Saturday, March 2, 2013

'വിഷ്ണു പരാമര്‍ശ'ത്തിന്റെ യഥാര്‍ഥ പ്രസക്തി-muhammed shanid

ആയതിനും ഹദീസിനും വേണ്ടി മുറവിളി കൂടുന്ന മുസ്തഫ തന്‍വീര്‍ ജിന്നുകലോടുള്ള ഏതു രീതിയില്‍ ഉള്ള സഹായ തേട്ടവും ശിര്‍ക്ക് ആണ് എന്ന് പറയാന്‍ ഏതു ആയതാണ് ഉദ്ധരിച്ചത് എന്ന് മനസ്സിലായില്ല ?
ഒന്ന്: 'വിഷ്ണു പരാമര്‍ശ'ത്തിന്റെ യഥാര്‍ഥ പ്രസക്തി
വിഷ്ണുവിനെയോ ശിവനെയോ (നിങ്ങള്‍ വിഷധീകരിച്ച രൂപത്തില്‍ ആണെങ്കില്‍)) ഒക്കെ വിളിച്ചു സഹായം തേടുന്നത് അത് മലകുകളില്‍ പെട്ട ജിബ്രീലിനെയും മീഖായിലെനെയും മലകുല്‍ മൌതിനെയും ജിന്നുകളില്‍ പെട്ട ഇഫ്രീതിനെയും ഒക്കെ വിളിച്ചു സഹായം തേടുന്നത് പോലെയാണ് . അത് ശിര്കല്ല എന്ന വാദം ഒള്ള ഒരൊറ്റ മുജാഹിദിനെ നിങ്ങള്‍ക്ക് ഈ കേരള കരയില്‍ തരാന്‍ സാധിക്കുമോ ? അത് കൊണ്ട് തന്നെ ആര്‍കും ഇല്ലാത്ത ഒരു വാദം ആരുടെയോ പേരില്‍ കെട്ടി വെക്കാന്‍ നടത്തിയ ശ്രമം എന്നാണ് ഞങ്ങള്‍ കരുതുന്നത്
മറഞ്ഞ വഴി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കാര്യ കാരണ ഭന്ധത്തിനു അപ്പുറം എന്നാണ് എങ്കില്‍ ആ സഹായബ്യര്തന പ്രാര്‍ത്ഥന തന്നെയാണ്. അത് 'ജിന്നുകളോടാണെങ്കിലും മലക്കുകളോടാണെങ്കിലും ദേവന്‍മാരോടാണെങ്കിലും അസുരന്‍മാരോടാണെങ്കിലും മരിച്ചുപോയതോ ജീവിച്ചിരിക്കുന്നതോ ആയ മഹാത്മാക്കളോടാണെങ്കിലും അത് സ്രഷ്ടാവിനോടല്ലെങ്കില്‍ ബഹുദൈവാരാധനയാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
എന്നാല്‍ ഒരു മതിലിനപ്പുറം നമ്മുടെ ശബ്ദം കേള്‍കാന്‍ കഴിയുന്ന ആരെങ്കിലും ഉണ്ട് എന്ന് കരുതി 'ഉറക്കെ' വിളിച്ചാല്‍ അത് ദൈവാരാധനയോ പ്രാര്‍ഥനയോ ആണ് എന്നാണോ താങ്കള്‍ പറയുന്നത്. മക്ക മുശ്രികുകള്‍ ജിന്നുകളെ ശരണം തേടിയപ്പോള്‍ അത് അവിടെ ഹാജരുണ്ടായിരുന്ന ജിന്നുകള്‍ അത് കേട്ട് എന്നും അവരുടെ ഗര്‍വു വര്‍ധിപ്പിച്ചു എന്നും പറയുന്ന പരിശുദ്ധ ഖുര്‍ആന്റെ വചനത്തിന്റെ അടിസ്ഥാനത്തില്‍ എന്റെ ശബ്ദം മലകോ ജിന്നോ കേള്‍ക്കും എന്ന് ഒരാള്‍ വിശ്വസിച്ചാല്‍ അത് അന്ധവിശ്വാസമാണോ അല്ല ബഹു ദൈവാരാധനയാണോ എന്ന് നിങ്ങള്‍ വ്യക്തമാക്കെണ്ടതുണ്ട്.
"മനുഷ്യരില്‍പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട്‌ ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക്‌ (ജിന്നുകള്‍ക്ക്‌)) ഗര്‍വ്വ്‌ വര്‍ദ്ധിപ്പിച്ചു."
(72:6)

ജിന്ന് ഹാദിര്‍ ആയാല്‍ തന്നെ നമുക്ക് കാണാനോ മനസ്സിലാകാണോ സാധിക്കില്ല, അപ്പൊ പിന്നെ മനുഷ്യരെ സംബന്ധിച് അത്തരം ജിന്നിനോടുള്ള സഹായ തേട്ടം ശിര്കിലല്ലേ വരുക.?
In General , ഉത്തരം അതെ. എന്നാണു. പലപ്പോഴും ഫത് വകള്‍ വരാറ് ശിര്‍ക്ക് ആണ് എന്ന രീതിയിലാണ് . കാരണം ഫത്വകള്‍ ആളുകള്‍ക്ക് അനുസരുച്ചും സാഹചര്യത്തിന് അനുസരിച്ചും ആവണം. ഏതു പോലെ ഒരു ഖുബൂരി ഖബര്‍ സിയാരത്തിന് പോകുന്പോള്‍ അത് ശിര്കാന് എന്ന് പറയാറുള്ളത് പോലെ.
എന്നാല്‍ സൂക്ഷ്മാലുകലായ പണ്ഡിതന്മാര്‍ അവരുടെ കിതാബുകളില്‍ ഈ വിഷയം ഹറാമായതും ശിര്‍ക്ക് ആയതും ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട് എന്നാണു മനസ്സിലാകാന്‍ സാധിക്കുന്നത്. രണ്ടു രീതിയില്‍ ഉള്ള സഹായതെട്ടം ആണ് ഹരാമയത് വരുന്നത്.
1. ജിന്ന് ഭാധിചു എന്ന് സംശയിക്കപ്പെടുന്ന ഒരാലോട് ( duel personality ) ആ ജിന്നിനോടുള്ള സഹായ തേട്ടം. ( ജിന്ന് ഭാധിച്ചു എന്ന് ഒറപ്പിചു പറയാന്‍ സാധിക്കില്ല, വഹ്യിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ )
2. മണ്ടി വരീ എന്ന വിളിക്കുകയും ആ വിളി കേള്‍കുന്ന ഏതെങ്കിലും ഹാദിരുള്ള കഴിവ് നല്‍കപ്പെട്ട സൃഷ്ടി സഹായിക്കാന്‍ വരട്ടെ എന്ന് കരുതുകയും ചെയ്‌താല്‍ അത് ശിര്‍ക്ക് ആണ് എന്ന് പറയാന്‍ പറ്റില്ല. കാരണം വിളി കേള്കുക എന്നാ കാര്യ കാരണ ഭന്ധത്തിന്റെ അടിസ്താനത്തിലുള്ളതാണ് .
അമുസ്ലിമ്കലോടും കുരാഫികലോടും ജിന്നിനെയും മലകിനെയും വിളിച്ചു തേടിയാല്‍ ശിര്‍ക്ക് ആണ് എന്ന് നിസ്സംശയം പറയാന്‍ സാധിക്കും .എന്നാല്‍ സലഫികളുടെ മുന്നില്‍ അത്തരം വാദം പറയുന്നത് പൊട്ടത്തരം എന്നല്ലാതെ എന്ത് പറയാനാണ്.
ക്വുര്‍ആനിലും സ്വഹീഹായ ഹദീഥുകളിലും പ്രതിപാദിച്ചിട്ടുള്ള വസ്തുതകള്‍, അവയെത്രതന്നെ ബുദ്ധിപരമായി അസ്വീകാര്യവും അയുക്തികരവുമായി തോന്നിയാലും, അവയെ നിഷേധിക്കാതെ തന്നെ പൊതുസമൂഹത്തിനുമുന്നില്‍ വിശദീകരിക്കുവാന്‍ ഇസ്ലാമിക പ്രബോധകര്‍ക്ക് യാതൊരു വിധ പ്രയാസവും ഉണ്ടാവുകയില്ല. ...... എന്നാല്‍ സഹായാര്‍ഥന ദേവന്‍മാരോടും അസുരന്‍മാരോടും ആയാല്‍ ബഹുദൈവാരാധനയാണെന്നും ജിന്നുകളോടോ മലക്കുകളോടോ ആയാല്‍ ബഹുദൈവാരാധനയല്ലെന്നുമുള്ള വാദം ക്വുര്‍ആനോ സ്വഹീഹായ ഹദീഥുകളോ പഠിപ്പിക്കുന്നതാണോ എന്നാ ചോദ്യത്തിനു പരിശുദ്ധ ഖുര്‍ആനിലൂടെ കണ്ണോടിച്ചാല്‍ കിട്ടുന്ന ഉത്തരം ഹാളിരുള്ള ഏതു സ്രിഷ്ടിയോടും അതിന്റെ കഴിവില്‍ പെട്ട കാര്യം ചോദിച്ചാല്‍ അതിനെ പ്രാര്‍ത്ഥന എന്ന് പറയാന്‍ സാധിക്കില്ല എന്നാണു .
അതിനു ഉധാഹരണമാണ് സുലൈമാന്‍ നബിയുടെ ചോദ്യം. ഹാജര ബീവിയുടെ ചോദ്യം . കാടടച്ചു വെടി വെച്ചാല്‍ അതൊക്കെ ശിര്‍ക്ക് ആണ് എന്ന് പറയേണ്ടി വരും.
മാത്രമല്ല അമ്രുതാനന്ധമയിയോടു മറഞ്ഞ വഴിയിലൂടെ അല്ലാതെ പ്രാര്‍ഥിച്ചാല്‍ ശിര്‍ക്ക് അല്ലാ എന്നാ മറുവാദവും ഉണ്ടാകും.
പ്രതിസന്ധിഘട്ടങ്ങളിലെ തേട്ടങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്ന ദൈവേതര അദൃശ്യശക്തികളെ സംബന്ധിച്ച വര്‍ത്തമാനങ്ങള്‍ മുജാഹിദ് വേദികളില്‍ നിന്ന് കേള്‍ക്കുമ്പോള്‍ സങ്കടവും വേവലാതിയും തോന്നുക സ്വാഭാവികമാന് സഹോദരാ. അത് പോലെ ഈ തൌഹീടിനു വേണ്ടി ഓടി നടന്ന പണ്ഡിതന്മാരെ മുശ്രികകുമ്പോള്‍ ഇല്ലാതാവുന്നത് ശിര്കിന്റെ ഗൌരവം ആണ്
സഹോദരന്മാരെ... ഇസ്ലാമിന്റെ പവിത്രതയാണ് ....
പ്രതിസന്ധി ഗട്ടങ്ങളിലെ തെട്ടങ്ങല്ക് ഉത്തരം നല്‍കാന്‍ അല്ലാഹുവിനല്ലാതെ ആര്കെങ്കിലും കഴിയും എന്ന് വിശ്വസിക്കുന്ന ഏതെങ്കിലും ഒരാളെ മുജാഹിദ് പ്രസ്ഥാനത്തില്‍ കാണിക്കാന്‍ സാധിക്കുമൊ. അതിന്റെ അര്‍ഥം പ്രതിസന്ധി ഗട്ടത്തില്‍ നമ്മെ ആരും സഹായിക്കില്ല എന്നോ ,ആരോടും സഹായം ചോദിക്കരുത് എന്നും ആണോ?
എങ്കില്‍ പുതിയ നവോതാനതിന്നു വേണ്ടി തയ്യാറുള്ള ആളുകള്‍ ഉണ്ടോ എന്ന് ചോദിച്ചു ചിലര്‍ വേണ്ടി എന്തിനു ഒച്ചയിട്ടു എന്നും നിങ്ങള്‍ വ്യക്തമാകണം .
മൂന്ന്: ജിന്ന് തന്നെ സഹായിക്കുമെന്ന് കരുതിക്കൊണ്ടും ആഗ്രഹിച്ചുകൊണ്ടും ജനങ്ങള്‍ ഉള്ളിടത്തോ ഇല്ലാത്ത സ്ഥലത്തോ വെച്ച് ഒരാള്‍ 'ജിന്നേ സഹായിക്കണേ' എന്നോ, 'യാ ഇബാദല്ലാഹ്' എന്നോ മറ്റെന്തെങ്കിലുമോ പറഞ്ഞാല്‍ അത് ശിര്‍ക്കാകുമെന്ന ജംഇയ്യതുല്‍ ഉലമയുടെമേല്‍ കെട്ടി വെച്ച വാദം അക്ബര്‍ സാഹിബ് അംഗീകരിച്ചതാണല്ലോ, അത് പണ്ഡിതന്മാരെ അന്ദമായി തഖ്‌ലീദ് ചെയ്യലല്ലേ എന്നും താങ്കള്‍ വിഷധീകരിക്കെണ്ടാതുണ്ട് .
അദ്ദേഹത്തിനെതിരില്‍ ഇപ്പോള്‍ നടക്കുന്ന കടന്നാക്രമണങ്ങളുടെ മുഴുവന്‍ അടിസ്ഥാനം എന്തൊക്കെയാണെന്ന്
അവയെ ഇങ്ങനെ സംഗ്രഹിക്കാം:
1. മനുഷ്യരെ സഹായിക്കുന്നതിനായി അല്ലാഹു ജിന്നുകളെ നിശ്ചയിച്ചതായി അവകാശപ്പെടുന്ന ഒരൊറ്റ മുജാഹിദും കേരള മണ്ണില്‍ ഇല്ല എന്നത് പകല്‍ പോലെ വ്യക്തമാനു. എന്നിട്ടും ജിന്നിനോട് സഹായം ചോദിക്കാം എന്ന് വാധമുല്ലവര്‌ മുജാഹിദ് പ്രസ്ഥാനത്തില്‍ ഉണ്ട് എന്ന പച്ച കള്ളം പ്രചരിപ്പിക്കുന്ന ആളുകളുടെ കൂടെ കൂടിയില്ലേ ?
അല്ലാഹു നിശ്ചയിക്കാത്ത എന്തിനെയെങ്കിലും ഏതെങ്കിലും ഒരു കാര്യത്തിന് കാരണമായി സ്വീകരിക്കുന്നത് ശിര്‍ക്കാണ്. അല്ലാഹുവാണ് കാര്യങ്ങളെയും കാരണങ്ങളെയും സൃഷ്ടിക്കുന്ന (മുസബ്ബിബുല്‍ അസ്ബാബ്) ഖാലിക്വും കാര്യങ്ങളെ കണക്കാക്കുന്ന ക്വാദിറും എന്നിരിക്കെ അവന്‍ നിശ്ചയിക്കാത്ത കാരണങ്ങളെ എന്തെങ്കിലും ഒരു കാര്യത്തിന് സ്വീകരിക്കല്‍ ശിര്‍ക്കാണ് എന്ന വന്‍ അബദ്ധം പ്രച്ചരിപ്പുക്കുന്ന ആളുകളുടെ കൂടെ കൂടി മുവഹിധുകളെ സമൂഹത്തിനു മുന്‍പില്‍ പിച്ചി ചീന്തി ശിര്കിന്റെ ഗൌരവം കുറച്ചു കളഞ്ഞില്ലേ ?
എന്നാല്‍ ജിന്നിനും മലകുകല്കും മനുഷ്യനെ സഹായിക്കാന്‍ സാധിക്കും എന്നതിന് ഖുര്‍ആനിലും ഹധീസിലും തെളിവുകള്‍ കാണാന്‍ സാധിക്കും. എന്ന് വെച്ചാല്‍ മനുഷ്യരെ സഹായിക്കാനും ഉപദ്രവിക്കാനും അല്ലാഹു നിശ്ചയിച്ച സബബുകളില്‍ പെട്ടതാണ് മലകും ജിന്നും. എന്നാല്‍ അവയെ ഉപയോഗപ്പെടുത്താന്‍ നമുക്ക് അനുവാദം നല്‍കുന്ന ഒരു ആയതു പോലും ഖുരാനിലോ സഹീഹ് ആയ ഹധീസിലോ ഇല്ല. അത് കൊണ്ട് തന്നെ ആ വിഷയത്തില്‍ മാതൃക ഇല്ല . അത് ഹറാം ആണ് .
2. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ സഹായാര്‍ഥനയാണ് പ്രാര്‍ഥന. എന്ന് വെച്ചാല്‍ ഏതെങ്കിലും ഒരു 'കാര്യം നേടുവാനുള്ള കാരണം' എന്നാണെങ്കില്‍ എന്തെങ്കിലും കാര്യം നേടാനുള്ള എല്ലാ കാരണങ്ങളും ഖുറാനില്‍ ഉണ്ടാവണമായിരുന്നു. എന്നാല്‍ ചുക്ക് കാപി കുടിച്ചാല്‍ തൊണ്ട വേധനക്കോ പനിക്കോ ആശ്വാസം കിട്ടുമെന്ന് ഖുര്‍ആനിലോ സഹീഹ് ആയ ഹധീസിലോ ഇല്ല . അത് പോലെ നൂറു നൂറു കാര്യങ്ങള്‍.. അങ്ങനെ എല്ലാം ശിര്‍ക്ക് ആണ് എന്ന് പറഞ്ഞു ജമാഅത്തെ ഇസ്ലാമിയെ പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ തരം താഴരുത്
കാര്യ കാരണം എന്നാല്‍ മുസ്ലിമിനെ സംബന്ധിചിടത്തോളം രണ്ടു രീതിയില്‍ ഉണ്ട് .
1. പ്രാപഞ്ചികം അഥവാ ഭൌതികം : ഒരാള്‍ സഹായം അപേക്ഷിക്കുന്നതും പ്രതീക്ഷിക്കുന്നതും അഭൌതിക മാര്‍ഗതിലൂടെയാണ് എങ്കില്‍ ആ സഹായ അര്‍ത്ഥന പ്രാര്‍ഥനയാണ് , അത് സ്രഷ്ടാവിനോടല്ലെങ്കില്‍ ശിര്‍ക്ക് ആണ് .
ഉദാഹരണം : ഒരാള്‍ ജീവിച്ചിരിക്കുന്ന കഴിവുള്ള ഒരു ബാബയുടെയോ , അമ്മയുടെയോ അടുക്കല്‍ നിന്നും അഭൌതികമായ രീതിയിലുള്ള സഹായം പ്രതീക്ഷിച്ചു കൊണ്ട് സഹായം ആവശ്യപ്പെടുന്നു. അപ്പോള്‍ അത് പ്രാര്‍ഥനയാണ്.
2. മതപരം : ഇനി ഒരാള്‍ സഹായം അപേക്ഷിക്കുന്നതും പ്രതീക്ഷിക്കുന്നതും മതപരമായി അനുവദിക്കാത്ത മാര്‍ഗതിലൂടെയാണ് എങ്കില്‍ അത് ഹറാം ആണ് .
ഉദാഹരണം : ഉദാഹരണം കൈ കൂലി കൊടുത്തു കൊണ്ട് സ്പിരിറ്റ്‌ കടത്തല്‍. . , ഇത് ശിര്‍ക്ക് അല്ല ഹറാം മാത്രം ആണ് .
ജിന്നുകല്ക് മനുഷ്യനെ കാണാനും ശബ്ദം കേള്കാനും മനസ്സില്‍ മന്ത്രിക്കാനും സാദിക്കും എന്നത് ഖുര്‍ആനിന്റെ അധ്യാപനമാണ്. നമ്മുടെ ശബ്ദം അടുത്തുള്ള ജിന്ന് കേള്‍ക്കും എന്നത് കാര്യ കാരണത്തിന്റെ അകതാണോ പുറത്താണോ എന്ന് താങ്കള്‍ തന്നെ വ്യക്തമാകണം.
3. സഹായതേട്ടം അല്ലാഹുവിനോട് മാത്രമാവണമെന്ന് ക്വുര്‍ആനും ഹദീഥുകളും വ്യക്തമായി പഠിപ്പിക്കുന്നു. ഞാന്‍ അല്ലാഹുവിനോട് മാത്രമേ സഹായം തേടുകയുള്ളൂവെന്ന് ഓരോ മുസ്ലിമും ദിവസേന പതിനേഴ് പ്രാവശ്യമെങ്കിലും ആവര്‍ത്തിച്ച് അല്ലാഹുവിനോട് പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. ദൃശ്യലോകത്തുള്ള (ആലമുശ്ശഹാദഃ) മനുഷ്യരോട് അവര്‍ക്ക് കഴിയുന്ന കാര്യങ്ങളിലുള്ള സഹായതേട്ടം ഈ ഇസ്തിആനതില്‍ ഉള്‍പെടുകയില്ലെന്ന് ക്വുര്‍ആനും ഹദീഥുകളും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, അദൃശ്യലോകത്തുള്ള (ആലമുല്‍ ഗയ്ബ്) ജിന്നുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയതായി ക്വുര്‍ആന്‍ വചനങ്ങളോ സ്വഹീഹായ ഹദീഥുകളോ പഠിപ്പിക്കുന്നില്ല. അതിനാല്‍ അവയോടുള്ള സഹായതേട്ടം എല്ലാം ഹരാമാണ് . അത് ശിര്കിലെക്കുള്ള വസീലയാണ് . ചിലത് ശിര്കും ആണ് .
4. ആലമുശ്ശഹാദയിലെ വ്യക്തികളോട് സഹായം തേടുമ്പോള്‍ അവര്‍ നമ്മെ സഹായിക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് അറിയാനും മനസിലാക്കാനും കഴിയും. അല്ലാഹുവില്‍ നിന്ന് നാം സഹായം തേടുമ്പോള്‍ അവന്‍ നമ്മെ സഹായിക്കുന്നത് ഏത് രൂപത്തിലാണെന്ന് നമുക്ക് അറിയാന്‍ സാധിക്കുകയില്ല. അല്ലാഹുവില്‍ നിന്നുള്ള സഹായം ഗയ്ബിയാണെന്നര്‍ഥം.
എന്നാല്‍ ആലമുല്‍ ഗയ്ബിലുള്ള ജിന്നുകളോട് ഒരാള്‍ സഹായം തേടുമ്പോള്‍ പ്രസ്തുത സഹായം മനുഷ്യന് ആപേക്ഷികമായ ഗയ്ബിയായ മാര്‍ഗത്തിലൂടെയായിരിക്കും. അഥവാ, അവ നമ്മെ സഹായിക്കുന്നത് ഏത് രൂപത്തിലാണെന്ന് നമുക്ക് അറിയാന്‍ കഴിയുകയില്ല. ഏതു പോലെ, ഒരു ഡോക്ടര്‍ ചികിത്സിക്കുന്നത് നിരക്ഷരനായ ഒരു രോഗിയെ അപേക്ഷിച്ച് ഗൈബിയായ മാര്‍ഗതിലൂടെയാണ് , ഒരു മജീഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ കായ്ച്ചക്കാര്‍ക്ക് ആപേക്ഷികമായി ഗൈബിയ്യാണ്, മലകുകള്‍ ബധര്‍ യുദ്ധത്തില്‍ സഹായിച്ചത് മനുഷ്യന് ആപേക്ഷികമായ ഗയ്ബിയായ മാര്‍ഗതിലൂടെയാണ് .അതു കൊണ്ടുതന്നെ ഇത്തരം സഹായമോ സഹായ തെട്ടമോ ഒറ്റയടിക്ക് ശിര്‍ക്ക് ആണ് എന്ന് പറയാന്‍ സാധിക്കില്ല . എന്നാല്‍ ജിന്നുകളോടുള്ള എല്ലാ സഹായതേട്ടവും ഹറാമാണ് .
5. ക്വുര്‍ആനും സ്വഹീഹായ ഹദീഥുകളും പരിശോധിച്ചാല്‍ രണ്ട് തരത്തിലുള്ള ഇസ്തിആനതുകളാണ് നമുക്ക് കാണാന്‍ കഴിയുക. ഒന്ന്, അല്ലാഹുവിനോട് ചെയ്യുമ്പോള്‍ തൌഹീദും അല്ലാത്തവരോട് ചെയ്യുമ്പോള്‍ ശിര്‍ക്കുമായിത്തീരുന്ന ഇസ്തിആനതാണ്.
രണ്ടാമത്തേത് സൃഷ്ടികളോട് ചെയ്യാവുന്ന ഇസ്തിആനത്ത് . അതില്‍ അനുവദനീയമായതും ഹറാമായതും ഉണ്ട് .

1. ജഹാലത്ത്: ക്വുര്‍ആനില്‍ നിന്നും ഹദീഥുകളില്‍ നിന്നും തൌഹീദിന്റെ വ്യത്യസ്ത വശങ്ങളെ കുറിച്ചും ശിര്‍ക്ക് കടന്നുവരുന്ന വ്യത്യസ്ത മാര്‍ഗങ്ങളെ കുറിച്ചും സൂക്ഷ്മമായി മനസ്സിലാക്കാത്തതുകൊണ്ട് ജിന്നുകളോടുള്ള സഹായാര്‍ഥന സൃഷ്ടാവിനോടുള്ള സഹായ തേട്ടത്തെപോലെയാണ് എന്ന് തെറ്റിദ്ധരിക്കുകയും അങ്ങേയറ്റത്തെ വിനയവും താഴ്മയുമില്ലെങ്കില്‍ പോലും ഇബാദത്തായിത്തീരും എന്നും ചില ആധുനിക അകലാനികള്‍ പണ്ഡിതന്‍മാര്‍ പറഞ്ഞതില്‍ നിന്ന് ജിന്നുകളോടുള്ള എല്ലാ സഹായര്തനയും ശിര്‍ക്ക് ആണ് എന്ന് തെറ്റിദ്ധരിച്ചതും വലിയ അബദ്ധമാണ് . എന്നാല്‍ ജിന്നുകലോടുള്ള സഹായാര്‍ഥന 'ശിര്‍ക്ക് കടന്നു വരുന്ന മാര്‍ഗ്ഗം' എന്ന നിലക്ക് അത് അടക്കെണ്ടാതാനെന്നും ഹറാ ആണെന്നുമാണ് സൂക്ഷ്മാലുകാലായ പണ്ഡിതന്മാരുടെ അഭിപ്രായം.
3. തകലിദ്: പ്രത്യേക സാഹചര്യങ്ങളിലും അവസരങ്ങളിലും പണ്ഡിതന്‍മാരില്‍ ചിലര്‍ പുറപ്പെടുവിച്ച അഭിപ്രായങ്ങളെ പ്രമാണങ്ങള്‍ക്ക് തുല്യമായി കരുതി അവക്ക് അപ്രമാദിത്വം കല്‍പിച്ചത്. പണ്ഡിതന്‍മാരുടെ മഹത്വവും ആദരണീയതയും അംഗീകരിക്കുന്നതോടൊപ്പം തന്നെ അവര്‍ പുറപ്പെടുവിക്കുന്ന മതകല്‍പനകളെ അവരുപയോഗിച്ച പ്രമാണങ്ങള്‍ എത്രത്തോളം സ്വീകാര്യമാണെന്ന് പരിശോധിച്ച ശേഷം മാത്രം സ്വീകരിക്കുക എന്നതാണ് അഹ്ലുസ്സുന്നയുടെ നിലപാട്. മുഹമ്മദ് നബിക്ക് ശേഷം ആര്‍ക്കും തെറ്റുപറ്റാമെന്നും ആരെയും അന്ധമായി അനുകരിക്കാന്‍ പാടില്ല എന്നുമുള്ള നിലപാടിന് വിരുദ്ധമായി ചില പണ്ഡിതന്‍മാരോടുള്ള അതിരുകടന്ന ആദരവ് അവരുടെ അഭിപ്രായങ്ങളെയെല്ലാം ന്യായീകരിക്കുന്ന പതനത്തിലേക്ക് നമ്മെ നയിച്ചുകൂടാത്തതാണ്. അന്ധമായി ആരെയെങ്കിലും പിന്‍പറ്റുന്നവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹമല്ല, ശാപ-കോപ-താപങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്ന വസ്തുത നാം ഓര്‍ക്കുക.
4. ഹുബ്ബ്: ചിലരോടുള്ള സ്നേഹവും ആദരവും അവര്‍ പറഞ്ഞുപോയ അബദ്ധങ്ങളെ ന്യായീകരിക്കുന്ന പതനത്തിലെത്തിച്ചേര്‍ന്നത്. അല്ലാഹുവിന് വേണ്ടി സ്നേഹിക്കുകയും വെറുക്കുകയും ചെയ്യേണ്ട സത്യവിശ്വാസികള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി അല്ലാഹുവിന്റെ മതത്തെ വികലമാക്കുകയും വക്രീകരിക്കുകയുമല്ല ചെയ്യേണ്ടത്, പ്രത്യുത ദീനില്‍ നിന്ന് തെറ്റിപ്പോയവരെ നല്ല നിലയില്‍ പ്രമാണങ്ങളിലേക്ക് നയിച്ച് അവരെ സ്നേഹിക്കുകയാണ്. സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി പ്രമാണങ്ങളെ വളച്ചൊടിക്കുന്നവര്‍ സ്വന്തത്തെയും സ്നേഹിക്കുന്നവരെയും നാശത്തിലേക്കാണ് നയിക്കുന്നത് എന്ന് ഓര്‍ക്കേണ്ടതാണ്.
5. ഉദ് വാന്‍ : ചിലരോടുള്ള വിരോധം അവര്‍ പറയുന്നത് തെറ്റാണെന്ന് സ്ഥാപിക്കുവാനും അതുവഴി അവരെ താറടിക്കുവാനുമുള്ള കാരണമായിത്തീര്‍ന്നത്. ആരോടുമുള്ള വിരോധം അവരോട് അനീതി ചെയ്യുവാന്‍ നിമിത്തമായിക്കൂടാ എന്നാണ് ക്വുര്‍ആന്‍ കല്‍പിക്കുന്നത്. ദീനീവിഷയത്തിലാകുമ്പോള്‍ ഈ വിരോധം അതീവ ഗൌരവതരമായിത്തീരും. പ്രസ്തുത വിരോധത്തിനനുസൃതമായി ദീനിന്റെ ഹുക്മുകള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അത് ഗൌരവതരമായ വ്യതിയാനങ്ങള്‍ക്ക് നിമിത്തമാവുന്നു. അലി തങ്ങള്‍ക്ക് അനുസരിച്ചുള്ള നിലപാട് സ്വീകരിച്ചില്ല എന്ന വിരോധം ഖവാരിജുകളുടെ ഉല്‍പത്തിക്കും ഇമാം ഹസനുല്‍ ബസ്വരിയോടുള്ള അസൂയയും വെറുപ്പും മുഅ്തസിലിയ്യത്തിനും തുടക്കമായത് ഉദാഹരണം.
മതപരമായ ഒരു ആദര്‍ശത്തര്‍ക്കമെന്ന നിലക്ക് ഈ പ്രശ്നത്തില്‍ പരസ്പരം തിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യേണ്ടിവരിക സ്വാഭാവികം മാത്രമാണെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.
ജിന്ന് കാര്യകാരണ ബന്ധങ്ങള്‍ക്കപ്പുറമുള്ള ഒരു അഭൌതിക സ്യഷ്ടിയാണ് എന്ന രൂപത്തില്‍ ഇസ്ലാഹീ പണ്ഡിതര്‍ മനസ്സിലാക്കിയിട്ടില്ല. ജിന്ന് അഭൌതികവും കാര്യകാരണബന്ധങ്ങള്‍ക്കപ്പുറവുമായിരുന്നു എങ്കില്‍ പിശാചുമായി ബന്ധപ്പെടുത്തി ഇസ്ലാം പഠിപ്പിച്ച ഒട്ടുമിക്ക സംഗതികളും ശിര്‍ക്കായി പരിഗണിക്കേണ്ടി വരും.
