Friday, May 2, 2014

നമ്മുടെ AP ക്ക് അല്ലാഹു മഹ്ഫിരത്തും മര്ഹമതും നല്കട്ടെ -വാര്ത്തകളിലൂടെ

CHANDRIKA DAILY:-

----------------------------
മഞ്ചേരി: പ്രമുഖ മത പണ്ഡിതനും ഉജ്ജ്വല വാഗ്മിയും കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.പി അബ്ദുല്‍ ഖാദര്‍ മൗലവി (82) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്നു വൈകുന്നേരം 4.30ന് പത്തപ്പിരിയം ജുമാമസ്ജിദില്‍ നടക്കും.

എടവണ്ണ പത്തപ്പിരിയം പേരൂര്‍കുണ്ടിലാണ് താമസം. മുജാഹിദ് പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാക്കളില്‍ പ്രമുഖനായ എ.പി 1933 ഏപ്രില്‍ 19ന് ചെങ്ങരംകുളം കാഞ്ഞിയൂരിലാണ് ജനനം. അടത്തിപറമ്പില്‍ സൈനുദ്ദീന്‍ മുസ്‌ലിയാരുടെയും കിളിയം കുന്നത്ത് ഫാത്തിമയുടെയും മകനാണ്. 1996 മുതല്‍ കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി, കേരള ഹിലാല്‍ കമ്മറ്റി ചെയര്‍മാന്‍, കേരള ജംഇയ്യത്തുല്‍ ഉലമാ നിര്‍വ്വാഹക സമിതി അംഗം, കേരള നദ്‌വത്തുല്‍ മുജാഹീദീന്‍ വിദ്യാഭ്യാസ ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. 1971 മുതല്‍ കെ.എന്‍.എം സെക്രട്ടറിമാരില്‍ ഒരാളായിരുന്നു.

എടവണ്ണ ജാമിഅ നദ്‌വിയ്യ സ്ഥാപനങ്ങളുടെ മാനേജിംഗ് ട്രസ്റ്റി, പുളിക്കല്‍ ജാമിഅ സലഫിയ്യ വൈസ് ചാന്‍സ്‌ലര്‍, പാവിട്ടപ്പുറം അസ്സബാഹ് എജ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍, അല്‍മനാര്‍ മുഖ്യ പത്രാധിപര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. കേരള ഹജ്ജ് കമ്മറ്റി, വഖഫ് ബോര്‍ഡ് അംഗമായിട്ടുണ്ട്. ഒതായി യു.പി സ്‌കൂളില്‍ അറബി അധ്യാപകനായാണ് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. വിളയില്‍ പറപ്പൂര്‍ സ്‌കൂളിലും അറബി അധ്യാപകനായിരുന്നു.

1974ല്‍ വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജില്‍ പ്രിന്‍സിപ്പലായി. 1988ലാണ് വിരമിച്ചത്. വിരമിച്ച ശേഷം 1993വരെ എടവണ്ണ ജാമിഅ അറബിക് കോളജ് പ്രിന്‍സിപ്പലായി. 1969 മുതല്‍ 71 വരെ അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജ് അധ്യാപകന്‍, 1966ല്‍ എടവണ്ണ ഓറിയന്റല്‍ സ്‌കൂള്‍ അധ്യാപകന്‍ എന്നീ നിലകളില്‍ ജോലി ചെയ്തിട്ടുണ്ട്. കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ പള്ളി ദര്‍സുകളില്‍ മതപഠനം നടത്തി.

കാഞ്ഞിയൂര്‍ മാപ്പിള സ്‌കൂളിലാണ് പ്രാഥമിക പഠനം. നാദാപുരം പള്ളിദര്‍സില്‍ നിന്നാണ് ദര്‍സ് പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് ഫറൂഖ് റൗളത്തുല്‍ ഉലൂം അറബിക് കോളജില്‍ പഠനം പൂര്‍ത്തിയാക്കി. തഖ്‌ലീദ് ഒരു പഠനം, പ്രാര്‍ത്ഥന ഖുര്‍ആനില്‍, സകാത്ത് ഒരു മാര്‍ഗ്ഗരേഖ എന്നീ ഗ്രന്ഥങ്ങള്‍, മതപരമായ ഫത്‌വകള്‍, ചോദ്യങ്ങളും മറുപടിയും ഒന്നും രണ്ടും ഭാഗം അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളില്‍ ചിലതാണ്.

പത്തപ്പിരിയം മഹല്ല് പ്രസിഡണ്ടാണ്. മുന്നു ജുമുഅത്ത് പള്ളികളും, 3 നമസ്‌കാരപള്ളികളുമുള്ള പത്തപ്പിരിയം ദാറുല്‍ ഇസ്‌ലാം സംഘം പ്രസിഡണ്ടായി 1976 മുതല്‍ പ്രവര്‍ത്തിക്കുന്നു.

ചങ്ങരംകുളത്താണ് സ്വദേശം. പിന്നീട് അന്തമാനിലേക്ക് പോയി. കുടുംബ സമേതം താമസം മാറി. ഫാറൂഖ് കോളജില്‍ രണ്ട് വര്‍ഷ പഠനത്തിന് ശേഷം അബ്ദുല്‍ ഖാദര്‍ മൗലവി അന്തമാനിലേക്ക് പോയി. അവിടെ ടൈലറിംഗ് പണി ചെയ്തു. 3 വര്‍ഷത്തിനുശേഷം വീണ്ടും ഫാറൂഖ് കോളജില്‍ ചേര്‍ന്ന് അഫ്‌സലുല്‍ ഉലമ പഠനം പൂര്‍ത്തിയാക്കി. എല്‍.ടി.ടി.സി പാസായി. (ലാംഗോജ് ടീച്ചേഴ്‌സ് ട്രൈനിംഗ്) ശേഷമാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചത്. വാദപ്രതിവാദങ്ങളിലൂടെ പ്രശസ്തനായ എ.പി 1972ല്‍ പൂനൂര്‍, തുടര്‍ന്ന്, ആമയൂര്‍, വണ്ടൂര്‍, പാലക്കാട് എടത്തറ, താനൂര്‍, വെള്ളിയഞ്ചേരി, 1972ല്‍ 12 ദിവസം നീണ്ടുനിന്ന കുറ്റിച്ചിറ വാദപ്രതിവാദം, 1983ലെ കൊട്ടപ്പുറം വാദ പ്രതിവാദങ്ങളിലൂടെയാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ തലപ്പത്ത് എത്തിയത്. 1950 മുതല്‍ കെ.എന്‍.എമ്മിന്റെ പ്രവര്‍ത്തകനായ അദ്ദേഹം, എടവണ്ണ അലവി മൗലവി, കെ.പി മുഹമ്മദ് മൗലവി എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ ഒതായി കാരപ്പഞ്ചേരി മോയിന്‍കുട്ടി ഹാജിയുടെ മകള്‍ ഹലീമ, മക്കള്‍. ആരിഫ് സൈന്‍ (പ്രൊഫസര്‍ അരീക്കോട് സുല്ലമുസ്സലാം കോളജ്), ജൗഹര്‍ സാദത്ത് (എടവണ്ണ ഐ.ഒ.എച്ച്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍), ബുഷ്‌റ, ലൈല, സുഹ്ദ. മരുമക്കള്‍: ഉമ്മര്‍ (മദീന), എം.എം അക്ബര്‍ (ഡയറക്ടര്‍ നിച്ച് ഓഫ് ട്രൂത്ത്), ആഷിഖ് (ബിസിനസ് ചങ്ങരംകുളം), ഷാഹിന (ഒതായി), നുബ്‌ല (പത്തനാപുരം), അന്തമാനില്‍ മന്ത്രിയായിരുന്ന പരേതനായ എ.പി അബ്ദുല്ലക്കുട്ടി സഹോദരനാണ്.
------------------------------------------------------------------------------------------------------
Madhyamam:-
കോട്ടക്കല്‍: കേരള നദ് വത്തുല്‍ മുജാഹീദിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഇസ്ലാമിക പണ്ഡിതനുമായ എ.പി. അബ്ദുല്‍ ഖാദര്‍ മൗലവി(81) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്ച്ച രാവിലെ ഏഴുമണിയോടെയാണ് അന്തരിച്ചത്. ഖബറടക്കം ഇന്ന് വൈകുന്നേരം അഞ്ചിന് എടവണ്ണ പത്തപിരിയം എരൂല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ഏപ്രില്‍ 28-നായിരുന്നു അസുഖത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹവുമുണ്ടായിരുന്ന ഇദ്ദേഹത്തെ രോഗം മൂര്‍ഛിച്ചതോടെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഐ.സി.യു വിലേക്ക് മാറ്റുകയായിരുന്നു. എടവണ്ണ പത്തപിരിയം സ്വദേശി പരേതനായ അടത്തില്‍ പറമ്പില്‍ സൈനുദ്ദീന്‍ മുസ്ലിയാരുടെയും കിളിയം കുന്നത്ത് ഫാത്തിമയുടെയും മകനാണ്.
71 മുതല്‍ 96 വരെ കെ.എന്‍.എം സെക്രട്ടറിമാരില്‍ ഒരാളായിരുന്നു. പിന്നീട് 1996 മുതല്‍ കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍, കെ.എന്‍.എം മുഖപത്രമായ അല്‍-മനാറിന്‍െറ മുഖ്യപത്രാധിപര്‍, എടവണ്ണ ജാമിഅ നദ്വിയ സ്ഥാപനങ്ങളുടെ മാനേജിങ് ട്രസ്റ്റി, കേരള ഹജ്ജ്കമ്മിറ്റിയംഗം, പാവിട്ടപ്പുറം അല്‍സബാഹ് എഡ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍, പുളിക്കല്‍ ജാമിഅ സലഫിയ വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കോഴിക്കോട് വിവിധയിടങ്ങളില്‍ പളളിദര്‍സുകളിലായിരുന്നു പ്രാഥമിക പഠനം. പിന്നീട് ഫാറൂഖ് കോളജ് റൗദത്തുല്‍ ഉലൂം അറബിക് കോളജില്‍ നിന്ന് അഫ്ദലുല്‍ ഉലമാ ബിരുദം നേടി. ബിരുദമെടുത്ത ശേഷം വിളയില്‍ പറപ്പൂര്‍ സ്കൂളില്‍ അറബിക് അധ്യാപകനായി ജോലിയില്‍ കയറി. തുടര്‍ന്ന് എടവണ്ണ ഇസ്ലാഹിയ ഓറിയന്‍്റല്‍ ഹൈസ്കൂള്‍, അരീക്കോട് സുല്ലമുസലാംറബിക് കോളജ്, വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി. വളവന്നൂര്‍ അറബിക് കോളജില്‍ നിന്നും പ്രിന്‍സിപ്പലായി വിരമിച്ചു. പിന്നീട് 93 മുതല്‍ എടവണ്ണ ജാമിഅ നദ്വിയ അറബിക് കോളജിന്‍െറ പ്രിന്‍സിപ്പലായിരുന്നു.
ഭാര്യ: ഒതായി കാരപ്പഞ്ചേരി ഹലീമ.
മക്കള്‍: ആരിഫ് സെയ്ന്‍(അധ്യാപകന്‍, അ ീക്കോട് സുല്ലമുസലാം കോളജ്), ജൗഹര്‍ സാദത്ത്(പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എടവണ്ണ ഓറിയന്‍റല്‍ ഹയര്‍ സെക്കസ്കൂള്‍), ബുഷ്റ ആമയൂര്‍, ലൈല, ഷുഹൂദ ചങ്ങരംകുളം,
മരുമക്കള്‍: കെ.സി ഷാഹിന, ഇ.കെ.നുബ്ല, ഉമര്‍ മണ്ണിശ്ശേരി(ദമാം), എം.എം. അക്ബര്‍( ഡയറക്ടര്‍ നിച്ച് ഓഫ് ട്രൂത്ത്), ആഷിഖ് ചങ്ങരം കുളം
.
-------------------------------------------------------------------------------------------------------------------------------
varthamanam
കോട്ടക്കല്‍
കേരള നദ്‌വത്തുല്‍ മുജാഹീദിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു.എണ്‍പത്തിയൊന്ന് വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അന്തരിച്ചത്. 1951 മുതല്‍ അബ്ദുല്‍ ഖാദര്‍ മൗലവി മുജാഹിദ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. 1971ല്‍ സംഘടനയില്‍ അംഗമായി. അന്നു മുതല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീനിന്റെ സെക്രട്ടറിയായും മറ്റു സംസ്ഥാന ഭാരവാഹിത്വം വഹിച്ചും സേവനമനുഷ്ടിച്ചു കൊണ്ടിരിക്കുന്നു. 1996 മുതല്‍ കേരള നദ്‌വത്തുല്‍ മുജാഹീദിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍, കെ എന്‍ എം മുഖപത്രമായ അല്‍മനാറിന്റെ മുഖ്യപത്രാധിപര്‍, എടവണ്ണ ജാമിഅ നദ്വിയ സ്ഥാപനങ്ങളുടെ മാനേജിങ് ട്രസ്റ്റി, കേരള ഹജ്ജ്കമ്മിറ്റിയംഗം, പാവിട്ടപ്പുറം അല്‍സബാഹ് എജ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍, പുളിക്കല്‍ ജാമിഅ സലഫിയ വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 4.30ന് എടവണ്ണ പത്തിപ്പിരിയം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

No comments:

Post a Comment