Thursday, February 26, 2015

അണ്ണാച്ചി അവാർഡ്‌ -വിശദീകരിച്ചു തീരാത്ത ചോദ്യങ്ങൾ PART 3

3) GEPRA യിൽ ഞാൻ മെംബെർഷിപ് എടുത്തു ;- അവരുടെ നാഷണൽ സെമിനാർ,പ്രസിദ്ധീകരണം ,മറ്റു ആക്ടിവിറ്റി മുതായവയിൽ പങ്കു കൊള്ളാൻ...
ഈ പറയുന്ന കമ്മറ്റി ക്ക് മൂന്നു അവാർഡ്‌ അല്ലാതെ ഒരു ആക്ടിവിറ്റി പൊലുമുമില്ല ..സ്വന്തമായി ഒരു പ്രസിദ്ധീകരണവും ഇല്ല ..ഇത് ഇദ്ദേഹത്തിന്റെ കല്ല്‌ വെച്ച നുണയാണ് ..സ്വന്തം സ്ഥാപനത്തിൽ ഒരു സെമിനാർ നടന്നാൽ പോലും തന്റെ റൂമിൽഇരിക്കുന്ന ആൾ അണ്ണാച്ചി കളുടെ ദേശീയ സെമിനാറിന് മെംബെർഷിപ് എടുക്കുന്നത് ...
ഏതായാലും മെംബെർഷിപ് എടുത്തു എന്ന് വൈകിയ ഈ വേളയിൽ എങ്കിലും ഇയാൾ സംമാതിചിരിക്കുക ആണ്
4)മെംബെർഷിപ് എടുക്കാൻ ഞാൻ കാശ് കൊടുതിടില്ല
പച്ച നുണയാണ് ഇദ്ദേഹം പറയുന്നത് ..ഇദ്ദേഹം 12000 രൂപ തന്നു എന്ന് ഈ അവാർഡ്‌ കമ്പനിക്കാർ തന്നെ നമ്മോടു പറഞ്ഞിട്ടുണ്ട്.. മാത്രമല്ല ഇവരുടെ അവാർഡിന് അപേക്ഷിക്കുമ്പോൾ ഇവരുടെ അക്കൌണ്ടിന്റെ പേരില് DD എടുക്കണം ...ഇദ്ദേഹം കാശ് നല്കിയ അക്കൌണ്ട് ഇതാണ്
Account Name : Global Economic Progress and Research Association.
A/c No. : 910020044597452
IFS CODE : UTIB0000799
BANK NAME : AXIS BANK
BRANCH : TIRUVANNAMALAI
TAMIL NADU 

