾ രക്ഷപെടാൻ പോകുന്നില്ല .....
ഇസ്ലാഹി പ്രസ്ഥാനത്തെ തകർക്കാൻ കേവലം 12000 ത്തിന്റെ ഈ നെറികെട്ട കളി കളിച്ചു തോണ്ടി സഹിതം ഞങ്ങൾ പിടികൂടിയിട്ടും വീണ്ടും കളവുകളുടെ പെരുമഴ പെയ്തത് പിടികൂടാൻ മുജാഹിദുകൽക്കു നിമിഷങ്ങൾ മതി .....ഇതിലും വലിയ അഭിനയ മുഹൂർത്തങ്ങളും ചതിയും വഞ്ചനയും ഈ മഹാ പ്രസ്ഥാനത്തെ തകർക്കാൻ താങ്കൾ അരങ്ങിൽ നടത്തിയിട്ടുണ്ട് ...
എന്റെ അവാർഡാണോ വിഷയം എന്ന് ചോദിച്ചു വിഷയം മാറ്റാൻ നോക്കേണ്ട ..12000 രൂപയുടെ അണ്ണാച്ചി അവാർഡിനെ ഇങ്ങിനെ ന്യായീകരിക്കുന്ന താങ്കൾക്ക് എന്തും ആവാം അതൊന്നും ഈ പ്രസ്ഥാനത്തിന്റെ ചിലവിൽ വേണ്ട ....
ഹുസൈൻ മടവൂരിനു ഒരു ഡോക്റെരെട്ടു കിട്ടി സ്വീകരണം കിട്ടിയപ്പോൾ പകരം ഒരു ഉമരിയെ കൊണ്ട് എടവണ്ണയിൽ നാടകം നടത്തിയ ആളാണ്‌ താങ്കൾ ...കുഞ്ഞാപ്പു ആകുന്ന ആളുകളുടെ ക്രെടിബിലിടി ചർച്ച ആക്കുക ആയിരുന്നു അന്ന് താങ്കളുടെ ഉദ്ദേശം എന്ന് താങ്കൾ പറഞ്ഞിരുന്നു ..ആ താങ്കൾ ഈ ഗതികേടിൽ എത്തിയത് ഒരു ശിക്ഷയാണ് ...ഈ മഹാ പ്രസ്ഥാനത്തെ തെരുവിൽ തല്ലാൻ വിട്ടതിനു കിട്ടിയ ശിക്ഷ ...


തീർനിട്ടില്ല അവാർഡ്‌ കഥ ...തുടരും 


1 comment: