Saturday, March 2, 2013

സഹോദരന്‍ മുസ്തഫ തന്‍വീര്‍ അറിയുവാന്‍ part 1

മുസ്തഫ തന്‍വീര്‍ (പച്ച കളര്‍ ) മറുപടി (ചുവപ്പ് കളര്‍ )
 
ബഹുമാന്യനായ അല് ഇസ്ലാഹ് ലേഖകന്,സുഖമായിരിക്കാന്‍ സര്വശക്തന് അനുഗ്രഹിക്കട്ടെ, ആമീന്.
ഞാന് സാധാരണയായി അല് ഇസ്ലാഹ് മാസികവായിക്കുന്ന ഒരാളല്ല. നാം തമ്മില് നേരിട്ട്
പരിചയവുമില്ല. എന്നാല് എം. എം. അക്ബര് സാഹിബിനെക്കുറിച് പ്രതിപാദിച്ചതാങ്കളുടെ അല് ഇസ്വ്ലാഹ്ലേഖനത്തിന്റെ ഓണ്ലൈന് പതിപ്പ് ഗുണകാംക്ഷികളും വിമര്ശകരുമായ ചില
സുഹൃത്തുക്കള് അയച്ചുതരികയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തപ്പോള് അത് വായിച്ചുനോക്കി.
ബിസ്മില്ലാഹി രഹ്മാനി രഹീം 
പ്രിയ  മുസ്തഫ തന്‍വീര്‍ 
 അലൈക്കുമുസ്സലാം വ രഹ്മതുള്ള
താങ്കളുടെ ഇസ്ലാഹ് ലേഖകനുള്ള മറുപടി വായിച്ചു ...പരസ്യമായി ഉള്ള മറുപടി ആയതു കൊണ്ട് ,പരസ്യമായി മറുപടി പറയാമല്ലോ ...ഇത് നമ്മുടെ സൌഹൃടതെയോ ബന്ധതെയോ ബാധികില്ല എന്ന് കരുതട്ടെ ....തിരകിട്ട സമയത്തിന് ഇടയിലും ഈ ചര്‍ച്ചക്ക് താങ്കള്‍ സമയം കണ്ടെത്തി എന്നത് അഭിനന്തനാര്‍ഹാമാണ് ..അല്ലാഹു ആയുസ്സും ആരോഗ്യവും നേരറിവും എനിക്കും താനകള്‍ക്കും വര്ധിപിച്ചു തരട്ടെ ...
അക്ബര്കയെ വിമര്ഷിച്ചുവോ ഇല്ലേ എന്നത് വിഷയത്തിന്റെ മര്‍മ്മം അല്ലാത്തത് കൊണ്ടും ,വിമര്‍ശനത്തില്‍ വന്ന വാക്കുകള്‍ക്കു ഞാന്‍ ഉത്തരവാദി അല്ലാത്തത് കൊണ്ടും അതിലേക്കു കടകുന്നില്ല ...
ഒരാളെ വിമര്ഷികുമ്പോള്‍ മാത്രം ഇസ്ലാമികമായ ഒരു വിഷയത്തില്‍ അഭിപ്രായം പറയുകയും അല്ലാത്തപ്പോള്‍ മൌനം ഭീഷിക്കുകയും ചെയ്യല്‍ അല്ല ,ഇസ്ലാമിക രീതി ...വിഷയം പഠിക്കുകയും ,സത്യമാണ് എന്ന് ഭോദ്യപെട്ടാല്‍ ആര് കൂട്ടിനില്ലെങ്കിലും അതിനോട് ചേര്‍ന്ന് നിന്ന് അസത്യതോട് സന്ധിയില്ലാത്ത സമരമാണ് ഇസ്ലാമിക രീതി ...
 
താങ്കളുടെ ലേഖനം, അക്ബര്സാഹിബിനെ അടുത്തറിയുന്ന ഒരാള് എന്ന നിലയില് എനിക്ക് വലിയ മനോവിഷമമുണ്ടാക്കുന്നതാണ്. കാരണം,അദ്ദേഹത്തിനെതിരില് താങ്കള് ഉന്നയിച്ച
ആരോപണങ്ങളൊന്നും വസ്തുതാപരമല്ലഎന്നതുതന്നെ.
ലേഖനം ഇന്റര്നെറ്റിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ഫെയ്സ്ബുക്ക് വാളുകളില്
പ്രത്യക്ഷപ്പെടുകയും ചെയ്തുകൊണ്ടിരിക­കുന്നത്് മൂലം അക്ബര് സാഹിബ്
അന്യായമായി തെറ്റുധരിക്കപ്പെടുന്നു എന്നവേദന കലര്ന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു വിശദീകരണമെഴുതാന്എന്നെ പ്രേരിപ്പിച്ചത്.അക്ബര്ക്കയെ കളിയാക്കുകയും
പരിഹസിക്കുകയും ചെയ്തുകൊണ്ട്താങ്കള് നടത്തിയ പദപ്രയോഗങ്ങള കൊന്നും് മറുപടി എഴുതുവാനുള്ള ജ്ഞാനമോ വഴക്കമോ പരിചയമോ എനിക്കില്ല.അതുകൊണ്ടുതന്നെ ഞാന് അതിന്മുതിരുന്നില്ല.താങ്കളുടെ അഭിശംസാ പ്രയോഗങ്ങള്എന്റെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിലും അല്ലാഹു എനിക്കും താങ്കള്ക്കും പൊറുത്തുതരികയും
കഠിനമായ നരകശിക്ഷയില് നിന്ന്നമ്മെയെല്ലാം കാത്തുരക്ഷിക്കുകയും ചെയ്യട്ടെ (ആമീന്)
എന്ന് ഞാന് പ്രാര്ഥിക്കുന്നു .
പ്രിയ തന്‍വീര്‍ ...അക്ബര്‍ സാഹിബിന്റെ ഇപ്പോഴത്തെ നിലാപാട് തന്നെ അദ്ധേഹത്തെ സ്നേഹിക്കുന്ന ആയിരങ്ങളെ വിഷമ സന്ധിയില്‍ ആക്കുന്നത് ആണ് ...ഒരു പക്ഷെ താങ്കളേക്കാള്‍ ആയിരം തവണ അദ്ധേഹത്തെ സ്നേഹിക്കുന്ന അനേകായിരങ്ങള്‍ ഇവിടെ ഉണ്ട് ...അധേഹത്തില്‍ നിന്ന് ഒരു ഉപകാരം പോലും ജീവിതത്തില്‍ കിട്ടാഞ്ഞിട്ടു പോലും അദ്ധേഹത്തെ ഈ ആധാര്‍ഷതിനും ധീനിനും ചെയ്ത സേവനത്തിന്റെ പേരില്‍ ഞാനടക്കം ആയിരങ്ങള്‍ ഇന്നും സ്നേഹിക്കുന്നു ...അത് അദ്ദേഹം എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതിനേക്കാള്‍ ധീനി വിഷയത്തില്‍ അത് ഖുരാനിനോടും സുന്നതിനോടും എത്ര യോജിക്കുന്നു ,ഭൌധിക വിഷയത്തില്‍ അത് സത്യത്തോടും നീതിയോടും എത്ര കൂറ് പുലര്‍ത്തുന്നു എന്ന് നോക്കിയാണ് 
അറിയണം തന്‍വീര്‍ ,നിചിനൊരു കാലമുണ്ടായിരുന്നു ...ആരും താലോളിക്കാണോ ,പിന്തുനക്കാണോ ആളില്ലാതിരുന്ന ഒരു കാലം ..അന്ന് സ്വന്തം ശമ്പളത്തില്‍ നിന്ന് ഒരു വിഹിതം മാസാമാസം മാറ്റി വെച്ച് വരി സന്ക്യയാക്കി നിചിനു നല്‍കി ,അതിലെ സ്ടാഫ്ഫിനു ശമ്പളം കൊടുക്കാന്‍ സഹായിക്കുകയും ,പാമ്ലെട്ടുകള്‍ സ്പോണ്‍സര്‍ ചെയ്യുകയും ,ഇതിനു നിചിനെ സ്ഥാപിക്കുക പോലും ചെയ്ത ആളുകള്‍ ..ഇന്ന് എങ്ങിനെ അന്ത വിശ്വാസത്തിലേക്ക് നയികുന്നവര്‍ ആയി ...എങ്ങിനെ ജിന്നൂരികള്‍ ആയി ,എങ്ങിനെ അതികാരത്തിന്റെ കവാത് പാട്ടുകള്‍ക്കിടയില്‍ പ്രതികരിച്ചതിന്റെ പേരില്‍ അനഭിമാതരരും കുലം കുത്തികളും സമൂഹത്തെ പുതു നൂറ്റാണ്ടിലേക്ക് നയിക്കാന്‍ ദീപശിഖ ഏന്താന്‍ പറ്റാത്തവരും ആയി എന്ന് തന്‍വീര്‍ ചിന്തിച്ചിട്ടുണ്ടോ ...അവിടെ നിന്ന് പിറകിലോട്ടു പോയാല്‍ നിചിന്റെ പോസ്റ്റര്‍ പരസ്യമായി കീറിയ ചില സങ്കടന വാദികളും ,ഹധീസുകളെ പരസ്യമായി നിഷേധിക്കുന്ന പാരമ്പര്യ ഭുധി ജീവികളും ,എന്തിനു നമുക്കിടയില്‍ എന്ത് കൊണ്ട് ഒരു ആലു ഷെയ്ക്ക് ഉണ്ടാവുന്നില്ല എന്ന് തന്‍വീര്‍ പരിതപിച്ച ആലു ഷെയ്ക്ക് പോലും മുസ്ലിയാരും തോട്ടിലെരിയെണ്ടാവനും ആകുന്ന ആധുനിക മുജാഹിധുകളിലെ അടു ഹോക്കുമാരും ചേര്‍ന്ന ആളുകള്‍ ആണോ പുതു നൂറ്റാണ്ടില്‍ മുജാഹിധു കേരളത്തില്‍ ധാര്‍മിക വൈജ്ഞാനിക നവോധാനതിന്റെ കൈത്തിരി ഏന്തെണ്ടവര്‍....