  
മാത്രമല്ല ഹോട്ടൽ പ്രവേശനത്തിന് കൂടെ ഉള്ളവർക്ക് 650 രൂപയും ഹൈ ക്വാളിറ്റി വീഡിയോ കിട്ടാൻ 2000 രൂപ വേറെയും ഇവർ ഈടാക്കുന്നുണ്ട് 
ഇവരുടെ മെംബെർഷിപ് ഫോം താഴെ കാണാം 
ഇതിൽ വളരെ വ്യക്തമായി കാണാം ...Selected എന്ന് പറഞ്ഞു ഞങ്ങൾക്ക് ഇവർ അയച്ചു തന്ന FORM ആണിത് ..ഇതേ ഫോം ആണ് സലഫിയും പൂരിപിച്ചു നൽകിയത്...
പിന്നെ ഇദ്ദേഹം 12000 ഞാൻ കൊടുത്തിട്ടില്ല എന്ന് പറയുന്നത് പച്ച കളവാണ് ...ഇദ്ദേഹം മിനിമം ചാർജ് ആയ 12000 ആണ് അടച്ചത് എന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട് ...ഇത് ഫിൽ ചെയ്യുന്ന ഫോര്മിൽ തന്നെ ഉണ്ട് 
മാത്രമല്ല ഇതിലൂടെ രറ്റൻ സേവ അവാർഡ്‌ കിട്ടുവാനുള്ള അപ്ലിക്കേഷൻ ആണ് ഇത് എന്നും ഇതിൽ കാണാം ...ഇതൊന്നും ഞങ്ങളുടെ കയ്യിൽ ഇല്ല എന്ന് കരുതിയിട്ടാണ് പാവം ജമിയയിൽ 15 മിനുട്ടിൽ ഒരു കുട്ട നിറയെ നുണകൾ പറഞ്ഞത് 
മാത്രമല്ല ഈ 12000 ഇട്ട ഉടനെ റെസിപ്റ്റ് ,മെംബെർഷിപ് ,അവാർഡ്‌ ക്ഷണ കത്ത് എന്നിവ സലഫിക്ക് ഈ അസോസിയേഷൻ അയച്ചിട്ടുണ്ട് ...അപ്പോൾ പിന്നെ എങ്ങിനെ ഇത് സലഫിക്ക് നിഷേധിക്കാൻ കഴിയും ..നിഷേധിക്കൂ ...തെളിവ് സഹിതം തരാം 
4)ജാമിയ സമ്മേളനം നടക്കുന്നതിനിടയിൽ ..ഫ്ലൈറ്റിൽ ചെന്നൈ വരെ പോയി ..അതും ഈ 12000 രൂപയ്ക്കു കിട്ടിയ ഈ അവാർഡ്‌ വാങ്ങാൻ ..സലഫി പോവുന്നില്ല എന്ന് പറഞ്ഞു നോക്കി ....അനുയായികൾ കേട്ടില്ല ...
പോവണം സർ ...പോവണം സർ ..സഹിക്ക വയ്യാതെ ഫ്ലൈറ്റിൽ പോയി ...(അങ്ങ് വിശ്വസിചെക്കു...ഇതിലും വലുതൊക്കെ നേരത്തെ കേട്ടില്ലേ )
----------------------------------------------------------------------------------------------
അപ്പോഴേക്കും സലഫി അറിയാതെ (വിശ്വസിച്ചേ പറ്റൂ )നസീര് മാഷും ഇരിവേറ്റി അബ്ദു സമദും സ്വീകരണ സമ്മേളനം ഒരുക്കി ...അതുകണ്ട് ട്രസ്റ്റ്‌ ബോർഡ്‌ വക മറ്റൊരു അവാർഡും
...കഥ കേൾക്കാൻ നല്ല രസമുണ്ട് അല്ലെ ...(പാവങ്ങൾ കുറ്റം മുഴുവൻ അവറ്റകളുടെ തലയിൽ)
അല്ല സലഫീ അപ്പോഴും ചില ചോദ്യങ്ങൾ അവശേഷിക്കുക ആണെല്ലോ ..
താങ്കൾ പോയി അവാർഡ്‌ വാങ്ങുന്ന വീഡിയോ ബാക്ക് ഗ്രൗണ്ടിൽ കാണിചെല്ലോ അതും ഈ പറഞ്ഞാൽ കേൾക്കാത്ത അങ്ങയെ നിര്ബന്ധിച്ചു മാനസികമായി തളർത്തുന്ന ആളുകൾ എങ്ങിനെ ചെന്നൈ വന്നു അതും മൊബൈലിൽ ഷൂട്ട്‌ ചെയ്തു ...അതെങ്ങിനെ ജമിയാ സമ്മേളനത്തിന്റെ വേദിയിൽ എത്തി .
..അണ്ണാച്ചി അവാർഡ്‌ സ്വീകരിക്കാൻ ഒരുക്കി നിർത്തിയ ഫ്ലെക്സുകൽ എങ്ങിനെ ഉണ്ടായി ...
PJ കുര്യൻ സാറിനു അറിയാമായിരുന്നോ നിങ്ങൾക്ക് പോലും അറിയാത്ത അണ്ണാച്ചികൾ തന്ന അവാർഡ് ആണിത് എന്ന് ....
അതോ അദ്ധേഹത്തെ പറ്റിച്ചതും അനുയായികൾ ആയിരുന്നോ ...
സ്വന്തം അണികളുടെ മേൽ കുറ്റം വലിച്ചിട്ടു വിനീത വേഷം കെട്ടി ആടാം എന്ന് കരുതിയോ നിങ്ങൾ .....
ഈ അവാർഡ്‌ പണം കൊടുത്തു വാങ്ങിയ രത്ന ആണ് എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ "പൂർണ്ണ ചന്ദ്രനെ കണ്ടു തെരുവ് പട്ടികൾ കുരക്കേണ്ട എന്ന് പ്രസന്ഗിച്ച "ആ വീര്യം എവിടെ പോയി സലഫീ ...തെരുവ് നായ്ക്കൾ പോലും തിരിഞ്ഞു നോക്കാത്ത ഫ്യുസായ ബൾബ്‌ ആണ് താങ്കൾ എന്ന് അഹങ്കാരത്തിന്റെ കൊടുമുടിയിൽ എങ്കിലും താങ്കൾ മനസ്സിലാക്കെണ്ടിയിരുന്നു ...
ഇപ്പോൾ അനുയായികളെ കുറ്റക്കാർ ആക്കി രക്ഷ്പെടുന്നോ ...
------------------------------------------------------------------------------------------------------------
അല്ല സലഫി പത്രത്തിൽ കൊടുത്തത് ആരാ ...അതും വേണ്ട വേണ്ടാ എന്ന് പറഞ്ഞപ്പോ കേൾക്കാതെ അനുയായികൾ ചെയ്ത പണി ആണോ ..
-കേരളത്തിൽ മലയാളിക്ക് ആദ്യമായി മലയാളിക്ക് ഈ അവാർഡ് 
-വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനക്ക് 
-ഹൈ കോടതി ജഡ്ജി അടക്കമുള്ള പാനൽ തിരെഞ്ഞെടുത്തു ...
കേരളത്തിൽ ആദ്യമായി പെട്ട മലയാളി ഇദ്ദേഹം ആയിരിക്കാം ..അത് ഞങ്ങൾ സമ്മതിക്കുന്നു ..ഇനി പത്രത്തിൽ കൊടുക്കണ്ടാ കൊടുക്കേണ്ടാ എന്ന് പറഞ്ഞു ...അപ്പോൾ പത്രക്കാർ വന്നു ഒരേ നിർബന്ധം "ഒരു കോളം ഒഴിചിട്ടിരിക്കുകയാണ് സർ ,എങ്ങിനെ എങ്കിലും ഒന്ന് കനിയണം "എന്ന് പറഞ്ഞപ്പോൾ നിൽക കള്ളിയില്ലാതെ കൊടുത്തു എന്ന് എങ്ങാൻ പറഞ്ഞു പോവുമോ എന്നാണു പേടി ....അതും അനുയായികൾ വിശ്വസിക്കും (കാന്തപുരത്തിനും ഇയാൾക്കും ഇത്തരം അനുയായികളെ കിട്ടിയിട്ടുണ്ട് )
സമഗ്ര സംഭാവന കത്ത് മുഖേന വന്നത് ആയതിനാൽ ചര്ച്ചക്കു പ്രസക്തിയില്ല ...
------------------------------------------------------------------------------------------------------
(signature only by Pasha )
-അടുത്ത നുണ ഹൈ കോടതി ജഡ്ജി അടക്കമുള്ള പാനൽ തിരെഞ്ഞെടുത്തു എന്നാണു 
ഇങ്ങിനെ ഒരു പാനൽ തന്നെ ഇല്ല ..അവർ ഇവരെ കാണുന്നത് തന്നെ അവാർഡ്‌ ദിവസം ആണ് ...അബ്ദുറഹ്മാൻ സലഫിയുടെ ഫലകത്തിൽ ഒപ്പിട്ടത് മേൽ പറഞ്ഞ പാഷ മാത്രം ആണ് ...
ഞങ്ങൾ അവാർഡ്‌ സ്വീകരിക്കാൻ പോയപ്പോൾ കേന്ദ്ര മന്ത്രി വേലു ,ഹൈ കോടതി ജഡ്ജി തുടങ്ങിയ ആളുകളാണ് ഉണ്ടായിരുന്നത് ..ഒരാൾക്കും ഈ അവാർഡിന് പിന്നിനെ ഉടായിപ്പ് അറിയില്ല ...പിന്നെ അവരുടെ ഒപ്പ് വാങ്ങാൻ ഞങ്ങൾ ശ്രമിച്ചു ..ഒരാൾ അല്ലാതെ മറ്റുള്ളവർ ഒഴിഞ്ഞു മാറി ...
നിങ്ങൾ എങ്ങിനെ ആണ് ഈ അവാർഡ്‌ ആളെ തിരെഞ്ഞെടുക്കുന്നത് എന്ന് പാഷയോട് അതിൽ ഒരാൾ ചോതിക്കുമ്പോൾ ...ഞങ്ങളുടെ പക്കൽ ഒരു പാട് data base ഉണ്ട് എന്നും അതിൽ നിന്നും തിരഞ്ഞെടുക്കുന്നു എന്നുമായിരുന്നു മറുപടി ...അഥവാ ഈ പാനൽ പോലും ശുദ്ധ തട്ടിപ്പാണ് എന്നർത്ഥം...

