Tuesday, November 26, 2013

പത്തപ്പിരിയം സം‌വാദം മട-നവമടവൂരികള്‍ക്ക് അവരുടെ വികലവാദങ്ങള്‍ക്ക് ഓര്‍ക്കാപ്പുറത്തേറ്റ ഒരു കനത്ത പ്രഹരമായി മാറിയത് എങ്ങനെ

السلام عليكم و رحمة الله و بركاته ...
بسم الله الرحمان الرحيم
ബഹുമാന്യ സഹോദരങ്ങളെ,
പത്തപ്പിരിയം സം‌വാദം മട-നവമടവൂരികള്‍ക്ക് അവരുടെ വികലവാദങ്ങള്‍ക്ക് ഓര്‍ക്കാപ്പുറത്തേറ്റ ഒരു കനത്ത പ്രഹരമായി മാറിയത് എങ്ങനെ എന്ന് നോക്കാം:
1. സൂറ: അന്‍‌ആം ആയത്ത് 128, ഖുര്‍‌ആനില്‍ ഉള്ളതാകയാല്‍ അത് നിഷേധിക്കാന്‍ ആര്‍ക്കും സാധ്യമല്ല.
2. മേല്‍പറയപ്പെട്ട ആയത്തിലുള്ള ഇസ്തിംതാഅ്‌ അഥവാ പരസ്പരം ഉപകാരമെടുക്കല്‍ ജിന്നും മനുഷ്യനും തമ്മില്‍ തമ്മില്‍ ദുനിയാവില്‍ വെച്ച് നടത്തിയിട്ടുള്ള ഇസ്തിംതാഅ്‌ ആണ്‌.
3. ഇസ്തിംതാഇല്‍ ഇസ്തിആനത്ത് അഥവാ സഹായാര്‍ത്ഥനയും പെടും.
4. എല്ലാ ഇസ്തിംതാഉം ഇസ്തിആനത്ത് അഥവാ സഹായാര്‍ത്ഥന അല്ലെങ്കിലും എല്ലാ ഇസ്തിആനത്തും ഇസ്തിംതാഇല്‍ പെടും.
5. ജിന്നും മനുഷ്യനും തമ്മത്തമ്മില്‍ നടത്തിയിട്ടുള്ള ഇസ്തിംതാഅ്‌ കാരണം അവരെല്ലാം നരകത്തില്‍ ശാശ്വതരായി വസിക്കും; അല്ലാഹു ഉദ്ദേശിച്ചത് അഥവാ ഉദ്ദേശിച്ചവര്‍ ഒഴികെ. അതിനാല്‍ ഇതില്‍ ശിര്‍ക്കായതും അല്ലാത്തതും ഉണ്ട്.
6. ഇബ്നു അബ്ബാസ് (റ) മുതല്‍ക്കിങ്ങോട്ടുള്ള ഖുര്‍‌ആന്‍ വ്യാഖ്യാതാക്കള്‍ എല്ലാവരും മനസ്സിലാക്കിയത് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് അല്ലാഹു ഉദ്ദേശിച്ചവര്‍ ഒഴികെ എന്നാണെന്നും അവര്‍ അഹ്‌ലുല്‍ ഈമാന്‍ അഥവാ ശിര്‍ക്കല്ലാത്ത മറ്റു പാപങ്ങള്‍ പിശാചിന്റെ പ്രേരണയാല്‍ ചെയ്ത അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍ ആണെന്നുമാണ്‌.
ഇനി നമുക്ക് ഉത്തരം കിട്ടേണ്ട ചില ചോദ്യങ്ങള്‍ ഉണ്ട്:
1. ഈ ആയത്തില്‍ സൂചിപ്പിക്കപ്പെട്ടിട്ടുള്ള ഇസ്തിംതാഅ്‌ അഥവാ "അഭൗതികമായ" ജിന്നും "ഭൗതികമായ" മനുഷ്യനും തമ്മത്തമ്മിലുള്ള പരസ്പരം ഉപകാരമെടുക്കല്‍ സംഭവിക്കുന്നത് എങ്ങനെ?
2. എന്താണ്‌ ഇതിന്റെ മാനദണ്ഢം അഥവാ കാര്യകാരണ ബന്ധം?
3. ഈ ആയത്ത് ശിര്‍ക്കായ ഇസ്തിആനത്തിനും ശിര്‍ക്കിലേക്ക് വഴിവെക്കുന്ന ഇസ്തിആനത്തിനും തെളിവായിക്കൊണ്ട് സൗദി അറേബ്യയിലെ ഏറ്റവും വലിയ പണ്ഡിതന്മാരില്‍ ഒരാളായ ബഹു: ആലുശൈഖ് തന്റെ തംഹീദ് എന്ന ഗ്രന്ഥത്തില്‍ എടുത്ത് കൊടുത്തത് അതേ കാര്യത്തിന്‌ തെളിവാണെന്ന് ഇവര്‍ അംഗീകരിക്കുമോ?
ചോദ്യങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ലെങ്കിലും ഈ വിഷയത്തിന്റെ മര്‍മ്മം ഇതാണെന്നിരിക്കെ ചുരുങ്ങിയത് ഇതിനെങ്കിലും ഉത്തരം കണ്ടെത്താന്‍ സത്യാന്വേഷികളായ എല്ലാ മുജാഹിദുകളെയും സ്നേഹബുദ്ധ്യാ ഉണര്‍ത്തുന്നു.
സത്യം സത്യമായി മനസ്സിലാക്കി അതിനെ പിന്‍പറ്റാനും അസത്യം അസത്യമായി മനസ്സിലാക്കി അതിനെ പരിത്യജിക്കുവാനും അല്ലാഹു സുബ്‌ഹാനഹു വ ത‌ആല അനുഗ്രഹിക്കുമാറാകട്ടെ! ഒരു നിമിഷം പോലും നരകാഗ്നി സ്പര്‍ശിക്കാതിരിക്കാന്‍ ഉതകുന്ന വിശ്വാസവും സത്കര്‍മ്മങ്ങളുമായി അവനെ നാളെ മ‌അ"ശറയില്‍ കണ്ട്മുട്ടാന്‍ നമുക്കേവര്‍ക്കും സാധിക്കുമാറകട്ടെ! ആമീന്‍... ആമീന്‍... ആമീന്‍

No comments:

Post a Comment