അതോ ഖുറാനും സുന്നത്തും എന്ത് പറഞ്ഞുവോ അത് സ്വീകരിക്കണം എന്നും ,അതിനെ സലഫ്ഫുകള്‍ സ്വീകരിച്ചു പോന്ന മാര്‍ഗത്തെ പിന്‍ പറ്റണം എന്ന് പറഞ്ഞ ആളുകള്‍ സമൂഹത്തെ പിറകോട്ടു നയിക്കുന്ന മാറുന്ന നൂറ്റാണ്ടില്‍  അനിവാര്യമായ ജാകരണത്തെ സ്വീകരിക്കാന്‍ പറ്റാതെ പോയ ,മാട്ടിനിര്തപെടെണ്ട കീരാ മുട്ടികള്‍ ആയിരുന്നോ ....നിചിനെ അന്നും ഇന്നും സ്നേഹിക്കുന്ന ആയിരങ്ങള്‍ ഇപ്പോഴത്തെ ഈ നിലപാടില്‍ മാത്രം എന്റെ അക്ബര്‍ക്കയോട് അല്ല നമ്മുടെ അക്ബര്‍കയോട് എന്ത് കൊണ്ട് വിയോജിക്കുന്നു ...
ഞാന്‍ എന്റെ ജീവിതത്തില്‍ കേട്ട,കണ്ട ,അനുഭവിച്ച  ,അക്ബര്കയുടെ നിലവാരതിണോ ,പ്രസംഗ രീതിക്കോ ജീവിതത്തിലെ സമീപനതിനൊ ചേരാത്ത കേവലം ആര്‍ക്കോ വേണ്ടി എന്തൊക്കെയോ പറയുന്ന ഒരു പ്രസംഗം ആയി പോയി സംമെലനതിലെത് ....നിച്ചില്‍ ഇന്നും തലപതുള്ള പലരും അധെഹതോട് ഈ അഭിപ്രായം പറയുകയും ,നേരിട്ട് വിമര്‍ശിക്കുകയും ചെയ്തത് താങ്കള്‍ക്കും അറിയാമെല്ലോ ....
ആര്‍ക്കും സ്വന്തം നിലപാടുകള്‍ എപ്പോഴും എങ്ങിനെയും പറയാന്‍ സ്വാതന്ത്യം ഉണ്ട് ...പക്ഷെ അത് വിമര്ശാനാതീതം എന്ന് കരുതാവത് അല്ല ...
അക്ബര്കയുടെ ഈ പ്രസംഗത്തിന് മുമ്പ് അദ്ദേഹവുമായി നിരവധി തവണ ആളുകള്‍ ഇപ്പോഴത്തെ വിഷയങ്ങള്‍ സംസാരിക്കാന്‍ ശ്രമിക്കുകയും പലരും സംസാരിക്കുകയും ചെയ്തിട്ടുണ്ട് ...അന്നൊക്കെ ഇത് പണ്ഡിതര്‍ ചര്‍ച്ച ചെയ്യേണ്ടത് ആണ് എന്നും ,എന്റെ വിഷയം അമുസ്ലിം ടഹുവത് ആണ് എന്നും അദ്ദേഹം പറയുകയും ,പലപ്പോഴും ഒഴിഞ്ഞു മാറുകയും ആണ് ചെയ്യാറുള്ളത് ....തന്‍വീര്‍ നിഷെധിക്കുമെങ്കില്‌ നിരവധി തെളിവ് തരാന്‍ എനിക്ക് സാധിക്കും ...പല പ്രവര്‍ത്തകരും ചോദിക്കുമ്പോള്‍ ഞാന്‍ ഈ വിഷയം പഠിച്ചിട്ടില്ല എന്ന് പറയും ...ഇത് സമ്മേളനം കഴിഞ്ഞും പലരോടും അദ്ദേഹം പറഞ്ഞിട്ടുണ്ട് ...
പഠിച്ചിടില്ലാത്ത വിഷയത്തില്‍ സ്വയം ഒരു നിലപാട് പറയാതിരിക്കുക എന്നത് ആണ് ശരി ,പക്ഷെ മൊത്തം ഒരു സമൂഹത്തിനു മുമ്പില്‍ പഠിച്ചിടില്ലാത്ത ഒരു വിഷയത്തില്‍ ഒരു നിലപാട് പ്രക്യാപിക്കുകയും അതിനു സ്വയം വ്യാക്യാനങ്ങള്‍ നല്‍കുകയും അക്ബര്ക ചെയ്തിട്ടുണ്ട് ...സങ്കടനാപര്മായ വിഷയങ്ങളില്‍ ism ,msm എന്നിവയെ പിരിച്ചുവിടുന്നതും പുതിയ കൈതിരിയെ പ്രക്യാപിച്ചതും നമ്മുടെ അക്ബര്‍ക്ക ആണ് ..എന്തിനു ആര്‍ക്കു വേണ്ടി ...ഞാന്‍ ഇതിനെ ന്യായീകരിക്കനമോ ,അതോ ഗുണ കാംഷയോടെ തിരുതെനമോ ??
അത് എന്റെയും അക്ബര്‍കയുടെയും തന്‍വീര്‍ സാഹിബിന്റെയും പരലോകത്തെ ആഗ്രഹിച്ചു ഇതില്‍ അദ്ദേഹം പ്രതിപാതിച്ച വൈജ്ഞാനിക തലങ്ങളും അതിന്റെ ന്യായീകരണമായി താങ്കളുടെ പ്രതിപാതനങ്ങളും അവയുടെ മറുപടിയും ഒരു ചര്‍ച്ചയായി സമര്പികട്ടെ ... 
 ഒന്ന്: അക്ബര് സാഹിബ് സമ്മേളന പ്രസംഗത്തില് ജിന്ന്വ വാദവുമായി ബന്ധപ്പെടുത്തി വിഷ്ണുവിനെ പരാമര്ശിച്ചതില­ാണല്ലോ താങ്കളുടെ ഒന്നാമത്തെ പരിഭവം.അക്ബര്ക്ക തന്റെ പ്രസംഗത്തിലെ ഈ ഭാഗം കൊണ്ട് ഉദ്ദേശിച്ചതെന്തെന്ന്താങ്കളടക്കം പലര്ക്കും മനസ്സിലായിട്ടില­
ലെന്നാണ്് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പ്രസംഗത്തിനിടയില് തന്നെ തന്റെ പരാമര്ശം ദുര്വ്യാഖ്യാനി­ക്കപ്പെടാനുള്ള സാധ്യത അക്ബര്ക്ക സൂചിപ്പിക്കുകയും താന് യഥാര്ഥത്തില്ഉദ്ദേശിച്ചതെന്താണെന്ന് വ്യക്തമാക്കുകയു­ം ചെയ്തിട്ടും ഇങ്ങനെ സംഭവിക്കുന്നത്
എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.അതെന്തായിരുന്നാലും, 'വിഷ്ണുപരാമര്ശ'ത്തിന്റെ യഥാര്ഥപ്രസക്തി മനസ്സിലാകാന് താഴെ നകൊടുത്തിരിക്കുന് സംഭാഷണം ശ്രദ്ധിക്കുക.
'ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിക്കണമെന്നാണ്ഇസ്ലാം എല്ലാ മനുഷ്യരോടും ആവശ്യപ്പെടുന്നത­
'ഞങ്ങള് എല്ലാവരും ഏകനായ സ്രഷ്ടാവില് തന്നെയാണ് വിശ്വസിക്കുന്നത്. നിങ്ങള്
അല്ലാഹുവെന്ന് വിളിക്കുന്നു; ഞങ്ങള് പരബ്രഹ്മമെന്നും വിളിക്കുന്നു;അത്രയേയുള്ളൂ.'
'യഥാര്ഥത്തില്, പ്രാര്ഥനയാണല്ല­ോ ആരാധനയുടെ ആത്മാവ്. ഏകനായ
സ്രഷ്ടാവിനെ മാത്രമേ ആരാധിക്കാവൂ എന്ന് ഇസ്ലാം പറയുമ്പോള് അവനോട്
മാത്രമാവണം പ്രാര്ഥനകളെല്ലാം എന്നാണ്അര്ഥമാക്കുന്നത്. നിങ്ങളാണെങ്കില്‍ ശിവന്,
വിഷ്ണു, ഇന്ദ്രന്, മിത്രന് തുടങ്ങിയവരോടെല്ലാം പ്രാര്ഥിക്കുന്നവരാണ്.'
'ശിവനും വിഷ്ണുവും ഇന്ദ്രനും മിത്രനുമെല്ലാം വ്യത്യസ്ത പ്രകൃതി പ്രതിഭാസങ്ങളുടെ ചുമതലയേല്പിക്കപ്പെട്ടിരിക്കുന്ന അദൃശ്യശക്തികളാണ­െന്നാണ് വേദങ്ങള് പഠിപ്പിക്കുന്നത്.
അവയോടുള്ള സഹായാര്ഥനകള് യഥാര്ഥത്തില്ളവപരബ്രഹ്മത്തോടുള് തന്നെയാണ്.'
'ശിവനും വിഷ്ണുവും നിങ്ങളുടെ സഹായാര്ഥനകേള്ക്കുകയും ഉത്തരം നല്കുകയും ചെയ്യുമെന്നാണോ നിങ്ങളുടെ വിശ്വാസം?''ശിവക്ഷേത്രത്തിലോ വൈഷ്ണവ
ക്ഷേത്രത്തിലോ പോയി പ്രാര്ഥിക്കുന്നവര്,ഈ ദേവന് അവിടെ സന്നിഹിതരാണെന്ന­ും തങ്ങളുടെ പ്രാര്ഥനകള് അവര് കേള്ക്കുമെന്നു­ം അവയ്ക്ക് ഫലപ്രാപ്തിയുണ്ടാവുമെന്നുമാണ്
വിശ്വസിക്കുന്നത്.'
'ഇതുതന്നെയല്ലേ ബഹുദൈവാരാധന? ചിലര്ശിവനോട് പ്രാര്ഥിക്കുന്നു. മറ്റുചിലര്
വിഷ്ണുവിനോടും ഇന്ദ്രനോടുമെല്ല­ാം പ്രാര്ഥിക്കുന്നു. മറഞ്ഞവഴിയിലുള്ള
എല്ലാ സഹായാഭ്യര്ഥനകളും ഏകനായസ്രഷ്ടാവിനോട് മാത്രമേ പാടുള്ളൂവെന്നാണ്
ഇസ്ലാം പഠിപ്പിക്കുന്നത്.''മുസ്ലിംകളില്തന്നെ പലരും പുണ്യവാളന്മാരുടെ ശവകുടീരങ്ങളില്
ചെന്ന് അവരോടും മറ്റും പ്രാര്ഥിക്കുന്നുണ്ടല്ലോ.അവരും മറഞ്ഞ രീതിയിലുള്ള
സഹായം പ്രതീക്ഷിച്ചുകൊണ്ട്തന്നെയല്ലേ അത് ചെയ്യുന്നത്?'
'ഒരു കാര്യം മുസ്ലിംകള്ചെയ്യുന്നതുകൊണ്ടുമാത്രം ശരിയാകുമെന്ന്
ആരാണ് പറഞ്ഞത്? മറഞ്ഞ മാര്ഗത്തിലൂടെയ­ള്ളു സഹായം കാംക്ഷിച്ചുകൊണ്ട്
സ്രഷ്ടാവിനോടല്ലാതെ ആരോട് ആര്തേടിയാലും അത് ബഹുദൈവാരാധനയാണെ­
ന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.''ഞങ്ങള്
ഇന്ദ്രനെയും വരുണനേയും കുറിച്ചെല്ലാം വിശ്വസിക്കുന്നത്പോലെ നിങ്ങളും പ്രപഞ്ചത്തില്
അഗോചരങ്ങളായ ശക്തികള് ഉള്ളതായി വിശ്വസിക്കുന്നുണ്ടല്ലോ?'
'സ്രഷ്ടാവിന്റെ കല്പനകള് അനുസരിക്കുവാന്മാത്രം കഴിയുന്ന മലക്കുകള്, കല്പനകള്
അനുസരിക്കുവാനും ധിക്കരിക്കുവാനു­ം കഴിയുന്ന ജിന്നുകള് എന്നീ അഭൌതിക
സൃഷ്ടികളെ കുറിച്ച്ക്വുര്ആനും നബിവചനങ്ങളും നമുക്ക് പറഞ്ഞ്തരുന്നുണ്ട്.'
'ഞങ്ങള് ദേവന്മാരെന്നും അസുരന്മാരെന്നു­ം പറയുന്നു; നിങ്ങള്മലക്കുകളെന്നും ജിന്നുകളെന്നും പറയുന്നു.അത്രയല്ലേയുള്ളൂ. ഓരോരുത്തര്ക്കു­ം അവരവരുടെ വിശ്വാസം. അതുപോകട്ടെ.
ജിന്നുകളോടോ മലക്കുകളോടോ ഏതെങ്കിലും തരത്തിലുള്ള സഹായം ചോദിക്കുന്നതിന്റെ ഇസ്ലാമിക വിധിയെന്താണ്?'
'ജിന്നുകളോടാണെകിലും് മലക്കുകളോടാണെങ്കിലും ദേവന്മാരോടാണെങ­
കിലും് അസുരന്മാരോടാണെ­ങ്കിലും മരിച്ചുപോയ മഹാത്മാക്കളോടാണ­
െങ്കിലും മറഞ്ഞ വഴികളിലുള്ള സഹായാഭ്യര്ഥനകളെല്ലാം അത് സ്രഷ്ടാവിനോടല്ലെങ്കില്
ബഹുദൈവാരാധനയാണെന്നാണ്ഇസ്ലാം പഠിപ്പിക്കുന്നത്.'
തികഞ്ഞ സാങ്കല്പികവും പ്രയോഗത്തിന് കാരണമായ പരാമര്‍ശത്തെ ഗൗനിക്കാതെ അതിന്റെ മറ്റു അര്‍ത്ഥ തലങ്ങളെ മാത്രം മുന്നില്‍ നിര്‍ത്തി വാധിയെ പ്രതിയാക്കുന്ന അനാവശ്യവും അപ്രായോഗികവും ആയ ന്യായീകരണം ആണ് ഇത് എന്ന് പറയാതെ വയ്യ ....
 അദ്ദേഹം ജിന്നുമായി വിഷ്ണുവിനെ സാമീപ പെടുത്തിയത് ഇപ്പോഴത്തെ വിവാദങ്ങളില്‍ മുന്നില്‍ വെച്ച് കൊണ്ടാണ് ...അല്ലാതെ പുതിയ നൂറ്റാണ്ടില്‍ അമുസ്ലിങ്ങള്‍ സങ്കല്പിചെക്കാവുന്ന ഒരു വിഷ്ണുവിനെയും ,അതിന്റെ മതവിധി ചോദിക്കുമ്പോള്‍ ന്യായീകരണമായി അവര്‍ തന്നെ കൊണ്ട് വന്നേക്കാവുന്ന ജിന്നിനെയും ഉധെഷിചല്ല ,,,അത് തികച്ചും സന്ദര്‍ഭത്തെ സ്വന്തം ഇഷ്ടത്തിന് വ്യാക്യാനിക്കള്‍ ആണ് ..ഇപ്പോഴത്തെ വിവാദത്തില്‍ അമുസ്ലിം ടഹുവത് എങ്ങിനെ ചെയ്യും എന്നാ ആവലാധി ...(പടച്ചോനെ ഈ വിവാദം കൊണ്ടുണ്ടായ ഒരു പോല്ലാപ്പേ എന്ന് സാധാരണക്കാര്‍ പോലും പറയുമാര് പ്രകടിപിക്കാന്‍ ആണ് അക്ബര്ക അവിടെ ഒരു അമുസ്ലിം വിഷ്ണു ആണ് എന്ന് സങ്കല്പിച്ചു എന്നാ ഉദാഹരണം അക്ബര്ക പറഞ്ഞത് ....
ഒരിക്കലും ഒരര്തതിലും തുലനപെടുതാന്‍ സാദ്യമാല്ലാത്ത രണ്ടു മണ്ഡലങ്ങളെ ഒരേ വിഷയത്തില്‍ ഉദാഹരണം നിരത്തുകയും അവയെ ഒരേ തരത്തില്‍ വ്യാക്യാനിക്കുകയും ചെയ്തു എന്നാ അബദ്ധമാണ് ഇവിടെ സംഭവിച്ചത്
ഇത്ര കാലം പലരും വിമര്‍ശിച്ചിട്ടും ,ഞാന്‍ അതിനെ കുറിച്ച് പ്രതികരിക്കാതെ ഇരുന്നത് ,അക്ബര്ക തന്നെ ആ പരാമര്‍ശത്തിന്റെ തെറ്റ് തിരിച്ചറിഞ്ഞു എന്ന് കരുതിയും ,അതിനെ മറ്റാരും ന്യായീകരിക്കതിരുന്നത് കൊണ്ടും ആയിരുന്നു ...പക്ഷെ ഇവിടെ തന്‍വീര്‍ അതിനു മുതിര്‍ന്നത് കൊണ്ട്, ഒരിക്കലും ഈ സാമ്യപെടുതല്‍ വിശ്വാസ-കര്‍മ്മ പ്രായോഗിക മണ്ഡലത്തില്‍ സാധ്യമല്ലാത്ത ഒരു കാര്യമായി പോയി ഈ വിഷ്ണുവും ജിന്നും സാമ്യപെടുതല്‍ എന്ന് പറയാതെ വയ്യ
1)1)ജിന്ന് -അല്ലാഹു ഈ ലോകത്ത് സൃഷ്‌ടിച്ച ഒരു സൃഷ്ടി ...യാധാരത്യമുള്ളതും വിശ്വസിക്കല്‍ നിര്‍ബന്ധവും
വിഷ്ണു -വൈഷ്ണവ ആചാര വിശ്വാസ പ്രകാരം
In Hinduism, Mahavishnu (Devanāgarī: महाविष्णु) is an aspect[disambiguation needed] of Vishnu, the Absolute which is beyond human comprehension and is beyond all attributes. In Vaishnavite theology, the term is similar to Brahman and Almighty Absolute Supreme Personality of Godhead. This means that the Absolute truth is realized first as Brahman (impersonal aspect) then as Paramatma (personal aspect) and finally as Bhagavan (incarnate perfection). So bhakti (loving devotion) goes to Bhagavan, Krishna (the Avatar of Vishnu, Narayana). In this way, bhakti surpasses even yoga, which is aimed at the Supersoul, Paramatma. Mahavishnu is the Supersoul of all living beings (jivaatmas) in all material universes. It is also often used interchangeably with Vishnu to indicate reverence, as the prefix "Mahā" exalts the noun to which it is attached.

Mahavishnu is said to lie in the causal ocean or the Karanodak. He puts the seed of this material universe in Mahāmāyā by glancing at her. Mahāmāyā remains the ever obedient material energy of the Supreme Lord. All the natural elements including sky, fire, water, air and ether are created along with mind, intelligence and false ego.

After this, Mahavishnu enters each of the many universes so created (seeds emerging from the pores of His skin) as Garbhodaksayi Vishnu, who lays down in each and every of these individual material universes (Brahmandas). It can be interpreted that Garbodakshayi Vishnu is the collective soul of all souls in a particular material universe and that Mahavishnu is the collective soul of all souls in all of the material universes.

From Garbodakshayi Vishnu then emerges Brahmā who is the secondary creator (due to his need to meditate to create planets in the material universe) of the planetary systems within particularly this material universe (Brahmanda).

അഥവാ അവര്‍ ദൈവമാണ് എന്നും ദൈവത്തിന്റെ എല്ലാ കഴിവും ഉണ്ട് എന്നും സങ്കല്പികുന്ന തികച്ചും സാങ്കല്പികമായ ഒരു കഥാപാത്രം ...
യാതാര്‌ത്യവുമായി ഒരു ബന്ധവും ഇല്ല എന്ന് മാത്രമല്ല ...മനുഷ്യന്‍ പടച്ചുണ്ടാക്കിയ സങ്കല്‍പ്പവും
ജിന്ന് എന്നാ ഒന്ന്  ഉണ്ട് എന്ന് വിശ്വസിച്ചാല്‍ അത് തൗഹീധു ,വിഷ്ണു ഉണ്ട് എന്ന് വിശ്വസിച്ചാല്‍ പച്ച ശിര്‍ക്ക് -110 കാരറ്റ് ശിര്‍ക്ക് 
2)നമ്മുടെ പരിധിയിലുള്ള ഒരു ജിന്നിന് നമ്മെ കാണാം എന്ന് വിശ്വസിച്ചാല്‍ അത് യാഥാര്‍ത്ഥ്യം ...വിഷ്ണുവിന് കാണാം എന്നത് പോകട്ടു ,പരിധിയില്‍ ഈ സാങ്കല്പിക കഥ പാത്രം ഉണ്ട് എന്ന് വന്നാല്‍ പോലും ശിര്‍ക്ക് 
3)ജിന്നിന് മറ്റു രൂപം പ്രാപിക്കാന്‍ കഴിയും എന്ന് വിശ്വസിക്കല്‍ ഹദീസിനാല്‌ സ്ഥിരപെട്ടതിനാല്‍ അത് വിശ്വസിക്കല്‍ നിര്‍ബന്ധം ...വിഷ്ണു അവതാരങ്ങളായി രൂപം മാറി കൃഷ്ണനും ,കല്‍ക്കിയും,നരസിംഹവും ,വാമനനും ആകും എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്ക്
4)ജിന്ന് നമുക്ക് വസ്സുവാസ്സു ഉണ്ടാക്കാം എന്ന് വിശ്വസിക്കല്‍ യാഥാര്‍ത്ഥ്യം വിഷ്ണു അത് ചെയ്യും എന്ന് വിശ്വസിക്കല്‍ ശിര്‍ക്ക്
5)ഒരു ജിന്ന് മനുഷ്യനെ ഉപദ്രവിക്കാം എന്നത് വിശ്വാസം ...അത് ഒരു വിഷ്ണു ചെയ്യും എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്ക്  ....
6)ജിന്നിന് മനുഷ്യനില്‍ രോഗം ഉണ്ടാക്കാം എന്നതു സ്ഥിരപെട്ട വിശ്വാസം ..വിഷ്ണുവില്‍ നിന്ന് അങ്ങിനെ ഒന്ന് പ്രതീക്ഷികുന്നത് പോലും ശിര്‍ക്ക്
ഇങ്ങിനെ എണ്ണാന്‍ തുടങ്ങിയാല്‍ അവസാനിക്കാത്ത അനവധി പായാന്‍ കഴിയും ....
പിന്നെ ഇതെല്ലാം അറിയുന്ന ഒരാള്‍ ഏതു മാനധണ്ടാതിന്റെ അടിസ്ഥാനത്തില്‍ ,ഏതു വിവേചന ബുദ്ധിയുടെ തലത്തില്‍ ഇതിനെ കൈകാര്യം ചെയ്യും ...അവിടെ അക്ബര്‍ക്കക്ക് ഏറ്റവും വലിയ അബദ്ധം സംഭവിച്ചത് ...ഒരു സൃഷ്ടിയോടുള്ള ഇടപഴകളില്‍ ശിര്‍ക്കാകുന്നതും അല്ലാത്തതും ഉണ്ട് എന്ന് ഒരാള്‍ പറഞ്ഞാല്‍ ,അതിനെ സൃഷ്ടി പ്രബഞ്ഞതില്‍ ഇല്ലാത്തതും ഏതോ ഒരു ബഹുധൈവരുടെ സാങ്കല്പിക വാധങ്ങലുമായി കൂട്ടി പിനഞ്ചു ആളുകളുടെ മനസ്സില്‍ തെറ്റായ ചിന്തകളുടെ ആവിര്‍ഭാവം തീര്‍ക്കുക ആയിരുന്നില്ല ഒരു പ്രബോധകന്റെ കര്‍ത്തവ്യം ...
ഇവിടെ ആരാധനയുടെ (ഇബാദത് )ആകുന്ന ഒരു പ്രവര്‍ത്തനത്തിന്റെ പര്യായമായ ഇസ്തിഹാനതിനെ ഒരു ഉധാഹരനതിലൂദെ തന്‍വീര്‍ വിവരിക്കുന്നു ..ഇത് മനുഷ്യനോടായാലും ഏതു സൃഷ്ടിയോട്‌ ആയാലും അത് ശിര്‍ക്കാണ്‌ എന്നാ കാര്യത്തില്‍ ആര്‍ക്കാണ് തന്‍വീര്‍ തര്‌കമുല്ലതു ...ആ സന്ദര്‍ഭം വിവരിക്കാന്‍ ആണോ അക്ബര്‍ക്ക വിഷ്ണുവിനെയും ജിന്നിനെയും കൊണ്ട് വന്നത് ...അങ്ങിനെയെങ്കില്‍ ആ ഹിന്ദു ആരാധികുന്നത് മാതാ അമ്രിതാനന്തയെ ആണ് എങ്കില്‍ വിധി മാറുമോ  ..അല്ല എന്ന് ഏതു കുട്ടിക്കും അറിയില്ലേ ...അതവാ ഒരു അമുസ്ലിമിനോട് ഒരു വിശ്വാസം പറയണം എങ്കില്‍ ഏതു തലത്തില്‍ ഭുധിമുട്ടു അനുഭവപെടും ഇന്നത്തെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തന്‍വീര്‍ വിവരിക്കുക ആയിരുന്നു എന്ഖില്‍ ഈ വിഷ്ണുവും ജിന്നും ഒരു മനസ്സിലാക്കാന്‍ പറ്റുന്ന ഉപമായിരുന്നു ....
അല്ലാതെ' അഞ്ജനമെന്നതു ഞാനറിയും അത് മഞ്ഞള് പോലെ വെളുത്തിട്ടു "എന്ന് പണ്ടാരോ പറഞ്ഞു നിര്‍ത്തിയ പോലെ അല്ല ഒരു മുജാഹിധു കാര്യത്തെ വകതിരിച്ചു മനസ്സിലാക്കുന്നത് ...
അമുസ്ലിം പറയുന്നു ഞങ്ങളും ഏക ദൈവത്തില്‍ അല്ലെ വിശ്വസികുന്നത് ...അപ്പോള്‍ നമ്മള്‍  പറയും അല്ല ദൈവം തമ്പുരാന് പുറമേ മുപ്പതു മുക്കോടി ദൈവങ്ങളും അവതാര സങ്കല്പങ്ങളും ,ദൈവ പുത്രന്മാരും കാഞ്ഞിര കുറ്റി മുതല്‍ മൂര്‍ക്കാന്‍ പാമ്ബുവരെ നിങ്ങള്‍ ദൈവങ്ങളോ അവതാരങ്ങളോ ആയി വിശ്വസിക്കുകയും അവരോധു സഹായം തേടുകയും ചെയ്യുന്നു
അത് യഥാര്‍ത്ഥത്തില്‍ വിശ്വാസ കരം മേഖലയിലെ കൊടിയ ശിര്‍ക്കാണ്‌ എന്ന് നമ്മള്‍ പറയും
ഇനിയൊ ഇവിടെ വിവരിച്ച  അമുസ്ലിം വിശ്വാസത്തിന്റെ ഏതെങ്കിലും ഒരംശം ഏതെങ്കിലും ഒരു സൃഷ്ടിയോടുള്ള   ഏതെങ്കിലും ഒരു ഇടപെടലില്‍ വന്നാല്‍ ശിര്‍ക്ക് വരും  ...അഥവാ ഏതു സൃഷ്ടിയോടുള്ള സഹായതെട്ടവും ചെന്ന് എത്തുന്നത്‌ ഈഷ്വരനിലാനു എന്നാ വിശ്വാസം തന്നെ ശിര്‍ക്കാണ്‌ ...അവര്‍ ചോദിക്കണം എന്നില്ല ...പടച്ചവനോട്‌ ചോദിക്കേണ്ട ഏതു കാര്യം ഇനി തന്‍വീര്‍ ഇനോട്  ചോധികുന്നു ..ഫോണിലോ ,നേരിട്ടോ ആണ് എന്ന് വിചാരിക്കുക ..എന്നാലും അത് ശിര്‍ക്കാണ്‌ ...അവിടെ അല്ലാഹുവിന്റെ ഉഭൂധിയേറ്റില്‍ പങ്കു വരുന്നു ...അതോടെ ശിര്‍ക്ക് വരുന്നു ....
ഇനി കബരാളിയോടോ ...അയാള്‍ മരിച്ചവന്‍ ആണ് ...വിളി കേള്‍ക്കാന്‍ കഴിയില്ല (കഴിയും എന്ന് വിശ്വസിച്ചാല്‍) എല്ലാം എവിടെ നിന്നും കേട്ട് ഉത്തരം ചെയ്യാന്‍ കഴിയുന്ന സമീഹു ,മുജീബു എന്നീ അല്ലാഹുവിന്റെ നാമത്തില്‍ പങ്കു വരുന്നു ....ഇനി അയാള്‍ എന്നെന്നും ജീവിചിരികുന്നവന്‍ ആണ് എന്ന് വിശ്വസിചാലോ ,അല്ലാഹുവിന്റെ അല്‍ ഹയ്യ്‌ എന്നാ വിശേഷണത്തില്‍ പങ്കു വരുന്നു
ഈ കാര്യങ്ങളെല്ലാം സൃഷ്ടികളില്‍ ജീവിചിരിപുള്ള മനുഷ്യര്‍ക്കോ ജിന്നിണോ മറ്റേതെങ്കിലും ഒന്നിനോ ഉണ്ട് എന്നുള്ള ഒരു വിശ്വാസം തന്നെ ശിര്‍ക്കാണ്‌ ...ചെയ്യണം എന്നില്ല
മറഞ്ഞ വഴി എന്നതാണല്ലോ തന്‍വീറിന്റെ സാങ്കല്പിക സംഭാഷന്തിലെ ആകെ തുക ...അതിനു വിശദീകരണം നല്‍കിയാല്‍ വലിയ ഒരു ഒസ്സുവാസ് തീര്‍ന്നു കിട്ടും
 അതിലേക്കു വരും മുമ്പ് ജിന്നും വിഷ്ണുവും പറഞ്ഞ പോലെ തന്നെ അബദ്ധമാണ് ദേവനും അസുരനും മലക്കും ജിന്നുമായി  സാമീപ്യ പെടുത്തിയത് ...അതുപയുന്ന അമുസ്ലിമിനെ അപ്പോള്‍ തന്നെ തിരുത്തണം ..പതാളങ്ങളില്‍ ജീവിക്കുകയും ,ദെവന്മാരുമായി യുദ്ധം ചെയ്യുകയും ചെയുന്ന സാങ്കല്പിക കഥകളിലെ രാക്ഷസനല്ല ജിന്ന് ..അതേപോലെ വനലോകത്തു നിന്ന് അസുരരോട് യുദ്ധം ചെയ്തു നല്ലതും ചീത്തയും ചെയുന്ന  അസുരരോട് ചിലപ്പോള്‍ തോറ്റൊടുന്ന ദേവേന്ദ്രന്‍ എന്നാ രാജാവിനു ചുറ്റും സ്വര്‍ഗീയ നര്ത്കികളുടെ നൃത്തം കണ്ടു ആസ്വധികുന്ന ഒന്നല്ല ഇസ്ലാമിലെ മലക്ക് ...അഥവ സങ്കല്പത്തില്‍ പോലും വിഷ്ണുവിനെയോ ദേവ അസുരന്മാരെയോ ഉണ്ട് എന്ന് സങ്കല്പിക്കാണോ അത് അനുവദിച്ചു കൊണ്ട് ഒരു ചര്‍ച്ചയോ പ്രസക്തമല്ല എന്ന് സാരം ...
എന്താണ് മറഞ്ഞ മാര്‍ഗവും ശിര്‍ക്കും  
മറഞ്ഞ വഴിയില്‍ അഭൌധികമായി ഒരു ഗുണമോ ദോഷമോ അല്ലാഹു  അല്ലാത്ത യാതൊന്നില്‍ നിന്ന് പ്രതീക്ഷിചാലും ശിര്‍ക്കാണ്‌ .. അതില്‍ ഒരു മുവഹ്ഹിധിനു ഒരു സംശയവും ഉണ്ടാകാന്‍ പാടില്ല ...അഥവ മറഞ്ഞ വഴിക്ക് തേടണം അല്ലെങ്കില്‍ ആവശ്യപെടനം എന്നില്ല അങ്ങിനെ ഒരു ചെറിയ പ്രതീക്ഷ ജീവിതത്തിന്റെ ഏതെങ്കിലും ഒരു അവസരത്തില്‍ പ്രതീക്ഷിച്ചാല്‍ തന്നെ ശിര്‍ക്കാണ്‌ 
മറഞ്ഞ വഴി എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. കാര്യ കാരണ ഭന്ധത്തിനു അപ്പുറം എന്നാണോ എങ്കില്‍ ആ സഹായബ്യര്തന പ്രാര്‍ത്ഥന തന്നെയാണ്. അത് ബഹു ദൈവാരാധനയും ആണ്.
 എന്നാല്‍ ഒരു മതിലിനപ്പുറം നമ്മുടെ ശബ്ദം കേള്‍കാന്‍ കഴിയുന്ന ആരെങ്കിലും ഉണ്ട് എന്ന് കരുതി 'ഉറക്കെ' വിളിച്ചാല്‍ അത് ദൈവാരാധനയോ പ്രാര്‍ഥനയോ ആണ് എന്നാണോ താങ്കള്‍( Musthafa Thanveer) പറയുന്നത്. മക്ക മുശ്രികുകള്‍ ജിന്നുകളെ ശരണം തേടിയപ്പോള്‍ അത് അവിടെ ഹാജരുണ്ടായിരുന്ന ജിന്നുകള്‍ അത് കേട്ട് എന്നും അവരുടെ ഗര്‍വു വര്‍ധിപ്പിച്ചു എന്നും പറയുന്ന പരിശുദ്ധ ഖുര്‍ആന്റെ വചനം ഒരാള്‍ വിശ്വസിച്ചാല്‍ അത് അന്ധവിശ്വാസമാണോ അല്ല ബഹു ദൈവാരാധനയാണോ എന്ന് നിങ്ങള്‍ വ്യക്തമാക്കെണ്ടതുണ്ട്.
മറഞ്ഞ വഴി എന്നത് കൊണ്ട് താങ്കള്‍ ഉധെഷികുന്നതു കണ്ണ് കൊണ്ട് കാണാന്‍ സാധിക്കാത്തത് എന്നാണു എങ്കില്‍ അതിനോട് നമുക്ക് യോജിപ്പില്ല ....
കാരണം ഒരു ജിന്ന് മനുഷ്യന് വസ്സുവാസ്സു ഉണ്ടാകുന്നു ...അത് നമുക്ക് കാണാന്‍ കഴിയുന്നില്ല ..വസ്സുവാസാകുന്ന ഉപദ്രവം ഒരു ജിന്ന് നമുക്ക് ഉണ്ടാകാം എന്നാ വിശ്വാസം ശിര്‍ക്കാണോ ...താങ്കളുടെ വാദ പ്രകാരം അല്ല താങ്കള്‍ ന്യായീകരികുന്നവരുടെ വാദ പ്രകാരം ജിന്നിനോടുള്ള എല്ലാ ഇടപെടലും മനുഷ്യനായ എനിക്ക് കാര്യ കാരണ ബന്ധത്തിന് പുറത്തും അബൗധികവും അല്ലെ ... 

അപ്പോള്‍ എനിക്ക് അഭൌധികവും മറന്ജതുമായ വഴിയിലൂടെ ഒരു ജിന്ന് എനിക്ക് വസ്സുവാസ് ഉണ്ടാക്കാം എന്നാ വിശ്വാസം ശിര്‍ക്ക് ആകേണ്ടേ ...അവിടെയാണ് ചര്‍ച്ചയുടെ മര്‍മ്മം ...ഇനി സിഹൃന്റെയും പിശാചു ബാധയുടെയും കാര്യം ഇത് തന്നെ ....
അപ്പോള്‍ മുജാഹിദുകള്‍ പറയുന്ന കാര്യ കാരണ ബന്ധത്തിന് പുറത്തു അഭൌധികമായി മറഞ്ഞ വഴിയില്‍ എനിക്ക് ഒരു ദോഷം വരുത്താന്‍ ,എനിക്ക് ഒരു ഗുണം വരുത്താന്‍ അല്ലാഹുവിനല്ലാാതെ ഒരാള്‍ക്കും കഴിയില്ല ...ഇല്ല ..ഇല്ലാ ....അതാണ്‌ തൗഹീധു ...
അപ്പോള്‍ മനുഷ്യ ജീവിതത്തില്‍ മലക്കും ജിന്നും ഇടപെടുന്നു എങ്കില്‍ അത് കാര്യ കാരണ ബന്ധങ്ങള്‍ക്ക് അതീനവും ആപേക്ഷികമായി നമ്മള്‍ കാണാത്ത എന്നാല്‍ അല്ലാഹു നിശ്ചയിച്ച ഭൌധിക കാര്യവും ആണ്  
മറഞ്ഞ മാര്‍ഗത്തിലൂടെ അഭൌധികമായി ഒരു ഗുനതിണോ ധോശത്തെ തടയാനോ ആരോട് തേടിയാലും ജിന്നിനോടോ വിഷ്ണുവിനോടോ ശൈക്കിനോടോ അമ്മയോടോ ,തന്വീരിനോടോ ആരോടായാലും കറ കളഞ്ഞ ശിര്‍ക്കാണ്‌ ..തെടെണ്ടാതില്ല അങ്ങിനെ വിശ്വസിച്ചാലും മതി ...
കാര്യങ്ങള്‍ കുറച്ചു കൂടി മനസ്സിലാവാന്‍ നമ്മള്‍ കഥ തുടരുകയാണ് ....

ശരി ഇനി തന്‍വീറിന്റെ സാങ്കല്പിക കഥയിലെ അമുസ്ലിം നിര്‍ത്തിയില്ല
അയാള്‍ തുടര്‍ന്ന് പറയുന്നു
"ജിന്ന് നമ്മുടെ മുമ്പില്‍ ഉണ്ടാവാം എന്നാല്ലോ താങ്കളുടെ വാദം ...മറഞ്ഞ ആ ജീവി മുമ്പില്‍ ഉണ്ടാവാം എന്ന് താങ്കള്‍ വിശ്വസിക്കുന്നു ...അതുപോലെ വിഷ്ണുവും അസുര ദേവന്മാരും ഉണ്ടായിക്കൂടെ "
എന്താ മറുപടി തന്‍വീര്‍ സാഹിബു -ഒന്ന് വിശ്വസിക്കല്‍ തൗഹീധും മറ്റെധു ശിര്‍ക്കുമാണ് -എന്താണ് താങ്കളുടെ  വിശ്വാസം -ജിന്നും വിഷ്ണുവും ഒരേ പോലെയുള്ള സങ്കല്പമല്ല ഒന്ന് യാധാര്ത്യവും മറ്റേതു സാങ്കല്‍പ്യവും ആണ് എന്ന് അയാളെ പഠിപ്പിക്കണോ അതോ ജിന്നും വിഷ്ണുവും ഇല്ല എന്ന് പറയണോ ...രണ്ടും ഉണ്ട് എന്ന് പറയണോ ....ഉത്തരം ചോദ്യത്തിലെ ഉണ്ടെല്ലോ ...അവ സാമ്യപെടുതാന്‍ പറ്റിയ കാര്യങ്ങള്‍ അല്ല എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് ....
അമുസ്ലിം തുടരുന്നു
താങ്കള്‍ പറയുന്നു  മറഞ്ഞ വഴി ആയതു കൊണ്ട് വിഷ്ണുവിനെ വിളിക്കാനോ ദേവന്മാരെ വിളിക്കാനോ പാടില്ല ..ശരി അവര്‍ എനിക്ക് ഒരു ഗുണമോ ദോഷമോ ഉണ്ടാക്കാം എന്ന് ഞാന്‍ വിശ്വസിചാലോ ...കാരണം നിങ്ങള്‍ മുസ്ലിംഗള്‍ തന്നെ പറയുന്നു ...ജിന്ന് മനുഷ്യര്‍ക്ക് വസ്സുവാസ് ഉണ്ടാക്കും എന്നും ,രോഗം ഉണ്ടാക്കാം എന്നും ...അപ്പോള്‍ മറഞ്ഞ വഴിക്ക് ഈ ദോഷം ഒരു ജിന്ന് ചെയ്യും എന്ന് വിശ്വസിക്കുന്ന നിങ്ങളും വിഷ്ണു കോപിക്കുകയും ഉപദ്രവിക്കുകയും  ഞങ്ങളും തമ്മിലുള്ള വ്യത്യാസം എന്ത് ???
 അപ്പോള്‍ തന്‍വീര്‍ എന്ത് മറുപടി പറയും ,ഒന്ന് പ്രവാചകന്‍ പടിപിച്ചതാണ് എന്നോ ...അപ്പോള്‍ തന്‍വീറിന്റെ വലിയ വിമര്‍ശനമായ തൗഹീധിനു മുമ്പ് രിസാലത്ത് പടിപിക്കേണ്ടി വരും എന്ന വിമര്‍ശനത്തിന്റെ കാര്യം എന്താകും ...
എന്തിനെയും ന്യായീകരിക്കാന്‍ വ്യഗ്രത പെടുമ്പോള്‍ ഉണ്ടാകുന്ന അപകടം ആണ് ഇത് ...
ഇവിടെ മുജാഹിദുകള്‍ മറുപടി പറയും ചങ്കൂറ്റത്തോടെ
""പ്രിയ സുഹ്ര്തെ ...അല്ലാഹു ഈ ഭൂമിയില്‍ മനുഷ്യരെ കൂടാതെ സൃഷ്ടിച്ച മറ്റൊരു ജീവിയാണ് ജിന്ന് ,നമുക്ക് അവയെ കാണാന്‍ കഴിയില്ല ,അവയ്ക്ക് നമ്മെ കാണാം .നമുക്ക് ചില കഴിവ് അല്ലാഹു തന്ന പോലെ അവയ്ക്കും അല്ലാഹു കഴിവ് തന്നിട്ടുണ്ട് ...അതില്‍ പെട്ട ഒന്നാണ് മേല്‍ പറഞ്ഞത് ...അത് അല്ലാഹു ആ ജീവിക്ക് നല്‍കിയ ഭൌധിക കഴിവ് ആണ് ...അഭൌധിക കഴിവ് (കാര്യ കാരണ ബന്ധത്തിന് അതീതമായ )കഴിവ് ഉള്ളവന്‍ അല്ലാഹു ആണ് ...ഈ ജിന്നിന് തന്നെ കഴിവിനേക്കാള്‍ കഴിവ് കേടാണ് കൂടുതല്‍ ,പടച്ച തമ്പുരാന്‍ നല്‍കിയ കഴിവില്‍ കുറഞ്ഞ ഒന്നും ജിന്നിനില്ല ..മനുഷ്യര്‍ക്ക്‌ ചെയാന്‍ കഴിയുന്ന പലതും അവര്‍ക്ക് കഴിയില്ല ...അതൊക്കെ സൃഷ്ടിപരമായ കഴിവും അല്ലാഹു നല്കിയതും ആകയാല്‍ അബൗധികമൊ കാര്യ കാരണ ബന്ധത്തിന് പുറത്തോ അല്ല ....നാം കാണാത്തത് എന്നല്ല സുഹ്ര്തെ മറഞ്ഞ വഴി കൊണ്ട് ഉദ്ദേശിച്ചത് മറിച്ച് ദൈവത്തിന് മാത്രം സാധ്യവും  അവന്‍ സ്രിസ്ടികള്‍ക്ക് ആര്‍ക്കും നല്‍കാത്ത മേഖലയിലൂടെ ഉള്ള
കഴിവുകള്‍ ആണ് ...പിന്നെ താങ്കള്‍ വിശ്വസിക്കുന്ന വിഷ്ണു ആവലാതികളും വേവലാതികളും ഭാര്യവും മക്കളും ഉള്ള ഒരു സാങ്കല്‍പ്പം മാത്രമാണ് ,,അത് തികഞ്ഞ താങ്കളുടെ സങ്കല്‍പ്പവും ആണ് ...സാക്ഷാല്‍ ദൈവം ഏകനും ,സര്‍വര്‍ക്കും ആശ്രിധാനും ,ഉറക്കമോ മയക്കമോ ഇല്ലാത്ത ,ജനിക്കാത്ത ജനിപിക്കാത്ത ,തുലനപെടുതാന്‍ ആരും ഇല്ലാത്ത ഒരു ആള്‍ ആണ് ...ആ സ്ഥാനത് താങ്കള്‍ സങ്കല്പികുന്ന കേവല കഥാപാത്രം ആണ് 
അത് നിയന്ധാവും പരിപാലകാനും ആയ ദൈവമോ ,ദൈവത്തിന്റെ സ്രിസ്ടിയോ അല്ല ..മറിച്ച് അത് പുരാണ കഥകളില്‍ സങ്കല്പങ്ങളുടെ ലോകത്ത് വിരാചികുന്ന വലിയ സങ്കല്പം എന്നതില്‍ അപ്പുറം ഒന്നും അല്ല ..."
ജിന്ന് എന്താണ് എന്ന് അറിയാത്ത അമുസ്ലിം ഈ ചോദ്യം ചോദിക്കാന്‍ വഴിയില്ല ഏതായാലും ...ഇനി ജിന്നിനെയും വിഷ്ണുവിനെയും അറിയുന്ന്വനാനെല്ലോ തന്‍വീറിന്റെ സാങ്കല്പിക കഥയിലെ ചോദ്യം ചോധികുക ...അപ്പോള്‍ അതിനുള്ള ഉത്തരം വിഷ്ണുവും ജിന്നും രണ്ടും രണ്ടാണ് എന്നുള്ളത് ആണ് ...
പിന്നെ ഈ സാങ്കല്പിക കഥയില്‍ പറഞ്ഞിടുള്ള വിഷ്ണുവിനോടും ജിന്നിനോടും ഉള്ള ഇടപെടല്‍ ഇസ്തിഹാനതിന്റെ ,ഇഭാധതിന്റെ ,അല്ലാഹുവിനോടുള്ള ഇസ്തിഖാസയുടെ പരിധിയില്‍ വരുന്നത് ആകയാല്‍ അത് ശിര്‍ക്കാണ്‌ ...ഒരു സൃഷ്ടിയോടുള്ള ഇസ്തിഹാനത് എപ്പോള്‍ ശിര്‍ക്കാവും എന്ന് ഈ ലോകത്ത് മനുഷ്യര്‍ ജീവിതം ആരംഭിച്ചത് മുതല്‍ സുനിശ്ചിതമാണ് ...
ഒരു ജിന്നിന് ചെയ്യാന്‍ കഴിയുന്ന ഒരു വിഷയത്തില്‍ ആ ജിന്നിനോട് പറയുന്ന കാര്യം ശിര്‍ക്ക് എന്ന് നാം പറഞ്ഞാല്‍ ...ആ ശിര്‍ക്കിന് പങ്കു ചെര്‍ക്കലിനു അല്ലാഹുവിനു അല്ലാതെ ആ ജിന്നിനും കഴിവുണ്ട് ഉത്തരം തരാന്‍ എന്ന് നമ്മള്‍ അറിയാതെ സമ്മതിക്കുന്നു ...അത് അല്ലാഹുവിനെ പോലെ ജിന്നിനെ തുലന പെടുതലും ശിര്‍ക്കും ആണ് ...അഥവാ ശിര്‍ക്ക് ആരോപിച്ചു ഒരു ജിന്നിന്റെ മുഴുവന്‍ കഴിവും അഭൌധികം എന്ന് പറയുന്നവര്‍ ആണ് അവര്‍ അറിയാതെ ശിര്‍ക്ക് പ്രച്ചരിപിക്കുന്നത് ....അതിനര്‍ത്ഥം പ്രധിസന്ധിയിലും പ്രയാസത്തിലും ഉള്ള തെട്ടങ്ങള്‍ അല്ലാഹുവിനോട് അല്ലാതെ സ്രിഷ്ടിയോടാവാം എന്നല്ല ...അത് അല്ലാഹുവല്ലാത ഏതു ആളോട് ആണെങ്കിലും ശിര്‍ക്ക് ആണ് ...അവിടെ ജിന്നിനെ മാത്രം പരിമിതപെടുതെണ്ടാതില്ല ...ഏതു സ്രിഷ്ടിയോടും പ്രാര്‍ഥനയും ആരാധനയും നടത്തുന്നത് ശിര്‍ക്കാണ്‌ .....അതിന്റെ(പ്രാര്‍ഥനയുടെ ) പരിധിയില്‍ വരുന്ന സാഹായ തട്ടം വേണ്ട സാഹായിക്കുമെന്ന ,ഉപ്ദ്രവികുമെന്ന വിചാരം പോലും ശിര്‍ക്ക് ആണ് ......
ഒരു പാമ്പിനെ ഒരാള്‍ പേടിക്കുന്നു ...അതില്‍ പോലും ശിര്കാകുന്നതും അല്ലാത്തതും ഉണ്ടാകും ...പമ്പ് കടിച്ചു എനിക്ക് വിശ്മെള്‍ക്കും എന്നാണു എങ്കില്‍ അതില്‍ ശിര്‍ക്ക് വരില്ല ..മറിച്ച് നാഗ ദേവതയുടെ കോപം പ്രതീക്ഷിച്ചു ആണ് എങ്കില്‍ ശിര്‍ക്ക് വരും ...അതാണ്‌ വ്യത്യാസം ..ഇല്ലാത്തതിനെ ഉള്ളതുമായി കൂട്ടി കുഴച്ചു പാമര ജനങ്ങളെ ത്രിശങ്കുവില്‍ നിര്‍ത്തി ഇസ്ലാമിന്റെ ലളിതമായ രീതികളെ  അവസാനം ഇല്ലാത്ത വിഷ്ണുവിനെ ജിന്നാക്കി സങ്കീര്‍ണമായ നൂലാമാലകളില്‍ തളച്ചിടുന്ന ആ നിലപാട് ശരിയല്ല ...
വിഷ്ണു "വെ" ജിന്ന് "റെ"
ഈ വിഷയകമായി താങ്കള്‍ സമ്മേളനത്തില്‍ നമുക്കിടയില്‍ കിബാരുള്‍ ഉലമമാര്‌ ഉണ്ടാകുന്നില്ല എന്ന് പരിതപിച്ച അതെ കിബാരുള്‍ ഉലമയുടെ വിധി നോക്കൂ  
ചിലര്‍ അവരെ മുസ്ലിയാര്‍ എന്ന് വിളിക്കും ,തോട്ടിലെ ഫതുവക്കാര്‍ എന്ന് വിളിക്കും ...കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ പറ്റാത്ത പുതു നൂറ്റാണ്ടിന്റെ പുതു പിറവിക്കു പറ്റാത്തവര്‍ എന്ന് വിളിക്കും ....പക്ഷെ അത് ഞങ്ങള്‍ക്കും അനുഗ്രഹാമാണ് നാടും നഗരവും ഓടുമ്പോ പിന്തിരിഞ്ഞു നടന്ന ആ അപരിചിതര്‍ ആരോ അവര്‍ക്കാണ് മങ്കളം എന്ന് നബി (സ ) പറഞ്ഞിട്ടുണ്ട് 
ശാട്യവും വിദ്വേഷവും പെരുമയും പത്രാസും കബര് വരെ എന്ന് ഉറച്ചു വിശ്വസിക്കുന്ന നമ്മള്‍ ഒന്ന് നസീഹത്തോടെ വിഷയം പഠിച്ചു കൂടെ ...വിഷയത്തെ ഒന്ന് ആധികാരികമായി പഠിക്കുകയും ,പണ്ഡിതരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു കൂടെ ...
അവിടെയെ സത്യത്തെ പുല്‍കാന്‍ നമുക്ക് സാധിക്കൂ ...
അക്ബര്ക അനേകര്‍ക്ക്‌ ഹിധായതിന്റെ വെളിച്ചം പകര്‍ന്ന ഒരു അതുല്യ പ്രതിഭ ..അദ്ദേഹത്തിന് മുന്നില്‍ ഞാന്‍ ഒന്നുമല്ല ...പക്ഷെ അദ്ധേഹത്തെ ഈ രീതിയില്‍ കാണാന്‍ ഞാന്‍ ആഗ്രഹിച്ചില്ല ...ഏതു പ്രയസതിലും സത്യതോടുള്ള കൂറില്‍ വിട്ടു വീഴ്ച കാണിക്കാതിരിക്കാന്‍ എന്നെയും അക്ബര്‍കയെയും ,എന്റെ തനവീരിനെയും നാഥന്‍ അനുഗ്രഹികട്ടെ ആമീന്‍  
വിജന പ്രധേഷതോ അല്ലാതിടതോ ഉണ്ടായേക്കാന്‍ ഇടയുള്ള ജിന്നിനെയോ ...ഒരിക്കലും ഉണ്ടാവില്ല എന്ന് ഉറപ്പുള്ള വിഷ്ണുവിനെയോ അല്ല വിളിക്കേണ്ടത് സാക്ഷാല്‍ നാഥനും സംരക്ഷകനും പരിപാലകാനും ആയ അല്ലാഹുവിനെ ആണ് ......അല്ലാഹുവിന്റെ അടിമക്ക് അല്ലാഹു മതി ....യാ അല്ലാഹ് ,നീ സത്യത്തെ പുല്‍കാന്‍ ഓരോരുത്തര്‍ക്കും തുനയെകേണമേ
(ബാക്കി പാര്‍ട്ട്‌ 2 വില്‍ -ഇന്ഷ അള്ളാഹു )

No comments:

Post a Comment