5)അദ്ധേഹത്തിന്റെ അവസാന ത്യാഗം കേട്ട് ശരിക്കും ഇരുന്നു പോയി :-
രണ്ടു ഫലകം ജാമിയയിൽ ഉണ്ടാക്കിയതിൽ നീല നിറത്തിലുള്ള സ്വലാഹിമാർ തയ്യാർ ചെയ്ത ഇപ്പോഴും ആളില്ല പ്രേതം പോലെ കിടക്കുക ആണത്രേ ...അത് ഞാൻ പ്രശസ്തി ആഗ്രഹിക്കുന്ന ആളാണ്‌ എങ്കിൽ എനിക്ക് ഒരു ചടങ്ങ് സംഘടിപിച്ചു വാങ്ങിക്കൂടെ എന്നാണു ചോദ്യം ...
ഒന്ന് PJ കുര്യനെ കബളിപ്പിച്ചു വാങ്ങി ..അന്നേ തയ്യാർ ചെയ്ത ഫലകം അപ്പോൾ കൊടുക്കാൻ ആളില്ലാത്തതിനാൽ മാറ്റി  വെച്ചു...ഇനി ഈ ഫലകം ആരും കാണേണ്ട ..കണ്ടാൽ എടുത്തു ഏറിയും ..500 രൂപ പോയതും പോര ...ഉണ്ടാക്കുന്നവാൻ അറിഞ്ഞിരുന്നില്ല ഇത് ഉടായിപ്പ് ആയിരുന്നു എന്ന് ...12000 രൂപ കൊടുത്ത അണ്ണാച്ചി അവാർഡ്‌ ആണ് ഇത് എന്ന് അവർ അറിഞ്ഞിരുന്നു എങ്കിൽ മജീദ്‌ സ്വലാഹി നാട്ടുകാരുടെ സ്വീകരണ യോഗം ബഹിഷ്കരിച്ച പോലെ ഇതും അവർ ബഹിഷ്കരിക്കുമായിരുന്നു ...ഇനി നിങ്ങളുടെ ഒറിജിനൽ രത്ന അവാർഡ് ആരെങ്കിലും കണ്ടാൽ അവരുടെ മുഖം പുളി  തിന്ന പോലെ ആകും ...പിന്നല്ലേ ഈ 500 ന്റെ ഫലകം ...
6)ജന്മ നാട്ടിന്റെ ആദരം 

