Saturday, November 23, 2013

മുവഹ് ഹിദുകളെ ഇനിയും വഞ്ചിച്ചാല്‍ അതിനൊക്കെ നിങ്ങള്‍ അല്ലാഹുവിന്‍റെ മുന്നില്‍ സമധാനം പറയേണ്ടി വരില്ലേ

"പലിശ ഹലാല്‍ " ???? പി.കെ .എം ബഷീര്‍ എരമംഗലം
ബഹുമാനപ്പെട്ട ടി പി അബ്ദുള്ള ക്കോയ മദനി
മറ്റ് സി ഡി ടവര്‍ മുതലാളിമാര്‍ അറിയുന്നതിന് ... ..
വര്‍ഷങ്ങള്‍ക്ക് മുന്പ് ലക്ഷങ്ങള്‍ കൊടുത്ത് കെ എന്‍ എം ആസ്ഥാനമായ C D TOWER ല്‍ ഷെയര്‍ എടുത്ത പലര്‍ക്കും ഷെയര്‍ ഹോള്‍ഡര്‍ എന്ന പദവി നല്‍കിയില്ല . അവരുടെ കയ്യില്‍ നിന്നും വാങ്ങിയ ലക്ഷക്കണക്കിന്‌ രൂപ കടപ്പത്രം ആണെന്നാണ്‌ ഇപ്പോള്‍ നേതാക്കള്‍ പറയുന്നത് . കുറെക്കാലമായി എല്ലാ വര്‍ഷവും ഇവര്‍ക്ക് ഒരു ചെറിയ സംഖ്യ ലാഭ വിഹിതം എന്ന പേരില്‍ നല്‍കുന്നുമുണ്ട് ... വര്‍ഷങ്ങള്‍ക്ക് മുന്പ് ടി പി അബ്ദുല്ലക്കോയ മദനിയും സംഘവും ഗള്‍ഫിലെ ഇസ്ലാഹി സെന്‍റര്‍ കളില്‍ കേറി ഇറങ്ങി പിരിവ് നടത്തിയത് ഷെയര്‍ എന്ന പേരും പറഞ്ഞിട്ടായിരുന്നു ... ഇപ്പോള്‍ അത് ഷെയര്‍ അല്ലാതായി . കടപ്പത്രം ആയി മാറി .
അപ്പോള്‍ ബഹുമാന്യനായ ടി പി അബ്ദുല്ലക്കോയ മദനി അവര്‍കളോടും ഈ ആവശ്യത്തിന് പിരിക്കാന്‍ വേണ്ടി അന്ന് ഇസ്ലാഹി സെന്‍റര്‍ കളില്‍ പ്രസംഗിച്ചവരോടും ചോദിക്കട്ടെ .....
കടപ്പത്രത്തിന് ലാഭ വിഹിതം കൊടുക്കുന്നതിന് ഇസ്ലാമിലെ വിധി എന്താണ് ....?? ഇതിനല്ലേ പലിശ എന്ന് പറയുന്നത് ..?
(ഞാന്‍ മനസ്സിലാക്കിയത് പലിശ എന്നാണ് )

" അങ്ങിനെ ആണ് കാര്യങ്ങള്‍ എങ്കില്‍ ..:"
ഷെയര്‍ കൊടുക്കാം എന്ന് പറഞ്ഞു പിന്നീട് വാക്ക് മാറ്റി കടപ്പത്രം എന്നാക്കി മാറ്റിയത് ഒരു വന്‍ചതി അല്ലെ ... കരാര്‍ ലംഘനം !!!!
ജീവിതത്തില്‍ ഇന്നേവരെ പലിശ തിന്നാത്ത മുജാഹിദ്കളെക്കൊണ്ട് ഇങ്ങനെ പലിശ തീറ്റിപ്പിച്ചത് ഒരു മത സംഘടനയുടെ നേതാക്കള്‍ക്ക് യോജിച്ചതാണോ ..??
പലിശക്കാരന്‍ മുസ്തഫല്‍ ഫൈസിയുടെ പലിശ ഹലാലാക്കിയ പുസ്തകത്തിന് മറുപടിയായി " പലിശ" എന്ന പേരില്‍ പുസ്തകം ഇറക്കി ഖണ്ഡനം എഴുതിയ ബഹുമാന്യരായ ഉസ്താദ് മാര്‍ അടക്കമുള്ളവര്‍ ഈ വിഷയത്തിലെ ഹാറാമായ വശം വല്ലതും ഉണ്ടെങ്കില്‍ നേതാക്കളെ ബോധ്യപ്പെടുത്തി ഈ പലിശ ക്കച്ചോടം അവസാനിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു..
ഇനി ഞാന്‍ എഴുതിയത് തെറ്റാണെങ്കില്‍ തിരുത്തമെന്നും മാപ്പ് ചോദിക്കാമെന്നും കൂടി അറിയിക്കുന്നു .......
ഇസ്ലാഹി സെന്‍റര്‍ കാരുടെ കൂടെ ഹജ്ജിന് പോവുകയും അങ്ങിനെ ഇസ്ലാഹി ആദര്‍ശം എന്താണെന്ന് മനസ്സിലാക്കുകയും ചെയ്ത എന്റെ ഒരു കാരണവര്‍ കൂടി ആ കൂട്ടത്തില്‍ ഈ ചതിയില്‍ (സി ഡി ടവര്‍ പലിശ യില്‍ ) പെട്ട് പോയിട്ടുണ്ട് . ഇസ്ലാഹി സെന്റെര്‍ കാരുടെ കൂടെ ഹജ്ജിനു പോയി ഈ ആദര്‍ശം മനസ്സിലായ അന്ന് മുതല്‍ കോടികള്‍ ആസ്തിയുള്ള സിനിമ തിയേറ്റര്‍ അടക്കം ഹറാമിന്റെ വരുമാന മാര്‍ഗ്ഗങ്ങള്‍ എല്ലാം ഒഴിവാക്കി തിയേറ്റര്‍ അടച്ചു പൂട്ടി പൂര്‍ണമായും ഒരു സലഫി ആയി ജീവിക്കാന്‍ പരിശ്രമിക്കുന്ന ആ ഇക്കയെപ്പോലുള്ള നിഷ്കളങ്കരായ മുവഹ് ഹിദുകളെ ഇനിയും വഞ്ചിച്ചാല്‍ അതിനൊക്കെ നിങ്ങള്‍ അല്ലാഹുവിന്‍റെ മുന്നില്‍ സമധാനം പറയേണ്ടി വരില്ലേ എന്ന് കൂടി ഓര്‍മ്മിപ്പിച്ചു കൊണ്ട് ..................
പി.കെ .എം ബഷീര്‍ എരമംഗലം

No comments:

Post a Comment