Monday, November 11, 2013

"ഹദീഥ് നിഷേധം എന്ത്" സംവാദത്തില്‍ നിന്നും ഒളിച്ചോടിയത്‌ ആര്‍ ?

"ഹദീഥ് നിഷേധം എന്ത്" സംവാദത്തില്‍ നിന്നും ഒളിച്ചോടിയത്‌ ആര്‍ ?-JABIR MK
വളാഞ്ചേരി പുത്തനതാനി മുഖാ മുഖത്തിലും ആവര്‍ത്തിച് ഫൈസല്‍ മുസ്ലിയാര്‍ പറഞ്ഞ് അബ്ദു സലാം സുല്ലമിയെ സംവാദത്തിന് കിട്ടിയാല്‍ കൊള്ളാം എന്ന് അപ്പോള്‍ ഇത് കേട്ട ഒരു പ്രവര്‍ത്തകന്‍ സലാം സുല്ലമിയെ വിളിച്ചു ഇങ്ങനെ വെല്ലു വിളിക്കുന്നുണ്ടല്ലോ നിങ്ങള്‍ക്ക് തയ്യാര്‍ ആയിക്കൂടെ സലാം സുല്ലമി തയാര്‍ ആയി.
അപ്പോള്‍ ആ പ്രവര്‍ത്തകന്‍ തന്നെ ഫൈസല്‍ മുസ്ലിയരെയും വിളിച്ചു ഫൈസല്‍ മുസ്ലിയാര്‍ പറഞ്ഞ് റെഡി
പ്രവര്‍ത്തകന്‍ രണ്ടാമത് വിളിക്കുന്നു ..സലാം സുല്ലമിയുടെ ഡിമാന്റ് വിഷയം ഹദീഥ് നിഷേധം എന്ത് എന്ന് ആവണം സമ്മതിച്ചു
അടുത്ത വിളിക്ക് സലാം സുല്ലമിയുടെ അടുത്ത നിബന്ധന സംവാദം എടവണ്ണയിലോ പരിസര പ്രദേശത്തോ ആയിരിക്കണം ..അതും സമ്മതിച്ചു (ആദ്യം പറഞ്ഞ് സുല്ലമിയുടെ വീട്ടില്‍ ആവണം എന്ന് പിന്നെ പറഞ്ഞ് വീട്ടില്‍ ശരി ആവില്ല മകന്റെ കല്യാണം ഉണ്ട് പ്രശ്നമല്ല സമ്മതിച്ചു )
...പിന്നീട് എടവണ്ണയിലെ ഒരു വീട് കണ്ടെത്തി
പിന്നെ സുല്ലമിയുടെ അടുത്ത നിബന്ധന എന്റെ കൂടെ അഞ്ച് ആളുകള്‍ ഉണ്ടാവും അതും അനകീകരിച്ചു ..
അടുത്ത നിബന്ധന സംവാദം കഴിഞ്ഞാല്‍ cd എനിക്ക് തന്ന ശേഷം ഞാന്‍ കണ്ട് പരിശോധിച്ച ശേഷം മാത്രമേ പുറത്തിറക്കാന്‍ പാടുള്ളൂ അതും സമ്മതിച്ചു കൊടുത്തു ..
പിന്നെ സലാം സുല്ലമി പറഞ്ഞു സംവാദത്തിന് അങ്ങനെ പ്രതെയ്ക വ്യവസ്ഥ ഒന്നും വേണ്ട അര മണിക്കൂര്‍ വീതം വിഷയം അവതരിപ്പ്പിക്കാം പിന്നെ പത്ത് മിനിറ്റ് വീതം പ്രസങ്ങിക്കാം അതില്‍ ചോദ്യമോ മറുപടിയോ ഖണ്ഡനമൊ എന്തും ആയിക്കോട്ടെ വേറെ വ്യവസ്ഥ ഒന്നും വേണ്ട സലാം സുല്ലമിയുടെ ഈ നിബന്ധനയും സമ്മതിച്ചു കൊടുത്തു ..
ഡേറ്റ് പറയാന്‍ പറഞ്ഞു ആറാം തിയ്യതി വ്യാഴച്ച പറഞ്ഞ് ..വ്യഴാച്ച സ്ഥിരം ക്ലാസ്സ്‌ ഉള്ളത് കൊണ്ട് സുല്ലമിക്ക് പ്രയാസം എന്നാല്‍ ബുധനാഴ്ച അങ്ങനെ പതി മൂന്നാം തിയ്യതി ബുധനാഴ്ച തീരുമാനിച്ച് ഉറപ്പിച്ചു .
ഈ അടുത്ത് സംവാദം ഉറപ്പ് വരുത്താന്‍ വേണ്ടി സുല്ലമിയെ വിളിച്ചു സുല്ലമിയുടെ മറുപടി അത് ഞാന്‍ ഒറ്റയ്ക്ക് തീരുമാനിച്ചാല്‍ ശരി ആവില്ല മന്‍സൂര്‍ അലി ചെമ്മടിന്റെ നമ്പര്‍ തരാം അവനെ വിളിക്ക് ..
ഇനി എന്നെ വിളിക്കണ്ട അങ്ങനെ മന്‍സൂര്‍ അലിയെ വിളിച്ചു മന്‍സൂര്‍ അലിയുടെ മറുപടി നിങ്ങള്ക്ക് എന്താ സംവാദം നടന്നാല്‍ പോരെ എന്തിനാ സലാം സുല്ലമി തന്നെ വേണം എന്ന നിര്‍ബന്ധം ?
അങ്ങനെ സംവാദത്തില്‍ നിന്നും മുങ്ങുക(സലാം സുല്ലമിയെ മുക്കുക) എന്ന ദൌത്യം മന്‍സൂര്‍ അലി ഭംഗിയായി നിര്‍വ്വഹിച്ചു

No comments:

Post a Comment