കേരളത്തിൽ സ്വീകരണ ചടങ്ങുകളുടെ തുടക്കം ആയിരുന്നു സ്വന്തം നാട്ടിൽ...ഇഷ്ടം ഉണ്ടായിടല്ല പിന്നെ നാട്ടുകാർ നിർബന്ധിക്കുബൊ.....
അങ്ങിനെ കേരളത്തിലെ ആദ്യത്തെയും അവസാനത്തെയും സ്വീകരണം സ്വന്തം അടുഹോക്ക് കമറ്റി യുവ നേതാവും മന്ത്രിയും ബഹിഷ്കരിച്ചു എങ്കിലും നടന്നു ...
അന്ന് പൂർണ്ണ ചന്ദ്രൻ അമാവാസി ദിനത്തിൽ ഉദിക്കുക ആയിരുന്നു ...പൂർണ്ണ ചന്ദ്രനെ കാണാതെ തെരുവ് നായകൾ കുരച്ചോ എന്ന് അറിയില്ല ...
അണ്ണാച്ചി അവാർഡ്‌ ആണ് എന്ന് പരിപാടി വെക്കുമ്പോൾ അറിയാതിരുന്ന ജനം വൈകാതെ അറിഞ്ഞു അതോടെ സ്വീകരണ പരിപാടി എട്ടു നിലയിൽ പൊട്ടി ...
7)വിചിന്തനം വാർത്ത;-

ജിന്നും മെഴുകുതിരിയും ...മെഴുകു തിരിയും ജിന്നും എന്ന് പറഞ്ഞു ഒരാള് പത്തു പേരില് എഴുതുന്ന ഒരു വാരിക ഉണ്ട് ...സംസ്ഥാന നേതാവിന്റെ അവാർഡ്‌ "അബ്ദു റഹ്മാൻ സലഫിക്ക് ദേശീയ അവാർഡ്‌ എന്ന് പറഞ്ഞു കൊടുത്തു ...ഇതൊന്നും പ്രശസ്തിക്കു വേണ്ടി അല്ല കേട്ടോ ..മായിൻ മാഷ്‌ നിക്കാതെ ഫോണ്‍ ചെയ്‌താൽ എന്ത് ചെയ്യും ....
ചെന്നൈ എഗ്മോരിലെ ദേശീയ ഉത്ഗ്രധന സമ്മേളനത്തിൽ അവാർഡ്‌ കിട്ടിയത്രേ ...ഞെട്ടണ്ടാ ...ഞങ്ങളും അവാർഡ്‌ വാങ്ങിയ അതെ ഹോട്ടൽ തന്നെ ...ഒരു പ്രദേശത്തിന്റെ ഉന്നതിക്കായി വിദ്യാഭ്യാസ മേഖലയിൽ നടത്തിയ സമഗ്ര സംഭാവനക്ക് ആണത്രേ അവാർഡ്‌ ...ആ പ്രദേശം ഇപ്പോൾ ഭൂപടത്തിൽ ഇല്ലാത്തതിനാൽ ഏതാന്നു ചോതിക്കരുത് ...

ഇതൊക്കെ കഴിഞ്ഞപ്പോൾ ആണ് വെല്ലുവിളിയും പണം വാഗ്ദാനവും ആയി അനുയായികൾ രംഗം മലീമസംആക്കിയപ്പോൾ ഞങ്ങളും വാങ്ങി ആ അവാര്ഡ് കൊട്ടും ഘോഷവും ഇല്ലാതെ വെറും 12000 രൂപ കൊടുത്തു ...ആ കഥ ഉടൻ വായിക്കാം ...
പ്രിയ മുജാഹിദുകളെ വ്യക്തികൾ നമുക്കൊരു പ്രശനം അല്ല ...എന്നാൽ ആദർശ പ്രസ്ഥാനത്തെ സമൂഹ മധ്യത്തിൽ   കീറി മുറിച്ച ,അതിനു ഇല്ലാ കഥകളും കുതന്ത്രവും നടത്തി ഈ പ്രസ്ഥാന സ്നേഹികളുടെ ഹൃദയങ്ങളിൽ ,അവർ തമ്മിലുള്ള സ്നേഹ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തിയ ഈ വ്യക്തി കേവലം നാല് പേരുടെ മുന്നില് ആളാവാൻ നടത്തിയ അന്തർ നാടകങ്ങളും അതിനെ ന്യായീകരിക്കാൻ അയാൾ നടത്തിയ കളവുകളും ആണ് നിങ്ങൾ വായിച്ചത് ...
സലഫി എന്നാ ബിരുദം പോലും വ്യാജമാണ് ...
PHD വിവാദം മുതൽ ഒരുപാട് വിവാദങ്ങൾ കേട്ടപ്പോഴും KNM നു വേണ്ടി ത്യാഗം ചെയ്ത മഹാൻ എന്നും പറഞ്ഞു അനുയായികളെ പറ്റിച്ചു അവസാനം കനം സംസ്ഥാന സമിതിയെ പോലും നോക്ക് കുതിയാക്കിയ KP മുഹമ്മദ്‌ മൌലവിയുടെയും NP യുടെയും വിയര്പ്പിന്റെ കഥ പറയുന്ന ജാമിയ നദുവിയ്യ യെ അണ്ണാച്ചി അവാർഡിന്റെ സ്വീകരണ കേന്ദ്രം ആക്കിയ ആളുകൾക്ക് ഈ പ്രസ്ഥാനത്തോട് ഈ ആദര്ഷതോട് 12000 ന്റെ വില പോലും കാണില്ല ...
എന്നാൽ ചില പ്രതീക്ഷകൾ വർത്തമാന സമൂഹം നമുക്ക് നല്കുന്നു ...ഈ പുരയെക്കാൾ വളർന്ന വൃക്ഷങ്ങളെ വെട്ടിയോതുക്കാൻ CD  റ്റവെരിലെ ചാര കണ്ണുകളെ മാറ്റി നിർത്തി താഴെ മുറിയിൽ കൂടുന്ന മീറ്റിംഗ് ഫല പ്രപ്തിയിലെതട്ടെ എന്ന് ആശംസിക്കുന്നു ....



No comments:

Post a Comment