Thursday, November 21, 2013

പട്ടാമ്പി മുജാഹിധ് -കോക്കസ് സംവാദം യാഥാർത്യം എന്ത് ????

പട്ടാമ്പി മണ്ഡലത്തിലെ കോക്കസ് പ്രവർത്തകർ ഫളുലുൽ ഹഖ് ഉമാരിയോടു ചില സംശയങ്ങൾ ചോദിക്കാനുണ്ട് അതിനവസരം തരണമെന്ന് നമ്മോടു ആവശ്യപ്പെട്ടു നമ്മളും അതിനു സമ്മതിച്ചു .എന്നാൽ പട്ടാമ്പി മണ്ഡലത്തിൽ ഈ വിഷയം(ജിന്നുനോടുള്ള സഹായ ചോദ്യം) പഠിച്ചവർ ആരുമില്ല അതിനാൽ ഞങ്ങൾ ഒരാളെ പുറത്തു നിന്ന് കൊണ്ട് വരും (ഹദ് യതുല്ല സലഫിയെ പോലെ സംസ്ഥാന നേതാക്കൾ ഇവിടെ ഉണ്ട് എന്ന കാര്യം മറക്കരുത് )എന്ന ഒരാവശ്യം അവറ് മുന്നോട്ടു വെച്ചു, അങ്ങനെയെങ്കില് ഈ ചര്ച്ച നടക്കില്ല എന്ന് കാരണം ഫൈസൽ മൗലവിയും അബ്ദുറഹ്മാൻ സലഫിയും തമ്മിലുള്ള സംവാദം നടക്കാനുണ്ട് അത് കഴിഞ്ഞു ആരുമായും സംവാദമാകാം എന്ന് നമ്മൾ പറഞ്ഞു.. അതിനു ശേഷം ഫളുലുൽ ഹഖ് ഉമരി മുങ്ങി എന്ന് പ്രജരിപ്പിക്കുകയാണ് അവർ ചെയ്തത് അപ്പോൾ നമ്മുടെ പ്രവർത്തകർ അവരുമായി ബന്ധപ്പെട്ടു ഉമരി ഉണ്ടാകുകയില്ലെന്ന് മാത്രമാണ് നമ്മൾ പറഞ്ഞത് പട്ടാമ്പിയിലെ പ്രവർത്തകർ പരസ്പരം ചര്ച ചെയ്യുന്നതിന് ഒരു തടസ്സവുമില്ല അതിനു ഞങ്ങളെപ്പോഴും തയ്യാറാണ് എന്ന് അവരെ അറിയിച്ചു (ഈ ചര്ച്ചകല്കിടയിലെ ഓരോ കാര്യങ്ങളും ഇപ്പോൾ ഇവിടെ വിശദീകരിക്കുന്നില്ല ആവശ്യമെങ്കിൽ പിന്നീട് പറയാം) ചുരുക്കത്തിൽ സംവാദത്തിനു വ്യവസ്ഥ എഴുതി ജിന്നിനോടുള്ള എല്ലാ സഹായ ചൊദ്യവും ശിര്കാണെന്നു അവരും ജിന്നിനോടുള്ള സഹായ ചോദിക്ങ്ങളിൽ ശിര്ക്കാകുന്നതും ശിര്ക്കാകാത്തതും ഉണ്ട് എന്നാൽ എല്ലാം ഹറാമാകുന്നു എന്ന് നമ്മളും വാദങ്ങളെഴുതി നമ്മുടെ ഭാഗത്തുനിന്നു പട്ടാമ്പി മേഖലയിൽ നിന്നുള്ള പ്രവര് ത്തകര് മാത്രമേ പങ്കെടുക്കാവൂ അവരുടെ ഭാഗത്ത്‌ നിന്ന് പുറത്തു നിന്ന് ഒരാൾ പങ്കെടുക്കും കുറ്റിപ്പുറം സ്വദേശി അബ്ദുരശീദ്.
സംവാദ വ്യവസ്ഥ ചര്ച്ച ചെയ്യുന്നതിനിടയിൽ അവരുടെ ഭാഗത്ത് നിന്നൊരാൾ പറഞ്ഞു റഷീദിന്റെ കൂടെ വരുന്ന ആൾ സദസ്സിലിരിക്കും അയാൾ സംവാദം കഴിയുനത് വരെ പുറത്തു നില്ക്കുന്നത് ശരിയല്ലല്ലോ, നമ്മളതും സമതിച്ചു .
സംവാദ ദിവസം സ്റ്റേജിൽ കുറ്റിപ്പുറം റഷീദിന്റെ കൂടെ അബൂബക്കർ ക്ലാരി എന്ന പോക്കെർ മൂചിക്കലിനെയാണ് കാണാൻ കഴിഞ്ഞതു സംവാദ വ്യവസ്ഥ വായിച്ചു കേൾപ്പിച്ചു അദ്ദേഹതോട് സദസ്സിലേക്ക് മാറിയിരിക്കാൻ അവശ്യപ്പെട്ടു അദ്ദേഹം സദസ്സിലിരുന്നു സംവാദം കേട്ടു
പട്ടാമ്പിയിലെ ഒന്നാം സംവാദം അന്ന് നടന്നു പട്ടാമ്പിയിലെ കോകസ് പ്രവർത്തകർ പോലും തരിച്ചു പോയ വാദങ്ങളായിരുന്നു പട്ടാമ്പിയിലെ പ്രാസംഗികരെക്കാളും ഖതീബുമാരെക്കാളും വിവരമുള്ളവനെന്നു പറഞ്ഞു അവർ കൊണ്ട് വന്ന റഷീദ് കുറ്റിപ്പുറം അവതരിപ്പച്ചത് കെ. യം. മൗലവി മുതൽ എ. പി. അബ്ദുൽ കാദർ മൗലവി വരെയുള്ള മുഴുവൻ പണ്ഢിതന്മാരെയും അദ്ദേഹം തള്ളി അമാനി മൌലവിയുടെ തഫ്സീർ പോലും അംഗീകരിക്കുകയില്ലെന്നു സംവാദത്തിൽ അദ്ദേഹം വിളിച്ചു പറഞ്ഞു . കൊകസ് പ്രവര്തകര്ക്ക് വലിയ നിരാശയും അപമാനവും സമ്മാനിച്ച സംവാദമായിരുന്നു അതു.സലഫീ ആദര്ശത്തിന്റെ മഹത്തായ വിജയവും ആ സംവാദത്തിലുണ്ടായി.
അന്ന് സദസ്സിലുണ്ടായിരുന്ന ഈ അബൂബക്കർ ക്ലാരി സംവാദ ശേഷം ത്ങ്ങളുടെ ശക്ക്മായ പരാജയം മറച്ചുവെക്കാൻ നിങ്ങൾ പറഞ്ഞത് ശരിയല്ലെന്ന് ഞാൻ തെളിയിക്കാം എന്ന് പറഞ്ഞു അപ്പോൾ തന്നെ നമ്മുടെ പ്രവര്ത്തകരെ സമീപിച്ചു ഇപ്പോൾ സമയം 1 2 AM മണിയായി നിങ്ങൾക്ക് ചര്ച്ച വേണമെങ്കിൽ മറ്റൊരു ദിവസം വരൂ നമുക്ക് യാതൊരു തടസ്സവുമില്ല എപ്പോഴുമാകാം എന്ന് പറഞ്ഞു അന്ന് പിരിഞ്ഞു .
രണ്ടു ദിവസങ്ങള്ക്ക് ശേഷം റഷീദ് കുറ്റിപ്പുറത്തെയും കൂട്ടി ഹദീസ് നിഷേദത്തിന്റെ ആൾ രൂപമായ സലാം സുല്ലമിയുടെ കാർബണ്‍ കോപ്പി ആയ ഈ അബൂബക്കർ ക്ലാരി പട്ടാംബിയിൽ വന്നു,
ചര്ച്ച നടന്നു സംവാദം നേരത്തെ തയ്യാറാകിയ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ നടത്താൻ തീരുമാനമായി. പഴയ സംവാദത്തിലെ ര്ശീദ് കുറ്റിപ്പുറവും സ്റ്റേജിലുണ്ടാവും എന്ന് അവർ പറഞ്ഞു എന്നാൽ കെ. യെൻ. എമ്മിനെ അന്ഗീകരിക്കാത്ത അതിന്റെ പണ്ഡിതന്മാരുടെ പുസ്തകങ്ങൾ അമാനി മൌലവിയുടെ തഫ്സീർ പോലും അംഗീകരിക്കാത്ത അയാളെ സ്റ്റേജിലിരിക്കാൻ അനുവദിക്കില്ലെന്ന് നമ്മളും പറഞ്ഞു അവസാനം അയാള് സംവാദത്തിൽ നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറഞ്ഞപ്പോൾ അദ്ദേഹതെയും സ്റ്റെജിലിരുതാാൻ അനുവദിച്ചു.
അങ്ങനെ പട്ടാമ്പിയിൽ രണ്ടാം സംവാദവും നടന്നു മുജാഹിദ് കേരളം ഇന്നേ വരെ കേടിട്ടില്ലാത്ത വിചിത്ര വാദങ്ങളാണ് പോക്കെർ മൂച്ചിക്കൽ എന്ന അബൂബക്കർ ക്ലാരി അവതരിപ്പിച്ചത് മഹാ വിഡ്ഢിത്തങ്ങളും പൊട്ടത്തരങ്ങളും ഒരു മടിയുമില്ലതെ അയാള് വിളിച്ചു പറഞ്ഞു അള്ളാഹു അല്ലാത്തവർ പ്രാര്ത്ഥന കേള്കുകയില്ലെന്നതിനു ഖുറാനിൽ ഒരായത് മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ (35:14 ) അതിൽ തന്നെ അവർ പ്രാര്ത്ഥന കെൾക്കുമെന്നും ഉണ്ട് എന്ന് വരെ ഈ മഹാൻ തട്ടി വിട്ടു ഈ പോക്കര് സാഹിബിന്റെ പൊട്ടത്തരങ്ങൾ ഓരോന്നായി വരും ദിവസങ്ങളിൽ പുറത്തു വരും ഇന് ഷാ അല്ലാഹ്
ഏതൊരു സംവാദവും നടന്നു കഴിഞ്ഞാൽ സി ഡി ഇറങ്ങുന്നത് വരെ മുജാഹിടുകളുടെ ശത്രുക്കൾ ആഘോഷിക്കാറുണ്ട് ആ ആഘോഷത്തിനു അല്പായുസ് മാത്രമേ ഉണ്ടാകൂ ഈ സംവാദത്തിലും ആ ചരിത്രം ആവര്തിക്കപ്പെടും

No comments:

Post a Comment