കാരണം, : “ഇബാദത്ത് എന്നത് വിപുലാര്‍ത്ഥമുള്ള ഒരു സാങ്കേതിക പദമാണ്. അഭൌതികമായ മാര്‍ഗത്തില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണവും ദോഷവും വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവുണ്ട് എന്ന വിശ്വാസമാണ് ഇബാദത്തിന്റെ ഉറവിടം. ആ വിധത്തിലുള്ള ഒരു കഴിവ് ഒരു വ്യക്തിക്കോ ശക്തിക്കോ ഉണ്ടെന്ന് വിശ്വസിച്ചു കൊണ്ട് അവന്റെ അല്ലെങ്കില്‍ അതിന്റെ മുമ്പിലര്‍പ്പിക്കപ്പെടുന്ന താഴ്മ, വിനയം, വിധേയത്വം, സ്നേഹം, ഭയം, ഭരമേല്‍പ്പനം, ധനവ്യയം, അന്നപാനാദികളുപേക്ഷിക്കല്‍, അവയവങ്ങളുടെ ചലനം, നേര്‍ച്ച, വഴിപാട് തുടങ്ങിയ സര്‍വ്വ കാര്യങ്ങളും ആരാധനയുടെ വകുപ്പിലുള്‍പ്പെടുന്നു.” (കുഞ്ഞീതു മദനി, ഇസ്ലാമിന്റെ ജീവന്‍, പേജ്: 12)
പിശാചിന് അഭൌതിക കഴിവുകളുണ്ടെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ ചെറുതല്ല എന്ന് മനസ്സിലാക്കിയതിനാലാണ്, മുജാഹിദുകളുടെ കയ്യിലിരിക്കുന്ന മലയാള ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തിയവരില്‍ പ്രമുഖനായ ഒരു പണ്ഡിതന് ഈ രൂപത്തിð എഴുതേണ്ടി വന്നത്: “ജിന്നുകള്‍ക്ക് അല്ലാഹു നല്‍കുന്ന കഴിവ് മനുഷ്യകഴിവിന്ന് അതീതമെങ്കിലും അതിനെ അഭൌതികമെന്നു വിശേഷിപ്പിക്കുന്നത് ഇസ്ലാമിക കാഴ്ചപ്പാടില്‍ ശരിയല്ല. അഭൌതികമായ കഴിവ് എന്ന് നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികള്‍ക്കാര്‍ക്കും നല്‍കിയിട്ടില്ലാത്ത കഴിവാണ്.” (ചെറിയമുണ്ടം അബ്ദുല്‍ðഹമീദ് മൌലവി, പ്രാര്‍ത്ഥന തൌഹീദ് ചോദ്യങ്ങള്‍ക്ക് മറുപടി, പേജ് 78)
ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്തപ്പെടുത്തിയിട്ടുള്ളത് കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് ആ വ്യവസ്ഥക്കതീതമായി കഴിവുകള്‍ അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ് മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളുടെയും കാര്യകാരണങ്ങള്‍ നമുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവര്‍ക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ് അത് കൊണ്ട് തന്നെ അതിനെക്കുറിച്ച്‌ അഭൌതികമെന്നോ കാര്യകാരണങ്ങള്‍ക്കതീതമെന്നൊ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല
ജിന്നുകല്ക് മനുഷ്യനെ കാണാനും ശബ്ദം കേള്കാനും മനസ്സില്‍ മന്ത്രിക്കാനും സാദിക്കും എന്നത് ഖുര്‍ആനിന്റെ അധ്യാപനമാണ്. നമ്മുടെ ശബ്ദം അടുത്തുള്ള ജിന്ന് കേള്‍ക്കും എന്നത് കാര്യ കാരണത്തിന്റെ അകതാണോ പുറത്താണോ എന്ന് താങ്കള്‍ തന്നെ വ്യക്തമാകണം.
"നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്. വളരെ കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.'' (7:3)
"തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!'' (4:115)
ഈ തൌഹീടിനു വേണ്ടി ഓടി നടന്ന പണ്ഡിതന്മാരെ മുശ്രികകുമ്പോള്‍ ഇല്ലാതാവുന്നത് ശിര്കിന്റെ ഗൌരവം ആണ്
സഹോദരന്മാരെ... ഇസ്ലാമിന്റെ പവിത്രതയാണ് ....
അല്ലാഹു തൌഹീദി പ്രബോധനത്തിന്റെ മാര്‍ഗത്തില്‍ നമ്മെ ഒരുമിച്ച് ചേര്‍ക്കുകയും സ്വര്‍ഗത്തില്‍ മുഹമ്മദ് നബിയോടൊപ്പം അദ്ദേഹത്തിന്റെ സഖാക്കളിലൊരാളായിത്തീരാന്‍ അനുഗ്രഹിക്കുകയും ചെയ്യട്ടെ, ആമീന്‍.

1 comment: