Tuesday, September 11, 2012

വെള്ളം മന്ത്രിചൂതല്‍ സലഫീ നിലപാട് ...

വെള്ളം മന്ത്രിചൂതല്‍ സലഫീ നിലപാട് ...
(Shaheer MK A)
വെള്ളം മന്ത്രിചൂതുന്നതിനെ കുറിച്ച ചിലയാളുകള്‍ വിവാദം ഉണ്ടാക്കുവാന്‍ ശ്രമിച് പുതിയ ഫിത്ന യുമായി പുറപെട്ടിട്ടുണ്ട് ..ഈ വിഷയത്തില്‍ കെ.കെ സകരിയ സ്വലാഹി വിശദീകരണം നല്‍കിയിട്ടും ഫൈസ്ബുകില്‍ ഫിത്നയുടെ കച്ചവടം നടത്തുന്ന ചില നവ കുരാഫീ അഖ്‌ലാനികള്‍ക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു. എന്താണ് ഈ വിഷയത്തില്‍ സലഫീ നിലപാട്... അത് ഇവിടെ ചുരുക്കി വിവരിക്കാം (ഇ.അ ) ... ഇസ്ലാമിലെ ഏതൊരു കാര്യത്തിനും ഖുറാനില്‍ നിന്നോ സഹിഹായ ഹദീസില്‍ നിന്നോ തെളിവില്ലാതെ ആ കാര്യം ചെയ്യേണ്ട ആവശ്യം നമുക്കില്ല .. ഈ വിഷയത്തില്‍ സഹീഹായ നിലക്ക് ഹദീസ് ഒന്നും തന്നെ വന്നിട്ടില്ല. അത് കൊണ്ട് തന്നെ വെള്ളം മന്ത്രിചൂതല്‍ ആഹ്ലുസുന്നയുടെ നിലപാട് അല്ല. എന്നാല്‍ പലര്‍ക്കും സംശയം മഹാന്മാരായ പല പണ്ഡിതന്മാരും എഇത് ചെയ്തിട്ടില്ലേ എന്ന് .. ഇമാം ആഹ്മെദ്‌ ബിന്‍ ഹമ്പല്‍ (റ) വെള്ളം മന്ത്രിച്ചു കൊടുത്തിട്ടുണ്
ട് , അതേ പോലെ സൌദി അറെബിയിലെ സലഫീ പണ്ഡിത ശ്രേഷ്ട്ടരായിരുന്ന ഷെയ്ഖ്‌ ഇബ്രാഹിം ആലു ഷെയ്ഖ്‌ , ഇബ്നു ബാസ്(റ ) എന്നിവരും ഈ നിലപാടുള്ളവരാണ് എന്നും മനസ്സിലാകാം .. അത് പോലെ തന്നെ കേരളത്തില്‍ കെ.എം മൌലവിയും .... ആഹ്ലുസുന്ന യുടെ പണ്ടിതന്മാരോടുള്ള നിലപാടും ബഹുമാനവും അറിയാത്തവര്‍ എന്ത് ചെയ്യും , ഇത് കേട്ട പാടെ ഈ പണ്ടിതന്മാരെല്ലാം കുരാഫികള്‍ ആണ് എന്ന് വിധി എഴുത്തും ചിലരെ ജിന്നൂരികള്‍ എന്നും സലഫികളെ ഇപ്പോള്‍ കേരളത്തില്‍ അഖ്‌ലാനികള്‍ വിളിക്കുന്ന പേര് .. എന്നാല്‍ നാം മനസ്സിലാക്കുക മേല്‍ പറഞ്ന പണ്ഡിതന്മാര്‍ എല്ലാവരും തന്നെ ഒരു തെളിവും കിട്ടാതെ ഇത്തരം കാര്യങ്ങള്‍ പറയാറില്ല കാരണം അവര്‍ ആഹ്ലുസുന്നയുടെ നമ്മുടെ നേതാക്കളാണ്.. അവര്‍ നമ്മളെ പഠിപ്പിച്ചത് തെളിവിനോട് കൂടെ നില്‍ക്കുവാനാണ് ..
അത് കൊണ്ട് തന്നെ തെളിവില്ലാതെ ഇമാം ആഹ്മെദ്‌ ബിന്‍ ഹമ്പല്‍ (റ ) എന്തെങ്കിലും ചെയ്യുക അസാധ്യം തന്നെ .. എന്നാല്‍ ആ തെളിവ് നമുക്ക് കിട്ടിയിട്ടുണ്ടാകണം എന്നില്ല.. നമുക്ക് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം നാം അമല്‍ ചെയ്‌താല്‍ മതി .. എന്നാല്‍ ആ ആഹ്ലുസുന്നയുടെ പണ്ഡിതന്മാരെ താറടിച്ചു കാണിക്കുന്നതിന് പകരം അവരെ കുറിച്ച് നല്ല വിചാരം (ഹുസ്നു ലന്നു) മനസ്സില്‍ സൂക്ഷിക്കുകയാണ് സലഫീ നിലപാട് .. മറ്റൊരു സാധ്യധ ആ പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ വന്ന ദുര്‍ബലമായ ഹദീസ് സഹിഹ് ആണെന്ന് കരുതി പ്രവര്തിച്ചതാകാം ഈ രണ്ടു സാധ്യതയാണ് നിലനില്‍ക്കുന്നത്. ചുരുക്കത്തില്‍ ഈ വിഷയം എന്നല്ല എല്ലാ വിഷയത്തിലും നാം സ്വീകരികെണ്ടാതായ പൊതു തത്വം ആണിത്..... അല്ലാഹു നമ്മെ ഹിധായത്തില്‍ ആക്കുകയും അധില്‍ ഉറപ്പിച് നിര്‍ത്തുകയും ചെയ്യട്ടെ .. (ആമീന്‍ ) എനിക്ക് വേണ്ടി ദുആ ചെയ്യുക .. അസ്സലാമു അലൈകും.....

No comments:

Post a Comment